Wednesday, April 21, 2010

ആദ് ഥമൂദ് ഗോത്രങ്ങള്‍- ഹൂദ്, സാലിഹ് (അ)

ഖുര്‍‌ആനില്‍ രണ്ട് പ്രവാചകരുടെ ചരിത്രവും കൂടി പരാമര്‍‌ശിച്ചതായി കാണാം. ഹൂദ്(അ), സാലിഹ്(അ). ഹൂദ് എന്നത് ആദ് സമുദായത്തിലും സാലിഹിനെ ഥമൂദ് ഗോത്രത്തിലേക്കുമായാണു നിയോഗിച്ചത്.

ആദ് സമൂഹം ഇന്ന് കിഴക്കന്‍ യെമനിനും പടിഞ്ഞാറന്‍ ഓമാനിനുമിടക്കുള്ള സ്ഥലത്താണു സ്ഥിതിചെയ്തിരുന്നത് എന്നാണു കരുതുന്നത്.

ആദ്‌ സമുദായത്തെ കൊണ്ട്‌ നിന്‍റെ രക്ഷിതാവ്‌ എന്തു ചെയ്തുവെന്ന്‌ നീ കണ്ടില്ലേ?
അതായത്‌ തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്‌ -തത്തുല്യമായിട്ടൊന്ന്‌ രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം.
താഴ്‌വരയില്‍ പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ്‌ ഗോത്രത്തെക്കൊണ്ടും
ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും. നാടുകളില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും അവിടെ കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തവരാണവര്‍.
അതിനാല്‍ നിന്‍റെ രക്ഷിതാവ്‌ അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു.
(ഖു: 89 : 6-13)

1980-ല്‍ NASA , Space Shuttle Challenger-ല്‍ നിന്നുമെടുത്ത ചില ചിത്രങ്ങളില്‍ നിന്നാണ് ഈ സ്ഥലം പുരാണവസ്തുവിജ്ഞാനീയരുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. ബൈബിളില്‍ ഈ സ്ഥലത്തെ കുറിച്ചൊരു പരാമര്‍ശവുമില്ല. ആദ് സമുദായത്തെ കുറിച്ച് സൂചിപ്പിക്കുന്നത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രമെന്ന പരാമര്‍ശത്തോടെയാണു.
ആര്‍ക്കിയോളജിയില്‍ താത്പര്യമുള്ളവര്‍ക്കും കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ക്കും പോസ്റ്റിനു താഴെയുള്ള ലിങ്കുകളിലൂടെ കൂടുതല്‍ പഠിക്കാവുന്നതാണ്.
ഥമൂദ് ഗോത്രം പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായാണു വിശേഷിപ്പിക്കുന്നത്. ഇവരെയും നശിപ്പിച്ച സമൂഹങ്ങളായാണു ഖുര്‍‌ആന്‍ ചൂണ്ടിക്കാണിക്കുന്നത്.

ഈ ലിങ്കിലൂടെ പോയാല്‍ അവരുടെ ഇന്നും നിലനില്‍ക്കുന്ന ചരിത്ര ബാക്കിപത്രങ്ങള്‍ ലഭിക്കും.
ഖുര്‍‌ആനിലെ അ‌അറാഫിലും ഇവരെ കുറിച്ച് പരാമര്‍ശമുണ്ട്.

ആദ്‌ സമുദായത്തിലേക്ക്‌ അവരുടെ സഹോദരനായ ഹൂദിനെയും ( അയച്ചു. ) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. നിങ്ങള്‍ക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങളെന്താണ്‌ സൂക്ഷ്മത പുലര്‍ത്താത്തത്‌?

അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ എന്തോ മൌഢ്യത്തില്‍പ്പെട്ടിരിക്കുകയാണെന്ന്‌ ഞങ്ങള്‍ കാണുന്നു. തീര്‍ച്ചയായും നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെന്ന്‌ ഞങ്ങള്‍ വിചാരിക്കുന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, എന്നില്‍ യാതൊരു മൌഢ്യവുമില്ല. പക്ഷെ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാണ്‌.
എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരുന്നു. ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു. നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ വേണ്ടി നിങ്ങളില്‍ പെട്ട ഒരു പുരുഷനിലൂടെ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ഉല്‍ബോധനം നിങ്ങള്‍ക്കു വന്നുകിട്ടിയതിനാല്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ? നൂഹിന്‍റെ ജനതയ്ക്കു ശേഷം നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കുകയും, സൃഷ്ടിയില്‍ അവന്‍ നിങ്ങള്‍ക്കു ( ശാരീരിക ) വികാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തത്‌ നിങ്ങള്‍ ഓര്‍ത്ത്‌ നോക്കുക. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍മ്മിക്കുക. നിങ്ങള്‍ക്ക്‌ വിജയം പ്രാപിക്കാം.

അവര്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവെ മാത്രം ആരാധിക്കുവാനും, ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചിരുന്നതിനെ ഞങ്ങള്‍ വിട്ടുകളയുവാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌? എങ്കില്‍ ഞങ്ങളോട്‌ നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌ (ശിക്ഷ) നീ ഞങ്ങള്‍ക്കു കൊണ്ടുവാ; നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍.

ഹൂദ്‌ പറഞ്ഞു: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ശിക്ഷയും കോപവും (ഇതാ) നിങ്ങള്‍ക്ക്‌ വന്നുഭവിക്കുകയായി. നിങ്ങളും നിങ്ങളുടെ പിതാക്കന്‍മാരും പേരിട്ടുവെച്ചിട്ടുള്ളതും, അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ ചില ( ദൈവ ) നാമങ്ങളുടെ പേരിലാണോ നിങ്ങളെന്നോട്‌ തര്‍ക്കിക്കുന്നത്‌? എന്നാല്‍ നിങ്ങള്‍ കാത്തിരുന്ന്‌ കൊള്ളുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്‌.

അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നമ്മുടെ കാരുണ്യം കൊണ്ട്‌ നാം രക്ഷപ്പെടുത്തുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളുകയും, വിശ്വസിക്കാതിരിക്കുകയും ചെയ്തവരെ നാം മുരടോടെ മുറിച്ചുകളയുകയും ചെയ്തു.

ഥമൂദ്‌ സമുദായത്തിലേക്ക്‌ അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയച്ചു.)
അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്കു ഒരു ദൈവവുമില്ല. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു വ്യക്തമായ ഒരു തെളിവ്‌ നിങ്ങള്‍ക്കു വന്നിട്ടുണ്ട്‌. നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമായിട്ട്‌ അല്ലാഹുവിന്‍റെ ഒട്ടകമാണിത്‌. ആകയാല്‍ അല്ലാഹുവിന്‍റെ ഭൂമിയില്‍ ( നടന്നു ) തിന്നുവാന്‍ നിങ്ങള്‍ അതിനെ വിട്ടേക്കുക. നിങ്ങളതിന്‌ ഒരു ഉപദ്രവവും ചെയ്യരുത്‌. എങ്കില്‍ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും.
ആദ്‌ സമുദായത്തിനു ശേഷം അവന്‍ നിങ്ങളെ പിന്‍ഗാമികളാക്കുകയും, നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ വാസസ്ഥലം ഒരുക്കിത്തരികയും ചെയ്ത സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക. അതിലെ സമതലങ്ങളില്‍ നിങ്ങള്‍ സൌധങ്ങളുണ്ടാക്കുന്നു. മലകള്‍ വെട്ടിയെടുത്ത്‌ നിങ്ങള്‍ വീടുകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍ത്ത്‌ നോക്കുക. നിങ്ങള്‍ നാശകാരികളായിക്കൊണ്ട്‌ ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കരുത്‌.

അദ്ദേഹത്തിന്‍റെ ജനതയില്‍ പെട്ട അഹങ്കാരികളായ പ്രമാണിമാര്‍ ബലഹീനരായി കരുതപ്പെട്ടവരോട്‌ ( അതായത്‌ ) അവരില്‍ നിന്ന്‌ വിശ്വസിച്ചവരോട്‌ പറഞ്ഞു: സ്വാലിഹ്‌ തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ അയക്കപ്പെട്ട ആള്‍ തന്നെയാണെന്ന്‌ നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കുന്നവരാണ്‌. അഹങ്കാരം കൈക്കൊണ്ടവര്‍ പറഞ്ഞു: നിങ്ങള്‍ ഏതൊന്നില്‍ വിശ്വസിക്കുന്നുവോ അതിനെ ഞങ്ങള്‍ തീര്‍ത്തും നിഷേധിക്കുന്നവരാണ്‌.

അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുകൊലചെയ്യുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പനയെ ധിക്കരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: സ്വാലിഹേ, നീ ദൈവദൂതന്‍മാരില്‍ പെട്ട ആളാണെങ്കില്‍ ഞങ്ങളോട്‌ നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌ ( ശിക്ഷ ) ഞങ്ങള്‍ക്ക്‌ നീ കൊണ്ടുവാ.
അപ്പോള്‍ ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്ന്‌ വീണ്‌ കിടക്കുന്നവരായിരുന്നു.
അനന്തരം സ്വാലിഹ്‌ അവരില്‍ നിന്ന്‌ പിന്തിരിഞ്ഞു പോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു എന്‍റെ രക്ഷിതാവിന്‍റെ സന്ദേശം എത്തിച്ചുതരികയും, ആത്മാര്‍ത്ഥമായി ഞാന്‍ നിങ്ങളോട്‌ ഉപദേശിക്കുകയുമുണ്ടായി. പക്ഷെ, സദുപദേശികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.

ഇവിടെയെല്ലാം തന്നെ ബൈബിളിലെ പോലെ കേവലം ചില കഥപറച്ചിലുകളല്ല നടക്കുന്നത്. ഓരോന്നിലും ഓരോ ഗുണപാഠങ്ങളുണ്ട്. താക്കീതുകളും.

ആദ് സമൂഹം- ചില ചിത്രങ്ങള്‍



ആദ് സമൂഹത്തെ കുറിച്ചുള്ള ചില ലിങ്കുകള്‍:-



2 comments:

  1. നന്നായിരിക്കുന്നു.... തുടരുക.

    ReplyDelete
  2. സുഹൃത്തേ ചരിത്രം പരിചിതമായിരുന്നെങ്കിലും ചിത്രങ്ങൾ ആദ്യമായി കാണുകയാണു. പോസ്റ്റിനു നന്ദി. തുടരുക.

    ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.