Sunday, May 2, 2010

ലൈംഗിക വൈകൃതങ്ങള്‍

മനുഷ്യനെ എല്ലാകാലത്തും വിസ്മയിപ്പിച്ച ഒരു വികാരമാണു ലൈഗികത. പല ബഹുദൈവ വിശ്വാസങ്ങളിലും ലൈഗികതയെ അടിസ്ഥാനമാക്കി മിത്തുകളുണ്ടായിട്ടുണ്ട്. ഭാരതീയ മിത്തുകളിലെ കാമദേവന് സമാനമായി ഗ്രീക്കിലും ഈജിപ്തിലുമെല്ലാം കാമ ദേവീ-ദേവന്മാരുണ്ട്. അഫ്രോഡൈറ്റ് ഗ്രീക്കിലെ രതീദേവതയും കുപ്പിഡ് കാമദേവനുമാണു. മെസെപ്പൊട്ടാമിയയില്‍ രതീദേവി ഇഷ്താര്‍ ആയിരുന്നു.
ലൈംഗികതക്ക് എല്ലാ കാലത്തും നിയന്ത്രണങ്ങളുണ്ടായിട്ടുണ്ട്, എപ്പോഴെല്ലാം നിയന്ത്രണങ്ങളെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നുവോ, അപ്പോഴെല്ലാം ഞാന്‍ നിയന്ത്രണങ്ങളെ തകര്‍ക്കുകയാണ് എന്ന ബോധത്തോടെയാണു അത് ചെയ്യുന്നത്. അങ്ങിനെ കരുതുന്നതും പലപ്പോഴും ലൈഗിക ഉത്തേജനം ചിലര്‍ക്ക് നല്‍കുന്നു എന്നാണു പഠനങ്ങള്‍ കാണിക്കുന്നത്.
ബലാത്സംഗം ഇങ്ങിനെയുള്ള ഒരു വൈകൃതാവസ്ഥയിലേക്ക് ചിലരെ എത്തിക്കുന്ന മാനസികാവസ്ഥയാണ്. അവര്‍ക്ക് ഒരു സാധാരണ ലൈഗിക ബന്ധം തൃപ്തി തരില്ല.

ഇങ്ങിനെ സാധാരണയല്ലാത്ത ലൈംഗികതാത്പര്യങ്ങളെയാണു ലൈംഗിക വൈകൃതങ്ങള്‍ എന്നു വിളിക്കുന്നത്. ഇവ തന്നെ പല രീതിയിലുണ്ട്. പലതിന്റെയും പ്രചാരകര്‍ വരെ ഇക്കാലത്തുണ്ട് എന്നതാണു അത്ഭുതകരം. ലോത്തിന്റെ തന്നെ ബൈബിള്‍ ഖുര്‍‌ആന്‍ കഥയില്‍ സ്വവര്‍ഗ്ഗഭോഗം അന്നത്തെ ജനതയുടെ ലൈംഗികവൈകൃതമായി ചൂണ്ടിക്കാണിക്കുന്നു.
ഇതേപോലെ ചിലര്‍ക്ക് വ്യക്തിപരമായ ചില സ്വഭാവങ്ങളുണ്ടാകറുണ്ട്. ഉദാഹരണത്തിന് എക്സിബിഷനിസം അഥവാ പ്രദര്‍ശനം ചിലരുടെ വൈകല്യമാണെങ്കില്‍ വോയറിസം അഥവാ ദര്‍ശനമാണു ചിലര്‍ക്ക്. മാധവികുട്ടിയുടെ ബാല്യകാലസ്മരണയില്‍ ലിംഗം പ്രദര്‍ശിപ്പിക്കുന്ന ഒരു കഥാപാത്രം കടന്നു വരുന്നുണ്ട്. സാഡിസം എന്നത് മറ്റുള്ളവരെ ഉപദ്രവിക്കുന്നതില്‍ സം‌തൃപ്തി കണ്ടെത്തുന്ന മാനസികാവസ്ഥയാണു, ചിലരിലത് കൊലപാതകം വരെ എത്തിനില്‍ക്കും. അതിന്നു വിപരീതമായ മസോക്കിസമാകട്ടെ വേദന അനുഭവിക്കുന്നതില്‍ ലഭിക്കുന്ന അനുഭൂതിയാണു. ഹിറ്റ്ലര്‍ക്ക് ഈ സ്വഭാവമുണ്ടായിരുന്നു എന്ന് ഈവബ്രൗണിനെ ഉദ്ധരിച്ച് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആതമരതിയും ഇത്തരത്തിലുള്ള ഒരു കാര്യമായി ഗണിക്കാവുന്നതാണു.
ഇണയോടുള്ള സങ്കല്പങ്ങളിലെ വൈകല്യങ്ങളാണു ചിലരുടെ വൈകൃതം. മൃഗഭോഗം. സ്വവര്‍ഗ്ഗഭോഗം, ശവഭോഗം തുടങ്ങിയവയെല്ലാം തുടങ്ങിയവയെല്ലാം പ്രകൃതിദത്തമായ ഇണ സങ്കല്പത്തിനെതിരെയുള്ള ഇണയെ തിരഞ്ഞെടുക്കുന്നതിലെ മാനസിക വൈകൃതങ്ങളാണു.

ചിലര്‍ക്കാകട്ടെ ഇത് മറ്റൊരു രീതിയിലേക്ക് മാറുന്നു, പൊതുസ്ഥലങ്ങളിലെ ലൈഗികത, ഓര്‍ഗി അഥവാ സമൂഹരതി, നഗ്നസമൂഹങ്ങള്‍(nude society) എന്നിവയെല്ലാം സമൂഹികമായ നിയന്ത്രണങ്ങളെ മറികടക്കുന്നതിന്റെ ഭാഗമായാണൂണ്ടാകുന്നത് .

ഇത്തരത്തിലെ ഒരു ലൈഗിക വൈകൃതമാണു രക്തബന്ധമുള്ളവര്‍ തമ്മിലെ ലൈംഗികത അഥവാ ഇന്‍സെസ്റ്റ് സെക്സ് (Incest Sex). രക്ത ബന്ധമുള്ളവര്‍ തമ്മിലെ ലൈംഗികത ചില സമൂഹങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഉദാഹരനത്തിന് ഫരോവമാര്‍ തങ്ങളുടെ രക്ത വിശുദ്ധി സം‌രക്ഷിക്കുന്നതിന്റെ ഭാഗമായി സഹോദരിമാരെ വിവാഹം ചെയ്തിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗാ‌ഇസ് സീസര്‍ തന്റെ സഹോദരിയുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്ന് പറയപ്പെടുന്നു. ഇത് മാനസികമായ നിയന്ത്രണങ്ങളെ തകര്‍ക്കുന്നതില്‍നിന്നും കിട്ടുന്ന അനുഭൂതിയുടെ ഭാഗമാണു. ഇന്ന് ഇക്കാര്യങ്ങലെ പ്രമോട്ട് ചെയ്യുന്ന സംഘങ്ങള്‍ വരെയുണ്ട്. അതെല്ലാം തന്നെ ആധുനിക മാര്‍കെറ്റിങ്ങിന്റെ ഭാഗവുമാണു.

അത്ഭുതകരമെന്നു പറയട്ടെ, ബൈബിള്‍ പഴയനിയമങ്ങളിലെ പല ഭാഗങ്ങളും ഇന്‍സെസ്റ്റ് സെക്സിന്റെ അനാവശ്യ വിവരണങ്ങളാണ്. ഏതെങ്കിലും പാഗന്‍ വിശ്വാസികള്‍ ചെയ്ത നിയമങ്ങള്‍ ദൈവ നിയമങ്ങളാകാന്‍ പാടില്ലല്ലോ? അപ്പോള്‍ ഒരു സത്യവേദ പുസ്തകം എന്നവകാശപ്പെടുന്ന പുസ്തകം തന്നെ പറയുന്ന കഥകള്‍ നോക്കുക.

1.പിതാവും പെണ്മക്കളും തമ്മില്‍

30. അനന്തരം ലോത്ത് സോവര്‍ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പര്‍വ്വതത്തില്‍ ചെന്നു പാര്‍ത്തു; സോവരില്‍ പാര്‍പ്പാന്‍ അവന്‍ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയില്‍ പാര്‍ത്തു.
31. അങ്ങനെയിരിക്കുമ്പോള്‍ മൂത്തവള്‍ ഇളയവളോടുനമ്മുടെ അപ്പന്‍ വൃദ്ധനായിരിക്കുന്നു; ഭൂമിയില്‍ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കല്‍ വരുവാന്‍ ഭൂമിയില്‍ ഒരു പുരുഷനും ഇല്ല. 32. വരിക; അപ്പനാല്‍ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 33. അങ്ങനെ അന്നു രാത്രി അവര്‍ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവള്‍ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവള്‍ ശയിച്ചതും എഴുന്നേറ്റതും അവന്‍ അറിഞ്ഞില്ല.34. പിറ്റെന്നാള്‍ മൂത്തവള്‍ ഇളയവളോടുഇന്നലെ രാത്രി ഞാന്‍ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാല്‍ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു. 35. അങ്ങനെ അന്നു രാത്രിയും അവര്‍ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവള്‍ ചെന്നു അവനോടു കൂടെ ശയിച്ചു; അവള്‍ ശയിച്ചതും എഴുന്നേറ്റതും അവന്‍ അറിഞ്ഞില്ല. 36. ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാല്‍ ഗര്‍ഭം ധരിച്ചു.
37. മൂത്തവള്‍ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവന്‍ ഇന്നുള്ള മോവാബ്യര്‍ക്കും പിതാവു. 38. ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെന്‍ -അമ്മീ എന്നു പേരിട്ടു; അവന്‍ ഇന്നുള്ള അമ്മോന്യര്‍ക്കും പിതാവു. Gen/Ch-19

ഞാന്‍ കൂടുതല്‍ വിവരിക്കുന്നില്ല. സ്വവര്‍ഗ്ഗഭോഗത്തെ പാപമായി കണ്ട യഹോവ ഒരു സമൂഹത്തെ മുഴുവന്‍ നശിപ്പിക്കുന്നു. അബ്രഹാമിന്റെ ഭാര്യയെ ഫറോവ കൊണ്ടു പോയപ്പോളും ഗെരാര്‍ രാജാവായ അബീമേലെക്‍ ആളയച്ചു സാറയെ കൊണ്ടുപോയപ്പോഴും ഇടപെട്ട യഹോവ അതിലും വലിയ ഒരു പാപത്തെ കുറിച്ചു മൗനം പാലിക്കുന്നു. ഇവിടെയാകട്ടെ സ്വന്തം പെണ്മക്കള്‍ പിതാവിനാല്‍ ഗര്‍ഭം ധരിക്കുന്നു?

2. അമ്മയും മകനും തമ്മില്‍

ഇസ്രായേല്‍ എന്ന പദം യാക്കോബിന്നു ദൈവം സമ്മാനിക്കുന്ന പേരാണു. ദൈവവുമായി മല്‍‌പ്പിടുത്തം നടത്തി ജയിച്ചതിന്റെ പേരില്‍- ആ യാക്കോബിനോട് ദൈവം കല്‍‌പ്പിക്കുന്നു.

1. അനന്തരം ദൈവം യാക്കോബിനോടുനീ പുറപ്പെട്ടു ബേഥേലില്‍ ചെന്നു പാര്‍ക്ക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പില്‍നിന്നു നീ ഔടിപ്പോകുമ്പോള്‍ നിനക്കു പ്രത്യക്ഷനായ ദൈവത്തിന്നു അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു. 2. അപ്പോള്‍ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടുംനിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിന്‍
ദൈവ കല്പന കേട്ട് യക്കോബ് വീടു വിട്ടു- വീട്ടില്‍ സംഭവിക്കുന്നതോ?

23. യാക്കോബിന്റെ പുത്രന്മാര്‍ പന്ത്രണ്ടു പേരായിരുന്നു. ലേയയുടെ പുത്രന്മാര്‍ യാക്കോബിന്റെ ആദ്യജാതന്‍ രൂബേന്‍ , ശിമെയോന്‍ , ലേവി, യെഹൂദാ, യിസ്സാഖാര്‍, സെബൂലൂന്‍ .

21. പിന്നെ യിസ്രായേല്‍ യാത്ര പുറപ്പെട്ടു, ഏദെര്‍ഗോപുരത്തിന്നു അപ്പുറം കൂടാരം അടിച്ചു. 22. യിസ്രായേല്‍ ആ ദേശത്തു പാര്‍ത്തിരിക്കുമ്പോള്‍ രൂബേന്‍ ചെന്നു തന്റെ അപ്പന്റെ ഭാര്യയായ ബില്‍ഹയോടുകൂടെ ശയിച്ചു; യിസ്രായേല്‍ അതുകേട്ടു.

അപ്പന്റെ ഭാര്യ എന്നാല്‍ അമ്മയാണു. ദൈവത്തെ ജയിച്ച യാക്കോബിന്റെ ആദ്യപുത്രന്‍, യിസ്രായേല്‍ ദേശത്തിന്റെ ഒരു ഗോത്രത്തിന്റെ ഉടമ ചെയ്തത് ഇതാണു. യിസ്രായേല്‍ അത് കേട്ടു, എന്നിട്ട്? ബൈബിള്‍ ഒന്നും പറയുന്നില്ല. മൗനം സമ്മതം.

3. ഭാര്യാപിതാവും മരുമകളും

യാക്കോബിന്റെ പന്ത്രണ്ട് പുത്രരില്‍ ഒരാളാണു യഹൂദ. യഹൂദരാഷ്ട്രം അറിയപ്പെടുന്നത് തന്നെ ഇദ്ദേഹത്തിന്റെ പേരില്‍. അന്നത്തെ ഒരു നാട്ടു നടപ്പാണ് ഒരാള്‍ ഒരു സ്ത്രീയെ വിവാഹം ചെയ്ത് കുട്ടികളില്ലാതെ മരനപ്പെട്ടാല്‍ ആ സ്ത്രീയെ അയാളുടെ സഹോദരന്‍ വിവാഹം കഴിക്കണം. എന്നിട്ട് അതില്‍ ജനിക്കുന്ന കുട്ടിയെ മൂത്ത പുത്രന്റെ പേരില്‍ ചേര്‍ത്തു പറയും. യഹൂദയുടെ കഥ കേള്‍ക്കുക.
1. അക്കാലത്തു യെഹൂദാ തന്റെ സഹോദരന്മാരെ വിട്ടു ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്റെ അടുക്കല്‍ ചെന്നു; 2. അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു; അവളെ പരിഗ്രഹിച്ചു അവളുടെ അടുക്കല്‍ ചെന്നു.
3. അവള്‍ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഏര്‍ എന്നു പേരിട്ടു.
4. അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഔനാന്‍ എന്നു പേരിട്ടു.5. അവള്‍ പിന്നെയും ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ശേലാ എന്നു പേരിട്ടു. അവള്‍ ഇവനെ പ്രസവിച്ചപ്പോള്‍ അവന്‍ കെസീബില്‍ ആയിരുന്നു.

6. യെഹൂദാ തന്റെ ആദ്യജാതനായ ഏരിന്നു താമാര്‍ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു. 7. യെഹൂദയുടെ ആദ്യജാതനായ ഏര്‍ യഹോവേക്കു അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ അവനെ മരിപ്പിച്ചു. 8. അപ്പോള്‍ യെഹൂദാ ഔനാനോടുനിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കല്‍ ചെന്നു അവളോടു ദേവരധര്‍മ്മം അനുഷ്ഠിച്ചു, ജ്യേഷ്ഠന്റെ പേര്‍ക്കും സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു.

9. എന്നാല്‍ ആ സന്തതി തന്റേതായിരിക്കയില്ല എന്നു ഔനാന്‍ അറികകൊണ്ടു ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കല്‍ ചെന്നപ്പോള്‍ ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു നിലത്തു (ശുക്ലം) വീഴ്ത്തിക്കളഞ്ഞു. 10. അവന്‍ ചെയ്തതു യഹോവേക്കു അനിഷ്ടമായിരുന്നതുകൊണ്ടു അവന്‍ ഇവനെയും മരിപ്പിച്ചു. 11. അപ്പോള്‍ യെഹൂദാ തന്റെ മരുമകളായ താമാരോടുഎന്റെ മകന്‍ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടില്‍ വിധവയായി പാര്‍ക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുതു എന്നു അവന്‍ വിചാരിച്ചു; അങ്ങനെ താമാര്‍ അപ്പന്റെ വീട്ടില്‍പോയി പാര്‍ത്തു.

തന്റെ മക്കള്‍ ചെയ്തതായിരുന്നു തെറ്റ് എന്നിരുന്നാലും താമറിനെയാണു യഹൂദ കുറ്റപ്പെടുത്തുന്നത്. കാലം കടന്നു പോയി.

12. കുറെ കാലം കഴിഞ്ഞിട്ടു ശൂവയുടെ മകള്‍ യെഹൂദയുടെ ഭാര്യ മരിച്ചു; യെഹൂദയുടെ ദുഃഖം മാറിയശേഷം അവന്‍ തന്റെ സ്നേഹിതന്‍ അദുല്ലാമ്യനായ ഹീരയോടുകൂടെ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു പോയി.
13. നിന്റെ അമ്മായപ്പന്‍ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി. 14. ശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവള്‍ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ ഗോപുരത്തില്‍ ഇരുന്നു.
15. യെഹൂദാ അവളെ കണ്ടപ്പോള്‍ അവള്‍ മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു. 16. അവന്‍ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞുതന്റെ മരുമകള്‍ എന്നു അറിയാതെവരിക, ഞാന്‍ നിന്റെ അടുക്കല്‍ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കല്‍ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവള്‍ ചോദിച്ചു. 17. ഞാന്‍ ആട്ടിന്‍ കൂട്ടത്തില്‍ നിന്നു ഒരു കോലാട്ടിന്‍ കുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവന്‍ പറഞ്ഞു. നീ കൊടുത്തയക്കുന്നതിന്നു തെളിവായി ഒരു പണയം തരുമോ എന്നു അവള്‍ ചോദിച്ചു. 18. എന്തു പണയം തരേണം എന്നു അവന്‍ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവള്‍ പറഞ്ഞു. ഇവ അവള്‍ക്കു കൊടുത്തു, അവന്‍ അവളുടെ അടുക്കല്‍ ചെന്നു; അവള്‍ ഗര്‍ഭം ധരിക്കയും ചെയ്തു.

19. പിന്നെ അവള്‍ എഴുന്നേറ്റു പോയി, തന്റെ മൂടുപടം നീക്കി വൈധവ്യവസ്ത്രം ധരിച്ചു. 20. സ്ത്രീയുടെ കയ്യില്‍നിന്നു പണയം മടക്കിവാങ്ങേണ്ടതിന്നു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിന്‍ കുട്ടിയെ കൊടുത്തയച്ചു; അവന്‍ അവളെ കണ്ടില്ലതാനും. 21. അവന്‍ ആ സ്ഥലത്തെ ആളുകളോടുഏനയീമില്‍ വഴിയരികെ ഇരുന്ന വേശ്യ എവിടെ എന്നു ചോദിച്ചതിന്നുഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവര്‍ പറഞ്ഞു. 22. അവന്‍ യെഹൂദയുടെ അടുക്കല്‍ മടങ്ങിവന്നുഞാന്‍ അവളെ കണ്ടില്ല; ഈ സ്ഥലത്തു ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവിടെയുള്ള ആളുകള്‍ പറഞ്ഞു എന്നു പറഞ്ഞു 23. അപ്പോള്‍ യെഹൂദാ നമുക്കു അപകീര്‍ത്തി ഉണ്ടാകാതിരിപ്പാന്‍ അവള്‍ അതു എടുത്തുകൊള്ളട്ടെ; ഞാന്‍ ഈ ആട്ടിന്‍ കുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു.
24. ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ടുനിന്റെ മരുമകള്‍ താമാര്‍ പരസംഗംചെയ്തു, പരസംഗത്താല്‍ ഗര്‍ഭിണിയായിരിക്കുന്നു എന്നു യെഹൂദെക്കു അറിവുകിട്ടി. അപ്പോള്‍ യെഹൂദാഅവളെ പുറത്തുകൊണ്ടു വരുവിന്‍ ; അവളെ ചുട്ടുകളയേണം എന്നു പറഞ്ഞു. 25. അവളെ പുറത്തു കൊണ്ടുവന്നപ്പോള്‍ അവള്‍ അമ്മായപ്പന്റെ അടുക്കല്‍ ആളയച്ചുഇവയുടെ ഉടമസ്ഥനായ പുരുഷനാല്‍ ആകുന്നു ഞാന്‍ ഗര്‍ഭിണിയായിരിക്കുന്നതു; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആര്‍ക്കുംള്ളതു എന്നു നോക്കി അറിയേണം എന്നു പറയിച്ചു. 26. യെഹൂദാ അവയെ അറിഞ്ഞുഅവള്‍ എന്നിലും നീതിയുള്ളവള്‍; ഞാന്‍ അവളെ എന്റെ മകന്‍ ശേലാവിന്നു കൊടുത്തില്ല എന്നു പറഞ്ഞു; അതില്‍ പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല. 27. അവള്‍ക്കു പ്രസവകാലം ആയപ്പോള്‍ അവളുടെ ഗര്‍ഭത്തില്‍ ഇരട്ടപ്പിള്ളകള്‍ ഉണ്ടായിരുന്നു. 28. അവള്‍ പ്രസവിക്കുമ്പോള്‍ ഒരു പിള്ള കൈ പുറത്തു നീട്ടി; അപ്പോള്‍ സൂതികര്‍മ്മിണി ഒരു ചുവന്ന നൂല്‍ എടുത്തു അവന്റെ കൈകൂ കെട്ടി; ഇവന്‍ ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു. 29. അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോള്‍ അവന്റെ സഹോദരന്‍ പുറത്തുവന്നുനീ ഛിദ്രം ഉണ്ടാക്കിയതു എന്തു എന്നു അവള്‍ പറഞ്ഞു. അതുകൊണ്ടു അവന്നു പെരെസ്സ് എന്നു പേരിട്ടു. 30. അതിന്റെ ശേഷം കൈമേല്‍ ചുവന്ന നൂലുള്ള അവന്റെ സഹോദരന്‍ പുറത്തുവന്നു; അവന്നു സേരഹ് എന്നു പേരിട്ടു.

ബൈബിളിലെ ഒരു കഥയാണിത്, ദൈവത്തിന്റെ പേരില്‍ ഒരു രാഷ്ട്രം വരെ കെട്ടിപ്പണിത വീരനായകന്‍ ചെയ്ത പണി.

4. സഹോദരനും അര്‍ദ്ധസഹോദരിയും

അബ്രഹാമിന്റെ ആരാണു സാറ, ബൈബിള്‍ പറയുന്നതിങ്ങനെ -
12. വാസ്തവത്തില്‍ അവള്‍ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകള്‍; എന്റെ അമ്മയുടെ മകളല്ല താനും; അവള്‍ എനിക്കു ഭാര്യയായി. 13. എന്നാല്‍ ദൈവം എന്നെ എന്റെ പിതൃഭവനത്തില്‍നിന്നു പുറപ്പെടുവിച്ചപ്പോള്‍ ഞാന്‍ അവളോടുനീ എനിക്കു ഒരു ദയ ചെയ്യേണം നാം ഏതൊരു ദിക്കില്‍ ചെന്നാലും അവിടെ അവന്‍ എന്റെ ആങ്ങള എന്നു എന്നെക്കുറിച്ചു പറയേണം എന്നു പറഞ്ഞിരുന്നു.

അപ്പന്റെ മകളല്ല, അമ്മയുടെ മകള്‍ അതായത് സ്റ്റെപ് സിസ്റ്റര്‍- ശരിക്കും പെങ്ങള്‍ തന്നെ.
ബൈബിളിലെ ഉത്പത്തിയിലെ ഭാഗങ്ങളാണിവ- ആദ്യ ഭാഗത്ത് തന്നെ നാലു രതിവൈകൃത കഥകള്‍!!!
ഒരു വേദപുസ്തകത്തില്‍ ഇവ ചെയ്യുന്ന ധര്‍മമെന്ത്?
ബൈബിള്‍ എന്തിന് എന്ന ചൊദ്യത്തിന് ആധുനിക ക്രൈസ്തവതയുടെ ഉപജ്ഞാതാവായ പോള്‍ തിമോത്തിക്കെഴുതിയ കത്തില്‍ പ്രസ്താവിക്കുന്നതിങ്ങനെ-
15. എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്റെ മനുഷ്യന്‍ സകല സല്‍പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിന്നു
16. ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.

പക്ഷെ ഈ ഭാഗങ്ങള്‍ നല്‍കുന്ന ഉപദേശവും ശാസനയും ഗുണീകരണവും നീതിയിലെ അഭ്യാസത്തിനുള്ള പ്രയോജനവുമെന്ത്?

നാം ഏതാണോ വായിക്കുന്നത്, അത് നമ്മുടെ സ്വഭാവത്തില്‍ പ്രതിഫലിക്കും.
അമേരിക്കയില്‍ നടന്ന പല മനശാസ്ത്ര പഠനങ്ങളും നമ്മുടെ കാഴ്ചയും വായനയും സ്വഭാവത്തില്‍ ചെലുത്തുന്ന സ്വാധീനം എടുത്തു പറയുന്നു.
ഈ കഥകള്‍ സ്ഥിരമായി വായിച്ചാല്‍ അതുണ്ടാക്കുന്ന ഉല്പന്നം അതിഭീകരമായിരിക്കും. ഇതെല്ലാം ദൈവം മോശക്ക് കൊടുത്ത ദൈവ ഗ്രന്ഥത്തിലെ കാര്യങ്ങളാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാം. എന്തുകൊണ്ടല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്ന് പറയുക മാത്രമാണു ഞാന്‍ ചെയ്യുന്നത്. ഇതിലും നല്ല ഭാഷയില്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ എനിക്കറിയില്ല. ആരെയും പ്രകോപിപ്പിക്കുക എന്നതല്ല ഞാനുദ്ദേശിക്കുന്നതും.

12 comments:

 1. പോസ്റ്റിന്റെ പേര് കണ്ട് ആള്‍ക്കാര്‍ (ഞരമ്പുകളെയല്ല ഞാനുദ്ധേശിച്ചതു) അതു വായിച്ചുതുടങ്ങുമ്പോളാണ് മനസ്സിലാകുന്നതു ഇതു ഒരു ചെളിവാരിയെറിയലാണെന്നു. ചൂണ്ടിക്കാണിക്കാനാണെങ്കില്‍ എല്ലാ വേദപുസ്തകങ്ങളിലും കൊട്ടക്കണക്കിനു മാലിന്യങ്ങളുണ്ട്. എന്റേതു മഹത്തരവും ദൈവദത്തവുമെന്നു ഓരോരുത്തരും വിശ്വസിക്കുകയും മറ്റുള്ളതിനെ ഭര്‍ത്സിക്കുകയും ചെയ്യുമ്പോള്‍ കലഹമാരംഭിക്കുന്നു. സത്യത്തില്‍ പരസ്പരമുള്ള ഈ ചെളിയെറിയല്‍ നിര്‍ത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. എത്രയോ നല്ല മറ്റു കാര്യങ്ങളുണ്ട് സാര്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതായിട്ട്. പോസ്റ്റിന്റെ തുടക്കം നന്നായിരുന്നു. നല്ല ഒരു ലേഖനമാക്കാമായിരുന്ന ഒന്നു. പക്ഷേ.........താങ്കള്‍ തെറ്റിദ്ധരിക്കില്ല എന്നു കരുതുന്നു.

  ReplyDelete
 2. ജ്ജ് എങ്ങനെ കുത്തീര്‍ന്നെയ്തിയാലും ഇപ്പൊ ചാടി ബീയും ന്ന് ജ്ജ് കര്തണ കൂട്ടര്‍ അത് ചെയ്യില്ല ബീരാനെ,അതിന് ബെച്ച ബെള്ളം ജ്ജങ്ങട്ട് ബാങ്ങി ബെച്ചാളാ.എന്ത് തള്ളണം എന്ത് കൊള്ളണം ന്ന് അവര്ക്ക് അന്നേക്കാട്ടിലും ബോതംണ്ട്.

  ReplyDelete
 3. "ഈ കഥകള്‍ സ്ഥിരമായി വായിച്ചാല്‍ അതുണ്ടാക്കുന്ന ഉല്പന്നം അതിഭീകരമായിരിക്കും"

  ഒവ്വ! എന്തായാലും ബെലാസംഗം ചെയ്യണേനു മുന്നെ ഇതീന്നു നാലേടു ബായിച്ചു കേപ്പിച്ച്,അതിന്റെ പടോം പിടിച്ച് മെയിലയക്കണ മന്നത്തരമെങ്കിലും ആരും ചെയ്യൂല മോനേ ചെയ്യൂല.

  ReplyDelete
 4. ഇത്രമാത്രം അറിവു നല്‍കിയതിലും. കണ്ടതിലും പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷം

  ReplyDelete
 5. @ ശ്രീക്കുട്ടന്‍

  ലോകത്ത് പരിഷ്കൃത സമൂഹങ്ങളിലെല്ലാം തന്നെ ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എല്ലാറ്റിനെയും വൈകാരികമായി മാത്രം സമീപിക്കുന്ന ഒരു സമൂഹമായാല്‍ മാത്രം മതിയോ?
  എന്തു കൊണ്ട് മതം ചര്‍ച്ച ചെയ്യപ്പെട്ടുകൂടാ.
  രാഷ്ട്രീയം നമ്മെ കൊലപാതകികളാക്കുന്നത് വരെ നമ്മുടെ വര്‍ത്തമാന കാല ചരിത്രം. ഇങ്ങിനെ അടച്ചിട്ട മുറികള്‍ മാത്രമായാല്‍ മതിയോ?

  ബൈബിളിന് ഒരു മതവായന മാത്രം മതി എന്നാണ് നിങ്ങലെഴുതിയതിന്റെ ചുരുക്കം. ആത്മാവ് എല്ലാറ്റിനും ഉത്തരം കണെത്തും. ഞാന്‍ ആത്മാവും ശരീരവും കൂടിയ ഒരു സാധാരണക്കാരന്‍. പക്ഷെ എനിക്കു വായിച്ചെ മതിയാകൂ, അതെന്റെ ആത്മാവിന്റെ ഭക്ഷണമാകുന്നു. അതിന്റെ ചോരയായ അറിവാകട്ടെ എനിക്ക് പങ്കു വക്കാനുള്ളതും.

  Sapna Anu B.George
  നിങ്ങളുടെ ചില പോസ്റ്റുകളില്‍ എന്റെ കമെന്റുകളുണ്ടല്ലോ- വായന വിശ്വാസങ്ങളെ അലോസരപ്പെടുത്തിയെങ്കില്‍ പൊറുക്കുക.
  kootharamapla öകൂതറ മാപ്ല
  ആളൊരു രസികനാണല്ലോ

  ReplyDelete
 6. This comment has been removed by a blog administrator.

  ReplyDelete
 7. മനുഷ്യന്റെ അടിസ്ഥാന’‘കാമന’‘കളെ മൂടിവെച്ചു വെച്ചുകൊണ്ട് നടത്തുന്ന എല്ലാ പാഠങ്ങളും അപകടകരമാണ്.ചരിത്രത്തിൽ മതം അടയാളപ്പെടുന്നത്,നിലനിൽക്കുന്ന ‘’നീതിബോധത്തെ’‘മാറ്റിപണീതുകൊണ്ടാണ്.അങ്ങനെ ആധുനിക ‘’മത’‘മായ മാർക്സിസം പോലും പ്രസ്ക്തമാണ്.ചരിത്രത്തിന്റെ വഴിയിൽ കണ്ടെത്താവുന്ന ഇത്തരം കഥകൾ ,മാനുഷികതയുടെ പ്രയാണത്തിന് ഗുണമാകുമെങ്കിൽ ഈ പോസ്റ്റിന് പ്രസ്ക്തിയുണ്ട്.അല്ലാ,അന്യമതത്തെ പരിഹസിക്കാനാണങ്കിൽ,ഞാനൊന്നും പറഞ്ഞില്ല.

  ReplyDelete
 8. ചാര്‍‌വാകന്‍-
  അടിസ്ഥാന കാമനകളെ സ്വയം നിര്‍ണ്ണയിക്കുന്നിടത്ത് പ്രശനം തുടങ്ങുന്നു. എല്ലാം ചര്‍ച്ച ചെയ്യപ്പെടണമെന്ന വാദത്തിനു പ്രസ്ക്തിയുണ്ടെങ്കില്‍ ഈ പോസ്റ്റിനു പ്രസ്ക്തിയുണ്ട്, ഇല്ലെങ്കില്‍ അപ്രസക്തവും.

  ReplyDelete
 9. "ബൈബിളിന് ഒരു മതവായന മാത്രം മതി എന്നാണ് നിങ്ങളെഴുതിയതിന്റെ ചുരുക്കം".

  മനസ്സിലായില്ല. താങ്കള്‍ എന്നെ തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു. ഞാനൊരിക്കലും ഒരാളിന്റെ വിശ്വാസപ്രമാണങ്ങള്‍ക്കെതിരല്ല. മറ്റൊരാളിന്റെ വിശ്വാസപ്രമാണങ്ങള്‍ തെറ്റാണെന്നു സ്ഥാപിക്കാനാണു താങ്കള്‍ ശ്രമിക്കുന്നതു. താന്‍ വിശ്വസിക്കുന്നതും തന്റെ വിശ്വാസവും മാത്രമാണു ശരിയെന്നു കടുമ്പിടുത്തം പിടിക്കുമ്പോഴാണു യഥാര്‍ത്ഥത്തില്‍ കുഴപ്പങ്ങള്‍ ആരംഭിക്കുന്നതു. അതിനെ സാധൂകരിക്കുന്നതിനായി, മറ്റുള്ളവ തെറ്റാണെന്നു തെളിയിക്കുന്നതിനായി വ്യര്‍ഥമായി അധ്വാനിക്കുന്നതു കണ്ടപ്പോള്‍ ഒന്നെഴുതിയെന്നേയുള്ളു. ഞാന്‍ മതകാര്യങ്ങളില്‍ ആകൃഷ്ടനല്ല. അതിനെക്കുറിച്ചു ശരിയായി ഒരു തര്‍ക്കത്തിലേര്‍പ്പെടാന്‍ മാത്രം അറിവുമില്ല. താല്‍പ്പര്യവുമില്ല. താങ്കളുടെ "പ്രയത്നത്തിനു" എന്റെ ഭാവുകങ്ങള്‍.

  ReplyDelete
 10. ശ്രീകുട്ടന്‍-

  ഞാന്‍ വിമര്‍‌ശിക്കപ്പെട്ടു കൂടാ എന്നൊരു ധാരണയുമില്ല, എന്റെ വിശ്വാസങ്ങളും. അങ്ങിനെ വിമര്‍ശിക്കപ്പെടുമ്പോള്‍ മാത്രമേ എന്നെ എനിക്ക് കൂടുതകലറിയാനാവൂ എന്നാണെന്റെ വിശ്വാസം. പ്രയത്നം തുടരുന്നു, ആശംസകള്‍ക്കു നന്ദി

  ReplyDelete
 11. പ്രിയ്യപ്പെട്ട കാട്ടുപ്പരുത്തി,
  നന്നായിട്ടുണ്ട് ലേഖനം(നന്നായി ചൊറിഞ്ഞു എന്ന അര്‍ത്ഥത്തില്‍.)))))))))))))))))))))))))))))))))))))))))))))))))))))))))))))))))()) താങ്കളെ പോലെയുള്ളവര്‍ക്ക് എന്നും ചൊറിയാന്‍ മാത്രം ബൈബിള്‍ അങ്ങ് കിടക്കുകയാണല്ലേ..?ബൈബിള്‍ ഉടനീളം പരിശോധിക്കുമ്പോള്‍ ഇതുപോലെയുള്ള പല കാര്യങ്ങളും കാണും.അതെല്ലാം ആ യഹോവയാം ദൈവം അംഗീകരിച്ചു എന്ന രീതിയിലുള്ള ഈ എഴ്ഗുത്തിനെയാണ് ചൊറിച്ചില്‍ എന്ന് പറയുന്നത്.ദത്ത്‌ പുത്രന്‍റെ ഭാര്യയെ സ്വന്തമാക്കിയ മുഹമ്മദു നബിയില്‍ ഒരു നല്ല മാതൃകയുണ്ട് എന്ന് വിശ്വസിക്കുന്ന കാട്ടുപരുത്തികളുടെ ഗീര്‍വാണങ്ങള്‍ എത്ര മാത്രം ഉദാത്തമായത് എന്ന് മാത്രമേ പറയാന്‍ കഴിയൂ.കാട്ടുപരുത്തി ബ്ലോഗിയിരിക്കുന്ന ബൈബിള്‍ കാര്യങ്ങള്‍ കൂതറയാണെങ്കില്‍ നബി സയ്നബയില്‍ കാണിച്ചു തന്ന കാര്യങ്ങള്‍ ഉദാത്തമായതാണ്. അത്താണ് ഖുറാന്‍.. . സ്വര്‍ഗ്ഗത്തില്‍ നിന്നും പ്രിന്റു ചെയ്തു ഭൂമിയിലേക്ക്‌ ഇറക്കി കൊടുത്ത ഗ്രന്ഥം.തെറ്റ് പറ്റൂല.....അങ്ങനെ ആരാ പറഞ്ഞിരിക്കുന്നത്. ഖുറാന്‍.. അപ്പൊ പിന്നെ എതിര്‍ വാക് പറയാന്‍ പറ്റൂല...എന്റെ അച്ഛന്റെ തച്ചു നല്ല തച്ചു എന്നൊരു പറച്ചിലുണ്ട്. അത് ഖുറാന്റെ കാര്യത്തില്‍ തീര്‍ത്തും പതിര്...
  ഈ ബൈബിള്‍ പൂര്‍ണ്ണമായും തെറ്റാണെങ്കിലും അറബി ദേവനായ അല്ലാഹുവിനു അതില്‍ എന്ത് കാര്യം? ആ അറബി ദേവനെ വണങ്ങുന്ന താങ്കള്‍ക്ക് അതില്‍ എന്ത് കാര്യം. മക്കയിലെ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന 360 ദേവതകളിലെ പ്രധാന ദേവനായ ഖുറൈശി ഗോത്രത്തില്‍ പിറന്ന മുഹമ്മദു നബിയുടെ കുടുംബ പരദേവത ആയിരുന്ന അല്ലാഹുവിനെ മാത്രം നില നിര്‍ത്തി മറ്റുള്ള ദേവതകളെ എല്ലാം തച്ചുടച്ചു (ആ അര്‍ത്ഥത്തില്‍ ഏക ദൈവം എന്നതിന് നല്ല പ്രസക്തിയുണ്ട്) അവിടത്തെ ക്ഷേത്രത്തില്‍ നടന്നിരുന്ന ആരാധനക്രമങ്ങളെല്ലാം നില നിര്‍ത്തിയ ഒരു മതത്തിനും അതിന്റെ അനുയായികള്‍ക്കും ബൈബിളുമായി എന്ത് കാര്യം? ബൈബിളും ഖുറാനും ഒരു ദൈവത്തില്‍ നിന്നും വന്നതല്ല എന്നതു വളരെ സ്പഷ്ടമായ കാര്യംമാണ്. ഇലാഹ് അഥവാ സാക്ഷാല്‍ ദൈവം അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ ഒരു ഇലാഹും ഇല്ല. മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതന്‍ ആകുന്നു (ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുന്‍ റസൂലുല്ലാഹ്). എന്ന് മുഹമ്മദു നബി പറയുമ്പോള്‍ അല്ലാഹുവല്ലാതെ വേറെ ഒരു ദൈവം ഇല്ല എന്നാണു പറയുന്നത്.അപ്പോള്‍ യഹോവ എവിടെ പോയി? അപ്പോള്‍ പറയും ദൈവം എന്ന അര്ത്ഥ്ത്തിലാണ് യഹോവ എന്നും അല്ലാഹു എന്നും പറയുന്നത് എന്ന്. അപ്പോള്‍ ഇലാഹ് എന്ന് പറയാന്‍ കഴിയുമെന്നിരിക്കെ 360 ദേവന്മാരിലെ തന്റെ ഇഷ്ടദൈവമായ അല്ലാഹുവിന്റെ് നാമം എടുത്തത്‌ എന്തിനായിരുന്നു. എല്ലാത്തിനും ഓരോ കാരണം ഉണ്ട് സുഹൃത്തുക്കളെ. മുഹമ്മദു നബി ഒരു ഹിന്ദുവായാണ് ജനിച്ചിരുന്നെങ്കില്‍ - അദ്ദേഹത്തിന്റെു ഇഷ്ട ദൈവം ശിവനായിരുന്നു എങ്കില്‍ - ശിവനല്ലാതെ ഒരു ദൈവമില്ല. മുഹമ്മദു നബി ശിവന്റെര പ്രവാചകന്‍ ആകുന്നു എന്ന് പറയുന്നതിന് തുല്ല്യംമാണ് അല്ലാഹുവല്ലാതെ ഒരു ദൈവമില്ല. മുഹമ്മദുനബി അല്ലാഹുവിന്റെ് പ്രവാചകന്‍ ആകുന്നു എന്ന വാക്യവും.
  കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ബൈബിളിനിട്ടു അധികം ചൊറിയാതെ സ്വന്തം മതത്തിന്‍റെ എന്തെങ്കിലും കാര്യങ്ങളില്‍ മഹത്വം തോന്നുന്നുവെങ്കില്‍ അതൊക്കെ ബ്ലോഗി നടന്നാല്‍ ഇതുപോലെയുള്ള ചൊറിച്ചലുകള്‍ ഞങ്ങള്‍ക്കും ഒഴിവാക്കാം.

  ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.