Sunday, April 18, 2010

നോഹയും നൂഹും

ബൈബിളിലെ നോഹയും ഖുര്‍‌ആനിലെയും നൂഹ്(അ) ഒരേ കഥയിലെ കോപ്പിയടികളല്ല. കാരണം അവരുടെ വിവരണങ്ങളിലെ വൈരുദ്ധ്യങ്ങള്‍ ഈ സത്യം നമുക്ക് കാണിച്ചു തരുന്നു.

ബൈബിളിലെ യഹോവ തന്റെ സൃഷ്ടികളെ കുറിച്ച് നിരാശനനും ദുഖിതനുമാണ്. എന്തിനാണീ മനുഷ്യനെ സൃഷ്ടിച്ചതെന്ന യഹോവക്കു തന്നെ സങ്കടം തോന്നുന്നു. വേണ്ടാത്ത ഒരു പണിയാണു ഞാന്‍ ചെയ്തതെന്നു യഹോവക്ക് അനുഭവപ്പെടുന്നു. തന്റെ സൃഷ്ടികളെ കുറിച്ചും അവരുടെ സ്വഭാവത്തെ കുറിച്ചുമുള്ള യഹോവയുടെ അജ്ഞതയാണിത് കാണിച്ചു തരുന്നത്.

ഖുര്‍‌ആന്‍ ആദമിന്റെ ചരിത്രം പോലെ ഒരു ജനതയെ പിന്നെയും പിശാച് വഴി തെറ്റിച്ച മനുഷ്യരുടെ കാര്യമാണു പറഞ്ഞു തരുന്നത്. ബൈബിളാകട്ടെ എന്താണ് ആ മനുഷ്യര്‍ പാപികളാകാനുള്ള കാരണമെന്ന് വിശദീകരിക്കുന്നില്ല. ഒരു കഥക്കപ്പുറം ഒരു പാഠവും ബൈബിള്‍ മുന്നോട്ട് വക്കുന്നില്ല. ഖുര്‍‌ആനാകട്ടെ ഏകദൈവ വിശ്വാസത്തില്‍ നിന്നും മനുഷ്യര്‍ തെറ്റി പ്പോകുന്ന കാരണമെന്ത് എന്ന് വ്യക്തമാക്കുന്നു.

പുണ്യപുരുഷന്മാരെ ബഹുമാനം നല്‍കി പിന്നെ ദൈവീകമാക്കുകയാണു പല സമൂഹങ്ങളും ചെയ്തിട്ടുള്ളത്. ഇത് ഒരു ചരിത്ര സത്യമാണ്. ഇന്ത്യയിലെ പോലും പല ദൈവികത നല്‍കുന്ന പുണ്യവാളന്മാരും അന്നത്തെ പ്രസിദ്ധരായ രാജാക്കളോ പുണ്യപുരുഷരോ ആകാം. ജനങ്ങള്‍ അവരെ ദൈവമാക്കി മാറ്റുകയോ ദൈവത്തിനു സമന്മാരാകുകയോ സഹായികളാക്കുകയോ ചെയ്തു.

ബൈബിളിലെ നോഹ, ജനങ്ങളെ ഉപദേശിക്കുകയോ, മാര്‍ഗ്ഗദര്‍ശനം നല്‍കുകയോ ചെയ്യുന്നതായി അറിയിക്കുന്നില്ല. മറിച്ച് ദൈവം നേരിട്ട് ശിക്ഷാ നടപടികളിലേക്ക് കടക്കുകയാണു. നോഹയോട് കപ്പലുണ്ടാക്കാന്‍ പറയുന്നു. ബൈബിളില്‍ കപ്പലിന്റെ അളവു വരെ പറയുന്നുണ്ട്. മാത്രമല്ല, ഖുര്‍‌ആനില്‍ നിന്നും വ്യത്യസ്തമായി ഈ പ്രളയം ഭൂമി മുഴുവന്‍ മൂടിയ ഒരു പ്രളയമായാണു ബൈബിള്‍ വിശദീകരിക്കുന്നത്. ഭൂമിയിലെ സകല ജീവികളും ജഡമായി എന്നും ഇനി ഇങ്ങിനെ ഒരു മുഴുവന്‍ നശിപ്പിക്കുന്ന പ്രളയമുണ്ടാക്കുകയില്ല എന്നും യഹോവ പറയുന്നുണ്ട്.

ഖുര്‍‌ആന്‍ പ്രകാരം, മുഹമ്മദ് നബിയെല്ലാത്ത എല്ലാ പ്രവാചകരും ഒരു നിശ്ചിത കാലയളവിലേക്ക് ഒരു ജനതയിലേക്ക് മാത്രം നിയോഗിക്കപ്പെട്ടവരാണു, അതിനാല്‍ ആ ജനതയിലേക്ക് മാത്രമുള്ള രക്ഷാശിക്ഷാ നടപടികളേ ഉണ്ടാകേണ്ടതുള്ളൂ.

ദൈവം നോഹയോട് ഒരു കപ്പലുണ്ടാക്കാന്‍ കല്പ്പിക്കുന്നു. കപ്പലിന്റെ അളവു വരെ കിറുകൃത്യം. നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം.
അപ്പോള്‍ മൊത്തം വിസ്താരം നീളം ഗുണിക്കണം വീതി ഗുണിക്കണം ഉയരം

300 X 50 X 30 = 4,50,000 കുബിക് ഫീറ്റ്- അത്യാവശ്യം നീളവും വീതിയുമെല്ലാമുണ്ട്.

കുഴപ്പമവിടെനിന്നും വിടും. ഭൂമിയിലെ സകല മൃഗങ്ങളില്‍ നിന്നും ഇഴജാതികളില്‍ നിന്നുമുള്ള എല്ലാറ്റിനേയും അതില്‍ കയറ്റണം. ആന മുതല്‍ പാമ്പ് വരെയുള്ള എല്ലാറ്റിനെയും ഇത്ര സ്ഥലത്ത് ഉള്‍കൊള്ളിക്കാന്‍ എന്തു അത്ഭുതമാണ് നോഹ ചെയ്തത്? മാത്രമോ അവക്കു വേണ്ട എല്ലാ ഭക്ഷണസാധനങ്ങളും അതില്‍ തന്നെ കരുതുകയും വേണം.

സൃഷ്ടിപ്പരിപാടി ഏഴാം ദിവസത്തിനു മുന്നേ നടത്തി യഹോവ വിശ്രമിച്ചിരുന്നല്ലോ- അതിനാല്‍ പിന്നീടൊരു സൃഷ്ടിയുണ്ടാക്കിയിട്ടില്ലെന്നിരിക്കേ 2348 BC - നോഹയുടെ പ്രളയത്തിന്റെ കാലത്തുള്ള എല്ലാ ജീവികളും കപ്പലില്ലായിരുന്നുവെങ്കില്‍ ഇന്നുണ്ടാവുകയില്ലല്ലോ? അതിനു മുമ്പുണ്ടായിരുന്ന ദിനോസാറുകളെയൊന്നും കൂട്ടേണ്ട. കാരണം ബൈബിള്‍ പ്രകാരം ഭൂമി മുഴുവന്‍ നൂറ്റമ്പതിലേറെ ദിവസം വെള്ളത്തിന്നടിയിലായിരുന്നു. ഇത്രയും ദിവസം ഇവയെല്ലാം കൂടി ഭക്ഷണം വിസര്‍ജ്ജനം എന്നിവയെല്ലാം ഒരു കപ്പലില്‍ തന്നെ ചെയ്തുവെന്നു പറഞ്ഞാല്‍?

ഭൂമി മുഴുവന്‍ വെള്ളത്തിന്നടിയിലായി എന്നാണ് ബൈബിള്‍ പറയുന്നത്- പക്ഷെ ആര്‍ക്കിയോളജിയിലെ ഒരു പഠനവും കൃസ്തുവിന്നു മുമ്പ് 2500 വര്‍ഷത്തിനുള്ളില്‍ ഭൂമി മുഴുവന്‍ മൂടിയ ഒരു പ്രളയത്തെ കുറിച്ച് പറയുന്നില്ല. ഒരു സാധ്യതയുമില്ല എന്നാണു പറയുന്നത്? അപ്പോള്‍ നോഹയുടെ കാലത്തെ പ്രളയത്തില്‍ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നില്ലെ? ഉണ്ടല്ലോ- പക്ഷെ, ബൈബിളിനെ പോലെയല്ല ഖുര്‍‌ആന്‍ പറയുന്നത്. അന്ത്യ പ്രവാചകനായ മുഹമ്മദ് നബിക്കു മുമ്പ് എല്ലാ പ്രവാചകരും അതാത് സമൂഹത്തിലേക്ക് മാത്രമാണ് വന്നിട്ടുള്ളത്. അവരുടെ ദൗത്യം അവര്‍ പ്രബോധനം ചെയ്യുന്ന സമൂഹത്തിലേക്ക് മാത്രമായിരുന്നു, അതിനാല്‍ തന്നെ അവരിലെ ശിക്ഷകളും ആ സമൂഹത്തെ മാത്രമുള്‍കൊള്ളുന്ന ശിക്ഷകളായിരിക്കും. നോഹ ഏത് സമൂഹത്തിലാണോ പ്രബോധനം ചെയ്തത്, ആ സമൂഹത്തിലേക്ക് മാത്രമുള്ള ഒരു പ്രളയമായിരുന്നു ഉണ്ടായിരുന്നത്. ഏത് സമൂഹത്തിലാണോ, അവിടെയുണ്ടായിരുന്ന ജീവികളും ആ കപ്പലിലുണ്ടാകും.

മാത്രമല്ല, എന്തിനാണു നൂറ്റമ്പത് ദിവസമെല്ലാം ഭൂമിയിലുള്ള ജീവജാലങ്ങളെ നശിപ്പിക്കാന്‍? ഏത് കരജീവിയാണു രണ്ട് ദിവസം കൊണ്ട് തന്നെ ചത്തു പോകാതിരിക്കുക?

അപ്പോള്‍ ഖുര്‍‌ആന്‍ വീണ്ടും പറയുന്നു -

വേദക്കാരേ, നിങ്ങളെന്തിനാണ്‌ സത്യത്തെ അസത്യവുമായി കൂട്ടികലര്‍ത്തുകയും, അറിഞ്ഞുകൊണ്ട്‌ സത്യം മറച്ചു വെക്കുകയും ചെയ്യുന്നത്‌? (ഖുര്‍ആന്‍)

ഇനി, ഇനി താന്‍ ഭൂമിയെ മുഴുവന്‍ നശിപ്പിക്കുന്ന ഒരു പ്രളയം ഉണ്ടാക്കി ഭൂമിയെ ശിക്ഷിക്കുകയില്ല എന്ന അടയാളമായി നല്‍കുന്ന ഒരു കാര്യമായാണു മഴവില്ലിനെ ബൈബിള്‍ പരിചയപ്പെടുത്തുന്നത്. നമുക്കറിയാം മഴവില്ല് എന്നത് പ്രകാശം മേഘത്തില്‍ തട്ടി പ്രതിഫലിക്കുന്നതിന്റെ കാരണമായുണ്ടാകുന്നതാണെന്ന്. നോഹക്ക് മുമ്പ് സൂര്യപ്രകാശവും മേഘങ്ങളുമൂണ്ടായിരുന്നുവെങ്കില്‍ മഴവില്ലുമുണ്ടായേ മതിയാകൂ. ബൈബിള്‍ പിന്നെയും മുത്തശ്ശി പറഞ്ഞ കഥയാകുകയാണു. ദൈവം പറഞ്ഞതല്ല.

14 comments:

 1. ''നമുക്കറിയാം മഴവില്ല് എന്നത് പ്രകാശം മേഘത്തില്‍ തട്ടി പ്രതിഫലിക്കുന്നതിന്റെ കാരണമായുണ്ടാകുന്നതാണെന്ന്''
  എന്റമ്മേ...! എന്തൊരു ശാസ്ത്ര ജ്ഞാനം!!!!!ഇതേ ജ്ഞാനം തന്നെ “ഏഴാകാശങ്ങളില്‍ ഏറ്റവും താഴത്തെ ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിച്ചിരിക്കുന്നു. നക്ഷത്രങ്ങളെ പിശാചുക്കളെ എറിയുന്നതിനുള്ള അസ്ത്രങ്ങളാക്കുകയും ചെയ്തിരിക്കുന്നു.”(67:5)
  എന്ന കാര്യത്തിലും പ്രയോഗിക്കാമോ?

  ReplyDelete
 2. ചോദ്യങ്ങളെ അതിന്റെ ഗൗരവത്തോടെ തന്നെ ഉള്‍കൊള്ളുന്നു, ഒപ്പം നിങ്ങളെ പോലെയുള്ളവരെ വേദനിപ്പിക്കുന്നതില്‍ വിഷമമുണ്ട്. പക്ഷെ ഇത് കേവലം എന്തെങ്കിലും പറഞ്ഞു ജയിക്കുക എന്ന ഒരുദ്ദ്യേശത്തില്‍ കുറിക്കുന്നതല്ല, കേവലം ഒരു വിശ്വാസം എന്നതില്‍ നിന്നും ശരിയായ വിശ്വാസത്തിലേക്കുള്ള ഒരു ചൂണ്ടു പലകയായി എടുക്കുക.

  നിങ്ങള്‍ ഉന്നയിച്ച വിഷയം ഞാന്‍ മുമ്പ് ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്. ഒന്ന് വായിക്കുക , സംശയങ്ങള്‍ ഇനിയുമുണ്ടെങ്കില്‍ ചര്‍‌ച്ച ചെയ്യാം

  ReplyDelete
 3. ഹ ഹ ഹ ഹ വേദനയോ? ആർക്ക്‌? ഈ വക പമ്പരവിഡ്ഡിത്തങ്ങൾ കണ്ണുമടച്ച്‌ വിശ്വസിക്കുന്നവർക്ക്‌ വേദനിക്കും. താങ്കളുടെ ബൈബിൾ - കുർ ആൻ താരതമ്യം ഉരലിന്റെയും മദ്ദളത്തിന്റെയും സങ്കടം താരതമ്യം ചെയ്യുന്നപോലെയാണ്‌. രണ്ടും തുല്യ ദുഃഖിതർ.
  താങ്കൾ തന്ന ലിങ്കിൽ ആകാശത്തിന്റെ പരിപ്പെടുക്കുന്ന വിവരമേയുള്ളു. നക്ഷത്രങ്ങൾകൊണ്ട്‌ ചെകുത്താനെ എറിഞ്ഞോടിക്കുന്ന വിദ്യയെപറ്റി ഒന്നും കണ്ടില്ല!!!!!.

  ReplyDelete
 4. അങ്ങിനെ ചില വിദ്യകള്‍ സര്‍‌വ്വശക്തനായ ദൈവത്തിന്റെ കയ്യിലാണ്. എല്ലാം എനിക്കറിയിച്ചു തരാന്‍ എന്നെ തനി സ്വരൂപത്തില്‍ പടച്ചു വിട്ടിട്ടില്ല. നിങ്ങള്‍ക്ക് രണ്ടിലും വിശ്വാസമില്ലെങ്കില്‍ പോകാം. ഇത് വിശ്വാസമുള്ളവരോടുള്ള ചര്‍ച്ചയാണു.

  ReplyDelete
 5. എന്നെ കൊല്ല്!!!..അമ്പട ഭയങ്കരാ...മഴവില്ലിൽ അതിഭയങ്കര ശാസ്ത്രം!!!!പക്ഷെ നക്ഷത്രങ്ങൾ കൊണ്ട്‌ ചെകുത്താനെ എറിയുന്നത്‌ മാത്രം ദൈവത്തിന്റെ കയ്യിലെ വിദ്യ!!!!. നമിച്ചു ചേട്ടാ...നമിച്ചു..സുലാൻ

  ReplyDelete
 6. കിടുങ്ങൂരാന്‍-

  എല്ലാ മതങ്ങളിലും നമുക്ക് യുക്തിക്ക് വിശദീകരിക്കാന്‍ കഴിയാത്ത ചില ഭാഗങ്ങളുണ്ട്, അവ വിശ്വാസത്തിലധിഷ്ടിതമാണു. അവയെ ഒന്നും തന്നെ ഞാന്‍ തൊട്ടിട്ടില്ല. മറിച്ച് മഴവില്ല് ഒരു ഭൗതിക പ്രതിഭാസമാണു. ദൈവത്തെ തന്നെ യുക്തിക്ക് വിശദീകരിക്കാന്‍ കഴിയുമോ? ദൈവ സൃഷ്ടി യുക്തിക്ക് വിശദീകരിക്കാന്‍ കഴിയുമോ? മിറാക്കിളുകള്‍ യുക്തിയിലൊതുങ്ങുന്നതാണോ? പക്ഷെ, യുക്തിയിലൊതുങ്ങുന്നവയെ യുക്തിയില്ലായ്മയാക്കുന്നത് ദൈവത്തോടുള്ള വെല്ലുവിളിയാണു, ഒന്നിലും വിശ്വാസമില്ലെങ്കില്‍ പൊള്ളേണ്ട ആവശ്യവുമില്ലല്ലോ!!

  ReplyDelete
 7. Kaattiparuthy,
  So your arguments indicate that Bible is man made. Then how about this?

  Assume Quran is directly from GOD of islam. But evidence shows that many in islam itself could interpret it to justify the atrocities they commit. So if the AllaH of islam is so knowledgeable, powerful and insightful, then

  (a) why didn't He give a text which is easy to understand, without any chance of misinterpretation, and no ambiguities in it?

  (b) Why did He allow his own book to be the source of inspiration for many a terrorists, fundamentalists, and male chauvinists?

  (c) Does'nt all these indicate that the book is not actually from someone who is all knowledgable, insighful and intelligent?

  All the above indicate that Quran is also man made. Even the Allah of Quran shows man like characters: (1) He likes to be praised - GOD, by his virtue, doesn't need compliments from any one. On the contrary, to be in the limelight is entirely a human nature, (2) He promises men of material benefits in eternal life- the kind of luxury any man might wish for, which clearly illustrates His "human" origin. (3) and "no such luxury for women" in eternal life, which further illustrate that His thoughts are preoccupied for men only.

  Doesn't the above simple facts indicate that Quran is also man made? would appreciate if the replies are to the above issues.. kaadadachulla vedi vaykkal aavaruthe ennorapeksha..

  ReplyDelete
 8. കിടങ്ങൂരാനിങ്ങനെ കിടുങ്ങുന്നതിന്റെ ഗുട്ടന്‍സ് മനസിലാകുന്നില്ല. :)
  ഒന്നിലും വിശ്വാസമില്ലെങ്കില്‍ ഒട്ടുമേ കിടുങ്ങേണ്ട കാര്യമില്ല. കാട്ടിപ്പരുത്തി വളരെ വ്യക്തമായി തന്നെയാണ് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

  ReplyDelete
 9. @manushya
  ഈ എല്ലാവര്‍ക്കും മനസ്സിലാകുന്നത് ഗ്രന്ഥം എന്നാല്‍ എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?

  ഗ്രന്ഥം തന്നെ അങ്ങോട്ട് പോയി പഠിപ്പിച്ച് കൊടുക്കുന്ന ഗ്രന്ഥം എന്നാണോ?

  ഖുര്‍ ആനെ സംബന്ധിച്ചാണെങ്കില്‍ പഠിച്ചു മനസ്സിലാ‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതില്‍ ഒരു വക്രതയുമില്ല.വളരെ ഋജുവായി തന്നെയാണതില്‍ കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നത്.

  ReplyDelete
 10. Ok.. then how about the other issues listed? no comments on them?

  ReplyDelete
 11. manushya

  i am not entertaining comments not related to the subject of post
  Even though i am replying u
  b- If anyone wrongly inspired, the problem with the fellow- not with the source.

  all the time its happened in the history.

  c- If u have the ready-made answer with u for yur query, u cant be satisfy with any answer.

  ReplyDelete
 12. >2 ഖുര്‍ ആന്‍ എല്ലാ ഭീകരവാദികളെയും നിരാകാരിക്കുന്നു. എന്നാല്‍ ഭീകരതക്കെതിരായ സമരത്തെ പിന്തുണക്കുന്നു.

  >3 ഇതിന് ഒന്നാമത്തെ ഉത്തരം തന്നെ മതി.

  ഈ ചര്‍ച്ചയിലെ വിഷയങ്ങള്‍ ഇതല്ല... അത് കൊണ്ട് വിഷയത്തില്‍ വല്ലതും പറയാനുണ്ടെങ്കില്‍ പറയാം. :)
  കാട്ടിപരുത്തി ക്ഷമിക്കണേ...

  ReplyDelete
 13. thats nice. just re-visit your explanation

  Kaattiparuthy said:

  "b- If anyone wrongly inspired, the problem with the fellow- not with the source.

  all the time its happened in the history"

  So, getting wrong inspiration from Quran has happened all the time in history. Still it is due to the follower and not anything from the source !!!!

  Anything that is capable of giving wrong inspirations to its followers all the time in history can't claim to be perfect and hence from an all knowledgeable, insightful source.

  So there ends the logic of Kaattiparuthy and others: "We have a book that is perfect according to us, yet can give wrong inspiration to many over the ages. Still we are happy with it and are not at all concerned."

  Btw, am curious to know how islam lives with the following absurdities:

  The Allah of Quran shows man like characters:

  (1) He likes to be praised - GOD, by his virtue, doesn't need compliments from any one. On the contrary, to be in the limelight is entirely a human nature,

  (2) He promises men of material benefits in eternal life- the kind of luxury any man might wish for, which clearly illustrates His "human" origin.


  (3) and "no such luxury for women" in eternal life, which further illustrate that His thoughts are preoccupied for men only.

  The above listed indicate that Allah of islam is more like a man, devoid of the so called divinity. Please e-mail me the explanations for the above anomalies, if you have them and doesn't want to post here.

  thanks

  ReplyDelete
 14. please get me yur mail id
  so only i can mail u-

  u wrongly adding two sentences-
  i mean to all movements, some person misquoting the words as per the wishes, and make divert from the real teachings- that u can see in French revolution, communist movements and in religious movements also.

  i know that u will lead to more questions and it will make away from topic-
  so if u have any quires bve the topic u can comment here, or u can mail me

  ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.