Saturday, April 10, 2010

ഖുര്‍ആനിലും പരിശുദ്ധാത്മാവ് !!!

സാജന്റെ ഖുര്‍‌ആനിലെ വൈരുദ്ധ്യങ്ങളുമായി ബന്ധപ്പെട്ട ബ്ലോഗിലെ മൂന്നാമത്തെ പോസ്റ്റ് താഴെ കൊടുക്കുന്നു.


യോഹന്നാന്‍ 14:16 എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.

എന്തോരം തല്ലു നടന്നു ഇതിനെ ചൊല്ലി. യേശു പറഞ്ഞ സഹായകനായ പരിശുദ്ധാത്മാവ് മുഹമ്മദ് നബിയാണെന്നും പറഞ്ഞ്. ഇവരൊന്നും ഖുര്‍ ആന്‍ ശരിക്ക് വായിച്ചിട്ടില്ലേ എന്ന് എനിക്കു സംശയം വരുന്നു.

16:101 ഒരു വേദവാക്യത്തിന്‍റെ സ്ഥാനത്ത്‌ മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ - അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌ താനും - അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്‌. അല്ല, അവരില്‍ അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല.
16:102 പറയുക: വിശ്വസിച്ചവരെ ഉറപ്പിച്ച്‌ നിര്‍ത്താന്‍ വേണ്ടിയും, കീഴ്പെട്ടുജീവിക്കുന്നവര്‍ക്ക്‌ മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയും ആയിക്കൊണ്ടും സത്യപ്രകാരം പരിശുദ്ധാത്മാവ്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ അത്‌ ഇറക്കിയിരിക്കുകയാണ്‌.

ആരാണ് ഈ പരിശുദ്ധാത്മാവ്?? ഇദ്ദേഹമാണ് നബിക്ക് രക്ഷിതാവിങ്കല്‍ നിന്ന് ഖുര്‍ ആന്‍ ഇറക്കി തന്നത്. ഗബ്രിയേല്‍ ആണ് ഖുര്‍ ആന്‍ ഇറക്കി തന്നതെന്ന് മറ്റൊരിടത്തും പറയുന്നു...

2:97( നബിയേ, ) പറയുക: ( ഖുര്‍ആന്‍ എത്തിച്ചുതരുന്ന ) ജിബ്‌രീല്‍ എന്ന മലക്കിനോടാണ്‌ ആര്‍ക്കെങ്കിലും ശത്രുതയെങ്കില്‍ അദ്ദേഹമത്‌ നിന്‍റെമനസ്സില്‍ അവതരിപ്പിച്ചത്‌ അല്ലാഹുവിന്‍റെഉത്തരവനുസരിച്ച്‌ മാത്രമാണ്‌. മുന്‍വേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികള്‍ക്ക്‌ വഴി കാട്ടുന്നതും, സന്തോഷവാര്‍ത്ത നല്‍കുന്നതുമായിട്ടാണ്‌ ( അത്‌ അവതരിച്ചിട്ടുള്ളത്‌ ).

കൂടിയ പക്ഷം നമ്മുക്ക് പറയാം ഗബ്രിയേലിനേയാണ് പരിശുദ്ധാത്മാവ് എന്ന് പറയുന്നതെന്ന്. പക്ഷേ മുഹമ്മദ് നബി തന്നെ പറയുന്നുണ്ട് യേശു മുഹമ്മദ് നബിയെ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്ന്. ഇവിടെ വായിക്കൂ...

61:6 മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക്‌ ശേഷം വരുന്ന അഹ്മദ്‌ എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക്‌ അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍.

ഒരേ സമയം പരിശുദ്ധാത്മാവിന് ഗബ്രിയേലും മുഹമ്മദ് നബിയും ആകാന്‍ കഴിയുമോ?

പോസ്റ്റിലെ വിഷയം പരിശുദ്ധാത്മാവാണല്ലോ!! എന്താണു പരിശുദ്ധാത്മാവ് എന്നു ചര്‍ച്ച ചെയ്യാതെ വിഷയമെങ്ങിനെ കൈകാര്യം ചെയ്യാന്‍ കഴിയും. അതിനാല്‍ ആദ്യം ഖുര്‍‌ആനിലെ പരിശുദ്ധാത്മാവ് എന്നുപയോഗിച്ച ഭാഗങ്ങള്‍ നമുക്കു നോക്കാം

മൂസായ്ക്ക്‌ നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിന്‌ ശേഷം തുടര്‍ച്ചയായി നാം ദൂതന്‍മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്‍റെമകനായ ഈസാക്ക്‌ നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, അദ്ദേഹത്തിന്‌ നാം പരിശുദ്ധാത്മാവിന്‍റെപിന്‍ബലം നല്‍കുകയും ചെയ്തു. എന്നിട്ട്‌ നിങ്ങളുടെ മനസ്സിന്‌ പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത്‌ വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും, ചില ദൂതന്‍മാരെ നിങ്ങള്‍ തള്ളിക്കളയുകയും, മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ? ഖുര്‍‌ആന്‍- 2:87

ആ ദൂതന്‍മാരില്‍ ചിലര്‍ക്ക്‌ നാം മറ്റു ചിലരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു. അല്ലാഹു ( നേരില്‍ ) സംസാരിച്ചിട്ടുള്ളവര്‍ അവരിലുണ്ട്‌. അവരില്‍ ചിലരെ അവന്‍ പല പദവികളിലേക്ക്‌ ഉയര്‍ത്തിയിട്ടുമുണ്ട്‌. മര്‍യമിന്‍റെമകന്‍ ഈസായ്ക്ക്‌ നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, പരിശുദ്ധാത്മാവ്‌ മുഖേന അദ്ദേഹത്തിന്‌ നാം പിന്‍ബലം നല്‍കുകയും ചെയ്തിട്ടുണ്ട്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെ ( ദൂതന്‍മാരുടെ ) പിന്‍ഗാമികള്‍ വ്യക്തമായ തെളിവ്‌ വന്നുകിട്ടിയതിനു ശേഷവും ( അന്യോന്യം ) പോരടിക്കുമായിരുന്നില്ല. എന്നാല്‍ അവര്‍ ഭിന്നിച്ചു. അങ്ങനെ അവരില്‍ വിശ്വസിച്ചവരും നിഷേധിച്ചവരുമുണ്ടായി. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ പോരടിക്കുമായിരുന്നില്ല. പക്ഷെ അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത്‌ ചെയ്യുന്നു.ഖുര്‍‌ആന്‍- 2:253

( ഈസായോട്‌ ) അല്ലാഹു പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട്‌ സംസാരിക്കവെ, പരിശുദ്ധാത്മാവ്‌ മുഖേന നിനക്ക്‌ ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും നിനക്ക്‌ ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ്‌ കൊണ്ട്‌ നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട്‌ നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത്‌ പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത്‌ കൊണ്ട്‌ വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത്‌ വ്യക്തമായ തെളിവുകളുമായി ചെന്നിട്ട്‌ അവരിലെ സത്യനിഷേധികള്‍ ഇത്‌ പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന്‌ പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന്‌ അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത്‌ തന്ന അനുഗ്രഹം ഓര്‍ക്കുക. ഖുര്‍‌ആന്‍- 5:110

പറയുക: വിശ്വസിച്ചവരെ ഉറപ്പിച്ച്‌ നിര്‍ത്താന്‍ വേണ്ടിയും, കീഴ്പെട്ടുജീവിക്കുന്നവര്‍ക്ക്‌ മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയും ആയിക്കൊണ്ടും സത്യപ്രകാരം പരിശുദ്ധാത്മാവ്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ അത്‌ ഇറക്കിയിരിക്കുകയാണ്‌. ഖുര്‍‌ആന്‍-16:102

ഇവിടെയെല്ലാം അറബിയില്‍ ഉപയോഗിച്ച പദം റൂഹുല്‍ ഖുദ്സ് എന്നു മാത്രമാണു. റൂഹ് എന്നാല്‍ ആത്മാവ്. ഖുദ്സ് എന്നാല്‍ പരിശുദ്ധന്‍.

ഇവിടെയെല്ലാം വിവക്ഷിക്കുന്നത് മലക്കുകളിലെ ഏറ്റവും ഉന്നതനായ ജിബ്രീല്‍ എന്ന മാലഖയാണു.

എന്നാല്‍ ബൈബിളിലോ?

ക്രൈസ്തവ വിശ്വാസമനുസരിച്ച് ത്രിത്വ ദൈവ സങ്കല്‍‌പത്തിലെ ഒരു ദൈവമാണു പരിശുദ്ധത്മാവ്. എന്നാല്‍ എന്താണ് പരിശുദ്ധാത്മാവ് എന്ന ചോദ്യത്തിന് ശരിയായ ഒരു നിര്‍‌വചനം നല്‍കാന്‍ ക്രൈസ്തവര്‍ അശക്തരാണ്. എന്താണു പരിശുദ്ധാത്മവ് എന്നാരെങ്കിലും ചോദിച്ചാല്‍ ചോദിച്ചവന്‍ പെട്ടു എന്നതാണു സത്യം.

പിതാവെന്നു പറഞ്ഞാല്‍ സ്വര്‍ഗ്ഗത്തിലെ സൃഷ്ടാവായ ദൈവം. പുത്രന്‍ മനുഷ്യനായി പിറന്ന യേശു എന്ന ദൈവം. പരിശുദ്ധാത്മാവോ? പിന്നീട് വിശദീകരണങ്ങളുടെ ഒരു നീണ്ട കഥകളായിരിക്കും. ഒന്ന് ഒന്നിനോട് പൊരുത്തപ്പെടാത്ത വിധം.

മാത്രമല്ല ഇന്ന് കിട്ടുന്ന ബൈബിളില്‍ ഏറ്റവും പഴക്കം ചെന്ന ഗ്രീക് പുതിയ നിയമ ബൈബിളുകളിലെ പരിശുദ്ധാത്മാവിന്നുപയോഗിച്ച പദങ്ങളാകട്ടെ
Comforter, Holy Spirit, Light of Christ, Spirit, Spirit of God, Spirit of the Lord, Spirit of Truth, Still Small Voice, Testifier എന്നീ പദങ്ങള്‍ അര്‍ത്ഥം വരുന്ന ഗ്രീക് പദങ്ങള്‍ ഉപയോഗിച്ചതായി കാണാം . മലയാളം ബൈബിളില്‍ ഇതിനെല്ലാം അര്‍ത്ഥം കൊടുത്തിരിക്കുന്നത് പരിശുദ്ധാത്മാവ് എന്നാണെന്നു മാത്രം.

അതിനാല്‍ തന്നെ ഈ വാക്കുകള്‍ ഉപയോഗിച്ച ഭാഗങ്ങളും അവ തമ്മിലുള്ള വ്യത്യാസങ്ങളും കണക്കിലെടുക്കുമ്പോള്‍ മാത്രമേ എന്താണു ആ ഭാഗത്തെ ഉദ്ദ്യേശമെന്നത് പൂര്‍‌ണ്ണമായി കണക്കിലെടുക്കാനാകുകയുള്ളൂ.

അതിനാല്‍ ഖുര്‍‌ആനിലെ പോലെ പരിശുദ്ധാത്മാവിന് ബൈബിലുപയോഗിച്ച മൂല പദം ഒന്നല്ല. അതിനാല്‍ തന്നെ പരിഭാഷമാത്രം നോക്കി പരിശുദ്ധാത്മാവ് എന്ന അര്‍ത്ഥം മാത്രം കണക്കിലെടുക്കാനാവില്ല.

No comments:

Post a Comment

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.