Thursday, April 29, 2010

ബൈബിളിലെ അബ്രഹാമിന് എങ്ങിനെ പ്രവാചകപിതാവാകാനാകും?

ദൈവത്തില്‍ നിന്നും നല്‍കുന്ന വിശേഷങ്ങള്‍ കേവലം ഒരു പേരുകളാകരുത്- അത് വഹിക്കുവാന്‍ അര്‍ഹതയുള്ളവര്‍ മാത്രമാണ് ആ ബഹുമതിക്ക് അര്‍ഹരാവുകയുള്ളൂ. ആ വിഷേഷണങ്ങള്‍ അവരുടെ ചരിത്രങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഉണ്ടായേ മതിയാകൂ. ബൈബിള്‍ അബ്രഹാമിനു നല്‍കുന്നത്
1. അതിന്റെ ശേഷം അബ്രാമിന്നു ദര്‍ശനത്തില്‍ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍അബ്രാമേ, ഭയപ്പെടേണ്ടാ; ഞാന്‍ നിന്റെ പരിചയും നിന്റെ അതി മഹത്തായ പ്രതിഫലവും ആകുന്നു. Gen/ Ch 15
എന്നാണ്. ദൈവം പരിചയാകുന്ന അബ്രഹാമിന്റെ പ്രവര്‍ത്തനങ്ങളില്‍ ആ ഗുണവശങ്ങളുണ്ടായെ മതിയാകൂ.
കഴിഞ്ഞ ചില പോസ്റ്റുകളില്‍ ഞാന്‍ പ്രവാചകചരിത്രങ്ങള്‍ ഖുര്‍‌ആനിന്റെയും ബൈബിളിന്റെയും വെളിച്ചത്തില്‍ എടുത്ത് കൊടുക്കുകയായിരുന്നു, അങ്ങിനെ ചെയ്യാനുള്ള പ്രധാന കാരണം സാധാരണ ഉന്നയിക്കുന്ന ഒരാരോപണമാണു ഖുര്‍‌ആന്‍ ബൈബിളിന്റെ തുടര്‍ച്ചയോ കോപ്പിയോ ആണെന്ന്. പ്രവാചക ചരിത്രങ്ങളിലെ പേരുകളിലെയും സംഭവങ്ങളിലെ സാമ്യതക്കപ്പുറം അവയുടെ വിവരണങ്ങള്‍ കടലയും കടലുമാണ്.
ഈ പോസ്റ്റില്‍ ഞാന്‍ ഖുര്‍‌ആനിലെ അബ്രഹാമിനെയും ബൈബിളിലെ ഇബ്രാഹീം നബിയെയും ഒന്ന് താരതമ്യം ചെയ്യുന്നു. കാരണം അബ്രഹാമില്‍ നിന്നാണ് ക്രൈസ്തവ്രര്‍ അംഗീകരിക്കുന്ന എല്ലാ പ്രവാചകരുടെയും തുടക്കം. അങ്ങിനെയുള്ള ഒരു പ്രവാചകനെ കേവലം ഒരു സാധാരണ കണ്ണിലൂടെ വിശ്വാസികള്‍ക്ക് കാണുവാന്‍ പ്രയാസമുണ്ട്. അദ്ദേഹം മാനവതയുടെ വഴികാട്ടിയാണു. വഴിതന്നെ വളഞ്ഞാല്‍ വഴിനടക്കുന്നവര്‍ വളവളയും.
2. അപ്പോള്‍ യോശുവ സര്‍വ്വ ജനത്തോടും പറഞ്ഞതെന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേറഹ് പണ്ടു നദിക്കക്കരെ പാര്‍ത്തു അന്യദൈവങ്ങളെ സേവിച്ചു പോന്നു. (Joshua/Ch 24)

തന്റെ പിതാവ് അന്യ ദൈവങ്ങളെ ആരാധിക്കുന്നതിനെ അബ്രഹാം എങ്ങിനെ പ്രതികരിച്ചു. ബൈബിള്‍ ഒന്നും പറയുന്നില്ല. തന്റെ പിതാവിനോട് ഏക ദൈവത്തെ ആരാധിക്കുവാന്‍ ഉപദേശിക്കുന്നില്ല എന്നു മാത്രമല്ല, തന്റെ യാത്രയിലുടനീളം പിതാവിന്റെ സാന്നിദ്ധ്യം കാണാം.
എന്നാല്‍ ഖുര്‍‌ആന്‍ ഇബ്രാഹീം നബിയുടെ ചരിത്രം തുടങ്ങുന്നത് തന്നെ നോക്കുക-

വേദഗ്രന്ഥത്തില്‍ ഇബ്രാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.
അദ്ദേഹം തന്‍റെ പിതാവിനോട്‌ പറഞ്ഞ സന്ദര്‍ഭം , എന്‍റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക്‌ യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന്‌ ആരാധിക്കുന്നു.? എന്‍റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക്‌ വന്നുകിട്ടിയിട്ടില്ലാത്ത അറിവ്‌ എനിക്ക്‌ വന്നുകിട്ടിയിട്ടുണ്ട്‌. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ. ഞാന്‍ താങ്കള്‍ക്ക്‌ ശരിയായ മാര്‍ഗം കാണിച്ചുതരാം. എന്‍റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്‌. തീര്‍ച്ചയായും പിശാച്‌ പരമകാരുണികനോട്‌ അനുസരണമില്ലാത്തവനാകുന്നു.
എന്‍റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്‍റെ മിത്രമായിരിക്കുന്നതാണ്‌. (ഖു:19-41-45)
എല്ലാ പ്രവാചകരുടെയും പ്രധാന ദൗത്യം കല്പനകളിലെ ഏറ്റവും പ്രധാനമായ നീ നിന്റെ ദൈവമായ ഏക ദൈവത്തെ മാത്രം ആരാധിക്കുക എന്ന കല്പനക്കെതിരാണിത്.
തന്റെ ഭാര്യമാര്‍ തമ്മില്‍ പിണക്കമുണ്ടായപ്പോല്‍ സാറ പറയുന്നത് കാണുക.
ഞാന്‍ എന്റെ ദാസിയെ നിന്റെ മാര്‍വ്വിടത്തില്‍ തന്നു; എന്നാല്‍ താന്‍ ഗര്‍ഭം ധരിച്ചു എന്നു അവള്‍ കണ്ടപ്പോള്‍ ഞാന്‍ അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.
അബ്രാം സാറായിയോടുനിന്റെ ദാസി നിന്റെ കയ്യില്‍ ഇരിക്കുന്നു ഇഷ്ടം പോലെ അവളോടു ചെയ്തുകൊള്‍ക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോള്‍ അവള്‍ അവളെ വിട്ടു ഓടിപ്പോയി.
തന്റെ രണ്ട് ഭാര്യമാര്‍ തമ്മിലൂള്ള തര്‍ക്കം ഒരാള്‍ക്ക് വിട്ടുകൊടുക്കുന്ന പ്രവാചകന്‍? അതിന്റെ പരിണതിയോ? ഒരാള്‍ വീടുവിട്ടു ഇറങ്ങി പോകേണ്ടി വരുന്നു. ഒരു പ്രവാചകന് ഇതെങ്ങിനെ ബഹുമാന്യനാക്കും?
1. അബ്രാഹാം വേറൊരു ഭാര്യയെ പരിഗ്രഹിച്ചു; അവള്‍ക്കു കെതൂറാ എന്നു പേര്‍. 2. അവള്‍ സിമ്രാന്‍ , യൊക്ശാന്‍ , മെദാന്‍ , മിദ്യാന്‍ , യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു. 3. യൊക്ശാന്‍ ശെബയെയും ദെദാനെയും ജനിപ്പിച്ചു; ദെദാന്റെ പുത്രന്മാര്‍ അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവര്‍.
4. മിദ്യാന്റെ പുത്രന്മാര്‍ ഏഫാ, ഏഫെര്‍, ഹനോക്, അബീദാ, എല്‍ദാഗാ എന്നിവര്‍. ഇവര്‍ എല്ലാവരും കെതൂറയുടെ മക്കള്‍. 5. എന്നാല്‍ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിന്നു കൊടുത്തു. 6. അബ്രാഹാമിന്നു ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കള്‍ക്കോ അബ്രാഹാം ദാനങ്ങള്‍ കൊടുത്തു; താന്‍ ജീവനോടിരിക്കുമ്പോള്‍ തന്നേ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കല്‍നിന്നു കിഴക്കോട്ടു കിഴക്കുദേശത്തേക്കു അയച്ചു. 7. അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു.
അബ്രഹാമിനു മൂന്നു ഭാര്യമാരില്‍ നിന്നായി എട്ടോളം മക്കള്‍- അവര്‍ക്കൊന്നും തന്നെ തന്റെ സ്വത്തിന്റെ പങ്കു നല്‍കാന്‍ അബ്രഹാം തയ്യാറാകുന്നില്ല. ഒരു ഭാര്യയെ മറ്റൊരു ഭാര്യക്കു വേണ്ടി പുറത്താക്കാന്‍ വരെ കൂട്ടു നിന്ന അബ്രഹാം ഇവിടെ നല്ലൊരു പിതാവുമാകുന്നില്ല.

നോഹയെ പോലെ അബ്രഹാമിനെയും നമുക്ക് വംശീയനായി കാണാന്‍ കഴിയുന്നു. താന്‍ താമസിക്കുന്ന കാനോന്‍ ദേശത്തു നിന്നും തന്റെ മകന് ഒരു കന്യകയെപോലും പാടില്ലെന്നാണ് തീരുമാനം-
3. ചുറ്റും പാര്‍ക്കുംന്ന കനാന്യരുടെ കന്യകമാരില്‍നിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ, 4. എന്റെ ദേശത്തും എന്റെ ചാര്‍ച്ചക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്ഹാക്കിന്നു ഭാര്യയെ എടുക്കുമെന്നു സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തില്‍ ഞാന്‍ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും. (Genes/ Ch 24)
തെറ്റു ചെയ്ത വ്യക്തികള്‍ക്ക് പകരം ഒരു സമൂഹം മുഴുവന്‍ കുറ്റവാളികളാക്കുന്ന വംശീയത ബൈബിള്‍ ആവര്‍ത്തിക്കുന്നു.
ഇനി ധാര്‍മികതയോ, എന്താണു ബൈബിള്‍ പുണ്യപുരുഷന്മാരെ ഇത്രത്തോളം അനാദരിക്കുന്നത് എന്നു മനസ്സിലാക്കാന്‍ പ്രയാസമാണ്. നോഹയെ വീഞ്ഞു കുടിപ്പിച്ചു നഗ്നനാക്കുകയാണു ചെയ്തതെങ്കില്‍ അബ്രഹാമിനെ അര്‍ദ്ധസഹോദരിയെ വിവാഹം ചെയ്ത ആളായാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്.
12. വാസ്തവത്തില്‍ അവള്‍ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകള്‍; എന്റെ അമ്മയുടെ മകളല്ല താനും; അവള്‍ എനിക്കു ഭാര്യയായി. 13. എന്നാല്‍ ദൈവം എന്നെ എന്റെ പിതൃഭവനത്തില്‍നിന്നു പുറപ്പെടുവിച്ചപ്പോള്‍ ഞാന്‍ അവളോടുനീ എനിക്കു ഒരു ദയ ചെയ്യേണംനാം ഏതൊരു ദിക്കില്‍ ചെന്നാലും അവിടെഅവന്‍ എന്റെ ആങ്ങള എന്നു എന്നെക്കുറിച്ചു പറയേണം എന്നു പറഞ്ഞിരുന്നു.
ഇവരാണു പ്രവാചകന്റെ സൈനബുമായുള്ള വിവാഹത്തെ പരിഹസിക്കുന്നത് എന്നും ധാര്‍മികതയെ കുറിച്ച് കുറ്റപ്പെടുത്തുകയും ചെയ്യുന്നത്. അര്‍ദ്ധസഹോദരി സഹോദരി അല്ല എന്നും അവരെ വിവാഹം ചെയ്യാം എന്നും ബൈബിള്‍ പഠിപ്പിക്കുന്നുണ്ടോ? ബൈബിള്‍ തന്നെ പഠിപ്പിക്കുന്നത് നോക്കുക-
11. നിന്റെ അപ്പന്നു ജനിച്ചവളും അവന്റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്റെ സഹോദരിയല്ലോ. (Levi-Ch18)
യഹോവ നല്‍കുന്ന നിയമങ്ങളില്‍ വളരെ വ്യക്തമാണു തന്റെ അര്‍ദ്ധസഹോദരിയെ(Step-sister) വിവാഹം കഴിക്കരുതെന്ന്, ഇങ്ങിനെ ശരിയായ നിയമമിരിക്കെ എല്ലാ പ്രവാചകരെയും സ്വന്തം നിയമങ്ങള്‍ മാനിക്കാത്ത അധാര്‍മികരാക്കുന്നത് മോശയുടെ എഴുത്തുകോലോ ചരിത്ര സത്യമോ അല്ല, മറിച്ച് പ്രവാചകരുടെ മറപിടിച്ച് തങ്ങളുടെ തിന്മകളെ വെള്ള പൂശുന്ന പുരോഹിതരുടെ ചെയ്തികള്‍ മാത്രമാണ്. ഇക്കാര്യങ്ങള്‍ ദൈവിക ഗ്രന്ഥമെന്ന ഒരു ലാബെല്‍ നല്‍കി വിശ്വസിക്കാനാവശ്യപ്പെടുമ്പോള്‍ കണ്ണും ചിമ്മി വിഴുങ്ങിയാല്‍ അത് മരുന്നിന്റെ ഗുണമല്ല വിഷത്തിന്റെ ഫലമാകും ചെയ്യുക എന്ന് പറയാതിരിക്കാനാവില്ല.
മതങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തു കൂടാ എന്നത് സാംസ്കാരികമായി വളര്‍ന്ന ഒരു സമൂഹത്തോട് പറയാന്‍ കൊള്ളാവുന്ന ഒന്നല്ല, ഞാന്‍ എവിടെയും ബൈബിളില്‍ ഇല്ലാത്ത ഒരു വാക്കും എന്റെ വക കൂട്ടിയിട്ടില്ല. അങ്ങിനെ ചൂണ്ടിക്കാണികാന്‍ പലപ്പോഴും ആവശ്യപ്പെട്ടിട്ടും ആരും കാണിച്ചില്ല എന്നത് തന്നെ എന്റെ വാദത്തെ ശരി വക്കുന്നു. പല്പ്പോഴും മുസ്ലിങ്ങള്‍ക്കെതിരില്‍ വരുന്ന ആരോപണങ്ങളില്‍ ഈ നിയമം പാലിക്കപ്പെടാറുമില്ല എന്നതാണു സത്യം.
ഞാന്‍ നോഹയെയോ അബ്രഹാമിനെയോ നിന്ദിക്കുന്നില്ല. മറിച്ച് ഈ എഴുതി വച്ചതൊന്നും ദൈവത്തില്‍ നിന്നല്ല എന്നു ചൂണ്ടിക്കാണിക്കുക മാത്രമാണൂ ചെയ്യുന്നത്. ബൈബിളിന് ദൈവികത അവകാശപ്പെടാന്‍ ഒരവകാശവുമില്ല എന്നും.
എങ്കിലും ബൈബിളിനെ ദൈവിക വചനമെന്നു വിശ്വസിക്കാനുള്ള ആളുകളുടെ അവകാശത്തെ മാനിക്കുകയും അതിലെ കഥാപാത്രങ്ങള്‍ ദൈവ പ്രതിനിധികളുടെ ശരിയായ ചിത്രമാണെന്ന്‍ വിശ്വസിക്കാനുള്ള അവകാശമുണ്ടെന്ന് അംഗീകരിക്കുകയും ചെയ്യുന്നു.

നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.(ഖുര്‍‌ആന്‍)

12 comments:

  1. പ്രിയ കാട്ടിപ്പരുത്തി..

    ബൈബിളും ഖുര്‍ആനുമായി ബന്ധപ്പെട്ട താങ്കളുടെ ഓരോ പോസ്റ്റും വളരെ വിജ്ഞാന പ്രധാമാണ്..!

    തുടരുക...

    പ്രാര്‍ഥനയോടെ..!

    ReplyDelete
  2. ഇതും ബൈബിളില്‍ നിന്നുള്ള കോപ്പി അടിയാണ് ...കുറച്ചു തിരുത്തല്‍ വരുത്താന്‍ ശ്രമിച്ചിട്ടുണ്ട് ...അബ്രാഹാമിനെ പ്രവാചക പിതാവായോന്നും ക്രിസ്ത്യാനികള്‍ കരുതുന്നില്ല..."വിശ്വാസികളുടെ പിതാവ്" എന്നാണു ക്രിസ്ത്യാനികള്‍ അബ്രാഹത്തെ വിളിക്കുന്നത്‌ ...

    ReplyDelete
  3. അതെ, ബാർഗെയ്ൻ ചെയ്യാൻ നിൽക്കുന്ന ദൈവത്തെ അംഗീകരിക്കാൻ പ്രയാസമാണ്‌. വ്യക്തമായ തീരുമാനമില്ലാത്ത ദൈവത്തെ ആർക്കുവേണം. ഇക്കാരണത്താൽ യഹോവയെ മാത്രമല്ല, അല്ലാഹുവിനെയും ഒഴിവാക്കാം. അല്ലാതെ വേറെ മാർഗമില്ല.
    സഹീഹ്‌ ബുഖാരി വാള്യം1, പുസ്തകം 8, ഹദീസ്‌ 345 നോക്കുക. അല്ലാഹുവിന്റെ ഒരു ബാർഗെയ്നിംഗ്‌ കഥ കാണാം (ഇംഗ്ലീഷിൽ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക്‌ ചെയ്യാം, മലയാളത്തിൽ ഓൺലൈൻ ലിങ്കൊന്നും കാണുന്നില്ല).
    കഥ ഞാൻ ചുരുക്കിപ്പറയാം: "മുഹമ്മദിനോട്‌ അല്ലാഹു ആജ്ഞാപിച്ചു തന്റെ ജനങ്ങളോട്‌ ദിവസേന 50 തവണ നമസ്കരിക്കാൻ പറയാൻ. ഇതറിഞ്ഞ മൂസ മുഹമ്മദിനോട്‌ തിരിച്ചുചെന്ന് ഇളവ്‌ അഭ്യർത്ഥിക്കാൻ പറഞ്ഞു, കാരണം 50 നേരം നിസ്കരിക്കാൻ ആളുകൾക്ക്‌ ബുദ്ധിമുട്ടാവും. മുഹമ്മദ്‌ തിരിച്ചുചെന്ന് അല്ലാഹുവിനോട്‌ ഇളവാവശ്യപ്പെട്ടു. അല്ലാഹു അത്‌ അപ്പോൾ 25 നേരമായി ചുരുക്കിക്കൊടുത്തു. പക്ഷെ ഒരിക്കൽ കൂടി മൂസയുടെ നിർദ്ദേശപ്രകാരം മുഹമ്മദ്‌ അല്ലാഹുവിന്റെയടുക്കൽ തിരിച്ചുചെന്ന് ഇളവാവശ്യപ്പെട്ടു. അല്ലാഹു അത്‌ ഒന്നുകൂടി പകുതിയാക്കിക്കൊടുത്തു. പക്ഷെ മൂന്നാം തവണയും മൂസ പറഞ്ഞതുപ്രകാരം മുഹമ്മദ്‌ അല്ലാഹുവിനോട്‌ അഭ്യർത്ഥിച്ച്‌ അത്‌ 5 നേരമാക്കി മേടിച്ചു. എന്നിട്ടും തൃപ്തിയാകാത്ത മൂസ ഒന്നുകൂടി മുഹമ്മദിനെ അല്ലാഹുവിന്റെയടുക്കൽ തിരിച്ചുവിടാൻ ശ്രമിച്ചു. പക്ഷെ മുഹമ്മദ്‌ മൂസയോട്‌ പറഞ്ഞു തനിക്ക്‌ ഇനിയും അല്ലാഹുവിനോട്‌ ഇളവ്‌ ചോദിക്കാൻ നാണമാവുന്നു എന്ന്."
    Happy blogging!

    ReplyDelete
  4. @deepdowne

    ഈ ഹദീസ് ചോദ്യം ചെയ്യപ്പെടുമെന്ന് എനിക്കീ വിഷയം എഴുതുമ്പോള്‍ തന്നെ ഉറപ്പായിരുന്നു. നിങ്ങള്‍ സൂക്ഷ്മമായി വായിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. ഒന്നാമത്തെ കാര്യം. അല്ലാഹുവും മുഹമ്മദ് നബിയുമായുള്ള ഈ സംഭാഷണം നടക്കുന്നത് ഭൂമിയിലല്ല, മറിച്ച് നിയമങ്ങള്‍ ഭൂമിയില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ആകാശലോകത്തു വച്ചാണു,
    രണ്ട്- മൂസാനബി മുഹമെദ് നബിയെ പോലെ ഒരു ജനതക്കു മേല്‍ ഭരണാധികാരമുള്ള ഭരണാധികാരിയായിരുന്നു, അതിനാല്‍ തന്നെ ജനങ്ങളുടെ സ്വഭാവം മറ്റേതു പ്രവാചകരെക്കാളും അറിയാമായിരുന്ന പ്രവാചകന്‍. ഈ സംഭവത്തില്‍ , ഖുര്‍‌ആനിലെ മറ്റു പ്രവാചക കഥകളെ പോലെ തന്നെ ഒരു പാഠമുണ്ട്. ഒന്നാമത്തെത് നമസ്കാരത്തിന്റെ സ്രേഷ്ടത. രണ്ടാമത്തെത് ഇത്ര ഇളവുകള്‍ നല്‍കിയിട്ടും അനുഗ്രഹങ്ങളില്‍ നന്ദി കാണിക്കാത്ത മനുഷ്യസമൂഹം. ഒരു ജനതയെ നയിച്ച മൂസാനബിയില്‍ നിന്നും ഇനി ആ ഉത്തരവാദിത്തമേറ്റെടുക്കുന്ന മുഹമെദ് നബിക്കുള്ള ഒരു പാഠമാണവിടെ നല്‍കുന്നത്. അത് കൊണ്ടു തന്നെയാണു മൂസാനബിയിലൂടെ ആ ദൗത്യം അവതരിപ്പിക്കുന്നതും.

    ആദാമിനെ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കുക ദൈവ നിച്ഛയം തന്നെയായിരുന്നു. അതിന്റെ കാരണമാകട്ടെ ഒരു പാഠവും.

    അബ്രഹാം ഒരു പ്രാര്‍ത്ഥനയല്ല നടത്തുന്നത്, പ്രാര്‍ത്ഥനകള്‍ ദൈവ സഹായത്തിനുള്ള അഭ്യര്‍ത്ഥനകളാണു. ഒരപേക്ഷയുമല്ല. ചില ട്രിക്കുകളാണു ബൈബിളില്‍ ഉള്ളത്, അത് അബ്രഹാമില്‍ നിന്നല്ല. എഴുത്തുകാരില്‍ നിന്നുള്ളതാണു.

    ReplyDelete
  5. ഇതും ബൈബിളില്‍ നിന്നുള്ള കോപ്പി അടിയാണ് ...കുറച്ചു തിരുത്തല്‍ വരുത്താന്‍ ശ്രമിച്ചിട്ടുണ്ട് ...അബ്രാഹാമിനെ പ്രവാചക പിതാവായോന്നും ക്രിസ്ത്യാനികള്‍ കരുതുന്നില്ല..."വിശ്വാസികളുടെ പിതാവ്" എന്നാണു ക്രിസ്ത്യാനികള്‍ അബ്രാഹത്തെ വിളിക്കുന്നത്‌ ..

    ഇങ്ങിനെ ഒരു കോപ്പിയടി ലോകചരിത്രത്തില്‍ ആദ്യമാണു നാസിയാന്‍-
    വിശ്വാസികളുടെ പിതാവ് എന്നു തിരുത്താം നന്ദി-

    ReplyDelete
  6. "അല്ലാഹുവും മുഹമ്മദ് നബിയുമായുള്ള ഈ സംഭാഷണം നടക്കുന്നത് ഭൂമിയിലല്ല, മറിച്ച് നിയമങ്ങള്‍ ഭൂമിയില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ആകാശലോകത്തു വച്ചാണു"
    ആകാശത്തായിരിക്കുമ്പോൾ വ്യക്തമായ തീരുമാനമെടുക്കാനുള്ള കഴിവ്‌ ദൈവത്തിന്‌ നഷ്ടപ്പെട്ടുപോകുമെന്നോ?


    "ഈ സംഭവത്തില്‍ , ഖുര്‍‌ആനിലെ മറ്റു പ്രവാചക കഥകളെ പോലെ തന്നെ ഒരു പാഠമുണ്ട്. "
    ബൈബിളിന്റെ കാര്യത്തിൽ, മേൽപ്പറഞ്ഞ അബ്രഹാമിന്റെ കഥയെക്കുറിച്ചും ഇത്തരത്തിൽ ചിന്തിക്കാവുന്നതല്ലേ?


    "ഒരു ജനതയെ നയിച്ച മൂസാനബിയില്‍ നിന്നും ഇനി ആ ഉത്തരവാദിത്തമേറ്റെടുക്കുന്ന മുഹമെദ് നബിക്കുള്ള ഒരു പാഠമാണവിടെ നല്‍കുന്നത്. അത് കൊണ്ടു തന്നെയാണു മൂസാനബിയിലൂടെ ആ ദൗത്യം അവതരിപ്പിക്കുന്നതും. "
    നമസ്കാരത്ത്തിന്റെ കാര്യത്തിൽ മാത്രമല്ലല്ലോ മതത്തിലെ മറ്റ്‌ ആചാരങ്ങളുടെ കാര്യത്തിലും (ഉദാ: സക്കാത്ത്‌, ഹജ്ജ്‌, നോമ്പ്‌ etc.) ഇത്‌ ബാധകമാണല്ലോ. അക്കാര്യങ്ങളിലും ദൈവം മൂസാനബിയിലൂടെയാണോ ദൗത്യം നൽകിയത്‌?


    "ചില ട്രിക്കുകളാണു ബൈബിളില്‍ ഉള്ളത്, അത് അബ്രഹാമില്‍ നിന്നല്ല. എഴുത്തുകാരില്‍ നിന്നുള്ളതാണു"
    ബൈബിളിലുള്ളത്‌ ട്രിക്കും ഖുർആനിലും ഹദീസിലും ഉള്ളത്‌ ശരിയും ആണെന്ന് വെറുതെ പറയുന്നതിലെന്തുകാര്യം. അബ്രഹാമിന്റെ കഥ ട്രിക്കാണെന്ന് സ്ഥാപിക്കാൻ തക്കതായ തെളിവ്‌ വല്ലതുമുണ്ടോ?

    ReplyDelete
  7. deepdowne --

    "ഒരു ജനതയെ നയിച്ച മൂസാനബിയില്‍ നിന്നും ഇനി ആ ഉത്തരവാദിത്തമേറ്റെടുക്കുന്ന മുഹമെദ് നബിക്കുള്ള ഒരു പാഠമാണവിടെ നല്‍കുന്നത്. അത് കൊണ്ടു തന്നെയാണു മൂസാനബിയിലൂടെ ആ ദൗത്യം അവതരിപ്പിക്കുന്നതും. "
    നമസ്കാരത്ത്തിന്റെ കാര്യത്തിൽ മാത്രമല്ലല്ലോ മതത്തിലെ മറ്റ്‌ ആചാരങ്ങളുടെ കാര്യത്തിലും (ഉദാ: സക്കാത്ത്‌, ഹജ്ജ്‌, നോമ്പ്‌ etc.) ഇത്‌ ബാധകമാണല്ലോ. അക്കാര്യങ്ങളിലും ദൈവം മൂസാനബിയിലൂടെയാണോ ദൗത്യം നൽകിയത്‌?

    ഏത് കാര്യങ്ങളിലെല്ലാം എങ്ങിനെ പാഠം നല്‍കണമെന്നത് തീരുമാനിക്കാന്‍ എനിക്കോ നിങ്ങള്‍ക്കോ അധികാരമില്ലല്ലോ- അത് ദൈവത്തിന്റെ ഇഷ്ടം-

    "ഈ സംഭവത്തില്‍ , ഖുര്‍‌ആനിലെ മറ്റു പ്രവാചക കഥകളെ പോലെ തന്നെ ഒരു പാഠമുണ്ട്. "
    ബൈബിളിന്റെ കാര്യത്തിൽ, മേൽപ്പറഞ്ഞ അബ്രഹാമിന്റെ കഥയെക്കുറിച്ചും ഇത്തരത്തിൽ ചിന്തിക്കാവുന്നതല്ലേ?

    ചിന്തികാവുന്നതാണു, ഞാന്‍ പിന്നെയും ആ ഭാഗങ്ങള്‍ വായിച്ചപ്പോള്‍ നിങ്ങള്‍ പറയുന്നതില്‍ ന്യായമുണ്ടെന്നാണു മനസ്സിലാക്കുന്നത്. അതിനാല്‍ തന്നെ ആ പരാമര്‍‌ശം അവിടെ നിന്നും മാറ്റുകയും മറ്റൊരു കാര്യം നല്‍കുകയും ചെയ്യുന്നു.
    ഇത് എന്റെ വായനയുടെ ഉല്പന്നമാണ്, എന്നില്‍ നിന്നു വരുന്ന തെറ്റുകള്‍ ഞാന്‍ അത് പറഞ്ഞു എന്ന ഒരൊറ്റ കാര്യത്താല്‍ എങ്ങിനെയെങ്കിലും കടിച്ചു തൂങ്ങി നില്‍ക്കാന്‍ ശ്രമിക്കില്ല. നിങ്ങളുടെ ഈ ചൂണ്ടിക്കാണിക്കലിനു നന്ദിയുണ്ട്.

    ReplyDelete
  8. "എന്നില്‍ നിന്നു വരുന്ന തെറ്റുകള്‍ ഞാന്‍ അത് പറഞ്ഞു എന്ന ഒരൊറ്റ കാര്യത്താല്‍ എങ്ങിനെയെങ്കിലും കടിച്ചു തൂങ്ങി നില്‍ക്കാന്‍ ശ്രമിക്കില്ല."
    ഇത്‌ ഞാൻ മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ചിന്തിക്കുന്നവർ കൂടുതൽ കൂടുതൽ ഉണ്ടാവട്ടെയെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.
    എങ്കിലും ഒരു കാര്യം സൂചിപ്പിക്കാനാഗ്രഹിക്കുന്നു: ദൈവത്തിന്റെ പദ്ധതികൾ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാൻ എനിക്കോ നിങ്ങൾക്കോ അധികാരമില്ലാത്തതുപോലെ തന്നെ ദൈവം ഒരു കാര്യം എന്തിനു ചെയ്തു എന്നും തീരുമാനിക്കാൻ എനിക്കോ നിങ്ങൾക്കോ പാടുണ്ടോ? മൂസയിലൂടെ മുഹമ്മദിനു പാഠം നൽകാനാണ്‌ ദൈവം ഉദ്ദേശിച്ചതെന്നും 'അതുകൊണ്ടു തന്നെയാണ്‌' മൂസാനബിയിലൂടെ ദൗത്യം നൽകിയതെന്നും ഉറപ്പിച്ച്‌ പറയാനെങ്ങനെ കഴിയും. അല്ലാഹുവിന്റെ ചെയ്തിയുടെ ഉദ്ദേശമെന്തായിരുന്നു എന്ന് ഖുർആനിലൂടെയോ സഹീഹായ ഹദീസിലൂടെയോ വ്യക്തമാക്കാത്തിടത്തോളം കാലം ഇത്തരത്തിലുള്ള നിഗമനങ്ങൾ കൈക്കൊള്ളുന്നത്‌ ശരിയല്ല എന്ന് എന്റെ അഭിപ്രായം. അത്തരത്തിലുള്ള ഖുർആൻ/ഹദീസ്‌ വാക്യങ്ങൾ ഇല്ല എന്ന് ഞാൻ തറപ്പിച്ചുപറയുകയല്ല, ഉണ്ടെങ്കിൽ എന്റെ ശ്രദ്ധയിൽ വന്നിട്ടില്ല എന്ന് മാത്രം. അങ്ങനെ വല്ലതുമുണ്ടെങ്കിൽ താങ്കളുടെ അഭിപ്രായം പൂർണ്ണമായി അംഗീകരിക്കാൻ തയ്യാറുമാണ്‌.
    ആശംസകൾ!

    ReplyDelete
  9. നല്ല ഒരു ചോദ്യമാണ്, ഖുര്‍‌ആന്‍ പല കാര്യങ്ങളും നേരിട്ട് പറയുന്നില്ല, മറിച്ച് ചിന്തിക്കുന്നവര്‍ക്ക് അതില്‍ ദൃഷ്ടാന്തമുണ്ട് എന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നു. നമുക്ക് നിഗമനങ്ങളില്‍ പലതിലും എത്താവുന്നതാണ്, പക്ഷെ, നമ്മുടെ നിഗമനങ്ങള്‍ എപ്പോള്‍ ശരിയായ ഹദീസുകള്‍ക്കും ഖുര്‍‌ആനും എതിരാകുന്നുവോ അപ്പോള്‍ നാം മടങ്ങുവാനും നമ്മുടെ തെറ്റുകള്‍ തിരുത്തുവാനും തയ്യാറാകേണ്ടതുണ്ട്, പഴയ ഖുര്‍‌ആന്‍ വ്യാഖ്യാതാക്കളുടെ വ്യാഖ്യാനങ്ങളില്‍ പല ഭാഗങ്ങളിലും പല അബദ്ധങ്ങളും കാണാം- അതെല്ലാം അന്നത്തെ അവരുടെ അറിവിവ്ന്റെ ഭാഗങ്ങളണു, അതിനെ മുസ്ലിം ലോകം കൈകാര്യം ചെയ്യുന്നത് ഈ രീതി വച്ചാണു, നമ്മുടെ ചിന്തക്ക് ഒരു പഠനമോ നിഗമനമോ ഉണ്ടാകാന്‍ പാടില്ല എന്നു ഇസ്ലാം പറയുന്നില്ല, പക്ഷെ നമ്മുടെ കണ്ടെത്തലുകള്‍ ഖുര്‍‌ആനിന്റെയോ ഹദീസുകളുടെയൊ ഏതെങ്കിലും ആശയവുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ നമ്മുടെത് ഉപേക്ഷിക്കുക നിര്‍ബന്ധവുമാണ്. അതായത് പ്രമാണങ്ങളാണു അടിസ്ഥാനം.

    ReplyDelete
  10. ദൈവത്തിന്റെ പദ്ധതികളെയും തീരുമാനങ്ങളെയും കുറിച്ച്‌ നിഗമനങ്ങളിലെത്താൻ മുഹമ്മദ്‌ പോലും ധൈര്യം കാണിച്ചിരുന്നില്ല. സഹീഹ്‌ ബുഖാരി വാള്യം 3, പുസ്തകം 48, ഹദീസ്‌ 852 ശ്രദ്ധിക്കുക. ലിങ്ക്‌ ഇവിടെ.

    ReplyDelete
  11. രണ്ടും രണ്ടാണ്. തികച്ചും രണ്ടു കാര്യങ്ങള്‍, കഴിഞ്ഞ ചില കാര്യങ്ങളില്‍ നമ്മോട് ചിന്തിക്കാനാണു ഖുര്‍‌ആന്‍ ആവശ്യപ്പെടുന്നത്. അല്ലാഹുവിന്റെ എല്ലാ തീരുമാനങ്ങളിലും നമുക്കുള്ള ഒരു പാഠമുണ്ട്. അതെല്ലാം വ്യക്തമാക്കിയിട്ടില്ല. നമ്മുടെ അറിവില്‍ നിന്ന് നിരൂപിക്കാന്‍ കഴിയുന്നവയാണവ. ഉദാഹരണത്തിനു ആകാശം ഒരു പുകയായിരുന്നു എന്ന വാക്ക്, ഇന്ന് നാമതു വ്യഖ്യാനിക്കുകയാണ്. അത് മതപരമായി തെറ്റല്ല. എന്നാല്‍ ഒരാളെ അല്ലാഹു അനുഗ്രഹിച്ചിരീക്കുന്നുവോ ഇല്ലെയോ? ഒരാളുടെ വിധിയെന്ത്? ഇതെല്ലാം ഒരു ഗവേഷനത്തിന്റെ പരിധിയില്‍ വരാത്തതും.
    ആദം നബിയുടെ സ്വര്‍ഗ്ഗത്തു നിന്നുള്ള പുറത്താക്കല്‍, നാം ഒരു പാഠമെന്നു പറയുന്നു. ഇതേപോലെ ഒരു ഗവേഷണമാണത്, ഇതെല്ലാം പണ്ഡിതലോകം ചെയ്യുന്നത് ഇത്തരത്തിലാണ്. മൂസാനബിയുടെ കാര്യവും ഞാന്‍ സ്വയം ഉണ്ടാക്കിയ നിഗമനമല്ല, വായനയില്‍ നിന്നു കിട്ടിയതാണു. അതില്‍ മൂസാ നബിയെ തിരഞ്ഞെടുത്തത് തന്നെ മൂസാനബിയെപോലെ ഒരു സമൂഹത്തെ നയിക്കേണ്ടി വരുന്ന പ്രവാചകന്‍ മുഹമെദ് നബി ആകുമെന്നതിനാലാണ്. മറ്റേത് പ്രവാചകരും ആ രീതിയില്‍ വരുന്നില്ലല്ലോ?

    ReplyDelete
  12. 12. വാസ്തവത്തില്‍ അവള്‍ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകള്‍; എന്റെ അമ്മയുടെ മകളല്ല താനും; അവള്‍ എനിക്കു ഭാര്യയായി. 13. എന്നാല്‍ ദൈവം എന്നെ എന്റെ പിതൃഭവനത്തില്‍നിന്നു പുറപ്പെടുവിച്ചപ്പോള്‍ ഞാന്‍ അവളോടുനീ എനിക്കു ഒരു ദയ ചെയ്യേണംനാം ഏതൊരു ദിക്കില്‍ ചെന്നാലും അവിടെഅവന്‍ എന്റെ ആങ്ങള എന്നു എന്നെക്കുറിച്ചു പറയേണം എന്നു പറഞ്ഞിരുന്നു////

    ഇതു ഏത് വചനം ആണ്? ചാപ്റ്റർ നമ്പർ എത്ര

    ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.