Sunday, September 5, 2010

എലോഹ് ഇലാഹ് അല്ലാഹ്

ചരിത്രം ഇന്നലകളൂടെ ചിത്രമാണു. അത് തന്റെ ഭാവനയല്ല. തനിക്കു തോന്നുന്നതെല്ലാം അങ്ങിനെ ആയിരുന്നെങ്കില്‍ എന്നു ധരിക്കാന്‍ ഒരാള്‍ക്കവകാശമുണ്ട്. പക്ഷെ വസ്തുതകളാകില്ല. 

ഇത്രയും ആമുഖമായി പറയാനുള്ള കാരണം എന്റെ അള്ളായും മൊഹമ്മദും പിശാചും-വസ്തുതകള്‍  എന്ന പോസ്റ്റിനു കാളിദാസന്‍ എഴുതിയ മറുകുറിപ്പ് വായിച്ചപ്പോഴാണ്. 

വിമര്‍ശനത്തിന്റെ പ്രാഥമികമായ മര്യാദ വിമര്‍ശിക്കുന്ന സം‌ഗതിയെ കുറിച്ച് പഠിക്കണമെന്നതാണു. പക്ഷെ, ചരിത്രത്തിലെ ഒരു വസ്തുതയുമായും യോജിക്കാതെ കുറിപ്പുകള്‍ എഴുതിവിടുന്നത് വിമര്‍ശനമെന്നു വിളിക്കേണ്ട ഗതികേടിലാണു ബ്ലോഗ് സമൂഹം. ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി കാളിദാസന്‍ ചരിത്രത്തെ തന്റെ ഭാവനയും വിവരക്കേടുമാക്കുന്നതിനെ ചൂണ്ടിക്കാണിക്കാം.

കാളിദാസന്റെ മുന്‍ പോസ്റ്റിലെ ഒരു വാക്യം തെളിവുകളില്ലാത്തതാണെന്നായിരുന്നു ഞാന്‍ ചരിത്ര വസ്തുതകള്‍ മുന്‍‌ നിര്‍ത്തി വിമര്‍ശിച്ചത് -

അള്ളാ എന്ന് അറബികളില്‍ ചിലര്(ഖുറൈഷികള്‍) വിളിച്ചിരുന്ന ദൈവം വാസ്തവത്തില്‍ അവരുടെ ചാന്ദ്ര ദൈവം ആയിരുന്നു. അള്ളായുടെ പ്രത്യേകത അത് അവരുടെ പ്രധാന ദൈവം ആയിരുന്നു എന്നതാണ്.അള്ളായുടെ പെണ്‍മക്കളായിരുന്നു അല്‍ ലാത്തും അല്‍ ഉസയും മനാത്തയും. ഇവരെ ദേവിമാരായിട്ടാണവര്‍ കണ്ടിരുന്നതും. അള്ളാക്കും മനുഷ്യര്‍ക്കുമിടയിലെ ഇടനിലക്കാരുടെ സ്ഥാനമാണറബികള്‍ ഇവര്‍ക്ക് നല്‍കിയിരുന്നത്.  കബയില്‍ ഇവരുടെ വിഗ്രഹങ്ങളാണറബികള്‍ ആരാധിച്ചിരുന്നത്. അള്ള എന്ന ചാന്ദ്ര ദൈവവും ശിര്‍ ആ എന്ന നക്ഷത്ര ദൈവവും ആയിരിക്കാം ഇസ്ലാമിക ചിഹ്നങ്ങളില്‍ സാധാരണ കാണപ്പെടുന്ന ചന്ദ്രക്കലയും നക്ഷത്രവും. 
  

അല്ലാഹു എന്ന പദം ഒരു  ചാന്ദ്രദൈവത്തിന്റെ പേരായിരുന്നു എന്ന അദ്ധേഹത്തിന്റെ വാദത്തെ ചരിത്രപരമായോ ഭാഷാപരമായോ തെളിവുകളില്ലാത്ത വാദമാണെന്ന എന്റെ എതിര്‍ വാദത്തെ തൊട്ടു നോക്കാതെ ഖുര്‍‌ആന്‍ ബൈബിളില്‍ നിന്നു കോപി അടിച്ചതാണെന്ന സ്ഥിരം മിഷനറി പല്ലവി പാടുകയാണു ചെയ്യുന്നത്. 

വിഷയം മാറ്റി മറിക്കാന്‍ കൂടുതല്‍ ഭാഗവും ഇതിനായാണ് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നതും. പക്ഷെ, നമുക്ക് കഴിഞ്ഞ പോസ്റ്റിലെ എന്റെ വാദങ്ങളെ കാളിദാസന് സ്പര്‍ശിക്കുവാനോ തന്റെ വാദങ്ങളെ സമര്‍ത്ഥിക്കുവാനാവശ്യമായ തെളിവുകള്‍ നിരത്തുവാനോ കഴിയുന്നില്ല. 

അരാമിക്ക് ഭാഷയെ കുറിച്ചുള്ള ചരിത്രവും പഠനങ്ങളും വായിച്ചു വേണമായിരുന്നു എലോഹ് എന്നതും അല്ലാഹു എന്നതും തമ്മിലുള്ള സാമ്യം ഞാന്‍ എഴുതിയതിനെ വിമര്‍ശിക്കാന്‍. അതോടൊപ്പം തന്നെ അല്ലാഹു എന്ന പദം പ്രവാചകനു മുമ്പ് അറബികള്‍ എങ്ങിനെ ഉപയോഗിച്ചുവെന്നും. ഇതൊന്നുമില്ലാതെ ഭാഷാ പണ്ഡിതനാകുന്ന കാളി സ്വയം ചില പ്രസ്ഥാവനകള്‍ നടത്തുന്നത് വിഴുങ്ങുകയാണു അനുയായികള്‍. 

ഭാഷയില്‍ കുടും‌ബമുണ്ട്. അവ തമ്മില്‍ ബന്ധങ്ങളും. ദ്രാവിഡ ഭാഷ ഒരുദാഹരണം. തമിഴ്, മലയാളം, കന്നട, തെലുങ്ക് എല്ലാം ഈ കുടുമ്പത്തിലെ അം‌ഗങ്ങളാണു.  അതേ പോലെ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഒരു ഭാഷാ കുടുമ്പമാണു സെമെറ്റിക് ഭാഷകള്‍. അതിലെ ഏറ്റവും പഴക്കം ചെന്നത് ഹിബ്രു. ഇതിനെ കുറിച്ചുള്ള പഠനങ്ങള്‍ നെറ്റില്‍ വരെ ലഭ്യമെന്നിരിക്കെ അതൊന്നും വായിക്കാതെ മറുകുറിപ്പെഴെതുരെതെന്ന് വിനയത്തോടെ ആവശ്യപ്പെടുന്നു. 

വിവരക്കേട്- 1

എലോഹ് എന്ന ഹീബ്രു ദൈവം യഹൂദരില്‍ നിന്നും അറബികളിലേക്ക് ദത്തെടുക്കപ്പെട്ടു എന്നത് ശരി. എലോഹ് എന്ന പദം ഹീബ്രുവില്‍ നിന്നും അറബിയിലേക്ക് കുടിയേറി എന്നു പറയുന്നത് തെറ്റ്. കുടിയേറാനായിട്ട് യഹൂദരുടെ ദൈവം അലഞ്ഞു തിരിഞ്ഞ് അഭയാര്‍ഥിയായി നടക്കുകയല്ലായിരുന്നു. ആ ദൈവത്തിന്റെ ഭാവം നല്ലതെന്ന് തോന്നി മൊഹമ്മദ് അതില്‍ അവകാശം സ്ഥാപിച്ചു. 

എന്നല്ലാം കാളിദാസന്‍ എഴുതുമ്പോള്‍ വിവരക്കേടെല്ലാതെ എന്താണു. കാരണം അല്ലാഹു എന്ന പദത്തിന്റെ സ്രോതസ്സ് എലോഹിം എന്നാണ് ഞാന്‍ പറഞ്ഞത്. എന്നല്ലാതെ അല്ലാഹു എന്ന പദം ഹിബ്രുവിലുണ്ടെന്നു ഞാന്‍ എഴുതിയിട്ടില്ല. ഭാഷയിലെ വാക്കുകള്‍ അലഞ്ഞു നടക്കുമോ? 

ഇങ്ങിനെ ഒക്കെ എഴുതുന്നതിനു മുമ്പായി അല്ലാഹു എന്ന പദം അറബിയില്‍ എങ്ങിനെ ഉപയോഗിച്ചിരുന്നു എന്നതെല്ലാം ഒന്നു മനസ്സിലാക്കുക. ഭാഷയുടെ സ്രോതസ്സും വാക്കും ഒന്നല്ല. മൂലപദം പദമാകില്ല. 

വിവരക്കേട്-2

നിര്‍ഭാഗ്യവശാല്‍ അറേബ്യയിലെ ദൈവങ്ങളേപ്പറ്റി എഴുതപ്പെട്ട ചരിത്രമൊന്നും ലഭ്യമല്ല. എഴുതാത്തതുകൊണ്ടാണോ എഴുതിയവ നശിപ്പിച്ചതു കൊണ്ടാണോ ഇതെന്നു തീര്‍ത്തു പറയാനും ആകില്ല. 

പ്രവാചകന്‍ വരുമ്പോള്‍ മക്കയില്‍ ആരാധിക്കപ്പെട്ടിരുന്ന ദൈവങ്ങളെ കുറിച്ച് ചരിത്രരേഖകളുണ്ട്. കാളിക്കറിയില്ലെങ്കില്‍ ചരിത്രത്തിലില്ലാതാകുന്നില്ല. അല്ലാഹു എന്ന പദത്തെ കുറിച്ച് അവിശ്വാസികളും പ്രവാചക്രും തമ്മില്‍ ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല. കാരണം അല്ലാഹു എന്ന പദം ഏറ്റവും ആരാധനക്കര്‍‌ഹന്‍ എന്ന രീതിയില്‍ അറബിയില്‍ ഉപയോഗിക്കപ്പെട്ടിരുന്നു. 

ആ ആരാധ്യനെ മാത്രമേ ആരാധിക്കാവൂ എന്നും മറ്റുള്ളവയെല്ലാം സൃഷ്ടികള്‍ മാത്രമാണെന്നുമായിരുന്നു പ്രവാചകന്റെ ഉത്ബോധനത്തിന്റെ ആകത്തുക.  നമ്മുടെ പ്രശ്നമതല്ലല്ലോ. എലോഹിം എന്ന വാക്കല്ലെ. 

വിവരക്കേട്-3

യഹൂദരുടെ എലോഹിം എന്ന ദൈവത്തിനും അറബികളുടെ അള്ളാ എന്ന ദൈവത്തിനും തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ല, മൊഹമ്മദ് അത് ഉണ്ടാക്കുന്നതു വരെ.

മുഹമെദ് അറബി ഭാഷ ഉപയോഗിച്ച ഒരു പ്രവാചകന്‍ മാത്രമാണ്. എന്നല്ലാതെ ഭാഷാ പിതാവല്ല. സെമെസ്റ്റിക് ഭാഷയിലെ ഏല്‍. യെലോഹ്, ഇലാഹ് എന്നീ പദങ്ങള്‍ ഒന്നിന്റെ തുടര്‍ച്ചയാണെന്നു ഏത് ആള്‍ക്കാണ് അറിയാത്തത്. അല്ലാഹ് എന്ന പദം അല്‍ ഇലാഹ് എന്നതിന്റെ ഒറ്റവായനയും. ഇക്കാര്യമെല്ലാം കഴിഞ്ഞ എന്റെ പോസ്റ്റില്‍ വളരെ നന്നായി വിശദീകരിച്ചതും. അവയെല്ലാം മറച്ച് പിന്നെയും വാദം ആവര്‍ത്തിക്കുക മാത്രമാണു കാളി ചെയ്യുന്നത്. 

എലോഹ് എന്ന വാക്ക് അഥവാ ഇലാഹ് എന്ന വാക്കിനു ആരാധിക്കപ്പെടുന്നത് എന്ന അര്‍ത്ഥം മാത്രമേയുള്ളൂ. എന്നാല്‍ അതോടു കൂടി അല്‍ എന്ന പദം ചേരുമ്പോള്‍ സുപ്രീം എന്ന രൂപം വരുന്നു. ഏറ്റവും അര്‍ഹന്‍ എന്ന ഭാവം . അതാണു എലോഹില്‍ നിന്നും അല്ലാഹു എന്ന പദത്തെ മാറ്റി നിര്‍ത്തുന്നത്. കുറേ ദൈവങ്ങളിലെ ഒരു ദൈവമായിരുന്നു അല്ലാഹു എന്നെല്ലാം കാളി തട്ടി വിടുമ്പോള്‍ അത് ഭാഷയെ കുറിച്ചുള്ള അജ്ഞത മൂലമാണു. അല്‍ എന്ന അറബി പ്രയോഗത്തെ കുറിച്ച് ഒന്നു മനസ്സിലാക്കിയാല്‍ തന്നെ തീരുന്ന പ്രശ്നം.  ഹിബ്രുവിലെ ഒരു പദം അറബിയില്‍ ഉപയോഗിക്കുന്നത് ഒരു പുതുമയുള്ള കാര്യമൊന്നുമല്ല. മാത്രമല്ല ഒരേ വര്‍ഗ്ഗത്തില്‍ പ്പെട്ട ഭാഷകളില്‍ അതു സാധാരണയാണു താനും. 

ഈ പദം ചരിത്രത്തിലെവിടെയും ചാന്‍ദ്ര ദൈവത്തിന്റെ പേരായി ഉപയോഗിച്ചിട്ടില്ല എന്നതാണു നമ്മുടെ വിഷയത്തിന്റെ കാതല്‍. അതല്ല എന്നു വസ്തു നിഷ്ടമായി തെളിയിക്കാന്‍ കാളിക്കാവുന്നില്ല. അറബികളും മറ്റു ബഹു ദൈവാരാധകരും ചന്ദ്രനെ ആരാധിച്ചിരുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. അവര്‍ എല്ലാ പ്രകൃതി പ്രതിഭാസങ്ങളെയും ആരാധിച്ചിരുന്നു എന്നതിനു ചരിത്രം സാക്ഷിയാണു. പക്ഷെ ചരിത്രത്തിലെ വിടെയും ഇലാഹ്, എലോഹ് അല്ലെങ്കില്‍ ഏല്‍ എന്നത് ചാന്ദ്ര ദൈവത്തിന്റെ പേരായി രേഖപ്പെടുത്തിയിട്ടില്ല. 

അതിനെ ഖണ്ഡിക്കാന്‍ കുറേ ചാന്ദ്ര ദൈവങ്ങളുടെ ഫോട്ടൊ കൊടുത്തതുകൊണ്ടായില്ല. ഇബ്രാഹീം നബിയുടെ സമൂഹം ചന്ദ്രനെ ആരാധിച്ചിരുന്നതായി ഖുര്‍‌ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ ചന്ദ്രനെ അറേബ്യന്‍ സമൂഹം ആരാധിച്ചിരുന്നില്ല എന്ന് എനിക്ക് വാദിക്കേണ്ടതില്ലല്ലോ? പക്ഷെ അത് ചാന്ദ്രദൈവത്തെ അല്ലാഹു എന്നു വിളിച്ചിരുന്നു എന്ന വാദത്തിനു എങ്ങിനെ പിന്‍ബലമാകും. 

ഈജ്പ്ത്യന്‍ ചാന്ദ്രദൈവത്തിന്റെ പേര്‍ ഹോറസ്, ലാഹ്, തോത്ത് എന്നെല്ലാമുള്ള  പേരുകളിലായിരുന്നു.  മെസൊപൊട്ടോമിയന്‍ മിതോളജിയില്‍ സിന്‍ ആയിരുന്നു ചാന്ദ്ര ദൈവം. സുമേരിയന്‍ മിത്തോലജിയില്‍ നന്ന ആയിരുന്നെങ്കില്‍ കനോനന്മാര്‍ ജാരി, നിക്കല്‍ എന്നീ ചാന്ദ്ര ദൈവങ്ങളെയായിരുന്നു ആരാധിച്ചു പോന്നിരുന്നത്. മാത്രമല്ല ലോകത്തില്‍ പലയിടങ്ങളിലായും ചന്ദ്രനെ ആരാധിച്ചിരുന്ന വിഭാഗമുണ്ടായിട്ടുന്റ്. അതൊന്നും ചന്ദ്രദൈവം അല്ലാഹു എന്ന് വിളിച്ചിരുന്നു എന്നതിനു തെളിവാകുന്നില്ലല്ലോ.

ഇനി ചന്ദ്ര ക്കലയുമായി ബന്ധപ്പെട്ടതാണു.


വിവരക്കേട്-4



ചന്ദ്രക്കല ഇസ്ലാമിന്റെ ഛിഹ്നമായത് പതിനഞ്ചാം നൂറ്റാണ്ടിലാണെന്നാണു കാട്ടിപ്പരുത്തിയും മറ്റ് മുസ്ലിങ്ങളും അവകാശപ്പെടുന്നത്. അത് തികച്ചും അവാസ്തവമാണ്. ഇസ്ലാമിന്റെ ആരംഭകാലം മുതലേ എല്ലാ മോസ്ക്കുകളുടെ മിനാരങ്ങളിലും ചന്ദ്രക്കല പതിപ്പിച്ചിരുന്നു. മക്കയിലെ ഹറം മോസ്ക്കിന്റെ മിനാരങ്ങളുടെ ചില ചിത്രങ്ങളാണു താഴെ.

വിവരക്കേട്- മക്കയിലെ ഹറം പുതുക്കിപ്പണിതത് പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പായിരുന്നുവോ? പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പുള്ള മുസ്ലിം ഭരണ കേന്ദ്രങ്ങളില്‍  നിന്നുമുള്ള ശേഷിപ്പുകളിലൊന്നും തന്നെ ഈ ചന്ദ്രക്കലയില്ല. ഉണ്ടെങ്കില്‍ അത് തെളിയിക്കുകയാണു വേണ്ടത്. പുതിയ പള്ളികള്‍ ചന്ദ്രക്കല ഉള്‍കൊള്ളുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. ഇന്ന് രാഷ്ട്രീയ ഇസ്ലാം ചന്ദ്രക്കലയെ ചിഹ്നമാക്കുന്നു എന്നു തന്നെയാണു ഞാന്‍ എഴുതിയത്. പക്ഷെ, അത് മതപരമല്ല. ഇന്ന് പേര്‍ഷ്യന്‍ വാസ്തു കല ഇസ്ലാമിക വാസ്തു കല എന്ന രീതിയിലാണ് അറിയപ്പെടുന്നത്. എന്നാല്‍ അത് മതപരമല്ല. അതേ പോലെ മാത്രമാണു ചന്ദ്രക്കലയും. അതല്ല എങ്കില്‍ ചരിത്രപരമായി, ഏത് ആളുകളായിരുന്നു ചന്ദ്രനെ ഏല്‍ എന്നോ എലോഹിം എന്നോ അല്ലാഹു എന്നോ പേരില്‍ ആരാധിച്ചിരുന്നു എന്ന് വിശദീകരിക്കുക. ചരിത്രം വായയില്‍ തോന്നിയതല്ല. 

6 comments:

  1. >>>>പ്രവാചകന്‍ വരുമ്പോള്‍ മക്കയില്‍ ആരാധിക്കപ്പെട്ടിരുന്ന ദൈവങ്ങളെ കുറിച്ച് ചരിത്രരേഖകളുണ്ട്. കാളിക്കറിയില്ലെങ്കില്‍ ചരിത്രത്തിലില്ലാതാകുന്നില്ല. അല്ലാഹു എന്ന പദത്തെ കുറിച്ച് അവിശ്വാസികളും പ്രവാചകനും തമ്മില്‍ ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല. കാരണം അല്ലാഹു എന്ന പദം ഏറ്റവും ആരാധനക്കര്‍‌ഹന്‍ എന്ന രീതിയില്‍ അറബിയില്‍ ഉപയോഗിക്കപ്പെട്ടിരുന്നു.

    ആ ആരാധ്യനെ മാത്രമേ ആരാധിക്കാവൂ എന്നും മറ്റുള്ളവയെല്ലാം സൃഷ്ടികള്‍ മാത്രമാണെന്നുമായിരുന്നു പ്രവാചകന്റെ ഉത്ബോധനത്തിന്റെ ആകത്തുക.<<<<

    >>>>എലോഹ് എന്ന വാക്ക് അഥവാ ഇലാഹ് എന്ന വാക്കിനു ആരാധിക്കപ്പെടുന്നത് എന്ന അര്‍ത്ഥം മാത്രമേയുള്ളൂ. എന്നാല്‍ അതോടു കൂടി അല്‍ എന്ന പദം ചേരുമ്പോള്‍ സുപ്രീം എന്ന രൂപം വരുന്നു. ഏറ്റവും അര്‍ഹന്‍ എന്ന ഭാവം . അതാണു എലോഹില്‍ നിന്നും അല്ലാഹു എന്ന പദത്തെ മാറ്റി നിര്‍ത്തുന്നത്. കുറേ ദൈവങ്ങളിലെ ഒരു ദൈവമായിരുന്നു അല്ലാഹു എന്നെല്ലാം കാളി തട്ടി വിടുമ്പോള്‍ അത് ഭാഷയെ കുറിച്ചുള്ള അജ്ഞത മൂലമാണു. അല്‍ എന്ന അറബി പ്രയോഗത്തെ കുറിച്ച് ഒന്നു മനസ്സിലാക്കിയാല്‍ തന്നെ തീരുന്ന പ്രശ്നം.<<<<<<<<

    കാളിദാസന്റെ ബ്ലോഗില്‍ ഞാന്‍ ഒരു ചോദ്യം ഉന്നയിച്ചിരുന്നു . അതിനു മറുപടി പറയുന്നതിന് മുന്‍പ്,
    'കാളിദാസ'ന്മാര്‍ മാത്രമല്ല ഇസ്ലാമിലെ ദൈവ വിശ്വാസത്തെ കുറിച്ച് അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ വരെ വായിച്ചു മനസ്സിലാക്കേണ്ട വാക്കുകള്‍ . നന്ദി കാട്ടിപ്പരുത്തി.

    ReplyDelete
  2. കാളിദാസന്റെ വിവരക്കേട്

    "അല്ലാഹു എന്ന പദം ഒരു ചാന്ദ്രദൈവത്തിന്റെ പേരായിരുന്നു."
    "കുടിയേറാനായിട്ട് യഹൂദരുടെ ദൈവം അലഞ്ഞു തിരിഞ്ഞ് അഭയാര്‍ഥിയായി നടക്കുകയല്ലായിരുന്നു."
    ....

    ReplyDelete
  3. OT:ബ്ളോഗ്‌ ലോകത്തെ മുഖം മൂടികളില്‍ അപ്പോസ്തലനും വെറും അനോണിയും മത നിന്ദ ബ്ളോഗറുമായ കാളിദാസനെ അയാളൂടെ ക്ളോണിംഗ്‌ പതിപ്പ്‌ തെറിവിളിച്ചതില്‍ പ്രതിഷേധിക്കുന്നു! പ്രവാചകനെ നിന്ദിച്ചാല്‍ പ്രതിഷേധിക്കരുത്‌!! പക്ഷേ, അനോണി ബ്ളോഗറെ നിന്ദിച്ചാല്‍ 'പ്രതിഷേധിക്കണം'!! എന്തൊരു നല്ല ന്യായമുള്ള ബ്ളോഗേഴ്സ്‌!! ഇവര്‍ മനുഷ്യാവകാശങ്ങളെയും വിശ്വാസങ്ങളെയും കുറിച്ച്‌ സംസാരിക്കുന്നത്‌ കാണുബ്ബോള്‍ ഹോ......

    ReplyDelete
  4. ഇതുമായി നേരിട്ട് ബന്തമില്ലാത്ത ഒരു കമ്മന്റ് പോസ്റ്റു ചെയ്യുന്നതില്‍ വിരോധമില്ല എന്ന് കരുതുന്നു. ഉചിതമല്ല എന്ന് തോന്നുന്നുവെങ്കില്‍ ഡിലീറ്റ്‌ ചെയ്യാവുന്നതാണ്.

    കാളിദാസനുമായി അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ കുറച്ചു ദിവസമായി സമസാരിക്കാന്‍ തുടങ്ങിയിട്ട്. അതിന് വേണ്ടി ടൈപ്പ് ചെയ്യുന്ന പല കാര്യങ്ങളും പിന്നീട് ഉപകാരപ്പെടും എന്നതിനാലും, കാളിദാസന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് കാണാം എന്നതും ആയിരുന്നു, അദ്ദേഹത്തിന്‍റെ സംസ്കാര ശൂന്യവും അമാന്യവും ആയ പ്രയോഗങ്ങള്‍ അവഗണിച്ച് ആ സംസാരം തുടര്‍ന്നതില്‍ ഉള്ള ഉദ്ദേശം. അവസാനം കാളിദാസന്‍ എന്‍റെ മറുപടി പോസ്റ്റു ചെയ്യാന്‍ വിസമ്മതിചിരിക്കുന്നു. കാരണം ആയിപ്പറയുന്നത് വിഷയവും ആയി ബന്ധമില്ല എന്നും. പക്ഷെ ആധേഹ നടത്തിയ്ഹ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായിരുന്നു ഞാന്‍ നല്‍കിയത്. അദ്ധേഹത്തിന്റെ ബ്ലോഗില്‍ അപ്പ്രൂവ് ചെയ്യാത്തതുകൊണ്ട് ഞാന്‍ അതിരോ പോസ്റ്റായി എന്‍റെ ബ്ലോഗില്‍ കൊടുക്കുന്നു ആ ചര്‍ച്ച വീക്ഷിച്ച വല്ലവരും ഉണ്ടങ്കില്‍ അവരുടെ തല്പര്യതിനായി.

    കാളിദാസന്‍ അപ്പ്രൂവ് ചെയ്യാന്‍ വിസമ്മതിച്ച മറുപടി

    ReplyDelete
  5. കാളിദാസന്റെ വിവരക്കേട് ha...ha..ha...thamaasa..thamaasa

    ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.