Saturday, March 27, 2010

ഉല്പത്തിയിലെ ദിവസങ്ങള്‍

ഉല്പത്തി പുസ്തകം അഞ്ചാം അദ്ധ്യായം വരെയാകുന്നു ആദമിന്റെ ചരിത്രം ബൈബിള്‍ വിവരിക്കുന്നത്. അഞ്ചാം അദ്ധ്യായം അഞ്ചാം വാക്യം വരെ.

ബൈബിളിന്റെ ഈ ഭാഗങ്ങള്‍ സൂക്ഷ്മമായി വായിക്കുന്ന ഒരാള്‍ക്ക് ആ ഭാഗം മാത്രം മുന്‍‌നിറുത്തി ബൈബിള്‍ ദൈവവചനമല്ല എന്നു സ്വയം പറയുന്നു എന്നത് മനസ്സിലാക്കിത്തരും.

ഉല്പത്തി പുസ്തകം ഒന്നാം അദ്ധ്യായം.

1-ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
2-ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിനുമീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു.
3-വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
4-വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര്‍പിരിച്ചു.
5-ദൈവം വെളിച്ചത്തിന്നു പകല്‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.

ബൈബിളിലെ ദിവസം സമയ ബന്ധിതമായാണു കാണുന്നത്.

ഗ്രീക്ക് ബൈബിളില്‍ കാണുന്നത് താഴെ പോലെ

καὶ ἐκάλεσεν ὁ θεὸς τὸ φῶς ἡμέραν καὶ τὸ σκότος ἐκάλεσεν νύκτα καὶ ἐγένετο ἑσπέρα καὶ ἐγένετο πρωί ἡμέρα μία

അതിന്റെ ഇം‌ഗ്ലിഷ് പരിഭാഷയിങ്ങനെ

And he called the light Day, and the darkness Night; and there was evening and morning, one day.

രാവിലെയും രാത്രിയുമടങ്ങുന്ന ഒരു ദിവസമാണു ബൈബിളിലെ ദിവസം. അതില്‍ ഭൂമിയേയും ആകാശത്തെയും ഒരേ ദിവസം തന്നെ സൃഷ്ടിക്കുകയും ചെയ്യുന്നു. അതായത് ബൈബിള്‍ പറയുന്ന ദിവസം ഇരുപത്തിനാലു മണിക്കൂര്‍ എന്ന പകലും രാത്രിയുമുള്ള ഒരു ദിവത്തെ കുറിച്ചാണെന്നു കാണാം. ആകാശം എന്നതില്‍ വിവക്ഷിക്കുന്നത് ഭൂമിക്ക് പുറത്തുള്ള പ്രപഞ്ചത്തെ കുറിച്ചാണു. ഈ ആകാശവും ഭൂമിയും ഇരുപത്തിനാലു മണിക്കൂറില്‍ ദൈവം സൃഷ്ടിച്ചുവെന്നു പറയുമ്പോള്‍ ഇന്നത്തെ ഒരറിവുമായും അതു ശരിവക്കുന്നില്ല.

പഴയ നിയമത്തിലെ ദിവസം ഗ്രീക് ലെക്സികോണ്‍ പ്രകാരം തന്നെ

day (24 hour period) as defined by evening and morning in Genesis 1 as a division of time 1b a working day,

ഇനി ഹിബ്രു പദമനുസരിച്ചും ഇത് ശരിവക്കുന്നു.

ഖുര്‍‌ആനിലും ദിവസങ്ങളെ കുറിച്ചും പ്രപഞ്ച സൃഷ്ടിയെ കുറിച്ചും പരാമര്‍ശമുണ്ട്. പക്ഷെ രാവിലെയും രാത്രിയുമാകുന്ന ഒരു ദിവസ്മല്ല, കൂടാതെ അറബിയില്‍ ഉപയോഗിച്ച യൗം എന്ന പദത്തിന് അറബിക് ലെക്‌സികോണ്‍ പ്രകാരം.

Ya-Waw-Miim = day, era, time, today, this/that day, age/period of time, rising of the sun till it's resting, accident or event.

yawm n.m. (pl. ayyam) എന്നല്ലാം അര്‍ത്ഥം നല്‍കാവുന്നതും.

ബൈബിളില്‍ പഴയനിയമത്തിലെ ഉത്പത്തി പുസ്തകത്തിലെ അദ്ധ്യായം ഒന്നിലെ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത് ഇരുപത്തിനാലു മണിക്കൂറുള്ള ഒരു ദിവസമോ? അതോ ഖുര്‍‌ആനിലെ പോലെ ഒരു പിരീയഡോ? ബൈബിളിന്റെ അടിസ്ഥാനത്തില്‍ ബൈബിള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും വിശദീകരണം താത്പര്യപ്പെടുന്നു.

പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ് ബൈബിള്‍ ഇരുപത്തിനാലു മണിക്കൂര്‍ എന്ന സമയത്തിലൂള്ളില്‍ നടന്ന ഒരു സൃഷ്ടിപ്പ് എന്നോ അതോ ഒരു നീണ്ടകാലത്തിന്റെ കാലയളവില്‍ നടന്ന ഒരു സംഭവമെന്നോ?

ഇരുപത്തി നാലു മണിക്കൂര്‍ എന്ന വാദമാണെങ്കില്‍ ബിഗ്‌ബാങ് തിയറിയെയും മറ്റെല്ലാ നിഗമനങ്ങളെയും നമുക്ക് ബൈബിളിന്റെ വെളിച്ചത്തില്‍ നിഷേധിക്കേണ്ടിവരും. അല്ലെങ്കില്‍ പുതിയ ശാസ്ത്രീയ നിഗമനങ്ങളുടെ വെളിച്ചത്തില്‍ ബൈബിളിന്റെ ദൈവീകത ചോദ്യം ചെയ്യപ്പെടും.

അപ്പോള്‍ ഹിബ്രുവില്‍ ഉപയോഗിച്ച ( י - ium -day ) എന്ന വാക്ക് ഉല്‍‌പത്തി പുസ്തകത്തില്‍ ഉപയോഗിച്ചത് ഇരുപത്തിനാലു മണിക്കൂര്‍ എന്ന അര്‍ത്ഥത്തിലല്ല, മറിച്ച് age/period of time എന്ന അര്‍ത്ഥത്തിലാണെന്ന് വിശദീകരിക്കേണ്ടി വരും.

ഒരേ സമയം ഇരുപത്തി നാലു മണിക്കൂറാവാനും കാലഘട്ടമാകുവാനും സമയത്തിനു കഴിയില്ലല്ലോ?


2 comments:

 1. ഇരുപത്തി നാലു മണിക്കൂര്‍ എന്ന വാദമാണെങ്കില്‍ ബിഗ്‌ബാങ് തിയറിയെയും മറ്റെല്ലാ നിഗമനങ്ങളെയും നമുക്ക് ബൈബിളിന്റെ വെളിച്ചത്തില്‍ നിഷേധിക്കേണ്ടിവരും. അല്ലെങ്കില്‍ പുതിയ ശാസ്ത്രീയ നിഗമനങ്ങളുടെ വെളിച്ചത്തില്‍ ബൈബിളിന്റെ ദൈവീകത ചോദ്യം ചെയ്യപ്പെടും.

  അപ്പോള്‍ ഹിബ്രുവില്‍ ഉപയോഗിച്ച ( י - ium -day ) എന്ന വാക്ക് ഉല്‍‌പത്തി പുസ്തകത്തില്‍ ഉപയോഗിച്ചത് ഇരുപത്തിനാലു മണിക്കൂര്‍ എന്ന അര്‍ത്ഥത്തിലല്ല, മറിച്ച് age/period of time എന്ന അര്‍ത്ഥത്തിലാണെന്ന് വിശദീകരിക്കേണ്ടി വരും.

  ഒരേ സമയം ഇരുപത്തി നാലു മണിക്കൂറാവാനും കാലഘട്ടമാകുവാനും സമയത്തിനു കഴിയില്ലല്ലോ?

  ReplyDelete
 2. ഒരേ സമയം ഇരുപത്തി നാലു മണിക്കൂറാവാനും കാലഘട്ടമാകുവാനും സമയത്തിനു കഴിയില്ലല്ലോ? കഴിഞ്ഞാൽ കാട്ടിപ്പരുത്തിയുടെ സംശയം തീരുമല്ലോ?

  2 പത്രോസ് 3:8 ഇങ്ങിനെ വായിക്കാം. "പ്രിയപ്പെട്ടവരേ കര്ത്താവിന്റെ മുൻപിൽ ഒരുദിവസം ആയിരം വർഷങ്ങൾ പോലെയും ആയിരം വർഷങ്ങൾ ഒരു ദിവസം പോലെയും ആണ് എന്നാ കാര്യം നിങ്ങൾ വിസ്മരിക്കരുത്"

  ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.