Saturday, May 15, 2010

യേശു കൃസ്തു :- ജൂതന്‍-ക്രിസ്ത്യന്‍-മുസ്ലിം?

പഴയനിയമത്തിലെ ഉത്പത്തി പുസ്തകമാണു ഇതു വരെ നാം ചര്‍ച്ചക്കെടുത്തത്. പഴയ നിയമം എന്നത് ബൈബിളിന്റെ ആദ്യഭാഗമാണ്. ബൈബിളിലെ യേശുവരെയുള്ള ഭാഗമാണു പഴയ നിയമം എന്നു പറയാം. ക്രൈസ്തവരും യഹൂദരും ജൂതസമൂഹത്തിന്റെ ഭാഗമാണു. പക്ഷെ, യേശുവിനെ ഒരു കള്ളപ്രവാചനായിയാണു കാണുന്നത് എന്നു മാത്രം.

എം.എം അക്ബറിന്റെ യേശുകൃസ്തു- വ്യഭിചാരപുത്രന്‍-ദൈവപുത്രന്‍-മനുഷ്യപുത്രന്‍? എന്ന പുസ്തകത്തിന്റെ പുറം ചട്ട എടുത്ത്കൊടുത്ത് യേശുവിനെ അക്ബര്‍ വ്യഭിചാരപുത്രന്‍ എന്നു വിളിച്ചു എന്ന്‍ പ്രചരിപ്പിക്കുന്നവര്‍ സത്യത്തില്‍ ഭാഷയെ കൊല്ലുകയാണു. യേശു തുടര്‍ച്ചയായി വരുന്ന മൂന്നു വിശ്വാസങ്ങളില്‍ ഏതെല്ലാം രീതിയിലാണു യേശുവിനെ കണക്കാക്കുന്നത് എന്നു വിശദീകരിക്കുകയും ആരാണു യേശു എന്ന് ചര്‍ച്ചക്ക് വക്കുകയും ചെയ്യുകയായിരുന്നു.

ജൂതര്‍ യേശുവിനെ ഒരു കള്ളപ്രവാചകനായി തന്നെയാണു കണ്ടത്. ഇപ്പോഴും ജൂതരുടെ വിശ്വാസം യേശു ഒരു പ്രവാചകനോ ദൈവപുത്രനോ അല്ല എന്നു തന്നെയാണു. ജൂതര്‍ നടത്തുന്ന ഒരു സൈറ്റില്‍ ഇപ്പോഴും യേശുവിനെ കുറിച്ചുള്ള അഭിപ്രായം കാണുക.


Rambam and many other prominent Jewish scholars believed that the stories of Jesus are based on Yeshu ben Pandeira, also known as Yeshu ha-Notzri ("Jesus the Branch," a reference to Isaiah 11:1, a passage about the messiah). Yeshu is discussed in parts of the Talmud that were censored by the Catholic Church, censored because the Church also believed they referred to Jesus and because they are not flattering references. The Talmud claims that this Yeshu was the son of a Jewish woman named Miriam (Mary) who was betrothed to a carpenter (more accurately, their marriage was in the stage of kiddushin, where she is legally his wife but not yet living with him or having sexual relations with him; seeMarriage). She was either raped or voluntarily slept with a Greek or Roman soldier known as Pandeira, and Yeshu was the product of that union. Because of the status of Miriam's marriage, Yeshu is considered to be a mamzer (usually mistranslated as "bastard", it means the product of an adulterous or incestuous relationship)

ഇനി യഹൂദരുടെ ബൈബിളായ തല്‍മൂദില്‍ തന്നെ യേശുവിനെ കുറിച്ചും യേശുവിന്റെ മാതാവായ മറിയത്തെ കുറിച്ചും എന്തു പറയുന്നു.

"Jesus was a bastard born of adultery." (Yebamoth 49b, p.324).
"Mary was a whore: Jesus (Balaam) was an evil man." (Sanhedrin 106a &b, p.725).
"Jesus was a magician and a fool. Mary was an adulteress". (Shabbath 104b, p.504).

തല്‍‌മുദില്‍ നിന്നും ചില ഭാഗങ്ങള്‍-

1- The Text
Sanhedrin 106a
R. Yochanan said (regarding Balaam): In the beginning a prophet, in the end a sorcerer.
Rav Papa said: As people say, "She was the descendant of princes and rulers, she played the harlot with carpenters."

2- Talmud Sanhedrin 107b, Sotah 47a

What of R. Yehoshua Ben Perachiah?

When John [Hyrcanus] the king killed the rabbis, R. Yehoshua Ben Perachiah [and Yeshu] went to Alexandria of Egypt. When there was peace, Shimon Ben Shetach sent to him "From me [Jerusalem] the holy city to you Alexandria of Egypt. My husband remains in your midst and I sit forsaken."

[R. Yehoshua Ben Perachiah] left and arrived at a particular inn and they showed him great respect. He said: How beautiful is this inn [Achsania, which also means innkeeper].

[Yeshu] said: Rabbi, she has narrow eyes.

[R. Yehoshua Ben Perachiah] said to him: Wicked one, this is how you engage yourself?

[R. Yehoshua Ben Perachiah] sent out four hundred trumpets and excommunicated him.

[Yeshu] came before [R. Yehoshua Ben Perachiah] many times and said: Accept me. But [R. Yehoshua Ben Perachiah] paid him no attention.

One day [R. Yehoshua Ben Perachiah] was reciting Shema [during which one may not be interrupted]. [Yeshu] came before him. He was going to accept [Yeshu] and signalled to [Yeshu] with his hand. [Yeshu] thought that [R. Yehoshua Ben Perachiah] was repelling him. He went, hung a brick, and bowed down to it.

[Yeshu] said to [R. Yehoshua Ben Perachiah]: You taught me that anyone who sins and causes others to sin is not given the opportunity to repent.

And the master said: Yeshu {the Notzri} practiced magic and deceive and led Israel astray.

ഇതൊന്നും ഞാന്‍ എന്റെ അഭിപ്രായമായി കൊടുത്തു എന്നാരും കുറ്റപ്പെടുത്തരുത്. യൂറ്റ്യൂബില്‍ പോലും റബ്ബിമാരടക്കം യേശുവിനെ കുറിച്ച് അഭിപ്രായപ്പെടുന്നത് കാണാം.

ക്രൈസ്തവരാകട്ടെ, യേശുവിനെ ദൈവ പുത്രനായി ആരാധിക്കുന്നു. കൂടുതല്‍ വിശദീകരനം വേണമെന്നു തോന്നുന്നില്ല. ഇപ്പറഞ്ഞതില്‍ ഒരു ക്രൈസ്തവര്‍ക്കും വിരോധമുണ്ടാകുമെന്നു തോന്നുന്നില്ല.

മുസ്ലിങ്ങളെ സംബനന്ധിച്ച് യേശു മസീഹ് ആണു. പക്ഷെ മറിയമിന്റെ മകന്‍ മനുഷ്യപുത്രനാണ്. ഖുര്‍‌ആന്‍ വളരെ വ്യക്തമാക്കുന്ന ഒരു കാര്യം.

ഇതില്‍ ഏതാണു ശരി എന്ന ഒരു ചര്‍ച്ചയാണു അക്ബറിന്റെ ചെറു പുസ്തകം, അതിനെ യഹൂദരുടെ അഭിപ്രായം അക്ബറിന്റെയും മുസ്ലിങ്ങളുടെയും അഭിപ്രായമെന്നു പറയുന്നതിനെ തെറ്റിദ്ധരിപ്പിക്കുക എന്നാണു മലയാളത്തില്‍ പറയുക.

ഈ മൂന്നു കാഴ്ച്ചപ്പാടുകളില്‍ ഏതാണു ശരി എന്നു ചര്‍ച്ചയില്‍ വരുമ്പോള്‍ എന്തെല്ലാമാണു കാഴ്ച്ചപ്പാടുകളെന്നു വിശദീകരിക്കുക മാത്രമാണു ചെയ്യുന്നത്.

മുസ്ലിങ്ങള്‍ക്ക് യേശു മഹാനായ പ്രവാചകന്‍ തന്നെയാണു. അങ്ങിനെ സമര്‍ത്ഥിക്കുമ്പോള്‍ ഏതെല്ലാം വിശ്വാസങ്ങള്‍ ശരിയല്ല എന്നു കൂടി വീശദീകരിക്കുന്നതിനെ അറിഞ്ഞിട്ടും വളച്ചൊടിക്കുന്നത് ശരിയായ സമീപനമല്ല.
യേശു ജൂതര്‍ കരുതുന്നത് പോലെ വ്യഭിചാരപുത്രനോ ക്രൈസ്തവര്‍ കരുതുന്നത് പോലെ ദൈവപുത്രനോ അല്ല എന്നും മനുഷ്യനായ പ്രവാചകനാണെന്നു വിശ്വസിക്കുവാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്.

പുസ്തകത്തിന്റെ പുറം ചട്ടയിലെ മൂന്നു കാര്യങ്ങളില്‍ ഒന്നുമാത്രമെടുത്ത് മറ്റുള്ളവയെ നിരാകരിക്കുന്നവര്‍ ആ ഒന്നിനെ മാത്രമാണു അം‌ഗീകരിക്കുന്നത് എന്നാണോ പറഞ്ഞു വരുന്നത്? അതോ ജൂതര്‍ക്ക് അങ്ങിനെ ഒരു വാദമില്ലെന്ന് അഭിപ്രായമുണ്ടോ?

8 comments:

  1. തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്.

    തെറ്റിദ്ധാരണയില്‍ നിന്നാണ് ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിയുടെ പരാതി ഉണ്ടായിരിക്കുന്നത്.

    പോസ്റ്റിനു ആശംസകള്‍.!

    ReplyDelete
  2. ഇത് മുഖാന്തിരം ആളുകളുടെ തെറ്റിദ്ധാരണ മാറട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു.‍

    ReplyDelete
  3. കാട്ടിപരുത്തി, "എം.എം അക്ബറിന്റെ യേശുകൃസ്തു വ്യഭിചാരപുത്രന്‍-ദൈവപുത്രന്‍-മനുഷ്യപുത്രന്‍?" എന്ന പുസ്തകം താങ്കള്‍ വായിച്ചിട്ടുണ്ടോ? അതില്‍ താങ്കള്‍ ഈ പോസ്റ്റില്‍ ചൂണ്ടി കാണിച്ചുട്ടുള്ള യഹൂദന്മാരുടെ വിശ്വാസങ്ങളുടെ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ടോ?

    ക്രിസ്ത്യാനിയുടെ വിശ്വാസം യേശുക്രിസ്തു "ദൈവപുത്രന്‍" എന്നുമാത്രം അല്ല, "മനുഷ്യപുത്രന്‍" എന്നുകൂടി ആണ്.

    ReplyDelete
  4. സന്തോഷ്-

    ഞാന്‍ മുമ്പൊരിക്കല്‍ ഒന്നു നോക്കി പ്പോയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ കയ്യിലില്ല, അതിനാല്‍ തന്നെ കിട്ടുകയാണെങ്കില്‍ ഉടന്‍ അറിയിക്കാം. അന്നത് ഒരു വിവാദമല്ലാത്തതിനാല്‍ കൂടുതല്‍ ശ്രദ്ധനല്‍കി വായിച്ചിട്ടില്ല, കാരനം അതൊരു ചെറിയ ബുക്‌ലെറ്റ് ആയിരുന്നു, അതിലെ വിഷയങ്ങള്‍ ഞാന്‍ മുമ്പ് വായിച്ചിരുന്നവയും. അതിനാലാണു ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാതിരുന്നത്

    യേശുകൃസ്തു വിനെ കുറിച്ചുള്ള ദൈവപുത്രന്‍ എന്ന വിശ്വാസത്തില്‍ നിന്നാണു ക്രൈസ്തവത തന്നെ രൂപപ്പെടുന്നത് എന്നിരിക്കെ മനുഷ്യപുത്രന്‍ എന്നതിന്നൊരു പ്രാധാന്യവുമുണ്ടാകേണ്ടതില്ലല്ലോ?

    ബീമാപള്ളി / Beemapally

    സമീര്‍ കലന്തന്‍


    വായനക്കും അഭിപ്രായത്തിനും നന്ദി

    ReplyDelete
  5. കാട്ടിപരുത്തി, അക്ബറിന്റെ ആരാണ് യേശുക്രിസ്തു? എന്ന ലഘുലേഖനം ഞാന്‍ ഇന്നലെ വായിച്ചു . അതില്‍ യഹൂദരുടെ വിശ്വാസത്തെക്കുറിച്ചു ഒറ്റ വാചകം മാത്രമേ ഉള്ളൂ. "ക്രിസ്തു വ്യഭിചാര പുത്രനാണെന്ന് യഹൂദരുടെ വാദം" എന്ന ഒറ്റ വരി മാത്രം. ആ ലേഖനം അക്ബര്‍ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: "യേശുവിനെ അനുസ്സരിച്ചുകൊണ്ട് നിത്യ ജീവന്‍ നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഖുര്‍ ആനും അത് പ്രയോഗവത്കരിച്ച മുഹമ്മദിന്റെ ജീവിതവും പിന്‍പറ്റുകയാണ് വേണ്ടത്. അതാണ്‌ ശാശ്വതവിജയത്തിന്റെ മാര്‍ഗ്ഗം." എന്നുവച്ചാല്‍ ആ ലേഖനം ക്രിസ്ത്യാനികളെ മാത്രം ലക്ഷ്യമാക്കി ഉള്ളതാണ് എന്ന് അര്‍ഥം. അതിനുവേണ്ടി മാത്രം ആണ് ബൈബിളില്‍ നിന്നും ഉള്ള വാചകങ്ങള്‍ ഉപയോഗിച്ച് അക്ബര്‍ ചില കാര്യങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ആ ലേഖനത്തില്‍ ശ്രമിക്കുന്നതും.

    ReplyDelete
  6. സന്തോഷ്-
    ഞാന്‍ തന്നെ യഹൂദരുടെ ഈ വാദങ്ങളെ ഇവിടെ എടുത്ത് കൊടുത്തത് വിശദീകരണം ആവശ്യമായ ഒരു സന്ദര്‍ഭത്തില്‍ മാത്രമാണു. മലയാളം പരിഭാഷപ്പെടുത്താതിരുന്നതും അതേ കാരണം തന്നെ. കേരളത്തെ പോലെ യഹൂദര്‍ നാമമാത്രമായ ഒരു സ്ഥലത്ത് കൂടുതല്‍ വിശദീകരണമോ യഹൂദരുടെ വിശ്വാസമോ വിശദീകരിക്കേണ്‍റ്റി വരുന്നില്ലല്ലോ?

    പക്ഷെ, ഒരു വ്യക്തിയെ കുറിച്ച് തുടര്‍ച്ചയായി വരുന്ന മൂന്നു വിശ്വാസങ്ങളിലെ രൂപമെന്ത് എന്നു പരിചയപ്പെടുത്തുന്നു. അതോടൊപ്പം ക്രിസ്തവര്‍ കൂടുതലുള്ളിടത്ത് മതപ്രചരന രം‌ഗത്ത് ക്രൈസ്തവരെ തന്നെയല്ലെ ലക്ഷ്യമാക്കുക. ക്രൈസ്തവരോട് ക്രിസ്തുവിനെ കുറിച്ച് ഇസ്ലാമിനെന്ത് പറയാനുണ്ടെന്ന് പറയുന്നതില്‍ തെറ്റുണ്ടോ?

    മഞ്ചേരിയിലെ മര്‍ക്കസുല്‍ ബിഷാവിറ അങ്ങിനെ മുസ്ലിങ്ങള്‍ക്കിടയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ളതല്ലെ?

    ഇന്ത്യയുടെ ഭരണഘടനാനുസൃതമായ അവകാശമല്ലെ അത്?

    ഞാന്‍ ഈ പോസ്റ്റില്‍ ഉദ്ദേശിച്ചത് യേശുവിനെ തെറിപറയുകയല്ല ആ ബുക്ലെറ്റില്‍ ഉള്ളത് എന്ന് മാത്രമാണു. അങ്ങിനെ ഒരു വാചകം ഉദ്ധരിക്കമോ.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ഇനി ഏതു രീതിയിൽ നോക്കിയാലും നമുക്ക് മതവിശ്വാസികളുടെ ഇടയിൽ മതകല്പന ഇല്ലാത്ത ഒരുപാട് കാര്യങ്ങൾ കാണാൻ സാദിക്കും, മുസ്ലിമാകട്ടേ ഹൈന്ദവനാകട്ടേ, തലമറക്കാൻ സ്ത്രീ ശിരോവസ്ത്രം ധരിക്കണമെന്നു, മുസൽമാനോടും ക്രൈസ്തവനോടും തങ്ങളുടെ സുവിശേഷത്തിൽ കല്പിക്കുമ്പോൾ അത് മറക്കാത്ത ദാരാളം പേരെ നാം ഇന്ന് കാണുന്നു,, ഏകനായ
    ദൈവത്തിന് വിഗ്രഹങ്ങൾ ഉണ്ടാക്കാൻ പാടില്ലെന്ന്, ക്രൈസ്തവനോടും, ഹൈന്ദവനോടും അവരവരുടെ ദൈവ വചനങ്ങൾ കല്പിക്കുന്നു, എങ്കിലോ അവർ വിഗ്രഹങ്ങളെ വച്ചുകൊണ്ടു താന്നെ ദൈവദോഷം സമ്പാദിക്കുന്നു !
    വാസ്തവത്തിൽ ജൂദൻ തന്റെ താൽപര്യത്തിനു വേണ്ടി മഹാനായ ഈസാ (അ ) ജാര സന്തതിയായി ചോത്രീകരിക്കുന്നതിലൂടെ അവൻ ശത്രുത സമ്പാദിക്കുന്നത് വാസ്തവത്തിൽ ക്രൈസ്തവന്റെതാണ് അല്ലാതെ മുസൽമാന്റേതല്ല ! ജൂതൻ മാർക്ക് ക്രൈസ്തവരോടുള്ള വെറുപ്പിന്റെ ആഴം മനസ്സിലാക്കാൻ അക്‌ബറിന്റെ ഈ ലേഖനം മാത്രം അവലംബിക്കുന്നേടത്താണ് പ്രശ്നം തുടങ്ങുന്നത്, മറിച്ച അത്തരം വിഷയങ്ങൾ പ്രതിപാദിക്കുന്ന ഒരുപാട് ലേഖനങ്ങളും വിവരണങ്ങളും ഏതൊരു വിഷയന്വേഷിക്കും കണ്ടെത്താൻ സാദിക്കും....
    മൂന്നു പ്രാമാണിക ദൈവിക ഉത്ബോനങ്ങളെ സത്യപ്പെടുത്തികൊണ്ടും യേശുവിനെയും (അ ) മുൻപ് കഴിന്നു പോയ സത്യപ്രവാചകന്മാരെ സത്യപ്പെടുത്തികൊണ്ടുമാണ് വിശുദ്ധ ഖുർആൻ അവതരിച്ചത് ! ഇവിടെ ഒരു പുതിയ മതമായിട്ടോ ജീവിതരീതി ആയിട്ടോ അല്ല അത് അവതരിച്ചത് !
    അതുകൊണ്ട് താന്നെ മുൻധാരണയോ പിടിവാഷിയോ കൂടാതെ സത്യം മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ഇവിടെ അവസാനമായി സംഭവിക്കേണ്ടത് സുവിശേഷത്തിൽ പരാമർശിക്കപ്പെട്ട ആ അവസാന ദൈവദൂദനെ പിൻപറ്റുക എന്നുള്ളതാണ് "
    യേശുവിനെ അനുസ്സരിച്ചുകൊണ്ട് നിത്യ ജീവന്‍ നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഖുര്‍ ആനും അത് പ്രയോഗവത്കരിച്ച മുഹമ്മദിന്റെ ജീവിതവും പിന്‍പറ്റുകയാണ് വേണ്ടത്. അതാണ്‌ ശാശ്വതവിജയത്തിന്റെ മാര്‍ഗ്ഗം." 

    ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.