Tuesday, September 7, 2010

അല്ലാഹു എന്ന ചാന്ദ്ര ദൈവം

ദേ- പിന്നെയും കാളിദാസന്‍ ചരിത്രം ഭാവനയാക്കുന്നു.

എന്റെ കഴിഞ്ഞ പോസ്റ്റിനു മറുപടിയായി ഇട്ട കാളിദാസന്റെ കമെന്റുകള്‍ കാണുമ്പോള്‍ ഒരാള്‍ക്ക് ചരിത്രം ഇത്ര തമാശയായി എടുക്കാന്‍ കഴിയുന്നതെങ്ങിനെ എന്നതില്‍ അത്ഭുതം കൊള്ളുകയാണു ഞാന്‍.

കാളി: അരമായിക് ഭാഷയേക്കുറിച്ചുള്ള ചരിത്രവും പഠനങ്ങളും പറയുന്നത് അവര്‍ എലാഹ എന്ന വാക്കാണ്‌ ദൈവം എന്ന ശക്തിയെ കുറിക്കാന്‍ ഉപയോഗിച്ചതെന്നാണ്. ക്രിസ്ത്യാനികളും യഹൂദരും അല്ലാത്ത അറബികള്‍ അള്ളാ എന്ന വാക്കുപയോഗിച്ചത് എങ്ങനെയാണെന്നറിയാന്‍ അത് പഠിക്കേണ്ട ആവശ്യമില്ല. കുര്‍ആന്‍ പഠിച്ചാല്‍ മതി.





പുരാതന ഹിബ്രു ഭാഷ അതിന്റെ വായന നഷ്ടപ്പെട്ട ഒരു ഭാഷയായിരുന്നു.  എന്നാല്‍ ഹിബ്രുവിലെഴുതിയ പല രേഖകളും ഉണ്ടായിരുന്നു. ഇന്നത്തെ ക്ലാസികല്‍ ഹിബ്രുവിലേക്ക് അത് പരിവര്‍ത്തിപ്പിക്കുന്നത് പത്താം നൂറ്റാണ്ടില്‍ മാസോരിറ്റസ് സഹോദരര്‍ എന്നറിയപ്പെട്ടിരുന്ന രണ്ടു പേരായിരുന്നു. ഇവരാണു  ഹിബ്രുവിനു പുനര്‍ജന്മം നല്‍കുന്നത്. ഇത് ബൈബിളിന്റെ ചരിത്രം പഠിക്കുന്നവര്‍ അതിന്റെ ഭാഷാ ചരിത്രത്തെ കുറിച്ച് പഠിക്കുമ്പോള്‍ കിട്ടുന്ന പ്രാഥമിക പാഠങ്ങളില്‍ പെട്ടതാണു.

ഭാഷാചരിത്രം പറയുമ്പോള്‍ ചരിത്രം തന്നെ പഠിക്കണമല്ലോ - അല്ലാതെ കിടന്നുരുളാതെ.

ഹിബ്രുവിലെ ഏല്‍ എന്ന പദം അരാമിക്കിനെ പോലെ ദൈവ എന്ന അര്‍ത്ഥം ഉള്‍കൊള്ളുന്നു. അപ്പോള്‍ ഇന്ന് ഹിബ്രുവില്‍ ഉപയോഗിക്കുന്ന എലോഹിം എന്ന പദം ഏല്‍ എന്ന പദത്തോട് ബഹുമാനസൂചകമായ ഹിം എന്ന പദവും കൂടി ചേര്‍ന്നതാണു. ഭാഷയുടെ പ്രയോഗങ്ങളും അതിന്റെ ചരിത്രവും പഠിക്കാന്‍ മത ഗ്രന്ഥങ്ങള്‍ മാത്രം പഠിച്ചാല്‍ പോര. അത് മതിയെന്നു വാശി പിടിച്ചിട്ടു കാര്യമില്ല.

ചില കാര്യങ്ങളില്‍ കാളിക്ക് തനിക്കു തോന്നുന്നത് ചരിത്ര രേഖയേക്കാള്‍ തെളിവാകുന്നതാണു പ്രശ്നം. കാരണം ഖുര്‍‌ആനിനു പതിനാലു നൂറ്റാണ്ടായി നല്‍കാത്ത ഒരു വ്യാഖ്യാനം നല്‍കുകയാണു കാളി ചെയ്യുന്നത്. സ്വയം സംതൃപ്തി അടയുവാനല്ലാതെ അതിനൊരു ചരിത്ര പശ്ചാത്തലവുമില്ലല്ലോ? മക്കയിലെ ഖുറൈശികളോടുള്ള പ്രബോധന സമയത്ത് യഹൂദരോ ക്രൈസ്തവരോ ചിത്രത്തില്‍ വരുന്നില്ല. എന്നിട്ടല്ലേ യഹൂദരുടെയും ക്രൈസ്തവരുടെയും ദൈവം.

പ്രവാചകന്‍ അല്ലാഹു എന്ന് ഉപയോഗിക്കുന്ന പദം അറബികള്‍ സുപ്രീം ഗോഡ് എന്ന രീതിയിലെ ഭാഷാപരമായ അര്‍ത്ഥമുള്ള ഒന്നായിരുന്നു. പക്ഷെ അത്രയും വലിയ ദൈവത്തെ വിളിക്കാന്‍ തങ്ങള്‍ യോഗ്യരല്ല. അതിനാല്‍ അവനിടയില്‍ ചില ദല്ലാളുകള്‍ വേണം എന്നായിരുന്നു അവരുടെ വാദം. അല്ലാഹു എന്നാല്‍ ക്രൈസ്തവരുടെയും യഹൂദരുടെയും കുറൈശികളുടെയും എല്ലാം ദൈവമായ അല്ലാഹുതന്നെയാണു.  പക്ഷെ അവര്‍ അവനെ മാത്രം ആരാധിക്കുന്നില്ല എന്നതാണു പ്രശ്നം. അങ്ങിനെ പൂര്‍ണ്ണ നിഷ്കളങ്കമായി അവനെ മാത്രം ആരാധിക്കുവാന്‍ ഖുറൈശികള്‍ തയ്യാറായില്ല. അതാണു ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങള്‍ ആരാധിക്കുന്നില്ല എന്ന് പറയുന്നതിലെ അര്‍ത്ഥം.
എനിക്കെന്റെ ദൈവം നിങ്ങള്‍ക്ക് നിങ്ങളുടെ ദൈവം. എനിക്കെന്റെ ദീന്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍. എന്നു കാളി എഴുതുമ്പോള്‍ അതിലെ ആദ്യത്തെ പദം കാളി കെട്ടിച്ചമച്ചതാണു. ഇങ്ങിനെ കുറെ കെട്ടിചമക്കലുകളിലൂടെ യല്ലാതെ ചരിത്ര രേഖകള്‍ ഒന്നും തന്നെ തെളിവായി ഹാജറാക്കാന്‍ കാളിക്കു കഴിയുന്നില്ല.



  1. ( നബിയേ, ) പറയുക: അവിശ്വാസികളേ,


  2. നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.


  3. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.


  4. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.


  5. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.


  6. നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.

ഇതിലേക്ക് തന്റെ വക ചില പദങ്ങള്‍ കൂട്ടിചേര്‍ത്തിരിക്കുകയാണു കാളി -

ചരിത്ര രേഖ ചോദിക്കുമ്പോള്‍ ഖുര്‍‌ആനിനേക്കാള്‍ വലിയ ഒരു ചരിത്ര രേഖയുണ്ടോ എന്ന അതിസാമര്‍ത്ഥ്യം കാണിക്കുന്ന കൗശലക്കാരനാകരുത്. ഖുര്‍‌ആന്‍ ചരിത്ര പുസ്തകമാണെന്നു ആരും അവകാശപ്പെട്ടിട്ടില്ല. അത് മത ഗ്രന്ഥമാണു. അതില്‍ ചരിത്രവുമുണ്ടാകുമെന്നതല്ലാതെ ഒരിക്കലും ചരിത്രപഠന ഗ്രന്ഥമായി ആരും ഉപയോഗിക്കുന്നില്ല.

കൂടാതെ സെമെസ്റ്റിക്‍ ഭാഷ എന്ന ഒരു ഭാഷയില്ല എന്ന ഒരു വിവരക്കേട് പിന്നെ എഴുന്നെള്ളിക്കുന്നു. ദ്രാവിഡ ഭാഷ എന്നത് പോലെ ഒരു പ്രയോഗമാണത്, ഭാഷയുടെ ഉത്ഭവത്തെ കുറിച്ച് പറയുമ്പോള്‍ ഒരു ഭാഷാ കുടും‌ബത്തെ അങ്ങിനെ പറയുമോ എന്നെല്ലാം ഒന്നു മനസ്സിലാക്കുക.

എല്‍ ഹീബ്രു ഭാഷയിലെ എലോഹ് എന്നതിലൂടെ എലോഹീമായി രൂപാന്തരം പ്രാപിച്ചു. അത് ഹീബ്രു ഭാഷയിലെ ദൈവത്തേക്കുറിക്കുന്ന വാക്കിന്റെ ഉത്ഭവവും തുടര്‍ച്ചയുമാണ്. അതറബിയിലെ അള്ളാ എന്ന വാക്കിന്റെ ഉത്ഭവും തുടര്‍ച്ചയുമായി യാതൊരു ബന്ധവുമില്ല. അതിന്റെ ഉത്ഭവം ഇല്‍ എന്ന വാക്കില്‍ തുടങ്ങി ഇലാഹ് എന്നതിലൂടേ അള്ളായായി മാറി. സെമൈറ്റിക് ഭാഷാ കുടുംബത്തിലായതുകൊണ്ട് വാക്കുകള്‍ തമ്മില്‍ സാമ്യമുണ്ടെന്നു മാത്രം


ഭാഷാ കുടുമ്പങ്ങളിലെ സാമ്യമുള്ള വാകുകളുടെ സ്രോതസ്സുകള്‍ എങ്ങിനെയാണു വരുന്നതെന്ന കാര്യം മനസ്സിലാക്കിയാല്‍ തീരുന്ന വിവര്‍ക്കേടേ കാളിക്കുള്ളൂ. പക്ഷെ മനസ്സിലാക്കില്ലെന്നു കാളി വാശി പിടിക്കുന്നതാണു പ്രശ്നം.


ഇത് ഞാന്‍ മുമ്പ് സൂചിപ്പിച്ചതാണല്ലോ? ഒരു പോസ്റ്റിലെ കാര്യങ്ങള്‍ പിന്നെയും ആവര്‍ത്തിക്കുന്ന ഈ  പരിപാടി നിര്‍ത്തിക്കൂടെ. എലോഹിം എന്നതിന്റെ ഉച്ചാരണം ഇലോഹിം എന്നുമാകാം. കാരണം ഏല്‍ എന്നത് എല്ലാ ആരാധ്യ വസ്തുക്കളെയും കുറിക്കുന്ന പദമായിരുന്നു. ഒരു പ്രത്യേക ദൈവം എന്നു വന്നിരുന്നില്ല. പത്താം നൂറ്റാണ്ടില്‍ ഹിബ്രുവിനു പുനര്‍‌വായന നല്‍കിയത് ചരിത്രമായിരിക്കെ പദങ്ങളിലെ സ്വരം  ഏല്‍ എന്നത് ഈല്‍ എന്നുമാകുവാനുള്ള സാധ്യത ഭാഷാ പണ്ഡിതര്‍ തള്ളിക്ക്ക്കളയുന്നില്ല.

എലോഹ് എന്ന പദത്തില്‍ നിന്ന് അറബിയിലേക്ക് വന്ന പദമാണു ഇലാഹ് എന്നത് എന്റെ അഭിപ്രായമല്ല. ഭാഷാപണ്ഡിതരുടെ അഭിപ്രായമാണു. കൂടുതല്‍ വായനക്ക് Mark S. Smith എഴുതിയ  God in translation എന്ന പുസ്തകം റെഫര്‍  ചെയ്യുക. ബൈബിളില്‍ യഹോവ, എലോഹിം എന്നീ പേരുകള്‍ ആണു ദൈവനാമമായി ഉപയോഗിക്കുന്നത്, അതില്‍  യഹോവ എന്നത് എങ്ങിനെയാണു ഉച്ചരിക്കുക എന്നത് പോലും ശരിയായ അറിവില്ല മാത്രമല്ല അതിന്റെ ഉത്ഭവത്തെ കുറിച്ച് ഇന്നും ശരിയായ ധാരണകളുമില്ല. ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നെറ്റില്‍ പോയാല്‍ വരെ ലഭ്യമാണു.

ബാബിലോണിലെ അറമായിക്ക് ഭാഷയിലെ എലാഹ് യഹൂദരുടെ ദൈവത്തെക്കുറിക്കുന്ന പദമല്ല എന്നു കാളി പറയുമ്പോള്‍ ദൈവത്തെ കുറിക്കുന്ന പദം എന്ന ഭാഷാപ്രയോഗം തന്നെ തെറ്റാണു. ദൈവം എന്നത് ഒരു പദമാണു. അത് പല ഭാഷകളിലും ആരാധ്യന്‍ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ഒന്ന്. മലയാളത്തില്‍ ദൈവം ഈശ്വരന്‍ എന്നെല്ലാം എല്ലാവരുടെയും ദൈവങ്ങളെ വിളിക്കാം. അത് മുസ്ലിമോ ഹിന്ദുവോ യഹൂദനോ ക്രൈസ്തവനോ ഉപയോഗിക്കാം. കൂടാതെ ബാബിലോണിയയിലെ എലാഹ് എന്നതായിരുന്നു ദൈവത്തിനുപയോഗിച്ച പദം എന്നു പറഞ്ഞതും തെറ്റ്. ബാബിലോണിയയില്‍ എലാഹ് എന്ന പദമില്ല, ഏല്‍ എന്നോ ഈല്‍ എന്നോ ഉള്ള പദമേ ഉള്ളൂ. അത് മൂന്നാം നൂറ്റാണ്ടിലാണു ഹിബ്രുവിലേക്ക് വന്നത് എന്നതിനു തെളിവൊന്നുമില്ല. ഹിബ്രുവിലെ ബഹുമാന സൂചകമായി ഹിം ഈ പദവുമായി ചേര്‍ന്നപ്പോഴാണു എലോഹിം ഉണ്ടാകുന്നത്.

അറബിക്കിലെ ഇലാഹ്, അരാമിക്കിലെ എലാഹ്,അലാഹ്, ഹിബ്രുവിലെ എലോഹ് എന്നിവ തമ്മില്‍ സാമ്യമുണ്ടെന്നും അവ ഒരു വാക്കിന്റെ തുടര്‍ച്ചയുമാണെന്നുമേ ഞാന്‍ പറഞ്ഞുള്ളൂ.  അതില്‍ അറബിയിലെ അല്‍ എന്ന definite article ചേര്‍ന്നു ലോപിച്ച പദമാണു അല്ലാഹ് എന്നത് - അല്‍- റഹ്‌മാന്‍ എന്നത്  അറഹ്മാന്‍ എന്നും സമാഅ-ഉല്‍-ദുനിയാ എന്നത് സമാഉദ്ദുനിയ എന്നു പറയുന്നത് പോലെയും അല്‍ ഇലാഹ് എന്നത് അല്ലാഹ് എന്നുപയോഗിക്കുന്നു. ഇതെല്ലാം  ഭാഷയെ കുറിച്ചുള്ള അറിവാണെന്നിരിക്കെ അല്ല, അല്ല എന്നു നൂറു പ്രാവശ്യം പറഞ്ഞാലും സത്യം സത്യാമാകാതിരിക്കില്ല.

എലാഹ് എന്ന് യഹൂദര്‍ ഉപയോഗിക്കുന്നതിനു നൂറ്റാണ്ടുകള്‍ക്ക് മുന്നേ അറബികള്‍ ഇലാഹ് എന്നുപയോഗിച്ചിരുന്നു. യഹൂദര്‍ എന്ന പ്രയോഗം തന്നെ ജൂതായുടെ ആളുകള്‍ എന്ന അര്‍ത്ഥത്തിലാണു വരുന്നത്, ഭാഷ സ്ഥലവുമായാണു ബന്ധപ്പെടുന്നത്. അബ്രഹാമിന്റെ മകനായ ഇസ്മായിലിലൂടെയാണു അറബികള്‍ ഉണ്ടാകുന്നത്. അബ്രഹാമിന്റെ മുമ്പും പിമ്പും കാനോന്‍ ദേശത്ത് ജനമുണ്ടായിരുന്നു. പക്ഷെ മക്കയിലെ ആദ്യത്തെ കുടിയേറ്റം ഹാഗറിലൂടെയും മകന്‍ ഇസ്മായിലിലൂടെയുമെന്നിരിക്കെ എലാഹ് എന്ന് യഹൂദര്‍ ഉപയോഗിക്കുന്നതിനു നൂറ്റാണ്ടുകള്‍ക്ക് മുന്നേ അറബികള്‍ ഇലാഹ് എന്നുപയോഗിച്ചിരുന്നു എന്നെല്ലാം ചരിത്രം വിളമ്പുന്നതിനു തെളിവു വേണമെന്നില്ലല്ലോ. ഇനി ചരിത്രപരമായും ആദ്യ മനുഷ്യസമൂഹം മക്ക തുടങ്ങിയ അറബിനാടുകളില്‍ കാനന്‍ ദേശത്തിനും ബാബിലോണിയന്‍ പ്രദേശങ്ങള്‍ക്കുമെല്ലാം എത്രയോ കാലം കഴിഞ്ഞാണു രൂപപ്പെടുന്നത്. ചരിത്രം കാളിദാസന് വായയില്‍ തോന്നിയത്!!

മദ്ധ്യ പൌരസ്ത്യ ദേശത്ത് ചന്ദ്രനെ ആരാധിച്ചിരുന്നതായി ഒരു ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടില്ല. അവിടത്തെ രേഖപ്പെടുത്തപ്പെട്ട ആദ്യ ചരിത്രം യഹൂദരുടേതാണ്. യഹൂദര്‍ ചന്ദ്രനെ ആരാധിച്ചിരുന്നത് ഈ രേഖ ഉണ്ടാക്കുന്നതിനും മുന്നെയാണ്. അറബികളുടെ രേഖപ്പെടുത്തപ്പെട്ട ആദ്യ ചരിത്രം കുര്‍ആനാണ്. അതില്‍ ചന്ദ്രനെ ആരാധിച്ചിരുന്നു എന്നതിന്റെ സൂചനകള്‍ മാത്രമാണുള്ളത്.

എത്ര തെളിവു വേണം ചരിത്രകാരാ-

മദ്ധ്യപൗരസ്ത്യ ദേശത്തെ ആദ്യത്തെ രേഖപ്പെട്ട ചരിത്രം യഹൂദരുടേതാണെന്നെല്ലാം ആരാണു വിവരം തന്നത് മാഷെ.  യഹൂദര്‍ ചന്ദ്രനെ ആരാധിച്ചിരുന്നത് ഈ രേഖ ഉണ്ടാക്കുന്നതിനും മുന്നെയാണ് എന്നു പറയുമ്പോള്‍ തന്നെ യഹൂദര്‍ക്കു മുമ്പേ ചരിത്രമുണ്ടാകുന്നുവല്ലോ? അപ്പോള്‍ മദ്ധ്യ പൌരസ്ത്യ ദേശത്ത് ചന്ദ്രനെ ആരാധിച്ചിരുന്നതായി ഒരു ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടില്ല എന്നു പറയുന്നത് തനി വിവരക്കേടാണെന്നു മനസ്സിലാക്കാനുള്ള ബുദ്ധി എന്തെ ഇല്ലാഞ്ഞത്.

യഹൂദരുടെ ജാഹിലിയക്കാലത്ത് അവര്‍ ചന്ദ്രനെ ആരാധിച്ചിരുന്നു. പക്ഷെ അത് അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ക്രിസ്ത്യനികള്‍ക്ക് അങ്ങനെ ഒരു കാലമുണ്ടായിരുനില്ല. അവരുടെ ചരിത്രം തുടങ്ങുന്നതു തന്നെ ഏക ദൈവ ആരാധനയിലാണ്.

യഹൂദരും ക്രൈസ്തവരും ചന്ദ്രനെ ആരാധിച്ചിരുന്നു എന്ന് ഞാന്‍ ആരോപിക്കാത്തിടത്തോളം എന്തിനാണിങ്ങനെ ഒരു വാദം. ഇല്ലാത്ത ആരോപണത്തിനു ഇല്ലാത്ത വാദമോ?

ഞാന്‍ കാളിയുടെ അറബികള്‍ അവരുടെ ചാന്ദ്ര ദൈവത്തിന്റെ പേര്‍ അല്ലാഹു എന്നായിരുന്നു എന്ന വാദത്തെയാണു ചര്‍ച്ചക്കെടുത്തത്. എന്നാല്‍ ഇപ്പോഴും ചരിത്ര പരമായ ഒരു തെളിവും നിരത്താന്‍ അദ്ദേഹത്തിനു കഴിയുന്നില്ല.


പിന്നെ  അറബികളുടെ മറ്റ് പല ദേവിമാരെയും ചിത്രീകരിച്ചിട്ടുള്ള ഫലകങ്ങളില്‍ ചന്ദ്രക്കല കാണുന്നതു കൊണ്ട് അവരുടെ പ്രധാന ദൈവം ചന്ദ്ര ദൈവമായിരിക്കാനാണു കൂടുതല്‍ സാധ്യത. 


എന്ന ഒരു സാധ്യത പ്രകടിപ്പിക്കുക മാത്രമാണു ചെയ്യുന്നത്. സാധ്യതകളുടെ കലയല്ല കാളീ ചരിത്രം. അതിന്നൊരു ശാസ്ത്രമാണു. അതിനു വാദങ്ങള്‍ സമര്‍ത്ഥിക്കുമ്പോള്‍ അതിന്റെ തെളിവുകളും ഹാജറാക്കണം. വാദം സമര്‍ത്ഥിക്കാന്‍ കഴിയുമെങ്കില്‍ തെളിവുകള്‍ കൊണ്ട് വരിക. പറയുന്നത് സത്യ സന്ധമാണെങ്കില്‍. അല്ലെങ്കില്‍ തെളിവുകള്‍ക്കൊന്നും പ്രാധാന്യം കൊടുക്കാതെ അങ്ങിനെ ആകാം ഇങ്ങിനെ ആകാം എന്നു പുലമ്പിക്കൊണ്ടിരിക്കുക.

കാളി തന്റെ പോസ്റ്റില്‍ കൊടുത്ത ചിത്രങ്ങളെല്ലാം തന്നെ അറബി നാടുകളില്‍ നിന്നും കിട്ടിയ ശേഷിപ്പുകളല്ല. മറിച്ച് ബാബിലോണിയ, പുരാതന ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തിയ ഫലകങ്ങളിലുള്ളവയാണു. ആ ഭാഗങ്ങളെല്ലാം പിന്നീട് അറബി സംസാരിക്കുന്ന ഭാഗങ്ങളായവയാണു. അതിനാല്‍ തന്നെ കാളിയുടെ അറേബ്യയിലെ പ്രധാന ദൈവം ചാന്ദ്ര ദൈവമായിരുന്നു എന്ന വാദവും നില നില്‍ക്കുന്നതല്ല. അതിനും ഒരു തെളിവുമില്ല, കാളിയുടെ ഉരിയാടലുകളെല്ലാതെ. ഈ പ്രദേശങ്ങളില്‍ പോലും സൂര്യദൈവത്തിനു കീഴിലായിരുന്നു ചാന്ദ്ര ദൈവത്തിന്റെ സ്ഥാനം ഉണ്ടായിരുന്നത്. അപ്പോള്‍ ചാദ്ര ദൈവം പ്രധാന ദൈവമായിരുന്നു എന്ന കാളീ ചരിത്രത്തിനും തെളിവുകളില്ല.

മുസ്ലിംകള്‍ ചന്ദ്രക്കല ഒരു അടയാളമായെടുക്കുമ്പോഴും ക്രൈസ്തവരെ പോലെ അതിനെ ഒരു ആരാധ്യ വസ്തു ആയി കാണുന്നില്ല. അതിനാല്‍ തന്നെ ക്രിസ്തവരിലെ കുരിശ് യേശുവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ചന്ദ്രക്കല അതിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണു. ചന്ദ്രക്കല ഒരു മതചിഹ്നം എന്ന രീതിയില്‍ എന്നു മുതല്‍ രൂപപ്പെട്ടു എന്നതിന്റെ ചരിത്രത്തെയും തൊടാന്‍ കാളിക്കാവുന്നില്ല. അപ്പോള്‍ ഇന്ന് മുസ്ലിങ്ങള്‍ ഒരു ചിഹ്നമായി ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്യുകയാണു കാളി ചെയ്യുന്നത്. ഇന്ന് മുസ്ലിങ്ങള്‍ അതിനെ ഒരു ചിഹ്നമായി ഉപയോഗിക്കുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. ഉണ്ട് എന്ന് തന്നെയാണു പറഞ്ഞത്. പക്ഷെ അത് ചന്ദ്രന്‍ എന്നത് അറബികളിലെ അല്ലാഹു എന്ന ചാന്ദ്ര ദൈവത്തിന്റെ പേരായിരുന്നു എന്ന വാദത്തിനു എങ്ങിനെ തെളിവാകും. തെളിവുകളുണ്ടെങ്കില്‍ അത് പുറത്തു കൊണ്ടു വരിക. ചരിത്രം ഇങ്ങിനെയൊക്കെയാകാം എന്ന ഭാവനകള്‍ക്കപ്പുറം എനിക്ക് തെളിവുകളാണാവശ്യം.

ഒരടയാളമെന്ന നിലയിലപ്പുറം ഇന്നും ചന്ദ്രക്കല മുസ്ലിങ്ങള്‍ക്ക് ഒരു ആരാധ്യ വസ്തുവല്ല. അതാകട്ടെ തുര്‍ക്കി ഖിലാഫത്തോടു കൂടി വന്നതും. അതിനു മുമ്പുണ്ടായിരുന്ന മുസ്ലിം ഖിലാഫത്തുകള്‍ തങ്ങളുടെ അടയാളമായി ചന്ദ്രക്കല ഉപയോഗിച്ചിട്ടില്ല എന്ന എന്റെ വാദത്തെ ഇപ്പോഴും കാളിക്ക് തെറ്റാണെന്നു പറയാനുള്ള ഒരു തെളിവും നിരത്താന്‍ കഴിഞ്ഞിട്ടില്ല. റെഡ് ക്രസന്റ് പതിനഞ്ചാം നൂറ്റണ്ടിനു മുമ്പ് സ്ഥാപിച്ചിരുന്നു എന്ന് കാളി സ്ഥാപിച്ചാല്‍ കാളീ വാദം ചരിത്രപരമഅയി വസ്തു നിഷ്ഠമാണെന്നു പറയാമായിരുന്നു. ജെറൂസലേമിലെ അല്‍ അഖ്സാ മോസ്ക് ആരുടെ കാലത്താണു പുതുക്കി പണിതതെന്ന ചരിത്രവും കൂട്ടി വായിക്കുക കാളീ.

തെളിവുകളില്ലാതെ പുതിയ വിശദീകരണവുമായി കാളി ഇനിയും വരും. വിഷയവുമായി ബന്ധമില്ലാത്ത ഭാഗങ്ങളിലേക്ക് വിഷയം കൊണ്ട് പോകുവാനും ശ്രമിക്കും. പക്ഷെ അല്ലാഹു എന്നത് അറബികളിലെ ചാന്ദ്ര ദൈവത്തിന്റെ പേരായിരുന്നു എന്ന അടിസ്ഥാന വാദത്തിനു പിന്‍ബലമായി ഒരു തെളിവുമുണ്ടാകില്ലെന്നു മാത്രം. വിഷയത്തിലൊതുങ്ങി ചര്‍ച്ച ചെയ്യാന്‍ കാളിയുടെ കയ്യില്‍ തെളിവുകളില്ലാത്തതിനാല്‍ കാളിക്ക് എന്തെങ്കിലുമൊക്കെ പുലമ്പി അല്പനാകുവാനേ കഴിയുകയുള്ളൂ.

7 comments:

  1. was informative. its good to see post like this so people like us can get such info easily

    ReplyDelete
  2. മുസ്ലിം വിരുദ്ധ നിലപാടില്‍ അടിയുറച്ചു നില്‍ക്കുകയും അവരെ ഏതൊക്കെ തരത്തില്‍ വ്രണപ്പെടുത്താന്‍ കഴിയുമോ അതിലൊക്കെ ആഹ്ലാദം കൊള്ളുന്ന ഒരു കോമരമാണ് കാളിദാസന്‍ എന്ന് അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. അത്തരത്തിലുള്ള ഒരാളെ നേരാക്കിയെടുക്കുക അല്പം പ്രയാസമുള്ള കാര്യമാണ് കാട്ടിപ്പരുത്തി.

    ReplyDelete
  3. കാളിദാസനെ പോലുള്ളവർക്ക് മറുപടി പറഞ്ഞ് സമയം പാഴാക്കരുത് എന്നാണ് എന്റെ വിനീതമായ അഭ്യർത്ഥന. മറുപടി നൽകപെടാനുള്ള നിലവാരത്തിന്റെ ആയിരത്തിലൊന്നുപോലും ആ ലേഖകനോ ലേഖനങ്ങൾക്കോ ഇല്ല.

    ReplyDelete
  4. കാട്ടിപ്പരുത്തിയുടെ ശ്രമം ഒരിക്കലും വൃഥാവിലല്ല.എന്നെ പോലുള്ള അല്പജ്ഞാനികള്‍ക്ക് വളരെ ഉപകാരപ്രദമാണത്.i appreciate it very much.
    കാളിദാസനെ കുറിച്ച് എനിക്ക് ന്യായമായ ചില സംശയങ്ങളുണ്ട്.
    ഇദ്ദേഹം ഒരേ സമയം 'കാളീ'ദാസനാണ്,സത്യകൃസ്ത്യാനിയാണ്,നിരീശ്വരവാദിയാണ് ..(അതിനപ്പുറം എന്തെകിലും ആണെങ്കില്‍ അതും ആവട്ടെ)
    ഏതു വേഷത്തില്‍ വരുമ്പോഴും ഖുര്‍ആനിനെയും ഇസ്ലാമിനെയും തനിക്ക് തോന്നിയ രീതിയില്‍ വ്യാഖ്യാനിക്കുകയും ആ വ്യാഖ്യാനത്തില്‍ പിടിച്ചു വിമര്‍ശിക്കുകയും ചെയ്യുക,ഇതാണ് ഇദ്ദേഹത്തിന്റെ രീതി.അതില്‍ അദ്ദേഹത്തിന് അല്പം ആനന്ദം കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടെ.പക്ഷെ,ഒരു കൃത്യമായ നിലപാടുതറ സ്വീകരിക്കാന്‍ ആര്ജ്ജവമിലാത്ത ഒരാളെ എന്തു വിളിക്കണം."കാളിദാസ"നെന്നോ ?

    ReplyDelete
  5. റെഡ് ക്രസന്റ് പതിനഞ്ചാം നൂറ്റണ്ടിനു മുമ്പ് സ്ഥാപിച്ചിരുന്നു എന്ന് കാളി സ്ഥാപിച്ചാല്‍ കാളീ വാദം ചരിത്രപരമഅയി വസ്തു നിഷ്ഠമാണെന്നു പറയാമായിരുന്നു. .. saw a reply for this from kali? did nt you see that?

    ReplyDelete
  6. പച്ചനിറം ചന്ദ്രകല ദസ്ബിമാല മിനാരം ഇസ്ലാമിന്റെ ചിഹ്നങ്ങളാണിതൊക്കെ എന്ന് തെറ്റിദ്ധരിച്ചവരാണകിലവും.

    കേരളത്തിൽ മൊട്ട അരപ്പട്ട കള്ളിത്തുണി.

    വെള്ളവസ്ത്രം ധരിക്കുക എന്നല്ലാത്തെ എടുത്തുപറയത്തക്ക ഒരു നിറത്തോടും നബി(സ) കാണിച്ചിട്ടില്ല. പ്രത്യകചിഹ്നങ്ങൾ ഒന്നും തന്നെയില്ല

    ReplyDelete
  7. kattiparuthi kaalidaasane serikkum bhayamaanalle?

    ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.