Monday, December 13, 2010

ഇസ്ലാമിന്റെ സുവര്‍ണ്ണകാലവും ക്രൈസ്തവതയുടെ ഇരുണ്ട കാലവും

അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും കണ്ണുകളിലൂടെയാകുമ്പോള്‍ മുസ്ലിം നാഗരികതയുടെ ചിത്രം എത്ര മാത്രം വികലമായി ചിത്രീകരിക്കാനാകും എന്നതിനു കാളിദാസന്റെ   ഇസ്ലാമിന്റെ സുവര്‍ണ്ണകാലം എന്ന പോസ്റ്റ് മാത്രം വായിച്ചാല്‍ മതി. വെറുപ്പിന്റെ ശക്തി അപാരം എന്നു മാത്രമാണ് പോസ്റ്റിനെ കുറിച്ച് ഒറ്റവാക്കില്‍ പറയുന്നുള്ളൂ.

പക്ഷെ മുസ്ലിം നാഗരികതയുടെ ചരിത്ര പശ്ചാത്തലവും സാമൂഹിക ചിത്രവും ചില വായനക്കാര്‍ക്കെങ്കിലും താത്പര്യമുണ്ടാക്കുമെന്ന അടിസ്ഥാനത്തിലാണ് ഞാനീ പോസ്റ്റ് എഴുതുന്നത്. മാത്രമല്ല, ചില സുഹൃത്തുക്കള്‍ ഈ പോസ്റ്റിലെ ചില ആരോപണങ്ങളെ കുറിച്ച് ചില സംശയങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ ഒരു പോസ്റ്റിനു പ്രസക്തിയുണ്ടെന്ന് തോന്നുകയും ചെയ്തു.

മുസ്ലിം നാഗരികതയുടെ ചരിത്രം രേഖപ്പെട്ട ചരിത്രമാണ്. അതിനാല്‍ തന്നെ വീണ്ടുമൊരു പകര്‍ത്തിയെഴുത്തിനേക്കാള്‍ ഈ പോസ്റ്റില്‍ ഞാനുദ്ദേശിക്കുന്നത് ചരിത്ര പശ്ചാത്തലത്തെ പരിചയപ്പെടുത്തുകയാണു. മുസ്ലിം ഭരണകാലത്തെ ശാസ്ത്ര-സമൂഹിക-സാമ്പത്തിക പുരോഗതി ഒരു ചരിത്ര സത്യമെന്നിരിക്കെ, നിരവധി പഠനങ്ങളും രേഖകളും നിലവിലുണ്ടെന്നിരിക്കെ വീണ്ടുമൊരു പോസ്റ്റിനു വലിയ പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല. അതിനാല്‍ തന്നെ മുസ്ലിം ഭരണ കാലഘട്ടത്തിലെ ഓരോ ആളുകളുടെ പേരും അവരുടെ സംഭാവനകളും ഈ പോസ്റ്റിന്റെ വിഷയമാവില്ല. ആ രീതിയിലുള്ള ഒരു വായന ആവശ്യമുള്ളവര്‍ക്ക് പി.ടി.യുടെ ലിങ്ക് ഉപകരിക്കുകയും ചെയ്യും. പലപ്പോഴും ചരിത്രവായനകള്‍ വര്‍ത്തമാനത്തിന്റ കണ്ണുകളിലൂടെയാകുന്നു എന്നത് ശരിയായ ചിത്രം നല്‍കാന്‍ സഹായകമാകുന്നില്ല. അതിനാല്‍ ഒറ്റപ്പെട്ട പരാമര്‍ശങ്ങള്‍ എതിര്‍‌വായനയാണു നല്‍കുന്നത്.  കൂടുതല്‍ വായനക്ക് താഴെ പരാമർശിക്കുന്ന പിടി  കുഞ്ഞിമുഹമ്മദിന്റെയും  ഡോ. മുഹെമ്മദലിയുടെയും  പോസ്റ്റുകള്‍ വായിക്കുക

മുസ്ലിം നാഗരികതെയുകുറിച്ച് ബ്ലോഗില്‍ വന്ന ചില പോസ്റ്റുകളും കമെന്റുകളും ചര്‍ച്ചക്കെടുക്കുമ്പോള്‍ ഇതേ രീതിയില്‍ മറ്റൊരു പോസ്റ്റ് ഈ വിഷയത്തില്‍ ഞാന്‍ കുറിച്ചിട്ടുണ്ട്. അത് കൂടി വായിക്കാന്‍ താത്പര്യപ്പെടുന്നു.

മാത്രമല്ല കാളിദാസന്‍ തന്റെ പോസ്റ്റില്‍ പരാമര്‍ശിച്ച ഡോ. മുഹെമ്മദ് അലിയാകട്ടെ കേരളത്തിലെ അറിയപ്പെടുന്ന ഒരു നിരീശ്വരവാദിയും അത്തരത്തിലുള്ള നിരവധി പുസ്തകങ്ങളുടെ കര്‍‌ത്താവുമാണു. അദ്ദേഹം തന്റെ ബ്ലോഗില്‍ തന്നെ പരിചയപ്പെടുത്തുന്നത് ഇങ്ങിനെ. I am a psychiatrist and I am a Marxist. Because I am a Marxist I need not say that I do not believe in any religion. I am interested in evolution and history of religions. I am a writer in Malayalam. മറ്റൊരു വ്യക്തിയായ പി.ടി.കുഞ്ഞിമുഹമ്മെദ് അറിയപ്പെടുന്ന ഇടതു പക്ഷ സഹയാത്രികനും.

ഈ രണ്ട് വ്യക്തികളും തങ്ങളുടെ ലേഖനത്തില്‍ മുസ്ലിം നാഗരികതയെ കാണുന്നത് ചരിത്രത്തിന്റെ വീക്ഷണത്തില്‍ നിന്നാണ്. അതെല്ലാതെ ഒരു മതകീയ വീക്ഷണത്തില്‍ നിന്നല്ല. അതിനാലാണ് ഡോ. മുഹെമ്മദലി ഇസ്ലാമിനെ നിരാകരിക്കുമ്പോഴും  യൂറോപ്പില്‍ നവോത്ഥാനം ഉണ്ടായത് ഇസ്ലാം ലോകത്തിനു നല്‍കിയ ജ്ഞാനോദയംമൂലമാണെന്ന് മനുഷ്യസമൂഹത്തിന്റെ വിജ്ഞാന വര്‍ധനവിന്റെ ചരിത്രം വസ്‌തുനിഷ്ഠമായി പരിശോധിച്ചാല്‍ മനസ്സിലാകും എന്നും

പി.ടി. കുഞ്ഞിമുഹമ്മദ് ഈ ചിന്തകരൊന്നും ഒരു തരത്തിലും ദൈവ വിശ്വാസമില്ലാത്തവരായിരുന്നില്ല. ഈ കാല ഘട്ടത്തില്‍ ലോകത്തെ നയിച്ച ബഹുഭൂരിപക്ഷം ആളുകളും മത ഭക്തരായിരുന്നു. എന്നും എഴുതേണ്ടി വരുന്നത്. അതല്ലാതെ ഇസ്ലാമിക പ്രബോധത്തിനൊരു മുതല്‍കൂട്ടാകട്ടെ എന്ന രീതിയിലെ ഒരു പരാമര്‍ശമല്ല അവരില്‍ നിന്നും ഉണ്ടാകുന്നത്.

ചരിത്ര സത്യങ്ങളെ  തിരസ്കരിക്കുക രോഗാതുരമായ മനസ്സിന്റെ ലക്ഷണമാണു. സമൂഹത്തിലെ എല്ലാ നാഗരികതയുടെയും ചരിത്രത്തില്‍ അതിന്റെ ഉയര്‍ച്ചയുടെയും തകര്‍ച്ചയുടെയും ചിത്രമുണ്ട്. അതിന്റെ കാരണങ്ങളും. ഈ കാരണങ്ങള്‍ പഠന വിധേയമാക്കുന്ന ചരിത്ര വിദ്യാര്‍ത്ഥി അതില്‍ നിന്നും പാഠങ്ങല്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ് ഗുണപരമായ അംശം.

മുസ്ലിം നാഗരികതയുടെ ചരിത്രം ആധുനിക ചരിത്രത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ ഊഹങ്ങളേക്കാള്‍ യാഥാര്‍ത്ഥ്യങ്ങളാണു ചരിത്രങ്ങളിലുള്ളത്.

മുസ്ലിം നാഗരികതും മറ്റു നാഗരികതകളും.

ഇനി മുസ്ലിം നാഗരികത മറ്റനേകം നാഗരികതകളിലൊന്ന് എന്ന ഒരു സ്ഥാനം മാത്രമാണോ അലങ്കരിക്കുന്നത്. അതല്ല അത് മറ്റു നാഗരികതകളില്‍ വ്യതിരിക്തമാകുന്ന കാര്യങ്ങളെന്ത്?

 1. ലോകത്തിലെ മറ്റ് നാഗരികതകളില്‍ നിന്ന് പ്രധാനമായും ഇതിനെ മാറ്റി നിര്‍ത്തുന്നത് വ്യാപനത്തിന്റെ വേഗതയാണ്. അഗസ്റ്റസ് തുടക്കം കുറിച്ച റോമന്‍ സാമ്രാജ്യത്തിന്റെ വളര്‍ച്ച അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയത് എഴുനൂറ് വര്‍ഷങ്ങള്‍ കൊണ്ടാണ്.
അലക്സാണ്ടര്‍ ചകൃവര്‍ത്തിയുടെ സാമ്രാജ്യം അറേബ്യന്‍ സാമ്രാജ്യത്തിന്റെ ചെറിയൊരംശം മാത്രം.
മഹത്തായ റോമന്‍ സാമ്രാജ്യത്തെ ആയിരം വര്‍ഷത്തോളം അതിജീവിച്ച പേര്‍ഷ്യന്‍ സാമ്രാജ്യം മുസ്ലിങ്ങള്‍ക്ക് കീഴടങ്ങുന്നത് പത്തു വര്‍ഷത്തിന്റെ കാലയളവില്‍.  ലോകത്തില്‍ ഇങ്ങിനെയൊരത്ഭുതം ഇതിന്റെ മുമ്പോ പിന്നെയോ ഉണ്ടായിട്ടില്ല.

2. അറബ് സമൂഹം ഒരിക്കലും ഇസ്ലാമിനു മുമ്പ് ഒരു സ്ഥിരമായ രാഷ്ട്രീയ ലക്ഷ്യമുള്ള സമൂഹമായിരുന്നില്ല. അവരുടെ യുദ്ധം ഗോത്ര യുദ്ധങ്ങള്‍ മാത്രമായിരുന്നു. കവികളായിരുന്ന അവര്‍ സ്വപ്നജീവികളും നാടോടികളുമായിരുന്നു. നീണ്ടയാത്രകള്‍ സ്ഥായിയായ രാഷ്ട്രസ്വഭാവമുള്ള ഒരു സമൂഹമാക്കി അവരെ പരിവര്‍ത്തിപ്പിച്ചിരുന്നില്ല. വ്യാപാരികളായിരുന്ന അവര്‍ രാഷ്ട്രീയക്കാരേ ആയിരുന്നില്ല. അങ്ങിനെയുള്ള ഒരു സമൂഹം ഒരു നൂറ്റാണ്ട് കൊണ്ട് ആയിരങ്ങളോളം വര്‍ഷം പഴക്കമുള്ള റോമക്കാരെ, പേര്‍ഷ്യക്കാരെ, കീഴടക്കി പാശ്ചാത്യ തുര്‍ക്കിയെ അധീനതയിലാക്കി, ഇന്ത്യ വരെ വ്യാപിച്ചു, ആഫ്രിക്ക ഭരിച്ച ശക്തിയായ ഒരത്ഭുതം രണ്ടാമത്തേത്. ചരിത്രത്തില്‍ ഇതിനു സമാനമായ മറ്റൊന്ന് കാണിക്കാനാകുമോ?

3. ചരിത്രം മറ്റു നാഗരികതകളില്‍ നിന്ന് മുസ്ലിം നാഗരികതെ വ്യതിരക്തമാക്കുന്നത് അതിന്റെ തകര്‍ച്ചയുടെ കാല ദൈര്‍ഘ്യമാണു. റോമനും പേര്‍ഷ്യയുമെല്ലാം ദശകങ്ങള്‍ കൊണ്ടാണു തകര്‍ന്നതെങ്കില്‍ സംസ്കാരം എന്ന രീതിയില്‍ ഇന്നും ഇസ്ലാമിനെ തൂത്തെറിയാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയമായും ഇന്നും മുസ്ലിം ഭരണ പ്രദേശങ്ങള്‍ മുസ്ലിം ഭരണാധികളുടെ അധീനതയില്‍ തന്നെ.

ഇവയെല്ലാം മറ്റു നാഗരികതകളില്‍ നിന്നും മുസ്ലിം നാഗരികതയെ മാറ്റി നിര്‍ത്തുന്ന ഘടകങ്ങളാണു.

ഈ ചരിത്രപശ്ചാത്തലം മനസ്സിലാക്കുന്ന ഒരാള്‍ക്ക് പ്രവാചകന്റെ കാലത്ത് വളരെ കുറഞ്ഞ പ്രദേശങ്ങള്‍ മാത്രമേ ഇസ്ലാമിന്നാധിപത്യമുണ്ടായിരുന്നുള്ളൂ, പിന്നീട് കീഴടക്കപ്പെട്ട പ്രദേശങ്ങളിലെ നാഗരികത ഇസ്ലാമില്‍ സ്വാധീനം ചെലുത്തി എന്ന കാളിദാസന്റെ പ്രസ്ഥാവന ഓക്കാനമുണ്ടാക്കും. നാഗരികത എന്ത് എന്നതിന്റെ ബാലപാഠം പോലും മനസ്സിലാക്കാതെ ഇങ്ങിനെയെല്ലാം എഴുതുകയും അതിന്നു കയ്യടിക്കുന്ന കമെന്റുകാരെയും കാണുമ്പോള്‍ കഷ്ടം തോന്നുന്നു.

സംസ്കാരം എന്നും കൊടുക്കല്‍ വാങ്ങലുകളാണു. അതിനെ ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് ഒരു ചിന്താധാരയെ വേറിട്ട് നിര്‍ത്തുന്നത്. ഇസ്ലാം അതു നല്‍കി എന്നത് തന്നെയാണു സത്യവും. ഉദാഹരനത്തിനു പേര്‍ഷ്യയില്‍ നിന്നു തന്നെയാണു മുസ്ലിം നാഗരികതയിലേക്ക് വാസ്തുവിദ്യ വരുന്നത്. തത്വ ചിന്തകള്‍ക്ക് തുടക്കം കുറിക്കുന്നത് റോമില്‍ നിന്ന്. പക്ഷെ അവയെല്ലാം ഉള്‍കൊള്ളാന്‍ കഴിയുന്ന ആത്മീയ ചൈതന്യം അറബിന്റെ സ്വന്തം തന്നെ.

ഇന്നത്തെ ഒമാന്‍, യെമന്‍, സൌദി അറേബ്യ, യു എ ഇ, ഖത്തര്‍, ബഹറിന്‍, കുവൈറ്റ് തുടങ്ങിയവയായിരുന്നു അന്നത്തെ അറേബ്യ. ഇവിടെ മാത്രമേ അറബി ഭാഷയുണ്ടായിരുന്നുള്ളു.

കാളി ചരിത്രം തുടങ്ങിയാല്‍ ഇങ്ങിനെ ചില ഗുണങ്ങളുണ്ട്. പുതിയ പുതിയ വിവരങ്ങള്‍ ബ്ലോഗ് വായനക്കാര്‍ക്ക് കിട്ടും- ഈ പരാമര്‍ശങ്ങളെ കുറിച്ചൊന്നും തന്നെ ഇനി ഒരു മിണ്ടാട്ടവമുണ്ടാകില്ല. അറബി സെമെസ്റ്റിക്‍ ഭാഷകളിലെ ഏറ്റവും പ്രായം കുറഞ്ഞ ഭാഷയായിട്ടാണു ഗണിക്കുന്നത്. അരാമിക്‍, ഉഗാരിറ്റ് ,ഹിബ്രു എന്നീ ഭാഷകള്‍ ഉള്‍പ്പെടുന്ന കുടുമ്പത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്ന് ഉപയോഗിക്കുന്ന ഭാഷയാണു അറബിക്. ഇന്നത്തെ ഇറാക്ക്, ജോര്‍ദ്ദാന്‍, സിറിയ തുടങ്ങി സൗദി വരെയുള്ള ഭാഗങ്ങളില്‍ BC-6-നൂറ്റാണ്ട് മുതല്‍ പുരാതന അറബിക് ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ട്. ( Woodard, Roger D. Ancient Languages of Syria-Palestine and Arabia. p 180
 M. C. A. Macdonald, "Reflections On The Linguistic Map Of Pre-Islamic Arabia", Arabian Archaeology And Epigraphy, 2000, Volume 11, p. 50 and 61)

ഇതെല്ലാം മറച്ചുവച്ച്  ഇന്നത്തെ ഇറാക്ക്, സിറിയ, ജോര്‍ദ്ദാന്‍, പാലസ്തീന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളുടെ ഭാഷ അറബിയായിരുന്നില്ല എന്ന് യാതൊരു ഉളുപ്പുമില്ലാതെ പ്രസ്ഥാവിക്കാന്‍ അപാര തൊലിക്കട്ടി തന്നെ വേണം.

ഭരിക്കുന്നവര്‍ അറബി ഭാഷ ഔദ്യോഗിക ഭാഷയാക്കിയതുകൊണ്ട് ഇവിടങ്ങളിലെ വ്യവഹാര ഭാഷ അറബിയായി. അങ്ങനെ ഇവരൊക്കെ അറബികള്‍ എന്ന മുദ്ര പേറേണ്ടിയും വന്നു. ചരിത്രത്തിലെ വേറൊരു ജനതക്കും ഇതുപോലെ ഒരു ഗതികേടുണ്ടായിട്ടില്ല. ഇംഗ്ളീഷുകാര്‍ ലോകത്തിന്റെ പല ഭാഗത്തും അധിനിവേശം നടത്തി അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കിയിരുന്നു. അമേരിക്ക ക്യാനഡ, ഓസ്റ്റ്രേലിയ, ന്യൂ സിലാണ്ട് ഇന്നിവിടങ്ങളിലെ ഭാഷ ഇംഗ്ളീഷുമാക്കിയിരുന്നു. പക്ഷെ അവിടത്തുകാരെ ആരും ഇംഗ്ളീഷുകാര്‍ എന്നു വിളിക്കാറില്ല. അറബികള്‍ അധിനിവേശം നടത്തിയ സ്ഥലങ്ങളിലെ ജനങ്ങളെയാണവര്‍ അറബികളാക്കി സുന്നത്തു നടത്തിയത്.

സത്യത്തിലിതു വായിച്ച് കാളിദാസനോട് സഹതാപം തോന്നുന്നു. യേശുവിന്റെ കാലത്ത് ജെറൂസലം ഭരിച്ചിരുന്നത് റോമക്കാരായിരുന്നു. അന്ന് ജെറൂസലേമിന്റെ ഔദ്യോഗിക ഭാഷ ഗ്രീക്ക് ആയിരുന്നു, ഭരണ സൗകര്യത്തിനായി ഔദ്യോഗിക ഭാഷ സ്വീകരിക്കുക എന്നത് ഒരു പാതകമല്ലല്ലോ, പിന്നെ അറബി സംസാരിച്ചത് കൊണ്ട് മാത്രം തങ്ങളുടെ ജനങ്ങളെ അറബികള്‍ എന്നു വിളിച്ച പാതകമാണു പ്രശ്നം. കാളീ, വ്യവാസായ വിപ്ലവത്തിനു ശേഷം പല രാജ്യങ്ങളും പാശ്ചാത്യര്‍ തങ്ങളുടെ ഭാഗമാക്കിയപ്പോള്‍ അവിടത്തെ ജനങ്ങളേക്കാള്‍ അവര്‍ക്ക് താത്പര്യം വിഭവങ്ങള്‍ മാത്രമായിരുന്നു. അതിനാല്‍ തങ്ങളുടെ മേല്‍ക്കോയ്മയുടെ ഭാഗമായാണു അവര്‍ മറ്റുള്ളവരെ തങ്ങളുടെ പദവിയിലേക്കുയര്‍ത്താതിരുന്നത്. എന്നാല്‍ മുസ്ലിങ്ങളാല്‍ കീഴടക്കപ്പെട്ട പ്രദേശങ്ങളിലുള്ളവരാകട്ടെ ഇങ്ങിനെ ഒരു രണ്ടാം പൗരന്മാരായല്ല ജീവിച്ചിരുന്നത്. അമേരിക്കയിലെ അടിസ്ഥാന ജനവിഭാഗം റെഡിന്ത്യന്‍സിനെ കുറിച്ചുള്ള ചരിത്രം ഒന്നു വായിക്കുക. എന്നിട്ട് നമുക്ക് അറബികളുടെ കാടത്തം എന്നെല്ലാം മുദ്ര കുത്താം.

അറേബ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗക്കാര്‍ എന്ന അര്‍ത്ഥത്തിലാണു അറബുകള്‍ എന്ന പേരില്‍ ചരിത്രകാരന്മാര്‍ വിളിച്ചിട്ടുള്ളത്. മുസ്ലിം ഭരണാധികാരികള്‍ക്ക് കീഴിലായിരുന്നു മുസ്ലിംകളും മുസ്ലിങ്ങളുമല്ലാത്ത ശാസ്ത്രജ്ഞരും കലാകാരന്മാരും പുഷ്പ്പിച്ചു നിന്നിരുന്നത്. എല്ലാവരെയും പിടിച്ച് മതപ്പരിവര്‍ത്തനം നടത്തുമ്പോള്‍ ഇവരെ മാത്രം ഒഴിവാക്കിയിരുന്നത് എന്തു കൊണ്ടായിരുന്നാണാവോ?


അറേബ്യക്ക് ചുറ്റിലുമുണ്ടായിരുന്ന പ്രദേശങ്ങളിലെല്ലാം തന്നെ വികാസം പ്രാപിച്ച നാഗരികതകളുണ്ടായിരുന്നെന്നു കാളി ചരിത്രമോതുന്നു.

അതിനും നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കം ​മുന്നേ അറേബ്യക്കു ചുറ്റുമുള്ള സ്ഥലങ്ങളിലെ ജനത നാഗരികരായിരുന്നു. മിസൊപ്പൊട്ടേമിയയിലും, ബാബിലോണിയയിലും,സുമേറിയയിലും, അസ്സീറിയയിലും, യഹൂദിയയിലും, ഈജിപ്റ്റിലും, പേര്‍ഷ്യയിലും അതിസമ്പന്നമായ നാഗരികതകളുണ്ടായിരുന്നു. അതിനോടത്തു തന്നെയായിരുന്നു ഗ്രീക്ക് സംസ്കാരം ഉന്നതി പ്രാപിച്ചിരുന്നത്. 

ചരിത്രത്തെ ഇങ്ങിനെ വ്യഭിചരിക്കുന്നത് കാണുമ്പോള്‍ സങ്കടം എന്ന് പറയാനേ കഴിയുന്നുള്ളൂ. റോമന്‍ സാമ്രാജ്യത്തിന്റെ ചരിത്രം വിശദമായി ലഭിക്കുമെന്നിരിക്കെ ഏഴാം നൂറ്റാണ്ടില്‍ റോമിന്റെ അവസ്ഥയെന്തെന്ന് മനസ്സിലാക്കിയിട്ടു പോരെ ഈ ചരിത്രമെഴുത്ത്. ഏറ്റവും ചുരുങ്ങിയത് ഗിബ്ബന്റെ Decline and Fall of the Roman Empire ഒന്നു മറിച്ച് നോക്കുക. നാഗരികത മുമ്പ് നില നിന്നിരുന്നത് കൊണ്ട് മാത്രം ഒരു പ്രദേശവും ഉന്നതി പ്രാപിക്കുന്നില്ല. അതിന്റെ ഗുണ ഫലങ്ങള്‍  നിലനിര്‍ത്താനാകുന്നില്ലെങ്കില്‍. ഏഴാം നൂറ്റാണ്ടില്‍ അറേബ്യക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ എത്ര സാംസ്കാരിക-ശാസ്ത്ര മുന്നേറ്റങ്ങലുണ്ടായിരുന്നു എന്ന് കണക്കുകള്‍ തെളിയിക്കുന്നുവെങ്കില്‍ ഈ വാദത്തിനു പ്രസക്തിയുണ്ടാകുമായിരുന്നു.

അബ്ബാസിയ ഭരണകൂടം ശാസ്ത്ര സാങ്കേതിക രംഗത്ത് ഒരു കുതിച്ചു ചാട്ടം നടത്തി എന്നു പറയുന്നതിന്നര്‍ത്ഥം അതിനു മുമ്പുള്ളവര്‍ ഒന്നും ചെയ്തില്ല എന്നല്ല. മറിച്ച് പ്രവാചകന്‍ മുതല്‍ നാലു ഖലീഫമാരും അമവികളും പാകപ്പെടുത്തിയ വിത്തുകളെറിഞ്ഞത് പുഷ്കരമാക്കിയ സാഹചര്യത്തിലേക്ക് ഫലം ലഭിച്ചത് അബ്ബാസികള്‍ക്കായിരുന്നുവെന്നു മാത്രം. ഹിജ്റ 132 ല്‍ ആദ്യത്തെ അബ്ബാസി ഖലീഫ സ്ഥാനമേല്‍ക്കുമ്പോള്‍ സാമ്രാജ്യങ്ങളുടെ ചരിത്രത്തില്‍ അതൊരു വലിയ കാലയളവല്ല. അബ്ബാസികളുടെ കാലത്തെ ശാസ്ത്ര-തത്വ ചിന്തകളിലെ കുതിപ്പിന്റെ പ്രധാന കാരണം അപ്പോഴേക്കും മുസ്ലിം സാമ്രാജ്യം അതിന്റെ വിസ്തൃതിയിലെത്തിയിരുന്നു എന്നതായിരുന്നു. മാത്രമല്ല, നിലവിലുള്ള യുദ്ധ സമീപനമായിരുന്നില്ല മുസ്ലിങ്ങള്‍ അനുവര്‍ത്തിച്ചിരുന്നത്. യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാതിരുന്ന സിവിലിയന്മാര്‍ പൂര്‍ണ്ണ സുരക്ഷിതരായിരുന്നു. പിടിച്ചെടുക്കപ്പെടുന്ന പ്രദേശങ്ങള്‍ ചുട്ടുകരിക്കുന്ന രീതിയും ഇല്ലാതാക്കി. ഇത് രാഷ്ട്ര പുനര്‍ നിര്‍മ്മാന പ്രക്രിയയെ സഹായിച്ചു.  അതിനാല്‍ ജനങ്ങലുടെ പിന്തുണയാര്‍ജ്ജിക്കാന്‍ മുസ്ലിം ഖലീഫമാര്‍ക്ക് കഴിഞ്ഞിരുന്നു.

അബ്ബാസിയ കാലഘട്ടത്തിലെ ഏറ്റവും പ്രഗത്ഭന്‍ ആര്?

കാളിക്കുത്തരമുണ്ട്. ഏഴാമനായ അല്‍ മമൂന്‍- പ്രശസ്തരായ ഹാറൂന്‍ റഷീദ് അടക്കമുള്ള പ്രമുഖരെ ഒഴിവാക്കി ഏറ്റവും പ്രാഗത്ഭ്യം മ‌അമൂനിനു നല്‍കാനുള്ള കാരണം കാളിക്ക് മു‌അ‌-ത്തിസില എന്ന മുസ്ലിം ചിന്താധാരയെ പരിചയപ്പെടുത്തുന്നതിന്നു വേണ്ടിയായിരുന്നു. കാരണം കാളിക്ക് ചിലത് വിക്കിപീഡിയയില്‍ നിന്നും കിട്ടിയിട്ടുണ്ട്. അപ്രകാരം മാമൂന്‍ ഖുര്‍‌ആന്‍ എഴുതിയതാണ് സൃഷ്ടിയല്ല എന്ന് വാദിക്കുന്ന മു‌അതലസ വിഭാഗക്കാരനായിരുന്നുവെന്ന് കാളീ വാദം.

മുഅതസില-

കാളിയെപോലെയുള്ളവര്‍ മനസ്സിലാക്കേണ്ട ചില  വസ്തുതകളുണ്ട്. അതിലെ പ്രധാനപ്പെട്ടത് ഏത് മതവിഭാഗങ്ങല്‍ക്കുള്ളിലെ ചര്‍ച്ചകളാകട്ടെ, അവ ഉദ്ധരിക്കുമ്പോള്‍ കുറച്ചു കൂടി സൂക്ഷ്മമായി പഠിക്കുവാന്‍ ശ്രമിക്കുക എന്നതാണു. അതെല്ലെങ്കില്‍ ഇത് പോലെയുള്ള അബദ്ധങ്ങള്‍ എഴുന്നള്ളിക്കേണ്ടിവരും. മു‌അതസലികള്‍ പാരമ്പര്യ വിശ്വാസത്തില്‍ നിന്ന് മാറി പല തത്വചിന്തകളും ഉള്‍കൊണ്ടിരുന്നു എന്നത് ശരിയാണു. ലോകത്തിലെ എല്ലാ തത്വശാസ്ത്രങ്ങള്‍ക്കും ചിന്താധാരകള്‍ക്കും അതുണ്ടായിട്ടുണ്ട്.  പക്ഷെ അവര്‍ ഒരിക്കലും തന്നെ ഖുര്‍‌ആന്‍ എഴുതപ്പെട്ടതാണെന്ന് വാദിച്ചിട്ടില്ല.  മുസ്ലിം ലോകത്ത് അങ്ങിനെ ഒരു വാദം ഒരു കാലത്തും ഉണ്ടായിട്ടുമില്ല. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ഖുര്‍‌ആന്‍ അനാദിയാണോ ദൈവ സൃഷ്ടിയാണോ എന്നായിരുന്നു മുഅതസലികളും പാരമ്പര്യവാദികളും തമ്മിലുള്ള  പ്രശ്നം. അതല്ലാതെ Mutazilah   വിചാരധാരയിലെ പ്രധാന നിലപാട് കുര്‍ആന്‍ എഴുതപ്പെട്ടതായിരുന്നു, സൃഷ്ടിക്കപ്പെട്ടതല്ല  എന്നതല്ല. തികച്ചും മതകീയമായ താത്വിക പ്രശ്നം കൂടുതല്‍ ഞാന്‍ വിശദീകരിക്കുന്നില്ല. അത് ക്രൈസ്തവതയില്‍ നടന്ന മറിയമിന്റെ ദിവ്യത്വവുമായി ഉണ്ടായിരുന്ന ചര്‍ച്ചയുമായി സാമ്യം പുലര്‍ത്തുന്നു. ദൈവപുത്രന്റെ അമ്മ ദിവ്യയാണോ എന്ന ഒരു ചര്‍ച്ച പുരാതന ക്രൈസ്തവ തര്‍ക്കങ്ങളില്‍ ഒന്നായിരുന്നു.

ഈ തര്‍ക്കമാണ് കാളി  Mutazilah   വിചാരധാരയിലെ പ്രധാന നിലപാട് കുര്‍ആന്‍ എഴുതപ്പെട്ടതായിരുന്നു, സൃഷ്ടിക്കപ്പെട്ടതല്ല എന്നത് എന്നു തട്ടി വിടുന്നത്.

മു‌അതസിലക്കാര്‍ ഖുര്‍‌ആന്‍ ദൈവത്തില്‍ നിന്നു തന്നെ എന്നായിരുന്നു കരുതിയിരുന്നത്. അതെല്ലാതെ മനുഷ്യനാല്‍ എഴുതപ്പെട്ടതാണെന്ന് വാദിച്ചിട്ടേ ഇല്ല. ഖുർ‌ആൻ മനുഷ്യനാൽ എഴുതപ്പെട്ടതാനെന്ന വാദം ഇസ്ലാമിക ചരിത്രത്തിലേ ഉണ്ടായിട്ടില്ല. ഇക്കാര്യം അറിയാതെ കാളി പല ഭാഗങ്ങളിലും അബ്ബാസിയ കാലഘട്ടത്തിലെ ഭരണാധികാരികള്‍ മുസ്ലിങ്ങളായിരുന്നില്ല എന്ന രീതിയില്‍ വിഷയം അവതരിപ്പിക്കുന്നുണ്ട്. വിവരക്കേട്.

അല്‍ മ‌അമൂന്‍ അബ്ബാസിയ കാലഘട്ടത്തിലെ തത്വജ്ഞാനിയായ ഭരണാധികാരിയായിരുന്നു. എന്നാല്‍ ഭരണരംഗത്ത് പരാജയപ്പെട്ട ഒരു ഭരണാധികാരിയായിരുന്നു അയാൾ. ശാസ്ത്ര രം‌ഗത്ത് പല സംഭാവനകള്‍ അര്‍പ്പിച്ചു  അദ്ദേഹത്തിന്റെ കാലത്ത് ലോകത്തിലെ പല ഭാഗങ്ങലില്‍ നിന്നും ശാസ്ത്രജ്ഞർ  അദ്ദേഹത്തിന്റെ പിതാവിനാൽ സ്ഥാപിച്ച സയന്‍സ് അക്കാദമിയിലേക്ക് ഒഴുകിയെത്തി. ലൂക്കിന്റെ പുത്രന്‍ കൊസ്റ്റൊ ഗ്രീക്ക് സിറിയക്ക് ഭാഷയില്‍ നിന്നും യഹ്യബ്നു ഹാറൂന്‍ പേര്‍ഷ്യയില്‍ നിന്നും ബ്രാഹ്മനനായ ദുബാന്‍ സംസ്കൃതത്തില്‍ നിന്നും ഗ്രന്ഥങ്ങല്‍ അറബിയിലേക്ക് ഭാഷാന്തരം ചെയ്യാന്‍ നേതൃത്വം നല്‍കി. പക്ഷെ അദ്ദേഹത്തിന്റെ കാലത്ത് ബഗ്ദാദില്‍ കലാപം പടരുമ്പോള്‍ കൊട്ടാരത്തില്‍  അരിസ്റ്റോട്ടിലിന്റെയും പ്ലൂട്ടോയുടെയും സിദ്ധാന്തങ്ങളില്‍  നടന്ന സം‌വാദങ്ങളിലായിരുന്നു. ഭരണകാര്യങ്ങളേക്കാള്‍ അദ്ദേഹത്തിനു താത്പര്യം തത്വ ചിന്തകളോടായിരുന്നു. ഒരു നല്ല മത പണ്ഡിതന്‍ കൂടിയായിരുന്നു അദ്ദേഹം.

മുസ്ലിം ഭരണകാലത്ത് ജീവിച്ചിരുന്ന ശാസ്ത്രജ്ഞരും തത്വ ചിന്തകരുമെല്ലാം മുസ്ലിങ്ങളായിരുന്നില്ല. ഇത് അബ്ബാസികളുടെ കാലത്ത് തുടങ്ങിയതല്ല. അമവീ കാലഘട്ടത്തിലെ പ്രഥമ ഖലീഫ മുആവിയ്യയുടെ സമകാലികനായിരുന്ന വിശുദ്ധയോഹന്നാന്‍ (സെന്റ് ജോണ്‍) സാരസന്മാരുമായി സം‌വാദമെന്ന പേരില്‍ ഒരു ഗ്രന്ഥം രചിക്കുകയും ഖുര്‍‌ആനിലൂടെ യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കുവാന്‍ ശ്രമീക്കുകയും ചെയ്തിരുന്നു.

ഇതിന്റെ പ്രധാന കാരണം ഭരണാധികാരികള്‍ക്ക് പ്രവാചകന്‍ മുഹെമ്മദ് (സ) നല്‍കിയ
ഉടമ്പടി തന്നെ അവിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു. (അല്‍ അഹ്/കാം അല്‍ സുല്‍ത്താനിയ്യ- പേജ് 125-127). ഈ ഉടമ്പടി വിശ്വാസത്തിന്റെ ഭാഗമായിരുന്നു.

അബ്ദുല്‍ മലിക്കിന്റെ ആസ്ഥാന കവിയായ അഖ്ത്വല്‍ കുരിശ് കഴുത്തില്‍ തൂക്കിയായിരുന്നു ഡര്‍ബാറില്‍ സന്നിഹിതനായിരുന്നത്.

തത്വജ്ഞാനിയും ശാസ്ത്ര പണ്ഡിതനുമായിരുന്ന റാസി മതവിശ്വാസിയായിരുന്നില്ല എന്ന് കാളി പരിഹസിക്കുമ്പോള്‍ അദ്ദേഹം സ്വയം പരിഹാസ്യനാവുകയാണെന്നത് മനസ്സിലാക്കുന്നില്ല. അല്‍ മ-അമൂനിനെ പോലെ മത കാര്യങ്ങളില്‍ പോലും കര്‍‌ശക്കശനായ ഒരു ഖലീഫയുടെ കീഴില്‍ തന്റെ മത വിരുദ്ധപരാമര്‍ശങ്ങള്‍ വെട്ടിത്തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ചരിത്രത്തില്‍ മുസ്ലിം ഭരണകാലത്തല്ലാതെ ഉണ്ടായിട്ടില്ല. അതിന്റെ പേരില്‍ റാസി പീഡിപ്പിക്കപ്പെട്ടിട്ടുമില്ല. എല്ലാവരെയും സുന്നത്ത് നടത്തി മുസ്ലിമാക്കിയ കഥ പറയുന്ന കാളി ഈ ചരിത്രത്തിനു മുമ്പില്‍ എന്തു പറയുന്നു.

മറിച്ച് ഈ കാലഘട്ടങ്ങളില്‍ ക്രൈസ്തവ യൂറോപ്പില്‍ എന്തായിരുന്നു നടന്നിരുന്നത് എന്നു കൂടി മനസ്സിലാക്കുക, എല്ലാ ശാസ്ത്ര പരാമര്‍‌ശങ്ങളും ബൈബിളിന്നും ദൈവത്തിന്നുമെതിര് എന്ന് വിധി എഴുതി തത്വചിന്തകരെയും ശാസ്ത്രജ്ഞരെയും ചിത്രവധം ചെയ്യുകയായിരുന്നു മത നേതൃത്വം. കൂട്ടിനു ഭരണ നേതൃത്വവും.

Inquisition അഥവാ വിചാരണ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ക്രൂരത ക്രൈസ്തവതയുടെ പേരിലായിരുന്നു അരങ്ങേറിയിരുന്നത്. ഭൂമി ചലിച്ചതിന് പാവം ഗലീലിയോ വരെ വിചാരണ നേരിടേണ്ടി വന്നു. ഇതാകട്ടെ പതിനാറാം നൂറ്റാണ്ടിലും.  അതിനു കാരനമായി പുരോഹിതര്‍ പരഞ്ഞതാകട്ടെ ബൈബിളിലെ

സര്‍വ്വഭൂമിയേ, അവന്റെ സന്നിധിയില്‍ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.1 Chronicles 16:30 എന്ന് ബൈബിള്‍ വ്യക്തമാക്കിയിരിക്കെ  ഭൂമിയെ തിരിക്കാന്‍ ഗലീലിയോക്കെന്തധികാരം?

യഹോവ വാഴുന്നു; അവന്‍ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനിലക്കുന്നു. Psalm 93:1

യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയില്‍ പറവിന്‍ ; ഭൂലോകവും ഇളകാതെ ഉറെച്ചുനിലക്കുന്നു; അവന്‍ ജാതികളെ നേരോടെ വിധിക്കും. Psalm  96:10

എന്നെല്ലാമുള്ള വാക്യങ്ങളിലൂടെ ഇളകാത്ത ഭൂമിയെ ദൈവം ബൈബിളില്‍ വ്യക്തമാക്കിയിരിക്കെ ഭൂമി എങ്ങിനെ ചലിക്കുമെന്ന് പോപ്പിന് വിശ്വസിക്കനാകും. പോപ്പിനെ ദൈവം നേരിട്ട് സം‌വദിക്കുന്ന ദിവ്യനെന്ന് കരുതുന്ന രാഷ്ട്ര നേതൃത്വത്തിനും.

കാളി എഴുതുന്നു. ഈജിപ്റ്റിലും, പേര്‍ഷ്യയിലും അതിസമ്പന്നമായ നാഗരികതകളുണ്ടായിരുന്നു. അതിനോടത്തു തന്നെയായിരുന്നു ഗ്രീക്ക് സംസ്കാരം ഉന്നതി പ്രാപിച്ചിരുന്നത്.

ശരിയാണ്, ഗ്രീക്കിന് ഉന്നതമായ സംസ്കാരവും മഹത്തായ തത്വചിന്തകലുമുണ്ടായിരുന്നു. പക്ഷെ റോം ക്രൈസ്തവത സ്വീകരിച്ചതോടെ എല്ലാം തകിടം മറിഞ്ഞു. തങ്ങള്‍ക്ക് താത്പര്യമില്ലാത്ത ചിന്താസരണികളെല്ലാം ക്രൈസ്തവ പുരോഹിതര്‍ കത്തിച്ചു കളഞ്ഞു.

എന്തിനേറെ വ്യത്യസ്ത ക്രൈസ്തവ ചിന്താസരണികള്‍ക്ക് അതിജീവിക്കാന്‍ കഴിഞ്ഞില്ലല്ലോ? കുരിശു മരണത്തെ അംഗീകരിക്കാത്ത എല്ലാ സുവിശേഷങ്ങളും വെണ്ണീറാക്കി. ആരെങ്കിലും മറ്റു വല്ല സുവിശേഷങ്ങളും സൂക്ഷിച്ചാല്‍ വധ ശിക്ഷയായിരുന്നു നല്‍കിയത്. അങ്ങിനെ നശിപ്പിച്ചതില്‍ എത്ര പിന്നീട് കണ്ടെടുക്കപ്പെട്ടു. ഫിലിപ്പിന്റെ സുവിശേഷം, റെഡ് സീ ചുരുളുകള്‍, പീറ്ററിന്റെ സുവിശേഷം തുടങ്ങി നൂറു കണക്കിന്.

ലോകം ഇന്നും ആദരിക്കുന്ന അരിസ്റ്റോട്ടിലിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ലാറ്റിനിലേക്ക് അറബിയില്‍ നിന്ന് പിന്നീട് പരിഭാഷപ്പെടുത്തുകയായിരുന്നു എന്ന് കൂടി ചേര്‍ത്തി വായിക്കുമ്പോഴാണ് മുസ്ലിം ഭരണാധികാരികള്‍ ശാസ്ത്ര സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ മനസ്സിലാവുകയുള്ളൂ.

റാസി മുസ്ലിം അല്ലാതിരിക്കാം, റാസിയെ പോലെ മുസ്ലിമല്ലാത്ത നിരവധി ശാസ്ത്രജ്ഞര്‍, തത്വ ചിന്തകര്‍, കവികള്‍ എല്ലാം മുസ്ലിം ഭരണകാലത്തുണ്ടായിരുന്നു. അവരെയെല്ലാം ഉള്‍കൊള്ളാന്‍ മുസ്ലിം സമൂഹത്തിനു കഴിഞ്ഞു എന്നത് തന്നെയാണു മുസ്ലിങ്ങളുടെ ഏറ്റവും വലിയ സംഭാവന. മതം മൗലികമായി കരുതുന്ന വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ ഇത് സംഭവിച്ചത് അത് വിശ്വാസത്തിന്റെ ഭാഗമായത് കൊണ്ട് തന്നെയാണ്. അത് ഉള്‍കൊള്ളാന്‍ കാളിക്കാവുകയില്ല. കൂടെയുള്ളവര്‍ക്കും. ഇത് കേവലം സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ മാത്രം സംഭവിച്ച ചില കാര്യമല്ലായിരുന്നു. ഈജിപ്ത് മുസ്ലിം ലോകത്തിനുള്ളിലായപ്പോള്‍ അവിടത്തെ കര്‍ഷകര്‍ അധികവും ക്രൈസ്തവരായിരുന്നു. ഭരണാധികാരികള്‍ നടപ്പിലാക്കിയ ജല സേചന പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഈ കര്‍ഷകരായിരുന്നു. കുറഞ്ഞ കാലത്തിനുള്ളില്‍ അവര്‍ ഏറ്റവും സമ്പന്ന വിഭാഗമായി മാറുകയും ചെയ്തു.

മുസ്ലിം ഭരണകാലത്ത് ക്രൈസ്തവരും യഹൂദരും മതത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് മുസ്ലിങ്ങളാലായിരുന്നില്ല. മറിച്ച് കുരിശു യുദ്ധകാലത്ത് യൂറോപ്യന്‍ ക്രൈസ്തവരാല്‍- ശരിക്കും പറഞ്ഞാല്‍ റോമന്‍ കത്തോലിക്കരാല്‍ ആയിരുന്നു. സുറിയാനീ ക്രൈസ്തവര്‍ക്ക് പോലും രക്ഷയുണ്ടായിരുന്നില്ല എന്നത് ചരിത്രം. ഉമര്‍ (റ) കാലത്ത് ജെറൂസലം മുസ്ലിങ്ങള്‍ക്ക് കീഴടങ്ങിയപ്പോള്‍ മുതല്‍ ജൂതരും ക്രൈസ്തവരും സഹവര്‍ത്വിത്തോടെ ജെറൂസലേമിലുണ്ടായിരുന്നു. റോമക്കാര്‍ അടിച്ചോടിച്ച ജൂതര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്നത് മുസ്ലിങ്ങള്‍ റോമിനെ തോത്പിച്ച് ജെറൂസലം കീഴടക്കിയപ്പോഴായിരുന്നു.(Gil, Moshe -A History of Palestine, Cambridge University Press. pp. 70–71.)  

ചരിത്രകാരനായ ഗിബ്ബന്‍ ഉമറിന്റെ ജെറൂസലേമിലേക്കുള്ള വിജയാഘോഷ യാത്രയുടെ ലാളിത്യത്തെ കുറിച്ച് ആവേശം കൊള്ളുന്നുണ്ട്. അന്ന് ഉമറും ജറൂസലം പുരോഹിതനായ സഫ്രോനിയസും തമ്മില്‍ ഉണ്ടാക്കിയ കരാര്‍  Umari Treaty എന്ന പേരില്‍ രേഖപ്പെടുത്തിയത് ചരിത്രത്തിലെ വെള്ളി രേഖയാണു.

എന്നാല്‍ പോപ് അര്‍ബന്‍ രണ്ടാമന്റെ വെളിപാടും കേട്ടു വന്ന കുരിശുവാഹകര്‍ മനുഷ്യരെ പോലും ചുട്ടു തിന്ന ക്രൂരരായിരുന്നു. അപ്പോള്‍ യേശുവിനെ കൊന്ന ജൂതരുടെ കാര്യം പറയാനുണ്ടോ? എഴുപതിനായിരം സാധാരനക്കാരെയാണു അന്ന് ജെറൂസലേമിനുള്ളിലെ പള്ളിയില്‍ മാത്രം കുരിശുയുദ്ധക്കാര്‍ കൊന്നൊടുക്കിയത്.

കാളി ചോദിക്കുന്നു- ഇനി ഉയരുന്ന ചോദ്യം, എന്താണീ യുഗത്തിന്റെ സംഭാവന എന്നതാണ്. ഇന്‍ഡ്യ, ഗ്രീക്ക്, പെര്‍ഷ്യ,  മീസൊപ്പൊട്ടേമിയ, ചൈന തുടങ്ങി അന്നറിയപ്പെട്ടിരുന്ന ഒട്ടുമിക്ക കേന്ദ്രങ്ങളിലുമുണ്ടായ ആശയങ്ങളെ സ്വാംശീകരിച്ച് അത് സ്ഫുടം ചെയ്ത്, അതിനെ കുറച്ചുകൂടി മെച്ചപ്പെടുത്തി, പില്‍ക്കാലത്തിനു നല്‍കി എന്നതാണതിന്റെ സംഭാവന. ഇതിന്റെ കൂടെ  ഇവരുടേതായ ചെറുതല്ലാത്ത നേട്ടങ്ങളുമുണ്ട്. ഇവര്‍ ഇതൊന്നും ചെയ്തില്ലായിരുന്നെങ്കില്‍ ശാസ്ത്രം മുരടിച്ചു പോകുമായിരുന്നോ? ഇല്ല.

പോകുമായിരുന്നു. ശാസ്ത്രം മുരടിച്ചു പോകുക തന്നെ ചെയ്യുമായിരുന്നു. പരാമര്‍ശങ്ങളെ മാനവേന്ദ്രനാഥ റോയ് എന്ന എം.എന്‍ റോയിയുടെ 1939-ല്‍ പ്രസിദ്ധീകരിച്ച Historical Role of Islam എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൽ ഉദ്ധരിക്കുന്നു.

Under the enlightened reign of the Abbassides, the Fatemites and the Ommiades rulers, learning and culture prospered respectively In Asia, North-Africa and Spain. From Samarqand and Bokhara to Fez and Cordova, numerous scholars studied and taught astronomy, mathematics, physics, chemistry, medicine and music. The invaluable treasure of Greek philosophy and learning had been burled under the intolerance and superstition of the Christian Church. Had it not been for the Arabs, It would have been irretrievably lost, and the dire consequence of such a mishap can be easily imagined.

Vain piety and hypocritical holiness induced the Christians to spurn the science of antiquity as profane. In consequence of that vanity of Ignorance, the peoples of Europe were plunged into the medieval darkness which threatened to be bottomless and interminable. The happy resurrection of the divine light of knowledge, lit by the sages of ancient Greece, at long last dissipated the depressing darkness of Ignorance and superstition prejudice and intolerance, and snowed the European peoples the way to material prosperity, intellectual progress and ,spiritual liberation. It was through the Arabian philosophers and scientists that the rich patrimony of Greek learning reached the fathers of modem rationalism and the pioneer of scientific research, Roger Bacon, was a disciple of the Arabs. In the opinion of Humboldt, the Arabians are to be considered "the proper founders of the physical sciences, in the signification of the term which we are now accustomed to give it." {"Kosmos", Vol. II.)

Experiment and measurement are the great instruments with the aid of which they made a path for progress, and raised themselves to a position of the connecting link between the scientific achievements of the Greek and those of the modern time.

AI Kandi, AI Hassan, AI Farabi, Avicena, Al Gazali, Abubakr, Avempace, Al Phetragius. (The Arabian names are so contracted in historical works written in European languages) -these are names memorable in the annals of human culture; and the fame of the great Averroes has been 1mmortalised as that of the man who made the forerunners of modern civilization acquainted with the genius of Aristotle, thereby giving an inestimable impetus to the struggle of the European humanity to liberate itself from the paralyzing influence of theological bigotry and sterile scholasticism. The epoch-making role of the great Arab rationalist, who flourished in the first half of the twelfth century under the enlightened patronage of the Sultan 0! Andalusia, is eloquently depicted by the well-known saying of Roger Bacon: "Nature was interpreted by Aristotle, and Aristotle interpreted by Averroes."

The standard of spiritual revolt against the authority of the Christian Church, and the domination of theology, was hoisted in the thirteenth and fourteenth centuries. The rationalist rebels drew their inspiration from the scientific teachings of the great philosophers of ancient Greece, and these they learned from the Arabian scholars, particularly Averroes.

The bigotry of the pious Justinian, in the beginning of the sixth century, finally purged the holy world of Christian superstition of the remaining vestiges of pagan learning. The last Greek scholars were forced to leave the ancient seats of learning. They emigrated from the Roman Empire, and sought refuge in Persia; but there also sacerdotal intolerance proved equally hostile to profane learning. Eventually, the derelict science of Athenian culture found a hospitable home in the court of the Abbassides Khalifs of Baghdad who were so impressed by the wisdom of those foreign infidels that neither Koran, nor sword was offered to them. On the contrary, all the remaining votaries of ancient learning, whose knowledge ridiculed faith, and indulgently smiled at all religion, were invited to accept the liberal hospitality of the Commander of the faithful.

The Khalifs not only took the exiled Greek scholars under their protection. They dispatched competent men to different parts of the Roman Empire with the instruction and the means to collect all the available works of the sages of ancient Greece. The precious works of Aristotle, Hipparchus, Hyppocrates, Galen and other scientists were translated into the Arabian language, and the Khalifs gave every encouragement to the propagation of those irreligious teachings throughout the Muslim world. Schools established at State expense disseminated scientific knowledge to thousands of students belonging to all classes of society,-"from the son of the noble to that of the mechanic". Poor students received education free, and teachers were handsomely remunerated for their services which were held at the highest esteem. The Arab historian, Abul Faragius, records the following views of Khalif Al Mamon regarding the men of leaning: "They are the elect of God, his best and most useful servants, whose lives are devoted to the improvement of their rational faculties. The teachers of wisdom are the true luminaries and legislators of a world which without their aid would again sink into ignorance an barbarism.

(Historical Role of Islam: M. N. Roy)

ഭൂമി ചലിക്കുന്നതിനാല്‍ മത വിചാരണ നേരിടേണ്ടി വന്ന ഗലീലിയോ ഒരുദാഹരണം മാത്രം. അറിയപ്പെടാത്ത എത്ര ഗലീലിയോമാര്‍ . തുടക്കത്തില്‍ തന്നെ നുള്ളിക്കളഞ്ഞ അനവധി മുകുളങ്ങള്‍  ചരിത്രത്തിലറിയാതെ കിടക്കുന്നു.

ആറാം നൂറ്റാണ്ടില്‍ മതഭ്രാന്തനായ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി തുടങ്ങിവച്ച മതവല്‍ക്കരണം റോമിലെ ചിന്തകരെ നാടു വിടാന്‍ പ്രേരിപ്പിച്ചു. ചര്‍ച്ചിനെതിരായ ഒരു ചിന്താഗതിയും റോമില്‍ പാടില്ലായിരുന്നു.  പേര്‍ഷ്യയിലഭയം പ്രാപിക്കാന്‍ ശ്രമിച്ചുവെങ്കിലും അവിടെയും സ്ഥിതി വിഭിന്നമായിരുന്നില്ല. പക്ഷെ ഈ മത വിരുദ്ധരെയടക്കം ഉള്‍കൊള്ളാനുള്ള വിശാലത മുസ്ലിം ഭരണാധികാരികള്‍ക്കുണ്ടായിരുന്നു. അവര്‍ പലരും മുസ്ലിങ്ങളായപ്പോള്‍ ചിലര്‍ ക്രൈസ്തവരായും ജൂതരായും മതനിഷേധികളായും നിന്നു.

ഇന്നും സ്ഥിതി വലിയമാറ്റൊമൊന്നുമില്ലല്ലോ? മതേതര അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് ഞാന്‍ ക്രൈസ്തവനാണേ എന്ന്‍ വിളിച്ചു പറയേണ്ടി വന്നില്ലെ നാല് വോട്ട് കിട്ടാന്‍.

വിജ്ഞാനം തേടുന്നതിനു മതം തടസ്സമില്ലെന്നത് ഖലീഫമാര്‍ കണ്ടെത്തിയതല്ല. പ്രവാചകന്റെ ചര്യ തന്നെയാനു. ബദര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട ശത്രുക്കളെ മോചിപ്പിക്കാന്‍  മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് എഴുതാനറിയുന്നവര്‍ പത്ത് മുസ്ലിങ്ങളെ എഴുതാന്‍ പഠിപ്പിക്കുക എന്നതായിരുന്നു. പണത്തേക്കാള്‍ വിജ്ഞാനത്തിനു പ്രാമുഖ്യം നല്‍കിയ ആ പാതയാണു മുസ്ലിം ഖലീഫമാരും പിന്തുടര്‍ന്നത്.

ബഗ്ദാദിലെ പ്രശസ്തമായ ലൈബ്രറി ഹെലൊക്കോ തീയിട്ടപ്പോള്‍ അതിന്റെ ചാരം കൊണ്ട് യൂഫ്രട്ടീസ് മാസങ്ങളോളം കറുത്തൊഴുകി എന്നത് ചരിത്രം. അതില്‍ നഷ്ടപ്പെട്ടത് മാനുഷ ചരിതത്തിനായിരുന്നു. ക്രൈസ്തവ യൂറോപ്പ് ചിന്താധാരകളെ കുഴിച്ചു മൂടിയപ്പോള്‍ ഏറ്റെടുക്കാന്‍ അറബ് ലോകം തയ്യാറായത് ദൈവ കാരുണ്യം. അല്ലെങ്കില്‍ ഇന്നും ഇരുട്ടുബാധിച്ച സമൂഹമായി ലോകം കഴിയുമായിരുന്നു. ജനാധിപത്യത്തിനു മുമ്പ് ഏതൊരു വികാസവും അതിന്റെ ഭരണസാരഥ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭരണാധിപരുടെ നയപരമായ തീരുമാനങ്ങളാണു. ഗോത്ര ജനാധിപത്യം നിലനിന്നിരുന്ന റോമില്‍ നിന്ന് ഭരണ സാരഥ്യം ക്രൈസ്തവതയിലേക്ക് നീങ്ങിയതായിരുന്നു റോമിന്റെ തകര്‍ച്ചക്ക് കാരണം. ഈജിപ്തും സിറിയയും ലബനാനുമെല്ലാം റോമിന്റെ കീഴിലായിരുന്നു. ഈ പ്രദേശങ്ങള്‍ കീഴടക്കുക വഴി രക്ഷപ്പെട്ടത് അന്നത്തെ ജനത മാത്രമല്ല. മാനുഷ കുലം കൂടിയാണ്.

മുസ്ലിം ഈജിപ്ത് ഉള്‍കൊണ്ടത് കൈറോയിലെ ഒരു ലക്ഷത്തില്‍ പരം വരുന്ന പുസ്തകമുള്‍കൊള്ളുന്ന ലൈബ്രറിയാണു. കൊര്‍ദോവയിലെ ലൈബ്രറി കൈറോവിനേക്കാള്‍ ആറിരട്ടിയും.

പി റ്റി കുഞ്ഞഹമ്മദ് പറഞ്ഞതുപോലെ ഈ കാലഘട്ടത്തിലെ മഹാന്‍മാര്‍ ദൈവ വിശ്വസികളായിരുന്നിരിക്കാം, പക്ഷെ മിക്കവരും ഇസ്ലാം മത വിശ്വാസികളായിരുന്നില്ല.

അല്ല, ഈ കാലഘട്ടത്തിലെ മഹാന്മാര്‍ ഇസ്ലാം മതവിശ്വാസികള്‍ തന്നെയായിരുന്നു, കുറച്ചു പേര്‍ ഇതര മതസ്ഥരുമായിരുന്നു. അവരെല്ലാവരും തന്നെ തങ്ങളുടെ കഴിവുകള്‍ തെളിയിച്ചിരുന്നത് മുസ്ലിം  ഭരണാധികാരികളുടെ വിശാലമായ കുടക്കീഴിലായിരുന്നു. അതിന്റെ ഉള്‍പ്രേരകമായി വര്‍ത്തിച്ചത് മതം തന്നെയായിരുന്നു.

ചിന്തകന്‍ എന്ന ബ്ലോഗര്‍ ഒരു കമെന്റില്‍ ഇങ്ങിനെ കുറിക്കുന്നു. മുസ്ലിം ലോകത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട ശാസ്ത്രത്തിന്റെ അപ്പോസ്തലന്മാരായ പാശ്ചാത്യർ തന്നെയാണ് മുസ്ലിം ലോകത്തിന്റെ ഈ ദയനീയാവസ്ഥക്ക് കാരണം

ഈ പോസ്റ്റില്‍ എന്തു കോണ്ട് മുസ്ലിം നാഗരികതയുടെ തകര്‍ച്ചയുണ്ടായി എന്നത് ഞാന്‍ വിഷയമാക്കുന്നില്ല്ല. പക്ഷെ ചിന്തകന്റെ മുകളിലെ വീക്ഷണത്തോട് എനിക്ക് വിയോജിപ്പുണ്ട്. എല്ലാ നാഗരികതകലൂടെയും തകര്‍ച്ചക്ക് ഒരു സാമാന്യ സ്വഭാവമുണ്ട്. അരാചകത്വം. സുഖലോലുപത. മുസ്ലിങ്ങളെയും അത് ബാധിച്ചു. മറ്റുള്ളവര്‍  തള്ളിയിടുന്നതിനേക്കാള്‍ നാഗരികതകള്‍ നശിക്കുന്നത് സ്വയം കുഴി കുഴിച്ചായിരുന്നു. മുസ്ലിം നാഗരികതയടക്കം. അതിന്നു മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനേക്കാള്‍ ആത്മ വിമര്‍ശനമാണു കൂടുതല്‍ അഭികാമ്യം.

ഓരോ നാഗരികതയും മാനുഷ ചരിതത്തില്‍ അതിന്റെ കയ്യൊപ്പുകള്‍ നല്‍കിയാണു കടന്നു പോയത്. ആധുനിക നാഗരികതയുടെ പടിപ്പുരയായിരുന്നു മുസ്ലിം നാഗരികത. അതിന്റെ നേരെ തുറന്ന കണ്ണുകളോടെ നോക്കുന്നവര്‍ക്ക് പഠിക്കാനും മനസ്സിലാക്കാനുമേറെയുണ്ട്. അടഞ്ഞ കണ്ണുമായി തപ്പുന്നവര്‍ കുരുടന്‍ ആനയെ തപ്പുന്നത് പോലെ തപ്പിക്കൊണ്ടേയിരിക്കും.

ഇതിന്നു സമാനമായ മുമ്പ് യാത്രാമൊഴി എന്ന ബ്ലോഗര്‍ പോസ്റ്റ് ചെയ്തിരുന്നു. അന്ന് അതിന്നൊരു മറുപടിയും കൊടുത്തിരുന്നു. ഇപ്പോള്‍ സമാനയമായൊരു പോസ്റ്റ് കാളിദാസനും കൊടുത്തതു കണ്ടപ്പോഴാണു നെറ്റില്‍ പരതിയത്. പതിവുപോലെ നെറ്റിലെ തീവൃ ക്രൈസ്തവ സൈറ്റുകളിലെ കോപ്പിയാണു. അതിന്റെ കാരണം വളരെ വ്യക്തവും.

 753 BC മുതല്‍ ആരംഭിച്ച റോമന്‍ സംസ്കാരം മതവത്ക്കരിക്കുന്നത് 7 February 380 ന് റോമന്‍ ചകൃവര്‍ത്തിയായ തിയോഡോസിസ് റോമിന്റെ അംഗീകൃത മതമായി ക്രൈസ്തവതയെ പ്രതിഷ്ഠിക്കുന്നതോടെയാണു. അഥവാ നാലാം നൂറ്റാണ്ടിലെ തുടക്കത്തിലാണു റോം ക്രൈസ്തവല്‍ക്കരിക്കുന്നത്.  146 BC യിലെ ഗ്രീക്കുമായി നടന്ന് യുദ്ധത്തില്‍ റോം ഗ്രീക്കിനെ പരാജപ്പെടുത്തുകയും ഗ്രീക്കിനെ തങ്ങളുടെ അധീനതയില്‍ കൊണ്ട് വരികയും ചെയ്തു.

റോം ഗ്രീക്കിനെ കീഴടക്കുമ്പോള്‍  ലോകത്തെ തന്നെ ഏറ്റവും മഹത്തരമെന്നു വിശേഷിപ്പിക്കപ്പെടുന്ന നാഗരികതയായിരുന്നു ഗ്രീക്കിന്റേത്.  നവോത്ഥാന കാലഘട്ടത്തിലെ കല, സാഹിത്യം, ഭാഷ, തത്ത്വചിന്ത, ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയവയുടെ വളർച്ചയ്ക്ക്‌ നിരവധി സംഭാവനകൾ നൽകി.

സോക്രട്ടീസിന്റെയും, ശിഷ്യനായ പ്ലേറ്റൊ, അരിസ്റ്റോട്ടിൽ തുടങ്ങിയ പ്രഗല്‍ഭര്‍ പോറ്റിയെടുത്ത തത്വചിന്തകള്‍ ഗ്രീസിനെ ലോകത്തിന്റെ ഉന്നതിയിലെത്തിച്ചു. ഈ ഗ്രീക്കായിരുന്നു റോമക്കാര്‍ കീഴടക്കിയത്. ഗ്രീക്ക്‌-റോമന്‍ നാഗരികതയും ലോകത്തിനു മറ്റൊരു മുതല്‍ കൂട്ടായിരുന്നു. ഇങ്ങിനെ ലോകത്തിനു തന്നെ മാതൃകയായ ഒരു വിളഭൂവിലേക്കാണ് ക്രൈസ്തവതയുടെ വിത്തു പാകുന്നത്.

യൂറോപ്പിന്റെ ഇരുണ്ട കാലം അഥവാ "Dark Age"  AD 5-ആം നൂറ്റാണ്ടു മുതല്‍ 15-ആം നൂറ്റാണ്ടു വരെയുള്ള കാലയലവാണു. കൃത്യമായി പറഞ്ഞാല്‍ ക്രൈസ്തവത യൂറോപ്പിനെ കീഴടക്കി ഭൂതോദയമുണ്ടാകുന്നത് വരെയുള്ള കാലയളവ്- ചരിത്രത്തിലെ അത്ഭുതമെന്തെന്നാല്‍ ഒരു മതവിശ്വാസമെന്ന നിലയില്‍ ബഹുദൈവാരാധകരായ റോമക്കാരെ ഉത്തേജിപ്പിക്കുവാനും അതു വഴി കൂടുതല്‍ ഉത്പാദനക്ഷമമാക്കുവാനും ഏകദൈവ വിശ്വാസികളായ ക്രൈസ്തവര്‍ക്ക് കഴിയണമായിരുന്നു.  എന്നാല്‍ ക്രൈസ്തവത് യൂറോപ്പിനു സമ്മാനിച്ചത് ഇസ്ലാം മദ്ധ്യപൂർവേഷ്യക്ക് നല്‍കിയതിന്റെ നേര്‍ വിപരീതമാണു. ഒരിടത്ത് മരുഭൂമിയെ വിശ്വാസം മലര്‍‌വാടിയാക്കുമ്പോള്‍ മറ്റൊരിടത്ത് മലര്‍‌വാടി മരുഭൂമിയായി മാറുകയായിരുന്നു.

ഈ ജാള്യത തീര്‍ക്കാന്‍ കാളിയെപ്പോലെയുള്ള തീവൃ ക്രൈസ്തവര്‍ പുതിയ തിയറികള്‍ സൃഷ്ടിക്കുകയാണു. പക്ഷെ ചരിത്രം സത്യമെന്നിരിക്കെ  മലര്‍ന്നു കിടന്നു തുപ്പിയത് കൊണ്ടെന്തു ഫലം.

25 comments:

  1. ചരിത്ര സത്യങ്ങളെ തിരസ്കരിക്കുക രോഗാതുരമായ മനസ്സിന്റെ ലക്ഷണമാണു.
    പ്രിയ കാട്ടിപരുത്തി ഇവിടെ മനുഷ്യനും സംസ്കാരവും മാത്രമെ ഉണ്ടായിരുന്നുള്ളു .ഓരോസംസ്കാരങ്ങളിൽ നിന്നാണു മതം രൂപപ്പെട്ടതു .ക്രിസ്ത്യൻ മുസ്സ്ലിം എന്നൊക്കെ വിളിപേരുവന്നതിൽ തന്നെ അതിന്റെ ഒക്കെ അറ്റയാളങ്ങൾ കാണാം

    ReplyDelete
  2. വളരെ നല്ല ലേഖനം.

    ഒരര്‍ത്ഥത്തില്‍ കാളിദാസന്‍ ഒരു സേവനമാണ് ചെയ്യുന്നത്. പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അയാളുടെ പോസ്റ്റുകള്‍ ഒരു നിമിത്തമായി മാറാം.

    ReplyDelete
  3. “എന്നാല്‍ മുസ്ലിങ്ങളാല്‍ കീഴടക്കപ്പെട്ട പ്രദേശങ്ങളിലുള്ളവരാകട്ടെ ഇങ്ങിനെ ഒരു രണ്ടാം പൗരന്മാരായല്ല ജീവിച്ചിരുന്നത്.“ എന്ന താങ്കളുടെ വാക്കുകള്‍ വായിക്കുമ്പോള്‍ (താങ്കളുടെ വാക്കുകള്‍ തന്നെ കടം എടുക്കുന്നു) “ചരിത്രത്തെ ഇങ്ങിനെ വ്യഭിചരിക്കുന്നത് കാണുമ്പോള്‍ സങ്കടം എന്ന് പറയാനേ കഴിയുന്നുള്ളൂ.”

    ക്രിസ്ത്യന്‍ സഭകള്‍ നാട്ടുകാരെ നന്നാക്കുവാനാണ് സ്കൂളുകള്‍ തുടങ്ങിയതെന്ന പല്ലവിക്ക് തുല്ല്യം നില്‍ക്കുന്നു താങ്കളുടെ വാക്കുകള്‍.... റെഡ് ഇന്ത്യക്കാരെ കുറിച്ച് പറയുമ്പോള്‍ എന്ത് കൊണ്ട് മുസ്ലീം അധിനിവേശത്തിന്റെ തിക്തത അനുഭവിച്ച ചരിത്ര സത്യങ്ങള്‍ പറയുന്നില്ല!!!!

    “പക്ഷെ ചരിത്രം സത്യമെന്നിരിക്കെ മലര്‍ന്നു കിടന്നു തുപ്പിയത് കൊണ്ടെന്തു ഫലം.” എന്ന് തിരിച്ചും ചോദിക്കുവാനുള്ളൂ :)

    ReplyDelete
  4. @ Manoj മനോജ്

    <>
    ആ അനുഭവ സത്യങ്ങൾ ഏതൊക്കെയെന്നു മനോജൊന്നു പറയൂ-ഇങ്ങിനെ തുപ്പാതെ

    <<>>

    ക്രിസ്ത്യന്‍ സഭകള്‍ ഇന്നു ചെയ്തുവരുന്ന സ്കൂളുകളും ആശുപത്രികളുമെല്ലാം നല്ല കണ്ണിലൂടെയേ ഞാൻ കാണുന്നുള്ളൂ. എല്ലാം മഞ്ഞകണ്ണടയിട്ടു കാണാൻ ഞാൻ ഒരു യുക്തിവാദി അല്ലല്ലോ-

    ReplyDelete
  5. കാര്യങ്ങളെ വസ്തു നിഷ്ടവും, സത്യസന്ധവുമായി അവതരിപ്പിച്ചിരിക്കുന്നു.
    അഭിനന്ദനങ്ങള്‍!

    ReplyDelete
  6. ഈ മനുഷ്യന്റെ മനസ്സ് എത്രമാത്രം വിഷമയമാണെന്ന് ആര്‍ക്കും പെട്ടെന്ന് ബോധ്യപ്പെടുന്നതായിരുന്നു പ്രസ്തുത പോസ്റ്റ്‌. 'കാലി'കളുടെ ചിന്ത പേറുന്ന ഇത്തരം 'കാലിദാസന്'‍മാരെ ചൂണ്ടിയാവാം പലരും ഇന്നും പരിണാമ സിദ്ധാന്തത്തിനു തെളിവ് നിരത്തുന്നത്!

    നല്ലൊരു പഠനം കാട്ടിപ്പരുത്തി.

    ReplyDelete
  7. പ്രിയ കാട്ടിപ്പരുത്തി,

    സുബൈര്‍ പറഞ്ഞതു തന്നെ ആവര്‍ത്തിക്കുന്നു. ചരിത്രത്തിന്റെ രസാവഹമായ യാഥാര്‍ത്ഥ്യങ്ങള്‍ വായിക്കാന്‍ കാളിദാസനെപ്പോലുള്ളവര്‍ ഒരു നിമിത്തമാകുന്നു.
    നല്ല അവതരണം.

    ReplyDelete
  8. " .....റെഡ് ഇന്ത്യക്കാരെ കുറിച്ച് പറയുമ്പോള്‍ എന്ത് കൊണ്ട് മുസ്ലീം അധിനിവേശത്തിന്റെ തിക്തത അനുഭവിച്ച ചരിത്ര സത്യങ്ങള്‍ പറയുന്നില്ല!!!! "

    കാട്ടിപരുത്തി,

    മനോജിന്റെ കമന്റിലെ പ്രസക്തമായ ഈ ഭാഗം വിട്ടുകളഞ്ഞിട്ടു ഇതെന്താ ഒരുമാതിരി അഴകൊഴ മറുപടി.....!

    ReplyDelete
  9. ഒരര്‍ത്ഥത്തില്‍ കാളിദാസന്‍ ഒരു സേവനമാണ് ചെയ്യുന്നത്. പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അയാളുടെ പോസ്റ്റുകള്‍ ഒരു നിമിത്തമായി മാറാം.


    അപ്പോള്‍ സുബൈര്‍ ഇപ്പോള്‍ പല കാരിയങ്ങളും പഠിച്ചു, അല്ലെ? സുബൈറിനെ പോലെ പലരും കാളിദാസന്റെ ബ്ലോഗില്‍ നിന്നും യഥാര്‍ത്ഥ ചരിത്രം മനസ്സിലാക്കിയിട്ടുണ്ട് - മിണ്ടുന്നില്ല എന്നെ ഉള്ളൂ. ഇതൊന്നും ലത്തിഫ്, ചിന്തകന്‍, ബീമാപ്പള്ളി ബ്ലോഗുകളില്‍ മഷി ഇട്ടു നോക്കിയാലും കാണാന്‍ കിട്ടില്ല.

    ReplyDelete
  10. ബൈജു-

    കമെന്റിനു നന്ദി-
    റെഡ് ഇന്ത്യക്കാരെ പോലെ മുസ്ലിം അധിനിവേശത്താല്‍ ഉന്മൂല നാശം നടത്തിയ ഒരു വംശത്തെ ഉദാഹരിച്ചു പ്രസ്ഥാവന നടത്താന്‍ ബൈജുവിനു കഴിയുമോ? നമുക്കു ചര്‍ച്ച നടത്താമല്ലോ?
    പ്രോഗ്രാം ചെയ്യപ്പെട്ട മനസ്സുമായി വായിക്കാതെ ഒന്നു യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണോടിക്കുക.

    അഴകൊഴമ്പന്‍ ചോദ്യങ്ങള്‍ക്ക് അഴകൊഴ മറുപടിയല്ലെ നല്‍കാനാവൂ. ഞാന്‍ ഉദ്ധരിക്കുന്നത് തെളിവുകള്‍ സഹിതമാണു. ചോദ്യങ്ങള്‍ക്കും അതാകാമല്ലോ?

    ബൈജു യഥാര്‍ത്ഥ ചരിത്രം പഠിക്കുന്നതില്‍ സന്തോഷമേയുള്ളൂ.

    ReplyDelete
  11. കാളിദാസന്റെ ബ്ലോഗില്‍നിന്ന് ചരിത്രം പഠിച്ചവരൊന്നും അതിനനുസരിച്ച് പ്രതികരിക്കുന്നില്ലല്ലോ?.

    ReplyDelete

  12. പ്രോഗ്രാം ചെയ്യപ്പെട്ട മനസ്സുമായി വായിക്കാതെ ഒന്നു യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണോടിക്കുക.

    പ്രിയ കാട്ടിപരുത്തി
    ഒരു ചെറിയ ഓഫാണ് ക്ഷമിക്കുക.

    മുകളിൽ സൂചിപ്പിച്ച താങ്കളുടെ കമന്റിനുള്ള വിശദീകരണം സികെ ബാബു നൽകുന്നുണ്ട്.

    [[ഒരു ചർച്ചയിൽ തങ്ങളുടെ മതം മണക്കുന്നു എന്നു് തോന്നിയാൽ, സാക്ഷാൽ ചിയർ ഗേൾസിന്റെ മാതൃകയിൽ കുറെപ്പേർ രംഗത്തെത്തി കയ്യും കാലുമൊക്കെ പൊക്കാൻ തുടങ്ങും. ഉള്ളതല്ലേ പൊക്കിക്കാണിക്കാൻ പറ്റൂ. ഏതെങ്കിലും ഒരു ചർച്ചയിൽ വസ്തുനിഷ്ഠവും, യുക്തിസഹമായ അർത്ഥം നൽകാനാവുന്നതുമായ എന്തെങ്കിലും രണ്ടു് വാചകം ഒരുമിച്ചു് പറയാൻ ഇല്ലാത്തവരാണു് ഈ ചിയർ ഗേൾസ്‌.]]

    സികെ ബാബുവിന്റെ പോസ്റ്റിൽ ഇത്തരം ചിയർ ഗേൾസിനെ മാത്രമേ കക്ഷി കമന്റാൻ അനുവധിക്കാറുള്ളൂ. താൻ എഴുതിവെക്കുന്ന വിവരക്കേടുകളെ ആരെങ്കിലും ചോദ്യം ചെയ്താൽ അവരോട് പിന്നെ തെറിയുടെ ഒരു അഭിഷേകം തന്നെയാണ്. എന്നാൽ സികെ ബാബു സൂചിപിച്ച പോസ്റ്റുകളിലെല്ലാം അനുകൂലവും പ്രതികൂലവുമായ കമന്റുകൾക്ക് അവസരം നൽകുന്നുണ്ട് എന്നതാണ് സത്യം. കാളിദാസൻ പോലും ഇക്കാര്യത്തിൽ അത്പം ഭേദമാ‍ണ്.

    യുക്തി,ഹിഷാം,ഷാൻ ,നന്ദന പേടിത്തൊണ്ടൻ, ഡോ.ഡുഡു,കൂതറ മാപ്ല, ബൈജു ഏലിക്കാട്ടൂർ,മുക്കുവൻ, കാളിദാസൻ എന്നിങ്ങനെ എന്തൊക്കെ പേരുകളിലാണ് ചിയർഗേർസ് ആടിതകർക്കുന്നത്!!!

    ബാബു പറഞ്ഞപോലെ [[ഏതെങ്കിലും ഒരു ചർച്ചയിൽ വസ്തുനിഷ്ഠവും, യുക്തിസഹമായ അർത്ഥം നൽകാനാവുന്നതുമായ എന്തെങ്കിലും രണ്ടു് വാചകം ഒരുമിച്ചു് പറയാൻ ഇല്ലാത്തവരാണു് ഈ ചിയർ ഗേൾസ്]]

    അത് കൊണ്ട് ഇത്തരം ചിയർ ഗേളുകളോട് അവർ പറയുന്നതിന് തെളിവ് ചോദിക്കുന്നതിൽ എന്തെങ്കെലും പ്രയോജനമുണ്ടാവുമെന്ന് തോന്നുന്നില്ല. :) നേരെത്തെ പ്രോഗ്രാം ചെയ്തുവച്ചതനുസരിച്ച് അവർ ഓരോന്ന് പിറു പിറുത്ത് കൊണ്ടെയിരിക്കും.... ജസ്റ്റ് ഇഗ്നോർ ഇറ്റ്..

    ReplyDelete
  13. വളരെ പഠനാര്‍ഹമായ പോസ്റ്റ്‌ . നന്ദി .. ചര്‍ച്ച പുരോഗമിക്കുമ്പോള്‍ കൂടുതല്‍ അറിയാനാവുമെന്നു പ്രതീക്ഷിക്കുന്നു

    ReplyDelete
  14. Good article i like it everybody should know real truth... Best wishes..

    ReplyDelete
  15. അപ്പോള്‍ സുബൈര്‍ ഇപ്പോള്‍ പല കാരിയങ്ങളും പഠിച്ചു, അല്ലെ? സുബൈറിനെ പോലെ പലരും കാളിദാസന്റെ ബ്ലോഗില്‍ നിന്നും യഥാര്‍ത്ഥ ചരിത്രം മനസ്സിലാക്കിയിട്ടുണ്ട് - മിണ്ടുന്നില്ല എന്നെ ഉള്ളൂ. ഇതൊന്നും ലത്തിഫ്, ചിന്തകന്‍, ബീമാപ്പള്ളി ബ്ലോഗുകളില്‍ മഷി ഇട്ടു നോക്കിയാലും കാണാന്‍ കിട്ടില്ല
    ===============


    പഠിക്കാന്‍ പ്രചോദനം ആകും എന്നാണു ഞാന്‍ പറഞ്ഞത്, അദ്ദേഹവുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍, എന്റെ മറുപടി പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ആണ് എനിക്ക് ക്രിസ്തുമതം-ഇസ്ലാം എന്ന ബ്ലോഗ്‌ തുടങ്ങേണ്ടി വന്നത്. അത് പിന്നീട് സെമെടിക് മതങ്ങളെ ക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പ്രചോദനം ആയി.

    കാട്ടിപ്പരുത്തിക്ക് ഈ പോസ്റ്റു ഇടേണ്ടി വന്നതിനുള്ള പ്രചോദനം തെന്നെ കാളിടാസനല്ലേ. അതുമൂലം എന്നെ പോലെയുള്ള മുസ്ലിംകള്‍ക്ക് ഇത്തരം കാര്യങ്ങള്‍ അറിയാനും ആയി.

    പുതിയ പോസ്റ്റുകളിലേക്ക് സ്വാഗതം.

    പുതിയ നിയമത്തിലെ തിരുത്തലുകള്‍ - 3
    പുതിയ നിയമത്തിലെ തിരുത്തലുകള്‍ - 2
    പുതിയ നിയമത്തിലെ തിരുത്തലുകള്‍ - 1

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. ക്രിസ്തുമതവും ആയി ബന്ധപ്പെട്ട പുതിയ പോസ്റ്റ്‌. subair, thaangal www.kaithiri.com kaanuka. thanks

    ReplyDelete
  18. മതം, ദൈവം, വേദപുസ്തകം,ആരാധന, ബലി, ഗോത്രം, യുദ്ധം എന്നിവയുമായി ബന്ധപ്പെട്ടല്ലാതെ യഥാര്‍ത്ഥ അറേബ്യയുടെ(Arabian mainland) ചരിത്രം ആര്‍ക്കെങ്കിലും വായിക്കാമോ? ആറാം നൂടാണ്ടിനു ശേഷം മതമതം, ദൈവം, വേദപുസ്തകം,ആരാധന, ബലി, ഗോത്രം, യുദ്ധം മതം, ദൈവം, വേദപുസ്തകം,ആരാധന, ബലി, ഗോത്രം, യുദ്ധം എന്നിവയുമായി ബന്ധപ്പെട്ടല്ലാതെ യഥാര്‍ത്ഥ അറേബ്യയുടെ(Arabian mainland) ചരിത്രം ആര്‍ക്കെങ്കിലും വായിക്കാമോ? ആറാം നൂടാണ്ടിനു ശേഷം മതവുമായി ബന്ധപെടാത്ത ഏതെങ്കിലും ഒരു ചിന്തധാര അവിടെ വേര്പിടിച്ചിട്ടുണ്ടോ? മതമൌലികവാദികള്‍ അതിന് അനുവദിച്ചിട്ടുണ്ടോ? ശാസ്ത്രം? സാഹിത്യം? കല? തത്വചിന്ത? സൌദിയിലെ മതപുരോഹിതര്‍ തന്നെയാണ് ഇന്നും അന്യ ചിന്തകളെ കൂച്ച്ചുവിലാങ്ങിടാനായി പ്രയത്നിക്കുന്നത്.

    എന്തായാലും യൂറോപ്പിന് നവോതാനത്തിനുള്ള ഊര്‍ജ്ജം കിട്ടിയത്‌ ആ ഗോള്‍ഡന്‍ ഏജില്‍ നിന്നും ആയിരിക്കാം, അങ്ങനെയെങ്കില്‍ അത് മേല്പറഞ്ഞ തരത്തിലുള്ള ഒരു അറേബ്യന്‍ സംസ്കാരം ആയിരുന്നിരിക്കാന്‍ ഇടയില്ല. പക്ഷെ അത്തരം ഒരു സംസ്കാരത്തിന് വേണ്ടിയാണല്ലോ തീവ്ര മുസ്ലിംകള്‍ മുറവിളി കൂട്ടുന്നത്.

    ഇസ്ലാം എന്നത് മാത്രമല്ല, മതം സമ്പൂര്‍ണ്ണമായി പിടിമുറുക്കിയ ഏതൊക്കെ സമൂഹങ്ങലുണ്ടോ അവിടെയെല്ലാം ഇത് തന്നെ അവസ്ഥ. ഇസ്ലാമിന്റെ സുവര്ന്നകലഗട്ടം എന്ന് പറയുന്ന കാലഘട്ടത്തില്‍ ഒരു പക്ഷെ ഇസ്ലാമിക വിശ്വാസം ഉണ്ടായിരുന്നിരിക്കാം. പക്ഷെ അത് ഇത്രമേല്‍ യാതാസ്ഥിതികമായി മുരടന്‍ സ്വഭാവത്തില്‍ ആ സമൂഹത്തില്‍ പിടിമുരുക്കിയിരുന്നില്ല. ഭരണാധികാരികള്‍ ഇന്ന് തീവ്ര യാടാസ്ഥിതിക മുസ്ലിംകള്‍ ഒക്കെ എതിര്‍ക്കുന്ന "ലിബറല്‍" എന്നൊക്കെ വിശേഷിപ്പിക്കാവുന്നവര്‍ ആയിരുന്നു. ഗ്രീക്ക് തത്വചിന്തകളും മറ്റും ക്രൈസ്തവ മൂരാച്ചികളാല്‍ എങ്ങനെ മുരടിച്ചുവോ, അത് തന്നെയാണ് ബാഗ്ദാദിലും യാടാസ്ഥിതികര്‍ പിടിമുറുക്കിയപ്പോള്‍ സംഭവിച്ചത്‌. ഇന്ന് സൌദിയിലും മറ്റും സംഭവിക്കുന്നത്. ജപ്പാനും ജര്‍മ്മനിയും ഒക്കെ കാണിച്ചു തരുന്നതു പോലെ, ആരൊക്കെ ആക്രമിച്ചാലും, കീഴടക്കിയാലും ശരി ചിന്താകള്‍ക്ക് കൂച്ചുവിലങ്ങ് ഇല്ലാത്തിടത്തോളം കണ്ടു പിടുത്തങ്ങള്‍ തുടരും.അന്യ ചിന്തകളെയു ആശയങ്ങളെയും കൂച്ചുവിലങ്ങിട്ടു പൂട്ടിയാല്‍ ചിന്തശേഷി കരിഞ്ഞു പോവുക തന്നെ ചെയ്യും.

    ReplyDelete
  19. അല്ല കാട്ടിപ്പരുത്തി, ഞാൻ ചില പോസ്റ്റുകൾക്ക് കമന്റ്‌ ചെയ്തിരുന്നു. വായിച്ചു എന്നെനിക്കറിയാം മറുപടി കണ്ടില്ല അവ അമ്ഗീകരിചിട്ടാണോ അതോ ക്രൈസ്തവ പാതയിലേക്ക് നീങ്ങുക ആണോ?
    ഇനി ഒരു പക്ഷെ സ്റ്റാൻഡേർഡ് തെറി കിട്ടിയാൽ അതിനു മാത്രമേ മറുപടി ഉണ്ട്വുക ഉള്ളോ?

    ReplyDelete
    Replies
    1. താങ്കളുടെ ചില കമെന്റുകൾ ഞാൻ വായിച്ചിരുന്നു. അവക്കൊന്നും മറുപടി എഴുതാതിരുന്നത് അവ മറുപടി അർഹിക്കുന്നില്ല എന്നതിനാലാണു.

      -കാട്ടിപ്പരുത്തി ജിലേബി തിന്നിട്ടുണ്ടോ? അതിനുള്ളിൽ നല്ല തേൻ പോലുള്ള ഒരു ദ്രാവകം ഉണ്ട്. ഇത് ജിലേബി ഉണ്ടാക്കിയിട്ട് എങ്ങിനെയാണ് അതിനുള്ളിൽ നിറയ്ക്കുന്നത് എന്ന് അറിയാമോ? അതുണ്ടാക്കുന്നവനോട് ഈ ദ്രാവകം എങ്ങിനെ നിറയ്ക്കണം എന്ന് നിങ്ങൾ ഉപദേശിക്കുമോ?-

      ഇതാണു താങ്കൾ കൊടുത്ത ഒരു കമെന്റിലുള്ളത്, ഇതിനെല്ലാം മറുപടി വേണമെന്ന് വാശി പഠിക്കരുത്.
      :)

      Delete
    2. താങ്ങൾ ജിലേബി കഴിച്ചിട്ടില്ലെന്നും അത് കാണുന്നത് തന്നെ അലര്ജി ഉള്ള ആളാണെന്നും മനസ്സിലായി. അത് നേരെ അങ്ങ് പറഞ്ഞാ പോരെ?.
      എന്റെ കമന്റുകൾ വായിച്ചിട്ട് ഇത്രയെങ്കിലും മനസ്സിലാക്കിയ മഹാ ബുദ്ധിമാന്റെ മുൻപിൽ നമിക്കെടതാണ്!!

      >>>>ഇതിനെല്ലാം മറുപടി വേണമെന്ന് വാശി പഠിക്കരുത്.
      ഒരു വാശിയും ഇല്ല മാഷെ !! നിങ്ങളുടെ നിഷ്കലങ്ങമായ ഒരു ടൈറ്റിൽ കണ്ടു കയറിയ ഒരു പാവം ആണ്."ഒരു സാധാരണക്കാരന്‍- കൊച്ചു സ്വപ്നങ്ങളും ചില്ലറ മോഹങ്ങളും സ്വന്തം- ജീവിതത്തില്‍ വരുന്ന ഒരോ നാഴികകല്ലുകളെയും അത്ഭുതതോടെ നോക്കി നെടുവീര്‍പ്പിടുന്ന ഒരു ഗ്രാമീണന്‍"

      നിങ്ങളുടെ ചൊറിച്ചിൽ അങ്ങിനെ തന്നെ തുടരട്ടെ.

      Delete
  20. This comment has been removed by the author.

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. മറുപടി തരൂ (ദയവായി) .യുക്തി വാദം ബ്ലോഗില്‍ നിന്ന് ഒരു ചോദ്യം പറയുന്നു:
    ആകാശഭൂമികള്‍ക്കിടയിലെ ദൂരം:

    "നബി(സ്വ) പറഞ്ഞതായി ഇബ്നു അബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: നിങ്ങള്‍ക്കറിയുമോ നിങ്ങളുടെയും അതിന്റെയും (അഥവാ ഭൂമിയുടെയും ആകാശത്തിന്റെയും) ഇടയിലുള്ള ദൂരം. അനുചരന്മാര്‍ പറഞ്ഞു: അല്ലാഹുവിനും അവന്റെ ദൂതനും അറിയാം. നബി(സ്വ) പറഞ്ഞു: 500 വര്‍ഷത്തെ വഴിദൂരമുണ്ട് അവ തമ്മില്‍. ഓരോ ആകാശങ്ങള്‍ക്കിടയിലും അതേ ദൂരമുണ്ട്. (അഹ്മദ്, തുര്‍മുദി)."
    ഇതേ ആശയമുള്ള ഒരു ഹദീസ് യുക്തിവാദി ബ്ലോഗില്‍ ഞാന്‍ വായിച്ചു. അതിങ്ങനെയാണ്....
    "അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് ഒരേയൊരു തട്ടായിരുന്നു. പിന്നീട് ആകാശത്തെ ഏഴു തട്ടാക്കിയപോലെ അതിനെ പിളര്‍ന്ന് അവന്‍ ഏഴു തട്ടുകളാക്കി. ഒരു തട്ടില്‍നിന്നും അടുത്ത തട്ടു വരെ 500 വര്‍ഷത്തെ വഴിദൂരം(ഒട്ടകം 500 വര്‍ഷംകൊണ്ട് നടന്നെത്തുന്ന ദൂരം) അകലമുണ്ടാക്കുകയും ചെയ്തു.” [ഹദീസ്-മിഷ്ഖാതുല്‍" മസാബീഹ്] ഇവിടെ "ഒട്ടകം 500 വര്‍ഷംകൊണ്ട് നടന്നെത്തുന്ന ദൂരം" എന്ന് ബ്രാകെറ്റില്‍ കൊടുത്തിട്ടുണ്ട്. അപ്പോള്‍ അവരുടെ(യുക്തി വാദി) ചോദ്യം ഇങ്ങനെയാണ്, 'ഒരു ഒട്ടകം 500 വര്‍ഷം സഞ്ചരിച്ചാല്‍ കൂടിപ്പോയാല്‍ എത്രമാത്രം ദൂരം പോകും എന്ന് നമുക്ക് ഇപ്പോള്‍ അറിയാം. അതായതു "സയന്‍സ് പറയുന്നു, ഭൂമിയില്‍ നിന്നും ഒന്നാം ആകാശത്തിലേക്കുള്ള ദൂരം സൂര്യ പ്രകാശത്തിന്റെ വേഗതയില്‍ (ഒരു സെക്കന്‍ഡില്‍ മുപ്പതു ലക്ഷം കിലോമീറ്റര്‍) പോയാല്‍ 200 കോടി പ്രകാശ വര്‍ഷം കഴിയും അവിടെ എത്താന്‍ ' സ്നേഹ സംവാദത്തില്‍ 500 വര്‍ഷത്തെ വഴിദൂരം എന്ന കാര്യം, '500 പാര്‍സെക്ക്' ആകാം എന്ന് പറഞ്ഞിരിക്കുന്നു. http://www.samvadammonthly.com/article.php?a=366#cmta -500 വര്‍ഷത്തെ വഴിദൂരം എന്ന് നബി(സ്വ) പറഞ്ഞത് സാദാരണ മനസ്സിലാക്കാവുന്നത് 'ഒരാള്‍ 500 വര്‍ഷം നടന്നാല്‍ എത്തുന്ന ദൂരം എന്നാണ്. യുക്തിവാദി ബ്ലോഗില്‍ കൊടുത്തിരിക്കുന്ന ഇതേ ആശയമുള്ള ഒരു ഹദീസില്‍ ബ്രക്കെറ്റില്‍ ആണെങ്കിലും 'ഒട്ടകം 500 വര്‍ഷംകൊണ്ട് നടന്നെത്തുന്ന ദൂരം' എന്ന് കൂടി കൊടുത്തിരിക്കുന്നു. അപ്പോള്‍ സ്നേഹ സംവാദത്തില്‍ '500 വര്‍ഷത്തെ വഴിദൂരം' എന്നും................ യുക്തിവാദി ബ്ലോഗില്‍ 'ഒട്ടകം 500 വര്‍ഷംകൊണ്ട് നടന്നെത്തുന്ന ദൂരം' എന്നും കൊടുത്തിരിക്കുന്നു... ഈ രണ്ടു ഹദീസുകളുടെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കുമ്പോഴാണ് ''ഒരാള്‍ 500 വര്‍ഷം നടന്നാല്‍ എത്തുന്ന ദൂരം 'എന്നായിരിക്കാം നബി പറഞ്ഞത് എന്ന അനുമാനം ഉണ്ടാകുന്നത് (ഒട്ടകത്തിനും മനുഷ്യനും, 500 വര്‍ഷം നടന്നാല്‍ സൂര്യനില്‍ പോലും എത്തനാകുമോ?) . ഇങ്ങനെയാണ് എങ്കില്‍ ഈ ഹദീസ് ശാസ്ത്രീയ അബദ്ധമുള്ള ഒന്നായി മാറില്ലേ എന്നാണ് ചോദ്യം.?????? *********************** ഈ ചോദ്യത്തിനുള്ള നിങ്ങളുടെ വിശദമായി ഒരു ഉത്തരം പ്രതീക്ഷിക്കുന്നു************************ ' എന്‍റെ അറിവില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്, ഒരിക്കലും അല്ലാഹുവിനും അവന്‍റെ റസൂലിനും തെറ്റ് പറ്റുകയില്ല. അപ്പോള്‍ നബി(സ്വ) ആ ഹദീസ് കൊണ്ട് ഉദ്ദേശിച്ചത് 'ഒരാള്‍ അല്ലെങ്കില്‍ ഒട്ടകം 500 വര്‍ഷം നടന്നാല്‍ എത്തുന്ന ദൂരം (ഒട്ടകം 500 വര്‍ഷം നടന്നാല്‍ എന്നത് ബ്രക്കെറ്റ് ആണ് താനും) ' ആയിരിക്കില്ല എന്ന്എന്നാണ്. 500 വര്‍ഷം എന്നതുകൊണ്ട്‌ നബി ഉദ്ദേശിച്ചത് മറ്റെന്തെങ്ങിലും അളവുകോല്‍ ആയിരിക്കണം... ' "അല്ലാഹുവിനാണ് എല്ലാം നന്നായി അറിയുന്നത്"
    "200|പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവില്‍ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
    201|തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവിനെ കുറിച്ച്) ഓര്‍മ്മ വരുന്നതാണ്. അപ്പോഴതാ അവര്‍ ഉള്‍ക്കാഴ്ചയുള്ളവരാകുന്നു." (ക്വുര്‍ആന്‍ 7;Al A'raf)
    ഇത് വിഷയധിഷ്ടിതം അല്ലെന്നു എനിക്ക് അറിയാം എങ്കിലും ഒരുതരം തരും എന്ന് ഞാന്‍ കരുതുന്നു..............my email adress rashidres5@gmail.com

    ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.