Monday, March 22, 2010

ആമുഖം

പുതിയ ഒരു ബ്ലോഗ് കൂടി തുടങ്ങുകയാണു. പേര്‍ സൂചിപ്പിക്കുന്നത് പോലെ ഇസ്ലാമുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ക്രൈസ്തവ വിശ്വാസവുമായി ഇസ്ലാമിനുള്ള ചര്‍ച്ചകളാണു ഇവിടെ ഉദ്ദേശിക്കുന്നത്.

സ്വാഭാവികമായും ഒരു മുസ്ലിം എന്ന നിലയിലുള്ള എന്റെ വീക്ഷണങ്ങളുമായി എന്റെ ക്രൈസ്തവ വായനക്കാര്‍ക്ക് വിയോജിക്കുവാനുള്ള സാധ്യതയും ചോദ്യം ചെയ്യുവാനുള്ള അവകാശത്തെയും മാനിക്കുന്നു. അതോടൊപ്പം എന്റെ വീക്ഷണങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യത്തെയും എനിക്കു മാനിക്കേണ്ടതുണ്ട്.

എങ്കിലും ഞാന്‍ ഇവിടെ ഉപയോഗിക്കുന്ന തെളിവുകളും ക്രൈസ്തവര്‍ അം‌ഗീകരിക്കുന്ന സ്ത്രോതസ്സുകളില്‍ നിന്നു മാത്രമാകുമെന്നു ഉറപ്പു നല്‍കുന്നു. വിശദീകരണങ്ങളില്‍ വിയോജിക്കാനുള്ള സാധ്യതയുണ്ടാകാം.

ഇതൊരു തുറന്ന ചര്‍ച്ച മാത്രമാണു, പക്ഷെ എത്ര മിതമായ രീതിയിലായാലും വിമര്‍ശനം അര്‍ക്കുമിഷ്ടമുണ്ടാകുന്ന ഒന്നല്ല. അതിനാല്‍ ആരെയും വേദനിപ്പിക്കില്ല എന്നു എനിക്കു പറയാന്‍ കഴിയില്ല. പക്ഷെ വൈകാരികമായി പ്രകോപിപ്പിക്കുക എന്നത് ഞാന്‍ ഒഴിവാക്കുന്നതാണു. എപ്പോള്‍ എന്നില്‍ നിന്നും പാകപ്പിഴവുകളുണ്ടാകുന്നുവോ ചൂണ്ടിക്കാണിക്കാന്‍ അപേക്ഷിക്കുന്നു.

സം‌വാദങ്ങള്‍ എല്ലാം ഒരിടത്താകുന്നതിനേക്കാള്‍ നല്ലത് വ്യത്യസ്ത വിഷയങ്ങള്‍ വ്യത്യസ്ത വേദികളിലായി ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണു ഇങ്ങിനെ ഒരു ബ്ലോഗ് ആരംഭിക്കുന്നത്.

അപ്പോള്‍ നമുക്ക് ആദമില്‍ നിന്നു തുടങ്ങാം - അല്ല.. ആദ്യത്തില്‍ നിന്നു-----

ആദ്യപാപത്തില്‍ നിന്നു

ആദ്യപാപമോ അതോ ആദ്യപാഠമോ?

7 comments:

  1. തുടങ്ങിക്കോളൂ, കാത്തിരിക്കുകയാണ്‌.

    ReplyDelete
  2. സംശുദ്ധമായ ആത്മാവിന്റെ ഭാഗമായ മനുഷ്യനുമാത്രം പാപം. അതിനുശേഷം ആ എക്കൌണ്ടിൽ ശിക്ഷയും. പാവം മനുഷ്യൻ!!!

    ആരവിടെ!!!
    ചർച്ച തുടങ്ങട്ടെ!!!!

    ReplyDelete
  3. പേര്‍ സൂചിപ്പിക്കുന്നത് പോലെ ഇസ്ലാമുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ക്രൈസ്തവ വിശ്വാസവുമായി ഇസ്ലാമിനുള്ള ചര്‍ച്ചകളാണു ഇവിടെ ഉദ്ദേശിക്കുന്നത്.

    ക്രൈസ്തവ വിശ്വാസത്തില്‍ നിന്നും പലതും കോപ്പി അടിച്ചതുകൊണ്ടാണ് ഇസ്ലാം ക്രൈസ്തവ വിശ്വാസവുമായി അടുത്ത് നില്‍ക്കുന്നു എന്നാ തോന്നലുണ്ടാക്കുന്നത് ..എന്നാല്‍ അടിസ്ഥാന ക്രൈസ്തവ വിശ്വാസങ്ങളായ യേശു ക്രിസ്തുവിന്റെ ദൈവത്വം ,കുരിശു മരണം, ഉത്വാനം തുടങ്ങിയവയെ എതുര്‍ക്കുന്നതിനാല്‍ ക്രൈസ്തവ വിശ്വാസത്തെ ബുദ്ധിപൂര്‍വ്വം വികലമാക്കാനുള്ള ഒരു ശ്രമമാണ് ഖുര്‍-ആന്‍ തടത്തിയത് എന്ന് മനസ്സിലാക്കാം ...ഇതുപോലുള്ള മതങ്ങള്‍ ഇനിയും ഉണ്ടാകുമായിരിക്കും ...

    ReplyDelete
  4. പുതിയ ടെമ്പ്ലെറ്റ് നന്നായിരിക്കുന്നു

    ReplyDelete
  5. നാസിയാന്‍-

    ഇനി ചര്‍ച്ച ചെയ്യുന്ന ബൈബിളില്‍ നിന്നാണോ ഖുര്‍‌ആന്‍ കോപ്പിയടിച്ചത്? ആണെങ്കില്‍ വിശദീകരിക്കണെ-

    അരുണ്‍-
    :)

    ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.