പക്ഷെ, അത്ഭുതകരമെന്നു പറയട്ടെ, ബൈബിളിലെ യഹോവ വിശ്രമിക്കുന്ന ദൈവമാണു.
2:1 ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.
2:2 താന്‍ ചെയ്ത പ്രവൃത്തി ഒക്കെയും തീര്‍ത്ത ശേഷം ദൈവം ഏഴാം ദിവസം വിശ്രമിച്ചു.
2:3 താന്‍ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില്‍ നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
എഴു വിവസം ഒരു മനുഷ്യന്‍ രാപ്പകല്‍ കഷ്ടപ്പെട്ടു പണിയെടുത്താല്‍ വിശ്രമമനിവാര്യം തന്നെ, പക്ഷെ അത് മനുഷ്യന്.
കോടാനുകോടി നക്ഷത്ര സമൂഹങ്ങള്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, ജന്തുജാലങ്ങള്‍ എല്ലാറ്റിനെയും പരിപാലിക്കുന്ന യഹോവ നീണ്ടു നിവര്‍ന്നു കിടന്നാല്‍ ഇതൊക്കെ ആരു നോക്കി നടത്തും.
യഹോവ മനുഷ്യനെ സ്വരൂപത്തില്‍ സൃഷ്ടിച്ചു എന്നവകാശപ്പെടുമ്പോള്‍ അത് മനുഷ്യന് നല്‍കിയ വലിയ ബഹുമതിയായാണ് ക്രൈസ്തവര്‍ പറയാറുള്ളത്, പക്ഷെ വായന നല്‍കുന്നതാകട്ടെ സര്വ്വ ശക്തനായ ദൈവത്തെ മനുഷ്യന്റെ പരിമിതിയിലേക്ക് ഒതുക്കുന്നു എന്ന ദുഖസത്യവും.
ഇനി യഹോവയുടെ അറിവോ?
3:8 വെയിലാറിയപ്പോള്‍ യഹോവയായ ദൈവം തോട്ടത്തില്‍ നടക്കുന്ന ഒച്ച അവര്‍ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാന്‍ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചു.
3:9 യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.
3:10 തോട്ടത്തില്‍ നിന്റെ ഒച്ച കേട്ടിട്ടു ഞാന്‍ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന്‍ പറഞ്ഞു.
3:11 നീ നഗ്നനെന്നു നിന്നോടു ആര്‍ പറഞ്ഞു? തിന്നരുതെന്നു ഞാന്‍ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന്‍ ചോദിച്ചു.
താന്‍ നല്‍കിയ കല്പന മനുഷ്യന്‍ തെറ്റിച്ചു എന്ന് യഹോവ അറിയുന്നത് വൈകുന്നേരം ഈവനിങ്ങ് വാക്കിങ്ങിന് തന്റെ തോട്ടത്തില്‍ കാക്കാനേല്പിച്ച മനുഷ്യന്റെ വിവരമന്യേഷിക്കാന്‍ തുനിഞ്ഞപ്പോളാണ്, എന്നിട്ട് ഒരു മരത്തിന്റെ മറയില്‍ നില്‍ക്കുന്ന മനുഷ്യനെ യഹോവ തിരയുന്നു. നീ എവിടെ എന്നു ചോദിക്കുന്നു. നീ നഗ്നനെന്നു നിന്നോടു ആര്‍ പറഞ്ഞു? തിന്നരുതെന്നു ഞാന്‍ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന്‍ ചോദിക്കുന്നു. ഇതെല്ലാം ഒരു സര്വ്വശക്തന്‍ ചെയ്യുന്നതോ അതോ മനുഷ്യന്‍ ചെയ്യുന്നതോ? ഈ യഹോവ എങ്ങിനെ കോടിക്കണക്കിനു മനുഷ്യരുടെ വേവലാതികള്‍ക്കുത്തരം നല്‍കും.
ഇവിടെ പൊളിഞ്ഞു പോകുന്നത് ദൈവത്തെ കുറിച്ചുള്ള എല്ലാം അറിയുന്നവന്‍ എന്ന വിശേഷണമാണു. എല്ലാം നിയന്ത്രിക്കുന്നവന്‍ എന്ന വിശേഷണമാണു.
എന്താണു ക്രൈസ്തവരേ നിങ്ങള്‍ ദൈവം കൊണ്ടു കളിക്കുന്നത്? ഈ പുസ്തകത്തിലെ ദൈവത്തിനെങ്ങിനെ ഒരു ദൈവമാകാന്‍ കഴിയും?
Excellent! This is real 'yukthi chintha', now everything is getting clear to you. Just that you got to apply same thoughts in your own book too.
ReplyDeleteഇപ്പൊൾ കാട്ടിപ്പരുത്തിക്ക് കാര്യങ്ങളെല്ലാം മനസ്സിലായിവരുന്നുണ്ട്..തുടരുക..ഒന്നൊന്നായി എല്ലാം പൊളിച്ചടുക്കണം..അഭിവാദ്യങ്ങൾ!
ReplyDeleteഈ ബ്ലോഗിന്റെ ഡിസൈന്‍ വായനക്ക് തടസ്സമാണ് ശ്രദ്ദിക്കുമല്ലോ.
ReplyDeleteപോസ്റ്റിനു ആശംസകള്‍
ഇങ്ങള് അടിച്ച് കസറ് .. ഞമള് എല്ലാം നോക്കി കാണാം, പണ്ടാറടങ്ങിയ ദൈവങ്ങള്‍
ReplyDeleteവിചാരം
ReplyDeleteആരും നിര്‍ബന്ധിപ്പിച്ച് വായിപ്പിക്കൊന്നുമില്ലല്ലോ- തന്നെ പണ്ടാറടക്കാന്‍
അങ്ങനെ ഒരുപാടു യുക്തിക്ക് നിരക്കാത്ത കാര്യങ്ങളുണ്ടല്ലോ.
ReplyDelete"എഴു വിവസം ഒരു മനുഷ്യന്‍ രാപ്പകല്‍ കഷ്ടപ്പെട്ടു പണിയെടുത്താല്‍ വിശ്രമമനിവാര്യം തന്നെ, പക്ഷെ അത് മനുഷ്യന്.
ReplyDeleteകോടാനുകോടി നക്ഷത്ര സമൂഹങ്ങള്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, ജന്തുജാലങ്ങള്‍ എല്ലാറ്റിനെയും പരിപാലിക്കുന്ന യഹോവ നീണ്ടു നിവര്‍ന്നു കിടന്നാല്‍ ഇതൊക്കെ ആരു നോക്കി നടത്തും.യഹോവ മനുഷ്യനെ സ്വരൂപത്തില്‍ സൃഷ്ടിച്ചു എന്നവകാശപ്പെടുമ്പോള്‍ അത് മനുഷ്യന് നല്‍കിയ വലിയ ബഹുമതിയായാണ് ക്രൈസ്തവര്‍ പറയാറുള്ളത്, പക്ഷെ വായന നല്‍കുന്നതാകട്ടെ സര്വ്വ ശക്തനായ ദൈവത്തെ മനുഷ്യന്റെ പരിമിതിയിലേക്ക് ഒതുക്കുന്നു എന്ന ദുഖസത്യവും".കോടാനു കോടി ക്ഷീരപഥങ്ങളില്‍ വളരെ ചെറുതായ ഈ ആകാശ ഗംഗയെന്ന ഈ ക്ഷീരപത്തിലുള്ള ഒരു ചെറിയ സൌരയൂഥത്തിലെ ഒരു ഇത്തിരികുഞ്ഞന്‍ ഗ്രഹമായ ഈ ഭൂമിയിലെ ഏതോ ഒരു കോണില്‍ നിന്നും കൊച്ചു കൊച്ചു സ്വപ്നങ്ങളും ചില്ലറ മോഹങ്ങളും സ്വന്തം- ജീവിതത്തില്‍ വരുന്ന ഒരോ നാഴികകല്ലുകളെയും അത്ഭുതതോടെ നോക്കി നെടുവീര്‍പ്പിടുകായും ഒക്കെ ചെയ്യുന്ന ഒരു ഗ്രാമീണനും സാധാരണക്കാരനും ആയ ഒരു കാട്ടിപ്പരുത്തി ദൈവം എങ്ങനെയായിരിക്കണം എന്നൊക്കെ പറഞ്ഞു വാശിപിടിക്കുന്നത് കാണുന്നതല്ലേ ഏറ്റവും വലിയ ദുഃഖ സത്യം? ദൈവത്തിനു വിശ്രമിക്കാന്‍ പാടില്ല എന്ന് കാട്ടിപ്പരുത്തി നിര്‍ബന്ധം പിടിക്കുന്നത് കാണുമ്പോള്‍ ആനയെ കണ്ടു വയര്‍ വീര്‍പ്പിക്കുന്ന തവളയുടെ നിലവാരത്തിലേക്ക് കാട്ടിപ്പരുത്തി എത്തിപ്പെടുന്നു. ഒന്ന് വിശ്രമിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ ദൈവം കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണോ കാട്ടിപ്പരുത്തി?കോടാനുകോടി നക്ഷത്ര സമൂഹങ്ങള്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, ജന്തുജാലങ്ങള്‍ എല്ലാറ്റിനെയും പരിപാലിക്കുന്ന യഹോവ ഒന്ന് വിശ്രമിക്കാന്‍ പോലും ആകാതെ അങ്ങനെ കഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുകയാണെങ്കിലല്ലേ കാട്ടിപ്പരുത്തി അതൊരു ദുഖസത്യമാവൂ...? ചിന്തിക്കൂ കാട്ടിപ്പരുത്തി.....നന്നായി ചിന്തിച്ചു കാര്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ മാത്രമേ താങ്കളുടെ നെടുവീര്‍പ്പുകള്‍ അവസാനിക്കൂ....
"താന്‍ നല്‍കിയ കല്പന മനുഷ്യന്‍ തെറ്റിച്ചു എന്ന് യഹോവ അറിയുന്നത് വൈകുന്നേരം ഈവനിങ്ങ് വാക്കിങ്ങിന് തന്റെ തോട്ടത്തില്‍ കാക്കാനേല്പിച്ച മനുഷ്യന്റെ വിവരമന്യേഷിക്കാന്‍ തുനിഞ്ഞപ്പോളാണ്, എന്നിട്ട് ഒരു മരത്തിന്റെ മറയില്‍ നില്‍ക്കുന്ന മനുഷ്യനെ യഹോവ തിരയുന്നു. നീ എവിടെ എന്നു ചോദിക്കുന്നു. നീ നഗ്നനെന്നു നിന്നോടു ആര്‍ പറഞ്ഞു? തിന്നരുതെന്നു ഞാന്‍ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന്‍ ചോദിക്കുന്നു. ഇതെല്ലാം ഒരു സര്വ്വശക്തന്‍ ചെയ്യുന്നതോ അതോ മനുഷ്യന്‍ ചെയ്യുന്നതോ? ഈ യഹോവ എങ്ങിനെ കോടിക്കണക്കിനു മനുഷ്യരുടെ വേവലാതികള്‍ക്കുത്തരം നല്‍കും.ഇവിടെ പൊളിഞ്ഞു പോകുന്നത് ദൈവത്തെ കുറിച്ചുള്ള എല്ലാം അറിയുന്നവന്‍ എന്ന വിശേഷണമാണു. എല്ലാം നിയന്ത്രിക്കുന്നവന്‍ എന്ന വിശേഷണമാണു.
എന്താണു ക്രൈസ്തവരേ നിങ്ങള്‍ ദൈവം കൊണ്ടു കളിക്കുന്നത്? ഈ പുസ്തകത്തിലെ ദൈവത്തിനെങ്ങിനെ ഒരു ദൈവമാകാന്‍ കഴിയും?"
തീരെ ചെറിയ കുഞ്ഞുങ്ങള്‍ പല തെറ്റുകളും ചെയ്യാറുണ്ട്. അതിനു നമ്മള്‍ ശിക്ഷിക്കാറും ഉണ്ട്. കാട്ടിപ്പരുത്തിക്ക് അങ്ങനെ ഒരു സാഹാച്ചര്യം വന്നാല്‍ യാതൊന്നും ചോദിക്കുകയും പറയുകയും ചെയ്യാതെ ആ കുഞ്ഞിനെ നല്ല പുളിവാറുകൊണ്ട് നാല് വീക്ക് വീക്കുകയാണോ ചെയ്യാറ്? അങ്ങനെയാണ് ചെയ്യുന്നതെങ്കില്‍ പിന്നെ എനിക്ക് ഒന്നും പറയാനില്ല.... ഉദാഹരണതിനു ഒരു ചെറിയ കുട്ടി ഒരു ഗ്ലാസ്സ് പൊട്ടിച്ചു എന്ന് വിചാരിക്കുക.നമ്മള്‍ എന്ത് ചെയ്യും.നമ്മള്‍ക്ക് അറിയാം ആരാണ് ആ ഗ്ലാസ്സ് പൊട്ടിച്ചതെന്നു. എന്നാലും നമ്മള്‍ ചോദിക്കും ആരാണ് ആ ഗ്ലാസ്സ് പൊട്ടിച്ചതെന്നു.മിക്കവാറും കുട്ടികള്‍ അത് ഞാനല്ല എന്നെ പറയൂ. അവര്‍ക്ക് നല്ല അടിയും കിട്ടും. എന്നാല്‍ ചില കുട്ടികള്‍ സ്വന്തം തെറ്റ് മറച്ചു വെക്കാതെ കുറ്റസമ്മതം ചെയ്യുകയാണെങ്കില്‍ കാട്ടിപ്പരുത്തി എന്ത് ചെയ്യും? മിക്കവാറും ആ കുട്ടിയോട് ക്ഷമിക്കുകയും ഇനി ഇങ്ങനെ ഉണ്ടാവരുത് എന്നെല്ലാം പറഞ്ഞു ആ പ്രശ്നം അവസാനിപ്പിക്കുകയും ചെയ്യും. അതല്ലേ അതിന്‍റെ ശരി. മക്കള്‍ നേരെയാവണമെന്നു ആഗ്രഹിക്കുന്ന ഏതു മാതാപിതാക്കളും ഇങ്ങനെ തന്നെയല്ലേ ചെയ്യേണ്ടത്. ഇത് തന്നെയാണ് ദൈവം ചെയ്തതും. എന്തിലും ഏതിലും ബൈബിളിലെ യഹോവയെ ന്യായം വിധിക്കുന്ന കാട്ടിപ്പരുത്തിയുടെ വിശ്രമം ഇല്ലാത്ത കഷ്ടപ്പാട് കാണുമ്പോള്‍ ചിരിക്കുകയാണോ കരയുകയാണോ വേണ്ടത് എന്ന സംശയത്തിലാണ് ഇപ്പോള്‍ ഞാന്‍....