Sunday, April 18, 2010

നഗ്നനായ നോഹ - വംശീയതയുടെ പിതാവ്

ലോകത്തിലെ അക്രമങ്ങളും അസമത്വങ്ങളും ഇല്ലാതാക്കുക എന്നതാണ് ഏതൊരു പ്രവാചകനിലൂടെയും ദൈവം ലക്ഷ്യമിടുന്നത്. എന്നാല്‍ പ്രവാചകന്‍ തന്നെ വംശീയതയുടെയും ജാതീയതയുടെയും വക്താവാവുകയാണെങ്കിലോ?

ബൈബിളിലെ നോഹ വംശീയതയുടെ പിതാവാണ്.

പെട്ടകത്തില്‍നിന്നു പുറപ്പെട്ടവരായ നോഹയുടെ പുത്രന്മാര്‍ ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം എന്നവനോ കനാന്റെ പിതാവു. ഇവര്‍ മൂവരും നോഹയുടെ പുത്രന്മാര്‍; അവരെക്കൊണ്ടു ഭൂമി ഒക്കെയും നിറഞ്ഞു.

നോഹ കൃഷിചെയ്‍വാന്‍ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. അവന്‍ അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തന്റെ കൂടാരത്തില്‍ വസ്ത്രം നീങ്ങി കിടന്നു. കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയില്‍ ചെന്നു തന്റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു. ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളില്‍ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവര്‍ പിതാവിന്റെ നഗ്നത കണ്ടില്ല.

നോഹ ലഹരിവിട്ടുണര്‍ന്നപ്പോള്‍ തന്റെ ഇളയ മകന്‍ ചെയ്തതു അറിഞ്ഞു. അപ്പോള്‍ അവന്‍ കനാന്‍ ശപിക്കപ്പെട്ടവന്‍ ; അവന്‍ തന്റെ സഹോദരന്മാര്‍ക്കും അധമദാസനായ്തീരും എന്നു പറഞ്ഞു. ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവന്‍ ; കനാന്‍ അവരുടെ ദാസനാകും.

ദൈവം യാഫെത്തിനെ വര്‍ദ്ധിപ്പിക്കട്ടെ; അവന്‍ ശേമിന്റെ കൂടാരങ്ങളില്‍ വസിക്കും; കനാന്‍ അവരുടെ ദാസനാകും എന്നും അവന്‍ പറഞ്ഞു. ജലപ്രളയത്തിന്റെ ശേഷം നോഹ മുന്നൂറ്റമ്പതു സംവത്സരം ജീവിച്ചിരുന്നു. നോഹയുടെ ആയുഷ്കാലം ആകെ തൊള്ളായിരത്തമ്പതു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.

നോഹയെ ദൈവം ആദ്യം വിശേഷിപ്പിച്ചത് യഹോവയുടെ കൃപ ലഭിച്ച നോഹ എന്നാണ്. ആ നോഹ ദൈവത്തിന്റെ വലിയൊരു പരീക്ഷണം കഴിഞ്ഞു വന്ന് ചെയ്യുന്ന പണിയോ? വെള്ളമടിച്ച് പൂസായി തുണിപോലുമില്ലാതെ നാണമില്ലാതെ കിടക്കുന്നു, എന്നിട്ട് അങ്ങിനെ കിടന്നതല്ല കുറ്റം, അറിയാതെ വീട്ടിലേക്ക് ചെന്നപ്പോള്‍ അത് കണ്ടൊന്നു ചിരിച്ച് പോയതാണു. ഈ നോഹയിലെന്ത് മാതൃകയാണുള്ളത്? അഥവാ അപ്പന്‍ വെള്ളമടിച്ച് തുണിയില്ലാതെ കിടന്നാലും ചിരിക്കരുതെന്നോ?

ഇനി, അങ്ങിനെ തന്റെ നഗ്നത കണ്ട ഇളയ മകനെ ശപിക്കുന്ന പിതാവ്?!!!
മകനെയാണോ ശപിക്കുന്നത്? അല്ല!! മകന്റെ മകനെ!! ഏത് ദൈവ കൃപയാണു നോഹക്ക് ലഭിച്ചത്-

എന്താണീ ഭാഗത്തു നിന്നും ഒരു വിശ്വാസിക്ക് ലഭിക്കുന്ന പാഠം.
മതം ഏറ്റവും ചുരുങ്ങിയത് മനുഷ്യനെ ധാര്‍മികയി ഔന്നിത്യമുണ്ടാക്കുന്നു എന്ന പ്രാഥമിക ധര്‍മമെങ്കിലും നിര്‍‌വഹിക്കേണ്ടേ?

ഇവിടെ ഈ ഭാഗം എന്തിനു ബൈബിളില്‍ ചേര്‍ത്തു എന്നതിന്നു ശരിയായ ഉത്തരമുണ്ട്? പഴയ നര്‍സറി കഥയില്ലെ? ആട്ടിന്‍ കുട്ടിയെ തിന്നാന്‍ സ്വയം കുളം കലക്കി നീയെന്തിനു കുളം കലക്കി എന്നു ചോദിക്കുകയും, ഞാനല്ലല്ലോ കുളം കലക്കിയത് എന്നു പറഞ്ഞപ്പോള്‍ നീയെല്ലെങ്കില്‍ നിന്റെ അപ്പനായിരിക്കും കുളം കലക്കിയത് എന്ന് പറഞ്ഞു ആട്ടിന്‍‌കുട്ടിയെ കൊന്ന ചെന്നായയുടെ കഥ.

ഇസ്രായേല്‍ വംശീയതയുടെ ചരിത്രപരമായ സാധൂകരനമുണ്ടാക്കാനുള്ള ആദ്യ ശ്രമമാണിവിടെ നടന്നത്. ആരായിരുന്നു കനാന്‍, അദ്ദേഹത്തിന്റെ വംശമേതായിരുന്നു എന്ന ഒരന്യേഷണം നമുക്ക് നോഹയുടെ പേരിലെ ഈ ആ ആദ്യശാപത്തിന്റെ ചരിത്ര വസ്തുതകളിലേക്ക് വിര്‍ല്‍ ചൂണ്ടും.

2 comments:

  1. ഇതെല്ലാം വർഷങ്ങൾക്കുമുൻപേ ബ്ലോഗിൽ ചർച്ചാവിഷയമായതാണ്‌. സി.കെ. ബാബു എന്ന ബ്ലോഗർ (ക്രിസ്ത്യാനി തന്നെ) കുറച്ചുകൂടി ഭംഗിയായി ഈ വിഷയങ്ങളെല്ലം അവതരിപ്പിച്ചിട്ടുണ്ട്‌. എന്തിനാ ചേട്ടാ വെറുതെ സമയം കളയുന്നത്‌?

    http://mutiyans-1.blogspot.com/2008/05/blog-post_25.html

    ReplyDelete
  2. കിടിങ്ങൂരാന്‍-

    ബാബുവിന് ബാബുവിന്റെ ഭാഷ, എനിക്കെന്റെ ഭാഷ. ബാബുവിന് ബാബുവിന്റെ കാഴ്ച്പ്പാട് എനിക്കെന്റെ കാഴ്ചപാട്, കേവലമൊരു വിമര്‍‌ശമനം മാത്രമല്ല ഞാന്‍ നടത്തുന്നത്. മറിച്ച് കൂടെ തന്നെ താരതമ്യ പഠനവും നടത്തുന്നു. എന്തുകൊണ്ട് എന്നതിന്റെ ഉത്തരം ഞാന്‍ രണ്ട് തവണ വിശദീകരിക്കുകയും ചെയ്തു.

    ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.