Tuesday, March 23, 2010

ആദ്യപാപമെന്ന ആദ്യനുണ

ക്രൈസ്തവതയുടെ അടിവേര് ആദ്യപാപ സങ്കല്പത്തിലാണു.
എന്താണു ആദ്യപാപം -

ഏദന്‍ തോട്ടത്തില്‍ പാര്‍പ്പിച്ച ആദ്യമനുഷ്യന്‍ ആദം ദൈവ കല്പനക്ക് എതിരായി പ്രവര്‍ത്തിച്ചതിനാല്‍ എല്ലാ ആദമിന്റെ മക്കളും ആ പാപം പേറുന്നു എന്ന വിശ്വാസമാണു ആദ്യപാപം.

വിശ്വാസത്തിനും ഒരടിസ്ഥാനമുണ്ടാകണം. ക്രൈസ്തവരുടെ അടിസ്ഥാന പ്രമാണങ്ങളായ പഴയനിയമത്തിലും പുതിയ നിയമത്തിലും നേരിട്ട് ഇത്രയും വലിയ പാപമാണു ആദം ചെയ്തത് എന്ന ഒരു പരാമര്‍ശം പോലുമില്ല എന്നത് അത്ഭുതകരമാണു.

മറിച്ച് ആദം ഒരു തെറ്റു ചെയ്തു അതിന്നു ദൈവം തക്കതായ ഒരു ശിക്ഷയും നല്‍കി എന്ന് ഒറ്റവായനയില്‍ തന്നെ ആര്‍ക്കും ബോധ്യമാകുന്ന ഒന്നും.

മനുഷ്യോത്പത്തിയുടെ കഥയിങ്ങനെ-

1:24 അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കള്‍ ഭൂമിയില്‍ നിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
1:25 ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു.
1:26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവര്‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര്‍വ്വഭൂമിയിന്മേലും ഭൂമിയില്‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
1:27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
1:28 ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിന്‍ എന്നു അവരോടു കല്പിച്ചു.

അതായത് സൃഷ്ടിപ്പിന്റെ ആറാം ദിവസത്തില്‍ ദൈവം മനുഷ്യനെ സ്വരൂപത്തില്‍ സൃഷ്ടിക്കുന്നു.


2:5 യഹോവയായ ദൈവം ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‍വാന്‍ മനുഷ്യനും ഉണ്ടായിരുന്നില്ല.
2:6 ഭൂമിയില്‍ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു.
2:7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര്‍മ്മിച്ചിട്ടു അവന്റെ മൂക്കില്‍ ജീവശ്വാസം ഊതി, മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു.
2:8 അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.
2:9 കാണ്മാന്‍ ഭംഗിയുള്ളതും തിന്മാന്‍ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവില്‍ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.


2: 15 യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെന്‍ തോട്ടത്തില്‍ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി.
2:16 യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാല്‍: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.
2:17 എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തില്‍ ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും.
2:18 അനന്തരം യഹോവയായ ദൈവം: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; ഞാന്‍ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.


2: 21 ആകയാല്‍ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവന്‍ ഉറങ്ങിയപ്പോള്‍ അവന്റെ വാരിയെല്ലുകളില്‍ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.

2:22 യഹോവയായ ദൈവം മനുഷ്യനില്‍ നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കല്‍ കൊണ്ടുവന്നു.
2:23 അപ്പോള്‍ മനുഷ്യന്‍; ഇതു ഇപ്പോള്‍ എന്റെ അസ്ഥിയില്‍ നിന്നു അസ്ഥിയും എന്റെ മാംസത്തില്‍ നിന്നു മാംസവും ആകുന്നു. ഇവളെ നരനില്‍ നിന്നു എടുത്തിരിക്കയാല്‍ ഇവള്‍ക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.

2:24 അതുകൊണ്ടു പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവള്‍ ഏക ദേഹമായി തീരും.

2:25 മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവര്‍ക്കു നാണം തോന്നിയില്ലതാനും.
3:1 യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള്‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.

3:2 സ്ത്രീ പാമ്പിനോടു: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങള്‍ക്കു തിന്നാം;
3:3 എന്നാല്‍ നിങ്ങള്‍ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
3:4 പാമ്പു സ്ത്രീയോടു: നിങ്ങള്‍ മരിക്കയില്ല നിശ്ചയം;
3:5 അതു തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള്‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.
3:6 ആ വൃക്ഷഫലം തിന്മാന്‍ നല്ലതും കാണ്മാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭര്‍ത്താവിന്നും കൊടുത്തു; അവന്നും തിന്നു.
3:7 ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങള്‍ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങള്‍ക്കു അരയാട ഉണ്ടാക്കി.
3:8 വെയിലാറിയപ്പോള്‍ യഹോവയായ ദൈവം തോട്ടത്തില്‍ നടക്കുന്ന ഒച്ച അവര്‍ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാന്‍ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചു.
3:9 യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.
3:10 തോട്ടത്തില്‍ നിന്റെ ഒച്ച കേട്ടിട്ടു ഞാന്‍ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന്‍ പറഞ്ഞു.
3:11 നീ നഗ്നനെന്നു നിന്നോടു ആര്‍ പറഞ്ഞു? തിന്നരുതെന്നു ഞാന്‍ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന്‍ ചോദിച്ചു.
3:12 അതിന്നു മനുഷ്യര്‍ : എന്നോടു കൂടെ ഇരിപ്പാന്‍ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാന്‍ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.
3:13 യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാന്‍ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.
3:14 യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
3:15 ഞാന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാല്‍ തകര്‍ക്കും.
3:16 സ്ത്രീയോടു കല്പിച്ചതു: ഞാന്‍ നിനക്കു കഷ്ടവും ഗര്‍ഭധാരണവും ഏറ്റവും വര്‍ദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭര്‍ത്താവിനോടു ആകും; അവന്‍ നിന്നെ ഭരിക്കും.
3:17 മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാന്‍ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിന്‍ നിന്നു അഹോവൃത്തി കഴിക്കും.
3:18 മുള്ളും പറക്കാരയും നിനക്കു അതില്‍ നിന്നു മുളെക്കും; വയലിലെ സസ്യം നിനക്കു ആഹാരമാകും.
3:19 നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതില്‍ തിരികെ ചേരുവോളം മുഖത്തെ വിയര്‍പ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയില്‍ തിരികെ ചേരും.
3:20 മനുഷ്യന്‍ തന്റെ ഭാര്യെക്കു ഹവ്വാ എന്നു പേരിട്ടു; അവര്‍ ജീവനുള്ളവര്‍ക്കെല്ലാം മാതാവല്ലോ.
3:21 യഹോവയായ ദൈവം ആദാമിന്നും അവന്റെഭാര്യെക്കും തോല്‍ കൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.
3:22 യഹോവയായ ദൈവം: മനുഷ്യര്‍ നന്മതിന്മകളെ അറിവാന്‍ തക്കവണ്ണം നമ്മില്‍ ഒരുത്തനെപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നു; ഇപ്പോള്‍ അവര്‍ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാന്‍ സംഗതിവരരുതു എന്നു കല്പിച്ചു.
3:23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെന്‍ തോട്ടത്തില്‍ നിന്നു പുറത്താക്കി.
3:24 ഇങ്ങനെ അവര്‍ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാന്‍ അവര്‍ ഏദെന്‍ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിര്‍ത്തി.


5:1 ആദാമിന്റെ വംശപാരമ്പര്യമാവിതു: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ദൈവത്തിന്റെ സാദൃശ്യത്തില്‍ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു;
5:2 സൃഷ്ടിച്ച നാളില്‍ അവരെ അനുഗ്രഹിക്കയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു.
5:3 ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോള്‍ അവന്‍ തന്റെ സാദൃശ്യത്തില്‍ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.
5:4 ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരേയും പുത്രിമാരെയും ജനിപ്പിച്ചു.
5:5 ആദാമിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പതു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു

ആദം ദൈവത്തിന്റെ കല്പന തെറ്റിക്കുന്നു, അതിന്നു ശിക്ഷയായി സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കി. തിന്മക്കനുസൃതമായ പ്രതിഫലം.

എന്നിട്ട് ഭൂമിയില്‍ തൊള്ളായിരത്തി മുപ്പത് കൊല്ലം ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. അതിന്നിടയില്‍ നല്ലവരും ചീത്തവരുമായ മക്കള്‍ ഉണ്ടാകുകയും വശം തുടങ്ങുകയും ചെയ്യുന്നു.

ദൈവ വചനമെന്നു ക്രൈസ്തവര്‍ വിശ്വസിക്കുന്ന ബൈബിളില്‍ പോലും ആദ്യപാപം പിന്തുടര്‍ച്ചാവകാശമായി ലഭിക്കുന്ന ഒന്ന് എന്ന പരാമര്‍ശമില്ലാതിരിക്കെ അതിന്റെ അടിസ്ഥാനത്തില്‍ ഒരു വിശ്വാസം രൂപപ്പെടുത്തുന്നത് എത്ര ബാലിശമാണു.


ആദമിലും സ്വര്‍ഗ്ഗത്തിലും ദൈവത്തിലുമെല്ലാം മുസ്ലിങ്ങളും വിശ്വസിക്കുന്നു, അപ്പോള്‍ ഇക്കാര്യങ്ങളെ കുറിച്ചുള്ള ഇസ്ലാമിക വിശ്വാസമെന്ത്?

അടുത്ത പോസ്റ്റില്‍....


40 comments:

 1. ആദ്യപാപം എന്ന കണ്‍‌സപ്‌കറ്റില്‍ ഒരു വിശ്വാസവും രൂപപ്പെടുന്നില്ല. ആദാം ചെയ്ത പാപഠിന്റെ ഫലമായി (നടുവില്‍ നില്‍ക്കുന്ന നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നു) ആദാമിനെ തോട്ടത്തില്‍ നിന്ന് പുറത്താക്കി. ഈ ഫലം തിന്നതുകൊണ്ടുമാത്രമല്ല ആദാമിനെ പുറത്താക്കുന്നത്.. ജീവന്റെ വൃക്ഷത്തിന്റെ ഫലം തിന്ന് ഒരിക്കാലും മരാക്കാതിരുന്ന് ദൈവത്തെപ്പോലെ ആകാന്‍ മനുഷയന്‍ ശ്രമിക്കും എന്നുള്ളാതുകൊണ്ടാണ് ദൈവം ആദാമിനെ തോട്ടത്തില്‍ നിന്ന് പുറത്താക്കുന്നത്.

  ദൈവത്തിന്റെ പുത്രനായ യേശു കാല്‍‌വറിയില്‍ ബലിയായി തീര്‍ന്ന് ആദാമിന്റെ പാപത്തിന്റെ ഫലമായി മനുഷ്യര്‍ക്ക് നഷ്ടപെട്ട ‘ജീവന്റെ ഫലം’ തിരികെ നല്‍കുന്നു. പെസഹാ ദിവസം ഇതിനെക്കുറിച്ച് യേശു പറയുന്നുണ്ട്.

  oriKal kUTi paRayatte ആദ്യപാപം ത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ക്രൈസ്തവ സഭയും ഒരു ക്രൈസ്തവ വിശ്വാസവും രൂപപ്പെട്ടിട്ടീല്ല...

  ReplyDelete
 2. thekkoden--

  ദൈവത്തിന്റെ പുത്രനായ യേശു കാല്‍‌വറിയില്‍ ബലിയായി തീര്‍ന്ന് ആദാമിന്റെ പാപത്തിന്റെ ഫലമായി മനുഷ്യര്‍ക്ക് നഷ്ടപെട്ട ‘ജീവന്റെ ഫലം’ തിരികെ നല്‍കുന്നു. പെസഹാ ദിവസം ഇതിനെക്കുറിച്ച് യേശു പറയുന്നുണ്ട്.


  അപ്പോള്‍ ആദമിന്റെ പാപം യേശുവരെ തുടര്‍ന്നു എന്നു തന്നെയല്ലേ തെക്കേടന്‍മെഴുതുന്നത്?

  യേശു എവിടെ പഠിപ്പിച്ചു?

  ഞാന്‍ ബൈബിള്‍ എടുത്തുദ്ധരിച്ചാണു എഴുതിയത്- തെച്ചോടന്‍ ആ ഭാഗമൊന്നുദ്ധരിക്കു. വായനക്കാര്‍ മനസ്സിലാക്കുമല്ലോ ഞാന്‍ തെറ്റെഴെതുകയാണെന്ന്‍

  ReplyDelete
 3. Shibu

  ആദ്യപാപം എന്ന കണ്‍‌സപ്‌കറ്റില്‍ ഒരു വിശ്വാസവും രൂപപ്പെടുന്നില്ല. ആദാം ചെയ്ത പാപഠിന്റെ ഫലമായി (നടുവില്‍ നില്‍ക്കുന്ന നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നു) ആദാമിനെ തോട്ടത്തില്‍ നിന്ന് പുറത്താക്കി. ഈ ഫലം തിന്നതുകൊണ്ടുമാത്രമല്ല ആദാമിനെ പുറത്താക്കുന്നത്.. ജീവന്റെ വൃക്ഷത്തിന്റെ ഫലം തിന്ന് ഒരിക്കാലും മരാക്കാതിരുന്ന് ദൈവത്തെപ്പോലെ ആകാന്‍ മനുഷയന്‍ ശ്രമിക്കും എന്നുള്ളാതുകൊണ്ടാണ് ദൈവം ആദാമിനെ തോട്ടത്തില്‍ നിന്ന് പുറത്താക്കുന്നത്.

  എന്തെല്ലാം ബാലിഷങ്ങളായ വാദങ്ങള്‍- ഫലം തിന്നതുകൊണ്ടു മാത്രമല്ല എന്നു പറയുമ്പോള്‍ തിന്നതു ഒരു തെറ്റാണെന്നു വരുന്നല്ലോ, ഒരു കാരണമതു തന്നെയല്ലെ?

  ആദ്യപാപമെന്ന അടിത്തറയില്‍ തന്നെയല്ലെ കൃസ്തുമതം രൂപപ്പെട്ടിരിക്കുന്നത്. മോക്ഷം കുരിശുമരണ വിശ്വാസത്തിലല്ലെ?
  ഇത് യഹൂദന്മാര്‍ വിശ്വസിക്കുന്നതിന്റെ തുടര്‍ച്ചയല്ലല്ലോ? പിന്നെങ്ങിനെ അല്ല എന്നു പറയുന്നു.

  ReplyDelete
 4. ദൈവത്തിനെ ഭയപ്പെടണം എന്ന് സമർത്ഥിക്കാൻ എന്തെല്ലാം ചപ്പടാച്ചികൾ ഏതെല്ലാം കിത്താബുകളിൽ ഉണ്ട് എന്നത് എല്ലാവർക്കും അറിയാം. ഇവിടെ ആദ്യത്തെ നുണയായതുകൊണ്ടാകാം അത്ര യുക്തിഭദ്രമാകാഞ്ഞത്. പിന്നെ പറഞ്ഞ് പറഞ്ഞ് യുക്തിഭദ്രമായ നുണകൾ പുതിയ ഗ്രന്ഥങ്ങളിലും സുലഭം.

  ReplyDelete
 5. പാര്‍ത്ഥന്‍ -
  വെറും പ്രസ്ഥാവനകള്‍ കമെന്റ് കോളം നിറക്കും എന്നതല്ലാതെ ഒരു ധര്‍മ്മവും നിര്‍‌വഹിക്കുകയില്ലല്ലോ?

  വായനക്കു നന്ദി

  ReplyDelete
 6. OLD OLD OLD ....... SUBJECT WHICH WAS BEING DISCUSSED FOR CENTURIES... WHY WASTE YOUR TIME?

  ReplyDelete
 7. സാലു

  എങ്കില്‍ ആ പഴയ ഉത്തരമൊന്നു പറയാമോ

  ReplyDelete
 8. പഴയൊരു പോസ്റ്റാണ്.

  ആദം ചെയ്ത തെറ്റിന് നമ്മള്‍ക്ക് ശിക്ഷയോ?

  പിന്നെ യേശുവിനെ പറ്റിയുള്ള ആദ്യപരാമര്‍ശം താങ്കളുടെ പോസ്റ്റില്‍ തന്നെയുണ്ട്...

  3:15 ഞാന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാല്‍ തകര്‍ക്കും.

  ReplyDelete
 9. സാജന്‍-
  ഇതിലെവിടെ യേശുവിനെ കുറിച്ചുള്ള പരാമര്‍ശം, ഒന്നു വിശദീകരിക്കാമോ?

  3:15 ഞാന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാല്‍ തകര്‍ക്കും.

  ഇതില്‍ യേശു എവിടെ കടന്നു വരുന്നു. പാമ്പിന്നു ദൈവം നല്‍കുന്ന ശിക്ഷ എന്നതില്‍ കവിഞ്ഞ് ഇവിടെ യേശു എവിടെ?

  ReplyDelete
 10. അവിടെ പാമ്പിന്റെ വേഷത്തില്‍ നിന്നിരുന്നത് സാത്താനാണ് എന്നാണ് ബൈബിള്‍ മതം.
  3:15 നു മനസ്സിലായിലെങ്കില്‍ വിട്ടു കള. അതിവിടുത്തെ വിഷയം അല്ലല്ലോ?

  വിഷയം അദ്യ പാപം ആണ്.
  ആദമാണ് ആദ്യ മനുഷ്യന്‍ എന്നതും അദ്ദേഹം ചെയ്ത ഈ നിസാര അനുസരണ കേടു മൂലും
  (പാപം മൂലം) പറുദീസാ നഷ്ടമായെന്നും ബൈബിളില്‍ കാണുന്നില്ലേ?

  പാപം നിസാരമായിരിക്കാം പക്ഷേ നഷ്ടം പറുദീസയായിരുന്നു.
  (അതിനെ കുറിച്ച് ഒരു പഴയ പോസ്റ്റിലേക്ക് പിടിച്ചു കെട്ടിയത് കണ്ടു കാണുമല്ലോ?)

  ഒരു മനുഷ്യന്‍ മൂലം പാപവും മറ്റൊരു മനുഷ്യന്‍ മൂലം രക്ഷയും കൈവന്നു.

  (ആദ്യപാപം എന്ന പദം ബൈബിള്‍ മുഴുവന്‍ അരിച്ചു പെറുക്കിയാലും താങ്കള്‍ക്ക്
  അത് ലഭിക്കില്ല)

  ReplyDelete
 11. സാജന്‍-

  ഇവിടെയും രണ്ടു പ്രശ്നങ്ങള്‍-

  സാത്താന്‍ പാമ്പിന്റെ വേഷത്തില്‍ വന്നതാണെങ്കില്‍ എന്തിന്നു മനുഷ്യനെ പാമ്പിന്റെ ജന്മശത്രുക്കളാക്കണം? ഇത് വെറും ഒരു വേഷപ്രചന്നനാണെന്നത് ദൈവത്തിന്നറിയാന്‍ മേലായിരുന്നുവോ?

  രണ്ടാമത്തെ പ്രശ്നം- ഈ തെറ്റിന്റെ പ്രായശ്ചിത്തം യേശുവിന്റെ മരണമാണെന്ന് ദൈവം എവിടെയും ബൈബിളില്‍ പറയുന്നില്ല. ചില ക്രൈസ്തവ പണ്ഢിതന്മാരുടെ വ്യാഖ്യാനമല്ലാതെ. എല്ലാ കാര്യങ്ങളും വളരെ വിശദീകരിക്കുന്ന ബൈബിള്‍ ഏറ്റവും വലിയ തെറ്റിനെ കുറിച്ച് മൗനം പാലിക്കുന്നു എന്നത് അത്ഭുതമല്ലെ?

  സാജന്റെ പോസ്റ്റില്‍ നിന്നും

  മറ്റോരുദാഹരണം... പാരമ്പര്യമായി ധാരാളം സ്വത്തുള്ള ഒരു മനുഷ്യന്‍ തന്റെ സമ്പാദ്യം ചൂതു കളിച്ചു കളയുന്നു. ആ തെറ്റിനു പരോക്ഷമായും പ്രത്യക്ഷമായും ശിക്ഷ അനുഭവിക്കേണ്ടത് ആ മനുഷ്യന്റെ പിന്‍ തലമുറ തന്നെയാണ്. കാരണം ആ അബദ്ധം അയാള്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ അയാളുടെ പിന്‍തലമുറ അല്ലലില്ലാതെ കഴിഞ്ഞേനെ.


  ആ തെറ്റിനു പരോക്ഷമായ ശിക്ഷ എന്ന പ്രയോഗം തന്നെ തെറ്റല്ലെ? ഇവിടെ നാം ചര്‍ച്ച ചെയ്യുന്നത് പാപത്തെ കുറിച്ചാണ്. അങ്ങിനെ വരുമ്പോള്‍ പിതാവ് ചൂതു കളിച്ചതിന്റെ ശിക്ഷ അഥവാ പാപം മക്കള്‍ക്കും വരും എന്നാവില്ലെ? സ്വത്ത് ഒരു പാപമോ പാപമോചനമോ അല്ലല്ലോ?

  ReplyDelete
 12. സാത്താനാണ് എന്നു മനസ്സിലാക്കി തന്നെയാണ് പാമ്പിനോട് അപ്രകാരം പറഞ്ഞത്. സാത്താന്‍ എന്നാല്‍ പാപം എന്നതിന്റെ പ്രതിരൂപമാണ്. വചനങ്ങള്‍ ശ്രദ്ധിച്ചാല്‍ കാണാം സ്ത്രീയുടെ സന്തതിയുമായാണ് ശത്രുത ഉണ്ടാക്കുന്നത്. (സാധാരണ പുരുഷനാണ് വംശാവലികളില്‍ കാണുകല്; എന്നിട്ടും ഇവിടെ സ്ത്രീ എന്ന് എടുത്ത് പറയുന്നു).
  ക്രിസ്തു പുരുഷന്റെ സന്താനം അല്ല. സ്ത്രീയുടേതാണ്. യേശുവിനെ കുരിശില്‍ തറച്ചവരെ അതിനും വളരെ മുമ്പേ “അണലി സന്തതികളേ” എന്നാണ് അഭിസംബോധന ചെയ്തതു തന്നെ.അവരാണ് യേശുവിന്റെ കാലില്‍ ആണിയടിച്ചു കയറ്റിയതും. (ഇത് ഒരു കമന്റില്‍ ഒതുക്കാന്‍ പറ്റാത്ത കാര്യമാണ്; അതുകൊണ്ട് ചുരുക്കുന്നു)

  താങ്കളുടെ സ്ഥിരം ശൈലിയാണല്ലോ ഉദ്ദാഹരണത്തിനു ആശയത്തേക്കാളും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. ആ ഉദ്ദാഹരണത്തില്‍ എവിടെയെങ്കിലും പറഞ്ഞോ ചൂതുകളിച്ചതിന്റെ പാപം മക്കള്‍ക്ക് വരും എന്ന്. ശിക്ഷ എന്ന് വെച്ചാല്‍ പാപം എന്നാണൊ താങ്കള്‍ മനസ്സിലാക്കിയിരിക്കുന്നത്? സ്വത്തിനെ ആരെങ്കിലും പാപമായി കണക്കാക്കിയോ? (ഞാന്‍ പറയാത്തത് എടുത്ത് എന്റെ വായില്‍ വച്ച് തന്ന് അതിന്റെ വിശദീകരണം എന്നോട് ചോദിക്കരുത്)

  ചൂതുകളിയെയാണ് തെറ്റായി (പാപമായി) ചൂണ്ടി കാട്ടിയത്. അതിന്റെ സ്വഭാവിക പരിണാമമായിരുന്നു (ശിക്ഷയായിരുന്നു) “പണം നഷ്ടപ്പെടുക“ എന്നത്. ശിക്ഷ കിട്ടിയതും ചൂതുകളിക്കാരനു തന്നെയായിരുന്നു. പക്ഷെ അതിന്റെ തിക്ത ഫലം മക്കള്‍ക്കു കൂടി അനുഭവിക്കേണ്ടി വന്നു എന്നു മാത്രം.

  (ഈ പോസ്റ്റില്‍ ഇതൊരു പക്ഷേ എന്റെ അവസാന കമന്റ് ആയിരിക്കും ‍)

  ReplyDelete
 13. Sajan

  സാത്താനാണ് എന്നു മനസ്സിലാക്കി തന്നെയാണ് പാമ്പിനോട് അപ്രകാരം പറഞ്ഞത്. സാത്താന്‍ എന്നാല്‍ പാപം എന്നതിന്റെ പ്രതിരൂപമാണ്. വചനങ്ങള്‍ ശ്രദ്ധിച്ചാല്‍ കാണാം

  വചനം ശ്രദ്ധിക്കുമ്പോള്‍ മനസ്സിലാകുന്നത്

  3:1 യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള്‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.

  3:2 സ്ത്രീ പാമ്പിനോടു: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങള്‍ക്കു തിന്നാം;
  3:3 എന്നാല്‍ നിങ്ങള്‍ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
  3:4 പാമ്പു സ്ത്രീയോടു: നിങ്ങള്‍ മരിക്കയില്ല നിശ്ചയം;
  3:5 അതു തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള്‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.
  3:6 ആ വൃക്ഷഫലം തിന്മാന്‍ നല്ലതും കാണ്മാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭര്‍ത്താവിന്നും കൊടുത്തു; അവന്നും തിന്നു.

  യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. ദൈവം സൃഷ്ടിച്ച കൗശലക്കാരനായ പാമ്പാണിവിടെ വരുന്നത്, സാത്താനല്ല.

  ദൈവം വരുമ്പോള്‍ ആദമിനെ കാനുന്നില്ല, പിന്നെ ഒരു ചോദ്യം ചെയ്യല്‍ നടക്കുകയാണു. ദൈവം ആദമിനോട് ചോദിക്കുന്നു.

  3:11 നീ നഗ്നനെന്നു നിന്നോടു ആര്‍ പറഞ്ഞു? തിന്നരുതെന്നു ഞാന്‍ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന്‍ ചോദിച്ചു.

  ആദമിന്റെ ഉത്തരം -

  3:12 അതിന്നു മനുഷ്യര്‍ : എന്നോടു കൂടെ ഇരിപ്പാന്‍ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാന്‍ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.

  തന്റെ കുറ്റം സ്ത്രീക്ക് ചേര്‍ത്തുന്നു. എന്നിട്ട് തന്റെ തടി കയിച്ചിലാക്കുന്നു.

  3:13 യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാന്‍ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.

  സ്ത്രീ കുറ്റമേറ്റ് പാമ്പിനെ കൂടി പങ്കാളിയാക്കുന്നു.

  3:14 യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
  3:15 ഞാന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാല്‍ തകര്‍ക്കും.

  ഇത്രയല്ലെ ഉള്ളൂ, ഇതില്‍ കുറ്റത്തിന്റെ കാരണക്കാരനായ പാമ്പിന് വലിയ ശിക്ഷ.
  അവന്‍ നിന്റെ തല തകര്‍ക്കും
  സ്ത്രീക്ക് പിന്നെത്തെ ശിക്ഷ-

  3:16 സ്ത്രീയോടു കല്പിച്ചതു: ഞാന്‍ നിനക്കു കഷ്ടവും ഗര്‍ഭധാരണവും ഏറ്റവും വര്‍ദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭര്‍ത്താവിനോടു ആകും; അവന്‍ നിന്നെ ഭരിക്കും.

  ആണിനോ

  3:17 മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാന്‍ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിന്‍ നിന്നു അഹോവൃത്തി കഴിക്കും.
  3:18 മുള്ളും പറക്കാരയും നിനക്കു അതില്‍ നിന്നു മുളെക്കും; വയലിലെ സസ്യം നിനക്കു ആഹാരമാകും

  ഇതിലെ കഥാപാത്രങ്ങളില്‍ പാമ്പും സ്ത്രീയുമാണു നേരിട്ട് പാപം ചെയ്യുന്നവര്‍- അതിനാല്‍ അവരെ ചേര്‍ത്തി ഒരു ശിക്ഷ നല്‍കുന്നു എന്നു മാത്രം. ഇവിടെ വംശാവലി കടന്നു വരുന്നേ ഇല്ല, ഇല്ലാത്തിടത്ത് വശാവലി തിരുകി ഇല്ലാത്ത പാപമോചനം ഉണ്ടാക്കുകയല്ലെ ക്രൈസ്തവര്‍ ചെയ്യുന്നത്.

  ReplyDelete
 14. Sajan


  താങ്കളുടെ സ്ഥിരം ശൈലിയാണല്ലോ ഉദ്ദാഹരണത്തിനു ആശയത്തേക്കാളും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. ആ ഉദ്ദാഹരണത്തില്‍ എവിടെയെങ്കിലും പറഞ്ഞോ ചൂതുകളിച്ചതിന്റെ പാപം മക്കള്‍ക്ക് വരും എന്ന്. ശിക്ഷ എന്ന് വെച്ചാല്‍ പാപം എന്നാണൊ താങ്കള്‍ മനസ്സിലാക്കിയിരിക്കുന്നത്? സ്വത്തിനെ ആരെങ്കിലും പാപമായി കണക്കാക്കിയോ? (ഞാന്‍ പറയാത്തത് എടുത്ത് എന്റെ വായില്‍ വച്ച് തന്ന് അതിന്റെ വിശദീകരണം എന്നോട് ചോദിക്കരുത്)  പാപം ചര്‍ച്ചചെയ്യുന്നിടത്ത് പാപത്തിന് ഉദാഹരണമായി ചൂതുകളിയെ കൊണ്ട് വന്നത് സാജന്‍ തന്നെ അല്ലെ? അതിന്റെ അബദ്ധമാണു ഞാന്‍ ചൂണ്ടിക്കാണിച്ചത്. ശിക്ഷയും പാപവും കൂട്ടി കുഴക്കുന്നത് സാജന്റെ ഉദാഹരണം കൊണ്ട് തന്നെയാണു ഞാന്‍ ഖണ്ഢിക്കുന്നത്. ആദം ചെയ്ത തെറ്റിന്റെ ശിക്ഷ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കല്‍ തലമുറകളായി അനുഭവിക്കുന്നു. ശരി.
  ആദം ചെയ്ത തെറ്റിന്റെ പാപം തലമുറകളായി സമൂഹം അനുഭവിക്കുന്നു- തെറ്റ്

  ReplyDelete
 15. വചനം ശ്രദ്ധിച്ച താങ്കള്‍ക്ക് പാമ്പ് വര്‍ത്തമാനം പറയുന്നത് കണ്ടിട്ട് ഒന്നും തോന്നിയില്ല അല്ലേ? സ്ത്രീയെ പ്രലോഭിപ്പിക്കാനും പാമ്പിനു കഴിയും!!! പാമ്പ് എന്നു തന്നെ താങ്കള്‍ക്ക് വിശ്വസിക്കാം. അതിന് ഞാന്‍ എതിരല്ല.

  ReplyDelete
 16. ആദം ചെയ്ത തെറ്റിന്റെ ശിക്ഷ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കല്‍ തലമുറകളായി അനുഭവിക്കുന്നു. ശരി.
  ആദം ചെയ്ത തെറ്റിന്റെ പാപം തലമുറകളായി സമൂഹം അനുഭവിക്കുന്നു- തെറ്റ്


  തെറ്റിന്റെ പാപമോ? എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്? ഞങ്ങള്‍ തെറ്റിനേയാണ് പാപം എന്ന് പറയുന്നത്.

  ReplyDelete
 17. Saajan

  വചനം ശ്രദ്ധിച്ച താങ്കള്‍ക്ക് പാമ്പ് വര്‍ത്തമാനം പറയുന്നത് കണ്ടിട്ട് ഒന്നും തോന്നിയില്ല അല്ലേ? സ്ത്രീയെ പ്രലോഭിപ്പിക്കാനും പാമ്പിനു കഴിയും!!! പാമ്പ് എന്നു തന്നെ താങ്കള്‍ക്ക് വിശ്വസിക്കാം. അതിന് ഞാന്‍ എതിരല്ല.


  എനിക്ക് സാജനില്‍ നിന്നും കിട്ടേണ്ട ഉത്തരം അതു തന്നെ -

  എങ്കില്‍ സാത്താന്റെ പ്രവര്‍ത്തനത്തില്‍ എന്തിനു യഹോവ പാവം പാമ്പുകളെ തലമുറകളായി തല കൊല്ലിക്കുന്നു. സാത്താന്റെ തല സ്ത്രീയുടെ തലമുറ തകര്‍ക്കുന്നുണ്ടോ?

  3:14 യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.

  സാത്താന്‍ കന്നുകാലികളിലും കാട്ടു മൃഗങ്ങളിലും ഉള്‍പെട്ടവനാണോ? അതല്ല സാത്താന്‍ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നു നടക്കുകയാണോ?

  സത്യത്തില്‍ ഈ പ്രവര്‍ത്തനം സാത്താനില്‍ നിന്നു തന്നെ എന്നെനിക്കും തോന്നി. പക്ഷെ പിന്നീടുള്ള ദൈവത്തിന്റെ പ്രവര്‍ത്തിയാണ് ആകെ കണ്‍ഫ്യൂഷനാക്കുന്നത്, ദൈവം സാത്താനെ ശിക്ഷിക്കുന്നതിന്നു പകരം മൃഗങ്ങളില്‍ പെട്ട പാമ്പിനെയാണു ശിക്ഷിക്കുന്നത്. അതിനാണ് എനിക്കെതിരു തോന്നുന്നത്.

  ReplyDelete
 18. saajan-

  ആദം ചെയ്ത തെറ്റിന്റെ ശിക്ഷ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കല്‍ തലമുറകളായി അനുഭവിക്കുന്നു. ശരി.
  ആദം ചെയ്ത തെറ്റിന്റെ പാപം തലമുറകളായി സമൂഹം അനുഭവിക്കുന്നു- തെറ്റ്

  തെറ്റിന്റെ പാപമോ? എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്? ഞങ്ങള്‍ തെറ്റിനേയാണ് പാപം എന്ന് പറയുന്നത്.


  മറ്റേത് വാക്കാണിവിടെ കൂടുതല്‍ അനുയോജ്യമെങ്കിലും നല്‍കാം.

  ചൂത് കളിയിലൂടെ ഉദാഹരിച്ചപ്പോള്‍ പറഞ്ഞല്ലോ - മക്കള്‍ക്ക് പാരമ്പര്യമായി ശിക്ഷയായി സ്വത്ത് നഷ്ടപ്പെട്ടു

  എന്നത്. അതിനെ ഞാന്‍ ഇവിടെ നിന്നു consequences ആണ്- അത് തലമുറക്കോ സമൂഹത്തിനോ ലഭുക്കും.

  എന്നാല്‍ ആ പ്രവര്‍ത്തനത്തിനുള്ള (sin) ശരിയായ പ്രതിഫലം -ശിക്ഷ- പരലോകത്ത് നിന്നല്ലേ ലഭിക്കുക. അത് തലമുറക്ക് ലഭിക്കുന്ന ഒന്നല്ലല്ലോ? അത് തലമുറക്ക് കൈമാറി ലഭിക്കുന്ന ഒന്നായാണൊ ക്രൈസ്തവര്‍ കാണുന്നത്?

  ReplyDelete
 19. പ്രയോഗങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നേ പറയാനുള്ളൂ. (പാമ്പുകള്‍ നാവ് പുറത്തിടുന്നത് എന്തിനാണെന്നും അപ്പോള്‍ വാവില്‍ പൊടി പറ്റുമോ എന്നും ചിന്തിക്കുക. ഇവിടെ അതില്‍ കൂടുതല്‍ “നിലം പരിശാ‍ക്കും“ എന്ന പ്രയോഗമാണ് ഉപയോഗിച്ചിട്ടുള്ളത്.)

  തെറ്റിന്റെ ശിക്ഷ പരലോകത്തോ ഇവിടെ തന്നോയോ ഒക്കെ കിട്ടുമായിരിക്കും. ചൂതുകളി ഒരു ഉദ്ദാഹരണം മാത്രം.

  അത് തലമുറക്ക് ലഭിക്കുന്ന ഒന്നല്ലല്ലോ? അത് തലമുറക്ക് കൈമാറി ലഭിക്കുന്ന ഒന്നായാണൊ ക്രൈസ്തവര്‍ കാണുന്നത്?

  ക്രൈസ്തവര്‍ക്ക് മാത്രമല്ല. താങ്കളുടെ കാര്യവും അങ്ങിനെ തന്നെ. അല്ലെങ്കില്‍ താങ്കള്‍ ഇപ്പോള്‍ പറുദീസയില്‍ ആയിരിക്കണം താമസിക്കേണ്ടത്?അവിടെ അല്ലല്ലോ? അവിടെ നിന്നും താങ്കളുടെ പൂര്‍വ പിതാവ് പുറത്താക്കപ്പെട്ടു. ആട്ടോമാറ്റിക് ആയി താങ്കളും. അത് താങ്കള്‍ക്ക് നേരിട്ട് ലഭിച്ച ശിക്ഷയല്ല. പക്ഷേ ഫലത്തില്‍ ആദത്തിനെ ശിക്ഷയുടെ പങ്ക് കിട്ടിയിട്ടുണ്ട് താനും.

  ReplyDelete
 20. ക്രൈസ്തവര്‍ക്ക് മാത്രമല്ല. താങ്കളുടെ കാര്യവും അങ്ങിനെ തന്നെ. അല്ലെങ്കില്‍ താങ്കള്‍ ഇപ്പോള്‍ പറുദീസയില്‍ ആയിരിക്കണം താമസിക്കേണ്ടത്?അവിടെ അല്ലല്ലോ? അവിടെ നിന്നും താങ്കളുടെ പൂര്‍വ പിതാവ് പുറത്താക്കപ്പെട്ടു. ആട്ടോമാറ്റിക് ആയി താങ്കളും. അത് താങ്കള്‍ക്ക് നേരിട്ട് ലഭിച്ച ശിക്ഷയല്ല. പക്ഷേ ഫലത്തില്‍ ആദത്തിനെ ശിക്ഷയുടെ പങ്ക് കിട്ടിയിട്ടുണ്ട് താനും.

  അതിനെയാണ് ആദിപാപം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

  ReplyDelete
 21. ഇനി അത് നുണയോ സത്യമോ എന്ന് താങ്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്ക്.

  ReplyDelete
 22. the last comment on this blog.

  ആദിപാപം/ഉദ്ഭവ പാപം എന്നതു കൊണ്ടു റെഫെര്‍ ചെയ്യുന്നത് ആദം ചെയ്ത അനുസരണക്കേടും അതൊകൊണ്ടുണ്ടായ പറുദീസ്സനഷ്ടവും ആണ്. അല്ലാതെ ഒരു കുട്ടി ജനിച്ച വീണ ഉടനെ തെറ്റു ചെയ്തു എന്നല്ല. പറുദീസ്സ വീണ്ടെടുക്കേണ്ടതിനെ ഒരു ഓര്‍മ്മിപ്പിക്കല്‍ കൂടിയാണത്.

  പറുദീസ നഷ്ടപ്പെട്ടു എന്ന് തോന്നുന്നവര്‍ മാത്രം അത് വീണ്ടെടുക്കാന്‍ ശ്രമിച്ചാല്‍ മതി. അല്ലാത്തവര്‍ക്ക് പറയാം: “ആദം തെറ്റു ചെയ്തു. ശിക്ഷയും വാങ്ങിച്ചു. അയാള്‍ പാ‍വം പറുദീസായില്‍ നിന്ന് പുറന്തള്ളപ്പെട്ടു. `ഞാന്‍` തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് രക്ഷ!! “

  ReplyDelete
 23. ആദിപാപം/ഉദ്ഭവ പാപം എന്നതു കൊണ്ടു റെഫെര്‍ ചെയ്യുന്നത് ആദം ചെയ്ത അനുസരണക്കേടും അതൊകൊണ്ടുണ്ടായ പറുദീസ്സനഷ്ടവും ആണ്. അല്ലാതെ ഒരു കുട്ടി ജനിച്ച വീണ ഉടനെ തെറ്റു ചെയ്തു എന്നല്ല. പറുദീസ്സ വീണ്ടെടുക്കേണ്ടതിനെ ഒരു ഓര്‍മ്മിപ്പിക്കല്‍ കൂടിയാണത്.

  പിന്നെയും പ്രശ്നം സാജന്‍-

  സാജന്‍ പറഞ്ഞത് പോലെ ആദിപാപം/ഉദ്ഭവ പാപം എന്നതു കൊണ്ടു റെഫെര്‍ ചെയ്യുന്നത് ആദം ചെയ്ത അനുസരണക്കേടും അതൊകൊണ്ടുണ്ടായ പറുദീസ്സനഷ്ടവും ആണ് മാത്രമെങ്കില്‍ യേശുവിന്റെ കുരിശു മരണം മൂലം എല്ലാവരും പറുദീസയില്‍ ആകേണ്ടെ? അങ്ങിനെ ആയിട്ടില്ലല്ലോ?

  `ഞാന്‍` തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് രക്ഷ!! “

  ഞാന്‍ ചെയ്യുന്ന തെറ്റുകള്‍, നന്മകള്‍- അവക്കനുസൃതമായ രക്ഷ- ശിക്ഷകള്‍ അതെല്ലെ ന്യായം സുഹൃത്തെ.

  ReplyDelete
 24. ആദ്യമായി താങ്കള്‍ ഒരു കാര്യമാത്ര പ്രസക്തമായ ചോദ്യം ചോദിച്ചു. അതിനാല്‍ കമന്റുന്നു.

  നമ്മള്‍ ചെയ്യുന്ന തെറ്റിനെ കര്‍മ്മ പാപം എന്നു പറയുന്നു. ആദിപാപം/ഉത്ഭവപാപം എന്നത് നമ്മള്‍ ചെയ്ത പാപം അല്ല എന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടല്ലോ?

  രണ്ടു കാര്യങ്ങള്‍ ചെയ്താല്‍ താങ്കള്‍ക്ക് (എനിക്കും) പറിദീസ കാണാം
  1. യേശുവിന്റെ പരിഹാരബലിയില്‍ പങ്കു ചേരൂ.
  2. യേശുവിന്റെ കല്പനകള്‍ അനുസരിക്കൂ

  പറുദീസായില്‍ എന്നിട്ട് കേറിയാല്‍ പോരേ?

  ഒരു പഴയ ബ്ലൊഗ്..
  http://me4what.blogspot.com/2008/12/blog-post.html

  കുരിശുമരണത്തിലൂടെ യേശു പാപങ്ങള്‍ക്കു പരിഹാരം ചെയ്തു. പക്ഷേ നമ്മക്കു വേണമെങ്കില്‍ അതു നിരസ്സിക്കാനുള്ള വകുപ്പും (സ്വാതന്ത്ര്യവും) ദൈവം മനുഷ്യനു കൊടുത്തിട്ടുണ്ട്. വേണമെങ്കില്‍ എടുക്കൂ.. അല്ലെന്കില്‍ വേണ്ടെന്നു വെയ്ക്കൂ. മാലാഖമാര്‍ക്കു പോലും ദൈവത്തെ നിഷേധിക്കാനുള്ള ഈ സ്വാതന്ത്ര്യം കൊടുത്തിട്ടില്ല എന്നു ഏതോ ദൈവശാസ്ത്രജ്ഞന്‍ പറഞ്ഞതായി ഓര്‍ക്കുന്നു.

  ReplyDelete
 25. സാജന്‍-

  എനിക്ക് പ്രസക്തമെന്നു തോന്നുന്നത് സാജന് അപ്രസക്തമെന്നു തോന്നും. അത് നമ്മുടെ രണ്ട് പേരുടെയും ചിന്താഗതികളുടെ വ്യത്യസ്ഥതയാണു.

  നമ്മള്‍ ചെയ്യാത്ത കാര്യങ്ങള്‍ പാപമേ ആകുന്നില്ലല്ലോ? പാപം അനന്തരഫലത്തിലേക്ക് സാജന്‍ കൂട്ടികുഴക്കുന്നു. പാപം കൈമാറുന്ന ഒന്നല്ല. ഒരു കര്‍മത്തിന്റെ പരിണതിയാണു പാപമെങ്കില്‍ മാത്രമല്ലെ കൈമാറപ്പെടുകയുള്ളൂ.

  തെറ്റിനെയാണു പാപമെന്നു വിവക്ഷിക്കുന്നതെന്നു സാജന്‍ പറഞ്ഞു.

  എങ്കില്‍ തെറ്റ് കൈമറുമോ? അപ്പോള്‍ എല്ലാവരും പാപികളായി ജനിക്കുന്നു എന്ന ക്രൈസ്തവ വിശ്വാസമോ? എങ്ങിനെ നിര്‍‌വചിക്കും?

  തെറ്റാണു പാപമെങ്കില്‍ കര്‍മം ചെയ്ത ആളില്‍ ഒതുങ്ങണം. കര്‍മഫലമെങ്കില്‍ അതാകട്ടെ പിന്തുടര്‍ച്ചാവകാശമുള്ള ഒന്നല്ല.

  ReplyDelete
 26. തെറ്റാണു പാപമെങ്കില്‍ കര്‍മം ചെയ്ത ആളില്‍ ഒതുങ്ങണം.

  അങ്ങിനെ ഒതുക്കാന്‍ പറ്റാത്ത തെറ്റുകളാണ് എന്റെ ബ്ലോഗില്‍ ഉദ്ദാഹരിച്ചത്. ശിക്ഷ കിട്ടുന്നത് പാപം ചെയ്ത ആള്‍ക്കാണെങ്കിലും അതിന്റെ തിക്ത ഫലം ഒരു പക്ഷേ തലമുറകളിലേക്കും വ്യാപിക്കും. എന്നു വച്ച് ചെയ്ത തെറ്റിനു ശിക്ഷകൊടുക്കാതിരിക്കാന്‍ പറ്റുമോ?

  ReplyDelete
 27. എങ്കില്‍ തെറ്റ് കൈമറുമോ? അപ്പോള്‍ എല്ലാവരും പാപികളായി ജനിക്കുന്നു എന്ന ക്രൈസ്തവ വിശ്വാസമോ? എങ്ങിനെ നിര്‍‌വചിക്കും?

  തെറ്റ് കൈമാറുന്നില്ല. എല്ലാവരും പാപികളായി ജനിക്കുന്നു എന്ന് ഉദ്ദേശിച്ചത് ഉത്ഭവപാപത്തേയാണ്. ഇനി ആവര്‍ത്തിക്കുന്നില്ല. ബോറടിക്കുന്നു.

  ReplyDelete
 28. ക്രൈസ്തവര്‍ക്ക് മാത്രമല്ല. താങ്കളുടെ കാര്യവും അങ്ങിനെ തന്നെ. അല്ലെങ്കില്‍ താങ്കള്‍ ഇപ്പോള്‍ പറുദീസയില്‍ ആയിരിക്കണം താമസിക്കേണ്ടത്?അവിടെ അല്ലല്ലോ? അവിടെ നിന്നും താങ്കളുടെ പൂര്‍വ പിതാവ് പുറത്താക്കപ്പെട്ടു. ആട്ടോമാറ്റിക് ആയി താങ്കളും. അത് താങ്കള്‍ക്ക് നേരിട്ട് ലഭിച്ച ശിക്ഷയല്ല. പക്ഷേ ഫലത്തില്‍ ആദത്തിനെ ശിക്ഷയുടെ പങ്ക് കിട്ടിയിട്ടുണ്ട് താനും.

  അതിനെയാണ് ആദിപാപം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

  ഇതാണു ആദ്യപാപത്തെ കുറിച്ചുള്ള സാജന്റെ നിര്‍‌വചനം-
  ശരി യേശു ബലിയര്‍പ്പിക്കപ്പെട്ടത് ഈ പാപത്തിനെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു. എങ്കില്‍ പാപം തീര്‍ന്നില്ലെ, എന്നിട്ട് ഇപ്പോള്‍ എല്ലാവരും പറുദീസയിലാണോ? പാപം അവസാനിച്ചില്ലെ? മരിച്ച് കഴിഞ്ഞാല്‍ യേശുവിനു മുമ്പും നല്ലവര്‍ സ്വര്‍ഗ്ഗത്തില്‍ തന്നെയല്ലെ?

  ReplyDelete
 29. എന്നിട്ട് ഇപ്പോള്‍ എല്ലാവരും പറുദീസയിലാണോ?

  താങ്കള്‍ എന്തു തോന്നുന്നു?!

  യേശു പരിഹാരം ചെയ്തു കഴിഞ്ഞു. ശരി. അതുകൊണ്ടായില്ലല്ലോ? താങ്കള്‍ക്ക് വേണമെങ്കില്‍ എടുക്കാം അല്ലെങ്കില്‍ നിരസ്സിക്കാം. (ആ വരി കണ്ടില്ലേ?)

  എന്നിട്ട് തന്റെ ജീവിതം കൊണ്ട് തെളിയിക്കൂ... താങ്കള്‍ യേശുവിന്റെ കല്പന അനുസരിക്കുന്നു എന്ന്. അപ്പോല്‍ പോരേ പറുദീസാ. (സോറി അവിടെ ഹൂറിമാരെ കിട്ടുമെന്ന് കരുതരുത്. സ്വര്‍ഗ്ഗത്തിലും ഇഹലോക ലൈംഗീകത!! )

  ReplyDelete
 30. സാജന്‍-

  ആദം ചെയ്ത പാപം എല്ലാവരിലേക്കും പകരുന്നു എന്നതും ആ പാപമാണ് ഇവിടുത്തെ ജീവിതമെന്നതും സാജന്‍ എഴുതിയതാണ്. യേശുവിനെ കൊണ്ടതില്ലാതായെങ്കില്‍ എല്ലാവരും സ്വര്‍ഗ്ഗത്തില്‍ തിരിച്ചെത്തണമായിരുന്നു. അതല്ല സാജന്‍ പറയുന്നത് പോലെ എടുക്കകയൊ നിരസിക്കുകയോ ചെയ്യുകയാണെങ്കില്‍ മുമ്പേ ആളുകള്‍ നന്മ ചെയ്യുകയും തിന്മ ചെയ്യുകയും നല്ലവര്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകുകയും തിന്മ ചെയ്തവര്‍ നരകത്തിലേക്ക് പോകുകയും ചെയ്തിട്ടുണ്ട്.

  ReplyDelete
 31. ദൈവത്തിന്റെ കൃപ ലഭിച്ചവര്‍ പോയിട്ടുണ്ടാകും. ദൈവത്തിന്റെ നീതി എനിക്കു അളക്കാന്‍ മാത്രം ചെറുതാണെന്ന് തോന്നിയിട്ടും ഇല്ല.

  ReplyDelete
 32. സ്വര്‍ഗ്ഗത്തില്‍ സാത്താന്റെ പ്രലോഭനമുണ്ടായെങ്കില്‍ അവിടെ മനുഷ്യ സ്വഭാവമുണ്ടെന്നതിനു അതു തന്നെ വ്യക്തമായ തെളിവ്- ദൈവത്തിനു തന്നെ മനുഷ്യന് ഒരു ഇണ വേണമെന്നു തോന്നി സ്ത്രീയെ സൃഷ്ടിച്ചു കൊടുക്കുന്നു, എന്തിനാ കൊത്തും കല്ലാടി കളിക്കാന്‍ മാത്രമോ അതോ ഹവ്വായെ പടച്ചപ്പോള്‍ ഗര്‍ഭാശയമൊന്നുമില്ലാതെ ഭൂമിയിലേക്കയക്കുമ്പോള്‍ പിന്നെ ഉണ്ടാക്കി വിട്ടതാണോ?

  ReplyDelete
 33. അവര്‍ അവിടെ ലൈംഗികതയില്‍ ഏര്‍പ്പെട്ടു എന്നതിന് വല്ല തെളിവും താങ്കളുടെ കയ്യില്‍ ഉണ്ടോ?

  ReplyDelete
 34. യഹോവ എന്തിനാ പിന്നെ ലൈഗികാവയവം ഉണ്ടാക്കിയത് എന്നാണ് എന്റെ ചോദ്യം? ദൈവം ഒരു കാര്യം വെറുതെ തമാശക്കു സൃഷ്ടിക്കുമോ?

  ReplyDelete
 35. കല്യാണം കഴിച്ചതിനു ശേഷമാണോ താങ്കള്‍ക്ക് ആ അവയവം പൊട്ടി മുളച്ചത്? അതിനു മുമ്പ് അതിനെ കൊണ്ട് വല്ല ഉപയോഗവും ഉണ്ടായിരുന്നോ?

  (ഇപ്പോഴും) ആ അവയവം ഉണ്ടായിട്ടും ലൈംഗികതയ്ക്ക് വേണ്ടി ഉപയോഗിക്കാത്ത ആള്‍ക്കാര്‍ ഇല്ലേ?

  ReplyDelete
 36. സ്വര്‍ഗ്ഗം എന്നാല്‍ ദൈവത്തിന്റെ കൂടെ ആയിരിക്കുന്ന അവസ്ഥ എന്നര്‍ത്ഥം എന്നാണ് എനിക്കു മനസ്സിലായത് (ശരിയായി കൊള്ളണമെന്നില്ല)

  ReplyDelete
 37. സാജന്‍-
  ഉപയോഗിക്കാത്തതും ഒന്നിന്റെ ഉപയോഗവും തമ്മിലുള്ള വ്യത്യാസം സാജന്നറിയില്ല്?

  സാജനു തോന്നുന്നത് ദൈവ വചനമാകില്ലല്ലോ? ബൈബിളിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗമെന്നാല്‍ ദൈവത്തിന്റെ കൂടെ ആയിരിക്കുന്ന അവസ്ഥ എന്നര്‍ത്ഥം വരുന്ന ഭാഗമുണ്ടെങ്കില്‍ നമുക്ക് വിശ്വസിക്കാം. സ്വര്‍ഗ്ഗത്തിലുണ്ടായിരുന്ന സമയത്ത് തന്നെയല്ലെ സാത്താന്‍ ആദമിനെ പ്രലോഭിപ്പിക്കുന്നത്? അപ്പോള്‍ ദൈവം അവിടെ ഉണ്ടായിരുന്നില്ലല്ലോ- അപ്പോള്‍ ദൈവം ഇല്ലാത്ത അവസ്ത്ഥയും സ്വര്‍ഗ്ഗത്തിലുണ്ടെന്നു ബൈബിള്‍ തന്നെ സാക്ഷ്യം.

  ReplyDelete
 38. സാജനു തോന്നുന്നത് ദൈവ വചനമാകില്ലല്ലോ?

  agree. (ശരിയായി കൊള്ളണമെന്നില്ല) എന്നത് കണ്ടു കാണില്ല അല്ലേ?

  ReplyDelete
 39. "സാജനു തോന്നുന്നത് ദൈവ വചനമാകില്ലല്ലോ? ബൈബിളിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗമെന്നാല്‍ ദൈവത്തിന്റെ കൂടെ ആയിരിക്കുന്ന അവസ്ഥ എന്നര്‍ത്ഥം വരുന്ന ഭാഗമുണ്ടെങ്കില്‍ നമുക്ക് വിശ്വസിക്കാം. സ്വര്‍ഗ്ഗത്തിലുണ്ടായിരുന്ന സമയത്ത് തന്നെയല്ലെ സാത്താന്‍ ആദമിനെ പ്രലോഭിപ്പിക്കുന്നത്? അപ്പോള്‍ ദൈവം അവിടെ ഉണ്ടായിരുന്നില്ലല്ലോ- അപ്പോള്‍ ദൈവം ഇല്ലാത്ത അവസ്ത്ഥയും സ്വര്‍ഗ്ഗത്തിലുണ്ടെന്നു ബൈബിള്‍ തന്നെ സാക്ഷ്യം."
  സ്വര്‍ഗ്ഗത്തിലെ ആദമും ഹവ്വയും പിശാചും തെറ്റും പൊറുത്തുകൊടുക്കലും ഒക്കെ ബൈബിളില്‍ കാണുന്ന അസംസ്കൃത വസ്തുക്കളല്ലല്ലോ കാട്ടിപ്പരുത്തി.ആദമും ഹവ്വയും ചേര്‍ന്ന് തെറ്റ് ചെയ്തതിനു പകരമായി നമ്മുടെ അല്ലാഹു അവരെ പിടിച്ചു ഭൂമിയിലേക്ക്‌ അയച്ചു എന്ന് ഖുറാനില്‍ അല്ലെ പറയുന്നത്. ഖുറാനില്‍ ആദമും ഹവ്വയും തെറ്റ് ചെയ്യുമ്പോള്‍ അല്ലാഹു എവിടെ പോയി? വല്ല പിടിയും ഉണ്ടോ? സ്വര്‍ഗ്ഗത്തിലെ കാര്യങ്ങള്‍ നോക്കാന്‍ അല്ലാഹുവിനു കഴിയില്ലെങ്കില്‍ പിന്നെ പോയി യഹോവയോടു കെറുവിച്ചിട്ടെന്തു കാര്യം. പിന്നെ കാട്ടിപ്പരുത്തി സമയം കിട്ടുമ്പോള്‍ ബൈബിള്‍ ഒന്ന് വായിച്ചു നോക്കണം. അവിടെ പറയുന്നത് ആദമും ഹവ്വയും ഇങ്ങു ഭൂമിയില്‍ ഏദന്‍ തോട്ടത്തില്‍ ആയിരുന്നു എന്നാണു പറയുന്നത്. അല്ലാതെ സ്വര്‍ഗ്ഗത്തില്‍ മധുവിധു ആഘോഷിക്കുകയൊന്നും ആയിരുന്നില്ല. കാട്ടിപ്പരുത്തിയെ ഇക്കാര്യത്തില്‍ കുറ്റം പറയാനൊന്നും കഴിയില്ല. കാരണം നബിക്ക് തന്നെ ഇക്കാര്യം മനസ്സിലായിട്ടുണ്ടായിരുന്നില്ല എന്ന് വേണം ഇത്തരത്തില്‍ പറഞ്ഞുവെച്ചതില്‍ നിന്നും അനുമാനിക്കാന്‍....
  "ദൈവ വചനമെന്നു ക്രൈസ്തവര്‍ വിശ്വസിക്കുന്ന ബൈബിളില്‍ പോലും ആദ്യപാപം പിന്തുടര്‍ച്ചാവകാശമായി ലഭിക്കുന്ന ഒന്ന് എന്ന പരാമര്‍ശമില്ലാതിരിക്കെ അതിന്റെ അടിസ്ഥാനത്തില്‍ ഒരു വിശ്വാസം രൂപപ്പെടുത്തുന്നത് എത്ര ബാലിശമാണു." ദൈവം ഇറക്കി കൊടുത്തു എന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്ന ഖുറാന്‍ എന്ന ഗ്രന്ഥത്തില്‍ കഥയിങ്ങനെ. ആദമും ഹവ്വയും തെറ്റ് ചെയ്യുന്നു. തെറ്റ് ചെയ്യുന്നത് ഭൂമിയിലോന്നുമല്ല സ്വര്‍ഗ്ഗത്തിലാണ്. അപ്പോള്‍ ഖുറാനിലെ സ്വര്‍ഗ്ഗത്തില്‍ തെറ്റ് ചെയ്യാന്‍ കഴിയും അല്ലെ കാട്ടിപ്പരുത്തി? അല്ലാഹുവിന്റെ കൂടെ കഴിയുന്ന ആദതിനും ഹവ്വയ്ക്കും തെറ്റ് പറ്റാന്‍ കാരണം എങ്ങനെ? പിശാചു തന്നെയാണോ അതിനു പിന്നില്‍? അപ്പോള്‍ ഖുറാനിലെ സ്വര്‍ഗ്ഗത്തില്‍ പിശാചും ഉണ്ടോ? കാട്ടിപ്പരുത്തിയുടെ സംശയം ഒന്ന് തിരിച്ചു ചോദിച്ചു എന്ന് മാത്രം.ഉണ്ടായാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല...അങ്ങനെ ആദമും ഹവ്വയും തെറ്റ് ചെയ്യുകയും അല്ലാഹു അത് പൊറുത്തുകൊടുക്കുകയും അവരെ ഭൂമിയിലേക്ക്‌ അയക്കുകയും ചെയ്തു. അല്ലാഹു പൊറുത്തു കൊടുത്തുവെങ്കില്‍ പിന്നെ സ്വര്‍ഗ്ഗത്തില്‍ തന്നെ ഇരുത്തിയാല്‍ പോരായിരുന്നോ? എന്തുകൊണ്ട് ഭൂമിയിലേക്ക്‌ അയച്ചു? ആദത്തില്‍ നിന്നും ഹവ്വയില്‍ നിന്നും മാനവരാശി ഒന്നാകെ പിറവിയെടുത്തു എന്ന് ഖുറാനും പറയുന്നു. അങ്ങനെ നോക്കുമ്പോള്‍ ഈ ഒരു ട്രാന്‍സ്ഫറിലൂടെ ആദതിനെയും ഹവ്വയെയും മാത്രമാണോ അല്ലാഹു ശിക്ഷിച്ചത്? അവര്‍ക്ക് പിറന്നതും അവരിലൂടെ പിറന്നവരും ആയ മനുഷ്യകുലത്തെ തന്നെയല്ലേ അല്ലാഹു ശിക്ഷിച്ചത്? നമ്മളെ ശിക്ഷിച്ചിട്ടില്ലെന്നു പറയുകയാണെങ്കില്‍ നമ്മള്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ആയിരിക്കണം. അപ്പോള്‍ തെറ്റൊന്നും ചെയ്യാത്ത ആദത്തിന്റെ സന്തതികളായ നമ്മളെ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കിയതിനുള്ള കാരണം എന്താണ്? അതിലുള്ള യുക്തിയെന്താണ്? ബൈബിളിനെ യുക്തിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കാട്ടിപ്പരുത്തിക്ക് ഇതിനൊരു യുക്തി ഉണ്ടാവുമല്ലോ?
  ഇനി ബൈബിളില്‍ നിന്ന്... ആദാമും ഹവ്വയും പാപം ചെയ്തു എന്നുപറയുമ്പോള്‍ അവര്‍ക്ക് ആത്മീകമായ ഒരു മരണം സംഭവിച്ചു എന്നാണു മനസ്സിലാക്കേണ്ടത്. ആ പഴം തിന്നുന്ന നാളില്‍ അവര്‍ മരിക്കും എന്ന് അവരോടു പറഞ്ഞിരുന്നതിന്‍ പ്രകാരം അവര്‍ മരിക്കുക തന്നെ ചെയ്തു. മരണം എന്ന് പറഞ്ഞാല്‍ ഒരു വേര്‍പാട് ആണ്. ശരീരത്തില്‍ നിന്നും വേര്പെടുന്നതിനെ ശാരീരിക മരണം എന്ന് പറയുമ്പോള്‍ ദൈവമായുള്ള കൂട്ടായ്മയില്‍ നിന്നും ഉള്ള വേര്പാടാണ് ആത്മീയ മരണം. അങ്ങനെ ദൈവവുമായി കൂട്ടായ്മ നഷ്ടപ്പെട്ടപ്പോള്‍ അവര്‍ പാപികളായി. പാപം എന്ന് പറയുമ്പോള്‍ പലരുടെയും മനസ്സില്‍ ഓടിയെത്തുക കൊള്ളയും കൊലയും ദു:സ്വഭാവങ്ങളും ഒക്കെയാണ്. എന്നാല്‍ ബൈബിള്‍ പ്രകാരം അത് പാപത്തിന്‍റെ ലക്ഷണങ്ങള്‍ അല്ലെങ്കില്‍ ബഹിര്‍സ്ഫുരണം മാത്രം. പാപം മൂലം ദൈവസംസര്‍ഗ്ഗത്തില്‍ നിന്നും അകന്നു പോയ മാതാപിതാക്കളിലൂടെ നമ്മള്‍ക്കും ദൈവവുമായി ഒരു വേര്‍പാട് ഉണ്ടായി. ഇതൊക്കെ മനസ്സിലാക്കാനുള്ള യുക്തി കാട്ടിപ്പരുത്തിയെ പോലുള്ളവര്‍ക്ക് ഉണ്ടാകുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയം ഉണ്ട്. കാരണം ഖുറാനിലുള്ളത് കിട്ടുന്ന പടി വിഴുങ്ങുക എന്നതാണല്ലോ പണ്ട് മുതലുള്ള ശീലം....

  ReplyDelete
 40. കൈ ചൂണ്ടിയുടെ കമന്റ്‌ അപ്പാടെ അംഗീകരിചിരിക്കുവാണോ? മറുപടി കണ്ടില്ല

  കലക്കിയുടെ ഒരു പോസ്റ്റിനു ഞാൻ നല്കിയ മറുപടി ഇവിടെ കൊടുക്കുന്നു

  നിങ്ങളുടെ പോസ്റ്റുകളിൽ ബൈബിളിലെ ദൈവത്തെയും മറ്റു സംഭവങ്ങളെയും നിങ്ങളിട്ട ഒരു ചട്ടക്കൂടിൽ നിന്ന് കാണാൻ പ്രേരിപ്പിക്കുന്നു. ചില അവസരങ്ങളില്ൽ എങ്കിലും ദൈവത്തിനും ദൈവ പുത്രനും ഉപദേശം നല്കാനും മടിക്കുന്നില്ല. അത്രയും ബുദ്ധിയും ഭാവനയും കൈമുതലായ തങ്ങളോടു ഒരു കഥ ഞാനും പറയാം. കാരണ്ടം ആദത്തിന്റെ ആദി പാപമാണ് നമ്മുടെ തര്ക്കത്ത്തിന്റെ പ്രധാന കാരണം.

  താങ്ങൾ പറഞ്ഞ A യുടെയും B യുടെയും കഥയിലേക്ക്‌ വരാം. ഇവിടെ A എന്നയാൾ ഒരു കോടീശ്വരനാണ്. അയാൾക്ക്‌ നല്ലൊരു ഉല്ലാസക്കപ്പലുണ്ട്. ആണവ ശക്തികൊണ്ട് പ്രവര്ത്തിക്കുന്ന ഒന്ന്. ഇത് ഓടിക്കാൻ അദ്ദേഹം ബഹു മിടുക്കനുമാണ്. ഒരു ദിവസം അയാളുടെ മകൻ, സൌന്ദര്യത്തിന്റെ മകുടമായ B, തന്റെ ഹണിമൂണ്‍ യാത്രക്ക് പോകാൻ കോടികൾ വില വരുന്ന ഈ ഉല്ലാസ നൗക ചോദിച്ചു. തന്റെ നൗക ഉപയോഗിച്ച് പരിചയം ഇല്ലാത്തതിനാൽ ചില വ്യവസ്ഥകള പറഞ്ഞു ആ പിതാവ് നൗക വിട്ടു കൊടുത്തു. ചില പ്രത്യക ലെവലുകളിൽ ഈ നൗക ഓടിക്കാൻ നാല്ല പരിജ്ഞാനം ആവശ്യമായതിനാൽ അവയിൽ ഒരിക്കലും ഓടിക്കരുതെന്നും അപകടം പറ്റിയാൽ പ്രത്യാഘാതങ്ങൾ ഭയങ്കര്മാനെന്നും മറ്റും വിശദമായി ബോദ്യപ്പെദുതി നൌക കൊടുത്തു.
  ഒന്ന് രണ്ടു ദിവസത്തെ കടൽ യാത്രയിൽ താനും ഭാര്യയും നൗക ഓടിക്കുന്നതിൽ വിധഗ്ദ്ധരാന് എന്ന് അവർ വിചാരിച്ചു. അടുത്ത തുറമുഖത്തു വച്ച് പിതാവിന്റെ കമ്പനിയിൽ വച്ച് പിരിഞ്ഞു പോയിരുന്ന ഒരു വ്യക്തിയെ അവർ കണ്ടു മുട്ടി. ഇവരുടെ നൗക ഓടിക്കുന്നതിലെ പരിജ്ഞാനം കണ്ട അയാള് ചോദിച്ചു, "ഏതെങ്കിലും ലെവലിൽ ഒടിക്കരുതെന്നു പിതാവ് പറഞ്ഞിട്ടുണ്ടോ?"
  "ഉവ്വ് നാലാം ലെവീൽ" എന്നവർ മറുപടി പറഞ്ഞു.
  "നിങ്ങൾ പിതാവിനെ പോലെ expert ആകും എന്ന് വിചാരിച്ചു പിതാവ് പറഞ്ഞതാണ് ഇത്. വെള്ളത്ത്തിനടിയിലും വായുവിലും ആ ലെവലിൽ അഭ്യാസം കാണിക്കാം നീയും പിതാവിനെ പോലെ ആകൂ എന്ന അയാളുടെ പ്രലോഭനം അവരെ സ്വാധീനിച്ചു. തുടര്ന്നുള്ള യാത്രയിൽ ഭാര്യക്ക് നാലാം ലെവലിൽ ഓടിച്ചു നോക്കാൻ തോന്നി അവൾ ഓടിച്ചു ഒരു കുഴപ്പവും കണ്ടില്ല. അവൾ അവനോടു പറഞ്ഞു നമ്മുടെ പിതാവ് നമ്മളെ കബളിപ്പിച്ചതാണ്. നീ ഓടിച്ചു നോക്കു നല്ല രസം. അവനും ഓടിച്ചു. താമസിയാതെ അവർ അപകടത്തിൽ പെട്ടു.
  തകര്ന്ന നൌകയിലെ ആണവ വികിരണം ഏറ്റ അവരുടെ ശരീരം ഏറവും വിക്രുതാമായി. നൗക ഇനി ഒന്നിനും കൊള്ളാത്ത വിധം നശിച്ചു. ആ പിതാവ് വന്നു അവരെ ആള്പ്പാർപ്പില്ലത്ത്ത ഒരു ദീപിൽ വികൃത ശരീരത്തോടെ കണ്ടു. തങ്ങളോടു ക്ഷമിക്കണം എന്ന് പറഞ്ഞ അവരോടു പിതാവ് പൊറുത്തു നല്കി. ആണവ വികിരണം അവരുടെ ബുദ്ധിയെയും ബാധിച്ചിരുന്നു . തങ്ങളുടെ ആദ്യ രൂപം അവ്യക്ക്തമായി മാത്രമേ അവരുടെ ഓർമ്മയിൽ ഉണ്ടായിരുന്നുള്ളു . അപ്പോൾ ആ പിതാവ് ഇങ്ങിനെ വിചാരിച്ചു ഇവരെ വീണ്ടും എന്റെ വീട്ടിലേക്കു കൊണ്ട് പോയാൽ അത് ഇവര്ക്ക് തന്നെ ദ്രോഹമായിത്തീരും കാരണം അവർ വീട്ടിലെത്തി തലച്ചോറിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു കഴിയുമ്പോൾ, മറ്റുള്ളവരെ കാണുകയും അവരുടെ പഴയ രൂപം ഓര്മ വരികയും സ്വയം ശപിക്കുകയും അപകര്ഷതാ ബോധത്തിൽ കഴിയുകയും ആകും. മാത്രമല്ല ഇവരെ ഒരു മുറിയിലിട്ടടച്ചു അവര്ക്കുള്ള ചികിത്സ കൊടുക്കുകയും വേണം അതിലും നല്ലത് ഈ ദീപ് വിലക്ക് വാങ്ങി അവര്ക്കിവടെ കഴിയാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുന്നതാണ്. ചികിത്സകനെ ഇങ്ങോട്ട് അയച്ചാൽ മതിയല്ലോ? കുറച്ചു കാലം കഴിയുമ്പോൾ അസുഖം മാറുമ്പോൾ വീണ്ടും വീട്ടിലേക്കു കൂട്ടികൊണ്ട് പോകാം. അയാള് അങ്ങിനെ ചെയ്തു. ചില വാഗ്ദാനഗളും മുന്നറിയിപ്പുകളും നല്കി മടങ്ങി. അവര്ക്കുണ്ടായ കുട്ടികള്ക്കും ഈ ആണവ വികിരണം മൂലമുണ്ടായ അസുഖങ്ങൾ ഉണ്ടായി (ഒരു പക്ഷെ ജീനിനിനെ ബാധിച്ചിരിക്കാം അല്ലെ?)

  ഇനിയും വിശദീകരിച്ചു എഴുതണം എന്നുണ്ട് മലയാളം ടൈപ്പ് ചെയ്യുന്നതിലുള്ള കാല താമസമാണ് പ്രശ്നം.

  ഇനി കാര്യത്തിലേക്ക് കടക്കാം ഇവിടെ എ, ബി ക്ക് പൊറുത്തു നല്കി. അത് കൊണ്ട് കോടി കണക്കിന് വിലയുള്ള നൗകയുട്ടെ വില ബി കൊടുക്കേണ്ടി വന്നില്ല എന്ന് കരുതി ബി ക്കും ഭാര്യക്കും വന്ന അനർത്ഥങ്ങൾ മാറുന്നില്ല. ഇത് പൊറുത്തു തീര്ക്കനാവുമോ?

  ഇത് പിതാവ് നല്കിയ ശിക്ഷയാണോ?
  പിതാവ് യധാര്ത്ധത്തിൽ മകന് ആനുകൂല്യം നൽകുകയാണുണ്ടായത് അല്ലെ?
  ബിയുടെ മക്കളെയും പിതാവ് ശിക്ഷിച്ചു എന്ന് പറയാനാവുമോ?
  അപ്പന്റെ അബദ്ധം (ശിക്ഷ അല്ലെങ്കിൽ ആ അവസ്ഥ) മക്കളിലേക്ക് പകരരുത് എന്ന് പറഞ്ഞാൽ അത് ന്യായമാണോ?

  താങ്ങൾ ഇതിനകത്ത് കാണാൻ പോകുന്ന ഒരു പൊരുത്തക്കേട് ഞാൻ മുന്കൂട്ടി കാണുന്നുണ്ട് അതിനു എന്റെ മറുപടി സ്നേഹം എന്ന് മാത്രമാണ്. രണ്ടാമതോന്നിനു നീതി എന്നും.

  ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.