Thursday, April 29, 2010

യിശ്മായേലോ അതോ ഇസ്‌ഹാക്കോ

യിശ്മായീലിനു ശേഷം അബ്രഹാമിനും സാറക്കും ഒരു മകന്റെ സന്തോഷവാര്‍ത്ത അറിയിക്കുന്നുണ്ട്. അവയുടെ വിവരണം ബൈബിളിലെയും ഖുര്‍‌ആനിലെയും വ്യത്യസ്ഥതകള്‍ നോക്കുക.

1. അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പില്‍വെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോള്‍ അവന്‍ കൂടാരവാതില്‍ക്കല്‍ ഇരിക്കയായിരുന്നു. 2. അവന്‍ തലപൊക്കി നോക്കിയപ്പോള്‍ മൂന്നു പുരുഷന്മാര്‍ തന്റെ നേരെ നിലക്കുന്നതു കണ്ടു; അവരെ കണ്ടപ്പോള്‍ അവന്‍ കൂടാരവാതില്‍ക്കല്‍ നിന്നു അവരെ എതിരേല്പാന്‍ ഔടിച്ചെന്നു നിലംവരെ കുനിഞ്ഞു 3. യജമാനനേ, എന്നോടു കൃപയുണ്ടെങ്കില്‍ അടിയനെ കടന്നുപോകരുതേ. 4. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിന്‍ കീഴില്‍ ഇരിപ്പിന്‍ . 5. ഞാന്‍ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങള്‍ക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങള്‍ അടിയന്റെ അടുക്കല്‍ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവര്‍ പറഞ്ഞു. 6. അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തില്‍ സാറയുടെ അടുക്കല്‍ ചെന്നുനീ ക്ഷണത്തില്‍ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു. 7. അബ്രാഹാം പശുക്കൂട്ടത്തില്‍ ഔടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളകൂട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കല്‍ കൊടുത്തു; അവന്‍ അതിനെ ക്ഷണത്തില്‍ പാകം ചെയ്തു. 8. പിന്നെ അവന്‍ വെണ്ണയും പാലും താന്‍ പാകം ചെയ്യിച്ച കാളകൂട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പില്‍ വെച്ചു. അവരുടെ അടുക്കല്‍ വൃക്ഷത്തിന്‍ കീഴില്‍ ശുശ്രൂഷിച്ചു നിന്നു; അവര്‍ ഭക്ഷണം കഴിച്ചു. (ഉത്:18)
ഇനി ഖുര്‍‌ആനിലെ ഈ ഭാഗങ്ങള്‍-
നമ്മുടെ ദൂതന്‍മാര്‍ ഇബ്രാഹീമിന്‍റെ അടുത്ത്‌ സന്തോഷവാര്‍ത്തയും കൊണ്ട്‌ വരികയുണ്ടായി. അവര്‍ പറഞ്ഞു: സലാം. അദ്ദേഹം പ്രതിവചിച്ചു. സലാം വൈകിയില്ല. അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ട്‌ വന്നു.
എന്നിട്ട്‌ അവരുടെ കൈകള്‍ അതിലേക്ക്‌ നീളുന്നില്ലെന്ന്‌ കണ്ടപ്പോള്‍ അദ്ദേഹത്തിന്‌ അവരുടെ കാര്യത്തില്‍ പന്തികേട്‌ തോന്നുകയും അവരെ പറ്റി ഭയം അനുഭവപ്പെടുകയും ചെയ്തു. അവര്‍ പറഞ്ഞു: ഭയപ്പെടേണ്ട. ഞങ്ങള്‍ ലൂത്വിന്‍റെ ജനതയിലേക്ക്‌ നിയോഗിക്കപ്പെട്ടിരിക്കുകയാണ്‌.(ഖു:11:69-70)

ബൈബിളില്‍ യഹോവ അഥവാ ദൈവം സ്വയം അബ്രഹാമിന്റെ അരികില്‍ വരുന്നു. ഖുര്‍‌ആനിലാകട്ടെ ദൂതന്മാര്‍ അഥവാ മലക്കുകളാണു വരുന്നത്.
ബൈബിള്‍ ദൈവം ഭക്ഷണം കഴിക്കുന്നു. കാളകുട്ടിയെ പാകം ചെയ്തത് തിന്നുന്ന ദൈവം!!! - എന്നാല്‍ മലക്കുകളുടെ കൈകള്‍ തളികയിലേക്ക് നീളുന്നില്ല,
ഇബ്രാഹീം നബി ഇത് മലക്കുകളാണെന്നറിഞ്ഞതിനാലാണു ഭയപ്പെടുന്നത്. കാരണം അദ്ദേഹത്തിന്നറിയാം മലക്കുകള്‍ മുന്നറിയിപ്പുമായോ അല്ലെങ്കില്‍ സന്തോഷ വാര്‍ത്തകളുമായോ ആണു മനുഷ്യ രൂപത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്. അതിനാല്‍ തന്റെ ജനത്ക്ക് വല്ല ആപത്തും വരുന്നോ എന്ന കാര്യത്തില്‍ ഇബ്രാഹിം നബി ഭയപ്പെടുന്നു.

9. അവര്‍ അവനോടുനിന്റെ ഭാര്യ സാറാ എവിടെ എന്നു ചോദിച്ചതിന്നു കൂടാരത്തില്‍ ഉണ്ടു എന്നു അവന്‍ പറഞ്ഞു. 10. ഒരു ആണ്ടു കഴിഞ്ഞിട്ടു ഞാന്‍ നിന്റെ അടുക്കല്‍ മടങ്ങിവരും; അപ്പോള്‍ നിന്റെ ഭാര്യ സാറെക്കു ഒരു മകന്‍ ഉണ്ടാകും എന്നു അവന്‍ പറഞ്ഞു. സാറാ കൂടാരവാതില്‍ക്കല്‍ അവന്റെ പിന്‍ വശത്തു കേട്ടുകൊണ്ടു നിന്നു. 11. എന്നാല്‍ അബ്രാഹാമും സാറയും വയസ്സു ചെന്നു വൃദ്ധരായിരുന്നു. സ്ത്രീകള്‍ക്കുള്ള പതിവു സാറെക്കു നിന്നു പോയിരുന്നു.
12. ആകയാല്‍ സാറാ ഉള്ളുകൊണ്ടു ചിരിച്ചുവൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ? എന്റെ ഭര്‍ത്താവും വൃദ്ധനായിരിക്കുന്നു എന്നു പറഞ്ഞു. 13. യഹോവ അബ്രാഹാമിനോടുവൃദ്ധയായ ഞാന്‍ പ്രസവിക്കുന്നതു വാസ്തവമോ എന്നു പറഞ്ഞു സാറാ ചിരിച്ചതു എന്തു? 14. യഹോവയാല്‍ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോള്‍ ഞാന്‍ നിന്റെ അടുക്കല്‍ മടങ്ങിവരും; സാറെക്കു ഒരു മകന്‍ ഉണ്ടാകും എന്നു അരുളിച്ചെയ്തു. 15. സാറാ ഭയപ്പെട്ടുഇല്ല, ഞാന്‍ ചിരിച്ചില്ല എന്നു പറഞ്ഞു. അങ്ങനെയല്ല, നീ ചിരിച്ചു എന്നു അവന്‍ അരുളിച്ചെയ്തു. (ഉത്:18)
സാറ ദൈവത്തോട് വരെ കളവു പറയുന്നു. സന്തോഷ വാര്‍ത്ത അവള്‍ക്കു താങ്ങാനാവുന്നില്ല എന്നത് നേര്. പക്ഷെ ഇവിടെ ദൈവവും സാറായും പരസ്പരം കുറ്റപ്പെടുത്തുന്നു.
അദ്ദേഹത്തിന്‍റെ (ഇബ്രാഹീം നബി ( അ ) യുടെ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക്‌ ഇഷാഖിനെപ്പറ്റിയും, ഇഷാഖിന്‍റെ പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു. അവര്‍ പറഞ്ഞു: കഷ്ടം! ഞാനൊരു കിഴവിയായിട്ടും പ്രസവിക്കുകയോ? എന്‍റെ ഭര്‍ത്താവ്‌ ഇതാ ഒരു വൃദ്ധന്‍! തീര്‍ച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ. അവര്‍ ( ദൂതന്‍മാര്‍ ) പറഞ്ഞു: അല്ലാഹുവിന്‍റെ കല്‍പനയെപ്പറ്റി നീ അത്ഭുതപ്പെടുകയോ? ഹേ, വീട്ടുകാരേ, നിങ്ങളില്‍ അല്ലാഹുവിന്‍റെ കാരുണ്യവും അനുഗ്രഹങ്ങളുമുണ്ടായിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ സ്തുത്യര്‍ഹനും മഹത്വമേറിയവനും ആകുന്നു. അങ്ങനെ ഇബ്രാഹീമില്‍ നിന്ന്‌ ഭയം വിട്ടുമാറുകയും, അദ്ദേഹത്തിന്‌ സന്തോഷവാര്‍ത്ത വന്നുകിട്ടുകയും ചെയ്തപ്പോള്‍ അദ്ദേഹമതാ ലൂത്വിന്‍റെ ജനതയുടെ കാര്യത്തില്‍ നമ്മോട്‌ തര്‍ക്കിക്കുന്നു. തീര്‍ച്ചയായും ഇബ്രാഹീം സഹനശീലനും, ഏറെ അനുകമ്പയുള്ളവനും പശ്ചാത്താപമുള്ളവനും തന്നെയാണ്‌.
ഇബ്രാഹീമേ, ഇതില്‍ നിന്ന്‌ പിന്തിരിഞ്ഞേക്കുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ കല്‍പന വന്നു കഴിഞ്ഞു. തീര്‍ച്ചയായും അവര്‍ക്ക്‌ റദ്ദാക്കപ്പെടാത്ത ശിക്ഷ വരുകയാകുന്നു. (ഖു:11:71-76)
സാറ വളരെ വൃദ്ധയായി കഴിഞ്ഞിരുന്നു, അതിനാല്‍ അവര്‍ക്ക് ഈ വാര്‍ത്ത ആദ്യം ഉള്‍കൊള്ളാനായില്ല, എന്നാല്‍ ദൈവത്തിന്റെ അനുഗ്രഹങ്ങളെ കുറിച്ച് മലക്കുകള്‍ സൂചിപ്പിച്ചപ്പോള്‍ അവര്‍ക്കൊന്നും തന്നെ പിന്നീട് പറയാനുണ്ടായില്ല.
മുസ്ലിങ്ങളും ക്രൈസ്തവരും വിയോജിക്കുന്ന ഒരു ഭാഗം ആരെയാണു ബലിയര്‍പ്പിക്കാന്‍ ദൈവം തിരഞ്ഞെടുത്തത് എന്നതിനാലാണു.
ബൈബിള്‍ കാണുക-
1. അതിന്റെ ശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാല്‍അബ്രാഹാമേ, എന്നു വിളിച്ചതിന്നുഞാന്‍ ഇതാ എന്നു അവന്‍ പറഞ്ഞു. 2. അപ്പോള്‍ അവന്‍ നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാന്‍ നിന്നോടു കല്പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു. (ഉത്:22)
ബൈബിള്‍ പ്രകാരം ഏകജാതനായ പുത്രനെയാണു ദൈവം ബലി നല്‍കാന്‍ ആവശ്യപ്പെടുന്നത്. ബൈബിള്‍ പ്രകാരം തന്നെ ആദ്യപുതന്‍ യിശ്മായീല്‍ ആണു. അപ്പോള്‍ യിസ്‌ഹാക്ക് ജനിക്കുന്നതിന്നു മുമ്പാണ് ഈ ബലിയുണ്ടായതെന്ന് നമുക്ക് മനസ്സിലാക്കാം. പല കാര്യങ്ങളിലെന്ന പോലെ ഇവിടെയും ബൈബിളിലെ എഴുത്തുകാര്‍ക്ക് തെറ്റു പറ്റിയതാണ്.
അല്ലെങ്കില്‍ യിസ്ഹാക്ക് ജനിച്ചപ്പോള്‍ യിശ്മയേല്‍ മരണപ്പെട്ടു എന്നു വരണം. യിസ്‌ഹാക്കിന്റെ ജനനശേഷമാണ് ഹാഗര്‍ വീടുവിട്ട് ബൈബിള്‍ പ്രകാരമിറങ്ങുന്നത്. എന്നാല്‍ ഇസ്മാഈല് കൈകുഞ്ഞാകുമ്പോഴാണു, യിസ്‌ഹാക്കിന്റെ ജനനത്തിനു മുമ്പാണെന്നാണു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്. ബൈബിള്‍ പ്രകാരം തന്നെ യിശ്മായേലിനു ശേഷം പതിമൂന്ന് കൊല്ലം കഴിഞ്ഞാണു ഇസ്‌ഹാക്ക് ജനിക്കുന്നത്.
അതിനാല്‍ ബൈബിളിന്റെ ഈ പരാമര്‍ശം നിരാകരിക്കേണ്ടി വരുന്നു.
ഇബ്രാഹീമിന്റെ സ്വത്തിന്നവകാശിയാകുമെന്ന ഭയത്താലാണ് സാറ ഹാഗറിനെ പുറത്താക്കുന്നതെന്നാണു ബൈബിള്‍ പരയുന്നത്, എന്നാല്‍ ദൈവ കല്‍‌പന പ്രകാരം ഇബ്രാഹീം നബി ഹാജറിനെ മക്കയില്‍ താമസിപ്പിക്കുന്നു എന്നാണ് ഖുര്‍‌ആന്‍ പറയുന്നത്.
തന്നെ ബലിയര്‍പ്പിക്കണമെന്ന ദൈവ കല്പന പുത്രനില്‍ നിന്നും അബ്രഹാം മറച്ച് വക്കുന്നതായാണ് പറയുന്നത്
അബ്രാഹാം ഹോമയാഗത്തിന്നുള്ള വിറകു എടുത്തു തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലില്‍ വെച്ചു; തീയും കത്തിയും താന്‍ എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു. 7. അപ്പോള്‍ യിസ്ഹാക്‍ തന്റെ അപ്പനായ അബ്രാഹാമിനോടുഅപ്പാ, എന്നു പറഞ്ഞതിന്നു അവന്‍ എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാല്‍ ഹോമയാഗത്തിന്നു ആട്ടിന്‍ കുട്ടി എവിടെ എന്നു അവന്‍ ചോദിച്ചു. 8. ദൈവം തനിക്കു ഹോമയാഗത്തിന്നു ഒരു ആട്ടിന്‍ കുട്ടിയെ നോക്കിക്കൊള്ളും, മകനേ, എന്നു അബ്രാഹാം പറഞ്ഞു. അങ്ങനെ അവര്‍ ഇരുവരും ഒന്നിച്ചു നടന്നു. 9. ദൈവം കല്പിച്ചിരുന്ന സ്ഥലത്തു അവര്‍ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു അടുക്കി, തന്റെ മകന്‍ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേല്‍ വിറകിന്മീതെ കിടത്തി. 10. പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിന്നു കത്തി എടുത്തു.
എന്നാല്‍ ഖുര്‍‌ആനില്‍ മകനെ വിളിച്ച് ദൈവ കല്പന അറിയിക്കുകയും തന്റെ സന്നദ്ധത മകന്‍ അബ്രഹാമിനെ അറിയിക്കുകയും ചെയ്യുന്നു. അങ്ങിനെ പിതാവിനെ പോലെ ദൈവത്തിന്നടിമ പ്പെടുന്ന കല്പനകള്‍ അനുസരിക്കുന്ന ഒരു മകനെയാണു ഖുര്‍‌ആന്‍ പരിചയപ്പെടുത്തുന്നത്.
എന്നിട്ട്‌ ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന്‌ ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട്‌ നോക്കൂ: നീ എന്താണ്‌ അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത്‌ താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌.
(ഖുര്‍:37:101-102)

മനുഷ്യകരവിരുതും ദൈവ വചനങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളാണിവയെല്ലാം-

6 comments:

  1. ഖുര്‍ആന്‍ ബൈബിളില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് വാദം രണ്ടുഗ്രന്ഥങ്ങളുടെയും വായനതന്നെ പോളിക്കും. ഒരു സമാധാനത്തിന് പറയുന്നതിനപ്പുറം മറ്റൊരു തെളിവും ഇതുസംബന്ധമായി ആരും ഉന്നയിക്കുന്നത് കണ്ടിട്ടില്ല.

    ബലിപുത്രന്‍ ആര് ? ഈ വിഷയത്തിലുള്ള ചര്‍ച ഇവിടെയും വായിക്കാം.

    ReplyDelete
  2. "ഖുര്‍ആന്‍ ബൈബിളില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് വാദം രണ്ടുഗ്രന്ഥങ്ങളുടെയും വായനതന്നെ പോളിക്കും. ഒരു സമാധാനത്തിന് പറയുന്നതിനപ്പുറം മറ്റൊരു തെളിവും ഇതുസംബന്ധമായി ആരും ഉന്നയിക്കുന്നത് കണ്ടിട്ടില്ല." ഖുറാന്‍ ബൈബിളില്‍ നിന്നും കൊപ്പിയടിച്ചതാണ് എന്ന് വിവരം ലവലേശം ഇല്ലാത്തവരേ പറയൂ.... ബൈബിള്‍ എന്താണെന്ന് പോലും അറിയാത്ത ഒരാള്‍ ചില കേട്ടറിവുകള്‍ വെച്ച് പടച്ചുണ്ടാക്കിയതാണ് ഖുറാന്‍ എന്ന് മനസ്സിലാക്കാന്‍ താന്കള്‍ പറഞ്ഞത് പോലെ ഈ രണ്ടു ഗ്രന്ഥങ്ങളും ഒന്ന് വായിച്ച് നോക്കിയാല്‍ മതി....
    "ബൈബിള്‍ ദൈവം ഭക്ഷണം കഴിക്കുന്നു. കാളകുട്ടിയെ പാകം ചെയ്തത് തിന്നുന്ന ദൈവം!!! - എന്നാല്‍ മലക്കുകളുടെ കൈകള്‍ തളികയിലേക്ക് നീളുന്നില്ല" കഷ്ടം ഭക്ഷണം കഴിക്കാന്‍ പോലും കഴിക്കാന്‍ ആവതില്ലാത്ത ഈ അല്ലാഹു എങ്ങനെ ദൈവമാകും...? ഭക്ഷണം കഴിച്ചാല്‍ എങ്ങനെ ദൈവീകത നഷ്ടപ്പെടും. ഈ ഭൂമിയിലെ കണക്ക് വെച്ച് നബി ദൈവത്തെ അളക്കുമ്പോള്‍ വരുന്ന ചില പ്രശ്നമാണിത്. ഭക്ഷണ സാധനങ്ങള്‍ തീയിലെക്കിട്ടാല്‍ തീ വൃത്തികേട് ആകുമോ സുഹൃത്തേ..... തീ അശുദ്ധമാകില്ലെങ്കില്‍ ദൈവം അശുദ്ധമാകുമെന്നു പറയുന്നതില്‍ ഉള്ള യുക്തിയെന്തു? ഈ ഭൂമിയില്‍ സുലഭമായ വെറും തീയിനേക്കാള്‍ ആശക്തനായ അല്ലാഹുവിനെ പിടിച്ചു യഹോവ കളിക്കുന്ന പണി നിര്തുകയല്ലേ കാട്ടിപ്പരുത്തി നല്ലത്. ബൈബിള്‍ പറയുന്നു ദൈവം ദഹിപ്പിക്കുന്ന അഗ്നിയാകുന്നു എന്ന്. ഇപ്പോള്‍ മനസ്സിലായില്ലേ യഹോവയും ഭക്ഷണം കഴിച്ചാല്‍ ആശുദ്ധനാകുകയും ചെയ്യുന്ന അല്ലാഹുവും തമ്മിലുള്ള വ്യത്യാസം. എച്ചൂട്ടിയാല്‍ മുഴച്ചു തന്നെയിരിക്കും. പ്രിയ്യപ്പെട്ട കാട്ടിപ്പരുത്തി ഇനിയെങ്കിലും അല്ലാഹുവിന്‍റെ അളവുകോലുകള്‍ വെച്ച് ബൈബിളിലെ സര്‍വ്വശക്തനായ യഹോവയാം ദൈവത്തിനെ അളക്കാന്‍ വന്നേക്കരുത്....

    ReplyDelete
    Replies
    1. മലക്കുകൾ എന്നാൽ ദൈവമല്ല. ദൈവ സൃഷ്ടികളാണു. പക്ഷെ, അവർ ഭക്ഷണം കഴിക്കാത്തവരാണു. പ്രവാചകനായ ഇബ്രാഹീം (അ)മിനു അവർ മലക്കുകൾ മനുഷ്യ രൂപത്തിൽ വന്നവരാണെന്നു അറിയില്ലായിരുന്നു. അതിനാലാണു ഭക്ഷണം പാകം ചെയ്തു മുമ്പിൽ വച്ചത്.
      ഇനി അല്ലാഹു ഭക്ഷണമോ വിശ്രമമോ ആവശ്യമില്ലാത്തവനായാണു ഖുർആൻ പരിച്കയപ്പെടുത്തുന്നത്. അതെല്ലാതെ സൃഷ്ടിപ്പിനു ശേഷം വിശ്രമിക്കുന്ന ഒരു ദൈവത്തെയല്ല ഖുർആനിലൂടെ നമുക്ക് മനസ്സിലാകുക. ഭക്ഷണവും വിശ്രമവും വിസർജ്ജനവുമെല്ലാം സൃഷ്ടിയുടെ ആവശ്യമാണു. ഭൂമിയിലെയോ സ്വർഗ്ഗത്തിലെയോ എവിടെയുമുള്ള ഭക്ഷണവും ദൈവത്തിനാവശ്യമില്ല. അത് ദൈവീകവുമല്ല.

      Delete
  3. ഇവിടെ കുർആനിൽ ഇസ്മായിൽ നബിയുടെ പേർ പറയുന്നില്ലല്ലോ..അപ്പൊ ഇഷാക്കാണെന്ന് കരുതിക്കൂടെ

    ReplyDelete
    Replies
    1. ഹദീസുകളിൽ ഇസ്മായീൽ ആണെന്ന് വ്യക്തമായുണ്ട്

      Delete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.