Saturday, April 10, 2010

ഖുര്‍ആന്‍ ശുദ്ധമായ അറബിയില്‍ ആണോ?

സാജന്റെ ഖുര്‍‌ആനിലെ വൈരുദ്ധ്യങ്ങളുമായി ബന്ധപ്പെട്ട ബ്ലോഗിലെ നാലാമത്തെ പോസ്റ്റ് താഴെ കൊടുക്കുന്നു.


16:103 ഒരു മനുഷ്യന്‍ തന്നെയാണ്‌ അദ്ദേഹത്തിന്‌ ( നബിക്ക്‌ ) പഠിപ്പിച്ചുകൊടുക്കുന്നത്‌ എന്ന്‌ അവര്‍ പറയുന്നുണ്ടെന്ന്‌ തീര്‍ച്ചയായും നമുക്കറിയാം. അവര്‍ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത്‌ ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു. ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു.

അതായത് ഖുര്‍ ആന്‍ പൂര്‍ണ്ണമായും അറബിഭാഷയില്‍ ആകണം എന്ന്‌.

മുഹമ്മദ് നബിയുടെ ഖുര്‍ ആനില്‍ ഉപയോഗിച്ചിരിക്കുന്നത് പൂര്‍ണ്ണമായും ശുദ്ധമായ അറബി പദങ്ങള്‍ ആയിരുന്നോ?

ഒരു ചെറിയ ഉദ്ദാഹരണം എടുക്കാം
Injil എന്ന പദം... ഗ്രീക്ക് പദമാണിത്... സുവിശേഷം (good news) എന്നതിന്റെ ഗ്രീക്ക് പദം.
സുവിശേഷത്തിന്റെ അറബി പദം.. bisharah എന്നല്ലേ?

ഇതിനര്‍ത്ഥം എന്ത്? മുഹമ്മദ് നബിക്ക് ഖുര്‍ ആന്‍ കൊടുത്തത് ഗ്രീക്ക് ക്കാരനെന്നോ? ഗ്രീക്ക് അറിയാവുന്നയാളായതുകൊണ്ടാണല്ലോ ഇഞ്ചീല്‍ എന്ന ഗ്രീക്ക് പദം ഉപയോഗിച്ചത്. നബി നിരക്ഷരന്‍ ആയിരുന്ന കാരണം അറബി പദമേത് ഗ്രീക്ക് പദമേത് എന്ന് അറിയില്ലായിരിക്കാം. പക്ഷേ സര്‍വ്വജ്ഞാനിയായ അല്ലാഹുവിന് സുവിശേഷത്തിന്റെ അറബി പദം അറിയിലായിരുന്നുവോ? ഒന്നുങ്കില്‍ അല്ലാഹുവിന് അത് അറിയില്ല; അല്ലെങ്കില്‍ അല്ലാഹുവല്ല ഇഞ്ചീല്‍ എന്ന പദം മുഹമ്മദിന് പറഞ്ഞു കൊടുത്തത്.
Posted by sajan jcb at 11:53 AM

സാജന്റെ പോസ്റ്റുകളില്‍ ചിലവക്ക് മറുപടി പറയാന്‍ വളരെ ലജ്ജ തോന്നാറുണ്ട്. കാരണം ഇത് ആശയപരമായ ഒരു ഗുണവുമില്ലാത്ത ചില വാചക കസര്‍ത്തുകളിലേക്ക് മാത്രം താഴ്ന്ന ഒരേര്‍പ്പാടായി വാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രതിവാദവും സമയ നഷ്ടം മാത്രമെ നല്‍കുന്നുള്ളൂ എന്ന ദുഖമുണ്ട്. പക്ഷെ, ഒരു പോസ്റ്റിനെ ഇടയില്‍ ഒഴിവാക്കിയാല്‍ അതിന്‍ ഒരു മറുപടിയുമില്ല എന്ന വാദമായിരിക്കും പിന്നീട് ഉന്നയിക്കുക.

ഇഞ്ചീല്‍ എന്ന പദം മാത്രമാണിവിടെ ഉന്നയിച്ചിരിക്കുന്നത്. അതിന്നു സപോര്‍ട്ട് ആയി പറയുന്ന വാദമാകട്ടെ സുവിശേഷത്തിന് അറബിയില്‍ ഇഞ്ചീല്‍ അല്ല എന്നതും.

സാജന്‍ ആദ്യം തന്നെ പറയുന്നത് ഇഞ്ചീല്‍ എന്നത് ഒരു ഗ്രീക്ക് പദമാണ് എന്നാണ്. ഇതെവിടെനിന്നും കിട്ടി എന്നറിയില്ല. പക്ഷെ, ഇഞ്ചീല്‍ എന്നത് Ευαγγέλιον (evangelion) എന്ന പദത്തില്‍ നിന്നും ഉരിത്തിരിഞ്ഞു വന്ന ഒരു പദമാണെന്ന് കരുതപ്പെടുന്നു.

ഇത് വിശദീകരിക്കുമ്പോള്‍ ഇഞ്ചീല്‍ ഇറങ്ങിയത് ഈസാ നബിക്കാണെന്ന് മനസ്സിലാക്കണം. അപ്പോള്‍ ഇസ്രായേലിന്റെ ചരിത്രവും പരിശോധിക്കേണ്ടിവരുന്നു.
ഇസ്രായേലിന്റെ(യഅകൂബ് (അ)) നാലാമത്തെ പുത്രനായ ജൂഡായുടെ രാജ്യം എന്നതില്‍ നിന്നാണ് ജൂതര്‍ എന്ന പേരുത്ഭവിക്കുന്നു എന്നാണ് ചരിത്രം പറയുന്നത്.ക്രിസ്തുവിന്നു മുമ്പ് 1400 BCE - 586 BCE വരെ അത് ജൂതരുടെ കയ്യിലായിരുന്നു. പക്ഷെ പിന്നീട് 586 BCE - 150 BCE വരെയുള്ള കാലഘട്ടം ബാബിലോണിയക്കാരും പേര്‍ഷ്യക്കാരും ഗ്രീക്കുകാരും ഇസ്രായേല്‍ രാജ്യം ഭരിച്ചു. പിന്നീട് 174 BCE - 64 BCE വരെയുള്ള കുറഞ്ഞ കാലയളവ് ജൂതരുടെ കയ്യിലേക്ക് ഭരണം വന്നുവെങ്കിലും പിന്നീട് 64 BCE മുതല്‍ കൃസ്താബ്ദം 330 വരെ പാഗണ്‍ റോമുകാരാണ് ഇസ്രായേല്‍ ഭരിച്ചത്.

അതായത് കൃസ്തു ജനിക്കുമ്പോഴും ഉയര്‍ത്തെഴുനേല്‍ക്കപെടുമ്പോഴുമെല്ലാം വിദേശികളായിരുന്നു രാജ്യഭരണം കയ്യാളിയിരുന്നത്.

മറ്റൊരു രാജ്യവുമായുള്ള ബന്ധം ഒരു രാജ്യത്തിനു നല്‍കുക എല്ലാ അര്‍ത്ഥത്തിലും അവിടെയുള്ള എല്ലാ വിഭവങ്ങളുമാണു. ഭാഷയും ഒരു വലിയ വിഭവമാണു. ഗ്രീക്കിലെ പല പദങ്ങളും സ്വാഭാവികമായും യേശുവിന്റെ നാട്ടിലെ ഭാഷയില്‍ ഇടകലര്‍ന്നിരിക്കാം. അങ്ങിനെ രൂപപ്പെട്ട പദമാണു ഇഞ്ചീല്‍. അത് ശരിയായി മനസ്സിലാക്കാന്‍ ഇന്ന് നമ്മുടെ കയ്യില്‍ യേശു സംസാരിച്ച് ആരാമെക്കില്‍ പെട്ട യഥാര്‍ത്ഥ ഇഞ്ചീല്‍ ഇല്ല.നിലവിലുള്ള ആരാമെക്കിലെ ഇഞ്ചീലാകട്ടെ അരാമെക്കില്‍ നിന്ന് ഗ്രീക്കിലേക്ക് വിവര്‍ത്തനം ചെയ്ത് പിന്നീട് കുറേ കാലങ്ങള്‍ക്ക് ശേഷം തിരിച്ച് ആരാമിക്കിലേക്കും ഹിബ്രുവിലേക്കും വിവര്‍ത്തനം ചെയ്ത ഇഞ്ചീല്‍ മാത്രം. അന്ന് ആരാമെക്കിലോ ഹിബ്രുവിലോ ദൈവത്തിന്റെ സുവിശേഷം എന്ന പദത്തിന് ഏത് പദം ഉപയോഗിച്ചു എന്ന സ്രോതസ്സ് നിങ്ങളുടെ കയ്യില്‍ തന്നെ ഇല്ലാതിരിക്കേ ഇഞ്ചീല്‍ എന്ന പദം കൊണ്ടുള്ള ഒരു ചര്‍ച്ച എവിടെ എത്തി നില്‍ക്കും?

20 comments:

  1. സാജന്റെ പോസ്റ്റ് വായിച്ചില്ല. എങ്കിലും താങ്കള്‍ പ്രധാന ചോദ്യത്തിന് ഉത്തരം തന്നതായി കാണുന്നില്ല..... അന്നത്തെക്കാലത്തുണ്ടായിരുന്നത് ഇന്ന് ഉപയോഗിക്കുന്ന അറബിയല്ലായിരുന്നു എന്ന് ഉറപ്പാണ്. അപ്പോള്‍ ആദ്യം എഴുതിയത് ഏത് ഭാഷയിലായിരിക്കാം എന്നതിന് ഉത്തരം എന്തായിരിക്കും എന്ന് കൂടി കാട്ടിപ്പരുത്തിക്ക് പറഞ്ഞ് തരാമായിരുന്നു. കാരണം നബി മത പ്രചരണത്തിനായി തെരഞ്ഞെടുത്തവരും നിരക്ഷരരായിരുന്നു എന്നും യുദ്ധത്തില്‍ തടവിലാക്കപ്പെട്ടവരില്‍ നിന്നും ഭാഷ പഠിച്ചെടുക്കുവാന്‍ നബി അവരെ നിര്‍ബന്ധിച്ചു എന്നും വായിച്ചിട്ടുണ്ട്.

    ReplyDelete
  2. manoj

    അന്നത്തെക്കാലത്തുണ്ടായിരുന്നത് ഇന്ന് ഉപയോഗിക്കുന്ന അറബിയല്ലായിരുന്നു എന്ന് ഉറപ്പാണ്. അപ്പോള്‍ ആദ്യം എഴുതിയത് ഏത് ഭാഷയിലായിരിക്കാം എന്നതിന് ഉത്തരം എന്തായിരിക്കും എന്ന് കൂടി കാട്ടിപ്പരുത്തിക്ക് പറഞ്ഞ് തരാമായിരുന്നു. കാരണം നബി മത പ്രചരണത്തിനായി തെരഞ്ഞെടുത്തവരും നിരക്ഷരരായിരുന്നു എന്നും യുദ്ധത്തില്‍ തടവിലാക്കപ്പെട്ടവരില്‍ നിന്നും ഭാഷ പഠിച്ചെടുക്കുവാന്‍ നബി അവരെ നിര്‍ബന്ധിച്ചു എന്നും വായിച്ചിട്ടുണ്ട്.

    മനോജിന്റെ കമെന്റിലെ മുഴുവൻ കാര്യങ്ങളും വസ്തുതകൾക്കു നിരക്കാത്തതാണല്ലോ
    ഇന്ന് നിലനിൽക്കുന്ന ഭാഷകളിലെ ഏറ്റവും പഴക്കമുള്ള ഭാഷകളിലൊന്നാൺ അറബി. അതിനാൽ ഖുർ‍ആനിലെ ഇന്നുപയോഗിക്കുന്ന അറബി തന്നെയാണു അന്നത്തെതും. ഖുർ‍ആൻ അറബിയിൽ അവതരിക്കപ്പെടുവാനുള്ള ഒരു കാരണവും അതു തന്നെ. ഖുർ‍ആൻ ഏതു ഭാഷയിലാണോ അവതീർ‍ണ്ണമായത് അതേ ഭാഷയിൽ തന്നെ നിലനിൽക്കുന്നു. തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കപ്പെടുവാനുള്ള ഒരുപാധി എന്ന നിലയിൽ ഭാഷ പഠിപ്പിക്കാൻ ആവശ്യപ്പെട്ടു എന്നതാണു നിങ്ങൾ കേട്ടതിന്റെ അടിസ്ഥാനം.

    ReplyDelete
  3. സെമറ്റിക്ക് മതങ്ങള്‍ക്കുള്ള സാമ്യം തന്നെയല്ലേ സെമറ്റിക്ക് ഭാഷകള്‍ക്കും ഉള്ളത്. മോഡേണ് അറബി ക്ലാസ്സിക്കല്‍ അറബിയില്‍ നിന്നും വ്യത്യസ്തമല്ലേ?

    മനസ്സിലാക്കിയിടത്തോളം എല്ലായിടത്തെയും പോലെ നബിയുടെ കാലത്ത് വിശ്വാസികള്‍ ഖുറാന്‍ ഓര്‍മ്മയില്‍ സൂക്ഷിച്ചാണിരുന്നതെന്നാണ്. അതായത് പതിവ് പോലെ വാ മൊഴിയായി വചനങ്ങള്‍ മനസ്സിലാക്കിയിരുന്നു എന്ന്. എങ്കിലും ചിലരുടെ കൈയ്യില്‍ ഭാഗികങ്ങളായി എഴുതപ്പെട്ടവയുണ്ടായിരുന്നു എന്നും (സ്വകാര്യമായി). ഒടുവില്‍ നബിയുടെ മരണശേഷം ഖുറാന്‍ ഓര്‍മ്മയില്‍ സൂക്ഷിച്ചിരുന്ന പലരും യുദ്ധത്തില്‍ മരണമടയുന്നതിനാല്‍ അബു എല്ലാം എഴുതി ശേഖരിച്ചുവെച്ചെന്നും തുടര്‍ന്ന് വന്ന ഉമര്‍ അത് മകളായ ഹഫ്സയ്ക്ക് കൈമാറിയെന്നും. ഹഫ്സയില്‍ നിന്ന് ഉത്മന്‍ അത് വാങ്ങി പകര്‍പ്പ് എടുത്തു എന്നും (പകര്‍ത്തി എഴുതിയത് മൂന്നോ നാലോ പേര്‍ ഇരുന്നാണ്) അതാണ് ഇന്നുള്ള ഖുറാന്‍ എന്നും വായിച്ചിട്ടുണ്ട്. അതില്‍ നിന്ന് ഉയര്‍ന്ന സംശയമാണ്, നബിയുടെ കാലത്ത് തന്നെ ഭാഗികകങ്ങളായി എഴുതി വെച്ചിരുന്നവ ഏത് ഭാഷയിലായിരുന്നിരിക്കണം എന്നത്. കാരണം വാ മൊഴിയും വര മൊഴിയും തമ്മില്‍ വ്യത്യാസം ഉണ്ടാകേണ്ടതല്ലേ. പ്രത്യേകിച്ചും നല്ലൊരു ശതമാനം നിരക്ഷരരായിരുന്നപ്പോള്‍.

    എനിക്ക് ഇതില്‍ താല്പര്യം തോന്നുവാന്‍ കാരണം സൂക്ഷിച്ച് നോക്കിയാല്‍ മതങ്ങള്‍ക്കെല്ലാം ഒരേ കഥയാണുള്ളത്. അതിലൊന്ന് പ്രചാരകര്‍ മരിച്ചതിന് ശേഷമാണ് പുണ്യഗ്രന്ഥങ്ങള്‍ എഴുതപ്പെടുന്നത്. എന്നാല്‍ ഇതില്‍ മുസ്ലീം മതം മാറി നില്‍ക്കുന്നുണ്ടോ എന്ന ഒരു ആകാംശയുള്ളതിണാലാണ്.

    ReplyDelete
  4. Manoj

    സെമറ്റിക്ക് മതങ്ങള്‍ക്കുള്ള സാമ്യം തന്നെയല്ലേ സെമറ്റിക്ക് ഭാഷകള്‍ക്കും ഉള്ളത്. മോഡേണ് അറബി ക്ലാസ്സിക്കല്‍ അറബിയില്‍ നിന്നും വ്യത്യസ്തമല്ലേ?

    മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത് ലോകത്തെല്ലായിടത്തേക്കും പ്രവാചകര്‍ വന്നിട്ടുണ്ട് എന്നാണ്. അതിന്റെ ഭാഗമായാണു ഇസ്രായേലിയര്‍ക്കും വന്ന പ്രവാചകര്‍. സെമസ്റ്റിക്‍ മതങ്ങള്‍ തമ്മില്‍ മാത്രമല്ല സാമ്യമുള്ളത് സെമസ്റ്റിക്‍ അല്ലാത്ത പല മതങ്ങളും തമ്മില്‍ അടിസ്ഥാന കാര്യങ്ങളില്‍ സാമ്യത കാണാന്‍ കഴിയുന്നു. ഉദാഹരനത്തിന് വേദങ്ങളില്‍ ഏക ദൈവ വിശ്വാസത്തിലതിഷ്ടിതമായ പല വചനങ്ങളുമുണ്ട്.

    Those whose intelligence has been stolen by material desires surrender unto demigods and follow the particular rules and regulations of worship according to their own natures."
    [Bhagavad Gita 7:20]

    . "Ekam evadvitiyam"
    "He is One only without a second."
    [Chandogya Upanishad 6:2:1]

    "Na casya kascij janita na cadhipah."
    "Of Him there are neither parents nor lord."
    [Svetasvatara Upanishad 6:9]

    . "Na tasya pratima asti"
    "There is no likeness of Him."
    [Svetasvatara Upanishad 4:19]

    എന്നാല്‍ അതോടൊപ്പം തന്നെ ഏകദൈവത്തില്‍ വിശ്വസിക്കാത്ത പല വചനങ്ങളും ഇവയില്‍ ചേര്‍ന്നു നില്‍ക്കുന്നതായി കാണാം. അപ്പോള്‍ ആ ഭാഗങ്ങള്‍ പിന്നീട് ചേര്‍ന്നതാവാനേ വഴിയുള്ളൂ എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.
    ഇസ്രായേല്‍ സമൂഹത്തിന്റെ മാത്രം തുടര്‍ച്ചയല്ല ഇസ്ലാം, എന്നാലോ ലോകത്തിലെ മുഴുവന്‍ പ്രവാചക പരമ്പരയുടെയും തുടര്‍ച്ചയും അവസാനവുമാണ്. അതിനാലാണ് അവസാനത്തതിനെ ഒരു മാറ്റവുമില്ലാതെ സൂക്ഷിക്കാന്‍ ദൈവഹിതമുണ്ടാകുന്നത്. ഈ ചര്‍ച്ചകള്‍ ഇനിയുള്ള പോസ്റ്റുകളില്‍ കൂടുതല്‍ വിശദമാകും .

    ഖുര്‍‌ആന്‍ ഏറ്റവും മനോഹരമായ ക്ലാസിക്കല്‍ ഭാഷയിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അവതരിപ്പിക്കപ്പെട്ട അതേ ഭാഷയിലാണു ഇന്നും അത് നില നില്‍ക്കുന്നതും. ഒരു ഭാഷാ വിദ്യാര്‍ത്ഥിക്ക് ഖുര്‍‌ആന്‍ ഇന്നും ഗ്രാമറിന്റെ സ്രോതസ്സ് ആണു.


    മനസ്സിലാക്കിയിടത്തോളം എല്ലായിടത്തെയും പോലെ നബിയുടെ കാലത്ത് വിശ്വാസികള്‍ ഖുറാന്‍ ഓര്‍മ്മയില്‍ സൂക്ഷിച്ചാണിരുന്നതെന്നാണ്. അതായത് പതിവ് പോലെ വാ മൊഴിയായി വചനങ്ങള്‍ മനസ്സിലാക്കിയിരുന്നു എന്ന്. എങ്കിലും ചിലരുടെ കൈയ്യില്‍ ഭാഗികങ്ങളായി എഴുതപ്പെട്ടവയുണ്ടായിരുന്നു എന്നും (സ്വകാര്യമായി).

    അറിഞ്ഞത് ഭാഗികമായി ശരിയാണ്. പക്ഷെ അന്നും ഖുര്‍‌ആന്‍ ഭാഗികമായി മാത്രമല്ല മുഴുവനായും എഴുതിയിരുന്നു. പക്ഷെ ഒരു പുസത്കം എന്ന നിലയില്‍ ഒരു ചട്ടക്കുള്ളില്‍ വരുന്നത് അബൂബക്കറിന്റെ കാലത്ത് ഉമറിന്റെ നിര്‍ദ്ദേശപ്രകാരമാണു. പക്ഷെ മുസ്ലിങ്ങള്‍ മറ്റു മതക്കാരില്‍ നിന്നും വ്യത്യസ്തമായി വേദഗ്രന്ഥം പുരോഹിതരെ മാത്രം ഏല്പ്പിക്കുകയായിരുന്നില്ല. അത് അവരുടെ പ്രാര്‍ത്ഥനകളുടെ ഭാഗമായി ഏറ്റവും കുറഞ്ഞത് അഞ്ച് സമയങ്ങളിലായി നിരവധി തവണ ഉരുവിട്ടു കൊണ്ടെയിരിക്കുകയായിരുന്നു. അതവരുടെ ജീവിതത്തിന്റെ ഭാഗമായി തന്നെ ഉണ്ടായിരുന്നു.

    അതോടൊപ്പം തന്നെ ഖുര്‍‌ആന്‍ ഗദ്യമല്ല. പാരായണ രൂപത്തിലുള്ള സെമി പദ്യ രീതിയാനതിന്നുള്ളത്. അതിനാല്‍ അത് ഹൃദ്യസ്ഥമാക്കുവാന്‍ വളരെ എളുപ്പമായിട്ടാണ് അതിന്റെ ഘടനയുള്ളത്. ഭാഷപോലുമറിയാതെയാണു ഇന്നും ലോകത്തിലെ പല ഭാഗങ്ങളിലുമുള്ള ആളുകള്‍ അത് മനപ്പാഠമാക്കുന്നത്.അങ്ങിനെ സജീവമായ ഒരു വേദഗ്രന്ഥവുമില്ല തന്നെ.

    ഇനി അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍(റ) എന്നിവര്‍ പ്രവാചകന്റെ സഹചാരികളായിരുന്നു. അല്ലാതെ ഈ ഗ്രന്ഥക്രോഡീകരണം നടക്കുന്നത് തലമുറകള്‍ക്ക് ശേഷമല്ല.

    വാ മൊഴിയും വര മൊഴിയും തമ്മില്‍ വ്യത്യാസം ഉണ്ടാകേണ്ടതല്ലേ. പ്രത്യേകിച്ചും നല്ലൊരു ശതമാനം നിരക്ഷരരായിരുന്നപ്പോള്‍.


    അറബികളുടെ ഒരു പ്രത്യേകത അവരുടെ ഓര്‍മ ശക്തിയായിരുന്നു. പ്രവാചകന്റെ കാലങ്ങള്‍ക്ക് വളരെമുമ്പേ അഞൂറോളം വരികളുള്ള കവിതകള്‍ ഒരു പദം പോലും മാറാതെ നൂറ്റാണ്ടുകള്‍ പാടി തലമുറകള്‍ കൈമാറിയ ചരിത്രങ്ങളുണ്ട്. അതെല്ലാം അവരുടെ ഭാഷാ പ്രേമത്തിന്റെ ഭാഗങ്ങളും ഒരു പക്ഷെ നിരക്ഷതയുടെ പോസിറ്റീവ് ആയ വശവുമായിരിക്കാം. കാല്‍കുലേറ്റര്‍ വരുന്നതിന്നു മുമ്പ് പെട്ടെന്ന് കണക്കു കൂട്ടുന്ന ആളുകള്‍ നമുക്കിടയില്‍ വളരെ വ്യാപകമായിരുന്നല്ലോ!

    ReplyDelete
  5. മോഡേണ് അറബി ക്ലാസ്സിക്കല്‍ അറബിയില്‍ നിന്നും വ്യത്യസ്തമല്ലേ?

    ലോകത്തുള്ള മിക്ക ഭാഷകളും ഇന്ന് അതിന്റെ പഴയ രൂപത്തില്‍ പ്രയോഗത്തിലില്ല. ഒരുദാഹരണം പറഞ്ഞാല്‍, ഷെക്സിപിയറുടെ കൃതികള്‍ മോഡേര്‍ണ്‍ ഇംഗ്ലിഷ് പഠിച്ച ഒരാള്‍ക്ക് മനസ്സിലാക്കിയെടുക്കാന്‍ വളരെ പ്രയാസമാണ്. മലയാളത്തിലെ ആദ്യനോവലായ ഇന്ദുലേഖയും ഇതേപോലെ തന്നെ.

    എന്നാല്‍ 1400 വര്‍ഷങ്ങള്‍ മുമ്പ് ഖുര്‍ ആന്‍ രചിച്ച അതേ അറബി ഭാഷ തന്നെയാണ് ഇന്നും യാതൊരു വിത്യാസവുമില്ലാതെ തന്നെ പ്രയോഗത്തിലിരിക്കുന്നത്.

    (പകര്‍ത്തി എഴുതിയത് മൂന്നോ നാലോ പേര്‍ ഇരുന്നാണ്) അതാണ് ഇന്നുള്ള ഖുറാന്‍ എന്നും വായിച്ചിട്ടുണ്ട്.

    ഖുര്‍ ആന്‍ പ്രവാചകന് ഇറങ്ങിയ അതേ രൂപത്തില്‍ ഇന്നും യാതൊരു വിത്യാസവുമില്ലാതെ തുടരുന്നു. എന്നാല്‍ ഖുര്‍ആന്‍ ഇന്ന് കാണുന്ന ഗ്രന്ഥ രൂപത്തില്‍ എഴുതി ക്രോഡീകരിക്കപെട്ടത് പ്രവാചകന്റെ മരണത്തിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഖുര്‍ ആന്റെ ഈ ഗ്രന്ഥരൂപമാണ് ഇന്ന് നാം കാണുന്ന ‘മുസ് ഹഫ്‘ എന്നപേരില്‍ അറിയപെടുന്നത്. ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചു എന്നതിനപ്പുറത്ത് അതിലെ ഒരു ‘ഹര്‍കത്തിന്‘(മാത്ര) പോലും യാതൊരു മാറ്റവും വരുത്തിയിട്ടുണ്ടായിരുന്നില്ല.

    ReplyDelete
  6. കാട്ടിപ്പരുത്തി: ആര്യന്മാരുടെ കടന്ന് കയറ്റം പണ്ടേ അറീയാവുന്നതല്ലേ. അതിനാല്‍ തന്നെ എല്ലാ മതങ്ങളും തമ്മില്‍ ബന്ധമുണ്ടാകണം. ബഹായി മതം ഉള്‍പ്പെടുന്ന അബ്രഹാമിക്ക് മതങ്ങള്‍ കാലാകാലങ്ങളില്‍ പ്രവാചകന്മാരുടെ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി ഒന്നിന്റെ പുറകേ ഒന്നായി വന്നതു കൊണ്ട് പുറകേ വരുന്നവ മുന്‍പേയുള്ളവയെ സ്വീകരിച്ചു. എന്നാല്‍ മുന്‍പുള്ളവര്‍ പുറകേ വന്നവരെ അംഗീകരിക്കുന്നില്ല. അത് പോലെ മുസ്ലിം മതക്കാര്‍ നബിയില്‍ നിര്‍ത്തുന്നു. എന്നാല്‍ പുറകേ വന്ന ബഹായികള്‍ പറയുന്നത് നബിയില്‍ തീരുന്നില്ല എന്നല്ലേ. അവര്‍ ഒരുപടി കൂടി കടന്ന് ബുദ്ധനെയും, കൃഷ്ണനെയും വരെ പ്രവാചകരുടെ ലിസ്റ്റില്‍ കൂട്ടിചേര്‍ത്തു. പറഞ്ഞ് വന്നത് ഓരോ അബ്ര്ഹാമിക്ക് മത വിശ്വാസിയും കരുതുന്നത് തങ്ങളുടേതിന് ശേഷം ഒന്നില്ല എന്നാണ്. അത് സ്വാഭാവികം മാത്രം. കാലത്തിനനുസരിച്ച് വിശ്വാസങ്ങളെ ഫിറ്റ് ചെയ്താണ് മതങ്ങള്‍ രൂപം കൊണ്ടത് എന്നതിന് നല്ല ഉദാഹരണമാണ് ബഹായി മതം. ഏക ദൈവം എന്നത് മാത്രമല്ല മറ്റ് അബ്രഹാമിക്ക് മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലാ മതത്തില്‍പെട്ട വിശ്വാസികളെയും ബഹായികള്‍ അംഗീകരിക്കുന്നുമുണ്ട്.

    ചിന്തകന്‍: “എന്നാല്‍ ഖുര്‍ആന്‍ ഇന്ന് കാണുന്ന ഗ്രന്ഥ രൂപത്തില്‍ എഴുതി ക്രോഡീകരിക്കപെട്ടത് പ്രവാചകന്റെ മരണത്തിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.”
    പ്രവാചകന്റെ മരണത്തിന് ശേഷമാണ് ഒരു ഗ്രന്ഥമായി “ക്രോഡീകരിക്കുന്നത്”. എന്റെ സംശയത്തിന് പരിഹാരമായി.

    ReplyDelete
  7. മതം എന്ന കേവല വിശ്വാസത്തില്‍ നിന്നും വ്യത്യസ്തമായി അതൊരു ജീവിത പദ്ധതി എന്ന നിലയിലാണ് ഇസ്ലാം വ്യതിരക്തമാകുന്നത്.

    ഈ ബ്ലോഗിലാകട്ടെ ഞാന്‍ ഒരു ക്രൈസ്തവരുമായുള്ള സം‌വാദമാനുദ്ദേശിക്കുന്നത്. മനോജിനെ സംബന്ധിച്ച് മത്മില്ലായ്മയാണു മനോജിന്റെ മതം.

    പക്ഷെ ചരിത്രം പകുതിയില്‍ പഠിക്കുന്നത് അബദ്ധങ്ങള്‍ കൂട്ടാനെ ഉതകരിക്കൂ. ആര്യാഅധിനിവേശമെല്ലാം അതിന്റെ കാലഘട്ടങ്ങള്‍ കൂടി വിലയിരുത്തി മനസ്സിലാക്കുക.

    ReplyDelete
  8. "ഈ ബ്ലോഗിലാകട്ടെ ഞാന്‍ ഒരു ക്രൈസ്തവരുമായുള്ള സം‌വാദമാനുദ്ദേശിക്കുന്നത്. മനോജിനെ സംബന്ധിച്ച് മത്മില്ലായ്മയാണു മനോജിന്റെ മതം."
    ഇത് ബ്ലോഗിന്റെ തലക്കെട്ടില്‍ എഴുതിയിരുന്നുവെങ്കില്‍ ഞാന്‍ തിരിഞ്ഞ് നോക്കില്ലായിരുന്നുവല്ലോ ;)

    ഒരാള്‍ മതമില്ലാത്തവനായി തീരുന്നത് എന്ത് കൊണ്ട്? കാരണം അവന്റെ ചുറ്റുമുള്ള കപട പുരോഹിത വര്‍ഗ്ഗം തന്നെ. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വേണ്ടി വിശ്വാസികളെ പറ്റിറ്റ് അന്നം കണ്ടെത്തുക എന്നത് മാത്രമേ ഏത് മതത്തിലെ പുരോഹിതനും ആഗ്രഹിക്കുന്നുള്ളൂ. ഇറാനില്‍ നിന്ന് ആട്ടി വിടപ്പെട്ട് പട്ടിണി കോലങ്ങളായി അഭയാര്‍ത്ഥികളായി ഇന്ത്യയില്‍ എത്തി പുരോഹിത വര്‍ഗ്ഗം ഇന്ത്യയിലെ ജനങ്ങളെ അടക്കി ഭരിച്ചു. അത് ഇന്ന് ലോകത്ത് തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.....

    ഈ ചര്‍ച്ചയില്‍ നിന്ന് ഇത്ര മാന്യമായി “ഇറങ്ങി പോടാ” എന്ന് പറഞ്ഞതിന് ഒരിക്കല്‍ കൂടി നന്ദി.... വിശ്വാസമില്ലാത്തവര്‍ക്കും കൂടിയുള്ള ഏതെങ്കിലും വേദിയില്‍ വെച്ച് കണ്ട് മുട്ടാം... :)

    ReplyDelete
  9. എന്റെ ബ്ലോഗിന്റെ പേരുതന്നെ മുസ്ലിം കൃഷ്റ്റ്യന്‍ സം‌വാദമെന്നല്ലേ മനോജെ-
    എല്ലാകാര്യങ്ങളും ഒരിടത്തു ചര്‍ച്ച ചെയ്യാന്‍ എനിക്ക് താത്പര്യമില്ലെന്ന് നല്ല ഭാഷയിലും ഒരാളോട് പറയാന്‍ പാടില്ലെ?

    ഇറങ്ങിപോടാ എന്ന് ഞാന്‍ അത്ര മാന്യമായി ആരോടും പറയാറില്ല.

    കപട പുരോഹിത വര്‍ഗ്ഗം ഉള്ളത് കൊണ്ട് മതത്തില്‍ ചേരേണ്ട, കപട രാഷ്ട്രീയക്കാരുള്ളതിനാല്‍ രാഷ്ട്രീയത്തിലും. അവനവന് അവന്‍ റോള്‍ മോഡല്‍!!

    ReplyDelete
  10. സാജന്റെ പോസ്റ്റുകളില്‍ ചിലവക്ക് മറുപടി പറയാന്‍ വളരെ ലജ്ജ തോന്നാറുണ്ട്

    താങ്കളെ ലജ്ജിപ്പിക്കാന്‍ മാത്രം എന്റേ ബ്ലോഗിനു കഴിവുണ്ടെന്ന് മനസ്സിലാക്കി തന്നതിനു നന്ദി.

    പക്ഷെ, ഇഞ്ചീല്‍ എന്നത് Ευαγγέλιον (evangelion) എന്ന പദത്തില്‍ നിന്നും ഉരിത്തിരിഞ്ഞു വന്ന ഒരു പദമാണെന്ന് കരുതപ്പെടുന്നു.

    അതായത് ഇഞ്ചീല്‍ എന്നത് ശുദ്ധമായ അറബി പദമല്ല എന്ന് താങ്കള്‍ക്കും അറിയാം എന്നര്‍ത്ഥം.

    ഗ്രീക്കിലെ പല പദങ്ങളും സ്വാഭാവികമായും യേശുവിന്റെ നാട്ടിലെ ഭാഷയില്‍ ഇടകലര്‍ന്നിരിക്കാം
    അപ്പോള്‍ താങ്കള്‍ക്ക് തന്നെ ബോധ്യമുണ്ട് ഇഞ്ചീല്‍ എന്നത് ഒരു അറബി പദമല്ല എന്ന്. നന്ദി.

    അന്ന് ആരാമെക്കിലോ ഹിബ്രുവിലോ ദൈവത്തിന്റെ സുവിശേഷം എന്ന പദത്തിന് ഏത് പദം ഉപയോഗിച്ചു എന്ന സ്രോതസ്സ് നിങ്ങളുടെ കയ്യില്‍ തന്നെ ഇല്ലാതിരിക്കേ ഇഞ്ചീല്‍ എന്ന പദം കൊണ്ടുള്ള ഒരു ചര്‍ച്ച എവിടെ എത്തി നില്‍ക്കും?
    മികച്ച ഉത്തരം ... അരേയും ലജ്ജിപ്പിക്കും.

    ReplyDelete
  11. ഇഞ്ചീല്‍ എന്നത് ഉപയോഗിക്കുന്നത് ഒരു പുസ്തകത്തിന്റെ പേരായിട്ടാണ്. ഖുര്‍‌ആന്‍ എന്നത് പോലെ. അതിന്നൊരര്‍‌ത്ഥമുണ്ടെങ്കിലും അത് ഒരു ഗ്രന്ഥത്തിന്റെ പേരാണു. ഇഞ്ചീലും അങ്ങിനെ ആകുമല്ലോ- ഇഞ്ചീല്‍ ഇറങ്ങിയത് അറബിയിലല്ലല്ലോ- ഗ്രീക്കിലുമല്ല. അപ്പോള്‍ അന്ന് ആരാമെക്കില്‍ സുവിശേഷമെന്ന പദത്തിന്റെ വാക്ക് എന്ത് എന്ന ചര്‍ച്ച വേണ്ടി വരും.

    സാജന്‍ എന്ന വാക്കിന് ഒരര്‍ത്ഥം കാണും. എന്ന് കരുതി ഹിന്ദിയിലും മലയാളത്തിലും തമിഴിലും സാജന്‍ സാജന്‍ തന്നെയായിരിക്കും-

    ReplyDelete
  12. എന്റെ വിഷയം ഇഞ്ചീല്‍ എന്നത് ഖുര്‍ ആന്‍ അവകാശപ്പെടുന്നതു പോലെ ശുദ്ധമായ അറബിയില്‍ അല്ല എന്നതു മാത്രമാണ്. 16:103 നെ നഗ്നമായ ലംഘനം. സുവിശേഷം എന്നതിന് ശുദ്ധമായ അറബി പദം ഉണ്ട് താനും.

    ഇഞ്ചീല്‍ എന്നത് ഒരു പുസ്തകത്തിന്റേയും പേരല്ല. കാരണം ഇംഗ്ലീഷില്‍ (ഗോസ്പെല്‍ ) ഇഞ്ചീല്‍ എന്നല്ല ഉപയോഗിക്കുന്നത്. മലയാളത്തില്‍ (സുവിശേഷം) ഇഞ്ചീല്‍ എന്നല്ല ഉപയോഗിക്കുന്നത്. പിന്നെങ്ങിനെ അറേബ്യയില്‍ ഉള്ളവര്‍ക്ക് ഇഞ്ചീല്‍ എന്നത് ഒരു പുസ്തകത്തിന്റെ പേരായി?

    ReplyDelete
  13. സാജൻ-
    ബൈബിളിൽ ഇന്ന് പല പദങ്ങളും അങ്ങിനെ ഭാഷാന്തരം ചെയ്തതായി കാണാം. അതിന്റെ ശരിയായ പദം അറിയണമെങ്കിൽ ആദ്യമുണ്ടായിരുന്ന അരാമിക് സുവിശേഷം എവിടെ? ബൈബിൾ വിവർത്തകരോട് ചോദിക്കേണ്ട ചോദ്യം എന്നോട് ചോദിച്ചിട്ടെന്തു ഫലം?

    ReplyDelete
  14. എന്തിനു ബൈബിളിലെ പദങ്ങള്‍ അന്വേഷിച്ചു പോകണം. ബൈബിളില്‍ ഒരിടത്തും അവകാ‍ശപ്പെടുന്നില്ല ബൈബിള്‍ പൂര്‍ണ്ണമായും ശുദ്ധമായ അരമായ ഭാഷയില്‍ ആണെന്ന്‌. അതേ സമയം ഖുര്‍ ആന്‍ അവകാശപ്പെടുന്നു, അത് ശുദ്ധമായ അറബിയില്‍ ആണെന്ന്. അതാണ് ഇവിടുത്തെ വിഷയം.

    ReplyDelete
  15. സാജന്‍-
    എവിടെ നിന്നെങ്കിലും എടുത്തെഴുതുമ്പോള്‍ അതിന്റെ പിന്നിലെ ചരിത്രങ്ങള്‍ മനസ്സിലാക്കി അവതരിപ്പിക്കുക. ഈസാ നബിക്ക് ഇറങ്ങിയ പുസ്തകത്തെയാണ് ഇഞ്ചീല്‍ എന്നു ഖുര്‍‌ആന്‍ വിളിക്കുന്നത്.

    അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട്‌ സത്യവുമായി നിനക്ക്‌ അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു. 3:3

    വേദക്കാരേ, ഇബ്രാഹീമിന്‍റെ കാര്യത്തില്‍ നിങ്ങളെന്തിനാണ്‌ തര്‍ക്കിക്കുന്നത്‌? തൌറാത്തും ഇന്‍ജീലും അവതരിപ്പിക്കപ്പെട്ടത്‌ അദ്ദേഹത്തിനു ശേഷം മാത്രമാണല്ലോ. നിങ്ങളെന്താണ്‌ ചിന്തിക്കാത്തത്‌? 3:65

    അവരെ ( ആ പ്രവാചകന്‍മാരെ ) ത്തുടര്‍ന്ന്‌ അവരുടെ കാല്‍പാടുകളിലായിക്കൊണ്ട്‌ മര്‍യമിന്‍റെ മകന്‍ ഈസായെ തന്‍റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട്‌ നാം നിയോഗിച്ചു. സന്‍മാര്‍ഗനിര്‍ദേശവും, സത്യപ്രകാശവും അടങ്ങിയ ഇന്‍ജീലും അദ്ദേഹത്തിന്‌ നാം നല്‍കി. അതിന്‍റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നതും, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ സദുപദേശവുമത്രെ അത്‌. 5:46

    ഇതില്‍ അവസാനത്തെ സൂക്തത്തില്‍ ഇന്‍‌ജീലില്‍ സദുപദേശമടങ്ങിയതിനെ കുറിച്ച് പ്രത്യേകം പരാമര്‍‌ശിക്കുന്നു. അതായത് ആ ഗ്രന്ഥത്തെ ഇഞ്ചീല്‍ എന്നു പേരെടുത്താണു പറയുന്നത്. തോറ ഇന്നും തോറ എന്നറിയപ്പെടാനുള്ള കാരണം ഹിബ്രുവിലെ അതെ പേരു തന്നെ ജൂതര്‍ ഇന്നും ഉപയോഗിക്കുന്നു എന്നുള്ളതിനാലാണു. തോറ എന്ന വാക്കിനു നിയമം, അദ്ധ്യാപനം എന്നെല്ലാം അര്‍ത്ഥമുണ്ട്. എന്നു കരുതി ജൂതര്‍ അതിനെ ഭാഷന്തരം ചെയ്തില്ല. നിങ്ങള്‍ എല്ലാം ഗ്രീക്കും ലാറ്റിനുമാകിയതിന്ന് മറ്റുള്ളവരോട് ചോദിച്ചിട്ടെന്തു കാര്യം.

    ReplyDelete
  16. ഞാന്‍ ഇഞ്ചീലിന്റെ ഉള്ളടക്കത്തെ കുറിച്ചല്ല പറഞ്ഞത്. ഇഞ്ചീല്‍ എന്ന പദത്തെ കുറിച്ചു മാത്രമാണ്. അതു ശുദ്ധമായ ആറബി പദമാണോ അല്ലയോ എന്ന് ഒറ്റവാക്കില്‍ ഉത്തരം തരാന്‍ പറ്റുമോ?

    ReplyDelete
  17. സാജനു മനസ്സിലാവില്ല എന്നു ശഠിച്ചാൽ പിന്നെ ഒരാൽക്കും മനസ്സിലാക്കി തരാൻ കഴിയില്ല, അതിനു ആദ്യം മനസ്സിലാകണം എന്നു മനസ്സിരുത്തണം. ഞാൻ പദത്തെയല്ല, പദം വന്ന വഴിയേ കൂടി ചർച്ചക്കെടുത്തെ ഉത്തരം തരാൻ പറ്റൂ.

    ReplyDelete
  18. ഇഞ്ചീല്‍ എന്ന പദം വന്നത് ഇവാഞ്ചലീയോണ്‍ എന്ന ഗ്രീക്ക് പദത്തില്‍ നിന്നു തന്നെയല്ലേ? അതില്‍ താങ്കള്‍ക്ക് സംശയമുണ്ടോ?

    ReplyDelete
  19. കഷ്ടം... കാട്ടിപ്പരുത്തിയുടെ നാവിറങ്ങി പോയി... ഹിഹിഹി

    ReplyDelete
    Replies
    1. ആണോ നായരേ കഷ്ട്ടം പൊട്ടനായ സാജനെ സപ്പോർട്ട് അടിക്കാൻ ഉളുപ്പ് ഇല്ലേ കഷ്ട്ടം

      Delete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.