ഖുര്‍ആന്‍ വിശദീകരിക്കുന്നത് മനുഷ്യനെ സൃഷ്ടിക്കുന്നത് സ്വര്‍ഗ്ഗത്തില്‍ സ്ഥിര താമസത്തിന്നായിരുന്നില്ല എന്നാണ്. മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പേ മലക്കുകളോട് അല്ലാഹു പറയുന്നത്
ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ് എന്ന് നിന്റെനാഥന് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം ( ഖുര്‍ആന്‍-2.30 ).
എന്നാണ്. ഭൂമിയിലേക്കു വേണ്ടിയാണു മനുഷ്യനെ സൃഷ്ടിക്കുന്നത്.
പിന്നീടെന്തിനു വേണ്ടി സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിച്ചു?
ഭൂമിലേക്കയക്കുന്നതിനു മുമ്പ് ഭൂമിയില്‍ എങ്ങിനെ ജീവിക്കണമെന്നും എന്താണു പാപം എന്നും എന്താണു പുണ്യം എന്നുമുള്ള ചില പാഠങ്ങള്‍ മനുഷ്യനു നല്‍കുന്നതിന്നുവേണ്ടി.
സ്വര്‍ഗ്ഗത്തിലെ എല്ലാ അനുഭവങ്ങളും അനുഭവിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനു നല്‍കുന്നു. എന്നിട്ട് ഒരു മരത്തിലെ പഴം മാത്രം ഭക്ഷിക്കരുതെന്നു വിലക്കുന്നു. ആദ്യത്തെ വിലക്ക്.
ആദമേ, നീയും നിന്‍റെഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന് സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്. എങ്കില്‍ നിങ്ങള്‍ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു. (ഖുര്‍ആന്‍-2:35)
മാത്രമല്ല, മനുഷ്യനോട് ദൈവം പിശാചിനെ കുറിച്ചുള്ള മുന്നറിയിപ്പും നല്‍കുന്നു.
ആദമേ, തീര്‍ച്ചയായും ഇവന്‍ നിന്‍റെയും നിന്‍റെ ഇണയുടെയും ശത്രുവാകുന്നു. അതിനാല്‍ നിങ്ങളെ രണ്ട് പേരെയും അവന്‍ സ്വര്‍ഗത്തില്‍ നിന്ന് പുറം തള്ളാതിരിക്കട്ടെ ( അങ്ങനെ സംഭവിക്കുന്ന പക്ഷം ) നീ കഷ്ടപ്പെടും.
തീര്‍ച്ചയായും നിനക്ക് ഇവിടെ വിശക്കാതെയും നഗ്നനാകാതെയും കഴിയാം.
നിനക്കിവിടെ ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം.
( ഖുര്‍ആന്‍-20: 117-119 )
പക്ഷെ, ആദമിനെയും ഹവ്വയെയും പിശാച് പ്രലോഭിപ്പിച്ചു. മനുഷ്യന് അവന്റെ പ്രലോഭനത്തെ അതിജീവിക്കാനായില്ല.
അപ്പോള്‍ പിശാച് അദ്ദേഹത്തിന് ദുര്‍ബോധനം നല്‍കി: ആദമേ, അനശ്വരത നല്‍കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച് പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക് അറിയിച്ച് തരട്ടെയോ? ( ഖുര്‍ആന്‍-20: 120 )
ബൈബിളില്‍ നിന്നും വ്യത്യസ്ഥമായി പിശാച് ഇവിടെ നല്‍കുന്ന പ്രലോഭനം അനശ്വരതയും ആധിപത്യവുമാണ്. അറിവല്ല. വൃക്ഷമാകട്ടെ അറിവിന്റെ വൃക്ഷവുമല്ല. ആദം പഴം ഭക്ഷിച്ചു.
ബൈബിളില്‍
3:3 എന്നാല്‍ നിങ്ങള്‍ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
3:4 പാമ്പു സ്ത്രീയോടു: നിങ്ങള്‍ മരിക്കയില്ല നിശ്ചയം;
3:5 അതു തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള്‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.
മാത്രമല്ല ദൈവം തന്റെ നുണ സമ്മതിക്കുകയും ചെയ്യുന്നു.
3:22 യഹോവയായ ദൈവം: മനുഷ്യര്‍ നന്മതിന്മകളെ അറിവാന്‍ തക്കവണ്ണം നമ്മില്‍ ഒരുത്തനെപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നു; ഇപ്പോള്‍ അവര്‍ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാന്‍ സംഗതിവരരുതു എന്നു കല്പിച്ചു.
ഖുര്‍ആനിലേക്ക് വീണ്ടും-
അങ്ങനെ അവര്‍ ഇരുവരെയും വഞ്ചനയിലൂടെ അവന്‍ തരംതാഴ്ത്തിക്കളഞ്ഞു. അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്ന് രുചി നോക്കിയതോടെ അവര്‍ക്ക് അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി. അവര്‍ ഇരുവരെയും വിളിച്ച് അവരുടെ രക്ഷിതാവ് പറഞ്ഞു: ആ വൃക്ഷത്തില്‍ നിന്ന് നിങ്ങളെ ഞാന്‍ വിലക്കിയിട്ടില്ലേ? തീര്‍ച്ചയായും പിശാച് നിങ്ങളുടെ പ്രത്യക്ഷശത്രുവാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുമില്ലേ?
( ഖുര്‍ആന്‍ 7:22)
പക്ഷെ, ബൈബിളിലെ പോലെ ആദമും ഹവ്വയും നഗ്നരായി സ്വര്‍ഗ്ഗത്തിലൂടെ നടക്കുകയായിരുന്നില്ല. അവര്‍ ചെയ്ത കര്‍മത്തിന്റെ ഒരു പരിണതി എന്ന നിലയിലാണവര്‍ക്ക് വസ്ത്രങ്ങള്‍ മാറി നഗ്നത് വേളിപ്പെടുന്നത്.
മാത്രമല്ല, ബൈബിളില്‍ യഹോവ ഇക്കാര്യമറിയുന്നത് തന്നെ വൈകുന്നേരം തോട്ടം കാവല്‍ക്കാരനെ കാണാന്‍ വരുമ്പോഴാണു, എന്നാല്‍ ഖുര്‍ആനിലാകട്ടെ രുചിനോക്കിയതെ ഉള്ളൂ, തങ്ങളുടെ തെറ്റ് മനസ്സിലാക്കാന്‍.
ഖുര്‍ആന്‍ പറയുന്നത് അവരുടെ തെറ്റിന്റെ ഫലമാണു അവരുടെ വസ്ത്രങ്ങള്‍ എടുത്തു മാറ്റപ്പെട്ടത് എന്നാണ്.
ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.
(ഖുര്‍ആന്‍ 7:27 )
തന്റെ തെറ്റ് മനസ്സിലാക്കിയ ആദമിന് അല്ലാഹു പരിഹാരം പഠിപ്പിച്ചു കൊടുക്കുന്നു.
അനന്തരം ആദം തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. ( ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ. (ഖുര്‍ആന്‍ 2:37 )
എന്തായിരുന്നു ആ വചനങ്ങള്‍, ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്.
അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും. (ഖുര്‍ആന്‍ 7:23 )
ബൈബിള്‍ പ്രകാരം ക്രൈസ്തവര്‍ വിശദീകരിക്കാറുള്ളത് ഭൂമിയില്‍ ആദ്യപിതാവ് ആദം വരുന്നത് പാപവും പേറിയാണ്. എന്നാല്‍ ഖുര്‍ആന്‍ വിശദീകരിക്കുന്നത് പശ്ചാതാപം സ്വീകരിക്കപ്പെട്ട നിഷ്കളങ്കനായാണ്.
ആദ്യപാപമല്ല, മറിച്ച് ആദ്യപാഠം നല്‍കുകയാണിവിടെ, എങ്ങിനെയാണു പിശാചിനാല്‍ പ്രലോഭിപ്പിക്കപ്പെടുന്നത്? അങ്ങിനെ സംഭവിച്ചാല്‍ എന്താണു പരിണതി? എന്താണു പരിഹാരം എന്നെല്ലാം മനുഷ്യനെ പഠിപ്പിക്കുക്യാണിവിടെ ചെയ്യുന്നത്. അല്ലാതെ ഇനി വരുന്ന തലമുറ മുഴുവന്‍ ഇതിന്റെ പാപഭാരമേറ്റു കഴിയേണ്ടവരാണെന്ന കുറ്റബോധം വളര്‍ത്തുകയല്ല ചെയ്യുന്നത്.
ചെയ്ത തെറ്റിനുള്ള ഫലമെന്നോണം ആദമിനെയും ഹവ്വയേയും അല്ലാഹു സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കുകയും ഭാവിയില്‍ അവരെന്തു നയം സ്വീകരിക്കണമെന്നു വ്യക്തമാക്കുകയും ചെയ്യുന്നു.
അല്ലാഹു പറഞ്ഞു: നിങ്ങള്‍ രണ്ട് പേരും ഒന്നിച്ച് ഇവിടെ നിന്ന് ഇറങ്ങിപ്പോകുക നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. എന്നാല്‍ എന്‍റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല. (ഖുര്‍ആന്‍ 20:123 )
നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്‍റെപക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്‍റെആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.
അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും (ഖുര്‍ആന്‍ 2:38-39 )
തങ്ങളുടെ തെറ്റ് മനസ്സിലാക്കിയ ആദം തങ്ങളില്‍ നിന്നു വന്ന തെറ്റിനു അല്ലാഹുവിനോട് മാപ്പപേക്ഷിക്കുന്നു.
ഇബ്‌ലീസും ആദമും വ്യത്യസ്ഥത പുലര്‍ത്തുന്നതിവിടെയാണു. തങ്ങളുടെ തെറ്റ് തിരുത്താന്‍ ആദമും ഹവ്വയും തയ്യാറാകുന്നു. ഇബ്‌ലീസാകട്ടെ തന്റെ തെറ്റില്‍ നിലനില്‍ക്കുകയും ചെയ്യുന്നു.
അല്ലാഹു ആദമിന്റെ പ്രാര്‍ത്ഥന സ്വീകരിക്കുകയും മനുഷ്യന് ഭൂമിയില്‍ ഒരു നിശ്ചിത അവധി നിര്‍ണ്ണയിക്കുകയും ചെയ്യുന്നു.
അവിടെ ആന്‍ നന്മ ചെയ്യുന്നുവോ, അവനു സ്വര്‍ഗ്ഗവും തിന്മ ചെയ്യുന്നവര്‍ക്ക് നരകവും വാഗ്ദാനം ചെയ്തിരിക്കുന്നു.
ബൈബിളിലേ ഇല്ലാത്ത ആദ്യപാപത്തിന്റെ കഥ മനുഷ്യ സമൂഹത്തില്‍ കെട്ടി വച്ച് പിഞ്ചു കുഞ്ഞുങ്ങളെ പോലും പാപികളാക്കുന്ന ഈ ആശയം തീര്‍ച്ചയായും യേശുവില്‍ നിന്നുള്ളതല്ല.
ഖുര്‍-ആനിലെ അതെ സംഭവങ്ങള്‍ ഖുര്‍-ആനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് എഴുതിവെച്ചിരിക്കുന്ന ബൈബിളില്‍ കാണപ്പെടുന്നത് ഒരു അത്ഭുതം തന്നെയല്ലേ ..........അതെങ്ങനെ സംഭവിച്ചു ..?
ReplyDeleteബൈബിളിൽ നിന്ന് കോപ്പി അടിച്ചതാണ് ഖുർആൻ
Deleteബൈബിളിലേ ഇല്ലാത്ത ആദ്യപാപത്തിന്റെ കഥ മനുഷ്യ സമൂഹത്തില്‍ കെട്ടി വച്ച് പിഞ്ചു കുഞ്ഞുങ്ങളെ പോലും പാപികളാക്കുന്ന ഈ ആശയം തീര്‍ച്ചയായും യേശുവില്‍ നിന്നുള്ളതല്ല.
ReplyDeleteനിങ്ങള്‍ വിശദീകരിക്കുന്ന ബൈബിള്‍ വാക്യങ്ങള്‍ ഉല്പത്തി പുസ്തകത്തിലെതാണ്. ഉല്പത്തി പുസ്തകത്തിന്റെ ആമുഖം തന്നെ അതിലെ ആദ്യത്തെ 11 അദ്ധ്യായങ്ങള്‍ക്ക് വ്യക്തമായ ചരിത്രസൂചികകള്‍ ഇല്ല എന്ന് പറയുന്നുണ്ട്. ഉല്പത്തി ബൈബിളിലെ ആദ്യത്തെ പുസ്തകം ആണ്, യേശുവിന്റെ ജനനത്തിനും നൂറ്റാണ്ടുകള്‍ മുന്‍പുള്ള ഇസ്രയേല്‍ / യഹൂദ ജനത്തിന്റെ ചരിത്രവും. ഉല്പത്തി പുസ്തകത്തിലെ ഒരു ആശയവും യേശുവില്‍ നിന്നുള്ളതാണെന്ന് ബൈബിള്‍ അവകാശപ്പെടുന്നില്ല
ആദ്യപാപത്തിന്റെ കഥ മനുഷ്യ സമൂഹത്തില്‍ കെട്ടി വച്ച് പിഞ്ചു കുഞ്ഞുങ്ങളെ പോലും പാപികളാക്കുന്ന ആശയം എനിക്ക് വിശദീകരിച്ചു തന്ന ഒരു ക്രിസ്തീയ സുഹൃത്ത് പറഞ്ഞത് ഇങ്ങനെയാണ്.
ഗര്‍ഭാവസ്ഥയില്‍ ഉള്ള ശിശു തന്റെ മാതാവില്‍നിന്നും വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ സ്വീകരിക്കുന്നതുപോലെ മാതാവ് ചെയ്യുന്ന തെറ്റുകളുടെയും പങ്കുകൂടി ഉള്‍ക്കൊള്ളണ്ടി വരുന്നു. അങ്ങനെ അറിയാതെ പങ്കുപറ്റെണ്ടി വരുന്ന ആ തെറ്റുകളില്‍നിന്നും ശിശുവിനെ മോചിപ്പിക്കാനും ആ കുഞ്ഞിനു ക്രിസ്തീയ വിശ്വാസം നല്‍കുവാനും വേണ്ടിയാണ് മമോദീസ്സ / ജ്ഞാനസ്നാനം എന്ന ചടങ്ങ് (കൂദാശ) അവര്‍ നടത്തുന്നത്. പിന്നെ അവര്‍ ആദ്യപാപം എന്ന് അല്ല പറയുന്നത് ജന്മപാപം എന്നാണ് പറയുന്നത് എന്നും പറഞ്ഞു.
ബൈബിള്‍ പ്രകാരം ക്രൈസ്തവര്‍ വിശദീകരിക്കാറുള്ളത് ഭൂമിയില്‍ ആദ്യപിതാവ് ആദം വരുന്നത് പാപവും പേറിയാണ്. എന്നാല്‍ ഖുര്‍ആന്‍ വിശദീകരിക്കുന്നത് പശ്ചാതാപം സ്വീകരിക്കപ്പെട്ട നിഷ്കളങ്കനായാണ്.
ReplyDeleteഖുര്‍ ആന്‍ എന്ത് പറഞ്ഞു എന്ത് പറഞ്ഞില്ല എന്നതു ഇവിടെ കണക്കില്‍ കൂട്ടേണ്ട കാര്യമില്ല ..കാരണം ആദ്യം വന്നത് ബൈബിള്‍ ആണല്ലോ ..ഖുര്‍ ആന്‍ ബൈബിളിന്റെ modified version ആണ് എന്ന് ആരെങ്കിലും കരുതുന്നെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയില്ലല്ലോ !...ജന്മപാപത്തെക്കുരിച്ചു സാജന്‍, കാട്ടിപ്പരുത്തിയുടെ തന്നെ മറ്റൊരു പോസ്റ്റില്‍(post) കുറച്ചേറെ പറഞ്ഞിട്ടുണ്ടല്ലോ ...നാളെ ബൈബിളിനു സമാനമായി മറ്റൊരു മത ഗ്രന്ഥം ആരെങ്കിലും എഴുതി വിടുകയും അതില്‍ മറ്റൊരു version കഥ ഉണ്ടാകുകയും ചെയ്‌താല്‍ അതും ബ്ലോഗില്‍ പോസ്റ്റ് ആയി വരുമല്ലോ ....അതിനും മറുപടി കൊടുക്കേണ്ടി വരുമല്ലോ !!
ബൈബിളിലേ ഇല്ലാത്ത ആദ്യപാപത്തിന്റെ കഥ മനുഷ്യ സമൂഹത്തില്‍ കെട്ടി വച്ച് പിഞ്ചു കുഞ്ഞുങ്ങളെ പോലും പാപികളാക്കുന്ന ഈ ആശയം തീര്‍ച്ചയായും യേശുവില്‍ നിന്നുള്ളതല്ല.
യേശുവിന്റെ കുരിശുമരണത്തെയും ഉയിര്‍പ്പിനെയും തള്ളിപ്പറയുന്നവര്‍ ജനമാപാപത്തിന്റെ കാര്യം വരുമ്പോള്‍ യേശുവിനെ കൂട്ടുപിടിക്കുന്നത് കാണുബോള്‍ തമാശ തോന്നുന്നു ..
First its important to understand what is 'Original Sin' or 'Ancestral Sin' . A fair idea can be obtained from this link.
Original_sin
Original Sin is not the term to signify actual sin committed or some sought of crime. The Catholic interpretation is that it is a 'state of lack of holiness' that one is born with, beyond one's control of course.
Because of the sin of Adam ,their future generations got an inclination towards sin.
“through one man sin entered the world, and death through sin, and so death spread to all men." (Romans 5:12). Again Romans 3:10 says “there are none righteous, not even one" (i.e. not infants).
Views of origen
“For what is sin? Could a child who has only just been born commit a sin? And yet he has sin for which it is commanded to offer a sacrifice, as Job 14:4ff and Psalm 51:5(പാപത്തോടെയാണു ഞാന്‍ പിറന്നത്; അമ്മയുടെ ഉദരത്തില്‍ഉരുവായപ്പോഴേഞാന്‍ പാപിയാണ്) show. For this reason the Church received from the Apostles the tradition to administer baptism to the children also. For the men to whom the secrets of divine mysteries had been entrusted knew that in everyone there were genuine sinful defilements, which had to be washed away with water and the Spirit."
When Saint Augustine explained the original sin , many people misunderstood it . Many people thought , due to sin of Adam, all people are born as sinners .But Saint Augustine only meant some thing similar to this " Shame and side effects wait unborn Son of a murderer ". Father's sin will not bring destruction to soul of his decedent.
Catechism says
It is a sin which will be transmitted by propagation to all mankind, that is, by the transmission of a human nature deprived of original holiness and justice. And that is why original sin is called "sin" only in an analogical sense: it is a sin "contracted" and not "committed" - a state and not an act.
405 Although it is proper to each individual,(295) original sin does not have the character of a personal fault in any of Adam's descendants. It is a deprivation of original holiness and justice, but human nature has not been totally corrupted: it is wounded in the natural powers proper to it, subject to ignorance, suffering and the dominion of death, and inclined to sin - an inclination to evil that is called "concupiscence".
As per St. Augustine, "the deliberate sin of the first man is the cause of original sin". St. Anselm says: "the sin of Adam was one thing but the sin of children at their birth is quite another, the former was the cause, the latter is the effect" (De conceptu virginali, xxvi).
yukthi--
ReplyDeleteഎനിക്ക് വിശദീകരിച്ചു തന്ന ഒരു ക്രിസ്തീയ സുഹൃത്ത് പറഞ്ഞത് ഇങ്ങനെയാണ്.
ഹ ഹ ഇങ്ങിനെ യുക്തിയില്ലായ്മ കാണിക്കരുത്. കാളിദാസനെ പോലെ- ഒന്നുകില്‍ ആണായി നില്‍ക്കാന്‍ പഠിക്കണം, അല്ലെങ്കില്‍ പെണ്ണാകണം. ഇതൊരു നപുംസകമാണല്ലോ!! കഷ്ടം
ഉല്പത്തി പുസ്തകത്തിലെ ഒരു ആശയവും യേശുവില്‍ നിന്നുള്ളതാണെന്ന് ബൈബിള്‍ അവകാശപ്പെടുന്നില്ല
അപ്പോള്‍ യേശു ദൈവമല്ലാ എന്ന വാദം അംഗീകരിക്കുന്നു ആ ക്രൈസ്തവ സുഹൃത്ത് അല്ലെ. യേശു മൂന്നു ദൈവത്തില്‍ ഒന്നാണന്നല്ലെ വിശ്വാസം . ബൈബിളാകട്ടെ, പഴയ നിയമവും പുതിയ നിയമവും ചേര്‍ന്നതും. പഴയ നിയമം അടര്‍ത്തിമാറ്റി ഒരു ബൈബിളിനു നില നില്പ്പുണ്ടോ? ഇനി ക്രൈസ്തവ സുഹൃത്തിനോട് ചോദിക്കുക. പഴയ നിയമത്തിലെ ഉല്പത്തി പുസ്തകത്തിന്റെ ആമുഖം തന്നെ പറയുന്ന ചരിത്രസൂചികകള്‍ ഇല്ലാത്ത ആദ്യത്തെ 11 അദ്ധ്യായങ്ങള്‍ക്ക് വ്യക്തമാക്കുന്ന ഒരു കഥ അവലംബമാക്കിയല്ലെ ജന്മപാപമോ ആദ്യപാപമോ ആയ ക്രൈസ്തവതയുടെ അടിസ്ഥാനം രൂപപ്പെടുത്തിയത്?
Nasiyansan
ReplyDeleteവേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടികലര്‍ത്തുകയും, അറിഞ്ഞുകൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യുന്നത്? (ഖുര്‍ആന്‍)
ഈ ബ്ലോഗിന്റെ ഹെഡ്ഡറിന്നടിയില്‍ തന്നെ ഈ ചോദ്യത്തിന്നുത്തരം നല്‍കിയിരുന്നുവല്ലോ!!
വേദത്തില്‍ തീരെ സത്യമില്ല എന്നോ, മുഴുവന്‍ കള്ളമാണന്നോ ഞാന്‍ പറഞ്ഞില്ലല്ലോ, മറിച്ച് വളരെ വ്യക്തമാക്കിയതാണ് അതില്‍ സത്യവും കള്ളവും ഇഴചേര്‍ന്നു കിടക്കുകയും ദൈവ വചനങ്ങളെ മാറ്റിമറക്കുകയും ചെയ്തിരിക്കുന്നു. ഖുര്‍ആനിലെ അതെ സംഭവങ്ങള്‍ വിശദീകരിക്കാന്‍ കഴിയാതെ ബൈബിളില്‍ ഉണ്ടെന്നാണ് ഞാനെന്റെ പോസ്റ്റുകളിലൂടെ പറയുന്നത്, നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞത് ശരിയല്ലെങ്കില്‍ തിരുത്താനുള്ള അവകാശമുണ്ട്.
യേശുവിന്റെ കുരിശുമരണത്തെയും ഉയിര്‍പ്പിനെയും തള്ളിപ്പറയുന്നവര്‍ ജനമാപാപത്തിന്റെ കാര്യം വരുമ്പോള്‍ യേശുവിനെ കൂട്ടുപിടിക്കുന്നത് കാണുബോള്‍ തമാശ തോന്നുന്നു ..
യേശുവിന്റെ പേരില്‍ ക്രൈസ്തവര്‍ കള്ളം പറയുന്നതിനെ തുറന്നു കാണിക്കുകയാണിവിടെ ചെയ്യുന്നത്. യേശുവിനെ കൂട്ടുപിടിക്കുന്നത് യേശുവിനെ തന്നെ ഉദ്ധരിച്ച് നിങ്ങള്‍ യേശുവിന്റെ പേരില്‍ കെട്ടിയുണ്ടാക്കിയ കഥകളുടെ പൊള്ളത്തരം കാണിക്കുവാന്‍ വേണ്ടി മാത്രമാണു.
യേശുവിന്റെ പേരില്‍ ക്രൈസ്തവര്‍ കള്ളം പറയുന്നതിനെ തുറന്നു കാണിക്കുകയാണിവിടെ ചെയ്യുന്നത്. യേശുവിനെ കൂട്ടുപിടിക്കുന്നത് യേശുവിനെ തന്നെ ഉദ്ധരിച്ച് നിങ്ങള്‍ യേശുവിന്റെ പേരില്‍ കെട്ടിയുണ്ടാക്കിയ കഥകളുടെ പൊള്ളത്തരം കാണിക്കുവാന്‍ വേണ്ടി മാത്രമാണു.
ReplyDeleteയേശുവിന്റെ പേരില്‍ ക്രൈസ്തവര്‍ കള്ളം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തുറന്നു കാണിക്കുന്നതില്‍ തെറ്റില്ല ..പക്ഷേ അതിനു ബൈബിള്‍ കോപ്പി അടിച്ചു ഉണ്ടാക്കിയ ഖുര്‍-ആന്‍ എന്തിനു ഉപയോഗിക്കണം ...ബൈബിളില്‍ നിന്നും തെളിയിക്കു ...ബൈബിള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ബൈബിളിനും നൂറ്റാണ്ടുകള്‍ക്കു ശേഷം എഴുതിയ ഖുര്‍-ആന്‍ എന്തിനു ഉപയോഗിക്കണം ...
@ കാട്ടിപ്പരുത്തി
ReplyDeleteഹ ഹ ഇങ്ങിനെ യുക്തിയില്ലായ്മ കാണിക്കരുത്. കാളിദാസനെ പോലെ- ഒന്നുകില്‍ ആണായി നില്‍ക്കാന്‍ പഠിക്കണം, അല്ലെങ്കില്‍ പെണ്ണാകണം. ഇതൊരു നപുംസകമാണല്ലോ!! കഷ്ടം
എനിക്ക് വിശദീകരിച്ചു തന്ന ഒരു ക്രിസ്തീയ സുഹൃത്ത് പറഞ്ഞത് എന്ന് ഞാന്‍ നേരത്തെ പറയുവാന്‍ കാരണം ഞാന്‍ ക്രിസ്ത്യാനി അല്ലാത്തതുകൊണ്ടാണ്. ക്രിസ്തുമതത്തിന്റെ വിശ്വാസ്സങ്ങള്‍ / ആചാരങ്ങള്‍ ഇവയെക്കുറിച്ച് അറിയുവാന്‍ അതില്‍ വിശ്വസ്സിക്കുന്നവരോട് ചോദിക്കുന്നതാവും നല്ലത് എന്നാണ് എന്റെ വിശ്വാസം. അതില്‍ യാതൊരുവിധമായ യുക്തിയില്ലായ്മയും ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ ഞാന്‍ ആണോ പെണ്ണോ നപുംസകമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആകുന്നതും ഞാന്‍ പറഞ്ഞ അഭിപ്രായവും തമ്മില്‍ എന്ത് ബന്ധം? കാളിദാസന്‍ / കാളിമത്തായി / മാത്യു ആണാണോ പെണ്ണാണോ നപുംസകമാണോ എന്നൊക്കെ തിരയേണ്ടുന്ന ആവശ്യം ഉണ്ടെന്നും തോന്നുന്നില്ല.
ഉല്പത്തി പുസ്തകത്തിലെ ഒരു ആശയവും യേശുവില്‍ നിന്നുള്ളതാണെന്ന് ബൈബിള്‍ അവകാശപ്പെടുന്നില്ല എന്ന അഭിപ്രായം വായിച്ചപ്പോള്‍ താങ്കള്‍ക്കു ഇങ്ങനെയാണ് മനസ്സിലായതെങ്കില്‍ (അപ്പോള്‍ യേശു ദൈവമല്ലാ എന്ന വാദം അംഗീകരിക്കുന്നു ആ ക്രൈസ്തവ സുഹൃത്ത് അല്ലെ) താങ്കളുടെ ബുദ്ധിയുടെ / യുക്തിയുടെ നിലവാരം പരിശോധിക്കുന്നത് അത്യാവശ്യമാണ്.
ബൈബിളാകട്ടെ, പഴയ നിയമവും പുതിയ നിയമവും ചേര്‍ന്നതും. പഴയ നിയമം അടര്‍ത്തിമാറ്റി ഒരു ബൈബിളിനു നില നില്പ്പുണ്ടോ?
ഇതൊക്കെ ആലോചിച്ചു ക്രിസ്ത്യാനി അല്ലാത്ത താങ്കളോ ഞാനോ എന്തിനു വിഷമിക്കണം? അതൊക്കെ അവര്‍ ചിന്തിക്കട്ടെ ആവശ്യമെങ്കില്‍ അവര്‍ തന്നെ മാറ്റം വരുത്തട്ടെ. താങ്കള്‍ക്കു താങ്കളുടെ മതവിശ്വാസം ഉണ്ടല്ലോ, എനിക്ക് എന്റെതും... നമ്മുടേതില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ അത് അന്വേഷിക്കുന്നതല്ലേ നല്ലത്?
ഇനി ക്രൈസ്തവ സുഹൃത്തിനോട് ചോദിക്കുക. പഴയ നിയമത്തിലെ ഉല്പത്തി പുസ്തകത്തിന്റെ ആമുഖം തന്നെ പറയുന്ന ചരിത്രസൂചികകള്‍ ഇല്ലാത്ത ആദ്യത്തെ 11 അദ്ധ്യായങ്ങള്‍ക്ക് വ്യക്തമാക്കുന്ന ഒരു കഥ അവലംബമാക്കിയല്ലെ ജന്മപാപമോ ആദ്യപാപമോ ആയ ക്രൈസ്തവതയുടെ അടിസ്ഥാനം രൂപപ്പെടുത്തിയത്?
ഇതേ ചോദ്യം തന്നെ ചോദിച്ചപ്പോഴാണ് ഞാന്‍ മുകളില്‍ സൂചിപ്പിച്ച ഉത്തരം എനിക്ക് കിട്ടിയത്. ഉത്തരത്തെ സാദൂകരിക്കുന്ന ആശയം ആ ഉത്തരത്തില്‍ ഉണ്ട് എന്ന് മനസ്സിലായതുകൊണ്ട് എന്റെ സംശയത്തിനു വ്യക്തമായ മറുപടി കിട്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നു.
നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞത് ശരിയല്ലെങ്കില്‍ തിരുത്താനുള്ള അവകാശമുണ്ട്.
തിരുത്തുവാന്‍ ശ്രമിച്ചാല്‍ താങ്കള്‍ പ്രതികരിക്കുന്ന രീതി ഇങ്ങനെയാണല്ലോ?
ഹ ഹ ഇങ്ങിനെ യുക്തിയില്ലായ്മ കാണിക്കരുത്. കാളിദാസനെ പോലെ- ഒന്നുകില്‍ ആണായി നില്‍ക്കാന്‍ പഠിക്കണം, അല്ലെങ്കില്‍ പെണ്ണാകണം. ഇതൊരു നപുംസകമാണല്ലോ!! കഷ്ടം
യുക്തി
ReplyDeleteനിങ്ങള്‍ ക്രൈസ്തനവനാണു എന്ന വിശ്വാസത്തിലാണു ഞാനാ കമെന്റ് ഇട്ടത്. പ്രൊഫൈലില്‍ ഒന്നും ഇല്ല താനും. ക്ഷമിക്കുക.
പക്ഷെ, ഒരു ക്രൈസ്തവനും മറ്റു വിശ്വാസികളും ബൈബിളിനെ സമീപിക്കുന്നത് രണ്ട് രീതിയിലാകും. നിങ്ങള്‍ക്ക് ബൈബിള്‍ ഒരു ചരിത്ര പുസ്തകമോ അല്ലെങ്കില്‍ ഒരു കഥാപുസ്തകംഓ ആകും. പക്ഷെ ഒരു ക്രൈസ്തവന് അത് ദൈവ വചന സമാഹാരമാണു. ബൈബിളിലെ പുതിയ നിയമം പഴയ നിയമത്തിന്റെ തുടര്‍ച്ചയാണു. ഒന്നിന്റെ അടിത്തറ തകര്‍ന്നതാണെങ്കില്‍ അതിന്നു മുകലിലെ കെട്ടിടം എത്ര ശക്തമായതായിട്ടും കാര്യമില്ല.
ഇതൊക്കെ ആലോചിച്ചു ക്രിസ്ത്യാനി അല്ലാത്ത താങ്കളോ ഞാനോ എന്തിനു വിഷമിക്കണം? അതൊക്കെ അവര്‍ ചിന്തിക്കട്ടെ ആവശ്യമെങ്കില്‍ അവര്‍ തന്നെ മാറ്റം വരുത്തട്ടെ. താങ്കള്‍ക്കു താങ്കളുടെ മതവിശ്വാസം ഉണ്ടല്ലോ, എനിക്ക് എന്റെതും... നമ്മുടേതില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ അത് അന്വേഷിക്കുന്നതല്ലേ നല്ലത്?
ഞാന്‍ വിഷമിക്കുന്നത് ഞാന്‍ നൊക്കികൊള്ളാം - നിങ്ങള്‍ വിഷമിക്കാതിരിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ നിങ്ങള്‍ വിഷമിക്കാതിരിക്കുക. ഞാന്‍ വിഷമിക്കുന്നതില്‍ എന്തായാലും നിങ്ങള്‍ വിഷമിക്കേണ്ടതില്ല.
തിരുത്തുവാന്‍ ശ്രമിച്ചാല്‍ താങ്കള്‍ പ്രതികരിക്കുന്ന രീതി ഇങ്ങനെയാണല്ലോ?
ഒരു മുസ്ലിം ക്രൈസ്തവ ചര്‍ച്ചയാണിവിടെ എന്ന എന്റെ ബ്ലോഗിന്റെ ആമുഖം ഒന്ന് നോക്കുക- നിങ്ങള്‍ ആദ്യപാപത്തില്‍ വിശ്വക്കുന്നുവെങ്കില്‍ നിങ്ങള്‍ ഒരു ക്രൈസ്തവനായേ മതിയാകൂ, അല്ലാത്ത ഒരാള്‍ക്ക് ഇത് യേശുവില്‍ നിന്നുള്ളതായാലും അല്ലെങ്കിലും എന്ത് പ്രസ്ക്തി.
ചാത്തപ്പനെന്തു മഅശറ
Nasiyansan
ReplyDeleteയേശുവിന്റെ പേരില്‍ ക്രൈസ്തവര്‍ കള്ളം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തുറന്നു കാണിക്കുന്നതില്‍ തെറ്റില്ല ..പക്ഷേ അതിനു ബൈബിള്‍ കോപ്പി അടിച്ചു ഉണ്ടാക്കിയ ഖുര്‍-ആന്‍ എന്തിനു ഉപയോഗിക്കണം ...ബൈബിളില്‍ നിന്നും തെളിയിക്കു ...ബൈബിള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ബൈബിളിനും നൂറ്റാണ്ടുകള്‍ക്കു ശേഷം എഴുതിയ ഖുര്‍-ആന്‍ എന്തിനു ഉപയോഗിക്കണം ...
ബൈബിളില്‍ നിന്നു കോപ്പി അടിച്ചതാണെങ്കില്‍ മുകളിലെ പോസ്റ്റുകളിലെ അബദ്ധങ്ങളെല്ലാം എവിടെ പ്പോയി മാഷെ-
അങ്ങിനെ ഒരു കോപ്പി അടി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?
സുഹൃത്ത് നാസിയാസനോട്
ReplyDeleteകൃസ്തീയ വിശ്വാസമനുരിച്ച് യേശു കൃശിലേലേറ്റപെട്ടത്/ക്രൂശിലേറിയത് എന്തിന് വേണ്ടിയായിരുന്നു?
ബൈബിളില്‍ നിന്നു കോപ്പി അടിച്ചതാണെങ്കില്‍ മുകളിലെ പോസ്റ്റുകളിലെ അബദ്ധങ്ങളെല്ലാം എവിടെ പ്പോയി മാഷെ- അങ്ങിനെ ഒരു കോപ്പി അടി എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?
ReplyDeleteഒരു മത ഗ്രന്ഥത്തില്‍ നിന്നും പകര്‍ത്തി എഴുതി മറ്റൊന്ന് ഉണ്ടാക്കുമ്പോള്‍ പുതിയതില്‍ കുറച്ചു പരിഷ്കാരങ്ങള്‍ വരുത്തുമല്ലോ ...ബൈബിളും ഖുര്‍-ആനും ഒരേ സംഭവം വിവരിക്കുമ്പോള്‍ വൈരുധ്യമുണ്ടെങ്കില്‍ എതിലോ തകരാറുണ്ടെന്നു മനസ്സിലാക്കാം ...ബൈബിള്‍ ആദ്യമെഴുതപ്പെട്ട സ്ഥിതിക്ക് അത് മറ്റൊരു പുസ്തകവുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ല ...മറ്റു പുസ്തകങ്ങള്‍ consider ചെയ്യാതെ ബൈബിള്‍ തനിയെ ചര്‍ച്ച ചെയ്യ്യുന്നതായിരിക്കും നല്ലത് ...പിന്നെ ചെയ്യാനുള്ളത് രണ്ടാമതെഴുതിയത് ആദ്യമെഴുതിയതുവെച്ചു തിരുത്തുക എന്നതാണ് ...
കൃസ്തീയ വിശ്വാസമനുരിച്ച് യേശു കൃശിലേലേറ്റപെട്ടത്/ക്രൂശിലേറിയത് എന്തിന് വേണ്ടിയായിരുന്നു?
മുസ്ലിം-ക്രിസ്ത്യന്‍ സംവാദത്തില്‍ 'യേശുവിന്റെ കുരിശുമരണം' ചര്‍ച്ച ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും പ്രയോചനമുണ്ടോ ?!! ..ക്രിസ്ത്യാനികള്‍ എന്ത് വിശ്വസിച്ചാലും ഖുര്‍-ആന്‍ പറയുന്നതല്ലേ നിങ്ങള്‍ വിശ്വസിക്കൂ ... എന്തിനു സമയം പാഴാക്കണം ...
നാസിയാന്‍സന്‍
ReplyDeleteആദം ചെയ്ത തെറ്റിന്റെ ഫലാമായി ‘മനുഷ്യരെല്ലാം‘ പാപികളായി ജനിക്കുന്നുവെന്നും, ആ പാപത്തിന് പരിഹാരമായിട്ടാണ് യേശു ക്രൂശിലേറ്റപെട്ടതു/ക്രൂശിലേറിയത് എന്നാണ് കൃസ്ത്യന്‍ വിശ്വാസമായി ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഞാനും ഒരു മനുഷ്യനായ സ്ഥിതിക്ക് ഇതില്‍ വല്ല സത്യവുമുണ്ടോ എന്ന് മനസ്സിലാക്കാന്‍ വേണ്ടി ചോദിച്ചതാണ്.
ഈ കോപിയടിക്കുക എന്നതിന് താങ്കള്‍ മനസ്സിലാക്കിയ അര്‍ഥം ഒന്ന് വിശദീകരിച്ച് തന്നാല്‍ നന്നായിരിക്കും.. കാരണം, ഞാന്‍ മനസ്സിലാക്കിയത് അടിസ്ഥാന ആശയങ്ങളില്‍ മാറ്റം വരുത്താതെ, അല്ലെങ്കില്‍ ഒന്ന് അതേപോലെ തന്നെ പകര്‍ത്തിയെഴുതിനാണ് കോപിയടിക്കുക എന്ന് പറയുന്നത്.
താങ്കളുടെ അഭിപ്രായ പ്രകാരം എന്തൊക്കെയാണ് ഖുര്‍ആന്‍ ബൈബിളില്‍ നിന്ന് പകര്‍ത്തിയെഴുതിയത്?
ആദം ചെയ്ത തെറ്റിന്റെ ഫലാമായി ‘മനുഷ്യരെല്ലാം‘ പാപികളായി ജനിക്കുന്നുവെന്നും, ആ പാപത്തിന് പരിഹാരമായിട്ടാണ് യേശു ക്രൂശിലേറ്റപെട്ടതു/ക്രൂശിലേറിയത് എന്നാണ് കൃസ്ത്യന്‍ വിശ്വാസമായി ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
ReplyDelete2009 മാര്‍ച്ച് 24 നു ,അതായത് ഒരു വര്ഷം മുന്‍പ് നിങ്ങള്‍ തന്നെ ഇട്ട"യേശു ദൈവമോ അതോ ദൈവ പുത്രനോ ?" എന്ന പോസ്റ്റിന്റെ കമന്റ് ഭാഗത്ത് നിങ്ങള്‍ ജന്മപാപത്തെക്കുരിച്ചു ചോദിക്കുകയും സാജന്‍ മറുപടി തരുകയും ചെയ്തിട്ടുണ്ട് ...എന്റെ മുകളിലെ കമന്റ് വായിച്ചിട്ടും സാജന്റെ കമന്റ് ഒരു വര്ഷം മുന്‍പ് കണ്ടിട്ടും ഈ വിഷയം നിങ്ങള്‍ അപൂര്‍ണമായാണ് മനസ്സിലാക്കിയത് എന്ന് മനസിലാക്കുന്നു ..അല്ലെങ്കില്‍ സൌകര്യപൂര്‍വ്വം പലതും മനസ്സിലാക്കാത്തതുപോലെ ഇരിക്കുന്നു ...ഇതില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത് ഉല്‍ഭവപാപത്തെക്കുറിച്ചുള്ള ക്രിസ്ത്യന്‍ വിശ്വാസം പൂര്‍ണമായി നിങ്ങള്ക്ക് മനസ്സിലാന്‍ കഴിയില്ല എന്നാണു ..
ഈ കോപിയടിക്കുക എന്നതിന് താങ്കള്‍ മനസ്സിലാക്കിയ അര്‍ഥം ഒന്ന് വിശദീകരിച്ച് തന്നാല്‍ നന്നായിരിക്കും.. കാരണം, ഞാന്‍ മനസ്സിലാക്കിയത് അടിസ്ഥാന ആശയങ്ങളില്‍ മാറ്റം വരുത്താതെ, അല്ലെങ്കില്‍ ഒന്ന് അതേപോലെ തന്നെ പകര്‍ത്തിയെഴുതിനാണ് കോപിയടിക്കുക എന്ന് പറയുന്നത്.
ആദവും ഹവ്വയും ,ഏദന്‍ തോട്ടവും ,തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷവും എവിടെ നിന്ന് കിട്ടി ..ഖുര്‍ ആനില്‍ വിവരിക്കുന്ന ഈ സംഭവങ്ങള്‍ ഇതിനും നൂറ്റാണ്ടുകള്‍ക്കു മുന്നേ എഴുതപ്പെട്ട ബൈബിളില്‍/തോറ എങ്ങനെ വന്നു ...?ഏത് ശക്തിയാണ് ഖുര്‍-ആനു മുന്‍പ് ഈ ഭാഗങ്ങള്‍ ബൈബിളില്‍ എഴുതി ചേര്‍ത്തത് ...?
Nasiyansan
ReplyDeleteആദവും ഹവ്വയും ,ഏദന്‍ തോട്ടവും ,തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷവും എവിടെ നിന്ന് കിട്ടി ..ഖുര്‍ ആനില്‍ വിവരിക്കുന്ന ഈ സംഭവങ്ങള്‍ ഇതിനും നൂറ്റാണ്ടുകള്‍ക്കു മുന്നേ എഴുതപ്പെട്ട ബൈബിളില്‍/തോറ എങ്ങനെ വന്നു ...?ഏത് ശക്തിയാണ് ഖുര്‍-ആനു മുന്‍പ് ഈ ഭാഗങ്ങള്‍ ബൈബിളില്‍ എഴുതി ചേര്‍ത്തത് ...?
നാസിയാന് ഇപ്പോഴും മുസ്ലിങ്ങള്‍ ബൈബിളിനെ കുറിച്ച് എന്താണു വിശ്വസിക്കുന്നത് എന്നറിയില്ല എന്നു തോന്നുന്നു.
മോശ, യേശു,ദാവീദ് എന്നീ പ്രവാചകന്മാര്‍ക്ക് ദൈവ ഗ്രന്ഥങ്ങള്‍ നല്‍കിയിട്ടുണ്ടായിരുന്നു എന്നു തന്നെയാണു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്. പക്ഷെ പുരോഹിതര്‍ അവയില്‍ പല കൂട്ടിചേര്‍ക്കലുകളും ഒഴിവാക്കലുകളും നടത്തി അതിനെ വികലമാക്കുകയും നല്ലതും ചീത്തതും വേര്‍ത്തിരിക്കാനാവാത്ത വിധം കൂട്ടികുഴക്കുകയും ചെയ്തു. അതിന്റെ തെളിവുകളാണ് ഇത് വരെയുള്ള പോസ്റ്റുകളില്‍ കണ്ടത്. ആരും നിഷേധിക്കുന്നില്ലല്ലോ?
ഖുര്‍ആന്‍ തിരുത്തി കോപ്പി അടിച്ചു എന്നാരോപിക്കുമ്പോള്‍ നാസിയനു മനസ്സിലാകാത്തത് നാം വിശകലനം ചെയ്യുന്ന പല അറിവുകളും വളരെ പുതിയതും പതിനാലു കൊല്ലങ്ങള്‍ക്കു മുമ്പ് ചിന്തിക്കാന്‍ കഴിയാത്ത കാര്യവുമാണ്.
അതില്‍ നിന്നും ഒരു സത്യന്യേഷിയും ദൈവ വിശ്വാസിയുമായ നാസിയാന്‍ ഏതാണ് ദൈവ വചനമാകുവാന്‍ സാധ്യതയുള്ളത് എന്ന സത്യത്തിലേക്കാണ് കണ്ണുതുറക്കേണ്ടത്.
മോശ, യേശു,ദാവീദ് എന്നീ പ്രവാചകന്മാര്‍ക്ക് ദൈവ ഗ്രന്ഥങ്ങള്‍ നല്‍കിയിട്ടുണ്ടായിരുന്നു എന്നു തന്നെയാണു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്. പക്ഷെ പുരോഹിതര്‍ അവയില്‍ പല കൂട്ടിചേര്‍ക്കലുകളും ഒഴിവാക്കലുകളും നടത്തി അതിനെ വികലമാക്കുകയും നല്ലതും ചീത്തതും വേര്‍ത്തിരിക്കാനാവാത്ത വിധം കൂട്ടികുഴക്കുകയും ചെയ്തു. അതിന്റെ തെളിവുകളാണ് ഇത് വരെയുള്ള പോസ്റ്റുകളില്‍ കണ്ടത്. ആരും നിഷേധിക്കുന്നില്ലല്ലോ?
ReplyDeleteഇസ്ലാം-ക്രിസ്ത്യന്‍ സംവാദം ഒരിക്കലും അവസാനിക്കില്ല ..കാരണം ഇസ്ലാം ബുദ്ധി ജീവികള്‍ പറയുന്നതിന് അപ്പുറം നിങ്ങള്‍ പോകില്ല ..സ്വയം ഒരു അഭിപ്രായവും പറയില്ല ...മോശ, യേശു,ദാവീദ് എന്നീ പ്രവാചകന്മാര്‍ക്ക് ദൈവ ഗ്രന്ഥങ്ങള്‍ നല്‍കിയിട്ടുണ്ടായിരുന്നു എന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു ...അതിനു കാരണം ഖുര്‍-ആനില്‍ അത് സൂചിപ്പിച്ചിട്ടുണ്ട് ! ...എന്നാല്‍ മോശക്കും ദാവീദിനും കൊടുത്ത ദൈവഗ്രന്തം ബൈബിളിലെ പുസ്തകങ്ങലാണോ എന്ന് ചോദിച്ചാല്‍ നിങ്ങള്‍ സംമ്മദിക്കില്ല ..അപ്പോള്‍ പറയും ഏകദേശം അതാണ് പക്ഷെ അത് തിരുത്തിയതാണ് അതുകൊണ്ട് ഞങ്ങള്‍ സ്വീകരിക്കില്ല ..ആര് എപ്പോള്‍ എന്തിനു തിരുത്തി എന്ന് ചോദിച്ചാല്‍ ഉത്തരമില്ല ..കള്ളത്തരം കാണിക്കുന്നവര്‍ അതിനെ ന്യായീകരിക്കാന്‍ കുറെ ഊടായിപ്പുകള്‍ പറഞ്ഞു വച്ചിരിക്കുന്നതായെ ഇതൊക്കെ എനിക്ക് തോന്നുന്നോള്ളൂ ..അതെന്തെങ്കിലുമാകട്ടെ!! ..."നല്ലതും ചീത്തതും വേര്‍ത്തിരിക്കാനാവാത്ത വിധം കൂട്ടികുഴക്കുകയും ചെയ്തു"...നല്ലതും ചീത്തയും വേര്‍തിരിക്കാന്‍ എന്താണ് ബുദ്ധിമുട്ട് ...നിങ്ങള്‍ ഉദേശിച്ചത് തെറ്റും ശരിയും എന്നായിരിക്കും എന്ന് കരുതുന്നു ...അതുകൊണ്ട്തന്നെ ബൈബിളില്‍ നിന്നും ഒരു വാക്യവും ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ ...
ഇസ്ലാം-ക്രിസ്ത്യന്‍ സംവാദം നടത്തുന്നതിനു മുന്‍പ് പുരോഹിതന്മാര്‍ ബൈബിളില്‍ തിരുത്തിയ ഭാഗങ്ങളേതെന്നൊക്കെവെച്ചു ഒരു പോസ്റ്റ് ഇടൂ ...അതില്‍ എന്തിനു തിരുത്തി എപ്പോള്‍ തിരുത്തി ആരൊക്കെകൂടിയാണ് തിരുത്തിയത് എന്നൊക്കെ വിശദീകരിക്കൂ ...ആരോപണമുന്നയിക്കുന്നവര്‍ക്ക് അത് തെളിയിക്കാനുള്ള ബാധ്യതയും കൂടിയുണ്ടല്ലോ...
ഏതായാലും നല്ല രസമുണ്ട് ....സംവാദം ..!!
Nasiyansan-
ReplyDeleteഅതെന്തെങ്കിലുമാകട്ടെ!! ..."നല്ലതും ചീത്തതും വേര്‍ത്തിരിക്കാനാവാത്ത വിധം കൂട്ടികുഴക്കുകയും ചെയ്തു"...നല്ലതും ചീത്തയും വേര്‍തിരിക്കാന്‍ എന്താണ് ബുദ്ധിമുട്ട് .
എന്താണു ബുദ്ധിമുട്ടെന്നോ!!!!
എന്റെ ആറു ദിവസം ആറു ചോദ്യങ്ങള്‍ എന്ന പോസ്റ്റിനെ തൊടാന്‍ പോലും ക്രൈസ്തവര്‍ക്കാകുന്നില്ല എന്നത് തന്നെ ബുദ്ധിമുട്ട്. അപ്പോള്‍ ആ ഭാഗം തിരുത്തി ഇനി ബൈബിള്‍ പ്രസിദ്ധീകരിക്കുമോ?
തെറ്റും അബദ്ധങ്ങളും ഒന്നിനു പിറകെ ഒന്നായി ചൂണ്ടിക്കാണിച്ചത് ബൈബിളിലെ ആദ്യ പുസ്തകത്തിലെ വെറും ആറ് അദ്ധ്യായങ്ങള്‍ വിശകലനം ചെയ്തിട്ടാണു. ബാക്കിയിലേക്ക് വരാം നസിയാന്‍
നാസിയാന്‍സന്‍
ReplyDeleteസാജന് പറഞ്ഞത് പിതാവ് വരുത്തിവെച്ച കടത്തിന്റെ പരിണിതി തന്റെ മക്കള്‍ അനുഭവിക്കുന്നു എന്ന് പറയുന്നത് പോലെ ആദം ചെയ്ത തെറ്റിന്റെ പരിണിതി മനുഷ്യര്യല്ലാം അനുഭവിക്കുന്നു. ഈ പറഞ്ഞത് മനസ്സിലാക്കാം. എന്നാല്‍ ആ പിതാവിന്റെ സന്തതി പരമമ്പരകളെല്ലാം ഇതേ തെറ്റിന് പ്രയശ്ചിത്തം ചെയ്യണം എന്നും അല്ലാത്ത പക്ഷം ശിക്ഷ അനുഭവിക്കണമെന്നും പറയുന്നത്, നീതിയെ പറ്റി ചിന്തിക്കുന്ന ആര്‍ക്കും ഉള്‍ക്കൊള്ളാനാവില്ല.
ദൈവത്തോട് ചെയ്ത അനുസരണക്കേട് എന്ന പാപത്തിന് ദൈവം തന്നെ മനുഷ്യനായി ജനിച്ച് പാപ പരിഹാരത്തിനായി ക്രൂശിലേറ്റപെടുക/ക്രൂശിലേറുക. ഇത്തരം വൈരുദ്ധ്യങ്ങളൊന്നും, ബൈബിളില്‍ നിന്ന് കോപിയടിച്ചതാണ് എന്ന് താങ്കളെ പോലുള്ളവര്‍ വാദിക്കുന്ന, ഖുര്‍ആനിലില്ല.
ഖുര്‍ ആന്‍ ദൈവിക വചനങ്ങളാണ്. ഖുര്‍ ആന്‍ ദൈവത്തില്‍ നിന്ന് അവതരിപ്പിക്കപെട്ടതാണ് എന്ന് അതില്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ ബൈബിളിന് അങ്ങിനെയൊരവകാശവാദവുമില്ല. അത് പലരാള്‍ രചിക്കപെട്ട ഒരു പുസ്ത സമാഹാരമാണ്. അനാദിയായ ദൈവം എല്ലാം അറിയുന്നവനാണ്. ആദം ഹവ്വയും അവന്റെ സൃഷ്ടികളാണ്. ആദിമനുഷ്യന്‍ മുതല്‍ എല്ലാ സമൂഹങ്ങളിലേക്കും ദൈവ ദൂതന്‍മാര്‍ വന്നതായി ഖുര്‍ ആനില്‍ അര്‍ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. മുന്‍കാല സമൂഹങ്ങളില്‍ വന്ന പ്രവാചകന്മാരെല്ലാം ഇത്തരം ദൈവിക സന്ദേശങ്ങള്‍ വഹിച്ചവരായിരുന്നു. പില്‍ക്കാലത്ത് അവരുടെ അനുയായികളാല്‍ രചിക്കപെട്ട പുസ്തകങ്ങളാണ് ബൈബിളാക്കി മാറ്റപെട്ടത്.
അത് കൊണ്ട് ആദം ഹവ്വ എന്ന പേരുകള്‍ ബൈബിളില്‍ വരിക സ്വാഭാവികം തന്നെ. എന്നാല്‍ ദൈവത്തിന് ആദമിന്റെയും ഹവ്വയെയും പേരുകള്‍ ബൈബിളില്‍ നിന്ന് കോപിയടിക്കേണ്ട കാര്യമേയില്ല.
ദൈവത്തോട് ചെയ്ത തെറ്റിന് ‘ദൈവ‘ത്തെ തന്നെ ക്രൂശിലേറ്റി എന്നു പറയുന്ന അതേ ബൈബിളില്‍ നിന്നും , അനാദിയും, സര്‍വ്വ പ്രപഞ്ചങ്ങളുടെ സൃഷ്ടാവും പരിപാലകനും നിയന്താവുമായ ദൈവം കോപിയടിയടിക്കുകയോ?!!!
ഇസ്ലാം-ക്രിസ്ത്യന്‍ സംവാദം ഒരിക്കലും അവസാനിക്കില്ല ..കാരണം ഇസ്ലാം ബുദ്ധി ജീവികള്‍ പറയുന്നതിന് അപ്പുറം നിങ്ങള്‍ പോകില്ല ..സ്വയം ഒരു അഭിപ്രായവും പറയില്ല
ReplyDeleteഇതൊക്കെ ഒരു യുക്തിവാദ് സ്നൈല്‍ മുങ്കൂര്‍ ജാമ്യമല്ലേ....:) ..അവസാനിക്കില്ല...ചിന്തിക്കില്ല..സ്വയ അഭിപ്രായം പറയില്ല..... ഇങ്ങനെ പോകുന്നു
ആശയ പരമായി പരാജയപെടുമ്പോഴുണ്ടാവുന്ന സ്ഥിരം നമ്പറുകള്‍! :)
ചിന്തകന്‍,
ReplyDeleteസാജന്‍ അതും ഇതും പറഞ്ഞു എന്ന് പറഞ്ഞ് പലതും എഴുതികണ്ടു.
പക്ഷേ താങ്കള്‍ ഈ പോസ്റ്റ് വായിച്ചിട്ടു തന്നെയാണോ അത് പറഞ്ഞത്?
ആദം ചെയ്ത തെറ്റിന് നമ്മള്‍ക്ക് ശിക്ഷയോ?
--
ഇവിടേയും തെറ്റു ചെയ്തതു ശിക്ഷ ഏറ്റുവാങ്ങിയതും ആദം മാത്രം. പരോക്ഷമായി അദ്ദേഹത്തിന്റെ സന്തതി പരമ്പരകള്‍ക്കും അതു ഏറ്റു വാങ്ങേണ്ടി വന്നു എന്നു മാത്രം. ഇനി അതിനു പരിഹാരം ചെയ്യണമോ? നിര്‍ബന്ധമില്ല. പക്ഷേ തിരിച്ചു പറുദ്ദീസ്സായില്‍ കയറണമെങ്കില്‍ പരിഹാരം ചെയ്തേ പറ്റൂ.
--
ആദിപാപം/ഉദ്ഭവ പാപം എന്നതു കൊണ്ടു റെഫെര്‍ ചെയ്യുന്നത് ആദം ചെയ്ത അനുസരണക്കേടും അതൊകൊണ്ടുണ്ടായ പറുദീസ്സനഷ്ടവും ആണ്. അല്ലാതെ ഒരു കുട്ടി ജനിച്ച വീണ ഉടനെ തെറ്റു ചെയ്തു എന്നല്ല. പറുദീസ്സ വീണ്ടെടുക്കേണ്ടതിനെ ഒരു ഓര്‍മ്മിപ്പിക്കല്‍ കൂടിയാണത്.
--
ഇതൊക്കെ കണ്ടുവോ ആവോ?
ഉണ്ടെങ്കില്‍ താങ്കള്‍ അവിടെ വന്നു മറുപടി പറയണമായിരുന്നു.
പിന്നെ തിരുത്തിയെഴുതിയതിന്റെ മഹാത്മ്യം ഞാന്‍ ഇവിടെ വിവരിച്ചിരുന്നു. ഒരു ഈച്ച കുഞ്ഞിനെ പോലും ആ പരിസരത്ത് കണ്ടില്ല. ഇതാ പോസ്റ്റ്
ദൈവവചനവും തിരുത്താന്‍ പറ്റുന്നതോ?
പക്ഷേ തിരിച്ചു പറുദ്ദീസ്സായില്‍ കയറണമെങ്കില്‍ പരിഹാരം ചെയ്തേ പറ്റൂ.
ReplyDeleteപ്രിയ സുഹൃത്ത് സാജന്‍
എന്തിനാ ഇങ്ങനെ വാശിപിടിക്കുന്നത്. പിതാവ് ചെയ്ത തെറ്റിന് സന്തതി പരമ്പരകള്‍ പരിഹാരം ചെയ്യുന്നത് എന്തിനാണെന്നാണ് എന്റെ ചോദ്യം തന്നെ. തെറ്റ് ചെയ്തത് ദൈവത്തോടാണ്. അതിന് ദൈവം തന്നെ വന്ന് മനുഷ്യനായി ക്രൂശിലേറേണ്ടകാര്യമുണ്ടോ? ഇതില്‍ ഒരു മഹാ വൈരുദ്ധ്യവും താങ്കള്‍ കാണുന്നില്ലേ? ഇനിയിപ്പോള്‍ പറുദീസയില്‍ കയറിയില്ലെങ്കില്‍ എന്താണ് സംഭവിക്കുക.?
താങ്കളുടെ പോസ്റ്റുകളൊക്കെ വായിച്ചു. താങ്കള്‍ അത്പം കൂടി ചിന്തിച്ചിരുന്നെങ്കില്‍ ഇങ്ങനെയുള്ള പോസ്റ്റുകളുടെ ആവശ്യം വരില്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഒരു മറുപടിപയാനുള്ള ഒരു സ്കോപതിനില്ല.
ദൈവത്തിന്റെ വചനങ്ങള്‍ തിരുത്ത് നിര്‍ദ്ദേശിക്കാന്‍ ആര്‍ക്കും സാധ്യമേ അല്ല. മനുഷ്യന്‍ അതിന് മാത്രമായിട്ടില്ല. ദൈവിക നിയമങ്ങള്‍ എല്ലാ കാലത്തും ഒരു പോലെ തന്നെ നിലല്‍ക്കും. ആരെങ്കിലും കുറേപുസ്തങ്ങള്‍ എഴുതി ദൈവിക നിയമങ്ങളാണെന്ന് എഴുതിയാല്‍ മാത്രം ദൈവിക വചനങ്ങള്‍ക്ക്/നിയമങ്ങള്‍ക്ക് യാതൊരും മാറ്റവും ഉണ്ടാവുകയേ ഇല്ല തന്നെ. ഒരു ദാഹരണം: 2000 വര്‍ഷം മുമ്പ് വരെ ദൈവം ഒന്നായിരുന്നു അതിന് ശേഷം ദൈവം മൂന്നായി എന്നു പറഞ്ഞാലോ/ഏതെങ്കിലും പുസ്തകത്തിലെഴുതിയാലോ മാത്രം ദൈവം മൂന്നാവുകയേ ഇല്ല എന്ന് സാരം.
കാട്ടിപരുത്തി,
ReplyDeleteഖുര്‍ആന്‍ തിരുത്തി കോപ്പി അടിച്ചു എന്നാരോപിക്കുമ്പോള്‍ നാസിയനു മനസ്സിലാകാത്തത് നാം വിശകലനം ചെയ്യുന്ന പല അറിവുകളും വളരെ പുതിയതും പതിനാലു കൊല്ലങ്ങള്‍ക്കു മുമ്പ് ചിന്തിക്കാന്‍ കഴിയാത്ത കാര്യവുമാണ്.
പതിനാലു കൊല്ലങ്ങള്‍ അല്ല പതിനാലു നൂറ്റാണ്ടുകള്‍. ആവേശം കൂടുമ്പോള്‍ തെറ്റുകള്‍ പറ്റാതെ സൂക്ഷിക്കുക.
ഇനിയിപ്പോള്‍ പറുദീസയില്‍ കയറിയില്ലെങ്കില്‍ എന്താണ് സംഭവിക്കുക.?
ReplyDeleteപവന്‍ മാറ്റ് ചോദ്യം!
ദൈവത്തിന്റെ വചനങ്ങള്‍ തിരുത്ത് നിര്‍ദ്ദേശിക്കാന്‍ ആര്‍ക്കും സാധ്യമേ അല്ല. മനുഷ്യന്‍ അതിന് മാത്രമായിട്ടില്ല. ദൈവിക നിയമങ്ങള്‍ എല്ലാ കാലത്തും ഒരു പോലെ തന്നെ നിലല്‍ക്കും
കഷ്ടം തന്നെ... എന്നിട്ടും തോറയും ഇഞ്ചീലും തിരുത്തി എഴുതപ്പെട്ടു. പറയുന്നത് ഞാനല്ല കേട്ടോ... ഖുര്‍ ആന്‍ തന്നെ!! ഏതാണു ശരി ?
ആരെങ്കിലും കുറേപുസ്തങ്ങള്‍ എഴുതി ദൈവിക നിയമങ്ങളാണെന്ന് എഴുതിയാല്‍ മാത്രം ദൈവിക വചനങ്ങള്‍ക്ക്/നിയമങ്ങള്‍ക്ക് യാതൊരും മാറ്റവും ഉണ്ടാവുകയേ ഇല്ല തന്നെ
ഞാന്‍ 200 ശതമാനം ശരി വെയ്ക്കും. പക്ഷേ കാട്ടിപ്പരുത്തിയും ലത്തീഫുമൊന്നും സമ്മതിക്കുമെന്ന് തോന്നുന്നില്ല.
പവന്‍ മാറ്റ് ചോദ്യം!
ReplyDeleteപ്രിയ സാജന്‍
ചോദ്യം പവന്മാറ്റായത് കൊണ്ട് മാത്രം കാര്യമില്ല. സ്വന്തം വിശ്വാസത്തിന്റെ ഏറ്റവും മര്‍മ്മ പ്രാധാനമായ വിഷയത്തില്‍ ഉത്തരം പറയാന്‍ കാഴിയാത്തതിലുള്ള ജാള്യതയുടെ ‘പവന്മാറ്റ്‘ പുറത്ത് കാണിക്കാനേ ഇത്തരം അതിശയോക്തികള് കൊണ്ട് പ്രയോജനമുള്ളൂ :)
ദൈവിക വചനങ്ങള്‍/നിയമങ്ങള്‍ മാറ്റാന്‍ കഴിയില്ല എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ താങ്കള്‍ കഴിഞ്ഞിട്ടില്ല എന്നാണ് താങ്കളുടെ പോസ്റ്റില്‍ നിന്നും കമന്റില്‍ നിന്നും എനിക്ക് മനസ്സിലായത്.
ബൈബിളും ദൈവവചനം മാറ്റാന്‍ പറ്റില്ലെന്ന് പറയുന്നു. (അതിവിടെ ഖുര്‍ ആന്‍ ചര്‍ച്ചക്കിടയില്‍ പ്രസക്തമല്ല എങ്കിലും ഒരു റെഫറെന്‍സിനു ഉപകരിക്കും)
മത്തായി 5:18 - സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
താങ്കളുടെ തന്നെ ഈ ഉദ്ധരണി വായിച്ചതിന് ശേഷം കൃസ്ത്യന് സഭ തള്ളിക്കളഞ്ഞ സുവിശേഷങ്ങളെപറ്റിയും, അപോക്രിഫാല് പുസ്തങ്ങളെ പറ്റിയും ഒന്ന് ചിന്തിക്കുക.
കാര്യങ്ങള്‍ ഗ്രഹിക്കാന് പറ്റുന്ന അവസ്ഥയിലാണ് താങ്കളെങ്കില് ഞാന് പറഞ്ഞതെന്തെന്ന് താങ്കള്ക്ക് പിടികുട്ടും.
ഖുര്‍ ആന്‍ ദൈവിക വചനങ്ങളാണ്. ഖുര്‍ ആന്‍ ദൈവത്തില്‍ നിന്ന് അവതരിപ്പിക്കപെട്ടതാണ് എന്ന് അതില്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
ReplyDeleteഒരു പുസ്തകമിറക്കിയ ആള്‍ തന്നെ ആ പുസ്തകത്തിനു ആ പുസ്തകത്തില്‍ തന്നെ സാക്ഷ്യം നല്‍കുന്നതില്‍ എന്ത് വിശ്വാസ്യതയാണ് ഉള്ളത് ...ഞാന്‍ ഇതുപോലെ ഒരു പുസ്തകമിറക്കിയിട്ടു അത് ദൈവത്തില്‍ നിന്ന് അവതരിപ്പിക്കപെട്ടതാണ് എന്ന് അതില്‍ തന്നെ വ്യക്തമാക്കിയാല്‍ നിങ്ങള്‍ അതില്‍ വിശ്വസിക്കുമോ ...!!
ഇത്തരം അതിശയോക്തികള് കൊണ്ട് പ്രയോജനമുള്ളൂ :)
ReplyDeleteഅതിശയോക്തിയായല്ല കളിയക്കിയതാണെന്ന് മനസ്സിലായില്ല അല്ലേ? സാരമില്ല.
(പറുദീസയില്‍ പോകാനല്ലെങ്കില്‍ പിന്നെന്തിനു ഈ ജീവിതം?)
താങ്കളുടെ തന്നെ ഈ ഉദ്ധരണി വായിച്ചതിന് ശേഷം കൃസ്ത്യന് സഭ തള്ളിക്കളഞ്ഞ സുവിശേഷങ്ങളെപറ്റിയും, അപോക്രിഫാല് പുസ്തങ്ങളെ പറ്റിയും ഒന്ന് ചിന്തിക്കുക.
താങ്കള്‍ക്ക് അതിനെ പറ്റി ചിന്തിക്കാന്‍ ശേഷിയില്ല എന്ന് ബര്ണ്ണബാസിന്റെ സുവിശേഷങ്ങളെ കുറിച്ചുള്ള ചര്ച്ചയില് മനസ്സിലായി. എന്തുകൊണ്ടാണ് അതു തള്ളി കളഞ്ഞതെന്ന് വിശദീകരിച്ചിട്ടും താങ്കള് പഠിച്ചതേ പാടൂ.
കാര്യങ്ങള് ഗ്രഹിക്കാന് പറ്റുന്ന അവസ്ഥയിലാണ് താങ്കളെങ്കില് ഞാന് പറഞ്ഞതെന്തെന്ന് താങ്കള്ക്ക് പിടികുട്ടും.
എന്നോട് ഗ്രഹിക്കാനും ചിന്തിക്കാനും പറയുന്നതിനു പകരം ചിന്തിപ്പിക്കാന്‍ ഉതകുന്ന ഉത്തരം തന്നാല്‍ ചിന്തിക്കാന്‍ ശ്രമിക്കാമായിരുന്നു. ചോദ്യം ആവര്‍ത്തിക്കാം.. ഖുര്‍ ആനില് പറയുന്നു. ഇഞ്ചീലും തോറയും ദൈവവചനങ്ങള്‍ ആണെന്ന്. ദൈവവചനങ്ങള്‍ തിരുത്താന് ആര്ക്കും ആവില്ലെന്ന് ഖുര്‍ ആന്‍ തന്നെ പറയുന്നു. ഇഞ്ചീലും തോറയും തിരുത്തപ്പെട്ടതാണെന്ന് ഖുര്‍ ആന്‍ തന്നെ പറയുന്നു. ഏതാണ് ശരി എന്നു മാത്രമേ താങ്കളോട് ചോദിച്ചത്. അതിനു ചിന്തിച്ചാല്‍ ഉത്തരം കിട്ടും എന്ന് പറഞ്ഞാല്‍ ഞാന്‍ എന്തു ചെയ്യും? താങ്കള്‍ താങ്കളെടെ പേരിനെ അന്വര്ത്ഥമാക്കൂ.. ചിന്തിക്കുകയും മറ്റുള്ളവരെ ചിന്തിപ്പിക്കുകയും ചെയ്യൂ. ഒഴിഞ്ഞു മാറാതെ. എന്തുകൊണ്ട് ആപ്പിള് നിലത്തു വീഴുന്നു എന്ന് ന്യൂട്ടനോട് ചോദിച്ചാല് “ചിന്തിച്ചാല് ഉത്തരം കിട്ടും“ എന്നാണ് മറുപടി കിട്ടുന്നെങ്കില്‍ പിന്നെ ആര്ക്കു വേണം ഒരു ന്യൂട്ടനെ! ആളു പറഞ്ഞതില് തെറ്റും പറയാന്‍ കഴിയില്ല. ചിന്തിച്ചാല് ഉത്തരം കിട്ടും. പക്ഷേ എല്ലാവര്ക്കും ന്യൂട്ടന്റേയും ചിന്തകന്റേയും ബൌദ്ധിക നിലവാരം ഇല്ലല്ലോ? അതുകൊണ്ട് ഒരോരോ ബ്ലോഗുകള് വരും. മറുപടി പറയുവാന്‍ സമയമുണ്ടെങ്കില്‍ പറയുക.
അതിശയം; ചോദ്യം മനസ്സിലായതു കൊണ്ടാണെന്നു തോന്നുന്നു കാട്ടിപ്പരുത്തിയും ഫൈസലും അപ്പോകളിപ്റ്റോയൊന്നും ആ ഭാഗത്തേക്ക് വന്നിട്ടില്ല. അല്ലെങ്കില്‍ ഒരു സര്‍വ്വ നാമ കസര്‍ത്തെങ്കിലും കാണാമായിരുന്നു.
മത്തായി 5:18 - സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
ReplyDeleteതാങ്കളുടെ തന്നെ ഈ ഉദ്ധരണി വായിച്ചതിന് ശേഷം കൃസ്ത്യന് സഭ തള്ളിക്കളഞ്ഞ സുവിശേഷങ്ങളെപറ്റിയും, അപോക്രിഫാല് പുസ്തങ്ങളെ പറ്റിയും ഒന്ന് ചിന്തിക്കുക.
ബര്‍ണാബാസിന്റെ സുവിശേഷത്തെക്കുരിച്ചാണോ യേശു ഇവിടെ പറയുന്നത് ..നല്ല തമാശ തന്നെ ...ലത്തീഫ് ഖുര്‍-ആന്‍ വ്യാഖ്യാനിച്ചു തരുന്നതുപോലെയാണോ ചിന്തകന്‍ ബൈബിള്‍ വ്യാഖ്യാനിക്കുന്നത് ...
ബൈബിള്‍ ഭാഗം പോസ്റ്റ് ചെയ്യുന്നു ...(ലൂക്കാ 5 :17 -47)
നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും. നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ (ഇനിയിപ്പോള്‍ പറുദീസയില്‍ കയറിയില്ലെങ്കില്‍ എന്താണ് സംഭവിക്കുക.? :)) പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
തുടര്‍ന്ന് വരുന്ന ഭാഗം ഇതാണ് ....
കൊല്ലരുത്; കൊല്ലുന്നവന്‍ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; ......... നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടന്ന് അവിടെവച്ച് ഓര്‍ത്താല്‍, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക. .................
കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്ടനെ എതിര്‍ക്കരുത്. വലത്തുകരണത്തടിക്കുന്നവന് മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക. നിന്നോടു വ്യവഹരിച്ച് നിന്റെ ഉടുപ്പു കരസ്ഥമാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരുമൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ ദൂരം പോകുക. ചോദിക്കുന്നവനു കൊടുക്കുക. വായ്പ വാങ്ങാന്‍ ഇച്ഛിക്കുന്നവനില്‍ നിന്ന് ഒഴിഞ്ഞുമാറരുത്.........അയല്‍ക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് ശിഷ്ടരുടെയുംദുഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങള്‍ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ? സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്‍ചെയ്യുന്നത്? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ? അതുകൊണ്ട്, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍."
Tracking...
ReplyDeleteഇഞ്ചീലും തോറയും തിരുത്തപ്പെട്ടതാണെന്ന് ഖുര്‍ ആന്‍ തന്നെ പറയുന്നു
ReplyDeleteഎവിടെ?
(5:66) തിരുത്തപെട്ടതിനെ കുറിച്ചല്ല, തൌറാത്തും ഇഞ്ചീലും യഥാവിധി അനുവര്‍ത്തിക്കാത്തതിനെ കുറിച്ചാണ്.
ഇ പോസ്റ്റിലെ വിഷയം ആദ്യപാപത്തെ കുറിച്ചാണ്. അതിനാല്‍ അത് സംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇവിടെ ഉത്തരം നല്‍കുക.
താങ്കള്‍ തിരുത്തലിനെ കുറിച്ചുള്ള ആ ലിങ്ക് ഇവിടെ നല്‍കിയത് കൊണ്ട ചില കാര്യങ്ങള്‍ പറഞ്ഞുവെന്നേയുള്ളൂ. മുകളിലെ താങ്കളുടെ പ്രസ്താവനക്ക് താങ്കളുടെ പോസ്റ്റില്‍ കമന്റായി ഒരുത്തരം എഴുതൂ. ഇത് സംബന്ധമായ എന്റെ മറുപടികളും ഞാന്‍ അവിടെ നല്‍കാം. അവിടെ ഓരോന്നും നമുക്ക് വിശകലനം ചെയ്യാം താങ്കള്‍ വിഷയ ബന്ധിതമായി ഒരു ചര്‍ച്ച ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാത്രം.
ചര്‍ച്ച ഓഫിലെത്തി പോയതിന് കാട്ടിപരുത്തിയോട് ക്ഷമ ചോദിക്കുന്നു.
നാസിയാന്‍സാന്റെ മറുപടിയും സാജനോടുള്ള എന്റെ ചോദ്യവും തമ്മിലുള്ള ബന്ധവും എനിക്കു മനസ്സിലായില്ല.
പാപത്തെ സംബന്ധിച്ച എന്റെ ചോദ്യങ്ങള്‍ ഞാന്‍ ആവര്‍ത്തിക്കുന്നു. സാജന്/നാസിയാന്‍സന്‍ ഒരുത്തരം നല്‍കാന്‍ കഴിയുമെങ്കില്‍ ഇവിടെ നല്‍കുക.
ReplyDeleteപിതാവ് ചെയ്ത തെറ്റിന് സന്തതി പരമ്പരകള്‍ പരിഹാരം ചെയ്യണം എന്ന് പറയുന്നത് നീതിയാണോ? തെറ്റ് ചെയ്തത് ദൈവത്തോടാണ്. അതിന് ദൈവം തന്നെ വന്ന് മനുഷ്യനായി ക്രൂശിലേറേണ്ടകാര്യമുണ്ടോ? ഇതില്‍ ഒരു മഹാ വൈരുദ്ധ്യവും താങ്കള്‍ കാണുന്നില്ലേ? ഇനിയിപ്പോള്‍ പറുദീസയില്‍ കയറിയില്ലെങ്കില്‍ എന്താണ് സംഭവിക്കുക.?
ചിന്തകന്‍, താങ്കള്‍ എന്റെ ബ്ലോഗില്‍ വന്ന് മറുപടി പറയുന്നുവെങ്കില്‍ അവിടെ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമുണ്ട്. താങ്കള്‍ ഇവിടെ കൊടുത്ത മറുപടിക്ക് അവിടെ മറുപടി പറയുന്നത് ശരിയല്ലല്ലോ? താങ്കളുടെ മറുപടിയില്‍ സത്യമുണ്ടെന്ന് താങ്കള്‍ക്ക് കരുതുന്നുവെങ്കില്‍, താങ്കള്‍ ഇതേ സംഗതി അവിടെ പോസ്റ്റ് ചെയ്യൂ.(പറ്റുമെങ്കില്‍ ബീമാപള്ളിയേയും വിളിക്കൂ) ഞാന്‍ മറുപടി പറയാം. അവിടെ തന്നെ.
ReplyDeleteഈ പോസ്റ്റിലേക്കു വരാം.
മൂന്നു ചോദ്യങ്ങള്‍.
1.പിതാവ് ചെയ്ത തെറ്റിന് സന്തതി പരമ്പരകള്‍ പരിഹാരം ചെയ്യണം എന്ന് പറയുന്നത് നീതിയാണോ? 2.തെറ്റ് ചെയ്തത് ദൈവത്തോടാണ്. അതിന് ദൈവം തന്നെ വന്ന് മനുഷ്യനായി ക്രൂശിലേറേണ്ടകാര്യമുണ്ടോ? ഇതില്‍ ഒരു മഹാ വൈരുദ്ധ്യവും താങ്കള്‍ കാണുന്നില്ലേ? 3.ഇനിയിപ്പോള്‍ പറുദീസയില്‍ കയറിയില്ലെങ്കില്‍ എന്താണ് സംഭവിക്കുക.?
1. ഉത്തരം എന്റെ പഴയ ബ്ലോഗില്‍ ഉണ്ട്. തെറ്റു ചെയ്തതും ശിക്ഷ ലഭിച്ചതും ആര്‍ക്ക് എന്ന് അതില്‍ ഉണ്ട്.
ആദം ചെയ്ത തെറ്റിന് നമ്മള്‍ക്ക് ശിക്ഷയോ?
2. Nasiyansan, മറുപടി കൊടുക്കുമോ?
3. Nasiyansan ഇവിടെ മറുപടി പറഞ്ഞു കഴിഞ്ഞു എന്നാണ് ഞാന്‍ കരുതുന്നത്. ഒരു പക്ഷേ താങ്കളുടെ ചോദ്യം എനിക്കുമനസ്സിലായോ എന്ന സംശയം ഇല്ലാതില്ല. താങ്കള്‍ ഒന്നു കൂടി വിശദമാക്കൂ.
“നമ്മുടെ ദൈവം മാത്രം ഒറിജിനൽ..ബാക്കിയൊക്കെ ഡ്യൂപ്ലിക്കെറ്റ്“
ReplyDeleteഇതാണ് കാര്യം
ഇതങ് സമ്മതിച്ചാൽ എല്ലാ പ്രശ്നവും തീരും
തെറ്റ് ചെയ്തത് ദൈവത്തോടാണ്. അതിന് ദൈവം തന്നെ വന്ന് മനുഷ്യനായി ക്രൂശിലേറേണ്ടകാര്യമുണ്ടോ? ഇതില്‍ ഒരു മഹാ വൈരുദ്ധ്യവും താങ്കള്‍ കാണുന്നില്ലേ?
ReplyDeleteചോദ്യങ്ങള്‍ക്കെല്ലാം യുക്തിപരമായ ഒരു മറുപടിയാണ് പ്രദീക്ഷിക്കുന്നതെങ്കില്‍ അത് തരാന്‍ നീവൃത്തിയില്ല ..മനസ്സിലാക്കാന്‍ കഴിയാത്തതിനെയെല്ലാം മഹാവൈരുദ്ധ്യവും എന്നാണോ വിശേഷിപ്പിക്കുന്നത് ..ഇവിടെയാണ് "ദൈവം സ്നേഹമാകുന്നു" എന്ന് പറയുന്നതിന്റെ പൊരുള്‍ അടങ്ങിയിരിക്കുന്നത് ..ക്രിസ്തു മനുഷ്യരുടെ പാപങ്ങള്‍ക്ക് വേണ്ടു പീഡകളേറ്റു മരിച്ചു എന്നാണ് ക്രിസ്ത്യന്‍ വിശ്വാസം... ..ഇത് ദൈവത്തിന്റെ രക്ഷാകരപദ്ധതിയായിരുന്നു എന്ന് ബൈബിളില്‍ വായിക്കുന്നു ..."വിശുദ്ധ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുളളതുപോലെ, ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു"(1 കോറി 15 :3 -4 ) .."അതായത്, ദൈവം മനുഷ്യരുടെ തെറ്റുകള്‍ അവര്‍ക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്ദേശം ഞങ്ങളെ ഭരമേല്‍പിച്ചുകൊണ്ട് ക്രിസ്തുവഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു".(2 കോറി 5 :19) ..ഇത് മാനുഷിക ബുദ്ധിക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ് ... ഇത് പൂരണമായി വിശദീകരിക്കണമെങ്കില്‍ ബൈബിള്‍ മുഴുവനും തന്നെ പകര്‍ത്തി ഇങ്ങോട്ട് പോസ്റ്റ് ഇടേണ്ടി വരും...
"അങ്ങനെ, ഒരു മനുഷ്യന്റെ പാപം(ആദം) എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്റെ (യേശു)നീതിപൂര്‍വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി. ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ, ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും."(റോമ 5:18-19)
"പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്നേഹിക്കാം; എന്തെന്നാല്‍, സ്നേഹം ദൈവത്തില്‍നിന്നുള്ളതാണ്. സ്നേഹിക്കുന്ന ഏവനും ദൈവത്തില്‍നിന്നു ജനിച്ചവനാണ്; അവന്‍ ദൈവത്തെ അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്നേഹമാണ്. തന്റെ ഏകപുത്രന്‍ വഴി നാം ജീവിക്കേïതിനായി ദൈവം അവനെ ലോകത്തിലേക്കയ ച്ചു. അങ്ങനെ, ദൈവത്തിന്റെ സ്നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു.നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം "(1 ജോണ്‍ 4 :7 -10 )
യേശുവിന്റെ കുരിശുമരണത്തിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന പ്രവാചകനാണ് ഏശയ്യാ ...ചുരുക്കി പകര്‍ത്തുന്നു ..
"നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൌഖ്യം പ്രാപിച്ചു. ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തം വഴിക്കുപോയി. നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് അവന്റെ മേല്‍ ചുമത്തി......എന്റെ ജനത്തിന്റെ പാപംനിമിത്തമാണ് അവന്‍ പീഡനമേറ്റ് ജീവിക്കുന്നവരുടെ ഇടയില്‍നിന്നു വിച്ഛേദിക്കപ്പെട്ടതെന്ന് അവന്റെ തലമുറയില്‍ ആരു കരുതി?...... അവനു ക്ഷതമേല്‍ക്കണമെന്നത് കര്‍ത്താവിന്റെ ഹിതമായിരുന്നു. അവിടുന്നാണ് അവനെ ക്ളേശങ്ങള്‍ക്കു വിട്ടുകൊടുത്തത്. പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്സു പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും.(ഏശയ്യ 53 )
Ref:Jesus Died Crucified (CCC)
ReplyDeleteആദവും ഹവ്വയും അടക്കം സകല മനുഷ്യരുടെയും പാപത്തിനു ദൈവപുത്രന്‍ നേരിട്ട് ഇറങ്ങി വന്നു പരിഹാരം ചെയ്തിട്ടും ഇനിയും മനുഷ്യന്‍ പാപതോടെ ജനിക്കുകയും മാമോദീസ്സ മുങ്ങുകയും ഒക്കെ വേണമെങ്കില്‍ അതൊരു വല്ലാത്ത ദൈവം തന്നെ.ഹോ..
ReplyDeleteആ പാപമോചനത്തില്‍ അവകാശിയാകണോ/പങ്കുചേരണോ വേണ്ടയോ എന്ന് ഒരോ മനുഷ്യനും തീരുമാനിക്കാം. free will. വേണ്ടെങ്കില്‍ ഇട്ടെറിഞ്ഞു പോകാം.
ReplyDeleteഈ പോസ്റ്റില്‍ ഒരു വിഷയം ഉന്നയിച്ചിട്ടുണ്ട്.
ReplyDeleteഅതിന്റെ ചര്‍ച്ചയാണ് ഓരോ പോസ്റ്റിലും ഉണ്ടാകുവാന്‍ താത്പര്യപ്പെടുന്നത്. ഓരോ വിഷയവും പരസ്പര ബന്ധിതമാണെന്നറിയാം. എങ്കിലും ഈ കാടു കയറിയ ചര്‍ച്ചകള്‍ പോസ്റ്റിന്റെ പ്രാധാന്യം ഇല്ലാതാക്കുന്നു. വിഷയ ത്തെ സ്പര്‍ശിക്കാത്ത ചര്‍ച്ചകള്‍ ആര്‍ക്കും ഗുണം ചെയ്യില്ല, ജയവും പരാജയവും എന്നതിനേക്കാള്‍ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. വിഷയത്തിലൊതുങ്ങുക/
നാസിയാന്‍സന്‍
ReplyDeleteഎല്ലാം താങ്കള്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ബൈബിളിലെ ദൈവം, മനുഷ്യന്‍ ചെയ്ത ആദ്യപാപത്തിന് പരിഹാരമായി, സ്വയം മനുഷ്യനായിവന്ന് ക്രൂശിലേറിയ ഒരു ദൈവ മനുഷ്യന്‍/മനുഷ്യ ദൈവമാണ്. അതില്‍ നിന്ന് കോപിയടിച്ചു എന്ന് താങ്കള്‍ വാദിക്കുന്ന ഖുര്‍ ആനിലും ഇങ്ങനെയല്ലായിരുന്നോ വേണ്ടിയിരുന്നത്? ഇതില്‍ നിന്ന് തികച്ചും വിത്യസ്തമാണ് ഖുര്‍ ആനിലെ ദൈവ സങ്കല്പവും മനുഷ്യന്‍ ദൈവത്തോട് ചെയ്ത ആദ്യ അനുസരണക്കേടുമായി ബന്ധപെട്ട കാര്യവും.
കാട്ടിപരുത്തി അത് പോസ്റ്റില്‍ വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞു.
യുക്തി ഇക്കാര്യത്തില്‍ താങ്കള്‍ക്ക് സ്വീകാര്യമല്ലാത്ത സ്ഥിക്ക് ഈ മഹാ വൈരുദ്ധ്യത്തെ കുറിച്ച് ഞാനെന്തുപറഞ്ഞതും കൊണ്ടും പ്രയോജനവുമില്ല. ഏതായാലും കോപിയടിക്കപെട്ടും എന്ന് താങ്കള്‍ വാദിക്കുന്ന ഖുര്‍ ആനില്‍ ഇത്തരത്തിലുള്ള ഒരു വൈരുദ്ധ്യവും ഇല്ല.
കാട്ടിപരുത്തി പറഞ്ഞത് ശരിയാണ് ഒരുപാട് വിഷയങ്ങളെ നമുക്ക് ഇത് മായി കണക്റ്റ് ചെയ്യാന്‍ പറ്റും. അത് കൊണ്ട് പോസ്റ്റിലെ വിഷയവുമായി മാത്രം ചര്‍ച്ച ഒതുക്കാന്‍ ശ്രമിക്കാം.
ഇവിടെ മുസ്ലിങ്ങളും ക്രിസ്താനികളും നടത്തുന്നത് മത ചര്‍ച്ചയല്ല മറിച്ച് "മദ ചര്‍ച്ചയാണ്"
ReplyDeleteഎന്തായാലും, എനിക്ക് ഒരു പോസ്റ്റിനുള്ള വക ഇവിടെനിന്നും കിട്ടി.......
നാട്ടപ്പിരാന്തന്‍-
ReplyDeleteഇതോടനുബന്ധിച്ച പല പോസ്റ്റുകളുമുണ്ട്, ഞാന്‍ എന്റെ മത താരതമ്യ പഠനത്തിന്റെ ഭാഗമായി നടത്തുന്ന ഒരന്യേഷണത്തിന്റെ ഭാഗമാണീ പോസ്റ്റ്, അത് മാന്യമായി ചെയ്യുവാന്‍ തന്നെയാണു താത്പര്യവും, എന്തായാലും ഇടുന്ന പോസ്റ്റിനൊരു ലിങ്ക് തരിക- വായിക്കാമല്ലോ
Dear Kattiparuthy.
ReplyDeleteI published my new post in my blog based on this post, and in that post I am trying to reveal the negative side of the religious debate.
Have a good day take care..
with love......Nuts
www.nattapiranthukal.blogspot.com
"ആദ്യപാപമല്ല, മറിച്ച് ആദ്യപാഠം നല്‍കുകയാണിവിടെ, എങ്ങിനെയാണു പിശാചിനാല്‍ പ്രലോഭിപ്പിക്കപ്പെടുന്നത്? അങ്ങിനെ സംഭവിച്ചാല്‍ എന്താണു പരിണതി? എന്താണു പരിഹാരം എന്നെല്ലാം മനുഷ്യനെ പഠിപ്പിക്കുക്യാണിവിടെ ചെയ്യുന്നത്. അല്ലാതെ ഇനി വരുന്ന തലമുറ മുഴുവന്‍ ഇതിന്റെ പാപഭാരമേറ്റു കഴിയേണ്ടവരാണെന്ന കുറ്റബോധം വളര്‍ത്തുകയല്ല ചെയ്യുന്നത്.
ReplyDeleteചെയ്ത തെറ്റിനുള്ള ഫലമെന്നോണം ആദമിനെയും ഹവ്വയേയും അല്ലാഹു സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കുകയും ഭാവിയില്‍ അവരെന്തു നയം സ്വീകരിക്കണമെന്നു വ്യക്തമാക്കുകയും ചെയ്യുന്നു". അപ്പോള്‍ താങ്കളുടെ അഭിപ്രായത്തില്‍ ജന്മപാപം എന്ന ഒന്നില്ല.എങ്കില്‍ എന്റെ ഒരു സംശയത്തിനു ഉത്തരം തരാന്‍ താങ്കള്‍ക്കു ആകുമോ? ഖുറാനിലെ ആദത്തിന്റെയും ഹവ്വയുടെയും കഥ നടക്കുന്നത് സ്വര്ഗ്ഗത്തിലാണ്. സ്വര്‍ഗ്ഗത്തില്‍ വെച്ച് തെറ്റ് ചെയ്യുകയും എന്നാല്‍ ആ തെറ്റ് പൊറുത്തുകൊടുക്കപെടുകയും അവരെ ഭൂമിയിലേക്ക് അയക്കുകയും ചെയ്തു.ആദാമില്‍ നിന്നും ഹവ്വയില്‍ നിന്നുമാണ് മനുഷ്യരാശി ഒട്ടാകെ ഉളവായിരിക്കുന്നത് എന്ന് ഖുറാനുംപറയുന്നു.അപ്പോള്‍ ആദമിനെയും ഹവ്വയെയും സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് തെറ്റിന്റെ ഫലമെന്നോണം അയച്ചെന്നു പറഞ്ഞപ്പോള്‍ മനുഷ്യ രാശിയെ തന്നെയല്ലേ ഭൂമിയിലേക്ക് അയച്ചത്..?അപ്പോള്‍ ആദമും ഹവായും ചെയ്ത തെറിന്റെ ഫലമായല്ലേ നാമോരുരുത്തരും ഇന്നീ ഭൂമിയില്‍ ആയിരിക്കുന്നതും സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാന്‍ പെടാപാട് പെടുകയും ചെയ്യുന്നത്.മനുഷ്യ വംശം ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ ഇന്ന് ഞാനും കാട്ടിപരുത്തിയും മനുഷ്യകുലമോന്നാകവേ സ്വര്‍ഗ്ഗത്തില്‍ ഇരിക്കണമായിരുന്നു.അപ്പോള്‍ അട്ടമും ഹവ്വയും ചെയ്ത തെറ്റിന് നമ്മളും ശിക്ഷിക്കപെട്ടില്ലേ? ഇല്ലെന്നു പറയാന്‍ കട്ടിപ്പരുത്തിക്ക് എന്തെങ്കിലും ന്യായമുണ്ടോ....?
ബൈബിള്‍ പ്രകാരം മനുഷ്യരാശി പാപത്തിനു(തെറ്റല്ല)അധീനരായത് എങ്ങിനെ എന്നതിന് കാട്ടിപരുത്തി ഇതിനു മറുപടി തന്നതിന് ശേഷം പറയാം...
പോസ്റ്റിന്റെ ആദ്യം തന്നെ ഉത്തരമുണ്ടല്ലോ/
Deleteആദ്യത്തെ പേരഗ്രാഫ് ഇതിനുള്ള ഉത്തരമാണു
ഞാനത് കണ്ടിരുന്നു. താങ്കള്‍ അങ്ങനെ എഴുതിയിട്ടുണ്ട് എന്നത് ഞാന്‍ സമ്മതിക്കും. പക്ഷെ താങ്കള്‍ കൊടുത്ത ഖുറാന്‍ വചനങ്ങള്‍ അങ്ങനെ പറയുന്നില്ലലോ?
ReplyDelete>>>ആദമേ, നീയും നിന്‍റെഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന് സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്. എങ്കില്‍ നിങ്ങള്‍ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു. (ഖുര്‍ആന്‍-2:35)>>>
>>>ആദമേ, തീര്‍ച്ചയായും ഇവന്‍ നിന്‍റെയും നിന്‍റെ ഇണയുടെയും ശത്രുവാകുന്നു. അതിനാല്‍ നിങ്ങളെ രണ്ട് പേരെയും അവന്‍ സ്വര്‍ഗത്തില്‍ നിന്ന് പുറം തള്ളാതിരിക്കട്ടെ ( അങ്ങനെ സംഭവിക്കുന്ന പക്ഷം ) നീ കഷ്ടപ്പെടും.തീര്‍ച്ചയായും നിനക്ക് ഇവിടെ വിശക്കാതെയും നഗ്നനാകാതെയും കഴിയാം.നിനക്കിവിടെ ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം.
( ഖുര്‍ആന്‍-20: 117-119 )>>>>
താങ്കള്‍ കൊടുത്തിരിക്കുന്ന വാക്യങ്ങളില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ആദമിനെയും ഹവ്വയെയും പിശാചാണ് തള്ളി കളഞ്ഞിരിക്കുന്നത് എന്നാണ് മനസ്സിലാവുന്നത്.അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്ന ഒരു അല്ലാഹുവിനെയും അവിടെ കാണാന്‍ കഴിയുന്നുണ്ട്.അപ്പോള്‍ പണ്ട് ഒരു ബ്ലോഗില്‍ താങ്കള്‍ ബൈബിളിനെ വിമര്‍ശിച്ചു ചോദിച്ച ഒരു ചോദ്യം ഞാന്‍ ചെറിയ മാറ്റത്തോടെ തിരിച്ചു ചോദിക്കുകയാണ് ഖുറാനിലെ സ്വര്‍ഗ്ഗത്തില്‍ പിശാചും ഉണ്ടോ? അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പിശാചാണോ? അപ്പോള്‍ ആദ്യ മനുഷ്യര്‍ അതിക്രമം ചെയ്തത് കൊണ്ട് മാത്രം അല്ലെങ്കില്‍ പിശാചു അതിക്രമം ചെയ്യിപ്പിച്ചത് കൊണ്ട് മാത്രമാണ് മനുഷ്യന്‍ ഭൂമിയിലേക്ക് ഇറങ്ങേണ്ടി വന്നത് എന്നാണ് താങ്കള്‍ കൊടുത്ത ആയത്തില്‍ നിന്ന് മനസ്സിലാവുന്നത്.
ഇനിയും ഒരു സംശയം കൂടി.നമ്മള്‍ കാറോടിക്കാന്‍ പഠിക്കുന്നത് കാറ് തന്നെ ഓടിച്ചാണ്. ബൈക്ക് ഓടിക്കാന്‍ പഠിക്കുന്നത് ബൈക്ക് ഓടിച്ചും.കാറ് ഓടിക്കുന്നതിഉ വേണ്ടി വിമാനത്തില്‍ പരിശീലനം കൊടുക്കുന്നതും ബൈക്ക് ഓടിക്കാന്‍ വേണ്ടി ബസ്സില്‍ പരിശീലനം കൊടുക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ അതിനെ അസംബന്ധം എന്ന് പറയും. ഇവിടെ ഭൂമിയില്‍ ജീവിക്കേണ്ടതിനു സ്വര്‍ഗ്ഗത്തില്‍ പരിശീലനം കൊടുക്കുന്നു എന്ന് പറയുമ്പോള്‍ അത് അസംബന്ധം അല്ലാതെ വരുമോ? പണ്ട് ടൈപ്പ് റൈറ്റിങ്ങ് പഠിക്കാന്‍ പോയപ്പോള്‍ ആദ്യം കിട്ടിയത് halada യുടെ ഒരു തല്ലിപൊളി മെഷീന്‍ ആയിരുന്നു. തൊട്ടപ്പുറത്ത് നല്ല godrej മെഷീന്‍ കണ്ടപ്പോള്‍ അതിലിരിക്കട്ടെ എന്ന് പറഞ്ഞപ്പോള്‍ ടീച്ചര്‍ സമ്മതിച്ചില്ല. ആദ്യം ഇതില് പഠിക്ക്.സ്പീഡാകുമ്പോള്‍ നല്ല മെഷീന്‍ തരാം എന്ന് പറഞ്ഞു.അത്ലറ്റുകള്‍ മണലിലൂടെ ഓടി പരിശീലിക്കുന്നതും നമ്മള്‍ക്ക് അറിയാം.മണലിലൂടെ ഓടി പരിശീലിച്ച ഒരാള്‍ക്ക് നല്ല ട്രാക്കിലൂടെ നന്നായി ഓടാന്‍ കഴിയും. കാരണം മണലിലൂടെ ഓടി ഓടി അയാളുടെ കാലിലെ മസിലുകള്‍ അപ്പോഴേക്കും ശക്തമായി മാറിയിരിക്കും. എന്നാല്‍ മണലില്‍ ഓടുന്നതിന് വേണ്ടി സിന്തറ്റിക് ട്രാക്കില്‍ പരിശീലനം ചെയ്യുന്ന ഒരാളെ നമ്മള്‍ എന്ത് വിളിക്കും..? അയാളെ എന്ത് വിളിച്ചാലും ഇവിടെ ഒരു ദൈവം അത് തന്നെ ചെയ്യുന്നു. ഭൂമിയിലെ ക്ലേശകരമായ ഒരു ജീവിതത്തിനു പരിശീലനം കൊടുക്കുന്നത് സ്വര്‍ഗ്ഗത്തില്‍...!!! നന്നായിട്ടുണ്ട് കഥ....ഇതെല്ലാം കാട്ടിപ്പാരുത്തിയും കൂട്ടരും വിശ്വസിക്കുന്നതില്‍ യാതൊരു തെറ്റും ഇല്ല. എന്നാല്‍ ഈ അറിവ് വെച്ച് ബൈബിളിനെ ന്യായം വിധിക്കാന്‍ നടക്കുന്നത് സ്വയം അപഹസ്യനാവാന്‍ മാത്രമേ ഇടയാക്കൂ എന്ന് കാട്ടിപ്പരുത്തി മനസ്സിലാക്കുക.
وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً قَالُوا أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ ( 30 )
Deleteഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ് എന്ന് നിന്റെനാഥന് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്? ഞങ്ങളാകട്ടെ നിന്റെമഹത്വത്തെ പ്രകീര്‍ത്തിക്കുകയും, നിന്റെപരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം.
ഇതും ഖുർആനിൽ നിന്നു തന്നെയാണു. ഇതാകട്ടെ ആദമിന്റെ സൃഷ്ടിപ്പിനു മുമ്പുള്ളതും.
അതിനു ശേഷമാണു മറ്റുള്ള സംഭവങ്ങളെല്ലാം.
ഇനി സ്വർഗ്ഗത്തിൽ പിശാചുണ്ടാകുമോ എന്ന ചോദ്യത്തിനാണെങ്കിൽ സ്വർഗ്ഗത്തിലെയ്ഉം നരകത്തിലേയുമുള്ള വേർത്തിരിവ് ഭൂമിയിലെ ജീവിതത്തിനു ശേഷമാണെന്നതാണു ദൈവനിശ്ചയം.
>>> "ഇതും" ഖുർആനിൽ നിന്നു തന്നെയാണു. ഇതാകട്ടെ ആദമിന്റെ സൃഷ്ടിപ്പിനു മുമ്പുള്ളതും.>>> അതും ഇതും ഒക്കെ ഖുറാനില്‍ നിന്നുള്ളതാണെന്ന് കാട്ടിപ്പരുത്തി സമ്മതിച്ചതില്‍ സന്തോഷം...എല്ലാം വ്യാഖ്യാനിച്ചു ശരിയാക്കാന്‍ ശ്രമിക്കുന്ന പെടാപാട് സ്ലാഖനീയം തന്നെ..
ReplyDelete>>>ഭൂമിലേക്കയക്കുന്നതിനു മുമ്പ് ഭൂമിയില്‍ എങ്ങിനെ ജീവിക്കണമെന്നും എന്താണു പാപം എന്നും എന്താണു പുണ്യം എന്നുമുള്ള ചില പാഠങ്ങള്‍ മനുഷ്യനു നല്‍കുന്നതിന്നുവേണ്ടി.>>>
>>>>ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ് എന്ന് നിന്റെനാഥന് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്? ഞങ്ങളാകട്ടെ നിന്റെമഹത്വത്തെ പ്രകീര്‍ത്തിക്കുകയും, നിന്റെപരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം.>>>
താങ്കളുടെ നാഥന്‍ സ്വര്‍ഗ്ഗത്തില്‍ വെച്ച് എന്ത് ട്രെയിനിങ്ങ് കൊടുത്തു എന്നാണ് പറയുന്നത്? ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും രക്തം ചിന്തുവാനുമുള്ള ട്രെയിനിങ്ങോ...??? അല്ലാഹു സ്വര്‍ഗ്ഗത്തില്‍ ഇരുത്തി പഠിപ്പിച്ചത് എങ്ങനെ രക്തം ചിന്താമെന്നാണോ?
ബൈബിളില്‍ യേശുക്രിസ്തു പറയുന്നുണ്ട് ആരും പുതിയ വസ്ത്രത്തില്‍ നിന്നും ഒരു കഷണം എടുത്തു പഴയതിനോട് തുന്നിചെര്‍ക്കാരില്ല.ആരെങ്കിലും അങ്ങനെ ചെയ്‌താല്‍ പുതിയ വസ്ത്രം കീറിപ്പോകുന്നതും കൂടാതെ പുതിയതില്‍ നിന്നും എടുത്ത തുണ്ട് പഴയതിനോട് ചേരുകയും ചെയ്യില്ല(ലൂക്കോസ് 5:36).നബി പണ്ട് ഇപ്പണി ഒന്ന് ചെയ്തു നോക്കിയതാണ് ഇപ്പോള്‍ ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം.അതിനു കാട്ടിപ്പരുതിയെ പോലുള്ളവര്‍ ബൈബിളിനെ കുറ്റം പറഞ്ഞു നടന്നിട്ട് വല്ല കാര്യവും ഉണ്ടോ? ഏതു ലവലില്‍ പിടിച്ചു നോക്കിയാലും ഖുറാനും ബൈബിളും ചേര്‍ന്ന് വരില്ല. കാരണം രണ്ടും രണ്ടു തരം മെറ്റീരിയലാണ്. നബി രണ്ടും ഒന്നാണെന്ന രീതിയില്‍ തുന്നി പിടിപ്പിച്ചു (എഴുതി പിടിപ്പിച്ചു) എന്നേയുള്ളൂ..രണ്ടും ചേരാതെ വരുമ്പോള്‍ ബൈബിള്‍ തെറ്റാണ് അതില്‍ കൈ കടത്തി കാല്‍ കടത്തി എന്ന് പറഞ്ഞതുകൊണ്ടോന്നും ഒരു കാര്യവും ഇല്ല. യേശുക്രിസ്തു എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പേ അത് അസ്സന്നിഗ്ദമായി പറഞ്ഞിട്ടുണ്ട്. ബൈബിള്‍ ബൈബിളിന്‍റെ വഴിക്കും ഖുറാന്‍ ഖുറാന്റെ വഴിക്കും പോയിരുന്നെങ്കില്‍ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. ഇത് ഖുറാനടിച്ചു വെച്ച കുപ്പായം ബൈബിളിനു പാകമാവാതെ വന്നത് എങ്ങനെ ബൈബിളിന്‍റെ കുറ്റമാകും....
ഒരു കള്ള നോട്ടിനും നല്ല നോട്ടിനും ധാരാളം സാമ്യത ഉണ്ടായെന്നു വരും. എന്നാല്‍ ഒരൊറ്റ വ്യത്യാസം മാത്രമേ അതിനു ഉള്ളെങ്കിലും നമ്മള്‍ അത് സ്വീകരിക്കുകയില്ല..
മുഹമ്മദു നബി ഖുറാനില്‍ പറഞ്ഞ രീതിയില്‍ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും മുസ്ലീമുകല്‍ക്കുണ്ട്.എന്നാല്‍ അടുത്തവന്റെ ഗ്രന്ഥത്തെ തെറ്റെന്നു പറഞ്ഞു കൊണ്ട് കിറുങ്ങി നടക്കുന്നതാണ് കുഴപ്പം.
വാക്കുകളെ വളച്ചോ തിരിച്ചോ വക്കാനുള്ള കൈച്ചൂണ്ടിയുടെ കഴിവും സ്ലാഖനീയം തന്നെ
Deleteഒരേ വിഷയം രണ്ട് ഗ്രന്ഥങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നതാണു എന്റെ പോസ്റ്റിന്റെ കാതൽ/ അതിനെ കുറിച്ചുള്ള ചർച്ചകളേ സ്വാഗതം ചെയ്യുന്നുള്ളൂ.
ഈ വിഷയതോടനുബന്ധിച്ചു ഒരു ബ്ലോഗ് സത്യനര്‍ഗ്ഗത്തില്‍ ഉണ്ട്.http://www.sathyamargam.org/?p=473 ഇവിടെ നിന്നും അത് വായിക്കാം.
ReplyDelete