ബൈബിളിലെ സൃഷ്ടിപ്പിന്റെ കണക്കുകള്‍ താഴെ പ്രകാരമാണു.
ഒന്നാം ദിവസം- ആകാശം, ഭൂമി, വെളിച്ചം, ഇരുട്ട്, പകല്‍, രാത്രി.
രണ്ടാം ദിവസം- വായു, അന്തരീക്ഷത്തെ ആകാശമെന്നു പേരിട്ടു.
മൂന്നാം ദിവസം- വെള്ളത്തെ കരയില്‍ നിന്നും വേര്‍ത്തിരിച്ചു, ഭൂമി സൃഷ്ടിച്ചു. വെള്ളത്തിനു കടലെന്നു പേരിട്ടു. ഭൂമിയില്‍ സസ്യങ്ങളെ സൃഷ്ടിച്ചു.
നാലാം ദിവസം-സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍- പകല്‍ വാഴേണ്ടതിന്നു വലിയ വെളിച്ചം- രാത്രി വാഴേണ്ടതിന്നു ചെറിയ വെളിച്ചം
അഞ്ചാം ദിവസം-മത്സ്യങ്ങള്‍, പക്ഷികള്‍,
ആറാം ദിവസം- കരജീവികള്‍, മനുഷ്യന്‍
ഏഴാം ദിവസം- വിശ്രമം
കഥ മനോഹരമാണു, കഥയില്‍ ചോദ്യവുമില്ല, പക്ഷെ ബൈബിള്‍ വെറുമൊരു കഥയില്ലാക്കഥയായിക്കൂടല്ലോ? അത് അവതരിപ്പിക്കുന്നത് ദൈവത്തിന്റെ കഥയല്ലെ?
1. വെളിച്ചം ദൈവം ഒന്നാം ദിവസം സൃഷ്ടിച്ചു എന്നു പറയുമ്പോള്‍ വെളിച്ചത്തിന്റെ കാരണമായ സൂര്യനെയും നക്ഷത്രങ്ങളെയും നാലാം ദിവസമാണു സൃഷ്ടിക്കുന്നത്. എങ്ങിനെയാണ് വെളിച്ചത്തിന്നു കാരണമായ നക്ഷത്രങ്ങളെ വെളിച്ചത്തിന്നു ശേഷം സൃഷ്ടിക്കുന്നത്?
2. ഭൂമിയെ സൃഷ്ടിക്കുന്നത് മൂന്നാം ദിവസം, സൂര്യനെ സൃഷടിക്കുന്നത് നാലാം ദിവസം, പകലും രാത്രിയും ആദ്യദിവസം മുതല്‍ തുടങ്ങുകയും ചെയ്യുന്നു. രാത്രിയും പകലുമുണ്ടാകുന്നത് സൂര്യനെ ഭൂമി കറങ്ങുന്നതിനാലെണെന്നിരിക്കെ എങ്ങിനെ ഒന്നാം ദിവസ്ം മുതല്‍ രാത്രിയും പകലുമുണ്ടാകുന്നു.?
3. ഭൂമിയെ സൃഷ്ടിക്കുന്നത് മൂന്നാം ദിവസം, സൂര്യനെ സൃഷടിക്കുന്നത് നാലാം ദിവസം, ഭൂമി എന്നത് സൂര്യന്‍ എന്ന നക്ഷത്രത്തില്‍ നിന്നും തെറിച്ചുണ്ടായ ഒരു ഗ്രഹമെന്ന് ശാസ്ത്രം. എങ്കില്‍ ഭൂമി എങ്ങിനെ സൂര്യനു മുമ്പുണ്ടാകും. അതോ ഭൂമിയില്‍ നിന്നു സൂര്യനുണ്ടായി എന്നോ? അതോ സൂര്യനില്‍ നിന്നും ഭൂമി ഉണ്ടായത് ക്രൈസ്തവര്‍ അംഗീകരിക്കില്ല എന്നോ?
4. സസ്യങ്ങളെ ദൈവം സൃഷ്ടിക്കുന്നത് മൂന്നാം ദിവസം. സൂര്യനെ നാലാം ദിവസവും. ഭൂമിയില്‍ സൂര്യനില്ലാതെ സസ്യങ്ങള്‍ എങ്ങിനെ നില നില്‍ക്കും. സൂര്യനു മുമ്പേ ഭൂമിയില്‍ സസ്യങ്ങളുണ്ടായിരുന്നോ?
5. നാലാം ദിവസം രാത്രി ഭരിക്കേണ്ടതിന്നു ചന്ദ്രനെന്ന വെളിച്ചത്തെ നിയമിക്കുന്നു. ചന്ദ്രനാകട്ടെ വെളിച്ചമില്ലതാനും. ഇത് ദൈവത്തിന്റെ അറിവില്‍ ഇല്ല എന്നു വരുമോ?
ബൈബിളിലെ ആദ്യ ഭാഗത്തെ ഏതാനും പേജുകള്‍ മറിക്കുമ്പോള്‍ തന്നെ ഇത്ര അബദ്ധങ്ങളാണുള്ളെതെന്ന് ഒറ്റവായനയില്‍ തന്നെ ശ്രദ്ധയില്‍ വരുന്നു.
ഇതെങ്ങിനെ ദൈവത്തില്‍ നിന്നു അവതരിക്കപ്പെട്ട പൂര്‍ണ്ണ രൂപത്തില്‍ നിലനില്‍ക്കുന്ന ദിവ്യ ഗ്രന്ഥമെന്നു അവകാശപ്പെടാന്‍ കഴിയും.
ഈ അഞ്ചു പുതിയ ചോദ്യങ്ങളും കഴിഞ്ഞ പോസ്റ്റിലെ ഒരു ചോദ്യവും ആറ് കാര്യങ്ങള്‍ എന്റെ ബൈബിള്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മുമ്പില്‍ സമര്‍പ്പിക്കുന്നു.
അവനാണ് നിങ്ങൾക്കുവേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത്. പുറമേ ഏഴ് ആകാശങ്ങളിലായി ക്രമീകരിച്ചുകൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചതും അവൻ തന്നെയാണ്. അവൻ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാവുന്നു. (ഖുറാൻ 2:29)
ReplyDeleteകാട്ടിപ്പരുത്തിക്ക് ഈ പറഞ്ഞത് ഒന്ന് വിശദീകരിക്കാമോ ?
ഖുര്‍ആനിലെ ഏഴ് ആകാശങ്ങള്‍ എന്നത് ഏഴ് പ്രപഞ്ചങ്ങള്‍ എന്നതിനെ കുറിച്ചാണെന്നാണ് മനസ്സിലാക്കുന്നത്- കൂടുതല്‍ വിശദീകരണങ്ങള്‍
ReplyDeleteപ്രപഞ്ചഘടനയും ഖുര്‍ആനും എന്ന പോസ്റ്റില്‍ ഇട്ടിട്ടുണ്ട്. അവിടെ വായിക്കാം- ഇവിടെ മുകളിലിട്ട വിഷയങ്ങളാണു ചര്‍ച്ചക്കെടുക്കുന്നത്.
നല്ല തൃപ്തികരമായ ഉത്തരം കാട്ടിപ്പരുത്തീ.. പുസ്തകത്തിലുള്ളതിനെ എങ്ങനെ വേണേലും വ്യാഖ്യാനിക്കാമല്ലോ അല്ലേ ?
ReplyDeleteKaattipparuthi,
ReplyDeleteAs per Quran creation was done in Six days or in Eight days?
The Bible very clearly talks about the creation done in six normal days but the Quran confuses it by making it eight days.
We read in (signs) Spelled Out, Ha-mim Sura 41:9, "Say: Is it that ye deny Him Who created the earth in two Days? And do ye join equals with Him? He is the Lord of (all) the Worlds." Sura 41:10, "He set on the (earth), mountains standing firm, high above it, and bestowed blessings on the earth, and measure therein all things to give them nourishment in due proportion, in four Days, in accordance with (the needs of) those who seek (Sustenance)." Sura 41:11, "Moreover, He comprehended in His design the sky, and it had been (as) smoke: He said to it and to the earth: 'Come ye together, willingly or unwillingly.' They said, 'We do come (together), in willing obedience.'" Sura 41:12, "So He completed them as seven firmaments in two Days, and He assigned to each heaven its duty and command. And We adorned the lower heaven with lights, and (provided it) with guard. Such is the Decree of (Him) the Exalted in Might, Full of Knowledge."
If Allah is full of knowledge, then why so much of confusion?
ഇത് ഒരു പഹേൻ ഒറ്റ ഊത്തിന് മൻസമ്മാരിക്ക് വേണ്ടി ഇണ്ടാക്കീതാന്ന് ഓൻ തന്നെ ഒരിക്കെ പറഞ്ഞ് തീർപ്പാക്കിതല്ലേന്ന്.
ReplyDeleteമറ്റേ പഹേൻ എന്തിനാ 6 ദെവസം എട്ത്തത്‌ന്ന് മൻസ്‌ലാവ്‌ണ്‌ല്ല.
followup
ReplyDeleteനല്ല നല്ല ചോദ്യങ്ങള്‍ കാണുമ്പോള്‍ മറുപടി പറയാതിരിക്കുന്നതെങ്ങനെ. യുക്തിവാദികളും ക്രിസ്ത്യാനികളും തമ്മിലുള്ള രഹസ്യബന്ധം അങ്ങാടിപ്പാട്ടായ സ്ഥിതിക്ക് ആകെ മുങ്ങിയാല്‍ കുളിരില്ല എന്നല്ലേ. കര്‍താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഇതാ പിടിച്ചോ മറുപടികള്‍
ReplyDelete1)
ദൈവം ഇന്നത്തെ ഗ്യാലക്സി ആദ്യം സൃഷ്ടിച്ചിരുന്നില്ല. ആന്‍ഡ്രോമീഡ ഗ്യാലക്സിയാണ് വെളിച്ചത്തിന്റെ രൂപത്തില്‍ ആദ്യം സൃഷ്ടിച്ചത്. ഇന്നും ലത് ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഒരു തുണ്ട് വെളിച്ചമായി കാണാം
2.
ആന്‍ഡ്രോമീഡ ഗ്യാലക്സി സൃഷ്ടിച്ച സമയത്ത് പെട്ടെന്നുണ്ടായ വെളിച്ചം ദൈവത്തിന് ഇഷ്ടമായില്ല. അതുകൊണ്ട് ദിവസത്തില്‍ പകുതി എര്‍ത്ത് അവര്‍ ആചരിക്കാന്‍ ദൈവം നക്ഷത്രങ്ങളോട് സൃഷ്ടിച്ചു. അങ്ങനെയാണ് രാവും പകലും ഉണ്ടായത്.
3.
ആന്‍ഡ്രോമീഡ ഗാലക്സി വെളിച്ചം കൊണ്ട് നിറഞ്ഞപ്പോള്‍ ദൈവം ഒരു മാറ്റത്തിനായി ദൂരെ ഒരു സ്ഥലത്ത് പോയി അവിടെ കാറ്റത്ത് അടിഞ്ഞുകൂടിയ പൊടി വാരിക്കൂട്ടിയെടുത്ത് ഭൂമിയെ സൃഷ്ടിച്ചു. പിന്നെ അതില്‍ സസ്യങ്ങള്‍ ഉണ്ടാക്കി. അവയ്ക്ക് ദൈവത്തിന്റെ സാന്നിധ്യവും വെളിച്ചവും ഇഷ്ടമായി. അങ്ങനെ അവ തന്നെ എപ്പോഴും ഓര്‍ക്കാന്‍ ഭൂമിയുടെ തൊട്ടടുത്ത് ആവശ്യത്തിനു മാത്രം ചൂടില്‍ ഒരു സൂര്യനെ അങ്ങുണ്ടാക്കി
4.
ആദ്യത്തെ ദിവസം ദൈവത്തില്‍ നിന്നും നേരിട്ടായിരുന്നു സസ്യങ്ങള്‍ ഊര്‍ജം കൈപ്പറ്റിയത്.
5. ആദ്യകാലത്ത് ചന്ദ്രനു വെളിച്ചം ഉണ്ടായിരുന്നു. എന്നാല്‍ അതിന്റെ അഹങ്കാരം മൂലം ചന്ദ്രന്‍ ദൈവത്തെ വരെ വെല്ലുവിളിച്ചു. അങ്ങനെ ചന്ദ്രന്റെ സ്വന്തം വെളിച്ചം ദൈവം റിമൂവ്വ് ചെയ്തു. ഇതാണുണ്ടായത്..
നല്ല ചോദ്യങ്ങള്‍. വിശ്വാസികള്‍ക്ക് മറുപടി ഉണ്ടാവില്ലെന്നുറപ്പ്.
പാര്‍ത്ഥന്‍ -
ReplyDeleteനമുക്ക് യുക്തിവാദിയാനോന്ന് വരെ തോന്നുന്ന ഗോപാലനവര്‍കളുടെ വ്യാഖ്യാനമുണ്ടല്ലോ അല്ലെ- സയണ്ടാഫിക് ആയ-----
പീസ്-
ReplyDeleteഖുര്‍ആനിലെ പ്രപഞ്ചഘടനയെ കുറിച്ചുള്ള പരാമര്‍ശങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ക്കുള്ള മറുപടിയുമായി ഒരു തുടര്‍ പോസ്റ്റ് ഞാന്‍ മുമ്പ് കൊടുത്തിട്ടുണ്ട്. അജെക്സിനു കൊടുത്ത ലിങ്കിലൂടെ പോയാല്‍ നിങ്ങള്‍ക്കു വായിക്കാം. സംശയങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യുകയും ചെയ്യാം.
ഇത്രയും നല്ല ഉത്തരങ്ങള്‍ തന്നാല്‍ പിന്നെയെന്തു മറുപടി അനിലേ?
ReplyDeleteപഴയ പോസ്റ്റില്‍ നിന്നും-
ReplyDeleteആരോപണം
ജബ്ബാര്‍ എഴുതുന്നു.
പ്രപഞ്ചസൃഷ്ടിക്കു മൊത്തം ആറു ദിവസം എടുത്തു എന്നാണ് ഖുര്‍ ആന്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത്. (50:38,25:59,32:4) എന്നാല്‍ വിശദാംശങ്ങള്‍ വിവരിക്കവെ അത് എട്ടു ദിവസമായി വര്‍ദ്ധിക്കുന്ന വൈരുദ്ധ്യവും കാണാം.
ഭൂമിയുണ്ടാക്കിയത് രണ്ടു ദിവസം കൊണ്ടാണെന്നും (41:9) അതില്‍ മലകള്‍ സ്ഥാപിക്കുന്നതിനും ആഹാരവസ്തുക്കള്‍ നിറച്ച് സമൃദ്ധി വരുത്തുന്നതിനും നാലു ദിവസം വേണ്ടി വന്നു എന്നും(41:10) ഖുര്‍ ആന്‍ വിശദമാക്കുന്നു. പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിയുകയും (41:11) രണ്ടു ദിവസങ്ങളിലായി ആകാശത്തിന്റെ കാര്യം പൂര്‍ത്തിയാക്കുകയുമാണുണ്ടായത്.(41:12)
മറുപടി
ഖുര്‍ആനിലെ ഈ ആയത്തുകളെ നമുക്കു വിശകലനം ചെയ്യാം
9. നീ പറയുക: രണ്ടു ദിവസ( ഘട്ട )ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന് നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്.
10. അതില്‍ (ഭൂമിയില്‍) - അതിന്‍റെ ഉപരിഭാഗത്ത് - ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ് (അവനത് ചെയ്തത്.) ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി ശരിയായ അനുപാതത്തില്‍
11. പിന്നെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു.എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.
12. അങ്ങനെ രണ്ടുദിവസ( ഘട്ട )ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കി പൂര്‍ത്തിയാക്കി. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമാഉദ്ദുനിയായെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്.( അദ്ധ്യായം 41-ഫുസിലത്ത്)
ഇവിടെയെവിടെയും എട്ടു ഘട്ടങ്ങളിലായി പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന് പറഞ്ഞിട്ടില്ലല്ലോ? രണ്ടും രണ്ടും എന്ന് കേള്‍ക്കുമ്പോഴേക്ക് കൂട്ടാന്‍ തുടങ്ങിയാലോ? ചിലപ്പോ കിഴിക്കേണ്ടി വരികയും ചെയ്യില്ലേ?
ReplyDeleteഒന്നാമതായി ഇതിലെ 11-മത്തെ വാചകം ശ്രദ്ധിക്കുക. അവിടെ ആകാശത്തിലേക്കു തിരിഞ്ഞു എന്നാണ് പറയുന്നത്. സൃഷ്ടിച്ചു എന്നല്ല, അതായത് അവിടെ ആകാശമുണ്ടായിരുന്നു, ആ ആകാശത്തില്‍ നിന്നാണ് ഭൂമിയെ മാറ്റിനിര്‍ത്തുന്നത്. ഇവിടെ ആകാശമല്ല വിഷയം, ഭൂമിയാണ്.
ഉദാഹരണത്തിന്നു ഒരു കമ്പനി ഏഴു ടൌണ്‍ഷിപ്പുകള്‍ ഉണ്ടാക്കുന്നു. അതില്‍ ഒരു ടൌണ്‍ഷിപ്പില്‍ അതിലെ പ്രധാനപ്പെട്ട ഒരു ഓഫീസ് നിര്‍മിക്കുന്നു. മൊത്തം ടൌണ്‍ഷിപ്പ് ഉണ്ടാക്കാനുള്ള കാലാവധി ആറു ഘട്ടമായി 10 കൊല്ലമാണ്. എല്ലാ പണികളും വ്യത്യസ്ത സ്ഥലങ്ങളില്‍ ഒരേപോലെ തുടങ്ങിയിട്ടുണ്ട്. അതിലെ ഒരു ടൌണ്‍ഷിപ്പിനെ നമുക്ക് ടൌണ്‍-A അന്നു വിളിക്കാം.
ടൌണ്‍-A യില്‍ ഒരു പ്രധാന ഓഫീസിന്റെ നിര്‍മാണം നാലു വര്‍ഷത്തിന്നു ശേഷം ആരംഭിക്കുന്നു. ഈ ഏഴു ടൌണ്‍ഷിപ്പുകളും ഉണ്ടാക്കുന്നതിന്നിടയില്‍ തന്നെയാണ് A- എന്ന ടൌണ്‍ഷിപ്പും അതിലെ ഓഫീസും ഉണ്ടാക്കുന്നത്. പ്രധാന ഓഫീസിന്റെ സ്റ്റ്രക്‍ചര്‍ പൂര്‍ത്തിയാക്കുന്നത് രണ്ട് ഘട്ടമായി രണ്ടു മാസം കൊണ്ടാണ്. അപ്പോഴും മറ്റു ടൌണ്‍ഷിപ്പുകളുടെ ജോലി നടക്കുന്നുണ്ട്. അതിന്നു ശേഷം അഞ്ചു ഘട്ടമായി 12 മാസം കൊണ്ടാണ് അതിന്റെ മിനുക്കുപണികളെല്ലാം ശരിയാവുന്നത്. അതിന്നു ശേഷം ഒരു വര്‍ഷമെടുത്തു എല്ലാ ടൌണ്‍ഷിപ്പുകളും പൂര്‍ത്തിയാവാന്‍. നമുക്ക് പറയാന്‍ കഴിയും മൊത്തം ടൌണ്‍ഷിപ്പ് ഉണ്ടാക്കാന്‍ 6 ഘട്ടമായി എന്നു.അതോടൊപ്പം തന്നെ ഓഫീസ് ഉണ്ടാക്കാന്‍ ഏഴു ഘട്ടമെടുത്തെന്നും.
ഇതിലെന്താണ് അശാസ്ത്രീയത. ഇവിടെ ഒരിടത്ത് സമയം വര്‍ഷമാണെങ്കില്‍ മറ്റൊരിടത്ത് മാസമാണ്.
ഇതിന്നു പുറമെ ഭൂമിയെ സൃഷ്ടിച്ചു കഴിഞ്ഞതിന്നു ശേഷം അകാശങ്ങളെ സൃഷ്ടിച്ചു എന്നു പറയാത്തിടത്തോളം ഒരേസമയമെന്നു വ്യാഖ്യാനിച്ചാലും നമുക്ക് പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നു. അകാശങ്ങളില്‍ നിന്നല്ല ഭൂമിയെ മാറ്റി നിര്‍ത്തുന്നത്. അകാശത്തില്‍ നിന്നാണ്. സമാഉദ്ദുനിയയില്‍ നിന്ന്. 12-മത്തെ ആയത്തില്‍ ഏഴാകാശത്തെ പൂര്‍ത്തിയാക്കുന്ന കാര്യമാണ് പറയുന്നത്, അതെല്ലാതെ പുതുതായുണ്ടാക്കുകയല്ല. മാത്രമല്ല, ഓരോ അകാശവും വെവ്വേറെ എന്നും അതില്‍ സമാഉദ്ദുനിയയെ നമുക്ക് കാണാന്‍ കഴിയാവുന്ന ആകാശമെന്നും വ്യക്തമാക്കുകയും ചെയ്യുന്നു. ഇങ്ങനെയെല്ലാമല്ലാതെ എങ്ങിനെ 1400 കൊല്ലങ്ങള്‍ക്കു മുമ്പ് വിശദീകരിക്കാന്‍ കഴിയും, ഖുര്‍ആനിന്റെ മൌലികത തന്നെയാണിത്, കാലങ്ങളോട് സംവദിക്കുവാനുള്ള കഴിവ്.
എന്നാല്‍ 11-മത്തെ ആയത്തില്‍ ആകാശമെന്ന ഏകവചനം മാത്രമാണുപയോഗിക്കുന്നത്. ഭൂമി ആകാശങ്ങളില്‍ നിന്നല്ല മാറ്റപ്പെടുന്നത്, ആകാശത്തുനിന്നു മാത്രമാണ്.
ഖുര്‍ആനില്‍ യൌം എന്നല്ലാതെ നിശ്ചിതഘട്ടങ്ങളെന്നു കാണാനില്ല, ശാസ്ത്രലോകത്തുപോലും ഇങ്ങിനെ ഘട്ടങ്ങളെ വ്യ്ത്യസ്ത സമയബന്ധിത ഘട്ടങ്ങളാക്കി തരംതിരിക്കുന്നത് നാം വളരെ വിശദമായി വിശദീകരിച്ചതും.
കൂടാതെ മനുഷ്യസൃഷ്ടിപ്പിനെ കുറിച്ച് അല്ലാഹു പറയുന്നതിങ്ങനെയാണ്.
57. തീര്‍ച്ചയായും ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുക എന്നതാണ് മനുഷ്യനെ സൃഷ്ടിക്കുന്നതിനെക്കാള്‍ വലിയ കാര്യം. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല. ( അദ്ധ്യായം 40. മുഅ്മിന്‍)
പുതിയ വിവരങ്ങള്‍ ശാസ്ത്രം നമുക്കു നല്‍കുമ്പോള്‍ കൂടുതല്‍ തെളിഞ്ഞു വരുന്നത് ഖുര്‍ആനിന്റെ ദൈവീകതയാണ്, അതിനാല്‍ ശാസ്ത്രം ഇനിയും പുരോഗമിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. യുക്തിവാദികള്‍ക്കതത്ര അരോചകമാണെങ്കിലും ശരി.
കാട്ടിപ്പരുത്തീ,
ReplyDeleteഖുർആനിലെ പ്രപഞ്ചസൃഷ്ടി അപാരംതന്നെ. കണ്ണ് തള്ളിപ്പോയി.
സമ്മതിച്ചു.
ആകാശവും ഭൂമിയും എന്ത് അനുസരണയോടെയാണ് ഓടി വന്നത് എന്നു നോക്കൂ. ഇത്രയും കരുത്തനായ / സ്നേഹനിധിയായ ഒരു സൃഷ്ടികർത്താവിനെ എവിടെ തിരഞ്ഞാലാണ് കാണാൻ സാധിക്കുക.
ഈ പ്രപഞ്ച സൃഷ്ടിയുടെ ദിവസങ്ങൾ കൂട്ടുമ്പോൾ വടക്കൻ പാട്ടിലെ പുത്തുരം അടവ് ഒന്ന് ഓർമ്മിക്കുന്നത് നല്ലതാണ്. 4 അടി മുന്നിലേക്ക് വെച്ച്, 3 അടി പിന്നിലേക്ക് വെച്ച്, അമർന്ന്, വീണ്ടും 5 അടി മുന്നിലേക്ക് വെച്ച് ചാടിക്കെട്ടി വലിഞ്ഞമർന്ന്. ഇനിയൊന്ന് കൂട്ടിനോക്ക്യേ, ടോട്ടൽ 6 അടി.
കാട്ടിപ്പരുത്തീ,
ReplyDeleteഏഴാകാശം ഒന്ന് സയന്റിഫിക്കായി വിശദീകരിക്കാമോ ?
According to Islam, there are seven skies (universes) each with its own earth like planet. Do you believe that this could be true?
DeleteThis article analyzes several different apologetic arguments claiming the correctly asserts that there are "seven heavens" and "seven earths".
Contents
[]
Apologetic Claims[]
"Allah is He Who Created seven firmaments and of the earth a similar number. Through the midst of them (all) descends His command: that ye may know that Allah has power over all things, and that Allah comprehends all things In (His) Knowledge. (The Noble Quran, 65:12)"
According to Noble Verse 65:12 above, Allah Almighty created 7 Heavens for form the universe. The new scientific discovery had revealed to us that the earth that we currently live on today is also formed from seven layers. The very bottom layer contains most of the uranium and potonium ("sic") and all the materials that we need to create nuclear weapons and energy. Noble Verse 65:12 above does indeed say that the earth was created with seven layers.
. . .
The Seven "Heavens" refers to the layers of our atmosphere.
1. troposphere
2. stratosphere
3. ozone layer
4. mesosphere
5. thermosphere
6. ionosphere
7. exosphere
The Seven "Earths" refer to the layers that literally make up the Earth
1. crust
2. lithosphere
3. upper mantle
4. astenoshpere ("sic")
5. lower mantle
6. outer core
7. inner core
This comment has been removed by the author.
Deleteപാര്‍ത്ഥന്‍ -
ReplyDeleteഒന്നാം ആകാശം തന്നെ മനുഷ്യനു അറിയാമെന്നു തോന്നുന്നത് അതിന്റെ ഇരുപത് ശതമാനം മാത്രം. എന്നിട്ടല്ലെ ഏഴാകാശങ്ങള്‍ വിശദീകരിക്കുക.
കാട്ടിപ്പരുത്തി,
ReplyDeleteതാങ്കളല്ലേ പറഞ്ഞത്.
“ആകാശം എന്നതില്‍ വിവക്ഷിക്കുന്നത് ഭൂമിക്ക് പുറത്തുള്ള പ്രപഞ്ചത്തെ കുറിച്ചാണു“
പിന്നെങ്ങിനെ ഏഴ് ആകാശം ഉണ്ടാകുന്നത്??? ഭൂമിക്ക് പുറത്ത് ഏഴു പ്രപഞ്ചമുണ്ടോ?
അതായത് ബൈബിള്‍ പറയുന്ന ദിവസം ഇരുപത്തിനാലു മണിക്കൂര്‍ എന്ന പകലും രാത്രിയുമുള്ള ഒരു ദിവത്തെ കുറിച്ചാണെന്നു കാണാം. ആകാശം എന്നതില്‍ വിവക്ഷിക്കുന്നത് ഭൂമിക്ക് പുറത്തുള്ള പ്രപഞ്ചത്തെ കുറിച്ചാണു. ഈ ആകാശവും ഭൂമിയും ഇരുപത്തിനാലു മണിക്കൂറില്‍ ദൈവം സൃഷ്ടിച്ചുവെന്നു പറയുമ്പോള്‍ ഇന്നത്തെ ഒരറിവുമായും അതു ശരിവക്കുന്നില്ല.
ReplyDeleteസാജന്‍-
ആ ഭാഗം ഞാന്‍ ബൈബിളിന്റെ വെളിച്ചത്തില്‍ പറഞ്ഞതല്ലെ?
ഇനി ബൈബിളില്‍ ആകാശമെന്നാല്‍ അതെല്ലെങ്കില്‍ സാജന്‍ വിശദീകരിച്ചോളൂ
കാട്ടിപ്പരുത്തീ,
ReplyDeleteഒന്നാം ആകാശത്തിന്റെ 20% മാത്രമെ മനസ്സിലാക്കിയിട്ടുള്ളൂ എങ്കിൽ അതെങ്കിലും എന്താണെന്ന് താങ്കളുടെ ഗ്രന്ഥത്തിന്റെ അറിവിൽ ഒന്ന് വിശദമാക്കൂ.
സിനിമാ പാട്ടിൽ ഉണ്ടാകും ഒന്നാം മാനം പൂമാനം, പിന്നത്തെമാനം പൊൻമാനം......
വെളിപാടിന്റെ സത്യം അടിച്ചേല്പിക്കുമ്പോൾ എല്ലാവരും മണ്ടന്മാരല്ലെന്നുകൂടി ഓർമ്മിക്കണം.
പാര്‍ത്ഥന്‍-
ReplyDeleteവേദഗ്രന്ഥമെന്നാല്‍ എന്തിന് എന്ന് മണ്ടനല്ലാത്ത പാര്‍ത്ഥനൊന്നു മനസ്സിലാക്കൂ ആദ്യം. പ്രപഞ്ചത്തെ കുറിച്ചറിയാന്‍ ഫിസിക്‍സ് ക്‍ലാസില്‍ പോയി ചേരുക.
എന്നിട്ടും മനസ്സിലായില്ലെങ്കില്‍ സിനിമാപാട്ട് പാടി നടക്കുക. ബോധോദയമുണ്ടാകാനുള്ള സാധ്യതയുണ്ട്.
ദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാരുടെ കങ്കാണി വേട്ടച്ചെന്നായ്ക്കളുടെ കെണിയിൽ പെട്ടു പുളയുകയാണ് പാത്തൻ .വൈറസ് വാഹകനോ ബാധിതനോ ആരായാലും ഉമ്മാമ്മക്കഥകൾ
ReplyDeleteവല്ലാതെ ഛർദ്ദിക്കുന്നു.കള്ളക്കഥകൾ മാത്രം കേട്ടും പറഞ്ഞും ശീലിച്ചതിനാലാവണം ആകാശങ്ങൾക്കുവേണ്ടി ഇത്രയേറെ ചിത്താന്തം.പാത്തന്റെ ഉമ്മാമ്മപ്പോസ്റ്റിലെ സംശയത്തിനും കൂടി യാണിതെന്നു സമാധാനിക്കുക.ഐതിഹ്യങ്ങളും അധികാരോല്പന്ന വ്യാജചരിത്രങ്ങളും പാത്തനെ വല്ലാതെ ബാധിച്ചിരിക്കുന്നു.അധികാരദുർമോഹികളും വഞ്ചകപൌരോഹിത്യങ്ങളും ചേർന്ന് ദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാരുടെ എക്കാലത്തേയും ഭീഷണിയായ ഇസ്ലാമികത തകർക്കാൻ വേണ്ടി പടച്ചുവിട്ട ഉമ്മാക്കികൾ വിട്ടു യാദാർഥ്യങ്ങൾ തിരിച്ചറിഞ്ഞ് ദുഷ്ട്ടമുതലാളിത്തക്കുത്തകച്ചെകുത്താന്മാരുടെ കങ്കാണി വേട്ടച്ചെന്നായ്ക്കൾ പരത്തിയ മാരകരോഗത്തിൽ നിന്നും മോചനം നേടാൻ ദൈവം സഹായിക്കട്ടെ.
ഈശ്വരാാ,
ReplyDeleteആകാശം എന്താണെന്നു ചോദിച്ച എന്റെ
‘മാനം‘ പോയി.
പാര്‍ത്ഥന്‍
ReplyDeletegive respect amd take respect
പുതിയ വിവരങ്ങള്‍ ശാസ്ത്രം നമുക്കു നല്‍കുമ്പോള്‍ കൂടുതല്‍ തെളിഞ്ഞു വരുന്നത് ഖുര്‍ആനിന്റെ ദൈവീകതയാണ്, അതിനാല്‍ ശാസ്ത്രം ഇനിയും പുരോഗമിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. യുക്തിവാദികള്‍ക്കതത്ര അരോചകമാണെങ്കിലും ശരി
ReplyDeleteവേദഗ്രന്ഥമെന്നാല്‍ എന്തിന് എന്ന് മണ്ടനല്ലാത്ത പാര്‍ത്ഥനൊന്നു മനസ്സിലാക്കൂ ആദ്യം. പ്രപഞ്ചത്തെ കുറിച്ചറിയാന്‍ ഫിസിക്‍സ് ക്‍ലാസില്‍ പോയി ചേരുക.
ശാസ്ത്രം ഇതുവരെ കണ്ടുപിടിച്ചതെല്ലാം ഗ്രന്ഥത്തിലുണ്ടെന്ന് വാദിച്ച അതേ കാട്ടിപ്പരുത്തി തന്നെ രണ്ടാമത് അത് നേരേ തിരിച്ചു.
ശാസ്ത്രം ഇതുവരെ കണ്ടുപിടിച്ചതെല്ലാം ഗ്രന്ഥത്തിലുണ്ടെന്ന് വാദിച്ച അതേ കാട്ടിപ്പരുത്തി തന്നെ രണ്ടാമത് അത് നേരേ തിരിച്ചു.
ReplyDeleteഎന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല അജെക്സേ-
ആ ഭാഗം ഞാന്‍ ബൈബിളിന്റെ വെളിച്ചത്തില്‍ പറഞ്ഞതല്ലെ?
ReplyDeleteഓഹ് .. താങ്കളാണല്ലേ ബൈബിളിന്റെ ഇപ്പോഴത്തെ വക്താവ്! അറിഞ്ഞില്ല. അല്ലെങ്കിലും താങ്കള്‍ പറഞ്ഞതില്‍ തെറ്റുണ്ടാകാന്‍ വഴിയില്ലല്ല. അല്ലേ?!
ഇനി ബൈബിളില്‍ ആകാശമെന്നാല്‍ അതെല്ലെങ്കില്‍
ReplyDeleteസാജന്‍ വിശദീകരിച്ചോളൂ
ആദ്യം തന്നെ ആകാശം എന്നത് എങ്ങിനെ പ്രപഞ്ചമായി എന്ന് താങ്കള്‍ വിശദീകരിക്കൂ. മലയാളത്തില്‍ പ്രപഞ്ചത്തെ ശൂന്യാകാശം എന്ന പേരില്‍ പറയുകയാണ് കൂടുതല്‍ ഉത്തമം.
ReplyDeleteഎന്താണു ശൂന്യാകാശം സാജന്‍
ReplyDeleteബൈബിളില്‍ പറഞ്ഞ ആകാശം എന്തുകൊണ്ട് പ്രപഞ്ചമായി എന്നു താങ്കള്‍ മനസ്സിലാക്കി തരൂ. എന്നിട്ട് ഞാന്‍ ശൂന്യാകാശത്തെ പറ്റി ക്ലാസ് എടുത്തുതരാം
ReplyDeleteഭൂമിക്കു മുകളില്‍ ഉള്ളത് പ്രപഞ്ചമെന്നു കരുതി- കാരണം അത് ദൈവ സൃഷ്ടിയാണല്ലോ? ഇനി അത് ദൈവമല്ല സൃഷ്ടിച്ചതെങ്കില്‍ ഞാന്‍ വിട്ടു
ReplyDeleteഭൂമിക്കു മുകളില്‍ ഉള്ളത് പ്രപഞ്ചമെന്നു കരുതി
ReplyDeleteതാങ്കള്‍ അങ്ങിനെ കരുതിയെങ്കില്‍ അതിനു ബൈബിളിനെ എന്തിനു കുറ്റം പറയണം.
സാജനെന്തു പറ്റി. സാജന്‍ ഇതൊരു തുറന്ന ചര്‍ച്ച മാത്രമല്ലെ? സാജന്‍ ഖുര്‍ആനിനെ കുറിച്ച ചര്‍ച്ച ചെയ്യുന്നുണ്ടല്ലോ? എന്നിട്ട് ആകാശം ഇടിഞ്ഞു പൊളിഞ്ഞു വീണോ? വിഷയവുമായി ബന്ധമുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ കൊണ്ടു വരൂ. എന്തിനു സമയം കളയുന്നു?
ReplyDeleteസുഹൃത്തേ,
ReplyDeleteഭൂമിക്ക് മുകളില്‍ ആകാശമുണ്ട്. സമ്മതിച്ചു. അത് പ്രപഞ്ചമാണെന്ന് താങ്കള്‍ എന്തു കൊണ്ട് കരുതി? ഭൂമിക്കു മുകളിലുള്ള എല്ലാത്തിന്റേയും പേര്‍ പ്രപഞ്ചം എന്നാണോ? അതിനു ഉത്തരം പറയാതെ താങ്കള്‍ എന്തിനു എന്റെ പുറത്തു കയറുന്നു.
2:1 ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു
ReplyDeleteഎന്താണു ആകാശത്തില്‍ തികായന്‍ വച്ച ചരാചരങ്ങള്‍?
1:16
പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
ഇതാണ് ബൈബിളിന്റെ വെളിച്ചത്തില്‍ എന്നു പറഞ്ഞത്?
ഇതും വിഷയവുമായി എന്ത് ബന്ധമെന്നു ഇനി ഞാന്‍ പറഞ്ഞതിലെന്ത് തെറ്റ് എന്നും സാജന്‍ വിശദീകരിക്കുമല്ലോ?
ആ വചനം എടുത്തെഴുതി ഈ അലക്ക് അടിച്ചിരുന്നുവെങ്കില്‍ ഈ കഷ്ടപ്പാടില്ലായിരുന്നു. സമയം വേസ്റ്റ് ആവില്ലായിരുന്നു.
ReplyDeleteതാങ്കള്‍ ബ്ലോഗില്‍ എഴുതിയ രണ്ടാം ദിവസം എടുക്ക്.
രണ്ടാം ദിവസം- വായു, അന്തരീക്ഷത്തെ ആകാശമെന്നു പേരിട്ടു.
ഇപ്പോള്‍ ആകാശം ‘ബൈബിള്‍ വെളിച്ചത്തില്‍’ എന്തായി?
----
ഉല്പത്തിയെ പറ്റി ഒരു ബ്ലോഗ് എഴുതണം എന്നുണ്ട്. പക്ഷേ അത് പുതിയ നിയമത്തിലെ വൈരുദ്ധ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി കഴിഞ്ഞിട്ടേ ഉണ്ടാകുകയുള്ളൂ. ചുരുക്കത്തില്‍ താങ്കള്‍ മനസ്സിലാക്കുക. ബൈബിള്‍ ഖുര്‍ ആന്‍ പോലെയല്ല എന്ന്. ഗബ്രിയല്‍ ചെവിയില്‍ ഓതി ഉണ്ടാക്കിയതല്ല ഇത്. ഉല്പത്തി എഴുതിയതു തന്നെ മോശയെന്ന് വിശ്വാസം. ആദത്തില്‍ നിന്നു തുടങ്ങി ചുരുങ്ങിയത് 1000 വര്‍ഷം കഴിഞ്ഞ്. (ഈ കണക്കും ശരിയല്ല). എഴുതിയ ആള്‍ ഇത് എന്തിനെഴുതി? എന്തുകൊണ്ട് ബൈബിളിനെ ദൈവികം എന്ന് വിളിക്കുന്നു. എന്നൊക്കെ മനസിലാക്കി കഴിഞ്ഞിട്ടു വേണം ഉല്പത്തിയെ വിശകലനം ചെയ്യാന്‍. അല്ലാതെ വിശകലനം ചെയ്താല്‍ താങ്കളുടേയും, മറുപടി പറഞ്ഞാല്‍ എന്റേയും സമയം വേസ്റ്റ്. )
2:1 എന്ന വചനം 6 ദിവസ സൃഷ്ടി കഴിഞ്ഞിട്ടുള്ള സംക്ഷിപ്ത വചനമായിരുന്നു എന്നെങ്കിലും താങ്കള്‍ക്ക് മനസ്സിലായില്ല, അല്ലേ? ഇങ്ങിനെ പോയാല്‍ ഒരു നടക്ക് ശരിയാവുകയില്ല. (എന്ന് ഞാന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു)
ReplyDeleteഇങ്ങിനെ പോയാല്‍ ഒരു നടക്ക് ശരിയാവുകയില്ല. (എന്ന് ഞാന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു)അതേ സജൻ അതാണ് സത്യം.
ReplyDeleteവൈരുരുദ്ദ്യവാദങ്ങൾ കൊണ്ട് യാതൊരു പ്രത്യയശാസ്ത്രങ്ങൾക്കും അധികകാലം വിമർശനങ്ങളെ അഭിമുഖീകരിക്കാനാവില്ല.
ബൈബിളിൽ ദൈവ വചനങ്ങളുണ്ട്.എന്നാൽ ഒരുപാട് മനുഷ്യ നിർമ്മിത വചനങ്ങളുമുണ്ട്.അതിൽ പലതും ജനങ്ങളെ അസാന്മാർഗ്ഗികതകളിലേക്കു പ്രേരിപ്പിക്കുന്നതുമാണ്.ജീസസ് പച്ചവെള്ളം വീഞ്ഞാക്കി എന്നതിനെ ന്യായമാക്കിയാണ് മദ്യ രാജാക്കന്മാർ സമൂഹത്തിൽ മദ്യം വ്യാപകമാക്കിയത്.ഇതു പോലെ നിരവധി കാര്യങ്ങൾ......ദൈവ വചനങ്ങൾ നന്മയിലേക്കേ നയിക്കൂ. ദൈവദൂതന്മാരെക്കൊണ്ട് മദ്യമുണ്ടാക്കിക്കുന്ന വൈരുദ്ധ്യങ്ങൾ നിറക്കില്ല.
കാട്ടിപ്പരുത്തീ,
ReplyDeleteതിരക്കിലായിരുന്നു.
സ്കോളീ പോയി ഫിസിക്സ് പഠിക്കാൻ പറഞ്ഞത് ശരിവെക്കുന്നു. പഠിക്കേണ്ട സമയത്ത് ശരിക്ക് പഠിക്കാത്തതിന്റെ ദോഷം. ഫിസിക്സിലാണോ പ്രപഞ്ചത്തിനെക്കുറിച്ച് ചെറുപ്പത്തിൽ പഠിച്ചത്. എയ്, ഭൂമിശാസ്ത്രമായിരുന്നു. കൊച്ചുമേരി ടീച്ചറായിരുന്നു ആദ്യം ഗ്ലോബ് കൊണ്ടു വന്നത്. ഓർത്തെടുക്കാം.
----------------------------
അടുത്ത വിശദീകരണ എഴുതുന്നതിനുമുമ്പ് താങ്കളോട് ഒരു ചോദ്യം.
താങ്കളുടെ ഈ പോസ്തിന്റെ ഉദ്ദേശം എന്താണ്. ചില കമന്റിൽ ഖുർആനിലെ പ്രപഞ്ച സൃഷിയെക്കുടിച്ചും എഴുതിക്കണ്ടു. എന്താണ് വായനക്കരിൽ അടിച്ചേൽപ്പിക്കാൻ നോക്കുന്നത് എന്ന് സൂചിപ്പിച്ചാൽ നന്നായിരുന്നു. ബൈബിൾ - ഖുർആൻ - സയൻസ് ഇതിൽ ഏത് ശരിയെന്നാണ് താങ്കൾ വ്യക്തമാക്കാൻ ശ്രമിക്കുന്നത്. അത് മനസ്സിലാക്കാതെ വീണ്ടും ഇവിടെ കമന്റുന്നതിൽ ഒരു അർത്ഥവും ഇല്ല.
പാര്‍ത്ഥന്‍ തന്റെ പ്രപഞ്ചം ഭൂമിയിലൊതുക്കിയത് പാവം കൊച്ചുമേരി ടീച്ചറെ എന്തിന് പഴികേള്‍പ്പിക്കുന്നു.
ReplyDeleteഈ ബ്ലോഗിന്റെ ആമുഖമൊന്നു വായിച്ചു നോക്കു പാര്‍ത്ഥാ--
കാട്ടിപ്പരുത്തിയുടെ മദ്രസയിൽ ആദ്യം പ്രപഞ്ചം പഠിപ്പിച്ചിരിക്കാം. ഞാൻ പഠിച്ച ഉപ്പുമാവു പള്ളിക്കൂടത്തിൽ ആദ്യം ഭൂമിയെക്കുറിച്ചാണ് പഠിപ്പിച്ചത്. അന്ന് പ്രപഞ്ചം ഇല്ലായിരുന്നു (ഞങ്ങൾ കുട്ടികളെ സംബന്ധിച്ച്).
ReplyDelete------------------------
ബൈബിൾ പറഞ്ഞ ദൈവം മണ്ടനായിരുന്നെങ്കിൽ ഏതു ദൈവമാണ് ശരിയായി അവതരിപ്പിച്ചത് എന്നറിഞ്ഞാൽ നന്നായിരുന്നു. കാത്തു നിലക്കണ്ട എന്നാണെങ്കിൽ, ഇതാ ഇപ്പോത്തന്നെ പോയി.
This comment has been removed by a blog administrator.
ReplyDeleteഇതൊരു പരസ്യപലകയാക്കാന്‍ താത്പര്യമില്ല. വിഷയത്തില്‍ ഉള്ള ചര്‍ച്ചകളെ ഉദ്ദേശിക്കുന്നുള്ളൂ
ReplyDelete1. >>"വെളിച്ചം ദൈവം ഒന്നാം ദിവസം സൃഷ്ടിച്ചു എന്നു പറയുമ്പോള്‍ വെളിച്ചത്തിന്റെ കാരണമായ സൂര്യനെയും നക്ഷത്രങ്ങളെയും നാലാം ദിവസമാണു സൃഷ്ടിക്കുന്നത്. എങ്ങിനെയാണ് വെളിച്ചത്തിന്നു കാരണമായ നക്ഷത്രങ്ങളെ വെളിച്ചത്തിന്നു ശേഷം സൃഷ്ടിക്കുന്നത്?"
ReplyDeleteകാട്ടിപ്പരുത്തി ജിലേബി തിന്നിട്ടുണ്ടോ? അതിനുള്ളിൽ നല്ല തേൻ പോലുള്ള ഒരു ദ്രാവകം ഉണ്ട്. ഇത് ജിലേബി ഉണ്ടാക്കിയിട്ട് എങ്ങിനെയാണ് അതിനുള്ളിൽ നിറയ്ക്കുന്നത് എന്ന് അറിയാമോ? അതുണ്ടാക്കുന്നവനോട് ഈ ദ്രാവകം എങ്ങിനെ നിറയ്ക്കണം എന്ന് നിങ്ങൾ ഉപദേശിക്കുമോ?
പ്രകാശവും മറ്റു സർവതും സ്രിഷ്ടിച്ചവനോട് ആദ്യം സൂര്യനെ ആണ് സൃഷ്ടിക്കണ്ടത് എന്നിങ്ങനെ ഉപദേശിക്കാൻ അന്ന് കാട്ടിപ്പരുത്തി ഇല്ലാതെ പോയല്ലോ !!
2 >>"ഭൂമിയെ സൃഷ്ടിക്കുന്നത് മൂന്നാം ദിവസം, സൂര്യനെ സൃഷടിക്കുന്നത് നാലാം ദിവസം, പകലും രാത്രിയും ആദ്യദിവസം മുതല്‍ തുടങ്ങുകയും ചെയ്യുന്നു. രാത്രിയും പകലുമുണ്ടാകുന്നത് സൂര്യനെ ഭൂമി കറങ്ങുന്നതിനാലെണെന്നിരിക്കെ എങ്ങിനെ ഒന്നാം ദിവസ്ം മുതല്‍ രാത്രിയും പകലുമുണ്ടാകുന്നു.?"
ദൈവം ഇരുളിനെയാനു രാത്രി എന്ന് വിളിച്ചത്. അത് ഭൂമി കറങ്ങി ഉണ്ടാകുന്ന ഇരുളായാലെ രാത്രി ആകുക ഉള്ളോ?
3>>"ഭൂമിയെ സൃഷ്ടിക്കുന്നത് മൂന്നാം ദിവസം, സൂര്യനെ സൃഷടിക്കുന്നത് നാലാം ദിവസം, ഭൂമി എന്നത് സൂര്യന്‍ എന്ന നക്ഷത്രത്തില്‍ നിന്നും തെറിച്ചുണ്ടായ ഒരു ഗ്രഹമെന്ന് ശാസ്ത്രം. എങ്കില്‍ ഭൂമി എങ്ങിനെ സൂര്യനു മുമ്പുണ്ടാകും. അതോ ഭൂമിയില്‍ നിന്നു സൂര്യനുണ്ടായി എന്നോ? അതോ സൂര്യനില്‍ നിന്നും ഭൂമി ഉണ്ടായത് ക്രൈസ്തവര്‍ അംഗീകരിക്കില്ല എന്നോ?"
ശാസ്ത്രം തെളിയിക്കട്ടെ സുഹൃത്തെ - ഒന്നോ രണ്ടോ തിയറികൾ കൊണ്ടൊന്നും ഒരു ശാസ്ത്രവും ഇന്ന് വരെ പൂർണതയിൽ എത്ത്തിയിട്ടില്ലല്ലോ. കുരങ്ങിന്റെയും മനുഷ്യന്റെയും പൊതു പിതാവിനെ അന്വേഷിച്ചു പോയ ശാസ്ത്രം ഇപ്പോഴും ഡാർവിന്റെ തിയറിയിൽ നിന്നും മുന്നോട്ട് പോകാനാകാതെ തപ്പി തടയുകയല്ലേ?
4 >>"സസ്യങ്ങളെ ദൈവം സൃഷ്ടിക്കുന്നത് മൂന്നാം ദിവസം. സൂര്യനെ നാലാം ദിവസവും. ഭൂമിയില്‍ സൂര്യനില്ലാതെ സസ്യങ്ങള്‍ എങ്ങിനെ നില നില്‍ക്കും. സൂര്യനു മുമ്പേ ഭൂമിയില്‍ സസ്യങ്ങളുണ്ടായിരുന്നോ?"
വീണ്ടും ഒന്നാമത്തെ ചോദ്യത്തിലേക്ക് തന്നെ വന്നിരിക്കുന്നു. എങ്ങിനെ സംരക്ഷിക്കാം എന്നറിയവുന്നവനാണ് യഥാര്ത്ഥ സൃഷ്ടാവ്. സൂര്യന്റെ പ്രകാശം കൊണ്ടല്ല അവന്റെ വചനം കൊണ്ടാണ് അവ നില നില്ക്കുന്നത്.
5>>"നാലാം ദിവസം രാത്രി ഭരിക്കേണ്ടതിന്നു ചന്ദ്രനെന്ന വെളിച്ചത്തെ നിയമിക്കുന്നു. ചന്ദ്രനാകട്ടെ വെളിച്ചമില്ലതാനും. ഇത് ദൈവത്തിന്റെ അറിവില്‍ ഇല്ല എന്നു വരുമോ?"
ചന്ദ്രനാകട്ടെ വെളിച്ചമില്ലതാനും--- അത് മാത്രം മനസ്സിലായില്ല - സ്വയം പ്രകാശം ഇല്ല എന്നാണോ ഉദ്ദേശിച്ചത്? സ്വയം പ്രകാശിക്കുന്നു എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അതോ അങ്ങിനെ പറഞ്ഞില്ല എങ്കിൽ രാത്രി പ്രകാശം കിട്ടില്ലേ?
>>"ബൈബിളിലെ ആദ്യ ഭാഗത്തെ ഏതാനും പേജുകള്‍ മറിക്കുമ്പോള്‍ തന്നെ ഇത്ര അബദ്ധങ്ങളാണുള്ളെതെന്ന് ഒറ്റവായനയില്‍ തന്നെ ശ്രദ്ധയില്‍ വരുന്നു.
ഇതെങ്ങിനെ ദൈവത്തില്‍ നിന്നു അവതരിക്കപ്പെട്ട പൂര്‍ണ്ണ രൂപത്തില്‍ നിലനില്‍ക്കുന്ന ദിവ്യ ഗ്രന്ഥമെന്നു അവകാശപ്പെടാന്‍ കഴിയും"
നിങ്ങൾ പേജുകൾ മറിക്കുന്നത് അബദ്ധങ്ങൾ കാണാനാണ്. അതങ്ങിനെ തന്നെ ആയിരിക്കുകയും ചെയ്യും കാരണം ബുദ്ധിമാന്റെ ബുദ്ധി ദൈവത്തിന്റെ ഭോഷത്തത്തിനടുത്ത് പോലും എത്തില്ലല്ലോ