Saturday, April 3, 2010

ദൈവം കള്ളം പറഞ്ഞു, സാത്താന്‍ സത്യവും

ബൈബിളില്‍ ഒരു ദൈവ വചനവുമില്ല എന്നല്ല മുസ്ലിങ്ങള്‍ പറയുന്നത്, മറിച്ച് ഖുര്‍‌ആനിലെ മൂന്നം അദ്ധ്യായം ആലു ഇമ്രാനിലെ വാക്യങ്ങള്‍ പറയുന്നത് പോലെ

വേദക്കാരേ, നിങ്ങളെന്തിനാണ്‌ അല്ലാഹുവിന്‍റെ തെളിവുകളില്‍ അവിശ്വസിക്കുന്നത്‌? നിങ്ങള്‍ തന്നെ ( അവയ്ക്ക്‌ ) സാക്ഷ്യം വഹിക്കുന്നവരാണല്ലോ.

വേദക്കാരേ, നിങ്ങളെന്തിനാണ്‌ സത്യത്തെ അസത്യവുമായി കൂട്ടികലര്‍ത്തുകയും, അറിഞ്ഞുകൊണ്ട്‌ സത്യം മറച്ചു വെക്കുകയും ചെയ്യുന്നത്‌? (ഖുര്‍‌ആന്‍- 3: 70-71)ഖുര്‍ആന്‍

ബൈബിളിലെ സത്യങ്ങള്‍ അസത്യവുമായി കൂട്ടിക്കുഴച്ച് സത്യമേത് അസത്യമേത് എന്ന് വേര്‍ത്തിരിക്കാന്‍ കഴിയാത്ത വിധം വികലമാക്കിയിരിക്കുന്നു എന്നതാണ്.

ഉദാഹരണത്തിന് ഉത്പത്തിയിലെ തന്നെ ആദമിനെ ഏദന്‍ തോട്ടത്തില്‍ ദൈവം ആദമിനോടും ഹവ്വയോടും കല്പിക്കുന്നത് നോക്കുക.

2:16 യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാല്‍: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.
2:17 എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തില്‍ ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും

പിശാച് പറയുന്നതോ

3:4 പാമ്പു സ്ത്രീയോടു: നിങ്ങള്‍ മരിക്കയില്ല നിശ്ചയം;
3:5 അതു തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള്‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.
3:6 ആ വൃക്ഷഫലം തിന്മാന്‍ നല്ലതും കാണ്മാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭര്‍ത്താവിന്നും കൊടുത്തു; അവന്നും തിന്നു.
3:7 ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങള്‍ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങള്‍ക്കു അരയാട ഉണ്ടാക്കി.

ദൈവത്തിന്റെ ഏറ്റവും കുറഞ്ഞ ഗുണം സത്യവാനായിരിക്കും എന്നതാണു, സാത്താനാണെങ്കില്‍ കളവിന്റെ പര്യായവും എന്നാല്‍ ബൈബിളിലെ യാഹോവയും സാത്താനുമോ?

ക്രൈസ്തവര്‍ അവകാശപ്പെടാറുള്ളത് ഇവിടെ മരണം എന്നത് ആത്മീയമായ മരണമെന്നാണെന്നും ആദമും ഹവ്വയും ആത്മീയയമായ മരണം വരിച്ചുവെന്നുമാണ്. തീര്‍ച്ചയായും, നല്ലയൊരു വിശദീകരണമാണത്, പക്ഷെ ബൈബിള്‍ പിന്നീട് നല്‍കുന്ന വിശദീകരണങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ ഇങ്ങിനെ ഒരു വിശദീകരണം സ്ഥാപിക്കാന്‍ എത്ര പ്രയാസമാണെന്നു മനസ്സിലാക്കുക.

3:22 യഹോവയായ ദൈവം: മനുഷ്യര്‍ നന്മതിന്മകളെ അറിവാന്‍ തക്കവണ്ണം നമ്മില്‍ ഒരുത്തനെപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നു; ഇപ്പോള്‍ അവര്‍ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാന്‍ സംഗതിവരരുതു എന്നു കല്പിച്ചു.
3:23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെന്‍ തോട്ടത്തില്‍ നിന്നു പുറത്താക്കി.
3:24 ഇങ്ങനെ അവര്‍ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാന്‍ അവര്‍ ഏദെന്‍ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിര്‍ത്തി.

മരിക്കും എന്നു പേടിപ്പിച്ച് പഴം തിന്നാന്‍ വിലക്കിയത് നടപ്പിലായില്ല, ഇനി നിത്യജീവന്റെ പഴവും കൂടിതിന്നാല്‍ മനുഷ്യന്‍ നമ്മെ പോലെയാകും എന്നു യഹോവ ഭയപ്പെടുന്നു. എന്നിട്ട് കെബൂരികളെ കാവല്‍ നിര്‍ത്തുന്നു. ആത്മീയമായ വിശദീകരണങ്ങളേക്കാള്‍ വെറും ഭൗതികമായ വിശദീകരനങ്ങളാണു നല്‍കുന്നത്.

അറിവും നിത്യജീവനുമെല്ലാം മരത്തിലാണു യഹോവ സൂക്ഷിച്ചിരിക്കുന്നത്, അതൊരു പ്രതീകാത്മകതയാണെങ്കില്‍ എന്തിനു കുബൂരികളെ വാളുമായി കാവല്‍ നിര്‍ത്തണം. മാത്രമല്ല തിന്ന പഴത്തിന്റെ മരത്തിന്റെ സ്ഥാനം വരെ എത്ര നന്നായി വിശദീകരിച്ചിരിക്കുന്നു.

2:9 കാണ്മാന്‍ ഭംഗിയുള്ളതും തിന്മാന്‍ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവില്‍ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.


ഇനി ഈ വിശദീകരണങ്ങളിലൂടെ ഒന്നു നോക്കുക. ദൈവം മനുഷ്യനെ സ്വര്‍ഗ്ഗത്തിലൂടെ നടത്തുന്നത് നഗ്നരാക്കിയാണു.

2:25 മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവര്‍ക്കു നാണം തോന്നിയില്ലതാനും.

മൃഗങ്ങളെ പോലെ സ്വര്‍ഗ്ഗത്തിലൂടെ മനുഷ്യരെ നടത്തുന്നതിലൂടെ ദൈവം എന്താണുദ്ദേശിക്കുന്നത്? മാത്രമല്ല ഇങ്ങിനെ നടക്കാനുള്ള കാരണമാകട്ടെ ബൈബിള്‍ പ്രകാരം അവര്‍ക്ക് വിവരമില്ലാഞ്ഞിട്ടായിരുന്നു എന്നാണു. അതായത് സ്വര്‍ഗ്ഗമെന്നത് ബൈബിള്‍ പ്രകാരം വിവരമില്ലാത്തവര്‍ക്കുള്ള ഒരു ഗേഹമാണ് എന്നാണ്.

അഥവാ ആര്‍ക്കെങ്കിലും അല്പം വിവരമുണ്ടായാല്‍ അവിടെ അയാള്‍ക്ക് പ്രവേശനമില്ല. പിടിച്ച് പുറത്താക്കും.

3:6 ആ വൃക്ഷഫലം തിന്മാന്‍ നല്ലതും കാണ്മാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭര്‍ത്താവിന്നും കൊടുത്തു; അവന്നും തിന്നു.
3:7 ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങള്‍ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങള്‍ക്കു അരയാട ഉണ്ടാക്കി.



3:22 യഹോവയായ ദൈവം: മനുഷ്യര്‍ നന്മതിന്മകളെ അറിവാന്‍ തക്കവണ്ണം നമ്മില്‍ ഒരുത്തനെപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നു;

മുസ്ലിങ്ങളെ വിമര്‍ശിക്കാന്‍ മിഷനറിമാര്‍ ഉപയോഗിക്കുന്ന ഒരു വലിയ ആരോപണം സ്വര്‍ഗ്ഗത്തില്‍ ഹൂറിമാരുണ്ട്, അതിനാല്‍ അതൊരു വ്യഭിചാരശാലയാണ് എന്നാണ്. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ മനുഷ്യനായി തന്നെയാണു സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുക. ആത്മാവ് മാത്രമായിട്ടല്ല. പിശാചില്ലാത്തതിനാലും ദൈവത്തിന്റെ നല്ല ദാസന്മാര്‍ക്കുള്ളതാണു സ്വര്‍ഗ്ഗമെന്നതിനാലും മനുഷ്യര്‍ക്കുണ്ടാകുന്ന തിന്മകള്‍ അവിടെയുണ്ടാകുകയില്ല. വെറുപ്പ് അഹങ്കാരം തുടങ്ങിയവയില്‍ നിന്നെല്ലാം അവിടെ വിമുക്ത്മായിരിക്കും. അപ്പോള്‍ സ്വാഭാവികമായും മനുഷ്യന്റെ ഏറ്റവും വലിയ വികാരമായ ലൈംഗികത സ്വര്‍ഗ്ഗത്തിലുണ്ടാകും എന്നു തന്നെയാണ് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്.

ഇനി ബൈബിളിന്റെ വെളിച്ചത്തിലോ?

2:22 യഹോവയായ ദൈവം മനുഷ്യനില്‍ നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കല്‍ കൊണ്ടുവന്നു.

2:23 അപ്പോള്‍ മനുഷ്യന്‍; ഇതു ഇപ്പോള്‍ എന്റെ അസ്ഥിയില്‍ നിന്നു അസ്ഥിയും എന്റെ മാംസത്തില്‍ നിന്നു മാംസവും ആകുന്നു. ഇവളെ നരനില്‍ നിന്നു എടുത്തിരിക്കയാല്‍ ഇവള്‍ക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.

2:24 അതുകൊണ്ടു പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവള്‍ ഏക ദേഹമായി തീരും.

സ്വര്‍‌ഗ്ഗത്തില്‍ നിന്നു പുറത്താക്കുന്നതിന്നു മുമ്പാണ് യഹോവ ഇത് പ്രഖ്യാപിക്കുന്നത്. പുരുഷന്‍ അപ്പനേയും അമ്മയേയും വിട്ടു പിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവള്‍ ഏക ദേഹമായി തീരും എന്നതിന്റെ വിശദീകരണം ലൈംകികതയല്ലാതെ എന്താണു. അപ്പനും അമ്മയുമാകാന്‍ പിന്നെ മനുഷ്യന്‍ ഹൈഡ്രയെപോലെയോ അമീബയെപ്പോലെയോ മുറിഞ്ഞുണ്ടാകുമെന്ന് യഹോവ നിശ്ചയിച്ചിരുന്നുവോ?

ഇനി വിവരമില്ലാത്തവരെ മാത്രമേ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ എന്ന് ബൈബിള്‍ വിശദീകരിക്കുന്നത് പോലെ മരണശേഷം ഷണ്ഢന്മാരെയേ സ്വര്‍ഗ്ഗത്തില്‍ കയറ്റൂ എന്ന് യഹോവ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ രക്ഷയില്ല.


3 comments:

  1. പോസ്റ്റ് ഇഷ്ടായി

    ReplyDelete
  2. ചുരുക്കിപ്പറഞ്ഞാല്‍ ഈ ബ്ലോഗു കാട്ടിപ്പരുതിയുടെ സ്ഥല ജല വിഭ്രാന്തി തന്നെ.....ഖുറാന്‍ വായിച്ചു ഖുറാന്‍ വായിച്ചു ബൈബിള്‍ എന്ത് പറയുന്നു ഖുറാന്‍ എന്ത് പറയുന്നു എന്നെല്ലാം അറിയാതെ പോകുന്നൊരു അവസ്ഥ.....ഖുറാനിലെ സ്വര്‍ഗ്ഗത്തിലെ ഹൂറിമാര്‍ക്ക് കൈ താങ്ങായി ബൈബിളില്‍ നിന്നും ഊന്നു വടിയുണ്ടാക്കാന്‍ നടക്കുന്ന കാട്ടിപ്പരുത്തിയുടെ ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നെങ്കിലും അത് ഖുറാന്റെ ഉല്സാഹ കമ്മറ്റിക്കാരുടെ കയ്യടി കിട്ടുന്നതിനുപരി എന്തെങ്കിലും പ്രയോജനം ചെയ്യുമെന്ന് തോന്നുന്നില്ല."അപ്പോള്‍ സ്വാഭാവികമായും മനുഷ്യന്റെ ഏറ്റവും വലിയ വികാരമായ ലൈംഗികത സ്വര്‍ഗ്ഗത്തിലുണ്ടാകും എന്നു തന്നെയാണ് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്." മുസ്ലീമുകള്‍ക്ക് (പുരുഷന്മാര്‍ക്ക്) അങ്ങനെ വിശ്വസിക്കാനേ മാര്‍ഗ്ഗമുള്ളൂ.പക്ഷെ മുസ്ലീം സ്ത്രീകള്‍ക്ക് എന്ത് കിട്ടും എന്നാണു നബി പറഞ്ഞു വച്ചിരിക്കുന്നത്..? അതല്ല പുരുഷന്മാര്‍ക്ക് വാരി കോരി കൊടുക്കുന്നതിനിടയില്‍ അല്ലാഹുവും നബിയും സ്ത്രീകളുടെ കാര്യം മറന്നു പോയതാണോ? ബൈബിള്‍ പറയുന്നതു സ്വര്‍ഗ്ഗത്തില്‍ ഒരുക്കിയിരിക്കുന്നത് കണ്ണ് കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല ആരുടേയും ഹൃദയത്തില്‍ തോന്നിയിട്ടുമില്ല എന്നാണു.എന്ന് പറഞ്ഞാല്‍ ഒരു മനുഷ്യനും ചിന്തിക്കാന്‍ കഴിയാത്ത സൌഭാഗ്യങ്ങള്‍ അവിടെ ഒരുക്കി വെച്ചിട്ടുണ്ട് എന്നര്‍ത്ഥം. ലൈഗീകതയ്ക്കപ്പുറത്തു വലിയതായി ഒരു വികാരവും ഇല്ലെന്നു ഖുറാന്‍ വെളിപ്പെടുത്തുമ്പോള്‍ അത് എത്രത്തോളം ശരിവെക്കാന്‍ ഇന്നീ ഭൂമില്‍ ജീവിക്കുന്നവര്‍ തയ്യാറാവും.? സ്നേഹം എന്ന വികാരം ലൈന്ഗീകതയെക്കാള്‍ ചെറുതാണെന്ന് പറയുമ്പോള്‍ മനുഷ്യന്‍ മൃഗങ്ങളുടെ നിലവാരത്തിലേക്ക് താണ്‌പോകുന്നില്ലേ എന്നൊരു സംശയം...? കാരണം മൃഗങ്ങള്‍ക്ക് യഥാര്‍ത്ഥസ്നേഹം എന്താണെന്ന് അറിയാനുള്ള ബുദ്ധിയില്ലല്ലോ...?
    ഇനി അവസാനമായി ആദ്യം പറഞ്ഞു വെച്ചതിന്റെ ബാക്കി. പ്രിയ്യപ്പെട്ട കാട്ടിപ്പരുത്തി ബൈബിളില്‍ ആദാമും ഹവ്വയും നഗ്നരായി നടന്നത് സ്വര്‍ഗ്ഗത്തിലല്ല. ദൈവം ഭൂമിയില്‍ സൃഷ്ടിച്ച ഏദന്‍ തോട്ടത്തിലാണ്. അവിടെ നിന്നും ആണ് അവരെ പുറത്താക്കിയത്. സ്വര്‍ഗ്ഗത്തിലെ ആദമും ഹവ്വയും പൊറുത്തുകൊടുക്കലും ഒക്കെ സ്വന്തം ഖുറാനിലെ അസംസ്കൃത വസ്തുക്കള്‍ ആണെന്ന് കാട്ടിപരുത്തി പലപ്പോഴും മറന്നു പോകുന്നു എന്നതിന് ഒരു തെളിവാണ് ഈ പോസ്റ്റ്....അതുകൊണ്ട് തന്നെ ഇതില്‍ കൂടുതല്‍ ഒന്നും പറയേണ്ട കാര്യം ഈ വിഷയത്തില്‍ ഉണ്ടെന് തോന്നുന്നില്ല...

    ReplyDelete
    Replies
    1. ഒരു കണ്ണും കാണാത്ത ഒരു ചെവിയും കേൾക്കാത്ത അനുഭൂതികളെ കുറിച്ച് ഹദീസും പരിചയപ്പെടുത്തുന്നു.

      HADITH QUDSI 37:On the authority of Abu Hurayrah (may Allah be pleased with him), who said that the Messenger of Allah (peace and blessings of Allah be upon him) said: "Allah said: 'I have prepared for My righteous servants what no eye has seen and no ear has heard, nor has it occurred to the human heart.'" Thus recite if you wish (1): "And no soul knows what joy for them (the inhabitants of Paradise) has been kept hidden (Qur'an Chapter 32 Verse 17)." [Bukhari, Muslim, at-Tirmidhi and Ibn Majah.]

      അതോടൊപ്പം മനുഷ്യനെ മനുഷ്യനായി തന്നെയാണു പുനർജീവിപ്പിക്കുന്നത് എന്നതാണു ഇസ്ലാം മുന്നോട്ട് വക്കുന്നത്. മനുഷ്യർക്ക് ഉൾകൊള്ളാവുന്ന ഭാഷയിൽ ചില വിവരണങ്ങളും നല്കുന്നു എന്നു മാത്രം. ലൈഗികത ഒരു താണ വികാരമായി ഇസ്ലാം കരുതുന്നില്ല. നിയന്ത്രിക്കേണ്ട ഒന്നാണെന്നതല്ലാതെ.

      Delete

ഇതൊരു വെറും വാദപ്രതിവാദമാക്കാന്‍ താത്പര്യമില്ല. വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.