Thursday, June 24, 2010

ജമായത്ത് മുക്കിയ സൂറ

സാങ്കേതിക തകരാറുകള്‍ ആരെങ്കിലും വിമര്‍ശനവിധേയമാക്കുമോ? എന്നിട്ടത് ബ്ലോഗില്‍ പോസ്റ്റാക്കുമോ? ഇല്ല എന്നാണുത്തരമെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. കാളിദാസന്‍ അതും ചെയ്യും. കോപം അന്ധനാക്കും എന്ന പ്രയോഗം ശരിക്കും നിങ്ങള്‍ക്ക് കാളിദാസന്റെ ജമായത്ത് മുക്കിയ സൂറ എന്ന പോസ്റ്റ് വായിച്ചാല്‍ മനസ്സിലാക്കാം. ഏത് വിഭാഗമാകട്ടെ, അല്ല കാളിദാസന്‍ തന്നെയാകട്ടെ- അവരുടെ ആശയപ്രചരണങ്ങളില്‍ ഉപയോഗിക്കുന്ന മാദ്ധ്യമങ്ങളില്‍ സാങ്കേതികമായി വരുന്ന തകരാറുകള്‍ ആക്ഷേപിക്കാനുപയോഗിക്കുക എന്നത് സാമാന്യഭാഷയില്‍ മനുഷ്യര്‍ ചെയ്യുന്നതല്ല. ആശയങ്ങള്‍ മാറ്റുരക്കുന്നിടത്ത് മിനിമം അന്തസ്സുകള്‍ പുലര്‍‌ത്താന്‍ ഏത് മിഷിനറിയും ബാധ്യസ്ഥനാണ്. ഏതെങ്കിലും വിഭാഗത്തിന് ഏതെങ്കിലും ഗ്രന്ഥങ്ങളിലെ ഒരു അദ്ധ്യായം ഇല്ലാതാക്കാനാകുമോ? അതും ഇക്കാലത്ത്. അങ്ങിനെയെങ്കില്‍ ബൈബിള്‍ പണ്ട് ചെയ്തത് പോലെ ഇപ്പോഴും മാറ്റി മറിക്കില്ലായിരുന്നുവോ? അത്ര അബദ്ധങ്ങളല്ലേ ദൈവഗ്രന്ഥം പേറുന്നത്. ഒരു സാങ്കേതിക തകരാറ് പോസ്റ്റാക്കിയ മഹാനവര്‍കളേ - നമിച്ചു.

അങ്ങിനെ സാങ്കേതിക പ്രശ്നം മനപ്പൂര്‍‌വ്വമാണെന്നും അതിനൊരു കാരണവുമുണ്ടെന്നുമാണ് പുള്ളിയുടെ കണ്ടെത്തല്‍. അതിങ്ങനെ-

അതിനു കാരണവുമുണ്ട്. ഒരു വ്യക്തിയെ അധിക്ഷേപിക്കാന് വേണ്ടി മാത്രമായിട്ടാണത് മൊഹമ്മദ് എഴുതിയത്. അതില് മുസ്ലിങ്ങള്‍ക്ക് വേണ്ട ഒരു നിര്ദ്ദേശവുമില്ല. ശാപവാക്കുകളും അധിക്ഷേപങ്ങളും മാത്രമേ അതിലുള്ളു.

അസഭ്യവാക്കുളും വൃത്തികേടുകളും ഒരു ദൈവത്തിനു പറയാനാകുമോ? ആകും. മുസ്ലിങ്ങളുടെ ദൈവമായ അള്ളാക്കതാകും.
മൊഹമ്മദിന്റെ അമ്മാവനായ അബുള് ഉസ ഇബന് അബ്ദുള് മുത്തലിബ് എന്നയാളെ ചീത്തപറയാന് വേണ്ടി മാത്രമാണള്ളാ ഈ സൂറ മൊഹമ്മദിനു പറഞ്ഞ് കൊടുത്തതെന്നത് സുബോധമുള്ള ആരിലും ആശ്ചര്യമുണ്ടാക്കും. പക്ഷെ മുസ്ലിങ്ങളില് ആശ്ചര്യമുണ്ടാക്കില്ല.

മനുഷ്യനായ അബൂലഹബ് മനപൂര്‍‌വ്വം ചെയ്ത പ്രവര്‍ത്തനത്താല്‍ അദ്ദേഹത്തെ ദൈവം ആക്ഷേപിച്ചതാണു കാളിദാസന്റെ വലിയ പരാതി. ശരി. ബൈബിളിലെ ദൈവം ആരെയെല്ലാം ശപിക്കുന്നു. നമുക്ക് പരിശോധിക്കാമല്ലോ?

മരത്തെ ശപിച്ച ദൈവം-

18. രാവിലെ അവന്‍ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു
19. അടുക്കെ ചെന്നു, അതില്‍ ഇലയല്ലാതെ ഒന്നും കാണായ്കയാല്‍“ഇനി നിന്നില്‍ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തില്‍ അത്തി ഉണങ്ങിപ്പോയി.
20. ശിഷ്യന്മാര്‍ അതു കണ്ടാറെഅത്തി ഇത്ര ക്ഷണത്തില്‍ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു. (മത്തായി-21)

12. പിറ്റെന്നാള്‍ അവര്‍ ബേഥാന്യ വിട്ടു പോരുമ്പോള്‍ അവന്നു വിശന്നു;
13. അവന്‍ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതില്‍ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോള്‍ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു.
14. അവന്‍ അതിനോടു; ഇനി നിങ്കല്‍നിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാര്‍ കേട്ടു. (മാര്‍ക്കോസ്-11)

സം‌ഗതിയെന്താണെന്നാല്‍ യേശു അത്തിപ്പഴം കായ്ക്കാത്ത കാലത്ത് വിശന്നപ്പോള്‍ അത്തിമരത്തിന്നരികില്‍ ചെന്നു പഴം പറിക്കാന്‍ നോക്കി. പക്ഷെ അതില്‍ ഇലകളേ ഉള്ളൂഊ. അത്തിപ്പഴം പഴുക്കുന്ന കാലത്ത് അത്തിമരത്തില്‍ പഴമുണ്ടാകും- ഇനി അതെല്ലാതെ വിശക്കുന്ന ദൈവത്തിന് പഴം വേണമെങ്കില്‍ ഒരത്ഭുതം പ്രവര്‍ത്തിച്ചാല്‍ തീരുന്ന പ്രശ്നം. ഇത് രണ്ടും ചെയ്യാതെ അത്തിമരത്തെ ശപിച്ച് ദൈവം ഉണക്കി ക്കളഞ്ഞു.

അബൂലഹബ് ബുദ്ധിയുള്ള മനുഷ്യന്‍. പ്രവാചകനെതിരില്‍ ഉപദ്രവം കഠിനമായപ്പോള്‍ ദൈവം ആക്ഷേപിച്ചതിനെ അസഭ്യവാക്കുളും വൃത്തികേടുകളും എന്നാക്ഷേപിക്കുമ്പോള്‍ തന്റെ കയ്യിലുള്ള പൊത്തകം എന്തു പറയുന്നു എന്നത് മറച്ചു പിടിക്കാമോ?

പാമ്പിനെ ശപിച്ച ദൈവം.

ആദമിനെയും ഹവ്വയേയും പാമ്പിന്റെ രൂപത്തില്‍ വന്ന സാത്താന്‍ ചതിച്ചു. അറിവിന്റെ കനി തിന്നരുതെന്ന് കല്പിച്ചു. അത് തിന്നാതിരിക്കാന്‍ ആദ്യം തന്നെ യഹോവ ഒരു കള്ളം പറഞ്ഞിരുന്നു. തിന്നാല്‍ മരിക്കുമെന്ന്. പക്ഷെ ബൈബിളിലെ സത്യവാനായ സാത്താന്‍ പാമ്പിന്റെ രൂപത്തില്‍ വേഷ പ്രചന്നനായി വന്നു സത്യം പറഞ്ഞു. വിവരം വേണോ- പഴം തിന്നോളൂ. അവര്‍ അതനുസരിച്ചു. ബൈബിളിലെ സ്വര്‍ഗ്ഗത്തിലെന്തോ യഹോവ വിവരമുള്ളവരെ സ്വര്‍ഗ്ഗത്തില്‍ കയറ്റില്ല. പഴം തിന്നു. ആദമിനും ഹവ്വക്കും അറിവുണ്ടായി. യഹോവ രണ്‍റ്റാളെയും പിടിച്ചു പുറത്താക്കി. പെണ്ണിന് പ്രസവ വേദനയും കൊടുത്തു. പക്ഷെ സാത്താനെ തൊടാന്‍ യഹോവക്കെന്തോ പേടി. അതിനാല്‍ സാത്താന്‍ പ്രചന്നവേഷം കെട്ടാന്‍ തിരഞ്ഞെടുത്ത രൂപമായ പാമ്പിനെ പിടിച്ചങ്ങു ശിക്ഷിച്ചു. പാമ്പിനെ ശപിച്ചതിങ്ങിനെ-

14. യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതുനീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
15. ഞാന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാല്‍ തകര്‍ക്കും. (ഉത്പത്തി-2)


ഒരു വംശത്തെ മുഴുവന്‍ ശപിക്കുന്നു.

ഒരു അബൂലഹബിനെ ശപിച്ചതില്‍ അമര്‍ശം കൊള്ളുന്ന കാളിദാസന്‍ ബൈബിളില്‍ ഒരു വംശത്തെ മുഴുവന്‍ ഭാവികാലത്തേക്ക് കൂടി ശപിച്ച് അടിമകളാക്കിയ ദൈവ വിധിയെ കുറിച്ച് എന്തു പറയുന്നു.
നോഹ ദൈവത്തിന്റെ കൃപ ലഭിച്ചവന്‍- പക്ഷെ വലിയ പരീക്ഷണങ്ങളെല്ലാം കഴിഞ്ഞു ദൈവത്തെ സ്തുതിച്ചു ജീവിതം സമര്‍പ്പിക്കുന്നതിനു പകരം വീഞ്ഞു കുടിച്ചു നഗ്നനായി കിടക്കുന്നു. ഒരു ദിവസം കൂടാരത്തില്‍ മത്ത് പിടിച്ച് നഗ്നനായപ്പോള്‍ അവിടേക്ക് കയറി വന്ന ഒരു മകന്‍ അതു കണ്ടു. അതിനു ശാപം കിട്ടിയതോ മകനല്ല, മകന്റെ മകന്. അവനിലൂടെയുള്ള വംശം മുഴുവന്‍ അടിമകളാകുമെന്ന് നോഹ. നോഹ ഒരു മനുഷ്യന്‍ മാത്രം. നോഹയുടെ ശാപം നടപ്പിലാക്കുന്നത് ദൈവമല്ലെ? ആ ദൈവത്തിന്നറിയില്ലെ ഇത് ശരിയല്ല എന്ന്?

ഇത് മൂന്ന്‍ കാര്യങ്ങള്‍ - അപ്പോള്‍ ഇതെല്ലാം നമ്മുടെ കയ്യിലെ ബൈബിളിലെ ശാപകഥകളാണെന്നിരിക്കെ എന്തിനാണ് തന്റെ മന്തുകാല്‍ മണലില്‍ പൂഴ്ത്തി മറ്റുള്ളവരെ പരിഹസിക്കുന്നത്.

ഇനി എന്താണ് ഖുര്‍‌ആനിലെ അദ്ധ്യായം 111 ലെ വിഷയം.
അവതരണ പശ്ചാത്തലം

വിശുദ്ധ ഖുര്‍ആന്‍ ഇസ്ലാമിന്റെ ശത്രുക്കളില്‍ ഒരാളെ പേരെടുത്തു പറഞ്ഞ് ആക്ഷേപിച്ച ഒരേയൊരു സ്ഥലമാണിത്. എന്തുകൊണ്ട് എന്നത് പഠന വിധേയമാക്കേണ്ടതു തന്നെയാണു. മക്കയില്‍ അബൂലഹബ് മാത്രമായിരുന്നില്ല പ്രവാചകന്റെ ശത്രു. ഇങ്ങനെ പേരുവിളിച്ച് ആക്ഷേപിക്കാന്‍, അബൂലഹബിനു മാത്രം ഉണ്ടായിരുന്ന വിശേഷമെന്ത് എന്നത് ഒരു ചോദ്യമാണ്. അതു മനസ്സിലാക്കാന്‍ അക്കാലത്തെ അറബി സാമൂഹികജീവിതത്തെ മനസ്സിലാക്കുകയും അതിന്റെ വെളിച്ചത്തില്‍ അബൂലഹബ് നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്.

പ്രാചീനകാലത്ത് അറബ് ദേശത്തെങ്ങും അരക്ഷിതാവസ്ഥയും കൊള്ളകളും സംഘട്ടനങ്ങളും നടമാടിക്കൊണ്ടിരുന്നു. ഇത് ഒരാള്‍ക്ക് തന്റെ ജീവന്റെയും ധനത്തിന്റെയും അഭിമാനത്തിന്റെയും സുരക്ഷിതത്വത്തിന് സ്വന്തം കുടുംബത്തിന്റെയും രക്തബന്ധുക്കളുടെയും സംരക്ഷണമല്ലാതെ മറ്റൊരു ഗ്യാരണ്ടിയുമില്ല എന്നതായിരുന്നു നൂറ്റാണ്ടുകളോളം അവിടത്തെ അവസ്ഥ. അതുകൊണ്ട് അറേബ്യന്‍ സാമൂഹികജീവിതത്തില്‍ കുടുമ്പമഹിമ കടന്നു വരാനുള്ള പ്രധാന കാരണമുണ്ടായത്. കുടുംബസ്നേഹവും ബന്ധങ്ങളുടെ ഭദ്രതയും അതിപ്രധാനമായ മൂല്യമായി കരുതപ്പെട്ടിരുന്നു. കുടുംബവിഭജനം മഹാപാപമായും ഗണിക്കപ്പെട്ടു.

പ്രവാചകന്‍ നേരിട്ട ഊരുവിലക്കിന്റെ ചരിത്രത്തില്‍തന്നെ ഈ പാരമ്പര്യത്തിന്റെ സ്വാധീനം കാണാം. പ്രവാചകന്‍ ഇസ്ലാമിക പ്രബോധനമാരംഭിച്ചപ്പോള്‍ കാരണവന്മാരും മറ്റു ഖുറൈശികുടുംബങ്ങള്‍ അദ്ദേഹത്തെ കഠിനമായി എതിര്‍ത്തു. എന്നാല്‍, ഹാശിംവംശവും മുത്ത്വലിബ്വംശവും (ഹാശിമിന്റെ സഹോദരന്‍ മുത്ത്വലിബിന്റെ സന്തതികള്‍) തിരുമേനിയോട് ശത്രുത കാട്ടിയില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന് പരസ്യമായ സംരക്ഷണം നല്‍കുകയും ചെയ്തു. എന്നാലോ, അവരിലധികമാളുകളും നബി (സ)യുടെ പ്രവാചകത്വത്തില്‍ വിശ്വസിച്ചിരുന്നില്ല. ഇത് മറ്റു ഗോത്രങ്ങളെ ചൊടിപ്പിക്കാതിരുന്നത് അന്നത്തെ വ്യവസ്ഥിതിയുടെ ഭാഗമായതിനാലാണു. അതുകൊണ്ടാണ് ബനൂഹാശിമിനെയും ബനൂമുത്ത്വലിബിനെയും, അവര്‍ ഒരു പുത്തന്‍ മതക്കാരന് സംരക്ഷണം നല്‍കിക്കൊണ്ട് സ്വന്തം പിതാക്കളുടെ മതത്തില്‍നിന്ന് വ്യതിചലിച്ചുപോയി എന്ന് ആക്ഷേപിക്കാതിരുന്നത്. സ്വകുടുംബത്തിലെ ഒരംഗത്തെ ഒരു സാഹചര്യത്തിലും ശത്രുക്കള്‍ക്ക് ഏല്‍പിച്ചു കൊടുത്തുകൂടാ എന്ന് അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു സാമൂഹിക വ്യവസ്ഥിതി അന്ന്‍ ഉരിത്തിരിഞ്ഞിരുന്നു. ഇത് തങ്ങളുടെ വിഭാഗത്തിലെ ആളുകളുടെ തെറ്റുകളെയും ന്യായീകരിക്കുന്ന ഒരു ദോഷവും പേറിയിരുന്നു. തങ്ങളുടെ ഉറ്റവരെ പിന്തുണയ്ക്കുന്നത് ഖുറൈശികളുടെ എന്നല്ല, എല്ലാ അറബികളുടെയും ദൃഷ്ടിയില്‍ തികച്ചും സ്വാഭാവികമായിരുന്നു. ജാഹിലിയ്യാകാലത്തു പോലും അറബികള്‍ ഈ ധാര്‍മികമൂല്യം നിര്‍ബന്ധമായും ആദരിക്കപ്പെടേണ്ടതാണെന്ന് വിശ്വസിച്ചിരുന്നു.

ഇസ്ലാമിനോടുള്ള വിരോധം മൂത്ത് ഒരാള്‍ മാത്രമാണിതു മറന്നത്. അത് അബൂലഹബ് ആയിരുന്നു. അയാള്‍ റസൂല്‍ (സ) തിരുമേനിയുടെ പിതൃവ്യനാണ്. പ്രവാചകന്റെ പിതാവിന്റെയും അയാളുടെയും പിതാവ് ഒരാളാണ്. പിതൃവ്യന് പിതാവിന്റെ സ്ഥാനമുണ്ടെന്നായിരുന്നു അറബികളുടെ സങ്കല്‍പം. പ്രത്യേകിച്ച് സഹോദരപുത്രന്റെ പിതാവ് മരിച്ചുപോയാല്‍ പിന്നെ പിതൃവ്യന്‍ അവനെ സ്വന്തം പുത്രനെപ്പോലെ പോറ്റിക്കൊള്ളുമെന്നാണ് അറബി സാമൂഹിക സമ്പ്രദായപ്രകാരം പ്രതീക്ഷിക്കപ്പെടുക. പക്ഷേ, പ്രവാചകനോടുള്ള വിരോധം മൂലം ഈ അറേബ്യന്‍ പാരമ്പര്യങ്ങളെയെല്ലാം അയാള്‍ തൃണവല്‍ഗണിച്ചു കളഞ്ഞു.

നബി (സ) പൊതു പ്രബോധനം ആരംഭിക്കാന്‍ കല്‍പിക്കപ്പെടുകയും ആദ്യമായി സ്വന്തം ഉറ്റവരെയും ഉടയവരെയും ദൈവിക ശിക്ഷയെക്കുറിച്ച് താക്കീതുചെയ്യാന്‍ നിര്‍ദേശിക്കപ്പെടുകയും ചെയ്തപ്പോള്‍ തിരുമേനി (സ) ഒരു പ്രഭാതത്തില്‍ സഫാ മലയുടെ മുകളില്‍ കയറി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:ഹാ, ആപത്തിന്റെ പ്രഭാതം. അറബികളുടെ സമ്പ്രദായപ്രകാരം, പ്രഭാതം വെളിച്ചംവെക്കുമ്പോള്‍ ഏതെങ്കിലും ശത്രുക്കള്‍ സ്വഗോത്രത്തെ ആക്രമിക്കാന്‍ പാഞ്ഞുവരുന്നതു കണ്ടാലാണ് ഇങ്ങനെ വിളിച്ചു കൂവുക. തിരുമേനിയുടെ ശബ്ദം കേട്ട് ആളുകള്‍ അന്വേഷിച്ചു: ആരാണ് വിളിച്ചു പറയുന്നയ്?` അത് മുഹമ്മദി(സ)ന്റെ ശബ്ദമാണെന്നറിഞ്ഞപ്പോള്‍ എല്ലാ ഖുറൈശികുടുംബങ്ങളുടെയും ആളുകള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിച്ചെന്നു. നേരിട്ടുവരാന്‍ കഴിയുന്നവര്‍ നേരിട്ടുവന്നു. അതിനു വയ്യാത്തവര്‍ തങ്ങളുടെ പ്രതിനിധികളെ അയച്ചു. എല്ലാവരും എത്തിച്ചേര്‍ന്നപ്പോള്‍ തിരുമേനി, അല്ലയോ ഹാശിംകുടുംബമേ, അബ്ദുല്‍മുത്ത്വലിബ് കുടുംബമേ, ഫിഹ്ര്‍കുടുംബമേ, ഇന്ന കുടുംബമേ, ഇന്ന കുടുംബമേ എന്നിങ്ങനെ ഓരോ കുടുംബത്തിന്റെയും പേരു വിളിച്ചുകൊണ്ടു പറഞ്ഞു: "ഈ മലയ്ക്കു പിന്നില്‍ ഒരു പട നിങ്ങളെ കടന്നാക്രമിക്കാന്‍ ഒരുമ്പെട്ടുനില്‍ക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങളതു വിശ്വസിക്കുമോ?``
ജനം പറഞ്ഞു: "താങ്കള്‍ എപ്പോഴെങ്കിലും കളവു പറയുന്നതു കേട്ടതായി ഞങ്ങള്‍ക്കനുഭവമില്ലല്ലോ.`` തിരുമേനി പറഞ്ഞു: "എങ്കില്‍ ഞാന്‍ നിങ്ങള്‍ക്കിതാ മുന്നറിയിപ്പ് നല്‍കുന്നു; കഠിനമായ ശിക്ഷ വരുന്നുണ്ട്. എല്ലാവരും നിശബ്ദരായിരിക്കുമ്പോള്‍ അബൂലഹബ് പറഞ്ഞു: تَبًّالَّكَ ألِهَـذَا جَمَعْتَنَا (നീ നശിച്ചുപോവട്ടെ. ഇതിനാണോ നീ ഞങ്ങളെ വിളിച്ചുകൂട്ടിയത്?) അയാള്‍ റസൂല്‍തിരുമേനിയെ എറിയാന്‍ കല്ലെടുത്തു എന്നും ഒരു നിവേദനത്തിലുണ്ട്.
അബൂലഹബിന് പുതിയ മതത്തോടുള്ള വിരോധത്തിന് മറ്റൊരു കാരണവുമുണ്ട്.
ഒരു ദിവസം അബൂലഹബ് റസൂല്‍തിരുമേനിയോടു ചോദിച്ചു: നിന്റെ മതം സ്വീകരിച്ചാല്‍ എനിക്കെന്താണ് കിട്ടുക?` തിരുമേനി പറഞ്ഞു: മറ്റെല്ലാ വിശ്വാസികള്‍ക്കും കിട്ടുന്നതുതന്നെ.` അബൂലഹബ്: എനിക്ക് ഒരു ശ്രേഷ്ഠതയുമില്ലെന്നോ?` തിരുമേനി: അങ്ങ് എന്താണാഗ്രഹിക്കുന്നത്?` അബൂലഹബ് പറഞ്ഞു: ങ്ഹും, ഞാനും മറ്റുള്ളവരും തുല്യരാകുന്ന ഈ മതം നശിച്ചുപോട്ടെ! മക്കയില്‍ അബൂലഹബും തിരുമേനിയും വളരെ അടുത്ത അയല്‍ക്കാരായിരുന്നു. രണ്ടു വീടുകള്‍ക്കുമിടയില്‍ ഒരു ചുമരേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹവും മറ്റു അയല്‍ക്കാരും ചേര്‍ന്ന് നബിയെ ഉപദ്രവിച്ചു പോന്നു. ഈയാളുകള്‍ തിരുമേനിക്ക് വീട്ടില്‍ ഒരു സ്വൈരവും കൊടുത്തിരുന്നില്ല. ചിലപ്പോള്‍ അദ്ദേഹം നമസ്കരിക്കുമ്പോള്‍ അവര്‍ മതിലിനു മുകളിലൂടെ ഒട്ടകക്കുടലുകള്‍ അദ്ദേഹത്തിനു നേരെ എറിയുമായിരുന്നു. ചിലപ്പോള്‍ മുറ്റത്തു ഭക്ഷണം പാകംചെയ്യുമ്പോള്‍ പാത്രങ്ങളിലേക്ക് വൃത്തികേടുകള്‍ എറിയും. ഒരിക്കല്‍ തിരുമേനി പുറത്തുവന്ന് അവരോട് ചോദിച്ചു: "ഓ അബ്ദുമനാഫ് തറവാട്ടുകാരേ, ഇതെന്ത് അയല്‍പക്കമര്യാദയാണ്?`` അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല്‍ ആവട്ടെ, രാത്രികാലങ്ങളില്‍ തിരുമേനിയുടെ വാതില്‍ക്കല്‍ മുള്ളുനിറഞ്ഞ ചപ്പുചവറുകള്‍ കൊണ്ടുവന്നിടുക പതിവ് തന്നെയായി സ്വീകരിച്ചിട്ടുണ്ടായിരുന്നു. നേരം വെളുത്ത് പുറത്തുവരുമ്പോള്‍തന്നെ റസൂലിന്റെയോ അവിടത്തെ മക്കളുടെയോ കാലില്‍ മുള്ളു തറയ്ക്കട്ടെ എന്നായിരുന്നു അവരുടെ വിചാരം.

പ്രവാചകത്വത്തിനു മുമ്പ് നബി(സ)യുടെ രണ്ടു പെണ്‍മക്കളെ അബൂലഹബിന്റെ മക്കളായ ഉത്ബയും ഉതൈബയും വിവാഹം ചെയ്തിരുന്നു. പ്രവാചകത്വ ലബ്ധിക്കുശേഷം നബി (സ) ഇസ്ലാമിക പ്രബോധനം ആരംഭിച്ചപ്പോള്‍ അബൂലഹബ് തന്റെ രണ്ടുപുത്രന്മാരെയും വിളിച്ചിട്ടു പറഞ്ഞു: "നിങ്ങള്‍ രണ്ടുപേരും മുഹമ്മദിന്റെ പുത്രിമാരെ വിവാഹമോചനം ചെയ്യുന്നില്ലെങ്കില്‍ നിങ്ങളെ കണ്ടുമുട്ടുന്നത് എനിക്ക് ഹറാം (നിഷിദ്ധം) ആയിരിക്കുന്നു.`` അങ്ങനെ അവരിരുവരും പ്രവാചകന്റെ മക്കളെ വിവാഹമോചനം ചെയ്തു.

അബൂലഹബിന്റെ ദുഷ്ടമനസ്സ് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു സംഭവം: തിരുമേനിയുടെ സീമന്തപുത്രന്‍ ഖാസിമിന്റെ മരണാനന്തരം രണ്ടാമത്തെ പുത്രന്‍ അബ്ദുല്ലാ കൂടി മരിച്ചപ്പോള്‍ ഇയാള്‍ സഹോദരപുത്രന്റെ ദുഃഖത്തില്‍ പങ്കുകൊള്ളുന്നതിനു പകരം, ഖുറൈശിപ്രമാണിമാരുടെ അടുത്തേക്ക് ആഹ്ളാദപൂര്‍വം ഓടിച്ചെന്നിട്ട് അവരെ അറിയിച്ചു: "കേട്ടോളൂ, ഇന്നത്തോടെ മുഹമ്മദ് വേരറ്റവനായിരിക്കുന്നു!`` അബൂലഹബിന്റെ ഈ നടപടി സൂറ അല്‍കൌഥറിന്റെ വ്യാഖ്യാനത്തില്‍ നാം പരാമര്‍ശിച്ചിട്ടുണ്ട്. ഇസ്ലാമിക സന്ദേശങ്ങള്‍ കേള്‍പ്പിക്കുന്നതിനുവേണ്ടി റസൂല്‍ തിരുമേനി എങ്ങോട്ടു പോയാലും ഇയാള്‍ തിരുമേനിയുടെ പിന്നാലെ പോയി, ആളുകള്‍ തിരുമൊഴികള്‍ കേള്‍ക്കുന്നത് തടയുക പതിവായിരുന്നു.

ഒരു ഹദീസില്‍ ഇങ്ങിനെ കാണാം "ദുല്‍മജാസ് ചന്തയില്‍ റസൂല്‍ (സ) തിരുമേനി ആളുകളോട് ഇങ്ങനെ പറയാറുള്ളത് ഞാന്‍ കേട്ടിട്ടുണ്ട്: ജനങ്ങളേ, അല്ലാഅഹു അല്ലാതെ ആരാധ്യനില്ല എന്ന് പറയുക, മോക്ഷം പ്രാപിക്കുക.` അദ്ദേഹത്തെ കല്ലെറിഞ്ഞുകൊണ്ട് ഒരാള്‍ പിന്നാലെയും ഉണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ കാല്‍മടമ്പുകള്‍ നിണം പുരണ്ടു. അയാള്‍ പറയുന്നു: ഇവന്‍ വ്യാജനാണ്. ഇവനെ വിശ്വസിക്കരുത്.` ആരാണതെന്ന് അന്വേഷിച്ചപ്പോള്‍ ആളുകള്‍ പറഞ്ഞു: അത് അദ്ദേഹത്തിന്റെ പിതൃവ്യന്‍ അബൂലഹബാണ് .

പ്രവാചകത്വത്തിന്റെ ഏഴാം ആണ്ടില്‍ ഖുറൈശി കുടുംബങ്ങളെല്ലാം ബനൂ ഹാശിമുമായും ബനുല്‍ മുത്ത്വലിബുമായും ഉള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുകയും, തിരുമേനിയെ സഹായിക്കാനും സംരക്ഷിക്കാനും ഉറച്ചുനിലകൊണ്ട ഈ രണ്ടു കുടുംബങ്ങളും ശിഅ്ബുഅബീത്വാലിബില്‍ ഉപരോധിതരാവുകയും ചെയ്തപ്പോള്‍ അബൂലഹബ് മാത്രം സ്വന്തം കുടുംബത്തിനെതിരായി ഖുറൈശികാഫിറുകളെ പിന്തുണച്ചു. ഈ ഊരുവിലക്ക് മൂന്നു വര്‍ഷം നീണ്ടുനിന്നു. അതിനിടയില്‍ ഹാശിം കുടുംബവും മുത്ത്വലിബ് കുടുംബവും ക്ഷാമത്തിന്റെ നെല്ലിപ്പടി കണ്ടു. പക്ഷേ, അബൂലഹബിന്റെ സമ്പ്രദായമിതായിരുന്നു: മക്കയില്‍ ഏതെങ്കിലും കച്ചവടസംഘം എത്തുമ്പോള്‍ ഉപരോധിത നിരയില്‍നിന്നും ആരെങ്കിലും ഭക്ഷണസാധനം വാങ്ങുന്നതിനു വേണ്ടി അവരെ സമീപിച്ചാല്‍ അവര്‍ക്കത് വാങ്ങാന്‍ കഴിയാത്തത്ര ഭീമമായ വില വാങ്ങണമെന്ന് അയാള്‍ കച്ചവടക്കാരോട് വിളിച്ചുപറയും. അവരുടെ കച്ചവടം മുടങ്ങുന്നതുകൊണ്ടുള്ള നഷ്ടം താന്‍ നികത്തിത്തരുമെന്ന് വാക്കുകൊടുക്കുകയും ചെയ്യും. അങ്ങനെ കച്ചവടക്കാര്‍ ആവശ്യക്കാരോട് താങ്ങാനാവാത്ത വില ചോദിക്കുന്നു. അവര്‍ ഭക്ഷണം വാങ്ങാനാവാതെ വിശന്നുപൊരിയുന്ന കുടുംബാംഗങ്ങളുടെ അടുത്തേക്ക് വെറുംകൈയോടെ മടങ്ങുന്നു. അനന്തരം അബൂലഹബ് ആ സാധനങ്ങളൊക്കെ മാര്‍ക്കറ്റ് വിലയ്ക്കു വാങ്ങുന്നു.

അയാളുടെ ഇത്തരം ചെയ്തികള്‍ മൂലമാണ് ഈ സൂറയില്‍ അയാള്‍ പേരു വിളിച്ച് ആക്ഷേപിക്കപ്പെട്ടത്. അത് പ്രത്യേകിച്ച് ആവശ്യമായിത്തീര്‍ന്നതിനു കാരണം ഇതായിരുന്നു: മക്കയിലേക്ക് പുറത്തുനിന്ന് തീര്‍ഥാടകര്‍ വന്നെത്തുന്നു. വിവിധ സ്ഥലങ്ങളിലെ ചന്തകളിലും പലയിടത്തുനിന്നും ആളുകള്‍ വന്നുചേരുന്നു. അവിടെയൊക്കെ നബി(സ)യുടെ സ്വന്തം പിതൃവ്യന്‍തന്നെ പിന്നാലെ ചെന്ന് അദ്ദേഹത്തെ എതിര്‍ക്കുകയാണ്. ഒരാള്‍ കാരണമില്ലാതെ സ്വന്തം സഹോദരപുത്രനെ അന്യരുടെ മുന്നില്‍വെച്ച് ശകാരിക്കുകയും കല്ലെറിയുകയും കുറ്റങ്ങള്‍ ആരോപിക്കുകയും ചെയ്യുക എന്നത് അറബികളുടെ സുപരിചിതമായ പാരമ്പര്യമനുസരിച്ച് പ്രതീക്ഷിക്കാനാവാത്ത കാര്യമാണ്.

അക്കാരണത്താല്‍ അബൂലഹബിന്റെ സംസാരത്തില്‍ സ്വാധീനിക്കപ്പെട്ട് ആളുകള്‍ നബി(സ)യെക്കുറിച്ച് സംശയത്തിലായി. പക്ഷേ, ഈ സൂറ അവതരിച്ചപ്പോള്‍ കോപാന്ധനായി വെകിളിയെടുത്ത് അബൂലഹബ് അതുമിതും ജല്‍പിക്കാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ക്ക് മനസ്സിലായി, റസൂലി(സ)ന്നെതിരില്‍ ഇയാള്‍ പറയുന്നതൊന്നും പരിഗണനീയമല്ലെന്ന്. ഇയാള്‍ക്ക് തന്റെ സഹോദരപുത്രനോടുള്ള വിരോധംകൊണ്ട് ഭ്രാന്തു പിടിച്ചിരിക്കുകയാണെന്നവര്‍ക്ക് തോന്നി. അതിനുപുറമേ സ്വന്തം പിതൃവ്യനെ പേരു ചൊല്ലി ആക്ഷേപിച്ചതോടെ, ആരെയെങ്കിലും പരിഗണിച്ച് റസൂല്‍ (സ) ദീനീവിഷയത്തില്‍ വല്ല വിട്ടുവീഴ്ചയ്ക്കും തയ്യാറായേക്കുമെന്ന ആളുകളുടെ പ്രതീക്ഷക്ക് എന്നെന്നേക്കുമായി അറുതിയാവുകയും ചെയ്തു. റസൂല്‍തിരുമേനി പരസ്യമായി സ്വന്തം പിതൃവ്യനെ ആക്ഷേപിച്ചപ്പോള്‍ ഇവിടെ യാതൊരു പക്ഷപാതിത്വത്തിനും പഴുതില്ലെന്ന് അവര്‍ക്ക് ബോധ്യമായി. വിശ്വാസം കൈക്കൊള്ളുകയാണെങ്കില്‍ അന്യന്‍ അദ്ദേഹത്തിന് സ്വന്തക്കാരനാകും. സത്യനിഷേധമനുവര്‍ത്തിക്കുകയാണെങ്കില്‍ ഉടപ്പിറന്നവന്‍ അന്യനാവുകയും ചെയ്യും. ഇക്കാര്യത്തില്‍ ഇന്നവന്‍, ഇന്നവന്റെ മകന്‍ എന്നതിന് യാതൊരു പ്രസക്തിയുമില്ല.

ഇനി ഭാഷാപരമായ ഒരു കാരണവുമുണ്ട്.

അബൂലഹബ് നബിയെ ഭത്സിക്കാന്‍ ഉപയോഗിച്ചിരുന്ന പദം തബ്ബത്ത് എന്നായിരുന്നു. നീ നശിച്ചു എനാണര്‍ത്ഥം. അതേ പദം അതി മനോഹരമായ കാവ്യരീതിയില്‍ തിരിച്ച് ഉപയോഗിക്കുകയാണു ഖുര്‍‌ആന്‍ ചെയ്തത്. അത് മലയാള ഭാഷാ തര്‍ജ്ജമയില്‍ ഉള്‍കൊള്ളാനാവില്ല.

ഉദാഹരണത്തിന് കേരം തിങ്ങും കേരളനാടിനി കെ.ആര്‍.ഗൗരി ഭരിക്കട്ടെ എന്നത് ഒരാള്‍ക്ക് May K.R.Gauri rule the land of Kerala fills with coconut trees എന്ന് തര്‍ജ്ജമ ചെയ്യാനാകും. അതിന്റെ കാവ്യഭംഗി ആ തര്‍ജ്ജമ നല്‍കുകയില്ല. വാക്യം ശരിയാണ്. പക്ഷെ അക്ഷരങ്ങളുടെ ഭംഗി ഏഴയലത്തു വരില്ല. അതില്‍ ര,ക എന്നീ അക്ഷരങ്ങളുടെ പ്രാസഭംഗി തകര്‍‌ന്നു പോയിട്ടുണ്ട്. ഇത് തര്‍ജ്ജമ ചെയ്തൊരാള്‍ ഇതിലെന്ത് കാര്യമെന്ന് ചോദിച്ചാല്‍ പെട്ടെന്നുത്തരം പറയാന്‍ കഴിഞ്ഞെന്നു വരില്ല.

അബൂലഹബ് ഉപയോഗിച്ച തബ്ബത്ത് എന്ന പദം കൊണ്ടു തന്നെ തബ്ബത്ത് യദാ അബീലഹബിന്‍ വത്തബ്ബ് എന്ന് ചെല്ലിയപ്പോള്‍ അതേറ്റ് ചൊല്ലിയത് അബൂലഹബിന്റെ കൂട്ടുകാര്‍ കൂടിയായിരുന്നു. അത്ര മനോഹരമായ ഒരാക്ഷേപ ഭാഷ അവര്‍ മുമ്പനുഭവിച്ചിട്ടില്ലായിരുന്നു. കൂടാതെ അബൂലഹബിനും അയാളുടെ ഭാര്യക്കും പിന്നീട് വന്നുഭവിച്ച ദുരവസ്ഥകള്‍ മുഹമദ് നബിയുടെ പ്രവാചകത്വത്തിന്റെ മറ്റൊരു ദൃഷ്ടാന്തമായും ഖുറൈശികള്‍ക്കനുഭവപ്പെട്ടു.

പോസ്റ്റിന്റെ അവസാനം കാളിദാസന്‍ അസഭ്യഭാഷ സാധാരണപോലെ ഉപയോഗിച്ചിട്ടുണ്ട്. കാര്യങ്ങള്‍ വിശദീകരിക്കുക എന്നതിന്നപ്പുറം പ്രകോപിപ്പിക്കുക എന്നത് എന്റെ ഉദ്ദേശ്യമല്ലാത്തതിനാല്‍ കാളി കരിംകാളിയായി തുള്ളട്ടെ എന്ന് മാത്രം കുറിക്കുന്നു.

12 comments:

 1. വളരെ വിശദവും ലളിതവുമായി പറഞ്ഞിരിക്കുന്നു. ഈ സദുദ്യമം നിഷ്പക്ഷമതികളില്‍ ലക്ഷ്യം കാണുക തന്നെ ചെയ്യും. അബൂലഹബിനെക്കുറിച്ച് നൂറ്റിപ്പതിനൊന്നാമത്തെ അദ്ധ്യായത്തില്‍ "അവന്റെ ധനമോ സമ്പാദിച്ചതോ ഒന്നും അവന്നുപകാരപ്പെടില്ലെന്നും, തീജ്വാലകളുള്ള നരഗാഗ്നിയില്‍ പ്രവേശിപ്പിക്കപ്പെടുമെ"ന്നും പരാമര്‍ശിച്ചിട്ടുണ്ടല്ലോ. ഈ സൂക്തം അവതരിച്ചതിന്ന് ശേഷവും അബൂലഹബ് ജീവിച്ചിരുന്നില്ലേ?. പിന്നീട് അബൂലഹബ് ഇസ്ലാമിലേക്ക് പ്രവേശിച്ചിരുന്നുവെങ്കില്‍ പോലും ഖുര്‍‌ആനിന്റെ വാദം പൊളിയുമായിരുന്നു. വിശ്വാസിയായ ഒരാളെ നരഗാഗ്നിയില്‍ പ്രവേശിപ്പിക്കുമെന്നു പറഞ്ഞ ദൈവത്തിന്റെ നീതിയെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാമായിരുന്നു. അബൂലഹബിന്ന് അങ്ങനെയൊരു വെല്ലുവിളി ഉയര്‍ത്താന്‍ പോലുമായില്ലല്ലോ.

  ReplyDelete
 2. അബൂ ലഹബിന്റെ മക്കളില്‍ ചിലരോ അല്ലെങ്കില്‍ ഒരാളോ മുസ്ലിമായെന്കില്‍ അദ്ദേഹവും നമസ്കാരത്തിലും മറ്റും ഈ സൂറത്ത് പാരായണം ചെയ്യാനോ ചെയ്തിരിക്കാനോ സാധ്യതയുണ്ട് .( കൃത്യമായ റിപ്പോര്‍ട്ട് അറിയില്ല.) എങ്കിലും ഒരാള്‍ സത്യവിശ്വാസം സ്വീകരിച്ചാല്‍ രക്ത ബന്ധത്തെക്കാള്‍ ആദര്‍ശ ബന്ധത്തിനാണ് ഇസ്ലാമില്‍ സ്ഥാനമെന്ന് വ്യക്തമായി മനസ്സിലാക്കുവാന്‍ ഈ ആയത്തുകളുടെ പശ്ചാത്തലം നമ്മെ ബോധ്യപ്പെടുത്തുന്നു . ശിഹാബ്‌ മൊഗ്രാല്‍ പറഞ്ഞത് പോലെ, വെറുതെ കാപട്ട്യമായിട്ടെന്കിലും താന്‍ വിശ്വസിച്ചിരിക്കുന്നു എന്ന് അബൂ ലഹബ്‌ പറഞ്ഞിരുന്നെങ്കില്‍ ??? വിശ്വാസിയായ ഒരാളെ നരഗാഗ്നിയില്‍ പ്രവേശിപ്പിക്കുമെന്നു പറഞ്ഞ ദൈവത്തിന്റെ നീതിയെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാമായിരുന്നു.

  ചരിത്രപരമായ വിശകലനം ബോധപൂര്‍വ്വം അവഗണിച്ചു ഇസ്ലാമിനെയും ,മുസ്ലിംകളെയും ആക്ഷേപിക്കുന്ന 'കാളിദാസന്‍' എന്ന മുഖം മൂടിക്കു പുല്‍ക്കൊടിയും ആയുധം. ബ്ലോഗ്‌ സംവാദങ്ങള്‍ക്ക് പരിമിധികള്‍ ഏറെയാണ് . മൂന്നു പേര്‍ ചുറ്റുമിരിക്കുന്നത് പോലെയല്ല വിദൂര ദേശങ്ങളില്‍ ഇരുന്നു സംവദിക്കുന്നത് . നമ്മളറിയാതെ ഒരു പാട് അനോണികള്‍ ഇടയ്ക്കു കയറി വിഷയം തിരിച്ചു വിട്ടു രക്ഷാപ്രവര്‍ത്തനം നടത്തിക്കളയും . കൂടാതെ അന്തമില്ലാതെ എഴുതി എഴുതി മുഷിചിലാവുകയും ചെയ്യും . ഗുണകാംക്ഷയില്ലാത്ത 'കാളിദാസ' മുഖം മൂടികള്മായി സംവദിക്കുന്നത് സമയം കളയുന്ന ഏര്‍പ്പാടാനെന്നാണ് ഞാന്‍ കരുതുന്നത് .


  'കാട്ടിപ്പരുത്തി'ക്ക് നന്മകള്‍ നേരുന്നു ....

  ReplyDelete
 3. വളരെ ശ്രദ്ധയോടെയും അതിലേറെ പരിശോധനയും ആവശ്യമായി വരുന്ന പ്രവര്‍ത്തനമാണ്. വെബ് പേജുകളുടെ ലിങ്കിങ്ങും സമാനമായ കോഡിംഗുകളും. ഖുര്‍ആന്റെ കാര്യത്തില്‍ വീഴ്ച വളരെ ഗൗരവത്തോടെ കാണുകയും സ്വാഭാവികം. പക്ഷെ ഇവിടെ അതൊന്നുമല്ല വിഷയം. ജബ്ബാര്‍മാഷിന്റെ തുരുപ്പുശീട്ടുകളിലൊന്നാണ് സൂറത്തു ലഹബ്. അത് വായിക്കാന്‍ ശ്രമിച്ച കാളിദാസന് കാലില്‍ തടഞ്ഞ പിടിവള്ളിയാണ് എന്തോ ചില സാങ്കേതിക പ്രശ്‌നം കാരണം ആ പേജ് ലഭിക്കാതെ പോയത്. തോട്ടടുത്ത ദിവസങ്ങളില്‍ തന്നെ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. കാളിദാസന്‍ കിട്ടിയ അവസരം മുതലാക്കി എന്ന് മാത്രം. ഈ വിഷയത്തില്‍ നേരത്തെ ചില കാര്യങ്ങള്‍ ഞാനും പറഞ്ഞിരുന്നു അതിവിടെ വായിക്കാം.

  ReplyDelete
 4. കാട്ടിപ്പരുത്തിക്ക് അഭിനന്ദനങ്ങള്‍...വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു .. ഇതില്‍ നിന്ന് തന്നെ കാളിദാസ പ്രഭൃതികളുടെ തനി സ്വഭാവം മനസ്സിലകാം ....

  ReplyDelete
 5. മനുഷ്യനായ അബൂലഹബ് മനപൂര്‍‌വ്വം ചെയ്ത പ്രവര്‍ത്തനത്താല്‍ അദ്ദേഹത്തെ ദൈവം ആക്ഷേപിച്ചതാണു കാളിദാസന്റെ വലിയ പരാതി. ശരി. ബൈബിളിലെ ദൈവം ആരെയെല്ലാം ശപിക്കുന്നു. നമുക്ക് പരിശോധിക്കാമല്ലോ?
  ----------
  (:

  എല്ലാ ദൈവങ്ങളും മനുഷ്യന്റെ നിലവാരമേ പുലര്‍ത്തുന്നുള്ളു.

  ReplyDelete
 6. ദൈവങ്ങൾ മനുഷ്യ നിലവാരം പോലും പുലർത്തുന്നില്ലെന്നതാണു വാസ്തവം" നിന്റെ ദൈവമായ കർത്താവ്‌ ഞാനാകുന്നു ,ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌" എന്നാണ്‌ ഒന്നാം പ്രമാണം.
  "നിന്റ്‌ ഒരേ ഒരു അപ്പൻ ഞാനാകുന്നു. ഞാനല്ലാതെ വേറൊരു അപ്പൻ നിനക്കുണ്ടാകരുത്‌" എന്ന് ഒരു അലവലാതി തന്ത പോലും സ്വന്തം മകനോട്‌ പറയുമെന്ന് തോന്നുന്നില്ല. നട്ടെല്ലില്ലാത്ത സ്വന്തം ഉണ്മയിൽ വിശ്വാസമില്ലാത്ത ഒരു ദൈവം..

  ReplyDelete
 7. ശിഹാബ് മൊഗ്രാല്‍
  Noushad Vadakkel
  CKLatheef
  വിരാജിതന്‍
  വായനക്കും അഭിപ്രായത്തിനും നന്ദി-
  ea jabbar
  കേവല പ്രസ്ഥാവനകള്‍ കൊണ്ട് എന്തു കാര്യം. നമുക്ക കാട്ടിപ്പരുത്തിക്ക് മറുപടി ഇവിടെ നിന്നെങ്കിലും തുടങ്ങിക്കൂടെ

  ReplyDelete
 8. കീടുങ്ങൂരാന്‍-
  ഇടക്ക് മതവിശ്വാസിയും ഇടക്ക് മതവിരോധിയുമാകുന്ന ഈ മനശാസ്ത്രം പിടികിട്ടുന്നില്ല. എന്തായാലും മനുഷ്യന്‍ മറ്റു കര്‍ത്താവുകളെ ആരാധിക്കുന്നു. മറ്റാളുകളെ അപ്പനാക്കുന്നുവെന്ന് തോന്നിയിട്ടില്ല.

  ReplyDelete
 9. >>> മനുഷ്യനായ അബൂലഹബ് മനപൂര്‍‌വ്വം ചെയ്ത പ്രവര്‍ത്തനത്താല്‍ അദ്ദേഹത്തെ ദൈവം ആക്ഷേപിച്ചതാണു കാളിദാസന്റെ വലിയ പരാതി. ശരി. ബൈബിളിലെ ദൈവം ആരെയെല്ലാം ശപിക്കുന്നു. നമുക്ക് പരിശോധിക്കാമല്ലോ? <<<

  കാളിദാസനും ബൈബിളും തമ്മിലുള്ള ബന്ധം എന്താണ്?

  ReplyDelete
 10. സന്തോഷിനെ പോലെയുള്ളവര്‍ കാളിയുടെ പോസ്റ്റുകളില്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം നല്‍കുന്ന കമെന്റുകള്‍ തന്നെ കാളിയും ബൈബിളും തമ്മിലുള്ള ബന്ധം പറഞ്ഞു തരുന്നുണ്ടല്ലോ.

  ക്രൈസ്തവനായ മാത്യു എന്ന കാളിദാസന്‍ തന്റെ ബൈബിള്‍ ആദ്യം ഒന്നു നാനാക്കട്ടെ, എന്നിട്ടു മതിയല്ലോ പുറം നന്നാക്കല്‍

  ReplyDelete
 11. >> സന്തോഷിനെ പോലെയുള്ളവര്‍ കാളിയുടെ പോസ്റ്റുകളില്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം നല്‍കുന്ന കമെന്റുകള്‍ തന്നെ കാളിയും ബൈബിളും തമ്മിലുള്ള ബന്ധം പറഞ്ഞു തരുന്നുണ്ടല്ലോ. <<

  ഞാന്‍ കമന്റു എഴുതാറുണ്ട് എന്നതാണ് മാനദണ്ഡം എങ്കില്‍ കാളിദാസനേക്കാള്‍ ബൈബിളുമായി കൂടുതല്‍ ബന്ധം ഉള്ളവര്‍ കാട്ടിപരുത്തി, ബീമാപള്ളി, ലത്തീഫ് തുടങ്ങിയവര്‍ ആയിരിക്കുമല്ലോ...

  ReplyDelete
 12. എനിക്ക് യേശുവില്‍ വിശ്വാസമില്ല എന്നും യേശുവിനെ രക്ഷകനായി കാണുന്നില്ല എന്നും കാളിദാസന്‍ പറയട്ടെ. അപ്പോള്‍ ഞാന്‍ മാത്യു എന്ന കാളിദാസന്‍ ഒരു ക്രൈസ്തവനല്ല എന്ന വാദത്തിനെ അം‌ഗീകരിക്കാം.

  ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.