Thursday, April 22, 2010

സന്ദേശവാഹകരുടെ പിതാവിലേക്ക്

ഇനി നമുക്ക് ചര്‍ച്ച ചെയ്യാനുള്ളത് സെമസ്റ്റിക്‍ മതങ്ങള്‍ എന്നു പൊതുവെ അറിയപ്പെടുന്ന യഹൂദ,ക്രൈസ്തവ,ഇസ്ലാമിക വിശ്വാസങ്ങളിലെ പിതാവെന്ന് "വിശേഷിപ്പിക്കുന്ന" ഇബ്രാഹിം(അ) അഥവാ അബ്രഹാമിനെ കുറിച്ചാണു.

കേവലം ഒരു മത തര്‍ക്കം എന്നതിന്നപ്പുറം എനിക്കറിയാവുന്ന ചില ചരിത്രങ്ങളും അറിവുകളും പങ്കു വക്കുകകൂടി ചെയ്യാനുദ്ദേശിക്കുന്നു. അതോടൊപ്പം ക്രൈസ്തവരും മുസ്ലിങ്ങളും ഒരേ പേരില്‍ വിളിക്കുന്നുവെങ്കിലും ഈ പ്രവാചക കഥകളിലെ സാമ്യതകളും വൈരുദ്ധ്യങ്ങളും കാണിക്കുന്നു.

പലര്‍ക്കും യേശു വരെ ഇസ്ലാം ക്രൈസ്തവതയുടെ ഒരു തുടര്‍ച്ച മാത്രമാണു. യേശുവിനു ശേഷം ഒരു പ്രവാചകനില്‍ കൂടി വിശ്വസിക്കുന്നു എന്നതിലപ്പുറം അതിന്റെ വിശ്വാസകാര്യങ്ങളില്‍ വ്യക്തമായ വ്യത്യസ്തത തന്നെ ഇന്നുള്ള ക്രിസ്തുമതവുമായി പുലര്‍ത്തുന്നു വെന്നും ചരിത്രത്തില്‍ വഴി പിരിഞ്ഞ രണ്ട് വിഭാഗങ്ങള്‍ എങ്ങിനെയെല്ലാം സാമ്യപ്പെട്ടിരിക്കുന്നു എങ്ങിനെയെല്ലാം വ്യത്യസ്തത പുലര്‍ത്തുന്നു എന്ന ഒരന്യേഷണവും കൂടിയാണു.

സെമസ്റ്റിക്‍ മതങ്ങളില്‍ ഇന്ന് സെമസ്റ്റിക് അല്ലാത്ത മതമാണ് ക്രിസ്തുമതമെന്നതാണ് എന്റെ നിരീക്ഷണം. അതെന്തു കൊണ്ട് സംഭവിച്ചു എന്നത് ഒരൊറ്റവാക്കില്‍ തീര്‍ക്കാവുന്ന ഒരു ഉത്തരവുമല്ല, പഠനങ്ങള്‍ പുതിയ പുതിയ മേഖലകളിലേക്ക് എന്നെ എത്തിച്ചു കൊണ്ടിരിക്കുകയാണ്. അതെനിക്ക് നല്‍കുനത് പുതിയ പുതിയ അറിവുകളും.

ഒരു പ്രവാചക വചനമുണ്ട്. നിങ്ങള്‍ക്ക് അറിയുന്നത് ഒരറിവാണെങ്കിലും അത് മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കുക. അപ്പോള്‍ ഈ പങ്കു വക്കല്‍ എനിക്ക് ഒരു പ്രവാചക വാക്യത്തെ അനുസരിക്കുന്ന ചാരിതാര്‍ത്ഥ്യവും നല്‍കുന്നു.

എന്റെ ജോലിക്കിടയില്‍ കിട്ടുന്ന സമയങ്ങള്‍ ഇപ്പോള്‍ ഞാന്‍ ഈ ഒരു പഠനത്തിനാണ് കൂടുതല്‍ നീക്കി വക്കുന്നത്. ഇന്റര്‍‌ നെറ്റിന്റെ അത്ഭുതലോകം എന്നെ എത്തിക്കുന്നത് ഒരിക്കലും തീരില്ലാത്ത വായനയുടെ, കാഴ്ച്ചയുടെ ആലീസിന്റെ അത്ഭുതലോകത്തിലേക്കാണ്. അതില്‍ വായനയുണ്ട്, കാഴ്ച്ചയുണ്ട്, കേള്‍‌വിയും. അറിഞ്ഞതില്‍ പാതി പറയാതെ പോകുമെന്നറിയാം, പാതിയല്ല, പക്ഷെ- ചിലതെല്ലാം പങ്കു വച്ചില്ലെങ്കില്‍ എന്തു സുഖം-

അതിനാല്‍ ഇബ്രാഹീം(അ) കുറിച്ച് തുടങ്ങുമ്പോള്‍ എനിക്ക് സൂചിപ്പിക്കനുള്ളത് ചില കഥകള്‍ മാത്രമല്ല, അതോടനുബന്ധിച്ച കാര്യങ്ങളും വിശദീകരണങ്ങളും കൂടെ കൂടും . അങ്ങിനെ ഒരു യാത്രയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.

യാത്രയില്‍ അബ്രഹാം എന്നുപയോഗിക്കുക ബൈബിളിലെ അബ്രഹാമും ഇബ്രാഹീം(അ) എന്നുപയോഗിക്കുക ഖുര്‍‌ആനിലെ ഇബ്രാഹീമുമായിരിക്കും. വിയോജിപ്പു മാത്രമല്ല ധാരാളം സാമ്യതകളുമുണ്ട്. ഒപ്പം എനിക്കറിയാവുന്ന പാശ്ചാത്തലങ്ങളും മേമ്പൊടി ചേര്‍ത്ത് നമുക്കു മുന്നോട്ട് നീങ്ങാം. ചരിത്രത്തിന്റെയും പഠനത്തിന്റെയും അറിവുകള്‍ പങ്കു വക്കുന്ന പാകപ്പിഴവുകള്‍ ചൂണ്ടിക്കാണിക്കാനും തെറ്റുകളെ തിരുത്തി തരുവാനും നിങ്ങളുടെ സഹായം ഞാന്‍ പ്രതീക്ഷിക്കുന്നു.

ആദ്യപിതാവായ ആദമില്‍ നിന്നു പ്രവാചക പിതാവായ ഇബ്രാഹീമിലേക്കെത്തി നില്‍ക്കുന്ന ഈ യാത്രയുടെ ഇനിയുള്ള ഒരു പ്രത്യേകത ചില ഭാഗങ്ങളെങ്കിലും നമുക്ക് നമ്മുടെ അറിവുകളുമായി ചിലപ്പോഴെങ്കിലും ഒന്നൊത്തു നോക്കാം എന്നതാണു. അതാകട്ടെ കൂടുതല്‍ രസകരവുമാകും.

അപ്പോള്‍ ഈസാ(അ) യുടെയും മുഹമ്മദ് നബിയുടെയും പിതാവായ ഇബ്രാഹീം(അ) നെ കുറിച്ച്---


6 comments:

  1. അയ്യോ .. വായിച്ച് വന്നപ്പളെക്കും തീര്‍ന്നല്ലോ !

    ReplyDelete
  2. അയ്യോ .. വായിച്ച് വന്നപ്പളെക്കും തീര്‍ന്നല്ലോ !

    ReplyDelete
  3. തുടരുക... ആകാംഷയോടെ അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു...

    ReplyDelete
  4. കാട്ടിപ്പരുത്തീ കേള്‍ക്കട്ടെ ....

    ReplyDelete
  5. - ചിലതെല്ലാം പങ്കു വച്ചില്ലെങ്കില്‍ എന്തു സുഖം-

    ഞാനെന്റെ ഇരിപ്പിടം ശരിയാക്കട്ടെ !

    ReplyDelete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.