Monday, April 12, 2010

ദൈവവചനവും തിരുത്താന്‍ പറ്റുന്നതോ?

സാജന്റെ ഖുര്‍‌ആനിലെ വൈരുദ്ധ്യങ്ങളുമായി ബന്ധപ്പെട്ട ബ്ലോഗിലെ ആറാമത്തെ പോസ്റ്റ് താഴെ കൊടുക്കുന്നു.


അല്ലാഹു തന്നെയല്ലേ തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചത്. ഖുര്‍ ആന്‍ അങ്ങിനെയാണ് പറയുന്നത്.

3:2 അല്ലാഹു - അവനല്ലാതെ ഒരു ദൈവവുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍.
3:3 അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട്‌ സത്യവുമായി നിനക്ക്‌ അവതരിപ്പിച്ചു തന്നിരിക്കുന്നു.അവന്‍ തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു.
5:44 തീര്‍ച്ചയായും നാം തന്നെയാണ്‌ തൌറാത്ത്‌ അവതരിപ്പിച്ചിരിക്കുന്നത്‌. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്‌.

അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവും ഇല്ലെന്നും 10:64 ല്‍ പറയുന്നു.

10:64 അവര്‍ക്കാണ്‌ ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത്‌.
അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ യാതൊരു മാറ്റവുമില്ല. അതു (സന്തോഷവാര്‍ത്ത) തന്നെയാണ്‌ മഹത്തായ ഭാഗ്യം.

6:34 ല്‍ അതു ആവര്‍ത്തിക്കുന്നു.

6:34 നിനക്ക്‌ മുമ്പും ദൂതന്‍മാര്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട്‌ തങ്ങള്‍ നിഷേധിക്കപ്പെടുകയും, മര്‍ദ്ദിക്കപ്പെടുകയും ചെയ്തത്‌ നമ്മുടെ സഹായം അവര്‍ക്ക്‌ വന്നെത്തുന്നത്‌ വരെ അവര്‍ സഹിച്ചു. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ ( കല്‍പനകള്‍ക്ക്‌ ) മാറ്റം വരുത്താന്‍ ആരും തന്നെയില്ല. ദൈവദൂതന്‍മാരുടെ വൃത്താന്തങ്ങളില്‍ ചിലത്‌ നിനക്ക്‌ വന്നുകിട്ടിയിട്ടുണ്ടല്ലോ.

ഈ പറഞ്ഞ ഖുര്‍ അന്‍ തന്നയാണോ 5:66 ല്‍ ദൈവവചനങ്ങള്‍ തിരുത്തി എന്ന് പറഞ്ഞിരിക്കുന്നത്?

5:66 തൌറാത്തും, ഇന്‍ജീലും, അവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും അവര്‍ നേരാംവണ്ണം നിലനിര്‍ത്തിയിരുന്നെങ്കില്‍ തങ്ങളുടെ മുകള്‍ഭാഗത്ത്‌ നിന്നും, കാലുകള്‍ക്ക്‌ ചുവട്ടില്‍ നിന്നും അവര്‍ക്ക്‌ ആഹാരം ലഭിക്കുമായിരുന്നു. അവരില്‍ തന്നെ മിതത്വം പാലിക്കുന്ന ഒരു സമൂഹമുണ്ട്‌. എന്നാല്‍ അവരില്‍ അധികം പേരുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ചീത്ത തന്നെ.
(ഈ വചനമാണ് ഇവ തിരുത്തിഴുതപ്പെട്ടതാണെന്നതിന്റെ തെളിവായി ഒരു മുസ്ലീം ബ്ലോഗര്‍ തന്നത്.

ഖുര്‍ ആനില്‍ തന്നെ രണ്ടു തരത്തിലും പറയുന്നല്ലോ? എന്നുങ്കില്‍ ഇഞ്ചീലും തൌറത്തും എന്നു പറയുന്ന പുസ്തകങ്ങള്‍ ദൈവവചനങ്ങള്‍ അടങ്ങിയതല്ല. അതായത് അല്ലാഹ് കൊടുത്തുവിട്ടതല്ല. അല്ലെങ്കില്‍ അത് തിരുത്തപ്പെട്ടിട്ടില്ല. ഏതെടുത്താലും ഖുര്‍ ആന്‍ തന്നെ അതിനെ ഖണ്ഡിക്കുന്നു.

‌‌---------------
ബൈബിളും ദൈവവചനം മാറ്റാന്‍ പറ്റില്ലെന്ന് പറയുന്നു. (അതിവിടെ ഖുര്‍ ആന്‍ ചര്‍ച്ചക്കിടയില്‍ പ്രസക്തമല്ല എങ്കിലും ഒരു റെഫറെന്‍സിനു ഉപകരിക്കും)

മത്തായി 5:18 - സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.

ആവര്‍ത്തനം 4:2 ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.
Posted by sajan jcb at 2:53 PM

നിങ്ങള്‍ മുകളിലെ പോസ്റ്റ് വായിച്ചില്ലെ - എന്തു തോന്നുന്നു?

വളരെ വിശദമായി ബൈബിള്‍ എന്തുകൊണ്ട് തിരുത്തുവാന്‍ കഴിയില്ല എന്ന് ഖുര്‍‌ആനിന്റെ അടിസ്ഥാനത്തില്‍ സാജന്‍ വിവരിച്ചു കഴിഞ്ഞു.

പക്ഷെ, വസ്തുതകളുമായി ഒത്തുനോക്കുമ്പോള്‍ എനിക്കു മനസ്സിലായത് എഡിറ്റിങ്ങ് എന്ന കല ക്രൈസ്തവ മിഷനറിമാരില്‍ നിന്നാണ് കണ്ടെത്തിയത് എന്നാണ്. കാരണം ഇങ്ങിനെ മുറിച്ചെടുത്ത് മുറിച്ചെടുത്ത് ഒരു വിഷയം മറ്റൊരു കാര്യമാക്കി അവതരിപ്പിക്കാനുള്ള സാമര്‍ത്ഥ്യത്തെ ഒരു കൊടുകൈ പറയാതെ അവഗണിക്കാനാവുമോ!!

ഇപ്പറഞ്ഞതെല്ലാം ഖുര്‍‌ആന്‍ തന്നെയല്ലെ? ആണല്ലോ- ആര്‍ക്കാണു സംശയം.
അപ്പോള്‍ ഇതാ ഞങ്ങളുടെ കയ്യിലുള്ള ഇഞ്ചീല്‍ ശരിയാണെന്നല്ലെ നിങ്ങളുടെ ഖുര്‍‌ആന്‍ പറയുന്നത്?

എന്റെ സുഹൃത്തെ, നിങ്ങളുടെ കയ്യിലുള്ള ഈ പുസ്തകം ഈസാ നബി കൊണ്ടു വന്ന ഇഞ്ചീലും മോശക്ക് കിട്ടിയ തൗറാത്തുമാണെന്ന് നിങ്ങള്‍ക്കെങ്കിലും വാദമുണ്ടോ?

അല്ലെന്നറിഞ്ഞിട്ടും എങ്ങിനെയെങ്കിലും പിടിച്ചു നില്‍ക്കുക എന്നാതാണ് ഈ വാദത്തില്‍ നിന്നും മിഷിനറികള്‍ ശ്രമിക്കുന്നത്.

സാജന്‍ മുകളില്‍ കൊടുത്ത ഖുര്‍‌ആന്‍ വചനങ്ങളിലൂടെ ഒന്നു നോക്കാം.

ഖുര്‍‌ആനിലെ മൂന്നാം അദ്ധ്യായത്തിന്റെ പേര്‍ ആലു ഇമ്രാന്‍ അഥവാ ഇമ്രാന്‍ കുടുമ്പം എന്നാണു. യേശുവിന്റെ കുടുമ്പത്തെ കുറിച്ച് പരാമര്‍ശമുള്ളതിലാനാണ് ആ പേര്‍ ആ അദ്ധ്യായത്തിന് കിട്ടുന്നത്.

അല്ലാഹു - അവനല്ലാതെ ഒരു ദൈവവുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍.
അവന്‍ ഈ വേദഗ്രന്ഥത്തെ (ഖുര്‍‌ആന്‍) മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട്‌ സത്യവുമായി നിനക്ക്‌ അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു.
ഇതിനു മുമ്പ്‌; മനുഷ്യര്‍ക്ക്‌ മാര്‍ഗദര്‍ശനത്തിനായിട്ട്‌ സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും അവന്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവര്‍ക്ക്‌ കഠിനമായ ശിക്ഷയാണുള്ളത്‌. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാകുന്നു. (ഖുര്‍‌ആന്‍-3:2-4)

ഈ ഭാഗം തൗറാത്തും ഇഞ്ചീലും അവതരിപ്പിക്കപ്പെട്ട വിഭാഗങ്ങളോടുള്ള ചില താക്കീതുകള്‍ ഉള്‍കൊള്ളുന്ന ഭാഗമാണു. തൗറാത്തും ഇഞ്ചീലും ദൈവത്തില്‍ നിന്നുമവതരിപ്പിച്ചതല്ല എന്ന് മുസ്ലിങ്ങള്‍ എവിടെയെങ്കിലും വാദിച്ചിട്ടുണ്ടോ? ഇതേവരെയുള്ള പോസ്റ്റുകളില്‍ എത്രയോ തവണ വിശദീകരിച്ച ഒരു കാര്യമല്ലേ അത്.

ഇനി സാജന്‍ ചാടിപ്പോകുന്നത് ഖുര്‍‌ആനിലെ പത്താം അദ്ധ്യായത്തിലേക്കാണ്. എന്താണവിടെ ഖുര്‍‌ആന്‍ പറയുന്നത്

ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ മിത്രങ്ങളാരോ അവര്‍ക്ക്‌ യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍
അവര്‍ക്കാണ്‌ ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത്‌. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ യാതൊരു മാറ്റവുമില്ല. അതു (സന്തോഷവാര്‍ത്ത) തന്നെയാണ്‌ മഹത്തായ ഭാഗ്യം (ഖുര്‍‌ആന്‍-10:62-64)

അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്ന ആളുകള്‍ക്ക് ഈ ലോകത്തും പരലോകത്തും സന്തോഷ വാര്‍ത്തയുണ്ടെന്ന അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് ഒരു മാറ്റവുമുണ്ടാവില്ലെന്ന പദത്തെ സന്ദര്‍ഭത്തില്‍ നിന്നും വെട്ടി മാറ്റി മുമ്പിലുള്ള വചനങ്ങളുമായി ഒട്ടിചേര്‍ക്കുന്നത് എഡിറ്റിങ്ങ് അല്ലെങ്കില്‍ പിന്നെ എന്താണ് എഡിറ്റിങ്ങ്?

ഐഹികജീവിതമെന്നത്‌ കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. പാരത്രിക ലോകമാണ്‌ സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ ഉത്തമമായിട്ടുള്ളത്‌. നിങ്ങളെന്താണ്‌ ചിന്തിക്കാത്തത്‌?
( നബിയേ, ) അവര്‍ പറയുന്നത്‌ നിനക്ക്‌ വ്യസനമുണ്ടാക്കുന്നുണ്ട്‌ എന്ന്‌ തീര്‍ച്ചയായും നമുക്ക്‌ അറിയാം. എന്നാല്‍ ( യഥാര്‍ത്ഥത്തില്‍ ) നിന്നെയല്ല അവര്‍ നിഷേധിച്ചു തള്ളുന്നത്‌, പ്രത്യുത,അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെയാണ്‌ ആ അക്രമികള്‍ നിഷേധിക്കുന്നത്‌.
നിനക്ക്‌ മുമ്പും ദൂതന്‍മാര്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട്‌ തങ്ങള്‍ നിഷേധിക്കപ്പെടുകയും, മര്‍ദ്ദിക്കപ്പെടുകയും ചെയ്തത്‌ നമ്മുടെ സഹായം അവര്‍ക്ക്‌ വന്നെത്തുന്നത്‌ വരെ അവര്‍ സഹിച്ചു. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ ( കല്‍പനകള്‍ക്ക്‌ ) മാറ്റം വരുത്താന്‍ ആരും തന്നെയില്ല. ദൈവദൂതന്‍മാരുടെ വൃത്താന്തങ്ങളില്‍ ചിലത്‌ നിനക്ക്‌ വന്നുകിട്ടിയിട്ടുണ്ടല്ലോ. (ഖുര്‍‌ആന്‍-6:32-34)

ഇവിടെയാകട്ടെ പ്രവാചകനോട് തന്റെ ദൗത്യത്തെ കുറിച്ച് വിശദീകരിക്കുകയാണു. അത് എങ്ങിനെ തൗറാത്തിനെ കുറിച്ചും ഇഞ്ചീലിനെ കുറിച്ചുമാക്കി മാറ്റാന്‍ കഴിയുമെന്ന കല എന്തായാലും ഇവരില്‍ നിന്നു തന്നെ പഠിക്കണം.

ഖുര്‍‌ആനില്‍ ഖുര്‍‌ആന്‍ അല്ലാഹു തന്നെ സം‌രക്ഷിക്കുമെന്ന് പറഞ്ഞിട്ടുണ്ട്, പക്ഷെ എവിടെയും തൗറാത്തും ഇഞ്ചീലും സം‌രക്ഷിക്കുമെന്ന് പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും മുമ്പുള്ള പോസ്റ്റുകളില്‍ ചൂണ്ടിക്കാണിച്ചത് പോലെയുള്ള അബദ്ധങ്ങള്‍ ഇവയില്‍ ഉണ്ടാകുമായിരുന്നില്ല. ആ അബദ്ധങ്ങളെ ഒന്നു പോലും വിശദീകരിക്കാതെ ഇതെല്ലാം ദൈവത്തില്‍ നിന്നുള്ളത് തന്നെ എന്ന് ശഠിച്ചാല്‍ ദൈവം അബദ്ധങ്ങള്‍ അവതരിപ്പിച്ചു എന്നു സമ്മതിക്കേണ്ടി വരും. നിങ്ങള്‍ നടത്തിയ അബദ്ധങ്ങള്‍ ദൈവത്തിന്റെ പേരില്‍ കെട്ടി വക്കാന്‍ ദൈവത്തില്‍ ഭയമുള്ള ഒരാളെന്ന നിലക്ക് പ്രയാസമുണ്ട്.

ഇനി പിന്നീട് കൊടുത്ത ഖുര്‍‌ആന്‍ വാക്യങ്ങള്‍ നോക്കുക. വളരെ വ്യക്തമായി ക്രൈസ്തവരും യഹൂദരും അവര്‍ക്കു നല്‍കിയ ഗ്രന്ഥങ്ങള്‍ സം‌രക്ഷിച്ചില്ല എന്നു വിശദീകരിക്കുന്നു.


വേദക്കാര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവരില്‍ നിന്ന്‌ അവരുടെ തിന്‍മകള്‍ നാം മായ്ച്ചുകളയുകയും അനുഗ്രഹപൂര്‍ണ്ണമായ സ്വര്‍ഗത്തോപ്പുകളില്‍ നാം അവരെ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു.

തൌറാത്തും, ഇന്‍ജീലും, അവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും അവര്‍ നേരാംവണ്ണം നിലനിര്‍ത്തിയിരുന്നെങ്കില്‍ തങ്ങളുടെ മുകള്‍ഭാഗത്ത്‌ നിന്നും, കാലുകള്‍ക്ക്‌ ചുവട്ടില്‍ നിന്നും അവര്‍ക്ക്‌ ആഹാരം ലഭിക്കുമായിരുന്നു.

അവരില്‍ തന്നെ മിതത്വം പാലിക്കുന്ന ഒരു സമൂഹമുണ്ട്‌. എന്നാല്‍ അവരില്‍ അധികം പേരുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ചീത്ത തന്നെ.

ഹേ; റസൂലേ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ നിനക്ക്‌ അവതരിപ്പിക്കപ്പെട്ടത്‌ നീ (ജനങ്ങള്‍ക്ക്‌ ) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്‍റെ ദൌത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന്‌ അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്‌. സത്യനിഷേധികളായ ആളുകളെ തീര്‍ച്ചയായും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.

പറയുക: വേദക്കാരേ, തൌറാത്തും ഇന്‍ജീലും നിങ്ങള്‍ക്ക്‌ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും നിങ്ങള്‍ (നേരാംവണ്ണം) നിലനിര്‍ത്തുന്നത്‌ വരെ നിങ്ങള്‍ യാതൊരു അടിസ്ഥാനത്തിലുമല്ല.

എന്നാല്‍ നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികപേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും.

അതിനാല്‍ സത്യനിഷേധികളായ ജനങ്ങളെപ്പറ്റി നീ ദുഃഖിക്കേണ്ടതില്ല.

സത്യവിശ്വാസികളോ, യഹൂദരോ, സാബികളോ, ക്രൈസ്തവരോ ആരാകട്ടെ, അവരില്‍ നിന്ന്‌ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.

ഇസ്രായീല്‍ സന്തതികളോട്‌ നാം കരാര്‍ വാങ്ങുകയും, അവരിലേക്ക്‌ നാം ദൂതന്‍മാരെ അയക്കുകയും ചെയ്തിട്ടുണ്ട്‌.

അവരുടെ മനസ്സിന്‌ പിടിക്കാത്ത കാര്യങ്ങളുമായി അവരുടെ അടുത്ത്‌ ഏതെങ്കിലുമൊരു ദൂതന്‍ ചെന്നപ്പോളൊക്കെ ദൂതന്‍മാരില്‍ ഒരു വിഭാഗത്തെ അവര്‍ നിഷേധിച്ച്‌ തള്ളുകയും, മറ്റൊരു വിഭാഗത്തെ അവര്‍ കൊലപ്പെടുത്തുകയുമാണ്‌ ചെയ്തത്‌.
(ഖുര്‍‌ആന്‍ 5:66-70)

ദൈവം ഇസ്രായേല്‍ സമൂഹത്തെ പോലെ അനുഗ്രഹങ്ങള്‍ ചെയ്തു കൊടുത്ത ഒരു സമൂഹവുമുണ്ടായിട്ടില്ല. പക്ഷെ, അത്ര തന്നെ നിഷേധികളായ ഒരു സമൂഹവും വേറെ ഇല്ല, അവരുടെ നിഷേധം കാരണമായിമാത്രമാണ് അല്ലാഹു അവരെ ശിക്ഷിക്കുമെന്ന് പറയുന്നത്. അവര്‍ നന്മ ചെയ്യുകയാനെങ്കില്‍ ദൈവം അവര്‍ക്ക് കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുമായിരുന്നു.

ഖുര്‍‌ആന്‍ ഒരു വൈരുദ്ധ്യവും എവിടെയും പറയുന്നില്ല. കുറച്ചേടുകള്‍ ദൈവ വചനമാണെന്നു പറയുന്നവര്‍ തങ്ങളുടെ കയ്യിലുള്ളതിനെ ദൈവത്തിന്റെ പേരില്‍ കെട്ടിയേല്പ്പിക്കാന്‍ ശ്രമിക്കുന്നു എന്നതിന്നു പുതിയ മേഖലകള്‍ തേടുന്നുവെന്നു മാത്രം.

സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നുആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. (മത്തായി 18. )

ഞാന്‍ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങള്‍ പ്രമാണിക്കേണം. ഞാന്‍ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതില്‍നിന്നു കുറെക്കയോ ചെയ്യരുതു. (ആവര്‍ത്തനം -2 )

സങ്കതിയൊക്കെ ശരിതന്നെ. ബൈബിളില്‍ വള്ളിപുള്ളിയല്ലാത്ത എല്ലാം മാറി എന്നതാണു സങ്കടം. കാരണം

ശാസ്ത്രിമാരില്‍ ഒരുവന്‍ യേശുവിനോട് എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു ചോദിച്ചതിന്നു യേശു നല്‍കിയ മറുപടി നോക്കുക.

എല്ലാറ്റിലും മുഖ്യകല്പനയോ “യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവു ഏക കര്‍ത്താവു.
നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, (മാര്‍ക്കോസ് )

എന്ന് പറഞ്ഞിട്ടും ഏകനായ ദൈവത്തെ പോലും മൂന്നാക്കി മുറിച്ച ക്രൈസ്തവര്‍ക്ക് ദൈവത്തിന്റെ ഏടുകള്‍ മുറിക്കാനും കൂട്ടാനുമാണോ പ്രയാസം ?

ഏക കര്‍ത്താവിനെ മൂന്നാക്കി പിന്നെ ഒന്നാക്കി എഡിറ്റ് ചെയ്ത മിഷിനറിമാര്‍ ഖുര്‍‌ആനിനെ എഡിറ്റ് ചെയ്ത് വൈരുദ്ധ്യം കാണുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.



37 comments:

  1. ഏകനായ ദൈവത്തെ പോലും മൂന്നാക്കി മുറിച്ച ക്രൈസ്തവര്‍ക്ക് ദൈവത്തിന്റെ ഏടുകള്‍ മുറിക്കാനും കൂട്ടാനുമാണോ പ്രയാസം ?

    ഏക കര്‍ത്താവിനെ മൂന്നാക്കി പിന്നെ ഒന്നാക്കി എഡിറ്റ് ചെയ്ത മിഷിനറിമാര്‍ ഖുര്‍‌ആനിനെ എഡിറ്റ് ചെയ്ത് വൈരുദ്ധ്യം കാണുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

    ReplyDelete
  2. ഹഹഹഹഹാാ എനിക്കു വയ്യ. എടോ കാട്ടിപ്പരുത്തീ, തണ്റ്റെ ഈ വാചകമടി അന്ത്യന്യായവിധി നാളിലും കാണണം എന്നു വച്ചാല്‍ യെശുക്രിസ്തുവിണ്റ്റെ വരവില്‍.

    ReplyDelete
  3. തണ്റ്റെ ഓരോ പോസ്റ്റിനും കമണ്റ്റണം എന്നു ആഗ്രഹമുണ്ട്‌. പക്ഷെ ഈ ചവറു പോസ്റ്റുകള്‍ക്കു കമണ്റ്റാന്‍ പോയാല്‍ വെറുതേ സമയം കളയാമെന്നല്ലാതെ വേറെ ഒരു ഗുണവിമില്ല. തന്നെക്കാള്‍ മണികെട്ടിയവന്‍മാര്‍ വന്നതാ, ഇതിനെക്കാള്‍ വലിയ തരവഴി പറഞ്ഞുകൊണ്ട്‌. പക്ഷെ എന്തുണ്ടായി, ഒന്നുമുണ്ടായില്ല്‌. യേശുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചു ആ വിശ്വാസം ഏറ്റു പറയാത്ത ഒരുത്തനും രക്ഷയില്ല. തൊപ്പിയും ഊശാന്താടിയും കളഞ്ഞു യേശുവിനെ സ്വീകരിച്ചാല്‍ നിനക്കൊക്കെ കൊള്ളാം

    ReplyDelete
  4. യു റ്റ്യൂബില്‍ പൊയി നസീലാബീവി എന്നു സേര്‍ച്ച്‌ ചെയ്തു നോക്ക്‌. അപ്പോള്‍ നിനക്കൊക്കെ മനസ്സിലാവും ആരാ യേശുവെന്നു. നസീലാബീവി കൊല്ലത്തുല്ല ഒരു മൊയലിയാരുടെ മകളാണു. മൊത്തം പര്‍ദ്ദയില്‍ മൂടിപ്പുതച്ചു, കണ്ണ്‌ പോലും മൂടിയായിരുന്നു അവള്‍ പുറത്തു പോയിരുന്നത്‌. ഒരു ദിവസം അവള്‍ക്ക്‌ യേശു പ്രത്യക്ഷ്നായി. ഇപ്പോള്‍ അവള്‍ യേശുവിണ്റ്റെ സാക്ഷിയാണു. അവളുടെ കുടുംബവും യേശുവിനെ അറിഞ്ഞു. ഇനി കാട്ടിപ്പരുത്തിയുടേ ഒരു പോസ്റ്റിനും ഞാന്‍ കമണ്റ്റില്ല്‌. പേടിച്ചിട്ടല്ല, ഈ പോസ്റ്റുകളെ ഞാന്‍ കാറിത്തുപ്പി അവഗണിച്ചിട്ടു തന്നെ

    ReplyDelete
  5. ഷിബു-
    ഇങ്ങിനെ വികാരം കൊണ്ടെന്തു ഗുണം- ഞാന്‍ എഴുതിയ വിഷയങ്ങളെ ഒന്നു പോലും സ്പര്‍ശിക്കാതെ ഇങ്ങിനെ രോഷം കൊണ്ടാല്‍ മാത്രം മതിയോ? മനസ്സിരുത്തി ഒന്ന് ചിന്തിക്കുക. ഒരു ദൈവവചനത്തിന് മറുപടികളുണ്ടാകും. അത് ദൈവ വചനമാണെങ്കില്‍? ഇവിടെ ക്രൈസ്തവത എന്നത് സത്യമതമല്ലെങ്കില്‍ ഷിബുവിനെറ്റ് പരലോക മോക്ഷത്തെയല്ലെ അത് ബാധിക്കുന്നത്?

    ReplyDelete
  6. എല്ലാറ്റിലും മുഖ്യകല്പനയോ “യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവു ഏക കര്‍ത്താവു.
    നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, (മാര്‍ക്കോസ് )

    എന്ന് പറഞ്ഞിട്ടും ഏകനായ ദൈവത്തെ പോലും മൂന്നാക്കി മുറിച്ച ക്രൈസ്തവര്‍ക്ക് ദൈവത്തിന്റെ ഏടുകള്‍ മുറിക്കാനും കൂട്ടാനുമാണോ പ്രയാസം ?


    ഖുര്‍-ആന്‍ തിരുത്തപ്പെട്ടു എന്നതിന് വ്യക്തമായ മറുപടി ഇല്ലാത്തതുകൊണ്ടാണോ കാട്ടിപ്പരുത്തി ബൈബിള്‍ വാക്യങ്ങളുടെ പുറകെ പോയത് ...

    "യേശു ദേവാലയത്തില്‍ സോളമന്റെ മണ്ഡപത്തില്‍ നടക്കുമ്പോള്‍ യഹൂദര്‍ അവന്റെ ചുറ്റുംകൂടി ചോദിച്ചു: നീ ഞങ്ങളെ എത്രനാള്‍ ഇങ്ങനെ സന്ദിഗ്ധാവസ്ഥയില്‍ നിര്‍ത്തും? നീ ക്രിസ്തുവാണെങ്കില്‍ വ്യക്തമായി ഞങ്ങളോടു പറയുക. യേശു പ്രതിവചിച്ചു: ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്ഷ്യം നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല; കാരണം, നിങ്ങള്‍ എന്റെ ആടുകളില്‍പ്പെടുന്നവരല്ല. എന്റെ ആടുകള്‍എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല. അവയെ എനിക്കു നല്‍കിയ എന്റെ പിതാവ് എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഞാനും പിതാവും ഒന്നാണ്. യഹൂദര്‍ അവനെ എറിയാന്‍ വീണ്ടും കല്ലെടുത്തു. യേശു അവരോടു ചോദിച്ചു: പിതാവില്‍നിന്നുള്ള അനേകം നല്ല പ്രവൃത്തികള്‍ ഞാന്‍ നിങ്ങളെ കാണിച്ചു. ഇവയില്‍ ഏതു പ്രവൃത്തിമൂലമാണ് നിങ്ങള്‍ എന്നെ കല്ലെറിയുന്നത്? യഹൂദര്‍ പറഞ്ഞു: ഏതെങ്കിലും നല്ല പ്രവൃത്തികള്‍മൂലമല്ല, ദൈവദൂഷണംമൂലമാണ് ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്; കാരണം, മനുഷ്യനായിരിക്കെ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു." (ജോണ്‍ 10:23-33)

    അന്ന് യഹൂദരു ചെയ്തത് തന്നെയല്ലേ ഇന്ന് ഇസ്ലാം ചെയ്യുന്നത് ...

    കൂടുതല്‍ അറിയണമെന്നുള്ളവര്‍ക്ക് ഇവിടെ വായിക്കാം ...

    ReplyDelete
  7. This comment has been removed by a blog administrator.

    ReplyDelete
  8. അപ്പോ കല്പ്പിതോ-
    ആരെയും വൈകാരികമായി ആക്രമിക്കുക ഈ ബ്ലൊഗിന്റെ നയമല്ല. കാര്യങ്ങളെ വികാരപരമായി സമീപിക്കേണ്ട ആവശ്യവും ഇവിടെയില്ല. ഇവിടെ എന്നല്ല, എവീടെയും അത് ഗുണത്തേക്കാളേറെ ദോഷമാണു ചെയ്യുന്നത്, ആരെയും വിശ്വസിപ്പിക്കേണ്ട ബാധ്യത പ്രവാചകന് പോലും നല്‍കിയിട്ടില്ല എന്നിരിക്കെ നാമാരും തന്നെ അല്ലാഹുവിന് വേണ്ടി തെറിപറയാന്‍ നടക്കേണ്ടതില്ല.
    നിങ്ങള്‍ വിശ്വാസിയാണെങ്കില്‍ ഇതുള്‍കൊള്ളുക, കൂടുതല്‍ ബന്ധപ്പെറ്റണമെന്നുണ്ടെങ്കില്‍ 050-2657114 (uae) എന്ന നമ്പറിലോ എന്റെ മൈലിലോ ബന്ധപ്പെടുക.

    ReplyDelete
  9. നാസിയാന്‍
    ഖുര്‍‌ആനിലെ വൈരുദ്ധ്യത്തിനു വ്യക്തമായ മറുപറ്റി കൊടുത്തതിന്നു ശേഷമാണു ഒരു ചെറിയ കമെന്റ് മാത്രമായി ഒരു കാര്യം എടുത്ത് കൊടുത്തത്. നാസിയാന്‍ സൂചിപ്പിച്ച ഈ വിഷയങ്ങലിലേക്ക് ഞാന്‍ വരുന്നുണ്ട്. ഇവിടെ ഈ പോസ്റ്റില്‍ ഖുര്‍‌ആന്‍ ഇഞ്ചീലിനെയും തൗറാത്തിനെയും തിരുത്താന്‍ കഴിയില്ല എന്ന സാജന്റെ വാദമാണു ചര്‍ച്ച ചെയ്തത്, അത് സാജന്റെ എഡിറ്റിങ്ങ് പുറത്ത് കൊണ്ടു വന്നപ്പോള്‍ ഒരു പരാമര്‍ശമായി കൊടുത്തു എന്നു മാത്രം. തീര്‍ച്ചയായും ബൈബിളിലെ ഈ പരാമര്‍ശം ചര്‍ച്ച ചെയ്യേണ്ടതാണു. ഒരു കമെന്റ് മാത്രമായല്ല, പോസ്റ്റ് ആയിട്ടു തന്നെ ഇടാം.

    ReplyDelete
  10. പ്രിയ കാട്ടിപ്പരുത്തി..

    ആരെയും വൈകാരികമായി ആക്രമിക്കാന്‍ വന്നതല്ല. അങ്ങനെ നിങ്ങള്‍ക്ക്‌ തോന്നുവാനുണ്ടായ സാഹചര്യം രൂപപ്പെട്ട വശമൊക്കെ ഞാന്‍ മനസ്സിലാക്കുന്നു. ഈ ഷിബുവിനെ പോലുള്ളവര്‍ അതി വൈകാരികമായും പരിഹാസ്യമായും പ്രതികരിക്കുമ്പ്പോല്‍ തോന്നുന്ന സഹചമായ ഒരു പ്രതികരണം മാത്രമാണു ചിലപ്പോല്‍ എണ്റ്റെ കമണ്റ്റുകള്‍.

    അതു ദൈവത്തെ സംരക്ഷിക്കാന്‍ നടക്കുന്നു എന്ന്‌ താങ്കള്‍ക്ക്‌ തോന്നിയ കേവല വശം കുറഞ്ഞപക്ഷം എനിക്ക്‌ തിരുത്താതെ വയ്യ. ഞാന്‍ മതത്തിണ്റ്റെയോ ദൈവത്തിണ്റ്റെയോ സംരക്ഷണം ഏറ്റെടുത്തിട്ടില്ല. അങ്ങനെ ആര്‍ക്കെങ്കിലും ആവുമെന്നുള്ള സങ്കല്‍പവും എനിക്കില്ല.

    താങ്കളും മറ്റുള്ളവരെ പോലെ തെറ്റിദ്ദരിച്ചെങ്കില്‍ എനിക്ക്‌ സഹതാപവും അമര്‍ഷവും തോന്നുന്നു.

    ReplyDelete
  11. പരിഹാസത്തെ പരിഹാസം കൊണ്ട് ചിലപ്പോള്‍ നേരിടേണ്ടിവരും - എല്ലായ്പ്പോഴുമല്ല. സം‌രക്ഷിക്കുക എന്ന പ്രയോഗം ഞാന്‍ നടത്തിയിട്ടില്ല. ഷിബു വൈകാരികമായി പ്രതികരിച്ചതിനെയും ഞാന്‍ ചൂണ്ടിക്കാണിച്ചു. ഒരച്ചന്റെ ചെയ്തികളെ ക്രിസ്തുമതത്തിലേക്ക് ചേര്‍ത്തിയാല്‍ ഏതെങ്കിലും മുസ്ലിയാര്‍ ചെയ്തതിന്റെ ഉത്തരവാദിത്തം നമ്മളുമേറ്റെടുക്കേണ്ടി വരും. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ മൂല്യവും മനസ്സിലാക്കുക.

    അമര്‍‌ഷത്തേക്കാള്‍ ചിന്ത ഉപയോഗിക്കുക

    ReplyDelete
  12. നിങ്ങളുടെ മൈല്‍ തന്നാല്‍ ഞാന്‍ വ്യക്തിപരമായി ബന്ധപ്പെടാം. അല്ലെങ്കില്‍ എനിക്കൊരു മൈല്‍ അയക്കാമോ? സ്വകാര്യത സൂക്ഷിക്കുന്നതാണു. എന്റെ മൈല്‍ vkrashe@gmail.com

    ReplyDelete
  13. ഞാന്‍ ക്രിസ്തുമതത്തില്‍ ആ അച്ചണ്റ്റെ പ്രവൃത്തി ചേര്‍ത്തുവോ.. "തൊപ്പിയും ഊശാന്താടിയും കളഞ്ഞു യേശുവിനെ സ്വീകരിച്ചാല്‍ നിനക്കൊക്കെ കൊള്ളാം" ഈ ഭീഷണിയെക്കാളും അതു ചേര്‍ന്നിരുന്നുവോ.. അമര്‍ഷം വീണ്ടും പൊന്തുന്നു, ചിന്ത ഉപയോഗിച്ച്‌ തന്നെ..

    നിങ്ങളെ പിന്നെ ഞാന്‍ കോണ്ടാക്ട്‌ ചെയ്യാം..

    ReplyDelete
  14. വൈകാരികമായി പ്രതികരിക്കുന്നവരോട് അതെ രൂപത്തില്‍ പ്രതികരിക്കുന്നത് ശരിയായ നിലപാടല്ല. ഇക്കാര്യത്തില്‍ കാട്ടിപരുത്തിയുടെ നിലപാടിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.

    പ്രിയ അപ്പൊകലിപ്തോ

    താങ്കളുടെ പ്രതികരണങ്ങള്‍ ഒരു പക്ഷേ ആത്മാര്‍ത്ഥമായിരിക്കാം. എങ്കില്‍ തന്നെയും വൈകാരികമായ പ്രതികരണങ്ങള്‍ മറുപക്ഷത്തിനാണ് കൂടുതല്‍ പ്രയോജനമുണ്ടാക്കുക എന്നത് നാം തിരിച്ചറിയപെടാതെ പോകരുത്.

    ReplyDelete
  15. ഏകനായ ദൈവത്തെ പോലും മൂന്നാക്കി മുറിച്ച ക്രൈസ്തവര്‍ക്ക് ദൈവത്തിന്റെ ഏടുകള്‍ മുറിക്കാനും കൂട്ടാനുമാണോ പ്രയാസം?

    മൂന്നാക്കി മുറിച്ചത് ക്രൈസ്തവര്‍ അല്ല ക്രിസ്തു തന്നെയാണ്.

    പിതാവിന്‍െറയും പുത്രന്‍െറയും പരിശുദ്‌ധാത്‌മാവിന്‍െറയും നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. (മത്തായി)

    ReplyDelete
  16. ഷിബൂ, താങ്കൾ സൂചിപ്പിച്ച നസീലാബീഗം പറയുന്നതു വിശ്വസിച്ച താങ്കൾ കബളിപ്പിക്കപ്പെട്ടിരിക്കുന്നു.അതിന്റെ അണിയറ നാടകങ്ങൾ അറിയണമെങ്കിൽ താങ്കൾ ഒരിക്കലെങ്കിലും ഒന്നു നേരിട്ടന്വേഷിക്കുക.അവർ പറഞ്ഞതു പലതും കള്ളമായിരുന്നെന്ന് അവർതന്നെ എന്നോട് വ്യക്തമക്കിയതാണ്.ഷിബു അവരോടൊന്നു സംസാരിച്ചു കമന്റിടാമോ?സംസരം കഴിഞ്ഞാൽ മാത്രം ജിജി യുടെ കാര്യം പറയുക.അവർ തങ്കളോട് കൂടുതൽ കാര്യങ്ങൾ അപ്പോൾ പറയും.
    ഞൻ ജീസസിനെ സ്നേഹിക്കുന്നത് ജീസസ് ആഹ്വാനം ചെയ്ത സൽകർമ്മ ജീവിതത്തിലൂടെയാണ്.ജീസസ് അറിഞ്ഞിട്ടില്ലാത്ത കൊള്ളപ്പലിശക്കാരുടെ മിത്രമതമായ ത്രിത്വത്തിലൂടെയല്ല.ലഹരിയുല്പാദകനും വ്യഭിചാരശാല നടത്തിപ്പുകാരനുമായ പൊലോസിന്റെ പച്ചവെള്ളം വീഞ്ഞാക്കിയ അബ്കാരിയൻ സിദ്ധാന്തത്തിലൂടെയുമല്ല.ജീസസ് പരിചയപ്പെടുത്തിയ ഏകദൈവ ദർശനങ്ങളിലൂടെ മാത്രമാണ്.തീർച്ചയായും മാറ്റപ്പെടാത്തതാണ് ഏകദൈവീകത.ആരാലും മാറ്റപ്പെടാതെയും തിരുത്തപ്പെടാതെയും അതെന്നെന്നും നിലനിൽക്കുന്ന യാദാർത്ഥ്യവുമാണ്.

    ReplyDelete
  17. സന്തോഷ് -
    ആ വിഷയകവുമായി വിഷദമായ ഒരു പോസ്റ്റ് തന്നെ താത്പര്യപ്പെടുന്നു. തീര്‍ച്ചയായും നമുക്ക് ചര്‍ച്ച ചെയ്യാം

    ReplyDelete
  18. വളരെ വിശദമായി ബൈബിള്‍ എന്തുകൊണ്ട് തിരുത്തുവാന്‍ കഴിയില്ല എന്ന് ഖുര്‍‌ആനിന്റെ അടിസ്ഥാനത്തില്‍ സാജന്‍ വിവരിച്ചു കഴിഞ്ഞു.

    താങ്കള്‍ തമാശ പറയുകയായിരിക്കണം . ഞാന്‍ ഇഞ്ചീലിന്റെയും തോറയുടേയും കാര്യമാണ് പറഞ്ഞത്.

    എന്റെ സുഹൃത്തെ, നിങ്ങളുടെ കയ്യിലുള്ള ഈ പുസ്തകം ഈസാ നബി കൊണ്ടു വന്ന ഇഞ്ചീലും മോശക്ക് കിട്ടിയ തൗറാത്തുമാണെന്ന് നിങ്ങള്‍ക്കെങ്കിലും വാദമുണ്ടോ?


    നിങ്ങള്‍ പറയുന്ന ഈ ഇറക്കല്‍ പ്രക്രിയയോട് എനിക്ക് യാതൊരു താത്പറ്ര്യവും ഇല്ല. എന്ത് ഇഞ്ചീല്‍ എന്ത് തോറ !!! ഞാന്‍ ഖുര്‍ ആനില്‍ ദൈവവചനമാണ് , ദൈവത്തില്‍ നിന്ന് ഇറക്കിയതാണ് എന്നു പറയപ്പെടുന്ന രണ്ട് പുസ്തകങ്ങളെ പറ്റിയാണ് പറയുന്നത്. ദൈവവചനം തിരുത്താന്‍ പറ്റില്ലെന്ന് പറയുന്ന വ്യക്തിതന്നെ അത് മാറ്റി പറയുന്ന അഭ്യാസമാണ് എന്റെ പോസ്റ്റിന്റെ വിഷയം. ബൈബിള്‍ തിരുത്തപ്പെട്ടിട്ടില്ല എന്നു സ്ഥാപിക്കാന്‍ ഖുര്‍ ആനിനെ കൂട്ടു പിടിക്കേണ്ട അവസ്ഥ എന്തായാലും ഇതു വരെ വന്നിട്ടില്ല.


    ഇനി സാജന്‍ ചാടിപ്പോകുന്നത് ഖുര്‍‌ആനിലെ പത്താം അദ്ധ്യായത്തിലേക്കാണ്.
    ശൈലി എനിക്കിഷ്ടപ്പെട്ടു.

    ഖുര്‍‌ആനില്‍ ഖുര്‍‌ആന്‍ അല്ലാഹു തന്നെ സം‌രക്ഷിക്കുമെന്ന് പറഞ്ഞിട്ടുണ്ട്, പക്ഷെ എവിടെയും തൗറാത്തും ഇഞ്ചീലും സം‌രക്ഷിക്കുമെന്ന് പറഞ്ഞിട്ടില്ല
    ശരിയായിരിക്കും. പക്ഷേ 'അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ ( കല്‍പനകള്‍ക്ക്‌ ) മാറ്റം വരുത്താന്‍ ആരും തന്നെയില്ല" എന്നു പറഞ്ഞതും ഖുര്‍ ആന്‍ ആണ് എന്നേ ഞാന്‍ പറഞ്ഞുള്ളൂ.

    ചിന്തകനോട് ചോദിച്ചിട്ടും മറുപടി കിട്ടാത്ത ചോദ്യങ്ങള്‍ താങ്കളോട് തന്നെ ചോദിക്കാം. മറുപടിയുണ്ടോ?

    1. തൌറാത്തും ഇഞ്ചിലും അല്ലാഹു ഇറക്കിയതാണോ?
    2. തൌറാത്തും ഇഞ്ചിലും ദൈവവചനങ്ങള്‍ അടങ്ങിയാതാണോ?
    3. തൌറാത്തും ഇഞ്ചിലും നഷ്ടപ്പെട്ടു പോകുകയോ തിരുത്തപ്പെടുകയോ ചെയ്തിട്ടുണ്ടോ?

    ReplyDelete
  19. സാജന്‍ ഉന്നയിച്ച കാര്യം വളരെ വിശദമായി തന്നെ ഞാന്‍ വിശദീകരിച്ചു കഴിഞ്ഞു. ദൈവ കല്പനക്ക് മാറ്റമുണ്ടാകുകയില്ല എന്നത് ആ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി യെടുക്കരുത്.

    ഈ ലോകത്തെ കളിയും തമാശയുമായെടുക്കുന്നവര്‍ക്ക് പരലോകത്ത് നല്‍കുന്ന ശിക്ഷയെ കുറിച്ചുള്ള മുന്നറിയിപ്പിന്റെ കല്പനയല്ലെ സാജന്‍ അവിടെ വിഷയം- അതില്‍ മാറ്റമില്ല എന്നതില്‍ ആര്‍ക്കാണ് തര്‍ക്കം, പിന്നെ അതെങ്ങിനെ തൗറാത്തും ഇഞ്ചീലുമായി കൂട്ടികെട്ടും.

    മൂന്ന് ചോദ്യങ്ങളുടെയും ഉത്തരം വന്നു കഴിഞ്ഞതഅണല്ലോ

    1. തൌറാത്തും ഇഞ്ചിലും അല്ലാഹു ഇറക്കിയതാണോ?
    അതെ-
    2. തൌറാത്തും ഇഞ്ചിലും ദൈവവചനങ്ങള്‍ അടങ്ങിയാതാണോ?
    അതെ-
    3. തൌറാത്തും ഇഞ്ചിലും നഷ്ടപ്പെട്ടു പോകുകയോ തിരുത്തപ്പെടുകയോ ചെയ്തിട്ടുണ്ടോ?
    ഉണ്ട്-

    ReplyDelete
  20. അതായത് അല്ലാഹുവിനാല്‍ ഇറക്കപ്പെട്ട, ദൈവവചനങ്ങള്‍ അടങ്ങിയെ, പുസ്തകങ്ങള്‍ തിരുത്തപ്പെട്ടു എന്ന് താങ്കള്‍ അടിവരയിടുന്നു. അതും ഖുര്‍ ആനിനെ (3:3/6:34 എന്നിവയെ) ധിക്കരിച്ചു കൊണ്ട്.താങ്കളുടെ ഇഷ്ടം

    ReplyDelete
  21. എന്താണു സംശയം- അത് കൊണ്ടെല്ലെ ഇങ്ങിനെ അബദ്ധങ്ങള്‍ വരുന്നത്.

    ReplyDelete
  22. ഖുര്‍ ആനില്‍ അബദ്ധം ഉണ്ടെന്ന് താങ്കള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല എന്നറിയാം. ഇങ്ങിനെ അബദ്ധങ്ങള്‍ വരുന്ന വഴി ചിന്തിച്ചിട്ടുണ്ടാകില്ല അല്ലേ?

    ReplyDelete
  23. പറഞ്ഞത് തന്നെ ആവർത്തിച്ച് സമയം കളയാതിരിക്കുക. ഞാൻ പറഞ്ഞതിനെ ഖണ്ഡിക്കാൻ കഴിയുമെങ്കിൽ വ്യക്തമായി കാര്യങ്ങൾ പറയുക.

    ReplyDelete
  24. താങ്കള്‍ എന്താണ് ഖണ്ഡിച്ചത്? അതൊന്നു വ്യക്തമാക്കാമോ? ഒന്നോ രണ്ടോ വരിയില്‍ ചുരുക്കി പറഞ്ഞാല്‍ ഒരു പക്ഷേ എനിക്കു പെട്ടന്നു മനസ്സിലക്കാന്‍ കഴിയും.

    ReplyDelete
  25. അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്ന ആളുകള്‍ക്ക് ഈ ലോകത്തും പരലോകത്തും സന്തോഷ വാര്‍ത്തയുണ്ടെന്ന അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് ഒരു മാറ്റവുമുണ്ടാവില്ലെന്ന പദത്തെ സന്ദര്‍ഭത്തില്‍ നിന്നും വെട്ടി മാറ്റി മുമ്പിലുള്ള വചനങ്ങളുമായി ഒട്ടിചേര്‍ക്കുന്നത് എഡിറ്റിങ്ങ് അല്ലെങ്കില്‍ പിന്നെ എന്താണ് എഡിറ്റിങ്ങ്?

    ഇത് മനസ്സിലായില്ല!!!

    ReplyDelete
  26. താങ്കള്‍ പറഞ്ഞ ഒരേ ഒരു വചനം മാത്രമാണോ മാറ്റം വരുത്താന്‍ പറ്റാത്തത്? മറ്റേതൊന്നും ദൈവവചനങ്ങള്‍ അല്ലേ? ഈയൊരു വചനം മാത്രമേ മാറ്റാന്‍ പറ്റായിട്ടുള്ളൂ...? അപ്പോള്‍ ഖുര്‍ ആന്‍ മൊത്തം മാറ്റം വന്നാലും 10:63-65 മാത്രം മാറ്റാന്‍ പറ്റില്ലെന്നാണോ അര്‍ത്ഥം?

    ReplyDelete
  27. 10:64 ല്‍ മാത്രമല്ല ദൈവവചനം മാറ്റം വരുത്താല്‍ പറ്റില്ല എന്ന് പറയുന്നത്.

    6:114-115
    ( പറയുക: ) അപ്പോള്‍ വിധികര്‍ത്താവായി ഞാന്‍ അന്വേഷിക്കേണ്ടത്‌ അല്ലാഹു അല്ലാത്തവരെയാണോ? അവനാകട്ടെ, വിശദവിവരങ്ങളുള്ള വേദഗ്രന്ഥം നിങ്ങള്‍ക്കിറക്കിത്തന്നവനാകുന്നു. അത്‌ സത്യവുമായി നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഇറക്കപ്പെട്ടതാണെന്ന്‌ നാം മുമ്പ്‌ വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ക്കറിയാം. അതിനാല്‍ നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്‌.
    #

    നിന്‍റെ രക്ഷിതാവിന്‍റെ വചനം സത്യത്തിലും നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്‍റെ വചനങ്ങള്‍ക്ക്‌ മാറ്റം വരുത്താനാരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
    -----------
    18:27 നിനക്ക്‌ ബോധനം നല്‍കപ്പെട്ട നിന്‍റെ രക്ഷിതാവിന്‍റെ ഗ്രന്ഥം നീ പാരായണം ചെയ്യുക. അവന്‍റെ വചനങ്ങള്‍ക്ക്‌ ഭേദഗതി വരുത്താനാരുമില്ല. അവന്നു പുറമെ യാതൊരു അഭയസ്ഥാനവും നീ ഒരിക്കലും കണ്ടെത്തുകയുമില്ല.

    അപ്പോള്‍
    “അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്ന ആളുകള്‍ക്ക് ഈ ലോകത്തും പരലോകത്തും സന്തോഷ വാര്‍ത്തയുണ്ടെന്ന അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് “ എന്ന വചനങ്ങള്‍ക്ക് മാത്രമല്ല മാറ്റം വരില്ല എന്ന് ഖുര്‍ ആന്‍ പറഞ്ഞിട്ടുള്ളത്.

    ReplyDelete
  28. സാജന്‍

    ഇതെല്ലാം അതിന്റെ സന്ദര്‍ഭങ്ങളില്‍ വരുന്ന വാക്കുകള്‍- ഇതിന്നടിസ്ഥാനത്തില്‍ ഇന്ന് കാണുന്ന ബൈബിള്‍ ദൈവ വചനമാകുന്നതെങ്ങിനെ?

    അങ്ങിനെയെങ്കില്‍ ബൈബിളില്‍ കാണുന്ന തെറ്റുകളെല്ലാം ദൈവത്തില്‍ നിന്നുള്ളതോ?

    ReplyDelete
  29. കാട്ടിപരുത്തി,

    ഞാന്‍ ഖുര്‍ ആനിലെ വചനങ്ങളെ പറ്റിയും അതിന് താങ്കള്‍ കൊടുത്ത വിശദീകരണത്തിനു മറുപടിയും ആണ് തന്നത്. ഖുര്‍ ആനിനെ ഉപയോഗിച്ച് ബൈബിള്‍ തിരുത്തപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുവാന്‍ /വാദിക്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഖുര്‍ ആനില്‍ തന്നെ രണ്ടു തരത്തിലും പറയുന്നു എന്നാണ് ഞാന്‍ ചൂണ്ടി കാട്ടിയത്.

    ReplyDelete
  30. ഖുര്‍‌ആന്‍ ഒരു വൈരുദ്ധ്യവും എവിടെയും പറയുന്നില്ല. കുറച്ചേടുകള്‍ ദൈവ വചനമാണെന്നു പറയുന്നവര്‍ തങ്ങളുടെ കയ്യിലുള്ളതിനെ ദൈവത്തിന്റെ പേരില്‍ കെട്ടിയേല്പ്പിക്കാന്‍ ശ്രമിക്കുന്നു എന്നതിന്നു പുതിയ മേഖലകള്‍ തേടുന്നുവെന്നു മാത്രം.
    എന്റെ പോസ്റ്റില്‍ വളരെ വ്യക്തമാക്കിയ കാര്യം- ഇപ്പോള്‍ നിങ്ങളുടെ കയ്യിലുള്ളത് ദൈവമിറക്കിയ ഇഞ്ചീല്‍ അല്ലല്ലോ- അതാണെങ്കിലല്ലേ അത് മാറാത്തതാണെന്ന വാദത്തിനു പ്രസ്ക്തിയുള്ളൂ.

    ഖുര്‍‌ആനില്‍ ആ പരഞ്ഞതെല്ലാം ഒന്നുകില്‍ ഖുര്‍‌ആനിനെ കുറിച്ചൊ അല്ലെങ്കില്‍ ദൈവനിയമങ്ങളെ കുറിച്ചോ ആണെന്നു ഞാന്‍ വ്യക്തമാക്കിയതും

    ReplyDelete
  31. സുഹൃത്തേ,
    ഞാന്‍ ഇപ്പോഴത്തെ ബൈബിള്‍ തിരുത്തപ്പെടത്തതാണെന്നോ അല്ലൊന്നോ വാദിക്കുന്നില്ല. ഞാന്‍ ഇവിടെ പ്രതിപാദിച്ചത് ഖുര്‍ ആനില്‍ പറഞ്ഞ 3 വചനങ്ങള്‍ മാത്രം.
    1. ഇഞ്ചീല്‍/തോറ എന്നിവ ദൈവചനങ്ങള്‍ ആണ്. (കാരണം അത് അല്ലാഹു കൊടുത്തതാണ്)
    2. ദൈവവചനം ആര്‍ക്കും തിരുത്താല്‍ പറ്റില്ല.
    3. ഇഞ്ചീലും തോറയും തിരുത്തപ്പെട്ടു.

    ഞാന്‍ ഒരു അവകാശ വാദവും ഉന്നയിക്കുന്നില്ല; ഇഞ്ചീല്‍ എന്നത് ഇന്നത്തെ ബൈബിളാണെന്ന്.

    ഈ മൂന്നു വചനങ്ങളില്‍ താങ്കള്‍ക്ക് ഒരു വൈരുദ്ധ്യവും കാണുവാന്‍ കഴിയുന്നില്ലെങ്കില്‍ അതിനെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല.

    ReplyDelete
  32. സാജന്‍-

    എന്താണ് ദൈവ വചനം തിരുത്തുക എന്നു പറഞ്ഞാല്‍- ഒരു ഖുര്‍‌ആന്‍ തന്നെയെടുത്ത് ഒരു വാക്കിന്റെ അപ്പുറവും ഇപ്പുറവും എഴുതിയാല്‍ തിരുത്തി എന്നവകാശപ്പെടാന്‍ കഴിയില്ലെ, എന്നിട്ട് ഖുര്‍‌ആന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാനും.

    ഇഞ്ചീലിലെ നിയമങ്ങള്‍, തൗറാത്തിലെ നിയമങ്ങള്‍ തെറ്റിക്കാന്‍ കഴിയില്ല. അതിലെ അക്ഷരങ്ങളല്ല. ഖുര്‍‌ആനിനെ കുറിച്ച് ഈ ഖുര്‍‌ആന്‍ അവസാന നാള്‍ വരെ സൂക്ഷിക്കും എന്ന് പ്രത്യേകം പറഞ്ഞു. എന്നാല്‍ ഇഞ്ചീലിനെ കുറിച്ചോ തൗറാത്തിനെ കുറിച്ചോ അങ്ങിനെ ഒരു വാചകവുമില്ല.

    ഇഞ്ചീലിലെയും തൗറാത്തിലെയും ദൈവ കല്പനകള്‍ ഇന്നും നിലനില്‍ക്കുന്നു. അവക്കടിസ്ഥാനം ദൈവത്തെ മാത്രം ആരാധിക്കുക. നന്മ ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗവും തിന്മ ചെയ്യുന്നവര്‍ക്ക് നരകവും എന്നതത്രെ.

    ReplyDelete
  33. > എന്താണ് ദൈവ വചനം തിരുത്തുക എന്നു പറഞ്ഞാല്‍- ഒരു ഖുര്‍‌ആന്‍ തന്നെയെടുത്ത് ഒരു
    > വാക്കിന്റെ അപ്പുറവും ഇപ്പുറവും എഴുതിയാല്‍ തിരുത്തി എന്നവകാശപ്പെടാന്‍
    > കഴിയില്ലെ, എന്നിട്ട് ഖുര്‍‌ആന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാനും.

    അതായത് തിയറിറ്റിക്കലി ഇഞ്ചീലും (ഇന്നത്തെ ബൈബിള്‍ അല്ല കേട്ടോ) തോറയും ഖുര്‍ ആനുമൊന്നും തിരുത്താന്‍ ആര്‍ക്കും പറ്റില്ല എന്നര്‍ത്ഥം. കാരണം ഈസയുടേയോ മൂസയുടേയോ മുഹമ്മദ് നബിയുടേയോ വായില്‍ നിന്ന് വീണത് ഒരാള്‍ക്കും തിരുത്താന്‍ പറ്റില്ല. എന്നിട്ടും ഖുര്‍ ആനില്‍ പറയുന്നുണ്ടല്ലോ ഇഞ്ചീലും തോറയും തിരുത്തപ്പെട്ടു എന്ന്. അതിന്റെ അര്‍ത്ഥം എന്താണ്?

    >ഇഞ്ചീലിലെ നിയമങ്ങള്‍, തൗറാത്തിലെ നിയമങ്ങള്‍ തെറ്റിക്കാന്‍ കഴിയില്ല. അതിലെ അക്ഷരങ്ങളല്ല. ഖുര്‍‌ആനിനെ കുറിച്ച് ഈ ഖുര്‍‌ആന്‍
    >അവസാന നാള്‍ വരെ സൂക്ഷിക്കും എന്ന് പ്രത്യേകം പറഞ്ഞു. എന്നാല്‍ ഇഞ്ചീലിനെ കുറിച്ചോ തൗറാത്തിനെ കുറിച്ചോ അങ്ങിനെ ഒരു
    > വാചകവുമില്ല.

    ഞാന്‍ ചൂണ്ടി കാണിച്ച ഖുര്‍ ആന്‍ സൂക്തത്തില്‍ ദൈവവചനം എന്നാണ് കൊടുത്തിരിക്കുന്നത്. ഖുര്‍ ആനും ഇഞ്ചീലും തോറയും ദൈവവചനമാണെന്നാണ് കൊടുത്തിരിക്കുന്നത്.

    > ഇഞ്ചീലിലെയും തൗറാത്തിലെയും ദൈവ കല്പനകള്‍ ഇന്നും നിലനില്‍ക്കുന്നു.
    > അവക്കടിസ്ഥാനം ദൈവത്തെ മാത്രം ആരാധിക്കുക. നന്മ ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗവും
    > തിന്മ ചെയ്യുന്നവര്‍ക്ക് നരകവും എന്നതത്രെ.

    എന്നു താങ്കളോട് ആരാണ് പറഞ്ഞത്? താങ്കള്‍ ഇഞ്ചീലുന്റേയും തൌറത്തിന്റേയും പകര്‍പ്പോ ഒരിജിനലോ കണ്ടിട്ടുണ്ടോ?
    അതു തിരുത്തി എഴുതപ്പെട്ടു എന്ന് ഖുര്‍ ആന്‍ തന്നെ പറയുന്ന നിലയ്ക്ക്.

    >>>> ഖുര്‍‌ആനിനെ കുറിച്ച് ഈ ഖുര്‍‌ആന്‍ അവസാന നാള്‍ വരെ സൂക്ഷിക്കും എന്ന് പ്രത്യേകം പറഞ്ഞു.

    അതായത് പണ്ടുണ്ടായിരുന്ന ഖുര്‍ ആനിനെ അതേ വാക്കുകള്‍ തന്നെയാകണം ഇപ്പോഴും താങ്കളുടെ കൈയ്യില്‍ ഇരിക്കുന്ന ഖുര്‍ ആനിലും വേണ്ടത്. അല്ലെങ്കില്‍ അത് ദൈവികമാണെന്നും തിരുത്തി എഴുതപ്പെടില്ല എന്നു പറയുന്നതിലും ഒരു പ്രസക്തിയില്ലെന്ന്. ഇത് ശരിയാണോ എന്ന് പരിശോദിക്കാന്‍ പണ്ടുണ്ടായിരുന്ന ഖുര്‍ ആനിന്റെ കോപ്പികള്‍ എവിടെയുണ്ട്? കണ്ടെത്തിയാല്‍ കമന്റായി ചേര്‍ക്കാന്‍ ഒരു ബ്ലോഗ് എഴുതിയിട്ടുണ്ട്.
    ഖുര്‍ ആനിന്റെ പഴയ സ്ക്രിപ്റ്റുകള്‍ എവിടെ?

    ReplyDelete
  34. ഖുര്‍‌ആന്‍ ദൈവ വചനങ്ങള്‍ എന്നുപയോഗിച്ച ഒരുസ്ഥലത്തും അത് തൗറാത്തോ ഇഞ്ചീലോ ആണെന്ന് പറയുന്നില്ല. സാജന്‍ പരഞ്ഞത് കൊണ്ടു മാത്രം അര്‍ത്ഥവും ഉദ്ദേശവും മാറില്ലല്ലോ? ഇഞ്ചീലും തൗറാത്തും മാത്രമല്ല, പല പ്രവാചകര്‍ക്കും ഏടുകള്‍ നല്‍കിയതയി പറയുന്നുണ്ട്. അവയൊന്നും തന്നെ സം‌രക്ഷിക്കുമെന്നു പറഞ്ഞിട്ടില്ല. അവ അതാതു സമൂഹങ്ങളിലേക്ക് മാത്രം ഉള്ളവയായിരുന്നു എന്നതിനാലാണത്. എന്നാല്‍ ഖുര്‍‌ആന്‍ അങ്ങിനെ തന്നെ സം‌രക്ഷിക്കുമെന്നത് പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. അത് തിയററ്റിക്കലി ആയാലും പ്രാക്റ്റിക്കല്‍ ആയാലും.

    ഇഞ്ചീലിലെയും തൗറാത്തിലെയും ദൈവ കല്പനകള്‍ ഇന്നും നിലനില്‍ക്കുന്നു.
    അവക്കടിസ്ഥാനം ദൈവത്തെ മാത്രം ആരാധിക്കുക. നന്മ ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗവും തിന്മ ചെയ്യുന്നവര്‍ക്ക് നരകവും എന്നതത്രെ.


    എന്നു താങ്കളോട് ആരാണ് പറഞ്ഞത്? താങ്കള്‍ ഇഞ്ചീലുന്റേയും തൌറത്തിന്റേയും പകര്‍പ്പോ ഒരിജിനലോ കണ്ടിട്ടുണ്ടോ?
    അതു തിരുത്തി എഴുതപ്പെട്ടു എന്ന് ഖുര്‍ ആന്‍ തന്നെ പറയുന്ന നിലയ്ക്ക്.

    ( നബിയേ, ) നൂഹിനും അദ്ദേഹത്തിന്‍റെ ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും നാം സന്ദേശം നല്‍കിയത്‌ പോലെ തന്നെ നിനക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ഇബ്രാഹീം, ഇസ്മാഈല്‍, ഇഷാഖ്‌, യഅ്ഖൂബ്‌. യഅ്ഖൂബ്‌ സന്തതികള്‍, ഈസാ, അയ്യൂബ്‌, യൂനുസ്‌, ഹാറൂന്‍, സുലൈമാന്‍ എന്നിവര്‍ക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ദാവൂദിന്‌ നാം സബൂര്‍ ( സങ്കീര്‍ത്തനം ) നല്‍കി.
    നിനക്ക്‌ നാം മുമ്പ്‌ വിവരിച്ചുതന്നിട്ടുള്ള ദൂതന്‍മാരെയും, നിനക്ക്‌ നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതന്‍മാരെയും ( നാം നിയോഗിക്കുകയുണ്ടായി. ) മൂസായോട്‌ അല്ലാഹു നേരിട്ട്‌ സംസാരിക്കുകയും ചെയ്തു.
    സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത്‌ നല്‍കുന്നവരുമായ ദൂതന്‍മാരായിരുന്നു അവര്‍. ആ ദൂതന്‍മാര്‍ക്ക്‌ ശേഷം ജനങ്ങള്‍ക്ക്‌ അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. എന്ന ഖുര്‍‌ആന്‍ വാക്യത്തിന്റെ അടിസ്ഥാനത്തിലാണ് മേല്‍ പറഞ്ഞത് പ്രസ്ഥാവിച്ചത്.

    ഖുര്‍‌ആനിനെ കുറിച്ചുള്ള ചര്‍ച്ച മറ്റൊരു വിഷയമായതിനാല്‍ നമുക്ക് മറ്റൊരു ചര്‍ച്ചയിലാകാം

    ReplyDelete
  35. ( നബിയേ, ) നൂഹിനും അദ്ദേഹത്തിന്‍റെ ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും ....... പ്രതാപിയും യുക്തിമാനുമാകുന്നു. എന്ന ഖുര്‍‌ആന്‍ വാക്യത്തിന്റെ അടിസ്ഥാനത്തിലാണ് മേല്‍ പറഞ്ഞത് പ്രസ്ഥാവിച്ചത്.


    ഈ ഖുര്‍ ആന്‍ വചനത്തില്‍ നിന്നു ഇത്രയും ഗ്രഹിക്കാന്‍ സാധിച്ചു എന്നു പറയുമ്പോള്‍ താങ്കളൊരു അതിമാനുഷികനായിരിക്കണം. മറ്റൊരു വിഷയമായതിനാല്‍ വിടുന്നു.
    ============
    ഖുര്‍ ആനില്‍ ദൈവവചനം എന്നു പറഞ്ഞാല്‍ അതു ഖുര്‍ ആനിനെ മാത്രമാണ് ഉദ്ദേശിക്കുന്നതെന്ന്‌ അറിഞ്ഞില്ല. ഇഞ്ചീലിനും തോറയ്ക്കും മാറ്റം വന്നിട്ടുണ്ടെങ്കില്‍ അത് ദൈവവചനം ആകുവാനും സാധിക്കില്ല; അങ്ങിനെ വരുമ്പോള്‍ അവ ദൈവവചനമാണെന്ന് പറഞ്ഞ ഖുര്‍ ആന്‍ കള്ളം പറയുന്നു എന്ന് അനുമാനിക്കേണ്ടി വരും.

    ReplyDelete
  36. ഖുര്‍ആന്‍, തോറ, ഇന്‍ജീല്‍, ഇവയെല്ലാം ദൈവിക ഗ്രന്ഥം ആണ്. എന്നാല്‍ ഖുര്‍ആന്‍ ഒഴിച്ച് മറ്റെല്ലാ ഗ്രന്ഥങ്ങളും ആ കാലഘട്ടത്തിലേക്ക് ഇറക്കിയതാണ്. ഖുര്‍ആന്‍ അന്ത്യ നാള്‍ വരെ അള്ളാഹു തന്നെ സംരക്ഷിക്കും. മറ്റ് ഗ്രന്ഥങ്ങള്‍ ഇതില്‍ പെടില്ല.

    ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.