Sunday, April 4, 2010

കോപ്പിയടിച്ച കഥയോ?

ക്രിസ്ത്യന്‍ മുസ്ലിം സം‌വാദമെന്നാല്‍ ബൈബിളിനെ മാത്രം വിശകലനം ചെയ്യുന്ന ഒരേര്‍പ്പാടായിക്കൂടല്ലോ

ഞാന്‍ ബൈബിളിനെ എടെത്തെഴുതുമ്പോള്‍ ക്രമീകരണം തെറ്റിച്ച് സന്ദര്‍ഭത്തില്‍ നിന്നും എടുത്ത് പുതിയ അര്‍ത്ഥം ചമച്ചിട്ടില്ല. ഒരു കഥയുടെ തന്നെ തുടര്‍ച്ചയെ മാത്രമെ ഇത്രയും പോസ്റ്റുകളില്‍ ഞാന്‍ ഉപയോഗിച്ചിട്ടുള്ളൂ.

ഇനി ബൈബിളിന്റെ ശൈലിയും ഖുര്‍‌ആനിന്റെ ശൈലിയും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. ഖുര്‍‌ആന്‍ ഒരു കഥ തുടര്‍ച്ചയായല്ല പറയുന്നത്. അത് നാം വിവര്‍ത്തനങ്ങള്‍ വായിക്കുന്നത് പോലെയല്ല. ഖുര്‍‌ആനിലെ വരികള്‍ ഗദ്യ രൂപത്തിലല്ല അറബിയിലുള്ളത്, മറിച്ച് പദ്യത്തിന്റെയും ഗദ്യത്തിന്റെയും ഇടയിലുള്ള ഒരു കാവ്യാത്മക രീതിയിലാണു അവതരിപ്പിച്ചിരിക്കുന്നത്.

അതു കൊണ്ട് തന്നെയാണു ഇന്നും കോടിക്കണക്കിനാളുകള്‍ അതിനെ ഭാഷപോലുമറിയാതെ പോലും മനപ്പാഠമാക്കിയിരിക്കുന്നതും.

ഖൂര്‍‌ആന്‍ കാര്യങ്ങളെ പൂര്‍ണ്ണമായി വിശദീകരിക്കുന്നതിനേക്കാള്‍ സൂചനകളിലൂടെയാണ് കാര്യങ്ങള്‍ പറയുക.

ഖുര്‍‌ആനില്‍ പ്രപഞ്ചം ഇത്ര കാലം മുമ്പ് സൃഷ്ടിച്ചു എന്ന വിവരണമില്ല. മറിച്ച് പ്രപഞ്ചത്തെ കുറിച്ച് പരയുന്ന ചില സൂക്തങ്ങള്‍-

തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ ആറു ദിവസങ്ങളിലായി (ഘട്ടങ്ങളിലായി ) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. രാത്രിയെക്കൊണ്ട്‌ അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത്‌ പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ ( അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ.്‌ ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു. ( വിശുദ്ധ ഖുര്‍‌ആന്‍- 7:54)

ഖുര്‍‌ആനിലെവിടെയും ഭൂമിയുടെ സൃഷ്ടിപ്പിന്റെ കഥ പറയുവാന്‍ വേണ്ടിയല്ല ഈ ഭാഗങ്ങള്‍. മറിച്ച് മനുഷ്യര്‍ക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങളെ ഓര്‍മപ്പെടുത്തുക മാത്രമാണു ചെയ്യുന്നത്. മുകളില്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ പരിചയപ്പെടുത്തിടുന്നിടത്ത് നല്‍കുന്ന ഒരു വിശേഷണമായാണു ആറു ഘട്ടങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവന്‍ എന്നു പരിചയപ്പെടുത്തുന്നത്.

മറ്റൊരു ഭാഗത്ത് ഇങ്ങിനെ കാണാം.

9. നീ പറയുക: രണ്ടു ദിവസ( ഘട്ട )ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന്‌ നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്‌? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്‌.

10. അതില്‍ (ഭൂമിയില്‍) - അതിന്‍റെ ഉപരിഭാഗത്ത്‌ - ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ്‌ (അവനത്‌ ചെയ്തത്‌.) ആവശ്യപ്പെടുന്നവര്‍ക്ക്‌ വേണ്ടി ശരിയായ അനുപാതത്തില്‍

11. പിന്നെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു. അത്‌ ഒരു പുകയായിരുന്നു.എന്നിട്ട്‌ അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.

12. അങ്ങനെ രണ്ടുദിവസ( ഘട്ട )ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കി പൂര്‍ത്തിയാക്കി. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമാഉദ്ദുനിയായെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്‌.( അദ്ധ്യായം 41-ഫുസിലത്ത്)

മുകളിലെ അവസാനത്തെ സൂക്തം നോക്കുക.

12. അങ്ങനെ രണ്ടുദിവസ( ഘട്ട )ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കി പൂര്‍ത്തിയാക്കി. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമാഉദ്ദുനിയായെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്‌.

ഏഴാകാശത്തെ കുറിച്ച് പറയുന്നു. എന്നിട്ട് അതില്‍ ഒരു ആകാശത്തെ സമാ‌ഉ‌ദ്ദുനിയ എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നു.

സമാഅ‌- ആകാശം-
ദുനിയ-ഭൂമി-
സമാഉ- ഉല്‍- ദുനിയ- ഭൂമിയടങ്ങിയ ആകാശം-

ഈ ആകാശത്തെ വിശേഷിപ്പിക്കാനുപയോഗിക്കുന്നതാകട്ടെ, വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു എന്നും.

ഇന്ന് നമുക്കറിയാം പ്രകാശം ഉള്‍കൊള്ളുന്ന നക്ഷത്രങ്ങള്‍ നമുക്ക് കാണാനാവുന്നത് നമ്മുടെ പ്രപഞ്ചത്തിലെ നക്ഷത്രങ്ങളില്‍ നിന്ന്‍ മാത്രമാണ്. അതിനെ അല്ലാഹു സമാഉദ്ദുനിയ എന്ന് പ്രത്യേകം പേര്‍ കൊടുത്തു വിളിക്കുകയും ചെയ്തിരിക്കുന്നു. ഇതേ പോലെ മറ്റു ആറു പ്രപഞ്ചങ്ങള്‍ കൂടിയുണ്ടെന്നു ഖുര്‍‌ആന്‍ വ്യക്ത്മാക്കുന്നു. അങ്ങനെ രണ്ടു ഘട്ടങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കി പൂര്‍ത്തിയാക്കി. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു എന്ന വാക്കില്‍ സ്പഷ്ടവും.


ഇതാണു പ്രപഞ്ച സൃഷ്ടിപ്പിനെ കുറിച്ചുള്ള ദൈവീക വചനങ്ങള്‍.

ഇനി, ഭൂമിയെ കുറിച്ച്.

ഭൂമിയും ആകാശവും ഒന്നായിരുന്നുവെന്നും ആകാശത്തുനിന്നും ഒരു സവിശേഷ ഗ്രഹമായി ഭൂമിയെ മാറ്റി നിര്‍ത്തുന്നുവെന്നും ഖുര്‍‌ആന്‍ വ്യക്തമാക്കുന്നു.

പിന്നെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു. അത്‌ ഒരു പുകയായിരുന്നു.എന്നിട്ട്‌ അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.

ഇതില്‍ ചില ആലങ്കാരികതകളെല്ലാമുണ്ട്. എങ്കിലും ഈ പ്രപഞ്ചത്തില്‍ നമ്മുടെ ഭൂമി മറ്റെല്ലാ വസ്തുക്കളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട സ്വഭാവമുണ്ടെന്നു നമുക്കറിയാം. ഭൂമിയെ പോലെ മറ്റൊരു ഗ്രഹവും ഇല്ല തന്നെ. ഈ പ്രപഞ്ചത്തിന്റെ ഭാഗമാകെ തന്നെ തീര്‍ത്തും മാറ്റിനിര്‍ത്തപ്പെട്ട സ്വഭാവമാണ് ഭൂമിയെ ജീവന്റെ ഗേഹമാക്കുന്നത്.

ഭൂമിയിലെ ആദ്യ സൃഷ്ടികളായിട്ടല്ല ഖുര്‍‌ആന്‍ മനുഷ്യനെ പരിചയപ്പെടുത്തുന്നത്. മനുഷയ്നു മുമ്പേ ജിന്നുകള്‍ അല്ലാഹുവിന്റെ സൃഷ്ടിയായിരുന്നു. മാത്രമല്ല, മലക്കുകളോട്(മാലാഖമാരോട്) മനുഷ്യനെ ഭൂമിയില്‍ സൃഷ്ടിക്കുന്നു എന്ന വിവരം നല്‍കുമ്പോള്‍ അവര്‍ പ്രതികരിക്കുന്നത് നോക്കുക.

ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ്‌ എന്ന്‌ നിന്‍റെനാഥന്‍ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക ). അവര്‍ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്‌? ഞങ്ങളാകട്ടെ നിന്‍റെമഹത്വത്തെ പ്രകീര്‍ത്തിക്കുകയും, നിന്‍റെപരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ ( അല്ലാഹു ) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത്‌ എനിക്കറിയാം.(ഖുര്‍‌ആന്‍- 2.30)

മനുഷ്യരെ സൃഷ്ടിക്കുന്നു എന്ന വിവരം അറിയിക്കപ്പെടുമ്പോള്‍ മാലാഖമാര്‍ ആദ്യം പ്രതികരിക്കുന്നതിങ്ങിനെയാണ്. അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്‌?

മാലാഖമാര്‍ക്ക് മനുഷ്യര്‍ എങ്ങിനെയാണ് രക്തം ചിന്തുന്നവരും കുഴപ്പക്കാരുമായിരിക്കും എന്നു മനസ്സിലായത്, പണ്ഡിതര്‍ പറയുന്നത് ഈ പ്രപഞ്ചത്തിലെ ഭൂമിയിലൊ അതെല്ലെങ്കില്‍ മറ്റു പ്രപഞ്ചങ്ങളിലെ ഭൂമിയിലോ മനുഷ്യരെ പോലെയുള്ള സൃഷ്ടികള്‍ ഉണ്ടാകാമെന്നാണു.

മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പേ മനുഷ്യനു നല്‍കുന്ന വിശേഷണം ദൈവത്തിന്റെ പ്രതിനിധി എന്നാണു. വെറും പേര്‍ വിളിക്കുക മാത്രമല്ല അല്ലാഹു ചെയ്യുന്നത്, പിന്നെയോ അവന്‍ മനുഷ്യനെ മാലാഖമാര്‍ക്കും ജിന്നുകള്‍ക്കും അറിയാത്ത ചില വിവരങ്ങള്‍ പഠിപ്പിക്കുന്നു, എന്നിട്ട്

അവന്‍ ( അല്ലാഹു ) ആദമിന്‌ നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട്‌ ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക്‌ കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക്‌ പറഞ്ഞുതരൂ.
അവര്‍ പറഞ്ഞു: നിനക്ക്‌ സ്തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ്‌ സര്‍വ്വജ്ഞനും അഗാധജ്ഞാനിയും.
അനന്തരം അവന്‍ ( അല്ലാഹു ) പറഞ്ഞു: ആദമേ, ഇവര്‍ക്ക്‌ അവയുടെ നാമങ്ങള്‍ പറഞ്ഞുകൊടുക്കൂ. അങ്ങനെ അവന്‍ ( ആദം ) അവര്‍ക്ക്‌ ആ നാമങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അവന്‍ ( അല്ലാഹു ) പറഞ്ഞു: ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നിങ്ങള്‍ വെളിപ്പെടുത്തുന്നതും, ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന്‌ ഞാന്‍ നിങ്ങളോട്‌ പറഞ്ഞിട്ടില്ലേ? (ഖുര്‍‌ആന്‍-2: 31-33)

ബൈബിളിലെ മനുഷ്യനെ യഹോവ സൃഷ്ടിക്കുന്നത് വിവരമില്ലാത്തവനായെങ്കില്‍ ഖുര്‍‌ആനില്‍ പരിചയപ്പെറ്റുത്തുന്ന മനുഷ്യന്‍ മലക്കുകളേക്കാള്‍ ചില അറിവുകള്‍ വഹിക്കുന്നവനായാണ്. അങ്ങിനെ മലക്കുകള്‍ക്കും ജിന്നുകള്‍ക്കും മുന്നില്‍ അന്തസ്സോടെയുള്ള വ്യക്തിത്വവുമായാണ് മനുഷ്യനെ അല്ലാഹും സൃഷ്ടിക്കുന്നത്.

പറയുക- ഏത് ബൈബിളില്‍ നിന്നാണു ഈ ഖുര്‍‌ആന്‍ കോപ്പിയടിച്ചത്?

27 comments:

  1. പോസ്റ്റിന് വളരെ നന്ദി.

    ഖുര്‍ആന്‍ എന്ത്കൊണ്ട് അറബിയില്‍ മാത്രം പാരായാണം ചെയ്യപെടുന്നു എന്നതിന്റെ പ്രധാന കാരണം ഖുര്‍ആന്‍ അറബിയില്‍ മാത്രമേ ഖുര്‍ആനാവുകയുള്ളൂ എന്നതാണ്. കാട്ടിപരുത്തി സൂചിപിച്ച പോലെ ഗദ്യത്തിനും പദ്യത്തിനുമിടയിലെ സവിശേഷമായ ഒരു ശൈലിയിലാണ് അതിന്റെ അവതരണം...

    എങ്ങനെതന്നെ ഭാഷാന്തരം ചെയ്താലും അതിന്റെ പാരായണനിയമങ്ങളും അര്‍ഥവ്യപ്തിയും ഉള്‍ക്കൊള്ളാന്‍ മറ്റു ഭാഷകള്‍ക്കാവില്ലതന്നെ. ഒരോ അധ്യായത്തിലെയും സൂക്തങ്ങളുടെ രാഗത്തിനും രാഗവിത്യാസത്തിനും സ്ഥാനത്തിനും പാരായണ നിയമത്തിനും അതിന്റെതായ അര്‍ത്ഥവ്യാപ്തിയുണ്ട്. ബൈബിളിലെ കഥപറയുന്നത് പോലെയുള്ള ഒരു ശൈലിയേ അതിനില്ല.

    അതിനാല്‍ തന്നെ മറ്റു ഭാഷകളിലേക്ക് അതേരൂപത്തില്‍ അവതരിപ്പിക്കുക എന്നത് അസാധ്യമാണ്. മാത്രമല്ല ഭാഷാന്തരം ചെയ്യുന്നവരുടെ വിവിധ വിഷയങ്ങളിലുള്ള അറിവുകളും സമാനമായ പദം ആഭാഷയില്‍ ഇല്ലാത്തതും എല്ലാം ഒരു ട്രാന്‍സ്ലേലേഷന്റെ പരിമിതികളാണ്.

    ReplyDelete
  2. പടച്ചോനെ.. അന്യഗ്രഹങ്ങളില്‍ ജീവനുണ്ട് എന്നതിനു വ്യക്തമായ സൂചന ഖുറാനില്‍ ഉണ്ടായിരുന്നല്ലോ..ദാണ്ടെ..
    അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്‌?
    ശാസ്ത്ര തെണ്ടികള്‍ എത്ര കൊല്ലമായി തലകുത്തിമറിയുന്നു എന്തെങ്കിലും കണ്ടുപിടിക്കാന്‍..എന്നിട്ടെന്തായി ഒന്നും പറയാനില്ലേടാ...???

    ReplyDelete
  3. - ഭൂമിയെ പോലെ മറ്റൊരു ഗ്രഹവും ഇല്ല തന്നെ. ഈ പ്രപഞ്ചത്തിന്റെ ഭാഗമാകെ തന്നെ തീര്‍ത്തും മാറ്റിനിര്‍ത്തപ്പെട്ട സ്വഭാവമാണ് ഭൂമിയെ ജീവന്റെ ഗേഹമാക്കുന്നത്.-

    മുകളില്‍ പറഞ്ഞതൊക്കെ മറന്നേരെ.. കാട്ടി അല്ലെ പറയുന്നേ.. ഒരേ പോസ്റ്റില്‍ തന്നെ അങ്ങനെ പലതും മാറ്റി മാറ്റി പറയും..!!

    ReplyDelete
  4. ആഹാ.. മണ്ടത്തരങ്ങളുടെ ഒരു ബഹളം തന്നെ ആണല്ലേ.. സോറി കാട്ടി.. ഇനിയും താങ്കളെ അഭിനന്ദിക്കാനുള്ള സമയം ഇല്ല. പോട്ടെ..

    ReplyDelete
  5. കാട്ടിപരുത്തി പറഞ്ഞത് മണ്ടത്തരമാണെന്ന് പറയാന്‍ സി.ഐ.ഡി ആയി ഇറങ്ങേണ്ട ഗതികേടായോ സാമുവേ.... ഏതായാലും ഒരു ബ്ലോഗും പേരും വച്ച് ഇത് പോലുള്ള കാര്യങ്ങള്‍ സംവദിക്കാനുള്ള ധൈര്യം ഇല്ലാത്തവര്‍ പലരും സി.ഐ.ഡിമാരായി ഇനിയും ഇവിടെ പ്രതീക്ഷിക്കാം....

    പോസ്റ്റില്‍ പറഞ്ഞത് ശരിക്കൊന്നു വായിച്ചു നോക്കാന്‍ പോലും അറിയാത്ത പാവങ്ങള്‍!!!

    ReplyDelete
  6. -എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. -

    ആഹഹാ... ദൈവത്തിനു വിശ്രമിച്ചൂടാ എന്നേ ഒള്ളു.. സിംഹാസനസ്ഥനസ്ഥനസ്ഥനാവാം...

    ചിന്തകാ.. വായിച്ചു നോക്കിയാല്‍ മനസ്സിലാകാതിരിക്കാന്‍ ഇതു ഖുറാന്‍ ഒന്നും അല്ലല്ലോ :-P

    ReplyDelete
  7. ഖുര്‍ആന്‍ അറബിയില്‍ മാത്രമേ ഖുര്‍ആനാവുകയുള്ളൂ!! എങ്ങനെ translate ചെയ്താലും മറ്റു ഭാഷകളില്‍ അര്‍ത്ഥം ശരിയാവില്ല!! അറബിയില്‍ ഉള്ള പലതിനും പറ്റിയ വാക്കൊന്നും മറ്റു ഭാഷകളില്‍ ഇല്ല.!! അറബി അറിയാമെങ്കില്‍ തന്നെ മറ്റു വിഷയത്തില്‍ ഉള്ള അറിവൂടെ വെചു പല തരത്തില്‍ മനസ്സിലാക്കാം..!!! കോടിക്കണക്കിനാളുകള്‍ ഭാഷപോലുമറിയാതെ മനപ്പാഠമാക്കി വെച്ചിട്ടുമുണ്ട്..!!

    എന്റമ്മോ.. ലോകത്തൊള്ള മനുഷ്യര്‍ക്കു മൊത്തത്തില്‍ മനസ്സിലാക്കാന്‍ കെട്ടിചമച്ച ഖുറാന്റെ ഒരു മെച്ചം!! ഇതൊക്കെ സവിശേഷത ആണു പോലും..!! പേരില്‍ മാത്രമെ ചിന്ത ഒള്ളോ സാറെ..? ഒന്നു ആലൊചിച്ചു നോക്കിക്കൂടെ.

    മനുഷ്യരു നേര്‍ വഴിക്കു നടക്കാന്‍ ദൈവം എഴുതി ഉണ്ടാക്കി കെട്ടതാഴ്ത്തി തന്ന പൊത്തകത്തില്‍ എഴുതിയിരിക്കുന്നതിന്റെ അര്‍ത്ഥം ജീവിച്ചിരിക്കുന്ന നൂറില്‍ ഒരാള്‍ക്കു പോലും മര്യാദക്കു മനസ്സിലാകില്ലെന്ന്..!!! അതും 1500 വര്‍ഷം കഴിഞ്ഞിട്ടും!!
    ദൈവത്തിന്റെ ഒരു പ്ലാനിങ്ങ്!!

    ReplyDelete
  8. CID Samu--

    ഇത് മാത്രമല്ല, പ്രവാചകന്റെ വ്യക്തമായ ഒരു ഹദീസുണ്ട്, ഏഴാകാശമുണ്ട്, ഓരോ ആകാശത്തിനും ഓരോ ഭൂമിയുമുണ്ടെന്ന്. വെറുതെ അലറിയിട്ടെന്തു കാര്യം?

    സാനു പോസ്റ്റ് മനസ്സമാധാനത്തോടെ ഒന്ന് വായിക്കുക, ഏഴാകാശമെന്നതില്‍ ഏഴു പ്രപഞ്ചത്തെയാണു ഉദ്ദേശിക്കുന്നതെന്നു ഞാന്‍ വ്യക്തമാക്കിയിതാണല്ലോ?
    നമുക്കറിയുന്നത് നമ്മുടെ പ്രപഞ്ചത്തെ കുറിച്ച് മാത്രമല്ലെ.

    അഭിനന്ദനമൊന്നും വേണ്ട സി.ഐ.ഡീ, സി.ഐ.ഡിപ്പണി നന്നായി എടുക്കണം. ഇങ്ങിനെ എടുത്ത് ചാടരുത്.

    എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. ഇത് നമ്മുടെ ഭാവനയില്‍ കൊണ്ട് വന്നിട്ട് കാര്യമില്ല സി.ഐ.ഡീ.

    ഭാഷയുടെ ചരിത്രം. വിവര്‍ത്തനത്തിന്റെ സ്വഭാവം എന്നിവ ആദ്യം ഒന്നു മനസ്സിലാക്കൂ കുട്ടാ. വെറുതെ കിടന്നു പിടക്കാതെ.

    ReplyDelete
  9. പൊത്തകത്തില്‍ എഴുതിയിരിക്കുന്നതിന്റെ അര്‍ത്ഥം ജീവിച്ചിരിക്കുന്ന നൂറില്‍ ഒരാള്‍ക്കു പോലും മര്യാദക്കു മനസ്സിലാകില്ലെന്ന്

    മനസ്സിലാക്കേണ്ട രൂപത്തില്‍, മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മനസ്സിലാവും. അല്ലാത്തവര്‍ CID Samu വിനെ പോലെ മറഞ്ഞിരുന്നു കൊഞ്ഞനം കുത്തും :)

    ReplyDelete
  10. ശരിയാണ് ചിന്തകാ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ അറിവും ചിന്തയും വെച്ച് നോക്കിയാല്‍ ഇതില്‍ ഒന്നും മനസിലാകില്ല അതിനു ആറാം നൂറ്റാണ്ടിലെ ചിന്തകള്‍ തന്നെ വേണം. സരളമായ ഭാഷയിലെന്നു ഖുറാന്‍ ഇല്ല സൂചനകളിലൂടെയാണ് എന്ന് കാട്ടി. ഒളിച്ചിരിക്കുന്നവര്‍ മാത്രമല്ല പരസ്യമായി എതിര്‍ക്കുന്നവരും ഒരുപാട് ഉണ്ട്.

    ReplyDelete
  11. Sulfikar-

    എതിര്‍ക്കാനുള്ളത് നിങ്ങളുടെ സ്വാതന്ത്ര്യം- അനുകൂലിക്കാനുള്ളത് എന്റെ സ്വാതന്ത്ര്യം.

    നിങ്ങള്‍ക്ക് നിങ്ങളുടെ മനസ്സിലാക്കല്‍, എനിക്കുള്ളത് എന്റെ മനസ്സിലാക്കല്‍-

    തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അങ്ങ് തെറിക്കട്ടേ-

    ReplyDelete
  12. ശരിയാണ് ചിന്തകാ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ അറിവും ചിന്തയും വെച്ച് നോക്കിയാല്‍ ഇതില്‍ ഒന്നും മനസിലാകില്ല അതിനു ആറാം നൂറ്റാണ്ടിലെ ചിന്തകള്‍ തന്നെ വേണം

    ഏത് നൂറ്റാണ്ടിലെ അറിവും ചിന്തയും വെച്ച് നോക്കിയാലും, കാര്യങ്ങള്‍ യഥാവിധി ഗ്രഹിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് മനസ്സിലാകും, അല്ലാത്തവര്‍ ഇനിയും പുതിയ പുതിയ ഐഡികളില്‍ ഒളിഞ്ഞിരുന്നു പ്രസംഗിക്കും.

    ReplyDelete
  13. "ഏത് നൂറ്റാണ്ടിലെ അറിവും ചിന്തയും വെച്ച് നോക്കിയാലും, കാര്യങ്ങള്‍ യഥാവിധി ഗ്രഹിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് മനസ്സിലാകും, അല്ലാത്തവര്‍ ഇനിയും പുതിയ പുതിയ ഐഡികളില്‍ ഒളിഞ്ഞിരുന്നു പ്രസംഗിക്കും"

    ഒളിഞ്ഞും പാത്തും ഒന്നുമല്ല പരസ്യമായി തന്നെയാണ് പ്രതികരിച്ചത്. കാര്യങ്ങള്‍ യഥാവിധി ഗ്രഹിക്കാന്‍ ആഗ്രഹം മാത്രം പോരാ ആര്‍ക്കും വേണ്ടി പണയം വെച്ചിട്ടില്ലാത്ത ചിന്താശക്തികൂടി വേണം.

    ReplyDelete
  14. സുല്‍ഫിക്കര്‍- ചിന്തകന്‍-

    വിഷയത്തിലുള്ള ചര്‍ച്ച ഉണ്ടെങ്കില്‍ നടത്തുക.

    ആര്‍ക്കെങ്കിലും പണയമില്ലാത്ത ഒരു ചിന്തയുമില്ല. ചിന്ത, സ്വാതന്ത്ര്യം എന്നതെല്ലാം ആപേക്ഷികമാണു.

    ReplyDelete
  15. കാട്ടിപരുത്തി
    ദയവായി ക്ഷമിക്കുക, വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു.... പക്ഷേ.....

    ReplyDelete
  16. ഒരാള്‍ ഒരു പോയിന്റ്‌ പറഞ്ഞപ്പോള്‍ ഒളിഞ്ഞിരുന്നു കൊഞ്ഞനം കുത്തുന്നു എന്നൊക്കെ പറഞ്ഞപ്പോളാണ് ഞാന്‍ ആ കമന്റ് ഇട്ടത്. "സരളമായ ഭാഷയിലെന്നു ഖുറാന്‍. ഇല്ല സൂചനകളിലൂടെയാണ് എന്ന് കാട്ടി" ഇതാണ് ഞാന്‍ പറഞ്ഞ പോയിന്റ്‌ പക്ഷെ ബാക്കി ഉള്ളത് എല്ലാം കൂടികുഴഞ്ഞു അതിലെ വിഷയം മാറിപോയി. പ്രപഞ്ചം എല്ലാം ഖുറാന്‍ പ്രകാരം ഒരുമിച്ചാണ് ഉണ്ടായത് അപ്പോള്‍ കാട്ടി പറയുന്ന മറ്റുള്ള ആകാശത്തിലെ അല്ലെങ്കില്‍ പ്രപഞ്ചത്തില്‍ വേറെയും ഭൂമി ഉണ്ടാകുമെന്നും അവയില്‍ മനുഷ്യനെ പോലെ ജീവന്‍ ഉണ്ടായിരിന്നിരിക്കും എന്നും അവിടെ ആ ജീവികള്‍ പ്രശ്നക്കരായിരുന്നു എന്ന് മലക്കുകള്‍ക്ക് അറിയാമായിരുന്നു എന്നതും യുക്തിക്ക് നിരക്കുന്നതല്ല. എന്റെ ഭാഷ ചിന്തകനോ, കാട്ടിപരുത്തിക്കോ കടുത്തതായി തോന്നിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

    ReplyDelete
  17. സുല്‍ഫിക്കര്‍-

    ഖുര്‍‌ആന്‍ കേവലം ചില കാര്യങ്ങള്‍ പറഞ്ഞു പോവുകയല്ല ചെയ്തത്, മറിച്ച് അത് ഒരു ജീവിത പദ്ധതിയായി സമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കുകയാണു ചെയ്തത്. മറ്റൊരു ചിന്താധാരക്കും ഇതവകാശപ്പെടാന്‍ വയ്യ.അതിനാല്‍ തന്നെ ഖുര്‍‌ആന്‍ പ്രവാചകനാല്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നു. ആ വിശദീകരണങ്ങള്‍ പ്രധാനമായും ലക്ഷ്യം വക്കുന്നത് പരലോക മോക്ഷത്തെയാണ്. പ്രപഞ്ചത്തില്‍ നമ്മുടെ ബുദ്ധിക്ക് കണ്ടെത്താന്‍ കഴിയുന്നത് വിശദീകരിക്കാന്‍ ഒരു വേദഗ്രന്ഥത്തിന്റെ ആവശ്യകത വരുന്നില്ല.

    സരളമായ ഭാഷയും സൂചനയും വിശദീകരണവുമെല്ലാം വെറെ വേറെ കാര്യങ്ങളാണു.

    ഈ പ്രപഞ്ചത്തിലെ ഭൂമിയിലൊ അതെല്ലെങ്കില്‍ മറ്റു പ്രപഞ്ചങ്ങളിലെ ഭൂമിയിലോ മനുഷ്യരെ പോലെയുള്ള സൃഷ്ടികള്‍ ഉണ്ടാകാമെന്നാണു എന്നാണു ഞാന്‍ പറഞ്ഞത്. യുക്തി എന്നത് നമ്മുടെ അറിവിന്റെ ഉപോല്പന്നമാണു. അറിവാകട്ടെ പ്രാപഞ്ചികവും. പ്രാപഞ്ചികമല്ലാത്ത ഒരു കാര്യം യുക്തിയിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചിട്ടു കാര്യമില്ല.

    ഇതായിരുന്നു കമെന്റിന്റെ ഉദ്ദേശമെന്നത് ഗണിച്ചെടുക്കാന്‍ ഞാന്‍ ജ്യോത്സ്യനല്ല. നേരെ ചൊവ്വെ ചോദിക്കുക, എന്തിനാണു വളഞ്ഞ ഭാഷ.

    ReplyDelete
  18. വളഞ്ഞ ഭാഷയിലോന്നുമല്ല ഞാന്‍ ചോദിച്ചത് നേരെചൊവ്വേ തന്നെയാണ്

    "ഈ പ്രപഞ്ചത്തിലെ ഭൂമിയിലൊ അതെല്ലെങ്കില്‍ മറ്റു പ്രപഞ്ചങ്ങളിലെ ഭൂമിയിലോ മനുഷ്യരെ പോലെയുള്ള സൃഷ്ടികള്‍ ഉണ്ടാകാമെന്നാണു എന്നാണു ഞാന്‍ പറഞ്ഞത്. യുക്തി എന്നത് നമ്മുടെ അറിവിന്റെ ഉപോല്പന്നമാണു. അറിവാകട്ടെ പ്രാപഞ്ചികവും. പ്രാപഞ്ചികമല്ലാത്ത ഒരു കാര്യം യുക്തിയിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചിട്ടു കാര്യമില്ല"
    അപ്പോള്‍ ആദത്തിനു മുന്‍പേ മനുഷ്യനെ പോലെയുള്ള സൃഷ്ടികള്‍ ഈ പ്രപഞ്ചത്തിലോ മുകളിലുള്ള പ്രപഞ്ചങ്ങളിലോ ഉണ്ടായിരുന്നു എന്നാണോ കാട്ടിപറഞ്ഞു വരുന്നത്. ഇല്ലെങ്കില്‍ മലക്കുകള്‍ക്ക് അങ്ങനെ ഒരു ചോദ്യം ചോദിക്കേണ്ട ആവശ്യം ഇല്ലല്ലോ? എന്തായാലും നമിച്ചു. കാട്ടി പറഞ്ഞത് വളരെ ശരിയാണ് യുക്തി അറിവിന്റെ ഉപോല്പന്നം തന്നെയാണ് അറിവിന്റെ മാത്രം.

    ReplyDelete
  19. ഈ പ്രപഞ്ചത്തിന്നപ്പുറമുള്ള കാര്യങ്ങളെ കുറിച്ച് സുല്‍ഫിക്ക് യുക്തിയുണ്ടെങ്കില്‍ ഞാനുമൊന്നു നമിച്ചു

    ReplyDelete
  20. നല്ല ഉത്തരങ്ങള്‍ പുതിയ അറിവുകള്‍ക്ക് വളരെ നന്ദി. അപ്പോള്‍പിന്നെ മാസലാമ

    ReplyDelete
  21. നാം വസിക്കുന്ന ഭൂമി ഉള്‍കൊള്ളുന്ന സൗരയൂഥം, അനേകം ഇത്തരം സൗരയൂഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്യാലക്‌സി, അത്തരം അനേകം ഗ്യാലക്‌സികള്‍ ഉള്‍ക്കൊള്ളുന്ന പ്രപഞ്ചം. അറബിയില്‍ ആലം ഇംഗ്ലീഷില്‍ യൂണിവേര്‍സ്.

    താങ്കള്‍ സമാവാത്ത് എന്നതാണ് പ്രപഞ്ചങ്ങള്‍ എന്നതുകൊണ്ടുദ്ദേശിച്ചതെന്ന് തോന്നുന്നു. ഭൗതികമായി നിലനില്‍ക്കുന്ന എല്ലാം ചേര്‍ന്നതാണ് പ്രപഞ്ചം. അതിന് ബഹുവചനം ഉണ്ടാകുകയില്ല. സമാഅ് വാനലോകം എന്ന് പറയാം സമാവാത്ത് വാനലോകങ്ങള്‍. ഏഴ് വാനലോകങ്ങളും ഭൂമിയും എന്ന് ഖുര്‍ആന്‍ പ്രയോഗിച്ചാല്‍ പ്രപഞ്ചമാസകലം എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. സമീപവാനം എന്നതിന് പ്രാധാന്യം വരുന്നത് നമ്മുക്ക് അനുഭവപ്പെടുന്ന വാനലോകം എന്നതുകൊണ്ടാണ്. ഭൂമിയെ പോലെ വാസയോഗ്യമായ ബില്യന്‍ കണക്കിന് ഭൂമികള്‍ പ്രപഞ്ചത്തിലുണ്ടാകാം. അവയില്‍ മില്യണ്‍കണക്കിന് ഭൂമികളില്‍ മനുഷ്യനെപോലെയുള്ള സൃഷ്ടികളും ഉണ്ടാകാനുള്ള സാധ്യത ധാരാളം. എന്റെ ചിന്തകളും പങ്കുവെച്ചു എന്ന് മാത്രം. കാട്ടിപ്പരുത്തി സൂചിപ്പിച്ച പോലെ ഇത് വിശദമാക്കാന്‍ വന്ന ഗ്രന്ഥമല്ല. ബ്രൈറ്റിനെപ്പോലുള്ളവര്‍ വളരെ ഗൗരവത്തില്‍ തന്നെ ഖുര്‍ആനിലെ അശാസ്ത്രീയത എടുത്ത് കാണിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. ശാസ്ത്രം എത്രവളര്‍ന്നാലും അശാസ്ത്രീയമായ ഒരു പരാമര്‍ശം ഖുര്‍ആനില്‍ ഇന്ന് വരെ ചുണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ എല്ലാകാലത്ത് ജീവിച്ചവര്‍ക്കും ഖുര്‍ആനിന്റെ അത്തരം സൂക്തങ്ങള്‍ അവരുടെതായ ഒരു അറിവനുസരിച്ച് മനസ്സിലാക്കാവുന്ന പരുവത്തിലാണ് അതിന്റെ അവതരണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വിശുദ്ധഖുര്‍ആനില്‍ ഇക്കാര്യത്തില്‍ ഒരാക്ഷേപം കേള്‍ക്കേണ്ടിവന്നിട്ടില്ല. സൂര്യന്‍ സഞ്ചരിക്കുന്നു എന്ന പരാമര്‍ശം പണ്ടുകാലത്ത് ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നു എന്ന് മനസ്സിലാക്കി ശാസ്ത്രം വളര്‍ന്നപ്പോള്‍ അതിന്റെ ശരിയായ രൂപവും മനസ്സിലാക്കി. എന്നാല്‍ മനുഷ്യന്റെ ജീവിതത്തില്‍ ആകെ ചെയ്യാനുള്ളത് ഇത്തരം വിജ്ഞാനങ്ങള്‍ നേടലാണെന്നും അതിനപ്പുറം ഒരു സന്‍മാര്‍ഗ ദര്‍ശനമില്ലന്നും കരുതുന്നവര്‍ക്ക് ഖുര്‍ആനിലെ അവര്‍ കണ്ടെത്തി എന്ന് കരുതുന്ന ചില അശാസ്ത്രീയതകളില്‍ തടഞ്ഞ് അതിന്റെ യഥാര്‍ഥ കാമ്പായ സന്‍മാര്‍ഗദര്‍ശനം നഷ്ടപ്പെടുന്നു.

    കാട്ടിപ്പരുത്തി താങ്കളുടെ ശ്രമങ്ങള്‍ക്ക് പിന്തുണയും പ്രാര്‍ഥനയും.

    ReplyDelete
  22. മോശക്ക് ഇറക്കികൊടുത്ത തോറയിലും ഒരു പക്ഷെ ഖുര്‍ആനിലേതുപോലെയുള്ള 6 ദിനങ്ങളെ സൂചിപ്പിച്ചിരിക്കാം. ഈ ദിനങ്ങള്‍ ദൈവത്തിങ്കലുള്ള ദിനങ്ങളാകാം. അപ്പോഴത് രാവും പകലും ഉഷസും സന്ധ്യയുമുള്ള ദിനമാണ് എന്ന് മനസ്സിലാക്കാവതല്ല. എന്നാല്‍ പിന്നീട് വന്ന കൈകടത്തിലിന്റെ ഫലമായി ഓരോ ദിവസത്തെയും രാത്രിയും പകലുമാക്കി വേര്‍ത്തിരി്ച്ചതാകാം ഏഴാമത്തെ ദിവസത്തെ ദൈവത്തിനുള്ള നിവൃത്തിദിനവുമാക്കി മാറ്റിയതാകാന്‍ നല്ല സാധ്യതയുണ്ട്. രസകരമായ വസ്തുത പകര്‍ത്തിയെഴുതിയപ്പോള്‍ ബൈബിളിലുള്ള ഒരശാസ്ത്രീയതയും ഖുര്‍ആനില്‍ പെട്ടില്ല എന്നതാണ്.

    ReplyDelete
  23. തിന്മയെ എന്ത് കൊണ്ട് പ്രതിരോധിക്കാനാണ് അള്ളാഹു കല്പിച്ചിരിക്കുന്നത്

    ReplyDelete
  24. തിന്മയെ എന്ത് കൊണ്ട് പ്രതിരോധിക്കാനാണ് അള്ളാഹു കല്പിച്ചിരിക്കുന്നത്

    ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.