Tuesday, June 29, 2010

കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍

മലയാളത്തിലെ പ്രസിദ്ധമായ ഒരു പഴംചൊല്ലാണ് കാള പെറ്റു എന്നു കേള്ക്കുമ്പോഴേക്കും കയറെടുക്കുക എന്നത്. ഒരു സമൂഹമെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കയറെടുക്കുന്നതിപ്പോള്‍ മുസ്ലിങ്ങളാണ്. അതു പോലെ ഒരു കയറെടുക്കലാണ്, ഞാന്‍ കുറച്ചു നാളുകള്ക്ക് മുമ്പ് വായിച്ച ഒരു ബ്ളോഗ്. അതിലെ ഒരു പരാമര്ശമാണു താഴെ കാണുന്നത്.

കാളിദാസന്റെ ഒരു പോസ്റ്റിന്റെ തുടക്കം തന്നെ ഇങ്ങിനെയാണു. ഒരു പ്രസ്ഥാവന നടത്തുമ്പോള്‍ നമുക്ക് അതിന്റെ ആധികാരികതയും ഉറപ്പു വരുത്തണമല്ലോ? സം‌ഗതി ഇത്രയേ ഉള്ളൂ, പല ശാസ്ത്ര കണ്ടെത്തലുകളും മുസ്ലിങ്ങള്‍ തങ്ങളുടെ ഖുര്‍‌ആനിലുണ്ട് എന്ന് അവകാശപ്പെടുന്നു. ഇതൊരു കാളപെറലാണെന്നാണു കാളി പറയുന്നത്.

ശരി, മുസ്ലിങ്ങള്‍ അങ്ങിനെ അവകാശപ്പെടുന്നത് തെറ്റാണോ? എങ്കില്‍ ക്രൈസ്തവര്‍ അങ്ങിനെ അവകാശപ്പെടുന്നില്ല? തിയോളജിയുടെ പഠനങ്ങളില്‍ ബൈബിളിലെ ശാസ്ത്രീയ സത്യങ്ങള്‍ ഒരു വിഷയം തന്നെയാണു. പക്ഷെ, ശാസ്ത്രം അധികം പറയാന്‍ വയ്യ എന്ന സത്യം മനസ്സിലാക്കി പലപ്പോഴും പ്രവചന ശാസ്ത്രത്തിലാണു മിഷിനറികള്‍ കളിക്കാറെന്നു മാത്രം. നെറ്റില്‍ നമുക്ക് പരതിയാല്‍ മാത്രം അങ്ങിനെയുള്ള എത്രയോ സൈറ്റുകള്‍ ലഭ്യമാണു. ബൈബിളില്‍ അങ്ങിനെ ശാസ്ത്രമുണ്ടാകുന്നതില്‍ മുസ്ലിങ്ങള്‍ക്കെതിര്‍പ്പില്ല, കാരണം ബൈബിളില്‍ ദൈവിക വചനങ്ങളുമുണ്ടെന്നും എന്നാല്‍ അതോടൊപ്പം മനുഷ്യന്റെ കൈകടത്തലുകളും അതിലുണ്ടെന്നുമാണു മുസ്ലിങ്ങള്‍ക്ക് ബൈബിളിനെ കുറിച്ചുള്ള നിലപാട്. അതിനാലാണു പല ശാസ്ത്രാബദ്ധങ്ങളും അതിലുണ്ടെന്നും ആ ഭാഗങ്ങളൊന്നും തന്നെ ദൈവപ്രചോദിതമാകില്ല എന്നും വിശദീകരിക്കുക ചെയ്യുന്നതിന്റെ ഉദ്ദേശ്യം.

Henry F. Schaefer എഴുതിയ Science and Christianity: Conflict or Coherence? : Francis S. Collins എഴുതിയ The Language of God എന്നിവയെല്ലാം ബൈബിളിലെ ശാസ്ത്ര വിശകലങ്ങള്‍ നടത്തിയ പുസ്തകങ്ങളായി നമുക്കുദാഹരിക്കാവുന്നതാണു. 1951-ല്‍ പ്രസിദ്ധീകരിച്ച Henry M. Morris എഴുതിയ The Bible & Modern Science എന്നത് ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ബൈബിളിനെ വിശകലനം ചെയ്യുന്ന പുസ്തകമാണു. Donald B. DeYoung എന്ന ശാസ്ത്രഞനാകട്ടെ Science and the Bible: 30 Scientific Demonstrations Illustrating Scriptural Truths എന്ന പുസ്തകത്തില്‍ ചിത്ര സഹിതമാണു ബൈബിളിനെ ശാസ്ത്രീയവത്കരിക്കുന്നത്.

ബൈബിളില്‍ ശാസ്ത്ര സത്യങ്ങളുണ്ടെന്ന് ക്രൈസ്തവനു വാദിക്കാം, ഗീതയിലും വേദങ്ങളിലും ശാസ്ത്ര സത്യങ്ങളുണ്ടെന്നും അതില്‍ നിന്നാണു ശാസ്ത്രം ഉത്ഭവിച്ചത് എന്നും ഗോപാലകൃഷ്ണനും പ്രസ്ം‌ഗിക്കാം.അതെ പോലെ ഖുര്‍‌ആനില്‍ ശാസ്ത്ര സത്യങ്ങളുണ്ടെന്ന് മുസ്ലിങ്ങള്‍ക്കും അവകാശപ്പെടാം. അങ്ങിനെ ഒരു വാചകവും ആധുനിക ശാസ്ത്രവുമായി ഒത്തു പോകില്ല എന്നു പറയാനൊന്നും ഞാനാളല്ല. പക്ഷെ, തങ്ങളുടെ വാദം സമൂഹത്തിനു ചോദ്യം ചെയ്യാനുള്ള അവകാശത്തെയും മാനിക്കാനും ബഹുമാനിക്കാനും കഴിയേണ്ടതുണ്ട്. സമൂഹം ഒരു റേഡിയോ കേള്‍‌വിക്കാര്‍ അല്ല, അതിനാല്‍ തന്നെ തിരിച്ചുള്ള ചോദ്യവും പ്രതീക്ഷിക്കേണ്ടതുണ്ട്. ഈ ഒരു സമീപനമാണു ഞാന്‍ കാളിദാസന്റെ ഈ പോസ്റ്റ് പഠന വിധേയമാക്കുമ്പോള്‍ ചെയ്യുന്നത്.

ബിഗ്‌ബാം‌ഗ് തിയറിയെ കുറിച്ച് ഖുര്‍‌ആനില്‍ പറയുന്നുവെന്ന ഒരു വാദം കാളപെറ്റതാണെന്നും മുസ്ലിങ്ങള്‍ പെറ്റകാളകുട്ടിയെ കെട്ടാന്‍ കയറു തിരയുകയുമാണെന്ന വിമര്‍ശനത്തിനു പിന്നില്‍ ബിഗ്‌ബാം‌ഗ് ഖുര്‍‌ആനിലുണ്ടെന്ന ഒരു ബ്ലോഗിലെ പരാമര്‍ശമാണു. നമുക്ക് പരിശോധിക്കേണ്ടതുണ്ടല്ലോ-

കാളി ബിഗ്‌ബാ‌ഗ് നിര്‍‌വചിക്കുന്നതിങ്ങനെ-

ആദ്യം മഹാസ്ഫോടനം. പിന്നീട് പ്രാപഞ്ചിക ശക്തികള് ഉണ്ടാകുന്നു. ഉയര്ന്ന ഊഷ്മാവിലുള്ള ആദ്യപ്രപഞ്ചം തണുത്തപ്പോള് അവിടവിടെ പദാര്ത്ഥം ഉണ്ടാകുന്നു. തണുത്തവ ഗ്രഹങ്ങളായും ഇപ്പോഴും തണുക്കാത്തവ നക്ഷത്രങ്ങളായും ഇരിക്കുന്നു. മഹാസ്ഫോടനത്തിന്റെ ശക്തിയാല് പ്രപഞ്ചത്തിലെ പദാര്ത്ഥ പിണ്ഡങ്ങള് അകന്നകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. . ഇതാണ്, ബിഗ് ബാംഗ് തീയറി ചുരുക്കിപ്പറഞ്ഞാല്.

ആദ്യം ഒരു മഹാസ്ഫോടനം എന്നത്കൊണ്ട് കാളിദാസന്‍ ഉദ്ദേശിക്കുന്നതെന്ത് എന്നത് മനസ്സിലായില്ല. ഒരു വലിയ പൊട്ടിത്തെറി എന്നതാണു കരുതുന്നതെങ്കില്‍ ശരിയല്ല. ആദ്യം മഹാസ്ഫോടനം എന്നു പറഞ്ഞല്ലോ. ആ സ്ഫോടനത്തെയാണു ബിഗ്‌ബാം‌ഗ് എന്നു വിളിക്കുന്നത്, അതിനു ശേഷമാണു പ്രപഞ്ചം രൂപപ്പെടുന്നത് പിന്നീടുണ്ടാകുന്നതെല്ലാം പ്രപഞ്ചോത്പത്തിയെ കുറിച്ചുള്ള സിദ്ധാന്തങ്ങളാണു.

അതായത് ആദ്യം പ്രപഞ്ചമൊന്നിച്ച് എല്ലാ വസ്തുക്കളുമൊരുമിച്ച് ചേര്‍ന്ന് നമുക്കൊരിക്കലും വ്യാഖ്യാനത്തിലേക്കു കൊണ്ടുവരാന്‍ കഴിയാത്ത big bang singularity എന്നു വിളിക്കുന്ന ഒരവസ്ഥയിലായിരുന്നെന്നും ഒരു സന്ദര്‍ഭത്തില്‍ ( സമയത്തെന്നൊ നിമിഷത്തിലെന്നൊ പറയാന്‍ വയ്യ, കാരണം സമയം പിന്നീടാണുണ്ടാവുന്നത്) ഉണ്ടാകുന്ന ഒരു മാറ്റം, അവിടം മുതലാരംഭിക്കുന്നു പ്രപഞ്ചചരിത്രം. പേരു സൂചിപ്പിക്കുന്നത് പോലെ മഹാ എന്നത് അതിന്റെ ആഘാതത്തിലോ പിണ്ഢത്തിലോ അല്ല, മറിച്ച് ഒരു മഹാസംഭവത്തിന്റെ തുടക്കം എന്ന നിലയിലാണ്.

അതായത് ഈ പ്രപഞ്ചം ഒന്നായ ഒരു അവസ്ഥയിലായിരുന്നു. അതില്‍ നിന്നും പിന്നീടെല്ലാം ഉണ്ടാകുന്നു. അതായത് പ്രപഞ്ചം വികസിക്കുന്നു. ഒരു ഘട്ടം കഴിഞ്ഞാല്‍ പ്രപഞ്ചം വികസിച്ചത് പോലെ ചുരുങ്ങി വരികയും ചെയ്യം. ഈ സിദ്ധാന്തം വരുന്നതിനു മുമ്പ് പ്രപഞ്ചം സ്ഥായിയായ ഒന്നാണെന്നായിരുന്നു കരുതിയിരുന്നത്.

ഇനി ഖുര്‍‌ആനില്‍ പറയുന്നത് ഇത്രയേ ഉള്ളൂ.

ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ?( അദ്ധ്യായം 021 അന്‍ബിയാഅ്-21)

ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട്‌ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു (51- 47)

ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചത്‌ പോലെത്തന്നെ നാം അത്‌ ആവര്‍ത്തിക്കുന്നതുമാണ്‌. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്‌. നാം ( അത്‌ ) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്‌.( അദ്ധ്യായം021 അന്‍ബിയാഅ്-104)

ഇത് തുടര്‍ച്ചയായി പറഞ്ഞ വാക്യങ്ങളുമല്ല. ഇനി അങ്ങിനെ എഡിറ്റു ചെയ്തു എന്നും വാദിക്കേണ്ട. പക്ഷെ ഇവ സ്വതന്ത്രമായ വാക്യങ്ങളാണു.

അതിന് ഇതില്‍ സ്ഫോടനമെന്ന വാക്കെവിടെ എന്നെല്ലാം ചോദിക്കുന്നത് ശുദ്ധ വിവരക്കേടാണു. ബിഗ്ബാം‌ഗ് സിദ്ധാന്തത്തിന്റെ പൂര്‍ണ്ണവിവരണം ഖുര്‍‌ആനിലുണ്ടെന്നും ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ അതും ശുദ്ധ ഭോഷ്കാണു. കാരണം ഒരു വേദ ഗ്രന്ഥത്തിന്റെ ദൗത്യം അതാകേണ്ടതില്ല.

ആദ്യം മഹാസ്ഫോടനം എന്ന് എന്തോ വലിയ സ്ഫോടനം നടന്നു എന്നരീതിയില്‍ അവതരിപ്പിക്കുമ്പോള്‍ എന്താണു സ്ഫോടനം എന്നെല്ലാം ഒന്നു വായിച്ചു മനസ്സിലാക്കുക.

ഖുര്‍‌ആനിലെ പ്രപഞ്ചത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അന്നത്തെ അറിവിന്റെ പ്രതിഫലമാണെന്നെല്ലാം തട്ടിവിടുമ്പോള്‍ ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രപഞ്ച സങ്കല്പമെന്തായിരുന്നു എന്നത് മനസ്സിലാക്കാന്‍ കുറച്ച് ശാസ്ത്ര ചരിത്രവും വായിച്ചാല്‍ മതി. തലക്കകത്ത് ചകിരിയെങ്കിലും വേണം.

കാളിദാസനെഴുതുന്നു.
ഇതിനു സമാനമായ മറ്റു പല അവകാശവാദങ്ങളും പലയിടത്തും വായിച്ചിട്ടുണ്ട്. ഇപ്പോള് അതു വന്ന് ശാസ്ത്രം ഇതു വരെ കണ്ടു പിടിച്ച എല്ലാം തന്നെ ഖുറാനില് ഉണ്ടെന്നാണു ചില തീവ്ര മുസ്ലിങ്ങള് അവകാശപ്പെടുന്നതും.

അങ്ങിനെ ആരും അവകാശപ്പെട്ടിട്ടില്ലല്ലോ? ഇനി അവകാശപെട്ടാലും ശരിയുമാകില്ല. പക്ഷെ ഉള്ളത് ഉള്ളതാണെന്നു വകവച്ചു കൊടുക്കുകയല്ലെ ബുദ്ധി.

ശരി- ബൈബിളിലെ പ്രപഞ്ചസ്ങ്കല്പമെന്താണു. അതും നമുക്കൊന്നു കണക്കിലെടുക്കണമല്ലോ? എന്നാലല്ലെ ചര്‍ച്ച പൂര്‍ണ്ണമാകുകയുള്ളൂ.

ഉത്‌പത്തി പുസ്തകം തുടക്കം തന്നെ പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നു വിശദമായി പറയുന്നു, ഒരു വ്യാഖ്യാനവും ആവശ്യമില്ലാത്ത വിധം വിശദീകരിക്കുന്നുണ്ട്.

1. ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
2. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിന്‍ മീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു.
3. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
4. വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര്‍ പിരിച്ചു.
5. ദൈവം വെളിച്ചത്തിന്നു പകല്‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.

ഒരേ സമയം തന്നെ ആകാശവും ഭൂമിയും ദൈവം സൃഷ്ടിക്കുന്നു. ഒരു ബിഗ്‌ബാം‌ഗിനും സംശയം പോലും പ്രകടിപ്പിക്കേണ്ടി വരുന്നില്ല. അതും രാവിലെയും രാത്രിയുമായ ദിനത്തിന്നിടയില്‍. നാലാംദിവസം സൃഷ്ടിച്ച സൂര്യനു മുമ്പേ എന്തു രാവ് ഏതു പകല്‍ എന്നെല്ലാം ചോദിക്കരുത്.

നമ്മുടെ പുസ്തകമെന്തു പറഞ്ഞാലും നിങ്ങള്‍ ബിഗ്‌ബാം‌ഗിനെ കുറിച്ച് മിണ്ടിപ്പോകരുത് എന്ന സമീപനം ശരിയല്ലല്ലോ. എന്നാല്‍ ക്രൈസ്തവ മിഷിനറിമാരും ഇതേ വാദം ഉന്നയിക്കുന്നുണ്ടെന്ന കാര്യം കാളിദാസന്‍ മറച്ചു വക്കുന്നു. ബൈബിളിലെ ബിഗ്ബാം‌ഗ് വാദമിങ്ങിനെ

The Expansion of the Universe
The Bible indicates in several places that the universe has been “stretched out” or expanded. For example, Isaiah 40:22 teaches that God “stretches out the heavens like a curtain, and spreads them out like a tent to dwell in.” This would suggest that the universe has actually increased in size since its creation. God has stretched it out. He has expanded it (and is perhaps still expanding it). This verse must have seemed very strange when it was first written. The universe certainly doesn’t look as if it is expanding. After all, if you look at the night sky tonight, it will appear about the same size as it did the previous night, and the night before that. Ancient star maps appear virtually identical to the night sky today. Could the universe really have been expanded? It must have been hard to believe at the time.
In fact, secular scientists once believed that the universe was eternal and unchanging. The idea of an expanding universe would have been considered nonsense to most scientists of the past. It must have been tempting for Christians to reject what the Bible teaches about the expansion of the universe. Perhaps some Christians tried to “reinterpret” Isaiah 40:22, and read it in an unnatural way so that they wouldn’t have to believe in an expanding universe. When the world believes one thing, and the Bible teaches another, it is always tempting to think that God got the details wrong, but God is never wrong.

അപ്പോള്‍ ആദ്യം ഉത്പത്തി പുസ്തകത്തില്‍ പറഞ്ഞതെങ്ങിനെ വ്യാഖ്യാനിക്കും എന്നൊന്നും ചോദിക്കരുത്. കഥയില്‍ ചോദ്യമില്ല.

ബൈബിളിലെ Isaiah 40:22-23 വാചകത്തിന്റെ പരിഭാഷയിങ്ങനെ-
22. അവന്‍ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികള്‍ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവന്‍ ആകാശത്തെ ഒരു തിരശ്ശീലപോലെ നിവര്‍ക്കുംകയും പാര്‍പ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും
23. പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു.

ഈ വാക്കുകളെയാണിങ്ങനെ വ്യാഖ്യാനിക്കുന്നത്. ഇതെങ്ങിനെ എന്നൊന്നും ചോദിക്കരുത്. കാരണം തൃത്വം വിശദീകരിച്ച് വിശദീകരിച്ച് അവസാനം ഒരു ബ്ലോഗില്‍ തന്ന ഉത്തരമിങ്ങനെ

The Mystery of the Trinity

There is a story that St. Augustine was walking on the beach contemplating the mystery of the Trinity. Then he saw a boy in front of him who had dug a hole in the sand and was going out to the sea again and again and bringing some water to pour into the hole. St. Augustine asked him, “What are you doing?” “I’m going to pour the entire ocean into this hole.” “That is impossible, the whole ocean will not fit in the hole you have made” said St. Augustine. The boy replied, “And you cannot fit the Trinity in your tiny little brain.” The story concludes by saying that the boy vanished as St. Augustine had been talking to an angel.

അതായത് കഥയില്‍ ചോദ്യമില്ല. ഇവരാണു നേര്‍ക്കുനേരെയുള്ള ഒരു വാചകത്തെ വിമര്‍‌ശിക്കുന്നത് എന്നത് അത്ഭുതകരം തന്നെ.

കാളിദാസന്‍ തുടരുന്നു.
പ്രപഞ്ചത്തേക്കുറിച്ചുള്ള ഖുറാന് വിശദീകരണങ്ങള് രസാവഹമാണ്. മൊഹമ്മദ് ജീവിച്ച കാലത്തെ അറബികളുടെ വിശ്വാസം മുഴുവന് ആ വിശദീകരണങ്ങളിലുണ്ട്. നൂറ്റാണ്ടുകളോളം ആ വിശദീകരണങ്ങള് ആര്ക്കും മനസിലാകാതെയിരുന്നിട്ടില്ല. കഴിഞ്ഞ നൂറ്റാണ്ടിലാണ് അവക്കൊക്കെ വിചിത്രമായതും മൊഹമ്മദ് സ്വപ്നം കാണാത്തതുമായ പുതിയ കുറെ വിശദീകരണങ്ങള് നല്കപ്പെട്ടു തുടങ്ങിയത്. ഈ പുതിയ വിശദീകരണക്കാര് ഖുറാനിലെ അവ്യക്തമായ പ്രയോഗങ്ങളെ അവര്ക്കിഷ്ടപ്പെട്ട പോലെ വ്യാഖ്യാനിച്ചാണീ അസംബന്ധങ്ങളൊക്കെ എഴുന്നള്ളിക്കുന്നത്. ഖുറാനിലെ വിചിത്രമായ ഭാഷ അവര്ക്കിഷ്ടമുള്ളതുപോലെ വളച്ചൊടിച്ച് പുതിയ പല അസംബന്ധങ്ങളും കൂട്ടിച്ചേര്ത്തു. അങ്ങനെ കൂട്ടിച്ചേര്‍ത്ത ഒന്നാണ് ഇസ്ലാമിക ബിഗ് ബാംഗ്.

ആദ്യത്തെ ആരോപണം ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അറബികളുടെ പ്രപഞ്ചസങ്കല്പനമാണു ഖുര്‍‌ആനില്‍ ഉള്ളത് എന്നാണ്. ഇതിന്നാസ്പദമായ എന്തു തെളിവാണ് കാളിദാസന് സമര്‍ഥിക്കാനുള്ളത്. അറബികള്‍ക്കിടയില്‍ പ്രപഞ്ചോത്പത്തിയുമായുള്ള ഒരു ധാരണയുമുണ്ടായിരുന്നില്ല. ഗ്രീക്ക്-റോമക്കാരെ പോലെ ഒരു തത്വശാസ്ത്ര താത്പര്യവും വൈജ്ഞാനിക ബോധവും അറബികളിലുണ്ടായിരുന്നില്ല. അന്നു നിലനിന്നിരുന്ന പ്രപഞ്ചശാസ്ത്രമാകട്ടെ ബൈബിളില്‍ പറഞ്ഞത് പോലെയുള്ള ചില അബദ്ധങ്ങളും. സര്‍ ഐസക് ന്യൂട്ടന്‍ വരെ ഈ പ്രപഞ്ചത്തിന് കൃസ്തുവിനു മുമ്പ് നാലായിരം വര്‍ഷമാണു പഴക്കമെന്നനുമാനിച്ചിരുന്നു എന്നു കൂടി വായിക്കുമ്പോഴാണ് പ്രപഞ്ചോത്പത്തിശാസ്ത്രം എത്ര പുതിയ അറിവുകളാണുള്‍കൊള്ളുന്നത് എന്ന് മനസ്സിലാക്കാനാവൂ. ഈ അനുമാനമാകട്ടെ തികച്ചും ബൈബിളിന്റെ അടിസ്ഥാനത്തില്‍ നിന്നുമുണ്ടായതും. ഇതാണു ചരിത്രസത്യമെന്നിരിക്കെ പ്രവാചകന്റെ കാലത്തുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഖുര്‍‌ആനിന്റെ പരാമര്‍‌ശങ്ങള്‍ രൂപപ്പെട്ടു എന്നു തട്ടിവിടുന്നതില്‍ ഒരു കാര്യവുമില്ല.

പിന്നെ വിശദീകരണങ്ങള്‍ പുതുതായി ഉള്ളവയാണു എന്നതാണ്. അത് ശരിയാണു. കാരണം ഖുര്‍‌ആനില്‍ ഈ സൂക്തങ്ങള്‍ ശാസ്ത്രം പഠിപ്പിക്കാന്‍ ഉപയോഗിക്കുന്നവയല്ല. മറിച്ച് ദൈവത്തെ സ്മരിക്കാനാവശ്യപ്പെടുന്ന ഭാഗങ്ങളില്‍ വരുന്ന ഭാഗങ്ങളഅയിരിക്കും. അപ്പോള്‍ ആ കാലഘട്ടങ്ങളില്‍ അതൊരു വലിയ ചര്‍ച്ചക്ക് വഴിയൊരുക്കുന്നില്ല. അതിന്റെ ആവശ്യവും വരുന്നില്ല. ഇനി ശാസ്ത്രകാര്യങ്ങളെ കുറിച്ച് അജ്ഞാതനായ ഒരാളെ ഇന്നും ഈ ഭാഗങ്ങള്‍ അലോസരപ്പെടുത്തുന്നുമില്ല. പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നു വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന ഭാഗമായിട്ടല്ല ഈ വാചകങ്ങള്‍ ഖുര്‍‌ആനില്‍ വരുന്നത്. മറിച്ച് ദൈവത്തെ സ്മരിക്കാന്‍ ആവശ്യപ്പെടുന്ന ഭാഗങ്ങളായാണു.

കച്ചവടാവശ്യാര്‍ത്ഥം ചില യാത്രകള്‍ നടത്തിയ മുഹമെദ് എല്ലാ കാര്യങ്ങളും പഠിച്ചെഴുതി എന്ന് കാളിദാസന്‍ എഴുതുമ്പോള്‍ തന്റെ സമാന്യ വിവേകത്തെ ചോദ്യം ചെയ്യുന്നു എന്ന സത്യം മറക്കരുത്. ഒരു കച്ചവടക്കാരന്‍ ആസ്ട്രോണമി, ഭ്രൂണ ശാസ്ത്രം, എകൊനോമിക്സ് എല്ലാം പഠിക്കുന്നു. എന്നിട്ട് കുറഞ്ഞകാലത്താല്‍ ഒരു സമൂഹത്തെ പൂര്‍ണ്ണമായും അവര്‍ക്കു വേണ്ട നിയമ നിര്‍‌ദ്ദേശങ്ങളെല്ലാം നല്‍കി ഒരു ഭരണാധികാരിയും മതസ്ഥാപകനുമാകുന്നു. ആ ഗ്രന്ഥത്തിലെഴുതിയ കാര്യങ്ങള്‍ ഇന്നും യാതൊരു തെറ്റുകളുമില്ലാതെ സമൂഹത്തിന്റെ വിശകലനങ്ങള്‍ക്കു മുമ്പില്‍ നില നില്‍ക്കുന്നു. ഇതെല്ലാം ഒരു ഗ്രന്ഥത്തില്‍ ആയിരത്തി നാനൂറ് കൊല്ലം മുമ്പെങ്ങിനെ വന്നു എന്നന്യേഷിക്കാന്‍ വായനക്കാരായ നിങ്ങളോട് ആവശ്യപ്പെടുക എന്നത് മാത്രമാണീ കാര്യത്തില്‍ ചെയ്യാനുള്ളത്. കണ്ണടച്ചാല്‍ ഇരുട്ടാകുമെന്നു കരുതെന്നവര്‍ക്ക് കണ്ണടക്കാം.

ഈ പോസ്റ്റില്‍ എന്റെ യുക്തിവാദം എന്ന ബ്ലോഗിലെ പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍ എന്ന പോസ്റ്റിലെ ചില ഭാഗങ്ങളെ തന്റെ കമെന്റുകളിലായി കാളിദാസന്‍ സ്പര്‍ശിക്കുന്നുണ്ട്. അതിനാല്‍ അവക്കും ചില മറുപടികള്‍ കുറിക്കുന്നു.

കാട്ടിപ്പരുത്തി ദിവസം എന്നര്‍ത്ഥം വരുന്ന യോം എന്ന വാക്കില്‍ പിടിച്ചാണു രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. അത് ദിവസമല്ല യുഗമാണെന്നു പറഞ്ഞാല്‍ 6 ദിവസത്തിന്റെയും 8 ദിവസത്തിന്റെയും കുടുക്കില്‍ നിന്നു രക്ഷപ്പെടാന്‍ ആകുമെന്നാണദ്ദേഹം കരുതുന്നത് സഹതപിക്കാതെ പറ്റില്ല.

ഇവിടെ ഒരു രക്ഷപ്പെടലിന്റെയും ആവശ്യമില്ല. യൗം എന്നതിന് ദിവസം എന്നും കാലമെന്നും അര്‍ത്ഥമുള്ളത് ഭാഷാപരമാണ്. അതിനാലാണു അറബിക് ലെക്സികോണ്‍ ഞാന്‍ എടുത്തു കൊടുത്തതും. അതല്ല എന്നു തെളിയിക്കുകയാണു വേണ്ടത്. അതെല്ലാതെ ഭാഷക്ക് അങ്ങിനെ ഒരര്‍ത്ഥം പാടില്ല എന്ന നിലപാട് നടക്കില്ലല്ലോ-

ഒരു ഹദീസിലും ബൈബിളിലെ പോലെ രാവിലെ പ്രഭാതമാകുകയും വൈകീട്ട് സൂര്യന്‍ അസ്തമിക്കുകയും ചെയ്യുന്ന പ്രഭാതത്തെ കുറിച്ചുള്ള പരാമര്‍ശമില്ല. അതിനാല്‍ തന്നെ ദിവസം എന്ന അര്‍ത്ഥമേ അവിടെയുള്ളൂ എന്ന് ശഠിച്ചിട്ടു ഫലമില്ല.

ഭൂമിയും അതിനു മുകളില്‍ ഏഴാകാശവും നിര്‍മ്മിച്ച അള്ളാക്ക് സൂര്യനും ചന്ദ്രനും സഞ്ചരിക്കുന്നു എന്നു മനസിലായി ഖുറാന്‍ പ്രകാരം. പക്ഷെ ഭൂമി സഞ്ചരിക്കുന്നു എന്നു മാത്രം മനസിലായില്ല.

ഭൂമി ചലിക്കുന്നു എന്ന വാക്ക് എന്തുകൊണ്ടു വന്നില്ല എന്നാണോ ചോദ്യം. ഭൂമി നിശ്ചലമാണെന്ന് എവിടെയും പറഞ്ഞിട്ടില്ലല്ലോ? എന്തുകൊണ്ട് അതു പറഞ്ഞില്ല, ഇതു പറഞ്ഞില്ല എന്നെല്ലാവര്‍ക്കും ചോദിക്കാം. അതിന്നര്‍ത്ഥം അതിന്നെതിരില്‍ പറഞ്ഞു എന്നാകുമോ? ഇതിനെയല്ലെ കുതര്‍ക്കം എന്നു പറയുക!!! പിന്നെയും എന്തു കൊണ്ട് പറഞ്ഞില്ല എന്നാണെങ്കില്‍ ഭൂമിയുടെ ചലനം പഠിപ്പിക്കാന്‍ ഇറങ്ങിയതല്ല ഖുര്‍‌ആന്‍ എന്നാണ് ഒറ്റവാക്കിലുത്തരം.

മൊഹമ്മദ് കരുതിയത് അള്ളാ ആകാശത്തിലെ വലിയ പാത്രങ്ങളില്‍ വെള്ളം നിറച്ചു വച്ച് അത് കുറേശെ കുറേശെ ഭൂമിയിലേക്ക് ഒഴിച്ചു കൊടുക്കുന്നു എന്നാണ്.

ഈ വിവരം എവിടെനിന്നാണു കാളിക്കു കിട്ടിയത്? ഏതെങ്കിലും ഹദീസില്‍ ഇങ്ങിനെ ഒരു പരാമര്‍ശമുണ്ടോ? തെളിവുകളില്ലാതെ മിഷിനറി കളിക്കാതിരുന്നു കൂടെ? ഏതെങ്കിലും പ്രവാചക വചനങ്ങളിലോ ഖുര്‍‌ആനിലെ പരാമര്‍‌ശങ്ങളിലോ ഇല്ലാത്ത ഒരു കാര്യം ഒരു മതവിശ്വാസികളുടെ മേല്‍ കെട്ടി വച്ച് ആരോപിക്കുക എന്നത് വര്‍‌ഗ്ഗീയതയല്ലെങ്കില്‍ എന്താണു വര്‍ഗ്ഗീയത്?

അല്ലാഹുവാകുന്നു നിങ്ങള്‍ക്ക്‌ കാണാവുന്ന അവലംബങ്ങള്‍ കൂടാതെ ആകാശങ്ങള്‍ ഉയര്‍ത്തി നിര്‍ത്തിയവന്‍.പിന്നെ അവന്‍ സിംഹാസനസ്ഥനാകുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. അവന്‍ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന്‌ വേണ്ടി അവന്‍ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു.

ഖുര്‍‌ആനിലെ ഈ പരാമര്‍ശം ഏതു രീതിയിലാണു ശാസ്ത്ര വിരുദ്ധമാകുന്നത്? ഭൂമിയേയും ആകാശങ്ങളെയും മാറ്റിനിര്‍‌ത്തുക എന്ന പദപ്രയോഗത്തെ വിമര്‍ശിക്കാന്‍ എന്താണു ഞാന്‍ തെറ്റിദ്ധരിപ്പിച്ചത്? അല്ല ഭൂമിക്കും ആകാശത്തിന്നുമിടയില്‍ കാണാവുന്ന തൂണുകളുണ്ടെന്ന് കാളിക്കു വാദമുണ്ടോ?

വിശദീകരണത്തിനൊന്നും വഴങ്ങാത്ത ഒരു വിശ്വാസത്തെ ന്യായീകരിക്കാന്‍ ഇങ്ങിനെ അന്ധനാകുന്നതില്‍ എന്തു പ്രയോജനം? ഖുര്‍‌ആനിനെ വിമര്‍‌ശിക്കുന്നതിന്നു കാളിദാസ്ന്‍ ഉന്നയിക്കുന്ന ഒരേ ഒരു ന്യായം ആയിരത്തിനാനൂറ് വര്‍‌ഷങ്ങള്‍ക്കു മുമ്പ് പ്രവാചകന്‍ ഇതെഴുതുമ്പോള്‍ ഇങ്ങിനെ ഒന്നും ഉദ്ദ്യേശിച്ചിരുന്നില്ല എന്ന ആവര്‍ത്തനം മാത്രമാണു. ശരിയാണു, പ്രവാചകന്‍ ആയിരുന്നു ഖുര്‍‌ആന്‍ എഴുതിയിരുന്നതെങ്കില്‍ ഇന്നും വിശദീകരണം നല്‍കാന്‍ കഴിയുന്ന ഒരു ഗ്രന്ഥമാകില്ലായിരുന്നു. അതു തന്നെയാണു ഇത് പ്രവാചകന്‍ എഴുതിയതല്ല എന്നു ശരിവക്കുന്നതും. ഇത് മുഹമെദ് നബിയില്‍ നിന്നാണെന്നുള്ള ക്രൈസ്തവരുടെ വാദത്തെ കാളിദാസന്‍ ചോദ്യം ചെയ്യുകയാണു തന്റെ പ്രസ്ഥാനവകളിലൂടെ എന്നത് ആശാവഹം തന്നെയാണു.

ആണുങ്ങള്‍ വരെ പ്രസവിക്കുന്ന കാലമാണു, ഒരു കാള പെറ്റു എന്നു കേട്ടാല്‍ തീരെ കയറെടുക്കാതിരിക്കനുമാവില്ല. അല്ലെങ്കിലും പശു പ്രസവിച്ചു എന്നത് ഒരു വാര്‍ത്തയാകേണ്ട കാര്യമില്ല. കാളപെറുന്നതല്ലെ ഒരത്ഭുതവും വാര്‍ത്താപ്രധാന്യവുമുള്ളൂ. ഒരു ശാസ്ത്ര ഗ്രന്ഥത്തില്‍ ബിഗ്ബാം‌ഗ് എന്തത്ഭുതമാണു നല്‍കുക. എന്നാല്‍ ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ പിന്നിട്ട ഒരു ഗ്രന്ഥം പുതിയ അറിവുകള്‍ ഉള്‍കൊള്ളുന്നു എന്നതില്‍ കാളപെറുന്നതിനേക്കാള്‍ ആ പുസ്തകം ചില അത്ഭുതങ്ങളെ ഉള്‍കൊള്ളുന്നു എന്ന സത്യത്തെ അം‌ഗീകാതിരിക്കുകയാണ് കയറെടുക്കല്‍.

4 comments:

  1. കാളിദാസ പ്രഭൃതികള്‍ ഇപ്പോഴും ഡാര്‍വിന്‍ പറഞ്ഞ വാലും തിരഞ്ഞു കൊണ്ട് നടക്കുമ്പോള്‍ ഇതൊക്കെ വായിക്കാന്‍ സമയം കിട്ടുമെന്ന് തോന്നുന്നില്ല :)

    വിശദീകരണത്തിനൊന്നും വഴങ്ങാത്ത ഒരു വിശ്വാസത്തെ ന്യായീകരിക്കാന്‍ ഇങ്ങിനെ അന്ധനാകുന്നതില്‍ എന്തു പ്രയോജനം? ഖുര്‍‌ആനിനെ വിമര്‍‌ശിക്കുന്നതിന്നു കാളിദാസ്ന്‍ ഉന്നയിക്കുന്ന ഒരേ ഒരു ന്യായം ആയിരത്തിനാനൂറ് വര്‍‌ഷങ്ങള്‍ക്കു മുമ്പ് പ്രവാചകന്‍ ഇതെഴുതുമ്പോള്‍ ഇങ്ങിനെ ഒന്നും ഉദ്ദ്യേശിച്ചിരുന്നില്ല എന്ന ആവര്‍ത്തനം മാത്രമാണു. ശരിയാണു, പ്രവാചകന്‍ ആയിരുന്നു ഖുര്‍‌ആന്‍ എഴുതിയിരുന്നതെങ്കില്‍ ഇന്നും വിശദീകരണം നല്‍കാന്‍ കഴിയുന്ന ഒരു ഗ്രന്ഥമാകില്ലായിരുന്നു. അതു തന്നെയാണു ഇത് പ്രവാചകന്‍ എഴുതിയതല്ല എന്നു ശരിവക്കുന്നതും. ഇത് മുഹമെദ് നബിയില്‍ നിന്നാണെന്നുള്ള ക്രൈസ്തവരുടെ വാദത്തെ കാളിദാസന്‍ ചോദ്യം ചെയ്യുകയാണു തന്റെ പ്രസ്ഥാനവകളിലൂടെ എന്നത് ആശാവഹം തന്നെയാണു.

    ReplyDelete
  2. ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ?( അദ്ധ്യായം 021 അന്‍ബിയാഅ്-21)

    ഇത് മുഹമ്മദിന്റെ കണ്ടുപിടുത്തമായിരുന്നു എന്ന് ഒറ്റ വാക്കില്‍ പറഞ്ഞിരുന്നെങ്കില്‍ ഇത്രധികം വലിച്ചു വാരി എഴുതേണ്ടി വരില്ലായിരുന്നു ...വായുമണ്ഡലത്തെയാണ് ആകാശം എന്ന് വിളിക്കാറ് . ...അതിനപ്പുറമുള്ള ഭാഗം ശൂന്യാകാശമെന്നും വിളിക്കുന്നു ..ഇതില്‍ ഇതു ആകാശമാണ്‌ ഭൂമിയുമായി ഒട്ടിച്ചേര്‍ന്നിരുന്നത് ?

    NB: Lemaître proposed what became known as the Big Bang theory of the origin of the Universe, which he called his 'hypothesis of the primeval atom'.

    Monsignor Georges Henri Joseph Édouard Lemaître (1894 – 1966) was a Belgian Roman Catholic priest, honorary prelate, professor of physics and astronomer at the Catholic University of Leuven.

    ReplyDelete
  3. Nasiyansan

    Monsignor Georges Henri Joseph Édouard Lemaître ( lemaitre.ogg (help·info) July 17, 1894 – June 20, 1966) was a Belgian Roman Catholic priest, honorary prelate, professor of physics and astronomer at the Catholic University of Leuven. He sometimes used the title Abbé or Monseigneur.

    1966-ന് ശേഷം ഭൂമിയെത്ര ഉരുണ്ടു നാസിയാന്‍- ഇപ്പോള്‍ ബൈബിളില്‍ ബിഗ്‌ബാംഗ് തിരയുന്ന ശാസ്ത്രജ്ഞരാണുള്ളത്. അതെന്റെ പോസ്റ്റില്‍ വായിച്ചില്ല?

    ഒറ്റവാക്കിലോ രണ്ടു പുറത്തിലോ എഴുതാനുള്ള സ്വാതന്ത്ര്യം എനിക്കു തരുന്നതല്ലെ അതിന്റെ ഒരു ശരി-

    ReplyDelete
  4. മൊഹമ്മദ് കരുതിയത് അള്ളാ ആകാശത്തിലെ വലിയ പാത്രങ്ങളില്‍ വെള്ളം നിറച്ചു വച്ച് അത് കുറേശെ കുറേശെ ഭൂമിയിലേക്ക് ഒഴിച്ചു കൊടുക്കുന്നു എന്നാണ്.
    കാളിദാസൻ താങ്കൾ ആരെങ്കിലും പറയുന്നത് കേട്ട് വീമ്പിളക്കാതെ വിമർശിക്കാനാണേങ്കിലും തന്നെ വിശുദ്ധ ഖുർആൻ ആദ്യം പരിശോധിച്ചു കൂടെ?
    കാർമേഘങ്ങളിൽ നിന്ന്‌ കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു. (അദ്ധ്യായം 78, വാക്യം 14)

    ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.