Thursday, June 10, 2010

അള്ളായും മൊഹമ്മദും പിശാചും-വസ്തുതകള്‍

ബൈബിളിലെ പഞ്ച പുസ്തകങ്ങള്‍ വരെ ഒന്നു കണ്ണോടിച്ചു പോകുകയാണു ചെയ്തത്. അതിലെ ചില വിഷയങ്ങളിലെ ചര്‍ച്ചകളും. ഇനി ഖുര്‍‌ആനിനെതിരില്‍ നടന്ന ചില പോസ്റ്റുകളെ പഠന വിധേയമാക്കുകയാണു. കഴിഞ്ഞ പ്രാവശ്യം സാജന്‍ എന്ന ബ്ലോഗറുടെ പോസ്റ്റുകളെയാണു പരാമര്‍ശിച്ചതെങ്കില്‍ ഇപ്രാവശ്യം കാളിദാസന്റെ ചില പോസ്റ്റുകള്‍ക്ക് എന്താണു എനിക്ക് മറുപടിയായി നല്‍കാനുള്ളത് എന്നു പരിശോധിക്കാം. മുമ്പും ഈ ബ്ലോഗില്‍ ഞാന്‍ അനുവര്‍ത്തിച്ചു വരുന്നത് ഇതേ നയമാണു. ബൈബിളിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതോടൊപ്പം ബ്ലോഗുകളിലെ ഖുര്‍‌ആന്‍ വിമര്‍ശന പോസ്റ്റുകളെ പഠന വിധേയമാക്കുക എന്ന രീതി.

യുക്തിവാദം എന്ന എന്റെ ബ്ലോഗില്‍ യുക്തിവാദികള്‍ ഉന്നയിച്ചിരുന്ന ചില വാദങ്ങളെ എന്റെ ചില വായനകളുടെ അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങള്‍ എന്ന രീതിയിലുള്ള ഇടപെടലായിരുന്നു. എന്നാല്‍ കാളിദാസന്‍ എന്ന പേരില്‍ മാത്യു എന്ന ബ്ലോഗര്‍ ഉന്നയിച്ച ചില ആരോപണങ്ങള്‍ക്കുള്ള മറുപടി അവിടെ നല്‍കുകയുണ്ടായി. അതിന്നു കാരണം കാളിദാസന്‍ ഒരു യുക്തിവാദി ആണെന്ന ധാരണയിലായിരുന്നു. എന്നാല്‍ പിന്നീടുള്ള ചര്‍ച്ചകളില്‍ കാളിദാസന്‍ ഒരു ക്രൈസ്തവനാണന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിനാല്‍ യുക്തിവാദം എന്ന ബ്ലോഗില്‍ മറുപടി നല്‍കുന്നതിനെ അനൗചിത്യം കണക്കിലെടുത്ത് ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയില്‍ കാളിദാസന്റെ ആരോപണങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഭാഷയെയും പ്രകോപന സമീപത്തെയും അവഗണിച്ചു തന്നെ വിഷയത്തിന് എന്റെ അറിവില്‍ പ്രതികരിക്കയാണു ചില പോസ്റ്റുകളിലൂടെ ഇവിടെ ചെയ്യുന്നത്.

അദ്ദേഹത്തിന്റെ പുത്രഭാര്യയെ മോഹിച്ചയാള്‍ പ്രവാചകനോ!!! എന്ന പോസ്റ്റിന് ഞാന്‍ പ്രവാചകനും വിവാഹവും വിമര്‍ശകരും എന്ന പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. അതിന്നു ശേഷം വന്ന അള്ളായും മൊഹമ്മദും പിശാചും എന്ന പോസ്റ്റിന്റെ ആദ്യഭാഗമായ വിധിയെ കുറിച്ചുള്ള ഭാഗവും നന്മയും തിന്മയും വിധിയും എന്ന പോസ്റ്റിലൂടെ മറുപടി നല്‍കി. ബാക്കി ഭാഗങ്ങള്‍ വിധിയെ കുറിച്ചുള്ള ചര്‍ച്ചക്ക് ശേഷം തുടരാം എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ നടന്ന ചര്‍ച്ചയില്‍ എന്റെ കമെന്റുകള്‍ പലതും ഡിലീറ്റ് ചെയ്തപ്പോള്‍ പിന്നീടവിടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന്റെ അനൗചിത്യം മനസ്സിലാക്കി ഒഴിവാകുകയായിരുന്നു. പക്ഷെ അതിലെ തന്നെ ചില ഭാഗങ്ങള്‍ അറിയാത്ത ആളുകള്‍ക്ക് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഇടയുണ്ടെന്ന നിലയില്‍ ഇവിടെ പ്രതികരിക്കുകയാണു. വിഷയത്തില്‍ ഒതുങ്ങി അവ എന്ത് എന്ന് വിശദീകരിക്കാന്‍ മാത്രമാണു ഞാന്‍ താത്പര്യപ്പെടുന്നത്.

കാളിദാസന്റെ പോസ്റ്റില്‍ ഇസ്ലാമിന്നെതിരെ ഉന്നയിച്ച ആരോപണങ്ങളെ നമുക്ക് മൂന്നു ഭാഗമാക്കി തിരിക്കാം

1. നന്മയും തിന്മയും ദൈവത്തില്‍ നിന്നു തന്നെ എന്നു വരുമ്പോള്‍ എല്ലാ ചീത്ത പ്രവൃത്തനങ്ങളും ദൈവ കല്പന പ്രകാരമാണ് ചെയ്യുന്നത്.

2. അള്ളാ എന്ന് അറബികളില്‍ ചിലര്(ഖുറൈഷികള്‍) വിളിച്ചിരുന്ന ദൈവം വാസ്തവത്തില്‍ അവരുടെ ചാന്ദ്ര ദൈവം ആയിരുന്നു. എന്നു വച്ചാല്‍ മൊഹമ്മദിന്റെ സ്വന്തം വര്‍ഗ്ഗം ആരാധിച്ചിരുന്നത് നക്ഷത്രങ്ങളെയും ചന്ദ്രനേയും സൂര്യനേയും മറ്റ് പ്രകൃതിയിലെ പ്രതിഭാസങ്ങളേയുമായിരുന്നു.

3. പിശാചും ദൈവവും കൂടി ഒരു പോലെ പരിപാലിക്കുന്ന മതമല്ലേ വാസ്തവത്തില്‍ ഇസ്ലാം? ഒസാമ ബിന്‍ ലാദന്‍ എന്ന ഭീകരനിത്രയധികം അനുയായിളുണ്ടാകാന്‍ കാരണം അതല്ലേ? ലാദന്‍ വേള്‍ഡ് ട്രൈഡ് സെന്റര്‍ തകര്‍ത്തപ്പോള്‍ ഉയര്‍ന്ന പുകച്ചുരുളുകളില്‍ പിശാചിന്റെ മുഖം ചിലര്‍ ദര്‍ശിച്ചു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ഈ മൂന്നു വിമര്‍ശനങ്ങളില്‍ ആദ്യത്തെതിന്റെ മറുപടി ഞാന്‍ നല്‍കി കഴിഞ്ഞു. എങ്കിലും ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയില്‍ കാളിദാസന്‍ എങ്ങിനെ വിധിയെ തള്ളിപ്പറയും എന്ന്‍ എനിക്കു മനസ്സിലാകുന്നില്ല. എല്ലാ മതങ്ങളും ഇന്ദ്രിയതീതമായ കാര്യങ്ങളില്‍ വിശ്വസിക്കുന്നു. ക്രൈസ്തവ മതപഠനത്തിലെ ഒരുപശാഖ തന്നെയാണു വിധിയെ കുറിച്ചുള്ള പഠനം. ഒരു പോസ്റ്റ് തന്നെ അത് സംബന്ധിച്ചിട്ടിരിക്കുന്നതിനാല്‍ കൂടുതല്‍ ഇനി വിശദീകരിക്കേണ്ടതില്ല. വിധിയെ കുറിച്ചുള്ള നിരവധി ചര്‍ച്ചകള്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ നടന്നിട്ടുണ്ട്. ഇന്ദ്രിയാതീതമായതിനാല്‍ തന്നെ പൂര്‍ണ്ണമായ സംതൃപ്തി നല്‍കുന്ന ഒരുത്തരം ഒരു ചര്‍ച്ചക്കും നല്‍കാന്‍ കഴിയില്ല. കാരണം അതിനെയുള്‍കൊള്ളാന്‍ നമുക്ക് കഴിയില്ല എന്നതു തന്നെ. നമുക്ക് നിയന്ത്രണമുള്ളത് നമ്മുടെ കര്‍മ്മത്തില്‍ മാത്രമാണു. കര്‍മത്തെ കുറിച്ചുള്ള ചോദ്യം മാത്രമേ നാം മരണാനന്തരം ചോദിക്കപ്പെടുകയുമുള്ളൂ. ഇതെല്ലാ പരലോക വിശ്വാസമുള്ള മതങ്ങളുടെയും അടിസ്ഥാന വിശ്വാസങ്ങളിലുള്ളതാണു.

രണ്ടാമത്തെ പ്രശ്നം അല്ലാഹു എന്നത് അറബികളുടെ ചാന്ദ്ര ദൈവമായിരുന്നു എന്ന വാദമാണു. ഒരാള്‍ക്ക് എന്തും എഴുതുവാനും പറയുവാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ തെളിവുകളില്ലെങ്കില്‍ അത് വെറും പറച്ചിലാകും. സമാനമായ ഒരു വാദം ജബ്ബാറും തന്റെ യുക്തിവാദ ബ്ലോഗില്‍ ഉന്നയിച്ചിരുന്നു. രണ്ട് പേരും ഈ അറിവിന്റെ സ്രോതസ്സ് ഏതാണെന്നു വെളിപ്പെടുത്തിയാല്‍ ഉപകാരമായിരുന്നു. ഈ ഭാഗങ്ങളില്‍ കാളിദാസന്‍ ഉന്നയിച്ച കാര്യങ്ങളും അതിന്റെ മറുപടിയും

കാളിദാസന്‍ _______________
19-25 ഇനിയൊന്നു പറയൂ, ഈ ലാത്തിന്റെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തിന്റെയും യാഥാര്ഥ്യത്തെക്കുറിച്ച് നിങ്ങള് വല്ലപ്പോഴും ചിന്തിച്ചിട്ടുണ്േടാ? ആണ്മക്കള് നിങ്ങള്ക്കും പെണ്മക്കള് ദൈവത്തിനുമാണെന്നോ? അങ്ങനെയെങ്കില് അത് വളരെ അന്യായമായ പങ്കുവെക്കല് തന്നെ. വാസ്തവത്തില് അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല..
എന്തിനാണു മൊഹമ്മദ് ഒരു ആവശ്യവുമില്ലാതെ ലാത്തിന്റെയും ഉസയുടെയും മനാത്തയുടെയും കാര്യങ്ങള്‍ പറഞ്ഞത്? അത് മനസിലാക്കാന്‍ ഈ അധ്യായത്തിന്റെ ആരംഭത്തിലേക്ക് പോകേണ്ടി വരും. ഈ അധ്യായം ആരംഭിക്കുന്നതൊരു നക്ഷത്രത്തേപ്പറ്റി പറഞ്ഞു കൊണ്ടാണ്. ശിറ എന്ന നക്ഷത്രം അറബികളുടെ ജീവിതത്തില്‍ ചെലുത്തിയിരുന്ന സ്വാധീനത്തിലേക്കത് വിരല്‍ ചൂണ്ടുന്നു. മുസ്ലിങ്ങള്‍ ഇവിടെ മൊഹമ്മദ് പറഞ്ഞ നക്ഷത്രം ജിബ്രീലാണെന്നാണു വിശദീകരിക്കുന്നത്. അതിനുശേഷം മൊഹമ്മദ് പരാമര്‍ശിക്കുന്നത് സ്വന്തം വര്‍ഗ്ഗക്കാര്‍ ആരാധിച്ചിരുന്ന മൂന്നു ദേവതകളായിരുന്നു. എന്നു വച്ചാല്‍ മൊഹമ്മദിന്റെ സ്വന്തം വര്‍ഗ്ഗം ആരാധിച്ചിരുന്നത് നക്ഷത്രങ്ങളെയും ചന്ദ്രനേയും സൂര്യനേയും മറ്റ് പ്രകൃതിയിലെ പ്രതിഭാസങ്ങളേയുമായിരുന്നു. അത് മൊഹമ്മദ് വളരെ വ്യക്തമായി പറയുന്നു. വാസ്തവത്തില് അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല. അതിന്റെ അര്‍ത്ഥം മൊഹമ്മദിന്റെ സ്വന്തം ഗോത്രവും അവരുടെ പൂര്‍വികരും ആരാധിച്ചിരുന്നത് പ്രകൃതി ശക്തികളെ ആയിരുന്നു.


ലാത്തയുടെയും ഉസ്സയുടെയും മനാത്തയുടെയും കാര്യങ്ങള്‍ ഖുര്‍‌ആന്‍ ഉദാഹരിക്കുന്നത് അവ അന്നത്തെ ബഹുദൈവ വിഗ്രഹങ്ങളായിരുന്നു എന്നതിനാലാണ്. മുഹെമദ് നബിയടക്കമുള്ള എല്ലാ പ്രവാചകരും ഏക ദൈവവിശ്വാസത്തെ പ്രബോധനം ചെയ്യാന്‍ വന്ന പ്രവാചകരാണു. അവര്‍ അവരുടെ സമൂഹത്തോട് അവര്‍ക്കാവശ്യമായ ഉദാഹരണങ്ങളിലൂടെ സം‌വദിക്കുമ്പോള്‍ അന്നത്തെ വിഗ്രഹങ്ങളെ ഉദാഹരിക്കേണ്ടതുണ്ട്.

ഇവിടെയും ഈ മൂന്നു ദൈവങ്ങളെയും ഖുറൈശി ഗോത്രം ആരാധിച്ചിരുന്നതല്ല. അറെബ്യയിലെ ത്വാഇഫിലായിരുന്നു ലാത്തിന്റെ ആസ്ഥാനം- ത്വാഇഫിലെ ഥഖീഫ് ഗോത്രമായിരുന്നു ഈ വിഗ്രഹത്തിലാരാധിച്ചിരുന്നവര്‍.

മനാത്ത എന്ന പ്രതിഷ്ഠ മക്കയ്ക്കും മദീനയ്ക്കുമിടയില്‍ ചെങ്കടല്‍ തീരത്തുള്ള ഖുദൈദ് എന്ന സ്ഥലത്തായിരുന്നു. ഖുസാഅഃ, ഔസ്, ഖസ്റജ് ഗോത്രങ്ങള്‍ ആരാധിച്ചുപോന്നത് ഈ വിഗ്രഹത്തെയാണ്.

ഉസ്സയായിരുന്നു മക്കക്കാരുടെ പ്രതിഷ്ഠ. ഇത് മൂന്നും പ്രവാചകന്റെ ഗോത്രത്തിലേക്ക് ചേര്‍ത്തി പറയുന്നത് വസ്തുതകളെ കുറിച്ചുള്ള അറിവില്ലായ്മയാണു.

പിന്നീട് കാളിദാസന്‍ ചെയ്യുന്നത് ലാത്തയേയും ഉസ്സയേയും മനാത്തയേയും ഖുര്‍‌ആനിന്റെ ഈ അദ്ധ്യായം ആരംഭിക്കുന്ന നക്ഷത്രവുമായി കൂട്ടി കെട്ടാനുള്ള ഒരു ശ്രമമമാണു. ഈ അദ്ധ്യായത്തിന്റെ അര്‍ത്ഥം ഈ ലിങ്കിലൂടെ നോക്കുക.
ഇതില്‍ അറബികളുടെ അന്നത്തെ ജീവിതവുമായി ബന്ധമുള്ള ഒരു കാര്യവുമായി കൂട്ടിയിണക്കുക മാത്രമാണ് ചെയ്യുന്നത്. ഖുര്‍‌ആന്‍ ഇങ്ങിനെ പലപ്പോഴായി കാര്യങ്ങള്‍

ഖുര്‍ആനിനു ഖുര്‍‌ആനിന്റെതായ ഒരു ശൈലിയുണ്ട്.

____________________________
________________________
__________________________
അദ്ധ്യായം 052_______________________________

ഇങ്ങിനെ സത്യം ചെയ്തു തുടങ്ങുന്ന ധാരാളം അദ്ധ്യായങ്ങള്‍ ഖുര്‍‌ആനിലുണ്ട്. ഇതെല്ലാം ഖുര്‍‌ആനില്‍ സത്യം ചെയ്യാന്‍ ഉപയോഗിച്ച കാര്യങ്ങളാണു, അതിന്നര്‍ത്ഥം ഇവയെയെല്ലാം ആരാധിക്കുവാന്‍ പ്രവാചകന്‍ ആഹ്വാനം ചെയ്തു എന്നോ? അന്നത്തെ അവരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട അനവധി കാര്യങ്ങളില്‍ ശ്രദ്ധയര്‍പ്പിച്ച് ഏകദൈവത്തിന്റെ വഴിയിലേക്ക് ക്ഷണിക്കുക എന്നതാണു ഖുര്‍‌ആനിന്റെ രീതി.
ലാത്തയെയും ഉസ്സയേയും മനാത്തയേയും അറബികള്‍ ആരാധിച്ചിരുന്നു, അവ ആരാധിക്കപ്പെടേണ്ടവരെല്ലെന്നും ആരാധന ഏക ദൈവത്തിനു മാത്രം സമര്‍പ്പിക്കേണ്ടതാണെന്നും പ്രബോധനം ചെയ്തു എന്നതു തന്നെയാണ് ഖുറൈശികളടക്കമുള്ള അറബികളെ പ്രകോപിപ്പിച്ചത്. അതില്‍ പ്രവാചകന്റെ പിതൃവ്യന്‍ അബൂലഹബ് അടക്കമുള്ളവരുണ്ട്. പ്രവാചകന്റെ അടുത്ത ബന്ധുവായ ഇയാളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ എതിര്‍‌പ്പ് വന്നത് എന്നതു തന്നെ ഖുറൈശി ഗോത്രം ബഹുദൈവാരാധകരായിരുന്നു എന്നതിന്നു തെളിവല്ലെ?
പ്രകൃതി ശക്തികളേക്കാള്‍ അറബികള്‍ ദൈവങ്ങളാക്കിയിരുന്നത് പൂര്‍‌വികരെയായിരുന്നു, ഇബ്രാഹീം നബിയുടെയും ഇസ്മായില്‍ നബിയുടെയും വിഗ്രഹങ്ങള്‍ ക‌അബയിലുണ്ടായിരുന്നു. മാത്രമല്ല ചരിത്രത്തില്‍ കാര്‍ഷിക സമൂഹങ്ങളായിരുന്നു പ്രകൃതി ദൈവങ്ങളെ കൂടുതല്‍ ആരാധിച്ചിരുന്നത്. ഇതെല്ലാ സമൂഹത്തിലും കാണാന്‍ കഴിയും- കച്ചവടക്കാരും നാടോടികളുമായിരുന്ന അറബികള്‍ പ്രകൃതിശക്തികളെ ദുര്‍ല്ലബമായേ ആരധിച്ചിരുന്നുള്ളൂ. ഇല്ല എന്നു തന്നെ പറയാം. കാര്‍ഷിക സമൂഹത്തിലടക്കം പ്രകൃതി ദൈവങ്ങളേക്കാള്‍ മനുഷ്യദൈവങ്ങല്‍ക്ക് തന്നെയാനു പ്രാധാന്യം. ഇന്ത്യയടക്കമുള്ള പ്രദേശങ്ങളിലെ ദൈവങ്ങളൂടെ മിത്തുകള്‍ പരിശോധിച്ചാല്‍ ഈ വസ്തുത മനസ്സിലാക്കാം.

വാസ്തവത്തില് അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല. അതിന്റെ അര്‍ത്ഥം മൊഹമ്മദിന്റെ സ്വന്തം ഗോത്രവും അവരുടെ പൂര്‍വികരും ആരാധിച്ചിരുന്നത് പ്രകൃതി ശക്തികളെ ആയിരുന്നു. പക്ഷെ മറ്റൊരു സത്യമുണ്ട്. മൊഹമ്മദിനു മുമ്പും മൊഹമ്മദിന്റെ കാലത്തും അറേബ്യയില്‍ ഏക ദൈവ വിശ്വാസികളായ അനേകം യഹൂദരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. അവരുടെ ഏക ദൈവ വിശ്വാസത്തേപ്പറ്റി മൊഹമ്മദിന്റെ വര്‍ഗ്ഗക്കാര്‍ കേട്ടിരുന്നില്ല എങ്കില്‍ അവര്‍ ശരിക്കും മന്ദബുദ്ധികള്‍ തന്നെ. ഇബ്രാഹിമിന്റെ ഒരു മകന്റെ സന്തതികള്‍ ഏക ദൈവത്തിലും മറ്റൊരു മകന്റെ സന്തതികള്‍ പ്രകൃതി ശക്തികളിലും വിശ്വസിക്കുന്നു എന്നത് സാമാന്യ യുക്തിക്കു നിരക്കുന്നതല്ല. ഇബ്രാഹിമിന്റെ പാരമ്പര്യം പിന്തുടര്‍ന്ന യഹൂദരും ക്രിസ്ത്യാനികളും വേദ പുസ്തകത്തില്‍ എന്തൊക്കെ തിരുത്തല്‍ വരുത്തിയാലും ഏക ദൈവത്തില്‍ വിശ്വസിച്ചിരുന്നു.

അതിന്റെ അര്‍ത്ഥം ഖുര്‍‌ആന്‍ വ്യാഖ്യാനിക്കാനറിയുന്നവര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ലാത്ത, ഉസ്സ, മനാത്ത എന്നിവ അനത്തെ ചില ദൈവങ്ങള്‍ തന്നെയായിരുന്നു, അവയെ ആരാധിക്കരുതെന്ന കാര്യമാണു പ്രവാചകന്‍ ഉണര്‍ത്തിയത്.

മക്കയിലെ എല്ലാവരും ബഹുദൈവാരാധകരായിരുന്നു എന്ന് ആരും പറഞ്ഞിട്ടില്ല, ഭൂരിഭാഗവും എന്നെല്ലാതെ- അത് മൃഗീയ ഭൂരിപക്ഷമെന്നു പറയാം. പക്ഷെ കാളിദാസന്‍ എഴുതിയപോലെ അനേകം യഹൂദരും കൃസ്ത്യാനികളും മക്കയിലുണ്ടായിരുന്നില്ല. മദീനയിലുണ്ടായിരുന്നു താനും. മക്ക വളരെ ശുഷ്കമായ വിഭവങ്ങളുണ്ടായിരുന്ന ഒരു പ്രദേശമായിരുന്നു. അതിനാല്‍ തന്നെ ഒരു പുറമക്കാരെനേയും മക്ക ആകര്‍ഷിച്ചിരുന്നില്ല. വിരലിണ്ണാവുന്ന വിദേശികളേ മക്കയിലുണ്ടായിരുന്നുള്ളൂ.

ഇബ്രഹാമീന്റെ മക്കളില്‍ പ്രവാചക പരമ്പര ഇറങ്ങിയ വിഭാഗത്തിന്റെ ചെയ്തികളെ കുറിച്ച് ബൈബിള്‍ തന്നെ എന്തു പറയുന്നു എന്ന് ബൈബിള്‍ വായിക്കുക. മോശ നാല്പതു നാള്‍ വിട്ടു നിന്നപ്പോള്‍ പശുകുട്ടിയെ ആരാധിച്ച കഥ നാം വായിക്കുന്നത് ബൈബിളില്‍ നിന്നു തന്നെയല്ലെ. അതും കടലിനെ പിളര്‍ത്തി ഫറോവയില്‍ നിന്നും രക്ഷപ്പെടുത്തിയ ദൈവീക ശക്തി അനുഭവിച്ച ഒരു ജനം. ഇത് കേവലം വേദപുസ്തക തിരുത്തല്ല. ബഹുദൈവാരാധനയായിരുന്നു. അവര്‍ ഇസ്‌ഹാക്കിന്റെ പിന്‍‌തലമുറക്കാര്‍ തന്നെ. അപ്പോള്‍ അബ്രഹാമിന്റെ മറ്റൊരു പിന്തുടര്‍ച്ചക്കാരായ സമൂഹത്തിന് ഒരു പ്രവാചക്നും വേദഗ്രന്ഥവും അവര്‍ക് വന്നിട്ടില്ലാത്തതിന്റെ കുഴപ്പങ്ങളുണ്ടായിരുന്നു. അവരിലെ വലിയൊരു വിഭാഗം ബഹുദൈവാരാധകര്‍ തന്നെയായിരുന്നു.

അള്ളാ എന്ന് അറബികളില്‍ ചിലര്(ഖുറൈഷികള്‍) വിളിച്ചിരുന്ന ദൈവം വാസ്തവത്തില്‍ അവരുടെ ചാന്ദ്ര ദൈവം ആയിരുന്നു. അള്ളായുടെ പ്രത്യേകത അത് അവരുടെ പ്രധാന ദൈവം ആയിരുന്നു എന്നതാണ്.അള്ളായുടെ പെണ്‍മക്കളായിരുന്നു അല്‍ ലാത്തും അല്‍ ഉസയും മനാത്തയും. ഇവരെ ദേവിമാരായിട്ടാണവര്‍ കണ്ടിരുന്നതും. അള്ളാക്കും മനുഷ്യര്‍ക്കുമിടയിലെ ഇടനിലക്കാരുടെ സ്ഥാനമാണറബികള്‍ ഇവര്‍ക്ക് നല്‍കിയിരുന്നത്. കബയില്‍ ഇവരുടെ വിഗ്രഹങ്ങളാണറബികള്‍ ആരാധിച്ചിരുന്നത്. അള്ള എന്ന ചാന്ദ്ര ദൈവവും ശിര്‍ ആ എന്ന നക്ഷത്ര ദൈവവും ആയിരിക്കാം ഇസ്ലാമിക ചിഹ്നങ്ങളില്‍ സാധാരണ കാണപ്പെടുന്ന ചന്ദ്രക്കലയും നക്ഷത്രവും.

നാക്കിന് എല്ലില്ലാത്തതിനാല്‍ എന്തും പറയാം. അതിനു തെളിവുകള്‍ ഉണ്ടാകണമെന്നില്ല. അറബികളില്‍ ചാന്ദ്രദൈവത്തിന് അല്ലാ എന്ന പേരുണ്ടായിരുന്നു എന്നതിന് എന്തു തെളിവാണുള്ളത്? ഏത് അറേബ്യന്‍ പ്രദേശത്തെ ഏത് കാലഘട്ടത്തിലഅണു അങ്ങിനെ ഒരു ചാന്ദ്രദൈവം കണ്ടെത്തിയത്. എന്നിട്ട് ഏത് പുസ്തകത്തില്‍ അത് രേഖപ്പെടുത്തിയിട്ടുണ്ട്? ആരുടെ ഗവേഷണമാണു അങ്ങിനെ ഒരു കാര്യം വസ്തുനിഷ്ടമായി തെളിവു സഹിതം സമര്‍ത്ഥിച്ചിട്ടുള്ളത്? കേവലം ചില കാര്യങ്ങള്‍ തോന്നിയത് പോലെ എഴുതിയാല്‍ വസ്തുതയാകില്ലല്ലോ?

എലോഹ്, ഇലാഹ്, അല്ലാഹ്

എല്ലാ ഭാഷകളും രൂപം കൊള്ളുന്നതിനും ഒരു ചരിത്രമുണ്ട്. അറബിയും ആരാമെക്കും ഹിബ്രുവുമെല്ലാം സെമസ്റ്റിക്‍ ഭാഷയിലുള്‍പ്പെടുന്നതാണ്. അതിലെ പുരാതന ഹിബ്രു പൂര്‍ണ്ണമായും മരണപ്പെട്ട ഒരു ഭാഷയാണ്. അതിനു പിന്നീട് പുനര്‍ജീവനം നല്‍കുന്നത് മതപരമഅയ കാരണങ്ങളാലാണു. . ഇന്നു നാം കാണുന്ന ഹിബ്രു ക്ലാസ്സിക്കല്‍ ഹിബ്രു എന്നറിയപ്പെടുന്ന ഹിബ്രുവാണു. എന്നാല്‍ പഴയനിയമം എഴുതിയത് പുരാതന ഹിബ്രുവില്‍ ആണ്. ഇത് പൂര്‍ണ്ണമായും ഇല്ലാതായ ഒരു ഭാഷയാണു. പത്താം നൂറ്റാണ്ടില്‍ മാസരറ്റ് സഹോദരര്‍ പുരാതന ഹിബ്രുവിന് അവരുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്വരം നല്‍കുകയായിരുന്നു. ഇത് ബൈബിളിന്റെ ചരിത്രം പഠിക്കുന്ന ആര്‍ക്കുമറിയുന്ന ഒരു വസ്തുതയാണ്.

അതായത് മലയാളത്തിനു സ്വരാക്ഷരങ്ങളോ ചിഹ്നങ്ങളോ ഇല്ല എന്നു കരുതുക. എങ്കില്‍ പന എന്നത് പന/പിന/പുന/പാന/പീന/പൂന/പനി/പനു/പനാ/പ്നീ എന്നിങ്ങനെ പല രീതിയിലും വായിക്കപ്പെടാം. ഇങ്ങിനെ ഹിബ്രു വാക്കുകള്‍ക്ക് സ്വരം നല്‍കി പുനര്‍‌വായന നടത്തുന്നത് കൃസ്തുവിനു ശേഷം പത്താം നൂറ്റാണ്ടിലാണു. ഇത് ചരിത്ര സത്യം.

ഹിബ്രു ബൈബിളില്‍ ദൈവത്തെ എലോഹ് എന്ന് വായിക്കുന്നുവെങ്കിലും പുരാതന ഹിബ്രുവിന്റെ ഉച്ചാരണം ഇന്ന് അറിവില്ലാത്തതിനാല്‍ എലോഹ് എന്നോ അതോ ഇലാഹ് എന്നോ ആയിരുന്നുവോ ഉച്ചരിച്ചത് എന്ന കാര്യത്തില്‍ തീര്‍പ്പു കല്പ്പിക്കുക വയ്യ.
അത് എലോഹ് ആകാം, ഇലോഹ് ആകാം, ഇലാഹും ആവാനുള്ള സാധ്യത തള്ളിക്കളയാന്‍ വയ്യ. എന്തായാലും ഹിബ്രുവിലെ എലോഹ് എന്ന പദത്തില്‍ നിന്നും അറബിയിലേക്ക് കുടിയേറിയതാണു ഇലാഹ്.

അറബിയില്‍ ഇലാഹ് എന്നാല്‍ ആരാധ്യന്‍ എന്നാനര്‍ത്ഥം. അത് എല്ലാ ദൈവങ്ങള്‍ക്കുമുള്ള പൊതു നാമമാണു. ഇലാഹ് എന്നത് സെമസ്റ്റിക് ഭാഷകളില്‍ എത്രയോ കാലമായി ആരാധ്യന്‍ എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന പദവും. ഹിബ്രുവിലെ എലോഹ് എന്ന പദം പോലെ.

അല്ലാഹു എന്നത് നമുക്ക് ഉച്ചാരണത്തില്‍ അല്പം വ്യത്യസ്തത അനുഭവപ്പെടുന്നുവെങ്കിലും ഇലാഹില്‍ നിന്നും രൂപപ്പെട്ടതാണു.
അല്ലാഹു എന്ന പദം അല്‍ ഇലാഹ് എന്ന പദത്തിന്റെ ഏക രൂപമാണു. അല്‍ എന്നത് Definite article ആണു. The എന്നത് പോലെ. പൂര്‍‌ണ്ണാരാധ്യന്‍ എന്നോ ആരാധിക്കപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ എന്നോ നമുക്ക് മലയാളീകരിക്കാം.

അല്ലാഹു എന്നത് ചാന്ദ്രദൈവനാമമായിരുന്നു എന്ന് പറയുമ്പോള്‍ മാത്യു എന്ന കാളിദാസന്‍ അറിയാതെ തന്റെ ദൈവനാമത്തെ കൂടി പ്രതി ചേര്‍ക്കുകയാണ്. ഇലാഹ് എന്നത് സെമെറ്റിക് ഭാഷയിലെ അറബിയില്‍ വന്നത് ഹിബ്രുവില്‍ നിന്നാനെന്നിരിക്കെ ബൈബിളിലെ എലോഹ് ചാന്ദ്ര ദൈവ നാമമാണെന്ന് വാദിക്കുകകൂടിയാണു ചെയ്യുന്നത്. ഇത് അനിയനും ജേഷ്ടനും വഴക്കടിക്കുമ്പോള്‍ ഒരാള്‍ മറ്റൊരാളുടെ അച്ചനെ വിളിക്കുന്നതിനു തുല്യമാണു.

അല്ലാഹു എന്നത് ചാന്ദ്ര ദൈവനാമമാണെന്ന വാദം ആരാണു ആദ്യം ഉന്നയിച്ചത് എന്നു കൂടി മനസ്സിലാക്കുന്നത് രസകരമായിരിക്കും.

റോബെര്‍ട്ട് മൊറെ (Robert Morey) എന്ന കൃസ്ത്യന്‍ പാസ്റ്റര്‍ ആണ് ആദ്യമായി ഈ വാദം കൊണ്ടു വരുന്നത്, പ്രവാചകന്റെ ചിത്രങ്ങള്‍ വരക്കുക തുടങ്ങിയ കലകള്‍ ഹോബിയാക്കിയെടുത്തിയിരുന്ന മറ്റൊരു കാളിദാസന്‍. ചരിത്ര സത്യങ്ങലുടെ പിന്‍ബലങ്ങളില്ലാതെ ഈ വിധത്തില്‍ പല നിരീക്ഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. അല്ലാഹു എന്ന് മാത്രമല്ല, ലോകത്തിലെ എല്ലാ ദൈവ നാമങ്ങള്‍ക്ക് പിന്നിലും ഒരു ചരിത്രവും അര്‍ത്ഥവുമുണ്ട്. ചിലത് ആളുകളുടെ പേരായിരുന്നുവെങ്കില്‍ ചിലത് ഗുണ വിശേഷണങ്ങളായിരിക്കും. ഉദാഹരനത്തിന് ബ്രഹ്മാവ് എന്ന വാക്ക് ഒരു പാശ്ചാത്യന് ഒരു ഹിന്ദു ദൈവം മാത്രമാണ്, അത് കേള്‍ക്കുന്ന സമയം ഒരാളുടെ മനസ്സില്‍ ഓടി വരുന്ന ചിത്രം നാലു തലകളുമായി നില്‍ക്കുന്ന ഒരു ദൈവം. എന്നാല്‍ ആ പദത്തിന് സൃഷ്ടാവ് എന്നാണര്‍ത്ഥമെന്നും വേദങ്ങള്‍ പ്രകാരം ദൈവത്തിന് ഒരു പ്രതിമയും ഇല്ല എന്നു മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ആര്യസമാജക്കാരന് ഈ പ്രതിമ പിന്നീട് മതത്തില്‍ കടന്നു കൂടിയ ഒരു വസ്തു മാത്രം.

പലപ്പോഴും ഇതേ പോലെയാണു ദൈവങ്ങള്‍ക്കു ചിത്രങ്ങളും പ്രതിമകളുമുണ്ടായിട്ടുള്ളത്. ഹിന്ദു പുരാണങ്ങളിലെ പല ചിത്രങ്ങളും രൂപം കൊടുത്തത് കഴിഞ്ഞ് നൂറ്റാണ്ടില്‍ രാജാരവിവര്‍മയായിരുന്നു.

പക്ഷെ, ചരിത്രത്തില്‍ ബാബിലോണിയയിലെയും ഈജിപ്തിലെയും ദൈവങ്ങളുടെ പേരുകള്‍ അവര്‍ ചിത്രലിഖിതമുപയോഗിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. എന്റെ ചരിത്രമെന്ന ബ്ലോഗില്‍ ചില കുറിപ്പുകള്‍ ഇതിനെ കുറിച്ച് കൊടുത്തിട്ടുണ്ട്. അവിടെയൊന്നും എലോഹ് എന്നോ ഇലോഹ് എന്നോ ഇലാഹ് എന്നോ ഒരു കാലഘട്ടത്തിലും ചാന്ദ്ര ദൈവത്തിനു നല്‍കിയിട്ടില്ല. ഇസ്രയേല്‍ ചരിത്രത്തിലുമില്ല. ഒരു നാടന്‍ ചൊല്ലുണ്ട്. വായയില്‍ തോന്നിയത് കോതക്ക് പാട്ട്, കാളിദാസന് പോസ്റ്റും.

ഇനി ഭാഷാപരമായും ഈ വാദത്തിനു നിലനില്‍‌പ്പില്ല. കാരണം ഇലാഹ് എന്നത് ദൈവം അല്ലെങ്കില്‍ ആരാധ്യന്‍ എന്നതിന് ഉപയോഗിക്കുന്ന പൊതു നാമമാകുന്നു അറബിയില്‍. ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് നാം എപ്പോഴും കേള്‍ക്കുന്ന ഒരു പദം. ഇത് പിരിച്ചെഴുതിയാല്‍ കിട്ടുന്നത് ലാ ഇലാഹ്- ഇല്ല അല്‍-ഇലാഹ് എന്നാണു.

ലാ- ഇല്ല/ ഇലാഹ്- ഒരാരാധ്യനും
ഇല്ല- ഒഴികെ
അല്ലാഹ്-അല്‍-ഇലാഹ്- ശരിയായി ആരാധിക്കപ്പെടേണ്ടവനായവന്‍
ശരിയായി ആരാധിക്കപ്പെടേണ്ടവനല്ലാതെ ഒരാരാധ്യനുമില്ല. അല്ലാഹു എന്നത് അല്‍-ഇലാഹ് എന്നു വരുമ്പോള്‍ പിന്നീടുള്ളതെല്ലാം അതിന്നു താഴെയായാണു അറബികള്‍ മുമ്പേ ധരിച്ചിരുന്നത്. അതെല്ലാ എന്നതിനു ഒരു ചരിത്ര തെളിവുകളും ഉന്നയിക്കാനാവില്ല. ഉന്നയിക്കുന്നവര്‍ ആ വാദത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താനുള്ള അന്തസ്സ് കാണിക്കുക.

ചന്ദ്രക്കലയുടെ ചരിത്രം.

മുസ്ലിങ്ങള്‍ ചന്ദ്രക്കല ഉപയോഗിക്കുന്നത് ചാന്ദ്ര ദൈവമായ അല്ലാഹുവിന്റെ ചിഹ്നമായെന്നാണ് വാദം. ഇതിന്റെ ചരിത്രമാകട്ടെ ആധുനിക ചരിത്രത്തിന്റെ ഭാഗവും.

തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്തന്‍പൂളില്‍ കൃസ്തുവിനു മുമ്പേ ചന്ദ്രക്കല തങ്ങളുടെ നഗരത്തിന്റെ ചിഹ്നമാക്കിയിരുന്നു. 662 BC യില്‍ ബൈസാന്റിയം റോമക്കാര്‍ കീഴടക്കി, പിന്നീട് റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം അവിടേക്ക് മാറ്റി. തലസ്താന നഗരമായ ബസാന്റിയത്തിനു കോന്‍സ്റ്റന്റ്നോപിള്‍ എന്നു നാമധേയം ചെയ്തു. 1453-ല്‍ സുല്‍ത്താന്‍ മഹ്മൂദ് രണ്ടാമന്‍ കോണ്‍സ്റ്റന്റ്നോപില്‍ കീഴടക്കി നഗരത്തിനു ഇസ്തന്‍പൂള്‍ എന്നു നാമകരണം ചെയ്തു. റോം ബൈസാന്റിയം കീഴടക്കിയത് ഒരു ചാന്ദ്രമാസ ആരംഭത്തിലായിരുന്നു. അതിന്റെ സ്മരണാര്‍ത്ഥം ചന്ദ്രക്കല കോന്‍സ്റ്റന്റ്നോപിളിന്റെ ചിഹ്നമായി എന്നാണു ഒരു ചരിത്ര വായന.
പിന്നീട് മുസ്ലിം ഖിലാഫത്ത് ഒസ്മാനിയകളുടെ കയ്യിലായപ്പോള്‍ തുര്‍ക്കിയുടെ ചിഹ്നം അവരുടെ കൊടിയില്‍ സ്ഥാനം പിടിച്ചു. തുര്‍ക്കിയിലെ ഉസ്മാനിയാ ഖിലാഫത്ത്(Ottomans) തങ്ങളുടെ കൊടിയിലടയാളപ്പെടുത്തിയിരുന്ന ചന്ദ്രക്കലയും നക്ഷത്രവും രാഷ്ട്രീയ കാരണങ്ങളാല്‍ സ്വീകരിച്ചതായിരുന്നു. ഏറ്റവും അവസാനത്തെ ഖിലാഫത്ത് എന്നരീതിയില്‍ അതിലെ ചന്ദ്രക്കലയും നക്ഷത്രവും പിന്നീട് രൂപപ്പെട്ട പല മുസ്ലിം രജ്യങ്ങളിലും ഉപയൊഗിക്കപ്പെട്ടു. തുര്‍ക്കിയിലെ ഉസ്മാനിയ സാമ്രാജ്യം ചുവപ്പും പച്ചയും നിറങ്ങളില്‍ ചന്ദ്രക്കലയും നക്ഷത്രവും അന്ന് കൊടിയായി ഉപയോഗിച്ചിരുന്നു. അതെല്ലാതെ ഇസ്ലാമില്‍ മതപരമായി ചന്ദ്രക്കല ഒരു പ്രാധാന്യവുമര്‍ഹിക്കുന്നില്ല. ഇന്ന് മുസ്ലിം പള്ളികള്‍ക്ക് ഒരേകദേശ രൂപമുണ്ട്. ഖുബ്ബയും മിനാരവും. അത് മതപരമല്ല, കലാപരമെന്നു വിളിക്കാം. അതേ പോലെ രാഷ്ട്രീയമായ കാരണങ്ങളാല്‍ ഉരിത്തിരിഞ്ഞതാണു കൊടിയും അതിലെ ചിഹ്നവും. ഇന്ന് അത് മുസ്ലിം രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നുണ്ടാവാം. പ്രവാചകന്‍ ഉപയോഗിച്ച ഒരു കൊടികളിലും ചന്ദ്രക്കല ഉണ്ടായിരുന്നില്ല. പ്രവാചകനിലൂടെ പൂര്‍ത്തിയായതാണു ഇസ്ലാം. അല്ലാതെ പിന്നീട് വന്ന ഒരു വിശുദ്ധന്‍ എഴുതി പൂര്‍ത്തിയാക്കിയതല്ല.

ഇക്കാര്യങ്ങള്‍ക്ക് ശേഷം കാളിദാസന്‍ ചെയ്യുന്നത് ക്രൈസ്തവ തീവൃവാദികള്‍ സ്ഥിരമായി ചെയ്യുന്ന ഒരു ഏര്‍പ്പാടാണു. എഡിറ്റിങ്ങ്- ഖുര്‍‌ആനിലെ മറ്റൊരു സന്ദര്‍ഭത്തിലെ വാക്കുമായി കൂട്ടി വായിക്കുക. ചാനലുകളില്‍ കാണുന്ന ഈ പരിപാടിയുടെ ലിഖിതരൂപം കാളിദാസ പോസ്റ്റുകളിലെ സ്ഥിരം കാഴ്ചയാണു. പല സന്ദര്‍ഭങ്ങളിലായി ഇറങ്ങിയ വചനങ്ങളെ തനിക്കു വേണ്ട രീതിയില്‍ കൂട്ടിചേര്‍ക്കുന്ന എഡിറ്റൈങ്ങ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുക എന്ന സ്ഥിരം പരിപാടി. ഖുര്‍‌ആനിലെ അമ്പത്തിമൂന്നാം അദ്ധ്യായത്തില്‍ നിന്നും പിന്നെ അദ്ധ്യായം 22 ഹജ്ജ് എന്നതിലേക്ക് പോയി തനിക്കാവശ്യമുള്ള വാക്കുകള്‍ പരതി വിഷയം അവതരിപ്പിക്കുന്ന രീതി.

അധ്യായം 22/അല്‍ഹജ്ജ്/അവതരണം മദീനയില്‍ ആണെങ്കില്‍ അധ്യായം 53/അന്നജ്മ്/അവതരണം മക്കയില്‍ ആണു. ഒന്നിന്റെ തുടര്‍ച്ചയല്ല മറ്റേത്. പക്ഷെ- തെറ്റിദ്ധരിപ്പിക്കുക എന്ന മിനിമം പരിപാടിയുമായി മുന്നോട്ട് പോകുന്നവര്‍ക്ക് അതാണല്ലോ ആവശ്യം.

പിന്നീട് മക്കയിലെ ഖുറൈശികള്‍ പ്രവാചകനു നേരെ ഉന്നയിച്ച ഒരാരോപണം വീണ്ടും ഉന്നയിക്കുകയാണു കാളിദാസന്‍ ചെയ്യുന്നത്. ആ വിഷയവുമായി സി.കെ.ലത്തീഫ് എന്ന ബ്ലോഗര്‍ ഒരു പോസ്റ്റ് നല്‍കിയതിനാല്‍ ഞാന്‍ ആവര്‍ത്തിക്കുന്നില്ല.

ഖുര്‍‌ആനും ഖുര്‍‌ആന്‍ വ്യാഖ്യാനവും രണ്ടായി തന്നെയാണു മുസ്ലിങ്ങള്‍ കണക്കാക്കുന്നത്, ആരുടെയെങ്കിലും വ്യാഖ്യാനങ്ങളിലെ പിഴവുകളും നിരീക്ഷണങ്ങളും തെറ്റാനെങ്കില്‍ അത് സ്വീകരിക്കേണ്ട ഒരു ബാധ്യതയും മുസ്ലിങ്ങള്‍ക്കില്ല. ഇത് മുമ്പ് ഇവിടെ ഞാന്‍ സൂചിപ്പിച്ചിരുന്നു. മനുഷ്യരെന്ന നിലയില്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ മതപരമായി സ്വീകരിക്കേണ്ട ഒരു ബാധ്യതയും മുസ്ലിങ്ങള്‍ക്കില്ല. ഇത് ഖുര്‍‌ആനു മാത്രമല്ലല്ലോ ബാധകം. നാലു സുവിശേഷങ്ങളുടെ കാലത്തു തന്നെയുണ്ടായിരുന്ന ഫിലിപ്പിന്റെ സുവിശേഷവും മഗ്ദലന മറിയത്തിന്റെ സുവിശേഷവും ചാവുകടല്‍ ചുരുളുകളുമെല്ലാം ഒരു വാദത്തില്‍ ക്രൈസ്തവ ഗ്രന്ഥങ്ങളായി തെളിവിനുപയോഗിക്കാനാവില്ലല്ലോ? ക്രൈസ്തവര്‍ അതം‌ഗീകരിക്കുമോ? അപ്പോള്‍ മുസ്ലിങ്ങള്‍ അം‌ഗീകരിക്കാത്ത ചരിത്രങ്ങള്‍ വെറുതെ എഴുതി പിടിപ്പിച്ചത് കൊണ്ടെന്തു ഗുണം? ഖുര്‍‌ആനിലോ സഹീഹായ ഹദീസുകളിലൂടെയോ സ്ഥിരപ്പെടാത്ത ഒന്നും ഗവേഷണം അഥവാ ഇജ്തിഹാജ് എന്ന വിഭാഗത്തിലാണു വരിക. അതില്‍ മനുഷ്യരെന്ന നിലയിലുള്ള അബദ്ധങ്ങളുണ്ടാകാം.

അന്നത്തെ മക്കയിലെ ഖുറൈശികള്‍ പോലും തങ്ങലുടെ അബദ്ധം മൂടി വക്കാന്‍ പ്രവാചകന്‍ ഒരു പ്രാവശ്യം തങ്ങളുടെ ദൈവങ്ങള്‍ക്കനുകൂലമായി പറഞ്ഞു എന്നേ വാദിച്ചുള്ളൂ. പക്ഷെ കാളിദാസന്‍ മാസങ്ങളാക്കി കാലാവധി ദീര്‍ഘിപ്പിച്ചു.

അതിലും രസകരമായത് മക്കയിലെ ഈ സംഭവത്തിനു ശേഷം മുസ്ലിങ്ങളെ മക്കക്കാര്‍ അംഗീകരിച്ചു എന്ന കാളിയുടെ ചരിത്ര വായനയാണു. പൈങ്കിളികള്‍ കോട്ടയത്തു നിന്നിറങ്ങുമ്പോലെ ചരിത്രം കോതമം‌ഗലത്തു നിന്നുമിറങ്ങിയാലോ?
മക്കയിലെ അക്രമം സഹിക്കാനാവാഞ്ഞു മദീനയിലേക്ക് പ്രവചകന്‍ പാലായനം ചെയ്തതും ഒരു വലിയ സമൂഹമായി മാറിയപ്പോള്‍ തിരികെ വരാന്‍ കഴിഞ്ഞതുമെല്ലാം കണ്ണടച്ചിരുട്ടാക്കുകയാണു കാളിദാസന്‍ ചെയ്യുന്നത്. മക്കക്കാരുടെ ദൈവങ്ങളെ അം‌ഗീകരിച്ചതിനാല്‍ മുസ്ലിങ്ങള്‍ തിരികെ വന്നു എന്നാണു കാളീ ചരിത്രം.

ഇത് കേട്ട് മെക്ക നിവാസികള്‍ സന്തുഷ്ടരായി. മൊഹമ്മദിനോടൊപ്പം അവര്‍ അള്ളായെയും ഈ ദേവിമാരെയും ആരാധിക്കാനും തുടങ്ങി. നടുകടത്തപ്പെട്ട അനുയായികള്‍ക്ക് തിരിച്ചു വരാനും സാധിച്ചു.

അബദ്ധം മനസിലായപ്പോള്‍ ആയത്തു തിരുത്തി പിശാചിന്റെ വാക്കുകള്‍ എന്നാക്ഷേപിച്ച ഭാഗം നീക്കം ചെയ്ത് നല്ല പിള്ളയുമായി. ഒരു പക്ഷെ ഈ സംഭവമാകാം ഇസ്ലാം അറേബ്യയില്‍ സ്വീകാര്യമാകാനുള്ള ഒരു കാരണം. പിശാചിന്റെ ശക്തി അപാരം.

നല്ല ചരിത്രബോധം. പ്രവാചകന്റെ മക്കാവിജയം എന്ന ചരിത്രമൊന്നും കാളിക്ക് പ്രശ്നമല്ല. മക്കയില്‍ പ്രവാചകന്‍ തിരിച്ചെത്തുന്നതിന്റെ പശ്ചാത്തലവും കഅബയില്‍ നിന്നും മുഴുവന്‍ വിഗ്രഹങ്ങലെയും മാറ്റി ശുദ്ധീകരിച്ചതുമെല്ലാം അവരുടെ വിഗ്രഹങ്ങളെ അംഗീകരിച്ചതിന്റെ ഫലമായാണെന്നാണ് കാളീചരിത്രം.

മൂന്നാമത്തെ കാര്യം പിശാചും ദൈവവും കൂടി ഒരു പോലെ പരിപാലിക്കുന്ന മതമല്ലേ വാസ്തവത്തില്‍ ഇസ്ലാം? ഒസാമ ബിന്‍ ലാദന്‍ എന്ന ഭീകരനിത്രയധികം അനുയായിളുണ്ടാകാന്‍ കാരണം അതല്ലേ?

എല്ലാ കാലത്തും ചിലര്‍ ചില വസ്തുതകളെ തീവൃമായ രീതിയില്‍ സമീപിക്കുന്നു. അത് എല്ലാ ചിന്താരീതിയിലും ഉണ്ട്. ചരിത്രം നല്‍കുന്ന പാഠമതാണു. എന്തിനേറെ ജനാധിപത്യത്തിന്റെ ഉദയകാലത്ത് ഫ്രെഞ്ച് വിപ്ലവം പോലും ഭയാനകമായ കൂട്ടക്കൊലകളുടെ ദുരന്തചിത്രം പേറുന്നു. കുരിശുയുദ്ധവും ജൂതഉന്മൂലനവും മാവോയിസ്റ്റ് ആക്രമണവും ഗുജ്ര്റാത്തും ട്രേഡ് സെന്റര്‍ ആക്രമണവുമെല്ലാം അതിന്റെ ഭാഗം. അത് ആര്‍ക്കും ആരിലും ആരോപിക്കാം. വലിയ കാര്യമില്ല.

6 comments:

 1. This comment has been removed by the author.

  ReplyDelete
 2. "അതിന്നു കാരണം കാളിദാസന്‍ ഒരു യുക്തിവാദി ആണെന്ന ധാരണയിലായിരുന്നു. എന്നാല്‍ പിന്നീടുള്ള ചര്‍ച്ചകളില്‍ കാളിദാസന്‍ ഒരു ക്രൈസ്തവനാണന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു."

  കാട്ടിപ്പരുത്തീ, തങ്കളുടെ ധാരണ ശരിയല്ല. കാളിദാസന്‍ എന്‍റെ ഒരു കമന്‍റിനു നല്‍കിയ മറുപടിയില്‍ പറഞ്ഞ വാചകങ്ങള്‍ ഞാന്‍ താഴെ പകര്‍ത്തുന്നു:

  "ദൈവ വിശ്വാസം എന്നതു തന്നെ അന്ധമായ ഒരു വിശ്വാസമാണ്. അതിനു തെളിവന്വേഷിക്കുന്നത് അസംബന്ധവും. മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതു പോലെ തെളിയിക്കാന്‍ ആകാത്ത ചിലതൊക്കെ ക്രിസ്ത്യാനികളും വിശ്വസിക്കുന്നു. മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതുമെനിക്ക് ഒരു പോലെയാണ്. ഒന്നിനു തെളിവന്വേഷിക്കുന്നതും അതൊക്കെ പൊതു വേദിയില്‍ പ്രകോപനപരമായി പ്രസംഗിക്കുന്നതും തെറ്റുതന്നെയാണ്"

  കാളിദാസന്‍ ഒരു മതത്തിലും വിശ്വസിക്കാത്ത ആളാണെന്നാണ് ഇതില്‍ നിന്നു മനസ്സിലാകുന്നത്.

  ReplyDelete
 3. 1400 കൊല്ലം മുന്‍പ് അപരിഷ്കൃതരായ ജനതയ്ക്കുവേണ്ടി ആരൊക്കെയോ ചേര്‍ന്ന് രചിച്ച കൃതി ഇന്നത്തെ സാഹചര്യത്തലേക്ക് അടര്‍ത്തി ഉപയോഗിക്കാമെങ്കില്‍ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി എന്നുള്ള കാട്ടിപ്പരുത്യാദികളുടെ സ്തിരം ആരോപണങ്ങള്‍ക്ക് നയാപൈസയുടെ വിലയില്ല.

  എനിക്ക് ഈ സാദനം വായിച്ചപ്പോള്‍ മനസിലായത് താഴെകൊടുക്കുന്നു.

  പന/പിന/പുന/പാന/പീന/പൂന/പനി/പനു/പനാ/പ്നീ :)

  ReplyDelete
 4. കല്‍ക്കി
  കാളിദാസന്‍ എഴുതിയത് കല്‍ക്കിക്കു മനസ്സിലാക്കാന്‍ കഴിയാഞ്ഞത് കല്‍ക്കിയുടെ കുഴപ്പം. എല്ലാ വിശ്വാസങ്ങളിലും യുക്തിക്കതീതമായ ചില വിശ്വാസങ്ങളുണ്ട്. അതിലാണു കാളിദാസന്‍ തൂങ്ങുന്നത്, അതിന്നര്‍ത്ഥം അയാള്‍ ഒരു വിശ്വാസി അല്ല എന്നല്ല. അതു തന്നെയാണു നിങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നത് ഒരു ചര്‍ച്ചയില്‍ പ്രാധാന്യമുണ്ടെന്നു പറയുന്നത്.

  ഞാനുമായുള്ള ഒരു ചര്‍ച്ചയില്‍ ഞാന്‍ ആവര്‍ത്തിച്ചു ചോദിച്ചിരുന്നു, നിങ്ങള്‍ യെശുവില്‍ വിശ്വസിക്കുന്ന ഒരു ക്രൈസ്തവനാണോ അല്ലെയോ എന്ന്‍. യുക്തിക്കതീതമായ വിശ്വാസങ്ങലെ ചര്‍ച്ചയില്‍ ആരും കൊണ്ട് വരുന്നുമില്ല. ഉദാഹരണത്തിനു യേശുവിന്റെ ജനനം തന്നെ. പക്ഷെ കണക്കു കൂട്ടുമ്പോള്‍ തെറ്റുന്നത് അന്ധവിശ്വാസമെന്നു പറയാനാവില്ലല്ലോ? അബദ്ധം എന്നല്ലെ പറയാനാകൂ.

  കൂതറ മാപ്ല

  എനിക്ക് ഈ സാദനം വായിച്ചപ്പോള്‍ മനസിലായത് താഴെകൊടുക്കുന്നു.

  പുരോഗതിയുണ്ട്- ചികിത്സ തുടരണം

  ReplyDelete
 5. കാട്ടിപ്പരുത്തീ, ഇനിയുമെഴുതണേ :)

  ReplyDelete
 6. നല്ല ശ്രമം.
  നല്ല അവതരണം.
  നല്ല മറുപടി.

  കാളിദാസനെ പോലുള്ളവര്‍ ഇത്തരം പക്വതകള്‍ എഴുത്തില്‍ വരുത്തിയാല്‍ സംവാദം മറ്റുള്ളവര്‍ക്കും ഉപകാരമായിരിക്കും. അല്ലെങ്കില്‍ വിപണനം ചെയ്യപ്പെടുന്നത്‌ സ്വന്തം അന്തസ്സില്ലായ്മയാണ്‌.

  ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.