ഒരിടത്തൊരു രാജാവിന്നു മൂന്നു മക്കളുണ്ടായിരുന്നു.....
ഒരു കഥ പറയുകയല്ല, കഥക്കുള്ളിലെ ചില കാര്യങ്ങള്‍ പറയുകയാണു, അപ്പോള്‍ കഥയെ കുറിച്ച് പറയാതിരിക്കാന്‍ വയ്യ. കഥകള്‍ ഒരു ചരിത്രവിദ്യാര്‍ത്ഥിക്ക് നല്ലൊരു ഉപകരണമാണു, ഒരു ഭാഷാവിദഗ്ദനുമായി ചേര്‍ന്ന് ചരിത്രപഠനത്തിനു വേണ്ട അറിവുകള്‍ സമ്പാദിക്കുന്നതില്‍ കഥകള്‍ വെറും കഥകളെക്കാള്‍ കാര്യമുള്ളവയാകുന്നു.
പഴയ കഥകളുടെ തുടക്കം മുകളില്‍ കൊടുത്തരൂപത്തിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ബാല പ്രസിദ്ധീകരണങ്ങളില്‍ പോലും ഈ ശൈലി കാണാന്‍ കഴിയില്ല.
ഭാഷക്കും ഒരു ജീവിതമുണ്ട്. വളര്‍ച്ചയുണ്ട്. അത് ജന്തുജാലകങ്ങളെ പോലെ ശൈശവം, യൗവ്വനം, വാര്‍ദ്ധക്യം പിന്നെ മരണവും പിന്നിടുന്നു. ഈ ഘട്ടങ്ങളെല്ലാം കടന്നു പോകുന്ന ഒന്നാണ് ഭാഷയും. ചില ഫോസിലുകള്‍ ബാക്കിയാക്കി എത്രയോ ഭാഷകള്‍ മരണപ്പെട്ടു പോയി.
നമ്മുടെ സംസ്കൃതം തന്നെ സംസാരഭാഷ എന്ന രീതിയില്‍ ഇല്ലാതായ ഒരു ഭാഷയാണു.വേണമെങ്കില്‍ അതിവാര്‍ദ്ധക്യമെന്നു വിളിക്കാം. അതേ പോലെയുള്ള ഒരു ഭാഷയാണു സെമെറ്റിക്‍ ഭാഷാകുടുമ്പത്തില്‍ പെട്ട ഹിബ്രു.
ഇന്ന് സെമെറ്റിക് ഭാഷയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരഭാഷയായി ഉപയോഗിക്കുന്നത് അറബിയാണു(206 million) , പിന്നെ ആരാമിക്കും (26 million),ടിഗ്രെനിയയും(5.5 million) , അവസാനം ഹിബ്ര്രുവും(5 million).
ഒരിക്കല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചിരുന്ന ഭാഷയായിരുന്നു ഹിബ്രു. പഴയനിയമവും പുതിയ നിയമവും എഴുതിയത് ഹിബ്രുവിലായിരുന്നു. പക്ഷെ ഇന്ന് നിലവിലുള്ള പുതിയ നിയമം ഹിബ്രുവില്‍നിന്നു ഗ്രീക്കിലേക്ക് വിവര്‍ത്തനം ചെയ്ത പിന്നീട് ഹിബ്രുവിലേക്ക് തിരിച്ച് വിവര്‍ത്തനം ചെയ്യപ്പെട്ട ബൈബിളാണു. ഇതാണു നമുക്ക് ലഭ്യമായ ഹിബ്രു ഭാഷയിലുള്ള പുതിയ നിയമം.
ഭാഷയെ കുറിച്ച് അറിയുന്നവര്‍ക്കറിയാം ഒരു മൂലകൃതിയും അതിന്റെ വിവര്‍ത്തനവും തമ്മിലുള്ള അന്തരം. പുതിയ നിയമത്തിന്റെ ഏറ്റവും വലിയ പ്രശനവും അതു തന്നെയാണു. ഇവിടെ ഇപ്പോള്‍ പഴയ നിയമത്തെ കുറിച്ചാണു ചര്‍ച്ചചെയ്യുന്നത് എന്നതിനാല്‍ തന്നെ പുതിയ നിയമത്തെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.
മലയാളത്തിലെ ആദ്യത്തെ നോവലായ ഇന്ദുലേഖ വായിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ മാര്‍ത്താണ്ഢവര്‍മ്മ, പിന്നെ തകഴിയുടെ ചെമ്മീനോ അല്ലെങ്കില്‍ കേശവദേവിന്റെ ഓടയില്‍നിന്ന്? ബഷീറിന്റെ പാത്തുമ്മായുടെ ആട്. ടി.വി.കൊച്ചുബാവയുടെ വൃദ്ധസദനം. അവിടെനിന്നിങ്ങോട്ടീയറ്റത്ത് നമ്മുടെ ബ്ലോഗര്‍ തന്നെയായ ബെഞ്ചമിനെ?
ഒരു ഭാഷയുടെ വളര്‍ച്ചയുടെ ചിത്രമാണ് ഞാന്‍ ഈ നോവലുകളുടെ താരതമ്യത്തിലൂടെ ഉദാഹരിക്കുന്നത്. ഷേക്സ്പിയര്‍ നോവലുകള്‍ കോളേജില്‍ പഠിച്ചവര്‍ക്കറിയാം അതൊന്നു മനസ്സിലാക്കിയെടുക്കാനുള്ള പെടാപാട്.
ഇനി ഒരേ ഭാഷയിലെ ഒരേ കാലയളവിലെ എഴുത്തുകാരില്‍ തന്നെ വ്യത്യസ്ത ശൈലിയുമുണ്ട്. ഇതെല്ലാം പഠനവിധേയമാക്കിയാണു പഴയകാല പുസ്തകത്തിലെ തന്നെ കൈകടത്തുകളും വിവിധകാലയളവിലെ എഴുതിച്ചേര്‍ക്കലുകളുമെല്ലാം പുറത്തു കൊണ്ട് വരുന്നത്. മാധവിക്കുട്ടിയുടെ ശൈലിയല്ല ബഷീറിന്റെത്, അതായിരിക്കില്ല എം.ടിക്ക്.
പഴയ നിയമം ആരെഴുതിയതെന്ന ചോദ്യത്തിനു ഉത്തരം തേടുമ്പോള്‍ ഒരൊറ്റവാക്കില്‍ വിഷയത്തിലേക്ക് കടന്നാല്‍ പിന്നെയും കുറെ സംശയങ്ങള്‍ ബാക്കി നില്‍ക്കുമെന്നതിനാലാണ് ഞാന്‍ ഇത്രയും ആമുഖമായി എഴുതിയത്. നമുക്ക് പഴയനിയമം ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ ആണു കിട്ടുക. അതിനാല്‍ തന്നെ ചില ഭാഗങ്ങളിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടെന്ന് ആഭാഗങ്ങളെടുത്ത് കൊടുക്കുമ്പോള്‍ വായനക്കാരന് അത് അനുഭവപ്പെടണമെന്നില്ല. ഞാനും ചില പണ്ഢിതരെ ഉദ്ധരിക്കുക മാത്രമാണു ചെയ്യുന്നത്. ഈ ഭാഗങ്ങളെല്ലാം ഹിബ്രുവിനെ അടിസ്ഥാനമാകിയുള്ള ചര്‍ച്ചകള്‍ മാത്രമായിരിക്കും.
ബൈബിള്‍ ആരെഴുതി എന്നതില്‍ പഴയനിയമത്തിലെ പഞ്ചപുസ്തകങ്ങള്‍ മോശയെഴുതി എന്നതാണു ക്രൈസ്തവ ഉത്തരം. എന്നാല്‍ പഞ്ചപുസ്തകത്തിന്റെ അവസാനപുസ്തകത്തിലെ അവസാന അദ്ധ്യായം ഇതിനെ ഖണ്ഡിക്കുന്നു.
5. അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു.
6. അവന്‍ അവനെ മോവാബ് ദേശത്തു ബെത്ത് പെയോരിന്നെതിരെയുള്ള താഴ്വരയില്‍ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവകൂഴിയുടെ സ്ഥലം ആരും അറിയുന്നില്ല.
7. മോശെ മരികൂമ്പോള്‍ അവന്നു നൂറ്റിരുപതു വയസ്സായിരുന്നു അവന്റെ കണ്ണു മങ്ങാതെയും അന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.
8. യിസ്രായേല്‍മക്കള്‍ മോശെയെകൂറിച്ചു മോവാബ് സമ ഭൂമിയില്‍ മുപ്പതുദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെകൂറിച്ചു കരഞ്ഞു വിലപികൂന്ന കാലം തികഞ്ഞു.
9. നൂന്റെ മകനായ യോശുവയെ മോശെ കൈവെച്ചനുഗ്രഹിച്ചിരുന്നതുകൊണ്ടു അവന് ജ്ഞാനാത്മപൂര്‍ണ്ണനായ്തീര്‍ന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ അവനെ അനുസരിച്ചു.
10. എന്നാല്‍ മിസ്രയീം ദേശത്തു ഫറവോനോടും അവന്റെ സകല ഭൃത്യന്മാരോടും അവന്റെ സര്‍വ്വദേശത്തോടും ചെയ്വാന്‍ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അത്ഭുതങ്ങളും ഭുജവീര്യവും
11. എല്ലായിസ്രായേലും കാണ്‌കെ മോശെ പ്രവര്‌ത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാല്‍
12. യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല.
Deuteronomy/ Chapter 34
മോശയെഴുതിയ ഒരു പുസ്തകത്തില്‍ മോശയുടെ മരണം, വയസ്സ്, പിന്നീട് മോശയെപോലെയൊരു പ്രവാചകന്‍ ഇസ്രായേല്‍ ദേശത്തുണ്ടാവുകയില്ല എന്നല്ല, ഉണ്ടായിട്ടില്ല എന്ന പ്രസ്ഥാവന - എല്ലാം വ്യ്ക്തമായി പറയുന്നത് ഇത് മോശയെഴുതിയതല്ല എന്നാണ്. അപ്പോള്‍ ക്രൈസ്തവ വിശ്വാസങ്ങളെ മാനിച്ചു തന്നെ പറയട്ടെ -ആരെഴുതി എന്ന ഒരു ചരിത്രാന്വേഷണത്തിന്റെ പ്രസക്തി കൂടുതല്‍ വര്‍ദ്ധിക്കുന്നു. ആ അന്വേഷണത്തില്‍ നമ്മുടെ മുമ്പില്‍ ആദ്യം കടന്നു വരുന്നത് ഇസ്രായേലിന്റെ രാഷ്ടീയ ചരിത്രവും കൂടിയാണു.
ഇന്നത്തെ ഇസ്രായേല്‍ രാഷ്ട്രത്തിന്റെതല്ല. യാക്കൂബിന്റെ സന്തതി പരമ്പരകളുടെ രാഷ്ട ചരിത്രത്തിന്റെ. യക്കോബിൽ നിന്നും രൂപപ്പെട്ട പന്ത്രണ്ട് ഗോത്രസമൂഹങ്ങളിലൂടെ ഉണ്ടാക്കപ്പെട്ട ഒരു സമൂഹത്തിന്റെ രാഷ്ട്രത്തിന്റെ ചരിത്രത്തിലൂടെ. പിന്നെയും എനിക്ക് ചരിത്രത്തില്‍ മതത്തെ കൂട്ടുപിടിക്കേണ്ടി വരുന്നു. രാഷ്ട്രീയത്തില്‍ മതത്തെയും. നിങ്ങള്‍ യോജിച്ചാലുമില്ലെങ്കിലും.
ഈജിപ്തിലെ ഫരോവമാരുടെ അടിമത്വത്തില്‍ നിന്നും രക്ഷപ്പെടുത്തി പുതിയ സ്ഥലത്തേക്ക് പാലായനം ചെയ്ത ജനതയോട്, മോശ ദൈവത്തിന്റെ വാഗ്ദാനമറിയിക്കുന്നു. അവിടെ നിങ്ങള്‍ വിജയികളാകുമെന്ന് വാഗ്ദാനം ചെയ്തു. കാനന്‍ പ്രദേശമെന്ന് അറിയപ്പെട്ടിരുന്ന ആ ഭൂമിയാകട്ടെ പാലും തേനുമൊഴുകുന്ന നാടെന്നാണു ബൈബിളിന്റെ തന്നെ വിശേഷണം. യുദ്ധം ചെയ്യുക വിജയമുറപ്പെന്ന യഹോവയുടെ വാഗ്ദാനമുണ്ടായിട്ടും ഇസ്രായേലുകാര്‍ മോശയോട് പറഞ്ഞു. നീയും നിന്റെ ദൈവവും കൂടി പോയി യുദ്ധം ചെയ്യുക എന്ന്‍. യഹോവ അതിനാല്‍ അവരെ ശിക്ഷിച്ചത് നാല്പത് വര്‍ഷം മരുഭൂമിയില്‍ അലഞ്ഞു തിരിയാനായി വിധിച്ചായിരുന്നു. മോശയുടെ മരണം വരെ ഇസ്രായേലുകാരില്‍ രാഷ്ട്രം രൂപപ്പെട്ടില്ല. പിന്നീട് ശമൂവേല്‍ നിയോഗിച്ച ശൗലിലൂടെയാണു ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിതമാകുന്നത്. ശൗലിന്റെ ഭരണകാലം BC 1047 - 1007 മായിരുന്നുവെന്നു ഗണിക്കുന്നു. പിന്നീട് ദാവൂദും സോളമനും ഭരണം നടത്തി. അഭ്യന്തര പ്രശ്നങ്ങളാല്‍ ഏകമായിരുന്ന രാഷ്ട്രം പിന്നീട് രണ്ടായി വിഭജിക്കപ്പെടുകയും തെക്ക് ഭാഗം ജൂതരാജ്യമെന്നും വടക്ക് ഭാഗം ഇസ്രായേല്‍ രാജ്യമെന്നും വിളിക്കപ്പെട്ടു.
720 BCE യില്‍ ഇസ്രായേല്‍ രാഷ്ട്രം അസീരിയക്കാരാലും 586 BCE യില്‍ ജൂതരാഷ്ട്രം ബാബിലോണിയക്കാരാലും പിടിക്കപ്പെട്ടു. പിന്നീട് ജൂതര്‍ക്ക് തങ്ങളുടെ രാജ്യത്തിന്റെ അവകാശം ലഭിക്കുന്നത് 174 BCE യില്‍ മാത്രമാണ്. ഇത് കേവലം രാഷ്ട്രീയമായ പ്രശ്നങ്ങള്‍ മാത്രമല്ല സൃഷ്ടിച്ചത്. മതപരമായ പ്രശ്നങ്ങളുമുണ്ടാക്കി. ഇന്നത്തെ പോലെ പുസ്തകരൂപത്തിലൊന്നും ബൈബിള്‍ സൂക്ഷിക്കപ്പെടാനുള്ള സാഹചര്യമൊന്നുമില്ലാതിരുന്ന കാലഘട്ടങ്ങളില്‍ കയ്യിലുള്ള ഏടുകള്‍ പൂര്‍ണ്ണമായ രീതിയില്‍ സംരക്ഷിക്കുവാനും നിലനിര്‍ത്താനുമുള്ള സാഹചര്യമില്ലായ്മകളില്‍ ഒരു മതനിയമം ആവശ്യമായി വന്നോപ്പോള്‍ ഉള്ള സ്രോതസ്സുകളില്‍ നിന്നും ഓര്‍മകളില്‍ നിന്നും വേദഗ്രന്ഥം ക്രോഡീകരിക്കുവാനുള്ള ശ്രമം ആരംഭിച്ചു. മതഗ്രന്ഥങ്ങളെ പുരോഹിതര്‍ അംഗീകരിക്കുന്നതിനെ കാനോനികത എന്ന സാങ്കേതികപദമാണു ഉപയോഗിക്കുന്നത്. ജൂത കനോന്‍ ചരിത്രങ്ങള്‍ പഠിക്കുന്നവര്‍ക്ക് ഇക്കാര്യങ്ങള്‍ മനസ്സിലാകും. ഈ ചരിത്ര പശ്ചാത്തലവുമുള്‍കൊണ്ടതിന്നു ശേഷം മാത്രമേ പഴയനിയമത്തിന്റെ എഴുത്തുകാരിലേക്കുള്ള അന്വേഷണമുള്‍കൊള്ളാനാവുകയുള്ളൂ.
ഭാഷയെ കുറിച്ച് അറിയുന്നവര്‍ക്കറിയാം ഒരു മൂലകൃതിയും അതിന്റെ വിവര്‍ത്തനവും തമ്മിലുള്ള അന്തരം. പുതിയ നിയമത്തിന്റെ ഏറ്റവും വലിയ പ്രശനവും അതു തന്നെയാണു. ഇവിടെ ഇപ്പോള്‍ പഴയ നിയമത്തെ കുറിച്ചാണു ചര്‍ച്ചചെയ്യുന്നത് എന്നതിനാല്‍ തന്നെ പുതിയ നിയമത്തെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.
മലയാളത്തിലെ ആദ്യത്തെ നോവലായ ഇന്ദുലേഖ വായിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ മാര്‍ത്താണ്ഢവര്‍മ്മ, പിന്നെ തകഴിയുടെ ചെമ്മീനോ അല്ലെങ്കില്‍ കേശവദേവിന്റെ ഓടയില്‍നിന്ന്? ബഷീറിന്റെ പാത്തുമ്മായുടെ ആട്. ടി.വി.കൊച്ചുബാവയുടെ വൃദ്ധസദനം. അവിടെനിന്നിങ്ങോട്ടീയറ്റത്ത് നമ്മുടെ ബ്ലോഗര്‍ തന്നെയായ ബെഞ്ചമിനെ?
ഒരു ഭാഷയുടെ വളര്‍ച്ചയുടെ ചിത്രമാണ് ഞാന്‍ ഈ നോവലുകളുടെ താരതമ്യത്തിലൂടെ ഉദാഹരിക്കുന്നത്. ഷേക്സ്പിയര്‍ നോവലുകള്‍ കോളേജില്‍ പഠിച്ചവര്‍ക്കറിയാം അതൊന്നു മനസ്സിലാക്കിയെടുക്കാനുള്ള പെടാപാട്.
ഇനി ഒരേ ഭാഷയിലെ ഒരേ കാലയളവിലെ എഴുത്തുകാരില്‍ തന്നെ വ്യത്യസ്ത ശൈലിയുമുണ്ട്. ഇതെല്ലാം പഠനവിധേയമാക്കിയാണു പഴയകാല പുസ്തകത്തിലെ തന്നെ കൈകടത്തുകളും വിവിധകാലയളവിലെ എഴുതിച്ചേര്‍ക്കലുകളുമെല്ലാം പുറത്തു കൊണ്ട് വരുന്നത്. മാധവിക്കുട്ടിയുടെ ശൈലിയല്ല ബഷീറിന്റെത്, അതായിരിക്കില്ല എം.ടിക്ക്.
പഴയ നിയമം ആരെഴുതിയതെന്ന ചോദ്യത്തിനു ഉത്തരം തേടുമ്പോള്‍ ഒരൊറ്റവാക്കില്‍ വിഷയത്തിലേക്ക് കടന്നാല്‍ പിന്നെയും കുറെ സംശയങ്ങള്‍ ബാക്കി നില്‍ക്കുമെന്നതിനാലാണ് ഞാന്‍ ഇത്രയും ആമുഖമായി എഴുതിയത്. നമുക്ക് പഴയനിയമം ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ ആണു കിട്ടുക. അതിനാല്‍ തന്നെ ചില ഭാഗങ്ങളിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടെന്ന് ആഭാഗങ്ങളെടുത്ത് കൊടുക്കുമ്പോള്‍ വായനക്കാരന് അത് അനുഭവപ്പെടണമെന്നില്ല. ഞാനും ചില പണ്ഢിതരെ ഉദ്ധരിക്കുക മാത്രമാണു ചെയ്യുന്നത്. ഈ ഭാഗങ്ങളെല്ലാം ഹിബ്രുവിനെ അടിസ്ഥാനമാകിയുള്ള ചര്‍ച്ചകള്‍ മാത്രമായിരിക്കും.
ബൈബിള്‍ ആരെഴുതി എന്നതില്‍ പഴയനിയമത്തിലെ പഞ്ചപുസ്തകങ്ങള്‍ മോശയെഴുതി എന്നതാണു ക്രൈസ്തവ ഉത്തരം. എന്നാല്‍ പഞ്ചപുസ്തകത്തിന്റെ അവസാനപുസ്തകത്തിലെ അവസാന അദ്ധ്യായം ഇതിനെ ഖണ്ഡിക്കുന്നു.
5. അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു.
6. അവന്‍ അവനെ മോവാബ് ദേശത്തു ബെത്ത് പെയോരിന്നെതിരെയുള്ള താഴ്വരയില്‍ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവകൂഴിയുടെ സ്ഥലം ആരും അറിയുന്നില്ല.
7. മോശെ മരികൂമ്പോള്‍ അവന്നു നൂറ്റിരുപതു വയസ്സായിരുന്നു അവന്റെ കണ്ണു മങ്ങാതെയും അന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.
8. യിസ്രായേല്‍മക്കള്‍ മോശെയെകൂറിച്ചു മോവാബ് സമ ഭൂമിയില്‍ മുപ്പതുദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെകൂറിച്ചു കരഞ്ഞു വിലപികൂന്ന കാലം തികഞ്ഞു.
9. നൂന്റെ മകനായ യോശുവയെ മോശെ കൈവെച്ചനുഗ്രഹിച്ചിരുന്നതുകൊണ്ടു അവന് ജ്ഞാനാത്മപൂര്‍ണ്ണനായ്തീര്‍ന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ അവനെ അനുസരിച്ചു.
10. എന്നാല്‍ മിസ്രയീം ദേശത്തു ഫറവോനോടും അവന്റെ സകല ഭൃത്യന്മാരോടും അവന്റെ സര്‍വ്വദേശത്തോടും ചെയ്വാന്‍ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അത്ഭുതങ്ങളും ഭുജവീര്യവും
11. എല്ലായിസ്രായേലും കാണ്‌കെ മോശെ പ്രവര്‌ത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാല്‍
12. യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല.
Deuteronomy/ Chapter 34
മോശയെഴുതിയ ഒരു പുസ്തകത്തില്‍ മോശയുടെ മരണം, വയസ്സ്, പിന്നീട് മോശയെപോലെയൊരു പ്രവാചകന്‍ ഇസ്രായേല്‍ ദേശത്തുണ്ടാവുകയില്ല എന്നല്ല, ഉണ്ടായിട്ടില്ല എന്ന പ്രസ്ഥാവന - എല്ലാം വ്യ്ക്തമായി പറയുന്നത് ഇത് മോശയെഴുതിയതല്ല എന്നാണ്. അപ്പോള്‍ ക്രൈസ്തവ വിശ്വാസങ്ങളെ മാനിച്ചു തന്നെ പറയട്ടെ -ആരെഴുതി എന്ന ഒരു ചരിത്രാന്വേഷണത്തിന്റെ പ്രസക്തി കൂടുതല്‍ വര്‍ദ്ധിക്കുന്നു. ആ അന്വേഷണത്തില്‍ നമ്മുടെ മുമ്പില്‍ ആദ്യം കടന്നു വരുന്നത് ഇസ്രായേലിന്റെ രാഷ്ടീയ ചരിത്രവും കൂടിയാണു.
ഇന്നത്തെ ഇസ്രായേല്‍ രാഷ്ട്രത്തിന്റെതല്ല. യാക്കൂബിന്റെ സന്തതി പരമ്പരകളുടെ രാഷ്ട ചരിത്രത്തിന്റെ. യക്കോബിൽ നിന്നും രൂപപ്പെട്ട പന്ത്രണ്ട് ഗോത്രസമൂഹങ്ങളിലൂടെ ഉണ്ടാക്കപ്പെട്ട ഒരു സമൂഹത്തിന്റെ രാഷ്ട്രത്തിന്റെ ചരിത്രത്തിലൂടെ. പിന്നെയും എനിക്ക് ചരിത്രത്തില്‍ മതത്തെ കൂട്ടുപിടിക്കേണ്ടി വരുന്നു. രാഷ്ട്രീയത്തില്‍ മതത്തെയും. നിങ്ങള്‍ യോജിച്ചാലുമില്ലെങ്കിലും.
ഈജിപ്തിലെ ഫരോവമാരുടെ അടിമത്വത്തില്‍ നിന്നും രക്ഷപ്പെടുത്തി പുതിയ സ്ഥലത്തേക്ക് പാലായനം ചെയ്ത ജനതയോട്, മോശ ദൈവത്തിന്റെ വാഗ്ദാനമറിയിക്കുന്നു. അവിടെ നിങ്ങള്‍ വിജയികളാകുമെന്ന് വാഗ്ദാനം ചെയ്തു. കാനന്‍ പ്രദേശമെന്ന് അറിയപ്പെട്ടിരുന്ന ആ ഭൂമിയാകട്ടെ പാലും തേനുമൊഴുകുന്ന നാടെന്നാണു ബൈബിളിന്റെ തന്നെ വിശേഷണം. യുദ്ധം ചെയ്യുക വിജയമുറപ്പെന്ന യഹോവയുടെ വാഗ്ദാനമുണ്ടായിട്ടും ഇസ്രായേലുകാര്‍ മോശയോട് പറഞ്ഞു. നീയും നിന്റെ ദൈവവും കൂടി പോയി യുദ്ധം ചെയ്യുക എന്ന്‍. യഹോവ അതിനാല്‍ അവരെ ശിക്ഷിച്ചത് നാല്പത് വര്‍ഷം മരുഭൂമിയില്‍ അലഞ്ഞു തിരിയാനായി വിധിച്ചായിരുന്നു. മോശയുടെ മരണം വരെ ഇസ്രായേലുകാരില്‍ രാഷ്ട്രം രൂപപ്പെട്ടില്ല. പിന്നീട് ശമൂവേല്‍ നിയോഗിച്ച ശൗലിലൂടെയാണു ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിതമാകുന്നത്. ശൗലിന്റെ ഭരണകാലം BC 1047 - 1007 മായിരുന്നുവെന്നു ഗണിക്കുന്നു. പിന്നീട് ദാവൂദും സോളമനും ഭരണം നടത്തി. അഭ്യന്തര പ്രശ്നങ്ങളാല്‍ ഏകമായിരുന്ന രാഷ്ട്രം പിന്നീട് രണ്ടായി വിഭജിക്കപ്പെടുകയും തെക്ക് ഭാഗം ജൂതരാജ്യമെന്നും വടക്ക് ഭാഗം ഇസ്രായേല്‍ രാജ്യമെന്നും വിളിക്കപ്പെട്ടു.
720 BCE യില്‍ ഇസ്രായേല്‍ രാഷ്ട്രം അസീരിയക്കാരാലും 586 BCE യില്‍ ജൂതരാഷ്ട്രം ബാബിലോണിയക്കാരാലും പിടിക്കപ്പെട്ടു. പിന്നീട് ജൂതര്‍ക്ക് തങ്ങളുടെ രാജ്യത്തിന്റെ അവകാശം ലഭിക്കുന്നത് 174 BCE യില്‍ മാത്രമാണ്. ഇത് കേവലം രാഷ്ട്രീയമായ പ്രശ്നങ്ങള്‍ മാത്രമല്ല സൃഷ്ടിച്ചത്. മതപരമായ പ്രശ്നങ്ങളുമുണ്ടാക്കി. ഇന്നത്തെ പോലെ പുസ്തകരൂപത്തിലൊന്നും ബൈബിള്‍ സൂക്ഷിക്കപ്പെടാനുള്ള സാഹചര്യമൊന്നുമില്ലാതിരുന്ന കാലഘട്ടങ്ങളില്‍ കയ്യിലുള്ള ഏടുകള്‍ പൂര്‍ണ്ണമായ രീതിയില്‍ സംരക്ഷിക്കുവാനും നിലനിര്‍ത്താനുമുള്ള സാഹചര്യമില്ലായ്മകളില്‍ ഒരു മതനിയമം ആവശ്യമായി വന്നോപ്പോള്‍ ഉള്ള സ്രോതസ്സുകളില്‍ നിന്നും ഓര്‍മകളില്‍ നിന്നും വേദഗ്രന്ഥം ക്രോഡീകരിക്കുവാനുള്ള ശ്രമം ആരംഭിച്ചു. മതഗ്രന്ഥങ്ങളെ പുരോഹിതര്‍ അംഗീകരിക്കുന്നതിനെ കാനോനികത എന്ന സാങ്കേതികപദമാണു ഉപയോഗിക്കുന്നത്. ജൂത കനോന്‍ ചരിത്രങ്ങള്‍ പഠിക്കുന്നവര്‍ക്ക് ഇക്കാര്യങ്ങള്‍ മനസ്സിലാകും. ഈ ചരിത്ര പശ്ചാത്തലവുമുള്‍കൊണ്ടതിന്നു ശേഷം മാത്രമേ പഴയനിയമത്തിന്റെ എഴുത്തുകാരിലേക്കുള്ള അന്വേഷണമുള്‍കൊള്ളാനാവുകയുള്ളൂ.
പ്രിയ സുഹ്രുത്തേ മത കാര്യങ്ങളിൽ താല്പര്യവുമില്ല അതിനെ പറ്റിയുള്ള സംവാദങ്ങളിൽ ചെവികൊടുക്കാറുമില്ല. എങ്കിലും ഒന്നു ചോദിച്ചോട്ടെ താങ്കളുടെ എല്ലാ പോസ്റ്റുകളും വായിച്ചു. കാട്ടിപ്പരത്തി എന്ന പേരിന്റെ താഴെ കണ്ടു "ഒരു സാധാരണക്കാരന്‍- കൊച്ചു സ്വപ്നങ്ങളും ചില്ലറ മോഹങ്ങളും സ്വന്തം- ജീവിതത്തില്‍ വരുന്ന ഒരോ നാഴികകല്ലുകളെയും അത്ഭുതതോടെ നോക്കി നെടുവീര്‍പ്പിടുന്ന ഒരു ഗ്രാമീണന്‍". താങ്കൾ എന്താണു ഈ പോസ്റ്റുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ വിശ്വാസങ്ങളിൽ നിങ്ങൾ പരിപൂർണ തൃപ്തനാണെങ്കിൽ ജീവിതത്തിലെ ഓരോ നിമിഷങ്ങളും നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് മാത്രമാണു ശരി. അതു പോലെ തന്നെയാണു മറ്റുള്ളവർക്കും അവരുടെ വിശ്വാസങ്ങളിൽ അവർ തൃപ്തരാണെങ്കിൽ ആ വഴിക്ക് പോയ്ക്കോട്ടെ. ശരിയോ തെറ്റോ എന്ന് സ്ഥാപിക്കൻ വൃഥാ ശ്രമിക്കുന്നത് എന്തിനാണു. ഇനിയെങ്കിലും മനസിലാക്കു സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്താണോ അതാണു നുണ.
ReplyDelete*ഈ ഫോട്ടോ സത്യമാണോ എന്ന് സ്ഥാപിക്കേണ്ടി വരുമോ...
സ്റ്റുഡിയോ
ReplyDeleteനമുക്കെല്ലാം ചില താത്പര്യങ്ങളുണ്ടാകും, അതിന്നനുസരിച്ച വായനകളെയും നാം രൂപപ്പെടുത്തും. എന്റെ ഒരു താത്പര്യമാണു ചരിത്രം. അപ്പോള്‍ ഒരു വായനയാണ് ബൈബിള്‍!
എന്തുകൊണ്ടിങ്ങനെ ഒരെഴുത്ത് എന്നത് ഞാനാമുഖമായി പറഞ്ഞതായിരുന്നു. ഇനിയുമതാവര്‍ത്തിക്കണോ?
എന്തുകൊണ്ട് മതങ്ങള്‍ പരസ്പരം സംവദിച്ചു കൂടാ-
എന്റെ ഒരന്വേഷണവും പഠന്വും തന്നെയാണീ പോസ്റ്റുകള്‍
സംവാദം എന്നത് കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്?
ReplyDeleteതാങ്കള്‍ ഇവിടെ ശ്രമിക്കുന്നത് ഒരുപാടാളുകള്‍ ശരിയെന്നു വിശ്വോസിക്കുന്ന ഒരു ഗ്രന്ഥത്തിലെ തെറ്റുകള്‍ ചൂണ്ടി കാട്ടാനാണ് ...ആ തെറ്റുകള്‍ ചൂണ്ടി കാട്ടുന്നത് താങ്കള്‍ ശരിയെന്നു വിശ്വോസിക്കുന്ന ഗ്രന്ഥമാണ് ദൈവദത്തം എന്ന് തെളിയിക്കാനും.
ഇത് സംവാദമല്ല ...ഇത് തര്‍ക്കം മാത്രം..
ഇതിന്‍റെ അനന്തരഫലം വെറുപ്പും വിദ്വേഷവും മാത്രമായിരിക്കും..
അതെ,
ReplyDelete'ഈ ചരിത്ര പശ്ചാത്തലവുമുള്‍കൊണ്ടതിന്നു ശേഷം മാത്രമേ പഴയനിയമത്തിന്റെ എഴുത്തുകാരിലേക്കുള്ള അന്വേഷണമുള്‍കൊള്ളാനാവുകയുള്ളൂ.'
തുടരുക.
പ്രാര്‍ഥനകള്‍.
അതെ,
എന്തുകൊണ്ട് മതങ്ങള്‍ പരസ്പരം സംവദിച്ചു കൂടാ-
സംവാദങ്ങളെയും ചര്‍ച്ചകളെയും
ഭയപ്പെടുന്നതെന്തിന്?
വിശ്വാസികളെ സംബന്ധിച്ച് (വിശ്വാസികളെ സംബന്ധിച്ച് മാത്രം) ഏറ്റവും വേഗത്തിൽ വ്രണപ്പെടുക അവരുടെ മത വിശ്വാസത്തിനു നേരെയുള്ള കടന്നു കയറ്റങ്ങൾ തന്നെയാണു. നമ്മുക്ക് കിട്ടിയ സുന്ദരമായ ഈ ജീവിതം അത് ദൈവം തന്നതാണു എന്ന് വിശ്വസിക്കൂന്നവർ ദൈവത്തിനോട് നന്ദി പറഞ്ഞ് പരസ്പരം സ്നേഹിച്ചും, സഹായിച്ചും ജീവിച്ചു തീർക്കുന്നതിനു പകരം തെറ്റുകൾ ചൂണ്ടി കാണിക്കുന്നതിന്റെ ആവശ്യകത ഇല്ല എന്നാണു ഷാൻ പറഞ്ഞത്.
ReplyDeleteസംവാദങ്ങളെയും ചർച്ചകളെയും ഭയപ്പെടുന്നു എന്നതാണു ആ പറഞ്ഞതിന്റെ അർഥം എന്ന് തോന്നുന്നില്ല. സംവാദങ്ങളും ചർച്ചകളും ആവാം അത് അനന്തര ഫലം പരസ്പരം വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ഒരു വിഷയത്തിൽ വേണോ എന്നാണു ചോദ്യം ??
Muhammed Shan
ReplyDeleteസംവാദമെന്നാലെന്താണെന്നാണു ഷാന്‍ നിര്‍വചിക്കുന്നതാവോ? പറഞ്ഞു തന്നാല്‍ മനസ്സിലാക്കാമായിരുന്നു.
പിന്നെ - ഷാനിന്റെ കമെന്റുകള്‍ ഞാന്‍ വായിക്കാറുണ്ട്, എന്ത് മര്യാദയിലും ആരെയും വേദനിപ്പിക്കാതെയും വിമര്‍ശിക്കാതെയുമാണെന്നോ ചെയ്യുന്നത്-
ഉപദേശിക്കുന്നതിനു മുമ്പ് ഒന്ന് സ്വയം നന്നാവുക.
സ്റ്റുഡിയോ-
അങ്ങിനെ വിമര്‍ശനങ്ങള്‍ സഹിക്കാന്‍ കഴിവില്ലാത്ത ഒരു സമൂഹം മാത്രം പോരല്ലോ? വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു സമൂഹവും ഉയര്‍ന്നു വരേണ്ടെ?
എന്റെ പോസ്റ്റില്‍ വാക്കുകളെ മാറ്റിമറിച്ച് സന്ദര്‍ഭങ്ങളില്‍ നിന്നും മാറ്റി - മറ്റു വ്യാഖ്യാനങ്ങള്‍ നല്‍കുന്ന വല്ലതും ചെയ്തു എന്ന പരാതിയുണ്ടെങ്കില്‍ ഞാന്‍ പരിഗണിക്കുക തന്നെ ചെയ്യും. കൂടാതെ ഈ സംഭവം ലോകത്ത് മിക്കയിടത്തും മത പഠനത്തിന്റെ ഭാഗമായി തന്നെ നടക്കുന്ന ഒന്നാണു, പാശ്ചാത്യ സര്വ്വകലാശാലകളിലെ പല സംവാദങ്ങള്‍ ഈ പോസ്റ്റിന്റെ ഭാഗമായി തന്നെ ഞാനൊരു നൂറെണ്ണം കേട്ടിരിക്കും. അതില്‍ പലതും ചര്‍ച്ചില്‍ വരെ നടക്കുന്നു.
കൃസ്ത്യന്‍ മുസ്ലീം സംവാദം എന്നു വച്ചാല്‍രണ്ടു കൂട്ടരെ കാണേണ്ടെ? ഇവിടെ കൃസ്ത്യന്‍ പ്രതിനിധി ആരാണ്? അങ്ങനെ ഒരാളില്ലാത്തനിലയ്ക്ക് ഇതെങ്ങനെ സംവാദമാകും? ഇതു സംവാദമല്ല സുഹൃത്തുക്കളേ വെറും കലിപ്പു തീര്‍ക്കലാണ് അല്പവിശ്വാസത്തിന്റെ മതിഭ്രമത്തില്‍ അന്യനോടു തോന്നുന്ന പക പകര്‍ത്തിവയ്ക്കുന്ന ഇടം.ചൊറിച്ചില്‍ തീരുന്നതുവരെ ചര്‍ച്ചിച്ചൊട്ടെ വിട്ടുകള.
ReplyDeleteകൂതറ പല കലിപ്പുകളും തീര്‍ക്കാറുണ്ടല്ലോ?
ReplyDeleteഇനി മറ്റുള്ളവരും കുറച്ചു തീര്‍ക്കട്ടെന്നെ-
പിന്നെ എന്റെ സംവാദം ബ്ലോഗ് ലോകത്തോടാണ്. പ്രതികരിക്കാം. പ്രതികരിക്കാതിരിക്കാം-
അല്ല അതല്ല കാട്ടിപ്പരുത്തി കാര്യം,ബ്ലൊഗ് ലോകത്തോട് താങ്കള്‍ സംഘര്‍ഷത്തിലാണ് ഏര്‍പെട്ടിരിക്കുന്നത് സംവാദത്തിലല്ല.വിശ്വാസികളെ വിമര്‍ശിച്ച യുക്തിവാദികലോട് മറുപടി പറഞ്ഞ് നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ എല്ലാം മോശം തന്നെ മോശത്തിലെ നല്ലത് ഞങ്ങള്‍ മാത്രം എന്നു സ്ഥാപിക്കാനുള്ള പാഴ്ശ്രമമാണ് താങ്കള്‍ നടത്തുന്നത്,അതല്ലേയെന്ന് മനസാക്ഷിയോടൊന്നുചോദിച്ചുനോക്കുക.
ReplyDeleteലത്തീഫ് ചാഞ്ഞിരുന്നും നേരെയിരുന്നും ചര്‍ച്ചിച്ചു ചര്‍ച്ചിച്ച് ഒരു പരുവമായി.ഇപ്പോള്‍ കണക്കെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ് ആര്‍ക്കെന്തു പ്രയോജനം?.കൊളത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ജബ്ബാറ് ഒരിടത്ത് കൂട്ടിയിട്ടിരുന്ന 'മാലിന്യം' നിങ്ങളു കുറേ പേര് ചേര്‍ന്ന് ബൂലോകത്തു മുഴുവന്‍ പരത്തിയിട്ടു എന്നിട്ടെന്തു ഗുണം?.നാറ്റംന്നെ സര്‍വത്രനാറ്റം. വല്ല നല്ലകാര്യങ്ങളോ തമാശയോ നാട്ടുകാര്യങ്ങളോ ഒക്കെ എഴുതുമാഷെ.
who wrote the genesis book? I am sure its not adam/eve!
ReplyDeleteവിഷയത്തെ കുറിച്ച് ഒന്നും പറയാനില്ലാത്തവര്‍ അനോണികളായി വന്ന് വിലപിച്ചു കൊണ്ടേയിരിക്കും. അത് കാര്യമാക്കേണ്ടതില്ല. താങ്കള്‍ തുടരുക...
ReplyDeleteഇതിലെ ‘മദ്ധ്യസ്ഥരെ‘ ഓര്‍ത്തിട്ടാണ് സങ്കടം തോന്നുന്നത്. സര്‍വ്വ മതങ്ങളും മണ്ണടിയിപ്പിക്കാന്‍ രണ്ട് കാലിലും മന്തുമായി നടക്കുന്ന ഇവര്‍ മറ്റുള്ളവരെ നോക്കി ‘മന്താ‘ എന്ന് വിളിക്കുന്നത് കേള്‍ക്കാനും ഒരു രസമുണ്ട്!!!
kootharamapla öകൂതറ മാപ്ല
ReplyDeleteഅല്ല അതല്ല കാട്ടിപ്പരുത്തി കാര്യം,ബ്ലൊഗ് ലോകത്തോട് താങ്കള്‍ സംഘര്‍ഷത്തിലാണ് ഏര്‍പെട്ടിരിക്കുന്നത് സംവാദത്തിലല്ല.വിശ്വാസികളെ വിമര്‍ശിച്ച യുക്തിവാദികലോട് മറുപടി പറഞ്ഞ് നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ എല്ലാം മോശം തന്നെ മോശത്തിലെ നല്ലത് ഞങ്ങള്‍ മാത്രം എന്നു സ്ഥാപിക്കാനുള്ള പാഴ്ശ്രമമാണ് താങ്കള്‍ നടത്തുന്നത്,അതല്ലേയെന്ന് മനസാക്ഷിയോടൊന്നുചോദിച്ചുനോക്കുക.
അങ്ങിനെ ബ്ലോഗ് ലോകത്തോട് മുഴുവന്‍ സംഘര്‍ഷത്തിലേര്‍പ്പെടാന്‍ മാത്രം തടിക്കാവതൊന്നുമില്ല- പിന്നെ എന്നെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ടാകാം. അതിനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു.
യുക്തിവാദികളോട് മറുപടി പറഞ്ഞു, ഇനിയും വിഷയങ്ങള്‍ വന്നാല്‍ എനിക്കറിയാവുന്നതെങ്കില്‍ മറുപടി പറയും. നില്‍ക്കാന്‍ മുമ്പുണ്ടായിരുന്ന കള്ളികളെല്ലാം ഇപ്പോഴുമുണ്ടെന്നെ.
എല്ലാവരും തമാശക്കാരായാല്‍ പോരല്ലോ കൂതറെ.
മുക്കുവന്‍
എന്നാരാ പറഞ്ഞെ :)
ചിന്തകന്‍
:)
ബൈബിളിൽ ഇല്ലാത്ത ഒരു കാര്യം പറഞ്ഞ് താങ്കൾ തർക്കിക്കുന്നതെന്തിനാണ് ?. "മോശയാണ് പഴയനിയമത്തിന്റെ രചയിതാവ് എന്നാണ് വിശ്വാസം എങ്കിൽ അക്കാര്യം പഴയനിയമത്തിന്റെ ആമുഖത്തിൽ സൂചിപ്പിക്കുമായിരുന്നു.
ReplyDeleteഅങ്ങനെ സൂചനയില്ലാത്തതിനാൽ താങ്കളുടെ
"പഴയനിയമത്തിലെ പഞ്ചപുസ്തകങ്ങള്‍ മോശയെഴുതി എന്നതാണു ക്രൈസ്തവ ഉത്തരം. എന്നാല്‍ പഞ്ചപുസ്തകത്തിന്റെ അവസാനപുസ്തകത്തിലെ അവസാന അദ്ധ്യായം ഇതിനെ ഖണ്ഡിക്കുന്നു."
എന്ന വാദത്തിന് എന്താണു പ്രസക്തി ?
ചിന്തകാ,വിഷയത്തെക്കുറിച്ചല്ലേ അഭിപ്രായിക്കേണ്ടത് ഇതിലുള്ളത് വിഷമല്ലേ?അല്ലെങ്കില്‍ സകലചെര്‍ച്ചയിലും ഏന്തിവലിഞ്ഞ് അഭിപ്രായം പറയുന്ന ചിന്തകന്റെ അഭിപ്രായത്തില്‍ ചരിത്രത്തിന്റെ അടിസ്ഥാനത്ത്ല്‍ പറ പഴയനിയമം എഴുതിയത് ആരാണ്? ഇതേ അടിസ്ഥാനത്തല്‍ ഖുര്‍ ആന്‍ എഴുതിയത് ആരാണെന്നുകൂടി വിഷയപാണ്ടി ത്തമുള്ള ചിന്തകന്‍ പറയുമോ?. പറയില്ല ചിന്തകാ അതു പറയാന്‍ താങ്കളുടെ വിശ്വാസം താങ്കളെ അനുവദിക്കില്ല.ഞാന്‍ പറയുന്നത് ഇത്രയേ ഉള്ളൂ അവനവന്റെ കാലിലെ മന്ത് സ്വന്തമായി ഒന്നു തുരന്നു നോക്കുക എന്നിട്ട് മറ്റുള്ള മനുഷ്യരുടെ മന്തിനെകുറിച്ച് അഭിപ്രായ്ം പറയുക.യുക്തിവാദികള്‍ മുസ്ലീം മതത്തെ പഴിച്ചെങ്കില്‍ യുക്തിവാദികളെപഴിക്കൂ നിങ്ങള്‍ മറ്റുള്ളവരെ വെറുതെ വിടൂ.അതിനാവതില്ലെങ്കില്‍ വെറുതെയരിക്കൂ കൂടുതല്‍ പേര്‍ ഒരു മതത്തെ വെറുക്കാതിരിക്കാനെങ്കിലും അതുപകരിക്കും.
ReplyDeleteമതത്തിൽ വിശ്വാസമില്ലാത്തവർ പിന്നെ അതിനെ പറ്റി അഭിപ്രായം പറയേണ്ട കാര്യമില്ല. ഇത് മത വിശ്വാസികൾ തമ്മിലുള്ള ഒരു ചർച്ച എന്ന നില്ലക്ക് കണ്ടാൽ മതി. ഈ പോസ്റ്റിനോട് വിയോജിപ്പുള്ളവർ ശരിയായ വസ്തുത എന്താണു എന്ന് അറിയാമെങ്കിൽ അത് പറയുകയാണു വേണ്ടത്. അല്ലാതെ സംവാദങ്ങളും, ചർച്ചകളും വേണ്ട എന്നു പറയുകയല്ല വേണ്ടത്. എല്ലാവരും തമാശയും നാട്ടുകാര്യങ്ങളും തന്നെ എഴുതണമെന്ന് നിർബന്ധമെന്നുമില്ലല്ലോ..
ReplyDeleteഅനില്‍-
ReplyDeleteഏതെങ്കിലും പള്ളിയില്‍ കയറി ഒരച്ചനോട് പഞ്ചപുസ്തകങ്ങള്‍ ആരെഴുതി എന്ന് ഒന്നന്വേഷിക്കാമോ?
പഴയ നിയമത്തില്‍ മോശേഴുതിയതെന്നു എവിടെയെങ്കിലുമെഴുതിയിരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ?കൃസ്ത്യന്‍ വിശ്വാസമനുസരിച്ച് എന്നേ എഴുതിയുള്ളൂ
കൂതറക്കു വേണമെങ്കില്‍ അങ്ങിനെ ഒരു വിഷയമാവാലോ? ആര്‍ക്കെന്തു തടസ്സം-
vinu- :)
താഴെ പറയുന്ന ജയന്‍ ഏവൂര്‍ വളരെ മാന്യമായി മതബ്ലോഗുകളില്‍ കമന്റു എഴുതുന്ന ആളാണ്. നട്ടപ്പിരാന്തന്റെ മദ പോസ്റ്റ് വായിച്ച് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയിരിക്കുന്നു. അദ്ദേഹം ഇനി ഇവിടെ വരികയോ വായിക്കുകയോ ചെയ്യില്ല. അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തോട് കാട്ടിപ്പരുത്തിക്ക് വല്ലതും പറയാനുണ്ടോ.
ReplyDeletejayanEvoor said...
വളരെ യുക്തമായ പോസ്റ്റ്.
തുടങ്ങിവച്ചത് യുക്തിവാദികളായാലും വിശ്വാസികളായാലും ഈ മതസംവാദം കൊണ്ട് ഒരാൾ പോലും തന്റേതല്ലാത്ത മതമാണ് കൂടുതൽ യുക്തിസഹം എന്നെങ്കിലും സമ്മതിച്ചു തന്നതായി കാണാൻ കഴിയില്ല.
നട്ടപ്പിരാന്തന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു.
അതേ സമയം ഇത്തരം സവാദങ്ങൾ തുടരാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്; വായിക്കാതിരിക്കാൻ വായനക്കാർക്കും.
ഞാൻ വായനക്കാരന്റെ സ്വാതന്ത്ര്യം എടുക്കുന്നു. ഇനി മേൽ ഒരു മത-സംവാദ പോസ്റ്റും വായിക്കാൻ ഞാൻ സമയം മെനക്കെടുത്തില്ല.
ഒരാളോടും ഇന്നതേ വായിക്കാവൂ, അല്ലെങ്കില്‍ വായിക്കണം എന്നു പറയാന്‍ ഞാനാളല്ല. പക്ഷെ- ഒരഭിപ്രായം കാണുമ്പോഴെ തന്റെ വായന ഇന്നതാവുമെന്ന് തീരുമാനമെടുക്കുന്നത് ശരിയാകുമോ? എനിക്ക് വിമര്‍ശനങ്ങളിഷ്ടമാണു. അതെന്നെ കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നു.
ReplyDelete‘അനന്തമഞ്ജാതമവർണനീയം
ReplyDeleteഈ ലോകഗോളം തിരിയുന്ന മാർഗ്ഗം
അതിലെങ്ങാണ്ടൊരിടത്തിരുന്ന്
നോക്കുന്ന മർത്ത്യൻ കഥയെന്തറിഞ്ഞു’
മത സംവാദങ്ങൾ വായിക്കുമ്പോൾ ആ കവിയെ ഓർക്കാതിരിക്കുന്നതെങ്ങിനെ?
>>> ഈ മതസംവാദം കൊണ്ട് ഒരാൾ പോലും തന്റേതല്ലാത്ത മതമാണ് കൂടുതൽ യുക്തിസഹം എന്നെങ്കിലും സമ്മതിച്ചു തന്നതായി കാണാൻ കഴിയില്ല.<<<
ReplyDeleteജയന്റെ കമന്റിലെ പ്രസക്തമായ ഭാഗം ഇതാണെന്ന് കരുതിയാണ് ആ കമന്റ് ഇവിടെ പോസ്റ്റ് ചെയ്തത്.
ഇത്തരം പോസ്റ്റുകളുടെ ഒരേഒരു ലക്ഷ്യം മതമാറ്റമാണ് എന്ന് കരുതുന്നത് കൊണ്ടല്ലേ ഈ മതനിഷേധികള്‍ ഇത്രമാത്രം അസഹിഷ്ണുതയോടെ മതചര്‍ചകളെ വീക്ഷിക്കുന്നത്.
കാട്ടിപരുത്തി, ഇതുകൂടി വായിച്ചു നോക്കാം...
ReplyDeleteബൈബിള്‍ തെറ്റുകള്‍
>> ഏതെങ്കിലും പള്ളിയില്‍ കയറി ഒരച്ചനോട് പഞ്ചപുസ്തകങ്ങള്‍ ആരെഴുതി എന്ന് ഒന്നന്വേഷിക്കാമോ? <<
ReplyDeleteകാട്ടിപരുത്തിക്ക് ഏതു പള്ളിയിലെ ഏതു അച്ചനാണ് പറഞ്ഞുതന്നത് പഞ്ചപുസ്തകങ്ങള്‍ മുഴുവനും മോശയാണ് എഴുതിയത് എന്നു?
സന്തോഷ്
ReplyDeleteപഞ്ചപുസ്തകങ്ങള്‍ മോശയാല്‍ എഴുതപ്പെട്ടവ എന്നു പറഞ്ഞാല്‍ മുഴുവനല്ലാതെ എഴുതപ്പെട്ടവ എന്ന ഭാഷ എനിക്കറിയില്ല
ബൂലോകത്തെ മതസംവാദങ്ങളും നട്ടപ്പിരാന്തന്മാരുടെ ബേജാറുകളും
ReplyDelete>> 'ബൂലോകത്തു നടക്കുന്ന മത സംവാദങ്ങളെ ഭീതിയോടെ വീക്ഷിക്കുകയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുകയെന്നത് മതേതര സംരക്ഷണത്തിന്റെ ആവശ്യമാണെന്ന് ബൂലോകത്തെ 'ബുദ്ധിജീവികള്‍(!)' പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി..' <<
ബൂലോകത്തു നടക്കുന്ന മത സംവാദങ്ങളെ ഭീതിയോടെ വീക്ഷിക്കേണ്ടതുണ്ടോ.
ഇത്തരം സംവാദങ്ങള്‍ നിര്‍ത്തിവെക്കേണ്ടതുണ്ടോ..
നട്ടപ്പിരാന്തന്റെ 'ബൂലോകത്തെ “മദ” പാടുകള്‍' എന്ന പോസ്റ്റിന് ഒരു മറുകുറിപ്പ്..
ഇവിടെ വായിക്കാം.
കാട്ടിപരുത്തി, ഖുര്‍ ആന്‍ അവതരിപ്പിക്കുന്ന പല വിശ്വാസങ്ങളും ഇസ്ലാം മതം ഉണ്ടാകുന്നതിനും മുന്‍പേ യഹൂദര്‍ പാലിച്ചു പോന്നിരുന്നതാണ്. ഏക ദൈവ വിശ്വാസം മുതല്‍ സ്ത്രീകളുടെ തലമറയ്ക്കലും വരെ എല്ലാം. അവയില്‍നിന്നും കുറെ വ്യത്യാസങ്ങള്‍ വരുത്തി നിലവില്‍ വന്നതാണ് ക്രിസ്തുമതം. ക്രിസ്ത്യാനികള്‍ യഹൂദനിയമത്തില്‍ നിന്നും വരുത്തിയ കാതലായ മാറ്റം ആണ് തന്നെപ്പോലെ തന്നെ മറ്റുള്ളവരെയും സ്നേഹിക്കുക എന്നതും ദൈവം സ്നേഹമാണ് എന്ന കാഴ്ചപ്പാടും. ഇസ്ലാം മതമോ ഖുര്‍ ആനോ യാഹൂദരുടെയോ ക്രിസ്ത്യാനികളുടെയോ മതവിശ്വാസങ്ങളില്‍ ഇല്ലത്തതായ, മനുഷ്യ നന്മയ്ക്ക് ഉതകുന്നതായ പുതിയതായ ഏതെങ്കിലും ആശയങ്ങള്‍ അവതരിപ്പിക്കുന്നുണ്ടോ?
ReplyDeleteക്ഷമ-
ReplyDeleteഎല്ലാ ദൈവീക മതങ്ങളുടെയും തുടര്‍ച്ചയിലെ അവസാന മതമായാണു മുസ്ലിങ്ങള്‍ ഇസ്ലാമിനെ കാണുന്നത്, അപ്പോള്‍ യഹൂദ മതത്തിലെയും ക്രൈസ്തവ മതത്തിലെയും നന്മ്കള്‍ ഇസ്ലാമില്‍ കാണുന്നു എന്നത് ഒരാരോപണമായി ഞാന്‍ കാണുന്നില്ല.
ക്ഷമയുടെ ക്രിസ്ത്യാനികള്‍ യഹൂദനിയമത്തില്‍ നിന്നും വരുത്തിയ കാതലായ മാറ്റം ആണ് തന്നെപ്പോലെ തന്നെ മറ്റുള്ളവരെയും സ്നേഹിക്കുക എന്നതും ദൈവം സ്നേഹമാണ് എന്ന കാഴ്ചപ്പാടും. എന്ന വാക്ക് ശരിയല്ലല്ലോ? അങ്ങിനെയെങ്കില്‍ യഹൂദരുടെ പാരമ്പര്യം ക്രൈസ്തവതക്ക് അവകാശപ്പെടാനാവില്ല എന്നു വരില്ലെ? യഹൂദര്‍ യേശുവിനെ അംഗീകരിച്ചില്ല എന്നത് സത്യം. പക്ഷെ യേശു യഹൂദനും മോശയുടെ തുടര്‍ച്ചയുമല്ലെ. ദൈവം യേശുവിനു മുമ്പ് സ്നേഹമല്ല എന്നാണോ ദൈവത്തെ ക്രൈസ്തവര്‍ മാറ്റി എന്നു പറയുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്?
കാട്ടിപരുത്തി, യഹൂദ മതത്തിലെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും മതത്തിലെയോ ഏതൊക്കെ നന്മകള്‍ ഇസ്ലാം മതത്തില്‍ ഉണ്ട് എന്നതല്ല ഞാന്‍ ചോദിച്ചത്. എന്റെ ചോദ്യം ഇസ്ലാം മതം ഉണ്ടാകുന്നതിനും മുന്‍പേ ഉണ്ടായിരുന്ന യഹൂദമതത്തിനോ മറ്റേതെങ്കിലും മതത്തിനോ അവകാശപ്പെടാനില്ലാത്ത, മനുഷ്യര്‍ക്ക് ദൈനംദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടുന്ന എന്ത് നന്മയാണ് ഇസ്ലാംമതം പുതിയതായി അവതരിപ്പിച്ചത് എന്നാണ്.
ReplyDeleteബൈബിളിലെ പഴയ നിയമം യഹൂദരുടെ വിശ്വാസങ്ങളെക്കുറിച്ച് ഉള്ളതാണെങ്കില്‍ , ആ പഴയ നിയമത്തിലെ ദൈവം യഹൂദജനതയ്ക്ക് വേണ്ടി മാത്രം പ്രവൃത്തിക്കുന്ന ദൈവം ആയിരുന്നു. എന്നാല്‍ പുതിയ നിയമത്തില്‍ ആ കാഴ്ചപ്പാടിന് മാറ്റം ഉണ്ട്, അവിടെ ദൈവം എല്ലാവര്ക്കും വേണ്ടിയാണ്. പഴയനിയമത്തിലെ ദൈവസ്നേഹം യഹൂദവംശത്തിനു വേണ്ടി മാത്രം ഉള്ളതാണെങ്കില്‍ പുതിയനിയമത്തില്‍ അത് എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ്. യേശു യഹൂദന്‍ ആയിരുന്നെങ്കിലും അവര്‍ക്ക് വേണ്ടി മാത്രം അല്ലല്ലോ സംസ്സാരിചിരുന്നത്, അതുതന്നെയാവാം യഹൂദര്‍ യേശുവിനെ അംഗീകരിക്കാത്തത്തിനു കാരണവും.
ദൈവത്തെ ക്രൈസ്തവര്‍ മാറ്റി എന്നല്ല ഞാന്‍ പറഞ്ഞത്, അതുവരെയുണ്ടായിരുന്ന യഹൂദരുടെ ദൈവസങ്കല്‍പ്പത്തെ മാറ്റി എന്നാണ് പറഞ്ഞത്. യഹൂദരുടെ ദൈവം യഹൂദര്‍ക്കുവേണ്ടി മാത്രം, നിലകൊള്ളുന്ന ദൈവം ആയിരുന്നു. യഹൂദര്‍ക്കുവേണ്ടി യുദ്ധം ചെയ്യുന്ന, യഹൂദരെ മാത്രം സ്വന്തം ജനതയായി കാണുന്ന, മറ്റു വംശങ്ങള്‍ക്കില്ലാത്ത ഉന്നതമായ സ്ഥാനം യഹൂദവംശത്തിനു മാത്രം നല്‍കുന്ന ദൈവം... ആ ദൈവത്തെയാണ് ക്രിസ്തുവും ക്രിസ്ത്യാനികളും ചേര്‍ന്ന് ലോകത്തിനു മുഴുവനുമായി നല്‍കിയത്. ക്രിസ്ത്യാനിയുടെ ദൈവം ക്രിസ്ത്യാനിക്കുവേണ്ടി മാത്രം നിലകൊള്ളുന്നില്ല, ക്രിസ്ത്യാനിയോടു മറ്റ് വംശങ്ങളോട് യുദ്ധം ചെയ്യാന്‍ ആവശ്യപ്പെടുന്നില്ല, മനുഷ്യര്‍ക്ക് എല്ലാവര്ക്കും തുല്യ സ്ഥാനം നല്‍കുന്നു.... ഇതൊക്കെ യഹൂദമതത്തില്‍നിന്നും ക്രിസ്തുമതത്തിലേക്ക് വരുമ്പോള്‍ പ്രത്യക്ഷത്തില്‍ കാണുന്ന വ്യത്യാസങ്ങള്‍ ആണ്. ഇതൊക്കെയാണ് ഞാന്‍ മുകളിലെ കമന്റില്‍ ഉദ്ദേശിച്ച അര്‍ഥം.
യഹൂദമതത്തിലോ ക്രൈസ്തവതയിലോ മദ്യം നിഷിദ്ധമാണോ? ഒരു കാര്യം മാത്രം കൊടുക്കുന്നു.
ReplyDeleteകാട്ടിപരുത്തി, ക്രിസ്തുമതത്തില്‍ മദ്യം നിഷിദ്ധമാണ് (ബൈബിളില്‍ യേശു വെള്ളം വീഞ്ഞാക്കി എന്ന് പറഞ്ഞു തര്‍ക്കിക്കാന്‍ നില്‍ക്കില്ല എന്ന് വിചാരിക്കുന്നു). യഹൂദമതത്തിന്റെ കാര്യം കൃത്യമായി അറിവില്ല, എങ്കിലും മദ്യം തിന്മയിലേക്ക് നയിക്കും എന്നുള്ളതുകൊണ്ട് യഹൂദരും മദ്യപാനത്തെ അംഗീകരിക്കുവാന്‍ സാധ്യതയില്ല എന്ന് കരുതുന്നു. അതുകൊണ്ട് മദ്യം നിഷിദ്ധമാക്കി എന്നത് ഇസ്ലാം മതത്തിന്റെ പരിഷ്ക്കരണം ആണ് എന്നു പറയുവാന്‍ സാധിക്കില്ല.
ReplyDeleteബൈബിളിലെ പഴയ നിയമം യഹൂദരുടെ വിശ്വാസങ്ങളെക്കുറിച്ച് ഉള്ളതാണെങ്കില്‍ , ആ പഴയ നിയമത്തിലെ ദൈവം യഹൂദജനതയ്ക്ക് വേണ്ടി മാത്രം പ്രവൃത്തിക്കുന്ന ദൈവം ആയിരുന്നു.
ReplyDeleteവിയോജിപ്പുണ്ട്-
പഴയനിയമത്തിലെ ദൈവസ്നേഹം യഹൂദവംശത്തിനു വേണ്ടി മാത്രം ഉള്ളതാണെങ്കില്‍ പുതിയനിയമത്തില്‍ അത് എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ്.
വിയോജിക്കുന്നു.
ദൈവത്തെ ക്രൈസ്തവര്‍ മാറ്റി എന്നല്ല ഞാന്‍ പറഞ്ഞത്, അതുവരെയുണ്ടായിരുന്ന യഹൂദരുടെ ദൈവസങ്കല്‍പ്പത്തെ മാറ്റി എന്നാണ് പറഞ്ഞത്.
ദൈവ സങ്കല്പത്തെ മാറ്റി എന്നാല്‍ ദൈവ സ്വഭാവത്തെ മാറ്റി എന്നു തന്നെയാണു.
യഹൂദരുടെ ദൈവം യഹൂദര്‍ക്കുവേണ്ടി മാത്രം, നിലകൊള്ളുന്ന ദൈവം ആയിരുന്നു. യഹൂദര്‍ക്കുവേണ്ടി യുദ്ധം ചെയ്യുന്ന, യഹൂദരെ മാത്രം സ്വന്തം ജനതയായി കാണുന്ന, മറ്റു വംശങ്ങള്‍ക്കില്ലാത്ത ഉന്നതമായ സ്ഥാനം യഹൂദവംശത്തിനു മാത്രം നല്‍കുന്ന ദൈവം.
അങ്ങിനെ വരുമ്പോള്‍ രണ്ട് ദൈവമുണ്ടാകേണ്ടി വരുന്നു. യഹൂദര്‍ക്ക് ഒരു ദൈവവും പിന്നീട് എല്ലാ മനുഷ്യര്‍ക്ക് വേണ്ടി മറ്റൊരു ദൈവവും , അല്ലെങ്കില്‍ ദൈവം പിന്നീട് പുരോഗതി പ്രാപിച്ചു എന്നു പറയേണ്ടി വരുന്നു.
ക്രിസ്തുമതത്തില്‍ മദ്യം നിഷിദ്ധമാണ് (ബൈബിളില്‍ യേശു വെള്ളം വീഞ്ഞാക്കി എന്ന് പറഞ്ഞു തര്‍ക്കിക്കാന്‍ നില്‍ക്കില്ല എന്ന് വിചാരിക്കുന്നു).
ബൈബിളീല്‍ യേശു മദ്യം നിഷിദ്ധമാനെന്നും ഉപയോഗിക്കരുതെന്നും എവിടെയും പറയുന്നില്ലല്ലോ? പിന്നീടുള്ള പുരോഹിതരുടെ പഠനങ്ങളല്ല ഉദ്ദേശിച്ചത്.
പുതിയ നിയമത്തെ കുറിച്ചുള്ള ചര്‍ച്ച പഴയ നിയമത്തിലെ ചില ഭാഗങ്ങള്‍ കൂടി കഴിഞ്ഞതിനു ശേഷം വിശദമായി നമുക്ക് ചര്‍ച്ച ചെയ്യാം. അല്ലെങ്കില്‍ വിഷയം മാറുന്നതിനാലാണു
>> വിയോജിപ്പുണ്ട് - വിയോജിക്കുന്നു. <<
ReplyDeleteകാട്ടിപരുത്തി, പഴയ നിയമം മുഴുവനും വേണ്ടാ, പഞ്ചപുസ്തകങ്ങള്‍ എന്നറിയപ്പെടുന്ന ആദ്യത്തെ അഞ്ചു പുസ്തകങ്ങള്‍ ഒന്നു മനസ്സിരുത്തി വായിച്ചാല്‍ മതി, വിയോജിപ്പ് മാറും.
>> ദൈവ സങ്കല്പത്തെ മാറ്റി എന്നാല്‍ ദൈവ സ്വഭാവത്തെ മാറ്റി എന്നു തന്നെയാണു <<
കാട്ടിപരുത്തിയ്ക്ക് ക്ഷമയെക്കുരിച്ചു ഒരു സങ്കല്പം ഉണ്ടായിരുന്നു, എന്നാല്‍ ആ സങ്കല്പം മറ്റൊരാള്‍ തിരുത്തി എന്ന് പറഞ്ഞാല്‍ കാട്ടിപരുത്തിയുടെ സങ്കല്പം തെറ്റായിരുന്നു എന്നാണോ അതോ ക്ഷമയുടെ സ്വഭാവം മാറി എന്നാണോ?
>> അങ്ങിനെ വരുമ്പോള്‍ രണ്ട് ദൈവമുണ്ടാകേണ്ടി വരുന്നു. യഹൂദര്‍ക്ക് ഒരു ദൈവവും പിന്നീട് എല്ലാ മനുഷ്യര്‍ക്ക് വേണ്ടി മറ്റൊരു ദൈവവും , അല്ലെങ്കില്‍ ദൈവം പിന്നീട് പുരോഗതി പ്രാപിച്ചു എന്നു പറയേണ്ടി വരുന്നു <<
തീര്‍ച്ചയായും യഹൂദര്‍ക്ക് ഒരൊറ്റ ദൈവം മാത്രമേ ഉണ്ടായിരുന്നുള്ളൂ, തങ്ങള്‍ക്കുവേണ്ടി മാത്രം പ്രവൃത്തിക്കുന്ന ദൈവം. യഹൂദര്‍ അല്ലാത്തവര്‍ അവരെ സംബന്ധിച്ച് തങ്ങളുടെ ദൈവത്തിന്റെ സൃഷ്ടികള്‍ പോലും ആയിരുന്നില്ല. യഹൂദരുടെ ഈ വിശ്വാസത്തിനു പുരോഗതി നല്‍കുവാനാണ് യേശു ശ്രമിച്ചത് അല്ലാതെ ദൈവത്തിനു പുരോഗതിനല്കുവാനല്ല.
>> ബൈബിളീല്‍ യേശു മദ്യം നിഷിദ്ധമാനെന്നും ഉപയോഗിക്കരുതെന്നും എവിടെയും പറയുന്നില്ലല്ലോ? പിന്നീടുള്ള പുരോഹിതരുടെ പഠനങ്ങളല്ല ഉദ്ദേശിച്ചത്. <<
എന്താണ് ബൈബിള്‍ എന്നുള്ള പ്രാഥമിക പാഠം പോലും കാട്ടിപരുത്തി ചിലപ്പോള്‍ മറന്നുപോകുന്നു. കാട്ടിപരുത്തിയുടെ ചോദ്യം കേട്ടാല്‍ ബൈബിള്‍ മുഴുവന്‍ യേശു എഴുതിയെന്നോ അല്ലെങ്കില്‍ ബൈബിള്‍ മുഴുവന്‍ യേശുവിന്റെ വാക്കുകള്‍ മാത്രം എന്നോ കരുതേണ്ടിവരും. യേശുവിനു ശേഷമുള്ള പുരോഹിതരുടെ പഠനങ്ങള്‍ അല്ല ക്രിസ്തുമതവിശ്വാസികള്‍ക്ക് മദ്യം നിഷിദ്ധമാക്കുന്നതിന്റെ കാരണം. ബൈബിളില്‍ പഴയനിയമത്തില്‍ തന്നെ മദ്യം ഉപയോഗിക്കരുത് എന്ന് പറയുന്നുണ്ട്. "ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാന്‍വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞുകുടിച്ചു മദിക്കാന്‍ വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!"
>>യഹൂദമതത്തിലോ ക്രൈസ്തവതയിലോ മദ്യം നിഷിദ്ധമാണോ? ഒരു കാര്യം മാത്രം കൊടുക്കുന്നു.<<
ബൈബിളിലെ പഴയനിയമത്തില്‍ തന്നെ മദ്യം ഉപയോഗിക്കരുത് എന്നു എഴുതിയിരിക്കുന്നതിനാല്‍ (ഏശയ്യ 5:11), നിങ്ങളുടെ ഈ അവകാശവാദം നിലനില്‍ക്കുന്നത് അല്ല എന്നു മനസ്സിലായില്ലേ?
>> പുതിയ നിയമത്തെ കുറിച്ചുള്ള ചര്‍ച്ച പഴയ നിയമത്തിലെ ചില ഭാഗങ്ങള്‍ കൂടി കഴിഞ്ഞതിനു ശേഷം വിശദമായി നമുക്ക് ചര്‍ച്ച ചെയ്യാം. അല്ലെങ്കില്‍ വിഷയം മാറുന്നതിനാലാണു <<
വിഷയം മാറാതെ തന്നെ എന്റെ ചോദ്യത്തിനു ഉത്തരം തരൂ കാട്ടിപരുത്തി. ഇസ്ലാം മതമോ ഖുര്‍ ആനോ യാഹൂദരുടെയോ ക്രിസ്ത്യാനികളുടെയോ മതവിശ്വാസങ്ങളില്‍ ഇല്ലത്തതായ, മനുഷ്യ നന്മയ്ക്ക് ഉതകുന്നതായ പുതിയതായ ഏതെങ്കിലും ആശയങ്ങള്‍ അവതരിപ്പിക്കുന്നുണ്ടോ?
ബൈബിള്‍ ഇങ്ങിനെയല്ല, ഇങ്ങിനെയൊക്കെയാകനമെന്നു ക്ഷമക്ക് കരുതാം. പക്ഷെ ബൈബിളിലുള്ളതല്ലെ ബൈബിളിലുണ്ടാകൂ.
ReplyDeleteകാട്ടിപരുത്തിയ്ക്ക് ക്ഷമയെക്കുരിച്ചു ഒരു സങ്കല്പം ഉണ്ടായിരുന്നു, എന്നാല്‍ ആ സങ്കല്പം മറ്റൊരാള്‍ തിരുത്തി എന്ന് പറഞ്ഞാല്‍ കാട്ടിപരുത്തിയുടെ സങ്കല്പം തെറ്റായിരുന്നു എന്നാണോ അതോ ക്ഷമയുടെ സ്വഭാവം മാറി എന്നാണോ?
അപ്പോള്‍ യേശു വരുന്നത് വരെ ദൈവത്തെ കുറിച്ച് പഠിപ്പിച്ചത് ആരായിരുന്നു. ക്ഷമക്ക് ക്രൈസ്തവതയുടെ ബാലപാഠങ്ങള്‍ അറിയില്ല എന്നു പറയേണ്ടി വരുന്നു.
നോഹ മുതല്‍ യേശു വരെയുള്ള പ്രവാചകര്‍ പഠിപ്പിച്ച ദൈവം ഒന്നു തന്നെയാണു. യഹൂദരുടെ ദൈവ സങ്കല്പം ബൈബിളിന്റെ അടിസ്ഥാനത്തിലുള്ളതല്ല എന്നു ക്ഷമ പറഞ്ഞതിനഅല്‍ മാത്രം അംഗീകരിക്കാനാവില്ലല്ലോ? യേശു യഹൂദരില്‍ പെട്ടവനല്ല എന്നത് യഹൂദരുടെ വാദമാണ്, അതംഗീകരിക്കുകയാണൊ ക്ഷമ ചെയ്യുന്നത്. യഹൂദരുടെ ദൈവസങ്കല്പം തിരുത്താനല്ല നിവര്‍ത്തിപ്പാനാണു താന്‍ വന്നതെന്ന് യേശു - അല്ലെന്നു ക്ഷമ- എനിക്ക് യേശുവിന്റെ കൂടെ നില്‍ക്കാനാണിഷ്ടം.
തീര്‍ച്ചയായും യഹൂദര്‍ക്ക് ഒരൊറ്റ ദൈവം മാത്രമേ ഉണ്ടായിരുന്നുള്ളൂ, തങ്ങള്‍ക്കുവേണ്ടി മാത്രം പ്രവൃത്തിക്കുന്ന ദൈവം. യഹൂദര്‍ അല്ലാത്തവര്‍ അവരെ സംബന്ധിച്ച് തങ്ങളുടെ ദൈവത്തിന്റെ സൃഷ്ടികള്‍ പോലും ആയിരുന്നില്ല
ഇതെല്ലാം പുതിയ അറിവുകള്- യഹൂദര്‍ക്കെന്നല്ല, ലോകത്തിനു മുഴുവന്‍ ഒരൊറ്റ ദൈവമേയുള്ളൂ - യഹൂദരല്ലാത്തവരെ പിന്നെ ആരാണു സൃഷ്ടിച്ചത്. യഹൂദര്‍ പാഗണ്‍ വിശ്വാസികളായിരുന്നില്ലല്ലോ- യഹൂദരെല്ലാത്തവര്‍ ദൈവത്തിന്റെ സൃഷ്ടികളായിരുന്നില്ല എന്ന അറിവ് ബൈബിളിന്റെ അടിസ്ഥാനത്തില്‍ ഒന്നു വിശദീകരിക്കാമോ?
>>യഹൂദമതത്തിലോ ക്രൈസ്തവതയിലോ മദ്യം നിഷിദ്ധമാണോ? ഒരു കാര്യം മാത്രം കൊടുക്കുന്നു.<<
ബൈബിളിലെ പഴയനിയമത്തില്‍ തന്നെ മദ്യം ഉപയോഗിക്കരുത് എന്നു എഴുതിയിരിക്കുന്നതിനാല്‍ (ഏശയ്യ 5:11), നിങ്ങളുടെ ഈ അവകാശവാദം നിലനില്‍ക്കുന്നത് അല്ല എന്നു മനസ്സിലായില്ലേ?
ഇല്ലല്ലോ- യഹോവയുടെ സ്മരനയില്ലാതെ വീഞ്ഞും സംഗീതവുമായി കഴിയുന്നവരെ കുറിച്ചുള്ള ചില പ്രവചനങ്ങളാണല്ലോ ഏശയ്യയുടെ പുസ്തകത്തില്‍ കൊടുത്തിരിക്കുന്നത്- അതല്ലാതെ അവിടെ മദ്യം നിഷിദ്ധമാനെന്ന് ഇല്ലല്ലോ? അങ്ങിനെയെങ്കില്‍ സംഗീതവും തപ്പും കുഴലും വീണയുമല്ലാം നിഷിദ്ധമെന്ന് വരില്ലെ?
>> ബൈബിള്‍ ഇങ്ങിനെയല്ല, ഇങ്ങിനെയൊക്കെയാകനമെന്നു ക്ഷമക്ക് കരുതാം. പക്ഷെ ബൈബിളിലുള്ളതല്ലെ ബൈബിളിലുണ്ടാകൂ. <<
ReplyDeleteബൈബിളില്‍ ഉള്ളത് തന്നെയാണ് ഞാന്‍ പറഞ്ഞത്, അല്ലാതെ ബൈബിള്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയ വെളിപാടുകള്‍ അല്ല.
>> അപ്പോള്‍ യേശു വരുന്നത് വരെ ദൈവത്തെ കുറിച്ച് പഠിപ്പിച്ചത് ആരായിരുന്നു. ക്ഷമക്ക് ക്രൈസ്തവതയുടെ ബാലപാഠങ്ങള്‍ അറിയില്ല എന്നു പറയേണ്ടി വരുന്നു.
നോഹ മുതല്‍ യേശു വരെയുള്ള പ്രവാചകര്‍ പഠിപ്പിച്ച ദൈവം ഒന്നു തന്നെയാണു. യഹൂദരുടെ ദൈവ സങ്കല്പം ബൈബിളിന്റെ അടിസ്ഥാനത്തിലുള്ളതല്ല എന്നു ക്ഷമ പറഞ്ഞതിനഅല്‍ മാത്രം അംഗീകരിക്കാനാവില്ലല്ലോ? യേശു യഹൂദരില്‍ പെട്ടവനല്ല എന്നത് യഹൂദരുടെ വാദമാണ്, അതംഗീകരിക്കുകയാണൊ ക്ഷമ ചെയ്യുന്നത്. യഹൂദരുടെ ദൈവസങ്കല്പം തിരുത്താനല്ല നിവര്‍ത്തിപ്പാനാണു താന്‍ വന്നതെന്ന് യേശു - അല്ലെന്നു ക്ഷമ- എനിക്ക് യേശുവിന്റെ കൂടെ നില്‍ക്കാനാണിഷ്ടം. <<
കാട്ടിപരുത്തി, യേശു വരുന്നതുവരെ ദൈവത്തെക്കുറിച്ചു പഠിപ്പിച്ചവരെക്കുറിച്ച് പഴയനിയമത്തില്‍ ഉണ്ട്. ക്രൈസ്തവതയുടെ ഒരു പാഠങ്ങളിലും നോഹയോ യേശുവോ പ്രവാചകന്മാര്‍ അല്ല. നോഹയും യേശുവും പ്രവാചകന്മാര്‍ ആകുന്നതു "ഖുര്‍ ആന്‍ " പാഠങ്ങളില്‍ . കാട്ടിപരുത്തി എന്തിനാണ് ആ പാഠങ്ങള്‍ ബൈബിളിനോട് കൂട്ടികെട്ടുന്നത്? യഹൂദരുടെ ദൈവസങ്കല്പം ബൈബിള്‍ അടിസ്ഥാനത്തില്‍ അല്ല എന്നോ യേശു യഹൂദന്‍ അല്ല എന്നോ ഞാന്‍ പറഞ്ഞുവോ? യഹൂദരുടെ " ദൈവസങ്കല്പം " നിവര്ത്തിപ്പാനാണ് താന്‍ വന്നത് എന്ന് എവിടെയാണ് യേശു പറഞ്ഞിട്ടുള്ളത്? കാട്ടിപരുത്തി എന്തിനാണ് ഞാന്‍ പറയാത്ത കാര്യങ്ങളിലേക്ക് വ്യാഖ്യാനങ്ങള്‍കൊണ്ടുപോകുന്നത്?
>> ഇതെല്ലാം പുതിയ അറിവുകള് - യഹൂദര്‍ക്കെന്നല്ല, ലോകത്തിനു മുഴുവന്‍ ഒരൊറ്റ ദൈവമേയുള്ളൂ - യഹൂദരല്ലാത്തവരെ പിന്നെ ആരാണു സൃഷ്ടിച്ചത്. യഹൂദര്‍ പാഗണ്‍ വിശ്വാസികളായിരുന്നില്ലല്ലോ- യഹൂദരെല്ലാത്തവര്‍ ദൈവത്തിന്റെ സൃഷ്ടികളായിരുന്നില്ല എന്ന അറിവ് ബൈബിളിന്റെ അടിസ്ഥാനത്തില്‍ ഒന്നു വിശദീകരിക്കാമോ? <<
ഇതില്‍ എന്ത് വിശദീകരണം ആണ് കാട്ടിപരുത്തിക്ക് വേണ്ടത്? " ഖുര്‍ ആന്‍ " അടിസ്ഥാനത്തില്‍ പറയുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കാറില്ലേ ബാക്കി എല്ലാ മത വിശ്വാസികളും അവിശ്വാസികള്‍ ആണെന്ന്? അതുപോലെ പഴയ നിയമത്തിലെ പഞ്ചപുസ്തകങ്ങളില്‍ കാണപ്പെടുന്ന യഹൂദരുടെ ഒരു വിശ്വാസത്തെക്കുറിച്ചാണ് ഞാന്‍ എഴുതിയത്.
>> ഇല്ലല്ലോ- യഹോവയുടെ സ്മരനയില്ലാതെ വീഞ്ഞും സംഗീതവുമായി കഴിയുന്നവരെ കുറിച്ചുള്ള ചില പ്രവചനങ്ങളാണല്ലോ ഏശയ്യയുടെ പുസ്തകത്തില്‍ കൊടുത്തിരിക്കുന്നത്- അതല്ലാതെ അവിടെ മദ്യം നിഷിദ്ധമാനെന്ന് ഇല്ലല്ലോ? അങ്ങിനെയെങ്കില്‍ സംഗീതവും തപ്പും കുഴലും വീണയുമല്ലാം നിഷിദ്ധമെന്ന് വരില്ലെ? <<
കാട്ടിപരുത്തി, ബൈബിള്‍ പഴയ നിയമം ഏശയ്യ പ്രവാചകന്റെ പുസ്തകം അഞ്ചാം അദ്ധ്യായം പതിനൊന്നാം വാക്യം ആണ് : "ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാന്‍വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞുകുടിച്ചു മദിക്കാന്‍ വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!" എന്നത്. ഈ വാക്യത്തിന്റെ അര്‍ഥം എനിക്ക് മനസ്സിലായത് മദ്യം നിഷിദ്ധമാണ് എന്ന് തന്നെയാണ്. കാട്ടിപരുത്തിക്ക് ലഹരി പാനീയം എന്നാല്‍ മദ്യം ആണ് എന്ന് മനസ്സിലാക്കുവാനുള്ള അറിവ് ഇല്ല എങ്കില്‍ അത് എന്റെ തെറ്റ് അല്ലല്ലോ?
ഏശയ്യ പ്രവാചകന്റെ പുസ്തകത്തില്‍ മറ്റെന്തൊക്കെയുണ്ട് എന്നുള്ളത് നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം. ഞാന്‍ ഏശയ്യ പ്രവാചകന്റെ പുസ്തകം അഞ്ചാം അദ്ധ്യായം പതിനൊന്നാം വാക്യം എടുത്തെഴുതിയത് നിങ്ങളുടെ ഈ അവകാശവാദം തെറ്റാണ് എന്ന് പറയുവാനാണ് -- യഹൂദമതത്തിലോ ക്രൈസ്തവതയിലോ മദ്യം നിഷിദ്ധമാണോ? ഒരു കാര്യം മാത്രം കൊടുക്കുന്നു -- ബൈബിള്‍ പഴയ നിയമം ഏശയ്യ പ്രവാചകന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട് മദ്യപിക്കുന്നവര്‍ക്ക് ദുരിതം എന്ന്. അതില്‍നിന്നും ഞാന്‍ മനസ്സിലാക്കിയ അര്‍ഥം മദ്യം നിഷിദ്ധമാക്കിയ ആദ്യത്തെ കൂട്ടര്‍ അല്ല മുസ്ലിങ്ങള്‍ എന്നും.
എന്റെ ചോദ്യം ഞാന്‍ ആവര്‍ത്തിക്കുന്നു : ഇസ്ലാം മതമോ ഖുര്‍ ആനോ ലോകത്ത് അന്നുവരെ നിലവിലുണ്ടായിരുന്ന ഒരു മതവിശ്വാസവും അവതരിപ്പിക്കാത്ത, മനുഷ്യ നന്മയ്ക്ക് ഉതകുന്നതായ പുതിയതായ ഏതെങ്കിലും ആശയങ്ങള്‍ അവതരിപ്പിക്കുന്നുണ്ടോ?
ദയവു ചെയ്ത് ക്ഷമ ബൈബിള്‍ ഒന്നു പഠിക്കുക, എന്നിട്ട് ചര്‍ച്ചക്ക് വരിക. നോഹ പ്രവാചകനല്ല. അവിശ്വാസികള്‍ ദൈവ സൃഷ്ടികളല്ല. ഇതെല്ലാം എനിക്ക് പഠിപ്പിച്ച് മനസ്സിലാക്കി ഒരു ചര്‍ച്ച മുന്നോട്ട് കൊണ്ടു പോകാന്‍ പ്രയാസമുണ്ട്.
ReplyDeleteയേശയ്യാ പുസ്തകത്തിലെ ആ വാചകം ക്ഷമക്കു മനസ്സിലായത് തെറ്റായ രീതിയിലാണു, ഒരു ഗ്രന്ഥത്തില്‍ ഒരു വാചകം അതിന്റെ അപ്പുറത്തുമിപ്പുറത്തുമുള്ള വാചകങ്ങളുമായി കൂട്ടി വായിച്ചാലേ അതിന്റെ ഉദ്ദേശ്യം ലഭിക്കൂ. ആ അടിസ്ഥാനത്തിലാണു ഞാന്‍ ആ വാചകം മദ്യം നിഷിദ്ധമാണെന്നതിനു ഉദാഹരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞത്. യേശുവിന് ശേഷമുള്ള പുരേഹിതരില്‍ നിന്നു മാത്രമെ മദ്യം ഉപയോഗിക്കുന്നതിന്നെതിരില്‍ ചില വാചകങ്ങള്‍ ബൈബിളിലുള്ളൂ. അത് യേശുവിനു ശേഷം നൂറ്റാണ്‍റ്റുകള്‍ക്ക് ശേഷം.
>> യേശയ്യാ പുസ്തകത്തിലെ ആ വാചകം ക്ഷമക്കു മനസ്സിലായത് തെറ്റായ രീതിയിലാണു, ഒരു ഗ്രന്ഥത്തില്‍ ഒരു വാചകം അതിന്റെ അപ്പുറത്തുമിപ്പുറത്തുമുള്ള വാചകങ്ങളുമായി കൂട്ടി വായിച്ചാലേ അതിന്റെ ഉദ്ദേശ്യം ലഭിക്കൂ. ആ അടിസ്ഥാനത്തിലാണു ഞാന്‍ ആ വാചകം മദ്യം നിഷിദ്ധമാണെന്നതിനു ഉദാഹരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞത്. യേശുവിന് ശേഷമുള്ള പുരേഹിതരില്‍ നിന്നു മാത്രമെ മദ്യം ഉപയോഗിക്കുന്നതിന്നെതിരില്‍ ചില വാചകങ്ങള്‍ ബൈബിളിലുള്ളൂ. അത് യേശുവിനു ശേഷം നൂറ്റാണ്‍റ്റുകള്‍ക്ക് ശേഷം. <<
ReplyDeleteകാട്ടിപരുത്തി,
ഇതൊരു പൂര്‍ണ്ണ വാക്യം ആണ് : " ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാന്‍വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞുകുടിച്ചു മദിക്കാന്‍ വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം! " ഈ വാക്യം എങ്ങനെ വായിച്ചാലും അര്‍ഥം "മദ്യം ഉപയോഗിക്കരുത്" എന്ന് തന്നെയാണ്. ഇതിനു മുന്‍പോ ഇതിനു ശേഷമോ ഉള്ള എത്ര വാക്യങ്ങളും ഇതിനോട് കൂടി ചേര്‍ത്ത് വായിച്ചാലും ഈ വാക്യത്തിന്റെ അര്‍ഥം മാറില്ല. ഞാന്‍ ഉദ്ദേശിച്ച അര്‍ഥം തെറ്റാണ് എന്ന് കാട്ടിപരുത്തിക്ക് ഉത്തമബോധ്യം ഉണ്ടെങ്കില്‍ ശരിയായ അര്‍ഥം പറഞ്ഞു തരികയല്ലേ വേണ്ടത്.
കാട്ടിപരുത്തി ബൈബിള്‍ നന്നായി പഠിച്ചത് കൊണ്ടാണോ ഇങ്ങനെ പറയുന്നത് :
" യേശുവിന് ശേഷമുള്ള പുരേഹിതരില്‍ നിന്നു മാത്രമെ മദ്യം ഉപയോഗിക്കുന്നതിന്നെതിരില്‍ ചില വാചകങ്ങള്‍ ബൈബിളിലുള്ളൂ അത് യേശുവിനു ശേഷം നൂറ്റാണ്‍റ്റുകള്‍ക്ക് ശേഷം. "
യേശുവിനു ശേഷം ബൈബിളില്‍ ഉള്ള പുസ്തകങ്ങള്‍ എഴുതിയത് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ആണ്. അവരെ ആരും പുരോഹിതര്‍ എന്ന് വിശേഷിപ്പിക്കുന്നത് ഇതുവരെ കേട്ടില്ലില്ല.
യേശുവിനു മുന്‍പുള്ള ബൈബിള്‍ ഭാഗത്തില്‍ (പഴയ നിയമം) നിന്നും മദ്യം ഉപയോഗിക്കരുത് എന്ന് ആഹ്വാനം ചെയ്യുന്ന കുറച്ചു വാക്യങ്ങള്‍ ആണ് താഴെ ചേര്‍ത്തിരിക്കുന്നത്. കാട്ടിപരുത്തി വെറുതെ വാദിക്കണ്ടാ മദ്യം ആദ്യമായി നിഷിദ്ധമാക്കിയത് ഖുര്‍ ആന്‍ ആണ് എന്ന്. അതും നിങ്ങള്‍ യഹൂദരില്‍ നിന്നും സ്വീകരിച്ചതാണ്.
ReplyDeleteനീയും പുത്രന്‍മാരും സമാഗമകൂടാരത്തിലേക്കു പോകുമ്പോള്‍ വീഞ്ഞോ ലഹരി സാധനങ്ങളോ കുടിക്കരുത്; കുടിച്ചാല്‍, നിങ്ങള്‍ മരിക്കും. ഇതു നിങ്ങള്‍ക്കു തലമുറതോറും ശാശ്വതമായ നിയമമായിരിക്കും (ലേവ്യര്‍ 10 :9)
അതുകൊണ്ട് നീ സൂക്‌ഷിക്കണം. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്‌ധമായതൊന്നും ഭക്‌ഷിക്കയുമരുത് (ന്യായാധിപന്മാര്‍ 13 :4)
വീഞ്ഞ് പരിഹാസകനും,മദ്യം കലഹക്കാരനുമാണ്; അവയ്‌ക്ക് അടിമപ്പെടുന്നവന് വിവേകമില്ല. (സുഭാഷിതങ്ങള്‍ 20 :1)
ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാന്‍വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞുകുടിച്ചു മദിക്കാന്‍ വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം! (ഏശയ്യ 5:11)
വീഞ്ഞുകുടിക്കുന്നതില്‍ വീരന്‍മാരും വിവിധതരം മദ്യം കൂട്ടിക്കലര്‍ത്തുന്നതില്‍ വിരുതന്‍മാരും ആയവര്‍ക്കു ദുരിതം (ഏശയ്യ 5:22)
ക്രിസ്ത്യാനികളുടെ പുതിയ നിയമത്തിലും സമാനമായ വാക്യങ്ങള്‍ ഉണ്ട്.
എന്റെ ചോദ്യം ഞാന്‍ ആവര്‍ത്തിക്കുന്നു : ഇസ്ലാം മതമോ ഖുര്‍ ആനോ ലോകത്ത് അന്നുവരെ നിലവിലുണ്ടായിരുന്ന ഒരു മതവിശ്വാസവും അവതരിപ്പിക്കാത്ത, മനുഷ്യ നന്മയ്ക്ക് ഉതകുന്നതായ പുതിയതായ ഏതെങ്കിലും ആശയങ്ങള്‍ അവതരിപ്പിക്കുന്നുണ്ടോ?
ഇസ്ലാം മുഹമ്മദിനും മുമ്പേ നിലവിലിരുന്ന ദൈവീക പ്രത്യയശാസ്ത്രമാണ്.ആദാമും,മോശെയും,ജീസസും വഴി ദൈവം പരിചയപ്പെടുത്തിയ ജീവിതരീതികൾ.വിശുദ്ധ ഖുറാൻ മുൻപവതരിപ്പിച്ച ദൈവീകഗ്രന്ഥങ്ങളുടെ ആകെത്തുകയാണെന്നും,മുഹമ്മദ് ആദാം മുതൽക്കുള്ള ഇസ്ലാമികസമൂഹത്തിലെ മോശെ,ജീസസ് പോലൊരു ദൈവദൂതൻ മാത്രമാണെന്നുമാണ് ഞാൻ മനസ്സിലാകിയത്.എനിക്കു തെറ്റിയൊ എന്നറിയില്ല.
ReplyDeleteഒരു വാക്ക് ഒരു സംഭവത്തിന്റെ തുടര്‍ച്ചയില്‍ നിന്നു മാറ്റി നിര്‍ത്താനാവില്ല. പറഞ്ഞു തരാന്‍ ബൈബിള്‍ ഞന്‍ ക്ഷമക്ക് പഠിപ്പിക്കണമെന്ന് പറയുന്നതില്‍ അല്പം ബുദ്ധിമുട്ടുണ്ട്. അവിടെ സംഭവമെന്താണു.
ReplyDelete1. ആമോസിന്റെ മകനായ യെശയ്യാവു യെഹൂദാരാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നിവരുടെ കാലത്തു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദര്‍ശിച്ച ദര്‍ശനം.
എശയ്യാവിന്റെ പ്സ്തകം തുടങ്ങുന്നത് തന്നെ ഇങ്ങിനെ- അതില്‍ അഞ്ചാമത്തെ അദ്ധ്യായത്തിലെ പ്രവചങ്ങളില്‍ പറയുന്നത് യഹോവയെ ഓര്‍ക്കാതെ കുടിച്ചും പാട്ടുപാടിയും രസിക്കുന്നവരെ കുറിച്ചുള്ള കാര്യങ്ങള്‍- അത് മദ്യം നിഷിദ്ധമാണെന്നതിനു തെളിവാകുന്നില്ലല്ലോ?
9. ഞാന്‍ കേള്‍ക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തതുവലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആള്‍ പാര്‍പ്പില്ലാതെ ശൂന്യമാകും നിശ്ചയം.
10. പത്തു കാണി മുന്തിരിത്തോട്ടത്തില്‍നിന്നു ഒരു ബത്തും ഒരു ഹോമര്‍ വിത്തില്‍നിന്നു ഒരു ഏഫയും മാത്രം കിട്ടും.
11. അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഔടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവര്‍ക്കും അയ്യോ കഷ്ടം!
12. അവരുടെ വിരുന്നുകളില്‍ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു; എന്നാല്‍ യഹോവയുടെ പ്രവൃത്തിയെ അവര്‍ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല.
ഇതെല്ലാമാണാ വചനങ്ങള്‍- അവ ഇസ്രായേല്‍ ജനതക്കുള്ള നിയമമാക്കുന്നതെങ്ങിനെ? മദ്യം മാത്രമല്ല അവിടെ പരാമര്‍ശിക്കുന്നത്- എല്ലാ വിനോദങ്ങളുമാണു. യഹോവയെ അഥവാ ദൈവത്തെ ഓര്‍ക്കാതെ വിനോദങ്ങളില്‍ മുഴുകുന്ന ജനതയെ കുറിച്ചുള്ള പരാമര്‍ശം മദ്യം നിരോധിച്ചതാനെന്നു പറഞ്ഞാലാകില്ലല്ലോ?
ഇനി -
നീയും പുത്രന്‍മാരും സമാഗമകൂടാരത്തിലേക്കു പോകുമ്പോള്‍ വീഞ്ഞോ ലഹരി സാധനങ്ങളോ കുടിക്കരുത്; കുടിച്ചാല്‍, നിങ്ങള്‍ മരിക്കും. ഇതു നിങ്ങള്‍ക്കു തലമുറതോറും ശാശ്വതമായ നിയമമായിരിക്കും (ലേവ്യര്‍ 10 :9)
ബലി, വഴിപാടു നിയമങ്ങള്‍- പുരോഹിതര്‍ പാലിക്കേണ്ട ചിട്ടകള്‍- എന്നിവ പറയുന്നിടത്തല്ലേ ആ വാക്കുള്ളത്/ അതെങ്ങിനെ സാധാരണക്കാരന്റെ നിയമമാകും. അതും
9. നീയും നിന്റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തില്‍ കടക്കുമ്പോള്‍ വീഞ്ഞും മദ്യവും കുടിക്കരുതു. ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.
കൂടാരത്തില്‍ കടക്കുമ്പോള്‍ മാത്രമുള്‍ല നിയമം. പുറത്താണെങ്കില്‍ ബാധകമല്ല എന്നര്‍ത്ഥം.
1. വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാല്‍ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.
ഇവിടെയും ഇത് പാപമാനെന്നു കാണുന്നില്ലല്ലോ? ഒരു പ്രസ്ഥാവന മാത്രമല്ലെ ഉള്ളൂ.
വീഞ്ഞും മദ്യവും ഇസ്രായേല്‍ ജനതക്കോ സമൂഹത്തിനോ നിരോധിച്ച ഒരു വസ്തു ആയി ബൈബിളിലെവിടെയുമില്ല തന്നെ.
@ഷെൽജ -
ReplyDeleteശരിയാണു- പക്ഷെ, മുഹെമദ് നബി ലോകത്തിലെ മുഴുവന്‍ ജനതയുടെയും അവസാന പ്രവാചകനാണ്. എല്ലാ വേദങ്ങളുടെയും അവ്സാനമായാണു ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത്.
ശരിയാണു- പക്ഷെ, മുഹെമദ് നബി ലോകത്തിലെ മുഴുവന്‍ ജനതയുടെയും അവസാന പ്രവാചകനാണ്. എല്ലാ വേദങ്ങളുടെയും അവ്സാനമായാണു ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത്.
ReplyDeleteവിശ്വാസം - അതാണ് കാര്യം.
C.K.Latheef ന്റെ പോസ്റ്റിലെ കണക്കു പ്രകാരമാണെങ്കിൽ കൂടി, 680 കോടി ജനങ്ങളിൽ 157 കോടി ജനങ്ങളും കൂപമണ്ഡൂകങ്ങളായ വിശ്വാസികളാണെങ്കിലും പ്രത്യേകിച്ച് അത്ഭുതങ്ങളെന്തെങ്കിലും സംഭവിക്കുന്നുണ്ടോ ആവോ? ക്ഷുദ്രജീവികളാണെങ്കിലോ, നഞ്ഞെന്തിന് നാനാഴി എന്ന പഴഞ്ചൊല്ലു പോലെയും.
>> അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഔടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവര്‍ക്കും അയ്യോ കഷ്ടം! അവരുടെ വിരുന്നുകളില്‍ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു; എന്നാല്‍ യഹോവയുടെ പ്രവൃത്തിയെ അവര്‍ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല. ഇതെല്ലാമാണാ വചനങ്ങള്‍- അവ ഇസ്രായേല്‍ ജനതക്കുള്ള നിയമമാക്കുന്നതെങ്ങിനെ? മദ്യം മാത്രമല്ല അവിടെ പരാമര്‍ശിക്കുന്നത്- എല്ലാ വിനോദങ്ങളുമാണു. യഹോവയെ അഥവാ ദൈവത്തെ ഓര്‍ക്കാതെ വിനോദങ്ങളില്‍ മുഴുകുന്ന ജനതയെ കുറിച്ചുള്ള പരാമര്‍ശം മദ്യം നിരോധിച്ചതാനെന്നു പറഞ്ഞാലാകില്ലല്ലോ? <<
ReplyDeleteഅവരുടെ വിനോദങ്ങള്‍ എന്ന വാക്കില്‍ നിന്നും എനിക്ക് മനസ്സിലായത് മദ്യപാനികളുടെ വിനോദങ്ങള്‍ എന്നാണു, അല്ലാതെ മുഴുവന്‍ ജനതയുടെയും വിനോദങ്ങള്‍ അല്ല.
>> വീഞ്ഞും മദ്യവും ഇസ്രായേല്‍ ജനതക്കോ സമൂഹത്തിനോ നിരോധിച്ച ഒരു വസ്തു ആയി ബൈബിളിലെവിടെയുമില്ല തന്നെ. <<
കാട്ടിപരുത്തി, ഒരു പ്രവൃത്തി അല്ലെങ്കില്‍ ഒരു വസ്തു ഉപയോഗിക്കുന്നത് തടയുന്നതിന് "നിരോധനം" എന്ന വാക്ക് തന്നെ ഉപയോഗിക്കണം എന്നുണ്ടോ? എന്തിനാണ് നിങ്ങള്‍ വാക്കുകള്‍ക്കു പിന്നാലെ പോകുന്നത്? വാക്കുകള്‍ക്കുള്ളിലെ ആശയത്തെ മനസ്സിലാക്കുവാന്‍ സാധിക്കാത്തത് കൊണ്ടാണോ? "മദ്യം നിരോധിച്ചിരിക്കുന്നു" എന്ന് തന്നെ എഴുതി വയ്ക്കണമോ മദ്യപാനം തെറ്റാണ് എന്ന് പറയുവാന്‍ ? മദ്യത്തിന്റെ ദോഷങ്ങള്‍ എന്തൊക്കെയാണ് എന്ന് പഠിപ്പിച്ചാല്‍ പോരെ? യഹൂദര്‍ക്കും അതിനുശേഷം ക്രിസ്ത്യാനികള്‍ക്കും ഈ വാക്യങ്ങള്‍ തന്നെ ധാരാളമായിരുന്നു മദ്യപാനം തിന്മയാണ് എന്ന് പഠിക്കുവാന്‍ . മുസ്ലിങ്ങള്‍ക്ക് അങ്ങനെ അല്ല എന്നത് കൊണ്ട് ബൈബിളില്‍ എഴുതി വച്ചിരിക്കുന്ന വാക്യങ്ങളുടെ അര്‍ഥം മറ്റൊരു തരത്തില്‍ ആയിരിക്കാം എന്ന് വാദിക്കുന്നത് ശരിയാണോ?
---------------
ദുരിതവും ദുഃഖവും കലഹവും ആവലാതിയും ആര്‍ക്കാണ്? ആര്‍ക്കാണ് അകാരണമായ മുറിവുകള്‍? ആരുടെ കണ്ണാണു ചുവന്നു കലങ്ങിയത്? വീഞ്ഞു കുടിച്ചു സമയം പോക്കുന്നവര്‍ക്കും വീഞ്ഞുകലര്‍ത്തി രുചി പരീക്‌ഷിക്കുന്നവര്‍ക്കും തന്നെ. ചഷകങ്ങളില്‍ വീഞ്ഞു ചെമന്നു തിളങ്ങി കവിഞ്ഞൊഴുകുന്നതു നോക്കിയിരിക്കരുത്. അവസാനം അതു പാമ്പിനെപ്പോലെ കടിക്കുകയും അണലിയെപ്പോലെ കൊത്തുകയും ചെയ്യും. അപ്പോള്‍ നീ വിചിത്രകാഴ്‌ചകള്‍ കാണുകയും വികടത്തം ജല്‍പിക്കുകയും ചെയ്യും. നീ നടുക്കടലില്‍ അകപ്പെട്ടവനെപ്പോലെയും പാമരത്തിന്‍െറ മുകളില്‍ തൂങ്ങിക്കിടക്കുന്നവനെപ്പോലെയും ആയിത്തീരും. നീ പറയും: അവര്‍ എന്നെ അടിച്ചു; എനിക്കു വേദനിച്ചില്ല. അവര്‍ എന്നെ പ്രഹരിച്ചു; എനിക്ക് ഏറ്റില്ല; ഞാന്‍ എപ്പോഴാണ് ഉണരുക? ഞാന്‍ ഇനിയും കുടിക്കും. (സുഭാഷിതങ്ങള്‍ 23 : 29 - 35)
>> ഇസ്ലാം മുഹമ്മദിനും മുമ്പേ നിലവിലിരുന്ന ദൈവീക പ്രത്യയശാസ്ത്രമാണ്.ആദാമും,മോശെയും,ജീസസും വഴി ദൈവം പരിചയപ്പെടുത്തിയ ജീവിതരീതികൾ.വിശുദ്ധ ഖുറാൻ മുൻപവതരിപ്പിച്ച ദൈവീകഗ്രന്ഥങ്ങളുടെ ആകെത്തുകയാണെന്നും,മുഹമ്മദ് ആദാം മുതൽക്കുള്ള ഇസ്ലാമികസമൂഹത്തിലെ മോശെ,ജീസസ് പോലൊരു ദൈവദൂതൻ മാത്രമാണെന്നുമാണ് ഞാൻ മനസ്സിലാകിയത്.എനിക്കു തെറ്റിയൊ എന്നറിയില്ല. <<
ReplyDeleteഷെല്‍ജ, ഇസ്ലാം മുഹമ്മദിനും മുന്‍പേ നിലവിലിരുന്ന ദൈവീക പ്രത്യയശാസ്ത്രമല്ല, മുഹമ്മദ് നബി അവതരിപ്പിച്ച ദൈവീക പ്രത്യയശാസ്ത്രമാണ്. ആദം, മോശ, ജീസസ്സ് എന്നിവര്‍ യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും വ്യത്യസ്തങ്ങളായ വ്യക്തിത്വങ്ങള്‍ ആയിരുന്നു. ഖുര്‍ ആന്‍ പറയുന്ന പോലെ ഇവര്‍ മൂവരും "പ്രവാചകന്മാര്‍" എന്ന ഒരേ വ്യക്തിത്വം ഉള്ളവര്‍ അല്ല മറ്റു രണ്ടു മതങ്ങളിലും. ഖുര്‍ ആന്‍ , അതിനു മുന്‍പേ ഉള്ള ദൈവീകഗ്രന്ഥങ്ങളുടെ ആകെത്തുകയാണെന്നും പറയുവാന്‍ സാധിക്കില്ല. കാരണം, ഖുര്‍ ആനിനു മുന്‍പേയുള്ള ബൈബിളിലെ പുതിയ നിയമത്തിലെ പല ആശയങ്ങളുടെയും വിപരീതമായ ആശയങ്ങള്‍ ഖുര്‍ ആന്‍ അവതരിപ്പിക്കുന്നുണ്ട്. ഇസ്ലാമിക സമൂഹത്തിനു, ഇസ്ലാമിക സമൂഹത്തിനു മാത്രം മുഹമ്മദ് നബി, മോശെ ജീസസ് എന്നിവരെ പോലെ ഒരു ദൈവദൂതന്‍ ആണ്.
>> ശരിയാണു- പക്ഷെ, മുഹെമദ് നബി ലോകത്തിലെ മുഴുവന്‍ ജനതയുടെയും അവസാന പ്രവാചകനാണ്. എല്ലാ വേദങ്ങളുടെയും അവ്സാനമായാണു ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത്. <<
കാട്ടിപരുത്തി, മുഹെമദ് നബി ലോകത്തിലെ മുഴുവന്‍ ജനതയുടെയും അവസാന പ്രവാചകനാണ് എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു എന്ന് പറയുന്നതാണ് ഉചിതം. എന്റെ അറിവില്‍ മുസ്ലിങ്ങള്‍ അല്ലാതെ മറ്റൊരു മത വിഭാഗവും മുഹമ്മദ് നബിയെ പ്രവാചകന്‍ ആയി അംഗീകരിക്കുന്നില്ല എന്നതാണ് സത്യം. ഒരു വേദ പുസ്തകം സ്വയം എന്ത് പരിചയപ്പെടുത്തുന്നു എന്നുള്ളത് ഒരു അവകാശവാദം മാത്രം അല്ലെ? അതിലെ ആശയങ്ങള്‍ പലതും അതിനു മുന്‍പേ മറ്റു പല പുസ്തകങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ളതും, മറ്റുള്ളവയില്‍നിന്നും വ്യത്യസ്തമായി എന്ത് നന്മയാണ് ഖുര്‍ ആന്‍ പുതിയതായി അവതരിപ്പിക്കുന്നത് എന്നും നിങ്ങള്‍ക്ക് വ്യക്തമായി ഖുര്‍ ആനില്‍ വിശ്വസ്സിക്കാത്തവരോട് വിശദീകരിക്കാന്‍ ആകാത്തിടത്തോളം ഖുര്‍ ആന്‍ അവകാശപ്പെടുന്ന മേന്മ മറ്റുള്ളവര്‍ക്ക് സത്യമാവണം എന്നില്ലല്ലോ
>>>> വീഞ്ഞും മദ്യവും ഇസ്രായേല്‍ ജനതക്കോ സമൂഹത്തിനോ നിരോധിച്ച ഒരു വസ്തു ആയി ബൈബിളിലെവിടെയുമില്ല തന്നെ. <<<<
ReplyDeleteകള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല (1 കൊറി. 6:10)
ക്ഷമ
ReplyDeleteദൈവിക നിയമങ്ങള്‍ വ്യക്തമാവുകതന്നെ വേണം - ഇല്ലെങ്കില്‍ പല രീതിയില്‍ വ്യാഖ്യാനിക്കപ്പെടും - സന്ദര്‍ഭത്തിന്നനുസൃതമായി- കുടിക്കുന്നവരും കുടിക്കേണ്‍റ്റാത്തവരും ബൈബിളിനെ ഉദാഹരിക്കും. അതു തന്നെയാണ് സംഭവിക്കുന്നതും. അതു തന്നെയാണു മറ്റു യഹൂദനാരില്‍ നിന്നും ക്രൈസ്തവരില്‍ നിന്നും ഇസ്ലാമിനെ മാറ്റി നിര്‍ത്തുന്നത്. നിയമങ്ങളുടെ വ്യക്തത.
സന്തോഷ്
ബൈബിളിലെ സുവിശേഷം വരെയുള്‍ലവയുടെ കാര്യമാണു ഞാന്‍ പറഞ്ഞത്. പിന്നീടുള്ളവ ദൈവ വചനങ്ങളില്‍ വരുന്നില്ലല്ലോ
>> ദൈവിക നിയമങ്ങള്‍ വ്യക്തമാവുകതന്നെ വേണം - ഇല്ലെങ്കില്‍ പല രീതിയില്‍ വ്യാഖ്യാനിക്കപ്പെടും - സന്ദര്‍ഭത്തിന്നനുസൃതമായി- കുടിക്കുന്നവരും കുടിക്കേണ്‍റ്റാത്തവരും ബൈബിളിനെ ഉദാഹരിക്കും. അതു തന്നെയാണ് സംഭവിക്കുന്നതും. അതു തന്നെയാണു മറ്റു യഹൂദനാരില്‍ നിന്നും ക്രൈസ്തവരില്‍ നിന്നും ഇസ്ലാമിനെ മാറ്റി നിര്‍ത്തുന്നത്. നിയമങ്ങളുടെ വ്യക്തത. <<
ReplyDeleteകാട്ടിപ്പരുത്തി, നിങ്ങള്‍ പറയുന്നത് ഒരു മേന്മയ്യാണ് എന്ന് കരുതാനാവുമോ? വ്യക്തമായ നിയമങ്ങള്‍ ഉണ്ട് എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന മുസ്ലിം സമുദായത്തില്‍ തന്നെ മദ്യപാനികള്‍ ഉണ്ടല്ലോ, അപ്പോള്‍ നിയമങ്ങളുടെ വ്യക്തതയില്‍ എന്ത് മേന്മയാണ് ഉള്ളത്? നിയമങ്ങളുടെ വ്യക്തത എന്ന നിങ്ങളുടെ അവകാശവാദം അല്ലാതെ മനുഷ്യ നന്മയ്ക്ക് ഉതകുന്നതായ പുതിയതായ മറ്റൊന്നും ഇസ്ലാം മതമോ ഖുര്‍ ആനോ അവതരിപ്പിക്കുന്നില്ല എന്ന മറ്റൊരു അര്‍ഥം കൂടി നിങ്ങളുടെ അഭിപ്രായത്തിനു ഉണ്ട് എന്നുകൂടി ഓര്‍ക്കുക. അങ്ങനെയാണെങ്കില്‍ "ഏറ്റവും മികച്ചത് " എന്ന അവകാശവാദത്തിനു എന്ത് അടിസ്ഥാനമാണ് ഉള്ളത്?
അപ്പോള്‍ നിയമങ്ങളുടെ വ്യക്തതയില്‍ എന്ത് മേന്മയാണ് ഉള്ളത്? നിയമങ്ങളുടെ വ്യക്തത എന്ന നിങ്ങളുടെ അവകാശവാദം അല്ലാതെ മനുഷ്യ നന്മയ്ക്ക് ഉതകുന്നതായ പുതിയതായ മറ്റൊന്നും ഇസ്ലാം മതമോ ഖുര്‍ ആനോ അവതരിപ്പിക്കുന്നില്ല എന്ന മറ്റൊരു അര്‍ഥം കൂടി നിങ്ങളുടെ അഭിപ്രായത്തിനു ഉണ്ട് എന്നുകൂടി ഓര്‍ക്കുക. അങ്ങനെയാണെങ്കില്‍ "ഏറ്റവും മികച്ചത് " എന്ന അവകാശവാദത്തിനു എന്ത്
ReplyDeleteഅടിസ്ഥാനമാണ് ഉള്ളത്?,
ഇതേത് ഭാഷ?
കാട്ടിപരുത്തി, ഞാന്‍ നിങ്ങളോട് ചോദിച്ച ചോദ്യം ഇസ്ലാം മതമോ ഖുര്‍ ആനോ ലോകത്ത് അന്നുവരെ നിലവിലുണ്ടായിരുന്ന ഒരു മതവിശ്വാസവും അവതരിപ്പിക്കാത്ത, മനുഷ്യ നന്മയ്ക്ക് ഉതകുന്നതായ പുതിയതായ ഏതെങ്കിലും ആശയങ്ങള്‍ അവതരിപ്പിക്കുന്നുണ്ടോ എന്നതായിരുന്നു.
ReplyDeleteഅതിനു ഉത്തരമായി കാട്ടിപരുത്തി പറഞ്ഞതാണ് "ഖുര്‍ ആന്‍ മദ്യം നിഷിദ്ധമാക്കി" എന്നത്.
വളരെ വ്യക്തമായി തന്നെ മദ്യപാനം തിന്മയാണ് എന്ന് പഠിപ്പിക്കുന്ന ബൈബിള്‍ പഴയനിയമ വാക്യങ്ങള്‍ ഞാന്‍ ചൂണ്ടികാണിച്ചപ്പോള്‍ നിങ്ങള്‍ പറഞ്ഞ മറുപടികള്‍ ആണ്:
## ബൈബിളീല്‍ യേശു മദ്യം നിഷിദ്ധമാനെന്നും ഉപയോഗിക്കരുതെന്നും എവിടെയും പറയുന്നില്ലല്ലോ? പിന്നീടുള്ള പുരോഹിതരുടെ പഠനങ്ങളല്ല ഉദ്ദേശിച്ചത്......
## യഹോവയുടെ സ്മരനയില്ലാതെ വീഞ്ഞും സംഗീതവുമായി കഴിയുന്നവരെ കുറിച്ചുള്ള ചില പ്രവചനങ്ങളാണല്ലോ ഏശയ്യയുടെ പുസ്തകത്തില്‍ കൊടുത്തിരിക്കുന്നത്- അതല്ലാതെ അവിടെ മദ്യം നിഷിദ്ധമാനെന്ന് ഇല്ലല്ലോ?.....
## ദയവു ചെയ്ത് ക്ഷമ ബൈബിള്‍ ഒന്നു പഠിക്കുക, എന്നിട്ട് ചര്‍ച്ചക്ക് വരിക.....
## യേശയ്യാ പുസ്തകത്തിലെ ആ വാചകം ക്ഷമക്കു മനസ്സിലായത് തെറ്റായ രീതിയിലാണു, ഒരു ഗ്രന്ഥത്തില്‍ ഒരു വാചകം അതിന്റെ അപ്പുറത്തുമിപ്പുറത്തുമുള്ള വാചകങ്ങളുമായി കൂട്ടി വായിച്ചാലേ അതിന്റെ ഉദ്ദേശ്യം ലഭിക്കൂ.....
## യേശുവിന് ശേഷമുള്ള പുരേഹിതരില്‍ നിന്നു മാത്രമെ മദ്യം ഉപയോഗിക്കുന്നതിന്നെതിരില്‍ ചില വാചകങ്ങള്‍ ബൈബിളിലുള്ളൂ. അത് യേശുവിനു ശേഷം നൂറ്റാണ്‍റ്റുകള്‍ക്ക് ശേഷം.....
## യഹോവയെ അഥവാ ദൈവത്തെ ഓര്‍ക്കാതെ വിനോദങ്ങളില്‍ മുഴുകുന്ന ജനതയെ കുറിച്ചുള്ള പരാമര്‍ശം മദ്യം നിരോധിച്ചതാനെന്നു പറഞ്ഞാലാകില്ലല്ലോ?.....
## വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാല്‍ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല. - ഇവിടെയും ഇത് പാപമാനെന്നു കാണുന്നില്ലല്ലോ? ഒരു പ്രസ്ഥാവന മാത്രമല്ലെ ഉള്ളൂ.......
## വീഞ്ഞും മദ്യവും ഇസ്രായേല്‍ ജനതക്കോ സമൂഹത്തിനോ നിരോധിച്ച ഒരു വസ്തു ആയി ബൈബിളിലെവിടെയുമില്ല തന്നെ.....
ഇതിനു എല്ലാം ശേഷം കാട്ടിപരുത്തി പറഞ്ഞു:
ReplyDelete## ദൈവിക നിയമങ്ങള്‍ വ്യക്തമാവുകതന്നെ വേണം - ഇല്ലെങ്കില്‍ പല രീതിയില്‍ വ്യാഖ്യാനിക്കപ്പെടും - സന്ദര്‍ഭത്തിന്നനുസൃതമായി- കുടിക്കുന്നവരും കുടിക്കേണ്‍റ്റാത്തവരും ബൈബിളിനെ ഉദാഹരിക്കും. അതു തന്നെയാണ് സംഭവിക്കുന്നതും. അതു തന്നെയാണു മറ്റു യഹൂദനാരില്‍ നിന്നും ക്രൈസ്തവരില്‍ നിന്നും ഇസ്ലാമിനെ മാറ്റി നിര്‍ത്തുന്നത്. നിയമങ്ങളുടെ വ്യക്തത...
കാട്ടിപരുത്തി തന്നെ അവസാനം പരോക്ഷമായി സമ്മതിച്ചു ബൈബിളിലും മദ്യപാനം തിന്മയാണ്, പക്ഷെ അതിനു വ്യക്തത ഇല്ല എന്ന്. ബൈബിളിനു ഇല്ലാത്ത വ്യക്തതയോടെയാണ് ഖുര്‍ ആന്‍ / ഇസ്ലാം നിയമങ്ങള്‍ അവതരിപ്പിക്കുന്നത് എന്നും നിങ്ങള്‍ പറഞ്ഞു.
കാട്ടിപരുത്തിക്ക് മനസ്സിലാകാതെ പോയ ഭാഷ ഇതായിരുന്നു:
നിങ്ങളുടെ ഭാഷയില്‍ വ്യക്തതയില്ല എന്ന് പറയുന്ന ബൈബിള്‍ വേദപുസ്തകമായി കരുതുന്നവര്‍ മദ്യപിക്കുന്നത് ബൈബിളിലെ വ്യക്തതക്കുറവു കൊണ്ടാണെങ്കില്‍, വ്യക്തമായ നിയമങ്ങള്‍ ഉണ്ട് എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന ഖുര്‍ ആന്‍ വേദപുസ്തകമായി കരുതുന്നവരും മദ്യപിക്കുന്നുണ്ട്. അപ്പോള്‍ നിയമത്തിനു വ്യക്തത ഉണ്ട് എന്ന് വാദിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം?
കാട്ടിപരുത്തിയുടെ കമന്റു ബോക്സിനു മുകളില്‍ എഴുതിയിരിക്കുന്നത് "വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല" എന്നാണു, എന്നിട്ടും നിങ്ങള്‍ തന്നെ ഇതൊരു വാദപ്രതിവാദം ആക്കിതീര്‍ത്തു. എന്റെ ചോദ്യം ബൈബിളില്‍ വ്യക്തത ഇല്ല എന്ന് നിങ്ങള്‍ കരുതുന്ന ഏതൊക്കെ നിയമങ്ങള്‍ക്കാണ് ഖുര്‍ ആന്‍ വ്യക്തത നല്‍കിയത് എന്നതല്ലായിരുന്നു, ബൈബിളോ അതുപോലെയുള്ള മറ്റു മതങ്ങളുടെ വേദപുസ്തകങ്ങളോ പഠിപ്പിക്കാത്ത ഏതെങ്കിലും പുതിയ ആശയങ്ങള്‍ മനുഷ്യരുടെ നന്മയ്കായി ഖുര്‍ ആന്‍ നല്‍കുന്നുണ്ടോ എന്നതായിരുന്നു.
ക്ഷമ-
ReplyDeleteബൈബിളിലെ പഴയനിയമങ്ങളിലെ മദ്യത്തെയും വീഞ്ഞിനെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പലയിടത്തും അതൊരു നിരോധിത വസ്തു എന്ന നിലയിലല്ല, അതിന്റെ സന്ദര്‍ഭങ്ങള്‍ ഏതെല്ലാമെന്നത് വിശദീകരിച്ചു.
ഏശയ്യയുടെ പുസ്തകം ഭാവിയിലെ ആമോസിന്റെ പുത്രനായ യെശയ്യാവിന് യഹൂദര്‍ക്കും യെരൂശലേമിനും ഉണ്ടാകാന്‍ പോകുന്ന കാര്യങ്ങള്‍ ദൈവം പ്രവചിച്ചു കൊടുക്കുന്ന കാര്യങ്ങളാണു യശയ്യാവിന്റെ പുസ്തകത്തിന്റെ ഉള്ളടക്കം. അതില്‍ യഹോവയെ സ്മരിക്കാതെ തിന്നും കുടിയും സംഗീതവുമായി കഴിയുന്ന ജനങ്ങളെ കുറിച്ചുള്ള പ്രവചനം മദ്യം നിരോധിച്ചതാണെന്നു വാദിച്ചത് കൊണ്ടായില്ല. പല കാര്യങ്ങളെ കൊണ്ടും യഹോവയെ സ്മരിക്കുന്നതില്‍ ജനങ്ങല്‍ വിട്ടു നില്‍ക്കുന്നതില്‍ ഒരു കാര്യം മാത്രമായാണു മദ്യം പരാമര്‍ശിക്കപ്പെടുന്നത്. സന്ദര്‍ഭത്തില്‍ മദ്യം മാത്രമല്ല പറയുന്നത്. തിന്നും സംഗീതവുമെല്ലാം അപ്പോള്‍ എങ്ങിനെ കണക്കിലെടുക്കും. അവയെല്ലാം ദൈവ സ്മരനയെ തടയുന്നു, അതേ പോലെ മദ്യവും. അഥവാ ദൈവ സ്മരനയെ തടയാതെ മദ്യമാവാം. സംഗീതത്തെയും തീറ്റിയേയും പോലെ.
ചോദ്യം പോലെ ഉത്തരവും ആവര്‍ത്തിക്കുന്നു. ബൈബിളിന്റെ അടിസ്ഥാനത്തില്‍ മദ്യം ഒരു നിഷിദ്ധവസ്തു അല്ല തന്നെ, ചില പരാമര്‍ശങ്ങളില്‍ അതൊരു നല്ല വസ്തുവല്ല എന്നു പറയാം. പക്ഷെ കളവ്, വ്യഭിചാരം തുടങ്ങിയവയെ പോലെ നിഷിദ്ധം എന്നു പറയാനാകില്ല. രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്.
This comment has been removed by the author.
ReplyDeleteഖൂറാനിലെ പറുദീസാ സങ്കല്പവുകൂടെ ചിന്തിയ്ക്കുന്നത് നന്നായിരിക്കും..മദ്യപ്പൂഴ ഒഴുകുന്ന, മാദക സുന്ദരിമാര്‍ അഴിഞ്ഞാടുന്ന ലാസ് വെഗാസ് അല്ലേ ഖുറാന്റെ പറുദീസ?.....എന്തൊരു വിരോധാഭാസം!!!!!!
ReplyDeleteബൈബിളിലെ പറുദീസ എന്താണാവോ?
ReplyDelete"ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ഒരുക്കിയിരിക്കുന്നത് കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷന്റേയും ഹൃദയത്തില്‍ തോനനീടട്ടുമില്ല" (1കൊരി.2:9)
Deletehttp://www.gotquestions.org/Malayalam/Malayalam-Q-eternity.html
ഈ പോസ്റ്റിലെ വിഷയം ബൈബിളിന്റെ വിശ്വാസതയുമായി ബന്ധപ്പെട്ടതാണു. അതിന്റെ ചരിത്രപരമായ വസ്തുതകളാണു ഞാൻ ചൂണ്ടിക്കാണിച്ചത്. അതിനെ കുറിച്ച് ഒരു ചർച്ച താത്പര്യപ്പെടുന്നു.
Deleteബൈബിളിലെ പറുദീസ..മനുഷ്യപുത്രന്മാര്‍ ദൈവദൂത സമം ദൈവവുമായി സംവേദിയ്ക്കിന്നിടം സംശയമുണ്ടങ്കില്‍ ബൈബിള്‍ വായിയ്ക്കൂ...
ReplyDeleteക്ഷമ-
ReplyDeleteബൈബിളിൽ വീഞ്ഞ് നിഷിദ്ധമാണ് എന്ന് ഒരിടത്തും പറയുന്നില്ല. എന്നാൽ അത് ഉപയോഗിക്കുന്നതിലെ മിതത്വം വേണമെന്ന് പല ഇടത്തും പറയുന്നു. എനിക്ക് തോന്നുന്നത് മനുഷ്യന് അവന്റെ വിവേചന അധികാരം ഇവിടെ വിനിയോഗിക്കാം എന്നതാണ്. വീഞ്ഞ് കുടിക്കുന്നതും ഉണ്മാത്തനാകാൻ വീഞ്ഞ് കുടിക്കുന്നതും രണ്ടും രണ്ടാണ്.അതിനാൽ തന്നെ, വീഞ്ഞേ ഉപയോഗിക്കരുത് എന്ന് പറയുന്നത് അസംബന്ധം ആണ് . ഒരു കത്തി ഉപയോഗിച്ച് കൊല നടത്താം എന്നതിനാൽ കത്തി നിഷിദ്ധമാണെന്ന് ആരും പറയുന്നില്ല എന്നാൽ അത് ഉപയോഗിക്കുന്നവന്റെ വിവേചന അധികാരത്തിനു വിടുകയാണ് ചെയ്യുന്നത്. എന്നാൽ മദ്യപാനിക്ക് എന്ത് സംഭവിക്കും എന്ന് വ്യക്തമായി പറയുന്നുണ്ട് , ഇവിടെയും മദ്യം വേണ്ട എന്നല്ല മദ്യപാനം -ലഹരിക്ക് വേണ്ടി ഉള്ളത്- വേണ്ട എന്നാണ് പറയുന്നത്.
കാട്ടിപ്പരുത്തി -
നിങ്ങൾ നിഷിദ്ധം എന്ന് പറയുന്നതിലും ബൈബിളിൽ ചീത്ത (അങ്ങിനെ അല്ല പറയുന്നത് - കൂടുതൽ വിവേകത്തോടെ മാത്രം ഉപയോഗിക്കേണ്ട ഒന്ന് ) എന്ന് പറയപ്പെടുന്ന വീഞ്ഞും ഖുറാന്റെ മേന്മ എന്ന് പരയാന്വുമെന്നു എനിക്ക് തോന്നുന്നില്ല. രണ്ടു കൂട്ടരും രണ്ടു വഴിയിലൂടെ പറഞ്ഞു വയ്ക്കുന്നത് ഒന്ന് തന്നെ.
എന്നിട്ടും നിങ്ങൾ ഖുറാനിൽ ഈ ഒരു മേന്മ(അങ്ങിനെ ഒന്നല്ല എങ്കിൽ കൂടി) മാത്രമേ കാണുന്നുള്ളൂ എങ്കിൽ അത് വളരെ പരിതാപാർഹാമാണ്.
ക്ഷമ -
ക്രിസ്തു എന്ന പേരിന്റെ അർഥം രക്ഷകൻ എന്നും വിമോചകൻ എന്നും ആണ്. തന്റെ പിൻഗാമിയായ മുഹമ്മദിനെ പറ്റി ശരിയായും വ്യക്തമായും യേശു പറഞ്ഞിട്ടുണ്ടല്ലോ. ഖുറാൻ പോലെ ഇത്രയും വലിയ അത്ഭുതം മറ്റെന്തുണ്ട്? കോടിക്കണക്കിനു വിശ്വാസികളെ ഈ ഒരൊറ്റ ഗ്രന്ഥത്തിന്റെ ചരടുകളിൽ അമ്മാനമാടുന്ന അത്ഭുതം മറ്റെവിടെ കാണാനാകും?
-ക്രിസ്തു എന്ന പേരിന്റെ അർഥം രക്ഷകൻ എന്നും വിമോചകൻ എന്നും ആണ്-
Deleteമെഴുകുക
പൂശുക
തൈലാഭിഷേകം ചെയ്യുക
തേക്കുക
എണ്ണപുരട്ടുക
എണ്ണ അഭിഷേകം ചെയ്യുക
എന്നതല്ലാമാണു ക്രിസ്തു എന്നതിന്റെ അർത്ഥം. രക്ഷകൻ എന്നതല്ല.
കൂടാതെ ഈ കമെന്റ് എന്താണുദ്ദേശിക്കുന്നത് എന്നത് മനസ്സിലായിട്ടുമില്ല.
This comment has been removed by the author.
ReplyDelete