Monday, December 13, 2010
ഇസ്ലാമിന്റെ സുവര്‍ണ്ണകാലവും ക്രൈസ്തവതയുടെ ഇരുണ്ട കാലവും
പക്ഷെ മുസ്ലിം നാഗരികതയുടെ ചരിത്ര പശ്ചാത്തലവും സാമൂഹിക ചിത്രവും ചില വായനക്കാര്‍ക്കെങ്കിലും താത്പര്യമുണ്ടാക്കുമെന്ന അടിസ്ഥാനത്തിലാണ് ഞാനീ പോസ്റ്റ് എഴുതുന്നത്. മാത്രമല്ല, ചില സുഹൃത്തുക്കള്‍ ഈ പോസ്റ്റിലെ ചില ആരോപണങ്ങളെ കുറിച്ച് ചില സംശയങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ ഒരു പോസ്റ്റിനു പ്രസക്തിയുണ്ടെന്ന് തോന്നുകയും ചെയ്തു.
മുസ്ലിം നാഗരികതയുടെ ചരിത്രം രേഖപ്പെട്ട ചരിത്രമാണ്. അതിനാല്‍ തന്നെ വീണ്ടുമൊരു പകര്‍ത്തിയെഴുത്തിനേക്കാള്‍ ഈ പോസ്റ്റില്‍ ഞാനുദ്ദേശിക്കുന്നത് ചരിത്ര പശ്ചാത്തലത്തെ പരിചയപ്പെടുത്തുകയാണു. മുസ്ലിം ഭരണകാലത്തെ ശാസ്ത്ര-സമൂഹിക-സാമ്പത്തിക പുരോഗതി ഒരു ചരിത്ര സത്യമെന്നിരിക്കെ, നിരവധി പഠനങ്ങളും രേഖകളും നിലവിലുണ്ടെന്നിരിക്കെ വീണ്ടുമൊരു പോസ്റ്റിനു വലിയ പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല. അതിനാല്‍ തന്നെ മുസ്ലിം ഭരണ കാലഘട്ടത്തിലെ ഓരോ ആളുകളുടെ പേരും അവരുടെ സംഭാവനകളും ഈ പോസ്റ്റിന്റെ വിഷയമാവില്ല. ആ രീതിയിലുള്ള ഒരു വായന ആവശ്യമുള്ളവര്‍ക്ക് പി.ടി.യുടെ ലിങ്ക് ഉപകരിക്കുകയും ചെയ്യും. പലപ്പോഴും ചരിത്രവായനകള്‍ വര്‍ത്തമാനത്തിന്റ കണ്ണുകളിലൂടെയാകുന്നു എന്നത് ശരിയായ ചിത്രം നല്‍കാന്‍ സഹായകമാകുന്നില്ല. അതിനാല്‍ ഒറ്റപ്പെട്ട പരാമര്‍ശങ്ങള്‍ എതിര്‍വായനയാണു നല്‍കുന്നത്. കൂടുതല്‍ വായനക്ക് താഴെ പരാമർശിക്കുന്ന പിടി കുഞ്ഞിമുഹമ്മദിന്റെയും ഡോ. മുഹെമ്മദലിയുടെയും പോസ്റ്റുകള്‍ വായിക്കുക
മുസ്ലിം നാഗരികതെയുകുറിച്ച് ബ്ലോഗില്‍ വന്ന ചില പോസ്റ്റുകളും കമെന്റുകളും ചര്‍ച്ചക്കെടുക്കുമ്പോള്‍ ഇതേ രീതിയില്‍ മറ്റൊരു പോസ്റ്റ് ഈ വിഷയത്തില്‍ ഞാന്‍ കുറിച്ചിട്ടുണ്ട്. അത് കൂടി വായിക്കാന്‍ താത്പര്യപ്പെടുന്നു.
മാത്രമല്ല കാളിദാസന്‍ തന്റെ പോസ്റ്റില്‍ പരാമര്‍ശിച്ച ഡോ. മുഹെമ്മദ് അലിയാകട്ടെ കേരളത്തിലെ അറിയപ്പെടുന്ന ഒരു നിരീശ്വരവാദിയും അത്തരത്തിലുള്ള നിരവധി പുസ്തകങ്ങളുടെ കര്‍ത്താവുമാണു. അദ്ദേഹം തന്റെ ബ്ലോഗില്‍ തന്നെ പരിചയപ്പെടുത്തുന്നത് ഇങ്ങിനെ. I am a psychiatrist and I am a Marxist. Because I am a Marxist I need not say that I do not believe in any religion. I am interested in evolution and history of religions. I am a writer in Malayalam. മറ്റൊരു വ്യക്തിയായ പി.ടി.കുഞ്ഞിമുഹമ്മെദ് അറിയപ്പെടുന്ന ഇടതു പക്ഷ സഹയാത്രികനും.
ഈ രണ്ട് വ്യക്തികളും തങ്ങളുടെ ലേഖനത്തില്‍ മുസ്ലിം നാഗരികതയെ കാണുന്നത് ചരിത്രത്തിന്റെ വീക്ഷണത്തില്‍ നിന്നാണ്. അതെല്ലാതെ ഒരു മതകീയ വീക്ഷണത്തില്‍ നിന്നല്ല. അതിനാലാണ് ഡോ. മുഹെമ്മദലി ഇസ്ലാമിനെ നിരാകരിക്കുമ്പോഴും യൂറോപ്പില്‍ നവോത്ഥാനം ഉണ്ടായത് ഇസ്ലാം ലോകത്തിനു നല്‍കിയ ജ്ഞാനോദയംമൂലമാണെന്ന് മനുഷ്യസമൂഹത്തിന്റെ വിജ്ഞാന വര്‍ധനവിന്റെ ചരിത്രം വസ്‌തുനിഷ്ഠമായി പരിശോധിച്ചാല്‍ മനസ്സിലാകും എന്നും
പി.ടി. കുഞ്ഞിമുഹമ്മദ് ഈ ചിന്തകരൊന്നും ഒരു തരത്തിലും ദൈവ വിശ്വാസമില്ലാത്തവരായിരുന്നില്ല. ഈ കാല ഘട്ടത്തില്‍ ലോകത്തെ നയിച്ച ബഹുഭൂരിപക്ഷം ആളുകളും മത ഭക്തരായിരുന്നു. എന്നും എഴുതേണ്ടി വരുന്നത്. അതല്ലാതെ ഇസ്ലാമിക പ്രബോധത്തിനൊരു മുതല്‍കൂട്ടാകട്ടെ എന്ന രീതിയിലെ ഒരു പരാമര്‍ശമല്ല അവരില്‍ നിന്നും ഉണ്ടാകുന്നത്.
ചരിത്ര സത്യങ്ങളെ തിരസ്കരിക്കുക രോഗാതുരമായ മനസ്സിന്റെ ലക്ഷണമാണു. സമൂഹത്തിലെ എല്ലാ നാഗരികതയുടെയും ചരിത്രത്തില്‍ അതിന്റെ ഉയര്‍ച്ചയുടെയും തകര്‍ച്ചയുടെയും ചിത്രമുണ്ട്. അതിന്റെ കാരണങ്ങളും. ഈ കാരണങ്ങള്‍ പഠന വിധേയമാക്കുന്ന ചരിത്ര വിദ്യാര്‍ത്ഥി അതില്‍ നിന്നും പാഠങ്ങല്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ് ഗുണപരമായ അംശം.
മുസ്ലിം നാഗരികതയുടെ ചരിത്രം ആധുനിക ചരിത്രത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ ഊഹങ്ങളേക്കാള്‍ യാഥാര്‍ത്ഥ്യങ്ങളാണു ചരിത്രങ്ങളിലുള്ളത്.
മുസ്ലിം നാഗരികതും മറ്റു നാഗരികതകളും.
ഇനി മുസ്ലിം നാഗരികത മറ്റനേകം നാഗരികതകളിലൊന്ന് എന്ന ഒരു സ്ഥാനം മാത്രമാണോ അലങ്കരിക്കുന്നത്. അതല്ല അത് മറ്റു നാഗരികതകളില്‍ വ്യതിരിക്തമാകുന്ന കാര്യങ്ങളെന്ത്?
1. ലോകത്തിലെ മറ്റ് നാഗരികതകളില്‍ നിന്ന് പ്രധാനമായും ഇതിനെ മാറ്റി നിര്‍ത്തുന്നത് വ്യാപനത്തിന്റെ വേഗതയാണ്. അഗസ്റ്റസ് തുടക്കം കുറിച്ച റോമന്‍ സാമ്രാജ്യത്തിന്റെ വളര്‍ച്ച അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയത് എഴുനൂറ് വര്‍ഷങ്ങള്‍ കൊണ്ടാണ്.
അലക്സാണ്ടര്‍ ചകൃവര്‍ത്തിയുടെ സാമ്രാജ്യം അറേബ്യന്‍ സാമ്രാജ്യത്തിന്റെ ചെറിയൊരംശം മാത്രം.
മഹത്തായ റോമന്‍ സാമ്രാജ്യത്തെ ആയിരം വര്‍ഷത്തോളം അതിജീവിച്ച പേര്‍ഷ്യന്‍ സാമ്രാജ്യം മുസ്ലിങ്ങള്‍ക്ക് കീഴടങ്ങുന്നത് പത്തു വര്‍ഷത്തിന്റെ കാലയളവില്‍. ലോകത്തില്‍ ഇങ്ങിനെയൊരത്ഭുതം ഇതിന്റെ മുമ്പോ പിന്നെയോ ഉണ്ടായിട്ടില്ല.
2. അറബ് സമൂഹം ഒരിക്കലും ഇസ്ലാമിനു മുമ്പ് ഒരു സ്ഥിരമായ രാഷ്ട്രീയ ലക്ഷ്യമുള്ള സമൂഹമായിരുന്നില്ല. അവരുടെ യുദ്ധം ഗോത്ര യുദ്ധങ്ങള്‍ മാത്രമായിരുന്നു. കവികളായിരുന്ന അവര്‍ സ്വപ്നജീവികളും നാടോടികളുമായിരുന്നു. നീണ്ടയാത്രകള്‍ സ്ഥായിയായ രാഷ്ട്രസ്വഭാവമുള്ള ഒരു സമൂഹമാക്കി അവരെ പരിവര്‍ത്തിപ്പിച്ചിരുന്നില്ല. വ്യാപാരികളായിരുന്ന അവര്‍ രാഷ്ട്രീയക്കാരേ ആയിരുന്നില്ല. അങ്ങിനെയുള്ള ഒരു സമൂഹം ഒരു നൂറ്റാണ്ട് കൊണ്ട് ആയിരങ്ങളോളം വര്‍ഷം പഴക്കമുള്ള റോമക്കാരെ, പേര്‍ഷ്യക്കാരെ, കീഴടക്കി പാശ്ചാത്യ തുര്‍ക്കിയെ അധീനതയിലാക്കി, ഇന്ത്യ വരെ വ്യാപിച്ചു, ആഫ്രിക്ക ഭരിച്ച ശക്തിയായ ഒരത്ഭുതം രണ്ടാമത്തേത്. ചരിത്രത്തില്‍ ഇതിനു സമാനമായ മറ്റൊന്ന് കാണിക്കാനാകുമോ?
3. ചരിത്രം മറ്റു നാഗരികതകളില്‍ നിന്ന് മുസ്ലിം നാഗരികതെ വ്യതിരക്തമാക്കുന്നത് അതിന്റെ തകര്‍ച്ചയുടെ കാല ദൈര്‍ഘ്യമാണു. റോമനും പേര്‍ഷ്യയുമെല്ലാം ദശകങ്ങള്‍ കൊണ്ടാണു തകര്‍ന്നതെങ്കില്‍ സംസ്കാരം എന്ന രീതിയില്‍ ഇന്നും ഇസ്ലാമിനെ തൂത്തെറിയാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയമായും ഇന്നും മുസ്ലിം ഭരണ പ്രദേശങ്ങള്‍ മുസ്ലിം ഭരണാധികളുടെ അധീനതയില്‍ തന്നെ.
ഇവയെല്ലാം മറ്റു നാഗരികതകളില്‍ നിന്നും മുസ്ലിം നാഗരികതയെ മാറ്റി നിര്‍ത്തുന്ന ഘടകങ്ങളാണു.
ഈ ചരിത്രപശ്ചാത്തലം മനസ്സിലാക്കുന്ന ഒരാള്‍ക്ക് പ്രവാചകന്റെ കാലത്ത് വളരെ കുറഞ്ഞ പ്രദേശങ്ങള്‍ മാത്രമേ ഇസ്ലാമിന്നാധിപത്യമുണ്ടായിരുന്നുള്ളൂ, പിന്നീട് കീഴടക്കപ്പെട്ട പ്രദേശങ്ങളിലെ നാഗരികത ഇസ്ലാമില്‍ സ്വാധീനം ചെലുത്തി എന്ന കാളിദാസന്റെ പ്രസ്ഥാവന ഓക്കാനമുണ്ടാക്കും. നാഗരികത എന്ത് എന്നതിന്റെ ബാലപാഠം പോലും മനസ്സിലാക്കാതെ ഇങ്ങിനെയെല്ലാം എഴുതുകയും അതിന്നു കയ്യടിക്കുന്ന കമെന്റുകാരെയും കാണുമ്പോള്‍ കഷ്ടം തോന്നുന്നു.
സംസ്കാരം എന്നും കൊടുക്കല്‍ വാങ്ങലുകളാണു. അതിനെ ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് ഒരു ചിന്താധാരയെ വേറിട്ട് നിര്‍ത്തുന്നത്. ഇസ്ലാം അതു നല്‍കി എന്നത് തന്നെയാണു സത്യവും. ഉദാഹരനത്തിനു പേര്‍ഷ്യയില്‍ നിന്നു തന്നെയാണു മുസ്ലിം നാഗരികതയിലേക്ക് വാസ്തുവിദ്യ വരുന്നത്. തത്വ ചിന്തകള്‍ക്ക് തുടക്കം കുറിക്കുന്നത് റോമില്‍ നിന്ന്. പക്ഷെ അവയെല്ലാം ഉള്‍കൊള്ളാന്‍ കഴിയുന്ന ആത്മീയ ചൈതന്യം അറബിന്റെ സ്വന്തം തന്നെ.
ഇന്നത്തെ ഒമാന്‍, യെമന്‍, സൌദി അറേബ്യ, യു എ ഇ, ഖത്തര്‍, ബഹറിന്‍, കുവൈറ്റ് തുടങ്ങിയവയായിരുന്നു അന്നത്തെ അറേബ്യ. ഇവിടെ മാത്രമേ അറബി ഭാഷയുണ്ടായിരുന്നുള്ളു.
കാളി ചരിത്രം തുടങ്ങിയാല്‍ ഇങ്ങിനെ ചില ഗുണങ്ങളുണ്ട്. പുതിയ പുതിയ വിവരങ്ങള്‍ ബ്ലോഗ് വായനക്കാര്‍ക്ക് കിട്ടും- ഈ പരാമര്‍ശങ്ങളെ കുറിച്ചൊന്നും തന്നെ ഇനി ഒരു മിണ്ടാട്ടവമുണ്ടാകില്ല. അറബി സെമെസ്റ്റിക്‍ ഭാഷകളിലെ ഏറ്റവും പ്രായം കുറഞ്ഞ ഭാഷയായിട്ടാണു ഗണിക്കുന്നത്. അരാമിക്‍, ഉഗാരിറ്റ് ,ഹിബ്രു എന്നീ ഭാഷകള്‍ ഉള്‍പ്പെടുന്ന കുടുമ്പത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്ന് ഉപയോഗിക്കുന്ന ഭാഷയാണു അറബിക്. ഇന്നത്തെ ഇറാക്ക്, ജോര്‍ദ്ദാന്‍, സിറിയ തുടങ്ങി സൗദി വരെയുള്ള ഭാഗങ്ങളില്‍ BC-6-നൂറ്റാണ്ട് മുതല്‍ പുരാതന അറബിക് ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ട്. ( Woodard, Roger D. Ancient Languages of Syria-Palestine and Arabia. p 180
M. C. A. Macdonald, "Reflections On The Linguistic Map Of Pre-Islamic Arabia", Arabian Archaeology And Epigraphy, 2000, Volume 11, p. 50 and 61)
ഇതെല്ലാം മറച്ചുവച്ച് ഇന്നത്തെ ഇറാക്ക്, സിറിയ, ജോര്‍ദ്ദാന്‍, പാലസ്തീന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളുടെ ഭാഷ അറബിയായിരുന്നില്ല എന്ന് യാതൊരു ഉളുപ്പുമില്ലാതെ പ്രസ്ഥാവിക്കാന്‍ അപാര തൊലിക്കട്ടി തന്നെ വേണം.
ഭരിക്കുന്നവര്‍ അറബി ഭാഷ ഔദ്യോഗിക ഭാഷയാക്കിയതുകൊണ്ട് ഇവിടങ്ങളിലെ വ്യവഹാര ഭാഷ അറബിയായി. അങ്ങനെ ഇവരൊക്കെ അറബികള്‍ എന്ന മുദ്ര പേറേണ്ടിയും വന്നു. ചരിത്രത്തിലെ വേറൊരു ജനതക്കും ഇതുപോലെ ഒരു ഗതികേടുണ്ടായിട്ടില്ല. ഇംഗ്ളീഷുകാര്‍ ലോകത്തിന്റെ പല ഭാഗത്തും അധിനിവേശം നടത്തി അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കിയിരുന്നു. അമേരിക്ക ക്യാനഡ, ഓസ്റ്റ്രേലിയ, ന്യൂ സിലാണ്ട് ഇന്നിവിടങ്ങളിലെ ഭാഷ ഇംഗ്ളീഷുമാക്കിയിരുന്നു. പക്ഷെ അവിടത്തുകാരെ ആരും ഇംഗ്ളീഷുകാര്‍ എന്നു വിളിക്കാറില്ല. അറബികള്‍ അധിനിവേശം നടത്തിയ സ്ഥലങ്ങളിലെ ജനങ്ങളെയാണവര്‍ അറബികളാക്കി സുന്നത്തു നടത്തിയത്.
സത്യത്തിലിതു വായിച്ച് കാളിദാസനോട് സഹതാപം തോന്നുന്നു. യേശുവിന്റെ കാലത്ത് ജെറൂസലം ഭരിച്ചിരുന്നത് റോമക്കാരായിരുന്നു. അന്ന് ജെറൂസലേമിന്റെ ഔദ്യോഗിക ഭാഷ ഗ്രീക്ക് ആയിരുന്നു, ഭരണ സൗകര്യത്തിനായി ഔദ്യോഗിക ഭാഷ സ്വീകരിക്കുക എന്നത് ഒരു പാതകമല്ലല്ലോ, പിന്നെ അറബി സംസാരിച്ചത് കൊണ്ട് മാത്രം തങ്ങളുടെ ജനങ്ങളെ അറബികള്‍ എന്നു വിളിച്ച പാതകമാണു പ്രശ്നം. കാളീ, വ്യവാസായ വിപ്ലവത്തിനു ശേഷം പല രാജ്യങ്ങളും പാശ്ചാത്യര്‍ തങ്ങളുടെ ഭാഗമാക്കിയപ്പോള്‍ അവിടത്തെ ജനങ്ങളേക്കാള്‍ അവര്‍ക്ക് താത്പര്യം വിഭവങ്ങള്‍ മാത്രമായിരുന്നു. അതിനാല്‍ തങ്ങളുടെ മേല്‍ക്കോയ്മയുടെ ഭാഗമായാണു അവര്‍ മറ്റുള്ളവരെ തങ്ങളുടെ പദവിയിലേക്കുയര്‍ത്താതിരുന്നത്. എന്നാല്‍ മുസ്ലിങ്ങളാല്‍ കീഴടക്കപ്പെട്ട പ്രദേശങ്ങളിലുള്ളവരാകട്ടെ ഇങ്ങിനെ ഒരു രണ്ടാം പൗരന്മാരായല്ല ജീവിച്ചിരുന്നത്. അമേരിക്കയിലെ അടിസ്ഥാന ജനവിഭാഗം റെഡിന്ത്യന്‍സിനെ കുറിച്ചുള്ള ചരിത്രം ഒന്നു വായിക്കുക. എന്നിട്ട് നമുക്ക് അറബികളുടെ കാടത്തം എന്നെല്ലാം മുദ്ര കുത്താം.
അറേബ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗക്കാര്‍ എന്ന അര്‍ത്ഥത്തിലാണു അറബുകള്‍ എന്ന പേരില്‍ ചരിത്രകാരന്മാര്‍ വിളിച്ചിട്ടുള്ളത്. മുസ്ലിം ഭരണാധികാരികള്‍ക്ക് കീഴിലായിരുന്നു മുസ്ലിംകളും മുസ്ലിങ്ങളുമല്ലാത്ത ശാസ്ത്രജ്ഞരും കലാകാരന്മാരും പുഷ്പ്പിച്ചു നിന്നിരുന്നത്. എല്ലാവരെയും പിടിച്ച് മതപ്പരിവര്‍ത്തനം നടത്തുമ്പോള്‍ ഇവരെ മാത്രം ഒഴിവാക്കിയിരുന്നത് എന്തു കൊണ്ടായിരുന്നാണാവോ?
അറേബ്യക്ക് ചുറ്റിലുമുണ്ടായിരുന്ന പ്രദേശങ്ങളിലെല്ലാം തന്നെ വികാസം പ്രാപിച്ച നാഗരികതകളുണ്ടായിരുന്നെന്നു കാളി ചരിത്രമോതുന്നു.
അതിനും നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കം മുന്നേ അറേബ്യക്കു ചുറ്റുമുള്ള സ്ഥലങ്ങളിലെ ജനത നാഗരികരായിരുന്നു. മിസൊപ്പൊട്ടേമിയയിലും, ബാബിലോണിയയിലും,സുമേറിയയിലും, അസ്സീറിയയിലും, യഹൂദിയയിലും, ഈജിപ്റ്റിലും, പേര്‍ഷ്യയിലും അതിസമ്പന്നമായ നാഗരികതകളുണ്ടായിരുന്നു. അതിനോടത്തു തന്നെയായിരുന്നു ഗ്രീക്ക് സംസ്കാരം ഉന്നതി പ്രാപിച്ചിരുന്നത്.
ചരിത്രത്തെ ഇങ്ങിനെ വ്യഭിചരിക്കുന്നത് കാണുമ്പോള്‍ സങ്കടം എന്ന് പറയാനേ കഴിയുന്നുള്ളൂ. റോമന്‍ സാമ്രാജ്യത്തിന്റെ ചരിത്രം വിശദമായി ലഭിക്കുമെന്നിരിക്കെ ഏഴാം നൂറ്റാണ്ടില്‍ റോമിന്റെ അവസ്ഥയെന്തെന്ന് മനസ്സിലാക്കിയിട്ടു പോരെ ഈ ചരിത്രമെഴുത്ത്. ഏറ്റവും ചുരുങ്ങിയത് ഗിബ്ബന്റെ Decline and Fall of the Roman Empire ഒന്നു മറിച്ച് നോക്കുക. നാഗരികത മുമ്പ് നില നിന്നിരുന്നത് കൊണ്ട് മാത്രം ഒരു പ്രദേശവും ഉന്നതി പ്രാപിക്കുന്നില്ല. അതിന്റെ ഗുണ ഫലങ്ങള്‍ നിലനിര്‍ത്താനാകുന്നില്ലെങ്കില്‍. ഏഴാം നൂറ്റാണ്ടില്‍ അറേബ്യക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ എത്ര സാംസ്കാരിക-ശാസ്ത്ര മുന്നേറ്റങ്ങലുണ്ടായിരുന്നു എന്ന് കണക്കുകള്‍ തെളിയിക്കുന്നുവെങ്കില്‍ ഈ വാദത്തിനു പ്രസക്തിയുണ്ടാകുമായിരുന്നു.
അബ്ബാസിയ ഭരണകൂടം ശാസ്ത്ര സാങ്കേതിക രംഗത്ത് ഒരു കുതിച്ചു ചാട്ടം നടത്തി എന്നു പറയുന്നതിന്നര്‍ത്ഥം അതിനു മുമ്പുള്ളവര്‍ ഒന്നും ചെയ്തില്ല എന്നല്ല. മറിച്ച് പ്രവാചകന്‍ മുതല്‍ നാലു ഖലീഫമാരും അമവികളും പാകപ്പെടുത്തിയ വിത്തുകളെറിഞ്ഞത് പുഷ്കരമാക്കിയ സാഹചര്യത്തിലേക്ക് ഫലം ലഭിച്ചത് അബ്ബാസികള്‍ക്കായിരുന്നുവെന്നു മാത്രം. ഹിജ്റ 132 ല്‍ ആദ്യത്തെ അബ്ബാസി ഖലീഫ സ്ഥാനമേല്‍ക്കുമ്പോള്‍ സാമ്രാജ്യങ്ങളുടെ ചരിത്രത്തില്‍ അതൊരു വലിയ കാലയളവല്ല. അബ്ബാസികളുടെ കാലത്തെ ശാസ്ത്ര-തത്വ ചിന്തകളിലെ കുതിപ്പിന്റെ പ്രധാന കാരണം അപ്പോഴേക്കും മുസ്ലിം സാമ്രാജ്യം അതിന്റെ വിസ്തൃതിയിലെത്തിയിരുന്നു എന്നതായിരുന്നു. മാത്രമല്ല, നിലവിലുള്ള യുദ്ധ സമീപനമായിരുന്നില്ല മുസ്ലിങ്ങള്‍ അനുവര്‍ത്തിച്ചിരുന്നത്. യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാതിരുന്ന സിവിലിയന്മാര്‍ പൂര്‍ണ്ണ സുരക്ഷിതരായിരുന്നു. പിടിച്ചെടുക്കപ്പെടുന്ന പ്രദേശങ്ങള്‍ ചുട്ടുകരിക്കുന്ന രീതിയും ഇല്ലാതാക്കി. ഇത് രാഷ്ട്ര പുനര്‍ നിര്‍മ്മാന പ്രക്രിയയെ സഹായിച്ചു. അതിനാല്‍ ജനങ്ങലുടെ പിന്തുണയാര്‍ജ്ജിക്കാന്‍ മുസ്ലിം ഖലീഫമാര്‍ക്ക് കഴിഞ്ഞിരുന്നു.
അബ്ബാസിയ കാലഘട്ടത്തിലെ ഏറ്റവും പ്രഗത്ഭന്‍ ആര്?
കാളിക്കുത്തരമുണ്ട്. ഏഴാമനായ അല്‍ മമൂന്‍- പ്രശസ്തരായ ഹാറൂന്‍ റഷീദ് അടക്കമുള്ള പ്രമുഖരെ ഒഴിവാക്കി ഏറ്റവും പ്രാഗത്ഭ്യം മഅമൂനിനു നല്‍കാനുള്ള കാരണം കാളിക്ക് മുഅ-ത്തിസില എന്ന മുസ്ലിം ചിന്താധാരയെ പരിചയപ്പെടുത്തുന്നതിന്നു വേണ്ടിയായിരുന്നു. കാരണം കാളിക്ക് ചിലത് വിക്കിപീഡിയയില്‍ നിന്നും കിട്ടിയിട്ടുണ്ട്. അപ്രകാരം മാമൂന്‍ ഖുര്‍ആന്‍ എഴുതിയതാണ് സൃഷ്ടിയല്ല എന്ന് വാദിക്കുന്ന മുഅതലസ വിഭാഗക്കാരനായിരുന്നുവെന്ന് കാളീ വാദം.
മുഅതസില-
കാളിയെപോലെയുള്ളവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അതിലെ പ്രധാനപ്പെട്ടത് ഏത് മതവിഭാഗങ്ങല്‍ക്കുള്ളിലെ ചര്‍ച്ചകളാകട്ടെ, അവ ഉദ്ധരിക്കുമ്പോള്‍ കുറച്ചു കൂടി സൂക്ഷ്മമായി പഠിക്കുവാന്‍ ശ്രമിക്കുക എന്നതാണു. അതെല്ലെങ്കില്‍ ഇത് പോലെയുള്ള അബദ്ധങ്ങള്‍ എഴുന്നള്ളിക്കേണ്ടിവരും. മുഅതസലികള്‍ പാരമ്പര്യ വിശ്വാസത്തില്‍ നിന്ന് മാറി പല തത്വചിന്തകളും ഉള്‍കൊണ്ടിരുന്നു എന്നത് ശരിയാണു. ലോകത്തിലെ എല്ലാ തത്വശാസ്ത്രങ്ങള്‍ക്കും ചിന്താധാരകള്‍ക്കും അതുണ്ടായിട്ടുണ്ട്. പക്ഷെ അവര്‍ ഒരിക്കലും തന്നെ ഖുര്‍ആന്‍ എഴുതപ്പെട്ടതാണെന്ന് വാദിച്ചിട്ടില്ല. മുസ്ലിം ലോകത്ത് അങ്ങിനെ ഒരു വാദം ഒരു കാലത്തും ഉണ്ടായിട്ടുമില്ല. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ഖുര്‍ആന്‍ അനാദിയാണോ ദൈവ സൃഷ്ടിയാണോ എന്നായിരുന്നു മുഅതസലികളും പാരമ്പര്യവാദികളും തമ്മിലുള്ള പ്രശ്നം. അതല്ലാതെ Mutazilah വിചാരധാരയിലെ പ്രധാന നിലപാട് കുര്‍ആന്‍ എഴുതപ്പെട്ടതായിരുന്നു, സൃഷ്ടിക്കപ്പെട്ടതല്ല എന്നതല്ല. തികച്ചും മതകീയമായ താത്വിക പ്രശ്നം കൂടുതല്‍ ഞാന്‍ വിശദീകരിക്കുന്നില്ല. അത് ക്രൈസ്തവതയില്‍ നടന്ന മറിയമിന്റെ ദിവ്യത്വവുമായി ഉണ്ടായിരുന്ന ചര്‍ച്ചയുമായി സാമ്യം പുലര്‍ത്തുന്നു. ദൈവപുത്രന്റെ അമ്മ ദിവ്യയാണോ എന്ന ഒരു ചര്‍ച്ച പുരാതന ക്രൈസ്തവ തര്‍ക്കങ്ങളില്‍ ഒന്നായിരുന്നു.
ഈ തര്‍ക്കമാണ് കാളി Mutazilah വിചാരധാരയിലെ പ്രധാന നിലപാട് കുര്‍ആന്‍ എഴുതപ്പെട്ടതായിരുന്നു, സൃഷ്ടിക്കപ്പെട്ടതല്ല എന്നത് എന്നു തട്ടി വിടുന്നത്.
മുഅതസിലക്കാര്‍ ഖുര്‍ആന്‍ ദൈവത്തില്‍ നിന്നു തന്നെ എന്നായിരുന്നു കരുതിയിരുന്നത്. അതെല്ലാതെ മനുഷ്യനാല്‍ എഴുതപ്പെട്ടതാണെന്ന് വാദിച്ചിട്ടേ ഇല്ല. ഖുർആൻ മനുഷ്യനാൽ എഴുതപ്പെട്ടതാനെന്ന വാദം ഇസ്ലാമിക ചരിത്രത്തിലേ ഉണ്ടായിട്ടില്ല. ഇക്കാര്യം അറിയാതെ കാളി പല ഭാഗങ്ങളിലും അബ്ബാസിയ കാലഘട്ടത്തിലെ ഭരണാധികാരികള്‍ മുസ്ലിങ്ങളായിരുന്നില്ല എന്ന രീതിയില്‍ വിഷയം അവതരിപ്പിക്കുന്നുണ്ട്. വിവരക്കേട്.
അല്‍ മഅമൂന്‍ അബ്ബാസിയ കാലഘട്ടത്തിലെ തത്വജ്ഞാനിയായ ഭരണാധികാരിയായിരുന്നു. എന്നാല്‍ ഭരണരംഗത്ത് പരാജയപ്പെട്ട ഒരു ഭരണാധികാരിയായിരുന്നു അയാൾ. ശാസ്ത്ര രംഗത്ത് പല സംഭാവനകള്‍ അര്‍പ്പിച്ചു അദ്ദേഹത്തിന്റെ കാലത്ത് ലോകത്തിലെ പല ഭാഗങ്ങലില്‍ നിന്നും ശാസ്ത്രജ്ഞർ അദ്ദേഹത്തിന്റെ പിതാവിനാൽ സ്ഥാപിച്ച സയന്‍സ് അക്കാദമിയിലേക്ക് ഒഴുകിയെത്തി. ലൂക്കിന്റെ പുത്രന്‍ കൊസ്റ്റൊ ഗ്രീക്ക് സിറിയക്ക് ഭാഷയില്‍ നിന്നും യഹ്യബ്നു ഹാറൂന്‍ പേര്‍ഷ്യയില്‍ നിന്നും ബ്രാഹ്മനനായ ദുബാന്‍ സംസ്കൃതത്തില്‍ നിന്നും ഗ്രന്ഥങ്ങല്‍ അറബിയിലേക്ക് ഭാഷാന്തരം ചെയ്യാന്‍ നേതൃത്വം നല്‍കി. പക്ഷെ അദ്ദേഹത്തിന്റെ കാലത്ത് ബഗ്ദാദില്‍ കലാപം പടരുമ്പോള്‍ കൊട്ടാരത്തില്‍ അരിസ്റ്റോട്ടിലിന്റെയും പ്ലൂട്ടോയുടെയും സിദ്ധാന്തങ്ങളില്‍ നടന്ന സംവാദങ്ങളിലായിരുന്നു. ഭരണകാര്യങ്ങളേക്കാള്‍ അദ്ദേഹത്തിനു താത്പര്യം തത്വ ചിന്തകളോടായിരുന്നു. ഒരു നല്ല മത പണ്ഡിതന്‍ കൂടിയായിരുന്നു അദ്ദേഹം.
മുസ്ലിം ഭരണകാലത്ത് ജീവിച്ചിരുന്ന ശാസ്ത്രജ്ഞരും തത്വ ചിന്തകരുമെല്ലാം മുസ്ലിങ്ങളായിരുന്നില്ല. ഇത് അബ്ബാസികളുടെ കാലത്ത് തുടങ്ങിയതല്ല. അമവീ കാലഘട്ടത്തിലെ പ്രഥമ ഖലീഫ മുആവിയ്യയുടെ സമകാലികനായിരുന്ന വിശുദ്ധയോഹന്നാന്‍ (സെന്റ് ജോണ്‍) സാരസന്മാരുമായി സംവാദമെന്ന പേരില്‍ ഒരു ഗ്രന്ഥം രചിക്കുകയും ഖുര്‍ആനിലൂടെ യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കുവാന്‍ ശ്രമീക്കുകയും ചെയ്തിരുന്നു.
ഇതിന്റെ പ്രധാന കാരണം ഭരണാധികാരികള്‍ക്ക് പ്രവാചകന്‍ മുഹെമ്മദ് (സ) നല്‍കിയ
ഉടമ്പടി തന്നെ അവിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു. (അല്‍ അഹ്/കാം അല്‍ സുല്‍ത്താനിയ്യ- പേജ് 125-127). ഈ ഉടമ്പടി വിശ്വാസത്തിന്റെ ഭാഗമായിരുന്നു.
അബ്ദുല്‍ മലിക്കിന്റെ ആസ്ഥാന കവിയായ അഖ്ത്വല്‍ കുരിശ് കഴുത്തില്‍ തൂക്കിയായിരുന്നു ഡര്‍ബാറില്‍ സന്നിഹിതനായിരുന്നത്.
തത്വജ്ഞാനിയും ശാസ്ത്ര പണ്ഡിതനുമായിരുന്ന റാസി മതവിശ്വാസിയായിരുന്നില്ല എന്ന് കാളി പരിഹസിക്കുമ്പോള്‍ അദ്ദേഹം സ്വയം പരിഹാസ്യനാവുകയാണെന്നത് മനസ്സിലാക്കുന്നില്ല. അല്‍ മ-അമൂനിനെ പോലെ മത കാര്യങ്ങളില്‍ പോലും കര്‍ശക്കശനായ ഒരു ഖലീഫയുടെ കീഴില്‍ തന്റെ മത വിരുദ്ധപരാമര്‍ശങ്ങള്‍ വെട്ടിത്തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ചരിത്രത്തില്‍ മുസ്ലിം ഭരണകാലത്തല്ലാതെ ഉണ്ടായിട്ടില്ല. അതിന്റെ പേരില്‍ റാസി പീഡിപ്പിക്കപ്പെട്ടിട്ടുമില്ല. എല്ലാവരെയും സുന്നത്ത് നടത്തി മുസ്ലിമാക്കിയ കഥ പറയുന്ന കാളി ഈ ചരിത്രത്തിനു മുമ്പില്‍ എന്തു പറയുന്നു.
മറിച്ച് ഈ കാലഘട്ടങ്ങളില്‍ ക്രൈസ്തവ യൂറോപ്പില്‍ എന്തായിരുന്നു നടന്നിരുന്നത് എന്നു കൂടി മനസ്സിലാക്കുക, എല്ലാ ശാസ്ത്ര പരാമര്‍ശങ്ങളും ബൈബിളിന്നും ദൈവത്തിന്നുമെതിര് എന്ന് വിധി എഴുതി തത്വചിന്തകരെയും ശാസ്ത്രജ്ഞരെയും ചിത്രവധം ചെയ്യുകയായിരുന്നു മത നേതൃത്വം. കൂട്ടിനു ഭരണ നേതൃത്വവും.
Inquisition അഥവാ വിചാരണ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ക്രൂരത ക്രൈസ്തവതയുടെ പേരിലായിരുന്നു അരങ്ങേറിയിരുന്നത്. ഭൂമി ചലിച്ചതിന് പാവം ഗലീലിയോ വരെ വിചാരണ നേരിടേണ്ടി വന്നു. ഇതാകട്ടെ പതിനാറാം നൂറ്റാണ്ടിലും. അതിനു കാരനമായി പുരോഹിതര്‍ പരഞ്ഞതാകട്ടെ ബൈബിളിലെ
സര്‍വ്വഭൂമിയേ, അവന്റെ സന്നിധിയില്‍ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.1 Chronicles 16:30 എന്ന് ബൈബിള്‍ വ്യക്തമാക്കിയിരിക്കെ ഭൂമിയെ തിരിക്കാന്‍ ഗലീലിയോക്കെന്തധികാരം?
യഹോവ വാഴുന്നു; അവന്‍ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനിലക്കുന്നു. Psalm 93:1
യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയില്‍ പറവിന്‍ ; ഭൂലോകവും ഇളകാതെ ഉറെച്ചുനിലക്കുന്നു; അവന്‍ ജാതികളെ നേരോടെ വിധിക്കും. Psalm 96:10
എന്നെല്ലാമുള്ള വാക്യങ്ങളിലൂടെ ഇളകാത്ത ഭൂമിയെ ദൈവം ബൈബിളില്‍ വ്യക്തമാക്കിയിരിക്കെ ഭൂമി എങ്ങിനെ ചലിക്കുമെന്ന് പോപ്പിന് വിശ്വസിക്കനാകും. പോപ്പിനെ ദൈവം നേരിട്ട് സംവദിക്കുന്ന ദിവ്യനെന്ന് കരുതുന്ന രാഷ്ട്ര നേതൃത്വത്തിനും.
കാളി എഴുതുന്നു. ഈജിപ്റ്റിലും, പേര്‍ഷ്യയിലും അതിസമ്പന്നമായ നാഗരികതകളുണ്ടായിരുന്നു. അതിനോടത്തു തന്നെയായിരുന്നു ഗ്രീക്ക് സംസ്കാരം ഉന്നതി പ്രാപിച്ചിരുന്നത്.
ശരിയാണ്, ഗ്രീക്കിന് ഉന്നതമായ സംസ്കാരവും മഹത്തായ തത്വചിന്തകലുമുണ്ടായിരുന്നു. പക്ഷെ റോം ക്രൈസ്തവത സ്വീകരിച്ചതോടെ എല്ലാം തകിടം മറിഞ്ഞു. തങ്ങള്‍ക്ക് താത്പര്യമില്ലാത്ത ചിന്താസരണികളെല്ലാം ക്രൈസ്തവ പുരോഹിതര്‍ കത്തിച്ചു കളഞ്ഞു.
എന്തിനേറെ വ്യത്യസ്ത ക്രൈസ്തവ ചിന്താസരണികള്‍ക്ക് അതിജീവിക്കാന്‍ കഴിഞ്ഞില്ലല്ലോ? കുരിശു മരണത്തെ അംഗീകരിക്കാത്ത എല്ലാ സുവിശേഷങ്ങളും വെണ്ണീറാക്കി. ആരെങ്കിലും മറ്റു വല്ല സുവിശേഷങ്ങളും സൂക്ഷിച്ചാല്‍ വധ ശിക്ഷയായിരുന്നു നല്‍കിയത്. അങ്ങിനെ നശിപ്പിച്ചതില്‍ എത്ര പിന്നീട് കണ്ടെടുക്കപ്പെട്ടു. ഫിലിപ്പിന്റെ സുവിശേഷം, റെഡ് സീ ചുരുളുകള്‍, പീറ്ററിന്റെ സുവിശേഷം തുടങ്ങി നൂറു കണക്കിന്.
ലോകം ഇന്നും ആദരിക്കുന്ന അരിസ്റ്റോട്ടിലിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ലാറ്റിനിലേക്ക് അറബിയില്‍ നിന്ന് പിന്നീട് പരിഭാഷപ്പെടുത്തുകയായിരുന്നു എന്ന് കൂടി ചേര്‍ത്തി വായിക്കുമ്പോഴാണ് മുസ്ലിം ഭരണാധികാരികള്‍ ശാസ്ത്ര സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ മനസ്സിലാവുകയുള്ളൂ.
റാസി മുസ്ലിം അല്ലാതിരിക്കാം, റാസിയെ പോലെ മുസ്ലിമല്ലാത്ത നിരവധി ശാസ്ത്രജ്ഞര്‍, തത്വ ചിന്തകര്‍, കവികള്‍ എല്ലാം മുസ്ലിം ഭരണകാലത്തുണ്ടായിരുന്നു. അവരെയെല്ലാം ഉള്‍കൊള്ളാന്‍ മുസ്ലിം സമൂഹത്തിനു കഴിഞ്ഞു എന്നത് തന്നെയാണു മുസ്ലിങ്ങളുടെ ഏറ്റവും വലിയ സംഭാവന. മതം മൗലികമായി കരുതുന്ന വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ ഇത് സംഭവിച്ചത് അത് വിശ്വാസത്തിന്റെ ഭാഗമായത് കൊണ്ട് തന്നെയാണ്. അത് ഉള്‍കൊള്ളാന്‍ കാളിക്കാവുകയില്ല. കൂടെയുള്ളവര്‍ക്കും. ഇത് കേവലം സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ മാത്രം സംഭവിച്ച ചില കാര്യമല്ലായിരുന്നു. ഈജിപ്ത് മുസ്ലിം ലോകത്തിനുള്ളിലായപ്പോള്‍ അവിടത്തെ കര്‍ഷകര്‍ അധികവും ക്രൈസ്തവരായിരുന്നു. ഭരണാധികാരികള്‍ നടപ്പിലാക്കിയ ജല സേചന പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഈ കര്‍ഷകരായിരുന്നു. കുറഞ്ഞ കാലത്തിനുള്ളില്‍ അവര്‍ ഏറ്റവും സമ്പന്ന വിഭാഗമായി മാറുകയും ചെയ്തു.
മുസ്ലിം ഭരണകാലത്ത് ക്രൈസ്തവരും യഹൂദരും മതത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് മുസ്ലിങ്ങളാലായിരുന്നില്ല. മറിച്ച് കുരിശു യുദ്ധകാലത്ത് യൂറോപ്യന്‍ ക്രൈസ്തവരാല്‍- ശരിക്കും പറഞ്ഞാല്‍ റോമന്‍ കത്തോലിക്കരാല്‍ ആയിരുന്നു. സുറിയാനീ ക്രൈസ്തവര്‍ക്ക് പോലും രക്ഷയുണ്ടായിരുന്നില്ല എന്നത് ചരിത്രം. ഉമര്‍ (റ) കാലത്ത് ജെറൂസലം മുസ്ലിങ്ങള്‍ക്ക് കീഴടങ്ങിയപ്പോള്‍ മുതല്‍ ജൂതരും ക്രൈസ്തവരും സഹവര്‍ത്വിത്തോടെ ജെറൂസലേമിലുണ്ടായിരുന്നു. റോമക്കാര്‍ അടിച്ചോടിച്ച ജൂതര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്നത് മുസ്ലിങ്ങള്‍ റോമിനെ തോത്പിച്ച് ജെറൂസലം കീഴടക്കിയപ്പോഴായിരുന്നു.(Gil, Moshe -A History of Palestine, Cambridge University Press. pp. 70–71.)
ചരിത്രകാരനായ ഗിബ്ബന്‍ ഉമറിന്റെ ജെറൂസലേമിലേക്കുള്ള വിജയാഘോഷ യാത്രയുടെ ലാളിത്യത്തെ കുറിച്ച് ആവേശം കൊള്ളുന്നുണ്ട്. അന്ന് ഉമറും ജറൂസലം പുരോഹിതനായ സഫ്രോനിയസും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ Umari Treaty എന്ന പേരില്‍ രേഖപ്പെടുത്തിയത് ചരിത്രത്തിലെ വെള്ളി രേഖയാണു.
എന്നാല്‍ പോപ് അര്‍ബന്‍ രണ്ടാമന്റെ വെളിപാടും കേട്ടു വന്ന കുരിശുവാഹകര്‍ മനുഷ്യരെ പോലും ചുട്ടു തിന്ന ക്രൂരരായിരുന്നു. അപ്പോള്‍ യേശുവിനെ കൊന്ന ജൂതരുടെ കാര്യം പറയാനുണ്ടോ? എഴുപതിനായിരം സാധാരനക്കാരെയാണു അന്ന് ജെറൂസലേമിനുള്ളിലെ പള്ളിയില്‍ മാത്രം കുരിശുയുദ്ധക്കാര്‍ കൊന്നൊടുക്കിയത്.
കാളി ചോദിക്കുന്നു- ഇനി ഉയരുന്ന ചോദ്യം, എന്താണീ യുഗത്തിന്റെ സംഭാവന എന്നതാണ്. ഇന്‍ഡ്യ, ഗ്രീക്ക്, പെര്‍ഷ്യ, മീസൊപ്പൊട്ടേമിയ, ചൈന തുടങ്ങി അന്നറിയപ്പെട്ടിരുന്ന ഒട്ടുമിക്ക കേന്ദ്രങ്ങളിലുമുണ്ടായ ആശയങ്ങളെ സ്വാംശീകരിച്ച് അത് സ്ഫുടം ചെയ്ത്, അതിനെ കുറച്ചുകൂടി മെച്ചപ്പെടുത്തി, പില്‍ക്കാലത്തിനു നല്‍കി എന്നതാണതിന്റെ സംഭാവന. ഇതിന്റെ കൂടെ ഇവരുടേതായ ചെറുതല്ലാത്ത നേട്ടങ്ങളുമുണ്ട്. ഇവര്‍ ഇതൊന്നും ചെയ്തില്ലായിരുന്നെങ്കില്‍ ശാസ്ത്രം മുരടിച്ചു പോകുമായിരുന്നോ? ഇല്ല.
പോകുമായിരുന്നു. ശാസ്ത്രം മുരടിച്ചു പോകുക തന്നെ ചെയ്യുമായിരുന്നു. പരാമര്‍ശങ്ങളെ മാനവേന്ദ്രനാഥ റോയ് എന്ന എം.എന്‍ റോയിയുടെ 1939-ല്‍ പ്രസിദ്ധീകരിച്ച Historical Role of Islam എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൽ ഉദ്ധരിക്കുന്നു.
Under the enlightened reign of the Abbassides, the Fatemites and the Ommiades rulers, learning and culture prospered respectively In Asia, North-Africa and Spain. From Samarqand and Bokhara to Fez and Cordova, numerous scholars studied and taught astronomy, mathematics, physics, chemistry, medicine and music. The invaluable treasure of Greek philosophy and learning had been burled under the intolerance and superstition of the Christian Church. Had it not been for the Arabs, It would have been irretrievably lost, and the dire consequence of such a mishap can be easily imagined.
Vain piety and hypocritical holiness induced the Christians to spurn the science of antiquity as profane. In consequence of that vanity of Ignorance, the peoples of Europe were plunged into the medieval darkness which threatened to be bottomless and interminable. The happy resurrection of the divine light of knowledge, lit by the sages of ancient Greece, at long last dissipated the depressing darkness of Ignorance and superstition prejudice and intolerance, and snowed the European peoples the way to material prosperity, intellectual progress and ,spiritual liberation. It was through the Arabian philosophers and scientists that the rich patrimony of Greek learning reached the fathers of modem rationalism and the pioneer of scientific research, Roger Bacon, was a disciple of the Arabs. In the opinion of Humboldt, the Arabians are to be considered "the proper founders of the physical sciences, in the signification of the term which we are now accustomed to give it." {"Kosmos", Vol. II.)
Experiment and measurement are the great instruments with the aid of which they made a path for progress, and raised themselves to a position of the connecting link between the scientific achievements of the Greek and those of the modern time.
AI Kandi, AI Hassan, AI Farabi, Avicena, Al Gazali, Abubakr, Avempace, Al Phetragius. (The Arabian names are so contracted in historical works written in European languages) -these are names memorable in the annals of human culture; and the fame of the great Averroes has been 1mmortalised as that of the man who made the forerunners of modern civilization acquainted with the genius of Aristotle, thereby giving an inestimable impetus to the struggle of the European humanity to liberate itself from the paralyzing influence of theological bigotry and sterile scholasticism. The epoch-making role of the great Arab rationalist, who flourished in the first half of the twelfth century under the enlightened patronage of the Sultan 0! Andalusia, is eloquently depicted by the well-known saying of Roger Bacon: "Nature was interpreted by Aristotle, and Aristotle interpreted by Averroes."
The standard of spiritual revolt against the authority of the Christian Church, and the domination of theology, was hoisted in the thirteenth and fourteenth centuries. The rationalist rebels drew their inspiration from the scientific teachings of the great philosophers of ancient Greece, and these they learned from the Arabian scholars, particularly Averroes.
The bigotry of the pious Justinian, in the beginning of the sixth century, finally purged the holy world of Christian superstition of the remaining vestiges of pagan learning. The last Greek scholars were forced to leave the ancient seats of learning. They emigrated from the Roman Empire, and sought refuge in Persia; but there also sacerdotal intolerance proved equally hostile to profane learning. Eventually, the derelict science of Athenian culture found a hospitable home in the court of the Abbassides Khalifs of Baghdad who were so impressed by the wisdom of those foreign infidels that neither Koran, nor sword was offered to them. On the contrary, all the remaining votaries of ancient learning, whose knowledge ridiculed faith, and indulgently smiled at all religion, were invited to accept the liberal hospitality of the Commander of the faithful.
The Khalifs not only took the exiled Greek scholars under their protection. They dispatched competent men to different parts of the Roman Empire with the instruction and the means to collect all the available works of the sages of ancient Greece. The precious works of Aristotle, Hipparchus, Hyppocrates, Galen and other scientists were translated into the Arabian language, and the Khalifs gave every encouragement to the propagation of those irreligious teachings throughout the Muslim world. Schools established at State expense disseminated scientific knowledge to thousands of students belonging to all classes of society,-"from the son of the noble to that of the mechanic". Poor students received education free, and teachers were handsomely remunerated for their services which were held at the highest esteem. The Arab historian, Abul Faragius, records the following views of Khalif Al Mamon regarding the men of leaning: "They are the elect of God, his best and most useful servants, whose lives are devoted to the improvement of their rational faculties. The teachers of wisdom are the true luminaries and legislators of a world which without their aid would again sink into ignorance an barbarism.
(Historical Role of Islam: M. N. Roy)
ഭൂമി ചലിക്കുന്നതിനാല്‍ മത വിചാരണ നേരിടേണ്ടി വന്ന ഗലീലിയോ ഒരുദാഹരണം മാത്രം. അറിയപ്പെടാത്ത എത്ര ഗലീലിയോമാര്‍ . തുടക്കത്തില്‍ തന്നെ നുള്ളിക്കളഞ്ഞ അനവധി മുകുളങ്ങള്‍ ചരിത്രത്തിലറിയാതെ കിടക്കുന്നു.
ആറാം നൂറ്റാണ്ടില്‍ മതഭ്രാന്തനായ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി തുടങ്ങിവച്ച മതവല്‍ക്കരണം റോമിലെ ചിന്തകരെ നാടു വിടാന്‍ പ്രേരിപ്പിച്ചു. ചര്‍ച്ചിനെതിരായ ഒരു ചിന്താഗതിയും റോമില്‍ പാടില്ലായിരുന്നു. പേര്‍ഷ്യയിലഭയം പ്രാപിക്കാന്‍ ശ്രമിച്ചുവെങ്കിലും അവിടെയും സ്ഥിതി വിഭിന്നമായിരുന്നില്ല. പക്ഷെ ഈ മത വിരുദ്ധരെയടക്കം ഉള്‍കൊള്ളാനുള്ള വിശാലത മുസ്ലിം ഭരണാധികാരികള്‍ക്കുണ്ടായിരുന്നു. അവര്‍ പലരും മുസ്ലിങ്ങളായപ്പോള്‍ ചിലര്‍ ക്രൈസ്തവരായും ജൂതരായും മതനിഷേധികളായും നിന്നു.
ഇന്നും സ്ഥിതി വലിയമാറ്റൊമൊന്നുമില്ലല്ലോ? മതേതര അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് ഞാന്‍ ക്രൈസ്തവനാണേ എന്ന്‍ വിളിച്ചു പറയേണ്ടി വന്നില്ലെ നാല് വോട്ട് കിട്ടാന്‍.
വിജ്ഞാനം തേടുന്നതിനു മതം തടസ്സമില്ലെന്നത് ഖലീഫമാര്‍ കണ്ടെത്തിയതല്ല. പ്രവാചകന്റെ ചര്യ തന്നെയാനു. ബദര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട ശത്രുക്കളെ മോചിപ്പിക്കാന്‍ മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് എഴുതാനറിയുന്നവര്‍ പത്ത് മുസ്ലിങ്ങളെ എഴുതാന്‍ പഠിപ്പിക്കുക എന്നതായിരുന്നു. പണത്തേക്കാള്‍ വിജ്ഞാനത്തിനു പ്രാമുഖ്യം നല്‍കിയ ആ പാതയാണു മുസ്ലിം ഖലീഫമാരും പിന്തുടര്‍ന്നത്.
ബഗ്ദാദിലെ പ്രശസ്തമായ ലൈബ്രറി ഹെലൊക്കോ തീയിട്ടപ്പോള്‍ അതിന്റെ ചാരം കൊണ്ട് യൂഫ്രട്ടീസ് മാസങ്ങളോളം കറുത്തൊഴുകി എന്നത് ചരിത്രം. അതില്‍ നഷ്ടപ്പെട്ടത് മാനുഷ ചരിതത്തിനായിരുന്നു. ക്രൈസ്തവ യൂറോപ്പ് ചിന്താധാരകളെ കുഴിച്ചു മൂടിയപ്പോള്‍ ഏറ്റെടുക്കാന്‍ അറബ് ലോകം തയ്യാറായത് ദൈവ കാരുണ്യം. അല്ലെങ്കില്‍ ഇന്നും ഇരുട്ടുബാധിച്ച സമൂഹമായി ലോകം കഴിയുമായിരുന്നു. ജനാധിപത്യത്തിനു മുമ്പ് ഏതൊരു വികാസവും അതിന്റെ ഭരണസാരഥ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭരണാധിപരുടെ നയപരമായ തീരുമാനങ്ങളാണു. ഗോത്ര ജനാധിപത്യം നിലനിന്നിരുന്ന റോമില്‍ നിന്ന് ഭരണ സാരഥ്യം ക്രൈസ്തവതയിലേക്ക് നീങ്ങിയതായിരുന്നു റോമിന്റെ തകര്‍ച്ചക്ക് കാരണം. ഈജിപ്തും സിറിയയും ലബനാനുമെല്ലാം റോമിന്റെ കീഴിലായിരുന്നു. ഈ പ്രദേശങ്ങള്‍ കീഴടക്കുക വഴി രക്ഷപ്പെട്ടത് അന്നത്തെ ജനത മാത്രമല്ല. മാനുഷ കുലം കൂടിയാണ്.
മുസ്ലിം ഈജിപ്ത് ഉള്‍കൊണ്ടത് കൈറോയിലെ ഒരു ലക്ഷത്തില്‍ പരം വരുന്ന പുസ്തകമുള്‍കൊള്ളുന്ന ലൈബ്രറിയാണു. കൊര്‍ദോവയിലെ ലൈബ്രറി കൈറോവിനേക്കാള്‍ ആറിരട്ടിയും.
പി റ്റി കുഞ്ഞഹമ്മദ് പറഞ്ഞതുപോലെ ഈ കാലഘട്ടത്തിലെ മഹാന്‍മാര്‍ ദൈവ വിശ്വസികളായിരുന്നിരിക്കാം, പക്ഷെ മിക്കവരും ഇസ്ലാം മത വിശ്വാസികളായിരുന്നില്ല.
അല്ല, ഈ കാലഘട്ടത്തിലെ മഹാന്മാര്‍ ഇസ്ലാം മതവിശ്വാസികള്‍ തന്നെയായിരുന്നു, കുറച്ചു പേര്‍ ഇതര മതസ്ഥരുമായിരുന്നു. അവരെല്ലാവരും തന്നെ തങ്ങളുടെ കഴിവുകള്‍ തെളിയിച്ചിരുന്നത് മുസ്ലിം ഭരണാധികാരികളുടെ വിശാലമായ കുടക്കീഴിലായിരുന്നു. അതിന്റെ ഉള്‍പ്രേരകമായി വര്‍ത്തിച്ചത് മതം തന്നെയായിരുന്നു.
ചിന്തകന്‍ എന്ന ബ്ലോഗര്‍ ഒരു കമെന്റില്‍ ഇങ്ങിനെ കുറിക്കുന്നു. മുസ്ലിം ലോകത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട ശാസ്ത്രത്തിന്റെ അപ്പോസ്തലന്മാരായ പാശ്ചാത്യർ തന്നെയാണ് മുസ്ലിം ലോകത്തിന്റെ ഈ ദയനീയാവസ്ഥക്ക് കാരണം
ഈ പോസ്റ്റില്‍ എന്തു കോണ്ട് മുസ്ലിം നാഗരികതയുടെ തകര്‍ച്ചയുണ്ടായി എന്നത് ഞാന്‍ വിഷയമാക്കുന്നില്ല്ല. പക്ഷെ ചിന്തകന്റെ മുകളിലെ വീക്ഷണത്തോട് എനിക്ക് വിയോജിപ്പുണ്ട്. എല്ലാ നാഗരികതകലൂടെയും തകര്‍ച്ചക്ക് ഒരു സാമാന്യ സ്വഭാവമുണ്ട്. അരാചകത്വം. സുഖലോലുപത. മുസ്ലിങ്ങളെയും അത് ബാധിച്ചു. മറ്റുള്ളവര്‍ തള്ളിയിടുന്നതിനേക്കാള്‍ നാഗരികതകള്‍ നശിക്കുന്നത് സ്വയം കുഴി കുഴിച്ചായിരുന്നു. മുസ്ലിം നാഗരികതയടക്കം. അതിന്നു മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനേക്കാള്‍ ആത്മ വിമര്‍ശനമാണു കൂടുതല്‍ അഭികാമ്യം.
ഓരോ നാഗരികതയും മാനുഷ ചരിതത്തില്‍ അതിന്റെ കയ്യൊപ്പുകള്‍ നല്‍കിയാണു കടന്നു പോയത്. ആധുനിക നാഗരികതയുടെ പടിപ്പുരയായിരുന്നു മുസ്ലിം നാഗരികത. അതിന്റെ നേരെ തുറന്ന കണ്ണുകളോടെ നോക്കുന്നവര്‍ക്ക് പഠിക്കാനും മനസ്സിലാക്കാനുമേറെയുണ്ട്. അടഞ്ഞ കണ്ണുമായി തപ്പുന്നവര്‍ കുരുടന്‍ ആനയെ തപ്പുന്നത് പോലെ തപ്പിക്കൊണ്ടേയിരിക്കും.
ഇതിന്നു സമാനമായ മുമ്പ് യാത്രാമൊഴി എന്ന ബ്ലോഗര്‍ പോസ്റ്റ് ചെയ്തിരുന്നു. അന്ന് അതിന്നൊരു മറുപടിയും കൊടുത്തിരുന്നു. ഇപ്പോള്‍ സമാനയമായൊരു പോസ്റ്റ് കാളിദാസനും കൊടുത്തതു കണ്ടപ്പോഴാണു നെറ്റില്‍ പരതിയത്. പതിവുപോലെ നെറ്റിലെ തീവൃ ക്രൈസ്തവ സൈറ്റുകളിലെ കോപ്പിയാണു. അതിന്റെ കാരണം വളരെ വ്യക്തവും.
753 BC മുതല്‍ ആരംഭിച്ച റോമന്‍ സംസ്കാരം മതവത്ക്കരിക്കുന്നത് 7 February 380 ന് റോമന്‍ ചകൃവര്‍ത്തിയായ തിയോഡോസിസ് റോമിന്റെ അംഗീകൃത മതമായി ക്രൈസ്തവതയെ പ്രതിഷ്ഠിക്കുന്നതോടെയാണു. അഥവാ നാലാം നൂറ്റാണ്ടിലെ തുടക്കത്തിലാണു റോം ക്രൈസ്തവല്‍ക്കരിക്കുന്നത്. 146 BC യിലെ ഗ്രീക്കുമായി നടന്ന് യുദ്ധത്തില്‍ റോം ഗ്രീക്കിനെ പരാജപ്പെടുത്തുകയും ഗ്രീക്കിനെ തങ്ങളുടെ അധീനതയില്‍ കൊണ്ട് വരികയും ചെയ്തു.
റോം ഗ്രീക്കിനെ കീഴടക്കുമ്പോള്‍ ലോകത്തെ തന്നെ ഏറ്റവും മഹത്തരമെന്നു വിശേഷിപ്പിക്കപ്പെടുന്ന നാഗരികതയായിരുന്നു ഗ്രീക്കിന്റേത്. നവോത്ഥാന കാലഘട്ടത്തിലെ കല, സാഹിത്യം, ഭാഷ, തത്ത്വചിന്ത, ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയവയുടെ വളർച്ചയ്ക്ക് നിരവധി സംഭാവനകൾ നൽകി.
സോക്രട്ടീസിന്റെയും, ശിഷ്യനായ പ്ലേറ്റൊ, അരിസ്റ്റോട്ടിൽ തുടങ്ങിയ പ്രഗല്‍ഭര്‍ പോറ്റിയെടുത്ത തത്വചിന്തകള്‍ ഗ്രീസിനെ ലോകത്തിന്റെ ഉന്നതിയിലെത്തിച്ചു. ഈ ഗ്രീക്കായിരുന്നു റോമക്കാര്‍ കീഴടക്കിയത്. ഗ്രീക്ക്-റോമന്‍ നാഗരികതയും ലോകത്തിനു മറ്റൊരു മുതല്‍ കൂട്ടായിരുന്നു. ഇങ്ങിനെ ലോകത്തിനു തന്നെ മാതൃകയായ ഒരു വിളഭൂവിലേക്കാണ് ക്രൈസ്തവതയുടെ വിത്തു പാകുന്നത്.
യൂറോപ്പിന്റെ ഇരുണ്ട കാലം അഥവാ "Dark Age" AD 5-ആം നൂറ്റാണ്ടു മുതല്‍ 15-ആം നൂറ്റാണ്ടു വരെയുള്ള കാലയലവാണു. കൃത്യമായി പറഞ്ഞാല്‍ ക്രൈസ്തവത യൂറോപ്പിനെ കീഴടക്കി ഭൂതോദയമുണ്ടാകുന്നത് വരെയുള്ള കാലയളവ്- ചരിത്രത്തിലെ അത്ഭുതമെന്തെന്നാല്‍ ഒരു മതവിശ്വാസമെന്ന നിലയില്‍ ബഹുദൈവാരാധകരായ റോമക്കാരെ ഉത്തേജിപ്പിക്കുവാനും അതു വഴി കൂടുതല്‍ ഉത്പാദനക്ഷമമാക്കുവാനും ഏകദൈവ വിശ്വാസികളായ ക്രൈസ്തവര്‍ക്ക് കഴിയണമായിരുന്നു. എന്നാല്‍ ക്രൈസ്തവത് യൂറോപ്പിനു സമ്മാനിച്ചത് ഇസ്ലാം മദ്ധ്യപൂർവേഷ്യക്ക് നല്‍കിയതിന്റെ നേര്‍ വിപരീതമാണു. ഒരിടത്ത് മരുഭൂമിയെ വിശ്വാസം മലര്‍വാടിയാക്കുമ്പോള്‍ മറ്റൊരിടത്ത് മലര്‍വാടി മരുഭൂമിയായി മാറുകയായിരുന്നു.
ഈ ജാള്യത തീര്‍ക്കാന്‍ കാളിയെപ്പോലെയുള്ള തീവൃ ക്രൈസ്തവര്‍ പുതിയ തിയറികള്‍ സൃഷ്ടിക്കുകയാണു. പക്ഷെ ചരിത്രം സത്യമെന്നിരിക്കെ മലര്‍ന്നു കിടന്നു തുപ്പിയത് കൊണ്ടെന്തു ഫലം.
Tuesday, November 23, 2010
തുണീഷ്യയിലെ ചന്ദ്രക്കല
തുര്‍ക്കി ഭരണകാലത്തിനു മുമ്പ് ഇസ്ലാമിക രേഖകളിലൊന്നും ചന്ദ്രക്കല പ്രത്യക്ഷപ്പെടുന്നില്ല എന്ന എന്റെ വാദത്തെ എതിര്‍ക്കാന്‍ ട്യുണീഷ്യയിലെ മസ്ജിദുല്‍ ഉക്ക്ബയിലെ മിനാരത്തിലെ ചന്ദ്രക്കലയും ജെറൂസലം പള്ളിയിലെ ചന്ദ്രക്കലയുമാണു ഉദാഹരിക്കുന്നത്.
എന്താണു വസ്തുത. തുണീഷ്യയിലെ പള്ളി പണിതത് 670 AD യില്‍ തന്നെയാണു. പക്ഷെ നിരവധി തവണ കൂട്ടിചേര്‍ക്കുകയും പുതുക്കിപ്പണിയുകയും ചെയ്ത ചരിത്രമാണ് ഈ പള്ളിക്കുള്ളത്. അതിലേത് കാലഘട്ടത്തിലാണു ചന്ദ്രക്കല പ്രത്യക്ഷപ്പെടുന്നത് എന്ന് വിശദീകരിക്കപ്പെടുന്നില്ല. ഇത് മറച്ച് വച്ചാണു ചന്ദ്രക്കല ആരോപണം ഉന്നയിക്കുന്നത്.
കൂടുതല്‍ വായനക്ക് വിക്കിയിലെ ഈ ലിങ്ക് നോക്കുക.
ഇനി ജെറൂസലമിലെ പള്ളി.
അതിന്റെ ചരിത്രവും വിക്കിയിലൂടെ ഒന്നു പോയി നോക്കുക.
The al-Aqsa Mosque was originally a small prayer house built by the Rashidun caliph Umar, but was rebuilt and expanded by the Ummayad caliph Abd al-Malik and finished by his son al-Walid in 705 CE.[5] After an earthquake in 746, the mosque was completely destroyed and rebuilt by the Abbasid caliph al-Mansur in 754, and again rebuilt by his successor al-Mahdi in 780. Another earthquake destroyed most of al-Aqsa in 1033, but two years later the Fatimid caliph Ali az-Zahir built another mosque which has stood to the present-day. During the periodic renovations undertaken, the various ruling dynasties of the Islamic Caliphate constructed additions to the mosque and its precincts, such as its dome, facade, its minbar, minarets and the interior structure. When the Crusaders captured Jerusalem in 1099, they used the mosque as a palace and church, but its function as a mosque was restored after its recapture by Saladin. More renovations, repairs and additions were undertaken in the later centuries by the Ayyubids, Mamluks, Ottomans, the Supreme Muslim Council, and Jordan. Today, the Old City is under Israeli control, but the mosque remains under the administration of the Palestinian-led Islamic waqf.
ഇതാണു സത്യമെന്നിരിക്കെ, തുര്‍ക്കി കാലഘട്ടത്തിനു മുമ്പ് മുസ്ലിങ്ങള്‍ അയച്ച പല രേഖകളും ഇന്നും കണ്ടെടുക്കപ്പെട്ടിട്ടും അതിലൊന്നും കാണാത്ത ചന്ദ്രക്കലയില്‍ കാളി സമാധാനമടയട്ടെ. മത്രമല്ല, ലോകത്തിലെ മിക്ക പള്ളികള്‍ക്കും ഈ രീതിയിലുള്ള ഒരു ചരിത്രമാണുള്ളത്. പുതുക്കി പ്പണിയുകയും വിസ്തൃതി കൂട്ടുകയും മോഡി കൂട്ടുകയും ചെയ്ത പള്ളികളില്‍ അതിന്റെ ആരംഭകാലത്തിലെ അതേ ആര്‍ക്കിടെച്ച്ചറിങ്ങ എന്ന് ആര്‍ക്കും വാദമില്ല.
അയ്യൂബികളുടെ കാലത്തെ ചരിത്ര രേഖകള്‍ പലതും ഇന്ന് ലഭ്യമെന്നിരിക്കെ അതിലൊന്നും തന്നെ ചന്ദ്രക്കല ഒരു ചിഹ്നമായി കാണുന്നില്ല അതിനാല്‍ തന്നെ ജെറൂസലേം പള്ളിയിലെ സലാഹുദ്ദീന്‍ അയ്യൂബിയുടെ ചന്ദ്രക്കല സഥാപനം ഒരു ചരിത്ര സത്യം എന്ന രീതിയില്‍ കാണാന്‍ പ്രയാസമാണു.
ഈ ചര്‍ച്ചയില്‍ ആദ്യം മുതല്‍ കാളി ഉന്നയിച്ച ചില വാദങ്ങള്‍ പിന്നീട് സ്പര്‍ശിക്കുക കൂടി ചെയ്യാതെ ഒഴിഞ്ഞു പോകുകയുണ്ടായി.
ചാന്ദ്ര ദൈവത്തിന്റെ പേര്‍ അല്ലാഹു എന്നായിരുന്നു എന്നതിനു ആര്‍ക്കിയോളജിക്കല്‍ ആയ തെളിവുകളുണ്ടെന്ന് പറഞ്ഞു തുടങ്ങിയ തന്റെ വാദത്തിനു ഇപ്പോള്‍ പിന്നീട് പുതുക്കി പണിത പള്ളികളിലെ ചന്ദ്രക്കലയില്‍ അഭയം തേടി അലയുകയാണു കാളി.
Tuesday, September 7, 2010
അല്ലാഹു എന്ന ചാന്ദ്ര ദൈവം
എന്റെ കഴിഞ്ഞ പോസ്റ്റിനു മറുപടിയായി ഇട്ട കാളിദാസന്റെ കമെന്റുകള്‍ കാണുമ്പോള്‍ ഒരാള്‍ക്ക് ചരിത്രം ഇത്ര തമാശയായി എടുക്കാന്‍ കഴിയുന്നതെങ്ങിനെ എന്നതില്‍ അത്ഭുതം കൊള്ളുകയാണു ഞാന്‍.
കാളി: അരമായിക് ഭാഷയേക്കുറിച്ചുള്ള ചരിത്രവും പഠനങ്ങളും പറയുന്നത് അവര്‍ എലാഹ എന്ന വാക്കാണ് ദൈവം എന്ന ശക്തിയെ കുറിക്കാന്‍ ഉപയോഗിച്ചതെന്നാണ്. ക്രിസ്ത്യാനികളും യഹൂദരും അല്ലാത്ത അറബികള്‍ അള്ളാ എന്ന വാക്കുപയോഗിച്ചത് എങ്ങനെയാണെന്നറിയാന്‍ അത് പഠിക്കേണ്ട ആവശ്യമില്ല. കുര്‍ആന്‍ പഠിച്ചാല്‍ മതി.
പുരാതന ഹിബ്രു ഭാഷ അതിന്റെ വായന നഷ്ടപ്പെട്ട ഒരു ഭാഷയായിരുന്നു. എന്നാല്‍ ഹിബ്രുവിലെഴുതിയ പല രേഖകളും ഉണ്ടായിരുന്നു. ഇന്നത്തെ ക്ലാസികല്‍ ഹിബ്രുവിലേക്ക് അത് പരിവര്‍ത്തിപ്പിക്കുന്നത് പത്താം നൂറ്റാണ്ടില്‍ മാസോരിറ്റസ് സഹോദരര്‍ എന്നറിയപ്പെട്ടിരുന്ന രണ്ടു പേരായിരുന്നു. ഇവരാണു ഹിബ്രുവിനു പുനര്‍ജന്മം നല്‍കുന്നത്. ഇത് ബൈബിളിന്റെ ചരിത്രം പഠിക്കുന്നവര്‍ അതിന്റെ ഭാഷാ ചരിത്രത്തെ കുറിച്ച് പഠിക്കുമ്പോള്‍ കിട്ടുന്ന പ്രാഥമിക പാഠങ്ങളില്‍ പെട്ടതാണു.
ഭാഷാചരിത്രം പറയുമ്പോള്‍ ചരിത്രം തന്നെ പഠിക്കണമല്ലോ - അല്ലാതെ കിടന്നുരുളാതെ.
ഹിബ്രുവിലെ ഏല്‍ എന്ന പദം അരാമിക്കിനെ പോലെ ദൈവ എന്ന അര്‍ത്ഥം ഉള്‍കൊള്ളുന്നു. അപ്പോള്‍ ഇന്ന് ഹിബ്രുവില്‍ ഉപയോഗിക്കുന്ന എലോഹിം എന്ന പദം ഏല്‍ എന്ന പദത്തോട് ബഹുമാനസൂചകമായ ഹിം എന്ന പദവും കൂടി ചേര്‍ന്നതാണു. ഭാഷയുടെ പ്രയോഗങ്ങളും അതിന്റെ ചരിത്രവും പഠിക്കാന്‍ മത ഗ്രന്ഥങ്ങള്‍ മാത്രം പഠിച്ചാല്‍ പോര. അത് മതിയെന്നു വാശി പിടിച്ചിട്ടു കാര്യമില്ല.
ചില കാര്യങ്ങളില്‍ കാളിക്ക് തനിക്കു തോന്നുന്നത് ചരിത്ര രേഖയേക്കാള്‍ തെളിവാകുന്നതാണു പ്രശ്നം. കാരണം ഖുര്‍ആനിനു പതിനാലു നൂറ്റാണ്ടായി നല്‍കാത്ത ഒരു വ്യാഖ്യാനം നല്‍കുകയാണു കാളി ചെയ്യുന്നത്. സ്വയം സംതൃപ്തി അടയുവാനല്ലാതെ അതിനൊരു ചരിത്ര പശ്ചാത്തലവുമില്ലല്ലോ? മക്കയിലെ ഖുറൈശികളോടുള്ള പ്രബോധന സമയത്ത് യഹൂദരോ ക്രൈസ്തവരോ ചിത്രത്തില്‍ വരുന്നില്ല. എന്നിട്ടല്ലേ യഹൂദരുടെയും ക്രൈസ്തവരുടെയും ദൈവം.
പ്രവാചകന്‍ അല്ലാഹു എന്ന് ഉപയോഗിക്കുന്ന പദം അറബികള്‍ സുപ്രീം ഗോഡ് എന്ന രീതിയിലെ ഭാഷാപരമായ അര്‍ത്ഥമുള്ള ഒന്നായിരുന്നു. പക്ഷെ അത്രയും വലിയ ദൈവത്തെ വിളിക്കാന്‍ തങ്ങള്‍ യോഗ്യരല്ല. അതിനാല്‍ അവനിടയില്‍ ചില ദല്ലാളുകള്‍ വേണം എന്നായിരുന്നു അവരുടെ വാദം. അല്ലാഹു എന്നാല്‍ ക്രൈസ്തവരുടെയും യഹൂദരുടെയും കുറൈശികളുടെയും എല്ലാം ദൈവമായ അല്ലാഹുതന്നെയാണു. പക്ഷെ അവര്‍ അവനെ മാത്രം ആരാധിക്കുന്നില്ല എന്നതാണു പ്രശ്നം. അങ്ങിനെ പൂര്‍ണ്ണ നിഷ്കളങ്കമായി അവനെ മാത്രം ആരാധിക്കുവാന്‍ ഖുറൈശികള്‍ തയ്യാറായില്ല. അതാണു ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങള്‍ ആരാധിക്കുന്നില്ല എന്ന് പറയുന്നതിലെ അര്‍ത്ഥം.
എനിക്കെന്റെ ദൈവം നിങ്ങള്‍ക്ക് നിങ്ങളുടെ ദൈവം. എനിക്കെന്റെ ദീന്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍. എന്നു കാളി എഴുതുമ്പോള്‍ അതിലെ ആദ്യത്തെ പദം കാളി കെട്ടിച്ചമച്ചതാണു. ഇങ്ങിനെ കുറെ കെട്ടിചമക്കലുകളിലൂടെ യല്ലാതെ ചരിത്ര രേഖകള്‍ ഒന്നും തന്നെ തെളിവായി ഹാജറാക്കാന്‍ കാളിക്കു കഴിയുന്നില്ല.
( നബിയേ, ) പറയുക: അവിശ്വാസികളേ,
നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.
ഇതിലേക്ക് തന്റെ വക ചില പദങ്ങള്‍ കൂട്ടിചേര്‍ത്തിരിക്കുകയാണു കാളി -
ചരിത്ര രേഖ ചോദിക്കുമ്പോള്‍ ഖുര്‍ആനിനേക്കാള്‍ വലിയ ഒരു ചരിത്ര രേഖയുണ്ടോ എന്ന അതിസാമര്‍ത്ഥ്യം കാണിക്കുന്ന കൗശലക്കാരനാകരുത്. ഖുര്‍ആന്‍ ചരിത്ര പുസ്തകമാണെന്നു ആരും അവകാശപ്പെട്ടിട്ടില്ല. അത് മത ഗ്രന്ഥമാണു. അതില്‍ ചരിത്രവുമുണ്ടാകുമെന്നതല്ലാതെ ഒരിക്കലും ചരിത്രപഠന ഗ്രന്ഥമായി ആരും ഉപയോഗിക്കുന്നില്ല.
കൂടാതെ സെമെസ്റ്റിക്‍ ഭാഷ എന്ന ഒരു ഭാഷയില്ല എന്ന ഒരു വിവരക്കേട് പിന്നെ എഴുന്നെള്ളിക്കുന്നു. ദ്രാവിഡ ഭാഷ എന്നത് പോലെ ഒരു പ്രയോഗമാണത്, ഭാഷയുടെ ഉത്ഭവത്തെ കുറിച്ച് പറയുമ്പോള്‍ ഒരു ഭാഷാ കുടുംബത്തെ അങ്ങിനെ പറയുമോ എന്നെല്ലാം ഒന്നു മനസ്സിലാക്കുക.
എല്‍ ഹീബ്രു ഭാഷയിലെ എലോഹ് എന്നതിലൂടെ എലോഹീമായി രൂപാന്തരം പ്രാപിച്ചു. അത് ഹീബ്രു ഭാഷയിലെ ദൈവത്തേക്കുറിക്കുന്ന വാക്കിന്റെ ഉത്ഭവവും തുടര്‍ച്ചയുമാണ്. അതറബിയിലെ അള്ളാ എന്ന വാക്കിന്റെ ഉത്ഭവും തുടര്‍ച്ചയുമായി യാതൊരു ബന്ധവുമില്ല. അതിന്റെ ഉത്ഭവം ഇല്‍ എന്ന വാക്കില്‍ തുടങ്ങി ഇലാഹ് എന്നതിലൂടേ അള്ളായായി മാറി. സെമൈറ്റിക് ഭാഷാ കുടുംബത്തിലായതുകൊണ്ട് വാക്കുകള്‍ തമ്മില്‍ സാമ്യമുണ്ടെന്നു മാത്രം
ഭാഷാ കുടുമ്പങ്ങളിലെ സാമ്യമുള്ള വാകുകളുടെ സ്രോതസ്സുകള്‍ എങ്ങിനെയാണു വരുന്നതെന്ന കാര്യം മനസ്സിലാക്കിയാല്‍ തീരുന്ന വിവര്‍ക്കേടേ കാളിക്കുള്ളൂ. പക്ഷെ മനസ്സിലാക്കില്ലെന്നു കാളി വാശി പിടിക്കുന്നതാണു പ്രശ്നം.
ഇത് ഞാന്‍ മുമ്പ് സൂചിപ്പിച്ചതാണല്ലോ? ഒരു പോസ്റ്റിലെ കാര്യങ്ങള്‍ പിന്നെയും ആവര്‍ത്തിക്കുന്ന ഈ പരിപാടി നിര്‍ത്തിക്കൂടെ. എലോഹിം എന്നതിന്റെ ഉച്ചാരണം ഇലോഹിം എന്നുമാകാം. കാരണം ഏല്‍ എന്നത് എല്ലാ ആരാധ്യ വസ്തുക്കളെയും കുറിക്കുന്ന പദമായിരുന്നു. ഒരു പ്രത്യേക ദൈവം എന്നു വന്നിരുന്നില്ല. പത്താം നൂറ്റാണ്ടില്‍ ഹിബ്രുവിനു പുനര്‍വായന നല്‍കിയത് ചരിത്രമായിരിക്കെ പദങ്ങളിലെ സ്വരം ഏല്‍ എന്നത് ഈല്‍ എന്നുമാകുവാനുള്ള സാധ്യത ഭാഷാ പണ്ഡിതര്‍ തള്ളിക്ക്ക്കളയുന്നില്ല.
എലോഹ് എന്ന പദത്തില്‍ നിന്ന് അറബിയിലേക്ക് വന്ന പദമാണു ഇലാഹ് എന്നത് എന്റെ അഭിപ്രായമല്ല. ഭാഷാപണ്ഡിതരുടെ അഭിപ്രായമാണു. കൂടുതല്‍ വായനക്ക് Mark S. Smith എഴുതിയ God in translation എന്ന പുസ്തകം റെഫര്‍ ചെയ്യുക. ബൈബിളില്‍ യഹോവ, എലോഹിം എന്നീ പേരുകള്‍ ആണു ദൈവനാമമായി ഉപയോഗിക്കുന്നത്, അതില്‍ യഹോവ എന്നത് എങ്ങിനെയാണു ഉച്ചരിക്കുക എന്നത് പോലും ശരിയായ അറിവില്ല മാത്രമല്ല അതിന്റെ ഉത്ഭവത്തെ കുറിച്ച് ഇന്നും ശരിയായ ധാരണകളുമില്ല. ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നെറ്റില്‍ പോയാല്‍ വരെ ലഭ്യമാണു.
ബാബിലോണിലെ അറമായിക്ക് ഭാഷയിലെ എലാഹ് യഹൂദരുടെ ദൈവത്തെക്കുറിക്കുന്ന പദമല്ല എന്നു കാളി പറയുമ്പോള്‍ ദൈവത്തെ കുറിക്കുന്ന പദം എന്ന ഭാഷാപ്രയോഗം തന്നെ തെറ്റാണു. ദൈവം എന്നത് ഒരു പദമാണു. അത് പല ഭാഷകളിലും ആരാധ്യന്‍ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ഒന്ന്. മലയാളത്തില്‍ ദൈവം ഈശ്വരന്‍ എന്നെല്ലാം എല്ലാവരുടെയും ദൈവങ്ങളെ വിളിക്കാം. അത് മുസ്ലിമോ ഹിന്ദുവോ യഹൂദനോ ക്രൈസ്തവനോ ഉപയോഗിക്കാം. കൂടാതെ ബാബിലോണിയയിലെ എലാഹ് എന്നതായിരുന്നു ദൈവത്തിനുപയോഗിച്ച പദം എന്നു പറഞ്ഞതും തെറ്റ്. ബാബിലോണിയയില്‍ എലാഹ് എന്ന പദമില്ല, ഏല്‍ എന്നോ ഈല്‍ എന്നോ ഉള്ള പദമേ ഉള്ളൂ. അത് മൂന്നാം നൂറ്റാണ്ടിലാണു ഹിബ്രുവിലേക്ക് വന്നത് എന്നതിനു തെളിവൊന്നുമില്ല. ഹിബ്രുവിലെ ബഹുമാന സൂചകമായി ഹിം ഈ പദവുമായി ചേര്‍ന്നപ്പോഴാണു എലോഹിം ഉണ്ടാകുന്നത്.
അറബിക്കിലെ ഇലാഹ്, അരാമിക്കിലെ എലാഹ്,അലാഹ്, ഹിബ്രുവിലെ എലോഹ് എന്നിവ തമ്മില്‍ സാമ്യമുണ്ടെന്നും അവ ഒരു വാക്കിന്റെ തുടര്‍ച്ചയുമാണെന്നുമേ ഞാന്‍ പറഞ്ഞുള്ളൂ. അതില്‍ അറബിയിലെ അല്‍ എന്ന definite article ചേര്‍ന്നു ലോപിച്ച പദമാണു അല്ലാഹ് എന്നത് - അല്‍- റഹ്‌മാന്‍ എന്നത് അറഹ്മാന്‍ എന്നും സമാഅ-ഉല്‍-ദുനിയാ എന്നത് സമാഉദ്ദുനിയ എന്നു പറയുന്നത് പോലെയും അല്‍ ഇലാഹ് എന്നത് അല്ലാഹ് എന്നുപയോഗിക്കുന്നു. ഇതെല്ലാം ഭാഷയെ കുറിച്ചുള്ള അറിവാണെന്നിരിക്കെ അല്ല, അല്ല എന്നു നൂറു പ്രാവശ്യം പറഞ്ഞാലും സത്യം സത്യാമാകാതിരിക്കില്ല.
എലാഹ് എന്ന് യഹൂദര്‍ ഉപയോഗിക്കുന്നതിനു നൂറ്റാണ്ടുകള്‍ക്ക് മുന്നേ അറബികള്‍ ഇലാഹ് എന്നുപയോഗിച്ചിരുന്നു. യഹൂദര്‍ എന്ന പ്രയോഗം തന്നെ ജൂതായുടെ ആളുകള്‍ എന്ന അര്‍ത്ഥത്തിലാണു വരുന്നത്, ഭാഷ സ്ഥലവുമായാണു ബന്ധപ്പെടുന്നത്. അബ്രഹാമിന്റെ മകനായ ഇസ്മായിലിലൂടെയാണു അറബികള്‍ ഉണ്ടാകുന്നത്. അബ്രഹാമിന്റെ മുമ്പും പിമ്പും കാനോന്‍ ദേശത്ത് ജനമുണ്ടായിരുന്നു. പക്ഷെ മക്കയിലെ ആദ്യത്തെ കുടിയേറ്റം ഹാഗറിലൂടെയും മകന്‍ ഇസ്മായിലിലൂടെയുമെന്നിരിക്കെ എലാഹ് എന്ന് യഹൂദര്‍ ഉപയോഗിക്കുന്നതിനു നൂറ്റാണ്ടുകള്‍ക്ക് മുന്നേ അറബികള്‍ ഇലാഹ് എന്നുപയോഗിച്ചിരുന്നു എന്നെല്ലാം ചരിത്രം വിളമ്പുന്നതിനു തെളിവു വേണമെന്നില്ലല്ലോ. ഇനി ചരിത്രപരമായും ആദ്യ മനുഷ്യസമൂഹം മക്ക തുടങ്ങിയ അറബിനാടുകളില്‍ കാനന്‍ ദേശത്തിനും ബാബിലോണിയന്‍ പ്രദേശങ്ങള്‍ക്കുമെല്ലാം എത്രയോ കാലം കഴിഞ്ഞാണു രൂപപ്പെടുന്നത്. ചരിത്രം കാളിദാസന് വായയില്‍ തോന്നിയത്!!
മദ്ധ്യ പൌരസ്ത്യ ദേശത്ത് ചന്ദ്രനെ ആരാധിച്ചിരുന്നതായി ഒരു ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടില്ല. അവിടത്തെ രേഖപ്പെടുത്തപ്പെട്ട ആദ്യ ചരിത്രം യഹൂദരുടേതാണ്. യഹൂദര്‍ ചന്ദ്രനെ ആരാധിച്ചിരുന്നത് ഈ രേഖ ഉണ്ടാക്കുന്നതിനും മുന്നെയാണ്. അറബികളുടെ രേഖപ്പെടുത്തപ്പെട്ട ആദ്യ ചരിത്രം കുര്‍ആനാണ്. അതില്‍ ചന്ദ്രനെ ആരാധിച്ചിരുന്നു എന്നതിന്റെ സൂചനകള്‍ മാത്രമാണുള്ളത്.
എത്ര തെളിവു വേണം ചരിത്രകാരാ-
മദ്ധ്യപൗരസ്ത്യ ദേശത്തെ ആദ്യത്തെ രേഖപ്പെട്ട ചരിത്രം യഹൂദരുടേതാണെന്നെല്ലാം ആരാണു വിവരം തന്നത് മാഷെ. യഹൂദര്‍ ചന്ദ്രനെ ആരാധിച്ചിരുന്നത് ഈ രേഖ ഉണ്ടാക്കുന്നതിനും മുന്നെയാണ് എന്നു പറയുമ്പോള്‍ തന്നെ യഹൂദര്‍ക്കു മുമ്പേ ചരിത്രമുണ്ടാകുന്നുവല്ലോ? അപ്പോള്‍ മദ്ധ്യ പൌരസ്ത്യ ദേശത്ത് ചന്ദ്രനെ ആരാധിച്ചിരുന്നതായി ഒരു ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടില്ല എന്നു പറയുന്നത് തനി വിവരക്കേടാണെന്നു മനസ്സിലാക്കാനുള്ള ബുദ്ധി എന്തെ ഇല്ലാഞ്ഞത്.
യഹൂദരുടെ ജാഹിലിയക്കാലത്ത് അവര്‍ ചന്ദ്രനെ ആരാധിച്ചിരുന്നു. പക്ഷെ അത് അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ക്രിസ്ത്യനികള്‍ക്ക് അങ്ങനെ ഒരു കാലമുണ്ടായിരുനില്ല. അവരുടെ ചരിത്രം തുടങ്ങുന്നതു തന്നെ ഏക ദൈവ ആരാധനയിലാണ്.
യഹൂദരും ക്രൈസ്തവരും ചന്ദ്രനെ ആരാധിച്ചിരുന്നു എന്ന് ഞാന്‍ ആരോപിക്കാത്തിടത്തോളം എന്തിനാണിങ്ങനെ ഒരു വാദം. ഇല്ലാത്ത ആരോപണത്തിനു ഇല്ലാത്ത വാദമോ?
ഞാന്‍ കാളിയുടെ അറബികള്‍ അവരുടെ ചാന്ദ്ര ദൈവത്തിന്റെ പേര്‍ അല്ലാഹു എന്നായിരുന്നു എന്ന വാദത്തെയാണു ചര്‍ച്ചക്കെടുത്തത്. എന്നാല്‍ ഇപ്പോഴും ചരിത്ര പരമായ ഒരു തെളിവും നിരത്താന്‍ അദ്ദേഹത്തിനു കഴിയുന്നില്ല.
പിന്നെ അറബികളുടെ മറ്റ് പല ദേവിമാരെയും ചിത്രീകരിച്ചിട്ടുള്ള ഫലകങ്ങളില്‍ ചന്ദ്രക്കല കാണുന്നതു കൊണ്ട് അവരുടെ പ്രധാന ദൈവം ചന്ദ്ര ദൈവമായിരിക്കാനാണു കൂടുതല്‍ സാധ്യത.
എന്ന ഒരു സാധ്യത പ്രകടിപ്പിക്കുക മാത്രമാണു ചെയ്യുന്നത്. സാധ്യതകളുടെ കലയല്ല കാളീ ചരിത്രം. അതിന്നൊരു ശാസ്ത്രമാണു. അതിനു വാദങ്ങള്‍ സമര്‍ത്ഥിക്കുമ്പോള്‍ അതിന്റെ തെളിവുകളും ഹാജറാക്കണം. വാദം സമര്‍ത്ഥിക്കാന്‍ കഴിയുമെങ്കില്‍ തെളിവുകള്‍ കൊണ്ട് വരിക. പറയുന്നത് സത്യ സന്ധമാണെങ്കില്‍. അല്ലെങ്കില്‍ തെളിവുകള്‍ക്കൊന്നും പ്രാധാന്യം കൊടുക്കാതെ അങ്ങിനെ ആകാം ഇങ്ങിനെ ആകാം എന്നു പുലമ്പിക്കൊണ്ടിരിക്കുക.
കാളി തന്റെ പോസ്റ്റില്‍ കൊടുത്ത ചിത്രങ്ങളെല്ലാം തന്നെ അറബി നാടുകളില്‍ നിന്നും കിട്ടിയ ശേഷിപ്പുകളല്ല. മറിച്ച് ബാബിലോണിയ, പുരാതന ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തിയ ഫലകങ്ങളിലുള്ളവയാണു. ആ ഭാഗങ്ങളെല്ലാം പിന്നീട് അറബി സംസാരിക്കുന്ന ഭാഗങ്ങളായവയാണു. അതിനാല്‍ തന്നെ കാളിയുടെ അറേബ്യയിലെ പ്രധാന ദൈവം ചാന്ദ്ര ദൈവമായിരുന്നു എന്ന വാദവും നില നില്‍ക്കുന്നതല്ല. അതിനും ഒരു തെളിവുമില്ല, കാളിയുടെ ഉരിയാടലുകളെല്ലാതെ. ഈ പ്രദേശങ്ങളില്‍ പോലും സൂര്യദൈവത്തിനു കീഴിലായിരുന്നു ചാന്ദ്ര ദൈവത്തിന്റെ സ്ഥാനം ഉണ്ടായിരുന്നത്. അപ്പോള്‍ ചാദ്ര ദൈവം പ്രധാന ദൈവമായിരുന്നു എന്ന കാളീ ചരിത്രത്തിനും തെളിവുകളില്ല.
മുസ്ലിംകള്‍ ചന്ദ്രക്കല ഒരു അടയാളമായെടുക്കുമ്പോഴും ക്രൈസ്തവരെ പോലെ അതിനെ ഒരു ആരാധ്യ വസ്തു ആയി കാണുന്നില്ല. അതിനാല്‍ തന്നെ ക്രിസ്തവരിലെ കുരിശ് യേശുവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ചന്ദ്രക്കല അതിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണു. ചന്ദ്രക്കല ഒരു മതചിഹ്നം എന്ന രീതിയില്‍ എന്നു മുതല്‍ രൂപപ്പെട്ടു എന്നതിന്റെ ചരിത്രത്തെയും തൊടാന്‍ കാളിക്കാവുന്നില്ല. അപ്പോള്‍ ഇന്ന് മുസ്ലിങ്ങള്‍ ഒരു ചിഹ്നമായി ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്യുകയാണു കാളി ചെയ്യുന്നത്. ഇന്ന് മുസ്ലിങ്ങള്‍ അതിനെ ഒരു ചിഹ്നമായി ഉപയോഗിക്കുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. ഉണ്ട് എന്ന് തന്നെയാണു പറഞ്ഞത്. പക്ഷെ അത് ചന്ദ്രന്‍ എന്നത് അറബികളിലെ അല്ലാഹു എന്ന ചാന്ദ്ര ദൈവത്തിന്റെ പേരായിരുന്നു എന്ന വാദത്തിനു എങ്ങിനെ തെളിവാകും. തെളിവുകളുണ്ടെങ്കില്‍ അത് പുറത്തു കൊണ്ടു വരിക. ചരിത്രം ഇങ്ങിനെയൊക്കെയാകാം എന്ന ഭാവനകള്‍ക്കപ്പുറം എനിക്ക് തെളിവുകളാണാവശ്യം.
ഒരടയാളമെന്ന നിലയിലപ്പുറം ഇന്നും ചന്ദ്രക്കല മുസ്ലിങ്ങള്‍ക്ക് ഒരു ആരാധ്യ വസ്തുവല്ല. അതാകട്ടെ തുര്‍ക്കി ഖിലാഫത്തോടു കൂടി വന്നതും. അതിനു മുമ്പുണ്ടായിരുന്ന മുസ്ലിം ഖിലാഫത്തുകള്‍ തങ്ങളുടെ അടയാളമായി ചന്ദ്രക്കല ഉപയോഗിച്ചിട്ടില്ല എന്ന എന്റെ വാദത്തെ ഇപ്പോഴും കാളിക്ക് തെറ്റാണെന്നു പറയാനുള്ള ഒരു തെളിവും നിരത്താന്‍ കഴിഞ്ഞിട്ടില്ല. റെഡ് ക്രസന്റ് പതിനഞ്ചാം നൂറ്റണ്ടിനു മുമ്പ് സ്ഥാപിച്ചിരുന്നു എന്ന് കാളി സ്ഥാപിച്ചാല്‍ കാളീ വാദം ചരിത്രപരമഅയി വസ്തു നിഷ്ഠമാണെന്നു പറയാമായിരുന്നു. ജെറൂസലേമിലെ അല്‍ അഖ്സാ മോസ്ക് ആരുടെ കാലത്താണു പുതുക്കി പണിതതെന്ന ചരിത്രവും കൂട്ടി വായിക്കുക കാളീ.
തെളിവുകളില്ലാതെ പുതിയ വിശദീകരണവുമായി കാളി ഇനിയും വരും. വിഷയവുമായി ബന്ധമില്ലാത്ത ഭാഗങ്ങളിലേക്ക് വിഷയം കൊണ്ട് പോകുവാനും ശ്രമിക്കും. പക്ഷെ അല്ലാഹു എന്നത് അറബികളിലെ ചാന്ദ്ര ദൈവത്തിന്റെ പേരായിരുന്നു എന്ന അടിസ്ഥാന വാദത്തിനു പിന്‍ബലമായി ഒരു തെളിവുമുണ്ടാകില്ലെന്നു മാത്രം. വിഷയത്തിലൊതുങ്ങി ചര്‍ച്ച ചെയ്യാന്‍ കാളിയുടെ കയ്യില്‍ തെളിവുകളില്ലാത്തതിനാല്‍ കാളിക്ക് എന്തെങ്കിലുമൊക്കെ പുലമ്പി അല്പനാകുവാനേ കഴിയുകയുള്ളൂ.
Sunday, September 5, 2010
എലോഹ് ഇലാഹ് അല്ലാഹ്
ചന്ദ്രക്കല ഇസ്ലാമിന്റെ ഛിഹ്നമായത് പതിനഞ്ചാം നൂറ്റാണ്ടിലാണെന്നാണു കാട്ടിപ്പരുത്തിയും മറ്റ് മുസ്ലിങ്ങളും അവകാശപ്പെടുന്നത്. അത് തികച്ചും അവാസ്തവമാണ്. ഇസ്ലാമിന്റെ ആരംഭകാലം മുതലേ എല്ലാ മോസ്ക്കുകളുടെ മിനാരങ്ങളിലും ചന്ദ്രക്കല പതിപ്പിച്ചിരുന്നു. മക്കയിലെ ഹറം മോസ്ക്കിന്റെ മിനാരങ്ങളുടെ ചില ചിത്രങ്ങളാണു താഴെ.
Monday, June 21, 2010
യേശുവിന്റെ ചിത്രങ്ങളും മുഹമെദ് നബിയുടെ ചിത്രങ്ങളും
Thursday, June 10, 2010
അള്ളായും മൊഹമ്മദും പിശാചും-വസ്തുതകള്‍
Wednesday, June 2, 2010
പഴയ നിയമം ആരാണെഴുതിയത്-3
കഴിഞ്ഞ പോസ്റ്റില്‍ പഞ്ചപുസ്തകങ്ങളുടെ അഞ്ച് സ്രോതസ്സുകളെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇത് ഭാഷാടിസ്ഥാനത്തിലുള്ള ഗവേഷകരില്‍ നിന്നുള്ളതാണെന്നതിനാല്‍ തന്നെ പ്രത്യക്ഷത്തില്‍ അതിന്റെ വ്യത്യസ്തത നമുക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകും. എങ്കിലും കഴിയുന്നത്ര ലളിതമായി ഞാന്‍ വിശദീകരിക്കാം. JEPDR എന്നീ അക്ഷരങ്ങളിലൂടെയാണു ഈ അഞ്ച് സ്രോതസ്സുകള്‍ ഇതിനെ വിശദീകരിക്കുന്നത്. ഇനി ഓരോ അക്ഷരത്തിനും നല്‍കുന്ന നിറങ്ങളും ശ്രദ്ധിക്കുമല്ലോ- അവ ബൈബിളിന്റെ ചില ഭാഗങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ ആ അക്ഷരങ്ങളെ പ്രതിനിധീകരിക്കും.
വ്യത്യസ്ത സ്രോതസ്സുകള്‍ എന്നതാണു ഞാന്‍ ഉപയോഗിച്ച പദം, എന്നല്ലാതെ അഞ്ചു വ്യക്തികള്‍ എന്നതല്ല. ഓരോ സ്രോതസ്സും ഒരാളുടെ മാത്രം സൃഷ്ടിയാണെന്നത് അത് കൊണ്ട് അര്‍ത്ഥമാക്കേണ്ടതില്ല. അഞ്ചു വ്യത്യസ്ത വഴികലിലൂടെ സമാഹരിച്ചവ എന്നതാണുദ്ദേശിക്കുന്നത്. വിശദീകരണത്തില്‍ കൂടുതല്‍ വിശദമാക്കാം-
J - ദൈവത്തെ യഹോവ എന്ന്‍ വിശദീകരിക്കുന്ന എഴുത്ത്.
E - ദൈവത്തെ എലോഹിം എന്ന്‍ വിശദീകരിക്കുന്ന എഴുത്ത്ത്തു-(ഉത്പത്തിയില്‍ ഈ ഭാഗങ്ങളില്ല)
P - പുരോഹിതര്‍ക്ക് വേണ്ടി എഴുതിയ ഭാഗങ്ങള്‍
D - Deuteronomy- അഥവാ ആവര്‍ത്തനം എഴുതിയ വ്യക്തി.
R - JEP എന്നിവ കൂട്ടിചേര്‍ത്ത ആളുടെ കുറിപ്പുകള്‍.
ഇതില്‍ നമുക്ക് ആദ്യത്തെ J എന്താണെന്നു നോക്കാം. ബൈബിളിലെ ദൈവത്തിന്റെ നാമമായി വരുന്നതാണു യഹോവ. ഏഴായിരത്തോളം പ്രാവശ്യം യഹോവ എന്ന പേരു ബൈബിളില്‍ ദൈവനാമമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇവ ഹിബ്രുവിലെ ദൈവത്തെ കുറിക്കുന്ന സംജ്ഞാക്ഷരങ്ങള്‍ ( abbreviation) ആയിരുന്നു. അഥവാ കമ്പനി എന്നതിന്നു Co എന്നുപയോഗിക്കുന്നത് പോലെ ചുരുക്കി ഉപയോഗിച്ച അക്ഷരങ്ങളായിരുന്നു. YHWH എന്നീ അക്ഷരങ്ങളാണു (יהוה) ഇവ. പക്ഷെ ഇന്നും ഈ പദം യഥാര്‍ത്ഥത്തില്‍ എന്താണു അര്‍ത്ഥമാക്കുന്നതെന്നോ എങ്ങിനെയാണു ഉച്ചരിക്കേണ്ടതെന്നോ ഇന്നും വ്യക്തമല്ല. ഇതിനുള്ള മറ്റൊരു കാരണം ഹിബ്രു അറബിയെ പോലെ സ്വരാക്ഷരങ്ങളില്ലാത്ത ഭാഷയാണു. അതിനാല്‍ തന്നെ ഹിബ്രുഭാഷയുടെ മരണം അതിന്റെ ദൈവത്തിന്റെ മരണവും കൂടിയായി. പിന്നീട് പത്താം നൂറ്റാണ്ടിലാണു പുരാതന ഹിബ്രുവിന് സ്വരങ്ങള്‍ നല്‍കി പുനര്‍ജീവിപ്പിക്കുന്നത്. അന്ന് ദൈവത്തിന്റെ നാമം സാധാരണക്കാര്‍ ഉച്ചരിക്കുന്നത് വരെ തെറ്റാണെന്ന ധാരണയില്‍ ഇവക്ക് സ്വരാക്ഷരങ്ങള്‍ നല്‍കുന്നതിന്നു പകരം ഈ നാമത്തിന്റെ സ്ഥാനത്ത് പ്രഭു എന്നര്‍ത്ഥം വരുന്ന അഡോനോയ് എന്ന പദമാണു നല്‍കിയത് . എന്നാല്‍ പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ യഹോവ സാക്ഷികള്‍ ഈ നാലക്ഷരങ്ങളെ അഡോനോയ് എന്നതിനെ മാറ്റി പുനഃപ്രതിഷ്ടിക്കുകയും യഹൊവ എന്ന പേര്‍ ദൈവത്തിനു ചാര്‍ത്തി നല്‍കുകയും ചെയ്തു. സത്യത്തില്‍ യഹോവ ഒരു പേരറിയാത്ത ദൈവമാണു. ലാറ്റിനില്‍ Y എന്ന അക്ഷരം J എന്നാണു ഉച്ചരിക്കാറുള്ളത്. അതിനാല്‍ തന്നെ യഹോവ ജഹോവയായി രൂപമാറ്റം സംഭവിച്ചു. യേശു ജീസസ് ആയതു പോലെ.
പക്ഷെ, നമ്മുടെ പ്രശനമവിടെയല്ല. ബൈബിളിലെ ചില ഭാഗങ്ങള്‍ നോക്കുക- അവിടെ ഒരേസമയം തന്നെ എലോഹിം എന്നും പിന്നീട് യഹോവയെന്നും ദൈവത്തെ പരിചയപ്പെടുത്തുന്നതായി കാണാം- ഇതില്‍ ഹിബ്രുവില്‍ പോയാല്‍ എലോഹിം എന്നും യഹോവ എന്നും കാണുന്നതിലെ വ്യത്യസ്തതയാണു ചര്‍ച്ചയില്‍ വരുന്നത്.
ഇതിന്റെ കാരണം യഹൂദരാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ തെക്ക് ഭാഗം ജൂതരാജ്യമെന്നും വടക്ക് ഭാഗം ഇസ്രായേല്‍ രാജ്യമെന്നും വിളിക്കപ്പെട്ടു. രണ്ടു രാജ്യങ്ങളിലുള്ളവരും തങ്ങളുടെതായ രീതിയില്‍ ഗ്രന്ഥങ്ങള്‍ പകര്‍ത്തി. പിന്നീട് ജൂതരാജ്യം ബാബിലോണിയന്‍ ചകൃവര്‍ത്തി നബ്ക്കിലന്നാസോ രണ്ടാമന്‍ 597 BC യില്‍ കീഴടക്കുകയും ജൂതരെ ബാബിലോണിയയിലേക്ക് നാടുകറ്റത്തുകയും ചെയ്തു. 587 BC യില്‍ ഇസ്രായേല്‍രാജ്യവും ബാബിലോനിനു കീഴടങ്ങി. അങ്ങിനെ രണ്ട് രാജ്യത്തിലെ ജൂതരും ബാബിലോണിയയില്‍ അഭയാര്‍ത്ഥികളായി. ഇതില്‍ തെക്ക് ഭാഗത്തെ ജൂതരാജ്യക്കരുടെ കൈവശമുണ്ടായിരുന്ന പുസ്തകങ്ങളില്‍ ദൈവ നാമം YHWH എന്ന നാലക്ഷരവും ഇസ്രായേല്‍ രാജ്യത്തെ പുസ്തകത്തില്‍ എലോഹിം അഥവാ എലോഹ് അഥവാ ഏല്‍ എന്നുമായിരുന്നു.
ഏല്‍ എന്നത് എലോഹിമിന്റെ ചുരുക്കമാണ്. ഇസ്രായേല്‍, ഇശ്മായേല്‍, ബത്-ഹേല്‍ എന്നെല്ലാമുള്ള പേരുകള്‍ എലൊഹ് എന്ന പേരിന്റെ കൂടെയുള്ളതാണു.
ഇസ്ര- പ്രകീര്‍ത്തിച്ചവന്‍-ശക്തവാന്‍-
ഇസ്രായേല്‍- ദൈവം പ്രകീര്‍ത്തിച്ചവന്‍, ദൈവത്തോട് ജയിച്ചവന്‍
ഇശ്-കേള്‍ക്കുക
ഇശ്മയേല്‍- ദൈവം വിളികേട്ടവന്‍ (പ്രാര്‍ത്ഥനയുടെ വിളിക്കുത്തരം)
ബത്-ഹേല്‍
ബത്- വീട്
ദൈവത്തിന്റെ വീട്-(അറബിയിലെ ബൈത്തുമായി ഈ പദത്തിനു സാമ്യമുണ്ട്.
ബൈബിളിലെ ആദ്യപുസ്തകമായ ഉത്പത്തി മുതല്‍ പല ഭാഗങ്ങളും സൂക്ഷ്മമായി പഠിക്കുന്നവര്‍ക്ക് ഇത് മനസ്സിലാക്കന്‍ കഴിയും. ഉത്പത്തി കഥകല്‍ ആവര്‍ത്തിക്കപ്പെടുന്നത് കാണാം. രണ്ടു പുസ്തകങ്ങളുടെയും കൂട്ടിച്ചേര്‍ക്കലിന്റെ ഫലമാണത്. ഉദാഹരണത്തിനു
3. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
4. വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര്‍ പിരിച്ചു.
5. ദൈവം വെളിച്ചത്തിന്നു പകല്‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
6. ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മില്‍ വേര്‍പിരിവായിരിക്കട്ടെ എന്നു കല്പിച്ചു.
7. വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിന്‍ കീഴുള്ള വെള്ളവും വിതാനത്തിന്‍ മീതെയുള്ള വെള്ളവും തമ്മില്‍ വേര്‍പിരിച്ചു; അങ്ങനെ സംഭവിച്ചു.
8. ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
9. ദൈവംആകാശത്തിന്‍ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.
10. ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.
11. ഭൂമിയില്‍നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില്‍ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
12. ഭൂമിയില്‍ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.
13. സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.
14. പകലും രാവും തമ്മില്‍ വേര്‍പിരിവാന്‍ ആകാശവിതാനത്തില്‍ വെളിച്ചങ്ങള്‍ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;
15. ഭൂമിയെ പ്രകാശിപ്പിപ്പാന്‍ ആകാശവിതാനത്തില്‍ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
16. പകല്‍ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
17. ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മില്‍ വേര്‍പിരിപ്പാനുമായി
18. ദൈവം അവയെ ആകാശവിതാനത്തില്‍ നിര്‍ത്തി; നല്ലതു എന്നു ദൈവം കണ്ടു.
19. സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.
26. അനന്തരം ദൈവംനാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവര്‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര്‍വ്വഭൂമിയിന്മേലും ഭൂമിയില്‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
27. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
ഇവിടെയെല്ലാം ആവര്‍ത്തനം കാണാം. ഇത് രണ്ടു പുസ്തകങ്ങളില്‍ നിന്നും പകര്‍ത്തിയതിന്റെ ഫലമാണു. ഉത്പത്തിയിലെ ഈ ഭാഗങ്ങള്‍ പുരോഹിതരുടെ ഭാഷയിലാണു കാണുന്നത്. പക്ഷെ, രണ്ടാം അദ്ധ്യായം മുതല്‍ J സ്രോതസ്സിന്റെ തുടക്കം കാണാം.
ഇത് സംബന്ധമായ ഒരന്യേഷണത്തിന്റെ ചെറിയ ഒരു ഭാഗം ( You tube Link ) -
