Thursday, April 15, 2010

പ്രപഞ്ചത്തിനെത്ര വയസ്സായി?!!!


ഈ പ്രപഞ്ചം എന്നാണുണ്ടായത്?
ശാസ്ത്രമെന്തു പറയുന്നു എന്നല്ല ഞാന്‍ ചോദിക്കുന്നത്? ശാസ്ത്രത്തിനിന്നും ചില നിഗമനങ്ങള്‍ക്കപ്പുറം ഒന്നും പറയാന്‍ കഴിഞ്ഞിട്ടില്ല. പ്രകാശത്തിന്റെ സഞ്ചാരദൂരം ആയിരത്തിയഞ്ഞൂറ് കോടി പ്രകാശവര്‍ഷമെന്നതിനാല്‍ പ്രപഞ്ചത്തിനും ആ പ്രായം കൊടുക്കുക മാത്രമാണ് ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്നത്. പക്ഷെ, ഒരു ബൈബിള്‍ വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് ഇതൊരു വലിയ പ്രശ്നമല്ല. കാരണം രാവിലെയും വൈകുന്നേരവുമുള്ള ആറു ദിവസങ്ങളില്‍ അഞ്ചാം ദിവസം മുതല്‍ തുടങ്ങി ആദം മരിക്കുന്നത് തന്റെ 930-ആമത്തെ വയസ്സിലാണു. അന്നു തുടങ്ങിയ വയസ്സു കണക്കുകൂട്ടല്‍ ഏകദേശം യേശുവോളമെത്തുന്നു. പിന്നീടവിടുന്നിങ്ങോട്ട് കലണ്ടര്‍ നോക്കിയാല്‍ നമുക്കു കണക്കു കൂട്ടിയെടുക്കാവുന്നതല്ലേയുള്ളൂ.

അതിനാല്‍ തന്നെ ഇന്നേവരെ അങ്ങിനെ ഒരു കണക്കു കൂട്ടല്‍ നടന്നിട്ടില്ല എന്നാരും കരുതരുത്. കാരണം പ്രമുഖ ക്രൈസ്തവ പണ്ഡിതനായിരുന്ന ജയിംസ് അഷര്‍ പ്രശസ്തനായത് ബൈബിളിന്റെ വെളിച്ചത്തില്‍ പ്രപഞ്ചത്തിന്റെ കാലനിര്‍ണ്ണയം നടത്തിയതിനാലായിരുന്നു. ഇതിന്നടിസ്ഥാനത്തില്‍ ഒരു കലണ്ടര്‍ വരെ അദ്ധേഹം രൂപപ്പെടുത്തി. Annals of the World എന്ന രണ്ട് വോളിയങ്ങളുള്ള തന്റെ പുസ്തകത്തിലാണു ഇക്കാര്യം വിശദീകരിക്കുന്നത്.

ബൈബിളിലെ വംശാവലിയെ കുറിച്ച് വിശദമായ പഠനം നടത്തിയ അദ്ദേഹം പ്രപഞ്ചത്തിനു വയസ്സു നിശ്ചയിച്ചു. അതാകട്ടെ വളരെ കൃത്യതയാര്‍ന്ന, സമയം വരെ വ്യക്തമാക്കിയും. കൃസ്തുവിന്നു മുമ്പ് October 23, 4004 B.C രാവിലെയാണു ഒമ്പത് മണിക്കാണ് പ്രപഞ്ചമുണ്ടായത്.
മാത്രമല്ല, പിന്നീട് ഭൂമിയില്‍ നടന്ന ഓരോ കാര്യങ്ങളുടെയും കാലം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

4004 BC - പ്രപഞ്ചം
2348 BC - നോഹയുടെ പ്രളയം
1921 BC - അബ്രഹാമിന്റെ ദൈവ വിളി
1491 BC - ഈജിപ്തില്‍ നിന്നുള്ള മോശയുടെ പാലായനം
1012 BC - ജെറൂസലേമിലെ ആരാധനാലയ നിര്‍മ്മാണം
586 BC - ബാബിലോണിയന്‍ ആക്രമണം
4 BC - ജീസസിന്റെ ജനനം

എന്നിവയെല്ലാം വളരെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പിന്നീട് പഠനം നടത്തിയ മറ്റു പണ്ഡിതരാകട്ടെ വര്‍ഷത്തില്‍ ചില മാറ്റങ്ങള്‍ കണ്ടെത്തി. അവരുടെ പഠനങ്ങളും ബൈബിളിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു.

മറ്റൊരു ബൈബിള്‍ ശാസ്ത്രജ്ഞനായിരുന്ന ജോണ്‍ ലൈറ്റ്ഫുട്ട് പഠനം നടത്തി കണ്ടെത്തിയത് 3929 BC യിലാണു പ്രപഞ്ചം ഉണ്ടായത് എന്നാണ്. ജോണും ചില്ലറക്കാരനല്ല, കേംബ്രിഡ്ജ് യൂണിവേര്‍സിറ്റിയുടെ വൈസ് ചാന്‍സിലര്‍ ആയിരുന്ന ആളാണ്.

ഇവരെ കൂടാതെ ബൈബിള്‍ വെളിച്ചത്തില്‍ പ്രപഞ്ചത്തിന്റെ പ്രായം നിര്‍ണ്ണയിച്ച പ്രമുഖരും കാലയളവും താഴെ കൊടുക്കുന്നു.
ഇംഗ്ലീഷ് ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന ബെഡെ കണക്കാക്കിയത് 3952 BC എന്നായിരുന്നുവെങ്കില്‍ സ്കാലിഗര്‍ 3949 BC എന്നും ജര്‍മന്‍ ആസ്റ്റ്രോണമര്‍ ജോഹന്നസ് കെപ്ലെര്‍ 3992 BC എന്നു കണക്കുകൂട്ടിയെടുത്തു.

ഇതിനേക്കാളെല്ലാം നാം അറിയുന്ന പ്രശസ്തനായ സര്‍ ഐസക്‍ ന്യൂട്ടന്‍ 4000 BC യാണ് പ്രപഞ്ചത്തിന്റെ പ്രായമെന്ന് ബൈബിളിന്റെ അടിസ്ഥാനത്തില്‍ വിശ്വസിച്ചു എന്നു പറഞ്ഞാല്‍ ?

ബൈബിള്‍ ദൈവവചനമായി കരുതിയാല്‍ ഏത് ഐസക് ന്യൂട്ടനും തെറ്റു പറ്റുമെന്നതിനു വേറെ തെളിവെന്തിന്?

പഴയ കാലമല്ലെ, ചെറിയ പിശകല്ലാമുണ്ടാവില്ലെ എന്ന നിലക്ക് ഒരു അയ്യായിരം വര്‍ഷം കൂടി വക വച്ച് കൊടുത്താലും 1500 കോടി പ്രകാശ വര്‍ഷവും ഈ വര്‍ഷവും തമ്മിലുള്ള വ്യത്യാസമെത്രയായിരിക്കും?

ഈ വ്യത്യാസമാണ് ബൈബിള്‍ ദൈവവചനമാകാനുള്ള സാധ്യതയും.

24 comments:


 1. പ്രകാശത്തിന്റെ സഞ്ചാരദൂരം ആയിരത്തിയഞ്ഞൂറ് കോടി പ്രകാശവര്‍ഷമെന്നതിനാല്‍ പ്രപഞ്ചത്തിനും ആ പ്രായം കൊടുക്കുക മാത്രമാണ് ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്നത്.


  Light year is Not a unit of time! Its the distance travelled by light in one year !!
  = 9.4607E12 km (5.88 * 10E12 miles or 63,240 AU)

  പ്രകാശ വർഷം എന്നത് ദൂരം അളക്കാനുള്ള ഒരു യൂണിറ്റാണ് കാട്ടിപ്പരുത്തീ, അല്ലാതെ അതിൽ വർഷം എന്നുള്ളതുകൊണ്ട് അത് പ്രായം (time) അളക്കാനുള്ള ഒന്നല്ല..

  കാട്ടിപ്പരുത്തിയുടെ സയൻസ് വിജ്ഞാനം അപാരം !! പോസ്റ്റുകളുടെ ഗുണനിലവാരമറിയാൻ ഇനി കൂടുതൽ വായിക്കണ്ടല്ലോ :)

  ReplyDelete
 2. ajex-

  The age of the universe is the time elapsed between the Big Bang and the present day. Current theory and observations suggest that the universe is 13.75 ±0.17 billion years old.

  even though its limited to the time of light year as we cant able to go beyond the light.

  ReplyDelete
 3. I would like to know, according to Quran, what is the age of universe?

  ReplyDelete
 4. The age of the universe is the time elapsed between the Big Bang and the present day. Current theory and observations suggest that the universe is 13.75 ±0.17 billion years old.


  ഇത് വിക്കീപീഡിയ പറഞ്ഞതാണെന്ന് മനസിലായി.

  even though its limited to the time of light year as we cant able to go beyond the light.

  കാട്ടിപ്പരുത്തി ഇവിടെ എന്താണു പറയാൻ ഉദ്ദേശിച്ചത് എന്ന് മനസിലായില്ല. ഒന്നുകൂടി വിശദമാക്കാമോ ?


  പഴയ കാലമല്ലെ, ചെറിയ പിശകല്ലാമുണ്ടാവില്ലെ എന്ന നിലക്ക് ഒരു അയ്യായിരം വര്‍ഷം കൂടി വക വച്ച് കൊടുത്താലും 1500 കോടി പ്രകാശ വര്‍ഷവും ഈ വര്‍ഷവും തമ്മിലുള്ള വ്യത്യാസമെത്രയായിരിക്കും?


  ഇതും കാട്ടിപ്പരുത്തി തന്നെ പറഞ്ഞതല്ലേ ?

  ReplyDelete
 5. ajex-

  സമയം, ദൂരം, വേഗത പരസ്പര ബന്ധിതമായ കാര്യങ്ങളാണു. അവ പരസ്പരം ഗണിക്കാവുന്നതു മാത്രം.

  ഇവിടെ ഫിസിക്സ് അല്ല വിഷയം. കാട്ടിപ്പരുത്തിക്ക് ചിലപ്പോള്‍ തെറ്റു പറ്റാം, അത് തിരുത്താവുന്നതെ ഉള്ളൂ, ഞാന്‍ വേദഗ്രന്ഥമൊന്നുമല്ലല്ലോ!!!

  ReplyDelete
 6. മി | Mi

  ഖുര്‍‌ആനില്‍ കാലത്തിന്റെ ഒരളവും കൊടുക്കുന്നില്ല, അത് പഠിപ്പിക്കേണ്ട ബാധ്യതയും ഖുര്‍‌ആന്‍ ഏറ്റെടുത്തിട്ടില്ല. അക്കാര്യങ്ങള്‍ കണ്ടെത്താനുള്ള വിവേകമാണു മനുഷ്യനു നല്‍കിയിട്ടുള്ളത്?

  ReplyDelete
 7. കാട്ടിപ്പരുത്തിക്ക് ചിലപ്പോള്‍ തെറ്റു പറ്റാം

  പ്രപഞ്ചത്തിനെത്ര വയസ്സായിട്ടുണ്ടാവും എന്ന ചോദ്യത്തിനുമുന്നില്‍ കാട്ടിപ്പരുത്തിക്കും തെറ്റുപറ്റാം, വേദഗ്രന്ധങ്ങള്‍ക്കും തെറ്റുപറ്റാം. രണ്ടുമതെ‌ - മനുഷ്യനാണ് , മാനുഷികമാണ്. സാരമില്ല
  അത് തിരുത്താവുന്നതെ ഉള്ളൂ,

  ഇവിടെ ഫിസിക്സ് അല്ല വിഷയം

  ശരിയാണ്. ഇവിടെ ഒരു വേദപുസ്തകത്തിലെ തെറ്റുകളാണ് വിഷയം. ഈ പോസ്റ്റില്‍ കാട്ടിപ്പരുത്തി പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. കാര്‍ബണ്‍ പരിശോധന, ഫോസില്‍ തെളിവുകള്‍, ശിലകളിലുള്ള പരിശോധന എന്നിവ വഴി ഭൂമിക്കു തന്നെ സുമാര്‍ 4,50,00,00,000 വര്‍ഷം ( നാനൂറ്റിചില്വാനം കോടി ) വയസ്സുണ്ടെന്ന് ആധുനികശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അതിനെതിരെ വേദപുസ്തകങ്ങളില്‍ നിന്നും തെളിവുകള്‍ നിരത്തുന്നത് ദയനീയമാണ്, അപഹാസ്യമാണ്, ഒഴിവാക്കേണ്ടതാണ്.

  ഇനി അല്പം ഓഫ്.

  പ്രപഞ്ചം 14,99,99,70,000 വര്‍ഷവും ഭൂമി 4,49,99,70,000 വര്‍ഷവും ജീവിച്ചു തീര്‍ന്നപ്പോഴാണ് തങ്ങള്‍ക്ക് ഒരു വൈതാളികനെ വേണമെന്ന് ഇവര്‍ക്ക് തോന്നിയതെന്നത് വിചിത്രം തന്നെ.

  ReplyDelete
 8. വേദഗ്രന്ധങ്ങള്‍ അല്ല
  വേദഗ്രന്ഥങ്ങള്‍ എന്നാണ് ഉദ്ദേശിച്ചത്

  ReplyDelete
 9. അരുണ്‍-

  ഇതൊരു കൃസ്ത്യന്‍ മുസ്ലിം ചര്‍ച്ച, രണ്ട് കൂട്ടരും ദൈവത്തില്‍ ദൈവിക ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുന്നു, എന്റെ യുക്തിവാദമെന്ന ഒരു ബ്ലോഗുണ്ടല്ലോ? അവിടെ നിങ്ങള്‍ക്ക് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം. ഏത് യുക്തിവാദിക്കും അവീടെയിട്ട ഏത് വിഷയവുമായും സം‌വദിക്കാം.

  അതിനെതിരെ വേദപുസ്തകങ്ങളില്‍ നിന്നും തെളിവുകള്‍ നിരത്തുന്നത് ദയനീയമാണ്, അപഹാസ്യമാണ്, ഒഴിവാക്കേണ്ടതാണ്.

  അരുണ്‍ ഇവിടെ എന്താണുദ്ദേശിക്കുന്നതെന്ന് അനിക്കു മനസ്സിലായില്ല. ഈ കണ്ടെത്തെലുകള്‍ക്ക് മുമ്പ് ബൈബിളിന്റെ അടിസ്ഥാനത്തില്‍ ചില പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ പോലും എത്തിചേര്‍ന്ന ചില നിഗമനങ്ങളെ കുറിച്ച് സൂചിപ്പിക്കുകയാണു ഞാന്‍ ചെയ്തത്. കണ്ടത്തലുകള്‍ക്കെതിരില്‍ ആരെങ്കിലും വാളെടുത്തു എന്ന്‍ ഞാന്‍ പരാമര്‍‌ശിച്ചിട്ടില്ല,

  ഇനി ഞാന്‍ ബൈബിളിനെ വിമര്‍ശിച്ചതിനെ കുറിച്ചാണെങ്കില്‍ അരുണിനെ പോലെ ഒരു വിശ്വാസമില്ലാത്തവര്‍ ഇതില്‍ ഇത്ര ബേജാറാവുന്നതെന്തിന്? ക്രൈസ്തവര്‍‌ക്ക് ബൈബിള്‍ ഒരു വേദഗ്രന്ഥമാണെന്നത് വിശ്വാസത്തിന്റെ അടിസ്ഥാനമെന്നിരിക്കെ, അതിനെ വിമര്‍‌ശിക്കാനുള്ള എന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ്

  ReplyDelete
 10. പ്രിയ കാട്ടിപ്പരുത്തീ നിങ്ങളുടെ വാക്കുകള്‍ ഒരു ക്രിസ്ത്യന്‍ വിശ്വാസിയെ എത്ര വിഷമിപ്പിക്കുമെന്നു നിങ്ങള്ക്ക് ആലോചിക്കാന്‍ കഴിയുന്നില്ല ...
  എന്നാല്‍ ജബ്ബാര്‍ മാഷ്‌ എന്തെങ്കിലും പറയുമ്പോഴേക്കും പലര്‍ക്കും പൊള്ളുന്നു ....
  ചിന്തിക്കുക ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉണ്ട്......

  ReplyDelete
 11. ക്രിസ്ത്യന്‍ വിശ്വാസം അനുസ്സരിച്ച് ക്രിസ്തുവിന്റെ അവസാന പ്രാര്‍ത്ഥന "ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ" എന്നായതുകൊണ്ട് വലിയപ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതകുറവാണ്.

  ReplyDelete
 12. മുഹമദ് ഷാൻ-
  അങ്ങിനെ എന്റെ ഒരു പോസ്റ്റ് വായിക്കുമ്പോഴേക്ക് വിഷമം തോന്നുകയും ഇല്ലാതാവുകയും ചെയ്യുന്ന ഒരു വിശ്വാസമാൺ ക്രൈസ്തവവർക്കുള്ളതെന്ന് ഒരു വിശ്വാസവുമില്ല. തനിക്ക് ഒരു വിശ്വാസവമില്ല എന്ന് പ്രൊഫൈലിൽ പ്രഖ്യാപിച്ച നിങ്ങളുടെ ഈ അഭിപ്രായത്തെ കണക്കിലെടുക്കാൻ അല്പം പ്രയാസമുണ്ട്.

  ഇനി ജബ്ബാറിൻ ജബ്ബാറിന്റെ വിശ്വാസമില്ലായ്മയും പ്രചരിപ്പിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യാൻ ഞാൻ ആളല്ല. അയാളുടെ ബ്ലോഗിനെയും ഞാൻ ഖണ്ഡിച്ച് ബ്ലോഗ് ഇട്ടിട്ടുണ്ടല്ലോ

  ReplyDelete
 13. ക്ഷമ-
  ഞാൻ ഈ ബ്ലോഗ് തുടങ്ങുന്നതിൽ പോകുന്ന ക്ഷമയുള്ളവരുണ്ടെങ്കിൽ അങ്ങ് പോകട്ടേന്ന്

  ReplyDelete
 14. കാട്ടിപ്പരുത്തിയുടെ വക ശാസ്ത്ര ബ്ലോഗോ??? എന്ന് വിചാരിച്ചു വന്നതാണ്.. വന്നപ്പോള്‍ മനസ്സിലായി പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നിറച്ച താണെന്ന് ! :-) ഹഹ!

  ReplyDelete
 15. ഖുര്‍ആന്‍ പരിഭാഷകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍, വിവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഇസ്‌ലാമിക കേരളത്തിലെ പ്രശസ്ത പണ്ഡിതനായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ രചനകളുടെയും പ്രഭാഷണങ്ങളുടെയും ഒരു ഡിജിറ്റല്‍ സമാഹാരമാണ് ഈ വെബ്സൈറ്റിലൂടെ ലക്ഷ്യമിടുന്നത്. ശബാബ്, അല്‍ മനാര്‍, സ്നേഹസംവാദം തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, ചോദ്യോത്തര പംക്തികള്‍, മറ്റു ലേഖനങ്ങള്‍, അദ്ദേഹം രചിച്ച പുസ്തകങ്ങള്‍, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എന്നിവ വിവിധ ഡിജിറ്റല്‍ രൂപങ്ങളില്‍ ഈ വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. ആനുകാലിക വിഷയങ്ങളെ അപഗ്രഥിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പുതിയ ലേഖനങ്ങളും പഠനങ്ങളും ഈ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്.

  ഈ വെബ്സൈറ്റ് അതിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ്. ലേഖനങ്ങളുടെയും, പുസ്തകങ്ങളുടെയും ഡിജിറ്റല്‍ വല്കരണം പൂര്‍ത്തിയാവുന്ന മുറക്ക് ഈ വെബ്സൈറ്റിലേക്ക് കൂട്ടി ചേര്‍ക്കുന്നതായിരിക്കും.

  മലയാളത്തില്‍ ഇസ്‌ലാമിക സോഫ്റ്റ്‌വെയറുകളും സേവനങ്ങളും നിര്‍മിക്കുന്നതിനായി സ്ഥാപിതമായ ഹുദാ ഇന്‍ഫോ സോലുഷന്‍സ് ( http://www.hudainfo.com/ ) ആണ് ഈ വെബ്സൈറ്റ് ഒരുക്കിയിട്ടുള്ളത്. Web Address : http://hameedmadani.hudainfo.com

  ReplyDelete
 16. കാട്ടിപ്പരുത്തി ശാസ്ത്രമൊന്നുമറിയാത്ത ഒരു പാവമാണന്നേ- ബിജു അങ്ങ് ക്ഷമി!!

  ReplyDelete
 17. "കാട്ടിപ്പരുത്തി ശാസ്ത്രമൊന്നുമറിയാത്ത ഒരു പാവമാണന്നേ- ബിജു അങ്ങ് ക്ഷമി!!"

  ശാസ്ത്രമൊന്നുമറിയാത്ത പാവം ആണെങ്കില്‍ ദയവ് ചെയ്ത് ഇതുപോലുള്ള വിഡ്ഢിത്തങ്ങള്‍ ശാസ്ത്രത്തിന്റെ
  ലേബലില്‍ പോസ്റ്റ്‌ ചെയ്യരുതെന്ന്‍ അപേക്ഷിക്കുന്നു
  കഷ്ടപ്പെട്ട് ഇക്കാര്യങ്ങള്‍ എല്ലാം കണ്ടുപിടിച്ച ശാസ്ത്രകാരന്മാരെ ദയവ് ചെയ്തു അപമാനിക്കരുത്

  ReplyDelete
 18. ഈ സംവാദത്തില്‍ എനിക്കൊരുകാര്യം മനസിലായി ,രണ്ടു വിഭാഗവും പറയുന്നത് ഒരു കാര്യം മാത്രം .........
  താന്‍ ആരാണെന്ന് തനിക്കറിയാന്‍ മേലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാണെന്ന്,തനിക്ക് ഞാന്‍ പറഞ്ഞുതരാം താന്‍ ആരാണെന്ന്, എന്നിട്ട് ഞാന്‍ ആരാണെന്ന് എനിക്കറിയാമോ താന്‍ എന്നോട് ചോദിക്ക് അപ്പൊ തനിക്ക് ഞാന്‍ പറഞ്ഞുതരാം താനാരാണെന്നും ഞാന്‍ ആരാണെന്നും .....
  മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത്?...........ഇത് തീരുമാനിക്കൂ ആദ്യം .....

  ReplyDelete
 19. :)
  കാട്ടിപരുത്തി....
  നന്നായി മാഷുടെ വിലയിരുത്തലുകള്‍..ഇതൊരു ചര്ച്ചയായി എടുത്താല്‍ മതി. ആരും വേദനിക്കേണ്ടതില്ല ഇതില്‍.
  @sha
  ആദ്യം ഉണ്ടായത് കോഴിയാണ്.ദൈവം ആദ്യം ജീവജാലങ്ങളെ സ്ര്യഷ്ടിച്ചു .പിന്നീട് അവ പെറ്റ് പെരുകി. :)

  ReplyDelete
 20. This comment has been removed by a blog administrator.

  ReplyDelete
 21. മാന്യത ഏത് മുക്കുവനും നല്ലതാണു

  ReplyDelete
 22. ആദ്യമുണ്ടായത് ഉണ്മയാണ് ( ജീവൻ). അതിനുശേഷം കോഴി. പിന്നെ മുട്ട. ജീവൻ-കോഴി-മുട്ട. ജീവനുള്ള കോഴി മുട്ട. അതിങ്ങനെ ചുറ്റിത്തിരിയുന്നു.

  ReplyDelete
 23. ഹ..ഹ ..ഈ കണക്കുകള്‍ എനിക്ക് ഇഷ്ടപ്പെട്ടു.... എന്നാല്‍ അല്‍പ്പം കൂടി വിചിത്രമായ കണക്ക് ഞാന്‍ അവതരിപ്പിക്കാം

  ശ്രീകൃഷ്ണന്‍റെ സ്വര്‍ഗാരോഹണത്തോടെയാണ് കലിയുഗം തുടങ്ങുന്നത് എന്നാണ് വേദങ്ങളിലെയും ഹൈന്ദവ പുരാണങ്ങളിലെയും പരാമര്‍ശം.

  ക്രിസ്തുവിന് മുമ്പ് 3102-ആം ആണ്ട് ഫെബ്രുവരി 18ന് (17ന് രാത്രി 12.00 മണിക്ക്) ആണ് കലിയുഗാരംഭം എന്നാണ് സൂര്യസിദ്ധാന്തം വച്ചുള്ള കണക്ക് കൂട്ടല്‍.

  അതായത് 2010 ഫെബ്രുവരി 18 ആയപ്പോള്‍ കലിയുഗം 5112 വര്‍ഷങ്ങള്‍ പിന്നിട്ടു എന്നു ഹിന്ദു പുരാണം പറയുന്നു. സിദ്ധാന്ത പ്രകാരം കലിയുഗം 432000 വര്‍ഷങ്ങള്‍ ആണ് അതായത് കലിയുഗത്തില്‍ ഇനി 426888 വര്‍ഷങ്ങള്‍ ബാക്കി... കലിയുഗം അവസാനിക്കുന്നതിനൊപ്പം ഭൂമിയിലെ ഇന്നുള്ള എല്ലാ ജീവജാലങ്ങളും അവസാനിക്കും എന്നും ഹിന്ദു പുരാണം പറയുന്നു.

  ഹിന്ദു പുരാണ പ്രകരാം ദ്വാപരയുഗം 432000 X 2 = 864000 വര്‍ഷങ്ങളും,തേത്രായുഗം 432000 X 3 = 1296000 വര്‍ഷങ്ങളും, കൃതയുഗം 432000 X 4 = 1728000 വര്‍ഷങ്ങളും ചേര്‍ന്ന് കലി,ദ്വാപര,ത്രേതാ,കൃതയുഗങ്ങള്‍ ചേര്‍ന്നുള്ള ഒരു മഹായുഗമായ 4320000 വര്‍ഷം ആണ് ഭൂമിയിലെ ജീവജാലങ്ങളുടെ ആയുസ്സ് എന്നും പറഞ്ഞിരിക്കുന്നു... അതായത് ഭൂമിയില്‍ ജീവനന്റെ സാന്നിദ്ധ്യം കണ്ടിട്ട് 3,888,000 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്ന് ഹിന്ദു പുരാണം പറയുന്നു.... ഇനി അവ നശിക്കാന്‍ 426888 വര്‍ഷങ്ങള്‍ ബാക്കി ഉണ്ടെന്നും....

  എന്താ കണക്ക് രസകരമല്ലേ??

  ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.