Sunday, May 16, 2010

ബൈബിളിനെ കുറിച്ചൊരു ചരിത്രാന്വേഷണം

പഴയ നിയമത്തിലെ ആദ്യ അഞ്ചു പുസ്തകങ്ങള്‍ മോശ എഴുതി എന്നാണു മതവിശ്വാസം, ഉത്പത്തി മുതല്‍ ആവര്‍ത്തനം വരെയുള്ള പുസ്തങ്ങളാണവ.
ഇതില്‍ ഉത്പത്തി പ്രധാനമായും പ്രപഞ്ചസൃഷ്ടിപ്പില്‍ തുടങ്ങി പിന്നീട് യഹൂദ സമുദായം ഈജിപ്തിലേക്ക് കുടിയേറിപ്പാര്‍ക്കുന്നത് വരെയുള്ള ചരിത്രമാണു.
പിന്നീട് അതിന്റെ തുടര്‍ച്ചയായി തന്നെ ഈജിപ്തില്‍ നിന്നും യഹൂദരുടെ പാലായനമാണു പുറപ്പാട്.

പുറപ്പാടിന്നു ശേഷം മൂന്നാമത്തെ പുസ്തകമാണു ലേവ്യര്‍- ഇതില്‍ മതനിയമങ്ങളും പൗരോഹത്യ നിര്‍ദ്ദേശങ്ങളുമാണു പ്രധാനമായും ഉള്ളത്.

സംഖ്യാപുസ്തകമാകട്ടെ- ഒരു കണക്കെടുപ്പാണു. ഇതില്‍ ആദ്യഭാഗം സീനായില്‍ വച്ച് ഇസ്രായേല്‍ സൈന്യത്തിന്റെ സെന്‍സസ് എടുക്കുന്നതും പിന്നെ യുദ്ധം ചെയ്യുന്നതിന്നു പകരം അവര്‍ കാണിക്കുന്ന ചോദ്യം ചെയ്യലുകളും അച്ചടക്ക ലംഘനങ്ങളും അതിന്റെ ശിക്ഷയും പിന്നെ ജോര്‍ദ്ദാന്‍ നദീതീരത്തെ കുടിയേറ്റവുമെല്ലാമാണു.

ആവര്‍ത്തനം മോശയുടെ പ്രബോധനമാണു പ്രധാനമായുള്‍കൊള്ളുന്നത്. ദൈവം യഹൂദര്‍ക്ക് നല്‍കാന്‍ വാഗ്ദാനം ചെയ്ത ഭൂമിയില്‍ പ്രവേശിക്കാനുള്ള കല്പനയും അവിടെ അനുസരിക്കേണ്ട നിയമ വ്യവസ്ഥകളുമെല്ലാമാണു പ്രമേയം.
ഇതാണു പഴയ നിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങള്‍-

ഈ പുസ്തകങ്ങലിലെ ഉത്പത്തിയാണു ഞാന്‍ വിശകലനം ചെയ്തത്, ഒരു ദൈവ വചനത്തിനു വേണ്ട പ്രാഥമികമായ ഗുണങ്ങളൊന്നും തന്നെ ഈ ഭാഗങ്ങള്‍ക്ക് അവകാശപ്പെടാനില്ലെന്നത് നാം കണ്ടു കഴിഞ്ഞു. ഇനി മറ്റു പുസ്തകങ്ങളെ പരാമര്‍ശിക്കുന്നതിന്നു മുമ്പ് ബൈബിളിലെ പഴയനിയമത്തിന്റെ ചരിത്രത്തിലേക്ക് ഒന്നു കടന്നു പോകാമെന്നു കരുതുന്നു. ഇനിയുള്ള ചില പോസ്റ്റുകള്‍ അക്കാര്യങ്ങളെ കുറിച്ചുള്ളവയായിരിക്കും. ഇതിന്റെ വിശദീകരണത്തിനു ഞാന്‍ ഭാഷാപണ്ഢിതരുടെയും ചരിത്രകാരുടെയും സഹായം തേടുന്നുണ്ട്. മാത്രമല്ല കൂടുതല്‍ മനസ്സിലാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ചില ലിങ്കുകളും നല്‍കാം.

ബൈബിളിലെ ചരിത്രമല്ല, ബൈബിളിന്റെ ചരിത്രമാണു ഇനി കടന്നു വരിക. അതില്‍ മത വിശ്വാസത്തേക്കാള്‍ ചരിത്രത്തിന്റെയും പരീക്ഷണ നിരീക്ഷണങ്ങളുടെയും കണ്ടെത്തുലകള്‍ക്കാണു പ്രാധാന്യമുണ്ടാകുക. അവയില്‍ ബൈബിളിനെ ഒരു ദൈവഗ്രന്ഥമെന്ന്‍ കാണാത്ത ആളുകളുടെയും അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കും. അതുപയോഗിക്കുക ബൈബിളിനെ ചരിത്രത്തിന്റെയും കാലത്തിന്റെയും അളവുകോലില്‍ കൊണ്ടു വരുവാന്‍ മാത്രമായിരിക്കും.
അത്തരത്തിലുള്ള ഒരു അന്യേഷണത്തിന്റെ തുടക്കം താഴെ കൊടുക്കുന്നു. അവയില്‍ നിന്നും അതേപോലെയുള്ള മറ്റു പലരില്‍ നിന്നും കിട്ടിയ ചില വിവരങ്ങള്‍ പങ്കു വക്കുകയാണിവിടെ ചെയ്യുന്നത്.

Who wrote the Bible

കൂടുതല്‍ കാണുവാന്‍ താഴെയുള്ള ലിങ്ക് വഴി പോകുക

2 comments:

  1. അന്വേഷണം തുടരട്ടെ. ഭാവുകങ്ങള്‍.

    ReplyDelete
  2. പുതിയനിയമത്തെ ക്കുറിച്ച് ഒരു പോസ്റ്റിട്ടുണ്ട്, അഭിപ്രായം പ്രതീക്ഷിക്കുന്നു. പുതിയനിയമം ഒരു ലഘു പരിചയം

    ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.