പല എന്റെ സുഹൃത്തുക്കളും എനിക്കു വിളിച്ച് ചോദിക്കുന്നുണ്ട്- ഇത് പോലെയൊരു സംവാദം കൊണ്ട് എന്താണു ഞാനുദ്ദേശിക്കുന്നത് എന്ന്?
അതിനാല്‍ ആമുഖത്തില്‍ പറഞ്ഞതാണെങ്കിലും ഒന്നു കൂടി വ്യക്തമാക്കുകയാണു. എന്റെ ചീന്തുകള്‍ എന്ന ബ്ലോഗിലെ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും എന്ന പോസ്റ്റില്‍ ഞാന്‍ വ്യക്തമാകിയ ഒരു കാര്യമുണ്ട്.
ഒരാള്‍ക്ക് അയാളുടെ മതം(മതമില്ലായ്മയും) , രാഷ്ട്രീയം, ചിന്താഗതികള്‍ എല്ലാം ശരിയാണെന്നു വിശ്വസിക്കാനുള്ള അവകാശമുണ്ട്. അത് മാത്രമാണെന്ന് വരെ. പക്ഷെ എന്തു കൊണ്ട് മറ്റുള്ളവര്‍ അവരുടെത് ശരിയെന്നു കരുതുന്നു എന്നു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് കൂടുതള്‍ ഉള്‍കാഴ്ച്ച നല്‍കുവാന്‍ സഹായകമാകും.ഇതിനെയാണു സംവാദം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. സംവാദം ഒരു സമൂഹത്തിന്റെ പോസിറ്റിവ് ആയ വളര്‍ച്ചയുടെ ലക്ഷണമാണു. ഞാനെന്തുകൊണ്ട് ഇങ്ങിനെ വിശ്വസിക്കുന്നു എന്ന് പറയുന്നതോടൊപ്പം നിങ്ങളെന്തുകൊണ്ട് അങ്ങിനെ പറയുന്നു എന്നു മനസ്സിലാക്കാനും അറിയുവാനുമുള്ള മാനസിക വളര്‍ച്ചയുള്ള വ്യക്തിക്കും സമൂഹത്തിനോടും മാത്രമേ ഒരു സംവാദത്തിനുള്ള സാധ്യതയുള്ളൂ.
ഇവിടെയും ഞാന്‍ കരുതുന്നത് എന്റെ വിശ്വാസം ശരിയും ബൈബിളിലേത് ശരിയില്ലായ്മയും എന്നു തന്നെയാണു. അത് എന്തുകൊണ്ട് ഞാന്‍ അങ്ങിനെ വിശ്വസിക്കുന്നു എന്ന് വിശദീകരിക്കുക മാത്രമാണു ചെയ്യുന്നത്. ഇതില്‍ വ്യക്തിപരമായ ഒരു അമര്‍ശവും ആരൊടുമില്ല. എന്തുകൊണ്ട് എന്റെ ശരി എന്നതോടൊപ്പം തന്നെ എന്തുകൊണ്ട് നിങ്ങളുടേത് ശരിയല്ല എന്നു കൂടി വ്യക്തമാക്കാന്‍ ശ്രമിക്കുന്നു.
കാരണം രണ്ടും രണ്ടും കൂട്ടിയാല്‍ നാലു മാത്രമെ ഉണ്ടാകൂ, അതിന്റെ തെറ്റാകട്ടെ നാലെല്ലാത്ത എല്ലാതുമായിരിക്കുകയും ചെയ്യും. ഇത് ശരിയുടെ ഒരു നിസ്സഹായതയാണ്. അതു കൊണ്ടാണു തന്റെ ചിന്താഗതിയാണു ശരി എന്നതില്‍ എല്ലാവരും തര്‍ക്കിക്കുന്നത്. അപ്പോള്‍ എനിക്കെന്റെ ശരി വ്യക്തമാക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ ശരികേടിനേയും വ്യക്തമാക്കേണ്ടി വരും.
ഞാന്‍ മുമ്പ് തന്നിരുന്ന ഒരുറപ്പ് വീണ്ടും ആവര്‍ത്തിക്കുന്നു. ബൈബിളിനെ ഞാന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഔദ്യോഗിക സൈറ്റുകളില്‍ നിന്നും ക്രൈസ്തവര്‍ വിശ്വസിക്കുന്ന അടിസ്ഥാന പ്രമാണങ്ങളും മാത്രമേ ഉപയോഗിക്കുകയുള്ളൂ, അല്ലാതെ വിമര്‍ശകരുടെ ക്രൈസ്തവര്‍ അടിസ്ഥാനമില്ല എന്നു വിശ്വസിക്കുന്ന രേഖകളെ ആശ്രയിക്കില്ല.
ഇത് കേവലമൊരു വാദപ്രതിവാദമല്ല, മരണാനന്തരം പരലോക മോക്ഷത്തില്‍ വിശ്വസിക്കുന്ന രണ്ടു വിഭാഗങ്ങളെന്ന നിലക്ക് ഒരു സത്യമേ ഉണ്ടാകൂ. അതിനാല്‍ ആ സത്യത്തിലേക്കുള്ള ഒരന്യേഷണമാണു. ഞാനെന്ന ചെറിയ മനുഷ്യനു ചെയ്യാന്‍ കഴിയുന്ന ഒരു ചെറിയ അന്യേഷണം.
ചിലരെങ്കിലും വേദനിക്കാതിരിക്കില്ല. മനപൂര്‍വമല്ല. പക്ഷെ ആരെയും വേദനിപ്പിക്കാതിരിക്കുക എന്നത് ചിലപ്പോള്‍ നടന്നെന്നു വരില്ല.
ഇനിയുള്ള പോസ്റ്റുകള്‍ ചരിത്രവുമായും ബന്ധപ്പെട്ടവയാണു. ചരിത്രവും വിശ്വാസവും പലപ്പോഴും ഇടകലര്‍ന്നായിരിക്കും എഴുതുന്നത്, അതിനാല്‍ ചരിത്രത്തില്‍ താത്പര്യമുള്ളവര്‍ക്ക് പിന്തുടരാവുന്നതാണു. സത്യത്തില്‍ താത്പര്യമുള്ളവര്‍ക്കും.
തുടരുക... സര്‍വ്വ ഭാവുകങ്ങളും..
ReplyDeleteപ്രിയ കാട്ടിപ്പരുത്തി,
ReplyDeleteഇയ്യിടെയായി ഈ മുറവിളി കുറച്ചധികമാണ്. ഇത്രകാലവും ഇങ്ങനെ ഒരു സംശയം ആരും ഉന്നയിച്ചുകണ്ടിട്ടില്ല. സംവാദം ബുദ്ധിയും ചിന്തയുമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണമാണ്. അതോടൊപ്പം അപഹാസവും സംവാദവും ഇവിടെ തിരിച്ചറിയാതെ പോകുന്നു. യുക്തിവാദികള്‍ക്ക് സംവാദത്തേക്കാള്‍ താല്‍പര്യം വാദപ്രതിവാദവും അപഹാസവും വെല്ലുവിളിയുമാണ്. ഇത് ആരോഗ്യമുള്ള തത്വശാസ്ത്രങ്ങളുടെ ആശയകൈമാറ്റത്തിന്റെ ശൈലിയല്ല. സംവാദത്തിലൂടെ ആശയകൈമാറ്റമാകണം ലക്ഷ്യം. എന്നാല്‍ മതമെന്നാല്‍ തകര്‍ക്കപ്പെടേണ്ടതാണ് അതില്‍ ഒരു നന്‍മയുമില്ല തിന്‍മയല്ലാതെ എന്ന മുദ്രാവാക്യത്തോടെയാണ് പോസ്റ്റുകളിടുന്നത് പോലും. ഇനിയിപ്പോള്‍ വേണ്ടത് വാദപ്രതിവാദമാണെത്രെ പരസ്യമായി എന്നാലെ കാര്യങ്ങള്‍ മനസ്സിലാകൂ എന്നിടത്താണുള്ളത്.
സംവാദം നടക്കട്ടേ. ഏറ്റവും നല്ലനിലയില്‍ സ്വന്തം മതത്തെക്കുറിച്ച് ഒരു മതിപ്പുമില്ലാത്തവരാണ് സംവാദത്തെ ഭയപ്പെടുന്നത്. സംവാദം ഒരു തെറ്റായിരുന്നെങ്കില്‍ ഖുര്‍ആന്‍ അത് അനുവദിക്കുമായിരുന്നില്ല. അതുകൊണ്ട് അത്തരം വിളികളും മെയിലും അവഗണിക്കുക. ഒന്നുകില്‍ ഒരു തത്വദീകഷയുമില്ലാത്ത സംവാദമെന്ന പേരിലെ ആക്ഷേപഹാസ്യം അല്ലങ്കില്‍ ക്രിയാത്മകമായ നിരൂപണം പോലും മറ്റുള്ളവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നേ എന്ന മുറവിളി. ഇതിന് മധ്യത്തിലാണ് സത്യമുള്ളത്.
ലത്തീഫ്,
ReplyDeleteസ്വന്തം മതത്തെക്കുറിച്ച് ഒരു മതിപ്പുമില്ലാത്തവരാണ് സംവാദത്തെ ഭയപ്പെടുന്നത്
ഞാന്‍ താങ്കളുടെ ബ്ലോഗില്‍ എഴുതിയ താഴെ പ്രതിപാധിക്കുന്ന കമന്റു മോടരേട്ടു ചെയ്യപ്പെട്ടതിന്റെ കാരണം ഈ ഭയം ആണോ?
----------------------
ഇത്രയുമാണ് എനിക്ക് പറയാനുള്ളത് ബാക്കി നിങ്ങള്‍ ഊഹിച്ചെടുത്തോളൂ. അല്ലെങ്കില്‍ ഏതെങ്കിലും പ്രാവാചക ചരിത്രം വായിച്ചോളൂ.
ലത്തീഫ്, ഉണ്ട് / ഇല്ല അല്ലെങ്കില്‍ അതെ / അല്ല എന്ന രീതിയില്‍ വളരെ വ്യക്തമായി ഒറ്റവാക്കില്‍ ഉത്തരം തരാന്‍ സാധിക്കുമായിരുന്ന മൂന്നു ചോദ്യങ്ങള്‍ ആണ് ഞാന്‍ താങ്കളോട് ചോദിച്ചത്. അവയ്ക്ക് നേരിട്ട് ഉത്തരം തരുന്നതിനു പകരം ഒരു വിശദീകരണം എഴുതിയിട്ട് എനിക്ക് വേണ്ടുന്ന ഉത്തരങ്ങള്‍ ഊഹിച്ചെടുത്തോളൂ എന്ന് താങ്കള്‍ ആവശ്യപ്പെട്ടതുകൊണ്ട് ഞാന്‍ ഊഹിച്ചെടുത്ത ഉത്തരങ്ങള്‍ പറയാം.
പള്ളികുളം സൂചിപ്പിച്ച ഖലീഫ സംഭവും പ്രവാചകന്റെ ക്ഷണം സ്വീകരിച്ചു ക്രൈസ്തവസംഘം പ്രവാചകന്റെ പള്ളിയില്‍ പ്രാര്‍ത്ഥിച്ചു എന്നതും ഒരിക്കലും പരസ്പരം തുല്യത പുലര്‍ത്തുന്ന കാര്യങ്ങള്‍ അല്ല. ക്രൈസ്തവസംഘത്തെ സ്വന്തം പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി ക്ഷണിച്ച പ്രവാചകനും ഖലീഫയെ സ്വന്തം പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി ക്ഷണിച്ച മെത്രാനും ഈ സംഭവങ്ങളില്‍ അന്യമതസ്തരോട് പുലര്‍ത്തുന്ന ബഹുമാനം ഒരുപോലെയാണ്.
പ്രവാചകന്റെ ക്ഷണം സ്വീകരിച്ചു ക്രൈസ്തവസംഘം പ്രവാചകന്റെ പള്ളിയില്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അവര്‍ പ്രവാചകനെ ബഹുമാനിച്ചു. എന്നാല്‍ തന്റെ അഥിതി ആയ വ്യക്തിക്ക് പ്രാര്‍ത്ഥന മുടങ്ങരുത് എന്ന കാരണത്താല്‍ സ്വന്തം പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി ക്ഷണിച്ച മെത്രാന്റെ ക്ഷണം നിരസിച്ചപ്പോള്‍ ഖലീഫ കാണാതെപോയത് ആ മെത്രാന്റെ മനസ്സിന്റെ വിശാലതയാണ്. (ഖലീഫ ആ സന്ദര്‍ഭത്തില്‍ വേറെ ഏതെങ്കിലും സ്ഥലത്ത് പോയി പ്രാര്‍ത്ഥിച്ചുവോ എന്ന് എനിക്കറിയില്ല).
ആ ക്ഷണം നിരസ്സിക്കുവാന്‍ ഖലീഫ പറഞ്ഞ കാരണത്തില്‍നിന്നും മനസ്സിലാവുന്നത് അദ്ദേഹത്തിനു, തന്റെ സമൂഹത്തെ / താന്‍ വിശ്വസിക്കുന്ന മതത്തെ പിന്തുടരുന്ന ജനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് "പഴുതുകള്‍ കണ്ടാല്‍ അതിലേക്കു നുഴഞ്ഞു കയറുവാന്‍ സാധ്യതയുള്ളവര്‍" എന്ന നിലയിലായിരുന്നു. അതുകൊണ്ടാണ് പള്ളിക്കുളം പറഞ്ഞതുപോലെയുള്ള "പ്രതിരോധ കുത്തിവെയ്പ്പ്" അദ്ദേഹത്തിന് സ്വന്തം വിശ്വാസം അനുസ്സരിച്ച് പ്രാര്‍ത്ഥനയ്ക്കായി സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍പോലും വേണ്ടിവന്നത്.
പ്രവാചകന്റെ ക്ഷണം സ്വീകരിച്ചു ക്രൈസ്തവസംഘം പ്രവാചകന്റെ പള്ളിയില്‍ പ്രാര്‍ത്ഥിച്ചു, എങ്കിലും ഇന്നുവരെയും ഒരു ക്രിസ്ത്യാനിയും ആ പള്ളിളുടെമേല്‍ അവകാശവാദം ഉന്നയിച്ചതായി താങ്കള്‍ക്കു അറിയില്ല. (അറിയുമായിരുന്നെങ്കില്‍ തീര്‍ച്ചയായും താങ്കള്‍ അത് പറയുമായിരുന്നു എന്ന് ഞാന്‍ കരുതുന്നു) അപ്പോള്‍ പള്ളിക്കുളം സൂചിപ്പിച്ചതരം " പ്രതിരോധ കുത്തിവെയ്പ്പ് " ക്രൈസ്തവര്‍ക്ക് ആവശ്യമില്ല എന്ന് സാരം.
ചോദ്യം ആവർത്തിക്കപ്പെടുമ്പോൾ ഉത്തരങ്ങളും ആവർത്തിക്കപ്പെടുന്നു. എന്റെ കമന്റ് ഇങ്ങനെയായിരുന്നു.:
ReplyDelete“ഇസ്ല്ലാമിന്റെ ഒരു പോളിസി നിങ്ങൾക്ക് ഇതിൽ കാണാൻ കഴിയും. പഴുതുകൾ അടക്കുക എന്നതാണത്. ഇനി വരുന്ന ഒരു ജനതയും അങ്ങനെ ഒരു വാക്കും മിണ്ടരുത് എന്ന് ഖലീഫക്ക് നിർബ്ബന്ധമുണ്ടായിരുന്നു. ബാബറി മസ്ജിദ് പ്രശ്നം നമുക്കറിയാം. പണ്ടെങ്ങോ അവിടെ രാമക്ഷേത്രമോ പ്രതിഷ്ഠയോ ഉണ്ടായിരുന്നു എന്ന അവകാശ വാദം ഉന്നയിച്ചാണ് ആ പള്ളി അക്രമികൾ തകർത്തത്. ആൾക്കൂട്ടമെന്നത് മാലാഖമാരല്ല. ഇനി വരാനിരിക്കുന്ന ജനതയെ ഓവർ എസ്റ്റിമേറ്റ് ചെയ്യാനോ എസ്റ്റിമേറ്റ് ചെയ്യാനോ ഖലീഫ കൂട്ടാക്കിയില്ല എന്നേ ഖലീഫയുടെ ആ പരാമർശത്തിന് അർത്ഥമുള്ളൂ. അല്ലാതെ ഇനി വരുന്ന മുസ്ലിങ്ങൾ ചർച്ച് പൊളിക്കും എന്ന തീർച്ചപ്പെടുത്തലിലല്ല ആ നിലപാട്. ഒരു പക്ഷേ വന്നാലോ എന്ന മുൻകരുതലിൽ ഒരു പ്രതിരോധ കുത്തിവെയ്പ്പ്. അത്രേ ഉള്ളൂ.
ഈ ചരിത്രത്തിന്റെ മറ്റൊരു ഗുണവശം എന്തെന്നാൽ, മുസ്ലിങ്ങൾ ഇതൊരു വലിയ പാഠമായി ഉൾക്കൊള്ളുന്നുവെന്നതാണ്. അവർ അഭിമാനത്തോടെ പറയുന്നു: ‘ ഞങ്ങളുടെ ഖലീഫ ‘ഇങ്ങനെയൊരു മത സൌഹാർദ്ദത്തിന്റെ ഉത്തമ മാതൃക കാട്ടിയിട്ടുണ്ട്’ എന്ന്. ഇത്തരം അനേകം മാനവികൈക്യത്തിറ്റെ ചരിത്ര കഥകൾ മുസ്ലിങ്ങൾ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറിക്കൊണ്ടിരിക്കുന്നു.
സന്തോഷിനോട്,
“ഖലീഫ ഉമർ“ എന്നപേരിൽ ഇസ്ലാമിക് പബ്ലിഷിംഗ് ഹൌസ് (IPH) പുറത്തിറക്കിയ ഒരു പുസ്തകമുണ്ട്. കഴിയുമെങ്കിൽ വായിക്കുക. ഇസ്ലാമിക ഭരണത്തിന്റെ ഉദാത്തമാതൃകയായിരുന്നു ഉമറിന്റെ ഭരണം. ഇസ്ലാമിന്റെ അന്യ മതസ്ഥരോടുള്ള സമീപനത്തെക്കുറിച്ചൊക്കെ നല്ല ഉൾക്കാഴ്ച കിട്ടുവാൻ സഹായിക്കുന്നതാണ് ആ പുസ്തകം “
മറ്റൊരു കമന്റ് ഇങ്ങനെയും:
ReplyDeleteസന്തോഷ്, വരികൾക്കിടയിൽ ചിന്തകളാകാം. വക്രിച്ച വായന എപ്പോഴും നല്ലതല്ല. നമ്മൾ വിമർശന ബുദ്ധ്യാമാത്രം വായിക്കുന്നതുകൊണ്ടുള്ള കുഴപ്പമാണത്. മനസ്സിനെ തുറന്നു വിട്ടുകൊണ്ട് വായിക്കുക. ഒരേ ചരിത്രം രണ്ടുരീതിയിലല്ല. രണ്ടായിരം രീതിയിൽ വായിക്കാനാവും. പക്ഷേ ചരിത്രത്തിൽ നിന്ന് പ്രഥമദൃഷ്ട്യാ കിട്ടുന്ന ചില പാഠങ്ങളുണ്ട്. ആ പാഠങ്ങളെ തിരസ്കരിച്ചുകൊണ്ടുള്ള ഒരു വിശകലനം ഒട്ടും നല്ലതല്ല. ചിന്തകളെ സ്വതന്ത്രമാക്കി വിട്ടില്ലെങ്കിൽ ഒരു പുസ്തകത്തിലെ ഒരു വരിപോലും നമുക്ക് വായിക്കുവാൻ സാധ്യമല്ല.
ഐഡിയ സ്റ്റാർ സിംഗർ പ്രോഗ്രാം കണ്ടു തുടങ്ങിയ ശേഷം എന്റെ സംഗീതാസ്വാദന ശേഷി വളരെ കുറഞ്ഞതായി കണ്ടെത്തി. ഞാൻ കേൾക്കുന്ന പാട്ടുകളിലെ തെറ്റുകൾക്കുവേണ്ടി മാത്രം എന്റെ കാത് കൂർത്തു കൂർത്തു വന്നു. സംഗീതം മൊത്തത്തിൽ ആസ്വാദ്യകരമാവുന്നുമില്ല. ഇപ്പോൾ ആ പരിപാടി കാണൽ നിർത്തി. ‘സംഗതികൾ’ മനുഷ്യനെ മരമാക്കി തീർത്തേക്കാം.
എല്ലാ ‘സംഗതികൾക്കും’ മേലെ സംഗീതം നൽകുന്ന ഒരു ഓവർ ഓൾ ഫീലിംഗ് ഉണ്ട്. ആ ഫീലിംഗ് ലഭ്യമാകുന്നില്ലെങ്കിൽ പാട്ടു കേട്ടതുകൊണ്ട് എന്തു ഗുണം?
പ്രവാചകന്റെ ചരിത്രമായാലും ഖലീഫയുടെ ചരിത്രമായാലും അതിൽ ഇരുവരും നൽകുന്ന ഒരു സന്ദേശമുണ്ട്. “ ഒരു ഇസ്ലാമിക രാഷ്ട്ര വ്യവസ്ഥയിൽ ഇതര മതസ്ഥരും ആദരിക്കപ്പെടണമെന്നതാണത്. അതിൽ മെത്രാനാണോ വലുത് ഖലീഫയാണോ വലുത് എന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഞാൻ അതിനുമുമ്പുള്ള കമന്റിൽ അത് ഏതാണ്ട് തഴെക്കാണും വിധം സൂചിപ്പിക്കുകയും ചെയ്തിരുന്നു.
ReplyDelete“ ചില പോപ്പുമാർ മിഡിൽ ഈസ്റ്റ് സന്ദർശിക്കുമ്പോൾ മുസ്ലിം പള്ളികളും സ്മാരകങ്ങളും സന്ദർശിക്കാറുണ്ട്. ഇനിപ്പറയു മാർപ്പാപ്പയാണോ വലുത് അതോ അദ്ദേഹത്തെ ക്ഷണിച്ച പള്ളിക്കമ്മിറ്റിക്കാരാണോ വലുത്? “
Dear Pallikulam,
ReplyDeleteSo according to you, in an islamic country other religions should also be respected (see your comment above)
Could you please give an example of such an islamic country where this is practised?
We all know what happens in Saudi Arabia, other gulf countries, Pakistan, Bangladesh, etc. All islamic countries are prime examples of minority marginalization.
manushya ,
ReplyDeleteസൌദി അറേബ്യയിൽ മൈനോരിറ്റി കംയൂണിറ്റി ഉള്ളതായി എനിക്കറിയല്ല. സൌദി അറേബ്യ പൂർണമായും ഒരു ഇസ്ലാമിക രാജ്യമാണെന്നതിലും എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അതുപോലെ തന്നെയാണ് നിങ്ങൾ നിരത്തിയ മറ്റു രാജ്യങ്ങളുടേയും അവസ്ഥ. ഇസ്ലാമിക രാഷ്ട്രവ്യവസ്ഥ എന്ന് പറയുമ്പോൾ ഞാൻ ഉദ്ദേശിക്കുന്നത് മുഹമ്മദ് നബിയും ഖലീഫമാരുമൊക്കെ നീതിപൂർവം ഭരിച്ചിരുന്ന ആ സുവർണ കാലഘട്ടത്തിലെ രാഷ്ട്ര വ്യവസ്ഥയെയാണ്. അതൊക്കെ തൽകാലം മറന്നാലും ഇന്ന് ഭൂലോകത്തുള്ള മുസ്ലിം രാജ്യങ്ങളൊക്കെ മൈനോരിറ്റിയെ പീഡിപ്പിക്കുന്നു എന്നു പറയുന്നത് പച്ചക്കള്ളമാണ്. ഞാൻ അറിഞ്ഞിടത്തോളം മുസ്ലിം രാജ്യങ്ങളിൽ മിക്കവയും അതിന്റെ ന്യൂനപക്ഷങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന രാജ്യങ്ങൾ തന്നെയാണ്. ഗൾഫ് രാജ്യങ്ങൾ മിക്കവയും അതിന് ഉദാഹരണങ്ങളാണ്. എല്ലായിടത്തും തങ്ങളുടെ ന്യൂനപക്ഷ പ്രജകൾക്ക് വേണ്ട ആരാധനാലയങ്ങൾ ഉൾപ്പടെയുണ്ട്. എന്തിന് ചില രാജ്യങ്ങളിൽ പുറം രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ കാലത്തേക്ക് തൊഴിലിനായി എത്തുന്നവർക്കു പോലും ആരാധനക്കായി ക്ഷേത്രങ്ങളും ചർച്ചുകളുമൊക്കെ ഒരുക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും ബഹുസ്വരമായ രാജ്യങ്ങൾ ഗൾഫ് രാജ്യങ്ങളാണെന്ന് ഞാൻ പറയും. അവർ അവിടെ വിവിധ മതസ്ഥരും രാഷ്ട്രക്കാരുമായ ആളുകളും ഒന്നിച്ചാണ് തങ്ങളുടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്. ‘അറബികൾ’ പന്നകളാണെന്ന് പറഞ്ഞു നടക്കുന്ന നമ്മളിൽ എത്രപേർ അറബികളുമായി നേരിട്ട് ഇടപെട്ടിട്ടുണ്ട്? മുൻവിധിയുടെ അടിസ്ഥാനത്തിൽ പരദൂഷണം പറയുകയല്ലാതെ അനുഭവങ്ങൾ ഉള്ളവർ നന്നേ കുറയും. ഓസ്ത്രേലിയ പോലെ ‘വിശാലമനസ്കരായ’ വെള്ളക്കാരുടെ രാജ്യങ്ങളിൽ അന്യനാട്ടുകാർ വംശീയ പീഡനം അനുഭവിക്കുന്ന അവസ്ഥ കൂടി ചേർത്തു വായിക്കുമ്പോഴേ മുസ്ലിം രാജ്യങ്ങളിലെ ബഹുസ്വരതയുടെ ആഴം നമുക്ക് മനസ്സിലാകൂ. കേരളക്കാരായ നമ്മിൽ ഗണ്യമായ ഒരു വിഭാഗം ജീവിതത്തിന്റെ മുക്കാൽ ഭാഗവും തിന്നും കുടിച്ചും മദിച്ചും ജീവിക്കുന്നത് തങ്ങൾ വായെടുത്താൽ കുറ്റം പറയുന്ന മുസ്ലിം രാജ്യങ്ങളിലാണെന്നത് മറന്നു പോകുന്നു.
സിറിയ, ജോർദാൻ, ലബനോൻ, ലിബിയ ഇങ്ങനെ കുറേരാജ്യങ്ങൾ അല്ലാതെയുമുണ്ട്. കൃസ്ത്യാനികളും ജൂതന്മാരും മുസ്ലീങ്ങളും അടങ്ങുന്ന മിക്സഡ് കമ്യൂണിറ്റിയെയാണ് ഇവിടങ്ങളിലും നമുക്ക് കാണാനാവുക. ഒരു ‘ഗുജറാത്തോ, ഒറീസയോ’ ഒന്നും നാം അവിടെ നിന്നും കേൾക്കുന്നില്ല. ഭരണകൂടങ്ങളിൽ പോലും ന്യൂനപക്ഷത്തിന് അർഹമായ പ്രാതിനിധ്യം ഉള്ള രാജ്യങ്ങളാണ് അവയിൽ പലതും.
ഇറാനിലാണെങ്കിൽ ന്യൂനാൽ ന്യൂനപക്ഷം വരുന്ന ജൂതന്മാർ അവരുടെ ആരാധനയിലോ ജീവിതായോധനത്തിലോ ഒരു മുട്ടും വരാതെ സന്തോഷപൂർവം കഴിഞ്ഞുകൂടുന്നു. ജൂതരാഷ്ട്രമാണ് ഇറാന്റെ പ്രധാന ശത്രു എന്നതും മനസ്സിലാക്കുക.
മുസ്ലിം രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് അവരുടെ അവകാശത്തിനായി പോരാടാനുള്ള അവകാശത്തെയും രാജ്യങ്ങൾ വകവെച്ചു കൊടുക്കുന്നുണ്ട് എന്നു തന്നെയാണ് ചില വാർത്തകളിലൂടെയെങ്കിലും മനസ്സിലാക്കുവാനായിട്ടുള്ളത്.
ഇസ്ലാം എന്നു കേൾക്കുമ്പോൾ സൌദി അറേബ്യയുടേയും അഫ്ഗാനിസ്ഥാന്റേയും ഭൂപടം മനസ്സിൽ തെളിഞ്ഞുവന്നാൽ മറ്റെല്ലാം മാഞ്ഞുപോകുന്നതും ഒരു പ്രതിഭാസം തന്നെയാണ്. ഭീകരവിരുദ്ധപോരാട്ടം ആളുകളുടെ മനസ്സിലേക്ക് വിതച്ച വിത്തുകൾ മുളപൊട്ടുമ്പോൾ കേൾക്കുന്ന ശബ്ദങ്ങളാവാം ഇത്തരം ചോദ്യങ്ങൾ.. ഒരുവേള നിഷ്കളങ്കവുമാവാം..
ഓസ്ത്രേലിയ വിശാലമനസ്കരായ’ വെള്ളക്കാരുടെ രാജ്യമാണ് എന്ന അറിവ് പള്ളിക്കുളത്തിനു എവിടെനിനാണ് കിട്ടിയത്? ഓസ്ത്രേലിയയില്‍ ഇന്നുള്ള വെള്ളക്കാരുടെ പൂര്‍വികര്‍ ആരായിരുന്നു എന്ന് അറിയുമായിരുന്നുവെങ്കില്‍ പള്ളിക്കുളം ഒരിക്കലും ഇങ്ങനെ പറയില്ലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ കൊടും കുറ്റവാളികളെയും സാമൂഹ്യദ്രോഹികളെയും ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള അന്നത്തെ ലോകത്തെ വന്ശക്തികള്‍ നാടുകടത്തിയിരുന്ന വിദൂരമായ ഒരു ദ്വീപു മാത്രമായിരുന്നു ഓസ്ത്രേലിയ. അത്ര സമ്പന്നമൊന്നും അല്ലാത്ത ഒരു പൈതൃകമാണ് ഇന്നത്തെ ഓസ്ത്രേലിയന്‍ വെള്ളക്കാര്‍ക്കു ഉള്ളത്. അതിന്റെ ബാക്കിപത്രമാണ് ഇന്നവര്‍ ചെയ്യുന്ന അക്രമങ്ങള്‍.
ReplyDeleteസന്തോഷ്,
ReplyDeleteതാങ്കളുടെ കമന്റ് മോഡറേറ്റ് ചെയ്യാനുണ്ടായ കാരണം ഇവിടെ നിന്ന് തന്നെ വ്യക്തമാകും. പറഞ്ഞതിന്റെ ആവര്‍ത്തനം. രണ്ട് മതസമൂഹങ്ങളുടെ സൗഹൃത്തിനും പരസ്പര സഹിഷ്ണുതക്കും കാരണമായിത്തീരുന്ന ഒരു സംഭവത്തെ താങ്കള്‍ വ്യാഖ്യാനിച്ച് വലിപ്പചെറുപ്പങ്ങള്‍ തീരുമാനിക്കാനും ഒരു മതത്തെയും അതിന്റെ അനുയായികളെയും താഴ്തികെട്ടാനും ഉള്ള ശ്രമം കണ്ടപ്പോള്‍ കഷ്ടം തോന്നി. പ്രവാചകനും ഖലീഫയുമൊക്കെ പിന്‍തലമുറ എപ്രകാരമാണ് മാതൃകയാക്കുന്നതെന്ന ബോധമില്ലാത്തതുകൊണ്ടാണ് താങ്കള്‍ ഈ താരതമ്യത്തിന് മുതിരുന്നത്.
സംവാദം ഭയപ്പെടുന്നതുകൊണ്ടല്ല സംവാദത്തിന് പ്രാധാന്യം നല്‍കുന്നതുകൊണ്ടാണ് വിഷയവുമായി ബന്ധമില്ലാത്തതും പരസ്പര സ്‌നേഹത്തിനുപകരിക്കാത്തതുമായ കമന്റുകള്‍ ചിലപ്പോഴെങ്കിലും തടഞ്ഞുവെക്കപ്പെടേണ്ടി വരുന്നത്. മതങ്ങളും ഇതര ദര്‍ശനങ്ങളും കര്‍ശനമായ വിശകലനങ്ങള്‍ക്കും നിരൂപണങ്ങള്‍ക്കും വിധേയമാക്കണം അവയിലെ നെല്ലും പതിരും വേര്‍ത്തിരിയുവോളം. അതേ സമയം ആക്ഷേപവും ശകാരവും ഒഴിവാക്കപ്പെടുകയും വേണം.
ഓസ്‌ത്രേലിയയെപ്പറ്റിയ പള്ളിക്കുളവും ക്ഷമയും പറയുന്നത് ഒന്നുതന്നെ. ക്ഷമ ഇന്‍വെര്‍ടെഡ് കോമ കണ്ടില്ല എന്ന് തോന്നുന്നു.
ReplyDeleteതൊലിവെളുത്തവരൊക്കെ വിശാലമനസ്കരാണെന്നുള്ള നമ്മുടെ നമ്മുടെ വിധേയത്വ കാഴ്ചപ്പാടിനോടുള്ള പരിഹാസം കൂടി ആ ഇൻവെർട്ടഡ് കോമയിൽ ഞാൻ ഉൾക്കൊള്ളിച്ചിരുന്നു എന്നു കൂടി ലത്തീഫിന്റെ കൊച്ചു വിശദീകരണത്തോടൊപ്പം കൂട്ടിച്ചേർത്തുകൊള്ളുന്നു.
ReplyDeleteലത്തീഫ്, ചില കാര്യങ്ങള്‍ പലപ്പോഴും ആവര്‍ത്തിക്കേണ്ടി വരുന്നത് അതുള്‍ക്കൊള്ളുന്ന ആശയത്തെ പൂര്‍ണ്ണമായും വ്യക്തമാക്കാനാണ്. ലത്തീഫിന്റെ
ReplyDelete"വിശ്വസിക്കാത്തവരെ വധിക്കാന്‍ ദൈവം പറഞ്ഞുവോ?" എന്നാ ലേഖനത്തിലെ ഒരു ഖുര്‍ ആന്‍ സൂക്തത്തിന്റെ (22 : 40) വ്യാഖ്യാനത്തെ പറ്റി ഞാന്‍ ലത്തീഫിനോട് ചോദിച്ച ഒരു ചോദ്യത്തില്‍നിന്നുമാണ് ഖലീഫാ സംഭവത്തിലേക്ക് എത്തിയ കമന്റുകളുടെ തുടക്കം എന്ന് ഓര്‍മ്മിക്കുമല്ലോ? എന്റെ ചോദ്യത്തിനു മറുപടിയായി (?) പള്ളിക്കുളം എഴുതിയ ഒരു കമന്റില്‍ ആണ് "ഖലീഫ സംഭവം" ഉണ്ടായിരുന്നത്. അവിടെ ഒരു ചോദ്യം ക്രിസ്തുമത വിശ്വാസി ആയ ഞാന്‍ പള്ളിക്കുളത്തോട് ചോദിക്കേണ്ടിവന്നത് എന്തുകൊണ്ടായിരുന്നു എന്ന് ഞാന്‍ ചോദ്യത്തിനു ഒപ്പം തന്നെ വ്യക്തമാക്കിയിരുന്നതുമാണ്.
എന്റെ ചോദ്യത്തിനു അവിടെതന്ന മറുപടിയാണ് ഇവിടെ അല്‍പ്പം മുകളിലായി പള്ളിക്കുളം പകര്‍ത്തിയിരിക്കുന്നത്. പള്ളിക്കുളത്തിന്റെ മറുപടിയും എന്റെ ഇവിടുത്തെ ആദ്യത്തെ കമന്റും ചേര്‍ത്തുവായിച്ചാല്‍ ഞാന്‍ ആരെയെങ്കിലും താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് മനസ്സിലാവും. പിന്തുടര്‍ന്നുവരുന്ന ജനത ഖലീഫയുടെ പ്രാര്‍ഥനയെ ഒരു പഴുതായി ഉപയോഗിക്കും എന്ന് അദ്ദേഹത്തിനു തോന്നിയിരുന്നു എന്ന് പറഞ്ഞത് ഞാന്‍ അല്ല, പള്ളിക്കുളം ആണ്. (ഇസ്ല്ലാമിന്റെ ഒരു പോളിസി നിങ്ങൾക്ക് ഇതിൽ കാണാൻ കഴിയും. പഴുതുകൾ അടക്കുക എന്നതാണത്. ഇനി വരുന്ന ഒരു ജനതയും അങ്ങനെ ഒരു വാക്കും മിണ്ടരുത് എന്ന് ഖലീഫക്ക് നിർബ്ബന്ധമുണ്ടായിരുന്നു....മുസ്ലിങ്ങൾ ചർച്ച് പൊളിക്കും എന്ന തീർച്ചപ്പെടുത്തലിലല്ല ആ നിലപാട്. ഒരു പക്ഷേ വന്നാലോ എന്ന മുൻകരുതലിൽ ഒരു പ്രതിരോധ കുത്തിവെയ്പ്പ്. അത്രേ ഉള്ളൂ.)
ലത്തീഫിന്റെ മതവിശ്വാസ്സത്തില്‍ ഇത്തരം ഒരു പ്രതിരോധ കുത്തിവെയ്പ്പ് ആവശ്യമുണ്ടായിരുന്നു എന്ന് പറഞ്ഞത് ഞാന്‍ അല്ല, പള്ളിക്കുളം ആണ്. ഞാന്‍ പറഞ്ഞത് ഇത്തരം ഒരു പ്രധിരോധ കുത്തിവെയ്പ്പ് ക്രിസ്തുമത വിശ്വാസ്സികള്‍ക്ക് അന്നും ആവശ്യമുണ്ടായിരുന്നില്ല എന്നാണ്. ലത്തീഫ് തന്നെയാണ് എന്നോട് ആവശ്യപ്പെട്ടത് ഞാന്‍ തന്നെ വ്യാഖ്യാനിച്ചു അര്‍ഥം കണ്ടെത്തിക്കോളാന്‍ (ഇത്രയുമാണ് എനിക്ക് പറയാനുള്ളത് ബാക്കി നിങ്ങള്‍ ഊഹിച്ചെടുത്തോളൂ. അല്ലെങ്കില്‍ ഏതെങ്കിലും പ്രാവാചക ചരിത്രം വായിച്ചോളൂ.). ഞാന്‍ കണ്ടെത്തിയ അര്‍ഥം മുകളില്‍ ഞാന്‍ എഴുതിയ ആദ്യത്തെ കമന്റില്‍ ഉണ്ട്. അതില്‍ എവിടെയാണ് "വ്യാഖ്യാനിച്ച് വലിപ്പചെറുപ്പങ്ങള്‍ തീരുമാനിക്കാനും ഒരു മതത്തെയും അതിന്റെ അനുയായികളെയും താഴ്തികെട്ടാനും ഉള്ള ശ്രമം" ലത്തീഫ് കണ്ടത് എന്ന് പറയാമോ?
ലത്തീഫ് തടഞ്ഞുവച്ച എന്റെ കമന്റു വിഷയവുമായി ബന്ധം ഉള്ളത് തന്നെ ആയിരുന്നു. പിന്നെ പരസ്പരസ്നേഹത്തിനു ഉപകരിക്കില്ല എന്ന് ലത്തീഫിന് തോന്നിയതുകൊണ്ടാണ് അത് തടഞ്ഞുവച്ചത് എന്ന് ലത്തീഫ് പറഞ്ഞാല്‍ ഞാന്‍ അത് അംഗീകരിച്ചു തരില്ല. കാരണം ലത്തീഫിന്റെ തന്നെ മറ്റൊരു ബ്ലോഗില്‍ ലത്തീഫ് എഴുതിയ ഒരു ലേഖനം പരസ്പരസ്നേഹത്തിനു ഉപകരിക്കില്ല എന്ന് എനിക്ക് തോന്നിയപ്പോള്‍ ഞാന്‍ അത് ലത്തീഫിനോട് ചൂണ്ടികാണിച്ചു. അപ്പോള്‍ ലത്തീഫ് എനിക്കുതന്ന മറുപടി ഓര്‍ക്കുന്നുണ്ടാവുമല്ലോ? അന്ന് സ്വന്തം ലേഖനത്തിന്റെ കാര്യത്തില്‍ തോന്നാതിരുന്ന ഈ ബോധം എന്റെ കമന്റിന്റെ കാര്യത്തില്‍ ലത്തീഫിന് എങ്ങനെ തോന്നി?
>>>>> “ ലത്തീഫിന്റെ മതവിശ്വാസ്സത്തില്‍ ഇത്തരം ഒരു പ്രതിരോധ കുത്തിവെയ്പ്പ് ആവശ്യമുണ്ടായിരുന്നു എന്ന് പറഞ്ഞത് ഞാന്‍ അല്ല, പള്ളിക്കുളം ആണ്. “ <<<<<
ReplyDeleteപ്രതിരോധ കുത്തിവെപ്പ് ‘ആവശ്യമായിരുന്നു‘ എന്നല്ല ഞാൻ പറഞ്ഞത്. പ്രതിരോധ കുത്തിവെപ്പ് ‘ആയിരുന്നു’ എന്നാണ്. ഇനി വരാനിരിക്കുന്ന ജനസമൂഹങ്ങളെ ‘മാലാഖമാരായി’ ഖലീഫ കണ്ടിരുന്നില്ല എന്നും ഞാൻ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം നിരവധി കുത്തിവെപ്പുകൾ ഇസ്ലാം നടത്തിയിട്ടുണ്ട്. വിഗ്രഹാരാധനക്കെതിരെയും ഇതുമാതിരി കുത്തിവെപ്പുകൾ നടത്തിയിട്ടുണ്ട്. അതിന്റെ ഫലമാണ് എവിടെയെങ്കിലും നബിയുടെ ചിത്രം വരച്ചുവെന്നു കേട്ടാൽ അവർ എതിർക്കുന്നത്. തങ്ങൾ സ്നേഹിക്കുന്ന പുരുഷന് ഒരു രൂപം ഉണ്ടാവുക എന്നത് എത്ര നിർദ്ദോഷമായ സംഗതിയാണ്? പക്ഷേ ഭാവിയിൽ എപ്പോഴെങ്കിലും അത് വിഗ്രഹാരാധനയിലേക്ക് വഴുതിവീണേക്കാം എന്നതുകൊണ്ട് നടത്തിയ കുത്തിവെപ്പാണ് പുണ്യപുരുഷന്മാരുടെ ചിത്രങ്ങൾ ഉണ്ടാക്കാതിരിക്കുക എന്നത്. നിങ്ങളുടെ ചോദ്യപ്രകാരം ‘വിഗ്രഹാരാധനയിലേക്ക് വീഴുന്നവരാണ് മുസ്ലിങ്ങൾ’ അതുകൊണ്ടാണ് ഇങ്ങനെയൊരു നടപടിയെടുത്തത് എന്നൊക്കെ ആവുമല്ലോ. സുഹൃത്തേ അവിടെ മുസ്ലിങ്ങളെന്നല്ല, സാധാരണ ജനങ്ങളുടെ മനോഭാവം മാത്രമാണ് കണക്കിലെടുക്കേണ്ടത്. ജനക്കൂട്ടം ‘മാലാഖമാരല്ല’ എന്നത് ഒരു തിരിച്ചറിവാണ്. വഴുതലിന് സാധ്യതകളുള്ള മേഖലകളിൽ കൂടുതൽ ഗ്രിപ്പുള്ള ചെരിപ്പ് ഉപയോഗിക്കുക എന്ന തത്വം മാത്രമാണ് ഖലീഫ സംഭവം നമ്മെ പഠിപ്പിക്കുന്നത്.
Pallikulam,
ReplyDeleteAll those information you gathered from some "news sources" are nothing more than wishful thinking.
Just see how islamic laws give tougher and inhumane punishments to non-muslims for the same kind of crime committed, how hindus in Bangladesh are marginalized by land grabbing and terror, while pakistan is second to none in this. You might, of course, find a couple of synagogues or temples in some of those countries. But that doesn't add upto anything in comparison to the intolerance shown to non-muslims in islamic countries. And you won't hear about any "Gujarat" or "Orissa", even if such incidences happen, for the simple reason that free press and free minds are something that exists rarely in those countries.
Just a thought: Assume Quran is directly from GOD of islam. But evidence shows that many in islam itself could interpret it to justify the atrocities they commit. So if the AllaH of islam is so knowledgeable, powerful and insightful, then
(a) why didn't He give a text which is easy to understand, without any chance of misinterpretation, and no ambiguities in it?
(b) Why did He allow his own book to be the source of inspiration for many a terrorists, fundamentalists, and male chauvinists?
(c) Does'nt all these indicate that the book is not actually from someone who is all knowledgable, insighful and intelligent?
All the above indicate that Quran is also man made. Even the Allah of Quran shows man like characters: (1) He likes to be praised - GOD, by his virtue, doesn't need compliments from any one. On the contrary, to be in the limelight is entirely a human nature, (2) He promises men of material benefits in eternal life- the kind of luxury any man might wish for, which clearly illustrates His "human" origin. (3) and "no such luxury for women" in eternal life, which further illustrate that His thoughts are preoccupied for men only.
would appreciate if the replies are to the above issues.. kaadadachulla vedi vaykkal aavaruthe ennorapeksha..