Monday, April 19, 2010

വംശം, പാരമ്പര്യം, ജനത- വംശവറിയും

നോഹയുടെ സന്തതി പരമ്പരകള്‍ അവരില്‍ നിന്നുള്ള സമൂഹവും (ബൈബിള്‍ പണ്ഡിതന്മാരില്‍ നിന്നും) -

നോഹയുടെ സമൂഹം ബാബിലോണിയയിലായിരുന്നു, അവിടെ ഏഴാം മാസം പതിനേഴാം തിയ്യതി പെട്ടകം അരരാത്ത് പര്‍വ്വതത്തില്‍ ഉറച്ചെന്നാണ് ബൈബിള്‍ പറയുന്നത്. പിന്നീടുണ്ടായ വംശാവലികളില്‍ നിന്നുമുണ്ടായ ജനസമൂഹങ്ങളുടെ പരമ്പര ഇങ്ങിനെ-

നോഹയുടെ മൂന്നു പുത്രന്മാര്‍ ശേം, ഹാം, യാഫെത്ത് എന്നവര്‍

യാഫെത്തിന്റെ സന്തതി പരമ്പരകള്‍,
Genesis 10:2-5
യാഫത്ത്- ഗ്രീക്ക്, ആര്യന്മാര്‍മാരുടെ പിതാവായാണു ഗണിക്കുന്നത്.

ഗോമെര്‍ - കരിങ്കടലിന്നടുത്തുള്ള ആളുകള്‍, ജര്‍മന്‍, വെയില്‍സ്
മാഗോഗ്, - ജോര്‍ജ്ജിയ
മാദായി -മെഡെസ്( ഇറാന്റെ ഒരു ഭാഗം- ഇന്ത്യന്‍ ആര്യ വംശജര്‍)
യാവാന്‍ - ഗ്രീക്ക്, സൈപ്രസ്സ്
തൂബല്‍ - റഷ്യ, സൈബീരിയയിലെ ടബോള്‍സ്ക്.
മേശെക്- റഷ്യയിലെ മോസ്കോ
തീരാസ്- താരിക്കന്‍സ്- ഇറ്റലിയിലാണെന്നു ഊഹിക്കുന്നു.

ശാമിന്റെ സന്തതി പരമ്പരകള്‍,
Genesis 10:21-31

ഏലാം- പേര്‍ഷ്യക്കാര്‍ ( ഇറാന്)
അശ്ശൂര്‍ - അസ്സീരിയക്കാര്‍
അര്‍പ്പക്ഷാദ് – ഇസ്രായെല്‍ , ജോര്‍ദാന്,സിറിയ, അറബ്( ഇസ്മാഈലിയര്)
ലൂദ് – ലിഡിയക്കാര്‍
അരാം – അരാമിയക്കാര്‍

ഹാമിന്റെ സന്തതി പരമ്പര-
Genesis 10:6-20

കൂശ് - തെക്കെ അറേബിയ, തെക്കെ ഈജിപ്ത്, സുഡാന്‍, എത്യോപ്യ
മിസ്രയീം - ഈജിപ്ത്, ആഫ്രിക്ക
പൂത്ത്- ലിബിയ

കനാന്‍ - ഹാം എന്ന തന്റെ പുത്രന്‍ വീഞുകുടിച്ച് മത്തായി നഗ്നനായി കിടന്നപ്പോള്‍ നഗ്നത കണ്ടതില്‍ ശാപം കൊടുത്ത തന്റെ പേരക്കുട്ടിയായ കനാന്റെ സമൂഹമേതെന്നറിയുമോ?

മറ്റേതുമല്ല- പലസ്തീന്‍- ഒരു അച്ചന്‍ ചെയ്തതില്‍ ശാപം ഏറ്റുവാങ്ങാന്‍ യഹോവയുടെ കൃപാലു നോഹയുടെ കോപമേറ്റുവാങ്ങാനും അത് ഇന്നും കുതിരകയറാന്‍ ന്യായീകരണം ഉണ്ടാക്കിയെടുക്കുകയും ചെയ്ത കാരുണ്യവാനായ യഹോവ സമ്മാനിച്ച നാട്.

ഒരു പഴം തിന്നതിന്നു പുത്രനെ വരെ ഇറക്കി ആദമിന്റെ പാപത്തെ ഏറ്റെടുത്ത ദൈവം ഈ ശാപം ഏറ്റെടുക്കാന്‍ ആരെയിറക്കും.


നടപ്പാക്കുന്നത് ദൈവ നിയമം ആരും ചോദിക്കരുത്-

3 comments:

 1. ബൈബിളിലെ ഒരു വചനം നിറവേറിയതിണ്റ്റെ ബാക്കി പത്രം.. !!!

  ReplyDelete
 2. അപ്പൊകലിപ്തോയുടെ "തേവിടിശ്ശി" വിളിയുടെ മറുപടി ഒന്ന് വായിച്ചു നോക്കൂ... സ്വന്തം മതവിശ്വസ്സത്തെ പ്രതിരോധിക്കുവാനാണ് അപ്പൊകലിപ്തോ "തേവിടിശ്ശി" എന്ന വാക്ക് ഉപയോഗിച്ചത്...

  http://kshamahere.blogspot.com/2010/04/blog-post_26.html

  ReplyDelete
 3. സന്തോഷ്-
  ബ്ലോഗിലെ എല്ലാ കമെന്റിനും മറുപടി എന്റെ ജോലിയല്ല, ഇവിടെ മുകളില്‍ ഒരു വിഷയമാണ് ഞാന്‍ കൈകാര്യം ചെയ്യുന്നത്. ഏതെങ്കിലും ബ്ലോഗിലെ എന്റെതല്ലാത്ത ഒരു കമെന്റിന്റെ ഉത്തരവാദിത്തം എനിക്കില്ലല്ലോ- എല്ലാ ക്രൈസ്തവരുടെയും ഉത്തരവാദിത്തം സന്തോഷിനോ മതത്തിനോ ഉണ്ടോ

  ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.