Wednesday, June 2, 2010

പഴയ നിയമം ആരാണെഴുതിയത്-3

കഴിഞ്ഞ പോസ്റ്റില്‍ പഞ്ചപുസ്തകങ്ങളുടെ അഞ്ച് സ്രോതസ്സുകളെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇത് ഭാഷാടിസ്ഥാനത്തിലുള്ള ഗവേഷകരില്‍ നിന്നുള്ളതാണെന്നതിനാല്‍ തന്നെ പ്രത്യക്ഷത്തില്‍ അതിന്റെ വ്യത്യസ്തത നമുക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകും. എങ്കിലും കഴിയുന്നത്ര ലളിതമായി ഞാന്‍ വിശദീകരിക്കാം. JEPDR എന്നീ അക്ഷരങ്ങളിലൂടെയാണു ഈ അഞ്ച് സ്രോതസ്സുകള്‍ ഇതിനെ വിശദീകരിക്കുന്നത്. ഇനി ഓരോ അക്ഷരത്തിനും നല്‍കുന്ന നിറങ്ങളും ശ്രദ്ധിക്കുമല്ലോ- അവ ബൈബിളിന്റെ ചില ഭാഗങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ ആ അക്ഷരങ്ങളെ പ്രതിനിധീകരിക്കും.


വ്യത്യസ്ത സ്രോതസ്സുകള്‍ എന്നതാണു ഞാന്‍ ഉപയോഗിച്ച പദം, എന്നല്ലാതെ അഞ്ചു വ്യക്തികള്‍ എന്നതല്ല. ഓരോ സ്രോതസ്സും ഒരാളുടെ മാത്രം സൃഷ്ടിയാണെന്നത് അത് കൊണ്ട് അര്‍ത്ഥമാക്കേണ്ടതില്ല. അഞ്ചു വ്യത്യസ്ത വഴികലിലൂടെ സമാഹരിച്ചവ എന്നതാണുദ്ദേശിക്കുന്നത്. വിശദീകരണത്തില്‍ കൂടുതല്‍ വിശദമാക്കാം-


J - ദൈവത്തെ യഹോവ എന്ന്‍ വിശദീകരിക്കുന്ന എഴുത്ത്.

E - ദൈവത്തെ എലോഹിം എന്ന്‍ വിശദീകരിക്കുന്ന എഴുത്ത്ത്തു-(ഉത്പത്തിയില്‍ ഈ ഭാഗങ്ങളില്ല)

P - പുരോഹിതര്‍ക്ക് വേണ്ടി എഴുതിയ ഭാഗങ്ങള്‍

D - Deuteronomy- അഥവാ ആവര്‍ത്തനം എഴുതിയ വ്യക്തി.

R - JEP എന്നിവ കൂട്ടിചേര്‍ത്ത ആളുടെ കുറിപ്പുകള്‍.


ഇതില്‍ നമുക്ക് ആദ്യത്തെ J എന്താണെന്നു നോക്കാം. ബൈബിളിലെ ദൈവത്തിന്റെ നാമമായി വരുന്നതാണു യഹോവ. ഏഴായിരത്തോളം പ്രാവശ്യം യഹോവ എന്ന പേരു ബൈബിളില്‍ ദൈവനാമമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇവ ഹിബ്രുവിലെ ദൈവത്തെ കുറിക്കുന്ന സംജ്ഞാക്ഷരങ്ങള്‍ ( abbreviation) ആയിരുന്നു. അഥവാ കമ്പനി എന്നതിന്നു Co എന്നുപയോഗിക്കുന്നത് പോലെ ചുരുക്കി ഉപയോഗിച്ച അക്ഷരങ്ങളായിരുന്നു. YHWH എന്നീ അക്ഷരങ്ങളാണു (יהוה) ഇവ. പക്ഷെ ഇന്നും ഈ പദം യഥാര്‍ത്ഥത്തില്‍ എന്താണു അര്‍ത്ഥമാക്കുന്നതെന്നോ എങ്ങിനെയാണു ഉച്ചരിക്കേണ്ടതെന്നോ ഇന്നും വ്യക്തമല്ല. ഇതിനുള്ള മറ്റൊരു കാരണം ഹിബ്രു അറബിയെ പോലെ സ്വരാക്ഷരങ്ങളില്ലാത്ത ഭാഷയാണു. അതിനാല്‍ തന്നെ ഹിബ്രുഭാഷയുടെ മരണം അതിന്റെ ദൈവത്തിന്റെ മരണവും കൂടിയായി. പിന്നീട് പത്താം നൂറ്റാണ്ടിലാണു പുരാതന ഹിബ്രുവിന് സ്വരങ്ങള്‍ നല്‍കി പുനര്‍ജീവിപ്പിക്കുന്നത്. അന്ന് ദൈവത്തിന്റെ നാമം സാധാരണക്കാര്‍ ഉച്ചരിക്കുന്നത് വരെ തെറ്റാണെന്ന ധാരണയില്‍ ഇവക്ക് സ്വരാക്ഷരങ്ങള്‍ നല്‍കുന്നതിന്നു പകരം ഈ നാമത്തിന്റെ സ്ഥാനത്ത് പ്രഭു എന്നര്‍ത്ഥം വരുന്ന അഡോനോയ് എന്ന പദമാണു നല്‍കിയത് . എന്നാല്‍ പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ യഹോവ സാക്ഷികള്‍ ഈ നാലക്ഷരങ്ങളെ അഡോനോയ് എന്നതിനെ മാറ്റി പുനഃപ്രതിഷ്ടിക്കുകയും യഹൊവ എന്ന പേര്‍ ദൈവത്തിനു ചാര്‍ത്തി നല്‍കുകയും ചെയ്തു. സത്യത്തില്‍ യഹോവ ഒരു പേരറിയാത്ത ദൈവമാണു. ലാറ്റിനില്‍ Y എന്ന അക്ഷരം J എന്നാണു ഉച്ചരിക്കാറുള്ളത്. അതിനാല്‍ തന്നെ യഹോവ ജഹോവയായി രൂപമാറ്റം സംഭവിച്ചു. യേശു ജീസസ് ആയതു പോലെ.


പക്ഷെ, നമ്മുടെ പ്രശനമവിടെയല്ല. ബൈബിളിലെ ചില ഭാഗങ്ങള്‍ നോക്കുക- അവിടെ ഒരേസമയം തന്നെ എലോഹിം എന്നും പിന്നീട് യഹോവയെന്നും ദൈവത്തെ പരിചയപ്പെടുത്തുന്നതായി കാണാം- ഇതില്‍ ഹിബ്രുവില്‍ പോയാല്‍ എലോഹിം എന്നും യഹോവ എന്നും കാണുന്നതിലെ വ്യത്യസ്തതയാണു ചര്‍ച്ചയില്‍ വരുന്നത്.


ഇതിന്റെ കാരണം യഹൂദരാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ തെക്ക് ഭാഗം ജൂതരാജ്യമെന്നും വടക്ക് ഭാഗം ഇസ്രായേല്‍ രാജ്യമെന്നും വിളിക്കപ്പെട്ടു. രണ്ടു രാജ്യങ്ങളിലുള്ളവരും തങ്ങളുടെതായ രീതിയില്‍ ഗ്രന്ഥങ്ങള്‍ പകര്‍ത്തി. പിന്നീട് ജൂതരാജ്യം ബാബിലോണിയന്‍ ചകൃവര്‍ത്തി നബ്ക്കിലന്നാസോ രണ്ടാമന്‍ 597 BC യില്‍ കീഴടക്കുകയും ജൂതരെ ബാബിലോണിയയിലേക്ക് നാടുകറ്റത്തുകയും ചെയ്തു. 587 BC യില്‍ ഇസ്രായേല്‍രാജ്യവും ബാബിലോനിനു കീഴടങ്ങി. അങ്ങിനെ രണ്ട് രാജ്യത്തിലെ ജൂതരും ബാബിലോണിയയില്‍ അഭയാര്‍ത്ഥികളായി. ഇതില്‍ തെക്ക് ഭാഗത്തെ ജൂതരാജ്യക്കരുടെ കൈവശമുണ്ടായിരുന്ന പുസ്തകങ്ങളില്‍ ദൈവ നാമം YHWH എന്ന നാലക്ഷരവും ഇസ്രായേല്‍ രാജ്യത്തെ പുസ്തകത്തില്‍ എലോഹിം അഥവാ എലോഹ് അഥവാ ഏല്‍ എന്നുമായിരുന്നു.


ഏല്‍ എന്നത് എലോഹിമിന്റെ ചുരുക്കമാണ്. ഇസ്രായേല്‍, ഇശ്മായേല്‍, ബത്-ഹേല്‍ എന്നെല്ലാമുള്ള പേരുകള്‍ എലൊഹ് എന്ന പേരിന്റെ കൂടെയുള്ളതാണു.


ഇസ്ര- പ്രകീര്‍ത്തിച്ചവന്‍-ശക്തവാന്‍-

ഇസ്രായേല്‍- ദൈവം പ്രകീര്‍ത്തിച്ചവന്‍, ദൈവത്തോട് ജയിച്ചവന്‍

ഇശ്-കേള്‍ക്കുക

ഇശ്മയേല്‍- ദൈവം വിളികേട്ടവന്‍ (പ്രാര്‍ത്ഥനയുടെ വിളിക്കുത്തരം)

ബത്-ഹേല്‍

ബത്- വീട്

ദൈവത്തിന്റെ വീട്-(അറബിയിലെ ബൈത്തുമായി ഈ പദത്തിനു സാമ്യമുണ്ട്.


ബൈബിളിലെ ആദ്യപുസ്തകമായ ഉത്പത്തി മുതല്‍ പല ഭാഗങ്ങളും സൂക്ഷ്മമായി പഠിക്കുന്നവര്‍ക്ക് ഇത് മനസ്സിലാക്കന്‍ കഴിയും. ഉത്പത്തി കഥകല്‍ ആവര്‍ത്തിക്കപ്പെടുന്നത് കാണാം. രണ്ടു പുസ്തകങ്ങളുടെയും കൂട്ടിച്ചേര്‍ക്കലിന്റെ ഫലമാണത്. ഉദാഹരണത്തിനു



3. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.

4. വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര്‍ പിരിച്ചു.

5. ദൈവം വെളിച്ചത്തിന്നു പകല്‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.


6. ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മില്‍ വേര്‍പിരിവായിരിക്കട്ടെ എന്നു കല്പിച്ചു.

7. വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിന്‍ കീഴുള്ള വെള്ളവും വിതാനത്തിന്‍ മീതെയുള്ള വെള്ളവും തമ്മില്‍ വേര്‍പിരിച്ചു; അങ്ങനെ സംഭവിച്ചു.

8. ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.


9. ദൈവംആകാശത്തിന്‍ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.

10. ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.

11. ഭൂമിയില്‍നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില്‍ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.

12. ഭൂമിയില്‍ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.

13. സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.


14. പകലും രാവും തമ്മില്‍ വേര്‍പിരിവാന്‍ ആകാശവിതാനത്തില്‍ വെളിച്ചങ്ങള്‍ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;

15. ഭൂമിയെ പ്രകാശിപ്പിപ്പാന്‍ ആകാശവിതാനത്തില്‍ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.

16. പകല്‍ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.

17. ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മില്‍ വേര്‍പിരിപ്പാനുമായി

18. ദൈവം അവയെ ആകാശവിതാനത്തില്‍ നിര്‍ത്തി; നല്ലതു എന്നു ദൈവം കണ്ടു.

19. സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.


26. അനന്തരം ദൈവംനാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവര്‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര്‍വ്വഭൂമിയിന്മേലും ഭൂമിയില്‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.

27. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.


ഇവിടെയെല്ലാം ആവര്‍ത്തനം കാണാം. ഇത് രണ്ടു പുസ്തകങ്ങളില്‍ നിന്നും പകര്‍ത്തിയതിന്റെ ഫലമാണു. ഉത്പത്തിയിലെ ഈ ഭാഗങ്ങള്‍ പുരോഹിതരുടെ ഭാഷയിലാണു കാണുന്നത്. പക്ഷെ, രണ്ടാം അദ്ധ്യായം മുതല്‍ J സ്രോതസ്സിന്റെ തുടക്കം കാണാം.

ഇത് സംബന്ധമായ ഒരന്യേഷണത്തിന്റെ ചെറിയ ഒരു ഭാഗം ( You tube Link ) -




36 comments:

  1. കാട്ടിപരുത്തി, ബൈബിള്‍ കുഴിച്ചു നോക്കി സ്രോതസ്സുകള്‍ തരം തിരിക്കുന്നതിനു മുന്‍പ് എന്റെ ഈ ചോദ്യത്തിനു വ്യക്തമായ ഒരു ഉത്തരം തരൂ ....

    ഇസ്ലാം മതമോ ഖുര്‍ ആനോ ലോകത്ത് അന്നുവരെ നിലവിലുണ്ടായിരുന്ന ഒരു മതവിശ്വാസവും അവതരിപ്പിക്കാത്ത, മനുഷ്യ നന്മയ്ക്ക് ഉതകുന്നതായ പുതിയതായ ഏതെങ്കിലും ആശയങ്ങള്‍ അവതരിപ്പിക്കുന്നുണ്ടോ?

    ബൈബിളില്‍ നിന്നും കടംകൊണ്ട അനേകം വിശ്വാസ്സങ്ങള്‍ ഖുര്‍ ആനില്‍ ഉണ്ടല്ലോ, ഏകദൈവ വിശ്വാസം, ആഗ്രചര്‍മ്മ പരിശ്ചെദനം, ബഹു ഭാര്യാത്വം, മദ്യപാനം നിഷിദ്ധമാക്കല്‍ തുടങ്ങിയവ എല്ലാം ബൈബിള്‍ പഴയനിയമ ഭാഗത്തും ഉള്ളവയാണ്.

    ReplyDelete
  2. >> സന്തോഷ്‌ ബൈബിളിലെ സുവിശേഷം വരെയുള്‍ലവയുടെ കാര്യമാണു ഞാന്‍ പറഞ്ഞത്. പിന്നീടുള്ളവ ദൈവ വചനങ്ങളില്‍ വരുന്നില്ലല്ലോ <<

    കാട്ടിപരുത്തിക്ക് ബൈബിളിനെക്കുറിച്ച് ഭയങ്കര അറിവാണല്ലോ? ഈ "അറിവ്" വച്ചുകൊണ്ടാണോ അക്ഷരം കുഴിക്കാന്‍ ഇറങ്ങിയത്‌?

    ReplyDelete
  3. സെന്റ് പോള്‍ ചര്‍ച്ചയിലേക്കു നമുക്ക് വരാം സന്തോഷ്

    ക്ഷമ ഉത്തരം അവിടെ കൊടുത്തിട്ടുണ്ട്

    ReplyDelete
  4. ഭയങ്കര അറിവുണ്ടെന്നു ഞാന്‍ പറഞ്ഞിട്ടേ ഇല്ലല്ലോ-

    ReplyDelete
  5. >> ബൈബിളിലെ പഴയനിയമങ്ങളിലെ മദ്യത്തെയും വീഞ്ഞിനെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പലയിടത്തും അതൊരു നിരോധിത വസ്തു എന്ന നിലയിലല്ല, അതിന്റെ സന്ദര്‍ഭങ്ങള്‍ ഏതെല്ലാമെന്നത് വിശദീകരിച്ചു.....ചോദ്യം പോലെ ഉത്തരവും ആവര്‍ത്തിക്കുന്നു. ബൈബിളിന്റെ അടിസ്ഥാനത്തില്‍ മദ്യം ഒരു നിഷിദ്ധവസ്തു അല്ല തന്നെ, ചില പരാമര്‍ശങ്ങളില്‍ അതൊരു നല്ല വസ്തുവല്ല എന്നു പറയാം. പക്ഷെ കളവ്, വ്യഭിചാരം തുടങ്ങിയവയെ പോലെ നിഷിദ്ധം എന്നു പറയാനാകില്ല. രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. <<

    കാട്ടിപരുത്തി, എങ്ങനെയൊക്കെ ഏതെല്ലാം സന്ദര്‍ഭങ്ങളില്‍ എന്നെല്ലാം നിങ്ങള്‍ വിശദീകരിച്ചാലും ബൈബിള്‍ വിശ്വാസികള്‍ മദ്യം ഉപയോഗിക്കുന്നത് തിന്മയാണ് എന്ന് പഠിപ്പിക്കുവാന്‍ ഉപയോഗിക്കുന്നത് ഈ പഴയ നിയമ വാക്യങ്ങള്‍ കൂടിയാണ്.

    പഴയ നിയമത്തില്‍ ഉള്ള മദ്യവുമായി ബന്ധപ്പെട്ട എല്ലാ വാക്യങ്ങള്‍ക്കും നിങ്ങള്‍ നല്‍കുന്ന വിശദീകരണങ്ങള്‍ അംഗീകരിച്ചാല്‍ പോലും പുതിയ നിയമത്തിലെ "കള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല (1 കൊറി. 6:10)" എന്ന ഒറ്റ വാക്യം തന്നെ ധാരാളം ആണ് മദ്യപാനം ബൈബിള്‍ നിഷിദ്ധമാക്കുന്നു എന്ന് മനസ്സിലാക്കുവാന്‍ .

    പുതിയ നിയമത്തിലെ ഈ വാക്യം ദൈവം നേരിട്ട് എഴുതിയോ, അതോ മാലാഖ പറഞ്ഞു കൊടുത്തതോ, അതോ യഹൂദരില്‍ നിന്നും ക്രിസ്ത്യാനി ആയ വ്യക്തി എഴുതി ചേര്‍ത്തതോ എന്നൊക്കെ അന്വേഷിച്ചും വിശദീകരിച്ചും വ്യാഖ്യാനങ്ങള്‍ നല്‍കിയാലും ആ വാക്യം നല്‍കുന്ന അര്‍ഥം മാറുകയില്ല.

    ഖുര്‍ ആന്‍ ആണ് ആദ്യമായി മദ്യം നിഷിദ്ധമാക്കിയത്‌ എന്ന് കാട്ടിപരുത്തിക്ക് വിശ്വസിക്കാം, സത്യം അതല്ല എന്ന് മനസ്സിലാക്കുവാനുള്ള വിവേകം കാണിക്കാതെയും ഇരിക്കാം. പക്ഷെ നിങ്ങള്‍ വിശ്വസ്സിക്കുന്നത് മാത്രമാണ് ശരി എന്ന് മറ്റുള്ളവരോട് വാദിക്കരുത്, എല്ലാവരും അത് അംഗീകരിക്കും എന്നും വിചാരിക്കരുത്.

    നിങ്ങളുടെ ഈ വാദങ്ങളില്‍ നിന്നും എനിക്ക് മനസ്സിലായ കാര്യം ഖുര്‍ ആനോ / ഇസ്ലാമോ യാതൊന്നും പുതിയതായി അവതരിപ്പിക്കുന്നില്ല. യഹൂദര്‍ എന്തൊക്കെ ചെയ്തിരുന്നോ അതൊക്കെ ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ പകര്‍ത്തുകയാണ് ചെയ്തത്. എന്റെ ഈ നിഗമനം തെറ്റാണെങ്കില്‍ നിങ്ങള്‍ക്ക് തിരുത്താം, പക്ഷെ അതിനു വ്യക്തമായ അടിസ്ഥാനം നല്‍കുവാന്‍ സാധിക്കുകയും വേണം. നിങ്ങള്‍ പറയുന്ന കാര്യത്തിനു സമാനമായ ആശയങ്ങള്‍ ഇസ്ലാം മതമോ ഖുര്‍ ആനോ ഉണ്ടാകുന്നതിനു മുന്‍പ് ഉള്ളവയില്‍നിന്നും ഞാന്‍ ചൂണ്ടികാണിച്ചാല്‍ ഞാന്‍ മനസ്സിലാക്കിയതിലെ തെറ്റാണ്, ഒന്നുകൂടി പഠിച്ചിട്ടു വരൂ, അവയുടെ സന്ദര്‍ഭം വേറെയാണ്, ആ ആശയത്തിലെ വാക്കുകള്‍ക്കു വ്യക്തത പോരാ, അത് മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി ഉള്ളതല്ല, അത് ദൈവമോ മാലാഖയോ നേരിട്ട് എഴുതിയതല്ല എന്ന് പറഞ്ഞു തര്‍ക്കിക്കാന്‍ നില്‍ക്കരുത്.

    ReplyDelete
  6. ക്ഷമ-
    നിങ്ങള്‍ മനസ്സിലാക്കുന്നത് നിങ്ങളുടെ സ്വാതന്ത്ര്യം. എന്റെ വിശദീകരണമെ എനിക്കു നല്‍കാനാവൂ. പഴയ നിയമത്തിലെ ഒരിടത്ത് ബൈബിളില്‍ നിങ്ങള്‍ കൊടുത്ത വാചകം അതിന്റെ സന്ദര്‍ഭം ഞാന്‍ വിശദീകരിച്ചു- അത് തെറ്റാണെങ്കില്‍ ചൂണ്ടിക്കാണിക്കുക.

    പഴയ നിയമ പ്രകാരം മദ്യം നിഷിദ്ധമാണെങ്കില്‍ യേശു തെറ്റു ചെയ്തു എന്നു പറയേണ്ടിവരും. പഴയനിയമത്തിനെ യഹോവ തിരഞ്ഞെടുത്തവരും.

    ReplyDelete
  7. കാട്ടിപരുത്തി, നിങ്ങളുടെ വിശദീകരണങ്ങള്‍ മാത്രമാണ് ശരി എന്ന നിങ്ങളുടെ ധാരണ തെറ്റാണ് എന്നാണ് ഞാന്‍ പറഞ്ഞത്.എന്റെ വാക്കുകള്‍ മനസ്സിലായില്ല എങ്കില്‍ നിങ്ങളുടെ വാക്കുകളിലെ അബദ്ധങ്ങള്‍ തന്നെ ചൂണ്ടികാട്ടാം.

    1. ബൈബിളിലെ സുവിശേഷം വരെയുള്‍ലവയുടെ കാര്യമാണു ഞാന്‍ പറഞ്ഞത്. പിന്നീടുള്ളവ ദൈവ വചനങ്ങളില്‍ വരുന്നില്ലല്ലോ - ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന ബൈബിളില്‍ ഉല്പത്തി പുസ്തകം മുതല്‍ വെളിപാട് പുസ്തകം വരെ ഉള്ള എല്ലാ ഗ്രന്ഥങ്ങളിലും ദൈവ വചനങ്ങള്‍ ഉണ്ട്. നിങ്ങളുടെ ഈ കമന്റിനു മറ്റൊരാള്‍ പരിഹാസ രൂപത്തില്‍ ഇവിടെ തന്നെ മറുപടി നല്‍കിയിട്ടും നിങ്ങള്‍ക്ക് സ്വന്തം മണ്ടത്തരം മനസ്സിലായില്ല.

    2. അതായത് പഴയനിയമം മോശ എഴുതിയ ദൈവ വചനങ്ങളല്ല, ഇത് സന്തോഷിന്റെ അഭിപ്രായമോ സഭയുടെ അഭിപ്രായമോ? (മറ്റൊരു ബ്ലോഗില്‍ നിങ്ങള്‍ എഴുതിയ കമന്റ്) - പഴയ നിയമം എന്നാല്‍ മോശ എഴുതിയ പുസ്തകങ്ങള്‍ എന്ന് ബൈബിളിനെക്കുറിച്ച് അല്പ്പം എങ്കിലും അറിവുള്ള ഒരാളും പറയില്ല, നിങ്ങളുടെ ചോദ്യം സ്വന്തം അറിവില്ലായ്മ സ്വയം വിളിച്ചു പറയുന്നതിന് തുല്യം ആണ്.
    -----------
    ഞാന്‍ എന്ത് മനസ്സിലാക്കുന്നു എന്നുള്ളത് തീര്‍ച്ചയായും എന്റെ സ്വാതന്ത്ര്യം ആണ്, പക്ഷെ ഞാന്‍ മനസ്സിലാക്കിയത് തെറ്റാണ് എന്ന് ആരെങ്കിലും ചൂണ്ടികാണിച്ചാല്‍ / ശരിയായ കാര്യങ്ങള്‍ വ്യക്തമാക്കിയാല്‍ , മനസ്സിലാക്കിയ കാര്യങ്ങള്‍ ഞാന്‍തിരുത്താറുണ്ട്.

    ReplyDelete
  8. യേശു വരെയുള്ളവരില്‍ നിന്നുള്ള നിയമങ്ങള്‍ എന്നു ഞാന്‍ ക്ഷമയുടെ ആദ്യത്തെ ചോദ്യത്തിനു മറുപടിയായി ഞാന്‍ പറഞ്ഞിരുന്നു, അത് കണക്കിലെടുക്കാതെ പിന്നെയും സെന്റ് പോലിനെ കൊണ്ടു വന്നത് ഞാനല്ല- സെന്റ് പോളും ബാക്കിയുള്ളതും യേശുവിനെ പോലെയുള്‍ലവരില്‍ ഉള്‍പ്പെടുത്താനാവില്ലല്ലോ?
    യേശുവിനു ശേഷം ക്രൈസ്തവസഭകള്‍ എന്തെല്ലാം വിശ്വസിക്കുന്നു വിശ്വസിക്കാതിരിക്കുന്നു എന്നെല്ലാം ക്രൈസ്തവരുടെ ഇഷ്ടം. നിങ്ങളുടെ ചോദ്യം ക്രിസ്തവരിലോ യഹൂദരിലോ ഇല്ലാത്ത നിയമങ്ങളെ കുറിച്ചായിരുന്നു, അതിനാല്‍ യേശുവരെയുള്ളവരുടെ നിയമമാണ് ഞാന്‍ ചര്‍ച്ചക്കെടുക്കുന്നത്.
    അത് നിങ്ങളുടെ ചോദ്യത്തിനുത്തരമായാണു. സെന്റ് പോള്‍ ആരാണെന്നും കൊരിയന്ത‌ര്‍ക്കെഴുതിയ ലേഖനത്തിന്‍ നിങ്ങള്‍ നല്‍കുന്ന പ്രാധാന്യമെല്ലാം എനിക്കറിയാം. പക്ഷെ ഒരു ചര്‍ച്ചയില്‍ യേശുവിന്റെ നിയമങ്ങളാണു ഞാന്‍ ഉദ്ദേശിച്ചത്.

    പഴയ നിയമം എന്നെഴുതിയതില്‍ പഞ്ചപുസ്തകങ്ങള്‍ എന്നു തിരുത്തുക, അക്ഷരപ്പിശകെല്ലാം ഉണ്ടാകാം- ഇത് എഡിറ്റ് ചെയ്തിട്ടിറക്കുന്നതൊന്നുമല്ല. പെട്ടെന്നെഴുതുന്നതാണു.

    ReplyDelete
  9. >> യേശുവിനു ശേഷം ക്രൈസ്തവസഭകള്‍ എന്തെല്ലാം വിശ്വസിക്കുന്നു വിശ്വസിക്കാതിരിക്കുന്നു എന്നെല്ലാം ക്രൈസ്തവരുടെ ഇഷ്ടം. നിങ്ങളുടെ ചോദ്യം ക്രിസ്തവരിലോ യഹൂദരിലോ ഇല്ലാത്ത നിയമങ്ങളെ കുറിച്ചായിരുന്നു, അതിനാല്‍ യേശുവരെയുള്ളവരുടെ നിയമമാണ് ഞാന്‍ ചര്‍ച്ചക്കെടുക്കുന്നത്. <<

    കാട്ടിപരുത്തി, പഴയ നിയമത്തില്‍ (യേശു വരെയുള്ള യഹൂദരുടെ കാലഘട്ടത്തില്‍ ) ലഹരി പാനീയങ്ങള്‍ ഉപയോഗിക്കുന്നതിനെ തടയുന്നതായ ബൈബിള്‍ വാക്യങ്ങള്‍ ആണ്: ലേവ്യര്‍ 10 :9 , ന്യായാധിപന്മാര്‍ 13 :4 , സുഭാഷിതങ്ങള്‍ 20 :1 , സുഭാഷിതങ്ങള്‍ 23 : 29 - 35 , ഏശയ്യ 5:11 , ഏശയ്യ 5:22 മുതലായവ. കാട്ടിപരുത്തി എങ്ങനെയൊക്കെ വ്യാഖ്യാനിച്ചാലും ഈ വാക്യങ്ങളുടെ ആശയം മാറുകയില്ല. നിങ്ങള്‍ പറയുന്ന പോലെ ഇവയൊക്കെ പൊതുവായി നല്കപെട്ടവ അല്ല എന്ന് അംഗീകരിച്ചാല്‍ പോലും ക്രൈസ്തവരുടെ പുതിയ നിയമത്തില്‍ മദ്യപാനം പാടില്ല എന്ന് എല്ലാവരോടും ആഹ്വാനം ചെയ്യുന്ന വാക്യങ്ങള്‍ ഉണ്ട്: 1 കൊറി. 6:10 ,1 കൊറി. 10 : 31 , എഫെ. 5 :18 തുടങ്ങിയവ അവയില്‍ ചിലതാണ്.

    കാട്ടിപരുത്തി പറയുന്ന പോലെ യഹൂദരുടെ പഴയ നിയമത്തില്‍ ദൈവിക നിയമങ്ങള്‍ക്കു ഇല്ലാതിരുന്ന വ്യക്തതയാണ് ഖുര്‍ ആന്‍ കൂട്ടിച്ചേര്‍ത്തത് എങ്കില്‍ , ആ വ്യക്തത "മദ്യപാനം അരുത് " എന്ന കാര്യത്തില്‍ വളരെ നേരത്തെ തന്നെ ക്രിസ്ത്യാനിയുടെ പുതിയ നിയമം നല്‍കി കഴിഞ്ഞതാണ്. ക്രിസ്ത്യാനികളുടെ വിശ്വാസം അനുസ്സരിച്ച് യേശു എന്താണോ പഠിപ്പിച്ചിട്ടുള്ളത്‌ അത് തന്നെയാണ് യേശുവിന്റെ കൂടെ ഉണ്ടായിരുന്ന ശിഷ്യന്മാരും യേശുവിന്റെ പുനരുദ്ധാനത്തിനു ശേഷം ക്രിസ്ത്യാനികള്‍ ആയവരും തങ്ങളുടെ ലേഖനങ്ങളിലൂടെ മറ്റുള്ളവരെ പഠിപ്പിച്ചത്.

    നിങ്ങള്‍ പറഞ്ഞ "മദ്യപാനം നിഷിദ്ധമാണ്" എന്ന നിയമം യഹൂദരുടെയോ ക്രിസ്ത്യാനികളുടെയോ "ദൈവിക നിയമങ്ങളില്‍ ഇല്ലാത്തതല്ല. കാട്ടിപരുത്തി അംഗീകരിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്. കൂട്ടത്തില്‍ ഒരു കാര്യം കൂടി, മദ്യപാനം നിഷിദ്ധമാണ് എന്നതിനുള്ള ഖുര്‍ ആന്‍ സൂക്തം (മലയാളം പരിഭാഷ) നല്‍കാമോ?

    ReplyDelete
  10. ക്ഷമ-
    നിങ്ങള്‍ പ്രസ്ഥാവന നടത്തുക മാത്രമാണു ചെയ്യുന്നത്- ഞാന്‍ ബൈബിളില്‍ അവ എഴുതിയ പശ്ചാത്തലം വിശദീകരിക്കുകയും ചെയ്തു. ഞാന്‍ തെറ്റിദ്ധരിപ്പിക്കുന്നുവെങ്കില്‍ നിങ്ങള്‍ അതു വിശദീകരിക്കുകയാണു വേണ്ടത്.

    ഏശയ്യാവിന്റെ പുസ്തകം തന്നെ പ്രവചനങ്ങളാണു. പാലിക്കേണ്ട നിയമങ്ങള്‍ അല്ല, ഇത് ക്ഷമക്കറിയാത്തതല്ലല്ലോ?

    ഇനി-ലേവ്യറിലുള്ള വാക്യം പുരോഹിതര്‍ കൂടാരത്തില്‍ പ്രവേശിക്കുമ്പോള്‍ മദ്യം കഴിക്കരുതന്നേ ഉള്ളൂ.
    9. നീയും നിന്റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തില്‍ കടക്കുമ്പോള്‍ വീഞ്ഞും മദ്യവും കുടിക്കരുതു. ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.
    ഇതെങ്ങിനെ പൊതു നിയമമാകും.

    എങ്കില്‍ ഇതറിയാതെയാണോ യേശു വീഞ്ഞൂണ്ടാക്കിയ അത്ഭുതം കാണിച്ചത്.

    14. മുന്തിരിവള്ളിയില്‍ ഉണ്ടാകുന്ന യാതൊന്നും അവള്‍ തിന്നരുതു; വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ഞാന്‍ അവളോടു കല്പിച്ചതൊക്കെയും അവള്‍ ആചരിക്കേണം എന്നു പറഞ്ഞു. ( ന്യായാധിപന്മാര്‍ 13 :4)- ഇത് വന്ധ്യയായ മനോഹന്റെ ഭാര്യ കുട്ടിയുണ്ടാവാന്‍ യഹോവ കല്പിച്ച കല്പന. അതെങ്ങിനെ പൊതു നിയമമാകും. എല്ലാവരും മച്ചികളാണോ? മുന്തിരിവള്ളിയില്‍ നിന്നു വീഞ്ഞും മദ്യവും മാത്രമാണോ?

    1. വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാല്‍ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.

    Those who linger over wine, who go to sample bowls of mixed wine. 31 Do not gaze at wine when it is red, when it sparkles in the cup, when it goes down smoothly! 32 In the end it bites like a snake and poisons like a viper.സുഭാഷിതങ്ങള്‍ 23 : 29 - 35

    ഇവിടെയും മദ്യം കഴിക്കരുതെന്നു പറയുന്നില്ല, രണ്ടാമത് ഓവറാവരുതുന്നുണ്ടെന്നല്ലാതെ.

    ഇവക്കു ശരിയായ മറുപടിയില്ലാതെ വെറും പ്രസ്ഥാവന നടത്തിയാല്‍ പോര.

    ഖുര്‍‌ആനില്‍ അദ്ധ്യായം 5:90-92 വാക്യങ്ങളില്‍ മദ്യം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.

    ReplyDelete
  11. കാട്ടിപരുത്തി, നിങ്ങളുടെ ബൈബിള്‍ വിശദീകരണങ്ങള്‍ എന്തുകൊണ്ട് എനിക്ക് സ്വീകാര്യം ആവില്ല എന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചതാണ്.

    --------

    അല്ലയോ വിശ്വസിച്ചവരേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും അവയ്ക്കു മുമ്പില്‍ അമ്പുകൊണ്ട് ഭാഗ്യംനോക്കുന്നതുമെല്ലാം പൈശാചികവൃത്തികളില്‍പ്പെട്ട മാലിന്യങ്ങളാകുന്നു. അതൊക്കെയും വര്‍ജിക്കുക. നിങ്ങള്‍ക്കു വിജയസൌഭാഗ്യം പ്രതീക്ഷിക്കാം. (ഖുര്‍ ആന്‍ 5 :91)

    നിങ്ങള്‍ ഭക്‌ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവ മഹത്വത്തിനായി ചെയ്യുവിന്‍. (1 കൊറി. 10 : 31)

    മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും അവയ്ക്കു മുമ്പില്‍ അമ്പുകൊണ്ട് ഭാഗ്യംനോക്കുന്നതുമെല്ലാം പൈശാചികവൃത്തികളില്‍പ്പെട്ട മാലിന്യങ്ങളാകുന്നു. അതൊക്കെയും വര്‍ജിക്കുക. - ഖുര്‍ ആന്‍

    ഭക്‌ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവ മഹത്വത്തിനായി ചെയ്യുവിന്‍. - ബൈബിള്‍

    ഈ രണ്ടു വാക്യങ്ങളുടെയും ആശയങ്ങള്‍ തമ്മില്‍ എന്ത് വ്യത്യാസ്സമാണ് ഉള്ളത്?

    ---------

    മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നതിനും ദൈവസ്മരണയില്‍നിന്നും നമസ്കാരത്തില്‍നിന്നും നിങ്ങളെ തടയുന്നതിനും മാത്രമാകുന്നു ചെകുത്താന്‍ ആഗ്രഹിക്കുന്നത്. ഇനിയെങ്കിലും നിങ്ങള്‍ അതില്‍നിന്നൊക്കെ വിരമിക്കുമോ? (ഖുര്‍ ആന്‍ 5 :92)

    ചഷകങ്ങളില്‍ വീഞ്ഞു ചെമന്നു തിളങ്ങി കവിഞ്ഞൊഴുകുന്നതു നോക്കിയിരിക്കരുത്‌. അവസാനം അതു പാമ്പിനെപ്പോലെ കടിക്കുകയും അണലിയെപ്പോലെ കൊത്തുകയും ചെയ്യും. (സുഭാഷിതങ്ങള്‍ 23 : 31 - 32) കള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല (1 കൊറി. 6:10)

    "ഇനിയെങ്കിലും നിങ്ങള്‍ അതില്‍നിന്നൊക്കെ വിരമിക്കുമോ?" ഇതൊരു കല്പ്പനയോ അതോ ഒരു ചോദ്യമോ?
    ---------
    സുഭാഷിതങ്ങള്‍ 23 : 31 - 32 , 1 കൊറി. 6:10 , 1 കൊറി. 10 : 31 എന്നീ വാക്യങ്ങളില്‍ ഇല്ലാത്ത എന്ത് "വ്യക്തത"യാണ് മദ്യപാനത്തിന്റെ കാര്യത്തില്‍ ഖുര്‍ ആന്‍ 5 :91-92 നല്‍കുന്നത്?

    ReplyDelete
  12. കാട്ടിപരുത്തി, നിങ്ങളുടെ ബൈബിള്‍ വിശദീകരണങ്ങള്‍ എന്തുകൊണ്ട് എനിക്ക് സ്വീകാര്യം ആവില്ല എന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചതാണ്.
    ബൈബിള്‍ സ്വീകാര്യമാവില്ലെങ്കില്‍ എനിക്കൊന്നും പറയാനില്ല. എനിക്കു ബൈബിളിന്റെ വെളിച്ചത്തിലേ വിശദീകരിക്കാനാവൂ.

    ഈ രണ്ടു വാക്യങ്ങളുടെയും ആശയങ്ങള്‍ തമ്മില്‍ എന്ത് വ്യത്യാസ്സമാണ് ഉള്ളത്?

    ഈ രണ്ടു വാക്യങ്ങളുടെയും ആശയങ്ങള്‍ തമ്മില്‍ എന്ത് സാമ്യമാണ് ഉള്ളത്?

    ചഷകങ്ങളില്‍ വീഞ്ഞു ചെമന്നു തിളങ്ങി കവിഞ്ഞൊഴുകുന്നതു നോക്കിയിരിക്കരുത്‌. അവസാനം അതു പാമ്പിനെപ്പോലെ കടിക്കുകയും അണലിയെപ്പോലെ കൊത്തുകയും ചെയ്യും. (സുഭാഷിതങ്ങള്‍ 23 : 31 - 32)



    സുഭാഷിതങ്ങളെഴുതിയത് മലയാളത്തിലല്ലല്ലോ? ഹിബ്രുവിലല്ലേ- അതില്‍ കാണുന്നതിങ്ങനെ -

    ל לַמְאַחֲרִים עַל-הַיָּיִן-- לַבָּאִים, לַחְקֹר מִמְסָךְ.

    Those who linger over wine, who go to sample bowls of mixed wine.

    കൂടുതല്‍ കുടിച്ച് മത്ത് മറിയുന്നവരെ കുറിച്ചുള്ള പരാമര്‍ശമല്ലെ അവിടെയുള്ളത്? അപ്പോള്‍ കുറച്ച് കുടിക്കുന്നതില്‍, സോഷ്യല്‍ ഡ്രിങ്ക് തെറ്റില്ല എന്നായില്ലെ?

    ഇനി പള്ളികളില്‍ യേശുവിന്റെ രക്തവും മാംസവും എന്നു പറഞ്ഞു കൊടുക്കുന്നത് ഇപ്പോഴുമെന്താണ്? വീഞ്ഞെല്ലെ?

    ReplyDelete
  13. >> ബൈബിള്‍ സ്വീകാര്യമാവില്ലെങ്കില്‍ എനിക്കൊന്നും പറയാനില്ല. എനിക്കു ബൈബിളിന്റെ വെളിച്ചത്തിലേ വിശദീകരിക്കാനാവൂ. <<

    എന്റെ അഭിപ്രായം ഒന്നുകൂടി വായിച്ചു നോക്കൂ, ഞാന്‍ പറഞ്ഞത് ബൈബിള്‍ സ്വീകാര്യം ആവില്ല എന്നല്ല. ബൈബിളിന്റെ വിശദീകരണങ്ങള്‍ എന്ന പേരില്‍ നിങ്ങള്‍ പറയുന്ന അബദ്ധങ്ങള്‍ സ്വീകാര്യം ആവില്ല എന്നാണ്.

    >> ഈ രണ്ടു വാക്യങ്ങളുടെയും ആശയങ്ങള്‍ തമ്മില്‍ എന്ത് സാമ്യമാണ് ഉള്ളത്? <<

    ഖുര്‍ ആന്‍ 5 :91 പറയുന്നു തിന്മ ആയതൊക്കെയും വര്‍ജ്ജിക്കുക എന്ന്. ബൈബിള്‍ 1 കൊറി. 10 : 31 പറയുന്നു നന്മ മാത്രം പ്രവര്‍ത്തിക്കുക എന്ന്. എന്റെ നാട്ടില്‍ നാളീകേരം എന്ന് പറയുന്നതും തേങ്ങാ എന്ന് പറയുന്നതും ഒരേ വൃക്ഷത്തിലെ ഫലത്തിന് ആണ്, അതുകൊണ്ട് തന്നെ തിന്മ വര്‍ജ്ജിക്കുക എന്ന് പറയുന്നതിനും നന്മ മാത്രം പ്രവര്‍ത്തിക്കുക എന്ന് പറയുന്നതിനും ഒരേ അര്‍ഥം തന്നെയാണ്. കാട്ടിപരുത്തിയുടെ നാട്ടില്‍ എങ്ങനെയാണ് എന്ന് എനിക്കറിയില്ല.

    >> സുഭാഷിതങ്ങളെഴുതിയത് മലയാളത്തിലല്ലല്ലോ? ഹിബ്രുവിലല്ലേ- അതില്‍ കാണുന്നതിങ്ങനെ - ל לַמְאַחֲרִים עַל-הַיָּיִן-- לַבָּאִים, לַחְקֹר מִמְסָךְ. Those who linger over wine, who go to sample bowls of mixed wine. കൂടുതല്‍ കുടിച്ച് മത്ത് മറിയുന്നവരെ കുറിച്ചുള്ള പരാമര്‍ശമല്ലെ അവിടെയുള്ളത്? അപ്പോള്‍ കുറച്ച് കുടിക്കുന്നതില്‍, സോഷ്യല്‍ ഡ്രിങ്ക് തെറ്റില്ല എന്നായില്ലെ? <<

    വരയും കുറിയും എന്താണെന്ന് മനസ്സിലായില്ല, അത് ഹീബ്രു ആണെങ്കില്‍ എനിക്ക് ആ ഭാഷ അറിയില്ല. ഞാന്‍ എടുത്തെഴുതിയ വാക്യങ്ങള്‍ കേരളത്തിലെ മലയാളി ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്ന ബൈബിളില്‍ നിന്നും ആണ്. ബൈബിള്‍ പഠിക്കുവാന്‍ ഹീബ്രു അറിയണം എന്ന് നിബന്ധന ഉള്ളതായി കേരളത്തിലെ ക്രിസ്ത്യാനികള്‍ ആരും എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല, തന്നെയുമല്ല എന്റെ പരിചയത്തിലുള്ള ക്രിസ്ത്യാനികള്‍ക്ക് ആര്‍ക്കും തന്നെ ഹീബ്രു അറിയില്ല.

    പിന്നെ കാട്ടിപരുത്തി എഴുതിയ വാക്കുകള്‍ അല്ല സുഭാഷിതങ്ങള്‍ 23 : 31 - 32 ന്റെ ഇംഗ്ലീഷ് പരിഭാഷ, അത് ഇങ്ങനെയാണ്: Look not on the wine when it is red, when it sparkles in the glass. It goes down smoothly; but in the end it bites like a serpent, or like a poisonous adder. കാട്ടിപരുത്തി എഴുതിയത് സുഭാഷിതങ്ങള്‍ 23 : 30 ന്റെ ഇംഗ്ലീഷ് പരിഭാഷ, അതിന്റെ മലയാളം "കുറച്ച് കുടിക്കുന്നതില്‍, സോഷ്യല്‍ ഡ്രിങ്ക് തെറ്റില്ല" എന്നല്ല.

    >> ഇനി പള്ളികളില്‍ യേശുവിന്റെ രക്തവും മാംസവും എന്നു പറഞ്ഞു കൊടുക്കുന്നത് ഇപ്പോഴുമെന്താണ്? വീഞ്ഞെല്ലെ? <<

    പള്ളികളില്‍ എന്ത് കൊടുക്കുന്നു, അവയ്ക്ക് ക്രിസ്ത്യാനികള്‍ എന്ത് പേര് വിളിക്കുന്നു എന്നൊന്നും അല്ലല്ലോ ഞാന്‍ ചോദിച്ചത്. "ഇസ്ലാം മതമോ ഖുര്‍ ആനോ ലോകത്ത് അന്നുവരെ നിലവിലുണ്ടായിരുന്ന ഒരു മതവിശ്വാസവും അവതരിപ്പിക്കാത്ത, മനുഷ്യ നന്മയ്ക്ക് ഉതകുന്നതായ പുതിയതായ ഏതെങ്കിലും ആശയങ്ങള്‍ അവതരിപ്പിക്കുന്നുണ്ടോ?" എന്നല്ലേ ചോദിച്ചത്. കട്ടിപരുത്തി എന്തിനാണ് വിശദീകരണങ്ങള്‍ വലിച്ചു നീട്ടി വിഷയത്തില്‍നിന്നും മാറി പോകുന്നത്. എന്റെ ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കുവാന്‍ അറിയാഞ്ഞിട്ടാണോ?

    ReplyDelete
  14. ക്ഷമ, ഖുര്‍ ആനില്‍ മദ്യം നിഷിദ്ധമാക്കുന്ന ആദ്യത്തെ സൂക്തം അല്ല 5 :92. കാട്ടിപരുത്തി സമ്മതിച്ചു തരുമോ എന്ന് അറിയില്ല, എങ്കിലും ഈ സൂക്തത്തിനോട് ചേര്‍ത്ത് വായിക്കേണ്ടുന്ന മറ്റു രണ്ടു സൂക്തങ്ങള്‍ കൂടി ഇവിടെ ചേര്‍ക്കുന്നു

    മദ്യത്തിന്റെയും ചൂതാട്ടത്തിന്റെയും വിധി എന്തെന്ന് അവര്‍ നിന്നോടു ചോദിക്കുന്നുവല്ലോ. പറയുക: `അവ രണ്ടിലും വലുതായ തിന്മകളാണുള്ളത്-ആളുകള്‍ക്ക് അല്‍പം പ്രയോജനവുമുണ്ടെങ്കിലും. എന്നാല്‍ പ്രയോജനത്തെക്കാള്‍ വളരെ വലുതാകുന്നു അവയുടെ തിന്മ. (2 :219)

    അല്ലയോ വിശ്വസിച്ചവരേ, ലഹരി ബാധിച്ചവരായി നമസ്കരിക്കാതിരിക്കുക. നിങ്ങള്‍ പറയുന്നതെന്താണെന്നു ബോധമുള്ള സമയത്താണ് നമസ്കാരം നിര്‍വഹിക്കേണ്ടത്. (4 :43)

    ഈ രണ്ടു സൂക്തങ്ങളുടെയും വിശദീകരണത്തില്‍ പറയുന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കുക:

    (2 :219) - ഇത് മദ്യപാനത്തെയും ചൂതാട്ടത്തെയും കുറിച്ചുള്ള ഒന്നാമത്തെ വിധിയാണ്. ഭാവിയില്‍ അവയുടെ നിരോധം സ്വീകരിക്കുവാന്‍ ജനഹൃദയങ്ങളെ തയ്യാറാക്കേണ്ടതിന്ന് ഇതില്‍ അവയെക്കുറിച്ച് അതൃപ്തി പ്രകടിപ്പിക്കുന്നതുകൊണ്ട് മതിയാക്കിയിരിക്കയാണ്. അനന്തരം മദ്യപിച്ചുകൊണ്ട് നമസ്കരിക്കുന്നത് നിരോധിക്കപ്പെട്ടു; പിന്നീട് മദ്യം, ചൂതാട്ടം എന്നിതുകളും അവയുടെ ഇനത്തില്‍പ്പെട്ട മറ്റെല്ലാ സംഗതികളും ഖണ്ഡിതമായി നിരോധിക്കപ്പെട്ടു

    (4 :43) മദ്യപാനത്തെക്കുറിച്ച് വന്ന രണ്ടാമത്തെ കല്‍പനയാണിത്. 2:219 സൂക്തത്തില്‍ പ്രതിപാദിച്ച വിധിയാണ് ഒന്നാമത്തേത്. മദ്യം ഒരു ചീത്ത വസ്തുവാണെന്ന് പറഞ്ഞുവിടുകയാണ് അവിടെ ചെയ്തത്. മുസ്ലിംകളില്‍ ഒരുവിഭാഗം അപ്പോള്‍മുതല്‍ക്കുതന്നെ മദ്യപാനം വര്‍ജിച്ചുതുടങ്ങിയിരുന്നു. പക്ഷേ, വളരെപ്പേര്‍ പിന്നെയും പതിവുപോലെ കുടിച്ചിരുന്നു. ചിലപ്പോള്‍ മത്തന്മാരായി നമസ്കരിക്കാന്‍ നില്‍ക്കുകയും നമസ്കാരം തന്നെ തെറ്റിപ്പോവുകയും ചെയ്തിരുന്നു. ഹി: നാലാം വര്‍ഷം ആദ്യത്തിലായിരിക്കണം, ലഹരി ബാധിതരായി നമസ്കരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഈ രണ്ടാമത്തെ കല്‍പന അവതരിച്ചത്. ഇതിന്‍ ഫലമായി ജനങ്ങള്‍ മദ്യപാനത്തിന്റെ സമയത്തില്‍ മാറ്റം വരുത്തി. ലഹരിയുടെ അവസ്ഥയില്‍ നമസ്കരിക്കേണ്ടിവരുമെന്ന ആശങ്ക തോന്നുമ്പോഴൊന്നും കുടിക്കാതായി.

    2:219, 4 :43 എന്നീ സൂക്തങ്ങളുടെ വിശദീകരണങ്ങളില്‍ നിന്നും 5 :92 വായിച്ചാല്‍ ഇവയിലെല്ലാം പൊതുവായി വരുന്നത് ഒരു കാര്യം മാത്രമാണ് - നമസ്ക്കാരം അഥവാ പ്രാര്‍ത്ഥന. ഇവയെല്ലാം മദ്യപിച്ചു കൊണ്ട് പ്രാര്‍ഥിക്കുന്നതിനെതിരെ പറയപ്പെട്ടതായിരിക്കാം. വ്യാഖ്യാനങ്ങള്‍ വന്നപ്പോള്‍ എല്ലാ സാഹചര്യത്തിലേക്കും എന്നും തിരുത്തപ്പെട്ടതായിരിക്കാം

    മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നതിനും ദൈവസ്മരണയില്‍നിന്നും നമസ്കാരത്തില്‍നിന്നും നിങ്ങളെ തടയുന്നതിനും മാത്രമാകുന്നു ചെകുത്താന്‍ ആഗ്രഹിക്കുന്നത്. ഇനിയെങ്കിലും നിങ്ങള്‍ അതില്‍നിന്നൊക്കെ വിരമിക്കുമോ? (ഖുര്‍ ആന്‍ 5 :92)

    ReplyDelete
  15. >> ഇനി പള്ളികളില്‍ യേശുവിന്റെ രക്തവും മാംസവും എന്നു പറഞ്ഞു കൊടുക്കുന്നത് ഇപ്പോഴുമെന്താണ്? വീഞ്ഞെല്ലെ? <<

    ക്രിസ്ത്യാനികളെ ദൈവം ക്രിസ്ത്യാനികളെ മാത്രം വീഞ്ഞ് കുടിപ്പിക്കുന്നത് ശരിയല്ലാത്തതു കൊണ്ടാവാം കാട്ടിപരുത്തിയുടെ അല്ലാഹു മുസ്ലിങ്ങളെയും വീഞ്ഞ് കുടിപ്പിക്കുന്നത്....

    കന്നുകാലികളിലും നിങ്ങള്‍ക്ക് പാഠമുണ്ട്. അവയുടെ ഉദരത്തിലുള്ള ചാണകത്തിനും ചോരയ്ക്കുമിടയില്‍നിന്നൊരു പാനീയം നാം നിങ്ങളെ കുടിപ്പിക്കുന്നു. അതായത്, കുടിക്കുന്നവരിലാനന്ദമുളവാക്കുന്ന നറുംപാല്‍! (ഇതേവിധം) ഈത്തപ്പനകളില്‍നിന്നും മുന്തിരിവല്ലികളില്‍നിന്നും നിങ്ങളെ പാനീയം കുടിപ്പിക്കുന്നു. അതിനെ നിങ്ങള്‍ ലഹരിപദാര്‍ഥങ്ങളും ശുദ്ധ ഭോജ്യങ്ങളുമാക്കുന്നു. നിശ്ചയം, ബുദ്ധി ഉപയോഗിക്കുന്ന ജനത്തിന് ഇതില്‍ ദൃഷ്ടാന്തമുണ്ട്. (ഖുര്‍ ആന്‍ 16 : 66 -67)

    ReplyDelete
  16. ക്ഷമ-
    ബൈബിളിന്റെ വിശദീകരണങ്ങള്‍ എന്ന പേരില്‍ നിങ്ങള്‍ പറയുന്ന അബദ്ധങ്ങള്‍ സ്വീകാര്യം ആവില്ല എന്നാണ്
    ഞാന്‍ പറയുന്നത് അബദ്ധമാനെങ്കില്‍ എന്താണു പറഞ്ഞതിലെ അബദ്ധം എന്നത് വിശദീകരിക്കുക. എന്നിട്ടതിനെ ഖണ്ഡിക്കുക.

    നന്മ ചെയ്യരുതെന്നു ബൈബിളില്‍ പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ പറയാത്തിടത്തോളം ഖുര്‍‌ആനിനെ പോലെ യേശുവിനു ശേഷം പൗലോസ് എഴുതിയതിനെ ഉദ്ധരിക്കുന്നതില്‍ എന്തു കാര്യം?

    നമ്മുടെ വിഷയവുമായി അതിനെന്തു ബന്ധം?

    മലയാളത്തില്‍ പല ബൈബിളിലും പലതെഴുതിയിരിക്കുന്നു. ഒരു ലിങ്കില്‍ എഴുതിയത് ധാരാളം വീഞ്ഞും മദ്യവും കുടിക്കുന്നവര്‍ക്കു കഷ്ടം- എന്നു- ലിങ്ക് ഇവിടെ- അതിനാലാണു ഞാന്‍ ഹിബ്രു ബൈബിള്‍ നോക്കിയത് , അതില്‍ ധാരാളം എന്നര്‍ത്ഥം വരുന്ന (עַל ol ) എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. അതിനാല്‍ ശരിയായ സ്രോതസ്സ് ഞാന്‍ പറഞ്ഞു തന്നത് സ്വീകാര്യമല്ലെങ്കില്‍ എന്റെ കുഴപ്പമല്ല. ഹിബ്രു വരയും കുറിയുമായത് എന്റെ കുഴപ്പമല്ലല്ലോ?

    വിഷയം തന്നെയാണല്ലോ ചര്‍ച്ച ചെയ്യുന്നത്, ഒരു സഭയും വീഞ്ഞു നിഷിദ്ധമാണെന്നു പറയുന്നില്ല. ക്ഷമ വാദത്തിനു അവകാശപ്പെട്ടാല്‍ അംഗീകരിക്കാനാവില്ലല്ലോ?

    ReplyDelete
  17. യുക്തി-

    എന്താണു പറഞ്ഞു വരുന്നതെന്നു മനസ്സിലായില്ല- മദ്യം ഘട്ടം ഘട്ടമായി തെന്നെയാണു നിരോധിച്ചത്- അത് ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗം തന്നെയാണല്ലോ-

    ഭൂമിയിലെ കാര്യങ്ങള്‍ ചര്‍ച്ച് ചെയ്തു തീരട്ടെ - എന്നിട്ട് പോരെ സ്വര്‍ഗ്ഗത്തെ കുറിച്ചു- അതിനാല്‍ ആ കമെന്റ് നീക്കം ചെയ്യുന്നു

    ReplyDelete
  18. >> ഞാന്‍ പറയുന്നത് അബദ്ധമാനെങ്കില്‍ എന്താണു പറഞ്ഞതിലെ അബദ്ധം എന്നത് വിശദീകരിക്കുക. എന്നിട്ടതിനെ ഖണ്ഡിക്കുക. <<

    ഒരെണ്ണം ഞാന്‍ ഇവിടെ കുറച്ചു മുകളിലായി ചൂണ്ടികാണിച്ചിരുന്നു. കാട്ടിപരുത്തി അതിനു നല്‍കിയ മറുപടി ആ കമന്റിന്റെ താഴെ ഉണ്ട്. ആവേശം കാണിക്കാതെ സമാധാനമായി ഒന്ന് വായിച്ചു നോക്കുക.

    >> നന്മ ചെയ്യരുതെന്നു ബൈബിളില്‍ പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ പറയാത്തിടത്തോളം ഖുര്‍‌ആനിനെ പോലെ യേശുവിനു ശേഷം പൗലോസ് എഴുതിയതിനെ ഉദ്ധരിക്കുന്നതില്‍ എന്തു കാര്യം? നമ്മുടെ വിഷയവുമായി അതിനെന്തു ബന്ധം? <<

    നന്മ തന്മ എന്നെ രണ്ടു വാക്കുകള്‍ ഞാന്‍ ഉപയോഗിച്ചത് "മദ്യപാനം" എന്നതിനെ ഉദ്ദേശിച്ചു തന്നെയാണ്. പൗലോസ് എഴുതിയതും കൂടി ചേര്‍ന്നതാണ് ബൈബിള്‍ എന്ന ഗ്രന്ഥം. യേശുവിനു ശേഷം എഴുതപ്പെട്ടവ ഒന്നും ബൈബിളിന്റെ ഭാഗമായി കാട്ടിപരുത്തി അംഗീകരിക്കില്ല എങ്കില്‍ ബൈബിള്‍ എന്താണ് എന്ന് കാട്ടിപരുത്തിക്ക് വ്യക്തമായി അറിയാത്തത് കൊണ്ടാണ് എന്ന് ഞാന്‍ പറയും.

    >> മലയാളത്തില്‍ പല ബൈബിളിലും പലതെഴുതിയിരിക്കുന്നു.<<

    കാട്ടിപരുത്തി ഖുര്‍ ആന്‍ മലയാളം പരിഭാഷ വായിച്ചിട്ടുണ്ടോ? എല്ലാം ഒരേ വാക്കുകള്‍ തന്നെയാണോ? ഹീബ്രു വരയും കുറിയും ആയതു കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കും അവര്‍ വിശ്വസിക്കുന്ന ബൈബിള്‍ മലയാളം പരിഭാഷ വായിക്കുന്നവര്‍ക്കും പ്രശ്നമല്ല. അത് ആരുടേയും കുഴപ്പം കൊണ്ടും അല്ല.

    >> വിഷയം തന്നെയാണല്ലോ ചര്‍ച്ച ചെയ്യുന്നത്, ഒരു സഭയും വീഞ്ഞു നിഷിദ്ധമാണെന്നു പറയുന്നില്ല. ക്ഷമ വാദത്തിനു അവകാശപ്പെട്ടാല്‍ അംഗീകരിക്കാനാവില്ലല്ലോ? <<

    ഏതെങ്കിലും സഭ വീഞ്ഞ് നിഷിദ്ധമാണെന്നു പറഞ്ഞതായി ഞാന്‍ വാദിച്ചില്ല, മദ്യപാനം നിഷിദ്ധമാണെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു എന്നാണു വാദിച്ചത്. വീഞ്ഞ് മദ്യം ആകുന്നതു പോലെ കോഴിക്കോട് ഹല്‍വയും മദ്യം ആകും, അളവില്‍ കൂടതല്‍ കഴിച്ചു മത്തു പിടിച്ചാല്‍ ‍.

    >> യുക്തി - എന്താണു പറഞ്ഞു വരുന്നതെന്നു മനസ്സിലായില്ല- മദ്യം ഘട്ടം ഘട്ടമായി തെന്നെയാണു നിരോധിച്ചത്- അത് ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗം തന്നെയാണല്ലോ <<

    യുക്തി എന്താണ് പറഞ്ഞതെന്ന് കാട്ടിപരുത്തിക്ക് മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലായി.

    ReplyDelete
  19. >> ഭൂമിയിലെ കാര്യങ്ങള്‍ ചര്‍ച്ച് ചെയ്തു തീരട്ടെ - എന്നിട്ട് പോരെ സ്വര്‍ഗ്ഗത്തെ കുറിച്ചു- അതിനാല്‍ ആ കമെന്റ് നീക്കം ചെയ്യുന്നു <<

    കാട്ടിപരുത്തി നീക്കം ചെയ്ത കമന്റു ഖുര്‍ ആനില്‍ എഴുതപ്പെട്ട സൂക്തങ്ങള്‍ ആയിരുന്നു. സ്വന്തം മുഖം രക്ഷിക്കാന്‍ ബ്ലോഗില്‍ നിന്നും നിങ്ങള്‍ക്ക് അത് നീക്കം ചെയ്യാന്‍ സാധിക്കും എന്നാല്‍ ഖുര്‍ ആനില്‍ നിന്നും 47 :15, 83: 25 -26 എന്നീ സൂക്തങ്ങള്‍ നീക്കം ചെയ്യാന്‍ കാട്ടിപരുത്തിക്ക് സാധിക്കുമോ?

    കൈകാര്യം ചെയ്യുന്ന വിഷയത്തോട് ആത്മാര്‍ഥതയും സുതാര്യതയും ഉണ്ടാവണം. ഇല്ലെങ്കില്‍ കാട്ടിപരുത്തിക്ക് ഇതുപോലെ "വാക്കുകള്‍ ശരിയല്ല, പരിഭാഷ ശരിയല്ല, മറ്റേ ഭാഷയില്‍ ഇങ്ങനെയാണ്" എന്നൊക്കെ വാദിക്കാം. ഒപ്പംതന്നെ സ്വന്തം ഭാഗം ജയിക്കുവാന്‍ സ്വന്തം വേദപുസ്തകത്തിലെ സൂക്തങ്ങള്‍ തന്നെയും ബ്ലോഗിലെ കമന്റില്‍നിന്നും നീക്കം ചെയ്യാം. ആരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് നിങ്ങള്‍ ഇങ്ങനെ ഉരുണ്ടു കളിക്കുന്നത്? മറ്റുള്ളവരേയോ? സ്വയം തോറ്റുപോകും എന്ന തോന്നല്‍ ഉണ്ടായാല്‍ പിന്നെ വിശ്വാസ്സിച്ചിരിക്കുന്ന പലതിനെയും തള്ളി പറയേണ്ടി വരും. അത്തരത്തിലെ ഒരു പ്രവൃത്തിയാണ്‌ നിങ്ങള്‍ സ്വന്തം ബ്ലോഗില്‍ കമന്റു ആയി എഴുതപ്പെട്ട ഖുര്‍ ആന്‍ സൂക്തങ്ങള്‍ നീക്കം ചെയ്തപ്പോള്‍ കാണിച്ചതും. ചെയ്യുന്ന പ്രവൃത്തിയോടു അല്‍പ്പമെങ്കിലും മാന്യത ഉണ്ടെങ്കില്‍ മേലില്‍ എങ്കിലും മറ്റുള്ളവരുടെ പുസ്തകങ്ങളുടെ അക്ഷരങ്ങള്‍ കുഴിക്കുവാന്‍ പോകുന്നതിനു മുന്‍പ് സ്വന്തമായുള്ളതിനെ ഒന്ന് കുഴിച്ചു നോക്കുക.

    ReplyDelete
  20. ബൈബിളിലെ വാചകങ്ങളുടെ സന്ദര്‍ഭങ്ങള്‍ മുഴുവനുമായും ഞാനെടുത്ത് കൊടുത്തു കഴിഞ്ഞു. ഇനിയും അത് ആവര്‍ത്തിക്കുന്നില്ല. ആ സന്ദര്‍ഭങ്ങള്‍ ശരിയല്ല എന്നാണു വാദമെങ്കില്‍ സന്ദര്‍ഭം വിശദീകരിക്കുക.

    യേശുവരെ പഠിപ്പിച്ച ആരും തന്നെ മദ്യം നിഷിദ്ധമാണെന്ന ഒരു വാചകം ബൈബിളില്‍ എഴുതിയിട്ടില്ല, ബൈബിളിലെ യേശുവിനും അതറിയില്ല. ക്രൈസ്തവ സഭകള്‍ക്കുമറിയില്ല. ബൈബിളിലെ വീഞ്ഞ് കൂടിച്ചാല്‍ കോഴിക്കോടന്‍ ഹലുവ തിന്നെ പോലെയാകില്ലെന്ന് ബൈബിള്‍ കഥകള്‍ തന്നെ വ്യക്തം. നോഹയും ലോത്തുമെല്ലാം ഉദാഹരണം. ബൈബിളില്‍ എവിടെയും വീഞ്ഞ് നിഷിദ്ധമല്ല. മറിച്ച് ചില സഭകളിലെങ്കിലും കുമ്പസാരിച്ച് വിശുദ്ധരായവര്‍ക്കു നല്‍കുന്ന പുണ്യവസ്തു.

    ഒരു മതത്തിനു ഒരു ചരിത്രവുമുണ്ട്. അത് കൂടി ചേര്‍ന്നതാണു അതിന്റെ പഠനം. അത് ക്ഷമക്ക് മനസ്സിലായെങ്കില്‍ നല്ലത്-

    ചര്‍ച്ച വിഷയത്തിലൊതുക്കാന്‍ ഒരു ബ്ലോഗെറെന്ന നിലയില്‍ ഞാന്‍ ഇനിയും ഇടപെടും. ഭൂമി കഴിയട്ടെ, സ്വര്‍ഗ്ഗം മരിച്ച് പോയിട്ടല്ലെ-

    ReplyDelete
  21. പരിഭാഷകളില്‍ വ്യത്യസ്തത കാണുമ്പോള്‍ ശരിയായ പദം മനസ്സിലാക്കാന്‍ സ്രോതസ്സിലേക്ക് പോകണമെന്നേ ഞാനും പറഞ്ഞുള്ളൂ.

    ReplyDelete
  22. എല്ലാവര്‍ക്കും തിരിയുന്ന രീതിയല്‍ അല്ലാഹു സംസാരിച്ചിരുന്നെങ്കില്‍ .....ഇതിപ്പോ ; എല്ലാരും തിരിയുന്നതായിപ്പോയി.

    ReplyDelete
  23. കൈകാര്യം ചെയ്യുന്ന വിഷയത്തോട് ആത്മാര്‍ഥതയും സുതാര്യതയും ഉണ്ടാവണം. ഇല്ലെങ്കില്‍ കാട്ടിപരുത്തിക്ക് ഇതുപോലെ "വാക്കുകള്‍ ശരിയല്ല, പരിഭാഷ ശരിയല്ല, മറ്റേ ഭാഷയില്‍ ഇങ്ങനെയാണ്" എന്നൊക്കെ വാദിക്കാം. ഒപ്പംതന്നെ സ്വന്തം ഭാഗം ജയിക്കുവാന്‍ സ്വന്തം വേദപുസ്തകത്തിലെ സൂക്തങ്ങള്‍ തന്നെയും ബ്ലോഗിലെ കമന്റില്‍നിന്നും നീക്കം ചെയ്യാം. ആരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് നിങ്ങള്‍ ഇങ്ങനെ ഉരുണ്ടു കളിക്കുന്നത്? മറ്റുള്ളവരേയോ? സ്വയം തോറ്റുപോകും എന്ന തോന്നല്‍ ഉണ്ടായാല്‍ പിന്നെ വിശ്വാസ്സിച്ചിരിക്കുന്ന പലതിനെയും തള്ളി പറയേണ്ടി വരും. അത്തരത്തിലെ ഒരു പ്രവൃത്തിയാണ്‌ നിങ്ങള്‍ സ്വന്തം ബ്ലോഗില്‍ കമന്റു ആയി എഴുതപ്പെട്ട ഖുര്‍ ആന്‍ സൂക്തങ്ങള്‍ നീക്കം ചെയ്തപ്പോള്‍ കാണിച്ചതും. ചെയ്യുന്ന പ്രവൃത്തിയോടു അല്‍പ്പമെങ്കിലും മാന്യത ഉണ്ടെങ്കില്‍ മേലില്‍ എങ്കിലും മറ്റുള്ളവരുടെ പുസ്തകങ്ങളുടെ അക്ഷരങ്ങള്‍ കുഴിക്കുവാന്‍ പോകുന്നതിനു മുന്‍പ് സ്വന്തമായുള്ളതിനെ ഒന്ന് കുഴിച്ചു നോക്കുക.

    :) @ ക്ഷമ

    ReplyDelete
  24. ചര്‍ച്ച ചെയ്യാന്‍ കുറേ വിഷയങ്ങളുണ്ട്, ഒരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ അത് തീര്‍ന്ന് മറ്റൊന്നു തുടങ്ങുകയാണു നല്ലത്. അതല്ലാതെയെങ്കില്‍ ചര്‍ച്ച നീണ്ടു പോകുമെന്നെല്ലാതെ അവസാനിക്കില്ല. അതിനാല്‍ തന്നെ ക്ഷമ എന്നോട് ചോദിച്ചത് യഹൂദരരോ ക്രൈസ്തവരോ കൊണ്ടു വരാത്ത വല്ല നിയമവും ഇസ്ലാം കൊണ്ടു വന്നിട്ടുണ്ടോ എന്നാണു, അതിനുള്ള മറുപടിയായാണ് പൂര്‍ണ്ണമായ മദ്യനിരോധനം ഞാന്‍ കാണിച്ചത്, അതിന്നിടയില്‍ സ്വര്‍ഗ്ഗത്തിലെ കാര്യം ചര്‍ച്ച ചെയ്യാന്‍ താത്പര്യമില്ല. ഒരു വിഷയം അവസാനിക്കട്ടെ, എന്നിട്ടാകാമല്ലോ അടുത്തത്.

    എന്റെ വാക്കുകള്‍ സുതാര്യമാണോ അല്ലെയോ എന്നു തീരുമാനിക്കേണ്ടത് വായനക്കാര്‍ തന്നെയാണു. പക്ഷെ ആത്മാര്‍ത്ഥത എനിക്കു വിട്ടു തരുന്നതല്ലേ ഭംഗി.

    അറിയാനും അറിയിക്കാനും എന്ന സമീപനമാണു എന്റെ എഴുത്തുകള്‍. അപ്പോള്‍ തോറ്റു പോകും എന്ന ഭയം എന്നെല്ലാമുള്ള പ്രയോഗങ്ങള്‍ ഒഴിവാക്കുകയായിരിക്കും അന്തസ്സ്.

    യരല‌വ -

    എല്ലാവര്‍ക്കും എല്ലാം തിരിയുകയില്ല, ചിലര്‍ തിരിഞ്ഞാലും പിന്നെയും തിരിഞ്ഞുകൊണ്ടിരിക്കും

    ReplyDelete
  25. കാട്ടിപരുത്തി, മരണശേഷം ലഭിക്കുന്ന സര്‍ഗ്ഗവും നരകവും തന്നെയാണ് എല്ലാ മതഗ്രന്ഥങ്ങളും ഭൂമിയില്‍ തെറ്റുകള്‍ ചെയ്യരുത് എന്ന് പഠിപ്പിക്കവാന്‍ ചൂണ്ടികാട്ടുന്നത്. ഭൂമിയില്‍ പൂര്‍ണ്ണമായ മദ്യനിരോധനം അവതരിപ്പിക്കുന്നു എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന അതെ ഖുര്‍ ആന്‍ തന്നെയാണ് സ്വര്‍ഗ്ഗത്തില്‍ മദ്യപ്പുഴ വാഗ്ദാനം ചെയ്യുന്നതും. ഭൂമിക്കും സ്വര്‍ഗ്ഗത്തിനും ഒരേ ദൈവം തന്നെയല്ലേ ഉള്ളത്? പിന്നെ എങ്ങനെ ഭൂമിയിലെ തിന്മ സ്വര്‍ഗത്തില്‍ നന്മയാകും?

    വാക്കുകള്‍ക്കു സുതാര്യത ഇല്ലാതെ വരുമ്പോള്‍ സ്വാഭാകിമായും രചയിതാവിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ എഴുത്തുകളുടെ സമീപനം അറിയുവാന്‍ ഉള്ളതാണ് എന്നു തോന്നുന്നില്ല. "അറിയിക്കുവാന്‍" വേണ്ടിയാണ് എങ്കില്‍ അറിയിക്കുന്ന കാര്യങ്ങളില്‍ അറിവ് ഉണ്ടാവണം. ബൈബിളിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അത് ഇല്ല, അതുകൊണ്ടാണ് നിങ്ങള്‍ പല തെറ്റുകളും ആവര്‍ത്തിക്കുന്നത്. ഖുര്‍ ആന്‍ പോലും മറ്റൊരാക്ക് വിശദീകരിക്കാന്‍ പാകത്തിന് അറിവ് നിങ്ങള്‍ക്കുണ്ടോ എന്നും സംശയമാണ്. അല്ലെങ്കില്‍ എന്ത് കാരണത്തിന്റെ പേരിലാണെങ്കിലും നിങ്ങള്‍ ഖുര്‍ ആന്‍ സൂക്തങ്ങള്‍ ഇവിടുത്തെ കമന്റില്‍ നിന്നും നീക്കം ചെയ്യില്ലായിരുന്നു.

    ReplyDelete
  26. “ക്ഷമ said...
    ഏതെങ്കിലും സഭ വീഞ്ഞ് നിഷിദ്ധമാണെന്നു പറഞ്ഞതായി ഞാന് വാദിച്ചില്ല, മദ്യപാനം നിഷിദ്ധമാണെന്ന് ബൈബിള് പഠിപ്പിക്കുന്നു എന്നാണു വാദിച്ചത്. വീഞ്ഞ് മദ്യം ആകുന്നതു പോലെ കോഴിക്കോട് ഹല്വയും മദ്യം ആകും, അളവില് കൂടതല് കഴിച്ചു മത്തു പിടിച്ചാല് . June 6, 2010 2:07 AM ”

    വീഞ്ഞ് മദ്യം തന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കിയത്.എനിക്കു തെറ്റിയോ എന്നറിയില്ല. എന്നാലും ക്ഷമേ ഇതല്പം കടന്ന അക്ഷമയായില്ലേ? ഹൽ വക്കുപകരം ചുരുങ്ങിയപക്ഷം തേൻ എന്നെങ്കിലും ഉദാഹരിക്കാമായിരുന്നില്ലേ ക്ഷമേ?വാദം ജയിക്കാൻ അല്പം ക്ഷമയൊക്കെയായിക്കൂടേ ക്ഷമേ?അല്പസ്വല്പം സ്വയം ആശ്വസിക്കാനെങ്കിലും?ഏതായാലും ഒരു കര്യം ക്ഷമയോടെ
    ക്ഷമ മനസ്സിലാക്കുക.ഇതു വരെയുള്ള പോസ്റ്റുകളിലെ ഒരു കമന്റിലൂടെ പോലും ക്ഷമക്കിതേവരെ കാട്ടിപ്പരുത്തിയെ വിശ്വസനീയമായ തെളിവുകളോടെ വ്സ്തുനിഷ്ഠമായി ഖണ്ഡിക്കാൻ
    കഴിഞ്ഞിട്ടില്ല.കെറുവിക്കല്ലേ ക്ഷമേ.ഓ ക്ഷമയാണല്ലോ?

    ReplyDelete
  27. ഷെൽജ said...
    ഇസ്ലാം മുഹമ്മദിനും മുമ്പേ നിലവിലിരുന്ന ദൈവീക പ്രത്യയശാസ്ത്രമാണ്.ആദാമും,മോശെയും,ജീസസും വഴി ദൈവം പരിചയപ്പെടുത്തിയ ജീവിതരീതികൾ.വിശുദ്ധ ഖുറാൻ മുൻപവതരിപ്പിച്ച ദൈവീകഗ്രന്ഥങ്ങളുടെ ആകെത്തുകയാണെന്നും,മുഹമ്മദ് ആദാം മുതൽക്കുള്ള ഇസ്ലാമികസമൂഹത്തിലെ മോശെ,ജീസസ് പോലൊരു ദൈവദൂതൻ മാത്രമാണെന്നുമാണ് ഞാൻ മനസ്സിലാകിയത്.എനിക്കു തെറ്റിയൊ എന്നറിയില്ല.
    June 1, 2010 1:56 AM
    ഇതുവരെയുള്ള പോസ്റ്റുകളുടെ മൊത്തം കമന്റുകൾ അപഗ്രഥനം ചെയ്യുമ്പോൾ, എനിക്കു തെട്ടുപറ്റിയില്ലെന്നാശ്വസിക്കുന്നു.

    ReplyDelete
  28. ചര്‍ച്ച വായിച്ചു. എന്‍റെ അഭിപ്രായം അറിയിക്കാന്‍ ആഗ്രഹിക്കുന്നു.

    ഞാന്‍ മനസ്സിലാക്കുന്നത്, ബൈബിളില്‍ മദ്യത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ട് എന്ന് തെന്നെയാണ്. പക്ഷെ അതെ അവസരത്തില്‍ തെന്നെ ബബിള്‍ പഴയ നിയമവും പുതിയ നിയമവും നല്ലവരന്നും, നീതിമാന്മാരന്നും, ദൈവത്തോട് കൂടെ നടന്നവരെന്നും മറ്റും വിശേഷിപ്പിച്ച നോഹയും ലോത്തും എല്ലാം മദ്യപിച്ചതായും, ദൈവം അതിന്റെ പേരില്‍ അവരെ ശിക്ഷിച്ചിട്ടില്ല എന്നും പറയുന്നു. തീര്‍ച്ചയായും മദ്യത്തെ ലഘുവായി കാണാന്‍ ഇത് ബൈബിള്‍ വായനക്കാരനെ പ്രേരിപ്പിക്കും. ഇത് കാരണമാണ് നല്ലൊരു വിഭാഗം ക്രിസ്ത്യാനികളും മദ്യം പൂര്‍ണമായും തെറ്റാണന്ന് മനസ്സിലാക്കാത്തത്.
    യേശു വെള്ളത്തെ മദ്യമാക്കി, ഇന്ന് ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ മദ്യം വെള്ളം പോലെയാണ് എന്ന് കേട്ടത് ഓര്മ വരുന്നു. വിക്കിപീഡിയ പറയുന്നത് നോക്കൂ.

    "Throughout the first 1,800 years of church history, Christians consumed alcoholic beverages as a common part of everyday life and nearly always used wine (that is, fermented grape juice) in their central rite—the Eucharist or Lord's Supper.[1][2] They held that both the Bible and Christian tradition taught that alcohol is a gift from God that makes life more joyous, but that overindulgence leading to drunkenness is a sin"
    http://en.wikipedia.org/wiki/Christianity_and_alcohol






    മദ്യം

    ReplyDelete
  29. സുബൈര്‍-

    ബൈബിളില്‍ മദ്യത്തിന്നെതിരില്‍ ഒരു പരാമര്‍ശവുമില്ല എന്നോ- മദ്യം നല്ലത് എന്ന് ബൈബിള്‍ പറയുന്നുവെന്നോ ഞാന്‍ പറഞ്ഞില്ല, മറിച്ച് മദ്യം സമ്പൂര്‍ണ്ണമായി നിരോധിച്ചിട്ടില്ല എന്നേ പറഞ്ഞുള്ളൂ. അത് ശരിയാണു താനും.

    ഷെൽജ

    ഇനി തേന്‍ കുറേ കുടിച്ചാലും ബൈബിളില്‍ നോഹക്കും ലോത്തിനുമുണ്ടായ അവസ്ഥയുണ്ടാകില്ല. വീഞ്ഞ് കുടിച്ചാലുണ്ടാകുകയും ചെയ്യും. അതിനാല്‍ വീഞ്ഞിനെയും മധുരത്തെയും താരതമ്യം ചെയ്യുന്നത് വെറും വാദമാവുകയേ ഉള്ളൂ.

    ക്ഷമ-

    ഒരു വാചകം കൊടുത്തതിന്റെ സന്ദര്‍ഭം വരെ മാറ്റിവച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത് സുതാര്യത അവകാശപ്പെടുന്നത് തമാശ നല്‍കുന്നു. അറിയിക്കുന്ന കാര്യങ്ങളില്‍ നിങ്ങളറിഞ്ഞത് മാത്രമാണ് അറിവെന്ന് ധരിക്കരുത്. ഇനി നീക്കം ചെയ്ത കമെന്റില്‍ കടിച്ചു തൂങ്ങികൊള്ളൂ.

    ReplyDelete
  30. >> വീഞ്ഞ് മദ്യം തന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കിയത്.എനിക്കു തെറ്റിയോ എന്നറിയില്ല. << തെറ്റിയല്ലോ ഷെല്‍ജെ, കേരളത്തില്‍ മദ്യം വേണമെങ്കില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ കടകളിലോ, ബാറുകളിലോ, കള്ള് ഷാപ്പിലോ പോകണം പക്ഷെ വീഞ്ഞ് / വൈന്‍ വേണമെങ്കില്‍ ബേക്കറികളിലും കിട്ടും.

    >> ഹൽവക്കുപകരം ചുരുങ്ങിയപക്ഷം തേൻ എന്നെങ്കിലും ഉദാഹരിക്കാമായിരുന്നില്ലേ ക്ഷമേ? << ഷെല്‍ജെ, ഞാന്‍ ഹല്‍വയും കഴിച്ചിട്ടുണ്ട് വീഞ്ഞും കഴിച്ചിട്ടുണ്ട്, രണ്ടും അളവില്‍ കൂടിയാല്‍ ഒരേ പോലെയാണ് എന്ന് പറഞ്ഞതിന്റെ കാരണം അതാണ്‌. ഷെൽജ കഴിച്ചു നോക്കിയാല്‍ ഷെൽജയ്ക്കും മനസ്സിലാവും.

    >> ഇതു വരെയുള്ള പോസ്റ്റുകളിലെ ഒരു കമന്റിലൂടെ പോലും ക്ഷമക്കിതേവരെ കാട്ടിപ്പരുത്തിയെ വിശ്വസനീയമായ തെളിവുകളോടെ വ്സ്തുനിഷ്ഠമായി ഖണ്ഡിക്കാൻ കഴിഞ്ഞിട്ടില്ല. << ഞാന്‍ തെളിവുകള്‍ ഉണ്ടാക്കി വ്സ്തുനിഷ്ഠമായി ഖണ്ഡിക്കേണ്ട ആവശ്യം ഇല്ലല്ലോ. ഖുര്‍ ആന്‍ തന്നെ കാട്ടിപരുത്തിയുടെ വാദം ശരിയല്ല എന്ന് തെളിയിക്കുന്നില്ലേ? ഷെൽജ കണ്ടിട്ടും കാണാതെ പോയ ഒരു അഭിപ്രായം ഒന്നുകൂടി ആവര്‍ത്തിക്കാം: മരണശേഷം ലഭിക്കുന്ന സര്‍ഗ്ഗവും നരകവും തന്നെയാണ് എല്ലാ മതഗ്രന്ഥങ്ങളും ഭൂമിയില്‍ തെറ്റുകള്‍ ചെയ്യരുത് എന്ന് പഠിപ്പിക്കവാന്‍ ചൂണ്ടികാട്ടുന്നത്. ഭൂമിയില്‍ പൂര്‍ണ്ണമായ മദ്യനിരോധനം അവതരിപ്പിക്കുന്നു എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന അതെ ഖുര്‍ ആന്‍ തന്നെയാണ് സ്വര്‍ഗ്ഗത്തില്‍ മദ്യപ്പുഴ വാഗ്ദാനം ചെയ്യുന്നതും. ഭൂമിക്കും സ്വര്‍ഗ്ഗത്തിനും ഒരേ ദൈവം തന്നെയല്ലേ ഉള്ളത്? പിന്നെ എങ്ങനെ ഭൂമിയിലെ തിന്മ സ്വര്‍ഗത്തില്‍ നന്മയാകും?

    >> ഒരു വാചകം കൊടുത്തതിന്റെ സന്ദര്‍ഭം വരെ മാറ്റിവച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത് സുതാര്യത അവകാശപ്പെടുന്നത് തമാശ നല്‍കുന്നു. അറിയിക്കുന്ന കാര്യങ്ങളില്‍ നിങ്ങളറിഞ്ഞത് മാത്രമാണ് അറിവെന്ന് ധരിക്കരുത്. ഇനി നീക്കം ചെയ്ത കമെന്റില്‍ കടിച്ചു തൂങ്ങികൊള്ളൂ. << കാട്ടിപരുത്തി, നിങ്ങള്‍ സന്ദര്‍ഭങ്ങള്‍ ചൂണ്ടികാട്ടി ബൈബിള്‍ വിശദീകരിക്കുന്നുണ്ടല്ലോ. നിങ്ങള്‍ അവസാനം മറുപടി എഴുതിയ എന്റെ കമന്റിന്റെ ആദ്യഭാഗം നിങ്ങള്‍ വായിച്ചിട്ടുണ്ടാവുമല്ലോ? എന്തുകൊണ്ടാണ് അതിനു നിങ്ങള്‍ക്ക് മറുപടി ഇല്ലാത്തത്? നീക്കം ചെയ്ത കമന്റില്‍ അല്ല ഞാന്‍ കടിച്ചു തൂങ്ങിയത്, ആ കമന്റില്‍ ഉണ്ടായിരുന്ന ഖുര്‍ആന്‍ സൂക്തത്തില്‍ ആണ്.

    ഇതൊന്നും പോരാഞ്ഞു വീണ്ടും നിങ്ങള്‍ വൃത്തികെട് കാണിച്ചില്ലേ? നിങ്ങള്‍ എഴുതിയിരിക്കുന്ന അവസാന കമന്റിനു ശേഷം നിങ്ങള്‍ ഒരു കമന്റു കൂടി നീക്കം ചെയ്തില്ലേ? നിങ്ങള്‍ ആരെയാണ് പേടിക്കുന്നത്? മറുപടികള്‍ ഇല്ലാത്ത ചോദ്യങ്ങള്‍ ആരെങ്കിലും ചോദിച്ചാല്‍ ചോദ്യം തന്നെ ഇല്ലാതാക്കുക എന്നത് എന്ത് മാന്യതയാണു കാട്ടിപരുത്തി? നിങ്ങളുടെ ഈ സ്വഭാവത്തെയാണ് ഞാന്‍ നേരത്തെ വിമര്‍ശിച്ചത്. നിങ്ങള്‍ നീക്കം ചെയ്ത ചോദ്യത്തിനു ഉത്തരം ഇല്ല എന്നു വീണ്ടും വീണ്ടും നിങ്ങള്‍ തെളിയിക്കുന്നു. കാട്ടിപരുത്തി മറ്റുള്ളവരെ ബോധ്യപ്പെടുത്തണ്ട, സ്വയം ബോധ്യപ്പെടുത്തൂ...

    ReplyDelete
  31. വീഞ്ഞു കുടിച്ച് മത്തായി നോഹ നഗ്നനായി കിടന്നെന്ന് ബൈബിള്‍- വീഞ്ഞു കുടിച്ച് ലോത്ത് സ്വന്തം പുത്രിമാരുമായി രതിയിലേര്‍പ്പെട്ടെന്ന് ബൈബിള്‍- അതെ ബൈബിള്‍ പറയുന്നു- യേശു പച്ചവെള്ളം വീഞ്ഞാക്കി മാറ്റിയെന്നു. ക്ഷമ പറയുന്നു വീഞ്ഞു തേന്‍ പോലെയാനെന്നു.

    അല്ലല്ലോ- വീഞ്ഞില്‍ പത്ത് മുതല്‍ പതിനഞ്ചു ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നു. കൂടുതല്‍ ഉപയൊഗിക്കുമ്പോള്‍ രക്തത്തില്‍ ആല്‍ക്കഹോളിന്റെ അളവുകൂടുകയും അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകുകയും ചെയ്യും. തേന്‍ ലഹരിയുണ്ടാക്കില്ല, എത്ര കഴിച്ചാലും. ചിലപ്പോള്‍ മയക്കം ഉണ്ടാക്കാം. ബേക്കറിയില്‍ കിട്ടുന്നതിനാല്‍ വീഞ്ഞിലെ ലഹരി ഇല്ലാതാകില്ല.

    ബൈബിളില്‍ മദ്യം സമ്പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു എന്ന രീതിയിലുള്ള ഒരു പരാമര്‍ശവുമില്ല എന്ന എന്റെ വാദത്തെ ഇപ്പോഴും ഖണ്ഡിക്കാനായിട്ടില്ല. അങ്ങിനെ ഒരു പരാമര്‍ശം അതിന്റെ സന്ദര്‍ഭവും കൊടുത്തു വിശദീകരിച്ചാല്‍ ക്രിസ്തുവോ അതിന്നു മുമ്പു വന്നവരോ മദ്യം നിഷിദ്ധമാണെന്ന് വാദിച്ചിരുന്നു എന്ന് മനസ്സിലാക്കാമായിരുന്നു.

    നാമിപ്പോള്‍ ഇവിടം ചര്‍ച്ച ചെയ്യുന്നത് യഹൂദരോ ക്രിസ്തുവോ കൊണ്ടുവരാത്ത ഒരു നിയമം എന്താണു ഇസ്ലാം നടപ്പിലാക്കിയത് എന്ന ക്ഷമയുടെ സംശയമല്ലേ? സ്വര്‍ഗ്ഗത്തിലെ കാര്യങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല. അതിനാല്‍ ഈ ചര്‍ച്ച കഴിയട്ടെ - എന്നിട്ടാകാമല്ലോ?

    തെറികളും വിഷയത്തില്‍ നിന്നു മാറുന്ന കമെന്റുകളും ഒഴിവാക്കുമെന്നു മുമ്പേ സൂചിപ്പിച്ചത്. ക്ഷമയുടെ കമെന്റുകള്‍ ഒന്നും ഒഴിവാക്കിയിട്ടില്ലല്ലോ? ക്ഷമക്ക് പറയാനുള്ളത് ക്ഷമ പറഞ്ഞോളൂ. എല്ലാവരുടെയും വക്കീലാകണമോ?

    ReplyDelete
  32. "Alcoholic beverage made from the fermented juice of grapes."

    എന്‍സൈക്ലൊപീഡിയ ബ്രിട്ടാനിക്ക വീഞ്ഞിനു നല്‍കിയ നിര്‍‌വചനമാണ് മുകളില്‍ കൊടുത്തത്. Alcoholic beverage എന്നു പറഞ്ഞാല്‍ മദ്യം എന്നു തന്നെയല്ലേ? വീഞ്ഞ് മദ്യം അല്ല എന്ന ക്ഷമയുടെ വാദം നിലനില്‍ക്കുന്നതല്ല. എവിടെ കിട്ടുന്നു എന്നതല്ല ഒരു പനീയം മദ്യമാണോ അല്ലേ എന്നു തീരുമാനിക്കാനുള്ള മാനദണ്ഡം.

    ReplyDelete
  33. സത്യത്തില്‍ ക്ഷമ എന്നാ പേരിനു ഈ ക്ഷമ യോഗ്യനാണോ എന്നറിയില്ല.വെറുതെ സമയം കളയാതെ തെളിവുകള്‍ നിരത്തൂ..പിന്നെ ഖുര്‍ ആനെ കുറിച്ചും ബൈബിളിനെ കുറിച്ചും അല്‍പ്പം കൂടി പഠിച്ചാല്‍ തങ്ങളുടെ സംശയം മാറും.

    ReplyDelete
  34. സ്വര്‍ഗ്ഗത്തില്‍ അരുവിയായി ഒഴുകുന്ന മദ്യവും ഹൂരിമാരെയും സ്വപ്നം കണ്ടു ഇഹലോകത്തില്‍ ജീവിക്കുന്ന കാട്ടിപ്പരുത്തി പോലുള്ളവര്‍ തന്നെ ഇത് പറയണം.സ്വര്‍ഗ്ഗത്തില്‍ അരുവിയായി ഒഴുകുന്ന മദ്യം ഭൂമിയില്‍ എങ്ങനെ മോശമാകും? അപ്പോള്‍ യുക്തി പറഞ്ഞത് പോലെ നിസ്ക്കാരത്തിനും മറ്റും മദ്യപാനം തടസ്സമാവുന്നു എന്നത് കൊണ്ടാണ് ഈ മദ്യ നിരോധനം. ട്രെയില്‍ എഴുതി കണ്ടിട്ടില്ലേ ലഗേജു കുറക്കൂ യാത്ര സുഖകരമാക്കൂ എന്ന പരസ്യം. ലഗേജു അത്ര മോശം സാധനമായത് കൊണ്ടൊന്നും അല്ല യാത്രയിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കുക എന്നതാണ് അതിന്‍റെ ഉദ്ദേശം. ഈ ഉദ്ദേശമേ നബിക്കും ഉണ്ടായിട്ടുള്ളൂ. അഞ്ചു നേരം മദ്യപിച്ചു കറങ്ങിയടിച്ചു വരുന്നവര്‍ നിസ്ക്കരിക്കുന്നതു ഒന്ന് ചിന്തിച്ചു നോക്കൂ. മദ്യ നിരോധനം അല്ലാതെ വേറെയെന്താണ് വഴി? നിവര്‍ത്തികേടുകൊണ്ട് മദ്യ നിരോധനം നടത്തിയവര്‍ മദ്യപാനി സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശിക്കയില്ല എന്ന് പറഞ്ഞ ബൈബിളിനു എതിരെ തിരിയുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. യേശു കാനാവിലെ കല്യാണത്തിന് പച്ചവെള്ളം വീഞ്ഞാക്കി എന്ന ന്യായത്തില്‍ കടിച്ചു തൂങ്ങി ചില ക്രിസ്ത്യാനിയെന്നു പറയുന്നവര്‍ മദ്യപിക്കാറുണ്ട്. യേശു വിളമ്പിയത് നല്ല വീഞ്ഞായിരുന്നു. എന്ന് പറഞ്ഞാല്‍ ലഹരിയില്ലാത്ത വീഞ്ഞ്. എന്നാല്‍ നമ്മുടെ കാട്ടിപ്പരുത്തിയെ പോലുള്ളവര്‍ അത് സമ്മതിക്കുമോ? ഇല്ല. അവര്‍ പറയും അതിനു ലഹരിയുണ്ട് എന്ന്. അതിനായി എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക വരെ കൊണ്ട് വരും കല്ക്കിയെ പോലുള്ളവര്‍. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ അരുവിയായി ഒഴുകുന്ന മദ്യത്തിന് ലഹരിയില്ലേ എന്നൊരു ചോദ്യം ചോദിച്ചാല്‍ ഉടനെ മറുപടി വരും സ്വര്‍ഗ്ഗത്തിലെ മദ്യത്തിന് ലഹരിയില്ല എന്ന്. ലഹരിയില്ലാത്ത മദ്യം എങ്ങിനെ മദ്യമാകും. മദ്യം എന്നാല്‍ മദിപ്പിക്കുന്നത് എന്നാണല്ലോ അര്‍ഥം. അപ്പോള്‍ ലഹരിയില്ലാത്ത മദ്യം എന്ന് പറയുന്നതിനേക്കാള്‍ വല്ല ജ്യൂസ് ഒഴുകുന്ന അരുവികള്‍ എന്നെങ്ങാനും പറഞ്ഞാല്‍ പോരായിരുന്നോ നബിക്ക്.
    "ഷെൽജ said...
    ഇസ്ലാം മുഹമ്മദിനും മുമ്പേ നിലവിലിരുന്ന ദൈവീക പ്രത്യയശാസ്ത്രമാണ്.ആദാമും,മോശെയും,ജീസസും വഴി ദൈവം പരിചയപ്പെടുത്തിയ ജീവിതരീതികൾ.വിശുദ്ധ ഖുറാൻ മുൻപവതരിപ്പിച്ച ദൈവീകഗ്രന്ഥങ്ങളുടെ ആകെത്തുകയാണെന്നും,മുഹമ്മദ് ആദാം മുതൽക്കുള്ള ഇസ്ലാമികസമൂഹത്തിലെ മോശെ,ജീസസ് പോലൊരു ദൈവദൂതൻ മാത്രമാണെന്നുമാണ് ഞാൻ മനസ്സിലാകിയത്.എനിക്കു തെറ്റിയൊ എന്നറിയില്ല.June 1, 2010 1:56 AM ഇതുവരെയുള്ള പോസ്റ്റുകളുടെ മൊത്തം കമന്റുകൾ അപഗ്രഥനം ചെയ്യുമ്പോൾ, എനിക്കു തെട്ടുപറ്റിയില്ലെന്നാശ്വസിക്കുന്നു." ഷെല്‍ജയോട് ഒരു ചോദ്യം. ഖുറാന്‍ അനുശാസിക്കുന്ന രീതിയല്‍ അഞ്ചു നേരം നിസ്ക്കരിക്കുകയും സക്കാത്തു കൊടുക്കുകയും നോമ്പ്‌ അനുഷ്ഠിക്കുകയും അണുവിട തെറ്റാതെ ഖുറാന്‍ പറഞ്ഞ രീതിയില്‍ ജീവിക്കുകായും ചെയ്യുന്ന ഒരു സ്ത്രീക്ക് സ്വര്‍ഗ്ഗത്തില്‍ എന്ത് ലഭിക്കും എന്നാണു ഖുറാന്‍ പറഞ്ഞിരിക്കുന്നത്. ഖുറാനില്‍ പറയുന്നത് മദ്യവും തേനും പാലും അനേകം ഹൂറിമാരും ചഷകങ്ങള്‍ പിടിച്ചു പരിചരിക്കുന്ന ബാല്കന്മാരും ഒക്കെയാണ്. ഇതില്‍ സ്ത്രീകള്‍ക്കായി എന്താണ് ഒരുക്കിയിരിക്കുന്നത്? ഈ ബ്ലോഗിലെ കാര്യങ്ങള്‍ അപഗ്രഥിക്കുന്നത് പോലെ എന്നല്ല അതിനെക്കാളും ഒക്കെ അധികമായി അപഗ്രഥിക്കേണ്ട ഏറ്റവും ഗൌരവം അര്‍ഹിക്കുന്ന ഒരു വിഷയമാണ്.ബൈബിള്‍ ഇങ്ങനെ പറയുന്നു.1കോരിന്ത്യര് 2ന്‍റെ 9ല്‍ ഇങ്ങനെ പറയുന്നു. “ദൈവം തന്നെ സ്നേഹിക്കുന്നവര്ക്ക് ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല." എന്നാണു. "പുനരുത്‌ഥാനത്തില്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്‌തുകൊടുക്കുകയോ ഇല്ല. പിന്നെയോ, അവര്‍ സ്വര്‍ഗദൂതന്‍മാരെപ്പോലെയായിരിക്കും." മത്തായി 22:30ല്‍ യേശു ക്രിസ്തു പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ഇതേ യേശുക്രിസ്തു ഒരു പ്രവാചകന്‍ ആണെന്ന് പറയുകയും അതെ സമയം സ്വര്‍ഗ്ഗത്തില്‍ പ്രതിഫലമായി മദ്യവും മദിരാക്ഷിയും കൊടുക്കുകയും ചെയ്യുന്നതിലെ ഔചിത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. മുഹമ്മദു നബി സ്വര്‍ഗ്ഗത്തില്‍ വാഗ്ദാനം ചെയ്തതില്‍ സന്തോഷിക്കുവാന്‍ ഒരു സ്ത്രീക്കോ എന്തിന് ധാര്‍മ്മികമായി ഔന്നത്യം ഉള്ള പുരുഷനുകൂടി സാധിക്കുമെന്ന് തോന്നുന്നില്ല. എന്തായാലും ഷെല്‍ജയുടെ അപഗ്രഥനം തുടരട്ടെ എന്ന് ആശംസിക്കുന്നു...
    ബൈബിള്‍ തെറ്റാണ് കൈ കടത്തി കാല്‍ കടത്തി എന്നെല്ലാം പറഞ്ഞു ബ്ലോഗുകള്‍ പടച്ചു വിടുന്നതിന്റെ പകുതി സമയം എടുത്തു സ്വന്തം ഗ്രന്ഥത്തെ ഒന്ന് അപഗ്രഥിച്ചു നോക്കുവാന്‍ എന്തുകൊണ്ട് കാട്ടിപ്പരുത്തി തയ്യാറാവുന്നില്ല..? ബൈബിള്‍ സ്വര്‍ഗ്ഗീയമായത് വാഗ്ദാനം ചെയ്യുമ്പോള്‍ ഖുറാന്‍ വാഗ്ദാനം ചെയ്യുന്നത് കേവലം ജഡീകമായ സൌഭാഗ്യങ്ങള്‍ (ഇതിനെ സൌഭാഗ്യം എന്ന് വിളിക്കാന്‍ ആദ്യം ഒരു കുപ്പി അടിക്കേണ്ടി വരും).....

    ReplyDelete
    Replies
    1. സ്വർഗ്ഗത്തിലെ എല്ലാ അനുഭൂതികളെയും സ്വപ്നം കാണുകയും അവക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. എന്താണു സ്വർഗ്ഗത്തിലെ ഹൂറിമാരെ പ്രതീക്ഷിക്കുന്നതിൽ തെറ്റുള്ളത്?

      - മദ്യം എന്നാല്‍ മദിപ്പിക്കുന്നത് എന്നാണല്ലോ അര്‍ഥം. അപ്പോള്‍ ലഹരിയില്ലാത്ത മദ്യം എന്ന് പറയുന്നതിനേക്കാള്‍ വല്ല ജ്യൂസ് ഒഴുകുന്ന അരുവികള്‍ എന്നെങ്ങാനും പറഞ്ഞാല്‍ പോരായിരുന്നോ നബിക്ക്-

      നല്ല ചോദ്യം . അതിനു മദ്യമെന്ന പദം നബി ഉപയോഗിച്ചിട്ടില്ലല്ലോ? അറബിയിലെ ഹമൃ് എന്ന പദമാണു പയോഗിച്ചത്. അതിന്റെ പരിഭാഷ മാത്രമാണു മദ്യമെന്നത്.

      ഇനി മുസ്ലിങ്ങൾ വിശ്വസിക്കുന്നത് ഈ ഭൗതിക ജഡത്തെ തന്നെയാണു പുനർ ജീവിപ്പിക്കുന്നത് എന്നാണു. അതിനാൽ തന്നെ ഭൗതികമായ സുഖങ്ങൾ എന്ത് തെറ്റാണു?
      ഭൗതിക തെറ്റാണെന്ന് പറയുകയും രഹസ്യമായി എല്ലാം ആസ്വദിക്കുകയും ചെയൂന്ന സമ്പ്രദായങ്ങൾ അഭയമാരെ സൃഷ്ടിക്കും എന്നതല്ലാതെ മറ്റൊന്നും നൽകില്ല.

      Delete
  35. വീണ്ടും ഈ സംവാദം ഇവിടെ തുടരുന്നത് കണ്ടില്ല - മുൻപ് ഇവിടെ ഇട്ട കമന്റ്‌ ഞാൻ എടുതെഴുതാം

    ക്ഷമ-


    ബൈബിളിൽ വീഞ്ഞ് നിഷിദ്ധമാണ് എന്ന് ഒരിടത്തും പറയുന്നില്ല. എന്നാൽ അത് ഉപയോഗിക്കുന്നതിലെ മിതത്വം വേണമെന്ന് പല ഇടത്തും പറയുന്നു. എനിക്ക് തോന്നുന്നത് മനുഷ്യന് അവന്റെ വിവേചന അധികാരം ഇവിടെ വിനിയോഗിക്കാം എന്നതാണ്. വീഞ്ഞ് കുടിക്കുന്നതും ഉണ്മാത്തനാകാൻ വീഞ്ഞ് കുടിക്കുന്നതും രണ്ടും രണ്ടാണ്.അതിനാൽ തന്നെ, വീഞ്ഞേ ഉപയോഗിക്കരുത് എന്ന് പറയുന്നത് അസംബന്ധം ആണ് . ഒരു കത്തി ഉപയോഗിച്ച് കൊല നടത്താം എന്നതിനാൽ കത്തി നിഷിദ്ധമാണെന്ന് ആരും പറയുന്നില്ല എന്നാൽ അത് ഉപയോഗിക്കുന്നവന്റെ വിവേചന അധികാരത്തിനു വിടുകയാണ് ചെയ്യുന്നത്. എന്നാൽ മദ്യപാനിക്ക് എന്ത് സംഭവിക്കും എന്ന് വ്യക്തമായി പറയുന്നുണ്ട് , ഇവിടെയും മദ്യം വേണ്ട എന്നല്ല മദ്യപാനം -ലഹരിക്ക്‌ വേണ്ടി ഉള്ളത്- വേണ്ട എന്നാണ് പറയുന്നത്.

    കാട്ടിപ്പരുത്തി -


    നിങ്ങൾ നിഷിദ്ധം എന്ന് പറയുന്നതിലും ബൈബിളിൽ ചീത്ത (അങ്ങിനെ അല്ല പറയുന്നത് - കൂടുതൽ വിവേകത്തോടെ മാത്രം ഉപയോഗിക്കേണ്ട ഒന്ന് ) എന്ന് പറയപ്പെടുന്ന വീഞ്ഞും ഖുറാന്റെ മേന്മ എന്ന് പരയാന്വുമെന്നു എനിക്ക് തോന്നുന്നില്ല. രണ്ടു കൂട്ടരും രണ്ടു വഴിയിലൂടെ പറഞ്ഞു വയ്ക്കുന്നത് ഒന്ന് തന്നെ.

    എന്നിട്ടും നിങ്ങൾ ഖുറാനിൽ ഈ ഒരു മേന്മ(അങ്ങിനെ ഒന്നല്ല എങ്കിൽ കൂടി) മാത്രമേ കാണുന്നുള്ളൂ എങ്കിൽ അത് വളരെ പരിതാപാർഹാമാണ്.

    ക്ഷമ-
    ക്രിസ്തു എന്ന പേരിന്റെ അർഥം രക്ഷകൻ എന്നും വിമോചകൻ എന്നും ആണ്. തന്റെ പിൻഗാമിയായ മുഹമ്മദിനെ പറ്റി ശരിയായും വ്യക്തമായും യേശു പറഞ്ഞിട്ടുണ്ടല്ലോ. ഖുറാൻ പോലെ ഇത്രയും വലിയ അത്ഭുതം മറ്റെന്തുണ്ട്? കോടിക്കണക്കിനു വിശ്വാസികളെ ഈ ഒരൊറ്റ ഗ്രന്ഥത്തിന്റെ ചരടുകളിൽ അമ്മാനമാടുന്ന അത്ഭുതം മറ്റെവിടെ കാണാനാകും?

    കാട്ടിപ്പരുത്തി ആതിനു ഇവിടെ മറുപടി തന്നു

    ഞാൻ പറഞ്ഞത് ക്രിസ്തു എന്ന വാക്കിന്റെ അര്ത്ഥം അല്ല ക്രിസ്തു എന്ന പേരിന്റെ അര്ത്ഥം ആണ്. കൂടുതൽ വിക്കി പീടികയിൽ കിട്ടും എന്ന് കരുതുന്നു. അഭിഷിക്തൻ എന്നത് എന്തിനായി അഭിഷേകം ചെയ്യപ്പെട്ടു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

    വീണ്ടും ആ മറുപടി ക്ഷമക്കുള്ളതായിരുന്നു. ക്ഷമക്കത് മനസ്സിലാവുകയും ചെയ്യും!!

    അപ്പോൾ ഈ ഒരു കാര്യത്തിലെ ഖുരാന് ബൈബിളിനെക്കാളും മേന്മ ഉള്ളൂ !! അതോ മറ്റുള്ളവ പുറത്ത് പറയാൻ കഴിയാത്തവ ആണോ? അതിനെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല!!

    ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.