സാജന്റെ ഖുര്‍ആനിലെ വൈരുദ്ധ്യങ്ങളുമായി ബന്ധപ്പെട്ട ബ്ലോഗിലെ അഞ്ചാമത്തെ പോസ്റ്റ് താഴെ കൊടുക്കുന്നു.
ഖുര്‍ ആനിലെ പല സ്ഥലങ്ങളില്‍ നബി പറയുന്നതു കാണാം താനാണ് ആദ്യത്തെ മുസ്ല്ലീം എന്ന്. അല്ലാഹുവിന്റെ മുമ്പില്‍ ഒന്നാം സ്ഥാനം തനിക്കു തന്നെ എന്ന്!
6:14 തീര്‍ച്ചയായും അല്ലാഹുവിന് കീഴ്പെട്ടവരില്‍ ഒന്നാമനായിരിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്.
Say, [O Muhammad], "Indeed, I have been commanded to be the first [among you] who submit [to Allah ] and [was commanded]
6:162 പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.
6:163 അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. ( അവന്ന് ) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്.
39:11 പറയുക: കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്
39:12 ഞാന്‍ കീഴ്പെടുന്നവരില്‍ ഒന്നാമനായിരിക്കണമെന്നും എനിക്ക് കല്‍പന നല്‍കപ്പെട്ടിരിക്കുന്നു.
അല്ലാഹുവിന് കീഴ്പെടുന്നവരില്‍ ഒന്നാമന്‍ നബി തന്നെയെന്നു വ്യക്തമായി പറയുന്നു. എന്റെ അഭിപ്രായത്തില്‍ ആദ്യ മുസ്ലീം നബി തന്നെ എന്ന് എളുപ്പം അംഗീകരിക്കാം. പക്ഷേ എന്തു ചെയ്യാം ഖുര്‍ ആന്‍ തന്നെ അതിനു എന്നെ സമ്മതിക്കില്ല.
3:67 ഇബ്രാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും ( അല്ലാഹുവിന്ന് ) കീഴ്പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നിട്ടുമില്ല.
Abraham was neither a Jew nor a Christian, but he was one inclining toward truth, a Muslim [submitting to Allah ]. And he was not of the polytheists.
കണ്ടില്ലേ അബ്രാഹവും അല്ലാഹുവിന് കീഴ്പ്പെട്ടവന്‍ ആയിരുന്നു എന്ന് ! അദ്ദേഹം യഹൂദനോ ക്രിസ്ത്യാനിയോ ഒന്നും ആയിരുന്നില്ലെന്ന് (ക്രിസ്തുവിനും മുമ്പ് ക്രിസ്ത്യാനിയോ?!! യാക്കോബിനും മുമ്പ് യഹൂദനോ) പിന്നയോ പവന്‍ മാറ്റ് മുസ്ലീം ആയിരുന്നു. ഇപ്പോള്‍ നമ്മുക്ക് തോന്നും മുഹമ്മദ് നബിക്ക് ശേഷമാണ് അബ്രാഹം ജനിച്ചതെന്ന്!
യേശുവും എന്തിന് ശിഷ്യന്മാര് പോലും മുസ്ലീമുകള്‍ ആയിരുന്നു.
3:52But when Jesus felt [persistence in] disbelief from them, he said, "Who are my supporters for [the cause of] Allah ?" The disciples said," We are supporters for Allah . We have believed in Allah and testify that we are Muslims [submitting to Him].
എന്നിട്ട് ഈസായ്ക്ക് അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക് എന്‍റെ സഹായികളായി ആരുണ്ട്? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ ( അല്ലാഹുവിന്ന് ) കീഴ്പെട്ടവരാണ് എന്നതിന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം.
ആദത്തിനെ ഖലീഫയും ആക്കുന്നു.
2: 30 ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ് എന്ന് നിന്‍റെനാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക )
ഓഹ്, മോശയെ വിട്ടു പോയി. അദ്ദേഹവും ഖുര്‍ ആനില്‍ അവകാശപ്പെടുന്നു അദ്ദേഹമാണ് ആദ്യ മുസ്ലീം എന്ന്
7:143 നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ( നിന്നെ ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന് നോക്കിക്കാണട്ടെ. അവന്‍ ( അല്ലാഹു ) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക് നോക്കൂ. അത് അതിന്‍റെ സ്ഥാനത്ത് ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ് പര്‍വ്വതത്തിന് വെളിപ്പെട്ടപ്പോള്‍ അതിനെ അവന്‍ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു.
ഖുര്‍ ആന്‍ പ്രകാരം എല്ലാവരും മുസ്ലീമുകള്‍ (ഈ എഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും :-) അതില്‍ തന്നെ രണ്ട് ഒന്നാമന്‍മാര്‍ (നബിയും മോശയും)!! ആദ്യം ജനിച്ചത് ആദം എങ്കില്‍ അയാള്‍ മൂന്നാമത്തെ ഒന്നാമന്‍ !!!
ഒന്നാമന്‍ എന്നതിന് മലയാളത്തില്‍ രണ്ടര്‍ത്ഥം കല്പിക്കാം.
ഒന്ന്) ആദ്യത്തേത് എന്നര്‍ത്ഥം.
രണ്ട്) പ്രഥമ സ്ഥാനീയന്‍ എന്നര്‍ത്ഥം.
ഖുര്‍ ആന്‍ വായിച്ചിട്ട് നിങ്ങള്‍ തന്നെ പറയൂ..
ആരാണ് ഒന്നാമന്‍ (ആദ്യം അല്ലാഹുവിന് കീഴ്പ്പെട്ടവന്‍ )?
നബിയോ അബ്രാഹമോ മോശയോ ആദമോ?
ആരാണ് മറ്റേ ഒന്നാമന്‍ (പ്രഥമ സ്ഥാനീയന്‍ എന്നര്‍ത്ഥത്തില്‍)
നബിയോ മോശയോ?
കണ്ടില്ലെന്നു നടിക്കുക. അത്ര തന്നെ!
Posted by sajan jcb at 2:56 AM
സാജന്റെ ഈ പോസ്റ്റിനെ സംവാദമെന്നോ തമാശയെന്നോ എന്താണു വിളിക്കേണ്ടതെന്നറിയാത്ത ഒരു കാര്യമാണു. ഖുര്‍ആനില്‍ ഒന്നാമന്‍ എന്നുപയോഗിച്ച ഒരു പദത്തെ ആദ്യത്തെ ആള്‍ എന്നര്‍ത്ഥം കൊടുത്ത് പിന്നെ ഗവേഷണ പരമ്പര പൊട്ടിക്കുകയാണ്.
ക്രൈസ്തവ മിഷിനറികളുടെ ഖുര്‍ആന്‍ വിമര്‍ശനത്തിന്റെ ശരിയായ രൂപമാണു സത്യത്തില്‍ മുകളിലെ പോസ്റ്റ്. ഇതില്‍ ആദ്യത്തെ ഒരു ഭാഗം ഒന്നാമന്‍ എന്ന വാക്കിലാണു പ്രശ്നമെങ്കില്‍ രണ്ടാമത്തെ പ്രശ്നം ആദം മുതല്‍ ഈസ(റ) വരെയുള്‍ള്ളവരെ ഖുര്‍ആന്‍ മുസ്ലിം എന്നു വിശേഷിപ്പിക്കുന്നു എന്നതിലാണ്.
എന്താണീ ഒന്നാമന്‍. ഒന്നാമന്‍ എന്ന വാക്ക് ആദ്യം എന്ന് മാത്രം ഉള്‍കൊള്ളുന്ന ഒരു വാക്കാണെന്ന് ഏത് മലയാളമുപയോഗിച്ചാണ് സാജന്‍ സമര്‍ത്ഥിക്കുന്നത്. കുറഞ്ഞ പക്ഷം വായനക്കാരെയെങ്കിലും ഒന്നു ഗൗനിക്കേണ്ടെ?
ഞാന്‍ ഒരു കാര്യത്തില്‍ ഒന്നാമനാണ് എന്നു പറയുന്നത് ഞാന്‍ അക്കാര്യം ചെയ്യുന്ന ആദ്യത്തെ വ്യക്തി എന്ന നിലയിലല്ല. ഞാന്‍ എന്നെ ദൈവത്തിനു സമര്‍പ്പിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ ആണ് എന്നാണര്‍ത്ഥം. മുസ്ലിം എന്നാല്‍ ദൈവത്തിനു സമര്‍പ്പിക്കുന്നവന്‍ എന്നാണര്‍ത്ഥം. എന്തെ മോശയും അബ്രഹാമും ഈസയുമൊന്നും ദൈവത്തിനു സമര്‍പ്പിച്ചവരായിരുന്നില്ല എന്ന് ക്രൈസ്തവര്‍ക്കു വാദമുണ്ടോ? ഈസയെ പിന്‍പറ്റിയവര്‍- അദ്ദേഹത്തിന്റെ അന്നത്തെ ശിഷ്യരും -ദൈവദാസന്മാര്‍ തന്നെ. ഈസയെ പിന്‍പറ്റി എന്നു പറയുകയും അദ്ദേഹം പറയുന്ന കാര്യങ്ങളെ വെലിച്ചെറിയുകയും ചെയ്യുന്നവരെ കുറിച്ചല്ല.
ശരിക്കും സാജന്റെ ബ്ലോഗിന് ഇടേണ്ട പേര്‍ ഖുര്‍ആനില്‍ എന്താണ് എന്നല്ല. സാജന് എന്താണ് എന്നാണ്!!!
താങ്കളുടെ ഈ പോസ്റ്റുമായി തട്ടിക്കുമ്പോള്‍ വിഷയാദിഷ്ടിതമായ ഒരു ചോദ്യമെന്ന നിലക്കും....ഇവ്വിഷയകമായി താങ്കള്‍ക്കുള്ള പാണ്ഡിത്യം പരിഗണിച്ചും ഈ ചോദ്യത്തിന് താങ്കള്‍ മറുപടി തന്നേക്കാം.
ReplyDeleteഖുറാന്‍ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമല്ലെന്നും ലോകാവസാനം വരെ അങ്ങിനെ സംഭവിക്കുകയില്ല ...എന്നുമുള്ള വസ്തുത ഗ്രന്ഥം അടിവരയിട്ടു സുസ്ഥാപിക്കുമ്പോള്‍ ചില ക്രൈസ്തവ മിഷനറിമാര്‍ ഏഴ് തരത്തിലുള്ള വെത്യസ്ത തരം ഖുറാനുകള്‍ ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെന്ന വാദം എടുത്തുയര്‍ത്തുന്നു. പ്രസ്തുത വാദം സത്യമെങ്കില്‍ അത് ഖുറാന്റെ ദൈവികതയെ പരിപോഷിപ്പിക്കുന്ന വെല്ലുവിളിയുടെ മുനയൊടിക്കാന്‍ പര്യാപ്തമല്ലേ...?
ചില മുസ്ലിം പണ്ഡിതന്മമാരും ഇത് ശരിവെച്ചു ഏഴ് ഹര്‍ഫുകള്‍ മാത്രമാണത് എന്ന് പ്രതിരോധിക്കുകയും ചെയ്യുന്നു. ഈ വിഷയകമായി താങ്കളെ വായിച്ചാല്‍ കൊള്ളാമെന്നുണ്ട് .
സ്നേഹം ....
ചിലര്‍ക്ക് തങ്ങളുടെ കുറവുകള്‍ ന്യായീകരിക്കാന്‍ മറ്റുള്ളവരും അതേ കുറവുള്ളവരാണെന്ന് സ്ഥാപിക്കേണ്ടി വരും. ക്രൈസ്തവ മിഷിനറിമാരുടെ അത്തൊരു വാദമാണ് ഖുര്‍ആന് ഏഴു വ്യത്യസ്ത തരത്തിലുണ്ട് എന്നത്. സത്യത്തില്‍ ഖുര്‍ആന് ഏഴു തരം വായനകളാണുള്ളത്. തരങ്ങളല്ല, ഉദാഹരണത്തിന് ഫാത്തിഹയിലെ മാലിക്കി യൗമുദ്ദീന്‍ എന്നത് മലിക്കി യൗമുദ്ദീന്‍ എന്നും വായിക്കാം. ഇതില്‍ രണ്ട് രീതിയിലും പ്രവാചകന്‍ ഓതിയതായി ഹദീസുകളിലുണ്ട്. ഒരിടത്ത് ഉടമസ്ഥന്‍ എന്നര്‍ത്ഥം വരുമ്പോള്‍ രാജാവ് എന്നര്‍ത്ഥം വരുന്നു. ഇത് ഹദീസുകളില്‍ വ്യക്തമാക്കിയതും ഖുര്‍ആനിന്റെ ആശയത്തെ ബാധിക്കാത്ത പ്രവാചകന്റെ കാലം മുതലേ ഹദീസുകളിലടക്കം അംഗീകാരമുള്ളതുമാണ്.
ReplyDeleteKattiparuthi
ReplyDeleteHave you heard about the Sana'a manuscripts ?
(quote)
In 1972, during the restoration of the Great Mosque of Sana'a, in Yemen, laborers working in a loft between the structure's inner and outer roofs stumbled across a remarkable gravesite, although they did not realize it at the time. Their ignorance was excusable: mosques do not normally house graves, and this site contained no tombstones, no human remains, no funereal jewelry. It contained nothing more, in fact, than an unappealing mash of old parchment and paper documents -- damaged books and individual pages of Arabic text, fused together by centuries of rain and dampness, gnawed into over the years by rats and insects. Intent on completing the task at hand, the laborers gathered up the manuscripts, pressed them into some twenty potato sacks, and set them aside on the staircase of one of the mosque's minarets, where they were locked away -- and where they would probably have been forgotten once again, were it not for Qadhi Isma'il al-Akwa', then the president of the Yemeni Antiquities Authority, who realized the potential importance of the find.
Some of the parchment pages in the Yemeni hoard seemed to date back to the seventh and eighth centuries A.D., or Islam's first two centuries -- they were fragments, in other words, of perhaps the oldest Korans in existence. What's more, some of these fragments revealed small but intriguing aberrations from the standard Koranic text. Such aberrations, though not surprising to textual historians, are troublingly at odds with the orthodox Muslim belief that the Koran as it has reached us today is quite simply the perfect, timeless, and unchanging Word of God.
(unquote)
സാജന്റെ ഈ പോസ്റ്റിനെ സംവാദമെന്നോ തമാശയെന്നോ എന്താണു വിളിക്കേണ്ടതെന്നറിയാത്ത ഒരു കാര്യമാണു. ഖുര്‍ആനില്‍ ഒന്നാമന്‍ എന്നുപയോഗിച്ച ഒരു പദത്തെ ആദ്യത്തെ ആള്‍ എന്നര്‍ത്ഥം കൊടുത്ത് പിന്നെ ഗവേഷണ പരമ്പര പൊട്ടിക്കുകയാണ്.
ReplyDeleteഎന്താണീ ഒന്നാമന്‍. ഒന്നാമന്‍ എന്ന വാക്ക് ആദ്യം എന്ന് മാത്രം ഉള്‍കൊള്ളുന്ന ഒരു വാക്കാണെന്ന് ഏത് മലയാളമുപയോഗിച്ചാണ് സാജന്‍ സമര്‍ത്ഥിക്കുന്നത്. കുറഞ്ഞ പക്ഷം വായനക്കാരെയെങ്കിലും ഒന്നു ഗൗനിക്കേണ്ടെ?
എന്റെ ബ്ലോഗ്ഗ് പകര്‍ത്തി ഇവിടെ എഴിതിയാല്‍ അതു വായിച്ചതിനു തുല്യമാകില്ല. ആദ്യം പോസ്റ്റില്‍ എഴുതിയിരിക്കുന്നത് എന്താണെന്ന് വായിച്ചു മനസ്സിലാക്കുക. എന്നിട്ട് മറുപടി പറയുക.
എന്റെ ബ്ലോഗിലെ ഒരു ഭാഗം ആവര്‍ത്തിക്കാം.
---
ഒന്നാമന്‍ എന്നതിന് മലയാളത്തില്‍ രണ്ടര്‍ത്ഥം കല്പിക്കാം.
ഒന്ന്) ആദ്യത്തേത് എന്നര്‍ത്ഥം.
രണ്ട്) പ്രഥമ സ്ഥാനീയന്‍ എന്നര്‍ത്ഥം.
----
താങ്കളൊട് രണ്ടര്‍ത്ഥത്തിലും ഞാന്‍ ചോദിച്ച ചോദ്യം ആവര്‍ത്തിക്കാം.
ഖുര്‍ ആന്‍ വായിച്ചിട്ട് നിങ്ങള്‍ തന്നെ പറയൂ..
ആരാണ് ഒന്നാമന്‍ (ആദ്യം അല്ലാഹുവിന് കീഴ്പ്പെട്ടവന്‍ )?
നബിയോ അബ്രാഹമോ മോശയോ ആദമോ?
ആരാണ് മറ്റേ ഒന്നാമന്‍ (പ്രഥമ സ്ഥാനീയന്‍ എന്നര്‍ത്ഥത്തില്‍)
നബിയോ മോശയോ?
======
ഈ ചെറിയ കമന്റെങ്കിലും മുഴുവന്‍ വായിച്ചു മനസ്സിലാക്കി എന്ന് ഉറപ്പു വരുത്തിയ ശേഷം മറുപടി പറയുക.
അവരെല്ലാവരും ദൈവത്തിനു സമര്‍പ്പിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ തന്നെയായിരുന്നു സാജന്‍-
ReplyDeleteചോദ്യം അതായിരുന്നില്ല. ആദ്യത്തേത് ആരായിരുന്നു എന്നാണ് ചോദ്യം. രണ്ടര്‍ത്ഥവും താങ്കള്‍ക്ക് കൊടുക്കാം.
ReplyDeleteഎല്ലാവര്‍ക്കും ഒന്നാമനാകാന്‍ പറ്റില്ലല്ലോ! പ്രഥമ സ്ഥാനം രണ്ടു പേര്‍ക്ക് കിട്ടില്ലല്ലോ? നബിയും മോശയും വ്യക്തമായി തങ്കളുടെ പ്രഥമ സ്ഥാനത്തെ പറ്റി പറയുന്നുണ്ട് താനും. രണ്ടും പേരുക്കും പ്രഥമ സ്ഥാനം കിട്ടുമോ?
ReplyDeleteഎല്ലാവർക്കും ഒന്നാമനാകാൻ അവിടെ ഒരോട്ടമത്സരമായിരുന്നില്ല നടന്നത്.
ReplyDeleteഇത് ഉരുണ്ടുകളി മത്സരമാണെന്ന് മനസ്സിലാക്കാന്‍ വലിയ പാടൊന്നും ഇല്ലല്ലോ.
ReplyDeleteThis comment has been removed by a blog administrator.
ReplyDelete