എന്റെ കഴിഞ്ഞ പോസ്റ്റിലെ ഒരു വാചകം മറ്റൊരു പോസ്റ്റിന്റെ വിഷയമാക്കി പുതിയ പോസ്റ്റ് തയ്യാറാക്കിയിരിക്കയാണു കാളിദാസന്‍. പോസ്റ്റിന്റെ വിഷയം മുഴുവന്‍ മാറ്റി ഒറ്റവാചകങ്ങളില്‍ തൂങ്ങുക അദ്ദേഹത്തിന്റെ സ്വഭാവമാണു. ഇവിടെയും കഴിഞ്ഞ പോസ്റ്റില്‍ തന്റെ വാദങ്ങളെ വിമര്‍ശിച്ചതിനെ മുഴുവന്‍ തൊട്ട് നോക്കുകകൂടി ചെയ്യാതെ പുതിയ ഒരു വിഷയം എടുത്തിടുകയാണു ചെയ്യുന്നത്. അല്ലാഹു എന്നത് ചാന്ദ്രദൈവത്തിന്റെ പേരായിരുന്നു. അതാണു മുസ്ലിങ്ങള്‍ ചിഹ്നമായി എടുത്തിട്ടുള്ളത് എന്ന ഭാഗമെല്ലാം ഒഴിവാക്കി പ്രവാചകന്റെ ചിത്രങ്ങളുടെ കഥകളാണു പുതിയ പോസ്റ്റില്‍. ഞാന്‍ റോബര്‍ട്ട് മൊറെയാണു ആദ്യമായി പ്രവാചകന്റെ ചിത്രങ്ങള്‍ വരച്ചത് എന്ന് പ്രസ്താവിച്ചിട്ടില്ല, മറിച്ച അല്ലാഹു എന്നത് ചാന്ദ്രദൈവത്തിന്റെ പേരായിരുന്നു എന്ന ആദ്യമായി വാദിച്ചത് അയാളാണെന്നാണു പറഞ്ഞത്. ആ വാദത്തിന്റെ സത്യമില്ലായ്മയുമാണു വിശദീകരിച്ചത്. ഒരു ആര്‍ക്കിയോളജിക്കല്‍ പിന്‍ബലവുമില്ലാത്ത ചില കേവല പ്രസ്ഥാവനകളിലെ പൊള്ളത്തരങ്ങളാണു ഞാന്‍ വിഷയകമാക്കിയിരുന്നത്.
ഇനി ചിത്രങ്ങളുടെ തന്നെ കാര്യമെടുക്കുക. എന്താണു മുസ്ലിങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും അവരുടെ പുണ്യപുരുഷരോടുള്ള ചിത്രങ്ങളുടെ സമീപനം. ഇവിടെ പ്രവാചകന്റെ ചിത്രങ്ങള്‍ ആരു പ്രസിദ്ധീകരിച്ചാലും അത് പ്രവാചകന്റെ ചിത്രമല്ല എന്ന ബോധം മുസ്ലിങ്ങള്‍ക്കുണ്ട്. അതിനെ വച്ച് ആരാധിക്കുന്ന ഒരു മനസ്സും അവരില്‍ രൂപപ്പെട്ടിട്ടില്ല. പക്ഷെ, ക്രൈസ്തവരില്‍ അങ്ങിനെയാണോ?
സെമസ്റ്റിക്‍ മതത്തിലെന്നവകാശപ്പെടുന്നുവെങ്കിലും ക്രിസ്ത്യന്‍ വിശ്വാസം മറ്റൊരു പാഗണ്‍ വിശ്വാസത്തിന്നപ്പുറം ഒന്നുമല്ല എന്നതാണു സത്യം. അതിന്റെ പ്രധാന കാരണം റോമക്കാരെ പോലെ തങ്ങളുടെ ബഹുമാന വസ്തുകള്‍ക്കും ദൈവങ്ങള്‍ക്കും ചിത്രങ്ങള്‍ നല്‍കി എന്നതു തന്നെയാണു. മനുഷ്യമനസ്സിന് ഏകദൈവ വിശ്വാസത്തില്‍ നിന്നും ബഹുദൈവ വിശ്വാസത്തിലേക്കടുക്കാന്‍ ഒരു പ്രേരണയുണ്ട്. ഇത് മതങ്ങളുടെ ചരിത്രം പഠിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന ഒരു വസ്തുതയാണ്. ദൈവത്തെ വിശദീകരിക്കുന്നതില്‍ പലപ്പോഴും മനുഷ്യന്റെ തലത്തിലേക്ക് തോറയും പഴയനിയമവും വരുന്നുവെങ്കിലും ഏകദൈവ വിശ്വാസത്തെ സംരക്ഷിക്കുന്നതില്‍ ജൂതര്‍ വിജയിച്ചിരിക്കുന്നുവെന്നു തന്നെ പറയാം. പക്ഷെ, ക്രൈസ്തവരിലെ ഒരു ചെറിയ വിഭാഗമല്ലാതെ എല്ലാവരും യേശുവിന് ചിത്രമൂണ്ടാക്കി ആരാധിക്കുന്നതില്‍ പെട്ടുപോയി . ആദ്യം ചിത്രങ്ങളായി തുടങ്ങി ഇപ്പോള്‍ വലിയ വലിയ പ്രതിമകളായി യേശു ക്രൈസ്തവരാല്‍ ആരാധിക്കപ്പെടുന്നു.
ചിത്രങ്ങള്‍ നിരോധിക്കപ്പെടുന്നതിന്റെ പ്രധാന കാരണം അതു തന്നെയാണു. വിശുദ്ധഗ്രന്ഥങ്ങളും അവയുടെ അനുയായികളിലെ ചിലരുടെ പ്രവൃത്തനങ്ങളും പലപ്പോഴും രണ്ട് തട്ടിലാകും. ഇത് എല്ലാ മതചരിത്രങ്ങളിലുമുണ്ട്. മൂപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദുമതത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങളിലും ഏകദൈവ വിശ്വാസം കാണാം. ബുദ്ധമതത്തിലുമതു തന്നെ. എന്നാല്‍ ഇവയെല്ലാം ഇന്നു പ്രതിനിധീകരിക്കുന്നത് അവയുടെ പ്രതിമാസംസ്കാരത്തിലൂടെയാണു. വാക്യങ്ങളില്‍ ഏകദൈവമുണ്ടെങ്കിലും അനുഭവത്തില്‍ ക്രൈസ്തവതയും അങ്ങിനെ തന്നെ.
യേശുവിന്റെ രൂപം,നിറം, ഉയരം എന്നിവയെ കുറിച്ചൊന്നും തന്നെ ബൈബിള്‍ പറയുന്നില്ല. എന്നിട്ടും ആരൊക്കെയോ വരച്ച ചിത്രങ്ങള്‍ തങ്ങളുടെ യേശുവിന്റെതാണെന്നു വിശ്വസിക്കാനും അതിനെ ആരാധിക്കാനും ക്രൈസ്തവര്‍ തയ്യാറാകേണ്ടി വന്നിരിക്കുന്നു. ബൈബിളിലെ ഏത് ഭാഗമാണു ഇന്നു കാണുന്ന യേശുവിന്റെ രൂപം വ്യാഖ്യാനിക്കുന്നത്. പക്ഷെ യേശുവിന്റെ ചിത്രം വരച്ചു വരച്ച് നസ്രേത്തുകാരനായ യേശുവിനെ ഇറ്റലിക്കാരനായ ജീസസ് ആക്കുന്നതില്‍ സഭകള്‍ വിജയിച്ചു.
വിശുദ്ധ യോഹന്നാന് ദര്‍ശനം കിട്ടിയ യേശുവിന്റെ രൂപം വര്‍ണ്ണിക്കൂന്നതിങ്ങിനെ-
13. തിരിഞ്ഞപ്പോള്‍ ഏഴു പൊന്‍ നിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവില്‍ നിലയങ്കി ധരിച്ചു മാറത്തു പൊന്‍ കച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.
14. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും
15. കാല്‍ ഉലയില്‍ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചല്‍പോലെയും ആയിരുന്നു. അവന്റെ വലങ്കയ്യില്‍ ഏഴു നക്ഷത്രം ഉണ്ടു;
16. അവന്റെ വായില്‍ നിന്നു മൂര്‍ച്ചയേറിയ ഇരുവായ്ത്തലയുള്ള വാള്‍ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യന്‍ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു.
എന്നാല്‍ ചില അലങ്കാരഭാഷ എന്നതിന്നപ്പുറം ഇതൊരു ചിത്രം വരക്കാനുള്ള നിറക്കൂട്ടുകളൊന്നും നല്‍കുന്നില്ല എന്നതാണു വാസ്തവം. ഇറ്റലിക്കാരനായ ഡാവിഞ്ചി ഇറ്റലിക്കാരായ മോഡലുകളില്‍ യേശുവിനെ വരച്ചെടുത്തത് തങ്ങളുടെ ദൈവമായി വിശ്വസിച്ചെടുക്കേണ്ട അവസ്ഥ വന്നത് ഈ ചിത്രം വര അംഗീകരിക്കുക വഴിയുണ്ടായ ദുരവസ്ഥയാണു.
ഒരു മതത്തില്‍ വിശ്വസിക്കുന്നവരില്‍ നിന്നു തന്നെ പലപ്പോഴും അതിന്റെ അടിസ്ഥാന കാര്യങ്ങളില്‍ വ്യതിചലനങ്ങളുണ്ടാകാറുണ്ട്. അങ്ങിനെ സംഭവിക്കുന്നതില്‍ നിന്നാണു മതങ്ങള്‍ അവയുടെ ആശയങ്ങളുമായി വ്യതിചലിക്കാറുള്ളത്. യേശുവിന്റെ ചിത്രങ്ങളും പ്രതിമകളും ബൈബിളിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്നുള്ള വ്യതിചലനമാണു. ഏതെങ്കിലും ക്രിസ്തവ നാമധാരി യേശുവിന്റെ എന്നവകാശപ്പെട്ടു ചിത്രങ്ങളും പ്രതിമകളും വരക്കുകയും നിര്‍മ്മിക്കുകയും ചെയ്തുവെങ്കില്‍ അത് ഏറ്റെടുക്കാതിരിക്കാനുള്ള കരുതല്‍ ക്രൈസ്തവ മതം ചെയ്യണമായിരുന്നു. പകരം യേശുവിന്റെയും കന്യാമറിയത്തിന്റെയും യേശുവിന് ശേഷം വന്ന വിശുദ്ധരുടെയും പ്രതിമകള്‍ കൊണ്ട് ചര്‍ച്ചുകള്‍ നിറയുകയാണു ക്രൈസ്തവതയില്‍ സംഭവിച്ചത്.
യേശുവിന്റെ ചിത്രങ്ങള്‍ കേവല ചിത്രങ്ങളല്ല. അത് കേവലം ഒരു ക്രിസ്ത്യാനിയുടെ ചിത്രം വരക്കുന്നത് പോലെ നിസ്സാരമല്ല. അത് മറ്റൊരാരാധ്യവസ്തുവായി രൂപപ്പെടുന്നു എന്നതാണ് അതിലെ പ്രശ്നം. ബൈബിളിലെവിടെയും യേശുവിന്റെ ചിത്രമോ അതിനു മുമ്പുണ്ടായിരുന്നവരുടെ ചിത്രമോ, അല്ലെങ്കില്‍ യഹോവയുടെയുയോ എലോഹിമിന്റെയോ പ്രതിമകളോ ഉണ്ടായിരുന്നില്ല. റോമക്കാര്‍ ക്രൈസ്തവരാവുകയല്ല, മറിച്ച് ക്രിസ്തവത റോമിക്കുകയാണു ചെയ്തത് എന്നതായിരുന്നു ഒരു ചിത്രം വരുത്തി വച്ച ദുരന്തം.
പേര്‍ഷ്യക്കാരോ തുര്‍ക്കികളോ നൂറ്റാണ്ടുകള്‍ക്ക് ശേഷം പ്രവാചകനായ മുഹമെദ് നബിയുടെ ചിത്രം തങ്ങളുടെ ഭാവനയില്‍ നിന്നും വരക്കുമ്പോള്‍ അത് ആരാധിക്കപ്പെടാനുള്ള വസ്തുവാക്കിയില്ല എന്നതാണു ക്രൈസ്തവതയും ഇസ്ലാമും തമ്മിലുള്ള വ്യത്യാസം.
No comments:
Post a Comment
ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.