Thursday, April 8, 2010

മികച്ച പുസ്തകം ഏത്?

സാജന്റെ രണ്ടാമത്തെ പോസ്റ്റ്


17:88 Say, "If mankind and the jinn gathered in order to produce the like of this Qur'an, they could not produce the like of it, even if they were to each other assistants."

( നബിയേ, ) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന്‌ കൊണ്ട്‌ വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന്‌ അവര്‍ കൊണ്ട്‌ വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക്‌ പിന്തുണ നല്‍കുന്നതായാല്‍ പോലും.(link)

ഖുര്‍ ആനിന്റെ വെല്ലുവിളി പ്രസിദ്ധമാണ്. ഖുര്‍ ആനിനേക്കാള്‍ മികച്ച പുസ്തകം ലോകത്ത് വേറെയില്ല എന്നാണ് അവകാശവാദം. പക്ഷേ ഖുര്‍ ആനില്‍ തന്നെ മറ്റൊരു മികച്ച പുസ്തകത്തെ പറ്റി പറയുന്നു... മോശയ്ക്ക് ദൈവം കൊടുത്തു എന്നു പറയുന്ന പുസ്തകം,Torah! ഖുര്‍ ആനിന് തുല്യമായ പുസ്തകം

28:48 But when the truth came to them from Us, they said, "Why was he not given like that which was given to Moses?" Did they not disbelieve in that which was given to Moses before? They said, "[They are but] two works of magic supporting each other, and indeed we are, in both, disbelievers."

28:49 Say, "Then bring a scripture from Allah which is more guiding than either of them that I may follow it, if you should be truthful."

48: എന്നാല്‍ നമ്മുടെ പക്കല്‍ നിന്നുള്ള സത്യം ( മുഹമ്മദ്‌ നബി മുഖേന ) അവര്‍ക്ക്‌ വന്നെത്തിയപ്പോള്‍ അവര്‍ പറയുകയാണ്‌; മൂസായ്ക്ക്‌ നല്‍കപ്പെട്ടത്‌ പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ ഇവന്ന്‌ നല്‍കപ്പെടാത്തത്‌ എന്താണ്‌ എന്ന്‌. എന്നാല്‍ മുമ്പ്‌ മൂസായ്ക്ക്‌ നല്‍കപ്പെട്ടതില്‍ അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ? അവര്‍ പറഞ്ഞു: പരസ്പരം പിന്തുണ നല്‍കിയ രണ്ടു ജാലവിദ്യകളാണിവ. ഞങ്ങള്‍ ഇതൊക്കെ അവിശ്വസിക്കുന്നവരാണ്‌ എന്നും അവര്‍ പറഞ്ഞു.
49: ( നബിയേ, ) പറയുക: എന്നാല്‍ അവ രണ്ടിനെക്കാളും നേര്‍വഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം അല്ലാഹുവിന്‍റെ പക്കല്‍ നിന്ന്‌ നിങ്ങള്‍ കൊണ്ട്‌ വരൂ; ഞാനത്‌ പിന്‍പറ്റിക്കൊള്ളാം. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.(link)

ഈ രണ്ടു പുസ്തകങ്ങളേക്കാളും മികച്ചത് കൊണ്ടു വരാനായി ഇപ്പോള്‍ പറയുന്നത്. !!! രണ്ടും ഒന്നിനൊന്ന് മികച്ചതായതു കൊണ്ടാണല്ലോ അതിലും മികച്ചത് കൊണ്ട് വരാന്‍ പറയുന്നത്.

മുസ്ലീമുകളുടെ വിശ്വാസം ബൈബിള്‍ തിരുത്തി എഴുതിയതാണെന്നാണ്. ഖുര്‍ ആന്‍ തന്നെ പറയുന്നു ചുരുങ്ങിയത് മോസ്സസ്സിന്റെ പുസ്തകം ഖുര്‍ ആന്‍ പോലെയാണെന്ന്. വെല്ലുവിളി നടത്തിയ പുസ്തകം തന്നെ അതു പൊളിച്ചടക്കിയിരിക്കുന്നു. എന്നിട്ടും മുസ്ലീം സഹോദരന്മാര്‍ ഖുര്‍ ആനിനേക്കാളും മികച്ച പുസ്തകം ചോദിക്കുന്നത് അവര്‍ ഖുര്‍ ആന്‍ മുഴുവന്‍ വായിക്കത്തതിനാലാവാം എന്നു ഞാന്‍ കരുതുന്നു.
Posted by sajan jcb at 5:16 PM
Labels: challenge, quran, torah

സാജന്റെ രണ്ടാമത്തെ പോസ്റ്റാണു മുകളില്‍ കൊടുത്തിരിക്കുന്നത്.
ഇതിലെ ആദ്യത്തെ ഭാഗം ഖുര്‍‌ആനിലെ 17 അദ്ധ്യായത്തിലെ 88 സൂക്തമാണ്. നമുക്ക് 88 മുതല്‍ 95 വരെയുള്ള സൂക്തങ്ങളിലൂടെ ഒന്നു കണ്ണോടിക്കുക.

( നബിയേ, ) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന്‌ കൊണ്ട്‌ വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന്‌ അവര്‍ കൊണ്ട്‌ വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക്‌ പിന്തുണ നല്‍കുന്നതായാല്‍ പോലും.

തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ എല്ലാവിധ ഉപമകളും ജനങ്ങള്‍ക്ക്‌ വേണ്ടി വിവിധ രൂപത്തില്‍ നാം വിവരിച്ചിട്ടുണ്ട്‌. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നിഷേധിക്കാനല്ലാതെ മനസ്സുവന്നില്ല.

അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന്‌ നീ ഞങ്ങള്‍ക്ക്‌ ഒരു ഉറവ്‌ ഒഴുക്കിത്തരുന്നത്‌ വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല.

അല്ലെങ്കില്‍ നിനക്ക്‌ ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത്‌ വരെ.

അല്ലെങ്കില്‍ നീ ജല്‍പിച്ചത്‌ പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത്‌ വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട്‌ വരുന്നത്‌ വരെ.

അല്ലെങ്കില്‍ നിനക്ക്‌ സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത്‌ വരെ, അല്ലെങ്കില്‍ ആകാശത്ത്‌ കൂടി നീ കയറിപ്പോകുന്നത്‌ വരെ. ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക്‌ നീ ഇറക്കികൊണ്ട്‌ വരുന്നത്‌ വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല.

( നബിയേ, ) പറയുക: എന്‍റെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ ?

ജനങ്ങള്‍ക്ക്‌ സന്‍മാര്‍ഗം വന്നപ്പോള്‍ അവര്‍ അത്‌ വിശ്വസിക്കുന്നതിന്‌ തടസ്സമായത്‌, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക്‌ മാത്രമായിരുന്നു.

( നബിയേ, ) പറയുക: ഭൂമിയിലുള്ളത്‌ ശാന്തരായി നടന്ന്‌ പോകുന്ന മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക്‌ ആകാശത്ത്‌ നിന്ന്‌ ഒരു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു.
( ഖുര്‍‌ആന്‍ 17: 88- 95)

പ്രവാചകന്റെ പ്രബോധനം മക്കയിലെ അറബ് വംശജരില്‍ നിന്നാണു തുടങ്ങുന്നത്. മക്കയിലെ അറബികളാകട്ടെ തങ്ങളുടെ ഭാഷാപ്രാവിണ്യത്താല്‍ അറേബ്യന്‍ നാടുകളിലെല്ലാം പ്രശസ്തരും.

പ്രവാചകന്മാരുടെ ചരിത്രം വായിക്കുന്ന ജൂതരും ക്രൈസ്തവരും മുസ്ലിങ്ങളും ഒരേപോലെ അംഗീകരിക്കുന്ന ഒരു സത്യമുണ്ട്. എല്ലാ പ്രവാചകര്‍ക്കും ആ നാട്ടിലെ സ്വാധീനിക്കുന്ന ഒരു അടയാളവുമായാണ് (Miracle) ദൈവം അവരെ ഭൂമിയിലേക്ക് അയച്ചിട്ടുള്ളത്.

മുഹമ്മദ് (സ) നല്‍കിയ ഏറ്റവും ശക്തമായ പ്രവാചക അടയാളമാണു ഖുര്‍‌ആന്‍-
എന്തിനേറെ ഈ ബ്ലോഗ് യുഗത്തിലും ശക്തമായ പ്രതിരോധവുമായി നില്‍ക്കാന്‍ മാത്രം കെല്‍പുള്ള ഈ ഗ്രന്ഥം തന്നെയാണു മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്റെ ശക്തമായ തെളിവ്.

എന്തായിരിക്കണം ഒരോ പ്രവാചകനും നല്‍കേണ്ട അടയാളം എന്നത് തീരുമാനിക്കുന്നത് ദൈവമാണ്. അത് മോശക്ക് സര്‍പ്പമായി മാറുന്ന വടിയാണു ബൈബിള്‍ പ്രകാരമെങ്കില്‍ യേശുവിനു രോഗ ശുശ്രൂഷയായിരുന്നു. പക്ഷെ, മനുഷ്യര്‍ തെളിവുകള്‍ കണ്ടാലും ഇബ്ലീസിനെ പോലെയാണ്. അവര്‍ക്കു തങ്ങളുടെ തെറ്റുകളില്‍ നിന്നും മാറാന്‍ താത്പര്യമുണ്ടാകാറില്ല. അവര്‍ പുതിയ പുതിയ ചൊദ്യങ്ങള്‍ ചോദിച്ച് കൊണ്ടേയിരിക്കും.

എന്തുകൊണ്ട് പ്രവാചകന് ഒരു ഗ്രന്ഥം ഏറ്റവും വലിയ അടയാളമായി നല്‍കി. ഉത്തരം വ്യക്തമാണു. യേശു മരിച്ചവരെ ജീവിപ്പിച്ചു, മോസസ് ഒരു വടി താഴെയിട്ട് പാമ്പാക്കി എന്നെല്ലാം ഇന്ന് ആരോടെങ്കിലും പറഞ്ഞാല്‍ ഒരു വിശ്വാസി ഉള്‍കൊള്ളുന്നത് പോലെ മറ്റുള്ളവര്‍ക്ക് അതുള്‍കൊള്ളാന്‍ കഴിയില്ല. അതിനാല്‍ എല്ലാ കാലത്തും നിലനില്‍ക്കുന്ന ഒരു ശക്തമായ തെളിവിന്നു മാത്രമേ കാലത്തെ അതിജീവിക്കാന്‍ കഴിയൂ.

ഇനി രണ്ടാമത്തെ സാജന്റെ പോസ്റ്റിലെ ഭാഗം

48: എന്നാല്‍ നമ്മുടെ പക്കല്‍ നിന്നുള്ള സത്യം ( മുഹമ്മദ്‌ നബി മുഖേന ) അവര്‍ക്ക്‌ വന്നെത്തിയപ്പോള്‍ അവര്‍ പറയുകയാണ്‌; മൂസായ്ക്ക്‌ നല്‍കപ്പെട്ടത്‌ പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ ഇവന്ന്‌ നല്‍കപ്പെടാത്തത്‌ എന്താണ്‌ എന്ന്‌.

എന്നാല്‍ മുമ്പ്‌ മൂസായ്ക്ക്‌ നല്‍കപ്പെട്ടതില്‍ അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ? അവര്‍ പറഞ്ഞു: പരസ്പരം പിന്തുണ നല്‍കിയ രണ്ടു ജാലവിദ്യകളാണിവ. ഞങ്ങള്‍ ഇതൊക്കെ അവിശ്വസിക്കുന്നവരാണ്‌ എന്നും അവര്‍ പറഞ്ഞു.

49: ( നബിയേ, ) പറയുക: എന്നാല്‍ അവ രണ്ടിനെക്കാളും നേര്‍വഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം അല്ലാഹുവിന്‍റെ പക്കല്‍ നിന്ന്‌ നിങ്ങള്‍ കൊണ്ട്‌ വരൂ; ഞാനത്‌ പിന്‍പറ്റിക്കൊള്ളാം. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.

സാജന്‍ ആദ്യം മുസ്ലിങ്ങള്‍ ആദം മുതല്‍ മുഹമ്മദ് വരെയുള്ള അനുഗ്രഹീതരായ പ്രവാചകരെ കുറിച്ച് എന്തു മനസ്സിലാക്കുന്നു എന്ന് പഠിക്കുക.

സത്യവിശ്വാസികള്‍, അവരെല്ലാം അല്ലാഹുവിലും, അവന്‍റെമലക്കുകളിലും അവന്‍റെവേദഗ്രന്ഥങ്ങളിലും, അവന്‍റെദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്‍റെദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. ( എന്നതാണ്‌ അവരുടെ നിലപാട്‌. ) അവര്‍ പറയുകയും ചെയ്തു: (ഖുര്‍‌ആന്‍-2:285)

മോശ ജൂതന്മരുടെ, യേശു ക്രിസ്ത്യാനികളുടെ , മുഹമ്മദ് മുസ്ലിങ്ങളുടെ എന്ന നിലപാട് മുസ്ലിങ്ങളുടേതല്ല. ഇവരെല്ലാം ഞങ്ങളുടെ അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹം ലഭിച്ച പ്രവാചകരാണു. അവരില്‍ ആരും മോശക്കാരോ പുതിയ മതം കൊണ്ട് വന്നവരോ അല്ല, പിന്നീട് ചിലര്‍ അവരുടെ പേരില്‍ മതമുണ്ടാക്കി എന്നല്ലാതെ. അവരെല്ലാം സര്‍വ്വശക്തനായ ദൈവത്തിന്റെ ശക്തരായ പ്രവാചകന്മാരായിരുന്നു.

അവരില്‍ ചിലര്‍ക്ക് അല്ലാഹു ഗ്രന്ഥം നല്‍കി അനുഗ്രഹിച്ചു, ആ ഗ്രന്ഥങ്ങളെല്ലാം തന്നെ നേര്‍‌വഴി കാണിക്കുന്നവയും സന്മാര്‍ഗ്ഗദര്‍ശനകവുമായിരുന്നു. പക്ഷെ , പിന്നീട് പുരോഹിതര്‍ അവയില്‍ പല കൂട്ടിചേര്‍ക്കലുകളും ഒഴിവാക്കലുകളും നടത്തി അതിനെ വികലമാക്കുകയും നല്ലതും ചീത്തതും വേര്‍ത്തിരിക്കാനാവാത്ത വിധം കൂട്ടികുഴക്കുകയും ചെയ്തു. അതിന്റെ തെളിവുകളാണ് ഇത് വരെയുള്ള പോസ്റ്റുകളില്‍ കണ്ടത്. ആരും നിഷേധിക്കുന്നില്ലല്ലോ?

ഇവിടെ രണ്ടു കാര്യങ്ങളാണു ഖുര്‍‌ആന്‍ ചൂണ്ടിക്കാണിക്കുന്നത്.

അവര്‍ പറയുകയാണ്‌; മൂസായ്ക്ക്‌ നല്‍കപ്പെട്ടത്‌ പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ ഇവന്ന്‌ നല്‍കപ്പെടാത്തത്‌ എന്താണ്‌ എന്ന്‌.

എന്നാല്‍ മുമ്പ്‌ മൂസായ്ക്ക്‌ നല്‍കപ്പെട്ടതില്‍ അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ?

മൂസാക്ക് നല്‍കിയ ദൃഷ്ടാന്തമല്ല പ്രവാചകനു നല്‍കിയത്, പക്ഷെ മൂസാക്ക് നല്‍കിയ ദൃഷ്ടാന്തങ്ങള്‍ നേരിട്ട് കണ്ടിട്ടും കല്പനകള്‍ വാങ്ങാന്‍ മൂസ നാല്പത് ദിവസം വിട്ടു നിന്നപ്പോള്‍ ഈജിപ്തിലെ അടിമത്വത്തില്‍ നിന്നും മൂസതന്നെ രക്ഷപ്പെടുത്തിയ അനുയായികള്‍ ചെയ്തതെന്താണ്?

ദൃഷ്ടാന്തങ്ങളുടെ കുറവല്ല ഒരാളെ അവിശ്വാസിയാക്കുന്നത്, സത്യത്തോടുള്ള അന്ധമായ നിഷേധമാണു. അത് മാറാന്‍ വേണ്ടത് തുറന്ന മനസ്സാണു.

എന്നാല്‍ അവ രണ്ടിനെക്കാളും നേര്‍വഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം അല്ലാഹുവിന്‍റെ പക്കല്‍ നിന്ന്‌ നിങ്ങള്‍ കൊണ്ട്‌ വരൂ; ഞാനത്‌ പിന്‍പറ്റിക്കൊള്ളാം.

അല്ലാഹു ഇറക്കിയ തൗറാത്ത് നേര്‍‌വഴി കാണിക്കുന്നത് തന്നെയായിരുന്നു. ഇന്ന് നമ്മുടെ കയ്യിലതില്ല. തൗറാത്തെന്ന് പറഞ്ഞ് നമുക്കിടയില്‍ ഉള്ള പഴയ നിയമം ദൈവത്തിന്റെതാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഈ അബദ്ധങ്ങളും ദൈവത്തില്‍ നിന്നുള്ളതാണെന്ന് സമ്മതിക്കേണ്ടി വരും. അത് സമ്മതിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

തൗറാത്താകട്ടെ ഇഞ്ചീലാകട്ടെ ഖുര്‍‌ആനാകട്ടെ എല്ലാം ദൈവ വചനങ്ങളാണ്. ദൈവമാകട്ടെ തെറ്റു പറ്റാത്തവനും. തെറ്റുകളും കുറവുകളുമുള്ള ഗ്രന്ഥങ്ങള്‍ക്ക് അല്ലെങ്കില്‍ ഗ്രന്ഥങ്ങളിലെ ഭാഗങ്ങള്‍ക്ക് ദിവ്യത്വം അവകാശപ്പെടാനാവില്ല.

14 comments:

 1. തൗറാത്താകട്ടെ ഇഞ്ചീലാകട്ടെ ഖുര്‍‌ആനാകട്ടെ എല്ലാം ദൈവ വചനങ്ങളായിരുന്നു...


  ദൈവവചനവും തിരുത്താന്‍ പറ്റുന്നതോ?

  താങ്കള്‍ തീര്‍ച്ചയായും ഇതിനൊരു മറുപടി പറയും എന്നു കരുതുന്നു. ഇവിടെ പോസ്റ്റ് ചെയ്ത് മറുപടി പറഞ്ഞാലും മതി.

  ReplyDelete
 2. This comment has been removed by a blog administrator.

  ReplyDelete
 3. കാട്ടിപരുത്തി,

  തൗറാത്താകട്ടെ ഇഞ്ചീലാകട്ടെ ഖുര്‍‌ആനാകട്ടെ എല്ലാം ദൈവ വചനങ്ങളായിരുന്നു.

  താങ്കള്‍ എഴുതിയ ശൈലിയില്‍ ആ ഗ്രന്ഥങ്ങളോട് ബഹുമാനമില്ലായ്മ അനുഭവപ്പെടുന്നുണ്ട്. " തൌറാത്ത്, ഇന്‍ജീല്‍, ഖുര്‍ ആന്‍ ഇവയെല്ലാം ദൈവ വചനങ്ങള്‍ ആണ് " എന്ന് എഴുതിയിരുന്നെങ്കില്‍ വായിക്കുന്നവര്‍ക്ക് മനസ്സിലാക്കുവാന്‍ പ്രയാസ്സമുണ്ടാകില്ല. "ആയിരുന്നു" എന്ന് എഴുതിയാല്‍ അതിന്റെ അര്‍ഥം "ഇപ്പോള്‍ അല്ല" എന്നാകും. താങ്കളുടെ വിശ്വാസ്സപ്രകാരം ഖുര്‍ ആന്‍ ഇപ്പോഴും ദൈവവചനങ്ങള്‍ ആണ്.

  സലംസലാം,

  മാനവകുലദ്രോഹ ആസ്സെസിന്റെ കൂലിയെഴുത്ത് യുക്തിവധ സ്കൂൾമാഷമ്മാരുടെയും,അവരുടെ ആഭാസമേദ്യഭോജികളുടെയും കാര്യം ഇവിടെ പ്രസക്തമല്ലമാനവകുലദ്രോഹ ആസ്സെസുകാർ അതമ്ര് തുപോലെ നുണഞ്ഞിറക്കിയ ഛർദ്ദിൽ അവശിഷ്ഠം രുചിച്ച വിമ്മിട്ടം മാത്രമാണ് സാജന്റെ സംശയം. - ഇത് ഏതു ഭാഷ?

  ReplyDelete
 4. തൌറാത് എന്ന പേരിലുള്ള പഴയമിയമത്തിലും,ഇഞ്ചീൽ എന്നു പ്രചരിപ്പിക്കുന്ന പുതിയ നിയമത്തിലും നിഷ്പക്ഷസത്യസന്ധതക്കു ബോദ്ധ്യപ്പെടുന്ന വൈരുദ്ധ്യങ്ങൾ കാണുന്നു.
  ഖുർ ആനിലാകട്ടെ നിഷ്പക്ഷസത്യസന്ധതക്കു ബോദ്ധ്യപ്പെടുന്ന ഒരു വൈരുദ്ധ്യം പോലും ഇല്ല


  താങ്കള്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതുള്ള രണ്ട് ബ്ലോഗുകള്‍ ഉണ്ട്.

  1.ബൈബിള്‍ വൈരുദ്ധ്യങ്ങളെ പറ്റി ഒരു പഠനം
  2.ദൈവചനം എന്ന് സ്വയം അവകാശപ്പെടുന്ന ഖുര്‍ ആനിലെ വൈരുദ്ധ്യങ്ങള്‍

  ReplyDelete
 5. സലംസലാം,

  മാനവകുലദ്രോഹ ആസ്സെസിന്റെ കൂലിയെഴുത്ത് യുക്തിവധ സ്കൂൾമാഷമ്മാരുടെയും,അവരുടെ ആഭാസമേദ്യഭോജികളുടെയും കാര്യം ഇവിടെ പ്രസക്തമല്ലമാനവകുലദ്രോഹ ആസ്സെസുകാർ അതമ്ര് തുപോലെ നുണഞ്ഞിറക്കിയ ഛർദ്ദിൽ അവശിഷ്ഠം രുചിച്ച വിമ്മിട്ടം മാത്രമാണ് സാജന്റെ സംശയം. - ഇത് ഏതു ഭാഷ?

  സന്തോഷ്,

  ദുഷ്ഠതകൊണ്ടു മനസ്സുമരവിച്ച് വിഢിത്തപ്പടുമരങ്ങളായ ആസ്സുകൾക്ക് അറബി അറീയില്ലെന്ന ധൈര്യത്തിൽ അവരെ സുഖിപ്പിച്ച് ഇന്ധനക്കുപ്പിയുടേയും നായക്കുട്ടന്മാരുടെയും(മാഷന്റെ ഫാവറേറ്റ്) എണ്ണവും ഗുണവും വർദ്ധനവും മോഹിച്ച് ഖുർ ആനിലില്ലാത്ത കള്ളക്കഥകൾ കൊണ്ടു സുഖിപ്പിക്കുന്ന ചപ്പേർ യുക്തിവധ സിലബസ് ഭാഷയാണ്.ആസുകൾക്കിതു വേഗം തിരിയും.അവരുടെ ആശയവിനിമയം അല്പസ്വല്പം കേൾക്കുന്ന എനിക്കിത്രയൊക്കെയേ ആവൂ.

  ReplyDelete
 6. അത്ഭുത പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിവില്ലാത്ത ഒരു പ്രവാചകന്റെ ജാമ്യമെടുക്കലാണ് മുഹമ്മദിന്റെ പ്രസതാവനകളെന്നു കരുതിയാല്‍ തെറ്റുണ്ടോ ...(ഖുര്‍ ആന്‍ 17 : 88 - 95 ) . ഖുര്‍ ആന്‍ വായിക്കുന്നവര്‍ക്ക് അതൊരു മികച്ച പുസ്തകമാണെന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട് ...

  "അല്ലെങ്കില്‍ നീ ജല്‍പിച്ചത്‌ പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത്‌ വരെ. "

  ഏതാണ് കഷ്ണം കഷ്ണമായി വീഴ്ത്താന്‍ കഴിയുന്ന ഈ ആകാശം ...

  എന്തായിരിക്കണം ഒരോ പ്രവാചകനും നല്‍കേണ്ട അടയാളം എന്നത് തീരുമാനിക്കുന്നത് ദൈവമാണ്. അത് മോശക്ക് സര്‍പ്പമായി മാറുന്ന വടിയാണു ബൈബിള്‍ പ്രകാരമെങ്കില്‍ യേശുവിനു രോഗ ശുശ്രൂഷയായിരുന്നു. പക്ഷെ, മനുഷ്യര്‍ തെളിവുകള്‍ കണ്ടാലും ഇബ്ലീസിനെ പോലെയാണ്. അവര്‍ക്കു തങ്ങളുടെ തെറ്റുകളില്‍ നിന്നും മാറാന്‍ താത്പര്യമുണ്ടാകാറില്ല. അവര്‍ പുതിയ പുതിയ ചൊദ്യങ്ങള്‍ ചോദിച്ച് കൊണ്ടേയിരിക്കും.എന്തുകൊണ്ട് പ്രവാചകന് ഒരു ഗ്രന്ഥം ഏറ്റവും വലിയ അടയാളമായി നല്‍കി.

  ഇവിടെ മോശക്ക് സര്‍പ്പമായി മാറുന്ന വടിയും യേശുവിനു രോഗശുശ്രൂഷയും(മറ്റു അതഭുതങ്ങളൊക്കെ തല്‍ക്കാലം നമ്മുക്ക് മറക്കാം) അടയാളമായി കൊടുത്തു ..പക്ഷെ മുഹമ്മദിന് അടയാളമായി കൊടുത്തത് ഒരു പുസ്തകം ...മോശക്ക് കൊടുത്ത തോറത്തും യേശുവിനു കൊടുത്ത ഇഞജീലും അടയാളങ്ങളല്ലായിരുന്നോ ...?..ഖുര്‍ ആന്‍ പ്രകാരം മൂന്നു പേര്‍ക്കും ഓരോ പുസ്തകങ്ങള്‍ കൊടുത്തു .....അത്ഭുതങ്ങള്‍ ചെയ്യാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട് ..പുസ്തകം ആര്‍ക്കും ഇറക്കാം ..അതൊരു അടയാളമായി ആരും പരികണിക്കാറില്ല ..മനുഷ്യന് അസാധ്യമായ കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ദൈവത്തിന്റെ ഒരു പ്രത്യകത ...വിളിപ്പാടകലെ അള്ളാഹു ഉണ്ടായിട്ടും മുഹമ്മദിന് അത് സാദിച്ചില്ല ....

  ReplyDelete
 7. വിളിപ്പാടകലെ അള്ളാഹു ഉണ്ടായിട്ടും മുഹമ്മദിന് അത് സാദിച്ചില്ല

  എതിര്‍ക്കുന്ന/അംഗീകരിക്കാത്ത ആ നിമിഷത്തില്‍ നിങ്ങള്‍ നിഷ്പക്ഷവാദി അല്ലാതായി കഴിഞ്ഞു. അംഗീകരിച്ചാലോ നിങ്ങള്‍ക്ക് നിഷ്പക്ഷവാദിയായി തുടരാം. ഇതാണ് അതിന്റെ ഒരു ലൈന്‍! അല്ലേ സലംസലാം ?

  ReplyDelete
 8. ചര്‍ച്ച വീക്ഷിക്കുന്നു.

  ReplyDelete
 9. ശ്രീ കാട്ടിപ്പരുത്തി ക്ഷമിക്കുക ഒരു ചെറിയ ഇടപെടല്‍..

  Nasiyansan said.
  ഇവിടെ മോശക്ക് സര്‍പ്പമായി മാറുന്ന വടിയും യേശുവിനു രോഗശുശ്രൂഷയും(മറ്റു അതഭുതങ്ങളൊക്കെ തല്‍ക്കാലം നമ്മുക്ക് മറക്കാം) അടയാളമായി കൊടുത്തു ..പക്ഷെ മുഹമ്മദിന് അടയാളമായി കൊടുത്തത് ഒരു പുസ്തകം ...മോശക്ക് കൊടുത്ത തോറത്തും യേശുവിനു കൊടുത്ത ഇഞജീലും അടയാളങ്ങളല്ലായിരുന്നോ ...?..ഖുര്‍ ആന്‍ പ്രകാരം മൂന്നു പേര്‍ക്കും ഓരോ പുസ്തകങ്ങള്‍ കൊടുത്തു .....അത്ഭുതങ്ങള്‍ ചെയ്യാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട് ..പുസ്തകം ആര്‍ക്കും ഇറക്കാം ..അതൊരു അടയാളമായി ആരും പരികണിക്കാറില്ല ..മനുഷ്യന് അസാധ്യമായ കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ദൈവത്തിന്റെ ഒരു പ്രത്യകത ...വിളിപ്പാടകലെ അള്ളാഹു ഉണ്ടായിട്ടും മുഹമ്മദിന് അത് സാദിച്ചില്ല ....
  ############

  സഹോദരന്‍ Nasiyansan,

  ദൈവത്തിനാല്‍ നിയുക്തരാവുന്ന പ്രവാചന്മാര്‍ക്ക് തങ്ങളുടെ പ്രവാചകത്വത്തിന്റെ സത്യത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ചില അമാനുഷിക ദൃഷ്ടാന്തങ്ങള്‍ ദൈവം നല്‍കിയിരുന്നതായി വേദഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.

  അവര്‍ ജീവിച്ചിരുന്ന സമൂഹത്തിലെ ജനങ്ങള്‍ക്ക് അവരുടെ പ്രവാചകത്വത്തെകുറിച്ച അവകാശവാദം ശരി തന്നെയാണെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു പ്രസ്തുത ദൃഷ്ടാന്തങ്ങളുടെ ഉദ്ദേശ്യം.

  മോശക്ക് നല്‍കപ്പെട്ട സര്‍പ്പമായി മാറുന്ന വടിയും മരിച്ചവരെ ജീവിപ്പിക്കുവാന്‍ യേശുവിന് നല്‍കിയ കഴിവും ഉദാഹരണങ്ങളാണ്..!

  ഇത്തരം അത്ഭുതങ്ങള്‍ ആ പ്രവാചകന്മാരുടെ ജീവിതകാലത്തുമാത്രം നിലനിന്നവയാണ്.

  അവരുടെ കാലശേഷം ആ അത്ഭുതങ്ങളൊന്നും നിലനിന്നിട്ടില്ല.

  അവസാന പ്രവാചകനിലൂടെ വെളിപ്പെട്ട അത്ഭുതത്തിന്റെ സ്ഥതിയിതല്ല. അത് അദ്ദേഹത്തിന്റെ ദൌത്യം പോലെത്തന്നെ അവസാനനാളുവരെ നിലനില്‍ക്കുന്നതാണ്.

  ഖുര്‍ആനാണ് പ്രസ്തുത അമാനുഷിക ദൃഷ്ടാന്തം.

  അവസാന നാളുവരെയുള്ള ആര്‍ക്കും ഖുര്‍ആന്‍ പരിശോദിക്കാം.

  അങ്ങനെ മുഹമ്മദ് നബിയുടെ പ്രവാചകത്വം സത്യമാണോയെന്ന് തീര്‍ച്ചപ്പെടുത്താം.

  ഒരേ സമയം വേദഗ്രന്ഥവും അമാനുഷിക ദൃഷ്ടാന്തവുമായ ഖുര്‍ആന്‍ തുടക്കത്തില്‍ ദൈവത്തിങ്കല്‍ നിന്നു അവതരിച്ചു കിട്ടിയത് പോലെ അതെ രൂപത്തില്‍ അന്ത്യ നാള്‍വരേക്കും നിലനില്‍ക്കുന്ന അത്ഭുതങ്ങളുടെ അത്ഭുമാണ്..!

  ReplyDelete
 10. സന്തോഷ്‌

  " തൌറാത്ത്, ഇന്‍ജീല്‍, ഖുര്‍ ആന്‍ ഇവയെല്ലാം ദൈവ വചനങ്ങള്‍ ആണ് " എന്ന് എഴുതിയിരുന്നെങ്കില്‍ വായിക്കുന്നവര്‍ക്ക് മനസ്സിലാക്കുവാന്‍ പ്രയാസ്സമുണ്ടാകില്ല. "ആയിരുന്നു" എന്ന് എഴുതിയാല്‍ അതിന്റെ അര്‍ഥം "ഇപ്പോള്‍ അല്ല" എന്നാകും. താങ്കളുടെ വിശ്വാസ്സപ്രകാരം ഖുര്‍ ആന്‍ ഇപ്പോഴും ദൈവവചനങ്ങള്‍ ആണ്.  സന്തോഷ്- ഈ മുകളിലെഴുതുന്നത് മനുഷ്യനായ ഞാനാണ്. പാകപ്പിഴവുകള്‍ വന്നു എന്നെല്ലാം വരാം. എന്റെ ഉദ്ദ്യേശ്യമെന്തന്നത് ഒരു സാധാരണ വായനക്കാരനോട് സം‌വദിക്കുന്നു എന്നു തന്നെയാണു വിശ്വാസം. എങ്കിലും ആകുന്നു എന്നത് ആണ് എന്നാക്കി തിരുത്തുന്നു. അതോടൊപ്പം ഇപ്പോഴും തൗറാത്തും ഇഞ്ചീലും ദൈവ വചനങ്ങള്‍ തന്നെയാണ്. അത് ദൈവത്തില്‍ നിന്നയക്കപ്പെട്ട തൗറാത്തും ഇഞ്ചീലും. അല്ലാതെ ഇന്ന് അതാണെന്ന് പറഞ്ഞ് പുതിയതു പഴയ്തെന്നുമായി കൊണ്ടു നടക്കുന്ന ചില ഏടുകള്‍ അല്ല

  sajan jcb

  ഞാന്‍ നിങ്ങള്‍ ഇതുവരെ കൊടുത്ത എല്ലാ പോസ്റ്റുകള്‍ക്കും മറുപടി നല്‍കുന്നുണ്ട്. അത് വരെ ക്ഷമിക്കുക

  Nasiyansan

  മോശക്ക് കൊടുത്ത തോറത്തും യേശുവിനു കൊടുത്ത ഇഞജീലും അടയാളങ്ങളല്ലായിരുന്നോ ...?..ഖുര്‍ ആന്‍ പ്രകാരം മൂന്നു പേര്‍ക്കും


  അല്ലായിരുന്നു. ആയിരുന്നെങ്കില്‍ ക്രൈസ്തവരും അല്ലാത്തവരുമായ പലരുടെയും തിരുത്തലുകള്‍ക്ക് വിധേയമായി ഉത്തരമില്ലാത്ത ചോദ്യങ്ങളില്‍ പ്രതിഭാഗത്ത് നില്‍ക്കേണ്ട ഒരവസ്ഥ ഈ പുസ്തകങ്ങളെന്ന് ഇന്ന് പറയപ്പെടുന്നവര്‍ക്ക് ഉണ്ടാകുമായിരുന്നില്ല

  പ്രവാചകനായ മുഹമ്മദ് നബിയും പല അത്ഭുതങ്ങളും അടയാളങ്ങളും നടത്തിയിട്ടുണ്ട്. പക്ഷെ അതിനേക്കാളെല്ലാം മികച്ചതും ഇന്നും നില നില്‍ക്കുന്നതുമായ ഈ അടയാളത്തിനു തന്നെയാണ് പ്രാധാന്യമെന്നു മാത്രം.

  ReplyDelete
 11. സലംസലാം, താങ്കള്‍ ഏതു വിശ്വാസ്സത്തെയാണോ പിന്തുടരുന്നതി ആ വിശ്വാസ്സമാകുമല്ലോ താങ്കളുടെ വാക്കുകളിലൂടെ പുറത്തുവരിക. ഞാന്‍ മനസ്സിലാക്കിയിടത്തോളം സാജന്‍ മുസ്ലിം മതവിശ്വാസ്സത്തെ ചോദ്യം ചെയ്യുന്ന ആളാണെങ്കിലും ഉപയോഗിക്കുന്ന ഭാഷ മറ്റൊരാള്‍ക്ക് കേട്ടാല്‍ വെറുപ്പ്‌ തോന്നുന്ന തരം അല്ല. താങ്കള്‍ മുസ്ലിം മതവിശ്വാസ്സി ആണെങ്കില്‍ സ്വന്തം മതവിശ്വാസ്സങ്ങള്‍ ആരെങ്കിലും ചോദ്യം ചെയ്യുമ്പോള്‍ അവരോടു മാന്യമായ ഭാഷയില്‍ മാത്രം പ്രതികരിക്കുക. മുസ്ലിം മതവിശ്വാസ്സി അല്ലാത്ത ഒരാള്‍ മോശമായ ഭാഷയില്‍ താങ്കളോട് സംസാരിച്ചാല്‍ താങ്കളുടെ പ്രതികരണം മോശമായ ഭാഷയില്‍ ആണെങ്കില്‍ അവിശ്വാസ്സി ആയ അയാളും മുസ്ലിം മതവിശ്വാസി ആയ താങ്കളും തമ്മില്‍ എന്ത് വ്യത്യാസം?

  ബീമാപള്ളി, ഞാന്‍ മനസ്സിലാക്കിയിടത്തോളം ക്രിസ്ത്യാനികള്‍ യേശുവില്‍ വിശ്വസിക്കുന്നത് അദ്ദേഹം ജീവിതകാലത്ത് പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ മാത്രം അല്ല. അന്നുവരെ നിലവില്‍ ഇല്ലാത്തതാ പുതിയ ചില കല്‍പ്പനകള്‍ കൂടി അദ്ദേഹം മറ്റുള്ളവര്‍ക്ക് നല്കിയതുകൊണ്ടുമാണ്. ക്രിസ്ത്യാനികളുടെ വിശ്വാസ്സപ്രകാരം ആ കല്‍പ്പനകള്‍ മാനുഷികമായി മാത്രം ചിന്തിച്ചാല്‍ 2000 വര്‍ഷങ്ങള്‍ക്കുമുന്പുള്ള ഒരു സമൂഹത്തില്‍ ഒരു മനുഷ്യനാല്‍ മാത്രം നടപ്പാക്കുവാന്‍ അസാധ്യമായവയും.

  കാട്ടിപ്പരുത്തി, പ്രവാചകനായ മുഹമ്മദ് നബിയും പല അത്ഭുതങ്ങളും അടയാളങ്ങളും നടത്തിയിട്ടുണ്ട് എങ്കില്‍ അവ കൂടുതല്‍ വിശദമായി നല്‍കിയാല്‍ നന്നായിരുന്നു. പലരുടെയും ചോദ്യങ്ങള്‍ക്കുള്ള / സംശയങ്ങള്‍ക്കുള്ള മറുപടി കൂടി ആകുമല്ലോ താങ്കളുടെവിശദീകരണങ്ങള്‍.

  ReplyDelete
 12. yukthi--

  കാട്ടിപ്പരുത്തി, പ്രവാചകനായ മുഹമ്മദ് നബിയും പല അത്ഭുതങ്ങളും അടയാളങ്ങളും നടത്തിയിട്ടുണ്ട് എങ്കില്‍ അവ കൂടുതല്‍ വിശദമായി നല്‍കിയാല്‍ നന്നായിരുന്നു. പലരുടെയും ചോദ്യങ്ങള്‍ക്കുള്ള / സംശയങ്ങള്‍ക്കുള്ള മറുപടി കൂടി ആകുമല്ലോ താങ്കളുടെവിശദീകരണങ്ങള്‍.

  ആ ( അന്ത്യ ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു.
  ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത്‌ നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന്‌ അവര്‍ പറയുകയും ചെയ്യും.
  അവര്‍ നിഷേധിച്ചു തള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം പ്രാപിക്കുന്നതാകുന്നു.
  ( ദൈവ നിഷേധത്തില്‍ നിന്ന്‌ ) അവര്‍ ഒഴിഞ്ഞു നില്‍ക്കാന്‍ പര്യാപ്തമായ കാര്യങ്ങളടങ്ങിയ ചില വൃത്താന്തങ്ങള്‍ തീര്‍ച്ചയായും അവര്‍ക്ക്‌ വന്നുകിട്ടിയിട്ടുണ്ട്‌.
  അതെ, പരിപൂര്‍ണ്ണമായ വിജ്ഞാനം. എന്നിട്ടും താക്കീതുകള്‍ പര്യാപ്തമാകുന്നില്ല.

  പരിശുദ്ധ ഖുര്‍‌ആനിലെ അദ്ധ്യായം 054 ഖമര്‍ അഥവാ ചന്ദ്രന്‍ എന്ന അദ്ധ്യായത്തിന്റെ തുടക്കമാണിത്. മക്കയിലെ ബഹുദൈവാരാധകര്‍ പ്രവാചകനോട് ആവശ്യപ്പെട്ട പല കാര്യങ്ങളില്‍ ഒന്നായിരുന്നു ചന്ദ്രനെ പിളര്‍ത്തി കാണിച്ചാല്‍ അവര്‍ മുസ്ലിങ്ങള്‍ ആകാമെന്നത്. അതില്‍ ചന്ദ്രനെ പിളര്‍ത്തി അവര്‍‌ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുത്തിയപ്പോള്‍ അവര്‍ അതിനെ ഇതൊരു മായാജാലമെന്ന് പറഞ്ഞു പിന്തിരിയുകയാണു ചെയ്തത്. ഇതെല്ലാം ഒരു വിശ്വാസത്തിന്റെ പ്രശ്നമാണ്. ഒരു അവിശ്വാസിക്ക് ഇതൊരിക്കലും ദഹിക്കുല്ലെന്നറിയാം.

  മോശ വടി പാമ്പാക്കുന്നതും യേശു മരിച്ചവരെ ജീവിപ്പിച്ചതുമെല്ലാം പോലെ, അതിനാല്‍ തന്നെ ഒരു അമുസ്ലിമിനോട് ഇങ്ങിനെ നൂറ് കഥകള്‍ പറഞ്ഞാലും ഒരു കാര്യവുമുണ്ടാവില്ല. അതിനാല്‍ അത് സം‌വാദ വിഷയമാക്കാന്‍ താത്പര്യവുമില്ല.

  ബീമാപള്ളി, ഞാന്‍ മനസ്സിലാക്കിയിടത്തോളം ക്രിസ്ത്യാനികള്‍ യേശുവില്‍ വിശ്വസിക്കുന്നത് അദ്ദേഹം ജീവിതകാലത്ത് പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ മാത്രം അല്ല. അന്നുവരെ നിലവില്‍ ഇല്ലാത്തതാ പുതിയ ചില കല്‍പ്പനകള്‍ കൂടി അദ്ദേഹം മറ്റുള്ളവര്‍ക്ക് നല്കിയതുകൊണ്ടുമാണ്. ക്രിസ്ത്യാനികളുടെ വിശ്വാസ്സപ്രകാരം ആ കല്‍പ്പനകള്‍ മാനുഷികമായി മാത്രം ചിന്തിച്ചാല്‍ 2000 വര്‍ഷങ്ങള്‍ക്കുമുന്പുള്ള ഒരു സമൂഹത്തില്‍ ഒരു മനുഷ്യനാല്‍ മാത്രം നടപ്പാക്കുവാന്‍ അസാധ്യമായവയും.


  ഒരു പ്രവാചകനെന്ന നിലയില്‍ മുസ്ലിങ്ങള്‍ യേശുവിനെ വിശ്വസിക്കുന്നു . അം‌ഗീകരിക്കുന്നു. മുഹമ്മദ് (സ) പോലെ തന്നെ.
  എങ്കില്‍ കൂടി യേശുവിനെ തന്റെ കല്പനകള്‍ തന്റെ സമൂഹത്തില്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല. വളരെ കുറച്ച് അനുയായികള്‍ മാത്രം പിന്‍പറ്റിയ ഒരു പ്രവാചകനായിരുന്നു ഈസ(അ).

  ReplyDelete
 13. തൗറാത്താകട്ടെ ഇഞ്ചീലാകട്ടെ ഖുര്‍‌ആനാകട്ടെ എല്ലാം ദൈവ വചനങ്ങളാണ്. ദൈവമാകട്ടെ തെറ്റു പറ്റാത്തവനും. തെറ്റുകളും കുറവുകളുമുള്ള ഗ്രന്ഥങ്ങള്‍ക്ക് അല്ലെങ്കില്‍ ഗ്രന്ഥങ്ങളിലെ ഭാഗങ്ങള്‍ക്ക് ദിവ്യത്വം അവകാശപ്പെടാനാവില്ല.

  പക്ഷേ എന്തു ചെയ്യാം തൗറാത്താകട്ടെ ഇഞ്ചീലാകട്ടെ ആരെക്കെയോ ചേര്‍ന്നു തിരുത്തിയിരിക്കുന്നു. ആര്‍ക്കും ദൈവവചനങ്ങള്‍ തിരുത്താന്‍ പറ്റില്ലെന്ന് ഖുര്‍ ആന്‍ പറയുന്നുമുണ്ട്.

  ReplyDelete
 14. ഒഹ് ..ഇതിനു മുമ്പേ മറുപടി കൊടുത്തിട്ടുണ്ട് അല്ലേ. ആവര്‍ത്തനം ക്ഷമിക്കുമല്ലോ.

  ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.