Wednesday, April 7, 2010

വിശ്വാസികളുടെ പിതാവും മാതാവും

ഞാന്‍ പ്രിഡിഗ്രിക്കു പഠിക്കുമ്പോഴാണ് ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നത്. അതിന്നു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാര്‍ലെമെന്റ് തൂത്തുവാരി. ആ ആത്മ വിശ്വാസത്തിലായിരുന്നു പിന്നീടുള്ള തിരഞ്ഞെടുപ്പിനെ കേരളത്തിലെ യുഡീഫ് അഭിമുഖീകരിച്ചത്. പക്ഷെ, എല്ലാവരെയും അത്ഭുതപ്പെടുത്തി സമാന്യം നന്നായി തന്നെ പൊട്ടി.

ആ തിരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് എ.കെ ആന്റണി ഇ.എം.എസ്സിനോട് പത്ത് ചോദ്യങ്ങള്‍ ചോദിച്ചു. മറുപടി പ്രതീക്ഷിച്ചിരിക്കുന്ന ഞങ്ങള്‍ പത്ര വായനാക്കാര്‍ക്ക് തിരിച്ചു കിട്ടിയത് ഇ.എം.എസിന്റെ ആന്റണിയോടുള്ള പത്തു ചോദ്യങ്ങള്‍. രാഷ്ട്രീയം വായിക്കുകയും അറിയാന്‍ ശ്രമിക്കുകയും ചെയ്തിരുന്ന എനിക്ക് മനസ്സിലായത് ഇരുപത് ചോദ്യങ്ങള്‍ക്കും ഉത്തരമില്ല എന്ന സത്യവും.

മുസ്ലിം ക്രൈസ്തവ സം‌വാദം ഏകപക്ഷീയമായ ചില ചോദ്യം ചെയ്യലായിക്കൂടല്ലോ. അങ്ങിനെയാകുമ്പോള്‍ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങള്‍ മാത്രമായിരിക്കും ഇങ്ങിനെയുള്ള ബ്ലോഗുകളുടെ ബാക്കിപത്രം. അതിനാല്‍ ക്രൈസ്തവ സുഹൃത്തുക്കള്‍ ഖുര്‍‌ആനിനെതിരില്‍ ആരോപിച്ച ചില ബ്ലോഗുകളിലെ പോസ്റ്റുകളെ വിശകലനം ചെയ്യാം.

എന്റെ ചില ആദ്യ പോസ്റ്റുകളില്‍ കമെന്റ് ഇട്ട സാജന്‍ എന്ന ബ്ലോഗറുടേ ഒരു ബ്ലോഗാണു ഖുര്‍ ആനില്‍ എന്താണ്? ഈ ബ്ലോഗില്‍ എന്താണ് എന്നൊന്ന് നമുക്ക് പരിശോധിക്കാം.

ഖുര്‍ആന്‍

ഖുര്‍ ആന്‍ അവകാശപ്പെടുന്നത് അത് ദൈവം നേരിട്ട് കൊടുത്തതാണെന്നാണ്. അതിനാല്‍ അതില്‍ എഴുതപ്പെട്ടിരിക്കുന്നതു പോലയേ മനുഷ്യന് പ്രവര്‍ത്തിക്കാന്‍ അംഗീകാരമുള്ളൂ. അതില്‍ ഒന്നും പോലും തെറ്റായ വചനം ഇല്ലെന്ന് അതു തന്നെ അവകാശപ്പെടുന്നു. ഒരു തെറ്റെങ്കിലും ഉണ്ടെങ്കില്‍ അത് ദൈവീകമാണെന്ന് കരുതാനും പറ്റില്ല. മാത്രവുമല്ല ഖുര്‍ ആന്‍ വെല്ലുവിളിക്കുന്നു അതിനേക്കാള്‍ മികച്ച പുസ്തകം ഈ ലോകത്തില്‍ ഉണ്ടെങ്കില്‍ കൊണ്ടു വരാന്‍ പറഞ്ഞിട്ട്.

ഖുര്‍ ആനിനെ പറ്റി ചോദിക്കുന്ന പലചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയല്ല ലഭിക്കുന്നത് എന്ന തോന്നല്‍ എന്നില്‍ ഉളവാകുന്നു. ചിലര്‍ തെറിവരെ പറയുന്നു. ചിലര്‍ കമന്റ് മോഡറേഷനും വച്ചിട്ടുണ്ട്. പല സൂക്തങ്ങള്‍ക്കും അദ്ധ്യായവും വാക്യവും തരുന്നില്ല. അതുകൊണ്ട് ഈ ബ്ലോഗില്‍ എന്റെ ഖുര്‍ ആന്‍ ശംശയങ്ങള്‍ സൂക്ഷിക്കാം എന്നു കരുതുന്നു.

ഇവിടെ ചര്‍ച്ച ഖുര്‍ ആനിനെ പറ്റി മാത്രം.
താത്പര്യമുള്ളവര്‍ക്ക് മറുപടി പറയാം. ഉടനെ വേണം എന്നില്ല. എപ്പഴേങ്കിലും സമയം കിട്ടുമ്പോല്‍ മതി.
Posted by sajan jcb at 5:00 PM

ഇതാണാ ബ്ലോഗിന്റെ ആമുഖം. ചില പോസ്റ്റുകള്‍ക്ക് ഞാന്‍ കമെന്റിട്ടിരുന്നു. പക്ഷെ സാജന്റെ മറ്റൊരു ക്രൈസ്തവ ബ്ലോഗായ തമസോ മാ ജ്യോതിര്‍ഗമയ
എന്ന ബ്ലോഗിലെ ത്രിത്വത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ എന്റെ പല കമെന്റും ഡിലീറ്റ് ചെയ്യുകയുണ്ടായി. അതിനാലാണ് ഈ പൊസ്റ്റുകളിലെ വിഷയങ്ങള്‍ ഇങ്ങോട്ട് കൊണ്ട് വരികയും ഇവിടെ വിശദീകരിക്കുകയും ചെയ്യാമെന്ന് കരുതുന്നത്. മറുപടി പറയാന്‍ താത്പര്യമുണ്ടെങ്കിലും കമെന്റുകള്‍ പിന്നീട് ഡിലീറ്റാകുന്നത് കാണാന്‍ താത്പര്യമില്ലാത്തതിനാല്‍ ഇതാണ് കൂടുതല്‍ അഭികാമ്യമെന്നു തോന്നി.

ഈ കമെന്റ് ഡിലീറ്റല്‍ സാജന്‍ മാത്രമല്ല ചെയ്തത്. വളരെ ചൂടേറിയ രീതിയില്‍ കാളിദാസന്‍ എന്ന പേരില്‍ പ്രവാചകനെ കുറിച്ചും ഖുര്‍‌ആനെ കുറിച്ചും ചര്‍ച്ച നടത്തിയ ഒരു ബ്ലോഗിലും ഇതേ അനുഭവമുണ്ടായി. അതിന്നു ശേഷം ഞാനവിടെ കമെന്റിടുന്നതേ നിര്‍ത്തി. വിഷയവുമായി വളരെ ബന്ധമുള്ള തെറികളല്ലാത്ത കമെന്റുകള്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ ശരിക്കും ഒരു എഡിറ്റ്ങ്ങ് ആണു ചെയ്യുന്നത്, അത് നമ്മുടെ അഭിപ്രായത്തെ മാറ്റി അവതരിപ്പിക്കുന്നതിനു തുല്യമാണു.

സാജന്റെ ആദ്യ പോസ്റ്റ്


ഖുര്‍ ആന്‍ തന്നെ നബിയെ വിശ്വാസികളുടെ പിതാവാണെന്നും അല്ലെന്നും പറയുന്നു. ശ്രദ്ധിച്ചു വായിക്കുക..

33:6 പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു.

മുഹമ്മദ് നബി ദൈവത്തില്‍ നിന്നു വന്ന പ്രവാചകന്‍ എന്നു മുസ്ലീമുകള്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അവരുടെ ആത്മീയ പിതാവായി കണക്കാക്കുന്നു. 33:6 വചനങ്ങള്‍ പ്രകാരം മുസ്ലീമുകള്‍ മുഹമ്മദ് നബിയെ വിശ്വാസികളുടെ പിതാവായും അദ്ദേഹത്തിന്റെ പത്നിമാരെ വിശ്വാസികളുടെ മാതാവായും കണക്കാക്കുന്നു. ഇതില്‍ തന്നെ ഒരു തെറ്റുണ്ട്. ഒരു പ്രവാചകന്‍ പിതാവായി കണക്കാക്കുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. ദൈവം അദ്ദേഹത്തെ പ്രവാചകനായി കണക്കാക്കുന്നു എന്നു കരുതുന്നതു കൊണ്ടാണ് അദ്ദേഹത്തെ പിതാവായി വിശ്വാസികള്‍ കണക്കാക്കുന്നത്. എന്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ ഭാര്യമാര്‍ വിശ്വാസികളുടെ മാതാവാകുന്നത്? ദൈവത്തിന്റെ ഒരു വെളിപാടും നബിപത്നിമാര്‍ക്ക് ലഭിച്ചിട്ടില്ല. ആ വിഷയത്തിലേക്ക് അവസാനം തിരിച്ചു വരാം. ആദ്യം പിതൃത്വം പരിശോദിക്കാം.

അതേ അദ്ധ്യായത്തില്‍ തന്നെ കാണാം മുഹമ്മദ് നബി തന്റെ പിതാവ് എന്ന സ്ഥാനം നിഷേധിക്കുന്നത്...

33:40 മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു.അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു

എല്ലാ കാര്യത്തിലും അറിവുള്ള അല്ലാഹു തന്നെയാണ് മുഹമ്മദ് ആരുടേയും പിതാവല്ല എന്ന് പറയുന്നത്. (rijal എന്ന പദം ‘ആണുങ്ങളെ‘ (പുരുഷന്മാരെ) എന്നു മാത്രമല്ല ‘ആളുകളെ‘ എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കുന്നുണ്ട്. പുരുഷന്മാര്‍ എന്നു തന്നെ അര്‍ത്ഥമെടുത്താലും അതു 33:6 ന്റെ പകുതി നിഷേധമാണ്)

33:40 ന്റെ പശ്ചാത്തലം: ദത്തുപുത്രനായ സൈദിനെ പുത്രസ്ഥാനത്തു നിന്നു അയോഗ്യനാക്കുന്നതു വഴി അയാളുടെ ഉപേക്ഷിക്കപ്പെട്ട ഭാര്യ വിവാഹം കഴിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ വചനം അവതരിച്ചത്.

ഈ ഭാഗം വിശ്വാസികളുടെ പിതാവ് എന്നര്‍ത്ഥത്തിലല്ല, രക്തബന്ധു എന്നര്‍ത്ഥത്തിലാണ് നബി ഉപയോഗിച്ചത് എന്നാണ് മുസ്ലീമുകള്‍ കരുതുന്നത്. അങ്ങിനെ വിശ്വസിക്കാനാണ് എളുപ്പവും. കാ‍രണം ഈ വചനം അവതരിക്കുന്ന സമയത്ത് മുഹമ്മദ് നബിക്ക് പെണ്‍‌മക്കളേ ഉണ്ടായിരുന്നുള്ളൂ.

പക്ഷേ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട്. ഈ വചനം അവതരിച്ചത് AD 627-628 ലും ഇബ്രാഹിം എന്ന ആണ്‍ കുഞ്ഞ് മുഹമ്മദ് നബിക്ക് ജനിച്ചത് AD630 ലും ആണ്. 33:40 ല്‍ മുഹമ്മദ് നബി ഒരു പുരുഷന്റേയും പിതാവല്ല എന്ന്‍ പറഞ്ഞത് ആത്മീയമായി എടുക്കുകയാണെങ്കില്‍ അത് 33:6 നെ ഖണ്ഡിക്കുന്നു. ഇനി 33:40 ബ്ലെഡ് റിലേഷനെ ഉദ്ദേശിക്കുന്നുവെങ്കില്‍ മുഹമ്മദ് നബി ഒരു പുരുഷന്റ പിതാവായിട്ടുണ്ട്. (താന്‍ ഭാവിയില്‍ ഒരു പുരുഷന്റെ പിതാവാകും എന്നത് മുഹമ്മദ് നബിക്ക് അറിയില്ലെങ്കിലും അല്ലാഹുവിനെങ്കിലും അറിയേണ്ടതാണ്). ആ നിലയ്ക്ക് 33:40 ലെ വചനം ആ അര്‍ത്ഥത്തിലും തെറ്റി.

ഈ പുത്രനും ചെറുപ്പത്തില്‍ തന്നെ മരിക്കുകയാണുണ്ടായത്. ആ സമയത്ത് മുഹമ്മദ് നബിയുടെ മുന്‍ ഭാര്യയുടെ ഒരു പ്രസ്താവന വളരെ രസകരം...
അദ്ദേഹം ഒരു പ്രവാചകനായിരുന്നുവെങ്കില്‍, അദ്ദേഹത്തിനു ഏറ്റവും പ്രിയപ്പെട്ടവര്‍ മരിക്കില്ലായിരുന്നു
(The History of Al-Tabari, volume IX, p. 136)

ശ്രദ്ധിക്കുക 33:6 അവതരിക്കുന്ന സമയത്ത് ഈ സ്ത്രീയും വിശ്വാസികളുടെ മാതാവായിരുന്നു. മകന്‍ ഇബ്രാഹിം മരിച്ച അവസരത്തില്‍ ഈ സ്ത്രീയെ നബി ഉപേക്ഷിച്ചു. ഈ മുന്‍ ഭാര്യയും വിശ്വാസികളുടെ മാതാവ് എന്ന ഗണത്തില്‍ ഉള്‍പ്പെടുമോ ആവോ?

രാഷ്ട്രപിതാവായ ഗാന്ധിജിയെ ഈ വിഷയത്തില്‍ ഒരു മുസ്ലീം ബ്ലോഗര്‍ താരതമ്യപ്പെടുത്തികണ്ടു.
ഗാന്ധിജിയെയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായി കണക്കാക്കുന്നത്. അപ്പോള്‍ ഇന്ത്യക്ക് രാഷ്ട്രമാതാവ് ഇല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ചോദ്യം ശരിയാണ്. പക്ഷേ എന്തുകൊണ്ട് രാഷ്ട്രമാതാവ് ഇല്ലാതായി എന്നദ്ദേഹം മനസ്സിലാക്കിയില്ല. ഗാന്ധിജിക്ക് ഭാര്യയുണ്ടായിരുന്നില്ലേ? ഉവ്വ്. ആരേങ്കിലും ആ സ്ത്രീയെ രാഷ്ട്രമാതാവാക്കിയോ? ഇല്ല. കാരണം, രാഷ്ട്രത്തിന്റെ സ്വതന്ത്യത്തിനു വേണ്ടി ഗണ്യമായ രീതിയില്‍ ഒന്നും സംഭവന അവര്‍ നല്‍കിയില്ലായിരുന്നു.

ആധുനിക വൈദ്യശാസ്ത്രത്തിനും മറ്റുമൊക്കെ ‘പിതാക്കന്മാരുണ്ട്‘ . എതുകൊണ്ട് മാതാക്കള്‍ ഉണ്ടായില്ല?? അവര്‍ക്ക് ഭാര്യമാര്‍ ഉണ്ടായിരുന്നില്ലേ?

ഇവിടെ എന്തര്‍ത്ഥത്തിലാണ് നബിയുടെ ഭാര്യമാര്‍ വിശ്വാസികളുടെ മാതാവാകുന്നത്? അവര്‍ നബിയുടെ ഭാര്യയായി പോയതിനാലോ? അതിലും കഷ്ടം ഈ വിധവകളെ ആര്‍ക്കും വിവാഹം കഴിച്ച് അവര്‍ക്ക് ‘സംരക്ഷണം‘ നല്‍കാന്‍ കഴിഞ്ഞില്ല എന്നതാണ്. വിശ്വാസികളുടെ പിതാവാണെങ്കില്‍ വിധവകളേയും കുഞ്ഞു വിശ്വാസിനികളേയും വരെ വിവാഹം കഴിച്ച് അവര്‍ക്ക് ‘സംരക്ഷണം‘ നല്‍കിയ മഹാനും. ഇതില്‍ എന്തേങ്കിലും ഇരട്ടത്താപ്പ് അവിശ്വാസികള്‍ക്ക് തോന്നിയാല്‍ അവരെ അവഗണിക്കാനും വിശ്വാസികള്‍ക്ക് കഴിയും എന്ന് കരുതുന്നു.
Posted by sajan jcb at 10:15 AM
Labels: fatherhood, motherhood, quran

സാജന്‍ ഇവിടെ സമര്‍ത്ഥമായി ചെയ്യുന്ന ഒരു കാര്യമുണ്ട്. അതൊരു മുന്‍ ജാമ്യമാണു.

രാഷ്ട്രപിതാവായ ഗാന്ധിജിയെ ഈ വിഷയത്തില്‍ ഒരു മുസ്ലീം ബ്ലോഗര്‍ താരതമ്യപ്പെടുത്തികണ്ടു.
ഗാന്ധിജിയെയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായി കണക്കാക്കുന്നത്. അപ്പോള്‍ ഇന്ത്യക്ക് രാഷ്ട്രമാതാവ് ഇല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ചോദ്യം ശരിയാണ്. പക്ഷേ എന്തുകൊണ്ട് രാഷ്ട്രമാതാവ് ഇല്ലാതായി എന്നദ്ദേഹം മനസ്സിലാക്കിയില്ല. ഗാന്ധിജിക്ക് ഭാര്യയുണ്ടായിരുന്നില്ലേ? ഉവ്വ്. ആരേങ്കിലും ആ സ്ത്രീയെ രാഷ്ട്രമാതാവാക്കിയോ? ഇല്ല. കാരണം, രാഷ്ട്രത്തിന്റെ സ്വതന്ത്യത്തിനു വേണ്ടി ഗണ്യമായ രീതിയില്‍ ഒന്നും സംഭവന അവര്‍ നല്‍കിയില്ലായിരുന്നു.

ആധുനിക വൈദ്യശാസ്ത്രത്തിനും മറ്റുമൊക്കെ ‘പിതാക്കന്മാരുണ്ട്‘ . എതുകൊണ്ട് മാതാക്കള്‍ ഉണ്ടായില്ല?? അവര്‍ക്ക് ഭാര്യമാര്‍ ഉണ്ടായിരുന്നില്ലേ?

തന്റെ പോസ്റ്റിന്റെ ഉത്തരം എന്ന് സാജനുതന്നെ മുന്‍‌കൂട്ടി അറിയാം. അതിനാല്‍ ഇതുത്തരമല്ല എന്ന് ആദ്യം തന്നെ സാജന്‍ ശഠിക്കുന്നു.

മാത്രമല്ല, തന്റെ പോസ്റ്റില്‍ സാജന്‍ സ്വയം ഉത്തര്‍ം കണ്ടെത്തി ചോദ്യങ്ങല്‍ ചോദിക്കുകയാണു.

സാജന്: 1. മുഹമ്മദ് നബി ദൈവത്തില്‍ നിന്നു വന്ന പ്രവാചകന്‍ എന്നു മുസ്ലീമുകള്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അവരുടെ ആത്മീയ പിതാവായി കണക്കാക്കുന്നു.

മുസ്ലിങ്ങള്‍ ആത്മീയ പിതാവ് എന്ന ഒരു പദം എവിടെയും ഉപയോഗിച്ചിട്ടില്ല, സാജന്‍ കണക്കാക്കുന്നത് പോലെ ഇസ്ലാം രൂപപ്പെടണമെന്നു ശഠിച്ചാല്‍ ഇസ്ലാമികില്ലല്ലോ. പ്രവാചകന്മാരെ പിതാവോ മക്കളോ ആക്കുകയും പിന്നെ ദൈവമാക്കുകയും ചെയ്യുന്ന ഏര്‍പ്പാട് ഇസ്ലാമിനന്യമാണ്.

ഖുര്‍‌ആനിലെ 33:6 വചന പകാരം പ്രവാചകനെ വിശ്വാസികളുടെ പിതാവ് എന്ന പ്രയോഗമില്ല. ഇല്ലാത്ത പ്രയോഗം നല്‍കി ഇല്ലാത്ത വാദം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയാണു സാജന്‍ ചെയ്യുന്നത്. ഖുര്‍‌ആനില്‍ എവിടെയെങ്കിലും പിതാവെന്നര്‍ത്ഥം വരുന്ന ഒരു പദവും പ്രവാചകനെ ഉപയോഗിച്ച് അഭിസം‌ബോധന ചെയ്യുന്നില്ല.

പിന്നെ പ്രവാചക പത്നിമാരെ വിശ്വാസികളുടെ മാതാവ് എന്ന് വിളിക്കുന്നുണ്ട്. അത് ഒരു ബഹുമതിയാണു. ഈ ബഹുമതി നല്‍കുന്നതിന് അവര്‍ക്ക് ചില നിബന്ധനകളും നല്‍കിയിരുന്നു. നിബന്ധനകളില്ലാതെ ബഹുമതികളുണ്ടാവില്ല. എത്ര നിബന്ധനകള്‍ ഉയരുന്നുവോ, അത്ര തന്നെ ബഹുമതിക്കും ഉയര്‍ച്ചയുണ്ടാകും. വിശ്വാസികളുടെ മാതാവ് എന്ന ബഹുമതിക്കായുള്ള ഒരു നിബന്ധനയായിരുന്നു പ്രവാചകന്റെ മരന ശേഷം അവര്‍ മറ്റു വിവാഹ ബന്ധങ്ങളില്‍ ഏര്‍പ്പെടെരുതെന്നത്. പ്രവാചകന്‍ തന്റെ ഭാര്യമാരെ വിളിച്ച് അവര്‍ക്ക് ഈ ബന്ധം തുടരാനും അതല്ലെങ്കില്‍ മോചിതരായി മറ്റു ബന്ധങ്ങളില്‍ പോകാനുമുള്ള അനുവാദം നല്‍കുന്നുണ്ട്. അവരെല്ലാം തങ്ങളുടെ പ്രവാചകനുമായുള്ള ബന്ധം നിലനിര്‍ത്താന്‍ തീരുമാനിക്കുകയാണു ചെയ്തത്.

ഈ അര്‍ത്ഥത്തില്‍ വിശ്വാസികളും പ്രവാചക പത്നിമാരെ മാതാക്കള്‍ എന്ന അര്‍ത്ഥത്തില്‍ കണ്ടിട്ടില്ല, അങ്ങിനെയായിരുന്നുവെങ്കില്‍ ഇസ്ലാമിക നിയമമനുസരിച്ച് ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ സ്വത്തിന്റെ നിശ്ചിത ഓഹരി മാതാവിന്റെ അവകാശമാണ്. പ്രവാചക പത്നിമാര്‍ അങ്ങിനെ ഒരു സ്വത്തവാകാശത്തിന്നര്‍ഹരാണെന്ന് ഈ സൂക്തത്തിന്റെ വെലിച്ചത്തില്‍ മുസ്ലിം ലോകം മനസ്സിലാക്കിയിട്ടുമില്ല.

2. 33:40 മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു.അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു

എല്ലാ കാര്യത്തിലും അറിവുള്ള അല്ലാഹു തന്നെയാണ് മുഹമ്മദ് ആരുടേയും പിതാവല്ല എന്ന് പറയുന്നത്. (rijal എന്ന പദം ‘ആണുങ്ങളെ‘ (പുരുഷന്മാരെ) എന്നു മാത്രമല്ല ‘ആളുകളെ‘ എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കുന്നുണ്ട്. പുരുഷന്മാര്‍ എന്നു തന്നെ അര്‍ത്ഥമെടുത്താലും അതു 33:6 ന്റെ പകുതി നിഷേധമാണ്)

രിജാല്‍ എന്ന പദം ഉപയോഗിക്കുന്നത് പ്രായപൂര്‍ത്തിയായ പുരുഷനാണ്, പ്രവാചകന്റെ മകന്‍ മരിക്കുന്നത് പ്രായപൂര്‍ത്തിയാകുന്നതിന് എത്രയോ മുമ്പ് ബാല്യത്തിലാണ്, അതിനാല്‍ രണ്ടര്‍ത്ഥമെടുത്താലും ഈ പ്രയോഗം ശരിയുമാകുന്നു. പ്രവാചകന്റെ ഏക മകനായ ഇബ്രാഹീം ജനിക്കുന്നത് മറിയ അല്‍ ഖിബ്ത്തിയില്‍ നിന്നാണ്. മരണപ്പെടുന്നത് പതിനെട്ടാം മാസത്തിലും. പതിനെട്ടാം മാസത്തിലുള്ള ഒരു ബാലനെ അറബി ഭാഷാ നിയമപ്രകാരം രിജാല്‍ എന്നു വിളിക്കില്ല.

അദ്ദേഹം ഒരു പ്രവാചകനായിരുന്നുവെങ്കില്‍, അദ്ദേഹത്തിനു ഏറ്റവും പ്രിയപ്പെട്ടവര്‍ മരിക്കില്ലായിരുന്നു എന്ന സാജന്റെ വാദം ശരിയായ ക്വോട്ടിങ്ങ് എടുത്തുദ്ധരിക്കുകയാണെങ്കില്‍ മറുപടിപറയാം, എന്തായാലും മുസ്ലിങ്ങള്‍ക്ക് അങ്ങിനെ ഒരു വിശ്വാസമില്ല. പ്രവാചകന്‍ തന്നെ ഒരു മനുഷ്യനാണെന്നാണു ഞങ്ങള്‍ വിശ്വസിക്കുന്നത്. പ്രവാചകന്‍ തന്നെ മരണനപ്പെടുമെന്നും തങ്ങള്‍ വിധവകളാകുമെന്നും ആദ്യം തന്നെ പ്രവാചക പത്നിമാർക്ക് ഉറപ്പായ സ്ഥിതിക്ക് പ്രവാചകത്വവും മരണവും തമ്മിലെന്തു ബന്ധം?

മാത്രമല്ല, പ്രവാചക പുത്രന്‍ മരിച്ച സമയം അവിടെ ഒരു സൂര്യഗ്രഹണമുണ്ടായി, ജനങ്ങള്‍ സൂര്യഗ്രഹനത്തെയും ഇബ്രാഹിമിന്റെയും മരണത്തെയും ചേര്‍ത്ത് പറയാന്‍ തുടങ്ങി. പ്രവാചകന്‍ അവരെ വിലക്കുകയും സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണെന്നും ഒരാളുടെയും മരണവുമായോ ജനനവുമായൊ യാതൊരു ബന്ധവുമില്ലെന്നും ഉദ്ബോധിപ്പിക്കുകയാണു ചെയ്തത്.

3. ശ്രദ്ധിക്കുക 33:6 അവതരിക്കുന്ന സമയത്ത് ഈ സ്ത്രീയും വിശ്വാസികളുടെ മാതാവായിരുന്നു. മകന്‍ ഇബ്രാഹിം മരിച്ച അവസരത്തില്‍ ഈ സ്ത്രീയെ നബി ഉപേക്ഷിച്ചു. ഈ മുന്‍ ഭാര്യയും വിശ്വാസികളുടെ മാതാവ് എന്ന ഗണത്തില്‍ ഉള്‍പ്പെടുമോ ആവോ?

പ്രവാചകന്‍ മറിയയെ വിവാഹമോചനം ചെയ്ത കഥ ഞാന്‍ കേട്ടിട്ടില്ല. ഇനി ഏതെങ്കിലും മിഷിനറിമാര്‍ അങ്ങിനെ എഴുതിയിട്ടുണ്ടെങ്കില്‍ അത് ചരിത്രവുമാകില്ല. എന്തായാലും പ്രവാചകന്‍ മരിക്കുമ്പോള്‍ മറിയം പ്രവാചക പത്നിയും വിശ്വാസികളുടെ മാതാവുമായിരുന്നു.

സാജന്‍ ചെയ്യുന്നത് ഇല്ലാത്ത പിതാവിന്റെ സ്ഥാനം ഉണ്ടാക്കിയെടുത്ത് പിതാവാക്കുന്ന ഒരു പരിപാടിയാണ്. വിമര്‍ശിക്കാന്‍ വസ്തുതയില്ലാതാകുമ്പോള്‍ ഇങ്ങിനെ ചിലതെല്ലാം ഉണ്ടാക്കിയെടുക്കേണ്ടി വരും.


1 comment:

  1. ഞാന്‍ ഇവിടേയും ഉണ്ടോ?

    ഇല്ലാത്ത പിതാവ്... ഉള്ള മാതാവും :-)

    ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.