Wednesday, May 26, 2010

പഴയനിയമം ആരാണെഴുതിയത്? -2

ഒന്നര ബില്ല്യണ്‍ മുസ്ലിങ്ങള്‍ ഖുര്‍‌ആന്‍ ദൈവത്തില്‍ നിന്നിറക്കിയതാണെന്നു വിശ്വസിക്കുന്നു. പക്ഷെ അതിന്റെ മറ്റൊരര്‍ത്ഥം ഭൂലോക ജനസംഖ്യയില്‍ ഒന്നര ബില്ല്യണ്‍ ജനങ്ങളെല്ലാത്തവരെല്ലാം ഖുര്‍‌ആന്‍ ദൈവത്തില്‍ നിന്നിറക്കിയതാണെന്ന് കരുതുന്നില്ല എന്നു കൂടിയാണു. അവര്‍ ഖുര്‍‌ആന്‍ ആരിറക്കി എന്നത് പഠിക്കുമ്പോള്‍ ആദ്യം തന്നെ വഹ്‌യും ജിബ്രീലിനെയും വിശ്വസിച്ചേ ഇത് തൊടാവൂ-- പഠിക്കാവൂ എന്നെല്ലാം പറയുന്നത് അബദ്ധമായിരിക്കും. എന്നാല്‍ ഒന്നര ബില്ല്യണ്‍ ജനങ്ങള്‍ അങ്ങിനെ വിശ്വസീക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല, എങ്കില്‍ കൂടിയും ഇക്കാര്യങ്ങളെല്ലാം ഇത് നിങ്ങള്‍ വിശ്വസീക്കുന്നത് പോലെ ദൈവികമല്ല എന്ന് പറയുന്നു എന്ന് പറയാനുള്ള അവരുടെ അവകാശത്തെ മാനിക്കതിരിക്ക വയ്യ.

ബൈബിളിന്റെ ചരിത്രാന്യേഷണത്തില്‍ ഈ ഒരു സമീപനമാണു ഞാന്‍ സ്വീകരിക്കുന്നത്. ഇതെല്ലാം മോശ എഴുതിയതെന്നു വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാം. അതിന്റെ കാരണങ്ങളും കണ്ടെത്താം. വിശ്വസിക്കാതിരിക്കുന്നതിന്റെ കാരണം ഞാനും കണ്ടെത്തട്ടെ. ഒരു വിശ്വാസിക്ക് ഒരു പുസ്തകം ദിവ്യമാകുന്നത് പോലെ അവിശ്വാസിക്ക് കുറെ പുസ്തകങ്ങള്‍ക്കിടയിലെ മറ്റൊരു പുസ്തകമാകാനേ സാധ്യതയുള്ളൂ. അതിനാല്‍ തന്നെ എല്ലാറ്റിനെ പോലെ ബൈബിളിനും ഒരു പ്രകൃത്യാ ചരിത്രവും ഉണ്ടാകേണ്ടതുണ്ട്. എങ്കിലും ഒരു ഭൗതികവാദിയുടെ അന്വേഷന രീതിയല്ല ഞാനിവിടെ എടുക്കുന്നത്. ക്രൈസ്തവ വിശ്വാസികളെ പോലെ ബൈബിളില്‍ ദൈവ വചനമുണ്ട് എന്നുള്ള ഒരു സമീപനം തന്നെയാണെന്റെതും. പക്ഷെ ക്രൈസ്തവ വിശ്വാസികളെ പോലെ ഇത് പൂര്‍ണ്ണമായും ദൈവ പ്രചോദിതമാണെന്ന് വിശ്വസിക്കാനുമാകില്ല.

പഞ്ചപുസ്തകങ്ങള്‍ അഞ്ചു പുസ്തകങ്ങള്‍, ഈ അഞ്ചെന്നത് കേവലം പുസ്തകങ്ങളുടെ എണ്ണത്തിലായി ഒതുങ്ങുന്നില്ല. പഴയനിയമം പഠന വിധേയമാക്കിയ ഭാഷാ വിദഗ്ദര്‍ പുസ്തകം അഞ്ചു സ്രോതസ്സുകളില്‍ നിന്നുന്നണെഴുതിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയെ നമുക്ക് JEPDR എന്ന് പറയാം. എന്ത് കൊണ്ട് അഞ്ചു സ്രോതസ്സുകള്‍ എന്നതിന്നുത്തരം തേടുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് യഹൂദ രാഷ്ട്രത്തിന്റെ വിഭജനവും പിന്നീട് ബാബിലോണിയയുടെയും അസീരിയക്കാരുടെയും ആധിപത്യവും പിന്നീട് ഒരു യഹൂദഭരണത്തിന്റെ കീഴില്‍ യിസ്രായേല്‍ വരുന്നത് കൃസ്താബ്ദം രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മാത്രമാണു എന്ന വസ്തുതയുമാണ്. ഇവ കൂടുതല്‍ ചില സൂചനകള്‍ക്ക് ശേഷം വിശദീകരിക്കാന്‍ കഴിയും.

പടയോട്ടങ്ങള്‍ കേവലം രാജ്യങ്ങളോ അല്ലെങ്കില്‍ സ്ഥലങ്ങളുടെ പിടിച്ചെടുക്കലുകള്‍ മാത്രമായിരുന്നില്ല. മറിച്ച് എല്ലാറ്റിന്റെയും നാശമായിരുന്നു. സ്വത്ത്, ജനം, സംസ്കാരങ്ങള്‍ ,സ്ത്രീകള്‍, ആരാധനാലയങ്ങള്‍ എല്ലാം തകര്‍ത്തെറിഞ്ഞായിരുന്നു പടയോട്ടങ്ങള്‍ ചരിത്രത്തില്‍ കടന്നു പോയിരുന്നതും കടന്നു പോയികൊണ്ടിരിക്കുന്നതും. വര്‍ത്തമാനകാലത്ത് പോലുമിതാണെങ്കില്‍ പഴയകാലം എന്തായിരിക്കും. യഹൂദ രാഷ്ട്രങ്ങള്‍ ബാബിലോണിയക്കാരുമസ്സീരിയരും തകര്‍ത്തെറിയുമ്പോള്‍ ആരാധനാലങ്ങളെയും പുരോഹിതരെയും വെറുതെ വിട്ടു പോരുകയായിരുന്നില്ല. അവര്‍ ചിതറിയോടി. പന്ത്രണ്ട് യഹൂദ ഗോത്രങ്ങളിലെ പത്തെണ്ണവും ഉന്മൂലനം ചെയ്യപ്പെട്ടുവെന്ന ചരിത്ര സത്യം കൂട്ടി വായിക്കുമ്പോഴാണു അതെത്രമാത്രം ഭീകരമായിരുന്നു എന്നത് മനസ്സിലാക്കനാകൂ. പിന്നീട് മതപരമായ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ജൂതര്‍ തങ്ങളുടെ ദേവ ഗ്രന്ഥത്തെ പുനഃസൃഷ്ടിച്ചു. അതിനവര്‍ ഉപയോഗിച്ച അവശേഷിച്ച ചുരുളുകളും എഴുത്തുകളുമാണു ഈ അഞ്ചു തരം സ്രോതസ്സുകളെന്നത് കൊണ്ടുദ്ദേശിക്കുന്നത്. യഹൂദര്‍ അവരുടെ മതപ്രചരണം ബനൂഇസ്ര്രായേലിയരോടല്ലാതെ നടത്താറില്ല എന്നത് കൂട്ടി വായിക്കുമ്പോഴാണ് ഈ പത്ത് ഗോത്രങ്ങളും മറ്റു മതസ്ഥരെ പോലെ മത പ്രചരണത്തിനായല്ല പാലായനം ചെയ്തത് എന്ന വസ്തുത മനസ്സിലാക്കുവാന്‍ കഴിയൂ. അതായത് ജൂത മതത്തിലേക്ക് ഒരാള്‍ക്കും മതപരിവര്‍ത്തനം ചെയ്യാനാകില്ല.

പഴയ നിയമത്തിന്റെ മറ്റൊരു പ്രശ്നം ഭാഷയുടെതാണു. പുരാതന ഹിബ്രു ഒരു മരിച്ച ഭാഷയായിരുന്നു എന്നതാണു, ജെറുസലം രണ്ടാമത് കയ്യിലെത്തുമ്പോള്‍ ഹിബ്രുവില്‍ നിന്നു ആരാമക്കിലേക്കുള്ള മാറ്റം പകുതിയായിരുന്നു. പലസ്തീന്‍ ഭാഗത്ത് ജീവിച്ചിരുന്ന ജൂതര്‍ ആരാമിക്കിലെഴുതിയ തോറയും ഈജിപ്തിലെ അലെക്സാണ്ട്രിയ ഭാഗത്തു താമസിച്ചിരുന്ന ജൂതര്‍ കൊണ്ട് വന്നത് സെപ്റ്റുജിന്റ്(Septuagint) എന്നറിയപ്പെടുന്ന പുരാതന ഗ്രീക്ക് ഭാഷയിലെഴുതിയ വേദഗ്രന്ഥവുമായാണു. കാരണം അവരുടെ സംസാരഭാഷ റോമന്‍ ഭരണത്തിനു കീഴില്‍ ഗ്രീക്കിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. ബൈബിളിലെ പഴയ നിയമം മുഴുവനും തന്നെ ഹിബ്രു ബൈബിളിനെ മാത്രം ആധാരമാക്കിയല്ല, മറിച്ച് വ്യത്യസ്ഥ ഭാഗങ്ങളില്‍ നിന്നും ഒരു ക്രമീകരണത്തിലൂടെ രൂപപ്പെടുത്തി എടുത്ത പുസ്തകമാണു.

ഇതിനെയെല്ലാം കവച്ച് വക്കുന്നതാണു, ജൂതരുടെ വേദഗ്രന്ഥത്തോടുള്ള സമീപനം. വേദ ഗ്രന്ഥം പുരോഹിതര്‍ മാത്രം കൈകാര്യം ചെയ്തിരുന്ന ഒന്നായിരുന്നു. പൗരോഹിത്യമാകട്ടെ എല്ലാകാലത്തും ജനങ്ങളൂടെ അജ്ഞതയെ ചൂഷണം ചെയ്തു ജീവിക്കുന്ന ഇത്തിക്കണ്ണികളും. രാജാക്കന്മാര്‍ രാഷ്ട്രീയമായ സ്വാധീനമാണു സമൂഹത്തില്‍ ചെലുത്തുകയെങ്കില്‍ പുരോഹിതര്‍ ആത്മീയമായ (?) അധികാരമേളാലന്മാരാണു. അതിനാല്‍ അവര്‍ക്ക് സമൂഹത്തില്‍ ഒരപ്രമാധിത്യമുണ്ട്. അവരത് എല്ലായ്പോഴും ചൂഷണം ചെയ്തു പോരുന്നു. ബലിയുടെയും ദൈവപ്രീതിക്കായി കാഴ്ച്ചവക്കുന്ന വസ്തുക്കളുടെയും വലിയ പങ്കും അവര്‍ക്കുള്ളതാണല്ലോ.

ഇങ്ങിനെ അഞ്ചു സ്രോതസ്സുകളില്‍ നിന്നു വരുന്നു എന്നതിനാലാണു പഞ്ചപുസ്തകത്തിലെ പല ഭാഗങ്ങളും പരസ്പര വൈരുദ്ധ്യം പുലര്‍ത്തുന്നത്. പ്രത്യേകിച്ചും എണ്ണങ്ങളുടെയും കണക്കു കൂട്ടലുകളിലുള്ള പിഴവുകളുമെല്ലാം ഇതിന്റെ ഭാഗമാണു.

പഞ്ചപുസ്തകം അഥവാ Pentateuch എന്ന സാങ്കേതികപദം പോലും ബൈബിളെന്ന പദം പോലെ ഹിബ്രുവല്ല. മറിച്ച് ഗ്രീക്ക് ആണ്. ജൂതര്‍ സാമാന്യമായി ഇവക്ക് തോറ എന്നാണു വിളിക്കുന്നത്, അതിന്നര്‍ത്ഥം നിയമം എന്നാണു. ബൈബിളിന്റെ വാക്കർത്ഥം പുസ്തകമെന്നും. ചിലപ്പോള്‍ മോശയുടെ നിയമങ്ങള്‍ എന്നും തോറയെ വിളിക്കാറുണ്ട്. ഇനി പഴയനിയമത്തിലെ ആദ്യപുസ്തകം ഉത്പത്തി, പുറപ്പാട്,ലേവ്യര്‍ -സംഖ്യ -നിയമാവർത്തനം - ഇതിലെ സംഖ്യ എന്നത് ലാറ്റിനും ബാക്കി നാലും ഗ്രീക്ക് പദങ്ങളും. എന്നാല്‍ ഹിബ്രു ബൈബിളിലെ ഈ പുസ്തകങ്ങളുടെ പേരും അവയുടെ അര്‍ഥവുമെന്താണു-

ഉല്പത്തി - Bereshit (בראשית)-തുടക്കത്തില്‍
പുറപ്പാട് - Shemot (שמות)-പേരുകള്‍
ലേവ്യര്‍ - Vayikra (ויקרא)-അവന്‍ വിളിച്ചു
സംഖ്യ - Bamidbar (במדבר)-മരുഭൂമിയില്‍
നിയമാവർത്തനം - Devarim (דברים)-വാക്കുകള്‍- എന്നെല്ലാമാണു ഹിബ്രു ബൈബിളില്‍ ഈ പുസ്തകങ്ങളുടെ നാമങ്ങള്‍ക്കര്‍ത്ഥം വരുന്നത്.

മോസസ് ജീവിച്ചിരുന്നതായി കണക്കാക്കുന്നത് BC 1400-നാണു. പക്ഷെ പഞ്ച പുസ്തകങ്ങളുടെ ഭാഷയാകട്ടെ BC 750-നപ്പുറം പോകാന്‍ ഒരു സാധ്യതയുമില്ല. ആദ്യ ജൂത കാനോനാകട്ടെ കൃസ്തുവിനു മുമ്പ് അഞ്ചാം നൂറ്റാണ്ടിലും. അതായത് മോസസും പഞ്ചപുസ്തകങ്ങലും തമ്മിലുള്ള വ്യത്യാസം ഒരായിരം വര്‍ഷമാണു.

പുസ്തകത്തിലെ അവസാന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ മാത്രമല്ല കൂടാതെയും പല പരാമര്‍ശങ്ങളും ഇത് മോശയില്‍ നിന്നുള്ളതിനു സാക്ഷ്യങ്ങളാണു. ഉദാഹരണത്തിനു ഉത്പത്തി 14-14 ല്‍ വായിക്കുന്നതിങ്ങനെ

14. തന്റെ സഹോദരനെ ബദ്ധനാക്കികൊണ്ടു പോയി എന്നു അബ്രാം കേട്ടപ്പോള്‍ അവന്‍ തന്റെ വീട്ടില്‍ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാന്‍ വരെ പിന്‍ തുടര്‍ന്നു.

എന്നാല്‍ ന്യായാധിപന്മാര്‍-18- ല്‍ ആ സ്ഥലത്തിനു പേരിടുന്നത് യലീശു ദേശം ദാന്‍ പിടിച്ചെടുത്ത ശേഷം പുത്രന്മാരാല്‍?
28. യിസ്രായേലിന്നു ജനിച്ച തങ്ങളുടെ പിതാവായ ദാന്റെ പേരിന്‍ പ്രകാരം നഗരത്തിന്നു ദാന്‍ എന്നു പേരിടുകയും ചെയ്തു; പണ്ടു ആ പട്ടണത്തിന്നു ലയീശ് എന്നു പേര്‍ ആയിരുന്നു.
മോശയെഴുതിയെന്ന് പലകുറി ആവര്‍ത്തിക്കുന്നുവെങ്കിലും പഞ്ചപുസ്തകങ്ങള്‍ സ്വയം പറയുന്നു, ഇത് മോശയില്‍ നിന്നല്ല എന്നു.

പഞ്ചപുസ്തകങ്ങള്‍ മോശയെഴുതിയതാണെങ്കില്‍ ഒരു ഭാഷാരീതിയില്‍ കാണണമായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ചുള്ള ഒരു പഠനം നമുക്ക് നല്‍കുന്ന സംഗ്രഹം ഇങ്ങിനെയാണു.

1. പഞ്ചപുസ്തകങ്ങള്‍ ഒരാളുടെ മാത്രം ദൈവ പ്രചോതിതമായ സൃഷ്ടിയല്ല.
2. പഞ്ചപുസ്തകം വിവിധ സ്രോതസ്സുകളുടെയും കാലങ്ങളുടെയും സംഗ്രഹമാണു.
3. പഞ്ചപുസ്തകം മോസസിന്റെ കാലത്തോളം പഴക്കമുള്ളതും ഏറ്റവും അവസാനം യേശുവൊളം വരെ വരുന്ന കൈകടത്തലുകളിലൂടെ എഴുതപ്പെട്ട ദൈവ വചനങ്ങളുടെയും പ്രവാചക വചനങ്ങളുടെയും ചരിത്രങ്ങളുടെയും കഥകളുടെയും (നല്ലതും ചീത്തതുമായ) ഒരു സമാഹരമാണു.

ഏതെല്ലാമായിരുന്നു ഈ അഞ്ചു സ്രോതസ്സുകള്‍ എന്നതിനെ കുറിച്ചുള്ള ഒരു ചെറു വിവരണം അടുത്ത പോസ്റ്റില്‍.

Wednesday, May 19, 2010

പഴയനിയമം ആരാണെഴുതിയത്? -1

പണ്ട് പണ്ടൊരു കാട്ടില്‍ ഒരു.....
ഒരിടത്തൊരു രാജാവിന്നു മൂന്നു മക്കളുണ്ടായിരുന്നു.....

ഒരു കഥ പറയുകയല്ല, കഥക്കുള്ളിലെ ചില കാര്യങ്ങള്‍ പറയുകയാണു, അപ്പോള്‍ കഥയെ കുറിച്ച് പറയാതിരിക്കാന്‍ വയ്യ. കഥകള്‍ ഒരു ചരിത്രവിദ്യാര്‍ത്ഥിക്ക് നല്ലൊരു ഉപകരണമാണു, ഒരു ഭാഷാവിദഗ്ദനുമായി ചേര്‍ന്ന് ചരിത്രപഠനത്തിനു വേണ്ട അറിവുകള്‍ സമ്പാദിക്കുന്നതില്‍ കഥകള്‍ വെറും കഥകളെക്കാള്‍ കാര്യമുള്ളവയാകുന്നു.

പഴയ കഥകളുടെ തുടക്കം മുകളില്‍ കൊടുത്തരൂപത്തിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ബാല പ്രസിദ്ധീകരണങ്ങളില്‍ പോലും ഈ ശൈലി കാണാന്‍ കഴിയില്ല.

ഭാഷക്കും ഒരു ജീവിതമുണ്ട്. വളര്‍ച്ചയുണ്ട്. അത് ജന്തുജാലകങ്ങളെ പോലെ ശൈശവം, യൗവ്വനം, വാര്‍ദ്ധക്യം പിന്നെ മരണവും പിന്നിടുന്നു. ഈ ഘട്ടങ്ങളെല്ലാം കടന്നു പോകുന്ന ഒന്നാണ് ഭാഷയും. ചില ഫോസിലുകള്‍ ബാക്കിയാക്കി എത്രയോ ഭാഷകള്‍ മരണപ്പെട്ടു പോയി.

നമ്മുടെ സംസ്കൃതം തന്നെ സംസാരഭാഷ എന്ന രീതിയില്‍ ഇല്ലാതായ ഒരു ഭാഷയാണു.വേണമെങ്കില്‍ അതിവാര്‍ദ്ധക്യമെന്നു വിളിക്കാം. അതേ പോലെയുള്ള ഒരു ഭാഷയാണു സെമെറ്റിക്‍ ഭാഷാകുടുമ്പത്തില്‍ പെട്ട ഹിബ്രു.
ഇന്ന് സെമെറ്റിക് ഭാഷയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരഭാഷയായി ഉപയോഗിക്കുന്നത് അറബിയാണു(206 million) , പിന്നെ ആരാമിക്കും (26 million),ടിഗ്രെനിയയും(5.5 million) , അവസാനം ഹിബ്ര്രുവും(5 million).

ഒരിക്കല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചിരുന്ന ഭാഷയായിരുന്നു ഹിബ്രു. പഴയനിയമവും പുതിയ നിയമവും എഴുതിയത് ഹിബ്രുവിലായിരുന്നു. പക്ഷെ ഇന്ന് നിലവിലുള്ള പുതിയ നിയമം ഹിബ്രുവില്‍നിന്നു ഗ്രീക്കിലേക്ക് വിവര്‍ത്തനം ചെയ്ത പിന്നീട് ഹിബ്രുവിലേക്ക് തിരിച്ച് വിവര്‍ത്തനം ചെയ്യപ്പെട്ട ബൈബിളാണു. ഇതാണു നമുക്ക് ലഭ്യമായ ഹിബ്രു ഭാഷയിലുള്ള പുതിയ നിയമം.

ഭാഷയെ കുറിച്ച് അറിയുന്നവര്‍ക്കറിയാം ഒരു മൂലകൃതിയും അതിന്റെ വിവര്‍ത്തനവും തമ്മിലുള്ള അന്തരം. പുതിയ നിയമത്തിന്റെ ഏറ്റവും വലിയ പ്രശനവും അതു തന്നെയാണു. ഇവിടെ ഇപ്പോള്‍ പഴയ നിയമത്തെ കുറിച്ചാണു ചര്‍ച്ചചെയ്യുന്നത് എന്നതിനാല്‍ തന്നെ പുതിയ നിയമത്തെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.

മലയാളത്തിലെ ആദ്യത്തെ നോവലായ ഇന്ദുലേഖ വായിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ മാര്‍ത്താണ്ഢവര്‍മ്മ, പിന്നെ തകഴിയുടെ ചെമ്മീനോ അല്ലെങ്കില്‍ കേശവദേവിന്റെ ഓടയില്‍നിന്ന്? ബഷീറിന്റെ പാത്തുമ്മായുടെ ആട്. ടി.വി.കൊച്ചുബാവയുടെ വൃദ്ധസദനം. അവിടെനിന്നിങ്ങോട്ടീയറ്റത്ത് നമ്മുടെ ബ്ലോഗര്‍ തന്നെയായ ബെഞ്ചമിനെ?

ഒരു ഭാഷയുടെ വളര്‍ച്ചയുടെ ചിത്രമാണ് ഞാന്‍ ഈ നോവലുകളുടെ താരതമ്യത്തിലൂടെ ഉദാഹരിക്കുന്നത്. ഷേക്സ്പിയര്‍ നോവലുകള്‍ കോളേജില്‍ പഠിച്ചവര്‍ക്കറിയാം അതൊന്നു മനസ്സിലാക്കിയെടുക്കാനുള്ള പെടാപാട്.
ഇനി ഒരേ ഭാഷയിലെ ഒരേ കാലയളവിലെ എഴുത്തുകാരില്‍ തന്നെ വ്യത്യസ്ത ശൈലിയുമുണ്ട്. ഇതെല്ലാം പഠനവിധേയമാക്കിയാണു പഴയകാല പുസ്തകത്തിലെ തന്നെ കൈകടത്തുകളും വിവിധകാലയളവിലെ എഴുതിച്ചേര്‍ക്കലുകളുമെല്ലാം പുറത്തു കൊണ്ട് വരുന്നത്. മാധവിക്കുട്ടിയുടെ ശൈലിയല്ല ബഷീറിന്റെത്, അതായിരിക്കില്ല എം.ടിക്ക്.

പഴയ നിയമം ആരെഴുതിയതെന്ന ചോദ്യത്തിനു ഉത്തരം തേടുമ്പോള്‍ ഒരൊറ്റവാക്കില്‍ വിഷയത്തിലേക്ക് കടന്നാല്‍ പിന്നെയും കുറെ സംശയങ്ങള്‍ ബാക്കി നില്‍‌ക്കുമെന്നതിനാലാണ് ഞാന്‍ ഇത്രയും ആമുഖമായി എഴുതിയത്. നമുക്ക് പഴയനിയമം ഒന്നുകില്‍ ഇം‌ഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ ആണു കിട്ടുക. അതിനാല്‍ തന്നെ ചില ഭാഗങ്ങളിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടെന്ന് ആഭാഗങ്ങളെടുത്ത് കൊടുക്കുമ്പോള്‍ വായനക്കാരന് അത് അനുഭവപ്പെടണമെന്നില്ല. ഞാനും ചില പണ്ഢിതരെ ഉദ്ധരിക്കുക മാത്രമാണു ചെയ്യുന്നത്. ഈ ഭാഗങ്ങളെല്ലാം ഹിബ്രുവിനെ അടിസ്ഥാനമാകിയുള്ള ചര്‍ച്ചകള്‍ മാത്രമായിരിക്കും.

ബൈബിള്‍ ആരെഴുതി എന്നതില്‍ പഴയനിയമത്തിലെ പഞ്ചപുസ്തകങ്ങള്‍ മോശയെഴുതി എന്നതാണു ക്രൈസ്തവ ഉത്തരം. എന്നാല്‍ പഞ്ചപുസ്തകത്തിന്റെ അവസാനപുസ്തകത്തിലെ അവസാന അദ്ധ്യായം ഇതിനെ ഖണ്ഡിക്കുന്നു.

5. അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു.
6. അവന്‍ അവനെ മോവാബ് ദേശത്തു ബെത്ത് പെയോരിന്നെതിരെയുള്ള താഴ്വരയില്‍ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവകൂഴിയുടെ സ്ഥലം ആരും അറിയുന്നില്ല.
7. മോശെ മരികൂമ്പോള്‍ അവന്നു നൂറ്റിരുപതു വയസ്സായിരുന്നു അവന്റെ കണ്ണു മങ്ങാതെയും അന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.
8. യിസ്രായേല്‍മക്കള്‍ മോശെയെകൂറിച്ചു മോവാബ് സമ ഭൂമിയില്‍ മുപ്പതുദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെകൂറിച്ചു കരഞ്ഞു വിലപികൂന്ന കാലം തികഞ്ഞു.
9. നൂന്റെ മകനായ യോശുവയെ മോശെ കൈവെച്ചനുഗ്രഹിച്ചിരുന്നതുകൊണ്ടു അവന്‌ ജ്ഞാനാത്മപൂര്‍ണ്ണനായ്തീര്‍ന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ അവനെ അനുസരിച്ചു.
10. എന്നാല്‍ മിസ്രയീം ദേശത്തു ഫറവോനോടും അവന്റെ സകല ഭൃത്യന്മാരോടും അവന്റെ സര്‍വ്വദേശത്തോടും ചെയ്വാന്‍ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അത്ഭുതങ്ങളും ഭുജവീര്യവും
11. എല്ലായിസ്രായേലും കാണ്‌കെ മോശെ പ്രവര്‌ത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാല്‍
12. യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല.
Deuteronomy/ Chapter 34

മോശയെഴുതിയ ഒരു പുസ്തകത്തില്‍ മോശയുടെ മരണം, വയസ്സ്, പിന്നീട് മോശയെപോലെയൊരു പ്രവാചകന്‍ ഇസ്രായേല്‍ ദേശത്തുണ്ടാവുകയില്ല എന്നല്ല, ഉണ്ടായിട്ടില്ല എന്ന പ്രസ്ഥാവന - എല്ലാം വ്യ്ക്തമായി പറയുന്നത് ഇത് മോശയെഴുതിയതല്ല എന്നാണ്. അപ്പോള്‍ ക്രൈസ്തവ വിശ്വാസങ്ങളെ മാനിച്ചു തന്നെ പറയട്ടെ -ആരെഴുതി എന്ന ഒരു ചരിത്രാന്വേഷണത്തിന്റെ പ്രസക്തി കൂടുതല്‍ വര്‍ദ്ധിക്കുന്നു. ആ അന്വേഷണത്തില്‍ നമ്മുടെ മുമ്പില്‍ ആദ്യം കടന്നു വരുന്നത് ഇസ്രായേലിന്റെ രാഷ്ടീയ ചരിത്രവും കൂടിയാണു.

ഇന്നത്തെ ഇസ്രായേല്‍ രാഷ്ട്രത്തിന്റെതല്ല. യാക്കൂബിന്റെ സന്തതി പരമ്പരകളുടെ രാഷ്ട ചരിത്രത്തിന്റെ. യക്കോബിൽ നിന്നും രൂപപ്പെട്ട പന്ത്രണ്ട് ഗോത്രസമൂഹങ്ങളിലൂടെ ഉണ്ടാക്കപ്പെട്ട ഒരു സമൂഹത്തിന്റെ രാഷ്ട്രത്തിന്റെ ചരിത്രത്തിലൂടെ. പിന്നെയും എനിക്ക് ചരിത്രത്തില്‍ മതത്തെ കൂട്ടുപിടിക്കേണ്ടി വരുന്നു. രാഷ്ട്രീയത്തില്‍ മതത്തെയും. നിങ്ങള്‍ യോജിച്ചാലുമില്ലെങ്കിലും.

ഈജിപ്തിലെ ഫരോവമാരുടെ അടിമത്വത്തില്‍ നിന്നും രക്ഷപ്പെടുത്തി പുതിയ സ്ഥലത്തേക്ക് പാലായനം ചെയ്ത ജനതയോട്, മോശ ദൈവത്തിന്റെ വാഗ്ദാനമറിയിക്കുന്നു. അവിടെ നിങ്ങള്‍ വിജയികളാകുമെന്ന് വാഗ്ദാനം ചെയ്തു. കാനന്‍ പ്രദേശമെന്ന് അറിയപ്പെട്ടിരുന്ന ആ ഭൂമിയാകട്ടെ പാലും തേനുമൊഴുകുന്ന നാടെന്നാണു ബൈബിളിന്റെ തന്നെ വിശേഷണം. യുദ്ധം ചെയ്യുക വിജയമുറപ്പെന്ന യഹോവയുടെ വാഗ്ദാനമുണ്ടായിട്ടും ഇസ്രായേലുകാര്‍ മോശയോട് പറഞ്ഞു. നീയും നിന്റെ ദൈവവും കൂടി പോയി യുദ്ധം ചെയ്യുക എന്ന്‍. യഹോവ അതിനാല്‍ അവരെ ശിക്ഷിച്ചത് നാല്പത് വര്‍ഷം മരുഭൂമിയില്‍ അലഞ്ഞു തിരിയാനായി വിധിച്ചായിരുന്നു. മോശയുടെ മരണം വരെ ഇസ്രായേലുകാരില്‍ രാഷ്ട്രം രൂപപ്പെട്ടില്ല. പിന്നീട് ശമൂവേല്‍ നിയോഗിച്ച ശൗലിലൂടെയാണു ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിതമാകുന്നത്. ശൗലിന്റെ ഭരണകാലം BC 1047 - 1007 മായിരുന്നുവെന്നു ഗണിക്കുന്നു. പിന്നീട് ദാവൂദും സോളമനും ഭരണം നടത്തി. അഭ്യന്തര പ്രശ്നങ്ങളാല്‍ ഏകമായിരുന്ന രാഷ്ട്രം പിന്നീട് രണ്ടായി വിഭജിക്കപ്പെടുകയും തെക്ക് ഭാഗം ജൂതരാജ്യമെന്നും വടക്ക് ഭാഗം ഇസ്രായേല്‍ രാജ്യമെന്നും വിളിക്കപ്പെട്ടു.

720 BCE യില്‍ ഇസ്രായേല്‍ രാഷ്ട്രം അസീരിയക്കാരാലും 586 BCE യില്‍ ജൂതരാഷ്ട്രം ബാബിലോണിയക്കാരാലും പിടിക്കപ്പെട്ടു. പിന്നീട് ജൂതര്‍ക്ക് തങ്ങളുടെ രാജ്യത്തിന്റെ അവകാശം ലഭിക്കുന്നത് 174 BCE യില്‍ മാത്രമാണ്. ഇത് കേവലം രാഷ്ട്രീയമായ പ്രശ്നങ്ങള്‍ മാത്രമല്ല സൃഷ്ടിച്ചത്. മതപരമായ പ്രശ്നങ്ങളുമുണ്ടാക്കി. ഇന്നത്തെ പോലെ പുസ്തകരൂപത്തിലൊന്നും ബൈബിള്‍ സൂക്ഷിക്കപ്പെടാനുള്ള സാഹചര്യമൊന്നുമില്ലാതിരുന്ന കാലഘട്ടങ്ങളില്‍ കയ്യിലുള്ള ഏടുകള്‍ പൂര്‍ണ്ണമായ രീതിയില്‍ സം‌രക്ഷിക്കുവാനും നിലനിര്‍ത്താനുമുള്ള സാഹചര്യമില്ലായ്മകളില്‍ ഒരു മതനിയമം ആവശ്യമായി വന്നോപ്പോള്‍ ഉള്ള സ്രോതസ്സുകളില്‍ നിന്നും ഓര്‍മകളില്‍ നിന്നും വേദഗ്രന്ഥം ക്രോഡീകരിക്കുവാനുള്ള ശ്രമം ആരംഭിച്ചു. മതഗ്രന്ഥങ്ങളെ പുരോഹിതര്‍ അംഗീകരിക്കുന്നതിനെ കാനോനികത എന്ന സാങ്കേതികപദമാണു ഉപയോഗിക്കുന്നത്. ജൂത കനോന്‍ ചരിത്രങ്ങള്‍ പഠിക്കുന്നവര്‍ക്ക് ഇക്കാര്യങ്ങള്‍ മനസ്സിലാകും. ഈ ചരിത്ര പശ്ചാത്തലവുമുള്‍കൊണ്ടതിന്നു ശേഷം മാത്രമേ പഴയനിയമത്തിന്റെ എഴുത്തുകാരിലേക്കുള്ള അന്വേഷണമുള്‍കൊള്ളാനാവുകയുള്ളൂ.

Sunday, May 16, 2010

ബൈബിളിനെ കുറിച്ചൊരു ചരിത്രാന്വേഷണം

പഴയ നിയമത്തിലെ ആദ്യ അഞ്ചു പുസ്തകങ്ങള്‍ മോശ എഴുതി എന്നാണു മതവിശ്വാസം, ഉത്പത്തി മുതല്‍ ആവര്‍ത്തനം വരെയുള്ള പുസ്തങ്ങളാണവ.
ഇതില്‍ ഉത്പത്തി പ്രധാനമായും പ്രപഞ്ചസൃഷ്ടിപ്പില്‍ തുടങ്ങി പിന്നീട് യഹൂദ സമുദായം ഈജിപ്തിലേക്ക് കുടിയേറിപ്പാര്‍ക്കുന്നത് വരെയുള്ള ചരിത്രമാണു.
പിന്നീട് അതിന്റെ തുടര്‍ച്ചയായി തന്നെ ഈജിപ്തില്‍ നിന്നും യഹൂദരുടെ പാലായനമാണു പുറപ്പാട്.

പുറപ്പാടിന്നു ശേഷം മൂന്നാമത്തെ പുസ്തകമാണു ലേവ്യര്‍- ഇതില്‍ മതനിയമങ്ങളും പൗരോഹത്യ നിര്‍ദ്ദേശങ്ങളുമാണു പ്രധാനമായും ഉള്ളത്.

സംഖ്യാപുസ്തകമാകട്ടെ- ഒരു കണക്കെടുപ്പാണു. ഇതില്‍ ആദ്യഭാഗം സീനായില്‍ വച്ച് ഇസ്രായേല്‍ സൈന്യത്തിന്റെ സെന്‍സസ് എടുക്കുന്നതും പിന്നെ യുദ്ധം ചെയ്യുന്നതിന്നു പകരം അവര്‍ കാണിക്കുന്ന ചോദ്യം ചെയ്യലുകളും അച്ചടക്ക ലംഘനങ്ങളും അതിന്റെ ശിക്ഷയും പിന്നെ ജോര്‍ദ്ദാന്‍ നദീതീരത്തെ കുടിയേറ്റവുമെല്ലാമാണു.

ആവര്‍ത്തനം മോശയുടെ പ്രബോധനമാണു പ്രധാനമായുള്‍കൊള്ളുന്നത്. ദൈവം യഹൂദര്‍ക്ക് നല്‍കാന്‍ വാഗ്ദാനം ചെയ്ത ഭൂമിയില്‍ പ്രവേശിക്കാനുള്ള കല്പനയും അവിടെ അനുസരിക്കേണ്ട നിയമ വ്യവസ്ഥകളുമെല്ലാമാണു പ്രമേയം.
ഇതാണു പഴയ നിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങള്‍-

ഈ പുസ്തകങ്ങലിലെ ഉത്പത്തിയാണു ഞാന്‍ വിശകലനം ചെയ്തത്, ഒരു ദൈവ വചനത്തിനു വേണ്ട പ്രാഥമികമായ ഗുണങ്ങളൊന്നും തന്നെ ഈ ഭാഗങ്ങള്‍ക്ക് അവകാശപ്പെടാനില്ലെന്നത് നാം കണ്ടു കഴിഞ്ഞു. ഇനി മറ്റു പുസ്തകങ്ങളെ പരാമര്‍ശിക്കുന്നതിന്നു മുമ്പ് ബൈബിളിലെ പഴയനിയമത്തിന്റെ ചരിത്രത്തിലേക്ക് ഒന്നു കടന്നു പോകാമെന്നു കരുതുന്നു. ഇനിയുള്ള ചില പോസ്റ്റുകള്‍ അക്കാര്യങ്ങളെ കുറിച്ചുള്ളവയായിരിക്കും. ഇതിന്റെ വിശദീകരണത്തിനു ഞാന്‍ ഭാഷാപണ്ഢിതരുടെയും ചരിത്രകാരുടെയും സഹായം തേടുന്നുണ്ട്. മാത്രമല്ല കൂടുതല്‍ മനസ്സിലാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ചില ലിങ്കുകളും നല്‍കാം.

ബൈബിളിലെ ചരിത്രമല്ല, ബൈബിളിന്റെ ചരിത്രമാണു ഇനി കടന്നു വരിക. അതില്‍ മത വിശ്വാസത്തേക്കാള്‍ ചരിത്രത്തിന്റെയും പരീക്ഷണ നിരീക്ഷണങ്ങളുടെയും കണ്ടെത്തുലകള്‍ക്കാണു പ്രാധാന്യമുണ്ടാകുക. അവയില്‍ ബൈബിളിനെ ഒരു ദൈവഗ്രന്ഥമെന്ന്‍ കാണാത്ത ആളുകളുടെയും അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കും. അതുപയോഗിക്കുക ബൈബിളിനെ ചരിത്രത്തിന്റെയും കാലത്തിന്റെയും അളവുകോലില്‍ കൊണ്ടു വരുവാന്‍ മാത്രമായിരിക്കും.
അത്തരത്തിലുള്ള ഒരു അന്യേഷണത്തിന്റെ തുടക്കം താഴെ കൊടുക്കുന്നു. അവയില്‍ നിന്നും അതേപോലെയുള്ള മറ്റു പലരില്‍ നിന്നും കിട്ടിയ ചില വിവരങ്ങള്‍ പങ്കു വക്കുകയാണിവിടെ ചെയ്യുന്നത്.

Who wrote the Bible

കൂടുതല്‍ കാണുവാന്‍ താഴെയുള്ള ലിങ്ക് വഴി പോകുക

Saturday, May 15, 2010

യേശു കൃസ്തു :- ജൂതന്‍-ക്രിസ്ത്യന്‍-മുസ്ലിം?

പഴയനിയമത്തിലെ ഉത്പത്തി പുസ്തകമാണു ഇതു വരെ നാം ചര്‍ച്ചക്കെടുത്തത്. പഴയ നിയമം എന്നത് ബൈബിളിന്റെ ആദ്യഭാഗമാണ്. ബൈബിളിലെ യേശുവരെയുള്ള ഭാഗമാണു പഴയ നിയമം എന്നു പറയാം. ക്രൈസ്തവരും യഹൂദരും ജൂതസമൂഹത്തിന്റെ ഭാഗമാണു. പക്ഷെ, യേശുവിനെ ഒരു കള്ളപ്രവാചനായിയാണു കാണുന്നത് എന്നു മാത്രം.

എം.എം അക്ബറിന്റെ യേശുകൃസ്തു- വ്യഭിചാരപുത്രന്‍-ദൈവപുത്രന്‍-മനുഷ്യപുത്രന്‍? എന്ന പുസ്തകത്തിന്റെ പുറം ചട്ട എടുത്ത്കൊടുത്ത് യേശുവിനെ അക്ബര്‍ വ്യഭിചാരപുത്രന്‍ എന്നു വിളിച്ചു എന്ന്‍ പ്രചരിപ്പിക്കുന്നവര്‍ സത്യത്തില്‍ ഭാഷയെ കൊല്ലുകയാണു. യേശു തുടര്‍ച്ചയായി വരുന്ന മൂന്നു വിശ്വാസങ്ങളില്‍ ഏതെല്ലാം രീതിയിലാണു യേശുവിനെ കണക്കാക്കുന്നത് എന്നു വിശദീകരിക്കുകയും ആരാണു യേശു എന്ന് ചര്‍ച്ചക്ക് വക്കുകയും ചെയ്യുകയായിരുന്നു.

ജൂതര്‍ യേശുവിനെ ഒരു കള്ളപ്രവാചകനായി തന്നെയാണു കണ്ടത്. ഇപ്പോഴും ജൂതരുടെ വിശ്വാസം യേശു ഒരു പ്രവാചകനോ ദൈവപുത്രനോ അല്ല എന്നു തന്നെയാണു. ജൂതര്‍ നടത്തുന്ന ഒരു സൈറ്റില്‍ ഇപ്പോഴും യേശുവിനെ കുറിച്ചുള്ള അഭിപ്രായം കാണുക.


Rambam and many other prominent Jewish scholars believed that the stories of Jesus are based on Yeshu ben Pandeira, also known as Yeshu ha-Notzri ("Jesus the Branch," a reference to Isaiah 11:1, a passage about the messiah). Yeshu is discussed in parts of the Talmud that were censored by the Catholic Church, censored because the Church also believed they referred to Jesus and because they are not flattering references. The Talmud claims that this Yeshu was the son of a Jewish woman named Miriam (Mary) who was betrothed to a carpenter (more accurately, their marriage was in the stage of kiddushin, where she is legally his wife but not yet living with him or having sexual relations with him; seeMarriage). She was either raped or voluntarily slept with a Greek or Roman soldier known as Pandeira, and Yeshu was the product of that union. Because of the status of Miriam's marriage, Yeshu is considered to be a mamzer (usually mistranslated as "bastard", it means the product of an adulterous or incestuous relationship)

ഇനി യഹൂദരുടെ ബൈബിളായ തല്‍മൂദില്‍ തന്നെ യേശുവിനെ കുറിച്ചും യേശുവിന്റെ മാതാവായ മറിയത്തെ കുറിച്ചും എന്തു പറയുന്നു.

"Jesus was a bastard born of adultery." (Yebamoth 49b, p.324).
"Mary was a whore: Jesus (Balaam) was an evil man." (Sanhedrin 106a &b, p.725).
"Jesus was a magician and a fool. Mary was an adulteress". (Shabbath 104b, p.504).

തല്‍‌മുദില്‍ നിന്നും ചില ഭാഗങ്ങള്‍-

1- The Text
Sanhedrin 106a
R. Yochanan said (regarding Balaam): In the beginning a prophet, in the end a sorcerer.
Rav Papa said: As people say, "She was the descendant of princes and rulers, she played the harlot with carpenters."

2- Talmud Sanhedrin 107b, Sotah 47a

What of R. Yehoshua Ben Perachiah?

When John [Hyrcanus] the king killed the rabbis, R. Yehoshua Ben Perachiah [and Yeshu] went to Alexandria of Egypt. When there was peace, Shimon Ben Shetach sent to him "From me [Jerusalem] the holy city to you Alexandria of Egypt. My husband remains in your midst and I sit forsaken."

[R. Yehoshua Ben Perachiah] left and arrived at a particular inn and they showed him great respect. He said: How beautiful is this inn [Achsania, which also means innkeeper].

[Yeshu] said: Rabbi, she has narrow eyes.

[R. Yehoshua Ben Perachiah] said to him: Wicked one, this is how you engage yourself?

[R. Yehoshua Ben Perachiah] sent out four hundred trumpets and excommunicated him.

[Yeshu] came before [R. Yehoshua Ben Perachiah] many times and said: Accept me. But [R. Yehoshua Ben Perachiah] paid him no attention.

One day [R. Yehoshua Ben Perachiah] was reciting Shema [during which one may not be interrupted]. [Yeshu] came before him. He was going to accept [Yeshu] and signalled to [Yeshu] with his hand. [Yeshu] thought that [R. Yehoshua Ben Perachiah] was repelling him. He went, hung a brick, and bowed down to it.

[Yeshu] said to [R. Yehoshua Ben Perachiah]: You taught me that anyone who sins and causes others to sin is not given the opportunity to repent.

And the master said: Yeshu {the Notzri} practiced magic and deceive and led Israel astray.

ഇതൊന്നും ഞാന്‍ എന്റെ അഭിപ്രായമായി കൊടുത്തു എന്നാരും കുറ്റപ്പെടുത്തരുത്. യൂറ്റ്യൂബില്‍ പോലും റബ്ബിമാരടക്കം യേശുവിനെ കുറിച്ച് അഭിപ്രായപ്പെടുന്നത് കാണാം.

ക്രൈസ്തവരാകട്ടെ, യേശുവിനെ ദൈവ പുത്രനായി ആരാധിക്കുന്നു. കൂടുതല്‍ വിശദീകരനം വേണമെന്നു തോന്നുന്നില്ല. ഇപ്പറഞ്ഞതില്‍ ഒരു ക്രൈസ്തവര്‍ക്കും വിരോധമുണ്ടാകുമെന്നു തോന്നുന്നില്ല.

മുസ്ലിങ്ങളെ സംബനന്ധിച്ച് യേശു മസീഹ് ആണു. പക്ഷെ മറിയമിന്റെ മകന്‍ മനുഷ്യപുത്രനാണ്. ഖുര്‍‌ആന്‍ വളരെ വ്യക്തമാക്കുന്ന ഒരു കാര്യം.

ഇതില്‍ ഏതാണു ശരി എന്ന ഒരു ചര്‍ച്ചയാണു അക്ബറിന്റെ ചെറു പുസ്തകം, അതിനെ യഹൂദരുടെ അഭിപ്രായം അക്ബറിന്റെയും മുസ്ലിങ്ങളുടെയും അഭിപ്രായമെന്നു പറയുന്നതിനെ തെറ്റിദ്ധരിപ്പിക്കുക എന്നാണു മലയാളത്തില്‍ പറയുക.

ഈ മൂന്നു കാഴ്ച്ചപ്പാടുകളില്‍ ഏതാണു ശരി എന്നു ചര്‍ച്ചയില്‍ വരുമ്പോള്‍ എന്തെല്ലാമാണു കാഴ്ച്ചപ്പാടുകളെന്നു വിശദീകരിക്കുക മാത്രമാണു ചെയ്യുന്നത്.

മുസ്ലിങ്ങള്‍ക്ക് യേശു മഹാനായ പ്രവാചകന്‍ തന്നെയാണു. അങ്ങിനെ സമര്‍ത്ഥിക്കുമ്പോള്‍ ഏതെല്ലാം വിശ്വാസങ്ങള്‍ ശരിയല്ല എന്നു കൂടി വീശദീകരിക്കുന്നതിനെ അറിഞ്ഞിട്ടും വളച്ചൊടിക്കുന്നത് ശരിയായ സമീപനമല്ല.
യേശു ജൂതര്‍ കരുതുന്നത് പോലെ വ്യഭിചാരപുത്രനോ ക്രൈസ്തവര്‍ കരുതുന്നത് പോലെ ദൈവപുത്രനോ അല്ല എന്നും മനുഷ്യനായ പ്രവാചകനാണെന്നു വിശ്വസിക്കുവാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്.

പുസ്തകത്തിന്റെ പുറം ചട്ടയിലെ മൂന്നു കാര്യങ്ങളില്‍ ഒന്നുമാത്രമെടുത്ത് മറ്റുള്ളവയെ നിരാകരിക്കുന്നവര്‍ ആ ഒന്നിനെ മാത്രമാണു അം‌ഗീകരിക്കുന്നത് എന്നാണോ പറഞ്ഞു വരുന്നത്? അതോ ജൂതര്‍ക്ക് അങ്ങിനെ ഒരു വാദമില്ലെന്ന് അഭിപ്രായമുണ്ടോ?

Sunday, May 9, 2010

ഇസ്രായേലുകാര്‍ ഈജിപ്തില്‍

യോസഫ് അഥവാ യൂസഫ് നബിയുടെ ചരിത്രം ഏറെക്കുറെ ബൈബിളിലും ഖു‌ര്‍‌ആനിലുമൊരുപോലെ കാണാം. എങ്കിലും വിശദീകരണങ്ങളിലെ വ്യത്യാസങ്ങള്‍ ധാരാളം. ഖുര്‍‌ആനില്‍ മറ്റു പ്രവാചക ചരിത്രങ്ങളില്‍ നിന്നും വ്യ്ത്യസ്തമായി ഒരിടത്തു തന്നെ തുടര്‍ച്ചയായി കൊടുത്ത ഒരു പ്രവാചക ചരിത്രമാണ് യൂസഫ് നബിയുടേത്.

യാക്കൂബ് നബിക്ക് പന്ത്രണ്ട് ആണ്‍കുട്ടികള്‍, പതിനൊന്നാമന്‍ യൂസഫ്. പ്രവാചകത്വം യൂസഫിന്നായിരിക്കുമെന്ന് മനസ്സിലാക്കിയ യാക്കോബ് നബിക്ക് യൂസഫിനോട് കൂടുതല്‍ താത്പര്യം.

യൂസുഫ്‌ തന്‍റെ പിതാവിനോട്‌ പറഞ്ഞ സന്ദര്‍ഭം: എന്‍റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക്‌ സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു. അദ്ദേഹം ( പിതാവ്‌ ) പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ, നിന്‍റെ സ്വപ്നം നീ നിന്‍റെ സഹോദരന്‍മാര്‍ക്ക്‌ വിവരിച്ചുകൊടുക്കരുത്‌. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച്‌ മനുഷ്യന്‍റെ പ്രത്യക്ഷ ശത്രുവാകുന്നു.

ഖുര്‍‌ആനിലെ യൂസഫ് നബിയുടെ സ്വപ്നത്തെ കുറിച്ചുള്ള യഅകൂബ് നബിയുടെ പ്രതികരണമിങ്ങനെയായിരുന്നു. യൂസഫ്നബി പ്രവാചകത്വത്തിന്നുടമയാകുമെന്ന് യഅകൂബ് നബി മനസ്സിലാക്കുന്നത് യൂസഫ്നബിയുടെ സ്വപ്നത്തിന്റെ വിവരം തന്റെ പിതാവിനെ അറിയീക്കുന്നതിനാലാണ്.

ഈ ഭാഗം ബൈബിളില്‍ ഇങ്ങിനെയാണു.

5. യോസേഫ് ഒരു സ്വപ്നം കണ്ടു; അതു തന്റെ സഹോദരന്മാരോടു അറിയിച്ചതുകൊണ്ടു അവര്‍ അവനെ പിന്നെയും അധികം പകെച്ചു.6. അവന്‍ അവരോടു പറഞ്ഞതുഞാന്‍ കണ്ട സ്വപ്നം കേട്ടുകൊള്‍വിന്‍ .
7. നാം വയലില്‍ കറ്റകെട്ടിക്കൊണ്ടിരുന്നു; അപ്പോള്‍ എന്റെ കറ്റ എഴുന്നേറ്റു നിവിര്‍ന്നുനിന്നു; നിങ്ങളുടെ കറ്റകള്‍ ചുറ്റും നിന്നു എന്റെ കറ്റയെ നമസ്കരിച്ചു.
8. അവന്റെ സഹോദരന്മാര്‍ അവനോടുനീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങള്‍ നിമത്തവും അവന്റെ വാക്കു നിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു. 9. അവന്‍ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു അറിയിച്ചുഞാന്‍ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു. 10. അവന്‍ അതു അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോള്‍ അപ്പന്‍ അവനെ ശാസിച്ചു അവനോടുനീ ഈ കണ്ട സ്വപ്നം എന്തു? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാന്‍ വരുമോ എന്നു പറഞ്ഞു. 11. അവന്റെ സഹോദരന്മാര്‍ക്കും അവനോടു അസൂയ തോന്നി; അപ്പനോ ഈ വാക്കു മനസ്സില്‍ സംഗ്രഹിച്ചു.

ഖുര്‍‌ആനില്‍ യൂസഫ് നബിയുടെ സ്വപ്നത്തെ കുറിച്ച് സഹോദരര്‍ക്കറിയില്ല. പിതാവ് യൂസഫിനെ സ്നേഹിക്കുന്നതില്‍ അവര്‍ക്ക് അവനോട് വലരെ കോപമുണ്ടെന്നു മാത്രം.

അപ്രകാരം നിന്‍റെ രക്ഷിതാവ്‌ നിന്നെ തെരഞ്ഞെടുക്കുകയും, സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന്‌ നിനക്കവന്‍ പഠിപ്പിച്ചുതരികയും, നിന്‍റെ മേലും യഅ്ഖൂബ്‌ കുടുംബത്തിന്‍റെ മേലും അവന്‍റെ അനുഗ്രഹങ്ങള്‍ അവന്‍ നിറവേറ്റുകയും ചെയ്യുന്നതാണ്‌. മുമ്പ്‌ നിന്‍റെ രണ്ട്‌ പിതാക്കളായ ഇബ്രാഹീമിന്‍റെയും ഇഷാഖിന്‍റെയും കാര്യത്തില്‍ അതവന്‍ നിറവേറ്റിയത്‌ പോലെത്തന്നെ. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു. തീര്‍ച്ചയായും യൂസുഫിലും അദ്ദേഹത്തിന്‍റെ സഹോദരന്‍മാരിലും ചോദിച്ച്‌ മനസ്സിലാക്കുന്നവര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

യൂസഫും അനിയനും കൂടുതല്‍ പിതാവിനിഷ്ടപ്പെട്ടവരായതില്‍ മറ്റു സഹോദരര്‍ അസൂയാലുക്കളാകുകയും യൂസഫിനെ ഒഴിവാക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്നു.

യൂസുഫും അവന്‍റെ സഹോദരനുമാണ്‌ നമ്മുടെ പിതാവിന്‌ നമ്മളെക്കാള്‍ ഇഷ്ടപ്പെട്ടവര്‍. നമ്മളാകട്ടെ ഒരു ( പ്രബലമായ ) സംഘമാണ്‌ താനും. തീര്‍ച്ചയായും നമ്മുടെ പിതാവ്‌ വ്യക്തമായ വഴിപിഴവില്‍ തന്നെയാണ്‌.
നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ വല്ല ഭൂപ്രദേശത്തും അവനെ ( കൊണ്ടുപോയി ) ഇട്ടേക്കുക. എങ്കില്‍ നിങ്ങളുടെ പിതാവിന്‍റെ മുഖം നിങ്ങള്‍ക്ക്‌ ഒഴിഞ്ഞ്‌ കിട്ടും. അതിന്‌ ശേഷം നിങ്ങള്‍ക്ക്‌ നല്ല ആളുകളായികഴിയുകയും ചെയ്യാം. എന്ന്‌ അവര്‍ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമത്രെ. )
അവരില്‍ നിന്ന്‌ ഒരു വക്താവ്‌ പറഞ്ഞു: യൂസുഫിനെ നിങ്ങള്‍ കൊല്ലരുത്‌. നിങ്ങള്‍ക്ക്‌ വല്ലതും ചെയ്യണമെന്നുണ്ടെങ്കില്‍ അവനെ നിങ്ങള്‍ ( ഒരു ) കിണറ്റിന്‍റെ അടിയിലേക്ക്‌ ഇട്ടേക്കുക. ഏതെങ്കിലും യാത്രാസംഘം അവനെ കണ്ടെടുത്ത്‌ കൊള്ളും-

എന്താണു യൂസഫിനെ ചെയ്യേണ്ടതെന്നതിന്നു സഹോദരര്‍ എത്തുന്ന ഒരു തീരുമാനമാണു ഇത്. അങ്ങിനെ അവര്‍ പിതാവിനോട് യൂസഫിനെ തങ്ങളുടെ കൂടെ ആടിനെ മേക്കാന്‍ പറഞ്ഞയക്കാന്‍ ആവശ്യപ്പെട്ടു.

( തുടര്‍ന്ന്‌ പിതാവിന്‍റെ അടുത്ത്‌ ചെന്ന്‌ ) അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ: താങ്കള്‍ക്കെന്തുപറ്റി? യൂസുഫിന്‍റെ കാര്യത്തില്‍ താങ്കള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ല! ഞങ്ങളാകട്ടെ തീര്‍ച്ചയായും അവന്‍റെ ഗുണകാംക്ഷികളാണ്‌ താനും.
നാളെ അവനെ ഞങ്ങളോടൊപ്പം അയച്ചുതരിക. അവന്‍ ഉല്ലസിച്ച്‌ നടന്നുകളിക്കട്ടെ. തീര്‍ച്ചയായും ഞങ്ങള്‍ അവനെ കാത്തുരക്ഷിച്ച്‌ കൊള്ളാം.
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അവനെ കൊണ്ടുപോകുക എന്നത്‌ തീര്‍ച്ചയായും എനിക്ക്‌ സങ്കടമുണ്ടാക്കുന്നതാണ്‌. നിങ്ങള്‍ അവനെപ്പറ്റി അശ്രദ്ധരായിരിക്കെ അവനെ ചെന്നായ തിന്നേക്കുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു.
അവര്‍ പറഞ്ഞു: ഞങ്ങള്‍ ഒരു ( പ്രബലമായ ) സംഘമുണ്ടായിട്ടും അവനെ ചെന്നായ തിന്നുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ മഹാനഷ്ടക്കാര്‍ തന്നെയായിരിക്കും.

പിതാവിനോട് അവനെ വീട്ടിലുരുത്തിയാല്‍ മാത്രം പോരല്ലോ - കാര്യങ്ങളെല്ലാം പഠിപ്പിക്കാന്‍ ഞങ്ങളുടെ കൂടെ വിടണമെന്നും അവനെ ഞങ്ങള്‍ സമ്രക്ഷിക്കാമെന്നും വാക്ക് കൊടുത്തു അവനെ കൊണ്ടു പോകുന്നു.

അങ്ങനെ അവര്‍ അവനെ ( യൂസുഫിനെ ) യും കൊണ്ടുപോകുകയും, അവനെ കിണറ്റിന്‍റെ അടിയിലേക്ക്‌ ഇടുവാന്‍ അവര്‍ ഒന്നിച്ച്‌ തീരുമാനിക്കുകയും ചെയ്തപ്പോള്‍ ( അവര്‍ ആ കടും കൈ പ്രവര്‍ത്തിക്കുക തന്നെ ചെയ്തു. ) തീര്‍ച്ചയായും നീ അവര്‍ക്ക്‌ അവരുടെ ഈ ചെയ്തിയെപ്പറ്റി ( ഒരിക്കല്‍ ) വിവരിച്ചുകൊടുക്കുമെന്ന്‌ അവന്ന്‌ ( യൂസുഫിന്‌ ) നാം ബോധനം നല്‍കുകയും ചെയ്തു. ( അന്ന്‌ ) അവര്‍ അതിനെപറ്റി ബോധവാന്‍മാരായിരിക്കുകയില്ല.
അവര്‍ സന്ധ്യാസമയത്ത്‌ അവരുടെ പിതാവിന്‍റെ അടുക്കല്‍ കരഞ്ഞുകൊണ്ട്‌ ചെന്നു.
അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ മത്സരിച്ച്‌ ഓടിപ്പോകുകയും, യൂസുഫിനെ ഞങ്ങളുടെ സാധനങ്ങളുടെ അടുത്ത്‌ വിട്ടുപോകുകയും ചെയ്തു. അപ്പോള്‍ അവനെ ചെന്നായ തിന്നുകളഞ്ഞു. ഞങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍പോലും താങ്കള്‍ വിശ്വസിക്കുകയില്ലല്ലോ.
യൂസുഫിന്‍റെ കുപ്പായത്തില്‍ കള്ളച്ചോരയുമായാണ്‌ അവര്‍ വന്നത്‌. പിതാവ്‌ പറഞ്ഞു: അങ്ങനെയല്ല, നിങ്ങളുടെ മനസ്സ്‌ നിങ്ങള്‍ക്ക്‌ ഒരു കാര്യം ഭംഗിയായി തോന്നിച്ചിരിക്കുകയാണ്‌. അതിനാല്‍ നല്ല ക്ഷമ കൈക്കൊള്ളുക തന്നെ. നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ ( എനിക്ക്‌ ) സഹായം തേടാനുള്ളത്‌ അല്ലാഹുവോടത്രെ.
മുന്‍‌കൂട്ടി പദ്ധതിയിട്ടതു പോലെ തന്നെ അവര്‍ അവനെ കിണറ്റില്‍ താഴെക്കിട്ടു. അവന്റെ കുപ്പായത്തില്‍ ഒരാടിന്റെ ചോര പുരട്ടി കരഞ്ഞു യാക്കോബിന്റെ അടുക്കല്‍ ചെന്നു ഞങ്ങള്‍ കളിച്ചു കൊണ്ടിരുന്നപ്പോള്‍ ചെന്നായ പിടിച്ചെന്നു നുണ പറഞ്ഞൂ.

കിണറ്റിലെ യൂസഫിനെന്തു സംഭവിച്ചു?

ഒരു യാത്രാസംഘം വന്നു. അവര്‍ അവര്‍ക്ക്‌ വെള്ളം കൊണ്ട്‌ വരുന്ന ജോലിക്കാരനെ അയച്ചു. അവന്‍ തന്നെ തൊട്ടിയിറക്കി. അവന്‍ പറഞ്ഞു: ഹാ, സന്തോഷം! ഇതാ ഒരു ബാലന്‍! അവര്‍ ബാലനെ ഒരു കച്ചവടച്ചരക്കായി ഒളിച്ചുവെച്ചു. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.അവര്‍ അവനെ തുച്ഛമായ ഒരു വിലയ്ക്ക്‌- ഏതാനും വെള്ളിക്കാശിന്‌ - വില്‍ക്കുകയും ചെയ്തു. അവര്‍ അവന്‍റെ കാര്യത്തില്‍ താല്‍പര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു.

ഇത്രയും ഭംഗിയുള്ള ഒരു ബാലനെ എവിടെനിന്ന് കിട്ടി എന്ന ചോദ്യങ്ങളൊഴിവാക്കാനാണു അവര്‍ അവനെ വേഗം വിറ്റു കളഞ്ഞത്.

ഈജിപ്തില്‍ നിന്ന്‌ അവനെ ( യൂസുഫിനെ ) വിലക്കെടുത്ത ആള്‍ തന്‍റെ ഭാര്യയോട്‌ പറഞ്ഞു: ഇവന്ന്‌ മാന്യമായ താമസസൌകര്യം നല്‍കുക. അവന്‍ നമുക്ക്‌ പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കില്‍ നമുക്കവനെ മകനായി സ്വീകരിക്കാം. അപ്രകാരം യൂസുഫിന്‌ നാം ആ ഭൂപ്രദേശത്ത്‌ സൌകര്യമുണ്ടാക്കികൊടുത്തു. സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന്‌ അദ്ദേഹത്തിന്‌ നാം അറിയിച്ച്‌ കൊടുക്കാന്‍ വേണ്ടിയും കൂടിയാണത്‌. അല്ലാഹു തന്‍റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും അത്‌ മനസ്സിലാക്കുന്നില്ല.
അങ്ങനെ അദ്ദേഹം പൂര്‍ണ്ണവളര്‍ച്ചയെത്തിയപ്പോള്‍ അദ്ദേഹത്തിന്‌ നാം യുക്തിബോധവും അറിവും നല്‍കി. സുകൃതം ചെയ്യുന്നവര്‍ക്ക്‌ അപ്രകാരം നാം പ്രതിഫലം നല്‍കുന്നു.

ഈജിപ്തിലെ രാജാവിന്റെ ഒരുദ്യോഗസ്ഥനായിരുന്നു യൂസഫിനെ വിലക്കു വാങ്ങിയത്, അയാള്‍ അവനോട് വളരെ സ്നേഹത്തോടെയും കാരുണ്യത്തോടെയും പെരുമാറി. എന്നാല്‍

അവന്‍ ( യൂസുഫ്‌ ) ഏതൊരുവളുടെ വീട്ടിലാണോ അവള്‍ അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി. വാതിലുകള്‍ അടച്ച്‌ പൂട്ടിയിട്ട്‌ അവള്‍ പറഞ്ഞു: ഇങ്ങോട്ട്‌ വാ. അവന്‍ പറഞ്ഞു. അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ്‌ എന്‍റെ രക്ഷിതാവ്‌. അവന്‍ എന്‍റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല.
അവള്‍ക്ക്‌ അവനില്‍ ആഗ്രഹം ജനിച്ചു. തന്‍റെ രക്ഷിതാവിന്‍റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കില്‍ അവന്ന്‌ അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം ( സംഭവിച്ചത്‌ ) തിന്‍മയും നീചവൃത്തിയും അവനില്‍ നിന്ന്‌ നാം തിരിച്ചുവിടുന്നതിന്‌ വേണ്ടിയത്രെ. തീര്‍ച്ചയായും അവന്‍ നമ്മുടെ നിഷ്കളങ്കരായ ദാസന്‍മാരില്‍ പെട്ടവനാകുന്നു.

പലരീതിയിലുള്ള പ്രലോഭനങ്ങളില്‍ നിന്നും അവന്‍ ഒഴിഞ്ഞു മാറി എന്നല്‍ ഒരു ദിവസം

അവര്‍ രണ്ടുപേരും വാതില്‍ക്കലേക്ക്‌ മത്സരിച്ചോടി. അവള്‍ പിന്നില്‍ നിന്ന്‌ അവന്‍റെ കുപ്പായം ( പിടിച്ചു. അത്‌ ) കീറി. അവര്‍ ഇരുവരും വാതില്‍ക്കല്‍ വെച്ച്‌ അവളുടെ നാഥനെ ( ഭര്‍ത്താവിനെ ) കണ്ടുമുട്ടി. അവള്‍ പറഞ്ഞു: താങ്കളുടെ ഭാര്യയുടെ കാര്യത്തില്‍ ദുരുദ്ദേശം പുലര്‍ത്തിയവനുള്ള പ്രതിഫലം അവന്‍ തടവിലാക്കപ്പെടുക എന്നതോ, വേദനയേറിയ മറ്റെന്തെങ്കിലും ശിക്ഷയോ തന്നെ ആയിരിക്കണം.
യൂസുഫ്‌ പറഞ്ഞു: അവളാണ്‌ എന്നെ വശീകരിക്കുവാന്‍ ശ്രമം നടത്തിയത്‌. അവളുടെ കുടുംബത്തില്‍ പെട്ട ഒരു സാക്ഷി ഇപ്രകാരം സാക്ഷ്യപ്പെടുത്തി: അവന്‍റെ കുപ്പായം മുന്നില്‍ നിന്നാണ്‌ കീറിയിട്ടുള്ളതെങ്കില്‍ അവള്‍ സത്യമാണ്‌ പറഞ്ഞത്‌. അവനാകട്ടെ കളവ്‌ പറയുന്നവരുടെ കൂട്ടത്തിലാണ്‌.
എന്നാല്‍ അവന്‍റെ കുപ്പായം പിന്നില്‍ നിന്നാണ്‌ കീറിയിട്ടുള്ളതെങ്കില്‍ അവള്‍ കളവാണ്‌ പറഞ്ഞത്‌. അവനാകട്ടെ സത്യം പറഞ്ഞവരുടെ കൂട്ടത്തിലാണ്‌.
അങ്ങനെ അവന്‍റെ ( യൂസുഫിന്‍റെ ) കുപ്പായം പിന്നില്‍ നിന്നാണ്‌ കീറിയിട്ടുള്ളത്‌ എന്ന്‌ കണ്ടപ്പോള്‍ അയാള്‍ ( ഗൃഹനാഥന്‍-തന്‍റെ ഭാര്യയോട്‌ ) പറഞ്ഞു: തീര്‍ച്ചയായും ഇത്‌ നിങ്ങളുടെ ( സ്ത്രീകളുടെ ) തന്ത്രത്തില്‍ പെട്ടതാണ്‌. നിങ്ങളുടെ തന്ത്രം ഭയങ്കരം തന്നെ.
യൂസുഫേ നീ ഇത്‌ അവഗണിച്ചേക്കുക. ( പെണ്ണേ, ) നീ നിന്‍റെ പാപത്തിന്‌ മാപ്പുതേടുക. തീര്‍ച്ചയായും നീ പിഴച്ചവരുടെ കൂട്ടത്തിലാകുന്നു.

ആ നാട്ടിലെ സദാചാരത്തിനുള്ള ഒരുദാഹരണവുമായാണു ഈ സംഭവം കൊടുക്കുന്നത്, തന്റെ ഭാര്യക്ക് മോറ്റു പുരുഷനില്‍ താത്പര്യമുണ്ടെന്ന വാര്‍ത്ത അയാളെ അലോസരപ്പെടുത്തുന്നില്ല, മാത്രമല്ല ഭാര്യ അനുരക്തനായ ഒരു ചെറുപ്പക്കാരനെ പിന്നെയും ആ വീട്ടില്‍ താമസിപ്പിക്കുന്നതിലോ ഒരു പ്രയാസം തോന്നുന്നില്ല.

കാര്യം നാട്ടില്‍ പാട്ടായി

നഗരത്തിലെ ചില സ്ത്രീകള്‍ പറഞ്ഞു: പ്രഭുവിന്‍റെ ഭാര്യ തന്‍റെ വേലക്കാരനെ വശീകരിക്കാന്‍ ശ്രമിക്കുന്നു. അവള്‍ അവനോട്‌ പ്രേമബദ്ധയായിക്കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവള്‍ വ്യക്തമായ പിഴവില്‍ അകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു.
അങ്ങനെ ആ സ്ത്രീകളുടെ കുസൃതിയെപ്പറ്റി അവള്‍ കേട്ടറിഞ്ഞപ്പോള്‍ അവരുടെ അടുത്തേക്ക്‌ അവള്‍ ആളെ അയക്കുകയും അവര്‍ക്ക്‌ ചാരിയിരിക്കാവുന്ന ഇരിപ്പിടങ്ങളൊരുക്കുകയും ചെയ്തു. അവരില്‍ ഓരോരുത്തര്‍ക്കും ( പഴങ്ങള്‍ മുറിക്കാന്‍ ) അവള്‍ ഓരോ കത്തി കൊടുത്തു. ( യൂസുഫിനോട്‌ ) അവള്‍ പറഞ്ഞു: നീ അവരുടെ മുമ്പിലേക്ക്‌ പുറപ്പെടുക. അങ്ങനെ അവനെ അവര്‍ കണ്ടപ്പോള്‍ അവര്‍ക്ക്‌ അവനെപ്പറ്റി വിസ്മയം തോന്നുകയും, അവരുടെ സ്വന്തം കൈകള്‍ അവര്‍ തന്നെ അറുത്ത്‌ പോകുകയും ചെയ്തു. അവര്‍ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്‍! ഇതൊരു മനുഷ്യനല്ല. ആദരണീയനായ ഒരു മലക്ക്‌ തന്നെയാണ്‌.
അവള്‍ പറഞ്ഞു: എന്നാല്‍ ഏതൊരുവന്‍റെ കാര്യത്തില്‍ നിങ്ങളെന്നെ ആക്ഷേപിച്ചുവോ അവനാണിത്‌. തീര്‍ച്ചയായും ഞാന്‍ അവനെ വശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. അപ്പോള്‍ അവന്‍ ( സ്വയം കളങ്കപ്പെടുത്താതെ ) കാത്തുസൂക്ഷിക്കുകയാണ്‌ ചെയ്തത്‌. ഞാനവനോട്‌ കല്‍പിക്കുന്ന പ്രകാരം അവന്‍ ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും അവന്‍ തടവിലാക്കപ്പെടുകയും, നിന്ദ്യരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും


യൂസഫ് അതി സുന്ദരനായിരുന്നു, അതിനാല്‍ തന്നെ ഇത്ര സുന്ദരനായ ഒരുവനുമായി ഞാന്‍ ശയിക്കുക തന്നെ ചെയ്യും എന്നാണ് വീട്ടുകാരി പരസ്യമായി പ്രഖ്യാപിക്കുന്നത്. യൂസഫ് അല്ലഹുവില്‍ അഭയം തേടി.

അവന്‍ ( യൂസുഫ്‌ ) പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക്‌ ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക്‌ കൂടുതല്‍ പ്രിയപ്പെട്ടത്‌ ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെ വിട്ട്‌ നീ തിരിച്ചുകളയാത്ത പക്ഷം ഞാന്‍ അവരിലേക്ക്‌ ചാഞ്ഞുപോയേക്കും. അങ്ങനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തില്‍ ആയിപോകുകയും ചെയ്യും.
അപ്പോള്‍ അവന്‍റെ പ്രാര്‍ത്ഥന തന്‍റെ രക്ഷിതാവ്‌ സ്വീകരിക്കുകയും അവരുടെ കുതന്ത്രം അവനില്‍ നിന്ന്‌ അവന്‍ തട്ടിത്തിരിച്ചുകളയുകയും ചെയ്തു. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.

ഒരു രീതിയിലും യൂസഫ് വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ അവള്‍ അവനെ തടവിലടണമെന്നു ഭര്‍‌ത്താവിനോട് ആവശ്യപ്പെട്ടു.

പിന്നീട്‌ തെളിവുകള്‍ കണ്ടറിഞ്ഞതിന്‌ ശേഷവും അവര്‍ക്ക്‌ തോന്നി; അവനെ ഒരു അവധിവരെ തടവിലാക്കുക തന്നെ വേണമെന്ന്‌-

യൂസഫിന്നു ആ വീടിനേക്കാള്‍ താത്പര്യം ജയില്‍ തന്നെയായിരുന്നു.

അവനോടൊപ്പം രണ്ട്‌ യുവാക്കളും ജയിലില്‍ പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ വീഞ്ഞ്‌ പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കാണുന്നു. മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്‍റെ തലയില്‍ റൊട്ടി ചുമക്കുകയും, എന്നിട്ട്‌ അതില്‍ നിന്ന്‌ പറവകള്‍ തിന്നുകയും ചെയ്യുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഞങ്ങള്‍ക്ക്‌ താങ്കള്‍ അതിന്‍റെ വ്യാഖ്യാനം വിവരിച്ചുതരൂ. തീര്‍ച്ചയായും ഞങ്ങള്‍ താങ്കളെ കാണുന്നത്‌ സദ്‌വൃത്തരില്‍ ഒരാളായിട്ടാണ്‌.
അവന്‍ ( യൂസുഫ്‌ ) പറഞ്ഞു: നിങ്ങള്‍ക്ക്‌ ( കൊണ്ടുവന്ന്‌ ) നല്‍കപ്പെടാറുള്ള ഭക്ഷണം നിങ്ങള്‍ക്ക്‌ വന്നെത്തുന്നതിന്‍റെ മുമ്പായി അതിന്‍റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്ക്‌ വിവരിച്ചുതരാതിരിക്കുകയില്ല. എന്‍റെ രക്ഷിതാവ്‌ എനിക്ക്‌ പഠിപ്പിച്ചുതന്നതില്‍ പെട്ടതത്രെ അത്‌. അല്ലാഹുവില്‍ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായിട്ടുള്ളവരുടെ മാര്‍ഗം തീര്‍ച്ചയായും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു.
എന്‍റെ പിതാക്കളായ ഇബ്രാഹീം, ഇഷാഖ്‌, യഅ്ഖൂബ്‌ എന്നിവരുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നിരിക്കുന്നു. അല്ലാഹുവിനോട്‌ യാതൊന്നിനെയും പങ്കുചേര്‍ക്കുവാന്‍ ഞങ്ങള്‍ക്ക്‌ പാടുള്ളതല്ല. ഞങ്ങള്‍ക്കും മനുഷ്യര്‍ക്കും അല്ലാഹു നല്‍കിയ അനുഗ്രഹത്തില്‍ പെട്ടതത്രെ അത്‌ ( സന്‍മാര്‍ഗദര്‍ശനം. ) പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല.യിലിലെ രണ്ട്‌ സുഹൃത്തുക്കളേ, വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവാണോ?

അവരിലെ രണ്ടു പേര്‍ കണ്ട സ്വപ്ന വ്യാഖ്യാനം യൂസഫ് വിശദീകരിച്ചു.

ജയിലിലെ രണ്ട്‌ സുഹൃത്തുക്കളേ, എന്നാല്‍ നിങ്ങളിലൊരുവന്‍ തന്‍റെ യജമാനന്ന്‌ വീഞ്ഞ്‌ കുടിപ്പിച്ച്‌ കൊണ്ടിരിക്കും. എന്നാല്‍ മറ്റേ ആള്‍ ക്രൂശിക്കപ്പെടും. എന്നിട്ട്‌ അയാളുടെ തലയില്‍ നിന്ന്‌ പറവകള്‍ കൊത്തിത്തിന്നും. ഏതൊരു കാര്യത്തെപ്പറ്റി നിങ്ങള്‍ ഇരുവരും വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നു.
അവര്‍ രണ്ട്‌ പേരില്‍ നിന്ന്‌ രക്ഷപ്പെടുന്നവനാണ്‌ എന്ന്‌ വിചാരിച്ച ആളോട്‌ അദ്ദേഹം ( യൂസുഫ്‌ ) പറഞ്ഞു: നിന്‍റെ യജമാനന്‍റെ അടുക്കല്‍ നീ എന്നെ പറ്റി പ്രസ്താവിക്കുക. എന്നാല്‍ തന്‍റെ യജമാനനോട്‌ അത്‌ പ്രസ്താവിക്കുന്ന കാര്യം പിശാച്‌ അവനെ മറപ്പിച്ച്‌ കളഞ്ഞു. അങ്ങനെ ഏതാനും കൊല്ലങ്ങള്‍ അദ്ദേഹം ( യൂസുഫ്‌ ) ജയിലില്‍ താമസിച്ചു.

അപ്പോഴാണു ഈജിപ്തിലെ രാജാവ് ഒരു സ്വപ്നം കാണുന്നത്.

( ഒരിക്കല്‍ ) രാജാവ്‌ പറഞ്ഞു: തടിച്ചുകൊഴുത്ത ഏഴ്‌ പശുക്കളെ ഏഴ്‌ മെലിഞ്ഞ പശുക്കള്‍ തിന്നുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഏഴ്‌ പച്ചക്കതിരുകളും, ഏഴ്‌ ഉണങ്ങിയ കതിരുകളും ഞാന്‍ കാണുന്നു. ഹേ, പ്രധാനികളേ, നിങ്ങള്‍ സ്വപ്നത്തിന്‌ വ്യാഖ്യാനം നല്‍കുന്നവരാണെങ്കില്‍ എന്‍റെ ഈ സ്വപ്നത്തിന്‍റെ കാര്യത്തില്‍ നിങ്ങളെനിക്ക്‌ വിധി പറഞ്ഞുതരൂ.
അവര്‍ പറഞ്ഞു: പലതരം പേക്കിനാവുകള്‍! ഞങ്ങള്‍ അത്തരം പേക്കിനാവുകളുടെ വ്യാഖ്യാനത്തെപ്പറ്റി അറിവുള്ളവരല്ല.

കൊട്ടാരത്തിലെ സ്വപ്ന വ്യാഖ്യാതാക്കളെല്ലാം തന്നെ രാജാവിന്റെ സ്വപ്നം വ്യാഖ്യാനിക്കുന്നതില്‍ പരാജയപ്പെട്ടു. അപ്പോള്‍ രക്ഷപ്പെട്ട ജയില്വാസി യൂസഫിനെ കുറിച്ചോര്‍ത്തു.

ആ രണ്ട്‌ പേരില്‍ ( യൂസുഫിന്‍റെ രണ്ട്‌ ജയില്‍ സുഹൃത്തുക്കളില്‍ ) നിന്ന്‌ രക്ഷപ്പെട്ടവന്‍ ഒരു നീണ്ടകാലയളവിന്‌ ശേഷം ( യൂസുഫിന്‍റെ കാര്യം ) ഓര്‍മിച്ച്‌ കൊണ്ട്‌ പറഞ്ഞു: അതിന്‍റെ വ്യാഖ്യാനത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക്‌ വിവരമറിയിച്ചു തരാം. നിങ്ങള്‍ ( അതിന്‌ ) എന്നെ നിയോഗിച്ചേക്കൂ.
( അവന്‍ യൂസുഫിന്‍റെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: ) ഹേ, സത്യസന്ധനായ യൂസുഫ്‌, തടിച്ച്‌ കൊഴുത്ത ഏഴ്‌ പശുക്കളെ ഏഴ്‌ മെലിഞ്ഞ പശുക്കള്‍ തിന്നുന്ന കാര്യത്തിലും ഏഴ്‌ പച്ചക്കതിരുകളുടെയും വേറെ ഏഴ്‌ ഉണങ്ങിയ കതിരുകളുടെയും കാര്യത്തിലും താങ്കള്‍ ഞങ്ങള്‍ക്കു വിധി പറഞ്ഞുതരണം. ജനങ്ങള്‍ അറിയുവാനായി ആ വിവരവും കൊണ്ട്‌ എനിക്ക്‌ അവരുടെ അടുത്തേക്ക്‌ മടങ്ങാമല്ലോ.
അദ്ദേഹം ( യൂസുഫ്‌ ) പറഞ്ഞു: നിങ്ങള്‍ ഏഴുകൊല്ലം തുടര്‍ച്ചയായി കൃഷി ചെയ്യുന്നതാണ്‌. എന്നിട്ട്‌ നിങ്ങള്‍ കൊയ്തെടുത്തതില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ഭക്ഷിക്കുവാന്‍ അല്‍പം ഒഴിച്ച്‌ ബാക്കി അതിന്‍റെ കതിരില്‍ തന്നെ വിട്ടേക്കുക.
പിന്നീടതിന്‌ ശേഷം പ്രയാസകരമായ ഏഴ്‌ വര്‍ഷം വരും. ആ വര്‍ഷങ്ങള്‍, അന്നേക്കായി നിങ്ങള്‍ മുന്‍കൂട്ടി സൂക്ഷിച്ച്‌ വെച്ചിട്ടുള്ളതിനെയെല്ലാം തിന്നുതീര്‍ക്കുന്നതാണ്‌. നിങ്ങള്‍ കാത്തുവെക്കുന്നതില്‍ നിന്ന്‌ അല്‍പം ഒഴികെ.
പിന്നീടതിന്‌ ശേഷം ഒരു വര്‍ഷം വരും. അന്ന്‌ ജനങ്ങള്‍ക്ക്‌ സമൃദ്ധി നല്‍കപ്പെടുകയും, അന്ന്‌ അവര്‍ ( വീഞ്ഞും മറ്റും ) പിഴിഞ്ഞെടുക്കുകയും ചെയ്യും.

രാജാവിനു മനസ്സിലായി ഇതാണു ശരിയായ വ്യാഖ്യാനമെന്നു.

രാജാവ്‌ പറഞ്ഞു: നിങ്ങള്‍ യൂസുഫിനെ എന്‍റെ അടുത്ത്‌ കൊണ്ട്‌ വരൂ. അങ്ങനെ തന്‍റെ അടുത്ത്‌ ദൂതന്‍ വന്നപ്പോള്‍ അദ്ദേഹം ( യൂസുഫ്‌ ) പറഞ്ഞു: നീ നിന്‍റെ യജമാനന്‍റെ അടുത്തേക്ക്‌ തിരിച്ചുപോയിട്ട്‌ സ്വന്തം കൈകള്‍ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ നിലപാടെന്താണെന്ന്‌ അദ്ദേഹത്തോട്‌ ചോദിച്ച്‌ നോക്കുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ അവരുടെ തന്ത്രത്തെപ്പറ്റി നന്നായി അറിയുന്നവനാകുന്നു.

തന്നെ മോചിപ്പിക്കാന്‍ തയ്യാറായപ്പോഴും താന്‍ കുറ്റവാളിയായിരുന്നില്ല എന്നു ജനം അംഗീകരിച്ചെ ഞാന്‍ പുറത്തു വരുന്നുള്ളൂ എന്ന് യൂസഫ് പ്രഖ്യാപിച്ചു.

( ആ സ്ത്രീകളെ വിളിച്ചുവരുത്തിയിട്ട്‌ ) അദ്ദേഹം ( രാജാവ്‌ ) ചോദിച്ചു: യൂസുഫിനെ വശീകരിക്കുവാന്‍ നിങ്ങള്‍ ശ്രമം നടത്തിയപ്പോള്‍ നിങ്ങളുടെ സ്ഥിതി എന്തായിരുന്നു? അവര്‍ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്‍! ഞങ്ങള്‍ യൂസുഫിനെപ്പറ്റി ദോഷകരമായ ഒന്നും മനസ്സിലാക്കിയിട്ടില്ല. പ്രഭുവിന്‍റെ ഭാര്യ പറഞ്ഞു: ഇപ്പോള്‍ സത്യം വെളിപ്പെട്ടിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹം സത്യവാന്‍മാരുടെ കൂട്ടത്തില്‍ തന്നെയാകുന്നു.
അത്‌ ( ഞാനങ്ങനെ പറയുന്നത്‌, അദ്ദേഹത്തിന്‍റെ ) അസാന്നിദ്ധ്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന്‌ അദ്ദേഹം അറിയുന്നതിന്‌ വേണ്ടിയാകുന്നു. വഞ്ചകന്‍മാരുടെ തന്ത്രത്തെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല എന്നതിനാലുമാകുന്നു. ഞാന്‍ എന്‍റെ മനസ്സിനെ കുറ്റത്തില്‍ നിന്ന്‌ ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ്‌ ദുഷ്പ്രവൃത്തിക്ക്‌ പ്രേരിപ്പിക്കുന്നത്‌ തന്നെയാകുന്നു. എന്‍റെ രക്ഷിതാവിന്‍റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

യൂസഫിന്റെ സത്യസന്ധതയില്‍ ആകര്‍ഷ്ടനായ രാജാവ് അദ്ദേഹത്തെ തന്റെ ഖജനാവിന്റെ ചുമതല ഏല്പ്പിച്ചു.

രാജാവ്‌ പറഞ്ഞു: നിങ്ങള്‍ അദ്ദേഹത്തെ എന്‍റെ അടുത്ത്‌ കൊണ്ട്‌ വരൂ. ഞാന്‍ അദ്ദേഹത്തെ എന്‍റെ ഒരു പ്രത്യേകക്കാരനായി സ്വീകരിക്കുന്നതാണ്‌. അങ്ങനെ അദ്ദേഹത്തോട്‌ സംസാരിച്ചപ്പോള്‍ രാജാവ്‌ പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ ഇന്ന്‌ നമ്മുടെ അടുക്കല്‍ സ്ഥാനമുള്ളവനും വിശ്വസ്തനുമാകുന്നു.
അദ്ദേഹം ( യൂസുഫ്‌ ) പറഞ്ഞു: താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. തീര്‍ച്ചയായും ഞാന്‍ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും.
അപ്രകാരം യൂസുഫിന്‌ ആ ഭൂപ്രദേശത്ത്‌, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത്‌ താമസമുറപ്പിക്കാവുന്ന വിധം നാം സ്വാധീനം നല്‍കി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാം അനുഭവിപ്പിക്കുന്നു. സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല.
വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുന്നവരായിരിക്കുകയും ചെയ്തവര്‍ക്ക്‌ പരലോകത്തെ പ്രതിഫലമാകുന്നു കൂടുതല്‍ ഉത്തമം.

അങ്ങിനെയിരിക്കെ തന്റെ സഹോദരര്‍ ഒരിക്കല്‍ ചരക്കുകള്‍ വില്‍ക്കാനും ഭക്ഷണ സാധനങ്ങള്‍ വാങ്ങാനുമായി ഈജിപ്തിലെത്തി.

യൂസുഫിന്‍റെ സഹോദരന്‍മാര്‍ വന്നു അദ്ദേഹത്തിന്‍റെ അടുത്ത്‌ പ്രവേശിച്ചു. അപ്പോള്‍ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു. അവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ല.
അങ്ങനെ അവര്‍ക്ക്‌ വേണ്ട സാധനങ്ങള്‍ അവര്‍ക്ക്‌ ഒരുക്കികൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ബാപ്പയൊത്ത ഒരു സഹോദരന്‍ നിങ്ങള്‍ക്കുണ്ടല്ലോ. അവനെ നിങ്ങള്‍ എന്‍റെ അടുത്ത്‌ കൊണ്ട്‌ വരണം. ഞാന്‍ അളവ്‌ തികച്ചുതരുന്നുവെന്നും, ഏറ്റവും നല്ല ആതിഥ്യമാണ്‌ ഞാന്‍ നല്‍കുന്നത്‌ എന്നും നിങ്ങള്‍ കാണുന്നില്ലേ?
എന്നാല്‍ അവനെ നിങ്ങള്‍ എന്‍റെ അടുത്ത്‌ കൊണ്ട്‌ വരുന്നില്ലെങ്കില്‍ നിങ്ങള്‍ക്കിനി എന്‍റെ അടുക്കല്‍ നിന്ന്‌ അളന്നുതരുന്നതല്ല. നിങ്ങള്‍ എന്നെ സമീപിക്കേണ്ടതുമില്ല.
അവര്‍ പറഞ്ഞു: ഞങ്ങള്‍ അവന്‍റെ കാര്യത്തില്‍ അവന്‍റെ പിതാവിനോട്‌ ഒരു ശ്രമം നടത്തിനോക്കാം. തീര്‍ച്ചയായും ഞങ്ങളത്‌ ചെയ്യും.
അദ്ദേഹം ( യൂസുഫ്‌ ) തന്‍റെ ഭൃത്യന്‍മാരോട്‌ പറഞ്ഞു: അവര്‍ കൊണ്ട്‌ വന്ന ചരക്കുകള്‍ അവരുടെ ഭാണ്ഡങ്ങളില്‍ തന്നെ നിങ്ങള്‍ വെച്ചേക്കുക. അവര്‍ അവരുടെ കുടുംബത്തില്‍ തിരിച്ചെത്തുമ്പോള്‍ അവരത്‌ മനസ്സിലാക്കിക്കൊള്ളും. അവര്‍ ഒരുവേള മടങ്ങി വന്നേക്കാം.

ഒരപരിചിതരോടെന്ന വണ്ണം യൂസഫ് അവരോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ഇനി സാധങ്ങള്‍ കിട്ടണമെങ്കില്‍ അനിയനെ കൂടി കൊണ്ടു വരണമെന്നു പറയുകയും ചെയ്തു. സഹോദരര്‍ പിതാവിനോട് കാര്യം പറഞ്ഞു.

അങ്ങനെ അവര്‍ തങ്ങളുടെ പിതാവിന്‍റെ അടുത്ത്‌ തിരിച്ചെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്ക്‌ അളന്നുതരുന്നത്‌ മുടക്കപ്പെട്ടിരിക്കുന്നു. അത്‌ കൊണ്ട്‌ ഞങ്ങളോടൊപ്പം ഞങ്ങളുടെ സഹോദരനെയും കൂടി താങ്കള്‍ അയച്ചുതരണം. എങ്കില്‍ ഞങ്ങള്‍ക്ക്‌ അളന്നുകിട്ടുന്നതാണ്‌. തീര്‍ച്ചയായും ഞങ്ങള്‍ അവനെ കാത്തുസൂക്ഷിക്കുക തന്നെ ചെയ്യും.
അദ്ദേഹം ( പിതാവ്‌ ) പറഞ്ഞു: അവന്‍റെ സഹോദരന്‍റെ കാര്യത്തില്‍ മുമ്പ്‌ ഞാന്‍ നിങ്ങളെ വിശ്വസിച്ചത്‌ പോലെയല്ലാതെ അവന്‍റെ കാര്യത്തില്‍ നിങ്ങളെ എനിക്ക്‌ വിശ്വസിക്കാനാകുമോ? എന്നാല്‍ അല്ലാഹുവാണ്‌ നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവന്‍. അവന്‍ കരുണയുള്ളവരില്‍ ഏറ്റവും കാരുണികനാകുന്നു.
അവര്‍ അവരുടെ സാധനങ്ങള്‍ തുറന്നുനോക്കിയപ്പോള്‍ തങ്ങളുടെ ചരക്കുകള്‍ തങ്ങള്‍ക്ക്‌ തിരിച്ചുനല്‍കപ്പെട്ടതായി അവര്‍ കണ്ടെത്തി. അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, നമുക്കിനി എന്തുവേണം? നമ്മുടെ ചരക്കുകള്‍ ഇതാ നമുക്ക്‌ തന്നെ തിരിച്ചുനല്‍കപ്പെട്ടിരിക്കുന്നു. ( മേലിലും ) ഞങ്ങള്‍ ഞങ്ങളുടെ കുടുംബത്തിന്‌ ആഹാരം കൊണ്ട്‌ വരാം. ഞങ്ങളുടെ സഹോദരനെ ഞങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യാം. ഒരു ഒട്ടകത്തിന്‌ വഹിക്കാവുന്ന അളവ്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ കിട്ടുകയും ചെയ്യും. കുറഞ്ഞ ഒരു അളവാകുന്നു അത്‌.
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ട്‌ വന്നുതരുമെന്ന്‌ അല്ലാഹുവിന്‍റെ പേരില്‍ എനിക്ക്‌ ഉറപ്പ്‌ നല്‍കുന്നത്‌ വരെ ഞാനവനെ നിങ്ങളുടെ കുടെ അയക്കുകയില്ല തന്നെ. നിങ്ങള്‍ ( ആപത്തുകളാല്‍ ) വലയം ചെയ്യപ്പെടുന്നുവെങ്കില്‍ ഒഴികെ. അങ്ങനെ അവരുടെ ഉറപ്പ്‌ അദ്ദേഹത്തിന്‌ അവര്‍ നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹു നാം പറയുന്നതിന്‌ മേല്‍നോട്ടം വഹിക്കുന്നവനാകുന്നു.
അദ്ദേഹം പറഞ്ഞു: എന്‍റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന്‌ തടുക്കുവാന്‍ എനിക്കാവില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിന്‌ മാത്രമാകുന്നു. അവന്‍റെ മേല്‍ ഞാന്‍ ഭരമേല്‍പിക്കുന്നു. അവന്‍റെ മേല്‍ തന്നെയാണ്‌ ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കേണ്ടത്‌.
അവരുടെ പിതാവ്‌ അവരോട്‌ കല്‍പിച്ച വിധത്തില്‍ അവര്‍ പ്രവേശിച്ചപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും അവരില്‍ നിന്ന്‌ തടുക്കുവാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. യഅ്ഖൂബിന്‍റെ മനസ്സിലുണ്ടായിരുന്ന ഒരു ആവശ്യം അദ്ദേഹം നിറവേറ്റി എന്ന്‌ മാത്രം. നാം അദ്ദേഹത്തിന്‌ പഠിപ്പിച്ചുകൊടുത്തിട്ടുള്ളതിനാല്‍ തീര്‍ച്ചയായും അദ്ദേഹം അറിവുള്ളവന്‍ തന്നെയാണ്‌. പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.

അവര്‍ അടുത്ത തവണ ചെറിയ സഹോദരനുമായി യൂസഫിന്റെ അരികില്‍ വന്നു.

അവര്‍ യൂസുഫിന്‍റെ അടുത്ത്‌ കടന്ന്‌ ചെന്നപ്പോള്‍ അദ്ദേഹം തന്‍റെ സഹോദരനെ തന്നിലേക്ക്‌ അടുപ്പിച്ചു. എന്നിട്ട്‌ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ തന്നെയാണ്‌ നിന്‍റെ സഹോദരന്‍. ആകയാല്‍ അവര്‍ ( മൂത്ത സഹോദരന്‍മാര്‍ ) ചെയ്ത്‌ വരുന്നതിനെപ്പറ്റി നീ ദുഃഖിക്കേണ്ടതില്ല.
യൂസഫ് തന്റെ സഹോദരനെ തന്റെ അരികില്‍ നിര്‍ത്താന്‍ ഒരു തന്ത്രം പ്രയോഗിക്കുന്നു.

അങ്ങനെ അവര്‍ക്കുള്ള സാധനങ്ങള്‍ അവര്‍ക്ക്‌ ഒരുക്കികൊടുത്തപ്പോള്‍ അദ്ദേഹം ( യൂസുഫ്‌ ) പാനപാത്രം തന്‍റെ സഹോദരന്‍റെ ഭാണ്ഡത്തില്‍ വെച്ചു. പിന്നെ ഒരാള്‍ വിളിച്ചുപറഞ്ഞു: ഹേ; യാത്രാസംഘമേ, തീര്‍ച്ചയായും നിങ്ങള്‍ മോഷ്ടാക്കള്‍ തന്നെയാണ്‌.
അവരുടെ നേരെ തിരിഞ്ഞ്‌ കൊണ്ട്‌ ( യാത്രാസംഘം ) പറഞ്ഞു: എന്താണ്‌ നിങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടിട്ടുള്ളത്‌?
അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക്‌ രാജാവിന്‍റെ അളവുപാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അത്‌ കൊണ്ട്‌ വന്ന്‌ തരുന്നവന്‌ ഒരു ഒട്ടകത്തിന്‌ വഹിക്കാവുന്നത്‌ ( ധാന്യം ) നല്‍കുന്നതാണ്‌. ഞാനത്‌ ഏറ്റിരിക്കുന്നു.
അവര്‍ പറഞ്ഞു: അല്ലാഹുവെ തന്നെയാണ,ഞങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ വേണ്ടി വന്നതല്ലെന്ന്‌ നിങ്ങള്‍ക്കറിയാമല്ലോ. ഞങ്ങള്‍ മോഷ്ടാക്കളായിരുന്നിട്ടുമില്ല.
അവര്‍ ചോദിച്ചു: എന്നാല്‍ നിങ്ങള്‍ കള്ളം പറയുന്നവരാണെങ്കില്‍ അതിനു എന്ത്‌ ശിക്ഷയാണ്‌ നല്‍കേണ്ടത്‌ ?
അവര്‍ പറഞ്ഞു: അതിനുള്ള ശിക്ഷ ഇപ്രകാരമത്രെ. ഏതൊരുവന്‍റെ യാത്രാ ഭാണ്ഡത്തിലാണോ അതു കാണപ്പെടുന്നത്‌ അവനെ പിടിച്ച്‌ വെക്കുകയാണ്‌ അതിനുള്ള ശിക്ഷ. അപ്രകാരമാണ്‌ ഞങ്ങള്‍ അക്രമികള്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌.
എന്നിട്ട്‌ അദ്ദേഹം ( യൂസുഫ്‌ ) തന്‍റെ സഹോദരന്‍റെ ഭാണ്ഡത്തേക്കാള്‍ മുമ്പായി അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിക്കുവാന്‍ തുടങ്ങി. പിന്നീട്‌ തന്‍റെ സഹോദരന്‍റെ ഭാണ്ഡത്തില്‍ നിന്ന്‌ അദ്ദേഹമത്‌ പുറത്തെടുത്തു. അപ്രകാരം യൂസുഫിന്‌ വേണ്ടി നാം തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ രാജാവിന്‍റെ നിയമമനുസരിച്ച്‌ അദ്ദേഹത്തിന്‌ തന്‍റെ സഹോദരനെ പിടിച്ചുവെക്കാന്‍ പറ്റുമായിരുന്നില്ല. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു. അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്‌.
അവര്‍ ( സഹോദരന്‍മാര്‍ ) പറഞ്ഞു: അവന്‍ മോഷ്ടിക്കുന്നുവെങ്കില്‍ ( അതില്‍ അത്ഭുതമില്ല. ) മുമ്പ്‌ അവന്‍റെ സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്‌. എന്നാല്‍ യൂസുഫ്‌ അത്‌ തന്‍റെ മനസ്സില്‍ ഗോപ്യമാക്കിവെച്ചു. അവരോട്‌ അദ്ദേഹം അത്‌ ( പ്രതികരണം ) പ്രകടിപ്പിച്ചില്ല. അദ്ദേഹം ( മനസ്സില്‍ ) പറഞ്ഞു: നിങ്ങളാണ്‌ മോശമായ നിലപാടുകാര്‍. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്‌.

എങ്കിലും തങ്ങളുടെ പിതാവിന് ഇതുള്‍കൊള്ളാന്‍ കഴിയില്ലെന്ന് അവര്‍ ഭയപ്പെട്ടു അവര്‍ യൂസഫിനോട് അപേക്ഷിച്ചു.

അവര്‍ പറഞ്ഞു: പ്രഭോ! ഇവന്‌ വലിയ വൃദ്ധനായ പിതാവുണ്ട്‌. അതിനാല്‍ ഇവന്‍റെ സ്ഥാനത്ത്‌ ഞങ്ങളില്‍ ഒരാളെ പിടിച്ച്‌ വെക്കുക. തീര്‍ച്ചയായും താങ്കളെ ഞങ്ങള്‍ കാണുന്നത്‌ സദ്‌വൃത്തരില്‍പെട്ട ഒരാളായിട്ടാണ്‌.
അദ്ദേഹം പറഞ്ഞു: അല്ലാഹുവില്‍ ശരണം. നമ്മുടെ സാധനം ആരുടെ കയ്യില്‍ കണ്ടെത്തിയോ അവനെയല്ലാതെ നാം പിടിച്ച്‌ വെക്കുകയോ? എങ്കില്‍ തീര്‍ച്ചയായും നാം അക്രമകാരികള്‍ തന്നെയായിരിക്കും.
അങ്ങനെ അവനെ ( സഹോദരനെ ) പ്പറ്റി അവര്‍ നിരാശരായി കഴിഞ്ഞപ്പോള്‍ അവര്‍ തനിച്ച്‌ മാറിയിരുന്ന്‌ കൂടിയാലോചന നടത്തി. അവരില്‍ വലിയ ആള്‍ പറഞ്ഞു: നിങ്ങളുടെ പിതാവ്‌ അല്ലാഹുവിന്‍റെ പേരില്‍ നിങ്ങളോട്‌ ഉറപ്പ്‌ വാങ്ങിയിട്ടുണ്ടെന്നും, യൂസുഫിന്‍റെ കാര്യത്തില്‍ മുമ്പ്‌ നിങ്ങള്‍ വീഴ്ചവരുത്തിയിട്ടുണ്ടെന്നും നിങ്ങള്‍ക്കറിഞ്ഞ്‌ കൂടെ? അതിനാല്‍ എന്‍റെ പിതാവ്‌ എനിക്ക്‌ അനുവാദം തരികയോ, അല്ലാഹു എനിക്ക്‌ വിധി തരികയോ ചെയ്യുന്നത്‌ വരെ ഞാന്‍ ഈ ഭൂപ്രദേശം വിട്ടുപോരുകയേ ഇല്ല. വിധികര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനത്രെ അവന്‍.
നിങ്ങള്‍ നിങ്ങളുടെ പിതാവിന്‍റെ അടുത്തേക്ക്‌ മടങ്ങിച്ചെന്നിട്ട്‌ പറയൂ. ഞങ്ങളുടെ പിതാവേ, താങ്കളുടെ മകന്‍ മോഷണം നടത്തിയിരിക്കുന്നു. ഞങ്ങള്‍ അറിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാണ്‌ ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത്‌. അദൃശ്യകാര്യം ഞങ്ങള്‍ക്ക്‌ അറിയുമായിരുന്നില്ലല്ലോ.
ഞങ്ങള്‍ പോയിരുന്ന രാജ്യക്കാരോടും, ഞങ്ങള്‍ ( ഇങ്ങോട്ട്‌ ) ഒന്നിച്ച്‌ യാത്ര ചെയ്ത യാത്രാസംഘത്തോടും താങ്കള്‍ ചോദിച്ച്‌ നോക്കുക. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു.
അദ്ദേഹം ( പിതാവ്‌ ) പറഞ്ഞു: അല്ല, നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്ക്‌ എന്തോകാര്യം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ. അവരെല്ലാവരെയും അല്ലാഹു എന്‍റെ അടുത്ത്‌ കൊണ്ടുവന്നു തന്നേക്കാവുന്നതാണ്‌. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
അവരില്‍ നിന്നു തിരിഞ്ഞുകളഞ്ഞിട്ട്‌ അദ്ദേഹം പറഞ്ഞു: യൂസുഫിന്‍റെ കാര്യം എത്ര സങ്കടകരം! ദുഃഖം നിമിത്തം അദ്ദേഹത്തിന്‍റെ ഇരുകണ്ണുകളും വെളുത്ത്‌ പോയി. അങ്ങനെ അദ്ദേഹം ( ദുഃഖം ) ഉള്ളിലൊതുക്കി കഴിയുകയാണ്‌.
അവര്‍ പറഞ്ഞു: അല്ലാഹുവിനെ തന്നെയാണ, താങ്കള്‍ തീര്‍ത്തും അവശനാകുകയോ, അല്ലെങ്കില്‍ മരണമടയുകയോ ചെയ്യുന്നതു വരെ താങ്കള്‍ യൂസുഫിനെ ഓര്‍ത്തു കൊണേ്ടയിരിക്കും.
അദ്ദേഹം പറഞ്ഞു: എന്‍റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട്‌ മാത്രമാണ്‌ ബോധിപ്പിക്കുന്നത്‌. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ അറിയാത്ത ചിലത്‌ ഞാനറിയുന്നുമുണ്ട്‌.
എന്‍റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്‍റെ സഹോദരനെയും സംബന്ധിച്ച്‌ അന്വേഷിച്ച്‌ നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച.
അങ്ങനെ യൂസുഫിന്‍റെ അടുക്കല്‍ കടന്ന്‌ ചെന്നിട്ട്‌ അവര്‍ പറഞ്ഞു: പ്രഭോ, ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തേയും ദുരിതം ബാധിച്ചിരിക്കുന്നു. മോശമായ ചരക്കുകളേ ഞങ്ങള്‍ കൊണ്ടുവന്നിട്ടുള്ളൂ. അതിനാല്‍ താങ്കള്‍ ഞങ്ങള്‍ക്ക്‌ അളവ്‌ തികച്ചുതരികയും, ഞങ്ങളോട്‌ ഔദാര്യം കാണിക്കുകയും ചെയ്യണം. തീര്‍ച്ചയായും അല്ലാഹു ഉദാരമതികള്‍ക്ക്‌ പ്രതിഫലം നല്‍കുന്നതാണ്‌.
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അറിവില്ലാത്തവരായിരുന്നപ്പോള്‍ യൂസുഫിന്‍റെയും അവന്‍റെ സഹോദരന്‍റെയും കാര്യത്തില്‍ നിങ്ങള്‍ ചെയ്തതെന്താണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ?
അവര്‍ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്‌? അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെയാണ്‌ യൂസുഫ്‌. ഇതെന്‍റെ സഹോദരനും! അല്ലാഹു ഞങ്ങളോട്‌ ഔദാര്യം കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും ആര്‍ സൂക്ഷ്മത പാലിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നുവോ ആ സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച.
അവര്‍ പറഞ്ഞു: അല്ലാഹുവെതന്നെയാണ, തീര്‍ച്ചയായും അല്ലാഹു നിനക്ക്‌ ഞങ്ങളെക്കാള്‍ മുന്‍ഗണന നല്‍കിയിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു.
അദ്ദേഹം പറഞ്ഞു: ഇന്ന്‌ നിങ്ങളുടെ മേല്‍ ഒരു ആക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്ക്‌ പൊറുത്തുതരട്ടെ. അവന്‍ കരുണയുള്ളവരില്‍ വെച്ച്‌ ഏറ്റവും കാരുണികനാകുന്നു.

യൂസഫാണു തങ്ങളുടെ മുന്നിലുള്ളതെന്നറിഞ്ഞപ്പോള്‍ അവര്‍ ഭയപ്പെട്ടു, എന്നാല്‍ യൂസഫ് അവരോട് പ്രതികാരം ചെയ്തില്ല.

നിങ്ങള്‍ എന്‍റെ ഈ കുപ്പായം കൊണ്ട്‌ പോയിട്ട്‌ എന്‍റെ പിതാവിന്‍റെ മുഖത്ത്‌ ഇട്ടുകൊടുക്കുക. എങ്കില്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും. നിങ്ങളുടെ മുഴുവന്‍ കുടുംബാംഗങ്ങളെയും കൊണ്ട്‌ നിങ്ങള്‍ എന്‍റെ അടുത്ത്‌ വരുകയും ചെയ്യുക.
യാത്രാസംഘം ( ഈജിപ്തില്‍ നിന്ന്‌ ) പുറപ്പെട്ടപ്പോള്‍ അവരുടെ പിതാവ്‌ ( അടുത്തുള്ളവരോട്‌ ) പറഞ്ഞു: തീര്‍ച്ചയായും എനിക്ക്‌ യൂസുഫിന്‍റെ വാസന അനുഭവപ്പെടുന്നുണ്ട്‌. നിങ്ങളെന്നെ ബുദ്ധിഭ്രമം പറ്റിയവനായി കരുതുന്നില്ലെങ്കില്‍ ( നിങ്ങള്‍ക്കിത്‌ വിശ്വസിക്കാവുന്നതാണ്‌. )
അവര്‍ പറഞ്ഞു: അല്ലാഹുവെ തന്നെയാണ, തീര്‍ച്ചയായും താങ്കള്‍ താങ്കളുടെ പഴയ വഴികേടില്‍ തന്നെയാണ്‌.
അനന്തരം സന്തോഷവാര്‍ത്ത അറിയിക്കുന്ന ആള്‍ വന്നപ്പോള്‍ അയാള്‍ ആ കുപ്പായം അദ്ദേഹത്തിന്‍റെ മുഖത്ത്‌ വെച്ച്‌ കൊടുത്തു. അപ്പോള്‍ അദ്ദേഹം കാഴ്ചയുള്ളവനായി മാറി. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത ചിലത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ഞാന്‍ അറിയുന്നുണ്ട്‌ എന്ന്‌ ഞാന്‍ നിങ്ങളോട്‌ പറഞ്ഞിട്ടില്ലേ.
അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്കു വേണ്ടി ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ താങ്കള്‍ പ്രാര്‍ത്ഥിക്കണേ-തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു.
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക്‌ വേണ്ടി എന്‍റെ രക്ഷിതാവിനോട്‌ ഞാന്‍ പാപമോചനം തേടാം. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

യൂസഫ് കണ്ട സ്വപ്നത്തെ കുറിച്ചറിയുന്ന യ‌അകൂബ് നബിക്കറിയാമായിരുന്നു ആസ്വപ്നം പുലര്‍ന്നേ മതിയാവുകയുള്ളൂ എന്നു. അങ്ങിനെ അവരെല്ലാവരും ഈജിപ്തിലേക്ക് പുറപ്പെട്ടു.

അനന്തരം അവര്‍ യൂസുഫിന്‍റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം ( യൂസുഫ്‌ ) തന്‍റെ മാതാപിതാക്കളെ തന്നിലേക്ക്‌ അണച്ചു കൂട്ടി. അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ നിര്‍ഭയരായിക്കൊണ്ട്‌ ഈജിപ്തില്‍ പ്രവേശിച്ചു കൊള്ളുക.
അദ്ദേഹം തന്‍റെ മാതാപിതാക്കളെ രാജപീഠത്തിന്‍മേല്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട്‌ വീണു. അദ്ദേഹം പറഞ്ഞു: എന്‍റെ പിതാവേ, മുമ്പ്‌ ഞാന്‍ കണ്ട സ്വപ്നം പുലര്‍ന്നതാണിത്‌. എന്‍റെ രക്ഷിതാവ്‌ അതൊരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നെ അവന്‍ ജയിലില്‍ നിന്ന്‌ പുറത്തുകൊണ്ട്‌ വന്ന സന്ദര്‍ഭത്തിലും എന്‍റെയും എന്‍റെ സഹോദരങ്ങളുടെയും ഇടയില്‍ പിശാച്‌ കുഴപ്പം ഇളക്കിവിട്ടതിന്‌ ശേഷം മരുഭൂമിയില്‍ നിന്ന്‌ അവന്‍ നിങ്ങളെയെല്ലാവരെയും ( എന്‍റെ അടുത്തേക്ക്‌ ) കൊണ്ടുവന്ന സന്ദര്‍ഭത്തിലും അവന്‍ എനിക്ക്‌ ഉപകാരം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
( യൂസുഫ്‌ പ്രാര്‍ത്ഥിച്ചു: ) എന്‍റെ രക്ഷിതാവേ, നീ എനിക്ക്‌ ഭരണാധികാരത്തില്‍ നിന്ന്‌ ( ഒരംശം ) നല്‍കുകയും, സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്നും ( ചിലത്‌ ) നീ എനിക്ക്‌ പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്‍റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.

ഇങ്ങിനെയാനു യാക്കോബിന്റെ കുടുമ്പം അഥവാ ഇസ്രായേല്‍ കുടുമ്പം ഈജിപ്തിലേക്കെത്തുന്നത്. ഈജിപ്തിലെ അടിമകളായി ഇസ്രായേലുകാര്‍ മാറാനുള്ള ചരിത്രവും മോശ മോചിപ്പിക്കുന്നതും ഇവിടെ തുടങ്ങുന്നു.

Wednesday, May 5, 2010

മല്ലയുദ്ധം ചെയ്യുന്ന ദൈവം?

ഓരോ നാട്ടിലും ഓരോ വീരനായകരുണ്ട്. ചരിത്രം അവരെകുറിച്ചുള്ള വീരകഥകളുടെ മോടികളെടുത്ത് ചരിത്രപുരുഷരാക്കും. കഥകള്‍ അവര്‍ക്ക് വീണ്ടും വീരപരിവേഷമണിയിക്കും.

ഹിബ്രുവിലെ ഏല്‍ എന്നത് എലോഹി എന്നതിന്റെ ചുരുക്കമാണു. ഇസ്റ എന്നര്‍തിന്നര്‍ത്ഥം ശക്തവാന്‍ എന്നും. ഇസ്രായേല്‍ എന്നത് ഇന്നൊരു രാഷ്ടത്തിന്റെ പേരാണു. എന്നാല്‍ ഇസ്രായേല്‍ എന്നത് യാക്കോബിന്റെ മറ്റൊരു പേരാണ്. ഇസ്റായേല്‍ എന്നാല്‍ ദൈവത്തെ ജയിച്ചവന്‍ എന്നാണര്‍ത്ഥം, യാക്കോബിന്റെ ബൈബിള്‍ ചരിത്രത്തിലൂടെ നീങ്ങുമ്പോള്‍ ഒരു മുഴു കഥ എടുത്ത് കൊടുക്കാന്‍ താത്പര്യപ്പെടുന്നില്ല. ഒരു വീരനായകനില്‍ നിന്നു ദൈവമനുഗ്രഹിക്കപ്പെടുന്ന വ്യക്തിയിലേക്ക് വിശേഷിപ്പിക്കപ്പെടുന്ന ഒരു കഥാപാത്രം മാറുമ്പോള്‍ ഉണ്ടാകേണ്ട ഗുണങ്ങളാണോ യാക്കോബിന് ബൈബിള്‍ നല്‍കുന്നത് എന്ന ഒരന്യേഷണം മാത്രമാണ് ഞാന്‍ അന്യേഷിക്കുന്നത്.

അബ്രഹാമിന്റെ മകന്‍ ഇസ്‌ഹാകിന്റെ പുത്രനാണ് യാക്കോബ്. യാക്കോബിന്റെ ജനനമിങ്ങനെ-

19. യിസ്ഹാക്കിന്നു നാല്പതു വയസ്സായപ്പോള്‍ അവന്‍ പദ്ദന്‍ -അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കയെ ഭാര്യയായി പരിഗ്രഹിച്ചു. 20. തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാക്‍ അവള്‍ക്കു വേണ്ടി യഹോവയോടു പ്രാര്‍ത്ഥിച്ചു; യഹോവ അവന്റെ പ്രാര്‍ത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗര്‍ഭം ധരിച്ചു.
21. അവളുടെ ഉള്ളില്‍ ശിശുക്കള്‍ തമ്മില്‍ തിക്കിയപ്പോള്‍ അവള്‍ഇങ്ങനെയായാല്‍ ഞാന്‍ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാന്‍ പോയി. 22. യഹോവ അവളോടുരണ്ടുജാതികള്‍ നിന്റെ ഗര്‍ഭത്തില്‍ ഉണ്ടു. രണ്ടു വംശങ്ങള്‍ നിന്റെ ഉദരത്തില്‍നിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവന്‍ ഇളയവനെ സേവിക്കും. എന്നു അരുളിച്ചെയ്തു. 23. അവള്‍ക്കു പ്രസവകാലം തികഞ്ഞപ്പോള്‍ ഇരട്ടപ്പിള്ളകള്‍ അവളുടെ ഗര്‍ഭത്തില്‍ ഉണ്ടായിരുന്നു. 24. ഒന്നാമത്തവന്‍ ചുവന്നവനായി പുറത്തുവന്നു, മേല്‍ മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവന്നു ഏശാവ് എന്നു പേരിട്ടു. 25. പിന്നെ അവന്റെ സഹോദരന്‍ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാല്‍ പിടിച്ചിരുന്നു; അവന്നു യാക്കോബ് എന്നു പേരിട്ടു. അവള്‍ അവരെ പ്രസവിച്ചപ്പോള്‍ യിസ്ഹാക്കിന്നു അറുപതു വയസ്സു ആയിരുന്നു.

ഇരട്ടകുട്ടികളില്‍ ഇളയവനായാണ് യാക്കോബിന്റെ വരവ്. വരുമ്പോള്‍ തന്നെ യാക്കോബ് ജേഷ്ടന്റെ ഉപ്പൂറ്റി പിടിച്ചാണു വരുന്നത്.
ഒരു പിതാവും മാതാവും മക്കളെ എങ്ങിനെയാനു സ്നേഹിക്കുക. ബൈബിളില്‍ ഉത്തരമുണ്ട്.

26. കുട്ടികള്‍ വളര്‍ന്നു; ഏശാവ് വേട്ടയില്‍ സമര്‍ത്ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു. 27. ഏശാവിന്റെ വേട്ടയിറച്ചിയില്‍ രുചിപിടിച്ചരുന്നതുകൊണ്ടു യിസ്ഹാക്ക്‍ അവനെ സ്നേഹിച്ചു; റിബെക്കയോ യാക്കോബിനെ സ്നേഹിച്ചു.

ഇസ്‌ഹാക്ക് മൂത്ത മകനെ സ്നേഹിക്കുന്നത് ഇറച്ചിതിന്നാനുള്ള താത്പര്യത്തിലാണു. ബൈബിള്‍ പരയുന്നത് യാക്കോബ് സാധുവാണ് എന്നാണു. പിന്നീട് യാക്കോബാണോ ഏശാവാണോ സാധു എന്ന് നിങ്ങള്‍ വായിക്കുക.

8. ഒരിക്കല്‍ യാക്കോബ് ഒരു പായസം വെച്ചു; ഏശാവ് വെളിന്‍ പ്രദേശത്തു നിന്നു വന്നു; അവന്‍ നന്നാ ക്ഷീണിച്ചിരുന്നു. 29. ആ ചുവന്ന പായസം കുറെ എനിക്കു തരേണം; ഞാന്‍ നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു അതുകൊണ്ടു അവന്നു ഏദോം (ചുവന്നവന്‍ ) എന്നു പേരായി. 30. നിന്റെ ജ്യേഷ്ഠാവകാശം ഇന്നു എനിക്കു വിലക്കുക എന്നു യാക്കോബ് പറഞ്ഞു. 31. അതിന്നു ഏശാവ്ഞാന്‍ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്കു എന്തിന്നു എന്നു പറഞ്ഞു. 32. ഇന്നു എന്നോടു സത്യം ചെയ്ക എന്നു യാക്കോബ് പറഞ്ഞു. അവന്‍ അവനോടു സത്യം ചെയ്തു; തന്റെ ജ്യേഷ്ഠാവകാശം യാക്കോബിന്നു വിറ്റു. 33. യാക്കോബ് ഏശാവിന്നു അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു; അവന്‍ ഭക്ഷിച്ചു പാനം ചെയ്തു, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു (Gen-26)

കുടുമ്പത്തിനു വേണ്ടി വേട്ടയാടി തളര്‍ന്നു വന്ന ജേഷ്ടന് വിശന്നു മരിക്കാതിരിക്കാന്‍ അല്പം ഭക്ഷണം കിട്ടാന്‍ തന്റെ പദവി അനുജന് നല്‍കേണ്ടിവരിക!! സാധുവായ യാക്കോബ്.

ഇസ്‌ഹാക്ക് ധനവാനായിരുന്നു. തന്റെ അനുഗ്രഹം മൂത്ത പുത്രനു നല്‍കാനായി ഇസ്‌ഹാക്ക് തീരുമാനിക്കുന്നു. വൃദ്ധനായ അദ്ദേഹം അന്ധനായി തീര്‍ന്നിരുന്നു. അതിനാല്‍ അനുഗ്രഹങ്ങള്‍ നല്‍കുന്നതിന്നു മുമ്പ് തന്റെ ഒരാഗ്രഹം ഏശാവിനൊട് പറയുന്നു.

2. അപ്പോള്‍ അവന്‍ ഞാന്‍ വൃദ്ധനായിരിക്കുന്നു; എന്റെ മരണദിവസം അറിയുന്നതുമില്ല. 3. നീ ഇപ്പോള്‍ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടില്‍ ചെന്നു എനിക്കു വേണ്ടി വേട്ടതേടി 4. എനിക്കു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാന്‍ മരിക്കുമ്മുമ്പെ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ അടുക്കല്‍ കൊണ്ടുവരിക എന്നു പറഞ്ഞു. 5. യിസ്ഹാക്‍ തന്റെ മകനായ ഏശാവിനോടു പറയുമ്പോള്‍ റിബെക്കാ കേട്ടു ഏശാവോ വേട്ട തേടി കൊണ്ടുവരുവാന്‍ കാട്ടില്‍ പോയി.

പിതാവിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനു മൂത്തമകന്‍ പോയപ്പോള്‍ വീട്ടില്‍ നടക്കുന്നതെന്ത്?

5. യിസ്ഹാക്‍ തന്റെ മകനായ ഏശാവിനോടു പറയുമ്പോള്‍ റിബെക്കാ കേട്ടു ഏശാവോ വേട്ട തേടി കൊണ്ടുവരുവാന്‍ കാട്ടില്‍ പോയി. 6. റിബെക്കാ തന്റെ മകനായ യാക്കോബിനോടു പറഞ്ഞതുനിന്റെ അപ്പന്‍ നിന്റെ സഹോദരനായ ഏശാവിനോടു സംസാരിച്ചു 7. ഞാന്‍ എന്റെ മരണത്തിന്നു മുമ്പെ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിന്നു നീ വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭോജനം ഉണ്ടാക്കിത്തരിക എന്നു പറയുന്നതു ഞാന്‍ കേട്ടു. 8. ആകയാല്‍ മകനേ, നീ എന്റെ വാക്കു കേട്ടു ഞാന്‍ നിന്നോടു കല്പിക്കുന്നതു ചെയ്ക. 9. ആട്ടിന്‍ കൂട്ടത്തില്‍ ചെന്നു അവിടെനിന്നു രണ്ടു നല്ല കോലാട്ടിന്‍ കുട്ടികളെ കൊണ്ടുവരിക; ഞാന്‍ അവയെക്കൊണ്ടു നിന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കും. 10. നിന്റെ അപ്പന്‍ തിന്നു തന്റെ മരണത്തിന്നു മുമ്പെ അനുഗ്രഹിക്കേണ്ടതിന്നു നീ അതു അവന്റെ അടുക്കല്‍ കൊണ്ടുചെല്ലേണം.

ഇത് റിബേക്ക പറയുന്നത് സാറ യിശ്മായേലിനോട് ചെയ്യുന്നതിനേക്കാള്‍ ദുരന്തമാണു. യിശ്മായേല്‍ മറ്റൊരു സ്ത്രീയിലെ പുത്രനാണെങ്കില്‍ ഏശാവും യാക്കോബും ഒരേ വയറ്റില്‍ പിറന്ന മക്കളാണു. ഒരു സ്ത്രീ ഇത് ചെയ്യുമോ? എനിക്ക് വിശ്വസിക്കാനേ ആകുന്നില്ല.

സാധുവായ യാക്കോബ് തന്റെ പിതാവിനെ ചതിക്കുന്നു.

11. അതിന്നു യാക്കോബ് തന്റെ അമ്മയായ റിബെക്കയോടുഎന്റെ സഹോദരനായ ഏശാവു രോമമുള്ളവനും ഞാന്‍ രോമമില്ലാത്തവനും ആകുന്നുവല്ലോ. 12. പക്ഷേ അപ്പന്‍ എന്നെ തപ്പിനോക്കും; ഞാന്‍ ഉപായി എന്നു അവന്നു തോന്നീട്ടു ഞാന്‍ എന്റെ മേല്‍ അനുഗ്രഹമല്ല ശാപം തന്നേ വരുത്തും എന്നു പറഞ്ഞു. 13. അവന്റെ അമ്മ അവനോടുമകനേ, നിന്റെ ശാപം എന്റെ മേല്‍ വരട്ടെ; എന്റെ വാക്കു മാത്രം കേള്‍ക്ക; പോയി കൊണ്ടുവാ എന്നു പറഞ്ഞു. 14. അവന്‍ ചെന്നു പിടിച്ചു അമ്മയുടെ അടുക്കല്‍ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി. 15. പിന്നെ റിബെക്കാ വീട്ടില്‍ തന്റെ പക്കല്‍ ഉള്ളതായ മൂത്തമകന്‍ ഏശാവിന്റെ വിശേഷ വസ്ത്രം എടുത്തു ഇളയമകന്‍ യാക്കോബിനെ ധരിപ്പിച്ചു. 16. അവള്‍ കോലാട്ടിന്‍ കുട്ടികളുടെ തോല്‍കൊണ്ടു അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു.
17. താന്‍ ഉണ്ടാക്കിയ രുചികരമായ ഭോജനവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കയ്യില്‍ കൊടുത്തു. 18. അവന്‍ അപ്പന്റെ അടുക്കല്‍ ചെന്നുഅപ്പാ എന്നു പറഞ്ഞതിന്നുഞാന്‍ ഇതാ; നീ ആര്‍, മകനേ എന്നു അവന്‍ ചോദിച്ചു. 19. യാക്കോബ് അപ്പനോടുഞാന്‍ നിന്റെ ആദ്യജാതന്‍ ഏശാവു; എന്നോടു കല്പിച്ചതു ഞാന്‍ ചെയ്തിരിക്കുന്നു; എഴുന്നേറ്റു ഇരുന്നു എന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു. 20. യിസ്ഹാക്‍ തന്റെ മകനോടുമകനേ, നിനക്കു ഇത്ര വേഗത്തില്‍ കിട്ടിയതു എങ്ങനെ എന്നു ചോദിച്ചതിന്നു നിന്റെ ദൈവമായ യഹോവ എന്റെ നേര്‍ക്കും വരുത്തിത്തന്നു എന്നു അവന്‍ പറഞ്ഞു.

21. യിസ്ഹാക്‍ യാക്കോബിനോടു മകനെ, അടുത്തുവരിക; നീ എന്റെ മകനായ ഏശാവു തന്നേയോ അല്ലയോ എന്നു ഞാന്‍ തപ്പിനോക്കട്ടെ എന്നു പറഞ്ഞു.
22. യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോടു അടുത്തു ചെന്നു; അവന്‍ അവനെ തപ്പിനോക്കിശബ്ദം യാക്കോബിന്റെ ശബ്ദം; കൈകള്‍ ഏശാവിന്റെ കൈകള്‍ തന്നേ എന്നു പറഞ്ഞു. 23. അവന്റെ കൈകള്‍ സഹോദരനായ ഏശാവിന്റെ കൈകള്‍ പോലെ രോമമുള്ളവയാകകൊണ്ടു അവന്‍ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു. 24. നീ എന്റെ മകന്‍ ഏശാവ് തന്നേയോ എന്നു അവന്‍ ചോദിച്ചതിന്നുഅതേ എന്നു അവന്‍ പറഞ്ഞു. 25. അപ്പോള്‍ അവന്‍ എന്റെ അടുക്കല്‍ കൊണ്ടുവാ; ഞാന്‍ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ മകന്റെ വേട്ടയിറച്ചി ഞാന്‍ തിന്നാം എന്നു പറഞ്ഞു; അവന്‍ അടുക്കല്‍ കൊണ്ടു ചെന്നു, അവന്‍ തിന്നു; അവന്‍ വീഞ്ഞും കൊണ്ടുചെന്നു, അവന്‍ കുടിച്ചു.

പഴയ കുട്ടിക്കഥകളേക്കാള്‍ ബൈബിള്‍ വിവരണങ്ങള്‍ കഷ്ടമാണെന്നു പറയാതിരിക്ക വയ്യ. കയ്യില്‍ തൊട്ടുനോക്കി മകനെ തിരിച്ചറിയാന്‍ വയ്യാത്ത പിതാവ് നല്‍കുന്നത് കേവലം ഭൗതിക സമ്പത്തല്ല. യഹോവയുടെ അനുഗ്രഹങ്ങളാണു, അതിനു പറയുന്നതോ യഹോവയുടെ പേരില്‍ കളവും. ഇങ്ങിനെയൊക്കെയാണോ പ്രവാചകത്വം കൈമാറുക? അങ്ങിനെ കൈമാറുന്ന ഒന്നാണോ പ്രവാചകത്വം? അപ്പനു ഇഷ്ടപ്പെട്ട ഭക്ഷണവുമായി അനുഗ്രഹവും പ്രതീക്ഷിച്ചു വരുന്ന യാശാവോ?

30. യിസ്ഹാക്‍ യാക്കോബിനെ അനുഗ്രഹിച്ചുകഴിഞ്ഞപ്പോള്‍ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പില്‍നിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരന്‍ ഏശാവ് വേട്ടകഴിഞ്ഞു മടങ്ങിവന്നു. 31. അവനും രുചികരമായ ഭോജനം ഉണ്ടാക്കി അപ്പന്റെ അടുക്കല്‍ കൊണ്ടുചെന്നു അപ്പനോടുഅപ്പന്‍ എഴുന്നേറ്റു മകന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.
32. അവന്റെ അപ്പനായ യിസ്ഹാക്‍ അവനോടുനീ ആര്‍ എന്നു ചോദിച്ചതിന്നു ഞാന്‍ നിന്റെ മകന്‍ , നിന്റെ ആദ്യജാതന്‍ ഏശാവ് എന്നു അവന്‍ പറഞ്ഞു. 33. അപ്പോള്‍ യിസ്ഹാക്‍ അത്യന്തം ഭ്രമിച്ചു നടുങ്ങിഎന്നാല്‍ വേട്ടതേടി എന്റെ അടുക്കല്‍ കൊണ്ടുവന്നവന്‍ ആര്‍? നീ വരുംമുമ്പെ ഞാന്‍ സകലവും തിന്നു അവനെ അനുഗ്രഹിച്ചിരിക്കുന്നു; അവന്‍ അനുഗ്രഹിക്കപ്പെട്ടവനുമാകും എന്നു പറഞ്ഞു.
34. ഏശാവ് അപ്പന്റെ വാക്കു കേട്ടപ്പോള്‍ അതി ദുഃഖിതനായി ഉറക്കെ നിലവിളിച്ചുഅപ്പാ, എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ എന്നു അപ്പനോടു പറഞ്ഞു. 35. അതിന്നു അവന്‍ നിന്റെ സഹോദരന്‍ ഉപായത്തോടെ വന്നു നിന്റെ അനുഗ്രഹം അപഹരിച്ചുകളഞ്ഞു എന്നു പറഞ്ഞു. 36. ശരി, യാക്കോബ് എന്നല്ലോ അവന്റെ പേര്‍; രണ്ടു പ്രാവശ്യം അവന്‍ എന്നെ ചതിച്ചു; അവന്‍ എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചു; ഇപ്പോള്‍ ഇതാ, എന്റെ അനുഗ്രഹവും അപഹരിച്ചുകളഞ്ഞു എന്നു അവന്‍ പറഞ്ഞു. നീ എനിക്കു ഒരു അനുഗ്രഹവും കരുതിവെച്ചിട്ടില്ലയോ എന്നു അവന്‍ ചോദിച്ചു. 37. യിസ്ഹാക്‍ ഏശാവിനോടുഞാന്‍ അവനെ നിനക്കു പ്രഭുവാക്കി അവന്റെ സഹോദരന്മാരെ ഒക്കെയും അവന്നു ദാസന്മാരാക്കി; അവന്നു ധാന്യവും വീഞ്ഞുംകൊടുത്തു; ഇനി നിനക്കു ഞാന്‍ എന്തു തരേണ്ടു മകനേ എന്നു ഉത്തരം പറഞ്ഞു.
38. ഏശാവ് പിതാവിനോടുനിനക്കു ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ, അപ്പാ? എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ, അപ്പാ എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു. 39. എന്നാറെ അവന്റെ അപ്പനായ യിസ്ഹാക്‍ ഉത്തരമായിട്ടു അവനോടു പറഞ്ഞതുനിന്റെ വാസം ഭൂമിയിലെ പുഷ്ടിക്കുടാതെയും മീതെ ആകാശത്തിലെ മഞ്ഞു കൂടാതെയും ഇരിക്കും. 40. നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ടു അഴിഞ്ഞുപോകുമ്പോള്‍ നീ അവന്റെ നുകം കഴുത്തില്‍നിന്നു കുടഞ്ഞുകളയും.
ഇസ്‌ഹാക്കിന്റെ കയ്യില്‍ ആകെ ഒരനുഗ്രഹമേയുള്ളൂ, അതും യഹൊവയുടെ അനുഗ്രഹം, അതാണെങ്കില്‍ ചതിക്കപ്പെടുകയും ചെയ്യുന്നു. എന്തതിശയമേ ....

തന്നെ ചതിച്ചതിന്നു പ്രതികാരമായി അനിയനെ കൊല്ലുമെന്നു എശാവു നിച്ഛയിക്കുന്നു. വിവരമറിഞ്ഞ അമ്മ യാക്കോബിനോട് നിന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരില്‍ നിന്നു നിനക്കു ഒരു ഭാര്യയെ എടുക്കണമെന്നാവശ്യപ്പെടുന്നു, യാക്കോബ് ലാബാന്റെ അരികിലേക്ക് പോയി.

13. ലാബാന്‍ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വസ്തുത കേട്ടപ്പോള്‍ അവനെ എതിരേല്പാന്‍ ഔടിച്ചെന്നു അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി; അവന്‍ ലാബാനോടു വിവരം ഒക്കെയും പറഞ്ഞു. 14. ലാബാന്‍ അവനോടുനീ എന്റെ അസ്ഥിയും മാംസവും തന്നേ എന്നു പറഞ്ഞു. അവന്‍ ഒരു മാസകാലം അവന്റെ അടുക്കല്‍ പാര്‍ത്തു. 15. പിന്നെ ലാബാന്‍ യാക്കോബിനോടുനീ എന്റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു.

16. എന്നാല്‍ ലാബാന്നു രണ്ടു പുത്രിമാര്‍ ഉണ്ടായിരുന്നുമൂത്തവള്‍ക്കു ലേയാ എന്നും ഇളയവള്‍ക്കു റാഹേല്‍ എന്നും പേര്‍. 17. ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു.
18. യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകള്‍ റാഹേലിന്നു വേണ്ടി ഞാന്‍ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു. 19. അതിന്നു ലാബാന്‍ ഞാന്‍ അവളെ അന്യപുരുഷന്നുകൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാര്‍ക്ക എന്നു പറഞ്ഞു. 20. അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവന്‍ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലം പോലെ തോന്നി. 21. അനന്തരം യാക്കോബ് ലാബാനോടുഎന്റെ സമയം തികഞ്ഞിരിക്കയാല്‍ ഞാന്‍ എന്റെ ഭാര്യയുടെ അടുക്കല്‍ ചെല്ലുവാന്‍ അവളെ തരേണം എന്നു പറഞ്ഞു. 22. അപ്പോള്‍ ലാബാന്‍ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു. 23. എന്നാല്‍ രാത്രിയില്‍ അവന്‍ തന്റെ മകള്‍ ലേയയെ കൂട്ടി അവന്റെ അടുക്കല്‍ കൊണ്ടു പോയി ആക്കി; അവന്‍ അവളുടെ അടുക്കല്‍ ചെന്നു. 24. ലാബാന്‍ തന്റെ മകള്‍ ലേയെക്കു തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു. 25. നേരം വെളുത്തപ്പോള്‍ അതു ലേയാ എന്നു കണ്ടു അവന്‍ ലാബാനോടുനീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാന്‍ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു എന്നു പറഞ്ഞു.

നാട്ടിലൊക്കെയില്ലെ അനിയത്തിയെ കാണിച്ച് ഏട്ടത്തിയെ കൊടുക്കുക- അതിന്റെ ഉപജ്ഞാതാവ് ലബാന്നാണെന്നാണ് ബൈബിള്‍ പരയുന്നത്. ഇര പ്രവാചകനും.

26. അതിന്നു ലാബാന്‍ മൂത്തവള്‍ക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കില്‍ നടപ്പില്ല. 27. ഇവളുടെ ആഴ്ചവട്ടം നിവര്‍ത്തിക്ക; എന്നാല്‍ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കല്‍ ചെയ്യുന്ന സേവേക്കു വേണ്ടി ഞങ്ങള്‍ അവളെയും നിനക്കു തരാം എന്നു പറഞ്ഞു. 28. യാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവര്‍ത്തിച്ചു; അവന്‍ തന്റെ മകള്‍ റാഹേലിനെയും അവന്നു ഭാര്യയായി കൊടുത്തു. 29. തന്റെ മകള്‍ റാഹേലിന്നു ലാബാന്‍ തന്റെ ദാസി ബില്‍ഹയെ ദാസിയായി കൊടുത്തു.
യാക്കോബിനു ലേയയില്‍ നാലു കുട്ടികളുണ്ടായി.

താന്‍ പ്രസവിക്കാത്തതിനാല്‍ തന്റെ ദാസിയെ രാഹേല്‍ യാക്കൊബിനു കൊടുത്തു. അതിലും കുട്ടികളുണ്ടായി. അവസാനം രാഹേല്‍ പ്രസവിച്ചു. അതിന്നു യോസഫ് എന്നു പേരിട്ടു. അമ്മായിയപ്പന്റെ അരികില്‍ ഇത്രകാലവും പണി ചെയ്തിട്ടും ലബാന്‍ ഒന്നും കൊടുക്കുകയും ചെയ്യുന്നില്ല, ഒഴിവാക്കി വിടുകയും ചെയ്യുന്നില്ല, സഹികെട്ട യാക്കോബ് തന്റെ സ്വത്തുകളുമായി അവിടെ നിന്നു മുങ്ങി.

17. അങ്ങനെ യാക്കോബ് എഴുന്നേറ്റു തന്റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി. 18. തന്റെ കന്നുകാലികളെ ഒക്കെയും താന്‍ സമ്പാദിച്ച സമ്പത്തു ഒക്കെയും താന്‍ പദ്ദന്‍ -അരാമില്‍ സമ്പാദിച്ച മൃഗസമ്പത്തു ഒക്കെയും ചേര്‍ത്തുകൊണ്ടു കനാന്‍ ദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കല്‍ പോകുവാന്‍ പുറപ്പെട്ടു.
19. ലാബാന്‍ തന്റെ ആടുകളെ രോമം കത്രിപ്പാന്‍ പോയിരുന്നു; റാഹേല്‍ തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു. 20. താന്‍ ഔടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാല്‍ അവനെ തോല്പിച്ചായിരുന്നു പോയതു. 21. ഇങ്ങനെ അവന്‍ തനിക്കുള്ള സകലവുമായി ഔടിപ്പോയി; അവന്‍ പുറപ്പെട്ടു നദി കടന്നു. ഗിലെയാദ് പര്‍വ്വതത്തിന്നു നേരെ തിരിഞ്ഞു. 22. യാക്കോബ് ഔടിപ്പോയി എന്നു ലാബാന്നു മൂന്നാം ദിവസം അറിവു കിട്ടി.

റാഹേല്‍ അപ്പന്റെ വിഗ്രഹങ്ങളെ മോഷ്ടിക്കുന്നു. അപ്പോള്‍ ലാബാന്‍ വിഗ്രഹാധാരകനായിരുന്നുവോ? ഒരു വിഗ്രഹാരാധകന്റെ മകളെയാണോ ഇസ്രായേല്‍ പിതാവ് വിവാഹം ചെയ്തിരിക്കുന്നത്? ദൈവത്തിന്റെ ഏറ്റവും വലിയ കല്പനയാണു ഇവിടം ലംഘിക്കപ്പെട്ടിരിക്കുന്നത്. എന്തിനാണു റാഹെല്‍ അതു കൂടെ കൊണ്ടു പോകുന്നത്? അവളും വിഗ്രഹങ്ങളെ ആരാധിച്ചിരുന്നുവോ? അങ്ങിനെ വിഗ്രഹങ്ങളെ ആരാധിക്കുന്ന റാഹേലിന്റെ ഭാര്യയാണോ യോസഫിന്റെ മാതാവ്? യാക്കോബിന്റെ ഭാര്യ?

ധാരാളം സ്വത്തുക്കളുമായി തിരിച്ചു വരുന്ന യാക്കോബ് തന്റെ സഹോദരനെ പ്രീതിപ്പെടുത്താന്‍ കുറെ സമ്മാനങ്ങളും സ്വത്തുക്കളും നല്‍കുവാന്‍ തീരുമാനിച്ചു, എന്നാല്‍

1. അനന്തരം യാക്കോബ് തലപൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറു ആളും വരുന്നതു കണ്ടു; തന്റെ മക്കളെ ലേയയുടെ അടുക്കലും റാഹേലിന്റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചു നിര്‍ത്തി.2. അവന്‍ ദാസിമാരെയും അവരുടെ മക്കളെയും മുമ്പായും ലേയെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും ഒടുക്കമായും നിര്‍ത്തി. 3. അവന്‍ അവര്‍ക്കും മുമ്പായി കടന്നു ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ടു തന്റെ സഹോദരനോടു അടുത്തുചെന്നു.
4. ഏശാവ് ഔടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തില്‍ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.
5. പിന്നെ അവന്‍ തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടുനിന്നോടുകൂടെയുള്ള ഇവര്‍ ആര്‍ എന്നു ചോദിച്ചുതിന്നുദൈവം അടിയന്നു നല്കിയിരിക്കുന്ന മക്കള്‍ എന്നു അവന്‍ പറഞ്ഞു. 6. അപ്പോള്‍ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു; 7. ലേയയും മക്കളും അടുത്തുവന്നു നമസ്കരിച്ചു; ഒടുവില്‍ യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു. 8. ഞാന്‍ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്നു എന്നു അവന്‍ ചോദിച്ചതിന്നു യജമാനന്നു എന്നോടു കൃപതോന്നേണ്ടതിന്നു ആകുന്നു എന്നു അവന്‍ പറഞ്ഞു.
9. അതിന്നു ഏശാവ് സഹോദരാ, എനിക്കു വേണ്ടുന്നതു ഉണ്ടു; നിനക്കുള്ളതു നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു.

ഈ കഥാപാത്രങ്ങളിലാരാണു ദൈവ പ്രതിനിധിയാകാന്‍ യോഗ്യന്‍? യാക്കോബോ അതോ ഏശാവോ? അപ്പോള്‍ യഹോവ മനുഷ്യരെ അനുഗ്രഹിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണു?

ഇതിന്നിടയില്‍ ചരിത്രവുമായി ഒരു ബന്ധവുമില്ലാതെ ഈ യാത്രക്കിടയില്‍ യാക്കോബും ദൈവവുമായി അടിപിടി നടക്കുന്നു.

23. അങ്ങനെ അവന്‍ അവരെ കൂട്ടി ആറ്റിന്നക്കരെ കടത്തി; നിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു;
24. അപ്പോള്‍ ഒരു പുരുഷന്‍ ഉഷസ്സാകുവോളം അവനോടു മല്ലു പിടിച്ചു. 25. അവനെ ജയിക്കയില്ല എന്നു കണ്ടപ്പോള്‍ അവന്‍ അവന്റെ തുടയുടെ തടം തൊട്ടു; ആകയാല്‍ അവനോടു മല്ലുപിടിക്കയില്‍ യാക്കോബിന്റെ തുടയുടെ തടം ഉളുക്കി പ്പോയി. 26. എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവന്‍ പറഞ്ഞതിന്നു നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാന്‍ നിന്നെ വിടുകയില്ല എന്നു അവന്‍ പറഞ്ഞു. 27. നിന്റെ പേര്‍ എന്തു എന്നു അവന്‍ അവനോടു ചോദിച്ചതിന്നു യാക്കോബ് എന്നു അവന്‍ പറഞ്ഞു. 28. നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേര്‍ ഇനി യാക്കോബ് എന്നല്ല യിസ്രായേല്‍ എന്നു വിളിക്കപ്പെടും എന്നു അവന്‍ പറഞ്ഞു. 29. യാക്കോബ് അവനോടുനിന്റെ പേര്‍ എനിക്കു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചുനീ എന്റെ പേര്‍ ചോദിക്കുന്നതു എന്തു എന്നു അവന്‍ പറഞ്ഞു, അവിടെ വെച്ചു അവനെ അനുഗ്രഹിച്ചു.

എന്തിനാണീ മല്ലയുദ്ധം- വഴിയില്‍ നടക്കുന്നവരോടെല്ലാം യുദ്ധം ചെയ്യുക എന്നതാണോ ദൈവത്തിന്റെ പണി? എന്നിട്ട് യാക്കോബ് ഒരു രാത്രി മുഴുവന്‍- ഒരാളെപോലും ജയിക്കാന്‍ ദൈവത്തിന്നാകില്ലെന്നോ? ഞാനൊന്നും പറയുന്നില്ലേ-
പറഞ്ഞാല്‍ പറയും ബൈബിളിലെ അക്ഷരങ്ങള്‍ വായിക്കരുതെന്ന്? എന്നാല്‍ ഇതിന്റെ ആശയമൊന്നു വിശദീകരിച്ചു തരാവോ ആവോ?

Sunday, May 2, 2010

ലൈംഗിക വൈകൃതങ്ങള്‍

മനുഷ്യനെ എല്ലാകാലത്തും വിസ്മയിപ്പിച്ച ഒരു വികാരമാണു ലൈഗികത. പല ബഹുദൈവ വിശ്വാസങ്ങളിലും ലൈഗികതയെ അടിസ്ഥാനമാക്കി മിത്തുകളുണ്ടായിട്ടുണ്ട്. ഭാരതീയ മിത്തുകളിലെ കാമദേവന് സമാനമായി ഗ്രീക്കിലും ഈജിപ്തിലുമെല്ലാം കാമ ദേവീ-ദേവന്മാരുണ്ട്. അഫ്രോഡൈറ്റ് ഗ്രീക്കിലെ രതീദേവതയും കുപ്പിഡ് കാമദേവനുമാണു. മെസെപ്പൊട്ടാമിയയില്‍ രതീദേവി ഇഷ്താര്‍ ആയിരുന്നു.
ലൈംഗികതക്ക് എല്ലാ കാലത്തും നിയന്ത്രണങ്ങളുണ്ടായിട്ടുണ്ട്, എപ്പോഴെല്ലാം നിയന്ത്രണങ്ങളെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നുവോ, അപ്പോഴെല്ലാം ഞാന്‍ നിയന്ത്രണങ്ങളെ തകര്‍ക്കുകയാണ് എന്ന ബോധത്തോടെയാണു അത് ചെയ്യുന്നത്. അങ്ങിനെ കരുതുന്നതും പലപ്പോഴും ലൈഗിക ഉത്തേജനം ചിലര്‍ക്ക് നല്‍കുന്നു എന്നാണു പഠനങ്ങള്‍ കാണിക്കുന്നത്.
ബലാത്സംഗം ഇങ്ങിനെയുള്ള ഒരു വൈകൃതാവസ്ഥയിലേക്ക് ചിലരെ എത്തിക്കുന്ന മാനസികാവസ്ഥയാണ്. അവര്‍ക്ക് ഒരു സാധാരണ ലൈഗിക ബന്ധം തൃപ്തി തരില്ല.

ഇങ്ങിനെ സാധാരണയല്ലാത്ത ലൈംഗികതാത്പര്യങ്ങളെയാണു ലൈംഗിക വൈകൃതങ്ങള്‍ എന്നു വിളിക്കുന്നത്. ഇവ തന്നെ പല രീതിയിലുണ്ട്. പലതിന്റെയും പ്രചാരകര്‍ വരെ ഇക്കാലത്തുണ്ട് എന്നതാണു അത്ഭുതകരം. ലോത്തിന്റെ തന്നെ ബൈബിള്‍ ഖുര്‍‌ആന്‍ കഥയില്‍ സ്വവര്‍ഗ്ഗഭോഗം അന്നത്തെ ജനതയുടെ ലൈംഗികവൈകൃതമായി ചൂണ്ടിക്കാണിക്കുന്നു.
ഇതേപോലെ ചിലര്‍ക്ക് വ്യക്തിപരമായ ചില സ്വഭാവങ്ങളുണ്ടാകറുണ്ട്. ഉദാഹരണത്തിന് എക്സിബിഷനിസം അഥവാ പ്രദര്‍ശനം ചിലരുടെ വൈകല്യമാണെങ്കില്‍ വോയറിസം അഥവാ ദര്‍ശനമാണു ചിലര്‍ക്ക്. മാധവികുട്ടിയുടെ ബാല്യകാലസ്മരണയില്‍ ലിംഗം പ്രദര്‍ശിപ്പിക്കുന്ന ഒരു കഥാപാത്രം കടന്നു വരുന്നുണ്ട്. സാഡിസം എന്നത് മറ്റുള്ളവരെ ഉപദ്രവിക്കുന്നതില്‍ സം‌തൃപ്തി കണ്ടെത്തുന്ന മാനസികാവസ്ഥയാണു, ചിലരിലത് കൊലപാതകം വരെ എത്തിനില്‍ക്കും. അതിന്നു വിപരീതമായ മസോക്കിസമാകട്ടെ വേദന അനുഭവിക്കുന്നതില്‍ ലഭിക്കുന്ന അനുഭൂതിയാണു. ഹിറ്റ്ലര്‍ക്ക് ഈ സ്വഭാവമുണ്ടായിരുന്നു എന്ന് ഈവബ്രൗണിനെ ഉദ്ധരിച്ച് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആതമരതിയും ഇത്തരത്തിലുള്ള ഒരു കാര്യമായി ഗണിക്കാവുന്നതാണു.
ഇണയോടുള്ള സങ്കല്പങ്ങളിലെ വൈകല്യങ്ങളാണു ചിലരുടെ വൈകൃതം. മൃഗഭോഗം. സ്വവര്‍ഗ്ഗഭോഗം, ശവഭോഗം തുടങ്ങിയവയെല്ലാം തുടങ്ങിയവയെല്ലാം പ്രകൃതിദത്തമായ ഇണ സങ്കല്പത്തിനെതിരെയുള്ള ഇണയെ തിരഞ്ഞെടുക്കുന്നതിലെ മാനസിക വൈകൃതങ്ങളാണു.

ചിലര്‍ക്കാകട്ടെ ഇത് മറ്റൊരു രീതിയിലേക്ക് മാറുന്നു, പൊതുസ്ഥലങ്ങളിലെ ലൈഗികത, ഓര്‍ഗി അഥവാ സമൂഹരതി, നഗ്നസമൂഹങ്ങള്‍(nude society) എന്നിവയെല്ലാം സമൂഹികമായ നിയന്ത്രണങ്ങളെ മറികടക്കുന്നതിന്റെ ഭാഗമായാണൂണ്ടാകുന്നത് .

ഇത്തരത്തിലെ ഒരു ലൈഗിക വൈകൃതമാണു രക്തബന്ധമുള്ളവര്‍ തമ്മിലെ ലൈംഗികത അഥവാ ഇന്‍സെസ്റ്റ് സെക്സ് (Incest Sex). രക്ത ബന്ധമുള്ളവര്‍ തമ്മിലെ ലൈംഗികത ചില സമൂഹങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഉദാഹരനത്തിന് ഫരോവമാര്‍ തങ്ങളുടെ രക്ത വിശുദ്ധി സം‌രക്ഷിക്കുന്നതിന്റെ ഭാഗമായി സഹോദരിമാരെ വിവാഹം ചെയ്തിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗാ‌ഇസ് സീസര്‍ തന്റെ സഹോദരിയുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്ന് പറയപ്പെടുന്നു. ഇത് മാനസികമായ നിയന്ത്രണങ്ങളെ തകര്‍ക്കുന്നതില്‍നിന്നും കിട്ടുന്ന അനുഭൂതിയുടെ ഭാഗമാണു. ഇന്ന് ഇക്കാര്യങ്ങലെ പ്രമോട്ട് ചെയ്യുന്ന സംഘങ്ങള്‍ വരെയുണ്ട്. അതെല്ലാം തന്നെ ആധുനിക മാര്‍കെറ്റിങ്ങിന്റെ ഭാഗവുമാണു.

അത്ഭുതകരമെന്നു പറയട്ടെ, ബൈബിള്‍ പഴയനിയമങ്ങളിലെ പല ഭാഗങ്ങളും ഇന്‍സെസ്റ്റ് സെക്സിന്റെ അനാവശ്യ വിവരണങ്ങളാണ്. ഏതെങ്കിലും പാഗന്‍ വിശ്വാസികള്‍ ചെയ്ത നിയമങ്ങള്‍ ദൈവ നിയമങ്ങളാകാന്‍ പാടില്ലല്ലോ? അപ്പോള്‍ ഒരു സത്യവേദ പുസ്തകം എന്നവകാശപ്പെടുന്ന പുസ്തകം തന്നെ പറയുന്ന കഥകള്‍ നോക്കുക.

1.പിതാവും പെണ്മക്കളും തമ്മില്‍

30. അനന്തരം ലോത്ത് സോവര്‍ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പര്‍വ്വതത്തില്‍ ചെന്നു പാര്‍ത്തു; സോവരില്‍ പാര്‍പ്പാന്‍ അവന്‍ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയില്‍ പാര്‍ത്തു.
31. അങ്ങനെയിരിക്കുമ്പോള്‍ മൂത്തവള്‍ ഇളയവളോടുനമ്മുടെ അപ്പന്‍ വൃദ്ധനായിരിക്കുന്നു; ഭൂമിയില്‍ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കല്‍ വരുവാന്‍ ഭൂമിയില്‍ ഒരു പുരുഷനും ഇല്ല. 32. വരിക; അപ്പനാല്‍ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 33. അങ്ങനെ അന്നു രാത്രി അവര്‍ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവള്‍ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവള്‍ ശയിച്ചതും എഴുന്നേറ്റതും അവന്‍ അറിഞ്ഞില്ല.34. പിറ്റെന്നാള്‍ മൂത്തവള്‍ ഇളയവളോടുഇന്നലെ രാത്രി ഞാന്‍ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാല്‍ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു. 35. അങ്ങനെ അന്നു രാത്രിയും അവര്‍ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവള്‍ ചെന്നു അവനോടു കൂടെ ശയിച്ചു; അവള്‍ ശയിച്ചതും എഴുന്നേറ്റതും അവന്‍ അറിഞ്ഞില്ല. 36. ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാല്‍ ഗര്‍ഭം ധരിച്ചു.
37. മൂത്തവള്‍ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവന്‍ ഇന്നുള്ള മോവാബ്യര്‍ക്കും പിതാവു. 38. ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെന്‍ -അമ്മീ എന്നു പേരിട്ടു; അവന്‍ ഇന്നുള്ള അമ്മോന്യര്‍ക്കും പിതാവു. Gen/Ch-19

ഞാന്‍ കൂടുതല്‍ വിവരിക്കുന്നില്ല. സ്വവര്‍ഗ്ഗഭോഗത്തെ പാപമായി കണ്ട യഹോവ ഒരു സമൂഹത്തെ മുഴുവന്‍ നശിപ്പിക്കുന്നു. അബ്രഹാമിന്റെ ഭാര്യയെ ഫറോവ കൊണ്ടു പോയപ്പോളും ഗെരാര്‍ രാജാവായ അബീമേലെക്‍ ആളയച്ചു സാറയെ കൊണ്ടുപോയപ്പോഴും ഇടപെട്ട യഹോവ അതിലും വലിയ ഒരു പാപത്തെ കുറിച്ചു മൗനം പാലിക്കുന്നു. ഇവിടെയാകട്ടെ സ്വന്തം പെണ്മക്കള്‍ പിതാവിനാല്‍ ഗര്‍ഭം ധരിക്കുന്നു?

2. അമ്മയും മകനും തമ്മില്‍

ഇസ്രായേല്‍ എന്ന പദം യാക്കോബിന്നു ദൈവം സമ്മാനിക്കുന്ന പേരാണു. ദൈവവുമായി മല്‍‌പ്പിടുത്തം നടത്തി ജയിച്ചതിന്റെ പേരില്‍- ആ യാക്കോബിനോട് ദൈവം കല്‍‌പ്പിക്കുന്നു.

1. അനന്തരം ദൈവം യാക്കോബിനോടുനീ പുറപ്പെട്ടു ബേഥേലില്‍ ചെന്നു പാര്‍ക്ക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പില്‍നിന്നു നീ ഔടിപ്പോകുമ്പോള്‍ നിനക്കു പ്രത്യക്ഷനായ ദൈവത്തിന്നു അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു. 2. അപ്പോള്‍ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടുംനിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിന്‍
ദൈവ കല്പന കേട്ട് യക്കോബ് വീടു വിട്ടു- വീട്ടില്‍ സംഭവിക്കുന്നതോ?

23. യാക്കോബിന്റെ പുത്രന്മാര്‍ പന്ത്രണ്ടു പേരായിരുന്നു. ലേയയുടെ പുത്രന്മാര്‍ യാക്കോബിന്റെ ആദ്യജാതന്‍ രൂബേന്‍ , ശിമെയോന്‍ , ലേവി, യെഹൂദാ, യിസ്സാഖാര്‍, സെബൂലൂന്‍ .

21. പിന്നെ യിസ്രായേല്‍ യാത്ര പുറപ്പെട്ടു, ഏദെര്‍ഗോപുരത്തിന്നു അപ്പുറം കൂടാരം അടിച്ചു. 22. യിസ്രായേല്‍ ആ ദേശത്തു പാര്‍ത്തിരിക്കുമ്പോള്‍ രൂബേന്‍ ചെന്നു തന്റെ അപ്പന്റെ ഭാര്യയായ ബില്‍ഹയോടുകൂടെ ശയിച്ചു; യിസ്രായേല്‍ അതുകേട്ടു.

അപ്പന്റെ ഭാര്യ എന്നാല്‍ അമ്മയാണു. ദൈവത്തെ ജയിച്ച യാക്കോബിന്റെ ആദ്യപുത്രന്‍, യിസ്രായേല്‍ ദേശത്തിന്റെ ഒരു ഗോത്രത്തിന്റെ ഉടമ ചെയ്തത് ഇതാണു. യിസ്രായേല്‍ അത് കേട്ടു, എന്നിട്ട്? ബൈബിള്‍ ഒന്നും പറയുന്നില്ല. മൗനം സമ്മതം.

3. ഭാര്യാപിതാവും മരുമകളും

യാക്കോബിന്റെ പന്ത്രണ്ട് പുത്രരില്‍ ഒരാളാണു യഹൂദ. യഹൂദരാഷ്ട്രം അറിയപ്പെടുന്നത് തന്നെ ഇദ്ദേഹത്തിന്റെ പേരില്‍. അന്നത്തെ ഒരു നാട്ടു നടപ്പാണ് ഒരാള്‍ ഒരു സ്ത്രീയെ വിവാഹം ചെയ്ത് കുട്ടികളില്ലാതെ മരനപ്പെട്ടാല്‍ ആ സ്ത്രീയെ അയാളുടെ സഹോദരന്‍ വിവാഹം കഴിക്കണം. എന്നിട്ട് അതില്‍ ജനിക്കുന്ന കുട്ടിയെ മൂത്ത പുത്രന്റെ പേരില്‍ ചേര്‍ത്തു പറയും. യഹൂദയുടെ കഥ കേള്‍ക്കുക.
1. അക്കാലത്തു യെഹൂദാ തന്റെ സഹോദരന്മാരെ വിട്ടു ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്റെ അടുക്കല്‍ ചെന്നു; 2. അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു; അവളെ പരിഗ്രഹിച്ചു അവളുടെ അടുക്കല്‍ ചെന്നു.
3. അവള്‍ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഏര്‍ എന്നു പേരിട്ടു.
4. അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഔനാന്‍ എന്നു പേരിട്ടു.5. അവള്‍ പിന്നെയും ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ശേലാ എന്നു പേരിട്ടു. അവള്‍ ഇവനെ പ്രസവിച്ചപ്പോള്‍ അവന്‍ കെസീബില്‍ ആയിരുന്നു.

6. യെഹൂദാ തന്റെ ആദ്യജാതനായ ഏരിന്നു താമാര്‍ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു. 7. യെഹൂദയുടെ ആദ്യജാതനായ ഏര്‍ യഹോവേക്കു അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ അവനെ മരിപ്പിച്ചു. 8. അപ്പോള്‍ യെഹൂദാ ഔനാനോടുനിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കല്‍ ചെന്നു അവളോടു ദേവരധര്‍മ്മം അനുഷ്ഠിച്ചു, ജ്യേഷ്ഠന്റെ പേര്‍ക്കും സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു.

9. എന്നാല്‍ ആ സന്തതി തന്റേതായിരിക്കയില്ല എന്നു ഔനാന്‍ അറികകൊണ്ടു ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കല്‍ ചെന്നപ്പോള്‍ ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു നിലത്തു (ശുക്ലം) വീഴ്ത്തിക്കളഞ്ഞു. 10. അവന്‍ ചെയ്തതു യഹോവേക്കു അനിഷ്ടമായിരുന്നതുകൊണ്ടു അവന്‍ ഇവനെയും മരിപ്പിച്ചു. 11. അപ്പോള്‍ യെഹൂദാ തന്റെ മരുമകളായ താമാരോടുഎന്റെ മകന്‍ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടില്‍ വിധവയായി പാര്‍ക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുതു എന്നു അവന്‍ വിചാരിച്ചു; അങ്ങനെ താമാര്‍ അപ്പന്റെ വീട്ടില്‍പോയി പാര്‍ത്തു.

തന്റെ മക്കള്‍ ചെയ്തതായിരുന്നു തെറ്റ് എന്നിരുന്നാലും താമറിനെയാണു യഹൂദ കുറ്റപ്പെടുത്തുന്നത്. കാലം കടന്നു പോയി.

12. കുറെ കാലം കഴിഞ്ഞിട്ടു ശൂവയുടെ മകള്‍ യെഹൂദയുടെ ഭാര്യ മരിച്ചു; യെഹൂദയുടെ ദുഃഖം മാറിയശേഷം അവന്‍ തന്റെ സ്നേഹിതന്‍ അദുല്ലാമ്യനായ ഹീരയോടുകൂടെ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു പോയി.
13. നിന്റെ അമ്മായപ്പന്‍ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി. 14. ശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവള്‍ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ ഗോപുരത്തില്‍ ഇരുന്നു.
15. യെഹൂദാ അവളെ കണ്ടപ്പോള്‍ അവള്‍ മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു. 16. അവന്‍ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞുതന്റെ മരുമകള്‍ എന്നു അറിയാതെവരിക, ഞാന്‍ നിന്റെ അടുക്കല്‍ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കല്‍ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവള്‍ ചോദിച്ചു. 17. ഞാന്‍ ആട്ടിന്‍ കൂട്ടത്തില്‍ നിന്നു ഒരു കോലാട്ടിന്‍ കുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവന്‍ പറഞ്ഞു. നീ കൊടുത്തയക്കുന്നതിന്നു തെളിവായി ഒരു പണയം തരുമോ എന്നു അവള്‍ ചോദിച്ചു. 18. എന്തു പണയം തരേണം എന്നു അവന്‍ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവള്‍ പറഞ്ഞു. ഇവ അവള്‍ക്കു കൊടുത്തു, അവന്‍ അവളുടെ അടുക്കല്‍ ചെന്നു; അവള്‍ ഗര്‍ഭം ധരിക്കയും ചെയ്തു.

19. പിന്നെ അവള്‍ എഴുന്നേറ്റു പോയി, തന്റെ മൂടുപടം നീക്കി വൈധവ്യവസ്ത്രം ധരിച്ചു. 20. സ്ത്രീയുടെ കയ്യില്‍നിന്നു പണയം മടക്കിവാങ്ങേണ്ടതിന്നു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിന്‍ കുട്ടിയെ കൊടുത്തയച്ചു; അവന്‍ അവളെ കണ്ടില്ലതാനും. 21. അവന്‍ ആ സ്ഥലത്തെ ആളുകളോടുഏനയീമില്‍ വഴിയരികെ ഇരുന്ന വേശ്യ എവിടെ എന്നു ചോദിച്ചതിന്നുഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവര്‍ പറഞ്ഞു. 22. അവന്‍ യെഹൂദയുടെ അടുക്കല്‍ മടങ്ങിവന്നുഞാന്‍ അവളെ കണ്ടില്ല; ഈ സ്ഥലത്തു ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവിടെയുള്ള ആളുകള്‍ പറഞ്ഞു എന്നു പറഞ്ഞു 23. അപ്പോള്‍ യെഹൂദാ നമുക്കു അപകീര്‍ത്തി ഉണ്ടാകാതിരിപ്പാന്‍ അവള്‍ അതു എടുത്തുകൊള്ളട്ടെ; ഞാന്‍ ഈ ആട്ടിന്‍ കുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു.
24. ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ടുനിന്റെ മരുമകള്‍ താമാര്‍ പരസംഗംചെയ്തു, പരസംഗത്താല്‍ ഗര്‍ഭിണിയായിരിക്കുന്നു എന്നു യെഹൂദെക്കു അറിവുകിട്ടി. അപ്പോള്‍ യെഹൂദാഅവളെ പുറത്തുകൊണ്ടു വരുവിന്‍ ; അവളെ ചുട്ടുകളയേണം എന്നു പറഞ്ഞു. 25. അവളെ പുറത്തു കൊണ്ടുവന്നപ്പോള്‍ അവള്‍ അമ്മായപ്പന്റെ അടുക്കല്‍ ആളയച്ചുഇവയുടെ ഉടമസ്ഥനായ പുരുഷനാല്‍ ആകുന്നു ഞാന്‍ ഗര്‍ഭിണിയായിരിക്കുന്നതു; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആര്‍ക്കുംള്ളതു എന്നു നോക്കി അറിയേണം എന്നു പറയിച്ചു. 26. യെഹൂദാ അവയെ അറിഞ്ഞുഅവള്‍ എന്നിലും നീതിയുള്ളവള്‍; ഞാന്‍ അവളെ എന്റെ മകന്‍ ശേലാവിന്നു കൊടുത്തില്ല എന്നു പറഞ്ഞു; അതില്‍ പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല. 27. അവള്‍ക്കു പ്രസവകാലം ആയപ്പോള്‍ അവളുടെ ഗര്‍ഭത്തില്‍ ഇരട്ടപ്പിള്ളകള്‍ ഉണ്ടായിരുന്നു. 28. അവള്‍ പ്രസവിക്കുമ്പോള്‍ ഒരു പിള്ള കൈ പുറത്തു നീട്ടി; അപ്പോള്‍ സൂതികര്‍മ്മിണി ഒരു ചുവന്ന നൂല്‍ എടുത്തു അവന്റെ കൈകൂ കെട്ടി; ഇവന്‍ ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു. 29. അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോള്‍ അവന്റെ സഹോദരന്‍ പുറത്തുവന്നുനീ ഛിദ്രം ഉണ്ടാക്കിയതു എന്തു എന്നു അവള്‍ പറഞ്ഞു. അതുകൊണ്ടു അവന്നു പെരെസ്സ് എന്നു പേരിട്ടു. 30. അതിന്റെ ശേഷം കൈമേല്‍ ചുവന്ന നൂലുള്ള അവന്റെ സഹോദരന്‍ പുറത്തുവന്നു; അവന്നു സേരഹ് എന്നു പേരിട്ടു.

ബൈബിളിലെ ഒരു കഥയാണിത്, ദൈവത്തിന്റെ പേരില്‍ ഒരു രാഷ്ട്രം വരെ കെട്ടിപ്പണിത വീരനായകന്‍ ചെയ്ത പണി.

4. സഹോദരനും അര്‍ദ്ധസഹോദരിയും

അബ്രഹാമിന്റെ ആരാണു സാറ, ബൈബിള്‍ പറയുന്നതിങ്ങനെ -
12. വാസ്തവത്തില്‍ അവള്‍ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകള്‍; എന്റെ അമ്മയുടെ മകളല്ല താനും; അവള്‍ എനിക്കു ഭാര്യയായി. 13. എന്നാല്‍ ദൈവം എന്നെ എന്റെ പിതൃഭവനത്തില്‍നിന്നു പുറപ്പെടുവിച്ചപ്പോള്‍ ഞാന്‍ അവളോടുനീ എനിക്കു ഒരു ദയ ചെയ്യേണം നാം ഏതൊരു ദിക്കില്‍ ചെന്നാലും അവിടെ അവന്‍ എന്റെ ആങ്ങള എന്നു എന്നെക്കുറിച്ചു പറയേണം എന്നു പറഞ്ഞിരുന്നു.

അപ്പന്റെ മകളല്ല, അമ്മയുടെ മകള്‍ അതായത് സ്റ്റെപ് സിസ്റ്റര്‍- ശരിക്കും പെങ്ങള്‍ തന്നെ.
ബൈബിളിലെ ഉത്പത്തിയിലെ ഭാഗങ്ങളാണിവ- ആദ്യ ഭാഗത്ത് തന്നെ നാലു രതിവൈകൃത കഥകള്‍!!!
ഒരു വേദപുസ്തകത്തില്‍ ഇവ ചെയ്യുന്ന ധര്‍മമെന്ത്?
ബൈബിള്‍ എന്തിന് എന്ന ചൊദ്യത്തിന് ആധുനിക ക്രൈസ്തവതയുടെ ഉപജ്ഞാതാവായ പോള്‍ തിമോത്തിക്കെഴുതിയ കത്തില്‍ പ്രസ്താവിക്കുന്നതിങ്ങനെ-
15. എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്റെ മനുഷ്യന്‍ സകല സല്‍പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിന്നു
16. ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.

പക്ഷെ ഈ ഭാഗങ്ങള്‍ നല്‍കുന്ന ഉപദേശവും ശാസനയും ഗുണീകരണവും നീതിയിലെ അഭ്യാസത്തിനുള്ള പ്രയോജനവുമെന്ത്?

നാം ഏതാണോ വായിക്കുന്നത്, അത് നമ്മുടെ സ്വഭാവത്തില്‍ പ്രതിഫലിക്കും.
അമേരിക്കയില്‍ നടന്ന പല മനശാസ്ത്ര പഠനങ്ങളും നമ്മുടെ കാഴ്ചയും വായനയും സ്വഭാവത്തില്‍ ചെലുത്തുന്ന സ്വാധീനം എടുത്തു പറയുന്നു.
ഈ കഥകള്‍ സ്ഥിരമായി വായിച്ചാല്‍ അതുണ്ടാക്കുന്ന ഉല്പന്നം അതിഭീകരമായിരിക്കും. ഇതെല്ലാം ദൈവം മോശക്ക് കൊടുത്ത ദൈവ ഗ്രന്ഥത്തിലെ കാര്യങ്ങളാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാം. എന്തുകൊണ്ടല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്ന് പറയുക മാത്രമാണു ഞാന്‍ ചെയ്യുന്നത്. ഇതിലും നല്ല ഭാഷയില്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ എനിക്കറിയില്ല. ആരെയും പ്രകോപിപ്പിക്കുക എന്നതല്ല ഞാനുദ്ദേശിക്കുന്നതും.

Saturday, May 1, 2010

ലൂത്ത് അഥവാ ലോത്ത്-


ഇബ്രാഹീം നബിയുടെ അതെ കാലഘട്ടത്തിലാണ് ലൂത്ത് നബിയുടെയും - രണ്ട് സമുദായങ്ങളിലേക്കായിരുന്നുവെന്നു മാത്രം.
ഈജിപ്തില്‍ നിന്നും മടങ്ങുന്ന ലോത്തും അബ്രഹാമും തങ്ങളുടെ ജോലിക്കാര്‍ പരസ്പരം ശണ്ഠ കൂടുന്നതിനാല്‍ പരസ്പരം പിരിയാന്‍ തീരുമനിക്കുന്നു.

ബൈബിള്‍ പ്രകാരം ലോത്ത് സ്വയം തിരഞ്ഞെടുക്കുന്നതാണു സൊദോം പ്രദേശം. എന്നിട്ട് ബൈബിള്‍ ലോത്തിന്റെ ചരിത്രം തുടരുന്നു.യഹോവയും മൂന്ന് പേരും അബ്രഹാമിന്റെ അരികില്‍ വരുന്നു. എന്നിട്ട് യഹോവ അബ്രഹാമിന് ഒരു പുത്രനെ കുറിച്ചുള്ള വിവരം നല്‍കുന്നു, എന്നിട്ട് പുരുഷരെ സദോം നശിപ്പിക്കാന്‍ പറഞ്ഞയാക്കാനയക്കുകയാണെന്ന വിവരം നല്‍കുന്നു. ഇതെല്ലാം നാം കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ച കര്യങ്ങള്‍. ബാക്കി കാര്യങ്ങള്‍

1. ആ രണ്ടുദൂതന്മാര്‍ വൈകുന്നേരത്തു സൊദോമില്‍ എത്തി; ലോത്ത് സൊദോംപട്ടണ വാതില്‍ക്കല്‍ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു 2. യജമാനന്മാരേ, അടിയന്റെ വീട്ടില്‍ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാര്‍പ്പിന്‍ ; കാലത്തു എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകയുമാം എന്നു പറഞ്ഞതിന്നുഅല്ല, ഞങ്ങള്‍ വീഥിയില്‍ തന്നേ രാപാര്‍ക്കും എന്നു അവര്‍ പറഞ്ഞു. 3. അവന്‍ അവരെ ഏറ്റവും നിര്‍ബന്ധിച്ചു; അപ്പോള്‍ അവര്‍ അവന്റെ അടുക്കല്‍ തിരിഞ്ഞു അവന്റെ വീട്ടില്‍ ചെന്നു; അവന്‍ അവര്‍ക്കും വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവര്‍ ഭക്ഷണം കഴിച്ചു. 4. അവര്‍ ഉറങ്ങുവാന്‍ പോകുമ്മുമ്പെ സൊദോംപട്ടണത്തിലെ പുരുഷന്മാര്‍ സകല ഭാഗത്തുനിന്നും ആബാലവൃദ്ധം എല്ലാവരുംവന്നു വീടു വളഞ്ഞു.

5. അവര്‍ ലോത്തിനെ വിളിച്ചുഈരാത്രി നിന്റെ അടുക്കല്‍ വന്ന പുരുഷന്മാര്‍ എവിടെ? ഞങ്ങള്‍ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കല്‍ പുറത്തു കൊണ്ടുവാ എന്നു അവനോടു പറഞ്ഞു. 6. ലോത്ത് വാതില്‍ക്കല്‍ അവരുടെ അടുക്കല്‍ പുറത്തു ചെന്നു, കതകു അടെച്ചുംവെച്ചു 7. സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ. 8. പുരുഷന്‍ തൊടാത്ത രണ്ടു പുത്രിമാര്‍ എനിക്കുണ്ടു; അവരെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ പുറത്തു കൊണ്ടുവരാം; നിങ്ങള്‍ക്കു ബോധിച്ചതുപോലെ അവരോടു ചെയ്തുകൊള്‍വിന്‍ ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിന്നായിട്ടല്ലോ അവര്‍ എന്റെ വീട്ടിന്റെ നിഴലില്‍ വന്നതു എന്നു പറഞ്ഞു. 9. മാറിനില്‍ക്ക എന്നു അവര്‍ പറഞ്ഞു. ഇവനൊരുത്തന്‍ പരദേശിയായി വന്നു പാര്‍ക്കുംന്നു; ന്യായംവിധിപ്പാനും ഭാവിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ അവരോടു ഭാവിച്ചതിലധികം നിന്നോടു ദോഷം ചെയ്യും എന്നും അവര്‍ പറഞ്ഞു ലോത്തിനെ ഏറ്റവും തിക്കി വാതില്‍ പൊളിപ്പാന്‍ അടുത്തു. 10. അപ്പോള്‍ ആ പുരുാഷന്മാര്‍ കൈ പുറത്തോട്ടു നീട്ടി ലോത്തിനെ തങ്ങളുടെ അടുക്കല്‍ അകത്തു കയറ്റി വാതില്‍അടെച്ചു, 11. വാതില്‍ക്കല്‍ ഉണ്ടായിരുന്ന പുരുഷന്മാര്‍ക്കും അബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ടു അവര്‍ വാതില്‍ തപ്പി നടന്നു വിഷമിച്ചു.
12. ആ പുരുഷന്മാര്‍ ലോത്തിനോടുഇവിടെ നിനക്കു മറ്റു വല്ലവരുമുണ്ടോ? മരുമക്കളോ പുത്രന്മാരോ പുത്രിമാരോ ഇങ്ങനെ പട്ടണത്തില്‍ നിനക്കുള്ളവരെയൊക്കെയും ഈ സ്ഥലത്തുനിന്നു കൊണ്ടുപൊയ്ക്കെള്‍ക;
13. ഇവരെക്കുറിച്ചുള്ള ആവലാധി യഹോവയുടെ മുമ്പാകെ വലുതായി ത്തീര്‍ന്നിരിക്ക കൊണ്ടു ഞങ്ങള്‍ ഈ സ്ഥലത്തെ നശിപ്പിക്കും. അതിനെ നശിപ്പിപ്പാന്‍ യഹോവ ഞങ്ങളെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. 14. അങ്ങനെ ലോത്ത് ചെന്നു തന്റെ പുത്രിമാരെ വിവാഹം ചെയ്‍വാനുള്ള മരുമക്കളോടു സംസാരിച്ചു നിങ്ങള്‍ എഴുന്നേറ്റു ഈ സ്ഥലം വിട്ടു പുറപ്പെടുവിന്‍ ; യഹോവ ഈ പട്ടണം നശിപ്പിക്കും എന്നു പറഞ്ഞു. എന്നാല്‍ അവന്‍ കളി പറയുന്നു എന്നു അവന്റെ മരുമക്കള്‍ക്കു തോന്നി.
15. ഉഷസ്സായപ്പോള്‍ ദൂതന്മാര്‍ ലോത്തിനെ ബദ്ധപ്പെടുത്തിഈ പട്ടണത്തിന്റെ അകൃത്യത്തില്‍ നശിക്കാതിരിപ്പാന്‍ എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെ കാണുന്ന നിന്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടുപൊയ്ക്കള്‍ക എന്നു പറഞ്ഞു. 16. അവന്‍ താമസിച്ചപ്പോള്‍, യഹോവ അവനോടു കരുണ ചെയ്കയാല്‍, ആ പുരുഷന്മാര്‍ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈകൂ പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയിആക്കി. 17. അവരെ പുറത്തു കൊണ്ടുവന്ന ശേഷം അവന്‍ ജീവരക്ഷെക്കായി ഔടിപ്പോകപുറകോട്ടു നോക്കരുതു; ഈ പ്രദേശത്തെങ്ങും നില്‍ക്കയുമരുതു; നിനക്കു നാശം ഭവിക്കാതിരിപ്പാന്‍ പര്‍വ്വതത്തിലേക്കു ഔടിപ്പോക എന്നുപറഞ്ഞു. 18. ലോത്ത് അവരോടു പറഞ്ഞതുഅങ്ങനെയല്ല കര്‍ത്താവേ; 19. നിനക്കു അടിയനോടു കൃപ തോന്നിയല്ലോ; എന്റെ ജീവനെ രക്ഷിപ്പാന്‍ എനിക്കു വലിയ കൃപ നീ കാണിച്ചിരിക്കുന്നു; പര്‍വ്വതത്തില്‍ ഔടി എത്തുവാന്‍ എനിക്കു കഴികയില്ല; പക്ഷേ എനിക്കു ദോഷം തട്ടി മരണം ഭവിക്കും.

20. ഇതാ, ഈ പട്ടണം സമീപമാകുന്നു; അവിടേക്കു എനിക്കു ഔടാം; അതു ചെറിയതുമാകുന്നു; ഞാന്‍ അവിടേക്കു ഔടിപ്പേകട്ടെ. അതു ചെറിയതല്ലോ; എന്നാല്‍ എനിക്കു ജീവരക്ഷ ഉണ്ടാകും. 21. അവന്‍ അവനോടുഇക്കാര്യത്തിലും ഞാന്‍ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ പട്ടണം ഞാന്‍ മറിച്ചുകളകയില്ല.
22. ബദ്ധപ്പെട്ടു അവിടേക്കു ഔടിപ്പോക; നീ അവിടെ എത്തുവോളം എനിക്കു ഒന്നും ചെയ്‍വാന്‍ കഴികയില്ല എന്നു പറഞ്ഞു. അതു കൊണ്ടു ആ പട്ടണത്തിന്നു സോവര്‍ എന്നു പേരായി.

23. ലോത്ത് സോവരില്‍ കടന്നപ്പോള്‍ സൂര്യന്‍ ഉദിച്ചിരുന്നു. 24. യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേല്‍ യഹോവയുടെ സന്നിധിയില്‍നിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വര്‍ഷിപ്പിച്ചു. 25. ആ പട്ടണങ്ങള്‍ക്കും പ്രദേശത്തിന്നും മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികള്‍ക്കും നിലത്തെ സസ്യങ്ങള്‍ക്കും ഉന്മൂലനാശം വരുത്തി.
26. ലോത്തിന്റെ ഭാര്യ അവന്റെ പിന്നില്‍നിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു. Gen/19/

ഇനി ഖുര്‍‌ആന്‍ ലൂത്ത് നബിയെ കുറിച്ച് നല്‍കുന്ന വിവരണം.
ലൂത്ത്(അ) നിയോഗിക്കപ്പെട്ട സദാം തിന്മകളാല്‍ നിറഞ്ഞതായിരുന്നു. കൊള്ള, പിടിച്ചുപറി എന്നിവ സാധാരണം, യാത്രക്കാരെ അക്രമിക്കുകയായിരുന്നു മുഖ്യ വരുമാനം. കൂടാതെ സ്വവര്‍ഗ്ഗഭോഗികളുടെ പറുദീസ.
അവര്‍ ലൂത്തിനെതിരില്‍ കയര്‍ത്തു. തങ്ങളെ ഗുണദോഷിക്കാന്‍ നീയാരെന്നു? എവിടെ നിന്നോ വന്ന ഒരാള്‍ തങ്ങളെ ഗുണദോഷിക്കുകയോ?

ലൂത്വിന്‍റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരന്‍ ലൂത്വ്‌ അവരോട്‌ പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്തനായ ഒരു ദൂതനാകുന്നു
അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍- ഇതിന്‍റെ പേരില്‍ ‍നിങ്ങളോട്‌ ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ ‍നിന്ന്‌ മാത്രമാകുന്നു

നിങ്ങള്‍ ലോകരില്‍ ‍നിന്ന്‌ ആണുങ്ങളുടെ അടുക്കല്‍ ‍ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌ വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ
അവര്‍ പറഞ്ഞു: ലൂത്വേ, നീ ( ഇതില്‍നിന്ന്‌ ) വിരമിച്ചില്ലെങ്കില്‍ ‍തീര്‍ച്ചയായും നീ ( നാട്ടില്‍നിന്ന്‌ ) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും- അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു
അദ്ദേഹം (പ്രാര്‍ത്ഥിച്ചു: ) എന്‍റെ രക്ഷിതാവേ, എന്നെയും എന്‍റെ കുടുംബത്തേയും ഇവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ ‍നിന്ന്‌ നീ രക്ഷപ്പെടുത്തേണമേ (ഖുര്‍:26:160-169)

ലൂത്ത് നബിയുടെ പ്രാര്‍ത്ഥന അല്ലാഹു കേട്ടു, അപ്പോഴാണു മാലാഖമാര്‍ ഒരു കുട്ടിയുടെ സന്തോഷവാര്‍ത്ത ഇബ്രാഹീമിനെ അറിയിക്കുന്നത്, കൂടാതെ തങ്ങള്‍ ലൂത്ത്നബിയുടെ ജനതയെ നശിപ്പിക്കയാണെന്നും.

എന്നിട്ട്‌ അവരുടെ കൈകള്‍ അതിലേക്ക്‌ നീളുന്നില്ലെന്ന്‌ കണ്ടപ്പോള്‍ അദ്ദേഹത്തിന്‌ അവരുടെ കാര്യത്തില്‍ പന്തികേട്‌ തോന്നുകയും അവരെ പറ്റി ഭയം അനുഭവപ്പെടുകയും ചെയ്തു. അവര്‍ പറഞ്ഞു: ഭയപ്പെടേണ്ട. ഞങ്ങള്‍ ലൂത്വിന്‍റെ ജനതയിലേക്ക്‌ നിയോഗിക്കപ്പെട്ടിരിക്കുകയാണ്‌.(ഖുര്‍:11:70)

അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: ഹേ; ദൂതന്‍മാരേ, എന്നാല്‍ നിങ്ങളുടെ ( മുഖ്യ ) വിഷയമെന്താണ്‌? അവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക്‌ അയക്കപ്പെട്ടിരിക്കുകയാണ്‌.
( എന്നാല്‍ ) ലൂത്വിന്‍റെ കുടുംബം അതില്‍ നിന്നൊഴിവാണ്‌. തീര്‍ച്ചയായും അവരെ മുഴുവന്‍ ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്‌. അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെ. തീര്‍ച്ചയായും അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലാണെന്ന്‌ ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു.(ഖുര്‍:15:56-60)

അവര്‍ ലൂത്ത് നബിയുടെ അടുത്തേക്ക് ചെന്നു. അവിടെ അവര്‍ വൈകുന്നേരമാണ് പട്ടണത്തിലേക്കെത്തിയത്. ആദ്യം അവരെ കണ്ടത് ലൂത്തിന്റെ മകളായിരുന്നു. അവര്‍ അവളോട് ചോദിച്ചു. ഇവിടെ ഞങ്ങള്‍ക്ക് വിശ്രമിക്കാനൊരു സ്ഥലം കിട്ടുമോ? അവള്‍ അരുവിയില്‍ വെള്ളമെടുക്കാന്‍ വന്നതായിരുന്നു, അവരുടെ കുലീനത്വം അവളില്‍ മതിപ്പുളവാക്കി. ഞാനെന്റെ പിതാവിനെ വിവരമറിയിക്കാം, അതു വരെ നിങ്ങള്‍ ഇവിവ്ടെ കാത്ത് നില്‍ക്കുക എന്നവള്‍ അവരെ അറിയിച്ചു. വെള്ളത്തിന്റെ പാത്രം അവര്‍ക്കരികിലുപേക്ഷിച്ച് അവള്‍ തന്റെ പിതാവിലേക്കോടി.

അവള്‍ ലൂത്ത് നബിയൊട് പറഞ്ഞു. മുമ്പ് ഒരിക്കലും കാണാത്ത് മൂന്നു ചെറുപ്പക്കാര്‍ വിശ്രമിക്കാന്‍ സ്ഥലമന്യേഷിക്കുന്നു.

തന്റെ ജനതയെ കുറിച്ചറിയുന്ന ലൂത്ത് വേഗം അവര്‍ക്കരികിലേക്കെത്തി. ഇരുട്ടാവാന്‍ തുടങ്ങുകയായിരുന്നു. ലൂത്ത് അവരെ തന്റെ വീട്ടിലേക്ക് കൊണ്ട് പോയി. ആരും അവരെ കണ്ടിരുന്നില്ല,പക്ഷെ ലൂത്തിന്റെ ഭാര്യ വീട്ടില്‍ നിന്നും മെല്ലെ പുറത്തിറങ്ങി ചിലര്‍ക്ക് പുതിയ ആളുകളെ കുറിച്ച് വിവരം നല്‍കി. ലൂത്ത് തന്റെ അതിഥികളെ കുറിച്ച് ഭയപ്പെട്ടു. ജനങ്ങള്‍ ഇവരെ കുറിച്ചറിഞ്ഞാല്‍ എന്ത് സംഭവിക്കും എന്ന്‍ അദ്ദേഹത്തിന്നറിയാമായിരുന്നു.

അപ്പോഴേക്കും വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. ആള്‍കൂട്ടം ലൂത്തിന്റെ വീടു വളഞ്ഞു. അവര്‍ ഈ ചെറുപ്പക്കാരെ അവര്‍ക്ക് വിട്ടു നല്‍കാന്‍ ലൂത്തിനോട് ആവശ്യപ്പെട്ടു.

നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) ലൂത്വിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന്‌ ദുഃഖം തോന്നുകയും അവരെ പറ്റി ചിന്തിച്ചിട്ട്‌ അദ്ദേഹത്തിന്‌ മനഃപ്രയാസമുണ്ടാവുകയും ചെയ്തു. ഇതൊരു വിഷമകരമായ ദിവസം തന്നെ എന്ന്‌ അദ്ദേഹം പറയുകയും ചെയ്തു.
ലൂത്വിന്‍റെ ജനങ്ങള്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക്‌ ഓടിവന്നു. മുമ്പു തന്നെ അവര്‍ ദുര്‍നടപ്പുകാരായിരുന്നു.

നിസ്സഹയനായ ലൂത്ത് അവരോട് പറഞ്ഞു- നിങ്ങള്‍ എന്നെ എന്റെ അതിഥികളുടെ കാര്യത്തില്‍ അപമാനിക്കരുത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ പെണ്മക്കളെ വിവാഹം ചെയ്ത് തരാം. പക്ഷെ അവര്‍ തിരിച്ചു പറഞ്ഞു.

അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, ഇതാ എന്‍റെ പെണ്‍മക്കള്‍. അവരാണ്‌ നിങ്ങള്‍ക്ക്‌ കൂടുതല്‍ പരിശുദ്ധിയുള്ളവര്‍. (അവരെ നിങ്ങള്‍ക്ക്‌ വിവാഹം കഴിക്കാമല്ലോ?) അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്‍റെ അതിഥികളുടെ കാര്യത്തില്‍ എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള ഒരു പുരുഷനുമില്ലേ?
അവര്‍ പറഞ്ഞു: നിന്‍റെ പെണ്‍മക്കളെ ഞങ്ങള്‍ക്ക്‌ ആവശ്യമില്ലെന്ന്‌ നിനക്ക്‌ അറിവുണ്ടല്ലോ? തീര്‍ച്ചയായും നിനക്കറിയാം; ഞങ്ങള്‍ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന്‌.
അദ്ദേഹം പറഞ്ഞു: എനിക്ക്‌ നിങ്ങളെ തടയുവാന്‍ ശക്തിയുണ്ടായിരുന്നുവെങ്കില്‍! അല്ലെങ്കില്‍ ശക്തനായ ഒരു സഹായിയെ എനിക്ക്‌ ആശ്രയിക്കാനുണ്ടായിരുന്നുവെങ്കില്‍.

അപ്പോള്‍ ചെറുപ്പക്കാര്‍ തങ്ങളാരാനെന്ന വിവരം ലൂത്ത് നബിയെ അറിയിച്ചു.

അവര്‍ പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാണ്‌. അവര്‍ക്ക്‌ (ജനങ്ങള്‍ക്ക്‌) നിന്‍റെ അടുത്തേക്കെത്താനാവില്ല. ആകയാല്‍ നീ രാത്രിയില്‍ നിന്നുള്ള ഒരു യാമത്തില്‍ നിന്‍റെ കുടുംബത്തേയും കൊണ്ട്‌ യാത്ര പുറപ്പെട്ട്‌ കൊള്ളുക. നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ ഒരാളും തിരിഞ്ഞ്‌ നോക്കരുത്‌. നിന്‍റെ ഭാര്യയൊഴികെ. തീര്‍ച്ചയായും അവര്‍ക്ക്‌ (ജനങ്ങള്‍ക്ക്‌) വന്നുഭവിച്ച ശിക്ഷ അവള്‍ക്കും വന്നുഭവിക്കുന്നതാണ്‌. തീര്‍ച്ചയായും അവര്‍ക്ക്‌ നിശ്ചയിച്ച അവധി പ്രഭാതമാകുന്നു. പ്രഭാതം അടുത്ത്‌ തന്നെയല്ലേ?
അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്മേല്‍ മറിക്കുകയും, അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു. (ഖുര്‍:11:77-82)

അപ്പോള്‍ തന്നെ തന്നെ വിശ്വസിക്കുന്ന ചെറിയ സമൂഹവുമായും കുടുമ്പവുമായും അവിടം വിട്ടു പോകാന്‍ അവര്‍ ലൂത്തിനോടാവശ്യപ്പെട്ടു. എന്ത് ശബ്ദങ്ങളുണ്ടായാലും തിരിഞ്ഞു നോക്കരുതെന്നാണു അദ്ദേഹത്തിനു നല്‍കിയ നിര്‍ദ്ദേശം. അവര്‍ അവിറ്റെ നിന്നു രക്ഷപ്പെടുമ്പോള്‍ എന്തൊക്കെയോ തകര്‍ന്നടിയുന്ന ശബ്ദം കേള്‍ക്കാമായിരുന്നു.

ലൂത്വിനെയും (നാം അയച്ചു.) അദ്ദേഹം തന്‍റെ ജനതയോട്‌, നിങ്ങള്‍ക്ക്‌ മുമ്പ്‌ ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക്‌ നിങ്ങള്‍ ചെല്ലുകയോ? എന്ന്‌ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) -
സ്ത്രീകളെ വിട്ട്‌ പുരുഷന്‍മാരുടെ അടുത്ത്‌ തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട്‌ പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.
ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്നു പുറത്താക്കുക, ഇവര്‍ പരിശുദ്ധിപാലിക്കുന്ന ആളുകളാകുന്നു. എന്നു പറഞ്ഞത്‌ മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ഭാര്യ ഒഴിച്ചുള്ള കുടുംബക്കാരെയും നാം രക്ഷപ്പെടുത്തി. അവള്‍ പിന്തിരിഞ്ഞ്‌ നിന്നവരുടെ കൂട്ടത്തിലായിരുന്നു.
നാം അവരുടെ മേല്‍ ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്‌ നോക്കുക.
(ഖുര്‍:7:80-84)

അങ്ങനെ ലൂത്വിന്‍റെ കുടുംബത്തില്‍ ആ ദൂതന്‍മാര്‍ വന്നെത്തിയപ്പോള്‍.
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അപരിചിതരായ ആളുകളാണല്ലോ.
അവര്‍ ( ആ ദൂതന്‍മാരായ മലക്കുകള്‍ ) പറഞ്ഞു: അല്ല, ഏതൊരു ( ശിക്ഷയുടെ ) കാര്യത്തില്‍ അവര്‍ ( ജനങ്ങള്‍ ) സംശയിച്ചിരുന്നുവോ അതും കൊണ്ടാണ്‌ ഞങ്ങള്‍ താങ്കളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. യാഥാര്‍ത്ഥ്യവും കൊണ്ടാണ്‌ ഞങ്ങള്‍ താങ്കളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു. അതിനാല്‍ താങ്കളുടെ കുടുംബത്തെയും കൊണ്ട്‌ രാത്രിയില്‍ അല്‍പസമയം ബാക്കിയുള്ളപ്പോള്‍ യാത്രചെയ്ത്‌ കൊള്ളുക. താങ്കള്‍ അവരുടെ പിന്നാലെ അനുഗമിക്കുകയും ചെയ്യുക. നിങ്ങളില്‍ ഒരാളും തിരിഞ്ഞ്‌ നോക്കരുത്‌. നിങ്ങള്‍ കല്‍പിക്കപ്പെടുന്ന ഭാഗത്തേക്ക്‌ നടന്ന്‌ പോയിക്കൊള്ളുക.
ആ കാര്യം, അതായത്‌ പ്രഭാതമാകുന്നതോടെ ഇക്കൂട്ടരുടെ മുരടുതന്നെ മുറിച്ചുനീക്കപ്പെടുന്നതാണ്‌ എന്ന കാര്യം നാം അദ്ദേഹത്തിന്‌ ( ലൂത്വ്‌ നബിക്ക്‌ ) ഖണ്ഡിതമായി അറിയിച്ച്‌ കൊടുത്തു. രാജ്യക്കാര്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട്‌ വന്നു. അദ്ദേഹം (ലൂത്ത്) പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ എന്‍റെ അതിഥികളാണ്‌. അതിനാല്‍ നിങ്ങളെന്നെ വഷളാക്കരുത്‌.
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. അവര്‍ പറഞ്ഞു: ലോകരുടെ കാര്യത്തില്‍ (ഇടപെടുന്നതില്‍) നിന്നു നിന്നെ ഞങ്ങള്‍ വിലക്കിയിട്ടില്ലേ?
അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ പെണ്‍മക്കള്‍. (അവരെ നിങ്ങള്‍ക്ക്‌ വിവാഹം കഴിക്കാം.) നിങ്ങള്‍ക്ക്‌ ചെയ്യാം എന്നുണ്ടെങ്കില്‍
നിന്‍റെ ജീവിതം തന്നെയാണ സത്യം തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു. അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി. അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു.
നിരീക്ഷിച്ച്‌ മനസ്സിലാക്കുന്നവര്‍ക്ക്‌ തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.
തീര്‍ച്ചയായും അത്‌ (ആ രാജ്യം) ( ഇന്നും ) നിലനിന്ന്‌ വരുന്ന ഒരു പാതയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. തീര്‍ച്ചയായും അതില്‍ വിശ്വാസികള്‍ക്ക്‌ ഒരു ദൃഷ്ടാന്തമുണ്ട്‌. (ഖുര്‍:15:56-77)

തലകീഴ്മേല്‍ മറിക്കപ്പെട്ട ആ സ്ഥലം ചാവുകടലെന്ന പേരില്‍ ഇന്നും പ്രശസ്തമാണു.