Tuesday, June 22, 2010

നീണ്ടു പരന്നു കിടക്കുന്ന ദുനിയാവ്

എന്റെ യുക്തിവാദം എന്ന ബ്ലോഗ് യുക്തിവാദികള്‍ക്കുള്ള ചില പ്രതികരണമാണു. ഒരു പ്രതികരണം ചില ബ്ലോഗുകളിലുള്ള ഇടപെടലുകളായിരിക്കും. ആ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നത് പോലെ ജബ്ബാറെന്ന യുക്തിവാദിയുടെ ഒരു പോസ്റ്റിനുള്ള പ്രതികരണമായിരുന്നു പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍ എന്ന പോസ്റ്റ്. ഒരു യുക്തിവാദിയോടും ഒരു വിശ്വാസിയോടും ഒരേ സമീപനത്തോടെയല്ല ഒരാള്‍ക്കിടപെടാന്‍ കഴിയുക. ഒരു ക്രൈസ്തവനായ കാളിദാസനോട് ജബ്ബാറിന്റെ പോസ്റ്റില്‍ ഇടപെടുന്ന അതേ രീതിയില്‍ മറുപടി പറയേണ്ടതില്ലല്ലോ. എല്ലാ മത വിശ്വാസികളും പ്രപഞ്ചത്തെ നിയന്ത്രൈക്കുന്ന ഒരു ശക്തിയില്‍ അവന്റെ ഇടപെടലുകളില്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെ അക്കാര്യങ്ങളില്‍ അവക്കെല്ലാം തന്നെ ചില യോജിപ്പുകളുണ്ട്.

പക്ഷെ, അതേ പോസ്റ്റിന് കാളിദാസന്‍ ചില പ്രതികരണങ്ങള്‍ നീണ്ടു പരന്നു കിടക്കുന്ന ദുനിയാവ് എന്ന പോസ്റ്റിലൂടെ നടത്തുമ്പോള്‍ രസകരമായ ചില സത്യങ്ങള്‍ സമ്മതിക്കുക കൂടി കാളിദാസന്‍ ചെയ്യുന്നുണ്ട്. ഏതോ ഒരു മുസ്തഫയുടെ കഥയില്‍ തുടങ്ങുന്ന കാളിദാസന്‍ എന്റെ പോസ്റ്റിലെ വിഷയവുമായി ഒരു ബന്ധവുമില്ലാതെ ചില ഭാഗങ്ങള്‍ എടുത്തുദ്ധരിക്കുന്നതില്‍ എന്തു പറയാനാണു. ഒമ്പതോളം പോസ്റ്റുകളിലായി വിശദീകരിച്ചു മറുപടി പറഞ്ഞത് മുഴുവന്‍ മറച്ചു വച്ച് പിന്നെയും പറഞ്ഞത് തന്നെ ആവര്‍ത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. ജബ്ബാര്‍ പോലും ഇത്ര മാന്യതയില്ലാതെ ചെയ്തിട്ടില്ല.

കാളിദാസന്‍ എഴുതുന്നതിങ്ങിനെ-

മൊഹമ്മദ് ഖുറാന്‍ എഴുതിയ കാലത്തെ സാധാരണ മനുഷ്യരുടെ വിശ്വാസം ഭൂമി പരന്നതാണെന്നായിരുന്നു. അതിനെ സാധൂകരിക്കുന്ന അനേകം ആയത്തുകള്‍ ഖുറാനിലുണ്ട്. 1300 വര്‍ഷങ്ങളോളം ഖുറാനും ഹദീസുകളും വായിച്ചു പഠിച്ച് മറ്റുള്ളവരെ പഠിപ്പിച്ച ഇസ്ലാമിക പണ്ഡിതരും മുസ്ലിങ്ങളും അത് തന്നെയാണു വിശ്വസിച്ചത്.
പ്രവാചകനായിരുന്നു ഖുര്‍‌ആന്‍ എഴുതിയിരുന്നുവെങ്കില്‍ തീര്‍ച്ചയായും കാളിദാസന്‍ പറഞ്ഞത് ശരിയാകണമായിരുന്നു. ഖുര്‍‌ആന്‍ പ്രവാചകന്റെ സൃഷ്ടിയല്ല എന്നതിനെ കാളിദാസന്‍ അറിയാതെ അംഗീകരിക്കേണ്ടി വരുന്നതാണ് ഈ വാക്കുകള്‍. പ്രവാചകനെത്രയോ കാലങ്ങള്‍ക്കു ശേഷമാണു ഭൂമിയുടെ ആകൃതിയെ കുറിച്ചെല്ലാം കണ്ടെത്തുന്നത്. മുസ്ലിം പണ്ഡിതര്‍ എഴുതിയതില്‍ അബദ്ധങ്ങള്‍ ഉണ്ടായിട്ടില്ല എന്നാരും പറഞ്ഞിട്ടുമില്ല. ഖുര്‍‌ആനില്‍ അബദ്ധങ്ങളില്ല എന്നേ പറഞ്ഞിട്ടുള്ളൂ.

ഇനി ഖുര്‍‌ആന്‍ ആധുനിക കാലത്തിനനുസൃതമായി വ്യാഖ്യാനിക്കുന്നത് ഭയങ്കര പ്രശ്നം എന്ന നിലയിലാണു കാളിദാസന്‍ എഴുതുന്നത്. അങ്ങിനെ വ്യാഖ്യാനിക്കാന്‍ കഴിയുന്നു എന്നത് തന്നെയാണു അതിന്റെ ഏറ്റവും വലിയ അത്ഭുതമായി മുസ്ലിങ്ങള്‍ മനസ്സിലാക്കുന്നത്. ബൈബിള്‍ അങ്ങിനെ വ്യാഖ്യാനിക്കാന്‍ കഴിയുന്നില്ല എന്നതിനാല്‍ ഖുര്‍‌ആനും വ്യാഖ്യാനിക്കരുതെന്ന് ശഠിച്ചിട്ടെന്ത് ഫലം. സത്യമായും ഇതൊരു കുഷ്ഠരോഗ മനസ്ഥിതി എന്നു പരിതപിക്കാനെല്ലാതെ മറ്റൊന്നും ചെയ്യാന്‍ നിര്‍‌വാഹമില്ലല്ലോ?

കൂടാതെ ആപേക്ഷികതാ സിദ്ധാന്തത്തെ ഞാന്‍ ഉദാഹരിച്ചതിനെയും കാളി കയറി പിടിക്കുന്നുണ്ട്. പ്രപഞ്ചശാസ്ത്രം പറയുമ്പോള്‍ അതിനനുസൃതമായ ശാസ്ത്രകാര്യങ്ങളും പറയേണ്ടിവരില്ലെ. അതോ ഞാന്‍ പറഞ്ഞത് ശാസ്ത്രവിഭാഗത്തില്‍ വരില്ല എന്നാണോ?

കാളിദാസന്റെ പോസ്റ്റില്‍ നിന്നും-

ഖുറാനിലെ ഒരു പരാമര്‍ശമാണു താഴെ.
രാത്രിയെക്കൊണ്ട്‌ അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട്‌ അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു.

ഇതിനെ കാട്ടിപ്പരുത്തി വിശദീകരിക്കുന്നതിങ്ങനെ.

മനുഷ്യര്‍ക്ക് അനുഗ്രഹമായ ഭൂമിയെ കുറിച്ച് സൂചിപ്പിക്കുന്നിടത്തല്ലാം അതിനെ പരന്നതായും വിരിപ്പായും പറയുന്ന ഖുര്‍‌ആന്‍ അകാശത്തെയും ഭൂമിയേയും കുറിച്ച് പറയുന്നിടത്താണ് പന്തിന്റെ രൂപത്തിലേക്കു വരുന്നത്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രാഥമികത അറിയുന്നവര്‍ ഇതൊന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും.
അവിടെ കാട്ടിപ്പരുത്തി അറ്റ കൈ തന്നെ പ്രയോഗിച്ചു. 1400 വര്‍ഷങ്ങള്‍ക്ക് ശേഷം ഐന്സ്റ്റീന്‍ കണ്ടുപിടിക്കുമെന്ന് അള്ളാക്കുറപ്പുണ്ടായിരുന്ന ആപേക്ഷികതാ സിദ്ധാന്തം തന്നെ അങ്ങു പ്രയോഗിച്ചു. ചുറ്റിപ്പൊതിയുക എന്ന വാക്കിനെ എടുത്ത് അമ്മാനമാടി അത് ഭൂമിക്കു ചുറ്റി പൊതിയുന്നതാണെന്നും സ്ഥാപിച്ചു. എന്തൊരു പ്രൌഡ ഗംഭീര പ്രയോഗം. ആരും കോരിത്തരിച്ചു പോകും. ചുറ്റുക എന്നാല്‍ അത് ഉരുണ്ട സാധനത്തെ തന്നെയാകണം, എന്നാലല്ലെ ഭൂമി ഉരുണ്ടതാകൂ. മുസ്ലിങ്ങള്‍ മയ്യത്താവുമ്പോള്‍ മയ്യത്തിനെ തുണികൊണ്ടു ചുറ്റിപ്പൊതിയാറുണ്ട്. അത് ശവശരീരം ഉരുണ്ടിരിക്കുന്നതുകൊണ്ടാകാം. തിരുവായ്ക്ക് എതിര്‍വായുണ്ടാകാന്‍ ആകില്ലല്ലോ.

ജബ്ബാര്‍ തന്റെ പോസ്റ്റില്‍ ഈ ഭാഗം കൊടുത്ത് വിമര്‍ശിച്ചതിനെ ഖണ്ഡിക്കുകയാണു ഞാനീ പോസ്റ്റില്‍ ചെയ്തത്. അതിന്റെ വിശദീകരണങ്ങള്‍ അവിടെ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഇനിയും വിശദീകരിക്കുന്നില്ല. കാളിദാസന്‍ ബൈബിളിലെ ദൈവത്തെ വിശദീകരിക്കുന്നതില്‍ പരാജയപ്പെടുന്നതില്‍ ഖുര്‍‌ആനിനു നേരെ അസഹിഷ്ണുത പുലര്‍ത്തിയിട്ടു കാര്യമില്ല. കാലം അഥവാ സമയവും ദൈവ സൃഷ്ടിയാണു. അതിനാല്‍ തന്നെ കാലങ്ങളുടെ ചോദ്യങ്ങളെ നേരിടാന്‍ ദൈവവചനങ്ങള്‍ക്ക് കഴിയും-കഴിയണം. . അങ്ങിനെ നേരിടാനാവാത്ത വേദഗ്രന്ഥമാണു തന്റെ കയ്യിലുള്ളത് എന്നും അത് യഥാര്‍ത്ഥ ദൈവ വചനമല്ല എന്ന യാഥാര്‍ത്ഥ്യം അം‌ഗീകരിക്കുക. ഈ സത്യം മനസ്സിലാക്കുകയേ നിര്‍‌വാഹമുള്ളൂ.

ഐന്‍സ്റ്റീന്‍ കണ്ടുപിടിച്ചാലുമില്ലെങ്കിലും ആപേക്ഷികത എന്നതുള്ളതു തന്നെയല്ലെ? അത് മനസ്സിലാക്കിയാല്‍ പ്രയോഗിക്കേണ്ടിടത്ത് പ്രയോഗിക്കനുമുള്ളതും.

ഞാനെഴുതിയതെന്ത് എന്ന് പൂര്‍ണ്ണമായും വായിക്കാന്‍ പോലും ശ്രമിക്കാതെയാണു മറുപടി പോസ്റ്റ് തയ്യാറാക്കുന്നത്. ഭൂമിയെ മറ്റു ഗ്രഹങ്ങളുമായി കണക്കാക്കുമ്പോള്‍ അതിന്റെ ഗോളാകൃതിയും മനുഷ്യന്റെ അനുഗ്രഹങ്ങളെ വിശദീകരിക്കുന്നിടത്ത് അതിനെ വിശാലമായും ഖുര്‍‌ആന്‍ പരിചയപ്പെടുത്തുന്നു എന്നാണ് ഞാനെഴുതിയത്. അതിനാലാണ് രണ്ടാപേക്ഷികതയിലെ വിശദീകരണങ്ങള്‍ കൊടുത്തതും,

മയ്യത്ത് ചുറ്റിപൊതിയുന്നതും ഭൂമിയെ ചുറ്റിപ്പൊതിയുന്നതും മലയാള പ്രയോഗങ്ങളാണു. ഒരു മൂലഗ്രന്ഥവും അതിന്റെ പരിഭാഷയും തമ്മിലുള്ള വ്യത്യാസം അറിയാത്തതില്‍ ഞാനെന്തു ചെയ്യാന്‍- ചുറ്റിപ്പൊതിയുക എന്നതിനു ഉപയോഗിച്ച അറബി പദമെന്ത്? അതിന്റെ മൂലപദമെന്ത് എന്നെല്ലാം മുമ്പ് നടന്ന ചര്‍ച്ചയില്‍ വിശദീകരിച്ചതും. പറഞ്ഞ കാര്യങ്ങള്‍ പിന്നെയും ആവര്‍ത്തിക്കേണ്ടതില്ലല്ലോ? മയ്യത്ത് ചുറ്റിപൊതിയുന്നതിനെ എന്തായാലും കവ്വറ എന്ന പദം ഉപയോഗിക്കില്ല.

ഖുര്‍‌ആനിലെ പരാമര്‍ശം ഞാന്‍ കൊടുത്തതിങ്ങിനെ

ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ ക്കൊണ്ട്‌ അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട്‌ അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.(ഖുര്‍‌ആന്‍- 39:5)

ആകാശങ്ങളും ഭൂമിയും എന്ന് ഖുര്‍‌ആനില്‍ തന്നെ പറയുന്നു. പിന്നെ ഞാന്‍ അതുപയോഗിക്കുന്നതില്‍ എന്ത് വൈരുദ്ധ്യം?- മാത്രമല്ല ഇത് ഖുര്‍‌ആനിലെ 39 അദ്ധ്യായത്തിലെ 5-മത്തെ വാക്യം. അതിന്നു മൗദൂദിയുടെ പരിഭാഷയിലെ 79 അദ്ധ്യാത്തിലെ 30- വാക്യത്തിന്റെ അര്‍ത്ഥം കൊടുക്കുന്നതെന്തിന്? ഇങ്ങിനെ തെറ്റിദ്ധരിപ്പിച്ച് എന്ത് നേട്ടമാണു ലഭിക്കുന്നത്? ഖുര്‍‌ആനില്‍ 79:30 വാക്യമില്ല എന്നാരും അവകാശപ്പെട്ടിട്ടില്ലല്ലോ? അതിന്റെ വിശദീകരണം അതേ പോസ്റ്റില്‍ നല്‍കിയതും.

കാലത്തിനനുസരിച്ച് പൊരുത്തപ്പെടാന്‍ കഴിയാത്ത അബദ്ധങ്ങള്‍ നിറഞ്ഞ ഒരു വേദഗ്രന്ഥത്തില്‍ വിശ്വാസമര്‍പ്പിക്കേണ്ട ഗതികേട് തനിക്കുള്ളതിനാല്‍ മറ്റുള്ളവരെ അസഹിഷ്ണുതയോടെ നോക്കി ചെരുപ്പ് മുറിപ്പിക്കുന്നവര്‍ ചെരുപ്പല്ല തങ്ങളുടെ കാലുകളാണു മുറിക്കുന്നതെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാല്‍ നന്ന്.

ഖുര്‍‌ആനില്‍ സൂര്യന്‍ ചലിക്കുന്നു എന്ന പരാമര്‍ശമുണ്ട്. അതിനെ നിഷേധിക്കാന്‍ കാളിദാസനാകുന്നില്ല. അപ്പോള്‍ ചെയ്യുന്ന പണി ഭൂമി നിശ്ചലമായി നിന്നിട്ട് സൂര്യന്‍ ചലിക്കുന്നു എന്നാണു മൊഹമ്മദ് ഖുറാനില്‍ ഉദ്ദേശിച്ചത്.എന്ന് എഴുതി വിടുകയാണു. നല്ല വിവരം. ഉദ്ദേശങ്ങളൊക്കെ ഭൂതകാലാടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ അസാമാന്യ തൊലിക്കട്ടി തന്നെ വേണം. പ്രത്യേകിച്ച് ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് വിളമ്പാന്‍. സൂര്യന്‍ ചലിക്കുന്നതായി ഖുര്‍‌ആന്‍ ആയിരത്തിനാനൂറ് കൊല്ലങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചപ്പോള്‍ ഭൂമി നിശ്ചലമായാണ് മൊഹമ്മെദ് കരുതിയിരുന്നതെന്ന് എഴുതിവിടുമ്പോള്‍ അതിന്നുള്ള എന്ത് തെളിവാണു തന്റെ കയ്യിലുള്ളത് എന്നു എഴുതുന്ന ആള്‍ പറയാന്‍ ബാധ്യസ്ഥനാണു. അതല്ല തനിക്ക് തോന്നുന്നതെല്ലാം തന്റെ ബ്ലോഗില്‍ എഴുതും എന്ന സമീപനമാണെങ്കില്‍ ഒന്നും പറയാനില്ല.

ഹദീസുകള്‍ അനവധിയുണ്ട്. പക്ഷെ കാട്ടിപ്പരുത്തി ഉള്‍പ്പടെയുള്ള മുസ്ലിങ്ങള്‍ ആറു ഹദീസുകളേ പൂര്‍ണ്ണമായും അംഗീകരിക്കാറുള്ളു. മൊഹമ്മദിന്റെ ഇരുണ്ട വശങ്ങള്‍ പരാമര്‍ശിക്കുന്ന തബാരിയുടെ ഹദീസൊക്കെ അവര്‍ക്ക് ഹറാമാണ്. അതു പോലെ മുസ്ലിങ്ങള്‍ ഹറാമായി കരുതി തള്ളിക്കളയുന്ന ഖുറാന്റെ മറ്റൊരു തര്‍ജ്ജമയുണ്ട്. ഖലീഫ എന്ന വ്യക്തിയുടേതാണാ തര്‍ജ്ജമ. അദ്ദേഹം ഇതേ വാചകം തര്‍ജ്ജമ ചെയ്തിരിക്കുന്നത് മറ്റ് തര്‍ജ്ജമക്കാരൊക്കെ തര്‍ജ്ജമ ചെയ്തതില്‍ നിന്നും വിഭിന്നമായാണ്. അതിങ്ങനെയാണ്.

ഇതിനെ കുറിച്ചെത്രയോ വിശദീകരിച്ചതാണു. മുസ്ലിങ്ങള്‍ ഏത് സ്വീകരിക്കണമെന്നത് അതിന്റെ മാനദണ്ഡങ്ങള്‍ മുസ്ലിങ്ങള്‍ തന്നെ തീരുമാനിച്ചിട്ടുണ്ടല്ലോ? ക്രൈസ്തവര്‍ ഇന്ന ഏടുകളെല്ലാം സ്വീകരിക്കണമെന്നു മുസ്ലിങ്ങള്‍ ആവശ്യപ്പെടാമോ? ആയിരക്കണക്കിനു കണക്കിനു സുവിശേഷങ്ങളും ഏടുകളുമാണു കാനോനികമല്ല എന്നു പറഞ്ഞ് സഭകള്‍ മാറ്റി വച്ചത്. അവ മുഴുവന്‍ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടും സൂക്ഷിച്ചവരെ വധശിക്ഷക്ക് വിധിച്ചിട്ടും ഇന്നും എത്രയോ ഏടുകള്‍ കണ്ടെത്തിയത് പല മ്യൂസിയങ്ങളിലും സൂക്ഷിച്ചിരിക്കുന്നു. ഏറ്റവും പഴക്ക്മുണ്ടെന്നു കരുതുന്ന മാര്‍ക്കോസ് എഴുതിയ സുവിശേഷത്തിന്റെ കാലയളവ് പണ്ഡിതര്‍ പറയുന്നത് യേശുവിന് ശേഷം 65-70 എന്നിരിക്കെ അതേ കാലയളവില്‍ തന്നെയുള്ള എത്ര ഏടുകളാണ് പിന്നീട് കണ്ടെത്തിയിട്ടുള്ളത്. അതില്‍ ഹിബ്രുവിലെഴുതിയ തോമസിന്റെ സുവിശേഷത്തിലെ ചില ഭാഗങ്ങള്‍ വായിച്ച് ക്രൈസ്തവര്‍ അം‌ഗീകരിക്കണം എന്നെഴുതിയാല്‍ കാളിദാസന്‍ അം‌ഗീകരിച്ചു തരുമോ?

തര്‍ജ്ജമകള്‍ തര്‍ജ്ജമകളാണ്. വാക്കുകളുടെ തിരഞ്ഞെടുപ്പേ അവിടെയുള്ളൂ. പക്ഷെ, ബൈബിളിനാകട്ടെ തര്‍ജ്ജമയിലുള്ള കേവല വ്യ്ത്യാസങ്ങളല്ല ഉള്ളത്. പ്രൊട്ടെസ്റ്റന്റ്കാര്‍ക്ക് 66 പുസ്തകങ്ങളുടെ സമാഹാരമാണെങ്കില്‍ കത്തോലിക്കര്‍ക്ക് 73 പുസ്തകങ്ങളുടെ സമാഹാരമാണ്. ഈ വ്യത്യാസം ദൈവം ഉണ്ടാക്കിയതോ അതോ മനുഷ്യനുണ്ടാക്കിയതോ? അതെല്ലെങ്കില്‍ ഇതിലേതാണു ദൈവപ്രചോതിതം. ഏത് പൈശാചിക പ്രചോതിതം?

കാളിയുടെ വാക്കുകള്‍

ഖുറാന്‍ അവകാശപ്പെടുന്നത് അതിന്റെ ഭാഷ ലളിതമാണെന്നാണ്. പല മുസ്ലിങ്ങളും അതിനില്ലാത്ത അര്‍ത്ഥം കല്‍പ്പിച്ചു നല്‍കി ബാക്കിയെല്ലാം അതിനകത്താക്കാന്‍ ശ്രമിക്കുന്നു. ശാസ്ത്രം ചില നിഗമനങ്ങള്‍ എടുക്കുമ്പോഴേക്കും അവ ഖുറാനിലുണ്ടെന്നു വീമ്പിളക്കുന്ന ഇവര്‍ക്ക് നാളെ അത് ശാസ്ത്രം തള്ളിക്കളഞ്ഞാല്‍ ഇളിഭ്യരാകുമെന്നൊന്നും ചിന്തിക്കാനുള്ള ശേഷി ഇല്ല. ഇവര്‍ക്കിതൊന്നും പ്രശ്നമല്ല. നാളെ വരുന്ന നിഗമനങ്ങളെക്കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ അവര്‍ ഖുറാന്‍ പുനര്‍വ്യാഖ്യാനിക്കും. എല്ലാക്കാലത്തേക്കുമുള്ള പൊത്തകമെന്നു പറഞ്ഞതിന്റെ അര്‍ത്ഥമിതാണ്. ഏത് കാലത്തിനു ചേരുന്ന തരത്തിലും വ്യാഖ്യാനിക്കാനുള്ള പൊത്തകം.

ഒരു വ്യാഖ്യാനത്തിലുമൊതുങ്ങാത്ത. കണക്കു കൂട്ടുന്നതില്‍ വരെ തെറ്റ് സംഭവിക്കുന്ന, പ്രസവശേഷം മാസങ്ങളോളം കുളിക്കരുതെന്ന് ആവശ്യപ്പെടുന്ന ഒരു പൊത്തകം ദൈവ ഗ്രന്ഥമെന്ന് കാളി വിശ്വസിക്കുന്നു. അതിനാല്‍ മറ്റുള്ളവരില്‍ തെറ്റുണ്ടായേ മതിയാകൂ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. പക്ഷെ കഴുത കാമം കരഞ്ഞു തീര്‍ക്കട്ടെ. എന്തായാലും ഡോക്ടര്‍(?) തന്റെ ബൈബിളനുസരിച്ച് പ്രസവ ശുശ്രൂഷചെയ്യില്ലെന്നാശ്വസിക്കാം.

9 comments:

 1. സം‌വാദങ്ങള്‍ അര്‍ഥവത്തായിത്തീരട്ടെ.
  പ്രാര്‍ഥനകള്‍..

  ReplyDelete
 2. താങ്കളുടെ പോസ്റ്റുകള്‍ ശ്രദ്ദയോടെ വായിക്കുന്നു.

  തുടരുക. ആശംസകള്‍.!

  ReplyDelete
 3. വായനയില്‍ കൂടെയുണ്ട്.

  ReplyDelete
 4. ഖുര്‍‌ആനില്‍ അബദ്ധങ്ങളില്ല എന്നേ പറഞ്ഞിട്ടുള്ളൂ.

  ഇനി ഖുര്‍‌ആന്‍ ആധുനിക കാലത്തിനനുസൃതമായി വ്യാഖ്യാനിക്കുന്നത് ഭയങ്കര പ്രശ്നം എന്ന നിലയിലാണു കാളിദാസന്‍ എഴുതുന്നത്. അങ്ങിനെ വ്യാഖ്യാനിക്കാന്‍ കഴിയുന്നു എന്നത് തന്നെയാണു അതിന്റെ ഏറ്റവും വലിയ അത്ഭുതമായി മുസ്ലിങ്ങള്‍ മനസ്സിലാക്കുന്നത്.

  Kattiparuthi,
  Check this article which appeared in today's Dawn newspaper

  ReplyDelete
 5. Jack Rabbit

  ഇം‌ഗ്ലീഷില്‍ ഒരു ആര്‍ട്ടിക്കിള്‍ വന്നാല്‍ എന്തോ ഭയങ്കരമാണെന്നു കരുതുന്നത് ഒരു വിധേയത്ത മനോഭാവത്തിന്റെ ഭാഗമാണു. സാരമില്ല

  ReplyDelete
 6. ശ്രദ്ധയോടെ വായിക്കുന്നു...കാര്യങ്ങള്‍ നേരായ മാര്‍ഗത്തില്‍ മനസിലാക്കാന്‍ ശ്രമിക്കുന്നു.........നന്ദി !

  ReplyDelete
 7. Kaatiparuthi,

  Your response to "jack rabbit"'s comment shows your narrow mindedness, hollow mental acumen, and double standards. Rather than address the contents, you are trying to side-step the issue, which unfortunately has remained as the fore most identity of islamists like you. The sincere face that you try to project is just a facade. And to your credit, you might not accept this, but it is clearly evident for anyone who reads your posts objectively.

  Thanks

  ps: I hope you will not delete this comment saying it is not related to this topic.. Your 19th adavvu :)

  ReplyDelete
 8. ഖുര്‍‌ആന്‍ വ്യാഖ്യാനിക്കാന്‍ പാടില്ല എന്നു പറഞ്ഞാല്‍ ശരി എന്നു തലയാട്ടി സമ്മതിക്കണമെന്നാണോ പറയുന്നത്? നിങ്ങളുടെ ഈ വ്യാഖ്യാനം ഇന്ന് രീതിയില്‍ ശരിയല്ല എന്ന് സമര്‍ത്ഥിക്കൂ. അതെല്ലാതെ വെറും പ്രസ്ഥാവനകള്‍ക്കെല്ലാം ഞാനെന്തിന് പ്രതികരിക്കണം-
  ഇതേ രീതിയിലുള്ള ആര്‍ട്ടിക്കിളുകള്‍ മലയാലത്തിലുമുണ്ടല്ലോ

  ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.