Tuesday, April 13, 2010

ജോസഫിന്റെ കാലത്ത് ദിര്‍ഹം!

സാജന്റെ ഖുര്‍‌ആനിലെ വൈരുദ്ധ്യങ്ങളുമായി ബന്ധപ്പെട്ട ബ്ലോഗിലെ ഏഴാമത്തെയും അവസാനത്തെയും (ഇത് വരെയുള്ളതിലെ) പോസ്റ്റ് താഴെ കൊടുക്കുന്നു


(അബ്രഹാം->ഇസഹാക്ക്‌->)യാക്കോബിന്റെ 12 പുത്രന്മാരില്‍ ഒരുവനാണ് ജോസഫ്. ഇദ്ദേഹത്തെ സഹോദരന്മാര്‍ ചേര്‍ന്ന് വിറ്റിട്ടുണ്ട്.... തുക എത്രയെന്ന് അറിയണമെങ്കില്‍ ഖുര്‍ ആന്‍ നോക്കുക...

12:20 And they sold him for a reduced price - a few dirhams - and they were, concerning him, of those content with little.
ദിര്‍ഹം?!! പണ്ട് കാലത്ത് വിലപിടിപ്പുള്ള എന്തിന്റെയങ്കിലും കൈമാറ്റമാണ് നടന്നിരുന്നത്. ആദ്യമായി (മുദ്രപതിപ്പിച്ച) നാണയം എന്ന ആശയം വരുന്നത് ബി.സി. 700 നോടതുത്താണെന്നാണ് വിദഗ്ദ്ധ അഭിപ്രായം. എന്തിനു യേശുവിന്റെ കാലത്ത് പോലും രണ്ട് തരത്തിലുള്ള പണവിനിമയം ഉണ്ടായിരുന്നു. സീസറിന്റെ മുദ്ര വച്ചിട്ടുള്ള നാണയങ്ങള്‍ ഒരു വശത്ത്, (ആ സന്ദര്‍ഭത്തിലാ‍ണ് സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന പ്രസിദ്ധമായ വചനങ്ങള്‍ ) യേശുവിനെ ഒറ്റികൊടുക്കാന്‍ യൂദാസിനു കിട്ടിയ 30 വെള്ളികാശുകള്‍ !!(വെള്ളിയുടെ ഒരു നിശ്ചിതതൂക്കമാണ് ഇതിന്റെ അളവുകോല്‍). ഇസ്രായേല്‍‍ക്കാര്‍ പണ്ടു മുതലേ ഈ വെള്ളികാശുകളാണ് ഉപയോഗിച്ചിരുന്നത്. ജോസഫിനെ വിറ്റതായ ഭാഗം ബൈബിളിലും ഉണ്ട്.
ഉല്പത്തി 37:28 മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചു കയറ്റി, യിശ്മായേല്യർക്കു ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അവർ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.

യേശുവിന്റെ കാലത്തു പോലും ഇസ്രായേല്‍ക്കാര്‍ ദിര്‍ഹം ഉപയോഗിച്ചിട്ടില്ല. അതിനും ഏതാണ്ട് 1800 കൊല്ലം മുമ്പ് അവര്‍ ദിര്‍ഹം ഉപയോഗിച്ചിരുന്നു എന്ന് ഖുര്‍ ആന്‍ പറയുമ്പോള്‍ , എന്തു ചെയ്യാം ‘വിശ്വസിക്കുക‘ തന്നെ.

എന്തായാലും മലയാള പരിഭാഷയില്‍ ദിര്‍ഹം എന്നിടത്ത് ‘വെള്ളികാശ് ‘ ആയിട്ടുണ്ട്. ഇവരാണ് ഖുര്‍ ആനിനെ ആരും ഒരിക്കലും തിരുത്തുകയില്ല എന്ന അവകാശപ്പെടുന്നവര്‍ !
http://www.quranmalayalam.com/quran/uni/u12.html
12:20 അവര്‍ അവനെ തുച്ഛമായ ഒരു വിലയ്ക്ക്‌- ഏതാനും വെള്ളിക്കാശിന്‌ - വില്‍ക്കുകയും ചെയ്തു. അവര്‍ അവന്‍റെ കാര്യത്തില്‍ താല്‍പര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു.
മറ്റൊന്നു കൂടി ശ്രദ്ധിക്കൂ... ഏതാനും വെള്ളികാശിനു്. ഇരുപത് എന്ന സംഖ്യ അവിടേയും ഇല്ല. ഇതാണ് കൃത്യത എന്നു പറയുന്നത്!

ഇനി അറബി അറയുന്ന മുസ്ലീം മലയാളം ബ്ലോഗര്‍മ്മാര്‍ പറയൂ... വെള്ളിക്ക്... fidda എന്നല്ലേ അറബി പദം. darāhima എന്ന പദം എങ്ങിനെ വെള്ളിയാകും? അതിനു തര്‍ജ്ജിമ ദിര്‍ഹം എന്നു തന്നെയല്ലേ?
ദിര്‍ഹവും വെള്ളി കൊണ്ട് തന്നെയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് വെള്ളികാശ് എന്ന് ഉപയോഗിക്കുന്നതുകൊണ്ട് എന്തു തെറ്റ് എന്നു ചോദിക്കാം. എല്ലാ വെള്ളിയും ദിര്‍ഹം ആകില്ല. വെള്ളി ദിര്‍ഹം ആകണമെങ്കില്‍ വെള്ളിയെ മിന്റ് ചെയ്യണം. അതില്‍ മുദ്രപതിപ്പിക്കണം. വെള്ളി ദിര്‍ഹം ആയി കഴിഞ്ഞാല്‍ ഒരു പോരായ്മ പ്രത്യക്ഷപ്പെടും. ദിര്‍ഹം അംഗീകരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ അത് കച്ചവടം ചെയ്യാന്‍ സാധിക്കുകയിള്ളൂ. ഇതില്‍ പരാമര്‍ശിക്കുന്ന ജോസഫിന്റെ സമയത്ത് വെള്ളിയെ മിന്റ് ചെയ്യാനുള്ള അറിവ് അവര്‍ക്കുണ്ടായിരുന്നില്ല.
വിക്കി നോക്കൂ AD 729 ഉള്ള തരം ദിര്‍ഹം അതില്‍ കാണിച്ചിട്ടുണ്ട്. അതിലെ മുദ്ര ശ്രദ്ധിക്കൂ.
Posted by sajan jcb at 6:05 PM

ഖുര്‍‌ആനിന്റെ മിഷിനറി വിമര്‍‌ശനത്തിന്റെ ഒരു ശരിയായ പതിപ്പാണ് മുകളില്‍ കൊടുത്തത്.

നമ്മുടെ നാട്ടില്‍ തട്ടു കടകളുണ്ടല്ലോ. ഇനി ഒരമ്പത് കൊല്ലം കഴിഞ്ഞ് ഒരു നല്ല കേറ്ററിങ്ങ് ഗ്രൂപ് ഒരു ഫുഡ് ചൈന്‍ തുടങ്ങി അതിന്നു തട്ടുകട എന്നു ബ്രാന്‍ഡ് ചെയ്തു എന്നു കരുതുക. ആ കാലമായപ്പോഴേക്കും നാട്ടില്‍ നിന്നും തട്ടുകട എന്നത് ഇല്ലാതായിരുന്നു. അപ്പോള്‍ തട്ടുകട എന്നാല്‍ മനസ്സില്‍ ആദ്യം വരിക കെ.എഫ്.സി പോലെ ഈ ഫുഡ് ചൈന്‍ ആയിരിക്കും. അന്നൊരാള്‍ ബഷീറിന്റെ ഏതെങ്കിലും കഥയിലെ ഒരു പരാമര്‍ശത്തിലെ തട്ടുകട വായിച്ച് ഇത് തെറ്റാണെന്നു സമര്‍ത്ഥിക്കുന്നു. അതിന് കാരണം പറയുന്നതോ തട്ടു കട ബ്രാന്‍ഡ് ചെയ്യപ്പെട്ടിട്ട് നാല്പത് വര്‍ഷങ്ങളേ ആയുള്ളൂ എന്നും അതിനാല്‍ ഈ പ്രയോഗം തെറ്റാണെന്നും .

അറബിയില്‍ സ്വര്‍ണ്ണ നാണയത്തിന് ദിനാര്‍ എന്നും വെള്ളിനാണയത്തിനു ദിര്‍ഹം എന്നുമായിരുന്നു ഉപയോഗിച്ചിരുന്നത്, അത് അന്നത്തെ പൊതു നാമമായിരുന്നു.

പിന്നീട് ഈ നാണയങ്ങള്‍ ഇല്ലാതാവുകയും കടലാസ് കറന്‍സികള്‍ രൂപപ്പെടുകയും ചെയ്തപ്പോള്‍ ദിനാര്‍ സൗദിയുടെയും ദിര്‍ഹം യുഎഇ യുടെയുമെല്ലാം കറന്‍സികളായി

അതല്ലാതെ ഗ്രീക്ക് നാണയത്തുന്റെ പേരിത്, റോമന്‍ നാണയത്തിന്റെ പേരിത് എന്ന രീതിയിലുള്ള ഒരു പരാമര്‍ശമല്ല.

അതിലേറെ ബൈബിളില്‍ ഉപയോഗിച്ച വെള്ളി എന്നതിനു ഹീബ്രുവില്‍ എന്താണുപയോഗിച്ച പദമെന്നും അതിന്നു ഹിബ്രു ലെക്സികോണില്‍ കൊടുത്ത Keceph എന്ന പദത്തിന്റെ അര്‍ത്ഥമെന്ത് എന്നും പരിശോധിക്കുക.

The NAS Old Testament Hebrew Lexicon
Keceph TWOT - 1015a
keh'-sef Noun Masculine
Definition-silver, money-,silver-,as metal-,as ornament-,as colour-,money, shekels, talents-

ഇവിടെയും പണം എന്ന അര്‍ത്ഥം എന്നു തന്നെ വരുന്നു. ഇതിന്നും പുറമെ യൂസഫ് നബിയുടെ കാലത്ത് ഉപയൊഗിച്ചിരുന്ന വെള്ളിനാണയത്തിന് എന്തായിരുന്നു പേരെന്ന് ബൈബിള്‍ എവിടെയും പറയുന്നില്ല.

ഇതില്‍ സാജന്റെ ഒരു ആരോപണം വെള്ളിനാണയത്തിന്റെ എണ്ണം ഖുര്‍‌ആന്‍ പരയുന്നില്ല എന്നാണ്. എന്തിനാണു ഖുര്‍‌ആന്‍ അവിടെ കുറച്ച് എന്ന് പ്രയോഗിച്ചത്-

അത് തന്നെയാനു ഖുര്‍‌ആനും ബൈബിളും തമ്മിലുള്ള വ്യത്യാസം.

ബൈബിളില്‍ പറയുന്നത് മിദ്യാന്യകച്ചവടക്കാര്‍ കടന്നുപോകുമ്പോള്‍ അവര്‍ യോസേഫിനെ കുഴിയില്‍നിന്നു വലിച്ചു കയറ്റി, യിശ്മായേല്യര്‍ക്കും ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അവര്‍ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി. എന്നാണു-

ഖുര്‍‌ആനിലാകട്ടെ __ അവര്‍ അവനെ തുച്ഛമായ ഒരു വിലയ്ക്ക്‌- ഏതാനും വെള്ളിക്കാശിന്‌ - വില്‍ക്കുകയും ചെയ്തു. അവര്‍ അവന്‍റെ കാര്യത്തില്‍ താല്‍പര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു. __എന്നും

ഇവിടെ ഇരൂപത് വെള്ളിക്കാശ് എന്ന് വ്യക്തമാക്കുമ്പോള്‍ അവര്‍ യൂസഫിനെ എങ്ങിനെയെങ്കിലും പെട്ടെന്നു വില്‍ക്കാനുള്ള ശ്രമം നടത്തി എന്ന ഒരു വായന വരില്ല. അന്ന് ഒരടിമക്ക് എന്തു വില വരുമായിരുന്നു എന്നല്ലാം ഗവേഷണം നടത്തേണ്ടി വരും.

ഖുര്‍‌ആന്‍ അവിടെ അക്കാര്യം വ്യക്തമാക്കുന്നു. ഒരു വായനക്ക് അതാണു കൂടുതല്‍ അഭികാമ്യവും. അതു തന്നെയാണു ഖുര്‍‌ആനും ബൈബിളും തമ്മിലുള്ള വ്യത്യാസവും. ആവശ്യമില്ലാത്തിടത്ത് വിശദീകരണം നല്‍കി പുലിവാല്‍ പിടിക്കുന്നത് നാം കണ്ടുവല്ലോ?


8 comments:

 1. അപ്പോ ബൈബിള്‍ നിര്‍മ്മിച്ചത് പടച്ചോനല്ലേ....

  ReplyDelete
 2. എങ്ങിനെ ഇങ്ങിനെയൊക്കെ പടച്ചോന്‍ പറയും മാരീചാ

  ReplyDelete
 3. ജോസഫിനെ 20 വെള്ളിക്കാശിനാണ് വിറ്റത് എന്ന് ബൈബിളില്‍(പഴയനിയമം - തോറ) പറയുന്നു ....ഖുര്‍ ആനില്‍ ഇതേ ജോസഫിനെ ഏതാനും ദിര്‍ഹത്തിന് വിറ്റു എന്നും പറയുന്നു ....ജോസഫിനെ വിറ്റു എന്ന് പറയുന്ന കലഘട്ടം വെച്ച് അന്ന് ദിര്‍ഹമില്ല ..വെള്ളിക്കാശുകളാണ് ഉണ്ടായിരുന്നത് ......

  ഈ ഭാഗം ബൈബിളിലെ പഴയ നിയമത്തില്‍(തോറ) നിന്നും കോപ്പി അടിച്ചപ്പോള്‍ വെള്ളിക്കാശിനു പകരം പിന്നീട് പ്രചാരത്തില്‍ ഉണ്ടായിരുന്ന ദിര്‍ഹം ആക്കി തിരുത്തി എഴുതിയതല്ല എന്ന് പറയാന്‍ പറ്റുമോ ....മലയാളം തര്‍ജമയില്‍ ദിറഹത്തിന്റെ മലയാളമായി വെള്ളിക്കശെന്നു ഉപയോഗിച്ചതും തിരുത്തല്‍ തന്നെ ...

  ReplyDelete
 4. Nassiyansan

  അറബിയില്‍ ദിര്‍ഹം എന്ന വാക്കിനു വെള്ളിനാണയം എന്നാണര്‍ത്ഥം എന്നു വിശദീകരിച്ചല്ലോ-
  ബൈബിളില്‍ നിന്നടിച്ചു മാറ്റിയിരുന്നെങ്കില്‍ എന്തെല്ലാം അബദ്ധങ്ങളാണു നാസിയാന്‍ അടിച്ചുമാറ്റുമായിരുന്നത്!!
  പോസ്റ്റ് ശരിക്കുമൊന്നു വായിച്ച് നോക്കു- ദിര്‍ഹം എന്നതിന്ന് യുഎഇ കറന്‍സി എന്നെല്ലാം അര്‍ത്ഥം കൊടുക്കാന്‍ കഴിയില്ലല്ലൊ!!!

  ReplyDelete
 5. നല്ലൊരു ഖണ്ഡനം. അഭിനന്ദനങ്ങള്‍.

  ReplyDelete
 6. ഖുര്‍ആന്‍ പരിഭാഷകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍, വിവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഇസ്‌ലാമിക കേരളത്തിലെ പ്രശസ്ത പണ്ഡിതനായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ രചനകളുടെയും പ്രഭാഷണങ്ങളുടെയും ഒരു ഡിജിറ്റല്‍ സമാഹാരമാണ് ഈ വെബ്സൈറ്റിലൂടെ ലക്ഷ്യമിടുന്നത്. ശബാബ്, അല്‍ മനാര്‍, സ്നേഹസംവാദം തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, ചോദ്യോത്തര പംക്തികള്‍, മറ്റു ലേഖനങ്ങള്‍, അദ്ദേഹം രചിച്ച പുസ്തകങ്ങള്‍, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എന്നിവ വിവിധ ഡിജിറ്റല്‍ രൂപങ്ങളില്‍ ഈ വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. ആനുകാലിക വിഷയങ്ങളെ അപഗ്രഥിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പുതിയ ലേഖനങ്ങളും പഠനങ്ങളും ഈ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്. URL : http://hameedmadani.hudainfo.com

  ReplyDelete
 7. കാട്ടിപ്പരുത്തി,
  ഒരു സര്‍വ്വ നാമ കസര്‍ത്ത് എന്റെ ബ്ലോഗില്‍ നേരിട്ടു നടത്തിയിട്ടും ഇവിടെ അത് വേണ്ട വിധം അവതരിപ്പിച്ചോ എന്ന് എന്ന് എനിക്ക് സംശയം ഉണ്ട്.

  ഷെക്കലിന്റെ ലെക്സികോണ്‍ മാത്രമേ താങ്കള്‍ ഇവിടെ പറഞ്ഞിട്ടുള്ളൊ, ദിര്‍ഹത്തിന്റെ കൊടുക്കാന്‍ വിട്ടു പോയതാണെങ്കില്‍ കൂട്ടി ചേര്‍ക്കൂ.

  എന്റെ ബ്ലൊഗില്‍ വ്യക്തമാക്കിയിട്ടുണ്ട്, ദിര്‍ഹം എന്ന നാണയത്തിന്റെ പേരും ഉപയോഗവും വന്ന വഴി. താങ്കള്‍ അതിനെ തിരുത്തിയും കണ്ടില്ല. ജോസഫിന്റെ കാലത്ത് ദിര്‍ഹം എന്ന വാക്ക് ലോകത്തെവിടേയും ഉപയോഗിച്ചിട്ടില്ല എന്നും ഞാന്‍ വ്യക്തമാക്കാന്‍ ശ്രമിച്ചിരുന്നു. ഇവിടെ അത് ആവര്‍ത്തിക്കാന്‍ താത്പര്യമില്ല.

  ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.