ഓരോ നാട്ടിലും ഓരോ വീരനായകരുണ്ട്. ചരിത്രം അവരെകുറിച്ചുള്ള വീരകഥകളുടെ മോടികളെടുത്ത് ചരിത്രപുരുഷരാക്കും. കഥകള്‍ അവര്‍ക്ക് വീണ്ടും വീരപരിവേഷമണിയിക്കും.
ഹിബ്രുവിലെ ഏല്‍ എന്നത് എലോഹി എന്നതിന്റെ ചുരുക്കമാണു. ഇസ്റ എന്നര്‍തിന്നര്‍ത്ഥം ശക്തവാന്‍ എന്നും. ഇസ്രായേല്‍ എന്നത് ഇന്നൊരു രാഷ്ടത്തിന്റെ പേരാണു. എന്നാല്‍ ഇസ്രായേല്‍ എന്നത് യാക്കോബിന്റെ മറ്റൊരു പേരാണ്. ഇസ്റായേല്‍ എന്നാല്‍ ദൈവത്തെ ജയിച്ചവന്‍ എന്നാണര്‍ത്ഥം, യാക്കോബിന്റെ ബൈബിള്‍ ചരിത്രത്തിലൂടെ നീങ്ങുമ്പോള്‍ ഒരു മുഴു കഥ എടുത്ത് കൊടുക്കാന്‍ താത്പര്യപ്പെടുന്നില്ല. ഒരു വീരനായകനില്‍ നിന്നു ദൈവമനുഗ്രഹിക്കപ്പെടുന്ന വ്യക്തിയിലേക്ക് വിശേഷിപ്പിക്കപ്പെടുന്ന ഒരു കഥാപാത്രം മാറുമ്പോള്‍ ഉണ്ടാകേണ്ട ഗുണങ്ങളാണോ യാക്കോബിന് ബൈബിള്‍ നല്‍കുന്നത് എന്ന ഒരന്യേഷണം മാത്രമാണ് ഞാന്‍ അന്യേഷിക്കുന്നത്.
അബ്രഹാമിന്റെ മകന്‍ ഇസ്‌ഹാകിന്റെ പുത്രനാണ് യാക്കോബ്. യാക്കോബിന്റെ ജനനമിങ്ങനെ-
19. യിസ്ഹാക്കിന്നു നാല്പതു വയസ്സായപ്പോള്‍ അവന്‍ പദ്ദന്‍ -അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കയെ ഭാര്യയായി പരിഗ്രഹിച്ചു. 20. തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാക്‍ അവള്‍ക്കു വേണ്ടി യഹോവയോടു പ്രാര്‍ത്ഥിച്ചു; യഹോവ അവന്റെ പ്രാര്‍ത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗര്‍ഭം ധരിച്ചു.
21. അവളുടെ ഉള്ളില്‍ ശിശുക്കള്‍ തമ്മില്‍ തിക്കിയപ്പോള്‍ അവള്‍ഇങ്ങനെയായാല്‍ ഞാന്‍ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാന്‍ പോയി. 22. യഹോവ അവളോടുരണ്ടുജാതികള്‍ നിന്റെ ഗര്‍ഭത്തില്‍ ഉണ്ടു. രണ്ടു വംശങ്ങള്‍ നിന്റെ ഉദരത്തില്‍നിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവന്‍ ഇളയവനെ സേവിക്കും. എന്നു അരുളിച്ചെയ്തു. 23. അവള്‍ക്കു പ്രസവകാലം തികഞ്ഞപ്പോള്‍ ഇരട്ടപ്പിള്ളകള്‍ അവളുടെ ഗര്‍ഭത്തില്‍ ഉണ്ടായിരുന്നു. 24. ഒന്നാമത്തവന്‍ ചുവന്നവനായി പുറത്തുവന്നു, മേല്‍ മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവന്നു ഏശാവ് എന്നു പേരിട്ടു. 25. പിന്നെ അവന്റെ സഹോദരന്‍ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാല്‍ പിടിച്ചിരുന്നു; അവന്നു യാക്കോബ് എന്നു പേരിട്ടു. അവള്‍ അവരെ പ്രസവിച്ചപ്പോള്‍ യിസ്ഹാക്കിന്നു അറുപതു വയസ്സു ആയിരുന്നു.
ഇരട്ടകുട്ടികളില്‍ ഇളയവനായാണ് യാക്കോബിന്റെ വരവ്. വരുമ്പോള്‍ തന്നെ യാക്കോബ് ജേഷ്ടന്റെ ഉപ്പൂറ്റി പിടിച്ചാണു വരുന്നത്.
ഒരു പിതാവും മാതാവും മക്കളെ എങ്ങിനെയാനു സ്നേഹിക്കുക. ബൈബിളില്‍ ഉത്തരമുണ്ട്.
26. കുട്ടികള്‍ വളര്‍ന്നു; ഏശാവ് വേട്ടയില്‍ സമര്‍ത്ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു. 27. ഏശാവിന്റെ വേട്ടയിറച്ചിയില്‍ രുചിപിടിച്ചരുന്നതുകൊണ്ടു യിസ്ഹാക്ക്‍ അവനെ സ്നേഹിച്ചു; റിബെക്കയോ യാക്കോബിനെ സ്നേഹിച്ചു.
ഇസ്‌ഹാക്ക് മൂത്ത മകനെ സ്നേഹിക്കുന്നത് ഇറച്ചിതിന്നാനുള്ള താത്പര്യത്തിലാണു. ബൈബിള്‍ പരയുന്നത് യാക്കോബ് സാധുവാണ് എന്നാണു. പിന്നീട് യാക്കോബാണോ ഏശാവാണോ സാധു എന്ന് നിങ്ങള്‍ വായിക്കുക.
8. ഒരിക്കല്‍ യാക്കോബ് ഒരു പായസം വെച്ചു; ഏശാവ് വെളിന്‍ പ്രദേശത്തു നിന്നു വന്നു; അവന്‍ നന്നാ ക്ഷീണിച്ചിരുന്നു. 29. ആ ചുവന്ന പായസം കുറെ എനിക്കു തരേണം; ഞാന്‍ നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു അതുകൊണ്ടു അവന്നു ഏദോം (ചുവന്നവന്‍ ) എന്നു പേരായി. 30. നിന്റെ ജ്യേഷ്ഠാവകാശം ഇന്നു എനിക്കു വിലക്കുക എന്നു യാക്കോബ് പറഞ്ഞു. 31. അതിന്നു ഏശാവ്ഞാന്‍ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്കു എന്തിന്നു എന്നു പറഞ്ഞു. 32. ഇന്നു എന്നോടു സത്യം ചെയ്ക എന്നു യാക്കോബ് പറഞ്ഞു. അവന്‍ അവനോടു സത്യം ചെയ്തു; തന്റെ ജ്യേഷ്ഠാവകാശം യാക്കോബിന്നു വിറ്റു. 33. യാക്കോബ് ഏശാവിന്നു അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു; അവന്‍ ഭക്ഷിച്ചു പാനം ചെയ്തു, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു (Gen-26)
കുടുമ്പത്തിനു വേണ്ടി വേട്ടയാടി തളര്‍ന്നു വന്ന ജേഷ്ടന് വിശന്നു മരിക്കാതിരിക്കാന്‍ അല്പം ഭക്ഷണം കിട്ടാന്‍ തന്റെ പദവി അനുജന് നല്‍കേണ്ടിവരിക!! സാധുവായ യാക്കോബ്.
ഇസ്‌ഹാക്ക് ധനവാനായിരുന്നു. തന്റെ അനുഗ്രഹം മൂത്ത പുത്രനു നല്‍കാനായി ഇസ്‌ഹാക്ക് തീരുമാനിക്കുന്നു. വൃദ്ധനായ അദ്ദേഹം അന്ധനായി തീര്‍ന്നിരുന്നു. അതിനാല്‍ അനുഗ്രഹങ്ങള്‍ നല്‍കുന്നതിന്നു മുമ്പ് തന്റെ ഒരാഗ്രഹം ഏശാവിനൊട് പറയുന്നു.
2. അപ്പോള്‍ അവന്‍ ഞാന്‍ വൃദ്ധനായിരിക്കുന്നു; എന്റെ മരണദിവസം അറിയുന്നതുമില്ല. 3. നീ ഇപ്പോള്‍ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടില്‍ ചെന്നു എനിക്കു വേണ്ടി വേട്ടതേടി 4. എനിക്കു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാന്‍ മരിക്കുമ്മുമ്പെ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ അടുക്കല്‍ കൊണ്ടുവരിക എന്നു പറഞ്ഞു. 5. യിസ്ഹാക്‍ തന്റെ മകനായ ഏശാവിനോടു പറയുമ്പോള്‍ റിബെക്കാ കേട്ടു ഏശാവോ വേട്ട തേടി കൊണ്ടുവരുവാന്‍ കാട്ടില്‍ പോയി.
പിതാവിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനു മൂത്തമകന്‍ പോയപ്പോള്‍ വീട്ടില്‍ നടക്കുന്നതെന്ത്?
5. യിസ്ഹാക്‍ തന്റെ മകനായ ഏശാവിനോടു പറയുമ്പോള്‍ റിബെക്കാ കേട്ടു ഏശാവോ വേട്ട തേടി കൊണ്ടുവരുവാന്‍ കാട്ടില്‍ പോയി. 6. റിബെക്കാ തന്റെ മകനായ യാക്കോബിനോടു പറഞ്ഞതുനിന്റെ അപ്പന്‍ നിന്റെ സഹോദരനായ ഏശാവിനോടു സംസാരിച്ചു 7. ഞാന്‍ എന്റെ മരണത്തിന്നു മുമ്പെ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിന്നു നീ വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭോജനം ഉണ്ടാക്കിത്തരിക എന്നു പറയുന്നതു ഞാന്‍ കേട്ടു. 8. ആകയാല്‍ മകനേ, നീ എന്റെ വാക്കു കേട്ടു ഞാന്‍ നിന്നോടു കല്പിക്കുന്നതു ചെയ്ക. 9. ആട്ടിന്‍ കൂട്ടത്തില്‍ ചെന്നു അവിടെനിന്നു രണ്ടു നല്ല കോലാട്ടിന്‍ കുട്ടികളെ കൊണ്ടുവരിക; ഞാന്‍ അവയെക്കൊണ്ടു നിന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കും. 10. നിന്റെ അപ്പന്‍ തിന്നു തന്റെ മരണത്തിന്നു മുമ്പെ അനുഗ്രഹിക്കേണ്ടതിന്നു നീ അതു അവന്റെ അടുക്കല്‍ കൊണ്ടുചെല്ലേണം.
ഇത് റിബേക്ക പറയുന്നത് സാറ യിശ്മായേലിനോട് ചെയ്യുന്നതിനേക്കാള്‍ ദുരന്തമാണു. യിശ്മായേല്‍ മറ്റൊരു സ്ത്രീയിലെ പുത്രനാണെങ്കില്‍ ഏശാവും യാക്കോബും ഒരേ വയറ്റില്‍ പിറന്ന മക്കളാണു. ഒരു സ്ത്രീ ഇത് ചെയ്യുമോ? എനിക്ക് വിശ്വസിക്കാനേ ആകുന്നില്ല.
സാധുവായ യാക്കോബ് തന്റെ പിതാവിനെ ചതിക്കുന്നു.
11. അതിന്നു യാക്കോബ് തന്റെ അമ്മയായ റിബെക്കയോടുഎന്റെ സഹോദരനായ ഏശാവു രോമമുള്ളവനും ഞാന്‍ രോമമില്ലാത്തവനും ആകുന്നുവല്ലോ. 12. പക്ഷേ അപ്പന്‍ എന്നെ തപ്പിനോക്കും; ഞാന്‍ ഉപായി എന്നു അവന്നു തോന്നീട്ടു ഞാന്‍ എന്റെ മേല്‍ അനുഗ്രഹമല്ല ശാപം തന്നേ വരുത്തും എന്നു പറഞ്ഞു. 13. അവന്റെ അമ്മ അവനോടുമകനേ, നിന്റെ ശാപം എന്റെ മേല്‍ വരട്ടെ; എന്റെ വാക്കു മാത്രം കേള്‍ക്ക; പോയി കൊണ്ടുവാ എന്നു പറഞ്ഞു. 14. അവന്‍ ചെന്നു പിടിച്ചു അമ്മയുടെ അടുക്കല്‍ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി. 15. പിന്നെ റിബെക്കാ വീട്ടില്‍ തന്റെ പക്കല്‍ ഉള്ളതായ മൂത്തമകന്‍ ഏശാവിന്റെ വിശേഷ വസ്ത്രം എടുത്തു ഇളയമകന്‍ യാക്കോബിനെ ധരിപ്പിച്ചു. 16. അവള്‍ കോലാട്ടിന്‍ കുട്ടികളുടെ തോല്‍കൊണ്ടു അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു.
17. താന്‍ ഉണ്ടാക്കിയ രുചികരമായ ഭോജനവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കയ്യില്‍ കൊടുത്തു. 18. അവന്‍ അപ്പന്റെ അടുക്കല്‍ ചെന്നുഅപ്പാ എന്നു പറഞ്ഞതിന്നുഞാന്‍ ഇതാ; നീ ആര്‍, മകനേ എന്നു അവന്‍ ചോദിച്ചു. 19. യാക്കോബ് അപ്പനോടുഞാന്‍ നിന്റെ ആദ്യജാതന്‍ ഏശാവു; എന്നോടു കല്പിച്ചതു ഞാന്‍ ചെയ്തിരിക്കുന്നു; എഴുന്നേറ്റു ഇരുന്നു എന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു. 20. യിസ്ഹാക്‍ തന്റെ മകനോടുമകനേ, നിനക്കു ഇത്ര വേഗത്തില്‍ കിട്ടിയതു എങ്ങനെ എന്നു ചോദിച്ചതിന്നു നിന്റെ ദൈവമായ യഹോവ എന്റെ നേര്‍ക്കും വരുത്തിത്തന്നു എന്നു അവന്‍ പറഞ്ഞു.
21. യിസ്ഹാക്‍ യാക്കോബിനോടു മകനെ, അടുത്തുവരിക; നീ എന്റെ മകനായ ഏശാവു തന്നേയോ അല്ലയോ എന്നു ഞാന്‍ തപ്പിനോക്കട്ടെ എന്നു പറഞ്ഞു.
22. യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോടു അടുത്തു ചെന്നു; അവന്‍ അവനെ തപ്പിനോക്കിശബ്ദം യാക്കോബിന്റെ ശബ്ദം; കൈകള്‍ ഏശാവിന്റെ കൈകള്‍ തന്നേ എന്നു പറഞ്ഞു. 23. അവന്റെ കൈകള്‍ സഹോദരനായ ഏശാവിന്റെ കൈകള്‍ പോലെ രോമമുള്ളവയാകകൊണ്ടു അവന്‍ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു. 24. നീ എന്റെ മകന്‍ ഏശാവ് തന്നേയോ എന്നു അവന്‍ ചോദിച്ചതിന്നുഅതേ എന്നു അവന്‍ പറഞ്ഞു. 25. അപ്പോള്‍ അവന്‍ എന്റെ അടുക്കല്‍ കൊണ്ടുവാ; ഞാന്‍ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ മകന്റെ വേട്ടയിറച്ചി ഞാന്‍ തിന്നാം എന്നു പറഞ്ഞു; അവന്‍ അടുക്കല്‍ കൊണ്ടു ചെന്നു, അവന്‍ തിന്നു; അവന്‍ വീഞ്ഞും കൊണ്ടുചെന്നു, അവന്‍ കുടിച്ചു.
പഴയ കുട്ടിക്കഥകളേക്കാള്‍ ബൈബിള്‍ വിവരണങ്ങള്‍ കഷ്ടമാണെന്നു പറയാതിരിക്ക വയ്യ. കയ്യില്‍ തൊട്ടുനോക്കി മകനെ തിരിച്ചറിയാന്‍ വയ്യാത്ത പിതാവ് നല്‍കുന്നത് കേവലം ഭൗതിക സമ്പത്തല്ല. യഹോവയുടെ അനുഗ്രഹങ്ങളാണു, അതിനു പറയുന്നതോ യഹോവയുടെ പേരില്‍ കളവും. ഇങ്ങിനെയൊക്കെയാണോ പ്രവാചകത്വം കൈമാറുക? അങ്ങിനെ കൈമാറുന്ന ഒന്നാണോ പ്രവാചകത്വം? അപ്പനു ഇഷ്ടപ്പെട്ട ഭക്ഷണവുമായി അനുഗ്രഹവും പ്രതീക്ഷിച്ചു വരുന്ന യാശാവോ?
30. യിസ്ഹാക്‍ യാക്കോബിനെ അനുഗ്രഹിച്ചുകഴിഞ്ഞപ്പോള്‍ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പില്‍നിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരന്‍ ഏശാവ് വേട്ടകഴിഞ്ഞു മടങ്ങിവന്നു. 31. അവനും രുചികരമായ ഭോജനം ഉണ്ടാക്കി അപ്പന്റെ അടുക്കല്‍ കൊണ്ടുചെന്നു അപ്പനോടുഅപ്പന്‍ എഴുന്നേറ്റു മകന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.
32. അവന്റെ അപ്പനായ യിസ്ഹാക്‍ അവനോടുനീ ആര്‍ എന്നു ചോദിച്ചതിന്നു ഞാന്‍ നിന്റെ മകന്‍ , നിന്റെ ആദ്യജാതന്‍ ഏശാവ് എന്നു അവന്‍ പറഞ്ഞു. 33. അപ്പോള്‍ യിസ്ഹാക്‍ അത്യന്തം ഭ്രമിച്ചു നടുങ്ങിഎന്നാല്‍ വേട്ടതേടി എന്റെ അടുക്കല്‍ കൊണ്ടുവന്നവന്‍ ആര്‍? നീ വരുംമുമ്പെ ഞാന്‍ സകലവും തിന്നു അവനെ അനുഗ്രഹിച്ചിരിക്കുന്നു; അവന്‍ അനുഗ്രഹിക്കപ്പെട്ടവനുമാകും എന്നു പറഞ്ഞു.
34. ഏശാവ് അപ്പന്റെ വാക്കു കേട്ടപ്പോള്‍ അതി ദുഃഖിതനായി ഉറക്കെ നിലവിളിച്ചുഅപ്പാ, എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ എന്നു അപ്പനോടു പറഞ്ഞു. 35. അതിന്നു അവന്‍ നിന്റെ സഹോദരന്‍ ഉപായത്തോടെ വന്നു നിന്റെ അനുഗ്രഹം അപഹരിച്ചുകളഞ്ഞു എന്നു പറഞ്ഞു. 36. ശരി, യാക്കോബ് എന്നല്ലോ അവന്റെ പേര്‍; രണ്ടു പ്രാവശ്യം അവന്‍ എന്നെ ചതിച്ചു; അവന്‍ എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചു; ഇപ്പോള്‍ ഇതാ, എന്റെ അനുഗ്രഹവും അപഹരിച്ചുകളഞ്ഞു എന്നു അവന്‍ പറഞ്ഞു. നീ എനിക്കു ഒരു അനുഗ്രഹവും കരുതിവെച്ചിട്ടില്ലയോ എന്നു അവന്‍ ചോദിച്ചു. 37. യിസ്ഹാക്‍ ഏശാവിനോടുഞാന്‍ അവനെ നിനക്കു പ്രഭുവാക്കി അവന്റെ സഹോദരന്മാരെ ഒക്കെയും അവന്നു ദാസന്മാരാക്കി; അവന്നു ധാന്യവും വീഞ്ഞുംകൊടുത്തു; ഇനി നിനക്കു ഞാന്‍ എന്തു തരേണ്ടു മകനേ എന്നു ഉത്തരം പറഞ്ഞു.
38. ഏശാവ് പിതാവിനോടുനിനക്കു ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ, അപ്പാ? എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ, അപ്പാ എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു. 39. എന്നാറെ അവന്റെ അപ്പനായ യിസ്ഹാക്‍ ഉത്തരമായിട്ടു അവനോടു പറഞ്ഞതുനിന്റെ വാസം ഭൂമിയിലെ പുഷ്ടിക്കുടാതെയും മീതെ ആകാശത്തിലെ മഞ്ഞു കൂടാതെയും ഇരിക്കും. 40. നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ടു അഴിഞ്ഞുപോകുമ്പോള്‍ നീ അവന്റെ നുകം കഴുത്തില്‍നിന്നു കുടഞ്ഞുകളയും.
ഇസ്‌ഹാക്കിന്റെ കയ്യില്‍ ആകെ ഒരനുഗ്രഹമേയുള്ളൂ, അതും യഹൊവയുടെ അനുഗ്രഹം, അതാണെങ്കില്‍ ചതിക്കപ്പെടുകയും ചെയ്യുന്നു. എന്തതിശയമേ ....
തന്നെ ചതിച്ചതിന്നു പ്രതികാരമായി അനിയനെ കൊല്ലുമെന്നു എശാവു നിച്ഛയിക്കുന്നു. വിവരമറിഞ്ഞ അമ്മ യാക്കോബിനോട് നിന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരില്‍ നിന്നു നിനക്കു ഒരു ഭാര്യയെ എടുക്കണമെന്നാവശ്യപ്പെടുന്നു, യാക്കോബ് ലാബാന്റെ അരികിലേക്ക് പോയി.
13. ലാബാന്‍ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വസ്തുത കേട്ടപ്പോള്‍ അവനെ എതിരേല്പാന്‍ ഔടിച്ചെന്നു അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി; അവന്‍ ലാബാനോടു വിവരം ഒക്കെയും പറഞ്ഞു. 14. ലാബാന്‍ അവനോടുനീ എന്റെ അസ്ഥിയും മാംസവും തന്നേ എന്നു പറഞ്ഞു. അവന്‍ ഒരു മാസകാലം അവന്റെ അടുക്കല്‍ പാര്‍ത്തു. 15. പിന്നെ ലാബാന്‍ യാക്കോബിനോടുനീ എന്റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു.
16. എന്നാല്‍ ലാബാന്നു രണ്ടു പുത്രിമാര്‍ ഉണ്ടായിരുന്നുമൂത്തവള്‍ക്കു ലേയാ എന്നും ഇളയവള്‍ക്കു റാഹേല്‍ എന്നും പേര്‍. 17. ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു.
18. യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകള്‍ റാഹേലിന്നു വേണ്ടി ഞാന്‍ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു. 19. അതിന്നു ലാബാന്‍ ഞാന്‍ അവളെ അന്യപുരുഷന്നുകൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാര്‍ക്ക എന്നു പറഞ്ഞു. 20. അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവന്‍ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലം പോലെ തോന്നി. 21. അനന്തരം യാക്കോബ് ലാബാനോടുഎന്റെ സമയം തികഞ്ഞിരിക്കയാല്‍ ഞാന്‍ എന്റെ ഭാര്യയുടെ അടുക്കല്‍ ചെല്ലുവാന്‍ അവളെ തരേണം എന്നു പറഞ്ഞു. 22. അപ്പോള്‍ ലാബാന്‍ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു. 23. എന്നാല്‍ രാത്രിയില്‍ അവന്‍ തന്റെ മകള്‍ ലേയയെ കൂട്ടി അവന്റെ അടുക്കല്‍ കൊണ്ടു പോയി ആക്കി; അവന്‍ അവളുടെ അടുക്കല്‍ ചെന്നു. 24. ലാബാന്‍ തന്റെ മകള്‍ ലേയെക്കു തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു. 25. നേരം വെളുത്തപ്പോള്‍ അതു ലേയാ എന്നു കണ്ടു അവന്‍ ലാബാനോടുനീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാന്‍ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു എന്നു പറഞ്ഞു.
നാട്ടിലൊക്കെയില്ലെ അനിയത്തിയെ കാണിച്ച് ഏട്ടത്തിയെ കൊടുക്കുക- അതിന്റെ ഉപജ്ഞാതാവ് ലബാന്നാണെന്നാണ് ബൈബിള്‍ പരയുന്നത്. ഇര പ്രവാചകനും.
26. അതിന്നു ലാബാന്‍ മൂത്തവള്‍ക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കില്‍ നടപ്പില്ല. 27. ഇവളുടെ ആഴ്ചവട്ടം നിവര്‍ത്തിക്ക; എന്നാല്‍ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കല്‍ ചെയ്യുന്ന സേവേക്കു വേണ്ടി ഞങ്ങള്‍ അവളെയും നിനക്കു തരാം എന്നു പറഞ്ഞു. 28. യാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവര്‍ത്തിച്ചു; അവന്‍ തന്റെ മകള്‍ റാഹേലിനെയും അവന്നു ഭാര്യയായി കൊടുത്തു. 29. തന്റെ മകള്‍ റാഹേലിന്നു ലാബാന്‍ തന്റെ ദാസി ബില്‍ഹയെ ദാസിയായി കൊടുത്തു.
യാക്കോബിനു ലേയയില്‍ നാലു കുട്ടികളുണ്ടായി.
താന്‍ പ്രസവിക്കാത്തതിനാല്‍ തന്റെ ദാസിയെ രാഹേല്‍ യാക്കൊബിനു കൊടുത്തു. അതിലും കുട്ടികളുണ്ടായി. അവസാനം രാഹേല്‍ പ്രസവിച്ചു. അതിന്നു യോസഫ് എന്നു പേരിട്ടു. അമ്മായിയപ്പന്റെ അരികില്‍ ഇത്രകാലവും പണി ചെയ്തിട്ടും ലബാന്‍ ഒന്നും കൊടുക്കുകയും ചെയ്യുന്നില്ല, ഒഴിവാക്കി വിടുകയും ചെയ്യുന്നില്ല, സഹികെട്ട യാക്കോബ് തന്റെ സ്വത്തുകളുമായി അവിടെ നിന്നു മുങ്ങി.
17. അങ്ങനെ യാക്കോബ് എഴുന്നേറ്റു തന്റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി. 18. തന്റെ കന്നുകാലികളെ ഒക്കെയും താന്‍ സമ്പാദിച്ച സമ്പത്തു ഒക്കെയും താന്‍ പദ്ദന്‍ -അരാമില്‍ സമ്പാദിച്ച മൃഗസമ്പത്തു ഒക്കെയും ചേര്‍ത്തുകൊണ്ടു കനാന്‍ ദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കല്‍ പോകുവാന്‍ പുറപ്പെട്ടു.
19. ലാബാന്‍ തന്റെ ആടുകളെ രോമം കത്രിപ്പാന്‍ പോയിരുന്നു; റാഹേല്‍ തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു. 20. താന്‍ ഔടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാല്‍ അവനെ തോല്പിച്ചായിരുന്നു പോയതു. 21. ഇങ്ങനെ അവന്‍ തനിക്കുള്ള സകലവുമായി ഔടിപ്പോയി; അവന്‍ പുറപ്പെട്ടു നദി കടന്നു. ഗിലെയാദ് പര്‍വ്വതത്തിന്നു നേരെ തിരിഞ്ഞു. 22. യാക്കോബ് ഔടിപ്പോയി എന്നു ലാബാന്നു മൂന്നാം ദിവസം അറിവു കിട്ടി.
റാഹേല്‍ അപ്പന്റെ വിഗ്രഹങ്ങളെ മോഷ്ടിക്കുന്നു. അപ്പോള്‍ ലാബാന്‍ വിഗ്രഹാധാരകനായിരുന്നുവോ? ഒരു വിഗ്രഹാരാധകന്റെ മകളെയാണോ ഇസ്രായേല്‍ പിതാവ് വിവാഹം ചെയ്തിരിക്കുന്നത്? ദൈവത്തിന്റെ ഏറ്റവും വലിയ കല്പനയാണു ഇവിടം ലംഘിക്കപ്പെട്ടിരിക്കുന്നത്. എന്തിനാണു റാഹെല്‍ അതു കൂടെ കൊണ്ടു പോകുന്നത്? അവളും വിഗ്രഹങ്ങളെ ആരാധിച്ചിരുന്നുവോ? അങ്ങിനെ വിഗ്രഹങ്ങളെ ആരാധിക്കുന്ന റാഹേലിന്റെ ഭാര്യയാണോ യോസഫിന്റെ മാതാവ്? യാക്കോബിന്റെ ഭാര്യ?
ധാരാളം സ്വത്തുക്കളുമായി തിരിച്ചു വരുന്ന യാക്കോബ് തന്റെ സഹോദരനെ പ്രീതിപ്പെടുത്താന്‍ കുറെ സമ്മാനങ്ങളും സ്വത്തുക്കളും നല്‍കുവാന്‍ തീരുമാനിച്ചു, എന്നാല്‍
1. അനന്തരം യാക്കോബ് തലപൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറു ആളും വരുന്നതു കണ്ടു; തന്റെ മക്കളെ ലേയയുടെ അടുക്കലും റാഹേലിന്റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചു നിര്‍ത്തി.2. അവന്‍ ദാസിമാരെയും അവരുടെ മക്കളെയും മുമ്പായും ലേയെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും ഒടുക്കമായും നിര്‍ത്തി. 3. അവന്‍ അവര്‍ക്കും മുമ്പായി കടന്നു ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ടു തന്റെ സഹോദരനോടു അടുത്തുചെന്നു.
4. ഏശാവ് ഔടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തില്‍ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.
5. പിന്നെ അവന്‍ തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടുനിന്നോടുകൂടെയുള്ള ഇവര്‍ ആര്‍ എന്നു ചോദിച്ചുതിന്നുദൈവം അടിയന്നു നല്കിയിരിക്കുന്ന മക്കള്‍ എന്നു അവന്‍ പറഞ്ഞു. 6. അപ്പോള്‍ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു; 7. ലേയയും മക്കളും അടുത്തുവന്നു നമസ്കരിച്ചു; ഒടുവില്‍ യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു. 8. ഞാന്‍ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്നു എന്നു അവന്‍ ചോദിച്ചതിന്നു യജമാനന്നു എന്നോടു കൃപതോന്നേണ്ടതിന്നു ആകുന്നു എന്നു അവന്‍ പറഞ്ഞു.
9. അതിന്നു ഏശാവ് സഹോദരാ, എനിക്കു വേണ്ടുന്നതു ഉണ്ടു; നിനക്കുള്ളതു നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു.
ഈ കഥാപാത്രങ്ങളിലാരാണു ദൈവ പ്രതിനിധിയാകാന്‍ യോഗ്യന്‍? യാക്കോബോ അതോ ഏശാവോ? അപ്പോള്‍ യഹോവ മനുഷ്യരെ അനുഗ്രഹിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണു?
ഇതിന്നിടയില്‍ ചരിത്രവുമായി ഒരു ബന്ധവുമില്ലാതെ ഈ യാത്രക്കിടയില്‍ യാക്കോബും ദൈവവുമായി അടിപിടി നടക്കുന്നു.
23. അങ്ങനെ അവന്‍ അവരെ കൂട്ടി ആറ്റിന്നക്കരെ കടത്തി; നിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു;
24. അപ്പോള്‍ ഒരു പുരുഷന്‍ ഉഷസ്സാകുവോളം അവനോടു മല്ലു പിടിച്ചു. 25. അവനെ ജയിക്കയില്ല എന്നു കണ്ടപ്പോള്‍ അവന്‍ അവന്റെ തുടയുടെ തടം തൊട്ടു; ആകയാല്‍ അവനോടു മല്ലുപിടിക്കയില്‍ യാക്കോബിന്റെ തുടയുടെ തടം ഉളുക്കി പ്പോയി. 26. എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവന്‍ പറഞ്ഞതിന്നു നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാന്‍ നിന്നെ വിടുകയില്ല എന്നു അവന്‍ പറഞ്ഞു. 27. നിന്റെ പേര്‍ എന്തു എന്നു അവന്‍ അവനോടു ചോദിച്ചതിന്നു യാക്കോബ് എന്നു അവന്‍ പറഞ്ഞു. 28. നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേര്‍ ഇനി യാക്കോബ് എന്നല്ല യിസ്രായേല്‍ എന്നു വിളിക്കപ്പെടും എന്നു അവന്‍ പറഞ്ഞു. 29. യാക്കോബ് അവനോടുനിന്റെ പേര്‍ എനിക്കു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചുനീ എന്റെ പേര്‍ ചോദിക്കുന്നതു എന്തു എന്നു അവന്‍ പറഞ്ഞു, അവിടെ വെച്ചു അവനെ അനുഗ്രഹിച്ചു.
എന്തിനാണീ മല്ലയുദ്ധം- വഴിയില്‍ നടക്കുന്നവരോടെല്ലാം യുദ്ധം ചെയ്യുക എന്നതാണോ ദൈവത്തിന്റെ പണി? എന്നിട്ട് യാക്കോബ് ഒരു രാത്രി മുഴുവന്‍- ഒരാളെപോലും ജയിക്കാന്‍ ദൈവത്തിന്നാകില്ലെന്നോ? ഞാനൊന്നും പറയുന്നില്ലേ-
പറഞ്ഞാല്‍ പറയും ബൈബിളിലെ അക്ഷരങ്ങള്‍ വായിക്കരുതെന്ന്? എന്നാല്‍ ഇതിന്റെ ആശയമൊന്നു വിശദീകരിച്ചു തരാവോ ആവോ?
No comments:
Post a Comment
ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.